2007-10-15

കവിതയിലെ കവി

എഴുതിതീര്‍ത്ത കവിതക്കൊരു
വിമര്‍ശകകണ്ണടയെടുത്തു ധരിച്ചു
പോരാ പോരാ ജീ‍വിതമില്ല ഗന്ധമില്ല
കവിസദസ്സിലിതു വാഴില്ല

അപ്പോഴാണൊരു തമിഴത്തിപ്പെണ്ണ്
ഗ്ലാസ്സില്‍ നിറഞ്ഞ് ചുടുചായയുമായി
വലിയമാറും തുളുമ്പുന്നിടുപ്പും
ക്ലീഷേ പോലൊരു കുടിയന്‍ ഭര്‍ത്താവും

കവി ജീവിതമന്വേഷിച്ചു
കടന്നു പിടിച്ചു അവളെ
ചൂട് ചായ മുഖത്തോട്ടൊഴിച്ചവള്‍
ജീവിതത്തിലേക്ക് കുതറി മാറി

കവിയെഴുതി "എന്‍ വിരിമാറില്‍ തലചായ്ച്ചു മുല്ലവള്ളിപോലവള്‍"
"പെണ്ണിന്‍ ചൂടുകണ്ണീര്‍ കൊണ്ടെനിക്കൊരു %^^$%^^"

വെന്തുപോയ മുഖം കഴുകിത്തുടച്ച്
കവിസദസ്സിലേക്ക് വെച്ചുപിടിച്ചു
ഇതില്‍ ജീവിതമുണ്ട് ഗന്ധമുണ്ട്
കവിസദസ്സിലിനി വാഴാനെന്തെളുപ്പം

തമിഴത്തിപ്പെണ്ണ്
പെടുക്കുമ്പോഴും ഉറങ്ങുമ്പോഴും
കത്തിയൊന്ന് മൂര്‍ച്ചകൂട്ടി ഇടുപ്പില്‍ തിരുകി
ഗന്ധമില്ലാത്ത ജീവിതം
ജീവിച്ച് തീര്‍ക്കുവാന്‍!

9 പ്രതികരണങ്ങള്‍:

simy nazareth said...

:-) നന്നായിട്ടുണ്ട്.

കവിത ഒന്ന് ചൊല്ലി റെക്കോഡ് ചെയ്ത് ബ്ലോഗില്‍ ഇടാമോ?

കവിയെ കടന്നുപിടിക്കുന്ന തമിഴത്തിപ്പെണ്ണുങ്ങളും ഉണ്ടുകേട്ടോ.

മയൂര said...

ഇഞ്ചി, ആശയം നന്നായിട്ടുണ്ട്.

ഈ തമിഴത്തി പെണ്ണിനു പെടുക്കുമ്പോഴും ഉറങ്ങുമ്പോഴും മാത്രം അല്ല, എപ്പോഴും ഇടുപ്പില്‍ മൂര്‍ച്ചയുള്ള കത്തിയും, കത്തിയേക്കാള്‍ മൂച്ചയേറിയ നാവും, പിന്നെ കയറിപ്പിടിക്കുന്നവന്റെ കരണത്തടിക്കുവാന്‍ ഉള്ള കൈക്കരുത്തും വേണം.

ഇങ്ങിനെ പത്ത് പെണ്ണുങ്ങള്‍ പ്രതികരിച്ചാല്‍ പിന്നെ ഇതു പോലുള്ള കവികള്‍ക്ക് വെന്തിരിക്കുന്ന മുഖം പുറത്ത് കാണിക്കാന്‍ പറ്റില്ല.

വേണു venu said...

കവിയ്ക്കു് ജീവിതവും, തമിഴത്തി പെണ്ണിനു് കവിതയും മനസ്സിലായി.:)

Murali K Menon said...

