രണ്ട് ദിവസം അവള്‍ എന്റെ കയ്യില്‍ നിന്ന് പിടി വിട്ടിട്ടില്ല. അവളെ ഇടുപ്പില്‍ വെച്ച് നടന്ന് മറുവശത്തോട്ടൊരു ചെറിയ ചെരിവ് പോലെ നടക്കാന്‍ തുടങ്ങിയിട്ട് രണ്ട് ദിവസമായി. എന്റെ മുഖം നിറയെ അവള്‍ ഉമ്മ വെച്ചതിന്റെ നനവുകള്‍. കുഞ്ഞി കൈകള്‍ എന്റെ കഴുത്തിലേക്കവള്‍ ഒട്ടിച്ചു വെച്ചു.
അടുക്കളയില്‍ അടുപ്പ് ചൂടാവുമ്പോള്‍ മാത്രമാണ് അവളെ ഒന്ന് നിലത്തിറക്കിയത്. അന്നേരം എന്റെ കാലുകളില്‍ അവള്‍ പറ്റിച്ചേര്‍ന്ന് നിന്നു. കുഞ്ഞികൈകള്‍ ഉയര്‍ത്തിക്കാട്ടി കുഞ്ഞിപ്പല്ലുകള്‍ കാണിച്ച് അവളെ വാരിയെടുക്കാന്‍ എന്നെ പ്രലോഭിപ്പിച്ചു. കുളിപ്പിക്കുമ്പോള്‍ പോലും അവള്‍ എന്നെ മുറുക്കെ പിടിച്ച് എന്നേയും നനയ്പ്പിച്ചു. അവളുടെ കാല്‍മുട്ടില്‍ പണ്ടേപ്പോഴൊ പറ്റിയ ഉണങ്ങിയ മുറിവില്‍ തൊട്ടു കാണിച്ച്, എന്റെ കൈ കൊണ്ട് അതില്‍ അവള്‍ തലോടി.
ഉറങ്ങുമ്പോള്‍ എന്റെ വലത്തെ കൈ അവള്‍ സ്വന്തമാക്കി. മരച്ച് പോയെങ്കിലും അവള്‍ എഴുന്നേല്‍ക്കും വരെ ഞാന്‍ അതു അനക്കിയില്ല. ഒരിക്കല്‍ പോലും ഒന്ന് കരയുകയോ ചിണുങ്ങുകയോ എന്നെ വിട്ടു പോകണമെന്നൊ അവള്‍ കാണിച്ചില്ല. എന്റെ ഒരു അവയവം പോലെയവള്‍.
പക്ഷെ, ഇന്ന് അവളുടെ അമ്മ വാതില്‍ക്കല്‍ വന്നതും എന്നെ തള്ളി മാറ്റി, എന്നില്‍ നിന്ന് ഊര്‍ന്നിറങ്ങി അവള്‍ പെറ്റ വയറിനു മുകളുല്‍ നിമിഷ നേരം കൊണ്ട് സ്ഥാനം പിടിച്ചു. ഞാന്‍ കൊടുത്തുകൊണ്ടിരുന്ന കുറുക്ക് അവള്‍ ആദ്യമായി തുപ്പിക്കളഞ്ഞു.
ഒന്നരവയസ്സിലും അവള്‍ ജീവിക്കാന്‍ പഠിച്ചിരിക്കുന്നു.
2006-07-26
കൂറ്
Subscribe to:
Post Comments (Atom)
2 പ്രതികരണങ്ങള്‍:
91 comments:
ബിനàµà´¦àµ said...
ദാ ഓടിയെത്തി ഞാന്‍, കൂറു കാണീക്കാന്‍. :)
10:33 AM, July 26, 2006
à´¶àµà´°àµ€à´œà´¿à´¤àµà´¤àµâ€Œ കെ said...
ഒന്നരവയസ്സുള്ള ഒരു കുട്ടി സ്വന്തം അമ്മയെ തിരിച്ചറിയുന്നത് ജീവിക്കന്‍ പഠിച്ചതായത് കൊണ്ടാണോ? സംശയമായല്ലോ.
വിവരണം നന്നായിരുന്നിക്കുന്നു എല്‍.ജി. കുട്ടി കൂടെ ഉള്ള പോലെ തന്നെ തോന്നി വായിച്ചിട്ട്. മനോഹരം.
10:34 AM, July 26, 2006
Adithyan said...
ദെന്താത്...
കുഞ്ഞിക്കഥകള്‍ ഒരു സ്കോപ്പില്ലല്ലോ...
അതും വക്കാരി പറഞ്ഞ പോലെ ഇന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയുടെയും കമ്പോളവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന മനുഷ്യ മനസാക്ഷിയുടെയും നേരെ ഉയര്‍ത്തിയ ഒരു ചൂണ്ടു വിരല്‍ പോലത്തെ കഥ. :)
10:40 AM, July 26, 2006
mariam said...
പാക്കെറ്റ് ഒന്നു കൂടി തുറന്നു നോക്കു എല്ജീ..
അവസാന വരി അതു തന്നെയാണൊ...?
10:44 AM, July 26, 2006
വകàµà´•ാരിമഷàµà´Ÿà´¾ said...
ഒന്നര വയസ്സുള്ള കുട്ടിയുടെ ചിന്തകളും മനോവ്യാപാരങ്ങളും എങ്ങിനെയാണാവോ മനസ്സിലാക്കുന്നത്?
എന്നാലും ശ്രീജിത്ത് പറഞ്ഞതുപോലെ ഒന്നര വയസ്സുള്ള കുട്ടി സ്വന്തം അമ്മയെ തിരിച്ചറിയുന്നതിനെ ജീവിക്കാന്‍ പഠിച്ച കുഞ്ഞുവാവ എന്ന് വിശേഷിപ്പിക്കാമോ ആവോ.
പതിവുപോലെ നല്ല വിവരണം....
11:01 AM, July 26, 2006
അരവിനàµà´¦àµ :: aravind said...
ഇതുള്ളതാ എല്‍ജീ..
നേരിട്ടറിഞ്ഞിട്ടുണ്ട്..എന്റെ സ്നേഹം ഇത്രേമില്ലെങ്കിലും.
അമ്മേക്കണ്ടാല്‍ പിന്നെ ബാക്കിയുള്ളവരെ കണ്ട പരിചയമെങ്കിലും കാണിക്കണ്ടേ?
11:07 AM, July 26, 2006
Inji Pennu said...
വക്കാരിചേട്ടാ..ശ്രീജിത്തെ..നിങ്ങള്‍ തെറ്റിദ്ധരിച്ചു..അല്ലെങ്കില്‍ ഞാന്‍ ‘എഴുതി’ നിങ്ങളെ തെറ്റിദ്ധരിപ്പിച്ചു.ഒന്നരവയസ്സുകാരിക്കു അമ്മയെ ‘തിരിച്ചറിയാന്‍’ ഒന്നും വേണ്ട..മൂന്നു മാസത്തിലെ അവര്‍ തിരിച്ചറിയും.ഞാന്‍ ഉദ്ദേശിച്ചത് അതല്ല.നിക്ക് വയ്യ,ഇനി കഥ എഴുതി അതു എക്പ്ലേന്‍ ചെയ്യാന്‍ :)
കിളുന്തു മറിയം :) പറഞ്ഞത് എനിക്ക് മനസ്സിലായില്ല.
11:08 AM, July 26, 2006
ദിലàµâ€à´¬à´¾à´¸àµà´°à´¨àµâ€ said...
എല്‍ ജി ചേച്ചി,
ശരിക്കും കുട്ടിയുള്ളവര്‍ക്കേ ഇങ്ങനെ വിവരിക്കാനാവൂ എന്ന് ഞാന്‍ വിചാരിക്കുന്നു.
മറിയം ഈ പറഞ്ഞത് എനിക്ക് മനസ്സിലായി. കഥ ഒന്ന് കൂടി വായിച്ച് നോക്കൂ, ആ അവസാനത്തെ വരി മാത്രം മുഴച്ച് നില്‍ക്കുന്നു എന്ന്. അത് തന്നെയാണോ ഉദ്ദേശിച്ചിരിക്കുന്നത് എന്നും സൂചന.
11:19 AM, July 26, 2006
ഇടിവാളàµâ€ said...
പാവം , എല്ജീടെ ഒരു കഷ്ടപ്പാടേ !
150 സ്ഥലത്തുപോയി ഓഫടിക്കണം, അതിനിടക്ക് ഓഫു യൂണിയന്റെ എക്സിക്യൂട്ടിവ് മീറ്റിങ്ങിനു പോണം, ഇതൊക്കെ തീര്‍ത്ത് ഒരു കുഞ്ഞ്യേ കഥയെഴുതിയാല്‍, , വായിച്ചോര്‍ക്കേല്ലാം സംശയം തീര്‍ത്തു കൊടുക്ക്വേം വേണം !
ഹോ.. എങ്ങനെ മാനേജു ചെയ്യുന്നു എല്‍ജി ഇതൊക്കെ ;) ( സ്മൈലി ഉണ്ടല്ലോ, ല്ലേ..)
കഥ കൊള്ളാം.. അല്ലേലും പെറ്റ വയറിനെ തിരിച്ചറിയാന്‍ 125 വയസ്സൊന്നും ആവണ്ടല്ല്ലോ ?
11:40 AM, July 26, 2006
സൠ| Su said...
:) നന്നായിട്ടുണ്ട് എല്‍ ജീ
11:49 AM, July 26, 2006
സനàµà´¤àµ‹à´·àµ said...
കഥ എക്സ്പ്ലെയ്ന്‍ ചെയ്യാന്‍ വയ്യ എന്നു പറഞ്ഞെങ്കിലും അവസാന വരി ഒരു എക്സ്പ്ലനേയ്ഷന്‍ പോലെയായല്ലോ. ആ വരി വേണ്ടിയിരുന്നില്ല.
