2008-06-21

പാഠപുസ്തകം - പാഠം ഒന്ന് - ‘ഗുണ്ടായിസം’

എനിക്കൊന്നും മനസ്സിലാവുന്നില്ല. ടിവി തുറക്കുമ്പൊ തുറക്കുമ്പൊ മൊത്തം കൊറച്ച് റൌഡികള്‍ ബാങ്ക് തല്ലിപ്പൊട്ടിക്കുന്നു. ബാങ്കും പാഠപുസ്തകവും തമ്മില്‍ എന്തു ബന്ധം? അതോ ഇനി സ്കൂ‍ളൊക്കെ ബാങ്കിലേക്ക് മാറ്റിയോ?

ഞാന്‍ ഏഴാം ക്ലാസ്സിലെ വിവാദ പാഠപുസ്തകം കണ്ടില്ല. എങ്കിലും മിശ്രവിവാഹിതരായ ഒരപ്പന്റേം അമ്മയുടേയും മകനെ സ്കൂളില്‍ ചേര്‍ക്കുന്ന ഒരു പാഠം ഉണ്ടെന്നും അതില്‍ മകന്റെ പേരു ജീവന്‍ ആണെന്നും അതില്‍ "പ്രവേശനസമയത്ത്‌ കുട്ടിയുടെ ജാതിയും മതവും രേഖപ്പെടുത്തുന്നത്‌ നിര്‍ബന്ധമില്ല" എന്നും ഉണ്ടെന്നും എവിടെന്നൊക്കയോ വായിക്കുകയും കാണുകയും ചെയ്തു. ആ ഒരു പാഠത്തില്‍ എന്തണ് ഇത്ര പ്രശ്നം? ഞാന്‍ തലയും കുത്തി നിന്ന് വായിച്ചിട്ടും അതില്‍ ജാതി വേണ്ട, മതം വേണ്ട എന്നൊന്നും പറയുന്നില്ല. അല്ലെങ്കില്‍ ആ പ്രത്യേക പാഠം ഒരു നിരീശ്വരവാദിയെ ഉണ്ടാക്കുമെന്നും.

മിശ്രവിവാഹിതരുടെ മക്കള്‍ക്ക് സ്കൂള്‍ അഡ്മിഷന്‍ അവരെ കുഴക്കുന്ന ഒരു പ്രശ്നമാണെന്ന് പറഞ്ഞും വായിച്ചും കേട്ടിട്ടുണ്ട്. ജാതിയുടെ പേരില്ലല്ലെങ്കിലും സ്കൂള്‍ ഫോമിലെ ചില പ്രത്യേക കോളങ്ങളുടെ രാഷ്ട്രീയം ഒരു കുട്ടിയുടെ അമ്മയ്ക്ക് ഇതുപോലെ ഒരു ദുരനുഭവം ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ ലിങ്ക്. എനിക്കതുപോലയേ ഇതും തോന്നുന്നുള്ളൂ.

അങ്ങിനെയെങ്കില്‍ ശ്രീനാരായണ ഗുരുവിന്റെ ഒരു ജാതി ഒരു മതം എന്നത് എങ്ങിനെ സ്കൂ‍ളുകളില്‍ പഠിപ്പിക്കും? അതും ഇതുപോലെ തലതിരിച്ച് എടുത്തൂടേ? ഇതില്‍ എവിടെയാണ് ഈ തല്ലിപ്പൊട്ടിക്കുന്നവര്‍ മതവിശ്വാസത്തിനെതിര് കണ്ടത്? നിങ്ങളൊക്കെ വായിക്കുന്ന കണ്ണാടിയേതാണ്? കിട്ടിയാല്‍ ഉപകാരം, കുറച്ച് ബ്ലോഗുകള്‍ വായിക്കണമായിരുന്നു ;)

ഞാന്‍ ഒരു മതവിശ്വാസിയാണ്. എനിക്ക് എന്നിട്ടു ഈ കുരുട്ട് ബുദ്ധിയുടെ പ്രായത്തില്‍ തലേം കുത്തി നിന്ന് വായിച്ചിട്ട് പോലും അത് ജാതി വേണ്ട മതം വേണ്ട എന്ന് ഒരു ചെറിയ ഈര്‍ക്കിലി തുമ്പോണ്ട് പോലും സൂചിപ്പിക്കുന്നതായിട്ട് തോന്നുന്നില്ല. പിന്നെയങ്ങിനെയാണ് എട്ടും പൊട്ടും തിരിയാത്ത ഏഴാം ക്ലാസ്സിലെ പിള്ളേര്‍ അത് വായിച്ചെടുക്കുന്നത്?

