2008-06-14

ബ്ലോഗ് ഇവന്റ് - തീയതിയില്‍ ഒരു ചെറിയ മാറ്റം

നാട്ടില്‍ പരീക്ഷ ഒക്കെ ഹര്‍ത്താല്‍ പ്രമാണിച്ചും ബന്ദ് പ്രമാണിച്ചും മാറ്റി വെക്കുന്നതുപോലെ ബ്ലോഗ് ഇവന്റ് ഇരുപത്തി ഏഴാം തീയതി (2008) വരെ മാറ്റിവെച്ചിരിക്കുന്നു. 2008 ജൂണ്‍ മുപ്പതിനു പങ്കെടുക്കുന്ന എല്ലാവരുടെ പോസ്റ്റും വെച്ചൊരു റൌണ്ട് അപ്പ് പോസ്റ്റു ഉണ്ടായിരിക്കും.

ബ്ലോഗ് ഇവന്റ് പോസ്റ്റില്‍ കമന്റ് വെക്കുകയോ എനിക്ക് ഈമെയില്‍ അയക്കുകയോ ചെയ്തില്ലെങ്കില്‍ ഞാന്‍ ചിലപ്പോള്‍ ഏതെങ്കിലും പോസ്റ്റ് കണ്ടന്ന് വരില്ല. അതുകൊണ്ട് ഇവന്റില്‍ പങ്കെടുക്കുന്ന പോസ്റ്റുകളുണ്ടെങ്കില്‍ ഒന്ന് ദയവായി അറിയിക്കണം.

അത് കൊണ്ട് വേഗാവട്ടെ, വായിക്കാത്തവരെ വായിക്കൂ, എഴുതൂ. 2008 ജൂണ്‍ ഇരുപത്തേഴ് (June 27 2008)വെള്ളിയാഴ്ചയാണ് അവസാന തീയതി.

1 പ്രതികരണങ്ങള്‍:

Rammohan Paliyath said...

നന്നായി, ഡെഡ്ലൈന്‍ ഒന്ന് നീട്ടണമെന്ന് ഞാന്‍ പറയാനിരിക്കുകയായിരുന്നു. ഡെഡ്ലൈന്‍സിന് മാത്രം ചാവലില്ല.