ജോണിനെ ഞാന്‍ ശ്രദ്ധിച്ചത് അവന്റെ കയ്യിലെ പച്ചകുത്തിയത് കണ്ടിട്ടാണ്. രണ്ടു കയ്യിലും, തോളെല്ലുകള്‍ മുതല്‍ വിരലുകളുടെ അറ്റം വരെ പച്ചകുത്തിയ, വൈഫ് ബീറ്റര്‍ ട്ടീഷര്‍ട്ടിട്ട, നരച്ച നീല ജീന്‍സിട്ട ജോണ്‍. മെലിഞ്ഞ് കൊലുന്നനെ കവിളൊട്ടി ഒരു രോഗിയുടേതു പോലെ മുഖഛായയുള്ള ജോണ്‍.
അവന്റെ കറുത്ത നായ പലപ്പോഴും എന്റെ പുല്‍ത്തകിടിയുലൂടെ അനുവാദമില്ലാതെ ഓടി നടക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. നായയെ തുടലില്‍ കെട്ടാതെ, കൂസിലില്ല്ലാതെ അവനും അതിന്റെ പുറകെ. അവന്റെ കയ്യിലെ, ഞെരമ്പുകള്‍ പോലെ പടര്‍ന്ന് കിടക്കുന്ന പച്ച വരകള്‍ , എന്തെങ്കിലും പറയുന്നതില്‍ നിന്നെന്നെ പിന്തിരിപ്പിച്ചിരുന്നു.
ഒരിക്കല്‍ ഞാന്‍ അവനെ ഒന്ന് മുഖം ചുളിച്ച് സൂക്ഷിച്ച് നോക്കി. അവനും, അവന്റെ മൂന്നു കൂട്ടുകാരും, കയ്യില്‍ നിറമുള്ള കുപ്പികളും, പൊളിഞ്ഞ് വീഴാറായ ഒരു കാറിന്റെ മുകളില്‍ ഇരുന്ന് വല്ല്ലതെ ഒച്ചയുണ്ടാക്കുന്നത് എന്നെ അലസോരപ്പെടുത്തിയിരുന്നു. എന്റെ മുഖഭാവം കണ്ടിട്ടെന്നോണം കയ്യില്‍ ഇരുന്ന ഒരു സ്പാന്നര്‍ അവന്‍ ആകശത്തേക്ക് എറിഞ്ഞ് പിടിച്ച് കളിച്ച് കൊണ്ടിരുന്നു.അവന്റെ ഉറക്കെയുള്ള ചിരി ഓരൊ തവണ കയ്യില്‍ സ്പാന്നര്‍ വന്ന് വീഴുമ്പോഴും കൂടിക്കൊണ്ടും ഇരുന്നു. അവന്റെ കയ്യിലെ പച്ചകുത്തിയത് ഓര്‍മ്മിപ്പിക്കുന്ന ചിരി.
പിന്നീടവനെ എന്റെ വീടിന്റെ ഉമ്മറത്ത് കയ്യില്‍ കുറച്ച് വെള്ള കടലാസ്സുകെട്ടുകളുമായി ഞാന്‍ കണ്ടു.
"ഈഫ് യൂ നീഡ് എ ഹാന്റിമാന്‍.." അവന്‍ തന്ന ആ കടലാസ് കൈയ്യില്‍ പിടിച്ച്, അവന്റെ പച്ച കുത്തിയ കൈയ്യുടെ മുകളിലേക്ക് നോക്കി അലക്ഷ്യമായ ഒരു ചിരി വരുത്തി ഞാന്‍ വേഗം എന്റെ കതകിന് സാക്ഷ ഇട്ടു. കതകിനു പുറകില്‍ അവന്‍ തന്ന കടലാസ്സ് ഞാന്‍ ചുരുട്ടിക്കൂട്ടി. അവന്റെ കണ്ണുകള്‍ കാണാതിരിക്കുവാന്‍ ഞാന്‍ മന:പ്പൂര്‍വ്വം ശ്രദ്ധിച്ചിരുന്നു.
അലസതയിലേക്ക് വഴുതി വീഴാന്‍ തയ്യാറെടുക്കുന്ന ഒരു വെള്ളിയാഴ്ചയില്‍,
“എടീ, മോട്ടര്‍ നന്നാക്കന്‍ ഒരാളെ കിട്ടി. അന്‍പതു ഡോളറിന് പണി ചെയ്തു തരാമെന്ന്. അല്ലെങ്കില്‍ പത്തിരുന്നൂറ് രൂപ പോയിക്കിട്ടിയേനെ.” ഓഫീസില്‍ നിന്ന് വന്ന് വസ്ത്രം മാറി, ചായ കുടിക്കുന്നതിനടയില്‍ ഭര്‍ത്താവ് പറഞ്ഞു.
“ആരു?”
“നമ്മുടെ വീടിന്റെ അടുത്തുള്ള ഒരാള്‍ തന്നെ. ചെറിയ പണികള്‍ ഒക്കെ ചെയ്യുമത്രെ.”
“ഇവിടേയൊ? ഇവിടെ അങ്ങിനെ ഉള്ളവര്‍ താമസിക്കുന്നുണ്ടൊ?”
“ചിലപ്പൊ ഒരു ഹോബി ആയിരിക്കും. എന്തായാലും നന്നായി. ഞായറാഴ്ച വരുമത്രെ.”
മദ്യത്തിന്റെ മണമുള്ള ശനിയാഴ്ചകളില്‍ പതിവുപ്പോലെ ഒരു പാര്‍ട്ടി കഴിഞ്ഞ് വീടെത്തിയിപ്പോള്‍ പാതിരാ കഴിഞ്ഞിരുന്നു.
