-1-
ജോര്‍ജ്ജ് ബുഷെന്ന അമേരിക്കന്‍ പ്രസിഡന്റ് കേരളീയര്‍ക്ക് സുപരിചിതനാണ്. കേരളത്തിലെ ഒന്നാം ക്ലാസ്സുകരിയോടു ചോദിച്ചാല്‍ പോലും ജോര്‍ജ്ജ് ബുഷെന്നാല്‍ ഒരു യുദ്ധക്കൊതിയനും സര്‍വ്വോപരി എണ്ണയ്ക്ക് വേണ്ടി ഒരു രാജ്യത്തേയും അവിടുത്തെ ജനങ്ങളേയും കപടവാഗ്ദാനങ്ങള്‍ നല്‍കി നാശത്തിലേക്ക് നയിച്ച ഒരാളാണെന്നും ആ ആറു വയസ്സുകാരി പറഞ്ഞെന്നിരിക്കും. ജോര്‍ജ് ബുഷിന്റെ പാര്‍ട്ടിക്ക് ഒരു കാലത്തും വോട്ട് ചെയ്യരുതെന്നും നമ്മളെല്ലാവരും തലകുലുക്കി സമ്മതിക്കും.
1860ലേക്ക് ചരിത്രത്തിലൂടെ എത്തിനോക്കുക. അന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അമേരിക്കയുടെ പ്രസിഡന്റായി അധികാരത്തിലെത്തിച്ചത് വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച ആരാധ്യപുരുഷനായ ഏവര്‍ക്കും സുപരിചിതനായ അബ്രഹാം ലിങ്കണ്‍ എന്ന മഹദ്‌വ്യക്തിയെയാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ആദ്യത്തെ പ്രസിഡന്റുമാണ് അബ്രഹാം ലിങ്കണ്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അടിസ്ഥാന തത്ത്വങ്ങളില്‍ ഒന്നായിരുന്നു അടിമവിമോചനം. അങ്ങിനെ ഒരു പുരോഗമനപ്രസ്ഥാന ചരിത്രവും അതിനോടൊപ്പം മറ്റു പല അമേരിക്കന്‍ വിശ്വാസങ്ങളുടേയും ആകെത്തുകയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോട് അതുകൊണ്ടൊക്കെ കൂടിയുമാണ് വെള്ളക്കാരനായ അമേരിക്കക്കാരനു അടങ്ങാത്തൊരു കൂറും. ഈയൊരു കൂറില്‍ നിന്നു ഉരുത്തിരിയുന്ന പ്രബലമായ സംഘടനാപാടവം നിമിത്തമാണ് എത്രയൊക്കെ മോശം ഭരണം കാഴ്ചവെച്ചാലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ തുരത്തുക ഡെമോക്രാറ്റുകള്‍ക്ക് ശ്രമകരാവുന്നത്. ആ പാര്‍ട്ടി ഇന്ന് നയങ്ങളിലും പുരോഗമനത്തിലും എവിടെയെത്തി നില്‍ക്കുന്നു എന്ന് വിചിത്രമായി തോന്നാം. സ്റ്റെം സെല്‍ റിസേര്‍ച്ച് പോലെ മനുഷ്യരാശിക്ക് വളരെയധികം ആശാവഹമായൊരു ശാസ്ത്രശാഖയക്ക് വരെ വിലക്ക് ഏര്‍പ്പെടുത്തുവാന്‍ ജോര്‍ജ് ബുഷിന്റെ ഭരണത്തിന്‍ കീഴില്‍ സാധിച്ചു. 2009-ല്‍ ഒരു കറുത്ത വര്‍ഗ്ഗക്കാരനെ അമേരിക്കയുടെ പ്രസിഡന്റാക്കിയത് കറുത്തവര്‍ഗ്ഗക്കാരായ അടിമകളുടെ വിമോചനത്തിനു വേണ്ടി രൂപീകരിക്കപ്പെട്ട റിപ്പബ്ലിക്കന്‍ പാര്‍ട്ടിയല്ല. രാഷ്ട്രീയത്തിന്റെ സങ്കീര്‍ണ്ണമായ അടിയൊഴുക്കുകളുടെ ദൃഷ്ടാന്തമാണിത്‍.
എത്ര ദൃഢമായ മൂല്യങ്ങളുമുള്ള രാഷ്ട്രീയ പാര്‍ട്ടികളിലും, ഭരണത്തിലെ പ്രശ്നങ്ങള്‍ കൊണ്ടും ഭരണാധികാരികളുടെ അഴിമതികള്‍ കൊണ്ടും അധികാരത്തിനു വേണ്ടി പലപ്പോഴായി പല വിശ്വാസങ്ങളും മൂല്യങ്ങളും അടിയറവെക്കേണ്ടി വന്നിട്ടുണ്ടെന്നതിനു അനേകം ഉദാഹരണങ്ങളുണ്ട്. അതിലൊന്നാണ് മുകളില്‍ പരാമര്‍ശിച്ചത്. അധികാരത്തില്‍ വരുവാനും അത് നിലനിറുത്താനും ആഗ്രഹിക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കാലാനുസൃതമായി പല മാറ്റങ്ങള്‍ക്കും വശംവദരാകാറുണ്ട്. കൊണ്ടും കൊടുത്തുമുള്ള രാഷ്ട്രീയ ചേരുവകളാണ് ഇവയുടെ നിലനില്‍പ്പിന്റെ കാതല്‍. മൂല്യങ്ങളും ആദര്‍ശങ്ങളും അപ്പാടെ മാറുന്ന പുതിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഒരു രാജ്യത്തിനു ദീര്‍ഘകാലയടിസ്ഥാനത്തില്‍ എന്തുമാത്രം ദോഷം ചെയ്യാറുണ്ടെന്ന് പലപ്പോഴും വോട്ടര്‍മാര്‍ തിരിച്ചറിയാതെ പോകുന്നു എന്നത് ജനാധിപത്യത്തിന്റെ അപകടകരമായ ഒരു സ്ഥിതിവിശേഷവുമാണ്.
-2-
മദനിയെന്ന വ്യക്തിയാണ് ഇന്ന് കേരളത്തിന്റെ ലോകസഭ തിരഞ്ഞെടുപ്പില്‍ നിര്‍ഭാഗ്യവശാല്‍ നിറഞ്ഞു നില്‍ക്കുന്നത്. ഇത് ആശ്വാസ്യകരമായ വസ്തുതയാണോ എന്നതാണ് പരിശോധിക്കേണ്ടത്. അതിനു ആദ്യം മദനിയെക്കുറിച്ച് അറിയണം. അദ്ദേഹത്തിന്റെ ചരിത്രവും കുശാഗ്രബുദ്ധിയും രാഷ്ട്രീയപാടവും അറിയണം. മദനിയുടെ ഇതുവരെയുള്ള ചരിത്രത്തെ മൂന്നായി തിരിക്കാം. ബാബ്രി മസ്ജിദിനു മുന്‍പും ബാബ്രി മസ്ജിദ് പൊളിച്ചതിനു ശേഷമുള്ള ജയില്‍ വാസവും ജയില്‍ വിമോചനത്തിനു ശേഷവും.
തിരുവനന്തപുരത്തും കൊല്ലത്തും തീപാറുന്ന മതപ്രസംഗങ്ങള്‍ കൊണ്ട്, പൊതുവേയുള്ള സാമുദായിക പ്രശ്നങ്ങളില്‍ വിഷമിച്ചിരുന്ന മുസ്ലീം വിഭാഗത്തിലെ ഒരുപറ്റം യാഥാസ്ഥിതികരെ കയ്യിലെടുക്കുവാന്‍ കഴിഞ്ഞതോട് കൂടിയാണ് മഅദനിയുടെ താരോദയം. ഈ ആള്‍ക്കൂട്ടത്തെ സമര്‍ത്ഥമായി തന്റെ വിശ്വസ്ത തൊഴിലാളികളാക്കി മാറ്റുവാന്‍ മഅ്ദിനിക്ക് കഴിഞ്ഞിരുന്നു. മഅ്ദനി തീവ്രമായി പ്രസംഗിച്ചിരുന്നത് ശരാശരി മുത്സീം തള്ളിക്കളഞ്ഞിരുന്ന സംഹിതകളാണ്. അതുകൊണ്ടൊക്കെക്കൂടി ഇസ്ലാം സമുദായം പുരോഗമിക്കുന്നു അല്ലെങ്കില്‍ വഴിതെറ്റുന്നു എന്ന് തോന്നിത്തുടങ്ങിയിരുന്ന കുറച്ച് യാഥാസ്ഥിതികര്‍ക്ക് മഅദനി പ്രിയങ്കരനായി മാറി.
