അമ്മുക്കുട്ടി അമ്മ തന്ന കേക്കും ചായയും ടി.വി-ടെ മുന്നില്‍ ഇരുന്നു കഴിക്കാന്‍ തുടങ്ങിയിട്ട് കുറേ നേരം ആയി. അഞ്ചരക്ക് ജയന്റ് റോബോട്ട് തുടങ്ങി. അല്ലെങ്കില്‍ ടി.വി-ടെ മുന്നെയിരുന്ന് കഴിക്കാന്‍ അമ്മ സമ്മതിക്കൂല്ല. ജയന്റ് റോബോട്ട് കാണാന്‍ മാത്രം ചായ ഇവിടെ ഇരുന്നു കുടിക്കാം.
വായും പൊളിച്ചിരുന്ന് കാണുവാണ് അമ്മുക്കുട്ടി. ജോണിയെ രക്ഷിക്കാന്‍ ജയന്റ് റോബോട്ട് എന്തെല്ലാം ചെയ്യാണന്നറിയോ? ഇന്ന് ഏലിയന്‍സ് വന്ന് യുദ്ധം ചെയ്യുവാണ്. ജോണി വാച്ചില്‍ നോക്കി പറഞ്ഞതും റോബോട്ട് പറന്ന് വന്നു.
“വാ അടച്ചു വെക്കടീ! വായില്‍ ഈച്ച കേറും” അമ്മ ഒച്ച വെക്കണുണ്ട്.
എന്നാലും അറിയാണ്ട് വാ തുറന്ന് പോവാ. ഹൊ! ഇന്ന് ജയന്റ് റോബോട്ട് ശരിക്കും കഷ്ടപ്പെട്ടു. കൈ നിവര്‍ത്തി നഖത്തിന്റെ ഇടയില്‍ കൂടി വെടിയുണ്ട വെച്ചിട്ടൊന്നും ഏലിയന്‍ വിട്ടു പോവണ മട്ടില്ല. അവസാനം ജോണി കരഞ്ഞുപോയെങ്കിലും റോബോട്ട് ഏലിയനേയും കൊണ്ട് ആകാശത്തേക്ക്, കുറേ ഭൂമിയുള്ള ആകാശത്തേക്ക് പറന്ന് പോയി.
പാവം ജോണി. ഇനി റോബോട്ട് തിരിച്ചു വരില്ല. കുറേ ഭൂമിയുള്ള ആകാശത്തേക്ക് പോയാല്‍ പിന്നെ തിരിച്ചു വരാന്‍ പറ്റില്ല്യ. കേക്ക് തിന്നാനൊന്നും തോന്നണില്ല. ദേ അമ്മേടെ സിനിമേം തുടങ്ങി. ഇനി എന്തു പറഞ്ഞാലും അമ്മ സിനിമേന്ന് കണ്ണ് എടുക്കൂല്ല...വഴക്കു പറയേം ചെയ്യും.
എന്നാ ഇനി ടെറസ്സിന്റെ മോളീല്‍ പോയി നോക്കാം ജയന്റ് റോബോട്ട് വരണുണ്ടോന്ന്. രാത്രി ആവുമ്പൊ ആകാശം നോക്കണതു അമ്മുക്കുട്ടിക്ക് ഇഷ്ടല്ല. അമ്മുക്കുട്ടീടെ കൂട്ടുകാരൊക്കെ രാത്രി പോവൂന്നെ. അല്ലേങ്കില്‍ അമ്മ കാക്കേനെ നോക്കി ഇരിക്കാന്‍ പറയുമ്പൊ ആകാശത്തിലെന്തോരം കൂട്ടുകാരാന്ന് അറിയോ?
എന്നാലും ഇന്ന് പോയി നോക്കാം. ചിലപ്പൊ ഏലിയനെ കാണാന്‍ പറ്റിയെങ്കിലൊ. ചായ മൊത്തം കുടിച്ച് തീര്‍ത്തു, ഉടുപ്പു കൊണ്ട് ചുണ്ടും തുടച്ചു. തണുത്ത ചായ കുടിക്കാന്‍ എന്തു ടേസ്റ്റാ. കേക്ക് ടെറസ്സില്‍ പോവുമ്പൊ കഴിക്കാം. അമ്മ കാണാണ്ട് കയ്യില്‍ പിടിച്ച്, അമ്മുക്കുട്ടി സ്റ്റെപ് മൊത്തം കേറി. നാലു വലിയ സ്റ്റെപ്പുണ്ട്. ഫോര്‍ സ്റ്റെപ്സ് ,അമ്മുക്കുട്ടി എണ്ണി. കുഞ്ഞു കുഞ്ഞു സ്റ്റെപ്സ് ഉള്ള നാല് സ്റ്റെപ്സ്.
തേങ്ങേടെ മണമുള്ള സ്റ്റെപ്സ് കഴിഞ്ഞാ പിന്നെ ടെറസ്സാണ്. അമ്മേടെ മുറത്തിലൊന്നും തൊടാണ്ട് അമ്മുക്കുട്ടി പതുക്കെ ടെറസ്സിലോട്ട് കയറി.
കേക്കും കടിച്ച് ആകാശത്തിലേക്ക് നോക്കി...കുഞ്ഞ് ബള്‍ബ് കാണാം. കൂട്ടുകാരൊക്കെ വീട്ടില്‍ ലൈറ്റ് ഇട്ടൂന്നാ തോന്നണെ. അങ്ങിനെ കേക്കു മൊത്തം തീര്‍ന്നു. അമ്മുക്കുട്ടീന്ന് വിളിക്കണുണ്ടൊ അമ്മ? ഇല്ല. ഇനി സിനിമാ കഴിയാണ്ട് അമ്മ വിളിക്കില്ല.
