സ്ത്രീ എഴുത്തുകാര്‍ എന്ന ബ്ലോഗ് ഇവന്റിനു വേണ്ടി സുഗതകുമാരി ടീച്ചറിന്റെ ഒരു ഓഡിയോ ഇന്റര്‍വ്യൂ ആണിത്.
...
പുലരിയെത്തുമ്പോള്‍
മുഖം തുടച്ചുള്ള നിന്‍-
ചിരിയും തിടുക്കവും
നാട്യവും ഞാനറിയും;
അറിയുന്നതെന്തുകൊ-
ണ്ടെന്നോ? സഖി, ഞാനു-
മിതുപോലെ,
രാത്രിമഴപോലെ!
-- സുഗതകുമാരിയുടെ രാത്രിമഴ എന്ന കവിത
രാത്രി മഴയോട് താദാത്മ്യം പ്രാപിക്കുന്ന, രാത്രിമഴയെ സഖിയെന്ന് വിളിക്കുന്ന ഒരു സ്ത്രീ അവസ്ഥ മിക്ക സ്ത്രീകളും അനുഭവിക്കുന്നുണ്ടാകും. അതുകൊണ്ട് തന്നെ എനിക്ക് പ്രിയപ്പെട്ട വരികളാണിവ.
boomp3.com
ഇതൊന്നും കേള്‍ക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഇതാണ് ഡയറക്റ്റ് ലിങ്ക്.
സുഗതകുമാരി ടീച്ചറെ മലയാളികള്‍ക്ക് പ്രത്യേകമായി പരിചയപ്പെടുത്തേണ്ടതില്ല. ഒരു എഴുത്തുകാരി മാത്രമായി തനിക്ക് കിട്ടുന്ന വിശേഷണങ്ങളിലും അവാര്‍ഡുകളിലും ഒതുങ്ങിക്കൂടാതെ, സമൂഹത്തിലേക്ക് സധൈര്യം ഇറങ്ങിചെല്ലുവാനും വെല്ലുവിളികള്‍ നേരിടുവാനും വിമര്‍ശനങ്ങള്‍ നേരിടുവാനും അങ്ങിനെ വളരെയധികം കഴിവുകളുള്ള ടീച്ചറെ വളരെ ആരാധനയോടെയാണ് എല്ലാവരേയും പോലെ ഞാനും നോക്കിക്കാണാറുള്ളത്. അതുകൊണ്ട് തന്നെ എനിക്കും മറ്റു സ്ത്രീകള്‍ക്കും ഒരു റോള്‍ മോഡല്‍ തന്നെയാണ്. മലയാളത്തിന്റെ അമ്മ എന്ന് ലീലാ മേനോന്‍ സുഗതകുമാരി ടീച്ചറെ വിശേഷിപ്പിച്ചത് വെറുതയല്ല.
പദ്മശ്രീ നല്‍കി രാജ്യം ആദരിച്ച സുഗതകുമാരി ടീച്ചര്‍ നടത്തുന്ന അഗതികള്‍ക്കു വേണ്ടിയുള്ള ഒരു കേന്ദ്രമാണ് അഭയ. എനിക്ക് വ്യക്തിപരമായി വളരെ താല്പര്യം തോന്നിയിട്ടുള്ള ഒരു പ്രസ്ഥാനമാണ്. ഒരു എഴുത്തുകാരി എന്നതിലുപരി എഴുത്തിനെ അതിന്റെ നാനാതലങ്ങളിലും പ്രാവര്‍ത്തികമാക്കുന്നതും കൂടിയാണ് ഈ സംരംഭം.
അഭയ - ടീച്ചര്‍ ഇന്റര്‍വ്യൂവില്‍ സൂചിപ്പിച്ചതുപോലെ തികച്ചും സെക്കുലര്‍ ആയൊരു സ്ഥാപനമാണിത്. അതിങ്ങിനെ മുന്‍പോട്ട് ഇത്രയും വര്‍ഷവും കൊണ്ട് പോവുന്നതില്‍ വളരെയധികം ത്യാഗങ്ങള്‍ ഉണ്ടാവും. ടീച്ചറിന്റെ ഈ സംരംഭത്തിനു എല്ലാ ഭാവുകങ്ങളും.
ഓഫ്: ഇതിനി 27-ആം തീയതിക്ക് മുന്‍പ് ആരെങ്കിലും എഡിറ്റ് ചെയ്ത് തരുമെന്ന് പ്രതിക്ഷയില്ല. ഞാന്‍ എഡിറ്റ് ചെയ്യാന്‍ നോക്കിയിട്ട് കുളമായി. അതുകൊണ്ട് എന്റെ ആഹായും, ഞെരക്കവും, മൂളലും, എന്റെ സെല്‍ ഫോണ്‍ വൈബ്രേറ്റു ചെയ്യുന്നതും, ഫയര്‍ അല്ലാമിന്റെ ബാറ്ററി ലോ ആയതും ഒക്കെ ഇതിലുണ്ട്. സദയം ക്ഷമിക്കുക. സമയമില്ലാത്തതുകൊണ്ട് അങ്ങിനെ തന്നെ പോസ്റ്റ് ചെയ്യുന്നു. (സ്നേഹമുള്ളവര്‍ എഡിറ്റ് ചെയ്ത ഒരു ഫയല്‍ അയച്ച് തന്നാല്‍ ഉപകാരം) :-)
2008-06-26
പ്രിയ സഖി, രാത്രിമഴ!
