അസ്സലൊരു സീഡി ഫോര്‍മാറ്റില്‍
ഫുള്‍ ഇഫക്റ്റ്സോടോടിക്കൊണ്ടിരുന്നെന്റെ ജീവിതത്തെ -
എപ്പോഴോ ഞാനൊരു കമ്പ്രസ്സ്ഡ് mp3 ഫോര്‍മാറ്റിലാക്കി.
ഡേറ്റാ ലോസ്സുണ്ടെങ്കിലെന്ത്
ശബ്ദ മാധുര്യം കുറഞ്ഞെങ്കിലെന്ത്
ഗ്രെയ്നി വീഡിയോ ആണെങ്കിലെന്ത്
എല്ലാവര്‍ക്കും സ്വീകാര്യമായൊരു -
ഫോര്‍മാറ്റിലെന്നെ ഞാനാക്കിയെടുത്തു
സ്റ്റോര്‍ ചെയ്യാനെന്തുളുപ്പം
ഈമെയിലുകള്‍ക്ക് താങ്ങാവുന്ന ഭാരം
സ്വിച്ചിട്ടാലേതു പ്ലേയറിലും കളിക്കുന്നതും
എങ്കിലും വല്ലപ്പോഴുമൊരിക്കല്‍ പൊടി തട്ടി -
ഞാനാ സീഡിഫോര്‍മാറ്റൊന്നെടുത്ത് നോക്കും
കമ്പ്രസ്സ്ഡല്ലാത്ത എന്നെയൊന്നു കാണുവാന്‍
നഷ്ടപ്പെട്ടു പോയ നിശ്വാസങ്ങളും
ബീറ്റ്സും താളവും നോയ്സും
റിപ്പ് ചെയ്യാത്ത പച്ചനെയൊരു ഫോര്‍മാറ്റില്‍
സീഡിയിലേക്ക് ബേണ്‍ ചെയ്ത ജീവിതമേ.
2007-10-18
ഫോര്‍മാറ്റുകള്‍
-
Inji Pennu
at
8:12 PM
വിഭാഗം: മനോധര്‍മ്മം
Subscribe to:
Post Comments (Atom)
13 പ്രതികരണങ്ങള്‍:
ജീവിതം ‘ഫൈനല്‍ കട്ട് പ്രോ‘ യിലിട്ട് എഡിറ്റ് ചെയ്യാന്‍ പറ്റുന്ന ഒന്നായിരുന്നെങ്കില്‍ ‘കട്ട് കട്ട്’ എന്നു പറഞ്ഞ് ഒഴിവാക്കാമായിരുന്നു വിളിക്കാതെ വന്ന് ശല്യം ചെയ്യുന്ന ഓര്‍മ്മകളെ.
ശരിയാണ്! പക്ഷെ, ഫോര്‍മാറ്റ് ചെയ്യപ്പെടാത്ത പച്ചയായ ചില ജീവിതങ്ങള്‍ ഇപ്പോഴും ചിലയിടങ്ങളില്‍ അവശേഷിക്കുണ്ട് ഇഞ്ചീ. ‘പോളിഫോണിക്’ ശബ്ദമാധുര്യമില്ലെങ്കിലും ഫോര്‍മാറ്റ് ചെയ്ത ചിട്ടയായ ജീവിതക്രമമില്ലെങ്കിലും, അവിടങ്ങളില്‍, അലസമായിക്കിടാക്കുന്ന ഞൊറികള്‍ക്കിടയിലും നന്മയുടെയും സ്നേഹത്തിന്റെയും പൊന്‍ കിരണങ്ങള്‍ ഞാനവിടെ കാണാറുണ്ട്.
‘ഫോര്‍മാറ്റ് ചെയ്യപ്പെട്ട എന്റെ ജീവിതത്തില്‍ വല്ലപ്പോഴും മാത്രമേ സത്യം പറായാറുള്ളൂ. പക്ഷെ, എന്റെ അമ്മ, കള്ളം പറയുന്നത് വളരെ അപൂര്‍വ്വമായി മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. അതും ആരെയും വേദനിപ്പിക്കാതെയും ഒന്നും നഷ്ടപ്പെടുത്താതെയും!’
തലമുറകളുടെ പരിവര്‍ത്തനം!!
കവിത എനിക്കിഷ്ടപ്പെട്ടു.