“എടീ, അയാളുടെ അപ്പന്‍ വക്കീലാണെന്ന്. ആ ഹമ്മര്‍ കിടക്കുന്ന വീടില്ലെ?...” മുകളിലോട്ട് എറിയുന്ന സ്പ്നാറില്‍ തട്ടി സൂര്യന്‍ പ്രതിഫിലിക്കുന്നത് എന്റെ മനസ്സില്‍ തെളിഞ്ഞു.
“അവനെ അയാള്‍ എടുത്ത് വളര്‍ത്തിയതാണത്രെ. ഒരു പാട് മോശം സ്ഥലങ്ങളില്‍ അവന്‍ വളര്‍ന്നിട്ടുണ്ടെന്ന്.”
ആ സ്പാനര്‍ അവന്‍ കൈകളില്‍ അനായാസമായി പിടിച്ചെടുക്കുന്നു.
“ആ മൊത്തം കറമ്പന്‍മാരുടെ ഏരിയ ഇല്ലേ? ആ ബീച്ചിന് ഇപ്പറം.അവന്‍ ഒരേയൊരു വെള്ളക്കാരന്‍ മാത്രമായിരുന്നത്രെ അവിടെ. അവനെ അവര്‍ ഒത്തിരി ഉപദ്രവിക്കുമായിരുന്നു എന്ന്” സ്പാനര്‍ കൈകളിലേക്ക് വീഴുമ്പോള്‍ അവന്റെ ചിരി കൂടുതല്‍ ഉച്ചത്തിലാകുന്നു.
“അവന് വെറും മുപ്പത്തിമൂന്ന് വയസ്സാണെന്ന് ...”
“ഈ രാജ്യത്ത് അവന്റെ അപ്പന്റെ കൂടെ ഒരു മുപ്പത്തിമൂന്ന് വയസ്സുകാരന്‍ താമസിക്കുന്നുവൊ?” മുറിയില്‍ അലസമായി കിടന്നിരുന്ന പത്രം മടക്കി വെച്ചു. “അവരെക്കൊണ്ടൊക്കെ പണി ചെയ്യിപ്പിക്കണോ?”
“പോടീ,അവളുടെ ഒരു പേടി”
മോട്ടര്‍ ഓടുന്ന ശബ്ദം കേട്ടു പാതി മയക്കത്തില്‍ നിന്ന് ഞാന്‍ ഞെട്ടി എഴുന്നേറ്റു. ഉച്ച വെയിലിനെ കാര്‍മേഘങ്ങള്‍ പൊതിഞ്ഞിരിക്കുന്നു. സമയം രണ്ടര. പതിയെ കുളിമുറിയുടെ ജനലിനരുകിലേക്ക് അവരുടെ സംസാരം ശ്രദ്ധിക്കുവാന്‍ ഞാന്‍ നീങ്ങി നിന്നു.
“താങ്ക്സ് മാന്‍..”
“എനി ട്ടൈം..കോള്‍ മീ ഇഫ് യൂ നീഡ് എനി ഹെല്പ്”
“ഓക്കെ.ബട്ട് പ്ലീസ് ഡോണ്ട് വിഷ് ഫോര്‍ ദ ഹറിക്കേന്‍സ് മാന്‍..”
“നോ വേ! ഐ വാണ്ട് ദെം” അവന്റെ ചിരി മോട്ടറിന്റെ അലസോരപ്പെടുത്തുന്ന ശബ്ദത്തെ മറച്ചു.
“കഴിഞ്ഞ കൊടുങ്കാറ്റില്‍ അവന്‍ നിറയെ പൈസ ഉണ്ടാക്കിയെന്ന്. ഒരു പാട് പേര്‍ക്ക് ഹറിക്കേന്‍ ഷട്ടര്‍ ഇടാനും മോട്ടര്‍ നന്നാക്കാനുമൊക്കെ അവനും അവന്റെ അനിയനും കൂടെ സഹായിച്ചു.”
“അതുകൊണ്ട് ഇനിയും ഇവിടെ പത്ത് പതിനൊന്നെണ്ണം എങ്കിലും വീശട്ടെ എന്നാണത്രെ അവന്‍ പ്രാര്‍ത്ഥിക്കുന്നത്.”
അവന്റെ നീളമുള്ള വിരലുകളില്‍ പച്ച നിറമുള്ള ചെറുതായി നനഞ്ഞ നോട്ടുകള്‍ .“ഹെല്ലൊ മേം! ഇഫ് മൈ ഡോഗ് ഗിവ്സ് യൂ എനി മോര്‍ ട്രബിള്‍ ലെറ്റ് മീ നോ, ഹീ ഈസ് ഹാംലെസ്സ് ”
അവന്റെ കുഴിഞ്ഞ നീല കണ്ണുകളിലേക്ക് നോക്കി ഞാന്‍ ചിരിച്ചു...
“സീ യൂ ...ബട്ട് നോ മോര്‍ ഹറിക്കേന്‍സ്...”
“അഹഹ്ഹ..നോ മേം, ഐ ലിവ് ബൈ ദെം.”
2006-07-02
കൊടുങ്കാറ്റ്
Subscribe to:
Post Comments (Atom)
1 പ്രതികരണങ്ങള്‍:
36 comments:
Immigrant in Canada said...
Some run away from the hurricane..some live by them..
11:15 PM, July 02, 2006
Inji Pennu said...
ഇന്ന എന്റെ ഒരു കൊടുങ്കാറ്റ്...
11:51 PM, July 02, 2006
Adithyan said...