പാഠപുസ്തകത്തിലെ ബാക്കി കാര്യങ്ങള്‍ ഒന്നും അറിഞ്ഞൂട. കമ്മ്യൂണിസ്റ്റുകാര്‍ അങ്ങിനെ കണ്ണടച്ച് രണ്ട് വശവും എഴുതിപിടിപ്പിക്കും എന്നൊക്കെ എനിക്ക് വലിയ വിശ്വാസവുമില്ല. തവളപ്പടവും പുസ്തകത്തിന്റെ പുറം ചട്ടയിലെ മുഷ്ടി പടവുമൊക്കെ അറിയാതെ പറ്റിയതാണെന്നും ഉറപ്പ് പോരാ. ഇത്രയും അവരോട് അവിശ്വാസി ആയിട്ടും ആ മുകളില്‍ പറഞ്ഞിരിക്കുന്ന സംഭവത്തില്‍ എനിക്ക് ഒന്നും തോന്നിയില്ല്ല. അതില്‍ എന്താണിരിക്കുന്നതെന്ന് ബഹുമാനപ്പെട്ട മെത്രാനച്ചന്‍ എനിക്കൊന്ന് അടുത്ത പള്ളിക്കമ്മറ്റിയിലോ ഇടവക യോഗത്തിലോ ഒന്ന് വിശദീകരിച്ച് തന്നാല്‍ നന്നായിരുന്നു.

പാഠപുസ്തക പരിഷ്ക്കരണം എന്നും പറഞ്ഞ് ക്ലാസ്സ് മുറിയില്‍ റൌഡിസം കാണിക്കുവരുടെയൊക്കെ കോമണ്‍ സെന്‍സ് കപ്പ പുഴുങ്ങുന്നതിന്റെ കൂടെയിട്ടോ? ഇവരെയൊക്കെ എന്തു ചെയ്യണം എന്ന് എനിക്ക് മനസ്സിലാവുന്നുമില്ല. ആ പുസ്തകത്തില്‍ പ്രസ്തുത പാഠം കണ്ട് പിള്ളേര് പള്ളീല്‍ പോക്ക് നിറുത്തൂല, പക്ഷെ ഇവരുടെ ഗുണ്ടായിസം കാണുന്ന പിള്ളേര് ചിലപ്പൊ തലതിരിഞ്ഞെങ്കിലായി.

14 പ്രതികരണങ്ങള്‍:

myexperimentsandme said...

ഏഴാം ക്ലാസ്സിലെ, “ചിലര്‍ വിവാദമാക്കിയ”, പാഠപുസ്തകം ഇവിടെ വായിക്കാം:

http://www.kairalitv.in/people/book/main.html

http://www.kairalitv.in

പുതുക്കിയ പാഠ്യപദ്ധതിയില്‍ സയന്‍സ്, കണക്ക് മുതലായവയില്‍ എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ടെന്നും എന്നാല്‍ അതിനെയൊന്നും പരാമര്‍ശിക്കാതെ താരതംയേന നിരുപദ്രവകരമായ ഭാഗങ്ങള്‍ എടുത്തുകാണിച്ചാണ് ഇപ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്ന് ഏഷ്യാനെറ്റില്‍ കണ്ടിരുന്നു (മൊത്തമായ ഒരു അറിവ് ഇക്കാര്യത്തില്‍ ഇതുവരെയില്ല)

ചിതല്‍ said...

പ്രതീക്ഷ തെറ്റി...

Anonymous said...

അമ്മൂസിന്റെ പോസ്റ്റുകളില്‍ എനിക്ക് പ്രിയപ്പെട്ടവയില്‍ ഒന്ന് :)

Anonymous said...

I agree with you on the first part but ..

I read the lessons in the textbook, religion is not a big issue there, I would say, but the way they have presented is something really interesting !!!