ഇങ്ങിനെയൊരു വിശ്വസ്ത ആള്‍ക്കൂട്ടത്തെ രാഷ്ട്രീയമായി മുതലെടുക്കുവാന്‍ മഅ്ദനി ഉത്സാഹം കാണിച്ചത് മലബാറില്‍ നിന്നും പിന്തുണ കിട്ടിത്തുടങ്ങിയതു മുതലാണ്. പുകഞ്ഞ് തുടങ്ങിയിരുന്ന ബാബ്രി മസ്ജിദ് പ്രശ്നത്തെ മദനി തോളിലേറ്റി. പിന്നീടങ്ങോട്ട് കേരളമൊട്ടാകെ സഞ്ചരിച്ച് തീവ്രമായ വര്‍ഗ്ഗീയ പ്രസംഗങ്ങളിലൂടെ മദനി ഒരു അടിത്തറ സ്ഥാപിച്ചെടുക്കുവാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അങ്ങിനെയാണ് ഐ.എസ്.എസ്-ന്റെ (ISS) ജനനം. രാഷ്ട്രീയ സ്വയം സേവകര്‍ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഹിന്ദുഫാഷിസ്റ്റ് വിദ്യാലയങ്ങളുടെ മാതൃകയിലായിരുന്നു ഐ.എസ്.എസിന്റെ പ്രവര്‍ത്തനവും. അണികള്‍ക്ക് ആയുദ്ധ പരിശീലനവും നിരോധിക്കപ്പെട്ട ഈ സംഘടന നടത്തിയിരുന്നു. ബാബറി മസ്ജിദ് പൊളിഞ്ഞതിനുശേഷം നിരോധിക്കപ്പെട്ട സംഘടനയില്‍ നിന്ന് മദനി പി.ഡി.പിക്ക് രൂപം കൊടുത്തു. ഇതിനിടയില്‍ ആര്‍.എസ്.എസ്സുമായുള്ള ഏറ്റുമുട്ടലില്‍ അദ്ദേഹത്തിനു ഒരു കാലു നഷ്ടപ്പെടുകയും ചെയ്തിരുന്നു. മദനി പി.ഡി.പി രൂപീകരിച്ചപ്പോള്‍ പഴയ ആശയങ്ങളില്‍ നിന്ന് അല്പം ചുവടു മാറുകയും എല്ലാത്തരം ചൂഷിതവിഭാഗക്കാരുടേയും പ്രത്യേകിച്ച് ദളിതരുടെയും അത്താണിയായി സ്വയം അവരോധിക്കുകയും ചെയ്തു. പുകഞ്ഞു കൊണ്ടിരുന്ന ശിവഗിരി പ്രശ്നത്തില്‍ മഠത്തിലെ ഒരു വിഭാഗം ആളുകള്‍ക്ക് ആയുദ്ധസഹായം മദനി നല്‍കിയതായും പറയപ്പെടുന്നു . അതേ ഡെക്കാന്‍ ഹെരാള്‍ഡ് റിപ്പോര്‍ട്ട് പ്രകാരം പോലീസും ഇന്റലിജെന്‍സും ആരോപിക്കുന്നത് മദനിക്ക് ഇന്ത്യയ്ക്ക് വെളിയിലുള്ള പാന്‍ഇസ്ലാമിക ഗ്രൂപ്പുകളുടെ സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുന്നു എന്നുമാണ്. (ഡെക്കാന്‍ ഹെരാള്‍ഡ് വാര്‍ത്ത)
എന്‍.എസ്.എ ആക്റ്റ് പ്രകാരമാണ് മദനിയെ കസ്റ്റഡിയില്‍ നിന്നു വിട്ടയക്കാതെ ഇരുന്നത്. ഇന്ത്യയില്‍ ജാമ്യമില്ലാ തടവാണ് തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന അല്ലെങ്കില്‍ സമൂഹങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന കുറ്റങ്ങള്‍ക്ക്. സമാനമായ കുറ്റത്തിനാണ് ഇന്ന് വരുണ്‍ ഗാന്ധി ജയിലില്‍ കിടക്കുന്നതും അമ്മയായ മനേക ഗാന്ധിക്ക് പോലും സന്ദര്‍ശനാനുമതി ഇല്ലാത്തതും. ഗുരുതരമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ 92-ല്‍ കോഴിക്കോട് വെച്ച് നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് മഅദനി ജയിലില്‍ കിടന്നിരുന്നതും കോടതികള്‍ തുടരത്തുടരെ ജാമ്യം നിഷേധിച്ചതും. 92ല്‍ ബാബ്രി മസ്‌ജിദ് തകര്‍ന്നതിനു ശേഷം കോണ്‍ഗ്രസ്സ് ഭരണകൂടത്തിനെ പ്രതിചാര്‍ത്തി, മതപ്രസംഗങ്ങളില്‍ ഇടതുപക്ഷത്തിനു വേണ്ടി വോട്ട് ചെയ്യുവാന്‍ മദനി ആഹ്വാനം ചെയ്തിരുന്നു. ആദ്യമായി മദനി ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനു വേണ്ടി വോട്ടപേക്ഷിക്കുന്നതും അങ്ങിനെയാണ്. പിന്നീട് ഗുരുവായൂരും ഒറ്റപ്പാലത്തും നടന്ന തിരഞ്ഞെടുപ്പുകളില്‍ മദനിയെന്ന പിഡിപിക്ക് സുപ്രധാനമായ പങ്ക് വഹിക്കാന്‍ കഴിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് മദനി അവഗണിക്കാനാവാത്ത രാഷ്ട്രീയ സ്വാധീനമുള്ളയാളായി ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. പക്ഷെ അതേ ഇടതുപക്ഷ നായനാര്‍ സര്‍ക്കാര്‍ തന്നെ ഗുരുതരമായ കുറ്റങ്ങള്‍ ചാര്‍ത്തി 98-ല്‍ മദനിയെ തമിഴ്നാട് സര്‍ക്കാരിനു ഏല്‍പ്പിച്ചു. ഇടതുപക്ഷം വഞ്ചിച്ചുവെന്ന് മനസ്സിലാക്കിയ മദനി, വലതുപക്ഷ രാഷ്ട്രീയ കക്ഷികളുമായി തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഒളിഞ്ഞും തെളിഞ്ഞും സഖ്യത്തിനു ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു. ഇത്രയധികം ഏറ്റുമുട്ടിയ ബി.ജെ.പിയുമായി പോലും മദനി ജയിലില്‍ നിന്ന് മോചിതനാവാന്‍ വേണ്ടി സഖ്യത്തിനു ശ്രമിച്ചിട്ടുണ്ട്. ഒളിഞ്ഞും തെളിഞ്ഞും കേരളത്തിലെ ഇടതുപക്ഷവും വലതുപക്ഷവും മദനിയെ ഉപയോഗിച്ചിട്ടുണ്ട്. മനുഷ്യത്വപരമായ കാരണങ്ങളെന്ന വ്യാജേനയാണ് രണ്ട് പാര്‍ട്ടികളും ഇത് നിര്‍ലജ്ജം തുടര്‍ന്നുകൊണ്ടിരുന്നത്. എന്നാല്‍ ഭരണത്തില്‍ എത്തിപ്പെടുമ്പോള്‍ മദനിയെ തള്ളിപ്പറയാനും ഇവര്‍ മത്സരിച്ചു.
മദനിയുടെ പ്രസംഗങ്ങള്‍ എത്രമാത്രം വിഷം വിതച്ചിരുന്നുവെന്നതിന്റെ ഒരു തെളിവാണ് അബ്ദുല്‍ ജബ്ബാര്‍. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പോലീസിന്റെ പിടിയിലായ അബ്ദുല്‍ ജബ്ബാര്‍ മദനിയുടെ തീവ്രവര്‍ഗ്ഗീയ പ്രസംഗത്തിന്റെ ഇരയാണ്. മദനിയുടെ അറസ്റ്റിനു ശേഷം പി.ഡി.പിയുടെ പ്രവര്‍ത്തനങ്ങള്‍ നിന്നു പോവുകയും ചെയ്തപ്പോള്‍ ജബ്ബാര്‍ ഹൈദരബാദിയിലേക്ക് ചുവടുമാറുകയും പിന്നീട് കാശ്മീരിലേക്ക് തീവ്രവാദിയായി പോവുകയും ചെയ്തു. (ദ ഹിന്ദു വാര്‍ത്ത.)