കൊടുങ്കാറ്റുകള്‍ ഉണ്ടാകുന്നത്...
...ഇങ്ങനെയല്ലെങ്കിലും ഇത് വായിച്ചിട്ട് ഒരു ആകെ മൊത്തം കണ്‍ഫ്യൂഷന്‍... ബിംബങ്ങളുടെ ഘോഷയാത്രയാണല്ലോ... പല ത്രെഡുകള്‍... പല ദിശകള്‍... പല കറന്റ്സ്...
ഞാന്‍ ലോസ്റ്റ്!!!
12:04 AM, July 03, 2006
സാകàµà´·à´¿ said...
അവന്റെ ആ പച്ചകുത്തി പക്ഷെ എന്നെ എന്തെങ്കിലും പറയുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചിരുന്നു.
ഈ വാചകമൊന്നു ശരിയാക്കൂ എല്ജി.
12:17 AM, July 03, 2006
à´šà´¿à´² നേരതàµà´¤àµ.. said...
എല്‍ ജീ.
വളരെ നന്നായിരിക്കുന്നു..
കത്രീനക്കാലത്ത് ചാനലുകളിലൂടെ സംഗീതം തേടി അലയുമ്പോള്‍ ജനലുകള്‍ റിവെറ്റ് ചെയ്ത് സംരക്ഷിക്കുന്ന കുറേ പേരുടെ ചിത്രം വെറുതെയെന്തിനോ കുരുങ്ങി കിടന്നിരുന്നു..അതിലൊരാള്‍ ജോണ്‍ ആയിരിക്കും.
മനസ്സില്‍ എന്തിനെന്നറിയാതെ പതിയുന്ന ദൃശ്യങ്ങള്‍ക്ക് എവിടെ നിന്നോ വാക്കുകള്‍ കൊണ്ടൊരു വീണ്ടെടുപ്പുണ്ടായേക്കുമെന്ന് കരുതുവാന്‍ കൊടുങ്കാറ്റ് ഓര്‍മ്മിപ്പിക്കുന്നു..
നന്നായി ആസ്വദിച്ചു.
-ഇബ്രു-
12:57 AM, July 03, 2006
ഉമേഷàµ::Umesh said...
നല്ല കഥ, എല്‍ജീ.
1:59 AM, July 03, 2006
കലേഷàµâ€Œ | kalesh said...
സുഖമുള്ള നല്ല വായന എല്‍ജീ..
3:44 AM, July 03, 2006
പെരിങàµà´™àµ‹à´Ÿà´¨àµâ€ said...
ഓര്‍മ്മയിലെ വിഷ്വലുകള്‍ വര്‍ത്തമാനങ്ങളില്‍ ഇടകലര്‍ത്തി കഥപറയുന്നതു പഴയൊരു സങ്കേതമാണു്, എങ്കിലും എല്‍.ജിയതു നന്നായി ചെയ്തിരിക്കുന്നു.
4:03 AM, July 03, 2006
അരവിനàµà´¦àµ :: aravind said...
നല്ല കഥ എല്‍ജീ..എഴുത്ത് സൂപ്പര്‍.
6:07 AM, July 03, 2006
à´¶àµà´°àµ€à´œà´¿à´¤àµà´¤àµâ€Œ കെ said...
ജോണിന്റെ രൂപവും ഭാവവും കണ്ട് ബോണ്‍ജി പേടിച്ചു അല്ലേ. പാവം. പണ്ടേതോ സിനിമയില്‍ ഒരു തടിയന്‍ ജഗദീഷിന്റെ ഓടിച്ചിട്ട് പിടിച്ച് തൊട്ടേ, ഇനി നീ എന്നെ തൊട് എന്ന് പറഞ്ഞതോര്‍മ്മ വരുന്നു.
6:13 AM, July 03, 2006
വരàµâ€à´£àµà´£à´®àµ‡à´˜à´™àµà´™à´³àµâ€ said...
പെരിങ്ങോടന്‍ പറഞ്ഞ പോലെ ആഖ്യാന ശെയിലിയില്‍ നിന്നും വേറിട്ടൊരു രീതി. നന്നായി.
7:36 AM, July 03, 2006
അജിതàµâ€Œ | Ajith said...
രണ്ടു കയ്യിലും, തോളെല്ലുകള്‍ മുതല്‍ വിരലുകളുടെ അറ്റം വരെ പച്ചകുത്തിയ, വൈഫ് ബീറ്റര്‍ ട്ടീഷര്‍ട്ടിട്ട, നരച്ച നീല ജീന്‍സിട്ട, കൊടുങ്കാറ്റ് കൊണ്ട് ജീവിക്കുന്ന ജോണിന്റെ ഒരു 5 മെഗാ പിക്സല്‍ ചിത്രം മനസില്‍ പതിഞ്ഞു കഴിഞ്ഞു.
നന്നായിട്ടുണ്ട് എല്‍ജിയേയ്
7:55 AM, July 03, 2006
Inji Pennu said...
സാക്ഷിയെ, അങ്ങിനെ പറഞ്ഞ് എന്നെ ഇട്ടേച്ചു പോവല്ലെ. tattoo-ന്റെ ശരിയായതൊ അല്ലാത്തതോ ആയ മലയാളം അറിയാവുന്നവര്‍ എനിക്കൊന്ന് പറഞ്ഞ് തരാമൊ?
8:20 AM, July 03, 2006
ദിലàµâ€à´¬à´¾à´¸àµà´°à´¨àµâ€ said...
അവന്റെ പച്ചച്ചുട്ടി എന്നായാലോ?