K.R Gowriyamma's speech ..it has almost 3/4 of a page, and 2 page or so, about how communism changed kerala ( its the message, indirectly though ) well, they are truths in this also, but will you just close down everything about Congress Nehru and Gandhi in single sentence or a couple of sentences ?

Rachana , Appu said...

I have not seen the text book. So dont know what is right or wrong in the contents.

Coming back to religion, I would say that it is good if we do not have the barriers of religions. I am not a communist. But this is purely my personal opinion.
My son in 3rd standard wonder most of the times why Krishna is his God and why his friend Joseph's God is Jesus. He also asks where God is and why he is not visible to us..Ofcourse , I am not a atheist.
I do go to temples with my son though not regular . I think that religions and the associated Gods would remain to be there..What might go away is some of the castes. There are so many castes today in Kerala within Hindu religion. I think that now a days , people are open to marry from other castes too if there is not much of a significant difference in the so called status of the caste .
Let our children learn about religions , the culture and traditions , customs associated these, but the message has to be that they all exist and coexist for the goodness of the humankind and should not become barriers for peaceful existence.

A world with one caste , one religion ,one god may be something which can dream about..and may remain a dream for ever..

Jishad said...

related news

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753987&articleType=Malayalam%20News&contentId=4157989&BV_ID=@@@

ജയരാജന്‍ said...

"തവളപ്പടവും പുസ്തകത്തിന്റെ പുറം ചട്ടയിലെ മുഷ്ടി പടവുമൊക്കെ അറിയാതെ പറ്റിയതാണെന്നും ഉറപ്പ് പോരാ" തവളപ്പടം:
ഇത് അറിഞ്ഞുകൊണ്ട് ആരെങ്കിലും ചെയ്തതാണെന്ന് എനിക്ക് തോന്നുന്നില്ല. പിന്നെ മുഷ്ടിപ്പടം: ഹഹഹ ഇതാണോ മുഷ്ടി? ഇത് കൈപ്പത്തിയല്ലേ? ഇത് കോണ്‍ഗ്രസ്സിന്റെ ചിഹ്നമല്ലേ? ഈ എസ് എഫ് ഐ ക്കാരൊക്കെ എന്ത് നോക്കി ഇരിക്കയാണാവോ?

അബൂദയ കോഴിക്കോട് said...

അങ്ങനെയങ്ങ് പറയാന് പറ്റൂല,
ഇങ്ങള് വായിച്ചിട്ട് കാര്യം പറ.
കുട്യളെ ചെറിയ പ്രായത്തിലെ ചാക്കിലക്കാനുള്ള പരിപാടിയാ,
'ജീവന്' പ്രശ്നം മാത്രല്ല,
വേറെയും ഒരുപാടുണ്ട് പറയാന്.
ഇങ്ങള് വായിക്കി,
എന്നിട്ട് കാര്യം പറ.
ശെരിക്കും കുട്യളെ ബ്രെയിന് വാഷ് ചെയ്യാന്നാ ഇന്റെ ആയിപ്രായം.
ഇനിക്ക് വായിച്ചിട്ട് അങ്ങനാ തോന്നിയെ...
ഒന്നുകൂടെ പറയാം,
ബേബി പേരില് മാത്രാ ബേബി,
ഓന് ആരാ മോന്?

പിരാന്തന്‍ said...

As I received


FATE OF KERALA

M. A. Baby - (Education!!!) degree fail

Premachandran - (Water and Irrigation) 10th class PhD (Passed with highest Difficulty)

A. K. Balan - (Electricity and SC/ST Welfare) 10th fail

S. Sharma - (Fisheries) 10th fail

Elamaram Kareem - (Commerce and Industries) 10th fail

Paloli Kutty - (Rural Development, Town Planning etc) 5th class and drill

Kodiyeri Balu - (Home, Vigilance and Tourism!!!!) 8th class and gundayisam

Achu mama - (CM) 4th class - pass or fail doesn't matter
(Kerala Chief Minister)

അപ്പൊ,
ഈ പാഠ പുസ്തക വിവാദത്തില് പന്കെടുതവര്ക്കെല്ലാം ഒരു ഏഴാം തരം തുല്യതാ സര്ടിഫികെറ്റ് നല്കിയാല് നന്നായിരിക്കും..
ചുരുങ്ങിയത് അവര് സാമൂഹ്യ പാഠ ത്തിലെ ഒരു പേജെങ്കിലും വായിച്ചിരിക്കും.
ആ, പോട്ടെ..
ഞാന് പറയണതൊന്നും കാര്യാക്കണ്ട..
ഞാനൊരു പിരാന്തനല്ലേ?