12:55 PM, July 26, 2006
à´•àµà´±àµà´®à´¾à´¨àµâ€ said...
ഞാന്‍ വേറൊരു രീതിയില്‍ ചിന്തിക്കട്ടെ...
ഇസ്രായേല്‍, ലെബനനിലെ അതിര്‍ത്തിയില്‍ മിസൈല്‍ വീണ് തവിടുപൊടിയായ നഗരത്തില്‍ നിന്നും രക്ഷപെട്ട് മറ്റൊരമ്മയുടെ കയ്യിലെത്തിയ കുട്ടി, രണ്ടു നാളുകള്‍ക്ക് ശേഷം സ്വന്തം അമ്മയെ കണ്ടെത്തിയതാ ഇവിടെ.....
ഞാന്‍ കുള്ളനേം വഹിച്ചുകൊണ്ടോടി
1:25 PM, July 26, 2006
prapra said...
മധുരനൊമ്പരക്കാറ്റ് !
ബ്ലോഗ് വായനക്കാര്‍ക്കുള്ള അസ്സീസി ഗൈഡ് അടുത്ത മാസം മുതല്‍ ഇറങ്ങുന്നതാണെന്ന് പത്രാധിപര്‍.
2:27 PM, July 26, 2006
Immigrant in Canada said...
avanavante manasinte nombaram avanavane ariyu alle?? Ethra okke nammal cheythalum avasanam, thanikku thanum purakku thoonum.. Athreyum ullu
3:19 PM, July 26, 2006
Inji Pennu said...
ബിന്ദൂട്ടി,എനിക്കറിയാം കൂറുണ്ടെന്ന്.ആ ആദിചെക്കന്റെ പോലെ അല്ലാന്നു. ശ്രീജിത്തെ,ഞാന്‍ എന്താ പറയാ? ഇനി എക്സ്പ്ലെന്‍ ചെയ്താല്‍ കുളമാവും.
ആദി,ഹിഹി..ഈ സ്കോപ്പില്ലാന്ന് പറായുന്നത് എന്താണ്?ഇനി എഴുതണ്ടാന്നാ?വക്കാരിചേട്ടാ, ഒന്നര വയസ്സൊന്നും വേണ്ടാ..കണ്ണൊന്ന് തുറന്നാല്‍ വില്ലന്മാരും വില്ലത്തികളുമായിട്ടാണ് ജനിക്കുന്നത്..ഞാന്‍ എവിടെയോ വായിച്ചു..
കുട്ടികള്‍ ജനിക്കുന്നത് വളരെ സ്വഭാവം മോശമായിട്ടാണ്..പിന്നെ സമൂഹമാണ് അവനെ നല്ലതാക്കുന്നതും അല്ലെങ്കില്‍ സേം സ്വഭാവം കൊണ്ട് നടത്തിപ്പിക്കുന്നതെന്നും..ഹിഹി..അരവിന്ദേട്ടാ..എന്നെ ലിസ്റ്റില്‍ നിന്ന് വെട്ടാറായൊ?ദില്‍ബൂ..കുട്ടി വേണ്ടല്ലൊ..കുട്ടികളുടെ കൂടെ കഴിഞ്ഞാല്‍ മതീന്നെ..ഇടിചേട്ടാ..അതേയ്..ഓഫ് അടിക്കാന്‍ ഞങ്ങ വേണം താനും..അതു കഴിയുമ്പൊ ഒരു കളിയാക്കല്‍ അല്ല..ആദീടെ ഫ്രെണ്ടാണല്ലെ?..സൂവേച്ചി..താങ്ക്സ്..
സന്തോഷേട്ടാ...ഹയ്..എന്റെ മനസ്സ് വായിച്ച പോലെ..പക്ഷെ അതില്ലെങ്കില്‍ എങ്ങിനെയാ ഒരു ഫിനിഷിങ്ങ് പോയിന്റ് പോലെ..പിന്നെ ചുമ്മാ അങ്ങട് കാച്ചുവല്ലെ..ചിന്തിച്ചാ പിന്നെ ഒന്നും എഴുതൂലാ...:)..കുറുമാന്‍ ജി..അതെന്നെ..അതെന്നെ..ഞാന്‍ അത് പറയാന്‍ വരുവായിരുന്നു..പരോപകാരിചേട്ടാ..ഹ്മ്മ്മ്മ്മ്മ്മ്..എനിക്ക് അസീസ്സി ഗൈഡ് ഇഷ്ടപ്പെട്ടു..സാറായെ..മനുഷ്യനാവന്‍ പഠിക്കല്ലെ..അപ്പൊ അതു തന്നെ..
10:57 PM, July 26, 2006
ബിജോയàµâ€Œ മോഹനàµâ€ said...
കുഞ്ഞികഥകള്‍ എഴുതി ഒരു കുഞ്ഞുണ്ണി മാഷി ആകാനാണോ ശ്രമം, എന്റെ Little Girl
6:59 AM, July 27, 2006
ജേകàµà´•à´¬àµâ€Œ said...
അല്ല.. എല്‍ജ്യേച്ചി പേരു മാറ്റിയോ !!!
9:09 AM, July 27, 2006
വകàµà´•ാരിമഷàµà´Ÿà´¾ said...
ഓ അപ്പോള്‍ ഇതാണോ ഇഞ്ചി കടിച്ച എല്‍ജി.. അല്ലെങ്കില്‍ ഇഞ്ചി കടിച്ച പെണ്ണ്.. അല്ലെങ്കില്‍ അതിന്റെ എല്ലാ പെര്‍മ്യൂട്ടാ കോമ്പിനറ്റോറിയാലാ..
അപ്പോള്‍ ഇനിയെന്നാ വിളിക്കണം, യെല്‍ജീന്നോ ...യെല്‍ജിയിഞ്ചീന്നോ, ഇഞ്ചിയെല്‍ജീന്നോ ... യെല്‍ജിയിഞ്ചിപ്പെണ്ണേന്നോ.. പെണ്ണെല്‍ജിയിഞ്ചീന്നോ..
(ചുമ്മാതാണേ, ഊണൊക്കെ കഴിഞ്ഞിട്ട് വന്നിരുന്നതേ ഉള്ളൂ)
9:43 AM, July 27, 2006
വലàµà´¯à´®àµà´®à´¾à´¯à´¿ said...
പണ്ടത്തെ പൂമ്പാറ്റയില്‍ നിന്നും......
ആടിനെ എങ്ങനെ പട്ടിയാക്കാം??
ആട്
ആന
പന
പട്ടി
ഇനി അടുത്തത്
എല്‍ജി എങ്ങനെ ഐ.പി ആയി
(എല്‍ജി എന്നു കേള്‍ക്കുമ്പോള്‍ എനിക്ക് എന്‍റെ ക്ലാസിലുണ്ടായിരുന്ന ലിജിയെയാണ് ഓര്‍മ വരുന്നത്.)
9:56 AM, July 27, 2006
Adithyan said...
ഓടോ: എല്‍ജിയേച്ചീ, ഈ പേര് ഇഷ്ടമായില്ല. പ്ലീസ് പ്ലീസ്... ഇതൊരുമാതിരി ‘തമിഴ് പൊണ്ണ്’ എന്നു പറയുന്നതു പോലെ ഉണ്ട്.
10:22 AM, July 27, 2006
താര said...
അച്ചൊടാ...കുഞ്ഞിവാവേടെ കുഞ്ഞിക്കഥ!
എന്റെ അമ്മുക്കുട്ടനും എപ്പളും ഇങ്ങനെയാ...കൊറെ ഉമ്മ തന്ന്, കുഞ്ഞിക്കൈകള്‍ ഒട്ടിച്ച് വച്ച്, കുളിപ്പിക്കുമ്പൊ എന്നെം കൂടി നനച്ച്, ഉറങ്ങുമ്പൊ കുഞ്ഞിക്കൈ കൊണ്ട് കെട്ടിപ്പിടിച്ച്.....
അവസാനം സങ്കടായീട്ടോ....പെറ്റ അമ്മയാണോ വളര്‍ത്തമ്മയാണോ വലുത് എന്നൊന്നും അറിയില്ല...എന്നാലും രക്തം രക്തത്തെ അറിയും എന്നല്ലേ??..
10:35 AM, July 27, 2006
à´®àµà´¸à´¾à´«à´¿à´°àµâ€ said...
കഥയും കമന്റുകളും വായിച്ച്തു കൊണ്ടും കൂടിയാണെന്നു തോന്നുന്നു.ആ അവസാനത്തെ വരി പോറ്റമ്മയുടെ ഒരു സ്വാര്‍ഥമായ വിചാരം പോലെ തൊന്നിയതു.അതിനു പകരം ആ അമ്മയുടെ നിസ്സഹായ അവസ്തയേയും വിഷമത്തെയും സൂചിപ്പിക്കുന്ന ഒന്നായിരുന്നു വേണ്ടിയിരുന്നതു എന്നു തോന്ന്നുന്നു . എന്തായാലും വളരെ ചെറിയ വിഷയം ഒരു നല്ല കഥയായി വളര്‍ത്തിയെടുത്തതിന്റെ ക്രെഡിറ്റ് തീര്‍ചയായും കഥാകാരിക്ക് അവകാശപ്പെട്ടതു തന്നെ.
12:37 PM, July 27, 2006
പാരàµâ€à´µà´¤à´¿ said...
കഥയിലെ കഥയില്ലായ്മ കൊണ്ടല്ലെ കഥ കുഞ്ഞും വലുതും ആകുന്നത്?അപ്പോള്‍ ഇതൊരു വലിയ കഥയായാണ് തോന്നിയത്.
സത്യമാണത്..തന്റേതല്ലാത്ത കുഞ്ഞിനെ സ്നെഹിക്കുമ്പോള്‍ ആ കുഞ്ഞികൈ കൊണ്ട് കവിളത്തൊന്നടിച്ച പോലെ..