മദനിയെ ഒന്‍പത് വര്‍ഷം വിചാരണ കൂടാതെ ജയിലില്‍ അടച്ചതും ജാമ്യം നിഷേധിച്ചതും മനുഷത്വപരമായി തെറ്റ് തന്നെയാണ്. തികഞ്ഞ നീതിനിഷേധമാണത്. മുംബൈ ആക്രമണത്തിലെ പങ്കാളിയായ കസബിനും വര്‍ഗ്ഗീയ വിദ്വേഷം പ്രസംഗിച്ച വരുണ്‍ ഗാന്ധിക്കും മനുഷ്യത്വപരമായ പരിഗണനകള്‍ കൂടിയേ തീരൂ. അവ മദനിക്ക് നിഷേധിച്ചതില്‍ തീര്‍ച്ചയായും ഭരണകൂടങ്ങളുടെ അനാസ്ഥയുണ്ട്. ഇതിനു വേണ്ടി മദനിയോടൊപ്പം നില്‍ക്കുവാന്‍ ഒരു ജനാധിപത്യ സമൂഹത്തിനു കഴിയണം. അങ്ങിനെ പറയുമ്പോള്‍ തന്നെ, ജയിലില്‍ അടയ്കപ്പെട്ട മദനി എങ്ങിനെ പ്രവര്‍ത്തിച്ചിരുന്നു എന്നുകൂടിയറിണം.
ജയിലില്‍ അടയ്ക്കപ്പെട്ടിരുന്നുവെങ്കിലും മദനി തന്റെ തീവ്ര നിലപാടുകളില്‍ നിന്ന് മാറിയിരുന്നില്ല എന്ന് സൂചിപ്പിക്കുന്നതാണ് പിന്നീട് നടന്ന പല സംഭവങ്ങളും. 2005-ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ജാമ്യം നിഷേധിച്ചതിന്റെ പേരില്‍ തമിഴ്‌നാടിന്റെ ബസ് കത്തിക്കുവാന്‍ മദനിയുടെ ഭാര്യ സൂഫിയ മദനി ഉള്‍പ്പെട്ടു എന്നതാണ് ഇന്ന് കോടതിയില്‍ നിലനില്‍ക്കുന്ന ഒരു കേസ്. സൂഫിയ മദനി നടത്തിപ്പോരുന്ന പര്‍ദ്ദാ വസ്ത്രശാലയില്‍ മുത്സീം യുവാക്കള്‍ക്ക് കാശ്മീരിലേക്ക് പോകുവാനും ഒത്താശ ചെയ്തിരുന്നു എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാശ്മീരില്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച മലയാളികള്‍ ചിലര്‍ക്ക് മദനിയുമായും പ്രസ്ഥാനമായും ബന്ധമുണ്ടായിരുന്നതായ കേസുകളും ഇപ്പോള്‍ പോലീസ് അന്വേഷണത്തിലാണ്. എങ്കിലും മദനി ജയില്‍ വിമോചിതനാവുമ്പോള്‍ കേരളത്തില്‍ മദനിക്കെതിരെ നിലനിന്നിരുന്ന ഇരുപത്തിനാലോളം ക്രിമിനല്‍ കേസുകള്‍ കോടതി പെട്ടെന്ന് റദ്ദാക്കുകയാണ് ചെയ്തത്. എന്നിട്ടും ഈയടുത്ത കാലത്ത്, 2008ല്‍ റഹിം പൂക്കടശ്ശേരി എന്ന പുരോഗമന ഇസ്ലാമിക പണ്ഡിതനെ കൊലപ്പെടുത്തുവാന്‍ ശ്രമിച്ചു എന്ന പേരിലും മദനിക്കും സുഹൃത്തായ ലക്ഷര്‍-ഇ-തോയിബായുടെ ചാവേറായ കണ്ണൂരുകാരന്‍ നാസിറിന്റെ പേരിലും കേസ് ചാര്‍ജ്ജ് ഷീറ്റുകള്‍ പോലീസില്‍ നിലവിലുണ്ട്.
ഇതാണ് മദനിയുടെ ചുരുക്കത്തിലുള്ള ചരിത്രം. 2005-ല്‍ വരെ സുപ്രീം കോടതി ജാമ്യം പോലും അനുവദിക്കാത്ത ഒരാള്‍ക്കെതിരെയുള്ള തെളിവുകള്‍ 2006-ല്‍ എങ്ങിനെ തേഞ്ഞുമാഞ്ഞു പോയി? (2006-ല്‍ ഇടതുപക്ഷ സര്‍ക്കാരിനെ അധികാരത്തിലേറ്റിയതിനു പി.ഡി.പിയുടെ പരോക്ഷമായ സഹായമുണ്ടായിരുന്നു). മഅദനിയെ പോലീസില്‍ ഏല്‍പ്പിച്ചത് നായനാര്‍ മുഖ്യമന്ത്രിയായിരുന്ന ഇടതുപക്ഷ സര്‍ക്കാരാണ്. ഒരു ബി.ജെ.പി സര്‍ക്കാരായിരുന്നെങ്കില്‍ അതിലെന്തെങ്കിലും പ്രശ്നമുണ്ടെന്ന് തീര്‍ച്ചയായും സംശയിക്കാമായിരുന്നു. അങ്ങിനെയെങ്കില്‍ വിലപ്പോവാത്ത തെളിവുകള്‍ വെച്ച് ഒരു മതനേതാവിനെ മന:പൂര്‍വ്വം ദ്രോഹിക്കുവാന്‍ ഇടതുപക്ഷക്കാര്‍ ശ്രമിച്ചിരുന്നുവോ? അങ്ങിനെയുള്ള എത്ര കേസുകള്‍ പ്രത്യേകിച്ച് ഒരു സമൂഹത്തിന്റെ മതനേതാക്കന്മാരെ ദ്രോഹിക്കുന്ന കേസുകള്‍ കേരളത്തിലുടനീളം ഇടതുപക്ഷം രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചിട്ടുണ്ടാവണം?
98-ല്‍ ജയിലില്‍ അടയ്ക്കപ്പെട്ട മഅദനിയ്ക്ക് ഐ.എസ്.ഐ ബന്ധമുണ്ടെന്നും ലോകം കണ്ട ഏറ്റവും വലിയ തീവ്രവാദിയെന്നും ദേശാഭിമാനി 2002-ല്‍ പരമ്പരയായി എഴുതിയിട്ടുണ്ട്. അങ്ങിനെയെങ്കില്‍ പാര്‍ട്ടി പത്രത്തില്‍ (ഭരണം കിട്ടുമ്പോള്‍ സ്റ്റേറ്റ് പത്രവും) ഒരു മതനേതാവിനെതിരെ തെറ്റായ ആരോപണങ്ങള്‍ അതും രാജ്യദ്രോഹം വരെ ആരോപിക്കുന്നത് എന്തുകൊണ്ടാണ്? അങ്ങിനെ എത്രപേര്‍ക്കെതിരെ ഇങ്ങിനെ വ്യാജമായി ആരോപണങ്ങള്‍ കെട്ടിച്ചമച്ചിട്ടുണ്ടാവണം? എത്ര മതനേതാക്കന്മാരെ ദേശാഭിമാനിയും പാര്‍ട്ടിയും അധികാരത്തില്‍ വരുമ്പോള്‍ ദ്രോഹിച്ചിട്ടുണ്ടാവണം? ഇതിനു ജനങ്ങളോടോ മുസ്ലീങ്ങളോടോ ഉത്തരം പറയാന്‍ സാധിക്കുമോ? അതല്ല ഇവ സത്യമായിരുന്നെങ്കില്‍ ഈ കേസുകളാണ് ഇപ്പോള്‍ തെളിവില്ലാതെ പോയത്. (ഇതുപോലെ ഈയടുത്ത് തെളിവില്ലാതെ പോകുകയാണ് സന്തോഷ് മാധവന്റെ പല കേസുകളും). കേരളത്തിലെ ജലസംഭരിണികളിലെ വെള്ളം നീരാവിയായി പോവുന്നതുപോലെയാണ് കേസുകളും അഴിമതിയാരോപണങ്ങളും മറ്റും തേഞ്ഞുമാഞ്ഞു പോവുന്നത് എന്ന് മനസ്സിലാക്കാന്‍ അധികം ബുദ്ധിമുട്ടുണ്ടോ? മഅദനിക്ക് വേണ്ടത് മറ്റൊന്നുമല്ല, തന്റെ ചെയ്തികള്‍ക്ക് ഒരു രാഷ്ട്രീയ/അധികാര പിന്‍ബലം. നരേന്ദ്രമോഡിക്ക് വേണ്ടതും അദ്വാനിക്ക് വേണ്ടതും അതൊക്കെ തന്നെ. ഇന്നു തെറ്റുകള്‍ തിരുത്തി എന്നോ മറ്റോ എപ്പോഴോ ഒരു പ്രാവശ്യം ഏറ്റു പറഞ്ഞുവെങ്കില്‍, അത് രാഷ്ട്രീയമായൊരു ഏറ്റു പറച്ചില്‍ മാത്രമാണെന്ന് മദനിയുടെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.
