2006-07-06

മലയാള സാഹിത്യം - ഞാന്‍ എന്തു വായിക്കണമായിരുന്നു?

ആദ്യമായി പറഞ്ഞ് കൊള്ളട്ടെ, മലയാള സാഹിത്യത്തെക്കുറിച്ച് എനിക്കൊന്നുമറിയില്ല. അതു തന്നെയാണ് എന്റെ പ്രശ്നവും. മുട്ടായികള്‍ പൊതിഞ്ഞു കൊണ്ട് വന്നിരുന്ന ചുക്കിച്ചുളിഞ്ഞ പത്രക്കടലാസ്സിലെ വരികള്‍ പോലും വിടാതെ ഞാന്‍ വായിക്കുമായിരുന്നു. പക്ഷെ എവിടെയൊ, എപ്പോഴൊ മലയാള പുസ്തകങ്ങളുമായി എനിക്ക് അകലേണ്ടി വന്നു.

കുഞ്ഞുന്നാളില്‍, എന്ന് വെച്ചാല്‍ ഒരു മൂന്ന്- നാലാം ക്ലാസ്സ് വരെ ബാലരമ, പൂമ്പാറ്റ, അമര്‍ ചിത്ര കഥകള്‍ മുടങ്ങാതെ വായിക്കുമായിരുന്നു. ഒരു അഞ്ചാം ക്ലാസ്സില്‍ എത്തിയപ്പോഴെക്കും എന്റെ പ്രായത്തിനുള്ള മലയാളം മാസികകളൊ പുസ്തകങ്ങളൊ ഇല്ലാതായി, അല്ലെങ്കില്‍ എനിക്കതിനെക്കുറിച്ച് അറിവില്ലാതായി, എന്ന് വേണം പറയാന്‍. ഞാനാകട്ടെ കിട്ടുന്ന പേപ്പറിന്റെ ഒരു തുണ്ട് വായിലിട്ടു ചവച്ച് വരെ തിന്നുന്ന പ്രകൃതക്കാരിയും. അത്രക്കു സ്നേഹമായിരുന്നു പുസ്തകങ്ങളോടും അതില്‍ പരിചയപ്പെടുന്ന ലോകവും അതിലെ കൂട്ടുകാരോടും.

അങ്ങിനെ ഇരിക്കെ, ഞാന്‍ എങ്ങിനേയൊ 'Enid Blyton'-ന്റെ Famous Five-ല്‍ എത്തിപ്പെട്ടു. അഞ്ചാം ക്ലാസ്സില്‍ ഞാന്‍ ഫേമസ് ഫൈവിന്റെ ആരാധിക ആയി മാറി. ഊണിലും, ഉറക്കത്തിലും, കട്ടിലി‍ന്റെ കീഴെ ട്ടോര്‍ച്ച് വെച്ച് വായിച്ചും, കുളിമുറിയിലും ഒക്കെ ഈ ചെറിയ രസകരമായ പുസ്തകങ്ങള്‍ എന്റെ കൂടെ ഉണ്ടായിരുന്നു. പിന്നീട് ഫേമസ് ഫൈവ് സീരിസ് മൊത്തം തീര്‍ന്നപ്പൊള്‍ , ആറം ക്ലാസ്സിന്റെ ക്രിസ്തുമസ് പരീക്ഷയുടെ അവധിക്കാലത്ത് ഞാന്‍ 'Secret Seven' -ഉമായി ചങ്ങാത്തത്തിലായി. Tintin, Astreix -- ഇതിലെല്ലാം പരീക്ഷകള്‍ ഉണ്ടായിരുന്ന പോലെ ഞാന്‍ വായിച്ചു തീര്‍ത്തു.

ഇവിടെ ഈ പ്രായത്തില്‍ ഞാന്‍ മലയാളത്തില്‍ എന്തു വായിക്കണമായിരുന്നു? എന്റെ വായനാശീലം, ഭാവന എല്ലാം രൂപപ്പെടുന്ന ആ പ്രധാന കാലഘട്ടം ഞാന്‍ മലയാള പുസ്തകങ്ങളുമായി ചങ്ങാത്തിലല്ലാതായി. എന്തു കൊണ്ട് എന്നാലോചിച്ചിട്ട് , എനിക്ക് തോന്നുന്നത്, ആ പ്രായത്തിലുള്ള എന്നെപ്പോലുള്ള, അസാമാന്യ ബുദ്ധിയോ ഒന്നും ഇല്ലാത്ത ഒരു ആവറേജ് കുട്ടി‍ക്ക് അങ്ങിനെ മലയാള പുസ്തകങ്ങള്‍ ഇല്ലായെന്നുള്ളതാണ്. ഉണ്ടായിരുന്നെങ്കില്‍ തന്നെ ഞാന്‍ അറിഞ്ഞിരുന്നില്ല. ഇപ്പോഴും എനിക്കറിയില്ല. ഏതെങ്കിലും കുട്ടികള്‍ എന്നോട് അതു ചോദിച്ചാല്‍ ഞാന്‍ ഇപ്പോഴും ഇരുട്ടില്‍ തപ്പുകയേ ഉള്ളൂ.

വേനലവധിക്കാലത്ത് അടുത്ത ക്ലാസ്സിനുള്ള പുസ്തകങ്ങള്‍ അമ്മ സ്കൂളില്‍ നിന്നും വാങ്ങിച്ചുകൊണ്ടുവരുമ്പോള്‍ അതിലെ ഇംഗ്ലീഷും മലയാളവും ഭാഷാ പുസ്തകങ്ങള്‍ മൊത്തം ഞാന്‍ അന്നേ ദിവസം തന്നെ വായിച്ചു തീര്‍ക്കുമായിരുന്നു. കാലത്തെ എഴുന്നേറ്റ്, ആദ്യം മുറ്റത്തേക്ക് ഓടുമായിരുന്നു മാതൃഭൂമിയും പിന്നീട് മനോരമ ദിനപത്രവും മൊത്തം അരച്ചു കലക്കാന്‍. സ്കൂളില്‍ പോകാന്‍ പത്രം വായിച്ച് താമസിച്ചതിന്, തുടയിലും കയ്യിലും അമ്മേടെ വക ചിത്രരചനകള്‍ കിട്ടി, കരഞ്ഞുകൊണ്ട് പോയ എത്ര ദിവസങ്ങള്‍. സോഷ്യല്‍ സൈന്‍സിന്റേയും ചരിത്രത്തിന്റേയും പുസ്തകങ്ങള്‍ വലിയ നീളമുള്ള പുസ്തകങ്ങളാക്കിയപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് ഞാനായിരുന്നു. അതില്‍ മറച്ച്, എത്രയെത്ര പുസ്തകങ്ങള്‍ ഞാന്‍ ക്ലാസ്സിലും വീട്ടിലും ഒളിച്ച് വായിച്ചിരിക്കുന്നു. ഞാന്‍ മലയാളം മീഡിയത്തില്‍ പഠിക്കാത്തതുകൊണ്ടാണൊ ഒരുപക്ഷെ ഈ പ്രായത്തില്‍ ഞാന്‍ വായിക്കേണ്ട മലയാളം പുസ്തകങ്ങളെപ്പറ്റി എനിക്കറിവില്ലാതെ പോയത്? ഏതു മീഡിയത്തില്‍ പഠിച്ചാലും വായിക്കുനുള്ളവന്‍ വായിക്കും എന്ന് ഞാന്‍ വിചാരിക്കുന്നു. ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് വായിക്കുവാനുള്ള മലയാളം പുസ്തകങ്ങളെപ്പറ്റി യാതൊരാറിവും പത്രങ്ങള്‍ വഴിയൊ കൂട്ടുകാര്‍ വഴിയൊ എനിക്ക് ലഭിച്ചില്ല.

പിന്നീട്, എട്ട് , ഒന്‍പത് തരത്തില്‍ Hardy Boys , Nancy Drew ആയിരുന്നു പ്രാന്ത്. രണ്ടു സീരിസിലേയും മുപ്പത്തിയാറ് പുസ്തകങ്ങളും കൂട്ടുകാരോട് പന്തയം വെച്ച് വായിക്കുമായിരുന്നു. ഏതെങ്കിലും പന്തയത്തില്‍ ഞാന്‍ ജയിച്ചിട്ടുണ്ടെങ്കില്‍ അത് ഇതില്‍ മാത്രം ആയിരുന്നു. ഈ പ്രായത്തില്‍ എപ്പോഴൊ മലയാളത്തിലെ ‘മ’ വാരികളില്‍ എന്റെ കണ്ണുകള്‍ ഉടക്കി. ഒരു പുസ്തകമോ മാസികയോ കിട്ടിയാല്‍ അതിന്റെ അവസാനത്തെ താളിലെ അവസാനത്തെ വരി വായിക്കാതെ ശ്വാസം വിടുകയില്ലായിരുന്ന ഞാന്‍, ഇനി എന്ത് വായിക്കും എന്ന് നോക്കി നടക്കുമ്പൊള്‍, അമ്മയുടെ കയ്യില്‍ ഇരുന്ന ‘മ’ വാരികകള്‍, അതിലെ സുന്ദരമായ പടങ്ങള്‍ എന്റെ ശ്രദ്ധ ആകര്‍ഷിച്ചു.

ആ ഒരു രണ്ട് കൊല്ലക്കാലം ഞാന്‍, ഓട്ടോറിക്ഷാക്കാരും ബസ് ഡ്രൈവര്‍മാരും പ്രേമിക്കാന്‍ ഉള്ളവരാണെന്നും, ഏതെങ്കിലും ഒരു വര്‍ക്കിച്ചന്റെ മകന്‍ ജോസൂട്ടിയുമായി ഒളിച്ചോടണമെന്നും, മാറാല പിടിച്ചു കിടക്കുന്ന ഒരു നാലുകെട്ടിന്റെ അകത്തളങ്ങളില്‍ ക്രൂരമായ മന്ത്രവാദിയുടെ പൈശാചിക കൃത്യങ്ങളില്‍ നിന്നും സുഭദ്ര തമ്പുരാട്ടിയെ രക്ഷിക്കണമെന്നുമൊക്കെ ചിന്തിച്ചു പോന്നു. അതു കണ്ടു പിടിച്ച അച്ഛന്‍ അതു വീട്ടില്‍ വരുത്തുന്നത് നിര്‍ത്തലാക്കുന്നത് വരെ. ഈ പ്രായത്തില്‍, എന്റെ മലയാളം വായനക്ക് കാര്യമായ താളം തെറ്റി. മലയാളമല്ല, വായനക്ക് തന്നെ താളം തെറ്റി എന്ന് പറയുന്നതാവും ശരി. ആ ദിവസങ്ങളില്‍ ഒരിക്കല്‍ ദീപാവലിക്ക് പടക്കം മേടിക്കുവാന്‍ സൂക്ഷിച്ചു വെച്ചിരുന്ന അന്‍പതു രൂപ അച്ഛന്റെ കയ്യില്‍ കൊടുത്ത്, പടക്കം മേടിക്കുവാന്‍ പറഞ്ഞ് വിട്ട അച്ഛന്‍ , ‘ഗാന്ധിജിയുടെ സത്യാന്വേഷണങ്ങള്‍’ എന്ന മലയാളം തര്‍ജ്ജമയുമായി തിരിച്ചെത്തി. പടക്കം മേടിക്കുന്നത് തെറ്റായ പ്രവണതയത്രെ. അന്ന് എനിക്ക് വന്ന അരിശവും സങ്കടവും കാരണം പുസ്തകപ്രേമി ആയിരുന്ന ഞാന്‍ വായനയേ മൊത്തമായി നിറുത്തിക്കളഞ്ഞു. അല്ലെങ്കിലും, ആ പ്രായത്തില്‍ വീട്ടുകാരു് പറയുന്നതില്‍ എതിര് ചെയ്യണമെന്ന് മാത്രമായിരുന്നു ഒരേയൊരു മോഹവും.

പിന്നീട്, Mills and Boon -ല്‍ തുടങ്ങി Sydney Sheldon, Ayn Rand, Jane Austin, Robert Ludlum എന്നിവരേയും അവരുടെ വിശാലമായ സുഹൃദ് വലയത്തിനേയും പരിചയപ്പെട്ടു. എന്നിട്ടും മലയാള പുസ്തകങ്ങള്‍ വഴി മാറി നിന്നു. ഈ കാലത്ത് ഞാന്‍ വായിക്കേണ്ടിയിരുന്ന മലയാള പുസ്തകങ്ങള്‍ എന്തൊക്കെ ആണെന്നറിഞ്ഞിരുന്നുവെങ്കിലും എന്തുകൊണ്ടോ തീരെ താല്‍പ്പര്യം തോന്നിയില്ല. പിന്നീട് ബിരുദത്തിന്റെ ഒന്നും രണ്ടും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഫിക്ഷനോട് തന്നെ താല്‍പ്പര്യം തീര്‍ത്തും പോയിരുന്നു. ആത്മകഥകള്‍, തര്‍ജ്ജമകള്‍, രാഷ്ട്രീയ സാമൂഹ്യ ലേഘനങ്ങള്‍ എന്നിവയില്‍ അലഞ്ഞു തിരിഞ്ഞു.

ഫിക്ഷനിലേക്ക് എന്നെ പിന്നേയും കൊണ്ട് വന്നത് അരുന്ധതീ റോയ് ആണ്. ആദ്യമായി ശമ്പളം കിട്ടിയ അന്ന് , ഒരു പുസ്തകം തന്നെ ആദ്യം മേടിച്ചു കളയാമെന്നോര്‍ത്ത്, ബാംഗ്ലൂരില്‍ ബ്രിഗേഡ് റോഡിന്റെ മറുവശമിരിക്കുന്ന ഒരു കൊച്ചുപുസ്തകകടയില്‍ ഒരു നാലു മണിക്കൂര്‍, കണ്ടും വായിച്ചും, പുതിയ പുസ്തകങ്ങളുടെ കൊതിപ്പിക്കുന്ന ഗന്ധം ആസ്വദിച്ചും ചിലവഴിച്ച ശേഷം, ചില്ലലമാരിക്കുള്ളില്‍ ‍ വശ്യപ്പച്ച പുതപ്പിട്ട് ഒരു താമരയുമായി നിന്ന് ചിരിക്കുന്ന റോയിയെ, ഞാന്‍ വീട്ടിലേക്കും മനസ്സിലേക്കും കൊണ്ട് പോന്നു. റോയിയാണ് പിന്നേയും കേരളത്തെക്കുറിച്ചും മീനച്ചില്‍ ആറിനെക്കുറിച്ചും അയ്മനത്തിലെ ആ പഴയ ബംഗ്ലാവിനെക്കുറിച്ചും മഞ്ഞ ചെറിയ വട്ടങ്ങളില്‍ മൂന്ന് കണ്ണുകളുള്ള എത്തക്കാ ഉപ്പേരിയെക്കുറിച്ചുമൊക്കെ എന്നെ വീണ്ടും ഓര്‍മ്മിപ്പിച്ചത്.