എപ്പടി?
8:40 AM, July 03, 2006
daly said...
അപ്പൊ taatoo ലോകവ്യപകമായി ഇപ്പോള്‍ മുതിര്‍ന്നവര്‍ക്കാണൊ? കുട്ടികള്‍ക്കു എന്ന സങ്കല്‍പ്പം പോയൊ? കൊടുങ്കാറ്റിലും സുനാമിയിലുമൊക്കെ ഇങനെ നീറുന്ന വേറേ ചില സത്യങള്‍...
നന്നായി എഴുതി...
9:03 AM, July 03, 2006
Inji Pennu said...
സാറാ : മലയാളത്തില്‍ എഴുതണ കാര്യം എവിടെം വരെ ആയി?
ആദിത്യ :ഇതാണ് നാലു വരി എഴുതാന്‍ പോലും അറിഞ്ഞൂടാത്തോര് കഥ എഴുതാന്‍ ഒക്കെ നോക്കിയാല്‍ ഉള്ള പ്രശ്നം. ഹിഹി. ബിംബങ്ങളുടെ ഘോഷയാത്ര കൊണ്ട് ട്രാഫിക്ക് ബ്ലോക്ക് ഉണ്ടായില്ലാന്ന് കരുതട്ടെ. :)
ഇബ്രൂ : ചില നേരങ്ങളില്‍ വരുന്ന് ഈ ഇബ്രൂവിനെ ഞാന്‍ ഇന്നാളാണ് കണ്ടു പിടിച്ചത്..
പിന്നെ താങ്കളെപ്പോലുള്ളവര്‍ കമന്റിടുന്നത് കഥയേക്കാള്‍ മനോഹരം...
ഉമേഷേട്ടാ, താങ്ക്സ്. എന്നെ ഇങ്ങിനെ പ്രോത്സാഹിപ്പിച്ച് പ്രോത്സാഹിപ്പിച്ച് അവസാനം ഞാന്‍ എഴുതുമെ! :)
കലേഷേട്ടാ, വളരെ വളരെ നന്ദി.
പെരിങ്ങോടസ്: എന്റെ പോസ്റ്റുകള്‍ വായിക്കുന്നുണ്ടെന്ന് തന്നെ അറിഞ്ഞതില്‍ വളരെ സന്തോഷം. പിന്നെ ഞാന്‍ എഴുതുന്നത്..
ഇങ്ങിനെ മനസ്സില്‍ വരുന്ന സീക്ക്വന്‍സ് പോലെയാണ്..അതു പണ്ടേ കണ്ട് പിടിച്ച ഐറ്റം ആണെന്നറിഞ്ഞതില്‍ സന്തോഷം..:)
അരവിന്ദേട്ടാ...വളരെ വളരെ നന്ദി..
ശ്രീജിത്തെ,ഹിഹി.അതേത് സിനിമായാ?
വര്‍ണ്ണ മേഘമേ, നന്ദി..നന്ദി..
അജിത്: ആ മെഗാ പിക്സല്‍ കമന്റ് എനിക്കങ്ങ് പിടിച്ചു..
ദില്‍ബാസുര്‍ ജി: :(...അതെന്തോ എനിക്ക് ഇഷ്ടായില്ല. വേറെ എന്തെങ്കിലും ഉമേഷ് മാഷ് പറഞ്ഞ് തരുമെന്ന് വിചാരിക്കുന്നു.
ഡാലി: ആ പറഞ്ഞത് വണ്‍ മോര്‍ ട്ടൈം എക്സ്പ്ലെന്‍ മാടി.. കുഞ്ഞുങ്ങള്‍ക്ക് ആരു ട്ടാട്ടൂ ഇടുന്നു? ഇവിടെ “തറകള്‍” എന്ന് വിശേഷിപ്പിക്കുന്നവരാണ് ദേഹം മൊത്തം പച്ച കുത്തുക..
10:17 AM, July 03, 2006
മനàµâ€à´œà´¿à´¤àµâ€Œ | Manjith said...
നല്ല കഥ യെല്‍ ജീ...
10:27 AM, July 03, 2006
ആനകàµà´•ൂടനàµâ€ said...
ഒന്നു കൂടി വായിക്കട്ടെ...
11:09 AM, July 03, 2006
Anil:അനിലàµâ€ said...
ആദീടെ കമന്റു കണ്ട് പേടിച്ചുപേടിച്ചാണു മുന്നേറിയതെങ്കിലും എല്ലാം മനസിലായീന്നായപ്പോള്‍ അതിശയം.
കഥേം ശൈലീം രൊംബ പുടിച്ചിര്ക്ക്. :)
അവന്റെ ആ പച്ചകുത്തി എന്നത് ‘പച്ചകുത്ത്’ എന്നാക്കിയാല്‍ ഒരു പക്ഷേ ശരിയാവുമായിരുന്നോ സാക്ഷീ? ഉമേഷ് ഇവിടൊന്നുമില്ലേന്തോ?
കൂട്ടത്തില്‍, ആ കറുത്ത നായ് വന്ന് എല്‍ജിയോട് അനുവാദം ചോദിക്കണ രംഗമൊന്ന് മനസില്‍ കണ്ടുനോക്കി ;)
12:01 PM, July 03, 2006
daly said...
