ചില ഘടികാരങ്ങളില്‍
ഒരു മണിക്കൂറിന്റെ ദൈര്‍ഘ്യം
അറുപതും
ചിലതില്‍ അത് അന്‍പത്തിരണ്ടും
മറ്റു ചിലതില്‍ നിരങ്ങി നിരങ്ങി നൂറിലും എത്തിചേരാറുണ്ട്
ചലിച്ച് തുടങ്ങും മുന്‍പേ
നിലച്ചു പോകുന്ന ഘടികാരങ്ങളില്‍ ചിലത്
ഒരു മണിക്കൂറ് കൊണ്ടും മറക്കപ്പെടാത്ത
അടയാളങ്ങള്‍ ഉപേക്ഷിച്ചു പോകാറുണ്ട്
ഈയൊരു മണിക്കൂറിന്റെ ദൈര്‍ഘ്യം താങ്ങുവാനാവതെ
ചിലത് പൊട്ടിയൊലിച്ച് ദ്രാവകങ്ങളിലും
ചിലത് ഉയരങ്ങളില്‍ നിന്നും അഭയം തേടാറുണ്ട്
അവ നിമിഷങ്ങളില്‍ കുരുങ്ങിപ്പോയ ജീവിതം ഓര്‍മ്മപ്പെടുത്താറുണ്ട്
എങ്കിലും
ചലനമറ്റ അക്കങ്ങളെ കണ്ടുഭയന്നാവണം
വലിയ സൂചികള്‍ ധൃതിയില്‍
ചെറിയ സൂചികളെ തട്ടിവീഴുന്നത്.
2008-02-29
ഒരു മണിക്കൂര്‍
-
Inji Pennu
at
10:56 PM
വിഭാഗം: മനോധര്‍മ്മം
Subscribe to:
Post Comments (Atom)
22 പ്രതികരണങ്ങള്‍:
ഒരു മണിക്കൂര്‍ എന്നത് ജീവിതമല്ലേ?
എങ്കിലും
നിന്നോട് സംസാരിക്കുമ്പോള്‍
സൂചിക്കെന്തിത്ര വേഗമോമലേ.........
നല്ല കവിത മാഷേ.....
ഇതു കവിതയാണോ?
ഇറ്റു കവിതയാണന്നു കരുതി വായിച്ചാല്‍ കവിതയല്ല. എന്നാല്‍ കവിതയല്ലന്നു കരുതി വായിച്ചാല്‍ നല്ലൊരു കവിതയാണ്. എനിക്കിതൊരു കവിതയാണ്...
ഇഞ്ജി പെണ്ണിനെ വായിക്കാനാവുന്നു
നന്മകള്‍
ഈ വലിയ സൂചികള്‍ എപ്പോഴുമിങനെ ചെറിയ സൂചികളെ കവച്ചു വെച്ചു കൊണ്ടിരിക്കും
അവസാനത്തെ നാലു വരികള്‍, അതായത് പറയാനുള്ള കാര്യം, എഴുതാന്‍ വേണ്ടി ഉപയോഗിച്ചിരിക്കുന്ന ‘എങ്കിലും’ ഉണ്ടല്ലോ അതില്‍ തടഞ്ഞാണ് ഞാന്‍ വീണത്.
അതൊഴിച്ചാല്‍, നല്ല വരികള്‍.
എങ്കിലും
ചലനമറ്റ അക്കങ്ങളെ കണ്ടുഭയന്നാവണം
വലിയ സൂചികള്‍ ധൃതിയില്‍
ചെറിയ സൂചികളെ തട്ടിവീഴുന്നത്.
തീര്‍ച്ചയായും... നല്ല ഒരു ചിന്താഗതി. നല്ല വാക്കുകള്‍, വരികള്‍, തീര്‍ച്ചയായും ചിന്തിപ്പിക്കുന്ന ഒന്ന്...
ലതീഷ് നല്ലൊരു എഡിറ്ററാണ്.
ശരിയാണ്, വളരെ ചെറിയ ജീവിതങ്ങള്‍, ചിലപ്പോള്‍ ഒരിക്കലും മായാത്ത മുദ്രകള്‍ പതിപ്പിച്ച് കടന്നു പോവാറുണ്ട്. മറ്റു ചിലത്, നൂറു കഴിഞ്ഞാലും ഒന്നും അവശേഷിപ്പിക്കാറുമില്ല! എനിക്കീ ജീവിതം നൈമിഷികമായിത്തോന്നുന്നു!!