അന്ന് മലയാളത്തിലേക്ക് മടങ്ങണമെന്ന് ദൃഡമായി നിശ്ചയിച്ച്, ബാംഗ്ലൂരിലെ നല്ല ഒന്നാന്തരം ജോലി രാജിവെച്ച് നാട്ടില്‍ പുസ്തകം മേടിക്കാന്‍ മാത്രം വരുമാനമുള്ള ഒരു ചെറിയ ജോലി എടുക്കണമെന്ന് പോലും ഞാന്‍ ആഗ്രഹിച്ചു. പക്ഷെ, മലയാളം വായിക്കണമെന്നുണ്ടെങ്കിലും മലയാളഭാഷ എനിക്ക് വാ‍യിച്ചാല്‍ മനസ്സിലാവാത്ത തരം കടുകട്ടിയായി തോന്നി. ഭാഷയെക്കാളുപരി മലയാളം വരികളിലെ പല വികാരങ്ങള്‍ എനിക്ക് മനസ്സിലാവാതെയായി. ബാല്യവും കൌമാരവും തരുന്ന, എന്തിനോടും കൂട്ടുകൂടാനുള്ള ആ മനസ്സ് കൈവിട്ട് പോയിരുന്നതുകൊണ്ടു മലയാളവുമായി ഞാന്‍ വളരെ അകല്‍ച്ച പ്രാപിച്ചിരുന്നു. ഡിക്ഷണറി മേടിച്ചു മലയാളപുസ്തകം വായിക്കേണ്ട ഗതികേടിന്റെ നാണക്കേടോര്‍ത്ത് ഞാനതിനു മുതിര്‍ന്നില്ല. ഒരിക്കല്‍ തിരുവനന്തപുരത്തെ സ്റ്റാച്യൂ ജംഗ്ഷനിലുള്ള ഡി.സി ബുക്സില്‍ പോയി മലയാളം തെഷോറസ് പോലെ എന്തെങ്കിലും ഉണ്ടൊ എന്നന്വേഷിച്ചു. ആരൊക്കെയോ അതിന്റെ പണിപ്പുരയിലാണത്രെ. ഇത്രയും ചരിത്രമുള്ള സമ്പന്നമായ ഭാഷക്ക് ഒരു തെഷോറസ് ഇല്ല്ലന്നൊ? അപ്പൊള്‍ എനിക്ക് മാത്രമല്ല സാഹിത്യകാരന്മാര്‍ക്ക് വരെ ഭാഷയോട് താല്‍പ്പര്യം ഇല്ലായെന്നോര്‍ത്ത് ഞാന്‍ താല്‍ക്കാലികമായി ആശ്വസിച്ചു.

പിന്നീട് വിവാഹനന്തരം പ്രവാസി ആയി പറിച്ചു നട്ടപ്പോള്‍ ഭാഷയോടു അടങ്ങാത്ത താല്‍പ്പര്യവും സ്നേഹവുമായി. നാട്ടില്‍ നിന്ന് വരുന്ന എന്റെ പെട്ടികളില്‍ സാരികള്‍ക്കും അച്ചാറുക്കുപ്പികളേക്കാളും സ്ഥാനം മലയാള പുസ്തകങ്ങളോടായി. ബഷീറിനെയും, മുകുന്ദനെയും, ഒ.വി വിജയനേയും, പൊറ്റക്കാടിനേയും ഒക്കെ ഞാന്‍ കൊണ്ടു പോന്നു. പക്ഷെ എന്തോ ഇതൊക്കെ വായിക്കുമ്പോള്‍, ആരോ പണ്ട് പറഞ്ഞ് തീര്‍ത്ത കഥകള്‍ പോലെ വിരസമായി തോന്നുന്നു. അതില്‍ ഖസാക്കിന്റെ ഇതിഹാസത്തില്‍ മാത്രം എന്തൊക്കെയോ വരികള്‍ മനസ്സില്‍ എവിടെയോ ഒക്കെ തറഞ്ഞ് നില്‍ക്കുന്നു. മലയാള സാഹിത്യത്തില്‍ ഖസാക്ക് മുടിചൂടാമന്നന്‍ എന്ന് കേട്ട് തഴമ്പിച്ചതു കൊണ്ടാവാണം, അല്ലെങ്കില്‍ ആ പുസ്തകം വായിച്ചില്ലെങ്കില്‍ നാണക്കേടു എന്ന് തോന്നിയതിനാലാവണം, സ്നേഹം ഒന്നും അധികം തോന്നിയില്ലെങ്കിലും അതു മനസ്സിരുത്തി ഒന്ന് വായിച്ചത്. പക്ഷെ, ഒരു രവി, സ്കൂള്‍ തുടങ്ങാനായി പോകുന്നതല്ലതെ, നേരു പറഞ്ഞാല്‍ എനിക്ക് വേറെ ഒന്നും ഓര്‍മ്മയില്ല. രവിയെ ഞാന്‍ മനസ്സില്‍ കൊണ്ട് നടന്നില്ല. അത്രയെ അതെന്നെ സ്വാധീനിച്ചുള്ളൂ. ഒരു പ്രായം എത്തിക്കഴിഞ്ഞപ്പോള്‍ എല്ലാം ഒപ്പിയെടുക്കാനുള്ള, കടിഞ്ഞാ‍ണിടാതെ പായുന്ന എന്റെ മനസ്സ് എവിടെയോ നഷ്ട്പ്പെട്ടിരുന്നു. കൌമാരത്തില്‍ ലഭിക്കുന്ന മിത്രങ്ങളെ ആത്മമിത്രങ്ങളായി തീരുകയുള്ളൂ. എത്ര ശ്രമിച്ചാലും പിന്നീടുള്ള സൌഹൃദങ്ങള്‍ക്ക് ഒരു മുഖം മൂടി ഉണ്ടാവുന്നു. കൌമാരം കഴിഞ്ഞുള്ള ജീവിതാനുഭവങ്ങള്‍ മനസ്സിന് ഏല്‍പ്പിക്കുന്ന ക്ഷതങ്ങള്‍ മനസ്സിലേക്കുള്ള കിളി വാതിലിന് ബലം കൂട്ടുകയും നിര്‍ഭാഗ്യവശാല്‍ മിക്കപ്പോഴും അതു കൊട്ടിയടക്കപ്പെടുകയും ചെയ്യുന്നു. അത് എന്റെ വായനയിലും നിഴലിച്ചു.

പിന്നീടിപ്പോള്‍ വളരെ അവിചാരിതമായി, ഈ പുതിയ ലോകത്തില്‍, വിശാലേട്ടന്റെ കൊടകരപുരാണം വീണ്ടും എന്നെ എന്റെ കൌമാരത്തിലേക്ക് തിരിച്ചു കൊണ്ടു പോന്നു. ഞാന്‍ കാണാത്ത സ്ഥലങ്ങള്‍, കാണാത്ത മനുഷ്യരെ ഒക്കെ സരസമായി പരിചയപ്പെടുത്തി, വിശാലേട്ടന്‍ അനവധി കൂട്ടുകാരെ എനിക്ക് തന്നു. എന്റെ ബാല്യത്തിലേക്കും കൌമാരത്തിലേക്കും തിരിച്ചു ചെന്ന്, അന്ന് ഞാന്‍ അറിയാതിരുന്ന അല്ലെങ്കില്‍ കണ്ടില്ലെന്ന് നടിച്ച മലയാള പുസ്തകങ്ങള്‍ പിന്നേയും വായിച്ചു തുടങ്ങണം. നടക്കാതെ പോയ വഴികളിലൂടെ, വഴിയുടെ തുടക്കം മുതല്‍ തന്നെ, ഫേമസ് ഫൈവ് വായിച്ച ആ കാലം മുതല്‍ക്കേ നടന്ന് തുടങ്ങണും. അതിന് നിങ്ങള്‍ എന്നെ സഹായിക്കുമൊ? ഞാന്‍ എവിടെന്ന് തുടങ്ങണം? ആത്മാര്‍ത്ഥമായ ഒരപേക്ഷ.

2 പ്രതികരണങ്ങള്‍:

Inji Pennu said...

55 comments:
Inji Pennu said...
പിന്നീടിപ്പോള്‍ വളരെ അവിചാരിതമായി , ഈ പുതിയ ലോകത്തില്‍, വിശാലേട്ടന്റെ കൊടകരപുരാണം വീണ്ടും എന്നെ എന്റെ കൌമാരത്തിലേക്ക് തിരിച്ചു കൊണ്ടു പോന്നു. ഞാന്‍ കാണാത്ത സ്ഥലങ്ങള്‍, കാണാത്ത മനുഷ്യരെ ഒക്കെ സരസമായി പരിചയപ്പെടുത്തി, വിശാലേട്ടന്‍ അനവധി കൂട്ടുകാരെ എനിക്ക് തന്നു. എന്റെ ബാല്യത്തിലേക്കും കൌമാരത്തിലേക്കും തിരിച്ചു ചെന്ന്, അന്ന് ഞാന്‍ അറിയാതിരുന്ന അല്ലെങ്കില്‍ കണ്ടില്ലെന്ന് നടിച്ച മലയാള പുസ്തകങ്ങള്‍ പിന്നേയും വായിച്ചു തുടങ്ങണം. നടക്കാതെ പോയ വഴികളിലൂടെ, വഴിയുടെ തുടക്കം മുതല്‍ തന്നെ, ഫേമസ് ഫൈവ് വായിച്ച ആ കാലം മുതല്‍ക്കേ നടന്ന് തുടങ്ങണും. അതിന് നിങ്ങള്‍ എന്നെ സഹായിക്കുമൊ? ഞാന്‍ എവിടെന്ന് തുടങ്ങണം? ആത്മാര്‍ത്ഥമായ ഒരപേക്ഷ.

12:32 PM, July 06, 2006
ബിന്ദു said...
എല്‍ ജീസെ.. ഇനിയും.. ഇനിയും മലയാളം അറിയില്ല എന്നു മാത്രം പറയരുതേ... എന്നാല്‍ ഞാന്‍ പറയും മലയാളമൊ അതെന്തോന്നു എന്നു ;). ഞാന്‍ ഇപ്പോഴും പൂമ്പാറ്റയും ബാലരമയും കിട്ടിയാല്‍ ആര്‍ത്തിയോടെ വായിക്കാം. ഈ പ്രായത്തില്‍ പറ്റില്ലേ? നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്‌ അന്നു ഒന്‍പതില്‍ പഠിക്കുന്ന അമ്മാവന്റെ മലയാളം ഉപപാഠപുസ്തകം ഇന്ദുലേഖ വായിക്കുന്നത്‌. വല്യ ഇഷ്ടായി. പിന്നെ ഉണ്ണിക്കുട്ടന്റെ ലോകം വായിച്ചു, കുഞ്ഞനുറുമ്പു മുതല്‍ പൊണ്ണന്നാന വരെ വായിച്ചു..പഞ്ചതന്ത്രം പിന്നേയും പിന്നേയും വായിച്ചു. അങ്ങനെ കിട്ടുന്നതെന്തും. എനിക്കറിയില്ല ഏതു പ്രായത്തില്‍ ഏതു വായിക്കണം എന്നു. ക്ലാസ്സില്‍ ആഴ്ചയില്‍ ഒരു ദിവസം ലിബ്രറി ബുക്കു തരുന്ന ദിവസം ഉണ്ടായിരുന്നു, ഇങ്ങ്ലീഷു ബുക്കു മാത്രം കിട്ടല്ലെ എന്നു പ്രാര്‍ത്ഥിച്ചു. ഇപ്പോഴും മലയാളം മാത്രമേ ഇഷ്ടം തോന്നി വായിക്കുന്നുള്ളൂ.
നന്നായി എല്‍ ജീസെ എന്നെങ്കിലും എഴുതണമെന്നോര്‍ത്തിരുന്ന ഒരു വിഷയം ആണിത്‌.

12:59 PM, July 06, 2006
Adithyan said...
എല്‍ജീസേ, ഞാന്‍ ബൌള്‍ഡ് ഓവര്‍ ^:)^

അമറന്‍ എഴുത്ത്....

(ദേ, രേഷ്മേനെപ്പോലെ എല്‍ജി സെഞ്ചുറി അടിക്കാന്‍ നോക്കുന്നേ എന്നു കമന്റിടാന്‍ വേണ്ടി ഓടി വന്നതാണ്...)

അപ്പോ പറഞ്ഞു വന്നത് കൌമാരകാല വായന... എല്‍ജി മിസ്സ് ചെയ്ത പുസ്തകങ്ങള്‍... അതല്ലെ? ഞാന്‍ പറഞ്ഞു തരാം...

എല്‍ജി ഒന്നും മിസ്സ് ചെയ്തിട്ടില്ല. ചെറിയ കുട്ടിയില്‍ നിന്നും പ്രാ‍യപൂര്‍ത്തിയെത്തുന്നതിനിടയ്ക്കുള്ള കാലത്ത് വായിക്കാനുള്ള പുസ്തകങ്ങള്‍ മലയാളത്തില്‍ വളരെ കുറവാണ്. അല്ലെങ്കില്‍ ഇല്ല എന്നു തന്നെ പറയാം... ശൈശവത്തില്‍ തുടങ്ങുന്ന വായന കൌമാരപ്രായത്തില്‍ തുടരുന്ന മലയാളികള്‍ പ്രായത്തില്‍ അധികം വളര്‍ച്ചയുള്ളവര്‍ മാത്രമാണ് (വായനയുടെ കാര്യത്തില്‍). മലയാളത്തിലെ ബാലസാഹിത്യം തന്നെ ശൈശവദശയിലാണ്. കൌമാരക്കാര്‍ന് തിരഞ്ഞെടുക്കാന്‍ അധികം വിഭവങ്ങള്‍ ഇല്ല. മിക്കവരും കുറെ നാള്‍ കുറെ ‘പൈങ്കിളികള്‍’ വായിക്കും... എന്നിട്ട് മുതിര്‍ന്ന വായനയ്ക്കായുള്ള കടിച്ചാല്‍ പൊട്ടാത്ത കുറെ സാധനങ്ങള്‍ വായിയ്ക്കും. ഇഷ്ടപ്പെട്ടാല്‍ തുടരും.

അതു കൊണ്ട് എന്റെ അഭിപ്രായത്തില്‍, എല്‍ജിയ്ക്ക് ഒന്നും തന്നെ വിട്ടുപോയിട്ടില്ല. കുറെ ‘ഇക്കിളി സാഹിത്യം‘ അല്ലാതെ.

പോസ്റ്റ് അത്യാഡംബരം...

1:07 PM, July 06, 2006
ഷാജുദീന്‍ said...
നല്ലൊരു പുസ്തകം ഇറങ്ങിയിട്ടുണ്ട്. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ആത്മകഥ. “നഷ്ട ജാതകം”.ഡി.സി.ബുക്സ് ആണ് ഇറക്കിയിരിക്കുന്നത്. ഒന്നാന്തരം ഭാഷ. മറവില്ലാത്ത വിവരണം.

2:33 PM, July 06, 2006
ഉമേഷ്::Umesh said...
എല്‍‌ജീ,

ലോകത്തിലെ ആദ്യത്തെ തെസോറസ് ഇന്ത്യയിലാണുണ്ടായതു്. അറിയുമോ? അമരസിംഹന്റെ അമരകോശം. മലയാളത്തിലും അതിനു സമാനമായ പുസ്തകങ്ങള്‍ ഉണ്ടു്. പക്ഷേ, നിര്‍ഭാഗ്യവശാല്‍, സാധാരണക്കാര്‍ക്കു മനസ്സിലാകുന്ന വൈജ്ഞാനികപുസ്തകങ്ങളെഴുതാന്‍ ഭാരതീയര്‍ക്കു് പാടവം കുറവായിരുന്നു. അതാണു് എല്‍‌ജിയ്ക്കൊരു തെസോറസ് കിട്ടാഞ്ഞതു്. “ശബ്ദതാരാവലി” നിഘണ്ടുവാണെങ്കിലും തെസോറസിന്റെ ഫലവും ചെയ്യും.

ഞാന്‍ എന്റെ പേരു് G L എന്നാക്കിയാലോ എന്നാലോചിക്കുകയാണു്. തല തിരിഞ്ഞ L G. സ്കൂളില്‍ പഠിക്കുമ്പോള്‍ മലയാളത്തിലെയും സംസ്കൃതത്തിലെയും ക്ലാസിക് കാവ്യങ്ങള്‍ വായിച്ചു. പിന്നീടു് മലയാളത്തിലെ നല്ല കഥകള്‍ വായിച്ചു. ആദ്യത്തെ ഇംഗ്ലീഷ് ഫിക്‍ഷന്‍ പ്രീ-ഡിഗ്രിക്കു പഠിക്കുമ്പോള്‍. ആദ്യം കവിത. പിന്നെ കഥ. സിഡ്‌നി ഷെല്‍ഡനെയും മറ്റും വായിക്കുന്നതു് 25 വയസ്സു കഴിഞ്ഞു്. Asterix, Tintin തുടങ്ങിയവ അതിനും ശേഷം. ഇപ്പോള്‍ വായിക്കുന്നതു എല്‍‌ജി പണ്ടു് സ്കൂളില്‍ വായിച്ച സാധനങ്ങള്‍. M&B വായിച്ചിട്ടില്ല. അമ്പതു വയസ്സു കഴിയട്ടേ :-)

3:00 PM, July 06, 2006
സന്തോഷ് said...
മലയാളത്തില്‍ ഥെസോറസ് ഇറങ്ങിയിട്ടുണ്ട്, എന്‍റെ കൈവശം ഉണ്ട്. എല്‍. ജി. മലയാളത്തിലിറങ്ങിയ നല്ല ആത്മകഥകള്‍ വായിക്കൂ.