സൂര്യോദയം said...

പിരാന്തന്‍... പേരുപോലെത്തന്നെയാണ്‌ പ്രകൃതവും എന്ന് കരുതുന്നില്ലാത്തതിനാല്‍ ഒരല്‍പം വിശദീകരണം...

വല്ലയിടത്തുനിന്നും കിട്ടിയത്‌ തെറ്റോ ശരിയോ എന്ന് നോക്കാതെ കോപ്പി ചെയ്ത്‌ ഇടുന്നത്‌ മോശം തന്നെയാണ്‌, പ്രത്യേകിച്ചും അതിന്‌ വസ്തുതകളുമായി 1% സാമ്യം പോലുമില്ലെങ്കില്‍..

ഇത്തരം ഹീനമായ ആരോപണങ്ങള്‍ മുമ്പും കേട്ടിട്ടുണ്ട്‌.

താങ്കളുടെ അറിവിലേയ്ക്കായി ക്യാബിനറ്റ്‌ മിനിസ്റ്റേര്‍സിന്റെ ഒരു ചുര്‍ക്കം വിവരങ്ങള്‍.. ചില വിവരങ്ങള്‍ അറിവില്ലാത്തതിനാല്‍ ചേര്‍ത്തിട്ടില്ല, ക്ഷമിക്കൂ..
Thomas Isac - Ph.D. in Economics; Economist; Political Worker.

M.A. Baby - completed BA degree course in Political Science. Baby could not write the final year examination, and during emergency after having been arrested under DIR and jailed, he abandoned formal education.

M. Vijayakumar - B.A., LL.B.

KODIYERI BALAKRISHNAN - B.A.

A. K. BALAN - B.A., LLB

BINOY VISWAM - B.A. LLB

G. SUDHAKARAN - M.A., LLB

C. Divakaran - B.A., B.Ed.

P.K. Gurudasan - Completed school and college education

ELAMARAM KAREEM - Pre-degree

Mathew T. Thomas - completed Post Graduate Course

P.K. SREEMATHI TEACHER -

PALOLI MOHAMMED KUTTY - Upper primary education

N. K. Premachandran - BSc. LLB
Ist Rank Holder ? LLB ? Kerala University, 1985.

K. P. Rajendran - B.A., LLB


കൂടുതല്‍ അറിവിലേയ്ക്കായി http://www.keralaministers.com

സജി said...

പിരാന്തനെ ചങ്ങലക്കിട്ടില്ലെങ്കിലും, മിനിമും തളം നിര്‍ത്തുന്നത് നന്നായിരിക്കും. നമുക്ക് പണ്ടൊരു പ്രഥാനമന്ത്രി ഉണ്ടായിരുന്നല്ലൊ...16 ഭാഷകള്‍അറിയാവുന്ന പണ്ഡിത വര്യന്‍! അദ്ദേഹം എന്താണാവൊ അദ്ദേഹം നല്‍കിയ സഭവന? പറഞ്ഞാല്‍ നാറും!
വെറെതെ ഇരി‍ക്കുകയാണെങ്കില്‍, നമ്മുടെ ധീര ദേശാഭിമാനികളുടെ, ചരിത്രം കുഴിച്ചെടുത്തിട്ട്, അവരുടെ വിദ്യാഭാസ യോഗ്യതക്കനുസരിച്ച് അവരുടെ സംഭാവനകളെയും,അവര്‍ പുലര്‍ത്തിയ ഇച്ഛശക്തൊയേയും ഇടിച്ചു താഴ്തൂ.
ഒരു മലയാളിക്കല്ലാതെ ഇതിനൊക്കെ ആര്‍ക്കു പറ്റും!

പിന്നെ ഇഞ്ചിയോടൊരു വാക്ക്.

ആ ഏഴാം ക്ലാസ് പുസ്തകം തലകുത്തിനിന്നു വായിച്ചില്ലെ..അവിടെ തെറ്റി.
ഇനി ഒന്നു നിവര്‍ന്നു നിന്നു വായിക്കൂ, അപ്പോള്‍ കഥ മനസിലാവും.