“പിന്നെ..;-) എല്‍.ജി യുടെ,അല്ലെങ്കില്‍ ഇഞ്ചി യുടെ കമന്റൊക്കെ വായിച്ചിട്ട് ഇതു പോലൊരു പ്രതിഭയാണെന്ന് തോന്നിയില്ലാട്ടോ..(തല്ലരുത്..സത്യം പറഞ്ഞതാ..:-)
-പാര്‍വതി.
1:03 PM, July 27, 2006
Adithyan said...
ഇനിയും ഈ സത്യം മൂടിവെയ്കാന്‍ എനിക്കാവില്ല...
എല്‍ജിസ് കമന്റ് മാത്രമെ ഇടാറുള്ളു. ഈ ഗനഗംഭീര പോസ്റ്റുകള്‍ ഒക്കെ എഴുതി അയച്ചു കൊടുക്കുന്നതു ഞാനാ.. :)
ബീക്കുട്ടിയേ, ഓഫ് ഇടുന്നത് വണ്‍-ടു-വണ്‍ ആകരുതെന്ന് കുമാറേട്ടന്‍ ഒരു റൂളിംഗ് ഇറക്കി. അതാ ഞാന്‍ അവിടെ ഓഫ് ഇടാത്തത്.
എല്‍ജിയേച്ചീ, ഈ പേരു കൊള്ളൂല്ലാന്ന് ഞാന്‍ പറഞ്ഞാ കേള്‍ക്കൂല അല്ലെ? ദാ ഇത് കണ്ട് ഒരു സഹൃദയന്റെ കമന്റ് - “ഇഞ്ചി കടിച്ച് എല്‍ജി”
അനുഭവി. :)
1:08 PM, July 27, 2006
പെരിങàµà´™àµ‹à´Ÿà´¨àµâ€ said...
ഇഞ്ചിപ്പുളീന്നാര്‍ന്നു പറ്റിയ പേര് (മരങ്ങോടന്നാണു് എനിക്കു പറ്റിയ പേരെന്നു് എല്‍ജി പറയില്ലെന്ന ധൈര്യത്തിലാ, വേറൊരു മരങ്ങോടന്‍ ലാന്‍ഡ് ചെയ്തിരിക്കുന്നു. അദ്ദേഹത്തിനു വിദൂരതയിലിരുന്നൊരു സ്വാഗതം)
1:18 PM, July 27, 2006
Inji Pennu said...
എന്നാ ഒരു പേരു പറഞ്ഞ് താ എന്റെ ആദിക്കുട്ടിയെ.. ഇഞ്ചിമാങ്ങാ ന്ന് ഇടട്ടെ?വേഗം പറ...
1:31 PM, July 27, 2006
സനàµà´¤àµ‹à´·àµ said...
എന്തിട്ടാലും മലയാളം മതി. എന്‍റെ ചോയ്സ്: എല്‍ജി
1:46 PM, July 27, 2006
Adithyan said...
ഈ ഇഞ്ചിയും കടുമാങ്ങയും ഒന്നും അല്ലാതെ വേറെ ഒന്നും കിട്ടിയില്ലെ?
ഇത്രയും സുന്ദരിയും സുശീലയും ബുദ്ധിമതിയുമൊക്കെയായി ചേച്ചിനെ വെറുതെ ആള്‍ക്കാര്‍ ഇഞ്ചി എന്നൊക്കെ വിളിക്കുന്നത് ഒരു രസമില്ല. അതല്ലെ ഞാന്‍ പേരു മാറ്റാന്‍ പറഞ്ഞെ. നല്ല ഒരെണ്ണം കണ്ടു പിടിച്ചെ.
2:08 PM, July 27, 2006
Inji Pennu said...
ഓ..ആദി പറഞ്ഞ ആ ‘ഗുണങ്ങളൊന്നും’ ഞാന്‍ ഓര്‍ത്തില്ല..എന്നാ കണ്ണുകിട്ടാണ്ട് ഇഞ്ചിപെണ്ണെന്ന് തന്നെ മതിയെന്റെ ആദിക്കുട്ടീ... ഇഞ്ചി മലയാളം ആണല്ലൊ..അപ്പൊ സന്തോഷേട്ടനും പിണങ്ങൂല്ല.. ബിന്ദൂട്ടിക്കാണെങ്കില്‍ ബ്ലോഗ് സ്പോട്ട് ഒട്ടുമില്ലാതാനും ഒരു അഭിപ്രായം പറയാനെക്കൊണ്ട്..
ഇഞ്ചിനെ എന്താ ആദിക്കുടീക്ക് ഒരു പുച്ഛം? ഇഞ്ചിയില്ലാണ്ട് ഏതെങ്കിലും നല്ല ഒരു കറി ഉണ്ടാക്കാന്‍ പറ്റുവൊ? ഇഞ്ചിയില്ലാതെ എന്തു കേരളം? ഇഞ്ചിയില്ലാതെ എന്ത് ഇഞ്ചി മുട്ടായി? ഇഞ്ചിയില്ലാതെ എന്ത് ഇഞ്ചിപുളി? ഇഞ്ചി പുളി 101 കറികള്‍ക്ക് സമം..അതോണ്ട്..
ഇഞ്ചിപെണ്ണ് തന്നെ മതീന്നെ.. ഇനി എല്‍.ജി എന്നൊക്കെ വിളിച്ചാല്‍ വിളി കേള്‍ക്കുന്നതല്ല.
ഗസറ്റിലൊക്കെ കൊടുക്കാന്‍ പോവാ.
..അതുകഴിഞ്ഞ് പാസ്പ്പോര്‍ട്ടും ഒക്കെ മാറ്റണം...
2:16 PM, July 27, 2006
Adithyan said...
ഓണ്‍ സ്‌ട്രൈക്ക് ഓണ്‍ സ്‌ട്രൈക്ക്
എല്‍ജിയേച്ചി നീതിപാലിയ്ക്കുക...
നല്ല ഐശ്വര്യമുള്ള ഒരു പേര് കണ്ടു പിടിയ്ക്കുക :)
ആനപ്പുറം ഗുരുക്കള്‍ ബിസി ആണ്. അദ്ദേഹം കൂടി അഭിപ്രായം പറഞ്ഞിട്ടേ ഒരു അന്തിമ തീര്‍മാനം എടുക്കാവൂ എന്ന് താഴ്മയായി അഭ്യര്‍ത്ഥിയ്ക്കുന്നു അപേക്ഷിയ്ക്കുന്നു.
2:22 PM, July 27, 2006
ഉമേഷàµ::Umesh said...
This post has been removed by a blog administrator.
2:23 PM, July 27, 2006
ഉമേഷàµ::Umesh said...
അതു ശരിയാ, മെക്കാനിക്കലായിട്ടുള്ള ഇഞ്ചിനീരു് ഇഷ്ടമുള്ളവര്‍ക്കേ ഇങ്ങനെയുള്ള കിടിലന്‍ പേരുകള്‍ യോജിക്കൂ :-)
റോയല്‍ ഇഞ്ചിനീരു് (Royal Engineer) എന്നാക്കൂ എല്‍ജിബോണ്‍ജിയിഞ്ചിനീരേ!
:-)
2:25 PM, July 27, 2006
Inji Pennu said...
ഹിഹിഹി... അത് എനിക്ക് പിടിച്ച്..അപ്പൊ എന്തായാലും ഇഞ്ചിപെണ്ണ് മതി.. റോയല്‍ എന്നൊക്കെ ഇട്ടാല്‍..പണ്ട് എന്റെ കസിന്റെ കൂട്ടികാരന്‍ ഒരു ചാവാലി പട്ടിക്ക് ടൈഗര്‍ എന്ന് പേരു ഇട്ടതു പോലെയാവും...
2:27 PM, July 27, 2006
Adithyan said...
ഹഹഹഹാഹ്
ഇതു പറഞ്ഞപ്പോ ഒരു പേര് എന്റെ മനസിലേക്ക് ഓടിച്ചാടി എത്തി -> മെക്ക് റാണി
എല്ലാവര്‍ഷവും മെക്കില്‍ ഒരു പെണ്‍കൊടി ഒക്കെ മാത്രമേ ഉണ്ടാവാറുള്ളു. ആ ‘ഭാഗ്യവതിയുടെ’ സ്ഥാനപ്പേരും വിളിപ്പേരുമാണത്. :))
2:32 PM, July 27, 2006
ശനിയനàµâ€ \o^o/ Shaniyan said...
ഡേയ്, ഇതെന്തരിത്? എല്ലാരും കൂടെ ഒരു കൊച്ചു കൊച്ചിന്റെ പേരിന്റെ പുറത്തിങ്ങനെ കടികൂടണത്?
ആദിയെ, എന്തരെടേ ഇത്? സര്‍ക്കാരാപ്പീസാ? ആ പാവം അതിന്റെ പേര് ഇഷ്ടം പോലെ മാറ്റട്ടടേ?
തല വടിച്ചാലും തലേവര മായൂലടേ?
:-)
2:33 PM, July 27, 2006
ബിരിയാണികàµà´•àµà´Ÿàµà´Ÿà´¿ said...
ചെറുപ്പത്തില്‍ വയറിന് എടക്കെടക്ക് പ്രശ്നം വരാറുണ്ടൊ ഇഞ്ചീ? അതാണോ ഇഞ്ചിയോടിത്ര പ്രിയം?
നമ്മടെ പേരു പോലെ കേട്ടാല്‍ ആരും ഒന്നു വെള്ളമിറക്കുന്ന ഒരു പേരിടു. വല്ല ഫ്രൈഡ് റൈസ് എന്നൊ മറ്റൊ.. :)
2:34 PM, July 27, 2006
Inji Pennu said...
അതുപോലെ Ginger-ന്ന് ഇവിടെ കുറെ മദാമ്മ പെണ്ണുങ്ങള്‍ക്ക് പേരുണ്ട്..അപ്പോ കുഴപ്പമില്ല.