ജീവിതപ്പാത
അരങ്ങുകാണാത്ത നടന്‍
ആരോടും പരിഭവമില്ലാതെ
ഞാന്‍

ഇതില്‍ രേഷ്മയുടെ വായനാലിസ്റ്റില്‍ ‘ഞാന്‍’ മാത്രമേ കണ്ടുള്ളൂ.

3:45 PM, July 06, 2006
ഉമേഷ്::Umesh said...
ആ തെസോറസ് വെറുമൊരു പര്യായനിഘണ്ടുവല്ലേ സന്തോഷേ? ഞാനൊന്നു മറിച്ചുനോക്കിയിരുന്നു ഡി. സി. ബുക്സില്‍. Roget Thesaurus-ന്റെയും അമരകോശത്തിന്റെയും മട്ടില്‍ ആശയം കിട്ടിയാല്‍ വാക്കു കണ്ടുപിടിക്കാന്‍ (നിഘണ്ടുവിന്റെ വിപരീതം) സഹായിക്കുന്ന പുസ്തകമാണോ?

പര്യായനിഘണ്ടുക്കള്‍ മലയാളത്തില്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ടു്.

അല്ലെങ്കിലും, ഇംഗ്ലീഷില്‍ത്തന്നെയും ഇപ്പോള്‍ ശുദ്ധമായ തെസോറസുകള്‍ കുറവാണു്. Thesaurus in dictionary form എന്ന രൂപത്തിലാണു പ്രസിദ്ധീകരണം. അതായതു് അവയും വെറും പര്യായനിഘണ്ടുക്കള്‍ തന്നെ.

ഈ ആത്മകഥകളൊന്നും ഞാന്‍ മൊത്തം വായിച്ചിട്ടില്ലല്ലോ.
ജീവിതപ്പാത ചെറുകാടിന്റെയല്ലേ?
“ഞാന്‍“ എഴുതിയതാരാണു്? എന്‍. എന്‍. പിള്ള?
“ആരോടും പരിഭവമില്ലാതെ”യ്ക്കു് സര്‍വ്വീസ് സ്റ്റോറി എന്ന വിശേഷണമല്ലേ കൂടുതല്‍ യോജിക്കുക?

3:57 PM, July 06, 2006
സന്തോഷ് said...
പര്യായ നിഘണ്ടു എന്ന വിശേഷണമാവും കൂടുതല്‍ യോജിക്കുക.

ജീവിതപ്പാത ചെറുകാടിന്‍റേതാണ്. വളരെ നല്ല വായന. ഞാന്‍ എന്‍. എന്‍. പിള്ളയുടെയും.

4:04 PM, July 06, 2006
ഉമേഷ്::Umesh said...
ജീവിതപ്പാത കുറെ ഞാന്‍ വായിച്ചിട്ടുണ്ടു ചെറുപ്പത്തില്‍. തീരെ കുട്ടിയായതിനാല്‍ (~10-11 വയസ്സ്) നന്നായി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. മൊത്തം വായിച്ചുമില്ല. ഒന്നുകൂടി വായിക്കണം.

“ഞാന്‍” നന്നെന്നു കേട്ടിട്ടുണ്ടു്.

എല്‍‌ജീ, “ഒരു ദേശത്തിന്റെ കഥ” വിട്ടു പോകരുതു്.

4:11 PM, July 06, 2006
മന്‍ജിത്‌ | Manjith said...
എന്റെ ചെറിയ വായനാലോകത്തു കണ്ടെത്തിയതില്‍ മാലിയുടെ എല്ലാ പുസ്തകങ്ങളും പിന്നെ പഞ്ചതന്ത്രം കഥകളും ചെറുപ്പവായനയ്ക്കു പറ്റിയവയാണ്. വളര്‍ന്ന ശേഷമാണു ഞാനിതൊക്കെ വായിച്ചതെന്നതു വേറെ കാര്യം. എഴുപതുകള്‍ മുതല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നു തരിപ്പണമായ തൊണ്ണൂറുകള്‍ വരെ കേരളത്തില്‍ തന്ത്രപൂര്‍വം പ്രചരിപ്പിക്കപ്പെട്ടതു റഷ്യന്‍ നാടോടിക്കഥകളായതിനാലാവാം നമ്മുടെ ബാലസാഹിത്യം അത്ര ശ്രദ്ധിക്കപ്പെടാതെ പോയത്.

4:21 PM, July 06, 2006
സിബു::cibu said...
എന്റേതിങ്ങനെയായിരുന്നു:

ഒരു ദേശത്തിന്റെ കഥ
കുട്ടികളുടെ രാമായണം
കുട്ടികളുടെ മഹാഭാരതം
റഷ്യന്‍ നാടോടിക്കഥകള്‍
സയന്‍സ്‌ ക്രീം സീരീസിലെ കഥകള്‍ (ഉദാ: സ്പാര്‍ട്ടക്കസ്‌)
സുമംഗലയുടെ പഞ്ചതന്ത്രം
ഐതിഹ്യമാല
പുരാണിക്‌ എന്‍സൈക്ലോപീഡിയ
അമര്‍ചിത്രകഥകള്‍
...

ഇത്രയേ ഇപ്പോ ഓര്‍മ്മവരുന്നുള്ളൂ.

5:06 PM, July 06, 2006
വക്കാരിമഷ്‌ടാ said...
വളരെ വളരെ വളരെ ഇഷ്ടപ്പെട്ട് വായിച്ച ഒരു പോസ്റ്റ്. എത്ര നന്നായി എഴുതിയിരിക്കുന്നു. ആത്‌മാര്‍ത്ഥമായ ഒരു എഴുത്താണെന്നുള്ളത് ഓരോ വരിയും വായിക്കുമ്പോള്‍ മനസ്സിലാകും.

ഇംഗ്ലീഷ് പുസ്തകങ്ങളോട് അന്നും ഇന്നും വലിയ താത്പര്യം ഇല്ല. അരുന്ധതി റോയിയുടേതുള്‍പ്പടെ. ഓര്‍മ്മ വെച്ച നാള്‍ മുതല്‍ വീട്ടില്‍ കലാകൌമുദിയും മാതൃഭൂമി ആഴ്‌ചപ്പതിപ്പും കണ്ടിരുന്നു. അങ്ങിനെ വായന അതില്‍ നിന്നാണ് തുടങ്ങിയത്. പക്ഷേ പാഠഭാഗങ്ങള്‍ വായിക്കുന്ന പോലെ തന്നെയായിരുന്നു എല്ലാ വായനയും. വായിക്കുക, മറക്കുക. ആദ്യം പരിചയിച്ച നോവലിസ്റ്റ് സി. രാധാകൃഷ്ണനായിരുന്നു. മാതൃഭൂമിയില്‍ വന്ന അദ്ദേഹത്തിന്റെ മിക്ക നോവലുകളും അന്നേരമല്ലെങ്കില്‍ പിന്നീട് വായിച്ചു. പിന്നെ ആശാപൂര്‍ണ്ണദേവിയുടെ വിവര്‍ത്തനങ്ങള്‍ വന്നതും. പത്‌മരാജന്‍, വി.കെ.എന്‍ തുടങ്ങിയവരെ പരിചയപ്പെട്ടതും മാതൃഭൂമിയില്‍ നിന്ന്. പ്രശസ്തനായ ഒരു സാഹിത്യകാരന്‍, ആകാശവാണിയിലൊക്കെ ഉണ്ടായിരുന്ന (ക യില്‍ ആണോ പേര് തുടങ്ങുന്നത്?) ഒരാളുടെ ആത്‌മകഥയും വളരെ താത്‌പര്യത്തോടെ വായിച്ചു (ആരാണാവോ?). ഒ.വി. വിജയന്റെ ഗുരുസാഗരം വായിക്കാനൊരു ശ്രമം നടത്തി. പക്ഷേ ആസ്വദിക്കാന്‍ അന്നേരം പറ്റിയില്ല.

ഇതിനിടയ്ക്ക് സ്കൂളില്‍ ലൈബ്രറി പുസ്‌തക വിതരണം തുടങ്ങിയപ്പോള്‍ ബാറ്റണ്‍ ബോസ്, തോമസ് ടി. അമ്പാട്ട് എന്നിവരെ പരിചയപ്പെട്ടു. പുഷ്‌പനാഥിനെ ഇഷ്ടമില്ലായിരുന്നു. മുട്ടത്തു വര്‍ക്കി, കാനം തുടങ്ങിയവരേയും ആദ്യമായി പരിചയപ്പെട്ടത് സ്കൂള്‍ ലൈബ്രറിയില്‍ നിന്നാണ്.

ബാലരമയും പൂമ്പാറ്റയും മുടങ്ങാതെ വായിക്കുമായിരുന്നു. സ്കൂള്‍ പുസ്തകങ്ങളില്‍ അധികം പരാമര്‍ശിക്കാത്ത റാണി പത്‌മിനി, പ്രഥ്വിരാജ് ചൌഹാന്‍ തുടങ്ങിയവരെയൊക്കെ അമര്‍ ചിത്രകഥ കാട്ടിത്തന്നു. മഹാഭാരതം ഞാന്‍ വായിക്കുന്നത് അമര്‍ ചിത്രകഥയില്‍ കൂടിയാണ്. പൈക്കോ ക്ലാസ്സിക്കും വായിച്ചു. പക്ഷേ അന്ന് അത് അമര്‍ ചിത്രകഥയുടെ അത്രയും ഇഷ്ടം തന്നില്ല. അതൊരു നഷ്ടമായി എന്ന് തോന്നുന്നു. ലാലൂലീല ആ സ്റ്റിക്കറുകളൊഴികെ, എന്തോ അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടില്ല.

പിന്നെ ജവഹര്‍ ബാലഭവന്റെ ചില്‍‌ഡ്രന്‍സ് ലൈബ്രറിയില്‍ നിന്നും ഷെര്‍ലക് ഹോംസ് മലയാള വിവര്‍ത്തനങ്ങള്‍ ഒരുമാതിരിയെല്ലാം വായിച്ചു. അഗതാ ക്രിസ്റ്റിയും. ഐതിഹ്യമാലയും വായിക്കുന്നത് അവിടെനിന്നാണ്.പക്ഷേ പതിവുപോലെ മനസ്സിരുത്തിയുള്ള വായന അപ്പോഴും ഇല്ലായിരുന്നു.

ഒമ്പതാം ക്ലാസ്സിലാണെന്നു തോന്നുന്നു, നാട്ടിലെ ലൈബ്രറിയില്‍ അംഗത്വം എടുത്തു. അവിടെനിന്നാണ് ഒരു ദേശത്തിന്റെ കഥ, ഒരു തെരുവിന്റെ കഥ തുടങ്ങി കുറെയേറെ ഇഷ്ടപ്പെട്ട കൃതികള്‍ വായിക്കുന്നത്. ഒരൊറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്ത പുസ്തകമായിരുന്നു, ഒരു ദേശത്തിന്റെ കഥ. കുറെ നല്ല മലയാറ്റൂര്‍ കൃതികളും വായിച്ചു. പക്ഷേ എല്ലാം മറന്നു. ഇനി ഒന്നുകൂടി വായിച്ചാലും പുതിയതു പോലെതന്നെ വായിക്കാമെന്നു തോന്നുന്നു.

പ്രീഡിഗ്രി കഴിഞ്ഞതോടു കൂടി എന്റെ വായനാ ശീലം ഏതാണ്ട് തീര്‍ന്നു. അന്നേരത്തോടുകൂടി ടി.വിയുടെ ആധിപത്യം ഏതാണ്ട് പൂര്‍ണ്ണമായിരുന്നു!

വളരെ കാലങ്ങള്‍ക്കുശേഷം, മൂന്നുകൊല്ലം മുന്‍പ്, ഞാന്‍ ഒരു പുസ്‌തം പൈസാ കൊടുത്ത് വാങ്ങി -എന്റെ ഓര്‍മ്മയില്‍ ഞാന്‍ പൈസാ കൊടുത്ത് വാങ്ങിയ ഏക പുസ്തകം (തീവണ്ടിയില്‍ കിട്ടുന്ന പത്തുരൂപാ പുസ്തകങ്ങളല്ലാതെ)- ഈച്ചരവാരിയരുടെ ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍ (പേര്‍ അങ്ങിനെതന്നെയാണോ?). ശരിക്കും കരഞ്ഞുപോയി അത് വായിച്ചപ്പോള്‍. അതിന്റെ അവസാനം നീലന്‍ എഴുതിയിരിക്കുന്ന വരികള്‍ വായിച്ചപ്പോള്‍ എന്തോ ഒരു വിങ്ങല്‍ മനസ്സില്‍.

ബ്ലോഗില്‍ കൂടി എന്റെ വായനാശീലവും പുസ്തകങ്ങള്‍ വായിക്കാനുള്ള ആഗ്രഹവും തിരിച്ചുകിട്ടിയോ..? കിട്ടി എന്നുതന്നെയാണ് എനിക്ക് തോന്നുന്നത്.

നന്ദി എല്‍‌ജി.

10:33 PM, July 06, 2006
സന്തോഷ് said...
വക്കാരി പറയുന്ന, ആകാശവാണിയിലൊക്കെ ഉണ്ടായിരുന്ന പ്രശസ്തനായ സാഹിത്യകാരന്‍ തിക്കൊടിയന്‍ ആവാനാണ് സാധ്യത. അരങ്ങുകാണാത്ത നടന്‍ അദ്ദേഹത്തിന്‍റെ ആത്മകഥയാണ്.

10:38 PM, July 06, 2006
വക്കാരിമഷ്‌ടാ said...
കറക്ട്..കറക്ട്.. തീക്കൊടിയന്‍. അതുതന്നെ. നന്ദി സന്തോഷ് (ഇതാണ് എന്റെ വായനയുടെ കുഴപ്പവും!)

10:42 PM, July 06, 2006
വക്കാരിമഷ്‌ടാ said...
തിക്കൊടിയനാണല്ലേ, തീക്കൊടിയനല്ല... ക്ഷമിക്കണേ :)

10:43 PM, July 06, 2006
Adithyan said...
വക്കാരീ ഒരു സംശയം...
വെള്ളമടിച്ചിട്ടാണൊ കമന്റാനിരിയ്ക്കുന്നെ?

10:52 PM, July 06, 2006
വക്കാരിമഷ്‌ടാ said...
ആദിത്യാ, വെള്ളമടിച്ചിട്ട് കൊടി എന്നൊന്നു പറഞ്ഞുനോക്കിക്കെ, കൊഴി എന്നേ വരൂ. ഇപ്പോള്‍ മനസ്സിലായില്ലേ ഞാന്‍ അടിച്ചത് വെള്ളമല്ലാ എന്ന് :)

10:54 PM, July 06, 2006
മന്‍ജിത്‌ | Manjith said...
വക്കാരീടെ കൊഴി കേട്ടപ്പോള്‍ ഒരോഫ്ടോപ്പിക് മുട്ടി(എല്ലായിടത്തും ഓഫ് ടോപ്പാക്കുന്ന യെല്‍ജീടെ ബ്ലോഗല്ലയോ ഇത്)

കഴിഞ്ഞ ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്നല്ലോ എഡ്വേര്‍ഡ് എടേഴത്ത്. കക്ഷി സ്ഥാനാര്‍ത്ഥിയായതോടെ വെള്ളമടിച്ചു വണ്ടിയോടിച്ചവരെപിടിക്കാന്‍ പൊലീസുകാര്‍ക്ക് ബ്രീത്ത് അനലൈസറൊന്നും വേണ്ടാതായി. കാണുന്ന വണ്ടികളൊക്കെ കാണിച്ചുനിര്‍ത്തി പൊലീസുകാര്‍ പറയും. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പേരുപറയടാ..