ദേ...ദെ...ഒരു ലൈറ്റ്. ദേ നീങ്ങണ ലൈറ്റ്. റെഡ് ഗ്രീന്‍ ലൈറ്റ്. ദെ ശരിക്കും ലൈറ്റ്.
“അമ്മേ...ഓടി വായോ...ദേ ഏലിയന്‍.” അമ്മുക്കുട്ടി സ്റ്റെപ്സിലോട്ട് ഓടി അലറി വിളിച്ചു.
താഴത്തെ മുറിയിലുണ്ടായിരുന്ന അച്ഛ്ന്‍ ഓടി കിതച്ചു വന്നു.
“ഹെന്താ മോളെ...നീ ഒറ്റക്ക് ഇവിടെ എന്തിനാ..അതും രാത്രി?..”
“ദേ അച്ഛാ, ഏലിയന്‍...റോബോട്ടിനെ കൊണ്ടോയ ഏലിയന്‍”
“ഒ...അതോ..അത്..ഏലിയന്‍ അല്ലടാ കുട്ടാ. പ്ലേന്‍ ആണ്, പ്ലേനിന്റെ ലൈറ്റ് ആണ്” മുകളിലോട്ട് നോക്കി അച്ഛന്‍ ചിരിച്ചോണ്ട് പറഞ്ഞു.
“അല്ലാ...ഏലിയന്റെ ലൈറ്റ്”
“എന്താ...എന്തു പറ്റി? കുഞ്ഞെന്തിനാ അലറി വിളിച്ചേ?”അമ്മ ഒച്ചവെച്ച് കിതക്കുന്നുണ്ടായിരുന്നു.
“ഒന്നുമില്ല. അവള്‍ പ്ലേന്‍ കണ്ടിട്ട് ഏലിയന്‍ ആണെന്ന് വിചാരിച്ചതാ”
“ഏലിയനൊ? നീ അതിനാണൊ കിടന്ന് കാറി കൂവിയെ, മനുഷ്യന്റെ നല്ല ജീവന്‍ പോയി...”
ചെവിക്കൊരു നുള്ളും തന്ന് അമ്മ തിരിഞ്ഞ് നടന്നു.
“ടെറസ്സിന്റെ വാതില് അടച്ചേരെ അച്ഛാ. അല്ലെങ്കില്‍ അവള്‍ പിന്നേയും മനുഷ്യനെ പേടിപ്പിക്കും”
അമ്മുക്കുട്ടിക്കാകെ സങ്കടം വന്നു. അമ്മ ചെവിയില്‍ നുള്ളുമ്പൊ എന്തൊരു വേദനയാ. ചെവീന്ന് വേദന വന്ന് ചങ്കിലാ സ്റ്റോപ് ചെയ്യണെ.
* Giant Robot
2006-07-23
ഏലിയന്‍
Subscribe to:
Post Comments (Atom)
1 പ്രതികരണങ്ങള്‍:
38 comments:
പണികàµà´•à´¨àµâ€ said...
അമ്മ സീരിയല്‍ കണ്ട് കരയുമ്പൊ നമക്ക് അച്ഛനേം കൂട്ടി അമ്മെ കളിയാക്കാം അമ്മൂട്യേ...
എല്‍ജ്യേച്യേ...അസ്സല് കഥ
ജയിന്റ് റോബോട്ടിനേം ജോണിയേം ടിവിടെ മുമ്പിലിരുന്നുള്ള ചായകുടീം എല്ലാം ഒര്‍മ്മിപ്പിച്ചതിനു നന്ദി... :)
6:37 PM, July 23, 2006
ദിവാ (ദിവാസàµà´µà´ªàµà´¨à´‚) said...
നന്നായിട്ടുണ്ട്. എല്‍ജിച്ചേച്ചീ..
മോറല്‍ ഓഫ് ദ സ്റ്റോറി എന്താ ? (എനിക്ക് മനസ്സിലാകാഞ്ഞിട്ടൊന്നുമല്ല; ചുമ്മാ ഒന്ന് കണ്‍ഫേം ചെയ്യാനാ)
6:50 PM, July 23, 2006
Adithyan said...
എന്നാലും അറിയാണ്ട് വാ തുറന്ന് പോവാ. ഹൊ! ഇന്ന് ജയന്റ് റോബോട്ട് ശരിക്കും കഷ്ടപ്പെട്ടു.
എല്‍ജിയേച്ചിയേ,
സ്വീറ്റ്, ക്യൂട്ട് , ലവ്‌ലി :)
8:21 PM, July 23, 2006
Immigrant in Canada said...
pinne cinema kandodirikkumbol kidannu kariyal, chevilalla, pinne evideya pichande?? alle LG..
9:22 PM, July 23, 2006
vishakham said...
കുറേ ഭൂമിയുള്ള ആകാശത്തേക്ക് പറന്ന് പോയി.
ishapetta vari.
aakasham, bhoomi
iva enikku ishttapetta
2 vakkukalanu.
samayam kittumpol ithu vayikkane.
http://www.moonnamidam.com/16/kzr.htm
love
kuzhoor wilson
10:47 PM, July 23, 2006
ബിനàµà´¦àµ said...
എല്ജീസെ, കൊള്ളാം എനിക്കിഷ്ടായി.
:)
11:21 PM, July 23, 2006
ബിജോയàµâ€Œ മോഹനàµâ€ said...