കമ്പ്രസ് ചെയ്യാത്ത സിഡി പൊടിതട്ടിയെടുക്കുമ്പോള്‍ ബ്ലോഗ് വായനക്കാര്‍ക്കായ് പ്ലേ ചെയ്യാനും ശ്രമിക്കൂ
ഹോ..അവസാനത്തെ ആ "..ജീവിതമേ മേ മേ മേ" എന്നുള്ള ആ വിളി.
ഇങ്ങനെ ചങ്ക് പറിഞ്ഞ് വിളിക്കാതെ കൊച്ചേ..പ്രായം ഇത്ത്റല്ലേ ആയുള്ളൂ.
ഒന്ന്വല്ലേലും സി ഡിയല്ലേ..എന്റെ ജീവിതമൊക്കെ കാസറ്റാണ് ഇഞ്ചീ പഴയ വി.എച്.എസ് കാസറ്റ്!
എന്തോ എനിക്കിഷ്ട്മമായില്ല
ദിനം തോറും ബധിരമാകുന്ന ചെവികള്‍ക്കും കാഴ്ചമങ്ങുന്ന കണ്ണുകള്‍ക്കും കേള്‍ക്കാനും കാണാനുമാവാത്ത ദൃശ്യങ്ങളേയും ശബ്ദങ്ങളേയും കുറിച്ച് ഒരു ഹൈ-ഫിഡെലിറ്റി ആവലാതിപ്പെടലിന്റെ ആവശ്യമുണ്ടോ? ഒരു സീഡി ഫോര്‍മാറ്റില്‍ ഫുള്‍ എഫക്റ്റ്സോടെ പ്ലേ ചെയ്ത് തുടങ്ങാന്‍ കഴിയുന്നതാണ് ജീവിതമെങ്കില്‍ എന്തു രസമായേര്‍ന്നു.
ഒടുക്കം തിരിച്ചറിയുവാന്‍ കഴിയുന്ന ഒരൊറ്റ ശബ്ദം മാത്രമാണുണ്ടാവുകയത്രെ, ഒരു മൂളക്കം എപ്പോഴും ചെവിയില്‍, അതിനെ രേഖപ്പെടുത്തുവാന്‍ നിലത്തേയ്ക്കു ചാഞ്ഞുകിടക്കുന്ന ഒരു പഴയകാല ടെലിഫോണ്‍ കേബിള്‍ മതിയല്ലോ! അത് പുറപ്പെടുവിക്കുന്ന ഒച്ചകുറവുള്ള ആ മൂളല്‍ മാത്രം മതിയല്ലൊ!
റീറൈറ്റബിള്‍ സീഡിയാണോ? എന്നാ കുഴപ്പമില്ല. ;)
സീഡി ഫോര്‍മാറ്റും (റെഡ്ബുക്ക്) MP3-യും ഓഡിയോ ഫോര്‍മാറ്റുകളാണ്. രണ്ടിലും “ഗ്രെയ്നി വീഡിയോ” ഉണ്ടാവില്ല.
:)
അതൊരു ഡി വി ഡി ഫോര്‍മാറ്റിലേക്ക് മാറ്റു.
പുതിയ ശബ്ദാവലിയെക്കുറിച്ച് കുറച്ചുനാളായി ഞാന്‍ ആലോചിക്കുന്നു.
നന്നയിട്ടുണ്ട്.
രജി മാഷ്.
പുതിയ ഫോര്‍മാറ്റുകള്‍ വരട്ടെ പോകട്ടെ ....കയ്യില്‍ ഇടയ്ക്കിടെ പ്ലെ ചെയ്യാന്‍ കമ്പ്രസ് ചെയ്യാത്ത സിഡി ഉണ്‍ഡല്ലോ !!! അതു പ്ലെ ചെയ്യുന്നതു കാണാന്‍ കാത്തിരിക്കുന്നു....ആശംസകള്‍
നല്ല വരികള്‍
നല്ല കൂട്ടിക്കെട്ടലുകള്‍.
കമ്പ്രസ്സ് ചെയ്യാത്ത സിഡിയെങ്കിലും കയ്യിലുണ്ടല്ലൊ, അതില്ലാത്തവരെന്തു ചെയ്യും?
-സുല്‍
ഫ്ഫൊര്‍മാറ്റ് ചെയ്യപ്പെടാതെ എത്രകാലം?
Post a Comment