വക്കാരീ ഒന്നു പറഞ്ഞേ..വെള്ളമടിച്ചുട്ടുണ്ടോന്നു നോക്കട്ടെ...:)

11:02 PM, July 06, 2006
മന്‍ജിത്‌ | Manjith said...
ആത്മകഥ വായിക്കുന്ന കൂട്ടത്തില്‍ എം കെ കെ നായരുടേതും വായിച്ചോളൂ...

11:03 PM, July 06, 2006
വക്കാരിമഷ്‌ടാ said...
എ...എഴ്... എഴ്വേഴ്ഡ് ഏഴേ..ഴ..ത്

അയ്യോ ഞാനഴിചിടുണ്ടെ....ഷമി.. സാഴേ... ഇണിയില്ല....

യെ‌ല്‍ജി...ഷമി.. ഷമി

(ആ അനലൈസര്‍ കലക്കി)

11:11 PM, July 06, 2006
സന്തോഷ് said...
മന്‍ജിത്‌, എം കെ കെ നായരുടെ ആത്മകഥയാണ് ‘ആരോടും പരിഭവമില്ലാതെ’.

11:43 PM, July 06, 2006
Immigrant in Canada said...
Lg.. you just describede my own confusion.. started with balarama, ended with Nana..Now it takes a long time to understand written malayalam.. Kadichapottatha vakkukal onnum manasilavathilla... It is even more weird, because I studied 4 years in shudha malayalam medium and wrote sslc in Malayalam..After that I never had to write malayalam and never took the initiative.. I hv this 'lost' feeling.. that I hvn't read 'those' books in Malayalam.. but I am scared to start..basically because I am ashamed of my own ignorance..

12:07 AM, July 07, 2006
മന്‍ജിത്‌ | Manjith said...
നന്ദി സന്തോഷ്, പേരു മറന്നു പോയി.

1:05 AM, July 07, 2006
അജിത്‌ | Ajith said...
ഞാനിപ്പൊ എന്താ പറയ്ക എല്‍ജിയേയ്‌,

ബാലരമ
ബാലമംഗളം
മുത്തശ്ശി
ഉണ്ണിക്കുട്ടന്‍
ബോബനും മോളിയും
മണ്ടൂസ്‌
അപ്പിഹിപ്പി
പൂമ്പാറ്റ
കളിക്കുടുക്ക

എന്റെ പരിമിതമായ അറിവില്‍ ഇതൊക്കെ പറഞ്ഞു തരാനുള്ളൂ
എല്‍ജിയേയ്‌ ക്ഷമിക്കാ...

പിന്നെ എഴുത്ത്‌ നന്നായീട്ടോ...

2:16 AM, July 07, 2006
daly said...
എല്‍ജ്യേച്ചി: ഇപ്പൊ നല്ല മനോഹരമായ ഒരു ലിസ്റ്റ് കിട്ടികാണും അല്ലെ?
ഈ പോസ്റ്റ് “ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ” എഴുതിയിരിക്കുന്നു.
അപ്പോള്‍ വൈകി എത്തിയെങ്കിലും ഞാനും ഒന്നു ക്മന്റണ്ടായൊ?
എല്‍ജ്യേച്ചി നന്നായി തന്നെ വാ‍യിച്ചിരിക്കുന്നു എന്നു ആദ്യമെ പറയണമല്ലൊ..ഇനിയും വായിക്കണമെങ്കില്‍ വായന അമര്‍ചിത്രകഥ, ബാലരമ ഡൈജസ്റ്റില്‍ തുടങ്ങാം. ഇപ്പോള്‍ അതു ഓണ്‍ലൈന്‍ ആയി ഉണ്ടല്ലൊ. ( ഞാനിപ്പോള്‍ അതു വായിക്കുന്നു)കുട്ടികാലത്തു വിട്ടുപോയി എന്നു പറയവുന്നതു സിബുചേട്ടന്‍ പറഞ്ഞ ഐതിഹമാല, പഞ്ചതന്ത്രകഥകള്‍, വിക്രമദിത്യകഥകള്‍, ആയിരൊത്തൊന്നു രാവുകള്‍ ഇവയാവണം. ഒരു ഹൈസ്ക്കൂള്‍ കുട്ടി അല്ലെങ്കില്‍ അതിന്നു മുന്‍പ് വായിക്കേന്റതാണിതെല്ലാം. പിന്നെ ക്ലാസ്സിക്കുകള്‍ വായിക്കാന്‍ തുടങ്ങാം. രാമായണം, മഹാഭാരതം പിന്നെ മലയാളത്തില്‍ കിട്ടുന്ന ലോക ക്ലാസ്സിക്കുകള്‍. ഇടക്കു ബോബനും മോളിയും..അതു പണ്ട് ഇംഗ്ലീഷില്‍ വായിച്ചീട്ടുന്റെങ്കില്‍ കൂടുതല്‍ എളുപ്പമയി. ഇതു തൊസോറസ് മനസ്സിലക്കാന്‍ എല്‍ജീസിനെ സഹായിക്കും. ഇടക്കു കൊച്ചു കൊച്ചു നല്ല കവിതകള്‍. ഒ.എന്‍.വി.യുടെ ഭാവഗീതങ്ങലീന്നാവം തുടക്കം. (വേരെയും നല്ല കവികള്‍ ഉണ്ട്ട്ടൊ). പിന്നെ പതിയെ ചെറുകഥകള്‍ ( പത്മനഭന്‍, എം.ടി, ചെറുകാട്,മാധവന്‍.. ചെറുകഥകള്‍ക്കു യാതൊരു പഞ്ഞവും മലയാളത്തില്‍ ഇല്ല) ഇടക്കു ഒരു ബ്രേയ്ക്കിനു സി.രാധാകൃഷ്ണന്‍, കെ.എല്‍ മോഹനവര്‍മ്മ.(അപ്പൊ വായനക്കു താല്പര്യം കൂടും എന്നു എന്റെ സാക്‌ഷ്യം).ഇനി ഉഗ്രന്‍ നോവെലും മഹാകവ്യങ്ങളും വായിക്കാം (അല്ലെങ്കിലും വായിക്കാം എല്‍ജീസിനെ പോലൊരാള്‍ക്ക്. ചോദിച്ചതു കൊണ്ട്` പറഞ്ഞതാന്)
നോവലില്‍:പൊറ്റെകാട് -ദേശത്ത്ന്റെ കഥ, തകഴി-കയര്‍ സാര-അലാഹയുടെ പെണ്മക്കള്‍ ഒക്കെ വായിച്ചാല്‍ കേരളത്തിന്റെ പലജാതി സംസ്കരം, ഭാഷ, ജ്യോഗ്രഫി ഒക്കെ നന്നയി മനസില്ലാവും.
എം ടി ടെ രണ്ടാമൂഴം എന്റെ പ്രിയ പുസ്തകം.പിന്നെ യയാതിയും (വെരിട്ടൊരു കാഴ്ചയണ് രണ്ടും)
ചെറുകഥ: എത്രയൊ അധികം ഉണ്ട്.
കാവ്യങ്ങള്‍: എഴുത്തച്ചന്‍, കുമാരനാശാന്‍, വള്ളത്തൊള്‍, കുഞ്ച്ന്‍ നമ്പ്യാര്‍..അവിടന്നു തുടമെങ്കില്‍ കേമം.. അല്ലെങ്കില്‍ അതിനുശെഷമുള്ള പി കുഞ്ഞിരാമന്‍ നായരില്‍ നിനും തുടങ്ങാം.
പിന്നെയും സിരിയസ് ആയി വായിക്കണൊ?, സുകുമാര്‍ അഴിക്കോട്, ഗുപ്തന്‍ നായര്‍..മനസ്സു വിഷമിക്കുമ്പൊള്‍ യതി...മലയാളത്തില്‍ വായിക്കന്‍ എത്രയൊ .....
അപ്പോള്‍ ഞാനും തുടങ്ങട്ടെ വായന

5:28 AM, July 07, 2006
അപ്പൊള്‍ ദമനകന്‍ ... said...
MT യുടെ പേര്‍ ആരും പറഞുകണ്ടില്ല. ബാലരമയും പൂമ്പാറ്റയും അമര്‍ചിത്രകഥ യും മാലി യുടെ പുസ്തകങ്ങളും കഴിഞ് ഞാനും MT യിലണു തുടങ്ങിയത്.

5:35 AM, July 07, 2006
കുഞ്ഞന്‍സ്‌ said...
ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ വായിച്ചിട്ടുള്ളവ

ബാലമംഗളം, ബാലരമ, യുറീക്ക, ബോബനും മോളിയും, പഞ്ചതന്ത്രം, ഐതിഹ്യമാല, പിന്നെ ശാസ്ത്രസാഹിത്യപരിഷത്തിന്റെ കുറേ പുസ്തകങ്ങള്‍. ഇന്ദുലേഖ, രണ്ടാമൂഴം, ഇനി ഞാനുറങ്ങട്ടെ etc.
പിന്നെ ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി ഇങ്ങനെ കുറച്ചു കുഞ്ഞു കവിതകളും.

ഇപ്പോഴാണ്‍ മലയാളം നോവല്‍ വായിക്കണമെന്നു തോന്നിയത്. മുന്‍പേ പറക്കുന്ന പക്ഷികള്‍ വായിക്കാന്‍ തുടങ്ങി. കൊള്ളാം.

5:58 AM, July 07, 2006
ചാക്കോച്ചി said...
ബൂലോഗത്ത്‌ അടിയന്‍ ഒരു പുതുമുഖമാണേ!!


മലയാളം ബാലസാഹിത്യത്തില്‍ എനിക്ക്‌ ആകെ ഓര്‍മ്മയുള്ള പേര്‌ മാലിയുടേതാണ്‌! മലയാളത്തിലെ ആദ്യത്തെ super hero series ഒരു പക്ഷേ അദ്ദേഹത്തിന്റെ സര്‍വ്വജിത്ത്‌ ആയിരിക്കണം. ആ series-ലെ ചില പുസ്തകങ്ങള്‍:- "സര്‍വ്വജിത്തും കള്ളക്കടത്തും" , "സര്‍വ്വജിത്തിന്റെ സമുദ്രസഞ്ചാരം" "സര്‍വ്വജിത്ത്‌ ഹിമാലയത്തില്‍" by മധവന്‍ നായര്‍ (മാലി)

നാലാം ക്ലാസ്സില്‍ തുടങ്ങി പാലക്കാട്‌ ശാരദ കൃഷ്ണയ്യര്‍ ലൈബ്രറി: തരക്കേദില്ലാത്ത ഒരു ബാലസാഹിത്യ വിഭാഗം അവിടെ ഉണ്ടായിരുന്നു. സത്യജിത്ത്‌ റായുടെ "ഡിറ്റെക്ടീവ്‌ ഫെലൂദ"യെയും ഒരുപാടു റഷ്യന്‍ കഥകളിലെ "ഇവാന്‍"മാരെയും മലയാളം സംസാരിക്കുന്ന ഒലിവര്‍ ട്വിസ്റ്റ്‌നെയും ഷെര്‍ലക്ക്‌ ഹോംസിനെയും എല്ലാം പരിചയപ്പെട്ടതു അവിടെ വെച്ചാണ്‌!


എനിക്കും പഴയ വായനശീലം പൊടി തട്ടിയെടുക്കാന്‍, ബൂലോഗം നിമിത്തമായി.
കഴിഞ്ഞാഴ്ച പുഴ വഴി വാങ്ങിച്ചു: വായിക്കെണമെന്ന്‌ ഒരുപാട്‌ കാലമായി വിചാരിച്ചിരുന്ന കുറെ പുസ്തകങ്ങള്‍!!
നന്ദി ബൂലോഗമെ!

എല്ലാം ഓര്‍മ്മിപ്പിച്ചതിന്‌ നന്ദി യെല്‍ജീ !!

6:25 AM, July 07, 2006
പെരിങ്ങോടന്‍ said...
എല്‍.ജി, ബാലസാഹിത്യമൊക്കെ വായിച്ചു കഴിഞ്ഞു് കുറേകൂടി സീരിയസ്സായി വായിക്കണം എന്നൊക്കെ മോഹം വന്നാല്‍ മാധവിക്കുട്ടിയുടെ സ്മരണകളില്‍ നിന്നും തുടങ്ങൂ (ബാല്യകാലസ്മരണകള്‍, വര്‍ഷങ്ങള്‍ക്കുമുമ്പ്‌, നീര്‍മാതളം പൂത്തകാലം) പിന്നെ എം.ടിയുടെ നാലുകെട്ടു വായിച്ചശേഷം ചെറുകഥകളിലേയ്ക്കും പിന്നെ കാലം തുടങ്ങിയ നോവലുകളിലേയ്ക്കും പോകാം. എസ്.കെയുടെ ദേശത്തിന്റെ കഥ എം.ടിക്കു ശേഷം വായിക്കാം. പിന്നെ സാറാ ജോസഫിന്റെ മാറ്റാത്തി വായിക്കൂ, അലാഹയുടെ പെണ്‍‌മക്കള്‍ അതിനുശേഷം വായിച്ചാല്‍ മതി. കുഞ്ഞബ്ദുള്ളയുടെ സ്മാരകശിലകളും, എന്‍.എസ്.മാധവന്റെ ലന്തന്‍ ബത്തേരിയും വായിക്കുക പിന്നീട്. മലയാറ്റൂരിന്റെ വേരുകളും, നാരായണപ്പിള്ളയുടെ പരിണാമവും വായിക്കുക. ഇത്രയൊക്കെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും എളുപ്പം വായിച്ചെടുക്കാവുന്നവയും, ആസ്വദിക്കാവുന്നവയുമാണു്. ഒരു പക്ഷെ ഇതെല്ലാം ഇഷ്ടപ്പെടുകയാണെങ്കില്‍ എല്‍.ജിക്കു കുറേകൂടി സീരിയസ് വായനയിലേയ്ക്കു പോകാം. ആശംസകള്‍.

അയ്യോ യൂയേയീ മീറ്റിനു ഹാജരുകൊടുക്കാനുള്ള ബെല്ലടിച്ചു. ശേഷം നേരില്‍.

7:42 AM, July 07, 2006
രാവുണ്ണി said...
ബാല്യത്തിലും കൌമാ‍രത്തിന്റെ ആരംഭത്തിലും വായിക്കാവുന്ന ഏറെ പുസ്തകങ്ങള്‍ മലയാളത്തിലുണ്ട്. കൈരളി ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റ്, ബാലസാഹിത്യ അക്കാഡമി, ശാസ്ത്രസാഹിത്യ പരിഷത്ത് തുടങ്ങിയവരുടെ കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍ തന്നെ ധാരാളം. 9-10 വയസ്സുകാലത്ത് എല്‍ ജി യുടേതിനു സമാനമായ ആവേശത്തോടെ ഞാനും അനിയനും മത്സരിച്ച് മലയാ‍ളത്തിലെ കുട്ടികള്‍ക്കും വലിയവര്‍ക്കുമുള്ള പുസ്തകങ്ങള്‍ വായിക്കുമായിരുന്നു. സ്കൂള്‍ ലൈബ്രറിയുടെ ചാര്‍ജ് അച്ഛനായതു കൊണ്ട് എല്ലാം ആദ്യം വായിക്കാന്‍ കിട്ടുന്നത് ഞങ്ങള്‍ക്കാണ്. മറ്റൊരു വലിയ ആകര്‍ഷണമായിരുന്നു പ്രഭാത് ബുക്ക്സിന്റെ റഷ്യന്‍ പുസ്തകങ്ങള്‍. എന്തായാലും എല്‍ ജി മടങ്ങിച്ചെന്ന് ബാലസാഹിത്യം കണ്ടെത്തണമെന്നെനിക്കഭിപ്രായമില്ല. പെരിങ്ങോടന്റെ ലിസ്റ്റ് തന്നെയാണ് നല്ല്ലതുടക്കം. താല്പര്യമുണ്ടെങ്കില്‍ പി കുഞ്ഞിരാമന്‍ നായര്‍, വൈലോപ്പിള്ളി, ഇടശ്ശേരി എന്നിവരുടെ കവിതകള്‍ വായിക്കാം. ലളിതാംബിക അന്തര്‍ജനത്തിന്റെയും, വി ടി ഭട്ടതിരിപ്പാടിന്റെ (പ്രത്യേകിച്ചും)യും കൃതികളില്‍ മലയാളം അതിന്റെ സര്‍വസൌന്ദര്യത്തോടും കൂടി അനുഭവിക്കൂ.