ആ പുസ്തകം ഒരു കൊണ്‍‌‌വെക്സ് ലെന്‍സുപ്പോലെയാണ്. അതിലൂടെ എന്തു കടത്തിവിട്ടാലും ഒരു ബിന്ദുവില്‍ ‍(ഫോക്കസ്) ചെന്നു കൂട്ടിമുട്ടും.ജെവഹരിലാല്‍ നെഹ്ര്രു വിന്റെ ഒസ്യത്തായാലും, കേരള ചരിത്രമായാലും, കാര്‍ഷിക സമരങ്ങളായാലും,പ്രകൃതി ക്ഷോഭം ആയാലും, “ജീവന്റെ“ മതത്തേക്കുറിച്ച് ആയാലും,ബൈബിള്‍, ഖുര്‍-ആന്‍ (മിസ്)കോട്ടിങ് ആയാലും ഈ ലെന്‍സിലൂടെ കടന്നു പോയിട്ട് ഒരൊറ്റ ബിന്ദുവില്‍ ചെന്നു മുട്ടുന്നു. “മതമില്ലായ്മയാണ്“ മേത്തരം എന്ന നിഗമനത്തില്‍ എത്തിചേരും.

വിദ്യാര്‍ത്ഥിയുടെ സ്വതന്ത്ര ചിന്തയെ ഉദ്ദീപിപ്പിക്കുകയല്ല, മറിച്ച് ഒരു കുഴലിലൂടെ വെള്ളം ഒഴുകുന്നതുപോലെ, ഇടത്തോട്ടൊ വലത്തൊട്ടൊ തിരിയാന്‍ അനുവദിക്കാതെ ക്രിത്യമായി ഗ്രന്ഥ കര്‍ത്ത്ക്കള്‍ ഉദ്ദേശിച്ച ഒരു ഉത്തരത്തില്‍ കൊണ്ടു പോയി എത്തിക്കുന്നു.അവിടെയാണു ഡിസെപ്ഷന്‍.

മതമില്ലാത്ത ജീവിതത്തിന്റെ മഹനീയത പഠിപ്പിക്കാന്‍, സാഹാഹ്ന ക്ലാസ്സൂകളൊ, പുസ്തകങ്ങളൊ ഉപയോഗിക്കട്ടെ! മതേതര സര്‍ക്കാറിന്റെ പാഠ പുസ്തകത്തെ ഉപയോഗിക്കരുത്.

ഞാന്‍ ഇരിങ്ങല്‍ said...

മതമില്ലാത്ത ജീവന്‍ എന്ന പാഠത്തില്‍ എന്നല്ല ഒരു പാഠഭാഗത്തും എനിക്ക് മത നിഷേധമോ നിരാസമോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മാത്രവുമല്ല ദേശീയ പാഠ്യ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ കരിക്കുലം തയ്യാറാക്കിയിരിക്കുന്നതെന്ന് നമുക്ക് കാണാന് ‍സാധിക്കും.
എല്ലാ മതങ്ങളും മനുഷ്യ നന്മയെ ലക്ഷ്യമാക്കുന്നു, സഹിഷ്ണുതയോടെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു എല്ലാ മതക്കാരും ഒരു മിച്ച് ജീവിക്കെണ്ടതിന്‍ റെ പ്രാധാന്യം എടുത്തു പറയുന്നു. ഇതൊക്കെ പാഠപുസ്തകം പേജ് നമ്പര്‍ 26 , 27 പേജുകളില്‍ നമുക്ക് കാണാവുന്നതാണ്).

സജി പറയുന്നതു പോലെ ഒരു പ്രത്യേക ഉത്തരത്തിലേക്ക് എത്തിക്കുന്ന രീതിയാണ് പുസ്തകത്തില്‍ എല്ലായിടത്തും എന്നുള്ള വാദം തന്നെ പൊള്ളയാണ്.