-
Inji Pennu
at
7:32 PM
വിഭാഗം: ഇന്റര്‍വ്യൂ, ബ്ലോഗ് ഇവന്റ്
Subscribe to:
Post Comments (Atom)
11 പ്രതികരണങ്ങള്‍:
നന്ദി ചേച്ചീ, ഇത് പോസ്റ്റിയതിന്. ഇത് കേട്ടപ്പോള്‍ എന്താണെന്നറിയില്ല, കുറച്ച് വര്‍ഷം മുമ്പ് ഒരു മാനസികരോഗാശുപത്രി സന്ദര്‍ശിച്ച്, അവിടത്തെ അന്തേവാസികള്‍ അനുഭവിക്കുന്ന പീഢനങ്ങള്‍ കേട്ട്, ടീച്ചര്‍ കരഞ്ഞതാണ് എനിക്ക് ഓര്‍മ വന്നത്.
ഇതാ, ഇവ എംബഡ് ചെയ്തോളൂ -
സുഗതകുമാരിയുമായുള്ള ടെലിഫോണ്‍ ഇന്റര്‍വ്യൂ; ഭാഗം 1
സുഗതകുമാരിയുമായുള്ള ടെലിഫോണ്‍ ഇന്റര്‍വ്യൂ, ഭാഗം 2
പത്തു മിനിറ്റില്‍ കൂടുതലുള്ളതിനാല്‍ രണ്ടു ഭാഗമാക്കേണ്ടി വന്നു. (യു ട്യൂബിന്റെ ബാലാരിഷ്ടത..!)
ഇത് എങ്ങിനെ ചെയ്യാം എന്നതിനു ഇതു കാണുക :
യു-ട്യൂബിലൂടെ ഓഡിയോ ബ്ലോഗിങ്ങ് എങ്ങിനെ ചെയ്യാം?
ഇഞ്ചിക്കുഞ്ചീ, ഒരുപാട് നാളുകള്‍ക്ക് ശേഷം ഒരു പോസ്റ്റ് ഒന്നിരുന്ന് വായിച്ചു. ടെലിഫോണ്‍ സംഭാഷണം കേള്‍ക്കുകയും ചെയ്തു. എന്റെ ശബ്ദവും മനസ്സുമാണ് അതില്‍ സംസാരിച്ചതെന്നു വരെ തോന്നി.
നന്നായി വളരെ നന്നായി. അഭിനന്ദനങ്ങള്‍.
നിറഞ്ഞ ഹൃദയത്തോടെ അഭിനന്ദനം.
ഏവൂരാനും.. (ഇതു വഴിയെങ്കിലും അതറിഞ്ഞല്ലൊ)
രാത്രി മഴ എനിക്കും ഏറ്റവും ഇഷ്ടപ്പെട്ട കവിതയാണ് എന്നാലും ചെറുപ്പം മുതലേ എല്ലാ ഡയറിയിലേയും ആദ്യ താളില്‍ കുറിക്കാറുള്ള വരികള്‍
ഒരു താരകയെ കാണുമ്പോളതു രാവു മറക്കും
പുതുമഴ കാണ്‍കെ വരള്‍ച്ച മറക്കും
ഒരു പാല്പുഞ്ചിരി കണ്ടതു മൃതിയെ മറന്നേ പോകും
പാവം മാനവ ഹൃദയം
എന്നതാണ്.
വളരെ നന്ദി ഈ ഇന്റര്‍വ്യൂവിനും പോസ്റ്റിനും.
നന്നായി എന്ന് പറയേണ്ടിടത്ത് നന്ദി എന്ന് പറയട്ടെ...........................
ഈ ഇന്റര്‍വ്യൂവിനും പോസ്റ്റിനും അഭിനന്ദനങ്ങള്‍ ഇഞ്ചി
ശെരിക്കും ഹൃദ്യമായ് പോസ്റ്റ്.എല്ലാ വിധ ഭാവുകങ്ങളും.
ഇഞ്ചിമാങെ, അഭിനന്ദനങള്‍.
പലപ്പോഴും ഞാനോര്‍ക്കാറുണ്ട് സ്ത്രീകളെന്നു വച്ചാല്‍ പീഡനങ്ങളേറ്റുവാങ്ങുവാനും പരസ്യങ്ങള്‍ക്കു മോടികൂട്ടുവാനും ഉള്ളവരാണെന്ന് (പത്രം തുറന്നാലും സിറ്റിയിലെ എതെങ്കിലും സ്ഥലത്തു പോയി ചുറ്റും നോക്കിയാലും അങ്ങിനെ തന്നെ)
പക്ഷെ മാതൃത്വത്തിന്റെയും ലാളനത്തിന്റെയും കരുണയുടെയും കരുതലിന്റെയും സഹനത്തിന്റെയുമായ സ്ത്രീയുടെ നല്ല വശം കാണുമ്പോ വളരെ സന്തോഷം തോന്നും (പിന്നെ ചില ചെറുത്തു നില്പുകളുടെയും)
അപ്പോള്‍ സുഗതകുമാരിയുടെ രാത്രിമഴ മാത്രമെ വായിച്ചിട്ടുള്ളൂ? :)
Post a Comment