മൃദുവര്‍ഗ്ഗീയത പ്രോത്സാഹിപ്പിച്ചതില്‍ ഏറ്റവും കൂടുതല്‍ കൈപൊള്ളിയത് കോണ്‍ഗ്രസ്സിനാവണം. ഇന്ത്യയുടെ യുവപ്രധാനമന്ത്രിയെന്ന് വാഴ്ത്തപ്പെട്ട രാജീവ് ഗാന്ധി മൃദുവര്‍ഗ്ഗീയത പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. ആര്‍ത്തലച്ച് വന്ന ഫാസിസത്തില്‍ അടിവേരുകള്‍ക്ക് വരെ ക്ഷതം സംഭവിച്ച കോണ്‍ഗ്രസ്സ് തെറ്റ് മനസ്സിലാക്കിയത് വളരെ വൈകിയാണ്. മുത്സീങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും വേണ്ടത് ഹജ്ജോ രാമക്ഷേത്രമോ അല്ലായെന്ന് മനസ്സിലാക്കുവാന്‍ ഏറെ താമസിച്ചു പോയതിന്റെ പരിണിതഫലമാണ് ഇന്ന് ബി.ജെ.പിക്ക് പല സംസ്ഥാനങ്ങളിലും കിട്ടുന്ന അധികാരം. ഈയൊരു ചരിത്രപരമായ തെറ്റ് ആവര്‍ത്തിക്കുവാന്‍ ഇന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ മത്സരമാണ്. ദളിതര്‍ക്കും മുസ്ലീങ്ങള്‍ക്കും വേണ്ടിയെന്ന് മാത്രം നിലകൊള്ളുന്ന ബി.എസ്.പി-യിലും സമാജ്‌വാദിപാര്‍ട്ടിയിലും കല്യാണ്‍ സിംഗുമാര്‍ തിമിര്‍ത്താടുകയാണ്. ഇങ്ങ് കേരളത്തില്‍ മഅദനിയെപ്പോലെയുള്ളവര്‍ സിപിഎം-ന്റെ സമ്മുന്നത നേതാക്കന്മാരോടൊപ്പം തിരഞ്ഞെടുപ്പില്‍ സ്റ്റേജ് പങ്കുവെക്കുകയും പൊന്നാന്നിയിലെ പ്രസംഗത്തില്‍ ഇന്ത്യന്‍ ഇസ്ലാമിക വികാരങ്ങളെന്ന് മഅദനി കരുതുന്ന പാലസ്തീന്‍/ ഇറാക്ക് എന്നിവയും തീപാറിച്ചുകൊണ്ട് പ്രസംഗിക്കുമ്പോള്‍ പഴയ മഅദനിക്ക് കോട്ടമൊന്നും തട്ടിയിട്ടില്ല, പകരം പഴയ കുപ്പി പുതിയ വീഞ്ഞെന്ന് വേണം മനസ്സിലാക്കുവാന്‍. ഇത് കേരളത്തിലെ രാഷ്ട്രീയ ആചാര്യന്മാര്‍ക്ക് അറിയാന്‍ വയ്യായ്ക അല്ല.
ഇടതുപക്ഷത്തിന്റെ അടിസ്ഥാന തത്ത്വങ്ങളില്‍ ഒന്നാണ് മതനിരപേക്ഷത. ഇടതുപക്ഷത്തിന്റെ വക്താക്കളെന്നു സ്വയം അവരോധിച്ചിരിക്കുന്ന സി.പി.എം, മുന്‍പ് തീവ്രവര്‍ഗ്ഗീയം പ്രചരിപ്പിച്ചിരുന്ന ഇപ്പോഴും കേസുകള്‍ നിലവിലുള്ള, അന്വേഷണം നടക്കുന്ന ഒരു തീവ്രമതനേതാവിനോടൊപ്പം സ്റ്റേജ് പങ്കിടുകയും ഒരുമിച്ച് വോട്ട് ചോദിക്കുകയും ചെയ്യുന്നെങ്കില്‍ ഇടതുപക്ഷത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് സാരമായ കോട്ടം തട്ടിയെന്ന് വേണം മനസ്സിലാക്കുവാന്‍. മഅദനിയെപ്പോലെയൊരു തീവ്രമതനേതാവിനെ കൂടെകൂട്ടുന്നത് വഴി കേരളത്തില്‍ ആര്‍.എസ്.എസ് കൂടുതല്‍ സംഘടിതരാവുകയും അത് വഴി കലക്ക വെള്ളത്തില്‍ കേരളമൊട്ടാകെ മീന്‍ പിടിക്കാമെന്നും പാര്‍ട്ടിക്കാര്‍ സ്വപ്നം കാണുന്നുണ്ടോ? പൊന്നാനിയില്‍ നിന്ന് തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കാന്‍ അദ്വാനിക്ക് തോന്നിപ്പിച്ചതും അങ്ങിനെയൊന്നാവില്ലേ? കായിക ബലത്തിലൂടെ മാത്രം കേരളത്തിലെയോ ബംഗാളിലെയോ വിരലില്‍ എണ്ണാവുന്ന ആര്‍.എസ്.എസ്സുകാരെ തുരത്തുന്നതുപോലെ തീവ്രവാദവും അടിച്ചമര്‍ത്താമെന്ന് പാര്‍ട്ടി കരുതുന്നുണ്ടോ? രാമക്ഷേത്രം പണിയില്ല എന്നൊരുറപ്പിന്മേല്‍ വി.പി.സിംഗ് സര്‍ക്കാരിനെ ബി.ജെ.പിയോടൊപ്പം പിന്തുണയ്ക്കുമ്പോള്‍ അധികാരത്തിന്റെ കരാളഹസ്തങ്ങളിലൂടെ ഇന്ത്യയൊട്ടാകെ ബി.ജെ.പി ഫാഷിസ്റ്റ് അജണ്ട പടര്‍ത്തുമെന്നും ഒരുനാള്‍ ദില്ലിയിലെ അധികാരക്കസേരയില്‍ അമര്‍ന്നിരുന്നു ജെ.എന്‍.യു-വിലെ ഇടതുപക്ഷ ചായ്‌വുള്ള ചരിത്രപണ്ഡിതന്മാര്‍ കാലങ്ങളോളം ഗവേഷണം ചെയ്തെഴുതിയ പുസ്തകങ്ങള്‍ വരെ തിരുത്തപ്പെടുമെന്നും പാര്‍ട്ടിയിലെ ചിന്തകര്‍ ആരും ദു:സ്വപ്നം കണ്ടിരിക്കില്ല.
-3-
ഇന്ത്യയില്‍ മതത്തെ രാഷ്ട്രീയത്തില്‍ നിന്നും വിഭിന്നമായി വേര്‍തിരിക്കാന്‍ സാധിക്കില്ലെന്നും അങ്ങിനെ വേര്‍തിരിവുണ്ടെന്ന് പറയുന്നവര്‍ക്ക് മതമെന്തെന്ന് അറിയില്ലെന്നും പറഞ്ഞ് വെച്ചത് ഗാന്ധിയാണ്. മതവിശ്വാസമോ ന്യൂനപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോ അല്ല അതുകൊണ്ട് വിഷയം. വിഷയം മതസ്പര്‍ദ്ധയില്‍ മാത്രമൂന്നിയ രാഷ്ട്രീയമാണ്. അവയുടെ ആളിക്കത്തുന്ന ജനാധിപത്യധ്വംസനമായ രാഷ്ട്രീയമാണ്. പാഠപുസ്തകങ്ങളില്‍ നടന്ന പ്രതിലോമകരമായ മതവിഷയങ്ങള്‍ ബ്ലോഗിലുടനീളം ബ്ലോഗിലെ പ്രബുദ്ധര്‍ ചര്‍ച്ചയ്ക്ക് വെച്ചപ്പോള്‍ മതസ്പര്‍ദ്ധാപരമായ രാഷ്ട്രീയത്തിലെ അവരുടെ നിശബ്ദത വിളിച്ചോതുന്നത് കൊടിയുടെ നിറങ്ങളിലൂന്നിയ രാഷ്ട്രീയ കാപട്യമാണ്.