സജി: ആ പുസ്തകം ഒരു കൊണ്‍‌‌വെക്സ് ലെന്‍സുപ്പോലെയാണ്. അതിലൂടെ എന്തു കടത്തിവിട്ടാലും ഒരു ബിന്ദുവില്‍ ‍(ഫോക്കസ്) ചെന്നു കൂട്ടിമുട്ടും.
ഇരിങ്ങല്‍: ബോധനാസമ്പ്രദായമാണ് കുട്ടികളെ ഈ പാഠഭാഗത്തിലൂടെ പഠിപ്പിക്കുന്നത്. അതു കൊണ്ട് തന്നെ ഒരു ഉത്തരമല്ല പല ഉത്തരങ്ങള്‍ ഒരു ചോദ്യത്തിന്
ഉണ്ടാകും എന്നതാണ് ഇതിന്‍റെ മഹത്വം. ചിന്തിക്കുന്ന ഒരുകുട്ടിക്ക് പല കോണുകളില്‍ ചോദ്യത്തെയും ഉത്തരത്തെയും കാണിക്കുന്ന ത്രിമാനമായ പാഠ്യപദ്ധതിയാണിത്. അതു കൊണ്ട് തന്നെ ഒരു ബിന്ദുവില്‍ ചെന്ന് മുട്ടില്ലെന്ന് നിസ്സംശയം പറയാം.

സജി: ജെവഹരിലാല്‍ നെഹ്ര്രു വിന്റെ ഒസ്യത്തായാലും, കേരള ചരിത്രമായാലും, കാര്‍ഷിക സമരങ്ങളായാലും,പ്രകൃതി ക്ഷോഭം ആയാലും, “ജീവന്റെ“ മതത്തേക്കുറിച്ച് ആയാലും,ബൈബിള്‍, ഖുര്‍-ആന്‍ (മിസ്)കോട്ടിങ് ആയാലും ഈ ലെന്‍സിലൂടെ കടന്നു പോയിട്ട് ഒരൊറ്റ ബിന്ദുവില്‍ ചെന്നു മുട്ടുന്നു. “മതമില്ലായ്മയാണ്“ മേത്തരം എന്ന നിഗമനത്തില്‍ എത്തിചേരും.

ഇരിങ്ങല്‍: ജവര്‍ലാല്‍ നെഹറുവിന്‍റെ ഒരു വാചകം സജി പറഞ്ഞതു പോലെ ‘മിസ് കോട്ടിങ്ങ്’ എടുത്തു ചേര്‍ത്തുണ്ടെങ്കില്‍ ഈ പാഠ്യപദ്ധതി കുട്ടികളെ ഒറ്റ ഉത്തരത്തിലേക്കോ ചിന്താഗതിയിലേക്കോ തള്ളി വിടുന്നില്ല. പണ്ട് പഠിച്ച രീതിയിലാണ് സജി ഒരുചോദ്യത്തിന് ഒരു ഉത്തരം എന്ന രീതിയില്‍ ഒരു ബിന്ദുവിനെ കാണുന്നത്.

സജി: വിദ്യാര്‍ത്ഥിയുടെ സ്വതന്ത്ര ചിന്തയെ ഉദ്ദീപിപ്പിക്കുകയല്ല, മറിച്ച് ഒരു കുഴലിലൂടെ വെള്ളം ഒഴുകുന്നതുപോലെ, ഇടത്തോട്ടൊ വലത്തൊട്ടൊ തിരിയാന്‍ അനുവദിക്കാതെ ക്രിത്യമായി ഗ്രന്ഥ കര്‍ത്ത്ക്കള്‍ ഉദ്ദേശിച്ച ഒരു ഉത്തരത്തില്‍ കൊണ്ടു പോയി എത്തിക്കുന്നു.അവിടെയാണു ഡിസെപ്ഷന്‍.

ഇരിങ്ങല്‍: ഈ വാദവും തെറ്റ്. ഗ്രന്ഥ കര്‍ത്താക്കള്‍ ഉദ്ദേശിക്കുന്നത് ഉത്തരമല്ല. ചോദ്യങ്ങളാണ് കുട്ടികളില്‍ നിന്ന്.അങ്ങിനെ വിവിധങ്ങളായ ചോദ്യങ്ങള്‍ ചോദിക്കുകയും ഉത്തരങ്ങള്‍ സ്വയമോ അല്ലാതെയൊ കണ്ടെത്തപ്പെടുമ്പോല്‍ ചിന്തയെ ഉദ്ദീപിപ്പിക്കില്ലെന്ന് എങ്ങിനെ പറയും?