Ginger Girl - ഹയ്..അതെനിക്കിഷ്ടപ്പെട്ടു..അപ്പൊ സായിപ്പിനോടും മദാമ്മയോടും അങ്ങിനെ പറയാം..പിന്നെ നാടന്‍ സായിപ്പമാരോടൊക്കെ ഇഞ്ചിപെണ്ണെന്നും...അതു മതി! ആപ്പൊ ക്ലോസ്ഡ്
2:34 PM, July 27, 2006
ഉമേഷàµ::Umesh said...
ങാ പിന്നേ... ഇതു കേട്ടാല്‍ത്തോന്നും ആ ടൈഗറിന്റെ ലെവലിലുള്ള ഗെറ്റപ്പുള്ളവരൊന്നും സ്വയം “റോയല്‍” എന്നു വിശേഷിപ്പിക്കില്ലെന്നു്. ധൈര്യമായിട്ടു് അതു തന്നെ ഇട്ടോ എക്സ്‌ജിയേ...
(എന്താണെന്നറിയുന്നതു വരെ നമുക്കു് ആദ്യഭാഗത്തിനെ x എന്നു വിളിക്കാം...)
:-)
2:35 PM, July 27, 2006
ഉമേഷàµ::Umesh said...
ഞാന്‍ പഠിച്ചിരുന്നപ്പോള്‍ മെക്കില്‍ രണ്ടു പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു. തടിച്ചുചീര്‍ത്ത ഒരാളും മെലിഞ്ഞു നീണ്ട മറ്റൊരാളും. അവരെ യഥാക്രമം നട്ട്, ബോള്‍ട്ട് എന്നു വിളിച്ചുപോന്നു...
2:38 PM, July 27, 2006
Inji Pennu said...
അപ്പൊ എല്ലാരും ശനിയന്‍ ചേട്ടന്‍ പറഞ്ഞ കേട്ടല്ലൊ പേരുമ്മേളനം പിരിച്ചു വിട്ടിരിക്കുന്നു..
പിന്നേയ്,ആ പാര്‍വതിക്കൊച്ചിന് ഞാന്‍ വെച്ചിട്ടുണ്ട്..ഞാന്‍ കമന്റടിക്കണ വായിച്ചാല്‍ എനിക്ക് എഴുത്തും വായനയും അറിഞ്ഞൂടാന്ന് തോന്നുന്ന്..അതു ശരി!
2:39 PM, July 27, 2006
ഉമേഷàµ::Umesh said...
എല്‍ജിയേ,
ശനിയന്‍ പറഞ്ഞ അവസാനത്തെ സെന്റന്‍സ് (pun intended) മനസ്സിലായില്ല, അല്യോ :-)
2:44 PM, July 27, 2006
ബിനàµà´¦àµ said...
ദൈവമേ.. ഇതിടാന്‍ പറ്റണേ.. എല്ലാരും കൂടി എന്നെ കൂട്ടാതെ അര്‍മാദിക്കുകയാണല്ലേ??
എന്തിനാ എല്ജീസു പേരു മാറ്റിയേന്നെനിക്കു മനസ്സിലായില്ല. എന്നാല്‍ ഞാനൊരു കാര്യം ചെയ്യാം. കുഞ്ചിപെണ്ണ് എന്നു വിളിക്കാം, സമ്മതം?? :)അവസാനം നമ്മളു രണ്ടും നട്ടും ബോള്‍ട്ടും ആവുമോ എന്തോ? ;)
പറ്റുന്നതു പോലെ ഇനിയും കമന്റിടാന്‍ നോക്കാം. ഇന്നു ബിരിയാണിക്കുട്ടിയുമുണ്ടല്ലൊ പതിവില്ലാതെ.അപ്പോള്‍ എല്ലാവര്‍ക്കും സുഖാണല്ലോ അല്ലേ?
2:48 PM, July 27, 2006
Inji Pennu said...
ആരരാണീ എല്‍.ജി ഉമേഷേട്ടാ? പരിചയത്തിലുള്ളതാ?
പിന്നെ മുസാഫിര്‍ യോ ആരോ..
പോറ്റമ്മകള്‍ക്കെപ്പോഴും രണ്ടാം സ്ഥാനമേ ഉള്ളൂ..അത് അറിയാം..പക്ഷെ, സ്നേഹം കിട്ടുന്നിടത്തേക്ക് അതിപ്പൊ പോറ്റമ്മയായാലും പെറ്റമ്മയായാലും അങ്ങോട്ടെ നമ്മളൊക്കെ ചായ്‌വൂ..അല്ലാണ്ട് രക്തബന്ധം എന്നിക്കെ പറഞ്ഞാലും അമ്മേനേക്കാളും ഭാര്യയേ സ്നേഹിക്കാറില്ലെ? അച്ഛനേക്കാളും അമ്മയേ സ്നേഹിക്കുന്നതും അതുകൊണ്ടൊക്കെ എന്ന് എനിക്ക് തോന്നുന്നു... എന്റെ ഒരു ഒപ്പീനിയന്‍ ആണ്..അത്രെ ഉള്ളൂ.
2:54 PM, July 27, 2006
viswaprabha വിശàµà´µà´ªàµà´°à´ said...
ഇഞ്ചിപ്പേണ്ണേ,
ഇഞ്ചിപ്പെണ്ണ് എന്നുതന്നെ മതീട്ടോ!
നല്ല എരിവുള്ള പേര്!
അച്ചാറിലും ചേരും മിഠായിയിലും ചേരും!
അതു തന്നെ മതി!
2:56 PM, July 27, 2006
Inji Pennu said...
ബിന്ദൂട്ടി നിങ്ങടെ സെര്‍വീസ് പ്രൊവൈഡറെ വിളിച്ചു നോക്കൂ..അല്ലെങ്കില്‍ ഇനി ബിന്ദൂട്ടീടെ ചേട്ടന്‍ എന്തെങ്കിലും ചെയ്തു വെച്ചതാണൊ? ഇവിടെ മിക്കവാറും ഒരാളു കമ്പ്യൂട്ടര്‍ തല്ലി പൊളിക്കുമെന്നെനിക്ക് ഊഹം കിട്ടീട്ടുണ്ട്. ഒരു ദിവസം പെട്ടേന്നെനെ കാണാണ്ടായാല്‍ അതാണെന്ന് കരുതണെ കൂട്ടുകാരെ.. :-)
2:56 PM, July 27, 2006
Inji Pennu said...
ഹായ്..വിശ്വേട്ടന്‍ പറഞ്ഞാല്‍ എനിക്ക് പിന്നെ എനിക്ക് എതിര്‍ വാ ഈ ജന്മത്ത് ഇല്ല.. അല്ലെങ്കില്‍ വിശ്വേട്ടന്‍ എന്തെങ്കിലും കടിച്ചാല്‍ പൊട്ടാത്തത് പറഞ്ഞ്..അതിനെ പറ്റി ആലോച്ചിച്ച്..ഒരു നരച്ച മുടിയും കൂടി എന്റെ തലയില്‍ കൂട്ടാന്‍ എനിക്ക് ഉദ്ദേശമില്ല..അപ്പോ ഇഞ്ചി പെണ്ണ് കണ്‍ഫേര്‍മ്മ്ഡ്..ഇനി ഇതല്ലാതെ വേറെ ഒരു വിളിയും ഇനി സ്വീകാര്യമല്ല..
2:59 PM, July 27, 2006
ബിനàµà´¦àµ said...
സത്യം പറഞ്ഞാല്‍ ആ സംശയം എനിക്കും ഉണ്ടായി ;). വിളിച്ചു ചോദിക്കുകയും ചെയ്തു ഞാന്‍. കാരണം ബ്ലോഗ്സ്പോട്ടു മാത്രം കിട്ടുന്നില്ല. ഒരു ദിവസം എന്റെ ബ്ലോഗും കാണാതായാല്‍ അങ്ങനെ തന്നെ വിചാരിക്കണേ എല്ലാരും. :)ഇന്നു വന്നിട്ടു നോക്കാം എന്നു പറഞ്ഞിട്ടുണ്ട്.
ശ്ശേ.. എനിക്ക് ഇഞ്ചിപ്പെണ്ണെന്നു വരുന്നില്ല എല്ജീസെ
3:02 PM, July 27, 2006
ശനിയനàµâ€ \o^o/ Shaniyan said...
ഇഞ്ചിപ്പെണ്ണേ എന്നു കാണുമ്പോ പ്രേം നസീറിനെ ഓര്‍മ്മ വരുന്നു (ഇതൊരു രോഗമാണോ ഡാക്ടര്‍?)..
3:02 PM, July 27, 2006
പാരàµâ€à´µà´¤à´¿ said...
ദേ..ഞാന്‍ മുന്‍കൂര്‍ ജാമ്യം എടുത്ത് വച്ചിട്ടുണ്ട് കെട്ടോ?പിന്നെ ഈ ‘പിന്നെയും മുങ്ങിയ മാമൂദീസ പ്രശ്നത്തില്‍‘ എന്നെ തല്ലുന്ന കാര്യം മറന്ന് പൊവണമെന്ന് അപേക്ഷ...
എന്തോന്നായിതെന്റെ ഇഞ്ചിയേയ്...(ഒന്ന് ചൂട് പിടിപ്പിച്ചതാട്ടോ :-)))
-പാര്‍വതി.
3:13 PM, July 27, 2006
ബിനàµà´¦àµ said...
50 ഞാന്‍ അടിച്ചോട്ടെ?
3:18 PM, July 27, 2006
Inji Pennu said...
ഹഹഹഹ്.... കാനഡാ ഗവണ്മെന്റ് വിചാരിച്ചാലും ബ്ലോഗസ്പോട്ടുകാരു വിചാരിച്ചാലും..ഒന്നും ബിന്ദൂട്ടിനെ തടുക്കാന്‍ സാധ്യമല്ല...ഹഹഹഹ്....