ഞാന്‍ നാട്ടിലയിരുന്നപ്പൊള്‍ അവിടെ ബാലരമെടെം കൂടെ ഒക്കെ ട്ടാട്ടൂ കിട്ടിയിരുന്നതു അപ്പുവും അച്ചുവും ഒക്കെ ദേഹത്തു ഒട്ടിക്കരുണ്ടല്ലൊ? പരസ്യ്ങലിലും കന്ദിരുന്നു. ഇവിടെ വന്നപ്പോല്‍ ഇവിടെ ഇതൊരു ഫാഷന്‍ ആണ്. സ്ഥനത്തും അസ്ഥനത്തും ഒക്കെ പെണ്ണും ആണ്ണും ട്ടാറ്റൂ ഇടുന്നു. പിന്നെ ഇഡ്യന്‍ ഫാഷന്‍ രംഗത്തും ഈ ട്രെന്‍ഡ് കണ്ടു.... അമേരിക്കയില്‍ അങിനേ ഒന്നും അല്ലാന്നൊ?
12:10 PM, July 03, 2006
kuma® said...
LG, വളരെ സുന്ദരമായി എഴുതിയിരിക്കുന്നു. പച്ചകുത്തുപോലെ.
12:18 PM, July 03, 2006
Inji Pennu said...
ഡാലിക്കുഞ്ഞേ..
ഇവിടെ ട്ടാട്ടൂ ഇടുന്ന സായിപ്പൊന്നും കുടുംബത്തില്‍ പിറന്നവരായി കൂട്ടീട്ടില്ല.അവരെ ഒക്കെ ന്യൂ ഇംഗ്ലണ്ട് കുടുംബത്തില്‍ പിറന്ന സായിപ്പൊക്കെ
"white trash" എന്നാണ് വിളിക്ക. ഇവിടെ ട്ടാട്ടൂ പാര്‍ലറുകള്‍ ഉണ്ട്. വളരെയധികം വേദന പിടിച്ച ഏര്‍പ്പാടാണ് ഇത്. ഈ ചേട്ടന്മാര്‍ ഡ്രഗ്സും അടിച്ച് നടക്കുന്നവരാണെന്ന് പറയപ്പെടുന്നു..
മിക്കവാറും ഇവര്‍ സ്കിന്‍ ഹെഡ്ഡ്സും ആയിരിക്കും.
സ്കിഹെഡ്ഡ്സ് തലമൊത്തം ഷേവ് ചെയ്തു, നാസികളോടു കൂറു പുലര്‍ത്തുന്ന,വെള്ളക്കാര്‍ മാത്രം ലോകത്തില്‍ ജീവിച്ചാല്‍ മതി എന്ന് കരുതുന്നവര്‍ ആണ്. പിന്നെ ഞാന്‍ ഇവരോടു ഒന്നും. “ചേട്ടാ,നിങ്ങള്‍ തറകള്‍ ആണൊ?” എന്നൊന്നും ചോദിച്ചിട്ടില്ല. ഇതൊക്കെ ഇവിടെ ജീവികുമ്പോള്‍ കിട്ടുന്ന വിവരങ്ങള്‍. നാട്ടില്‍ വെച്ചു ജീന്‍സ് ഒക്കെ ഇട്ടു നടക്കുന്നവര്‍ മോഡേര്‍ണ്‍ എന്നൊക്കെ ഞാനും വിചാരിച്ചിരുനു..പക്ഷെ ഇവിടെ ബ്ലൂ കോളറുകാരൊക്കെ ഇടുന്ന ഒരു വേഷമാണാതും..അല്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍..
wife beater T-shirt - നമ്മുടെ നാട്ടിലെ ബനിയന്‍ പോലൊന്ന്..അതും ഈ സ്കിന്‍ ഹെഡ്ഡ്സിന്റെ പ്രത്യേകത ആണ്. നല്ല കുടുംബത്തില്‍ പിറന്ന സായിപ്പിന്റെ മക്കളും ഒക്കെ ഇങ്ങിനെ തല തിരിഞ്ഞ് പോവും.. ഈ കുടുംബത്തില്‍ പിറന്ന സായിപ്പ് ഒക്കെ നമ്മുടെ പോലെ തന്നെ പ്രത്യക്ഷത്തില്‍ അറേഞ്ച്ഡ് അല്ലെങ്കിലും അങ്ങിനെ ഒക്കെ ഉള്ള ഒരു സെറ്റപ്പില്‍ ആണ് കല്ല്യാണം കഴിക്കുന്നത്..
ചാള്‍സ് ഡയാന പോലെ. പിന്നെ ശരിയായ കുടുംബത്തില്‍ പിറന്ന സായിപ്പിനെ, നമ്മള്‍ കണ്ടാല്‍... സത്യമായിട്ടും..കവാത്ത് മറക്കും..
നമ്മള്‍ സാധാരണ കാണുന്നതൊക്കെ ഈ ബാക്ക് പാക്കേര്‍സ് ആണ്...അവരെ കണ്ടിട്ട് പോലും കവാത്ത് മറക്കുന്നു..പിന്നെയാണിനി...
അപ്പൊ പറഞ്ഞ് വന്നതു..ഇങ്ങിനെയുള്ള ട്ടാട്ടൂ ചേട്ടന്മാരെ കാണുമ്പൊ,
“എച്യൂസ്മി..ഹായ്..ദേ ബാലരമേലെ ട്ടാട്ടൂ..
എന്നൊന്നും പറയണ്ടാട്ടൊ..“ കുറച്ച് മാറി നടന്നോളൂ.. ഇത്ര ഒക്കെ എന്റെ വിവരം..ഇനി ഇതു അല്ലാന്ന് പറയാന്‍..വിവരമുള്ളവര്‍ വരും വരെ.. :-)
>>എല്‍ജ്യേച്ചി വികാരത്തോടെ സംസാരിക്കുനു
>>എന്നു പല ചര്‍ചകളിലും വായിച്ചിരുന്നു
കര്‍ത്താവെ! എന്റെ ഡാലിക്കുഞ്ഞെ, ഇവിടെ എനിക്കെതിര ദുഷ്:പ്രചരണം നടക്കുന്നുണ്ടൊ? എനിക്ക് വിവരമില്ലാന്ന് കാണിക്കാന്‍ ആണെന്നെ.