ടിവിയില്‍ കാണുന്നതെന്തും ശരിക്കുള്ളതാണെന്നു വിശ്വസിക്കുന്ന ഒരാളാണു നമ്മുടെ പുത്രനും. ഇന്നലെ bathroom-ലെ വാതില്‍ തുറക്കാന്‍ പറ്റാത്തതുകാരണം Poppay Show- ലെ Poppayiye പോലെ കൈ കൊണ്ടു വാതിലില്‍ അടിച്ചതാണ്, വേദന കാരണം ഉറക്കെയുള്ള കരച്ചിലാണ് അവിടുന്ന് കേട്ടത്. - പാവം കുട്ടി.
കഥ ഇഷപ്പെട്ടു........
11:49 PM, July 23, 2006
പെരിങàµà´™àµ‹à´Ÿà´¨àµâ€ said...
ചെവീന്ന് വേദന വന്ന് ചങ്കിലാ സ്റ്റോപ് ചെയ്യണെ. ‘തൊണ്ടയില്‍ കാരമുള്ളുകള്‍ കുത്തിയിറക്കിയതുപോലുള്ള വേദന’ എന്നു എം.ടി എഴുതിയതിനേക്കാള്‍ നന്നായി എല്‍.ജിയുടെ ഈ വരികള്‍.
1:03 AM, July 24, 2006
à´•àµà´Ÿàµà´Ÿà´ªàµà´ªà´¾à´¯à´¿ said...
എല്‍ ജി, ഇതു തകര്‍ത്തു... ഞാനും ഒരു പഴയ ജയന്‍റ് റോബോട്ട് ഫാനാ. മണ്ണു കൊണ്ടു കൊറേ ഒണ്ടാക്കിയിട്ടും ഒണ്ട്...:)
1:07 AM, July 24, 2006
വകàµà´•ാരിമഷàµà´Ÿà´¾ said...
കൊള്ളാം. ഇനി വല്ല അത്യന്താധുനികനും ഒളിഞ്ഞിരുപ്പുണ്ടോ ഇതില്‍? അണുകുടുംബത്തിലെ കുട്ടികളുടെ മനോവ്യാപാരങ്ങള്‍ എന്ന രീതിയിലോ മറ്റോ.. അതോ കുട്ടികളുടെ മനസ്സ് മനസ്സിലാക്കാത്ത അമ്മ? :)
എന്റെ കണ്‍സപ്റ്റില്‍ നിന്നും യെല്‍ജിക്ക് ഒരു ഡബിള്‍ പ്രമോഷന്‍ തന്നിരിക്കുന്നു. ഇനി വെറുതെ കയറി കൊള്ളാം എന്നൊന്നും പറയില്ല- യെല്‍ജി ആ ലെവലിനും അപ്പുറത്ത് :)
1:25 AM, July 24, 2006
സൠ| Su said...
:( ഇനി എല്‍ ജി മാത്രേ ഉള്ളൂ ഈ ബൂലോഗത്തിനൊരു വിളക്കായിട്ട്. എല്ലാരും പോവുന്നു, നമ്മളെ ഉപേക്ഷിച്ച്. കഥ എന്തോ ആവട്ടെ. അച്ഛനോ അമ്മയോ കുട്ടിയോ സീരിയലോ കാര്‍ട്ടൂണോ. എല്‍ ജി എഴുതിക്കൊണ്ടേയിരിക്കണം.
1:47 AM, July 24, 2006
അജിതàµâ€Œ | Ajith said...
എല്‍ജിയേയ് ഞാനും ഒരു ജയന്‍ റൊബോട്ട് (ഞങ്ങള്‍ അങ്ങനാ പറഞ്ഞിരുന്നേ) ഫാന്‍ ആയിരുന്നു. പിന്നെ എനിക്കു പേപ്പര്‍ കൊണ്ട് ജയന്‍ റോബോട്ടിനെ ഉണ്ടാക്കാന്‍ അറിയാം : )
1:53 AM, July 24, 2006
à´•à´£àµà´£àµ‚à´¸àµâ€Œ said...
ഈ കഥയില്‍ ഞാന്‍ കമന്റുകളിലുള്ള എല്‍.ജി.യെ കണ്ടു. കൊച്ചു കുട്ടികളുടെ മനസ്സറിയുന്ന, അതു പോലെ മനസ്സുള്ള എല്‍.ജി.
2:04 AM, July 24, 2006
ഇതàµà´¤à´¿à´°à´¿à´µàµ†à´Ÿàµà´Ÿà´‚ said...
കഥ അസ്സലായി.നഷ്ടബാല്യത്തിലേക്കൊരു തിരിച്ചുപോക്ക് പോലെ..
2:20 AM, July 24, 2006
à´®àµà´¸à´¾à´«à´¿à´°àµâ€ said...
LG,
നന്നായിരിക്കുന്നു,ഇപ്പോള്‍ നടക്കുന്ന സംഭവങള്‍ തന്നെ.എന്റെ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന മകനും കൂട്ടുകാരും ചേര്‍ന്നാല്‍ പിന്നെ അവരുടെ ലോകത്ത് എഡന്‍ എഡി,ഫ്ലിന്റ് സ്റ്റോണ്‍,റ്റൊം & ജെറി,WWFലെ ഗുസ്തിക്കാര്‍ അങനെ പലരുമേ ഉള്ളു.നമ്മളെല്ലാം ഏലിയന്‍സ് ആണു.
4:45 AM, July 24, 2006
താര said...