3:22 PM, July 27, 2006
ബിരിയാണികàµà´•àµà´Ÿàµà´Ÿà´¿ said...
ഈയിടെയായി അമ്പതുകളും നൂറുകളും ഒക്കെ ബിന്ദൂട്ടിയുടെ സ്വന്തമാ.. അതിന്റെ കുശുമ്പാ ആദിക്ക്.. അതാണ് നൂറടിയൊക്കെ ഔട്ട് ഓഫ് ഫാഷന്‍ ആയെന്നും പറഞ്ഞ് പുള്ളി മുങ്ങിയത്...
അപ്പൊ എല്‍ജി, അല്ല, ഇഞ്ചീ.. പേര് തീരുമാനമായോ? എന്നിട്ടു വേണം ഉമേഷ് മാഷ്‌ക്ക് അടുത്ത ശ്ലോകം ഇടാന്‍ ത്രെ.
3:28 PM, July 27, 2006
ബിനàµà´¦àµ said...
ഒക്കെ നിങ്ങളുടെയെല്ലാം അനുഗ്രഹം. അപ്പോഴേ ബീക്കുട്ടീ.. ബീക്കുട്ടനു ബ്ലോഗ് ഉണ്ടോ? ഉണ്ടെങ്കില്‍ ആര്? കല്യാണത്തിനു ഞാന്‍ ഏതു കളര്‍ സാരി ഉടുക്കണം? പറയൂ.. പറയൂ...
3:35 PM, July 27, 2006
Adithyan said...
ഓഹോ അപ്പൊ നമ്മടെ ഒന്നും അഭിപ്രായത്തിന് ഇവിടെ ഒരു വിലയും ഇല്ലല്ലെ? (ഗദ് ഗദ്)
(കൊറച്ചു പണിയുണ്ടാരുന്നു. അതാ ഡിലേ ആയെ)
ബീക്കുട്ടിയേ, നൈറ്റ് ഔട്ട് ആണൊ?
3:41 PM, July 27, 2006
ഉമേഷàµ::Umesh said...
ബിക്കൂനു മനസ്സു വായിക്കാനുള്ള കഴിവുണ്ടോ? ഇതിനെപ്പറ്റി ഒരു ശ്ലോകമിടണമെന്നു കരുതി ആലോചിക്കുകയായിരുന്നു, സത്യം.
ഒന്നും കിട്ടിയില്ല, കുന്തംകുലുക്കിയുടെ “പേരിലെന്തിരിക്കുന്നെടോ? ഇഞ്ചിപ്പൂവിനെ യേതു പേരിട്ടു വിളിച്ചാലും ഇഞ്ചിപ്പൂവു തന്നേ...” എന്നോ മറ്റോ ഉള്ള ആംഗലപദ്യമേ ഓര്‍മ്മവരുന്നുള്ളൂ.
(ഇഞ്ചിയോ റോസയോ കനകാംബരമോ.. ഓ, അല്ലെങ്കിലും, പേരിലെന്തിരിക്കുന്നു?)
3:43 PM, July 27, 2006
ബിരിയാണികàµà´•àµà´Ÿàµà´Ÿà´¿ said...
മമ നാമമിഹ പ്രദാനം കലഹം
തവ ദാനമഹോ തള്ളി ഞാന്‍ നിര്‍ദയം
ഇഹപര ലോക വാസ നാളിതൊന്നില്‍
മഹനീയമതേതൊരു നാമമെങ്കിലും..
എന്നോ മറ്റോ ഒരു ശ്ലോകം കൊണ്ട് തല്‍ക്കാലം കാര്യം നടക്കുമൊ?
എന്റെ പേരിവിടെ ഒരു കലഹം തുടങ്ങി വെച്ചു.
നിങ്ങള്‍ ദാനം ചെയ്ത പേരുകളൊക്കെ ഇതാ ഞാന്‍ നിഷ്കരുണം തള്ളി കളഞ്ഞിരിക്കുന്നു. ഇഹത്തിലും പരത്തിലും ഏതുഗാണ്ടയിലാണെങ്കിലും എന്തെങ്കിലുമൊരു പേരുണ്ടായാല്‍ അതു തന്നെ വല്ല്യ കാര്യം.. എന്നു തര്‍ജമ.
ഇനി കവി ആരാന്നു ചോദിച്ചാല്‍ ... :)
3:54 PM, July 27, 2006
Inji Pennu said...
ന്നാ ഇപ്പോ ഉമേഷേട്ടാന്‍ എന്താ ആലോചിക്കണെന്ന് പറയട്ടെ.
“ശ്ശൊ! ശ്ലോകം ഒന്നും കിട്ടുന്നില്ലല്ലൊ” എന്നല്ലെ? ഹിഹിഹിഹി...
ഞാന്‍ പാരട്ട് ഗ്രീനും ലൈറ്റ് ബ്ലൂവും കോമ്പിനേഷന്‍ സാരി ബിന്ദൂട്ടിയെ....ബിരിയാണിക്കുട്ടീടെ സാരിയെക്കാളും വരുന്നോരുടെ സാരിക്കാണു...ഒഹ്..എന്റെ കല്ല്യാണം കഴിഞ്ഞല്ലെ...അല്ലെങ്കില്‍ കല്ല്യാണത്തിനോക്കെ ചെത്തണത്..കല്ല്യാണാലോചന വല്ലോം വരുവോന്ന് നോക്കീട്ടാണ്..ഹിഹിഹി..
3:57 PM, July 27, 2006
ബിരിയാണികàµà´•àµà´Ÿàµà´Ÿà´¿ said...
ഇന്റര്‍നെറ്റദ്ദേഹം രണ്ടീസായിട്ട് പണിമുടക്കിലായിരുന്നു. ഇന്നാ വന്നത്. രണ്ട് ദിവസം നേരത്തിനുംകാലത്തിനും ഉറങ്ങി. അപ്പൊ പെന്റിങ്ങായത് മുഴുവന്‍ തീര്‍ക്കാണ്ട് ഉറങ്ങാന്‍ പോയാല്‍ മമ്മി വഴക്ക് പറയില്ലേ? അതാ ഇന്നു നൈറ്റ് ഔട്ട്.. കേട്ടൊ ആദിയേ :)
ബിന്ദൂ.. നട്ടുച്ചക്കു തമാശ പറയല്ലെ. ബീക്കുട്ടന് ബ്ലോഗേ. കല്യാണത്തൊടെ എന്നോടും ഇതങ്ങ് നിര്‍ത്തിയേര് എന്നാണ് ഓര്‍ഡര്‍. പാവം ഞാന്‍ :( എന്തായാലും കല്യാണത്തിന് പച്ചയില്‍ ചോപ്പ് വരകളുള്ള നീല സാരിയും അതിനു ചേരുന്ന മഞ്ഞ ബ്ലൌസും ഞാന്‍ തന്നെ ബിന്ദുട്ടിക്ക് കൊടുത്തു വിടുന്നുണ്ട്. ഒന്നും പേടിക്കണ്ട. :)
4:01 PM, July 27, 2006
Inji Pennu said...
എന്റെ മാതാവെ! ഞാന്‍ എന്നതാ ഈ കാണുന്നെ? ബീക്കുട്ടി ഞാന്‍ എന്നതാ ഈ കാണണെ?
എന്റെ ആദിയെ...നമ്മടെ വിശ്വേട്ടന്‍ പറഞ്ഞാ പിന്നെ എതിര്‍ വാ വേണൊ..ല്ല വേണൊ? പിന്നെ മലയാളത്തില്‍ ഇതേ വരെ കേട്ടിട്ടില്ലാത്ത പലതും കേക്കണൊ? ഹിഹിഹി
4:02 PM, July 27, 2006
ഉമേഷàµ::Umesh said...
കവി ബിക്കു തന്നെ. അതൊരു വൃത്തത്തിലും ഒതുങ്ങുന്നില്ലെന്നു കണ്ടപ്പോഴേ മനസ്സിലായി :-)
ആ ബിന്ദുവിനെ കണ്ടു പഠിക്കു്. ചുമ്മാ പിള്ളേരേ വഴക്കു പറയുന്നതു വരെ വൃത്തത്തിലാ. സന്തോഷും അങ്ങനെ തന്നെ.
4:03 PM, July 27, 2006
Inji Pennu said...
ബീക്കുട്ടി... അതാണ് എനിക്കിങ്ങിനെ ഒരു ബ്ലോഗുണ്ടെന്ന കാര്യം തന്നെ ഞാന്‍ കെട്ടിയോന്‍സിനോട് പറയാത്തത്. ഫുഡ് ബ്ലോഗ് ഉണ്ടെന്ന് ചെറുതായി അറിയാം..ഞാന്‍ ഈ ആഹാരം മൊത്തം ഫോട്ടോ എടുക്കണ കണ്ടിട്ട് ഇനി ഫോട്ടോ എടുത്ത ആഹാരം കഴിക്കൂല്ലാന്ന് പറഞ്ഞ് ഒരു ദിവസം ബഹളം ഉണ്ടാക്കി...പക്ഷെ ഏത് ബ്ലോഗാന്നൊന്നും അറിഞ്ഞൂടാ... ഞാന്‍ പുള്ളിക്കാരന്‍ വരണേക്ക് മുമ്പ് ഈ പരിപാടി എഴുതി വെക്കും..എന്നിട്ട് പിന്നെ പറമ്പില്‍ ഒക്കെ കിളക്കാന്‍ പോവുംബോഴൊ ചേട്ടായി സിനിമാ കാണുംബോഴൊ വല്ലോം വന്ന് കമന്റ് വല്ലോം ഇടും.അല്ലാണ്ട് രക്ഷയില്ല... :-(
പിന്നേയ്..സാരി ഒരാള്‍ക്ക് മാത്രെ ഉള്ളൂ..അതു ശരി!!