പ.ലി: ഇത്ര നന്നായി എഴുതുന്നൊരാള്‍ മലയാളം അറിയില്ലെന്നു പറയരുത്, അതു വിട്:)

11:01 PM, July 07, 2006
വിശാല മനസ്കന്‍ said...
" പിന്നീടിപ്പോള്‍ വളരെ അവിചാരിതമായി, ഈ പുതിയ ലോകത്തില്‍, വിശാലേട്ടന്റെ കൊടകരപുരാണം വീണ്ടും എന്നെ എന്റെ കൌമാരത്തിലേക്ക് തിരിച്ചു കൊണ്ടു പോന്നു "

എന്റെ ഓരോ ഭാഗ്യങ്ങള്‍!

ആത്മാര്‍ത്ഥമായി പറയട്ടെ, എല്‍.ജി. കുട്ടി യുടെ ഈ വരികള്‍ വായിച്ചപ്പോള്‍ എനിക്ക് തോന്നിയ സന്തോഷമളക്കാന്‍ സന്തോഷമാപിനി കൊണ്ടുപോലും സാധ്യമല്ല.

മനസ്സിലൊരുപാട് നന്മയുള്ളവരാണ് ഹേ നിങ്ങള്‍ ബ്ലോഗര്‍മാര്‍. ഇത്രക്കും പരിഗണക്ക് ഞാന്‍ യോഗ്യനാണോ എന്ന് ഇപ്പോഴും എനിക്ക് സംശയമുണ്ട്.

എല്ലാവര്‍ക്കും നന്ദി. അല്ലാതെ എന്ത് പറയാന്‍!

6:50 AM, July 08, 2006
Inji Pennu said...
എല്ലാവര്‍ക്കും വളരെ വളരെ നന്ദീണ്ട്. അപ്പൊ ഞാന്‍ മനസ്സില്ലാക്കിയടത്തോളം എനിക്ക് മിസ്സായത്..ഇന്‍ അസെന്റിങ്ങ് ഓര്‍ഡര്‍.. (എനിക്ക് തര്‍ജ്ജമകള്‍ വായിക്കണമെന്ന് താല്‍പ്പര്യം ഇല്ല.അതു ആ ഭാഷയില്‍ തന്നെ വായിക്കുന്നതാണ് നല്ലത്.) ഞാന്‍ വായിക്കാത്തവ....ഇതില്‍..

മുത്തശ്ശി
ഉണ്ണിക്കുട്ടന്റെ ലോകം
പഞ്ചതന്ത്രം
മാലി -? ഇതു എന്തു തരം പുസ്തകങ്ങള്‍ ആണ്?
കുട്ടികളുടെ രാമായണം
കുട്ടികളുടെ മഹാഭാരതം
ഐതിഹ്യമാല
പുരാണിക്‌ എന്‍സൈക്ലോപീഡിയ
അമര്‍ചിത്രകഥകള്‍
വിക്രമദിത്യകഥകള്‍
ആയിരൊത്തൊന്നു രാവുകള്‍ (ഇതു തര്‍ജ്ജമയാണൊ?)

കൈരളി ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റ്, ബാലസാഹിത്യ അക്കാഡമി, ശാസ്ത്രസാഹിത്യ പരിഷത്ത് - ഇതൊക്കെ എന്താണ് സംഭവങ്ങള്‍? പറയാമോ പ്ലീസ്

നഷ്ട ജാതകം (9/10?) - ( ഇത് ഒന്നാന്തരം ഭാഷയാണ് എന്ന് പറയുന്നതില്‍ എന്തെങ്കിലും പ്രത്യേകത ഉണ്ടൊ? ബഷീറിന്റെ പോലെയാണൊ ഇതിലെ ഭാഷ? )

ജീവിതപ്പാത
അരങ്ങുകാണാത്ത നടന്‍
ആരോടും പരിഭവമില്ലാതെ
ഞാന്‍

സി. രാധാകൃഷ്ണന്‍ (എഴുത്തുകാരന്‍)പത്‌മരാജന്‍, വി.കെ.എന്‍ (എഴുത്തുകാരന്‍)
ഞാനീ വി.കെ.എന്‍ എന്ന് എവിടെയൊക്കെയൊ അതും കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പൊ കേട്ടിട്ടള്ളതല്ലാ‍തെ,ഇതു എന്താണ് സംഭവം എന്ന് ഇതു വരെ അറ്യില്ല

ഈ താഴെ കാണുന്നോരൊക്കെ ‘മ’ കളില്‍ എഴുതുന്നോരല്ലെ? എവിടെയൊക്കെയൊ കേട്ട് നല്ല പരിചയം :).അങ്ങിനെ ആണെങ്കില്‍ വേണ്ട.. :) വയസ്സായിപ്പോയി..എനിക്ക്..
ബാറ്റണ്‍ ബോസ്,
തോമസ് ടി. അമ്പാട്ട്
പുഷ്‌പനാഥിനെ
മുട്ടത്തു വര്‍ക്കി, കാനം

സാറാ ജോസഫിന്റെ മാറ്റാത്തി
കുഞ്ഞബ്ദുള്ളയുടെ സ്മാരകശിലകളും, എന്‍.എസ്.മാധവന്റെ ലന്തന്‍ ബത്തേരിയും
മലയാറ്റൂരിന്റെ വേരുകളും, നാരായണപ്പിള്ളയുടെ പരിണാമവും

ലളിതാംബിക അന്തര്‍ജനത്തിന്റെയും, വി ടി ഭട്ടതിരിപ്പാടിന്റെ (എഴുത്തുകാര്‍)

ഒരു ദേശത്തിന്റെ കഥ
ഒരു തെരുവിന്റെ കഥ
കലാകൌമുദിയും മാതൃഭൂമി ആഴ്‌ചപ്പതിപ്പും
തിക്കൊടിയന്‍ (എഴുത്തുകാരന്‍)


ചെറുകഥകള്‍ ( പത്മനഭന്‍, എം.ടി, ചെറുകാട്,മാധവന്‍.. ചെറുകഥകള്‍ക്കു യാതൊരു പഞ്ഞവും മലയാളത്തില്‍ ഇല്ല)

ശ്ശൊ! ഞാന്‍ ആദ്യായിട്ടു എം.ടി യുടെ ഒരു കഥ വായിക്കുന്നത് പെരിങ്ങ്സ് തന്ന ഒരു ലിങ്കില്‍ ആണ്. എന്റെ ഒരു കാര്യം! (മണ്ടക്ക് ഒരു കിഴുക്ക്..!)

കെ.എല്‍ മോഹനവര്‍മ്മ (എഴുത്തുകാരന്‍)നോവലില്‍:പൊറ്റെകാട് -ദേശത്ത്ന്റെ കഥ, തകഴി-കയര്‍ സാര-അലാഹയുടെ പെണ്മക്കള്‍

രണ്ടാമൂഴം,
ഇനി ഞാനുറങ്ങട്ടെ

ബാല്യകാലസ്മരണകള്‍, വര്‍ഷങ്ങള്‍ക്കുമുമ്പ്‌, നീര്‍മാതളം പൂത്തകാലം (ഇതു മഴ സിനിമയല്ലെ?,ഞാനാ സിനിമ പത്തു തവണ കണ്ടു..ഇപ്പോഴും മഴ പെയ്യുംബൊ ഞാന്‍ ആ കാസെറ്റ് എടുത്തു ഇടും)

ശബ്ദതാരാവലി

*****

ബിന്ദൂട്ടി, ഞാന്‍ നേരത്തെ എഴുതി കയറി ഗോളടിച്ചൊ?:)

ആദി, ഞാനും ദേ ആദീന്റെ പോലെ മലയാളത്തില്‍ ഒന്നുമില്ലാന്ന് കരുതിയാണിരുന്നെ..ദേ ഇപ്പൊ ഇവരൊക്കെ പറയണത് കേട്ടൊ..

സ്തുതിയായിരിക്കട്ടെ, എപ്പോഴും ഇപ്പോഴും എന്നേക്കും,ആമ്മേന്‍! :)

അപ്പോളെ ഉമേഷേട്ടാ,തല തിരിഞ്ഞ L G യാണെങ്കില്‍ എനിക്ക് ഉമേഷേട്ടന്റെ വയസ്സവുമ്പൊ എങ്കിലും ബുദ്ധി ഉണ്ടാവുമൊ?അല്ലെങ്കില്‍ എനിക്ക് തോന്നണേ ഉമേഷേട്ടന് ബുദ്ധി കുറയാനാണ് അതിനേക്കാള്‍ സാദ്ധ്യത :)

സന്തോഷേട്ടാ, താങ്ക്സ് ..നിങ്ങളൊക്കെ എപ്പോ ഇതൊക്കെ വായിച്ചു? ഞാന്‍ കണ്ടില്ലല്ലൊ.

മന്‍ജിത്തേട്ടാ ,റഷ്യന്‍, ചൈനീസ്, ജാപ്പനീസ് തര്‍ജ്ജമകള്‍ ഞാന്‍ കുറച്ച് വായിച്ചിട്ടുണ്ടെന്ന് തോന്നുന്നു.പക്ഷെ, എനിക്ക് പച്ച മലയാളം ആണ് വേണ്ടത്..എനിക്കും തോന്നണുണ്ട് റഷ്യന്‍ പുസ്തകങ്ങളുടെ ഒരു അതിപ്രസരം ഉണ്ടായിട്ടുണ്ടോന്ന്..

വക്കാരിചേട്ടാ, ഹായ്..ഹായ്..ഇത്രേം വലിയ കമന്റിട്ടല്ലൊ..താങ്ക്സ്..റൊമ്പ നന്ദ്രി..

സാറ, മേത്രന്‍ തമ്പീടെ കൊച്ചുമോള്‍ക്ക് ഭയമൊ? :) എവിടെ എങ്കിലും തുടങ്ങാ.പ്ലീസ്...

12:30 AM, July 10, 2006
Adithyan said...
എല്‍ജീ, പച്ച മലയാളം മാത്രം മതി?

ചുവപ്പ്? വയലറ്റ്?? മജെന്റ???

12:39 AM, July 10, 2006
ദേവന്‍ said...
എല്‍ജിയേ
ചില്‍ഡ്രന്‍സ്‌ ബുക്ക്‌ ട്രസ്റ്റുകള്‍ ബാല സാഹിത്യം പ്രോത്സാഹിപ്പിക്കാന്‍ യഥാക്രമം കേരള, കേന്ദ്ര സര്‍ക്കാരുകള്‍ തുടങ്ങി വച്ച, പ്രസാധനശാലകള്‍ ആണ്‌.

കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത്‌ സമാനതകളൊന്നുമില്ലാത്ത ഒരു ജനകീയ സയന്‍സ്‌ organization ആണ്‌. http://www.kssp.org കൂടുതല്‍ വിവരങ്ങള്‍ തരും. കേരളത്തിലെ ശാസ്ത്രജ്ഞന്‍ മുതല്‍ ചെറിയ ചെറിയ അറിവുകളുടെ ഉടമകളായ സാധാരണക്കാര്‍ വരെ പരിഷത്ത്‌ അംഗങ്ങളാണ്‌. ആണവോര്‍ജ്ജ ശാസ്ത്രജ്ഞന്‍ ആര്‍ വി ജി മേനോന്‍, മന്ത്രി ഡോ. തോമസ്‌ ഐസ്സക്ക്‌, ആരോഗ്യരംഗ വിപ്ലവനാഥനും മുന്‍ കേരളാ യൂനി. വൈസ്‌ ചാന്‍സലറുമായിരുന്ന ഡോ. ഇക്ബാല്‍ തുടങ്ങി പല പ്രശസ്തരും പരിഷത്തിനെ സേവിക്കുന്നവരാണ്‌. പരിഷത്തിന്റെ അടിത്തറ പാകിയിരുന്ന സ്കൂള്‍ കോളേജ്‌ വിദ്ദ്യാത്ഥികളില്‍ ഒട്ടു മിക്കവരും ഇന്ന് എന്റ്രന്‍സ്‌-ഫസ്റ്റ്‌ റാങ്ക്‌- യുവജനോത്സവ മന്ത്രം ജപിച്ച്‌ സമൂഹമെന്നോ ലോകമെന്നോ ചിന്തിക്കാന്‍ മാത്രം മന:വ്യാപ്തി ഇല്ലാത്ത വിവരദോഷികള്‍ ആയി വളരുന്ന കാലമാണിപ്പോള്‍ എന്നത്‌ പരിഷത്തിന്റെ ജനകീയ വേരിനു ഇളക്കം വരുത്തുന്നു. ഞാന്‍ പരിഷത്ത്‌ അംഗമായിരുന്ന കാലമാണ്‌ ഏറ്റവും കൂടുതല്‍ പഠിച്ചതെന്ന നന്ദിയോടെ മാത്രമേ ആ സംഘടനയെ സ്മരിക്കാറുള്ളു.

സാക്ഷരതായജ്ഞം, പരിസ്ഥിതി സംരക്ഷണം, ജനകീയാസൂത്രണം, പാരമ്പര്യേതര
ഊര്‍ജ്ജ സംരക്ഷണം, ജനായത്ത ഗവേഷണം, സൌജന്യ ദീര്‍ഘദൂര ആരോഗ്യ പാലനം എന്നീ രംഗങ്ങളില്‍ പരിഷത്തിനെ പങ്കാളിത്തമായിരുന്നു ഏറ്റവും വലുത്‌.

യുറീക്ക എന്ന കുട്ടികളുടെ സയന്‍സ്‌ മാസിക
ശാസ്ത്രകേരളം എന്ന റ്റീനേജ്‌ സയന്‍സ്‌ മാഗസിന്‍
ശാസ്ത്രഗതി എന്ന പൊതുജന സയന്‍സ്‌ പ്രസിദ്ധീകരണം എന്നിവ പരിഷത്തിന്റേ കാലിക പ്രസിദ്ധീകരണങ്ങളാണ്‌.

സയന്‍സ്‌, പുരോഗതി, പൊതുജനം, നാളെ, നല്ലത്‌ ഇങ്ങനെ ഒക്കെ സംസാരിക്കുന്നവരെ കമ്യൂണിസ്റ്റായി കണ്ടിരുന്ന കാലത്ത്‌ പരിഷത്തിനെ കമ്യൂണിസ്റ്റ്‌ സംഘടനയായി കാണാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിച്ചിരുന്നു. ഇപ്പോള്‍ അതെല്ലാം പറയുന്നത്‌ ഫാഷന്‍ ആയതുകൊണ്ട്‌ ആ ലൈന്‍ ഉപേക്ഷിച്ച മട്ടാണ്‌.

1:46 AM, July 10, 2006
മന്‍ജിത്‌ | Manjith said...
മാലി ഒരെഴുത്തുകാരനാണ്; ബാലസാഹിത്യകാരന്‍. ചൊറിച്ചു മല്ലി വരെ ഒരു കഥയെഴുതിയിട്ടുണ്ട് കക്ഷി. അമര്‍ചിത്ര കഥ, വിക്രമാദിത്യന്‍ എന്നിവയൊക്കെ തനിമലയാളം കഥകളാണോ എന്നു ചോദിച്ചാല്‍ അല്ല. എന്നിരുന്നാലും വായിക്കുന്നതുകൊണ്ടു നഷ്ടമില്ല.