എന്റെ എല്‍ജിക്കുട്ടാ, എനിക്കൊത്തിരി ഇഷ്ടായീട്ടോ...ജയന്‍ റോബോട്ട് ഫാന്‍സ് ക്ലബില്‍ മെമ്പറാവാന്‍ ഞാനുമുണ്ട്. ഹോ..എന്തൊരു രസമായിരുന്നു ആ സീരിയല്‍ കാണാന്‍! പക്ഷെ എന്റെ അമ്മുക്കുട്ടീടെ ഹീറോസ് ശക്തിമാന്‍, സൂപ്പര്‍മാന്‍ ആദിയായവര്‍ ആണ്!
9:18 AM, July 24, 2006
à´œàµà´¯àµ‹à´¤à´¿à´°àµâ€à´®à´¯à´¿ said...
അമ്മുക്കുട്ടി ഇവിടെ ഉണ്ടായിരുന്ന്വോ, എത്ര തിരഞ്ഞൂന്നോ:-)
ചിരിയും ബഹളവുമൊക്കെ കണ്ട്, ഞാനൊന്നു നോക്കിയതാ, നാലുകെട്ടിന്റെ മുറ്റത്തുനില്‍ക്കണ അമ്മുക്കുട്ടിയെ. അപ്പോഴേയ്ക്കും അമ്മുക്കുട്ടി എവിടെയ്ക്കോ ഓടിപ്പോയിരുന്നു.കൌതുകം തോന്നി ഞാനകത്തുകയറി. ആരേയും കണ്ടില്ല, സാഹിത്യചര്‍ച്ചയോ നാടകോ ഒക്കെ ഓരോരോ ഭാഗത്തു നടക്കുന്നുണ്ടായിരുന്നു, അല്ലേ? അമ്മുക്കുട്ടിയെ അന്വേഷിയ്ക്കുന്ന തിരക്കില്‍ ഞാനതൊന്നും നോക്കിയില്ല. നാടകം വല്ല്യോര്‍ക്കുള്ളതല്ലേ, അതും രണ്ടാംഭാഗം, നിയ്ക്കു മനസ്സിലാവില്ല്യ.
പിന്നെ വലിയ നാലുകെട്ടിനകത്ത് വഴിതെറ്റിപ്പോകണ്ടാന്നു കരുതി, ആരേയും കാണാന്നില്‍ക്കാതെ തിരിച്ചു പോന്നു.
അമ്മുക്കുട്ടി ജയന്റ്രോബോട്ട് കാണ്‌ാര്‍ന്നൂ ല്ലേ? അതു നന്നായി. നിയ്ക്കും ഇഷ്ടാ.
ഓ.ടോ :-) LGയേ, കഥ വളരെ ഇഷ്ടമായി. എഴുതി എഴുതി വളരൂ, ഞാനും വായിച്ചു വായിച്ചു വളരട്ടെ :-)
11:53 AM, July 24, 2006
Inji Pennu said...
ഹയ്..എനിക്ക് ഭയങ്കര സന്തോഷായി...
ഇത്രേംജയന്റ് റോബോട്ട് ഫാന്‍സ് ഉണ്ടെന്നറിഞ്ഞില്ല..അതിനു ശേഷം ഹീമാന്‍ ആയിരുന്നു. ഓര്‍മ്മയുണ്ടൊ?
പണിക്കരു ചേട്ടാ, അമ്മേനെ കളിയാക്കിയാല്‍ അപ്പളും അമ്മ പിച്ചൂന്നെ...
എന്റെ ദിവേട്ടാ, ഇതാണ് മോറല്‍ ഇല്ലാത്ത സ്റ്റോറി ..ഹിഹിഹി..ആദിത്യക്കുട്ടിയെ,വായും പൊളിച്ചിരിക്കണ ഇത്ര ക്യൂട്ടാണൊ?പക്ഷേങ്കി ആദി വാ പൊളിക്കണ്ടാട്ടൊ ഹിഹിഹി . സാറാക്കുട്ടിയെ,അതേന്നെ..
വിത്സണ്‍ ചേട്ടാ..യ്യൊ! കവിത വായിക്കാന്‍ പറയല്ലെ,പ്ലീസ്. ഉമേഷേട്ടനെ സുഭാഷിതം വായിക്കണതാ അതിലും ഭേദം.
ബിന്ദൂട്ടിയെ..ബിന്ദൂട്ടിയും ഫാനാണോ? ജയന്റ് റോബോട്ടിന്റെ?
ബിജോയ് , ഈ ബിജോയ് ആണൊ പണ്ടെന്റെ ഏതൊ പോസ്റ്റില്‍ കമന്റിട്ട ആ ബിജോയ്?
പെരിങ്ങ്സ്...താങ്ക്സ്..ഹവൂ! എന്റെ ബ്ലോഗൊക്കെ വായിക്കാന്‍ സമയം കിട്ടുന്നുണ്ടല്ലെ..ഞാന്‍ ഒരു രഹ്സ്യം പറയാം..
എന്റെ ബ്ലോഗ് മാത്രം വായിച്ചാ മതീട്ടൊ..ബാക്കി എല്ലാം..അല്ല ആദീടെം ബിന്ദൂട്ടിടെം..അതും കഴിഞ്ഞാല്‍ ബാക്കി ഒന്നിലും ഒരു കഥയുമില്ലാന്നെ..ദേവേട്ടനോടും ഈ രഹസ്യം പറയണം:)
കുട്ടപ്പായി..ഹിഹി..ഞാന്‍ പടം വരക്കുവായിരുന്നു..ജയന്റ് റൊബോട്ടിന്റെ.