സജി: മതമില്ലാത്ത ജീവിതത്തിന്റെ മഹനീയത പഠിപ്പിക്കാന്‍, സാഹാഹ്ന ക്ലാസ്സൂകളൊ, പുസ്തകങ്ങളൊ ഉപയോഗിക്കട്ടെ! മതേതര സര്‍ക്കാറിന്റെ പാഠ പുസ്തകത്തെ ഉപയോഗിക്കരുത്.

ഇരിങ്ങല്‍: ഈ വാദത്തെ യുംശക്തമായി എതിരിക്കുന്നു. മതേതരം എന്നുള്ളത് ഇന്ന് സജി പറഞ്ഞതു പോലെ ‘മിസ്കോട്ട്’ ചെയ്തിരിക്കുന്നു. എല്ലാ മതങ്ങളേയും തുല്യമായി കാണുന്ന ഒരു സംസ്കാരം എന്നുള്ളതിന് പകരം എല്ലാ മതക്കാര്‍ക്കും വീതം വച്ച് കൊടുക്കുന്ന ഒരു സംസ്കാരം എന്ന രീതിയിലാണ് ഇന്ന് പലരും മതേതരം എന്ന വാക്കിനെ എടുത്ത് പ്രയോഗിക്കുന്നത്.
ഇന്ന് മതങ്ങളുടെ മേലദ്ധ്യക്ഷന്‍ മാരോട് ചോദിക്കാതെ സര്‍ക്കാരിന് ഒരു തീരുമാനം എടുക്കാന്‍ കഴിയില്ലെന്ന് ഉദ്ഘോഷിക്കുന്ന മതഭ്രാന്തന്മാരുടെ നാടായി മാറിയിരിക്കുന്നു കേരളം.
ഇത്തരം മത ഭ്രാന്തിനെതിരെ സംഘടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിവാദപരാമര്‍ശ വിഷയമായ പുസ്തകത്തിന് സര്‍വ്വ പിന്തുണയും പ്രകടിപ്പിക്കുകയും ചെയ്യുന്നു.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

രാജൂ
സജിയുടെ പൊസ്റ്റിനുള്ള എന്റെ പ്രതികരണം കുറച്ചു ദീര്‍ഘിച്ചു പോയതിനാല്‍ എന്റെ ബ്ലോഗില്‍ ഇട്ടിട്ടുണ്ട്.

ഇഞ്ചി - പാഠപുസ്തകത്തിനെതിരെയുള്ള ഗുണ്ടായിസത്തിനെതിരേ പ്രതിഷേധം അറിയിക്കുന്നു.
സ്വന്തം വിശ്വാസത്തെപ്പോലെ മറ്റുള്ളവരുടെ വിശ്വാസത്തെയും ആദരിക്കുക എന്ന മഹദ്കര്‍മ്മം ചൂണ്ടിക്കാട്ടുന്ന പാഠം പഠിപ്പിക്കേണ്ടതില്ല എന്നു
പറഞ്ഞു അക്ഷരങ്ങളെ കത്തിക്കുന്നവരോടും, അവരെ പിന്താങ്ങുന്നവരോടും ‘ഇവര്‍ ചെയ്യുന്നതെതെന്ന് ഇവര്‍ അറിയുന്നില്ല‘ എന്നു പറയാനാകില്ല. കാരണം അവരെല്ലാം അറിയുന്നു എന്നതാണ് നേര്.

Santosh said...

Dear InjiPennu;

Used to follow your blog for some time now except for the brief time when you had only invited people access your blog.

I am still recovering from the shock after hearing about what you went through. Hats off to your courage and I am sure you have a supporting family to support you all through. I do not personally believe in showing unity hiding behind a monitor unless we get some action, let me know if I can help in some way!

Coming to the point of lessons in social science, I dont think there is anything controversial in the textbooks. And surpisingly many among the people who were making press statements have an add-on comment that they haven't read the text book! How mean!

I have personally faced similar situations at school, hospitals and many other places for my daughter because mine is an inter-religious marriage & I can feel what us & my kid go through every time.

I have posted my thoughts about the same subject with the scan copy of the textbook pages in my Blog :-

http://paadamudra.blogspot.com/2008/07/my-hate-list-all-about-jeevan.html

Please visit & let me know your thoughts

All the best in bringing Kerals to the books