കൈരളി ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റ് ഡി.സി.ബുക്സിന്റെ ഒരു കുട്ടിപ്രസ്ഥാനം. മഹച്ചരിതമാല, വിശ്വസാഹിത്യമാല തുടങ്ങി പിള്ളേര്‍ക്കു പറ്റിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇനി ഡി സി ബുക്സ് എന്താണെന്നു ചോദിച്ചാല്‍ ഇടി പാഴ്സല്‍. ബാലസാഹിത്യ അക്കാദമി പിള്ളേഴ്സ് സാഹിത്യം പരിപോഷിപ്പിക്കാനുള്ള സര്‍ക്കാര്‍ പ്രസ്ഥാനം. കേരളത്തില്‍ ജനിച്ചു വളര്‍ന്നിട്ടും ശാസ്ത്ര സാഹിത്യ പരിഷത്ത് എന്താണെന്നറിയില്ല എന്നു പറഞ്ഞതിനാല്‍ തല്‍ക്കാലം എല്‍ ജിയേ കോമ്പ്ലാന്‍ ഗേള്‍ എന്നു വിളിക്കാം. ശാസ്ത്രത്തെ ജനികീയമാക്കുക എന്ന ലക്ഷ്യം മുന്‍‌നിര്‍ത്തി പ്രവര്‍ത്തനമാരംഭിച്ച ജനികീയ പ്രസ്ഥാനം. ഇടതുപക്ഷ സംഘടനകളുടെ നിഴലാ‍യാണു പ്രവര്‍ത്തിച്ചതെങ്കിലും പരിഷത്ത് ചെയ്ത നല്ല കാര്യങ്ങള്‍ക്ക് പക്ഷഭേദമില്ല. യൂറിക്കാ എന്ന ശാസ്ത്ര മാസികയെങ്കിലും യെല്‍ ജി കേട്ടിട്ടുണ്ടാവുമെന്നു കരുതട്ടെ. അതു പരിഷത്തിന്റെ വകയായിരുന്നു.(അല്ലയോ?)

മഴ സിനിമ നീര്‍മാതളം പൂത്തകാലം അടിസ്ഥാനമാക്കിയല്ല മറിച്ച് മാധവിക്കുട്ടിയുടെതന്നെ നഷ്ടപ്പെട്ട നീലാംബരി എന്ന കഥയെ അടിസ്ഥാനമാക്കിയുള്ളതാണ്.

എന്റെ എളിയ അഭിപ്രായത്തില്‍ എല്‍ ജി മേല്‍പ്പറഞ്ഞ മലയാളം പുസ്തകങ്ങള്‍ക്കൂടി വായിച്ചിരുന്നെങ്കില്‍ ഇവിടെങ്ങും നില്‍ക്കില്ലായിരുന്നു. ബ്ലോഗൊന്നുമെഴുതാതെ ബല്യ നോവലും കഥകളുമൊക്കെ എഴിതുന്ന ഏതേലും പെണ്ണെഴുത്തുകാരിയായിപ്പോയേനേ. ഞങ്ങളുടെ ഭാഗ്യം!

2:05 AM, July 10, 2006
കലേഷ്‌ കുമാര്‍ said...
എല്‍ജികുട്ടീ, മനോഹരമായ പോസ്റ്റ്! സൂപ്പര്‍ കമന്റുകള്‍!
എനിക്ക് പറയാനുള്ളത് : മിസ്സ് ചെയ്തു/വായിക്കാന്‍ കഴിഞ്ഞില്ലെന്നോര്‍ത്ത് ദു:ഖിക്കരുത്. കൈയ്യില്‍ കിട്ടുന്നതെന്തും വായിക്കുക - ജെ.കൃഷ്ണമൂര്‍ത്തി ‍ തൊട്ട് മെഴുവേലി ബാബുജി വരെ. ചിലരുടെ ശൈലി നമ്മുക്ക് ഇഷ്ടപ്പെടും. ചിലരുടേത് ഇഷ്ടപ്പെടില്ല. എനിക്ക് ഇഷ്ടപ്പെടുന്ന എഴുത്തുകാരുടെ ശൈലി എല്‍ജിക്ക് ഇഷ്ടപ്പെടണമെന്നുണ്ടോ? തന്നെത്താനെ ഇഷ്ടമുള്ളവ കണ്ടെത്തു... ഈ സെലക്ടീവ് വായന എന്നൊക്കെ പറയുന്നത് എന്തോ എനിക്ക് ദഹിക്കുന്നില്ല. (വിശാലന്‍ എഴുതിയവ ഇഷ്ടപ്പെട്ടെങ്കില്‍ കണ്ണുമടച്ചുകൊണ്ട് ഞാന്‍ ചോദിക്കാം - വൈക്കം മുഹമ്മദ് ബഷീറിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ ഇഷ്ടമായില്ലേ?)

3:32 AM, July 10, 2006
കണ്ണൂസ്‌ said...
എല്‍ ജീ, ഇതിലെ മിക്ക പുസ്തകങ്ങളും രേഷ്മയുടെ ത്രെഡിലും ചര്‍ച്ച ചെയ്യപ്പെട്ടവയാണ്‌.

അല്‍പ്പം വ്യത്യസ്തമായി വായിക്കണമെന്നുണ്ടെങ്കില്‍ ചില പുസ്തകങ്ങള്‍ ഇതാ:

നോവല്‍:

ഒരു വഴിയും കുറേ നിഴലുകളും - രാജലക്ഷ്മി

തട്ടകം, തോറ്റങ്ങള്‍ - കോവിലന്‍.

ആത്‌മാവിന്റെ ലോകം (?) - നന്തനാര്‍.

ആത്മകഥ -

വിപ്ലവ സ്മരണകള്‍ - പുതുപ്പള്ളി രാഘവന്‍

ഒളിവിലെ ഓര്‍മ്മകള്‍ - തോപ്പില്‍ ഭാസി

എന്റെ ജീവിതം - ജി. ജനാര്‍ദ്ദന കുറുപ്പ്‌. ( ഇത്‌ കെ.പി.എ.സി.യുടെ ചരിത്രം കൂടിയാണ്‌. രസകരം.)

കഥകള്‍

എം. സുകുമാരന്‍
രാജ ലക്ഷ്മി
നീല പത്മനാഭന്‍

4:38 AM, July 10, 2006
:: niKk | നിക്ക് :: said...
Great :-)

2:06 PM, July 10, 2006
കല്യാണി said...
ഈയൊരു സംശയം ചോദിക്കാന്‍ ഇതിലും പറ്റിയൊരു പോസ്റ്റില്ലെന്നു തോന്നി.

സി.രാധാകൃഷ്ണന്റെ നോവല്‍ നവകം അതിന്റെ ക്രമത്തില്‍ ആരെങ്കിലും ഒന്ന് പറഞ്ഞു തരൂ....
ഈ പേജില്‍ കൊടുത്തിരിക്കുന്ന ലിസ്റ്റിലെ order ശരിയാണോ?

ക്ഷമീന്റെ എല്‍ജി കുട്ട്യെ ഓഫ്‌ ടോപിക്കിന്‌...ഈ പോസ്റ്റ്‌ വായിച്ച്‌ ഞാന്‍ എന്റെ പുസ്തകക്കെട്ടൊക്കെ പൊടി തട്ടിയെടുത്ത്‌ വായന തുടങ്ങീട്ടൊ...ഇനി നാട്ടില്‍ വരുമ്പോള്‍ ബാംഗളൂര്‍ വഴി വന്നാല്‍ ഏതു പുസ്തകം വേണന്ന് പറഞ്ഞാല്‍ മതി, വാങ്ങിത്തരാം ട്ടോ. ഇനി DCന്ന് വേറാര്‍ക്കും കിട്ടാത്ത discountല്‍ വാങ്ങണമെങ്കില്‍ അതിനുള്ള വഴിയും പറഞ്ഞു തരാം. രഹസ്യാ :-)

2:59 AM, July 11, 2006
Inji Pennu said...
അജിത്തെ, ലിസ്റ്റിന് വളരെ നന്ദി.

ഡാലി, എനിക്ക് ആ ചെറിയ കുട്ടികളുടെ വായന മുതലുള്ള സീക്ക്വന്‍സില്‍ തുടങ്ങിയാല്‍
പിന്നേം ഒരു ബന്ധം വരുമെന്ന് തോന്നുന്നു. പിന്നെ കവിതകളും ഞാനുമായി ആദ്യത്തെ വരിയില്‍ തീരുന ബന്ധങ്ങളേ ഉള്ളൂ..അല്ലെങ്കില്‍ വല്ലൊ പരീക്ഷയും ആയിരിക്കണം. :)

അപ്പോള്‍ ദമനകന്‍, ഞാനും എ.ടി യെ മേജര്‍ ആയി മിസ്സായതായി തോന്നുണുണ്ട്..

കുഞ്ഞന്‍സ്, താങ്ക്സ് കേട്ടൊ..ഞാന്‍ കുഞ്ഞന്‍സിനെ ഇപ്പോളാ കാണുന്നെ.

ചാക്കോച്ചി, ബോബന്‍ കുഞ്ചാക്കൊ അല്ലല്ലൊ ,ല്ലെ? ;-).ആണെങ്കില്‍ ഈമെയില്‍ ഐഡി തരാമെ. :)

പെരിങ്ങ്സ്, ഇതൊരു നല്ല ലിസ്റ്റാണ്..പിന്നെ ബാലസാഹിത്യം മുതല്‍ തുടങ്ങിയാല്‍ എനിക്ക് തോന്ന്ന്നെ, ഐ തിങ്ക് ഐ കാന്‍ റിക്രിയേറ്റ് മൈ ചൈല്‍ഹൂഡ്...

രാവുണ്ണി: എന്തൊരു ഭാഗ്യം! ഒരു ലൈബ്രേറിയന്‍ ആവെണം എന്നായിരുന്നു കുറച്ചു നാള്‍ ആഗ്രഹം.

ആദി, പല കളറായാലും കുഴപ്പമില്ല. മലയാളം ആയാല്‍ മതി. :)

ദേവേട്ടാ, മഞ്ചിത്തേട്ടാ, ഞാന്‍ ഈ ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന് കേട്ടിട്ടുണ്ട്. സഖാക്കന്മാരുടെ എന്തോ പ്രസതാനം എന്നേ സത്യത്തില്‍ കേട്ടിട്ടുള്ളൂ.അവരുടെയാണ് യുറീക്ക എന്ന് അറിയില്ലായിരുന്നു.അവര്‍ക്ക് പുസ്തകങ്ങള്‍ ഉണ്ടെന്നും അറിയില്ലായിരുന്നു..പിന്നെ അവരുടെ
ആണൊ തിരുവനന്തപുരത്ത് ഉള്ള ഒരു ചുവപ്പ് കളള്‍ കെട്ടിടം,ശാസ്ത്ര ത്തിന്റെ ഒരു മ്യൂസിയം പോലെ. പിന്നേയ്, കോമ്പ്ലാന്‍ ആയിരുന്നു, പ്ലെയിന്‍..ഫ്ലേവര്‍..പിന്നെ മാന്‍ഗോയും :)
പിന്നെ എന്നെ വെറുതെ കളിയാക്കണ്ടാട്ടൊ...
ഞാനീ പുസ്തകങ്ങള്‍ ഒക്കെ വായിച്ചിരുന്നെങ്കില്‍
എപ്പോഴെ നിര്‍ത്തിയേനെ..ഹിഹി..നമ്മള്‍ എഴുതിയിട്ടു കാര്യമില്ലല്ലൊ എന്നോര്‍ത്ത്..:) എന്നാലും കേള്‍ക്കാന്‍ നല്ല സുഖം..പക്ഷെ ഇനി പറയണ്ടാട്ടൊ. :)

11:07 PM, July 11, 2006
Inji Pennu said...
കലേഷേട്ടാ, നന്ദീണ്ട്..ഞാനും ഇങ്ങിനെ കണ്ടതൊക്കെ വായിക്കണ കൂട്ടാത്തില്‍ ആണു.
പക്ഷെ അതുകൊണ്ടാണൊ തലതിരിഞ്ഞ് പോയെന്നൊരു സംശയം..:-)

കണ്ണൂസേട്ടാ,എനിക്ക് കുഞ്ഞിലത്തെ മുതല്‍ തുടങ്ങണം...അതാണ് ആ സീക്ക്വന്‍സില്‍ ലിസ്റ്റ് ചോദിച്ചെ..താങ്ക്സ്..

നിക്ക്, താങ്ക്സ് :)

11:09 PM, July 11, 2006
Inji Pennu said...
കല്ല്യാണിക്കുട്ടീ,
എല്ലാരും ഈ കല്ല്യാണിക്കുട്ടിക്ക് ഈ പറഞ്ഞ ഹെല്പ് ഒന്ന് ചെയതു കൊടുക്കാമൊ? എനിക്കറിയില്ല..

(എന്നെ ഇവിടെ ചിലരൊക്കെ ഓഫ്ജീന്ന് പോലും വിളിച്ചു..പിന്നെയാണൊ ഇവിടെ ഓഫിടാന്‍ പേടിക്കുന്നെ..എന്തു ഓഫും ഇടാം എന്നൊരു ബോര്‍ഡ് വെക്കാന്‍ പോവാണ്..)

11:11 PM, July 11, 2006
പാപ്പാന്‍‌/mahout said...
എല്‍‌ജീ, ഒരുപുസ്തകം മാത്രമേ വായിക്കുന്നുള്ളു എങ്കില്‍ “രണ്ടാമൂഴം” വായിക്കൂ. എല്‍‌ജിക്ക് അത് തീര്‍‌ച്ചയായും ഇഷ്ടപ്പെടും. അതാണെങ്കില്‍ ഇത്തിരി ബാലസാഹിത്യം പോലെ കൂടിയാണുതാനും.

(ദേവാ, എം പി പരമേശ്വരനല്ലായിരുന്നോ nuclear scientist? ഓട്ടോ:RVG എന്നെ ഒരു സെമസ്റ്ററില്‍ History of Science and Technology പഠിപ്പിച്ചിട്ടുണ്ട്. അടിപൊളി ക്ലാസ്സായിരുന്നു...)

11:34 PM, July 11, 2006
ദേവന്‍ said...
ഓ. സോറി എല്‍ ജീ. എം പി പരമേശരനെ മനസ്സില്‍ ഉദ്ദേശിച്ചാ ഞാന്‍ ഡോ. ആര്‍ വീ ജി മേനോന്റെ പേര്‍ എഴുതിയത്‌- എന്തോ ആലോചിച്ച്‌ അങ്ങ്‌ എഴുതിപ്പോയതാ. തിരുത്തിനു നന്ദി പാപ്പാനേ . (പ്രസ്സേട്ടന്മാരേ ദേ കണ്ടോ കമന്റിന്റെ വിശ്വാസ്യത?)

6:10 AM, July 15, 2006
ഗന്ധര്‍വ്വന്‍ said...
വെറുതെയാണൊ എല്‍ ജി ബ്രാന്റ്‌ ഇത്ര പ്രചുരപ്രചാരം നേടിയതു.
ഇന്‍ഡിജെനസ്‌ ആയ ക്വാലിറ്റി പ്രൊഡക്റ്റ്‌. ഒരു വോള്‍ടേജ്‌ ഫ്ലെക്ചുവേഷനും ഏശില്ല.

പേരു തന്നെ നാലുകെട്ടും തോണിയും. മലയാളത്തനിമയല്ല, തനിമലയാളമാണതു. മലയാളത്തെ കൂടുതലറിയാന്‍ മലയാളം വായിച്ചാല്‍ മതി. ഒരു ചെയിന്‍ രിയക്ഷന്‍ പോലെ അതങ്ങനെ അങ്ങനെ പൊയ്ക്കോളും. ഇപ്പോള്‍ എഴുതുന്ന മലയാളം ഒട്ടും മോശമല്ലാട്ടൊ. മനോഹരം.

ഇംഗ്ലീഷിലെ ആ അറിവുകള്‍ തര്‍ജ്ജമ ചെയ്യു. ഞങ്ങള്‍ക്കുപകാരമാകും.

തുടര്‍ന്നെഴുതുക- ശുഭകാമനകള്‍

6:29 AM, July 15, 2006
ദില്‍ബാസുരന്‍ said...
എല്‍ ജിയുടെ പോസ്റ്റ് ഇപ്പോഴാണ് കണ്ടത്. മലയാള മീഡിയത്തില്‍ പഠിക്കാന്‍ കഴിയാത്തതിന്റെ വിഷമം അനുഭവിച്ചവര്‍ക്കേ മനസ്സിലാവൂ. മന‍സ്സിലുള്ള കാര്യം ഒന്നെഴുതിയിടാന്‍ പത്ത് ഇംഗ്ലിഷ് വാക്കെങ്കിലും ഓടി വരുമെങ്കിലും മലയാള വാക്കുകള്‍ തപ്പിയെടുക്കുക പ്രയാസം തന്നെ. വായടയ്ക്കാതെ മലയാളം സംസാരിക്കുമെങ്കിലും എഴുത്തിന്റെ കാര്യം പരുങ്ങലാണ്.