വക്കാരിചേട്ടാ, ഗൊള്ളാം..ഇതിലെ അന്തിയേയും ആദിയേയും പിടികിട്ടിയില്ലേ? ഹിഹിഹി..അതേയ്..ഞാന്‍ എഴുതുമ്പൊ വിചാരിക്കും..ഓഹ്..ഇതൊക്കെ എല്ലാര്‍ക്കും മനസ്സിലാവൂല്ലോ.പിന്നെ ഞാനെന്തിനാ കുത്തി ഇരുന്ന് എഴുതി എന്റെ കൈ കഴപ്പിക്കണെ..
അപ്പൊ അത് അന്തിയും ആദിയും അറിയാണ്ട് വന്ന പോവണതാ..അല്ലണ്ട് സത്യമായിട്ടും മന:പൂര്‍വ്വം അല്ല.പിന്നേയ്..അതു പറ്റൂല്ലാ..എന്നെ ആ ഗോമ്പ്ലികേറ്റഡ് ഗണത്തില്‍ ഒന്നും ചേര്‍ക്കണ്ട.
അതോക്കെ എന്നോടുള്ള ഇഷ്ടവും വാത്സല്ല്യവും കൊണ്ട് തോന്നണതാന്നെ.ശരിക്കും അങ്ങിനെ ഒന്നുമല്ല..പണ്ടെവിടേയോ ഞാന്‍ വായിച്ചു..
നമ്മുടെ പരിമിതികളെ ആദ്യം തിരിച്ചറിയുക.
അപ്പൊ പിന്നെ ഒരിക്കലും നിരാശയോ ആഗ്രഹമൊ ഉണ്ടാവില്ലാന്ന്..പരിമിതികളേ പണ്ടേ തിരിച്ചറിഞ്ഞ കൂട്ടത്തിലാണ് ഞാന്‍. എനിക്കിങ്ങിനെ ഒക്കെ അങ്ങ് പോയാല്‍ മതീന്നെ..അതോണ്ട് പറ്റൂല്ല..എല്ലാത്തിനും കമന്റ് ഇടണം..ഇഷ്ടായൊ..അല്ലേങ്കില്‍ ഇല്ലേന്ന്.
സൂവേച്ചി...ഹിഹിഹി..വിളക്കായിട്ടു സൂവേച്ചി ഇങ്ങിനെ നിക്കുമ്പൊ നമ്മള്‍ ഒരു നിഴല്‍ ആയിട്ട് നിന്നേക്കാം..ദേവേട്ടന്‍ പോവൂല്ലാന്ന..നമ്മളെ ഒക്കെ പറ്റിക്കണതല്ലെ..നമുക്ക് എന്തോരം സ്നേഹം ഉണ്ടെന്ന് നോക്കാനല്ലെ..:)
അതെങ്ങിനെയാ അജിത്കുട്ടി പേപ്പര്‍ കൊണ്ടു ഉണ്ടാക്കുന്നെ? എന്നാ ഉണ്ടക്കീട്ട് ഒരു ഫോട്ടൊം പിടിച്ചു താ..
കണ്ണൂസേട്ടാ..കൊച്ചു കുട്ടികളുടെ മനസ്സൊ..
ഹിഹി..എനിക്ക് വയ്യ....എന്റെ കെട്ടിയോന്‍സ് സത്യമായിട്ടും കേക്കണ്ടാ..വാശീടെ കാര്യത്തിലും ഉറക്കത്തിന്റെ കാര്യത്തിലും..എന്ന് ചേട്ടായി പറയും..:)
ഇത്തിരിവെട്ടം ചേട്ടന്‍ വന്ന് ഇവിടെ വെട്ടം പരത്തിയതിന് താങ്ക്സ്..മുസാഫിര്‍ യോ യാരൊ..ഞാനൊക്കെ പണ്ടേ ഇന്നത്തെ കുട്ടികളുടെ പോലെ തൊടിയും പുഴയും ഒക്കെ നഷ്ടപ്പെട്ടാ കൂട്ടത്തില്‍ ആണെ..:(
താരക്കുട്ടിക്കും ഒരു അമ്മുക്കുടീണ്ടൊ? എനിക്ക് ശക്തിമാനെ എന്തോ ഇഷ്ടമല്ല... ഹീമാനെ ഇഷ്ടമായിരുന്നൊ?
12:03 PM, July 24, 2006
kuma® said...
LGയേയ്, ഒരു ഓഫ് ടോപ്പിക്കിനു സ്കോപ്പുണ്ടോ എന്നു തപ്പി വന്നതാ..
അപ്പോള്‍ ദേ കിടക്കണൂ, ജയിന്റ് റോബോട്ട്. (ജയന്‍ റോബട്ട്) ഇതു കഴിഞ്ഞാല്‍ അപ്പോള്‍ മലയാള സിനിമാതുടങ്ങും അല്ലേ? പണ്ട് അങ്ങനെ ആയിരുന്നു, ഞങ്ങളുടെ ടി വി യില്‍.
എന്തു പറഞ്ഞാലും പോസ്റ്റിനെക്കാളും എനിക്കിഷ്ടായതു എല്‍ ജി യുടെ കമന്റാ.. ഇനി അടുത്ത പോസ്റ്റ് ഈ കമന്റു തന്നെ ആയിക്കോട്ടെ.
എന്റെ രൂഫാ 1001 ഡോളറിന്റെ കണക്കു തരാതെ ബിന്ദുവും ആദിത്യനും മുങ്ങി നടക്കുന്നു, ഇവിടെ ഒട്ട് ഒരു ഓഫ് പോലും വിരിയുന്നും ഇല്ല. ഇതൊരു ഗൂഢാലോചനയാണ്.
4:02 PM, July 24, 2006
ബിനàµà´¦àµ said...