4:07 PM, July 27, 2006
ബിനàµà´¦àµ said...
അപ്പോള്‍ എന്നെ കല്യാണത്തിനു പ്രതീക്ഷിക്കുന്നില്ലാന്നല്ലേ ബീക്കുവേ? ഫീലായി പ്പോയീട്ടോ. എന്നാല്‍ നമുക്കിവിടെ കൂടാം ട്ടൊ എല്ജീ... അല്ല ഇഞ്ചിപെണ്ണെ. ( വയ്യ). ഞാനും തത്ത കളറില്‍ നീല ... സാരി ഉടുക്കാം. :)
ഉമേഷ്ജിക്കു മീങ്കറിയൊന്നും വച്ചു തരാന്‍ ഒരു നിര്‍വാഹവും ഇല്ലല്ലൊ. ഞാന്‍ നമ്മടെ എല്ജീസിനോടു പറയാം ട്ടോ. :)
4:09 PM, July 27, 2006
Inji Pennu said...
ഹൊ! ഈ ഉമേഷേട്ടന്റെ ഒരു വൃത്തം..ആ പെങ്കൊച്ച് ഒരു കവിത എഴുതിയത് പ്രോത്സാഹിപ്പിക്കാണ്ട്...
ശ്ലോകം ഒന്നും കിട്ടാത്തേന്റെ നൈരാശ്യം ആണല്ലെ?
4:09 PM, July 27, 2006
ബിനàµà´¦àµ said...
ഈ എല്ജീസിന്റെ 'പുത്തി' എനിക്കു കിട്ടിയിരുന്നെങ്കില്‍... എന്നൊരുമാത്ര വെറുതേ... ഞാന്‍ ബ്ലോഗിന്റെ പേരു വരെ ചോദിച്ചിട്ടു ചെയ്തു. മണ്ടി ഞാന്‍. ഒരു കാര്യം ചെയ്താലോ ബ്ലോഗിന്റെ പേരങ്ങു മാറ്റിയാലോ ;)
ബിക്കുവേ... ഞങ്ങള്‍ ഇടപെടണോ? ഉമേഷ്ജി മുന്നില്‍ നില്‍ക്കും. ഒരു വാക്കു പറഞ്ഞാല്‍ മതി. കുട്ടിയേടത്തി ഒന്നു വേഗം വന്നിരുന്നെങ്കില്‍...
:)
4:16 PM, July 27, 2006
ബിരിയാണികàµà´•àµà´Ÿàµà´Ÿà´¿ said...
അതുശരി.. അപ്പൊ തട്ടിപ്പാ അല്ലെ? ആരോടും പറയണ്ട, ഞാനും ഇതിങ്ങനെ സീക്രട്ടായി തുടരാന്‍ തന്നെയാ പരിപാടി. ;) ഉത്തമ ഭാര്യാ ലക്ഷണത്തില്‍ “നഹി ബ്ലോഗിങ്” എന്ന് ഇല്ലാത്തത് ഭാഗ്യം!! ഏതായാലും ഒരു ഫുഡ് ബ്ലോഗ് തുടങ്ങി ഇട്ടേക്കാം. ഒരു സേഫ്റ്റിക്കേ...
അപ്പൊ ഉമേഷ് സാര്‍, അതൊരു വട്ടം വരച്ചു അതിനുള്ളിലാക്കണമായിരുന്നു ല്ലെ.. നമ്മളീ പോളി ടെക്‌നിക്കിലൊന്നും പഠിക്കാത്ത കാരണേ, ഇതൊന്നും വല്ല്യ നിശ്ചയല്ല്യ. :)
പിന്നെ സാരീടെ കാര്യം ഞാനേറ്റു എല്‍ജിയേ. :)
4:18 PM, July 27, 2006
Inji Pennu said...
ഏത് എല്‍.ജി എന്റെ പിള്ളേരെ? നിങ്ങള്‍ ആരെ പറ്റിയാ ഈ പറയുന്നെ? ഹൂ ഈസ് ദിസ് എല്‍.ജി?
എന്റെ ബിരിയാണിക്കുട്ട്യെ,ഇനി എന്തെല്ലാം സീക്രട്ടുകള്‍ ഉണ്ടാക്കണമെന്ന് പഠിക്കാന്‍ കിടക്കുന്നു..എന്റെ ഒരു കൂട്ടുകാരീടെ സൂത്രം പറയാം.. അവളുടെ കെട്ടിയോന്‍സ് ഇന്ന് വെച്ച കറി നാളെ കഴിക്കൂല്ല..അപ്പൊ പുള്ളിക്കരി ഇന്ന് വെച്ച കറി രണ്ട് ദിവസം കഴിഞ്ഞ് കൊടുക്കും..ഹിഹിഹി.. :-)
4:23 PM, July 27, 2006
Inji Pennu said...
ഇതു കണ്ടോ എല്ലാ പെമ്പിള്ളേരുടേയും ബ്ലോഗിങ്ങ് വിധി മൂന്നാമത്തെ കമന്റ് മുതല്‍ നോക്കിക്കെ..
ബിന്ദൂട്ടി ഒരു സൂത്രം പറയാം..ഇങ്ങിനെ പറ..
ഓഹ്.. ഞാന്‍ ബ്ലോഗിങ്ങ് ഒക്കെ നിറുത്തി എന്ന്.
എന്നിട്ട് വേറെ ഒരെണ്ണാം സൈഡില്‍ തുടങ്ങിയാ മതി..ദേശാടനം പ്ലുസ് എന്നോ മറ്റൊ.. :-)
4:30 PM, July 27, 2006
ബിരിയാണികàµà´•àµà´Ÿàµà´Ÿà´¿ said...
ഈ പേരു മാറ്റം നടക്കാന്‍ പോണില്ല എല്‍ജി മോളെ. എന്റെ കിടിലന്‍ പേരൊന്നു മാറ്റി ഒരു നല്ല പേരില്‍ അറിയപ്പെടാന്‍ പണ്ടെനിക്കൊരു പൂതി തോന്നി. ആര്യ എന്നൊരു പേരും കണ്ടുപിടിച്ചു. ക്ലാസ്സിലൊക്കെ പ്രഖ്യാപിച്ചു ഇനി മുതല്‍ എന്നെയാരും ബിരിയാണീന്ന് വിളിക്കണ്ട, ആര്യ എന്ന് വിളിച്ചാ മതി എന്ന്. ആര് വിളിക്കാന്‍. എല്ലാവരും എന്നെ ആര്യബിരിയാണി എന്ന് വിളിക്കാന്‍ തുടങ്ങി.
4:32 PM, July 27, 2006
ബിനàµà´¦àµ said...
അതു നടക്കുമെന്നു തോന്നുന്നില്ല എല്ജീസെ.. ഞാന്‍ ബ്ലോഗിങ്ങു നിര്‍ത്തി എന്നു പറഞ്ഞാല്‍ അപ്പോള്‍ എന്നെ സൈക്യാട്രിസ്റ്റിനേ കാണിക്കും. അതുകൊണ്ടു നോ.. രക്ഷ.
പേരു മാറ്റിയാലും കാര്യമില്ല. ഞാനിനി പേരു മാറ്റി വല്ല മാംബഴ പുലിശ്ശേരി എന്നു വച്ചാലും എല്ജീസെന്നെ ബിന്ദൂട്ടി ന്നു തന്നെയല്ലേ വിളിക്കൂ.. അതുകൊണ്ടാ ആഗ്രഹം വെടിഞ്ഞേക്കൂ... അതാ നല്ലത് ;)
4:38 PM, July 27, 2006
Inji Pennu said...
എന്നോടിച്ചിരെ എങ്കിലും സ്നേഹമുണ്ടെങ്കില്‍ ആര്യക്കിട്ടിയും മാമ്പഴ പുളിശ്ശേരിയും എന്നെ ഇഞ്ചിപ്പെണ്ണെ എന്നേ വിളിക്കൂ.. നോക്കട്ടേ സ്നേഹം ഉണ്ടോന്ന്..
4:46 PM, July 27, 2006
ബിനàµà´¦àµ said...
അമ്പടീ ഇഞ്ചിപ്പെണ്ണേ.. പറ്റിച്ചു കളഞ്ഞല്ലോ. ഒരു പ്രാവശ്യം മതീല്ലൊ അല്ലേ? ;)
4:53 PM, July 27, 2006
ബിരിയാണികàµà´•àµà´Ÿàµà´Ÿà´¿ said...
ഞാന്‍ ഉറങ്ങി. അതാ വിളിക്കാത്തെ. അല്ലാതെ സ്നേഹമില്ലാഞ്ഞിട്ടല്ല.
4:59 PM, July 27, 2006
prapra said...
ഇവിടെ ഒരു തീരുമാനം ആയത് പോലെ ഉണ്ടല്ലോ, ഇഞ്ചീസേ? എന്തോന്ന് ഇത്, Spice Girls ട്രൂപ്പോ, ആളെ വിളിച്ചു കൂട്ടുന്നുണ്ടല്ലോ. ഇത് ശരിയാവൂല്ല. ഇതൊക്കെ കേട്ട് കറിവേപ്പില ഇട്ട് കറി വയ്ക്കുന്ന ചേച്ചിയും, പച്ചച്ച ചട്‌ണിയും, ചുവന്ന മൈലാഞ്ചിയും കൂട്ടി അരക്കുന്ന പെങ്ങളും ഒക്കെ ഓടിവന്നാല്‍ പിന്നെ ഓഫ് അടിക്കുന്ന ടീമുക്കള്‍ ഓവര്‍ടൈം ചെയ്യേണ്ടി വരും.
Ginger Girl - ഹയ്..അതെനിക്കിഷ്ടപ്പെട്ടു..അപ്പൊ സായിപ്പിനോടും മദാമ്മയോടും അങ്ങിനെ പറയാം..