എല്‍ ജീ, ഇംഗ്ലിഷ് പുസ്തകങ്ങളുടെ മായാലോകം ആസ്വദിക്കുന്നതിനിടയില്‍ മലയാളം മറന്ന് പോയവനാണ് ഞാനും. പ്രായശ്ചിത്തമായി നല്ല മലയാളം പുസ്തകങ്ങള്‍ തേടിപ്പിടിച്ച് വായിക്കുന്നു, ഇതാ ബ്ലോഗുന്നു..

ഈ പോസ്റ്റിന്റെ ഉപകാരം തീര്‍ച്ചയായും എനിക്കും കൂടിയുള്ളതാണ്. നന്ദി.

6:42 AM, July 15, 2006
മന്‍ജിത്‌ | Manjith said...
ദില്‍ബൂ,

മലയാളം പഠിക്കാത്തവര്‍ക്കാണ് സത്യസന്ധമായ മലയാളം എഴുതാനാവുക. എല്ലാവര്‍ക്കും മനസിലാകുന്ന മലയാള ഭാഷ. നിങ്ങളൊക്കെ ഭാഗ്യവാന്മാര്‍.

7:29 AM, July 15, 2006
Inji Pennu said...
ഗന്ധര്‍വജി:

ഇംഗ്ലീഷിലെ ആ അറിവുകള്‍ തര്‍ജ്ജമ ചെയ്യു. ഞങ്ങള്‍ക്കുപകാരമാകും.

എല്ലായിടത്തും കാണാറുണ്ടെങ്കിലും പരിചയപ്പെടാന്‍ എനിക്കിച്ചിരെ പേടിയും ബഹുമാനവും ചമ്മലും ഒക്കെ ആയിരുന്നു. :)
എന്നാലും കമന്റിട്ടതില്‍ ഒത്തിരി സന്തോഷിക്കുന്നു.

പണ്ട് എന്നും മീന്‍കറിയും പോര്‍ക്ക് ഉലര്‍ത്തിയതും ഒക്കെ എല്ലാ ഞായറാശ്ചയും കൊടുക്കുമായിരുന്നതു
കൊണ്ട് ഞാന്‍ ഇംഗളീഷില്‍ കുത്തിക്കുറിക്കുന്നത് വായിക്കാന്‍ സന്മനസ്സ് കാട്ടിയിരുന്ന ഒരു കൂട്ടുകാരന്‍ (മുഖവും, അറിവും ,മനസ്സും,
വായനയും ഒക്കെ 100% നമ്മുടെ ദേവേട്ടന്റെ പോലെ തന്നെ ഇരിക്കും...), എന്നോടോരിക്കല്‍ Maya Angelou ന്റെ ‘I Know Why the Caged Bird Sings‘ എന്ന പുസ്തകം മലയാളത്തില്‍ തര്‍ജ്ജ്മ ചെയ്യണമെന്ന് പറഞ്ഞ്. ഞാന്‍ ആദ്യത്തെ പേജ് മലയാളത്തിലോട്ട് തര്‍ജ്ജമ ചെയ്തു വായിക്കാന്‍ കൊടുത്തു.പിന്നെ ആ ചേട്ടന്‍ മീന്‍ കറി കൂട്ടാ‍ന്‍ പോലും വരാണ്ടായി. അന്നാണ് എഴുതി മനുഷ്യനെ വധിക്കുന്നതിനേക്കാളും പതിന്മടങ്ങ് പാപമാണ് തര്‍ജ്ജ്മ ചെയ്യുന്നതെന്ന് എനിക്ക് മനസ്സിലായി :)

താങ്കളുടെ ഈ കമന്റ് വായിച്ചാപ്പോള്‍ എന്റെ മനസ്സില്‍ പിന്നേയും ഈ സംഭവം ഓടി വന്നു :)

എന്നെ തെറ്റിദ്ധരിക്കരുത്...ഇംഗ്ലീഷിലും വൊക്കാബുലറിയും ഗ്രാമറും സ്പെല്ലിണ്‍ഗും ഒക്കെ മോശമാണ് ദില്‍ബുക്കുട്ടി. പിന്നെ വേര്‍ഡ് ഉള്ളതുകൊണ്ട് രക്ഷപ്പെട്ട് പോകുന്നു :) :)

6:28 PM, July 17, 2006
ഗന്ധര്‍വ്വന്‍ said...
മൂവായിരം വാക്കുകള്‍ ഒരു ഭാഷയില്‍ അറിയാമെങ്കില്‍ ആ ഭാഷയില്‍ നമുക്കു സംസാരിക്കനാകും. അയ്യായിരമാകുമ്പോള്‍ സുഗമമായി. പതിനയ്യായിരത്തിനു മീതെ പാണ്ഠിത്യമായി.
ഇതുകൊണ്ടൊന്നും സാഹിത്യമെഴുതാനാവില്ല.

ഇംഗ്ലീഷ്‌ മലയാളം നിഘണ്ടു എഴുതിയ രാമലിംഗം പിള്ളക്കൊ, ഗുണ്ടര്‍ട്‌ സായിപ്പിനോ , ഏതെങ്കിലും ഒരു ഭാഷയില്‍ നാലുവരി നല്ല പദ്യമെഴുതാനാകില്ല.


സാഹിത്യം ഒരു ഉള്‍വിളിയാണു, ഉള്‍പ്രേരണയാണു, ജന്മസിദ്ധമാണു, രക്തത്തിലെ ഒക്സിജനാണു.

എഴുതി പേരുനേടിയവരൊക്കെ നല്ല സാഹിത്യകാരന്മാരയിരിക്കണമെന്നില്ല. എന്റെ പല സുഹ്രുത്തുക്കളും എഴുത്തു കാരാണ്‍. പക്ഷെ കോളേജില്‍ എന്റെ സഹപാടിയും ഇന്നു നൈജീരിയായില്‍ ജോലി ചെയ്യുകയും ചെയ്യുന്ന സുദര്‍ശനനെന്ന സുഹ്രുത്തിന്റെ പാതി പോലും വലിപ്പമുള്ള കവി ഹ്രുദയം ഇവര്‍ക്കാര്‍ക്കുമില്ല. കോളേജിന്റെ മേഗസിന്‍ എഡിറ്ററായിരുന്നു ഇയാള്‍. ഓരോ പുല്‍ക്കൊടിയിലും , തൂണിലും തുരുമ്പിലും, യാത്രയിലും ഇയാള്‍ക്കുണ്ടായിരുന്ന ദര്‍ശനം കഥകളായി എഴുതിയിരുന്നു. കഥയരങ്ങുകളില്‍ വായിച്ചിരുന്നു. പിന്നീടിയാള്‍ എഴുതിയിട്ടില്ല. ഇന്നും ഇടക്കിടെ നാട്ടില്‍ പോകുമ്പോള്‍ ഇയാള്‍ ഗന്ധര്‍വനെ വിളിക്കുന്നു കാണുന്നു. തന്റെ സാഹിത്യം മരിച്ചു പോയെന്നു എപ്പോഴും ഇയാള്‍ പറയും. ഗന്ധര്‍വനറിയാം ഇല്ല. എന്നെ കാണാന്‍ വരുന്നതു തന്നെ ആ നോസ്താല്‍ജിയയുടെ ബാക്കി. അല്‍പനേരത്തേക്കെങ്കിലും അയാള്‍ ഗതകാലത്തിലേക്കു മുങ്ങാം കുഴിയിടുന്നു. എല്ലാം ഒരു മായിക അനുഭൂതിയായി മണിക്കൂറുകള്‍. പിന്നെ യാത്രയാകുന്നു ,വിണ്ടും സൂമാല്‍ ഫുഡ്‌ എം ഡി യാകുന്നു. ലാഭ നഷ്ട വ്യവഹരങ്ങളിലേക്കു മടങ്ങുന്നു.

എല്‍ജിയും കാവ്യാതുരമായാ ഹ്രുദയത്തിനുടമ. സാഹചര്യങ്ങള്‍ വേറെ ആയിട്ടും അത്മാവില്‍ സാഹിത്യത്തോടുള്ള സ്നേഹം- അതും മലയാളത്തോട്‌.

തര്‍ജ്ജമ പദാനുപദമാകാതെ , കണ്ടെണ്ടിനെ സ്വാംശീകരിച്ചു മലയാളത്തം ആരോപിച്ചെഴുതുക. വിജയിക്കും. വിജയമല്ല ആ അനുഭൂതി സ്വയം അറിയാം. പുതിയൊരു കഥ എഴുതുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണു ഇതെന്നറിയുക.

കഥയും കവിതയും മറ്റു സ്രുഷ്ടികളുമൊക്കെ നാം പണ്ടു വായിച്ച സ്വാംശികരിച്ച ആശയങ്ങളുടെ വിവര്‍ത്തനങ്ങള്‍ മാത്രം. അനുകരണമാണു കല.
പുതിയതായി ഒന്നുമുണ്ടാകുന്നില്ല.
ഇംഗ്ലീഷില്‍ പറയും ഒരേ ഒരു കവി - ദി ബാര്‍ഡ്‌- ഷൈക്സ്പിയര്‍.
ബാക്കി എല്ലാം ഷൈക്സ്പിയര്‍ എന്ന സ്വര്‍ണത്തില്‍ തീര്‍ത്ത ഉരുപ്പടികള്‍.


എല്‍ ജി എഴുതുക- തര്‍ജ്ജമ ചെയ്യുക.

12:58 AM, July 18, 2006
ദില്‍ബാസുരന്‍ said...
ഗന്ധര്‍വര്‍ പറഞ്ഞ ‘തര്‍ജ്ജമ’ പരിപാടി ഞാന്‍ ഒന്ന് ശ്രമിച്ച് നോക്കുന്നുണ്ട്. വാക്കുകള്‍ ധാരാളം അറിഞ്ഞത് കൊണ്ട് സാഹിത്യം ഉണ്ടാക്കാന്‍ കഴിയില്ല എന്നത് പരമ സത്യം.എങ്കിലും വൃത്തിയായ മലയാളത്തില്‍ എഴുതാന്‍ കഴിയുക എന്നത് ഒരു വലിയ കാര്യം തന്നെ.

ഓ:ടോ
ആരെങ്കിലും ഒന്ന് സഹായിക്കുമോ? യു ഏ ഇയില്‍ നല്ല പുസ്തകങ്ങളുടെ (മലയാളവും ഇംഗ്ലിഷും)ശേഖരമുള്ള ഒരു പുസ്തകക്കട suggest (ഇതിന്റെ മലയാള പദം?)ചെയ്യുമോ?

1:21 AM, July 18, 2006
യാത്രാമൊഴി said...
എല്‍.ജി-യ്ക്കും അതുപോലെ ബൂലോഗവായനക്കാര്‍ക്കും ഒരു വലിയ വായനാലോകം കിട്ടിയിരിക്കുന്ന്നു ഈ പോസ്റ്റിലൂടെ.

“ഈ പ്രപഞ്ചത്തെയാകെ വാക്കുകള്‍കൊണ്ടു കീഴ്പ്പെടുത്തിയവരാണു വാല്‍മീകി, വ്യാസന്‍, ഷേക്സ്പിയര്‍, ടോള്‍സ്റ്റോയി ഇവര്‍. അതിനാല്‍ പ്രപഞ്ചമെന്തെന്നു മനസ്സിലാക്കാന്‍ അങ്ങനെ ഹൃദയസമ്പന്നത നേടാന്‍ അവരുടെ കൃതികള്‍ വായിക്കണം“- പ്രൊഫ: എം. കൃഷ്ണന്‍ നായര്‍

മലയാളം മാത്രമല്ല, എല്ലാം വായിക്കൂ എല്‍.ജീ. വായിച്ചു വളരൂ..

9:24 PM, July 22, 2006
nalan::നളന്‍ said...
എല്‍ ജീ..
ഇപ്പറഞ്ഞവയൊക്കെ വായിക്കാം.. വളരെ നല്ലത്
പ്രസിദ്ധരുടെ രചനകള്‍ക്കുപകരം ആരുമറിയാത്തവരുടെ കൂടി വായിക്കൂ. വായനയിലെ റിബല്‍ ആകൂ (പെരിങ്സേ, പണ്ട് വിശദീകരിക്കാന്‍ മറന്നത്).

3:47 PM, July 23, 2006
കല്യാണി said...
ദില്‍ബൂ,
suggest - ഇതിന്റെ മലയാള പദം?
നിര്‍ദ്ദേശിക്കുക.

5:07 AM, July 24, 2006
ദില്‍ബാസുരന്‍ said...
കല്യാണി ചേച്ചി,
നന്ദി.

5:20 AM, July 24, 2006
Inji Pennu said...
Reshma said...
ഇഞ്ചിയേ,

എല്‍ ജി എങ്ങെനെയാ ഇഞ്ചി ആയേ?ഈ പോസ്റ്റിപ്പോഴാ വായിക്കനൊത്തത്- രസായിട്ടുണ്ടേ.

ഞാന്‍ വായിച്ചു തുടങ്ങുന്നതെയുള്ളൂ മലയാള സാഹിത്യം എന്ന ഡിസ്ക്ലൈമര്‍ ഇട്ടിട്ട് പറയട്ടേ...
മാധവി കുട്ടിയും, എസ്. കെ യും എനിക്ക് തന്നത് വിരസമായ വായനയായിരുന്നു. ‘ഒരു ദേശത്തിന്റെ കഥ’ പകുതിക്ക് വെച്ച് നിറ്ത്തിയിറങ്ങി. അതിലെ ‘അതിരാണിപ്പാടം’ എന്ന പ്രദേശം എന്റെ വല്ല്യുമ്മന്റെ വീട്ടിന്‍ തൊട്ടുപിറകിലുള്ള പ്രദേശാന്ന് അറിഞ്ഞിട്ടും, പണ്ട് എസ്കെ താമസിച്ചിരുന്ന വീട് കണിട്ടും, ശ്രീധരന്റെ ദേശത്തിന്റെ കഥ നിര്‍ത്തിപോരാരുന്നു. ബഷീരില്‍ എത്തിയപ്പാ എന്റെ വായനവണ്ടി ഒന്നു ഉഷാറായത്.:). ‘ഖസാക്കിന്റെ ഇതിഹാസം’ ആസ്വദിച്ചെങ്കിലും, ഇത്രയും ഹൈപ് ആ പുസ്തകത്തിനെങ്ങെനെ കിട്ടിയെന്ന് പിടികിട്ടീല്ല. നടന്ന് തുടങ്ങുന്നല്ലേയുള്ളൂ അതോണ്ടാരിക്കും.