ഇന്ത്യയില്‍ ഏറ്റവുമധികം വോട്ടിനു വേണ്ടി ഉപയോഗിക്കപ്പെടുന്ന ഒരു വിഭാഗമാണ് മുസ്ലീം ജനസമൂഹം. വോട്ട് ചോദിച്ചു വരുന്നവര്‍ അവരെ വെറും വിഡ്ഡികളായി കണ്ട് അവരുടെ മതനേതാക്കളിലൂടെ മാത്രം ഈ ജനതയോട് സംസാരിക്കുന്നതുകൊണ്ട് ഒരുപാട് ദുരിതങ്ങള്‍ അനുഭവിക്കുന്നവരായി ഈ ജനവിഭാഗം പുറന്തള്ളപ്പെടുകയാണ്. ഇതില്‍ ഏറ്റവും ദുരിതമനുഭവിക്കുന്നത് അവരിലെ സ്ത്രീകളുമാണ്. മദ്രസ്സകളിലെ പഠിത്തം മാത്രം മതിയെന്നു വരെ തീരുമാനിക്കുന്ന ഒരു ദുരന്തത്തിലേക്ക് മന:പൂര്‍വ്വം ഇവരെ സമൂഹം പുറത്താക്കുകയാണെന്ന് ഹമീദ് എഴുതുന്നു. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ദളിതരേക്കാളും ഇന്ന് അവശത അനുഭവിക്കുന്നത് ഇന്ത്യയിലെ മുസല്‍മാനാണ്. ഇത് തിരിച്ചറിഞ്ഞ മുസ്ലീമുകൾ ജീവിക്കാനുള്ള അവകാശങ്ങള്‍ക്ക് വേണ്ടി കാലങ്ങളോളം വോട്ട് ചോദിച്ച് വന്നവരോട് ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങുകയാണ്. മഅദനിമാര്‍ മുന്നോട്ട് വെക്കുന്ന മതരാഷ്ട്രീയം ഭൂരിപക്ഷമായ മിതവാദികളായ മുസല്‍മാന്‍ അമ്പേ തള്ളിക്കളഞ്ഞതാണ്. 2002-ലെ ഒരു സര്‍വ്വേ പ്രകാരം ഭൂരിപക്ഷം മുസല്‍മാനും നാലു ഭാര്യമാര്‍ വേണ്ട. വേണ്ടത് കുറച്ച് മുല്ലാമാര്‍ക്കാണ്, അവരിലൂടെ മാത്രം ലോകം കാണുന്ന ചെറിയ ഒരു വിഭാഗത്തിനും. അതിനു വേണ്ടിപ്പോലും പഴി കേള്‍ക്കേണ്ടി വരുന്നത് ഇന്ത്യയില്‍ ഒരു സ്ഥാപനത്തില്‍ ജോലിയ്ക്ക് ആപ്പ്ലിക്കേഷന്‍ ഫോം പൂരിപ്പിക്കുമ്പോള്‍ ഇസ്ലാം പേരായതുകൊണ്ട് മാത്രം പുറന്തള്ളപ്പെടുന്ന ഇന്ത്യയിലെ ഏതൊരു പൌരനെപ്പോലും തലയുയര്‍ത്തി ജീവിക്കാനാഗ്രഹിക്കുന്ന ഒരു സാധാരണ മുസ്ലീമിനാണ്. ലോകത്ത് എവിടെ ബോംബ് പൊട്ടിയാലും അടുത്തിരിക്കുന്ന സഹപ്രവര്‍ത്തകന്‍ തന്നെ രൂക്ഷമായി നോക്കുമോ എന്ന് മനസ്സില്‍ ഭയപ്പെട്ട് പോകുന്ന ഇന്ത്യന്‍ മുസല്‍മാന്റെ അവസ്ഥ ദയനീയമാണ്. അതായത് ഒരുവശത്ത് മതതീവ്രവാദികളും മറുവശത്ത് അത് കാരണം സംശയിക്കപ്പെടുന്ന ഒരു ജനതയുമായി ഇന്ത്യയിലെ മുസല്‍മാന്‍ ഇന്ന് ഞെരുങ്ങുകയാണ്.
ഈയൊരു മുസ്ലീം വോട്ട്‌ബാങ്കിനെ ഇന്ത്യയിലെ മിക്ക പാര്‍ട്ടികളും ആവോളം ഉപയോഗിച്ചിട്ടുണ്ട്. അതില്‍ പ്രധാനി കോണ്‍ഗ്രസ്സാണ്. ബി.ജെ.പി വളര്‍ത്തിക്കൊണ്ട് വന്ന വിഷമയമായ രാഷ്ട്രീയത്തില്‍ ഏറ്റവുമധികം ഇരകളായതും മുസ്ലീമുകളാണ്. ഇത് തിരിച്ചറിഞ്ഞ് ജനാധിപത്യപരമായി പ്രതികരിക്കാന്‍ ഒരുങ്ങുകയാണ് മിതവാദികളായ മുത്സീം യുവത്വം. ഹിന്ദുമുസ്ലീം ഐക്യമാണോ സ്വാതന്ത്ര്യമാണോ വലുതെന്ന് ചോദിക്കുമ്പോള്‍ ഹിന്ദു മുത്സീം ഐക്യമാണെന്ന് കൂസലില്ലാതെ പറഞ്ഞ മൌലാനാ അബ്ദുല്‍ കലാം ആസാദ് പോലെയുള്ള മതവിശ്വാസികളായ സ്വാതന്ത്ര്യസമരസേനാനികളെ നെഞ്ചോട് ചേര്‍ത്തു പിടിക്കുവാന്‍ പഠിക്കുകയാണ് ഇന്ന് മുസല്‍മാന്മാര്‍. മിതവാദിയാകണമെങ്കില്‍ മതത്തെ തള്ളിപ്പറയണ്ടയെന്നും അവര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു. ഒരു താടിയോ ബുര്‍ക്കയോ കൊണ്ട് താലിബാന്‍ ആവില്ലായെന്നും സുപ്രീം കോടതികള്‍ അങ്ങിനെ വിധിക്കുന്നത്, താലിബാനാണ് യഥാര്‍ത്ഥ ഇസ്ലാമെന്ന തെറ്റ് പ്രചരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അവര്‍ നിലവിളിക്കുന്നു. ഇന്ന് ഇസ്ലാമിക മതനേതാക്കള്‍ ഫത്വ പുറപ്പെടുവിക്കുന്നത് തീവ്രവാദത്തിനെതിരെയാണ്. ഷേക്ക്-ഉല്‍-ഹിന്ദ് എക്സ്പ്രസ് ട്രെയിനുകള്‍ സഞ്ചരിക്കുന്നത് സമാധാനം പരത്തുവാനാണ്. അങ്ങിനെയുള്ള ഭൂരിപക്ഷം വരുന്ന മുത്സീമുകളെ അപമാനിക്കുന്നതാണ് മദനിയെ പോലെയുള്ളവരെ പോസ്റ്റര്‍ ബോയ് ആക്കുന്നത് വഴി പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളെന്ന് സ്വയം അവരോധിക്കുന്നവര്‍ ചെയ്യുന്നത്. ബാബ്രി മസ്ജിദുകളാണ് മദനിയെപ്പൊലെയുള്ളവരെ സൃഷ്ട്രിച്ചത് എന്ന വരട്ട് ന്യായം ഈ ജനാധിപത്യ പുരോഗമന മുസ്ലീങ്ങളുടെ മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പലാകുന്നത് ബാബ്രി മസ്ജിദിനു ശേഷവും ഗുജറത്ത് നരഹത്യക്ക് ശേഷവും ഇന്ത്യയിലെ എത്ര മുസ്ലീമുകള്‍ തീവ്രമതവാദികളായി എന്നതിന്റെ കണക്കെടുക്കുമ്പോഴാണ്. ആ കണക്കുകളില്‍ തെളിയുന്നത് കൂടുതല്‍ ആളുകള്‍ ഹിന്ദുതീവ്രതയിലേക്ക് കുടിയേറിയെന്ന ഞെട്ടിപ്പിക്കുന്ന സത്യമാണ്.
ഒരിക്കല്‍ മദനിയെ പരിപൂര്‍ണ്ണമായി കുറ്റവിമുക്തനാക്കിയെന്നു തന്നെ ഇരിക്കട്ടെ, മദനിയെപ്പോലെ ഒരു തീവ്രമതനേതാവുമായി പ്രത്യക്ഷമായി സ്റ്റേജ് പങ്കിടുന്നതും അത് വെച്ച് വോട്ട് പിടിക്കുന്നതിലേയും അപാകത എന്തുകൊണ്ടോ രാഷ്ട്രീയ പ്രബുദ്ധര്‍ക്ക് മനസ്സിലാവാതെ പോവുന്നു. അല്ലെങ്കില്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനു വേണ്ടി കണ്ണടയ്ക്കുന്നു. അവരുടെ ലക്ഷ്യം രാഷ്ട്രീയമല്ല എളുപ്പത്തില്‍ കിട്ടുന്ന അധികാരമാണ്. അഴിമതിയാരോപണങ്ങളില്‍ മുങ്ങിപ്പോകുന്ന രാഷ്ട്രീയ നേതാക്കള്‍ എന്തു കച്ചിത്തുരുമ്പിലൂടേയും ജയിക്കണമെന്ന അവസ്ഥയിലേക്ക് നീങ്ങുമ്പോഴാവണം നല്ലവണ്ണം കുരയ്ക്കുന്ന എന്നാല്‍ കടിക്കില്ല എന്ന് വിശ്വസിക്കുന്ന ഒരു നായയെ വിലകൊടുത്ത് വാങ്ങുന്നത് (നായ ഇവിടെ ഒരു രൂപകമാണ്). താന്‍ കടിയ്ക്കേണ്ടവനല്ല്ല എന്ന് നായ്ക്കും ഉടമസ്ഥനും തിരിച്ചറിയാതെ പോവുമ്പോള്‍ അതുയര്‍ത്തുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളാണ്.
ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന ഹിന്ദു വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ ഉപോല്പന്നമാണ് മദനിമാരുടെ ജനനമെന്ന് ന്യായീകരിക്കുന്നവര്‍ സംസാരിക്കുന്ന ഭാഷ ദാവൂദ് ഇബ്രാഹ്മിന്റേതാണ്, അവരുടെ ഗന്ധം വെടിമരുന്നിന്റേയും ചോരക്കറകളുടേതുമാണ്. സമാധാനപരമായി ജീവിക്കുന്ന, ഒരന്താരാഷ്ട്ര തീവ്രവാദ സംഘങ്ങളില്‍ പോലും പേരില്ലാത്ത ഇന്ത്യന്‍ മുസ്ലമാന്റെ അഭിമാനത്തിനും സേവനത്തിനും വിലപറയുകയാണവര്‍. അങ്ങിനെയുള്ളവരുടെ ഗൂഡലക്ഷ്യങ്ങള്‍ തിരിച്ചറിയുവാന്‍ കഴിയുമെന്ന് തന്നെ ഇന്ത്യന്‍ ജനാധിപത്യത്തില്‍ അടിയുറച്ച് വിശ്വാസമര്‍പ്പിക്കുന്ന ജനതയ്ക്ക് കഴിയേണ്ടതാണ്. തിരഞ്ഞെടുപ്പിലെ ഫലങ്ങള്‍ അതിന്റെ ചൂണ്ട് പലകയാവട്ടെ. രാഷ്ട്രീയമായി അകലം പാലിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ യുവത്വത്തെ ബുദ്ധിജീവികള്‍ പുച്ഛിച്ചു തള്ളാറുണ്ട്. മദ്ധ്യവര്‍ഗ്ഗമെന്നും വൈറ്റ് ലെഗോണ്‍ കോഴികളെന്നും ഇവരെ വിളിച്ചാക്ഷേപിക്കാറുണ്ട്. ഇവരുടെ അരാഷ്ട്രീയതക്കെതിരെ പ്രസംഗിക്കാറുണ്ട്. പക്ഷെ അടിസ്ഥാന മൂല്യങ്ങളെ കാറ്റില്‍പ്പറത്തി രാഷ്ട്രീയ പൊറാട്ട് നാടകങ്ങള്‍ക്ക് നിന്നുകൊടുക്കുവാന്‍ ബൌദ്ധിക ആത്മാര്‍ത്ഥതയുള്ള ചെറുപ്പക്കാര്‍ക്ക് കഴിയുമോ? അവരുടെ അരാഷ്ട്രീയതയുടെ ഉത്തരവാദിത്വം പോലും ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയപാര്‍ട്ടികളുടേതാണ്. രാഷ്ട്രീയം എന്നാല്‍ കൊടിയുടെ നിറമല്ല, ഒരു സമൂഹത്തിന്റെ അതിജീവനമാണ് എന്ന് രാഷ്ട്രീയക്കാര്‍ തിരിച്ചറിഞ്ഞെങ്കില്‍.
2009-04-07
രാഷ്ട്രീയ ദുരന്തങ്ങളുടെ ആവര്‍ത്തനങ്ങള്‍
-
Inji Pennu
at
2:49 PM
വിഭാഗം: lok sabha election 2009, രാഷ്ട്രീയം, ലേഖനം
Subscribe to:
Post Comments (Atom)
55 പ്രതികരണങ്ങള്‍:
ലോകത്ത് എവിടെ ബോംബ് പൊട്ടിയാലും അടുത്തിരിക്കുന്ന സഹപ്രവര്‍ത്തകന്‍ തന്നെ രൂക്ഷമായി നോക്കുമോ എന്ന് മനസ്സില്‍ ഭയപ്പെട്ട് പോകുന്ന ഇന്ത്യന്‍ മുസല്‍മാന്റെ അവസ്ഥ ദയനീയമാണ്. അതായത് ഒരുവശത്ത് മതതീവ്രവാദികളും മറുവശത്ത് അത് കാരണം സംശയിക്കപ്പെടുന്ന ഒരു ജനതയുമായി ഇന്ത്യയിലെ മുസല്‍മാന്‍ ഇന്ന് ഞെരുങ്ങുകയാണ്.
this is litterally correct. I dont see a solution for it though. how a muslim can get out of this fate?
1) probably they need young which rejects the fatwa from Mullas!
2) make sure all family who support this group has only two kids and discourage others
3) make sure that kids are getting enough education
4) name the kids which does not belongs to any relegion.
you may add on more to it.. :)
"മുംബൈ ആക്രമണത്തിലെ പങ്കാളിയായ കസബിനും വരുണ്‍ ഗാന്ധിക്കും മനുഷ്യത്വപരമായ പരിഗണനകള്‍ കൂടിയേ തീരൂ."
കസബിനോടൊപ്പം വരുണ്‍ ഗാന്ധിയും മുംബൈ ആക്രമണത്തില്‍ പങ്കുണ്ടെന്ന് ധ്വനിയുള്ള ഈ വരികള്‍ മനപൂര്‍വ്വമല്ല എന്ന് വിശ്വസിക്കുവാന്‍ ശ്രമിക്കുന്നു.
കോയമ്പത്തൂരില്‍ കിടക്കുന്ന മദനിയെ, കോടതിയെ കൊണ്ട് വിടുവിപ്പിക്കാനും ഉള്ള കഴിവ് കേരള സര്‍ക്കാരിനുണ്ടോ!
സഞ്ജയ് ദത്തിനെ മത്സരത്തില്‍ നിന്ന് വിലക്കി എന്നാല്‍ അതിലും ഭീകര കുറ്റങ്ങള്‍ ചെയ്തവര്‍ ഇലക്ഷനില്‍ മത്സരിക്കുന്നു!
കുറ്റക്കാരനെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് കൊടുത്ത
ടൈറ്റ്ലര്‍ കുറ്റക്കാരനല്ല എന്ന് സിബിഐ പറഞ്ഞതിന് പാവം ചിദംബരത്തിനും കിട്ടി സര്‍ദാര്‍ജിയുടെ ഒരു ചെരുപ്പ്. ടൈറ്റ്ലര്‍ക്ക് സീറ്റ് ലഭിക്കില്ല എന്നാണ് പുതിയ വാര്‍ത്ത. ഇത് നല്‍കുന്ന സന്തേശം എന്തായ്യിരിക്കാം?
ഇന്ത്യന്‍ പ്രധാനമന്ത്രി മോഹത്തിന്റെ പരിണിത ഫലമല്ലേ 60 കൊല്ലങ്ങക്ക് ശേഷവും ഇന്ത്യക്കാര്‍ ഇന്ന് അനുഭവിക്കുന്ന ഹിന്ദു-മുസ്ലീം വര്‍ഗ്ഗീയത? അന്ന് തുടങ്ങി വച്ച വര്‍ഗ്ഗിയത ഇന്ന് ആളിക്കത്തുന്നു! അന്ന് ആ വ്യക്തി ഒന്ന് താഴ്ന്ന് കൊടുത്തിരുന്നുവെങ്കില്‍? ഇന്ത്യ ഇന്ന് എവിടെ എത്തുമായിരുന്നു?
60 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നോര്‍ത്ത് ഇന്ത്യക്കാര്‍ അനുഭവിച്ച വേദനയാണ് അവിടെ ബിജെപിക്ക് വളമായത്. എന്നാല്‍ ആ വേദന സൌത്തന്മാര്‍ക്ക് അറിയില്ല എന്നതിനാലാണ് സൌത്തില്‍ ബിജെപി വളരാത്തതും. കര്‍ണ്ണാടകയില്‍ ബിജെപിയെ വളര്‍ത്തിയത് അവിടത്തെ സിമന്റ് വ്യവസായികളാണെന്ന് തെളിഞ്ഞതാണല്ലോ.
