2007-10-20

ജനല്‍

അമ്മയല്ലേ എപ്പോഴും പറയുന്നത് അസുഖം മാറുമ്പോള്‍ എനിക്കും ആ അഴിയിട്ട മൈതാനത്ത് പോയി കൂട്ടുകാരോടൊപ്പം കളിക്കാമെന്ന്? അവിടെ താഴത്തെ അഴി നിറഞ്ഞ് നില്‍ക്കുന്ന പുല്‍ചെടികളേയും പൂക്കളേയും കൂട്ടുകാരാക്കാമെന്നും മുകളിലത്തെ അഴിയുടെ മീതെ ഒളിച്ചു നില്‍ക്കുന്ന ആകാശത്തിലെ മേഘച്ചീന്ത് നുള്ളിയെടുക്കാമെന്നും?

എന്നിട്ടെന്തേ അമ്മേ ഇന്ന് അമ്മയെ കാണാഞ്ഞതും വലിയ വടി മുന്നില്‍ കെട്ടിയ ചെവി പൊട്ടുന്ന ശബ്ദമുള്ള ചാരനിറമുള്ളൊരു വണ്ടി മാത്രം അഴികളില്‍ നിറഞ്ഞ് നിന്നതും അഴിയിലെ ആകാശം നീല നിറം മാറി പുകയുള്ള രാത്രി തങ്ങി നിന്നതും പച്ചപുല്‍ത്തകിടി ഞാന്‍ ച‍ര്‍ദ്ദിക്കാറുള്ള ചോര നിറമായതും?

(ഒരിക്കല്‍ ജനല്‍ വിശേഷങ്ങള്‍ പറഞ്ഞ എന്റെ കൂട്ടുകാരിക്ക്)

5 പ്രതികരണങ്ങള്‍:

Raji Chandrasekhar said...

രാവിലെ പൂജ കഴിഞ്ഞ് നോക്കുമ്പോള്‍ റീഡറിന്റെ ജന്നല്‍ അഴികളിലൂടെ എന്നെ എത്തിനോക്കി നോക്കി നില്ക്കുന്ന മനോഹരമായ വരികള്‍...

ചോരപ്പാടുകള്‍ക്കപ്പുറം ആകാശനീലിമ വീണ്ടെടുക്കുന്ന നാലുകെട്ടും തോണിയും..

എല്ലാ അനുഗ്രഹങ്ങളും അവിടേയ്ക്ക് ഒഴുകിയെത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.


സ്വന്തം
രജി മാഷ്.

സു | Su said...

അഴിക്കുള്ളിലൂടെ കാണുന്ന ലോകവും നിറം മാറുകയാണെങ്കില്‍ എന്താവും പിന്നെ കഥ?

ദിലീപ് വിശ്വനാഥ് said...

ജനല്‍ തുറന്നപ്പോള്‍ ഒരു പുതിയ ലോകം. നന്നായിട്ടുണ്ട്.

Sapna Anu B.George said...

നന്നായിരിക്കുന്നു..... ജനാലപ്പടിയില്‍ എന്നെയും നോക്കിയിരിക്കുന്ന കവിത നന്നായി, വായിക്കാന്‍ താമസിച്ചു എങ്കിലും, !!!

അനിലൻ said...

എവിടെയാണാ ജനല്‍???