ഒരു റെക്കമെന്റേഷന്‍ തരാം, ഫ്രീയാ: Ginger Girl എന്നത് മാറ്റി Ginger Penn എന്ന് ആക്കൂ. ഇന്റര്‍നാഷണലി
Sean Penn-ഉം നാഷണലി ഒരു Kal Penn-ഉം മലയാളത്തിന് ഒരു Ginger Penn-ഉം. എങ്ങനെയുണ്ട്?
9:41 PM, July 27, 2006
മനàµâ€à´œà´¿à´¤àµâ€Œ | Manjith said...
പെണ്ണൂങ്ങള്‍ സ്വകാര്യമായി ബ്ലോഗണം എന്നുദ്ബോധിപ്പിച്ച ഹിന്ദു ലേഖികയെയും അവരുടെ മാനസപുത്രന്‍ ശ്രീജിത്തിനെയും അടിച്ചോടിച്ചവരെല്ലാം ഇനി പോയി ഏത്തമിട്ടേക്കൂ. അവര്‍ പറഞ്ഞിടത്താണു കാര്യങ്ങളുടെ കിടപ്പുവശമെന്നു തോന്നണു. ;)
10:15 PM, July 27, 2006
kuma® said...
‘കൂറ്‘ എന്ന നല്ല പോസ്റ്റ് കൂറുമാറി ‘ഓഫ്’ എന്ന ടോപ്പിക്കിലേക്ക് പോവുകയാണല്ലൊ എല്‍ ജി. (ഇഞ്ചിയായാലും മാങ്ങയായാലും നാരങ്ങായായാലും അങ്ങനെ വിളിക്കാനേ സൌകര്യമുള്ളു. സൌകര്യമുണ്ടെനില്‍ കേട്ടാല്‍ മതി, ഗിര്‍ര്‍ര്‍..ര്‍ര്‍..)
അതേയ്, പോസ്റ്റ് കൂറുമാറിയതുകൊണ്ടാണോ പ്രോഫൈലിലെ പേരും കൂറുമാറിയത്?
10:47 PM, July 27, 2006
Inji Pennu said...
ആഹാ! കണ്ടോ ബിന്ദൂട്ടി ഈ പേരുമാറ്റം കൊണ്ട് ആദ്യത്തെ ഗുണം ഉണ്ടായത്..മഞ്ചിത്തേട്ടന്‍ എത്തി..ഇനി കുട്ട്യേട്ടത്തി എപ്പോ ആര്‍മാദ്ദികാന്‍ എത്തി എന്ന് ചോദിച്ചാല്‍ മതി.. ഹായ്.. ദിസ് ഈസ് എ ന്യൂ ബീ...മൈ നേം ഈസ് ഇഞ്ചിപ്പെണ്ണ്..
കുമാറേട്ടാ..പ്ലീസ്...ഇഞ്ചിപെണ്ണെ എന്ന് വിളിച്ചാല്‍ മതി..അല്ലെങ്കില്‍ സത്യായിട്ടും ഞാന്‍ വിളി കേക്കൂല്ലാ..
പരോപകാരി ചേട്ടാ.അത് എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു....പക്ഷെ ആ ലിങ്കില്‍ പോയി ക്ലിക്കിയപ്പൊ ഒരു വട്ട് ചെക്കന്റെ പോലെ ഒരു ചെക്കന്റെ ഫോട്ടോം... ആ ചെക്കന്റെ ബന്തു (ഇത് എങ്ങിനെയാ എഴുതാ?) ആണെന്ന് വല്ലോം വിചാരിച്ചലൊ?
12:12 AM, July 28, 2006
പാരàµâ€à´µà´¤à´¿ said...
കിഴ്ങ്ങ് വര്‍ഗ്ഗത്തില്‍ പെട്ട ഇഞ്ചി ഒരു ഔഷധ ചെടിയായാണ് കണക്കാക്കപ്പെടുന്നത്.സംസ്കൃതത്തിലെ “ശൃംഖവേര” എന്ന പേരില്‍ നിന്നാണ് ഈ പെരിന്റെ ഉത്ഭവം.5000 വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ ഇതിന്റെ മാഹാത്മ്യം ചൈനക്കാരും,ഇന്ത്യക്കാരും,ഗ്രീക്കുകാരും മനസ്സില്ലാക്കിയിരുന്നു.നൊസ്റ്ററഡാമസ്സിന്റെ പുസ്തകങ്ങളിലും,ഖുറാനിലും ഇഞ്ചിയെ പ്രതിപാദിച്ചിട്ടുണ്ട്.
ഇഞ്ചിയുടെ ഉണങ്ങിയ രൂപമായ ചുക്ക്,“ചുക്ക് ചേരാത്ത കഷായമുണ്ടോ” എന്ന പഴഞ്ചോല്ലിനാല്‍ തന്നെ പ്രസിദ്ധമാണ്.
ഇഞ്ചിയേയ്......യ്...യ്....
(തല്ലരുത്,ജാമ്യമുണ്ട്...ഹാഹാഹാ..)
-പാര്‍വതി.
1:44 AM, July 28, 2006
പാരàµâ€à´µà´¤à´¿ said...
അയ്യൊ,ഈ കാല്‍ പെന്‍ ആ ചെക്കനല്ലെ,ഇന്തൊഇംഗ്ലീഷ് സിനിമകളില്‍ അഭിനയിക്കുന്ന..ശരിക്കും..രണ്ട് മൂന്ന് പടങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്..പേരോര്‍ക്കുന്നില്ല..കഷ്ടം.
:-((
-പാര്‍വതി.
1:52 AM, July 28, 2006
വഴിപോകàµà´•à´¨àµâ€ said...
ഈ കഥയ്ക്ക് ജീവിച്ചിരിയ്ക്കുന്നവരോ മരിച്ചിരിയ്ക്കുന്നവരൊ ആരുമായും സാമ്യമില്ല...
ഞങ്ങളുടെ നാട്ടില്‍ പണ്ട് പുലയ ജാതിയില്‍ പെട്ട ഒരു ആളുണ്ടായിരുന്നത്രേ.. നമ്പൂരി നായര്‍ വീടുകളില്‍ പണിയ്ക് നടന്നിരുന്ന അയാളെ എല്ലാവരും ചാത്തന്‍ പെലേന്‍ എന്ന് വിളിച്ചു പോന്നു. ഈ പെലേന്‍ വിളിയില്‍ മോശം തോന്നിയ അയാള്‍ തന്റെ മകന് "രാമന്‍ നമ്പൂതിരി" എന്ന് പേരിട്ടു. നമ്പൂതിരി പേരിലുള്ളത് കൊണ്ട് എല്ലാവരും അങ്ങനെ വിളിയ്ക്കുമല്ലൊ എന്ന് കരുതി. പക്ഷേ നാട്ടുകാര്‍ പയ്യനെ വിളിച്ചത് മറ്റൊന്നാണ് "പെലേന്‍ നമ്പൂരി".....
:) ...
ഇരുവത് വയസ്സിന് മോളിലുള്ള എല്ലാരേയും ചേട്ടന്‍ എന്നും ചേച്ചി എന്നും വിളിയിക്കുന്ന LG, ഈ കൂട്ടത്തിലെ സൂപ്പര്‍ സീനിയര്‍ ഗ്രൂപ്പില്‍ പെടുമെന്ന് ഇന്നലത്തെ അള്‍റ്റ്രാ സൌണ്ട് ടെസ്റ്റ് തെളിയിച്ചതല്ലേ... :) പ്രായം വച്ച് ഇതിലും ചേരുന്ന പേര് വല്ല ഭവാനിയമ്മ എന്നൊ കല്യാണികുട്ടിയമ്മ എന്നൊ ഒക്കെ ആണെന്നാണ് എന്റെ വിനീതമായ അഭിപ്രായം..
നമോവാകം....
1:59 AM, July 28, 2006
à´•àµà´±àµà´®à´¾à´¨àµâ€ said...
നാട്ടാരേ.....എല്‍ജീയേ...അല്ല ഇഞ്ചിയേ......ദേവേട്ടന്‍ ലീവെടുത്തപ്പോള്‍ ദാ ഡെപ്യൂട്ടേഷനില്‍ പാര്‍വ്വതി വന്നൂട്ടോ.......എല്ലാവരും ഒന്നു അഭിനന്ദിക്കൂ......ആശിര്‍വദിക്കൂ.......അനുഗ്രഹിക്കൂ........
ഇവിടേക്ക് വഴികാട്ടിയത് ശ്രീജിത്താണെന്ന് യാഹു എന്നോട് പറഞ്ഞു
2:00 AM, July 28, 2006
à´®àµà´²àµà´²à´ªàµà´ªàµ‚ said...
പെരു കണ്ടു അദ്ഭുതപ്പെട്ടു (എന്റെ പോസ്റ്റിലെ കമെന്റില്‍) ഫോട്ടോ കണ്ടപ്പോള്‍
'എങ്കയോ പാത്ത മാതിരി..'
എന്തേ ഈ പേരു മാറ്റം..
2:01 AM, July 28, 2006
വഴിപോകàµà´•à´¨àµâ€ said...
സ്മെയിലി മറന്നു.. കഴിഞ്ഞ പോസ്റ്റിന്റെ അവസാനം അഞ്ചാറ് സ്മെയിലി ചേര്‍ത്ത് വായിയ്ക്കാന്‍ അപേക്ഷ.. :) :) :)
നന്ദി നമസ്കാരം
2:02 AM, July 28, 2006
മഴനൂലàµà´•à´³àµâ€... said...
ആഹ! അപ്പോ പേരൊക്കെ മാറ്റി അങ്ങു ആര്‍മാദിയ്കാന്‍ തന്നെയാണല്ലേ തീരുമാനം... നടക്കട്ടേ...
...........
കഥ ഇഷ്ടമായി, അവസാന വരിയോടു യോജിപ്പില്ലെങ്കിലും... :)
3:26 AM, July 28, 2006
താര said...