കുമാറേ.. വഴിയില്‍ നിന്നു ജാഥ കണ്ടു കൊണ്ടു നിന്ന എന്നെ പിടിച്ചു ജാഥയില്‍ കയറ്റി, അവസാനം പ്രസിഡന്റാക്കാം എന്നൊക്കെ വ്യാമോഹം തന്നിട്ടിപ്പോള്‍ പറയുന്നു പാര്‍ടി പിരിച്ചു വിടാന്‍ പോവുകയാണെന്നു. :( രൂഫാ എല്ജീസു തന്നെ പുട്ടടിച്ചോ അതോ ആദി അടിച്ചു മറ്റിയോ എന്നൊന്നും എനിക്കറിയില്ല, എന്റെ കയ്യില്‍ എത്തിയിട്ടില്ല, എനിക്കു വെറും വ്യാമോഹം മാത്രേ കയ്യിലുള്ളൂ ഇപ്പോള്‍.:) രണ്ടിനേയും കാണുന്നില്ല ഇന്നലെമുതല്‍. ഇത്രയും വല്യ ചതി ഈ അടുത്ത കാലത്തൊന്നും ആര്‍ക്കും ഉണ്ടായിട്ടില്ല(ഗദ്..ഗദ്.. )
4:20 PM, July 24, 2006
kuma® said...
കാശും വാങ്ങി മൂന്നാളും കൂടി അമേരിക്കന്‍ ജങ്ഷനില്‍ നിന്ന് വീതം വച്ച് പുട്ടും അടിച്ചിട്ട് ഇപ്പോള്‍ ഒരു വക “ ഞാനൊന്നുമറിഞ്ഞില്ല കോവാലകിഷാ” എന്നു പറഞ്ഞതു പോലെ ആയല്ലൊ!.
LG യ്ക്ക് ഓഫ് മടുത്തു. ബിന്ദുവിനു ഓഫ് ‘പ്യാടി’ ആദിത്യന്‍ ഓഫ് വിട്ട് ഓണ്‍ ആയി.
പോയപ്പോള്‍ ആര്‍ക്കു പോയി? എനിക്കു പോയി. എന്റെ പൈസകള് പോയി.
അതേയ് ഞാന്‍ ഒന്നു വിരല്‍ ഞൊടിച്ചാല്‍ ടീംസ് എത്തും. നെടുമങ്ങാട് നിന്നും കോവാലേഷണ്ണനും കൂട്ടരും. പൈസകളും വാങ്ങിച്ചോണ്ടേ അവരു പോവൂ, അമ്മേണ തന്നെ!
ഓഫ് അടിക്കുന്നോ കാശു തിരിച്ചു തരുന്നോ? നിങ്ങള് ഒരു തീരുമാനത്തിലെത്തു. എനിക്ക് ഉറങ്ങണം "അണ്ണന് നാളെ അപ്പീസില് പോവാനുള്ളതല്ലീ.."
4:33 PM, July 24, 2006
evuraan said...
"അണ്ണന് നാളെ അപ്പീസില് പോവാനുള്ളതല്ലീ.."
കുമാറേ, ആഹാ ഹാ.. ഹാ...
:)
എനിക്ക് വയ്യായ്യേ....
5:06 PM, July 24, 2006
Inji Pennu said...
ഹൂ ഈസ് പുട്ടിങ്ങ് ഓഫ് കമന്റ്സ് ഹിയര്‍ ഇന്‍ ദിസ് ബ്ലോഗ്? ഐ ഡോണ്ട് ലൈക്ക് ഇറ്റ്..
ഹഹഹഹ..ശ്ശൊ! എനിക്കിമിങ്ങനെ ഒരിക്കല്‍ എങ്കിലും ഒന്ന് പറയണമെന്നുണ്ടായിരുന്നു :)....
ഞാന്‍ ഒരു ‘കതന കത‘ (കട: കുറുമാന്‍) എഴുതിയപ്പൊ ബിന്ദൂട്ടി പറഞ്ഞു..ഇനിയും ഇങ്ങിനത്തെ ജോക്ക്സ് എഴുതൂ എല്‍.ജീസേന്ന്..
ഇപൊ ദേ ‘അണുകുടുംബത്തിലെ കുട്ടികളുടെ മനോവ്യാപാരങ്ങള്‍’ എന്ന് വക്കാരിചേട്ടന്‍ പറഞ്ഞ പോലെ എഴുതിയപ്പൊ കുമാറേട്ടന്‍ പറയണ്..ഇനി പോസ്റ്റിനു പകരം കമന്റിടൂ എല്‍.ജി യെന്ന്....ഹൊ! എന്തൊരു അകമഴിഞ്ഞ പ്രോത്സാഹനം.. :-)
അതേയ്,ഏതു 1001? കുമാറേട്ടന്റെ അവിടെയൊക്കെ വെസ്റ്റേണ്‍ വായൂ യൂണിയന്‍ ആണൊ പൈസാ ആയ്ക്കുന്നെ?എനിക്കിവിടെ അണാ പൈസ കിട്ടിയിട്ടില്ല. പൈസ ആദ്യം വെയപ്പീ....എന്നിട്ട് മൊടകള് കാണിക്ക്..
ജ്യോതിചേച്ചി...ഹയ്..എന്റെ നാലുകെട്ടില്‍ വന്നൂല്ലെ. ഞാന്‍ കൃത്ഥ (കട: ഗദ് ഗദ്). എന്താ ഒരു അബദ്ധം പറ്റീന്നെ പറഞ്ഞേ? പറ..പറാന്നെ.