പിന്നെ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കൊല്ലത്ത് പ്രതിധ്വനിച്ച മദനിയുടെ പ്രസംഗം കേട്ടിട്ടുള്ളവര്‍ക്ക് ഇപ്പോഴത്തെ മദനിയുടെ പ്രസംഗം കേള്‍ക്കുമ്പോള്‍ പഴയ പേടിയില്ലാത്തത് മദനിയില്‍ വന്ന മാറ്റം തന്നെയായിരിക്കില്ലേ? ആ മാറ്റം സമൂഹത്തിനും നല്ലതല്ലേ?
മദനിയെയും, എന്‍ഡീഫിനെയും മാറി മാറി ഉപയോഗിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തങ്ങളാണ് ശരിയെന്ന് പറയുവാന്‍ എന്ത് അവകാശം?
വോട്ട് കിട്ടുവാന്‍ ഏത് കഴുതക്കാല്‍ എങ്ങിനെ പിടിക്കണമെന്ന് കേരളിയര്‍ക്കും, ഇന്ത്യക്കാര്‍ക്കും കാട്ടി തരുവാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കിണഞ്ഞ് മത്സരിക്കുന്ന കാഴ്ച കണ്ട് രസിക്കുക തന്നെ.
പത്രക്കാരുടെ ചോദ്യങ്ങള്‍ക്ക് മുന്നിലിരുന്ന് കുട്ടി വെള്ളാപ്പള്ളി വിളറുന്നത് കാണുമ്പോള്‍ അടുത്ത തലമുറയും വോട്ട് ബാങ്ക് രാഷ്ട്രീയവുമായി മുന്നോട്ട് പോകുമെന്നും ഇത് ഇന്ത്യയുടെ തലവിധിയാണെന്നും കരുതാം!
..
ഇഞ്ച്യേച്ചീ,
ഈ പോസ്റ്റൊന്നു് സേവ് ചെയ്തു് വയ്ക്കട്ടെ. ഏതെങ്കിലും കാലത്തു് കാങ്ഗ്രസിനു് മഅദനി പിന്തുണ കൊടുക്കുകയാണെങ്കില്‍ അതിനു് ഇഞ്ചി ന്യായീകരണപോസ്റ്റെഴുതുമ്പൊ അയച്ചുതരാനാണു്.
എനിക്കു് സിമ്പിളായി ഒന്നേ ചോദിക്കാനുള്ളൂ. മഅദനിയെ എന്തു് ചെയ്യണം ? പിടിച്ചു വീണ്ടും ജയിലിലിടണോ ? കാങ്ഗ്രസിനേ വോട്ട് കൊടുക്കൂ എന്നു് പറയുന്നതു് വരെ തീവ്രവാദിയായി ലേബലൊട്ടിച്ചു് നടത്തണോ ?
മോഡിയെ സ്നേഹിക്കുന്ന , പാര്‍ട്ടിയില്‍ നിന്നു് പുറത്താക്കപ്പെട്ട അബ്ദുല്ലക്കുട്ടിക്കു് ഒറ്റ ദിവസം കൊണ്ടു് കാങ്ഗ്രസുകാരുടെ മുന്നില്‍ പുണ്യാളനാകാമെങ്കില്‍ മഅദനിയെ വെറുതെ വിട്ടൂടേ സിസ്റ്റര്‍ . ഒരു വികലാംഗനല്ലേ അങ്ങേരു്.
കേസുണ്ടെങ്കില്‍ ശിക്ഷിക്കട്ടെ.
ഇന്ത്യയിലെ മുസ്ലിംകള്‍ക്കു് ദുരവസ്ഥയുണ്ടെങ്കില്‍ അതു് കുറെ ക്കാലം രാജ്യം ഭരിച്ച കാങ്ഗ്രസിന്റെ പിടിപ്പുകേടു് കൊണ്ടാണു്. പിന്നെ മുസ്ലിംകളുടെ തന്നെ കഴിവുകേടും.
മുസ്ലിംകള്‍ ഇടതുചേരിയിലേക്കു് തന്നെയാണു് വരേണ്ടതു്. കൃസ്ത്യാനികളും അതെ. വര്‍ഗീയമായല്ലാതെ നീതി നടപ്പിലാക്കാന്‍ അവര്‍ക്കേ കഴിയൂ. അതാണു് അനുഭവം.
മഅദനിയെ പഴയ വാക്കുകളുടെ പേരില്‍ പഴിക്കുന്നവരില്‍ ബാലകൃഷ്ണപ്പിള്ളയുമുണ്ടെന്നതു് വിചിത്രം.
തെരഞ്ഞെടുപ്പു് കഴിയുന്നതു് വരെയല്ലെ ഉള്ളൂ ഈ പ്യാടികള് .
ഭയന്നു് ജീവിക്കുന്നവന്‍ ജീവിതകാലം മുഴുവന്‍ ഭയന്നു് തന്നെ ജീവിക്കും. ലോകത്തു് എവിടെ ബോംബ് പൊട്ടിയാലും ഇന്ത്യന്‍ മുസല്‍മാന്‍ ഭയചകിതനാകും എന്നൊക്കെ വെറുതെ തോന്നുന്നതാണു്. ദില്ലിയിലൊക്കെ ആദ്യം സഹായത്തിനു് ഓടി വന്നവരില്‍ കുറെ തൊപ്പിക്കാരേയും കാണുകയുണ്ടായി.
വെറുതെ കുറെ ക്ലിഷേ എഴുതിവിട്ടിട്ടെന്തു് കാര്യം സിസ്റ്റര്‍ .
tracking..
tracking
റാൽമിനോവ്,
വളരെ പ്രത്യക്ഷമായും ഇഞ്ചി പ്രകടിപ്പിച്ചുവരുന്നു എന്നാരോപിക്കപ്പെടുന്ന ഇടതുപക്ഷവിരുദ്ധ നിലപാടുകളിലേക്ക് തിരിച്ചു വെയ്ക്കേണ്ട ഒന്നല്ല ഈ പ്രശ്നം. ഒരു കാര്യം വളരെ ഉറപ്പായും പറയാം. ഇന്ന് കേരളത്തിൽ അധികാരത്തിലിരിക്കുന്നത് കോൺഗ്രസ് മുന്നണിയായിരുന്നുവെങ്കിൽ ഉറപ്പായും മഅദനിയും പ്.ഡി.പിയും കോൺഗ്രസ് ചേരിയിൽ ഉണ്ടാവുമായിരുന്നു.അത് മൂന്നരത്തരം. ഇതിൽ ആശയ സംഘട്ടനങ്ങളുടെയോ, പ്രത്യയശാസ്ത്ര വിശകലനങ്ങളുടെയോ, സാമുദായിക ഉദ്ദാരണത്തിന്റെയോ ഒന്നും പ്രശ്നങ്ങൾ അടങ്ങുന്നില്ല. ഇവിടെ മുദ്രാവാക്യം വളരെ സിംപിൾ അല്ലേ...സ്വയം രക്ഷ!! പ്രശ്നങ്ങൾ ഒടുങ്ങിയിട്ടില്ല...അത് തുടങ്ങാൻ പോണെയുള്ളൂ എന്ന് മറ്റാരെക്കാളും നന്നായി മഅദനിക്കറിയാം. ഒരു സുനാമിപോലെ അത് തന്നെ വിഴുങ്ങും മുന്നേ രക്ഷപ്പെടാനുള്ള അവസാന വഴികൾ തേടുകയാണദ്ദേഹം.തീവ്രവാദം ഒഴിഞ്ഞ് ജ്ഞാനസ്നാനം നടത്തി പുണ്യാളനായി വന്ന മഅദനിയൊക്കെ വെറും ഭാവന മാത്രമാണു സർ! ഒൻപതു വർഷം ജയിലിൽ കിടന്ന് നരകിച്ച മഅദനിക്ക്, രജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്ത കുറ്റത്തിന് വീണ്ടും അറസ്റ്റിലായാൽ വരാനിരിക്കുന്നതെന്ത് എന്ന് കൃത്യമായും അറിയാം.....(92 ൽ കോഴിക്കോട്ട് വെച്ച് അദ്ദേഹം നടത്തിയ പ്രസംഗം ഞാനും കേട്ടിട്ടുള്ളതാണ്. പോലീസ് വഴിയിൽ തടഞ്ഞപ്പോൾ ജീപ്പിന്റെ ബോണറ്റിൽ കയറി നിന്ന് ഹിസ്റ്റീരിയ ബാധിച്ചപോലെ അന്ന് മഅദനി നടത്തിയ പ്രസംഗത്തിലെ ഓരോ വാചകത്തിനും അദ്ദേഹത്തെ ആജീവനാന്തം ജയിലിലടയ്ക്കാനുള്ള കരുത്തുണ്ടായിരുന്നു എന്നത് സത്യം.)