പ്രൊഫെസ്സെര്‍ പറഞ്ഞു.
ഒരു സ്കിറ്റിനു സമയം തരാം.മൂന്നു മിനിട്ടു്.
അയാള്‍, സെര്‍....?
ബട്ട് , സമയത്തിന്‍റെ കൊച്ചു സൂചി ഒടിഞ്ഞു വീഴാതെ ഞാന്‍ പിടിച്ചിരിക്കയാണു് നിനക്കു വേണ്ടി.!
ഒരു ജീവിതം ഒരു മൂന്നു മിനുട്ടില്‍.?
ചിരിക്കുന്ന പ്രൊഫെസ്സറിന്‍റെ കൈയ്യില്‍ നിന്നു വീണ മിനിട്ടു സൂചികള്‍.......
ഇഞ്ചിപെണ്ണേ..
ചിലത് പൊട്ടിയൊലിച്ച് ദ്രാവകങ്ങളിലും,
ചിലത് ഉയരങ്ങളില്‍ നിന്നും, അഭയം തേടാറുണ്ട്.
കാരണം ജീവിതം മൂന്നുമിനിറ്റിലൊതുക്കാനൊക്കില്ല എന്നറിവിലേ നിറവല്ലേ.
അയാള്‍ ആ സ്കിറ്റിന്‍റെ സമയം വേണ്ടെന്നു പറഞ്ഞു.!.വെള്ളത്തില്‍ ഇതിനേക്കാള്‍ നല്ല വര വരയ്ക്കാം. അല്ലേ.......
വാഹ് വാഹ് വാഹ്.
കവിത വായിച്ചതു കൊണ്ടല്ല, ഒരു ചായ കുടിച്ചു കൊണ്ടിരിക്കുകയാ.
കവിത..:-s
നിലച്ചു പോയ ചില ഘടികാരങ്ങളുമുണ്ട്
ഓരെ അക്കത്തില്‍ തന്നെ നിന്ന്
അങ്ങുമിങ്ങും തെന്നി
സമയം പോകുന്നതറിയാതെ
നിന്നു വിറയ്ക്കുന്ന സൂചികളും
ഇഞ്ചി ലാപുടക്ക് പഠിച്ചു തുടങ്ങിയോ?
ബ്ലോഗിലെ കവിതയുടെ വസന്തം, ഒരേ പോലുള്ള പൂക്കള്‍ നിറഞ്ഞതാവാന്‍ തുടങ്ങിയിരിക്കുന്നു.
(പി.എസ് - ഒറ്റക്ക് വായിച്ചാല്‍, നല്ല കവിതയാണ്)
വലിയ സൂചികള്‍ ധൃതിയില്‍
ചെറിയ സൂചികളെ തട്ടിവീഴുന്നത്.
തട്ടി വീഴ്ത്തുന്നത് എന്നല്ലേ ശരി ?
ആശയമുള്ള വരികള്‍
എന്റീശ്വരാ..വീണ്ടും കവിത ...:)
ഒരു പ്രാവശ്യം കമന്‍റിയതാണ്,എങ്കിലും.
ഇതേ പറ്റി എനിക്കും ഒരാശയം തോന്നി.
എന്റെ ബ്ലോഗില്‍ പോസ്റ്റിയിട്ടുണ്ട്:
വായിച്ചാലും.
ഡാലിയുടെ ആ പ്രശസ്തമായ പെയിന്റിങ്ങ് ഓര്‍മ്മവരുന്നു.
കവിത നന്നായി:)
ഓഫ്:കണ്ണൂസേട്ടാ...:))
ആദ്യഭാഗങ്ങളില്‍ ഒന്നും മനസ്സിലായിട്ടില്ല. അയച്ച സ്ത്രങ്ങള്‍ കുഴഞ്ഞ് വീഴുന്നു. വേണമെങ്കില്‍ അവ വീണേടമായിരുന്നു ലക്ഷ്യമെന്നു പറയാം. പക്ഷേ അവസാനമെത്തിയപ്പോള്‍, ചലനമറ്റ അക്കങ്ങളെ കണ്ട് ഭയന്ന് ചെറിയ സൂചികളില്‍ തട്ടി വീഴുന്ന വലിയ സൂചികളെ കണ്ടപ്പോള്‍ കാര്യം മനസ്സിലായി. ഇനി ഡോക്ടറെ കാണണം
kollam :)
Post a Comment