ഗന്ധമില്ലാത്ത ജീവിതം ജീവിച്ചുതീര്‍ക്കുന്ന തമിഴത്തിപെണ്ണും, സ്വകാര്യമായ് ജീവിതഗന്ധമാസ്വദിക്കാന്‍ വിധിക്കപ്പെട്ട കവിയും..ആ ഹാ...

പിന്നെ “എന്‍ വിരിമാറില്‍ തലചായ്ച്ച് മുല്ലവള്ളിപോലവള്‍
പെണ്ണിന്‍ ചുടുകണ്ണീര്‍ പതിച്ചുയെന്‍ മുഖദാവില്‍”

കണ്ണീര്‍ മാറില്‍ വീഴാനേ പാടുള്ളു. മുഖദാവില്‍ വരെ ചെന്നെത്തിയാല്‍ ആധുനിക കവിതയാവും. ഹ ഹ ഹ

ഉപാസന || Upasana said...

തമിഴത്തില്‍കള്‍ ക്ക് നല്ല പവറാട്ടാ ഇഞ്ചിയേ
കവിത കൊല്ലാം ആദ്യത്തെ നാലു നാലു വരികള്‍
പിന്നെ അവസാനത്തെ വരികള്‍
മധ്യഭാഗം ബോറായി, ആ കടന്നു പിടുത്തം
:)
ഉപാസന

ചീര I Cheera said...

ഇഷ്ടമായി ഇഞ്ചീ ഇത്..

സാരംഗി said...

കവിതയുടെ തീം ഇഷ്ടപ്പെട്ടു. തമിഴത്തികള്‍ മാത്രമല്ല, തിന്മകള്‍ക്കെതിരെ എല്ലാവരും പ്രതികരിക്കട്ടെ.

Raji Chandrasekhar said...

വായിച്ചു.

Anonymous said...

'വലിയമാറും തുളുമ്പുന്നിടുപ്പും....’ ഭാവനവിടരാനും കവിഹൃദയം തുടിക്കാനും ഇതില്‍ പരമെന്തുവേണം? പ്രതിഭാവിലാസമുള്ള ‘കവി‘യെ സംബന്ധിച്ചേടത്തോളം, ഇതുതന്നെ ധാരാളം!
പക്ഷം ചേര്‍ന്നുള്ള എഴുത്തായതിനാല്‍, തമിഴത്തിയുടെ കൂടുതല്‍ വര്‍ണ്ണനയില്ല. അതു മനസ്സിലാക്കാം.

ജീവഗന്ധിയായ കവിതയന്വേഷിച്ചുള്ള യാത്രയില്‍, തമിഴത്തിയില്‍നിന്നു മാത്രമല്ല, മദ്യപ്പരസ്യത്തില്‍ നിന്നുപോലും ഇതിവൃത്തം ലഭിക്കും. വഴിയൊന്നു മാറ്റിപ്പിടിച്ചാല്‍, കഠിന പീഢാനുഭവം കവിക്കൊഴുവാക്കുകയും ചെയ്യാം.

‘പെടുക്കുമ്പോഴും ഉറങ്ങുമ്പോഴും’ കത്തി മൂര്‍ച്ചകൂട്ടി ഉടുപ്പില്‍ തിരുകി ഭയപ്പാടോടെ കഴിയുന്ന തമിഴത്തി അവള്‍ അബലയാണെന്ന് സ്വയം വിളിച്ചു പറയുന്നു. ‘കുടിയനായ ഭര്‍ത്താവിനെയും’ അണിഞ്ഞിരിക്കുന്ന വസ്ത്രങ്ങളെപ്പോലും വിശ്വസിക്കാന്‍ കഴിയാത്ത തമിഴത്തിയുടെ ‘മിസറബിള്‍ കണ്ടിഷന്‍’ ഗന്ധമില്ലാത്തൊരു ജീവതത്തില്‍ നിന്നും അവള്‍ക്കൊരിക്കലും മോചനമില്ലെന്ന് വിളിച്ചോതുന്നു!