:-)
പിന്നെ,എന്റെ ഏതു വിശ്വാസവും വികാരപരമായി തന്നെയാണ് എന്ന് തോന്നുന്നു. അതു മറ്റുള്ളവര്‍ക്ക് സ്വീകാര്യമല്ലാത്തത് വികാരപരവും..
സ്വീകാരയമായത് വിവേചപരവുമായി തീരുന്നു..
അത്രെ ഉള്ളൂ..വെരി സിമ്പിള്‍! :-)
1:12 PM, July 03, 2006
ഇടിവാളàµâ€ said...
എല്ജിയേ..
കഥ നന്നായി...
tattoo vinu "പച്ചകുത്തി" പച്ചകുത്തല്‍" എന്നു തന്നെയാ പറയുക...
പക്ഷെ.. എല്ജി എഴുതിയ ആ വാചകത്തിന്റെ ഘടന ( സ്ട്രക്ചര്‍) ഒന്നു പരിഷ്കരിച്ചാല്‍ നന്നാവും എന്നു തോന്നുന്നു,
ഉദാ;
" അവന്റെ ആ പച്ചകുത്തി പക്ഷെ എന്നെ എന്തെങ്കിലും പറയുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചിരുന്നു "
എന്നതിനു പകരം:
" പക്ഷേ, അവന്റെ ആ പച്ചകുത്തി, എന്തെങ്കിലും പറയുന്നതില്‍ നിന്നെന്നെ പിന്തിരിപ്പിച്ചു.."
എന്നായിരുന്നെങ്കില്‍ കുറച്ചുകൂടി നന്നായേനെ !
അല്ല! ഞാന്‍ മലയാളം വാദ്യാരൊന്നുമല്ല കേട്ടോ ! അഭിപ്രായം, മാത്രം ! ഞാന്‍ പറഞ്ഞതും 100% ശെരിയാണെന്നൊരു ആത്മവിശ്വാസം പോലും എനിക്കില്ല...
ശെരിയല്ലെങ്കില്‍ ആരേലും തിരുത്തുമെന്നു കരുതട്ടേ !!
1:19 PM, July 03, 2006
സനàµà´¤àµ‹à´·àµ said...
അസാധാരണമൊന്നുമല്ലാത്ത ഒരു കഥാതന്തുവിനെ ആഖ്യാനരീതിയാല്‍ എല്‍ജി നന്നാക്കിയിരിക്കുന്നു. അനില്‍ പറഞ്ഞതു പോലെ tattoo എന്നതിന് പച്ചകുത്ത് ആണ് യോജിക്കുന്നത്.
1:20 PM, July 03, 2006
സാകàµà´·à´¿ said...
ആ വാചകത്തില്‍ പച്ചകുത്തിയെന്നുള്ള വാക്ക് മുഴച്ചുനിന്നിരുന്നു. തിരുത്തിയ വാചകം ഒന്നുകൂടി നന്നായെന്നാണെനിക്കു തോന്നുന്നത്.
2:56 PM, July 03, 2006
പെരിങàµà´™àµ‹à´Ÿà´¨àµâ€ said...
എല്‍.ജിക്കു 100 മാര്‍ക്ക് (എന്റെ കൈയേല്‍ കുറേ മാര്‍ക്കുണ്ടായതോണ്ടു് വെറുതെ തരികയൊന്നുമല്ല) ബൂലോഗത്തില്‍ എല്‍.ജിയുടെ ഇടപെടലുകള്‍ (participation) എനിക്കു ശരിക്കും ഇഷ്ടമായി. അതിന്റെ പേരിലാ ആ മാര്‍ക്ക്. കുറേകാലം ഇനിയും ബൂലോഗത്തു് ഇങ്ങിനൊക്കെത്തന്നെയുണ്ടാവൂ. ആശംസകള്‍!
(ഈ കമന്റും ഈ ത്രെഡും തമ്മില്‍ ബന്ധമൊന്നുമില്ല കേട്ടോ, നേരത്തെ എപ്പോഴോ പറയാന്‍ തോന്നിയതാണു്, ഇപ്പോഴായെന്നു മാത്രം)
3:18 PM, July 03, 2006
Kuttyedathi said...
മനോഹരമായിരിക്കുന്നു, എല്‍ജി. ആരോ പറഞ്ഞതു പോലെ, കമന്റിലെ എല്‍ജി അല്ല, പോസ്റ്റില്‍. വല്ലാത്തൊരു പരകായ പ്രവേശം. മലയാളത്തില്‍ കമന്റിലോ, പോസ്റ്റിലോ കാണപ്പെടുന്ന എല്‍ജിയല്ല, ഇഞ്ചിമാങ്ങ എന്ന ഇംഗ്ലീഷ് പാചക ബ്ലോഗില്‍ കാണപ്പെടുന്ന എല്‍ജി. (ദൈവമേ, ഇതൊന്നുമല്ലാത്ത നാലാമതൊരെല്‍ജി ആയിരിക്കും ശരിക്കുള്ള എല്‍ജി , ആര്‍ക്കറിയാം ?