ബ്ലോഗിലൊരോമനപ്പെണ്ണുണ്ടേ....
പെണ്ണതിന്‍ പേര്‍ ഇഞ്ചിയാണേ...
ഹഹഹഹ...ഇതു മതി ഈ പേര് മതി!
എന്റെ ഇഞ്ചിപ്പെണ്ണേ, കുഞ്ചിപ്പെണ്ണേ, ഞാനുണ്ട് കൂടെ. ഇനി ആരെങ്കിലും കളിയാക്കാന്‍ വന്നാ എന്നോട് പറഞ്ഞോളൂട്ടോ. :D
4:58 AM, July 28, 2006
à´œàµà´¯àµ‹à´¤à´¿à´°àµâ€à´®à´¯à´¿ said...
"കുട്ടികള്‍ ജനിക്കുന്നത് വളരെ സ്വഭാവം മോശമായിട്ടാണ്..പിന്നെ സമൂഹമാണ് അവനെ നല്ലതാക്കുന്നതും അല്ലെങ്കില്‍ സേം സ്വഭാവം കൊണ്ട് നടത്തിപ്പിക്കുന്നതെന്നും"
ഇതെവിടെ പറഞ്ഞുകേട്ടതാ?
കുഞ്ഞുകുട്ടികളെ നിഷ്കളങ്കതയുടെ പര്യായമായിക്കാണാനാണെനിയ്ക്കിഷ്ടം. അവരുടെ Ego ഉറയ്ക്കുന്നതിനനുസരിച്ചാണ് മുഖംമൂടികള്‍ ഓരോന്നോരോന്നായി ഇടാന്‍ തുടങ്ങുക.
കഥയിലെ കുട്ടിയ്ക്ക്, പോറ്റമ്മ(ചിറ്റമ്മ/കുഞ്ഞമ്മ) എന്നെ നാലുദിവസം നന്നായി നോക്കി, അതുകൊണ്ട്, ഞാനും നാലു....' അങ്ങനെ പകരത്തിനു പകരം ഒന്നും അറിയില്ല.
അടച്ചവാതിലിനകത്തെ ഫ്ലാറ്റുജീവിതമാണ്, വാതിലിനുപുറത്തുള്ളവരെല്ലാം അന്യര്‍ എന്നു കുഞ്ഞുമനസ്സില്‍ തോന്നിപ്പിയ്ക്കുന്നത്. എപ്പോഴും തുറന്നുകിടക്കുന്ന വാതിലും, വന്നുപൊയ്ക്കൊണ്ടിരിയ്ക്കുന്ന ആളുകളും ...ഇതൊക്കെ കാണുന്ന കുട്ടി, പോസ്റ്റുമാന്‍ വിളിച്ചാലും പണികഴിഞ്ഞു കൈക്കോട്ടുമായിപ്പോകുന്ന അമ്മാമന്‍ വിളിച്ചാലും കൈനീട്ടി ഒക്കത്തുകേറി, വീട്ടിലുള്ളവരോടു റ്റാറ്റാ പറയും..
6:18 AM, July 28, 2006
à´œàµà´¯àµ‹à´¤à´¿à´°àµâ€à´®à´¯à´¿ said...
ഇഞ്ചുറി റ്റൈമില്‍ സെഞ്ചുറിയടിയ്ക്കാമോ?,ഏതു ഭാഷയായാലെന്താ, അര്‍ഥം ഒന്നായാല്‍ പോരേ ശുണ്ഠിപ്പെണ്ണേ, എന്നൊക്കെ ചോദിയ്ക്കണമെന്നുണ്ട്, മുന്‍കൂര്‍ ജാമ്യം കിട്ടാന്‍ പ്രയാസമായതുകൊണ്ട്, ഒന്നും ചോദിക്കുന്നില്ല, ഇഞ്ചിപ്പെണ്ണേ. :-)
6:23 AM, July 28, 2006
à´®àµà´¸à´¾à´«à´¿à´°àµâ€ said...
ഇരിഞാലകുട ബസ്സ്റ്റാന്റില്‍ ഒരാള് ഇഞ്ചി മിഠായി വിറ്റ് ജീവിച്ചിരുന്നു.നല്ല എരിവും മധുരവും ഉള്ള , വര്‍ണ്ണ കടലാസില്‍ പൊതിഞ ഇഞ്ചി മിഠായി ഒരു വട്ടതതിലുള്ള ട്രേയില്‍ ഭംഗിയായി അടുക്കി വച്ച് 2 കിലോ മീറ്റര്‍ അകലെയുള്ള ഠാണവിലേക്കും തിരിച്ചും ‘ഇഞ്ച്ചിയാര്‍പ്പേയ് ‘ എന്നു വീളിച്ചൊടുന്നതു കൌതുകമുണര്‍ത്തുന്ന ഒരു കാഴ്ചയയിരുന്നു.കുറെശ്ശെ ‘നൊസ്സ്’ ഇണ്ടെന്നു തോന്നിയിരുന്ന ഈ കഥാപാത്രം ഇപ്പോല്‍ അരങൊഴിഞുവെന്നു തോന്നുന്നു.
- പറഞു വന്നതു എന്താണെന്നു വച്ചാല്‍ എല്‍ജിക്കു ‘ഇഞ്ചി മിഠായി‘ എന്ന പേര്‍ ആണു കൂടുതല്‍ ചേരുക എന്നു തോന്നുന്നു.
7:05 AM, July 28, 2006
ഇടിവാളàµâ€ said...
വഴിപോക്കാ....
സൂക്ഷിച്ചും കണ്ടുമൊക്കെ നടക്കണേ...
ഭവാനിയമ്മയും, കല്യാണിയമ്മയും, വഴിപോക്കനെ തല്ലണം, മാന നഷ്ടത്തിനു കേസു കൊടുക്കണം എന്നൊക്കെ പറഞ്ഞു നടക്കുന്നുണ്ട് !!
3:08 PM, July 28, 2006
ഇടിവാളàµâ€ said...
ആദിയേ , ബിന്ദുവേ, കുമാര്‍ജിയേ..
നിങ്ങടെ സെക്കറട്ടറിയുടെ ബ്ലോഗിലെ 89 കമന്റുകളെ, ഒരു സെഞ്ചുറി അടിപ്പിക്കാനായിട്ടുള്ള കപ്പാക്കുറ്റി, നിങ്ങടെ ഓഫ് യൂണിയനില്ലേ......
ഒരു ഓഫു യൂണിയന്‍ അഫ്‌യുദയാംകുക്ഷി !
3:56 PM, July 28, 2006
à´—à´¨àµà´§à´°àµâ€à´µà´¨àµâ€ said...
ലോകത്തു നടക്കുന്നതൊന്നും ഗന്ധര്‍വനറിയുന്നില്ല. വരാതെ പോയ കോടുങ്കാറ്റിനെ പറ്റി പറയുകയും ചെയ്യുന്നു. അത് ചായക്കോപ്പയിലേതായി.
ഗന്ധര്‍വനും കുറച്ച്കു നാള്‍ ശമ്പളമില്ലാത്ത ബ്ലോഗവധിക്കു പോവുകയായിരുന്നു. അപ്പോഴാണ് എല്‍ ജി - ഇന്‍ ചി ആയ മറിമായം കാണുന്നത്.
എന്നാല്‍ ഒന്നു നാലുകെട്ടു വരെ തോണിയില്‍ പോയിട്ടു തന്നെ കാര്യം.
അങ്ങിനെയിരിക്കുമ്പ്പോളതാ കുമാറിന്റെ ഭൂതത്താന്‍ കെട്ടില്‍ ചെന്നു ചേരുന്ന മനോഹരമായ തെളിനീര്‍ തടാക ചിത്രം വാാാാവ്വ് . പടം ഇങ്ങിനേയും എടുക്കാമെന്ന് മനസ്സിലാക്കി. അങ്ങിനെ ആ തോണിയില്‍ കയറി നാലുകെട്ടിലെത്തി.
അപ്പോള്‍ അവിടെ ഒന്നര വയസ്സുള്ള കൂട്ടിയെ കളിപ്പിക്കുന്നു ... വയസ്സുള്ള ഇഞ്ചിപെണ്ണെന്ന എല്‍ ജി. ഈ പുതിയ പേരിനു പുറകിലെ കുസ്രുതിയും പേരില്‍ വിണ്ടും അറിഞ്ഞോ അറിയാതേയോ ഉള്ള മലയാളിത്തവും സുതാര്യ സുരഭിലം.
ഭാവ സാന്ദ്രമാണ് എല്‍ ജി യുടെ മനസ്സ്. ദര്‍ശിക്കുന്നതെല്ലാം ലക്ഷണയുക്തമായ കഥയുടെ തന്തുക്കള്‍.
ഒരു പക്ഷെ മലയാളത്തിന് നഷ്ടമായ ഒരു കഥാകാരിയാണ് എല്‍ ജി.
ബ്ലോഗിനെങ്കിലും ഈ സാന്നിദ്ധ്യം അറിയാന്‍ ഇട വന്നതില്‍ സന്തോഷിക്കുക.
നൈസ് ക്രാഫ്റ്റ്.
2:48 AM, July 29, 2006
à´šà´¨àµà´¤àµ said...
ഇപ്പോഴാ ഈ പോസ്റ്റ് കണ്ടത്.കുറച്ചുവരികളില്‍ നിറച്ചു പറഞ്ഞിരിക്കുന്നു.മനോഹരമായ ശൈലി..അഭിനന്ദനങള്‍..
3:57 AM, August 05, 2006
qw_er_ty
‘അവളുടെ അമ്മ വാതില്‍ക്കല്‍ വന്നതും ...’ വന്നതും, വന്നതും...അതാണതാണതാണത് ല്ലേ? യേത്? അതന്നെ.
വായിച്ചിരുന്നു എന്നറിയിക്കാന്‍ ഒരു കമന്റ്. കഥയായല്ല.
Post a Comment