ബിന്ദൂട്ടി,ആരു ചതിച്ചൂന്നാ? ആ പെരിങ്ങ്സിന്റെ
കഥകള്‍ അധികം വായിക്കരുതു..അതോണ്ടാണ് ഇങ്ങിനെ ആരൊക്കെയോ ചതിച്ചു എന്നൊക്കെ വെറുതെ കണ്‍ഫ്യൂസഡ് ആവുന്നെ..
5:40 PM, July 24, 2006
ബിനàµà´¦àµ said...
എല്ജീസെ, ഇന്നലെ ആദിയോടു പറയണതു ഞാന്‍ കേട്ടു :(. ഇനി ഓഫടി ഇല്ലാന്നു.
ഇന്നലേയും ഇന്നും ഞാന്‍ ഈ ബ്ലോഗുതീരത്തുകൂടി ഓഫ്ടോമൈനേ പാടി നടക്കുകയായിരുന്നു....
:)
5:48 PM, July 24, 2006
à´ªàµà´°à´¿à´¨àµâ€à´¸à´¿.. said...
LG ചേച്ചി എഴുതിയ കമന്‍റുകളാണ് ഞാന്‍ ഇതുവരെ വായിച്ചിട്ടുണ്ടായിരുന്നുള്ളൂ.. (ഒരു പുതുമുഖമായോണ്ട് എങ്ങനെ ഓടീട്ടും എവിടേം എത്തുന്നില്ല ചേച്ചിയേ...) വായിച്ച് കഴിഞ്ഞപ്പോ അറിയാതെ അമ്മുക്കുട്ടിയെപ്പോലെ എന്‍റെ വായയും തുറന്നുപോയി... ഇംഗ്ലീഷില്‍ നിന്നും കടമെടുക്കുകയണെങ്കില്‍ "ഫന്‍റാസ്റ്റിക്ക്" എന്നോ മറ്റോ പറഞ്ഞ് ഒറ്റവാക്കില്‍ അവസാനിപ്പിക്കാം... നാലുകെട്ടില്‍ സമപ്രായക്കാരോടൊത്ത് തുള്ളിച്ചാടി നടക്കേണ്ട അമ്മുക്കുട്ടി ഇവിടെ, ഇങ്ങനെ ഏലിയനേയും ജയന്റ് റോബോട്ട് ഇ-ന്‍റേയും ലോകത്ത്....
സഹിക്കാനവുന്നില്ല ചേച്ചീ .... :( :( ....
6:09 PM, July 24, 2006
സനàµà´¤àµ‹à´·àµ said...
മനോഹരമായിരിക്കുന്നു, എല്‍ജി.
6:32 PM, July 24, 2006
Adithyan said...
സമ്മതിക്കൂലല്ലേ?
ഒരു മനിഷ്യന്‍ ഓഫ് അടിയ്ക്കാതെ രക്ഷപെട്ടുപോകുന്നത് നിങ്ങക്കൊന്നും സഹിക്കൊലല്ലെ?
കുമാറേട്ടാ, സത്യായും പൈസ എനിക്ക് കിട്ടിയിട്ടില്ല. അപ്പളേ ഞാന്‍ പറഞ്ഞതാ എല്‍ജിയേച്ചിക്ക് പൈസ അയക്കരുതേ, മുക്കുവേ എന്ന്. കേട്ടില്ലല്ലാ... ഇനി അനുഭവി.
7:21 PM, July 24, 2006
Inji Pennu said...
പ്രിന്‍സിക്കുട്ടിയെ,
ഒരു ബ്ലോഗും വായിച്ചിട്ട് എങ്ങും എത്തുന്നില്ലെങ്കില്‍ ഒരു രഹസ്യം പറയാം.
എന്റെയും ബിന്ദൂട്ടിടേം പിന്നെ ആദിക്കുട്ടിടേം ബ്ലോഗ് മാത്രം വായിച്ചാല്‍ മതി..ബാകി ഒക്കെ വായിച്ചു വെറുതെ ടൈം വേസ്റ്റാക്കണ്ട.
അഹ്..പിന്നെ ഇപ്പൊ കുമാറേട്ടന്റേയും:)
പിന്നേയ്...പ്രിന്‍സിക്കുട്ടീടെ കമന്റ് എനിക്കങ്ങട് പിടിച്ചു. ശരിക്കും.ഈ പോസ്റ്റ് വായിച്ചിട്ട് വിഷമം വന്ന ഏക വ്യക്തി എന്ന നിലയില്‍.ഹിഹിഹി...
ഇതാണ് കഥേടെ അത്മാവില്‍ തോടുക (കട:മഞ്ചിത്തേട്ടന്‍) എന്നൊക്കെ പറഞ്ഞാല്..
സന്തോഷേട്ടാ..താങ്ക്സ്..എന്നാ ഇനി 100 അടിക്കാന്‍ ബിന്ദൂട്ടിനോട് പറഞ്ഞ് സമ്മതിപ്പിക്കാട്ടൊ..
11:10 PM, July 24, 2006
RP said...
എല്‍ജീ, എത്ര വര്‍ഷം കൂടിയാ ഇപ്പോ ജയന്റ് റോബോട്ടിനെയും ജോണിയെയുമൊക്കെ ഓര്‍ത്തത്. ആദ്യം കുട്ടികളുടെ സിനിമ, പിന്നെ വലിയവരുടെ സിനിമ, ആഴ്ചയിലൊരിക്കല്‍ മാത്രം അതിനായുള്ള കാത്തിരിപ്പ്...എന്തു രസമായിരുന്നു!
11:49 PM, July 24, 2006
ബിജോയàµâ€Œ മോഹനàµâ€ said...