പച്ച കുത്തിയവരെ കാണുമ്പോളൊരു ചെറിയ അകലം പാലിക്കാന്‍ ഞാനും ശ്രദ്ധിക്കാറുണ്ട്. എന്തോ, ഒരു കാരണമില്ലാത്ത ഭയം..അല്ലെങ്കിലതിനു സമാനമായ മറ്റെന്തോ വികാരം. പക്ഷേ, ഇവിടെ ജനിച്ചു വളര്‍ന്ന ഒരു മലയാളി പെണ്‍കുട്ടിയെ ഞാന്‍ പച്ചകുത്തി കണ്ടപ്പോള്‍ വാ പൊളിച്ചു നിന്നു പോയി. അതുമെവിടെ , ലോ വെയിസ്റ്റ് പാന്റും, ഷോര്‍ട്ട് റ്റോപ്പുമിട്ടാല്‍ കാണാന്‍ പാകത്തില്‍, at the lower tip of her back. എല്ലാ ആഴ്ചയും പള്ളിയില്‍ പോവുകയും, കുര്‍ബാന കൂടുകയുമൊക്കെ ചെയ്യുന്ന ആ പെണ്‍കുട്ടി, ദിവസേന പള്ളിയില്‍ പോകുന്ന മാതാപിതാക്കളുടെ മകളാണ് !
അപ്പോ, ഇനി എല്‍ജി മാത്രം ഫേയ്മസായില്ലെന്നു പറയരുത്. ദാ, മൂന്നാം തമ്പുരാന്‍ എല്‍ജി പറ്റിയുമെഴുതിയിരിക്കുന്നു :)
3:36 PM, July 03, 2006
പണികàµà´•à´¨àµâ€ said...
എല്‍ ജീ... വളരെ നന്നായിട്ടുണ്ട്
4:19 PM, July 03, 2006
വകàµà´•ാരിമഷàµà´Ÿà´¾ said...
ഇത് ഇന്നലെത്തന്നെ വായിച്ചിരുന്നു. “സ്വല്പം വെയിറ്റു ചെയ്യുക” എന്ന ടിപ് പ്രകാരം (ഞാനെങ്കിലും അത് പാലിക്കേണ്ടേ) വെയിറ്റു ചെയ്‌തു. കാരണം, ഇനിയെങ്ങാനും ഇതിന്റെ അന്തരാളങ്ങളിലെ അഗാധതലങ്ങളില്‍ ആവിഷ്‌കാരത്തിന്റെ ബഹിര്‍സ്ഫുരണം പോലെ വല്ലതും അന്തര്‍ലീനമായിട്ടുണ്ടോ എന്നൊരു ശങ്ക. ആരെങ്കിലും അത് ചൂണ്ടിക്കാണിക്കുകയാണെങ്കില്‍ സംഗതി ഈസിയായിരിക്കുമല്ലോ. വെയിറ്റു ചെയ്‌തതിനിടയ്ക്ക് ഒന്നുകൂടി വായിച്ചു. അപ്പോള്‍ മനസ്സിലായി, അന്തര്‍ലീനമായിട്ട് എന്തെങ്കിലും ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ കൃതി ആസ്വദിക്കുന്നതിന് അത് ഒരു തടസ്സമേ അല്ലാ എന്ന്.
നല്ല വിവരണം, എല്‍ജീ.
9:05 PM, July 03, 2006
Inji Pennu said...
യ്യൊ! ദേ മന്‍ജിത്തേട്ടന്‍ ക്ലീന്‍ ഷേവായൊ? എനിക്ക് വയ്യ. പിന്നെ, താങ്ക്സ്ട്ടൊ.
ആനക്കൂടന്‍ : വായിച്ചൊ? :)
അനില്‍: അതു ശരി, അനിലേട്ടന് എന്നെ പട്ടി കടിക്കണത് കാണാന്‍ ആണല്ലേ! ഞാന്‍ എന്തു തെറ്റ് ചെയ്തു? :)
കുമാ : ഒത്തിരി നന്ദീണ്ടു
ഇടിവാള്‍: താങ്ക്സ്. ഞാന്‍ ആ സെന്റെസേ മാറ്റിക്കളഞ്ഞു... :) .ഇനിയും ഇങ്ങിനെ പറഞ്ഞ് തരിക.
സന്തോഷ് : താങ്ക്സ്.
സാക്ഷി : അപ്പൊ എല്ലാം ഒക്കെ? എന്നാലും ഇങ്ങിനെ ഒക്കെ വായിച്ച് പറയുന്നതില്‍ വല്ലാണ്ട് നന്ദിയുണ്ട്.
പെരിങ്ങോടന്‍ : ഹിഹി..അതെന്നാ അങ്ങിനെ?
എല്ലാര്‍ക്കും മാര്‍ക്ക് കൊടുത്തിട്ടുണ്ടൊ? എന്നാലും ജീവതത്തില്‍ ആദ്യമായി 100 കിട്ടിയപ്പൊ..
വല്ലാത്തൊരു സന്തോഷം.. ഈ 100, 600-ല്‍ അല്ലോല്ലേ? :) .
കൂട്ട്യേടത്തി : ദിസ് ഈസ് നാലാമത്തെ എല്‍.ജി സ്പീക്കിങ്ങ്? ആര്‍ യൂ റിസീവിങ്ങ് ഫില്ലി? :)
പണിക്കര്‍ : താങ്ക്സ്...
വക്കാരി: ഹിഹി..ശ്ശെടാ! ഇതിലെ അന്തര്‍കുലീനതയൊന്നും കാണാന്‍ താങ്കള്‍ക്ക് പറ്റീല്ലന്നൊ? ഈ പകല്‍ പോലെയുള്ള സത്യത്തെ കാണതിരിക്കുവാന്‍ കണ്ണുകളില്‍ തിമിരം ബാധിച്ചിരിക്കുന്നുവൊ ഹേ മാഷ്ടാ? :)
1:15 AM, July 04, 2006
ദേവരാഗം said...