പറയാന്‍ വന്നത് ഇതൊന്നല്ല ട്ടോ. അപ്പോ ഫേമസ് ഫൈവില്‍ ആരെയാ ഇഷ്ടന്ന് പറഞ്ഞേ? ജോര്‍ജ്ജീനാ എന്ന ജോര്‍ജ്ജ്നെയാ?:D എനിഡ് ബ്ല്യ്റ്റണ്ടെ തന്നെ five find outers വായിച്ചിരുന്നോ? എനിക്കതും പിരാന്തായിരുന്നു. സീക്രറ്റ് സെവെനേക്കാള്‍ എനിക്കിഷ്ടം ഇതു രണ്ടും, ഇവരെവിടെയൊക്കെയാ പോയി ഒറ്റക്ക് നിന്ന് ഒരോ ഗുലുമാലുകളില്‍ പെടുന്നെ. ജോര്‍ജിന്റെ ഐലന്റ് ഓര്‍മ്മണ്ടോ? പിന്നെ ബ്ല്യ്റ്റന്റെ സ്കൂള്‍ കഥകള്‍, malory towers, st clare‘സ്- ഇതൊക്കെ രാത്രിയില്‍ റ്റോറ്ച്ചടിച്ചിരുന്നു വായിച്ചുതീര്‍ത്തുണ്ട്. ഈ ട്രേന്‍ഡില്‍ എന്നെങ്കിലും കയ്യില്‍ തടയുന്ന സാധനാരിക്കണം ‘ലിറ്റില്‍ വിമന്‍’ ആദ്യായി എന്നെ കരയിപ്പിക്കയും, ചിരിപ്പിക്കയും ചെയ്ത പുസ്തകാ അത്. പേജുകള്‍ കീറിപറഞ്ഞ്, മടക്കുകള്‍ വീണ് മുഷിഞ്ഞ ആ പുസ്തകം ഇപ്പോഴും നാട്ടിലെ അലമാരീലുണ്ട്. പക്ഷെ ല്ലേ എല്‍ജീസേ ഒരു വിധം ബുദ്ധിയുറച്ചതിനു ശേഷം അതു പിന്നേയും വായിച്ചപ്പോ ഇഷ്ടപ്പെടാത്ത ഒരു പാട് കല്ലുകടികള്‍. ന്നാലും ഒരു സെന്റിമെന്റല്‍ അറ്റാച്ച്മെന്റ്സേ. gone with the windഉം ഇങ്ങനെയാരുന്നു,ആദ്യായിട്ട് വായിച്ച പ്രീഡിഗ്രികാലത്ത് ഇനി ഇതിലും വല്യ ഒന്നുണ്ടാവില്ലാന്ന് തോന്നി, 2 കൊല്ലം കൊണ്ടു തന്നെ അത് തണുത്തു, ഇപ്പോ നോക്കുമ്പോ കല്ലുക്കടികളെയുള്ളൂ അതില്‍.
അപ്പോ പറയാന്‍ വന്നത് ഇതും അല്ല.

ബാലരമ-പൂമ്പാറ്റ - ഫൈ-ടിന്ടിന്‍....ഞാനും എല്‍ജിന്റെ പിന്നാലെ മന്ദം മന്ദം നടക്കുന്നുണ്ടെന്ന്.

Monday, December 04, 2006 9:47:00 AM
Inji Pennu said...
ഖസാക്കിന്റെ ഇതിഹാസം ഹയ്പ്പ് ആണെന്ന് നമ്മള്‍ രണ്ടാളും പറഞ്ഞാല്‍ ഇവിടെ ആളോള്‍ നമ്മളെ ഓടിച്ചിട്ട് ഇടിക്കും. എനിക്കും അതെന്താണ് അതിത്ര വല്ല്യ സംഭവം എന്ന് പുടികിട്ടിയില്ല. രാജീവ് ശ്രീനിവാസന്റെ ഒരു ആര്‍ട്ടിക്കള്‍ ഉണ്ടായിരുന്നു പണ്ട് റിഡിഫില്‍ - ഒ.വി വിജയന്‍ ഭയങ്കര ആളാണ് നോബല്‍ കൊടുക്കണമെന്നൊക്കെ പറഞ്ഞ്. അപ്പൊ ‍ഞാനൊതൊന്നൂടെ വായിച്ചു നോക്കീട്ടും നോ രക്ഷ. ചിലപ്പൊ നമ്മട തലക്കകത്ത് അതിന്റെ അന്തര്‍ധാരകളൊക്കെ പൊട്ടി വിടരാത്തോണ്ടാവുമോയിനി? എനിക്ക് മലയാളത്തില്‍ തോന്നിയിട്ടുള്ള പ്രശ്നം എല്ലാ കഥകള്‍ വായിക്കാനാരിക്കുമ്പോഴും തോടും തൊടിയും അങ്ങിനെ കുറേ നൊസ്റ്റാള്‍ജിയായും കൊണ്ടേ ഇരിക്കാവൂ എന്നാണ്. അതില്ലാത്ത മലയാള കഥകള്‍ ഞാന്‍ വായിക്കണില്ല അല്ലെങ്കില്‍ അതൊന്നും പബ്ലിഷ് ചെയ്യണില്ലേ ആവൊ? അല്ലെങ്കില്‍ അതിനൊന്നും മാര്‍ക്കെറ്റ് ഇല്ലേ ആവൊ? രേഷ്മെക്ക് ഇത്രേം നാളും വായിച്ചതില്‍ ഏതാണ് ഏറ്റവും ഇഷ്ടമായത്? പറയോ? ഒന്ന് അറിഞ്ഞിരിക്കാനാ..

ഹിഹി.എനിക്കും ജോര്‍ജിനെ തന്നെയായിരുന്നു ഇഷ്ടം. ഗോണ്‍ വിത് ദ വിന്റ് ഞാന്‍ വായിച്ചിട്ട് എനിക്ക് വട്ടാ‍യതുപോലെയായി. പിന്നെ ആരെ കണ്ടാലും അവരീ ബൂക്ക് വായിച്ചുണ്ടോയെന്ന് അന്വെഷിക്കുകയും ഇല്ലെങ്കില്‍ പ്ലീസ് വായിക്കണേ എന്ന് നിര്‍ബന്ധിക്കുകയും ചെയ്യുമായിരുന്നു. അങ്ങിനെ വായിച്ചിട്ട് എന്റെ ഒരു കൂട്ടുകാരി പറഞ്ഞു, എന്തോന്ന് ബൂക്കെടീ..വേസ്റ്റ് എന്ന്.
ഹൊ! ഞാന്‍ കുറച്ചു നേരം മുഖം വീര്‍പ്പിച്ചിരുന്നു
ഭീകരി! അതോണ്ട് അത് പിന്നേം വായിച്ച് നോക്കാന്‍ പേടി.. :)

പിന്നെ പേരു മാറ്റിയത്, അതൊരു വല്ല്യ അല്ല ചെറിയ കഥ്യാണ് രേഷ്മക്കുട്ടി. ഇവിടെ സി.ഐ.ഡി കളെ കൊണ്ട് പൊറുതി മുട്ടീട്ടാ ഞാന്‍ പേരു മാറ്റിയെ. മനുഷ്യനെ ജീവിക്കാന്‍ തമസ്സിക്കണില്ല്യായിരുന്നു. :)

Monday, December 11, 2006 10:23:00 AM
Reshma said...
ഹ ഹ . യെസ് യെസ്, “നമ്മട തലക്കകത്ത് അതിന്റെ അന്തര്‍ധാരകളൊക്കെ പൊട്ടി വിടരാത്തോണ്ടാവും”ഒരു പൊട്ടി വിടരല്‍ ഇല്ലാര്‍ന്നോ ഇതിഹാസത്തില്‍? ജമ്മന്തിപൂക്കളുടെ മണം പിന്നെ ചിക്കന്‍ പോക്സായി പൊട്ടി വിടര്‍ന്നത്? രവി സ്കൂള്‍ തുറക്കുന്നെ മാത്രാ ഓര്‍മ്മയെങ്കില്‍ ഒരു റിഫ്രെഷര്‍ കോഴ്സ്- വെറുപ്പും സ്നേഹവും ചോദിച്ചു വാങ്ങുന്ന അല്ലാപിച്ചാ മൊല്ലാക്ക, മൈമൂനയുടെ നീല ഞരമ്പുകളും നൈജാമലിയും, ‘ചെക്കന്‍ (തെക്കന്‍?)വല്താവട്ടെ’....ഏറ്റോ?
വായനയും ആസ്വാദനവുമൊക്കെ തികച്ചും സബ്ജെക്റ്റീവ് തന്നെ, നമ്മള്‍ ഒരു രചനയിലേക്ക് കൊണ്ടു വരുന്ന അനുഭവ-ചിന്താ-ഓര്‍മ്മ-വീക്ഷണ-വികാരവിചാര കുന്ത്രാണ്ടങ്ങള്‍ക്കനിസരിച്ചിരിക്കും നമ്മടെ വായനാന്നൊക്കെ പേരു മറന്ന ആരൊക്കെയോ പറഞ്ഞുവെച്ചുണ്ട്.ഏതായാലും വിവരക്കേടും പൊത്തിപിടിച്ചിരിക്കാ തല്‍ക്കാലം.

നൊസ്റ്റാല്‍ജിയ തൊട്ടുകൂട്ടാതെ വായിക്കന്‍ പറ്റ്ണ ഒന്നായാ എനിക്ക് ‘മരുഭൂമികള്‍ ഉണ്ടാവുന്നത്’വായിച്ചപ്പോ തോന്നിയെ. പിന്നെ പരിണാമം, അതില്‍ പറഞ്ഞുപഴകിയ മൂക്കു വേദന(നോസ് +ആല്‍ജിയ) പൊടിയെടുക്കന്‍ കിട്ടൂല. ഇതു രണ്ടും കൂടെകൊണ്ടൊരാഞ്ഞത് നഷ്ടായി!ഒരഞ്ചാറു വായനക്കുള്ള സ്കോപ്പുണ്ടാരുന്നു എനിക്കതില്‍ രണ്ടിലും.ഇഷ്ടപ്പെട്ടത് ഇതൊക്കെ തന്നെ. പിന്നെ വാക്കുകളെ ചൂരല്‍കാട്ടി പേടിപ്പിച്ച് അര്‍തഥം പറയിപ്പിക്കുന്ന ആനീന്റെ ലോകം ( ആലാഹയുടെ പ്രാര്‍ഥന എന്താന്ന് പറഞ്ഞ് തരോ?), ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്നെന്ന് കാണിച്ച് തന്ന മജീദിനേം സുഹറാനേം(ബാല്യകാല സഖി ആദ്യായി വായിച്ചത് ഒരു തീവണ്ടിയിലിരുന്നാ, സഖിക്കിപ്പോഴും തീവണ്ടി മണമാ) ശബ്ദ്ധങ്ങള്‍(ഉമ്മാ പ്യേടിപ്പിക്ക്ണ്). ഇത്രയേ ഉള്ളൂല്ലേന്ന് അറിയുമ്പോള്‍ നഷ്ടബോധം.
റ്റസ്ക് റ്റസ്ക്.

ഇഞ്ചിയേ ഗോണ്‍ വിത്ത് ദ വിന്‍ഡ് ഒന്നൂടെ വായിക്ക് ഇഷ്ടാ, disillusionment എന്ന വാക്കിന്റെ അര്‍ത്ഥം നോക്കാനിനി ഒരു നിഘണ്ടുവും നോക്കേണ്ടി വരില്ല.

ഇങ്ങക്ക് ഇഞ്ചിപെണ്ണാ ഇഷ്ടെങ്കില്‍ ഇനി നിങ്ങ നമ്മക്ക് ഇഞ്ചിപെണ്ണ് തന്നെ.

ഇതിനിനി കൊരട്ടി ഇടാതെ പറ്റൂല മോളേ:)

qw_er_ty

Monday, December 11, 2006 1:00:00 PM
പെരിങ്ങോടന്‍ said...
ഈ പെണ്ണുങ്ങള്‍ പാടത്തു കണ്ടാലും വരമ്പത്തു കണ്ടാലും ബ്ലോഗേല്‍ കണ്ടാലും ഇതന്ന്യാ പണീള്ളൂല്ലേ ‘വാചകം’ ഐ മീന്‍ പാചകത്തിനെ കുറിച്ചുള്ള വാചകം ;)

എസ്.കെ-മാധവിക്കുട്ടി ടീംസിനെ ഇഷ്ടല്ലാന്ന് പറഞ്ഞോണ്ട് രേഷ്മയെ എന്റെ ഗുണ്ടാസംഘത്തു നിന്ന് പുറത്താക്കിയിരിക്കുന്നു. ഗ്രാറ്റൂറ്റി വന്ന് വാങ്ങിപ്പൊക്കോ. ഹും.

Monday, December 11, 2006 1:56:00 PM
Reshma said...
വ്വോ! പെരിങ്ങോടര്‍ എസ് കെ പ്രേമിയാരുന്നോ? മുളക് പുരട്ടി തരാം, എസ് കെ ന്റെ ‘അതിരാണിപ്പാടം’ എനിക്ക് സുപരിചിതമായ പ്രദേശം.എസ് കെ താമസിച്ചിരുന്ന വീ‍ട് ഞാന്‍ കുട്ടിക്കാലം മുതല്‍ കണ്ടു മടുത്തത്(കിണറ്റില്‍ ചാടിയ പെണ്‍കുട്ടി താമസിച്ചിരുന്ന കണ്ണാടിവീട് തന്നെ). എന്തിന് മിട്ടായിതെരിവിലെ എസ്.കെ പ്രതിമേല് ഞാന്‍ തൊട്ടിട്ടുണ്ട്!

അങ്ങനെ ബൂലോകത്തിലെ പുതിയ ഗ്രൂപ്പിന്റെ പിറവി ഇവിടെ. ആന്റി എസ്.കെ-മാധവികുട്ടി ഗ്രൂപ്പ്.മിനിമം യോഗ്യത: രണ്ടു പേരുടേയും ഒറ്റ പുസ്തകം പോലും മുഴുവന്‍ വായിച്ചിരിക്കരുത്.

ഇഞ്ചിയാരെ, ഓഫ്, മാഫ്, എന്നൊക്കെ ആരെക്കെയോ പറയുന്നു. കേക്കണ്ട ല്ലേ?

Monday, December 11, 2006 3:20:00 PM
Inji Pennu said...
രേഷ്മേ എത്ര ഓഫ് ഇട്ടാ‍ലും ഒരപേക്ഷേയേയുള്ളൂ
കൊരട്ടി മാത്രം ഇടരുത്. ഞാന്‍ കമന്റ്സ് മിസ്സാവും കൊരട്ടി ഇട്ടാല്‍. ഏവൂര്‍ജിയുടെ എന്നെപ്പോലുള്ള ബീറ്റാക്കാരോടുള്ള വിവേചനം തീരുന്ന വരെയെങ്കിലും പ്ലീസ് കൊരട്ടിയിടാരുത് :)

Monday, December 11, 2006 3:23:00 PM
Reshma said...
ഇഞ്ചീ ഇത് കണ്ടോ?
http://anusmaranikam.blogspot.com/2006/12/blog-post.html

Monday, December 11, 2006 6:20:00 PM
Siju | സിജു said...
അപ്പോ ഈ എല്‍ജിയും ഇഞ്ചിയും ഒന്നു തന്നെയാണല്ലേ
ഞാന്‍ ബ്ലോഗില്‍ ആദ്യം വന്ന കാലത്ത് ഈ പോസ്റ്റ് കണ്ടീരുന്നു; കമന്റിടാന്‍ പേടിയായിരുന്നതു കൊണ്ട് മിണ്ടാതെ പോയി
പേടി മാറി “ശക്തമായി” തിരിച്ചു വന്നപ്പോള്‍ ഈ പോസ്റ്റ് കുറെ തപ്പി നോക്കിയിരുന്നു; കണ്ടീല്ല
പക്ഷേ, ഇപ്പോള്‍ ഒന്നും പറയാനില്ല. ഉണ്ടായിരുന്നതെല്ലാം നാട്ടുകാരെല്ലാരും പറഞ്ഞുതീര്‍ത്തുകളഞ്ഞു
ഓഫിനും പിന്നെ കൊരട്ടി മുത്തശ്ശിക്കും മാപ്പ്


Monday, December 11, 2006 10:22:00 PM

deepdowne said...

വക്കാരിമഷ്ടാ പറഞ്ഞതുതന്നെ ഞാനും പറയുന്നു: "വളരെ വളരെ വളരെ ഇഷ്ടപ്പെട്ട് വായിച്ച ഒരു പോസ്റ്റ്. എത്ര നന്നായി എഴുതിയിരിക്കുന്നു. ആത്‌മാര്‍ത്ഥമായ ഒരു എഴുത്താണെന്നുള്ളത് ഓരോ വരിയും വായിക്കുമ്പോള്‍ മനസ്സിലാകും. "



വളരെ ഇഷ്ടമായി കേട്ടോ ഈ പോസ്റ്റ്‌. ഇന്നലെ വായിച്ചിരുന്നു ഇത്‌, പക്ഷെ കമന്റിടാന്‍ പറ്റിയില്ല. ഈ ബ്ലോഗും വളരെ സീരിയസായി കുത്തിയിരുന്ന് വായിക്കേണ്ടതാണ്‌ എന്നു തോന്നുന്നു. ഇത്ര നാളും ഇത്‌ ശ്രദ്ധിക്കാതെ പോയത്‌ കഷ്ടം. വീണ്ടും വരാം ഓരോ പോസ്റ്റും വായിക്കാന്‍.