എല്‍ജിയേ,
ഞാന്‍ ഒരു പാവം പുതുമുഖമാണേ.... അന്ന് കമന്റ് ഇട്ടത് വേ... ഇത് റേ.........
ഇതു 30-ആ മത്തെ കമന്റ് 100 തികകട്ടെ........
3:38 AM, July 25, 2006
അരവിനàµà´¦àµ :: aravind said...
എല്‍ജ്യേ..നല്ല കഥ...
പക്ഷേ ഇത് എല്‍ജി എഴുത്യതാണെന്ന് പറഞ്ഞാ ഞാന്‍ പറേം, എന്നാലീ കഥ അത്ര പോരാ ന്ന്.
:-))
6:59 AM, July 25, 2006
വിശാല മനസàµà´•à´¨àµâ€ said...
നല്ല ടച്ചിങ്ങായിട്ട് എഴുതിയിട്ടുണ്ട് എല്‍.ജീ. വളരെ ഇഷ്ടപ്പെട്ടു. എഴുതി എഴുതി ഒരു പ്രസ്ഥാനമായി മാറാനുള്ള പ്ലാനിലാണല്ലേ.. ഗുഡ്.
7:11 AM, July 25, 2006
പരസàµà´ªà´°à´‚ said...
എനിക്കിഷ്ടപ്പെട്ട വരികള്‍...
“നാലു വലിയ സ്റ്റെപ്പുണ്ട്. ഫോര്‍ സ്റ്റെപ്സ് ,അമ്മുക്കുട്ടി എണ്ണി. കുഞ്ഞു കുഞ്ഞു സ്റ്റെപ്സ് ഉള്ള നാല് സ്റ്റെപ്സ്”.
കഥ അല്പം കൂടെ ദീര്‍ഘിപ്പിക്കാമായിരുന്നു. പെട്ടെന്ന് ഫുള്‍ സ്റ്റോപ്പിട്ടത് വേദന വന്ന് അമ്മുവിന്റെ ചങ്കില്‍ സ്റ്റോപ്പായതിനാലാണോ? പിന്നെ കമെന്റുകള്‍ ഓഫില്‍ പോയതിനാല്‍ ഇനി ഓണാക്കുന്നില്ല.
8:06 AM, July 25, 2006
Inji Pennu said...
അരവിന്ദേട്ടാ
ഇത് അങ്ങിനെയൊന്നുമല്ലാന്നെ.ഇതൊക്കെ ഞാന്‍ എന്റെ ബാല്യത്തില്‍ നിന്ന് ഓര്‍ക്കുന്ന കുറച്ച് കാര്യങ്ങള്‍ ആണ്...അമ്മുക്കുട്ടി ന്ന് പറഞ്ഞ് ഇതിന് മുമ്പ് ഇത്പോലെ കുഞ്ഞു കുഞ്ഞു നുറുങ്ങുകള്‍ പോസ്റ്റീട്ടുണ്ട്..ഇതാണതില്‍ വലുതു.
നിങ്ങളൊക്കെ നല്ല രസായിട്ട് പുഴയിലും ഉത്സവപ്പറമ്പിലും ഒക്കെ മദിച്ച് നടന്നപ്പോല്‍ എനിക്കൊക്കെ ഇതായിരുന്നു ബാല്യം:(
ഇപ്പോഴത്തെ കുട്ടികളുടെപോലെ ടി.വി യിലായിരുന്നു മൊത്തം ബാല്യം.
പിന്നെ ഒരപേക്ഷ..എന്നെ വല്യ ലിസ്റ്റിലൊന്നും ചേര്‍ക്കല്ലെ..പ്ലീസ്..എനിക്കിങ്ങനെ ഒക്കെ ഇരുന്നാല്‍ മതി... :)
RP,വിശാലേട്ടാ..താങ്ക്സ്.
പരസ്പരമേ,ഇത്രേ ഞന്‍ ഓര്‍ക്കണുള്ളൂ.. പണ്ട് ഞാന്‍ അങ്ങിനെയാ സ്റ്റെപ്സ് എണ്ണിക്കൊണ്ടിരുന്നത്
:-)
8:23 AM, July 25, 2006
ഇടിവാളàµâ€ said...
“വാ അടച്ചു വെക്കടീ! വായില്‍ ഈച്ച കേറും”
ഇതെനിക്കിഷ്ടായ്യി ഏല്‍ജിയ്യേ !
8:40 AM, July 25, 2006
viswaprabha വിശàµà´µà´ªàµà´°à´ said...
LG എന്നാല്‍ Little Girl!
12:52 PM, July 25, 2006
അരവിനàµà´¦àµ :: aravind said...
എല്‍ജ്യേ..എല്‍ജി എന്റെ വല്യ ലിസ്റ്റില്‍ ഒരാളായിപ്പോയല്ലോ..എന്താ ചെയ്ക? ഇനി അതില്‍ നിന്ന് മാറ്റാനും പറ്റില്ല.
എഴുത് കുത്തിയിരുന്ന് എഴുത്..നല്ല കഥയൊക്കെ എഴുതി പോസ്റ്റുമ്പൊള്‍ ആലോചിക്കണമാരുന്നു..അനുഭവിക്ക്.:-))
10:07 AM, July 26, 2006
Inji Pennu said...
ങാ ഹാ! എന്നാ അതൊരു വാശിയാണ്..എന്നെ ആ ലിസ്റ്റില്‍ നിന്ന് പേരു വെട്ടണ വരെ. :)
10:13 AM, July 26, 2006
qw_er_ty
Post a Comment