എല്‍ ജീ,
ഇവിടെ എഴുതാതെ അലഞ്ഞു തിരിഞ്ഞ് നമ്മളെ പറ്റിക്കുന്ന ആനയുടെ വലിപ്പമുള്ള ഒരു പുലി- ഒരതികായന്‍ പുലി-ടെ എല്‍ ജിയെക്കുറിച്ച്
" her skills are mighty peculiar and its getting better after each blog" എന്നു ചാറ്റില്‍ പറഞ്ഞിട്ടു പോയി. (ആളെ പറയൂല്ല, കാരണം : -അതിനു തൊട്ടുമുന്നേ വലിയ രീതിയില്‍ അഭിനന്ദിക്കുന്ന കമന്റുകള്‍ ആളുകളുടെ എഴുത്തിന്റെ ദിശ മാറ്റി സ്റ്റൈല്‍ നഷ്ടപ്പെടുത്തുന്നെന്നും അതിനാല്‍ അങ്ങനെ ചെയ്യരുതെന്നും പ്രമേയം പാസ്സാക്കിയിരുന്നു)എന്നാലും എന്റെ പിള്ള മനസ്സില്‍ രഹസ്യം നില്‍ക്കൂലല്ലോ എല്‍ജിയോടും പറഞ്ഞു സാക്ഷിയോടും പറഞ്ഞു.
കഥ കണ്ട് "ഇറസുമി" ( പത്തിരുപത്തയ്യായിരം -പത്ത് കൂട്ടിയാല്‍ മതി ഇരുപത്തഞ്ച് ഒരതിശയോക്തിയാണേ- വര്‍ഷമായി ജപ്പാനിലുള്ള പച്ചകുത്തല്‍) പരിപാടിയെക്കുറിച്ച് വക്കാരി എഴുതുമെന്ന് പ്രതീക്ഷിക്കട്ടേ.
1:43 AM, July 04, 2006
ബിനàµà´¦àµ said...
എനിക്കിപ്പോ എല്‍ ജിക്കു പഠിക്കണേ.... :) നന്നായി എഴുതി. ഇനി മലയാളം അറിയില്ല എന്നെങ്ങാന്‍ പറഞ്ഞാല്‍... അമ്മച്ചിയാണേ... ഞാന്‍ പിണങ്ങും. ;)
9:06 AM, July 04, 2006
Inji Pennu said...
യ്യൊ! ഈ ദേവെട്ടന്റെ ഒരു കാര്യം..എന്നെ വെറുതെ ഇങ്ങിനെ ചമ്മിപ്പിക്കല്ലെ..
ബിന്ദൂട്ടി,ഏ? അതെന്നാത്തിനാ എനിക്കു പഠിക്കണെ? വക്കാരിചേട്ടന്‍ പറഞ്ഞപോളെ അന്തര്‍ഗളഗള്‍ങ്ങളില്‍ നിന്നും എന്തെങ്കിലും ആവിഷക്കരിക്കാനാണൊ? ഹിഹി..
വക്കാരിചേട്ടന്റെ ആ കമന്റൊന്ന് വായിച്ചെ.. :)
6:29 PM, July 04, 2006
:: niKk | നികàµà´•ൠ:: said...
mmm... Life's like a Hurricane :P
6:42 PM, July 04, 2006
daly said...
എല്‍ജ്യേച്ചി: ഒരു ദിവസം ഞാന്‍ ഡിലേ ആയി. ഇത്തിരി ഗവേഷിച്ചു. പ്രൊഫസ്സര്‍ വരാറായി.. ഇതു കണ്ടില്ലട്ടൊ.
ഇതെനിക്കു പുതിയ അറിവാണ്. അപ്പൊ നമ്മുടെ നാട്ടിലും സായിപ്പും പച്ചകുത്തുന്നവര്‍ക്കു ഒരേ ഡിഗ്നിറ്റി ആണല്ലെ കൊടുക്കുന്നത്? പിന്നെ ഞാന്‍ ഇവിടുത്തെയും ബാലരമയിലെയും കാര്യം പറഞ്ഞതു ഈ പെര്‍മനന്റ് പച്ച അല്ലട്ടോ. അതൊരു തരം സ്റ്റിക്കര്‍ റ്റാറ്റൂ ഇല്ലെ അതാണ്. കുറ്ച്ച് കഴിയുമ്പോള്‍ താന്നെ പോകും. നല്ല തറവാടി സായിപ്പും അല്ലാത്ത തറ സായിപ്പും ഒക്കെ ഉണ്ടല്ലെ? അപ്പൊ ലോക സമസ്ത.... എല്ലാം ഒന്നും തന്നെ..
പല സ്ഥലത്തെയും രീതികള്‍ മനസ്സിലാക്കന്‍ ഇത്തരം ചര്‍ച്ചകള്‍ എത്ര ഉപകാരപ്രദമാണ്..ഇന്നിയും അവിടുത്തെ രീതികളുള്ള കഥകള്‍ എഴുതണം.
2:37 PM, July 05, 2006
Inji Pennu said...
സ്വാര്‍ത്ഥന്‍ said...
ഈ കഥ ഇപ്പോഴെങ്കിലും കാണാനിടയാക്കിയതില്‍ നന്ദി :)
Tuesday, December 05, 2006 2:38:00 PM
qw_er_ty
Post a Comment