(അങ്ങിനെയെങ്കിൽ സംസ്ഥാനം ഭരിക്കുന്ന ഇടതു പക്ഷത്തെക്കാൾ കേന്ദ്രം ഭരിക്കുന്ന വലതു പക്ഷത്തിനോടല്ലേ അദ്ദേഹം വിലപേശേണ്ടത് എന്ന ന്യായമായ ചോദ്യം നമ്മൾ മണ്ടന്മാർ ചോദിക്കരുത്. ചതുരംഗപ്പലകയിൽ കരുക്കൾ എവിടെയൊക്കെ യായിരിക്കും തിരഞ്ഞെടുപ്പിനു ശേഷം എന്ന കണക്കുകൂട്ടലിലുള്ള കളിയാണത്...പിഴയ്ക്കാം...എങ്കിൽ ഇതേ മഅദനിയെ നേരം പുലരും മുന്നേ ഇടതുപക്ഷം തള്ളിപ്പറയുന്നതും നമുക്ക് കാണാം)
കാശ്മീർ ഭീകരതയിലേക്ക് മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്തതിന്റെ മാസ്റ്റർ ബ്രെയിൻ ഇദ്ദേഹമായിരുന്നു എന്ന വെളിപ്പെടുത്തലുണ്ടായിട്ടും (അതും ആ കുറ്റത്തിന് അറസ്റ്റു ചെയ്യപ്പെട്ട ഒരു പ്രധാന പ്രതിയിൽ നിന്നും) കേന്ദ്ര സർക്കാർ അനങ്ങാതിരിക്കുന്നത് എന്തു കൊണ്ട്? അതും ഇതിനോട് ചേർത്തു വായിക്കണം. (അങ്ങിനെ ഒരു സംശയം മാത്രം പറഞ്ഞാൽ ഉണ്ടാവുമായിരുന്ന കോലാഹലങ്ങൾ മറക്കാനുള്ള സമയമായിട്ടില്ലല്ലോ നമുക്ക്!) അപ്പോൾ ഈ നിസ്സംഗഭാവത്തിന്റെ അർത്ഥമെന്താണ്? കാത്തിരിപ്പിന്റെ കളിയാണത്! വരാനിരിക്കുന്ന ഒരു ചെക്കിന് ഇന്നേ കോട്ട കെട്ടി വെയ്ക്കുന്ന തന്ത്രം. അതുകൊണ്ട് നിന്നു പിഴച്ചു പോകാൻ അവസാനത്തെ അടവ് പയറ്റുന്ന ഒരു പാവം മനുഷ്യനെ വെറുതെ പ്രത്യയശാസ്ത്ര വിശകലങ്ങളുടെ ഒഴുക്കുവെള്ളത്തിലിട്ട് വലിക്കണോ?
മഅദനി കോൺഗ്രസിന് പിന്തുണ കൊടുത്താൽ ഇഞ്ചി അതിനെ സപ്പോർട്ട് ചെയ്ത് ലേഖനമെഴുതുമോ എന്ന് ചോദ്യം ഇഞ്ചി എന്ന ഒരു വെറും വ്യക്തിയുടെ നിലപാടുകളിലേക്ക് ഒരു മഹത്തായ പ്രസഥാനത്തിന്റെ നിലപാടുകളെ താഴ്ത്തിക്കൊണ്ടുവരുന്ന ഒരു പരിഹാസം മാത്രമാണ്. ഈ പ്രശ്നത്തിൽ മുൻപ് നടന്ന പല വാഗ്വാദങ്ങളിലും (തോമസ് ഐസക്കിന്റെ കത്ത്, രാജിന്റെ ലേഖനം, ഇഞ്ചി തന്നെ വരച്ച കാർട്ടൂൺ ഒക്കെ ഉദാഹരണങ്ങൾ) മിക്കവാറും ഇടതു പക്ഷ ചിന്താഗതിക്കാർ ഈ ഒരു സില്ലി തലത്തിലേക്ക് ചർച്ചയെ വലിച്ചിഴച്ചു കൊണ്ടു വരുന്നത് കണ്ട സങ്കടത്തിലാണ് ഇത്രയും എഴുതിപ്പോയത്. മഅദനിയോ, അദ്ദേഹത്തോട് സി.പി.ഐ(എം) നുള്ള സമീപനമോ അതിനോട് ഇഞ്ചിക്കോ രാജിനോ ഉള്ള പരിഹാസമോ ഒന്നുമല്ലല്ലോ ശരിക്കുള്ള വിഷയം? പലർക്കും മനസ്സ്സിലാക്കാൻ കഴിയാത്രത്തയും ലളിതമാണത്.
ബി.ജെപി യെപ്പോലുള്ള വർഗീയ ശക്തികൾക്ക് തടയിടാൻ, അവർക്ക് നിർണ്ണായക സ്വാധീനമുള്ള കാസർഗോഡ് മണ്ഡലത്തിൽ നിന്നും, ചേർക്കുളം അബ്ദുള്ളയെ ജയിപ്പിക്കാൻ പരോക്ഷ സഹായം ചെയ്യാൻ മാത്രം രാഷ്ട്രീയ പ്രബുദ്ധത കാണിച്ചിട്ടുള്ള ഒരു മഹത് പ്രസ്ഥാനത്തിന്റെ ഇന്നത്തെ പോക്ക് ഇതെങ്ങോട്ടാണ്? അത്രേയുള്ളൂ!
Case made, Inji. And Physel. :)
:)
പകരം പഴയ കുപ്പി പുതിയ വീഞ്ഞെന്ന് വേണം മനസ്സിലാക്കുവാന്‍.
അങ്ങനെയെങ്കിൽ നല്ലതല്ലേ?
ഇഞ്ചി എഴുതിയതെന്ന് തോന്നാത്തവണ്ണം ശുദ്ധിയുള്ള ഭാഷക്കും ചരിത്രബോധ സൂചകങ്ങള്‍ക്കും ഒരു ഇലക്ഷന്‍ കാല വണക്കം.
മദനിയെ പരാമര്‍ശിക്കുന്നവര്‍ എന്‍ ഡി എഫിനെ കൂടി പരാമര്‍ശിക്കാന്‍ ബാധ്യതപ്പെട്ടവരാണ്.തലയില്‍ മുണ്ടിട്ട് ഹിറാ സെന്ററില്‍ കയറുന്നവരെ കുറിച്ചും പറയാന്‍ അവര്‍ തയ്യാറാകണം.
അല്ലാതെ കിട്ടാത്ത മുന്തിരി പുളിക്കുന്ന പോലെയോ കെട്ടാന്‍ കിട്ടാത്ത പെണ്ണിന് കോങ്കണ്ണെന്നോ പോലെയോ ഉള്ള രാഷ്ട്രീയ വിമര്‍ശനം സാമാന്യജനത്തിന് മനസ്സിലാകാത്തതല്ലല്ലോ.
ഏതായാലും ഇടതുപക്ഷത്തോളം ഭാഗ്യം ചെയ്തവരില്ലത്രേ,അവര്‍ വഴി പിഴക്കാതിരിക്കാന്‍ എത്ര കണ്ണുകളാണ്....
........ഷ്ടം!
ജാതി സംഘടനകളും പാര്‍ട്ടിയും. സി.പി.എം രേഖ
ഇഞ്ചിയുടെ ഈ ബ്ലോഗ് ഇഞ്ചിയുടെ പ്രൊഫൈലില്‍ കാണാതാവുന്നതും ഇടയ്ക്കിടെ ഇതിന്റെ പ്രൈവസി സെറ്റിംഗ്സ് മാറുന്നതും എന്താണെന്ന് ഇപ്പഴല്ലേ ഇഞ്ച്യേ പിടികിട്ടീത്.
ഇഞ്ചിയുടെ പഴേ പോസ്റ്റുകളടേം കമന്റുകളടേം ഭാഷ കണ്ടാലറിയാം ഈ പോസ്റ്റ് എഴുതിയത് ഇഞ്ചിയല്ല, ഈ പ്രൊഫൈല്‍ ഉപയോഗിക്കുന്ന വേറാരോ ആണെന്ന്. ചുമ്മാതാണോ സെക്കന്റുകളടെ വിത്യാസത്തില് ഒരേ ആശയമുള്ള കമന്റുകള് ഇഞ്ചിയടെ ഈ പ്രൊഫൈലില്‍ നിന്നും വേറൊരുത്തന്റെ പ്രൊഫൈലില്‍ നിന്നും മാറിമാറി ചെല ബ്ലോഗുകളില് വരണത്.
ഇനിയിപ്പോ ആ പ്രൊഫൈലില്‍ ഈ ബ്ലോഗ് ഗ്രൂപ്പ് ബ്ലോഗാക്കി അങ്ങ്ട് പ്രദര്‍ശിപ്പിക്യാ.
ജാതിസംഘടനകളും പാര്‍ടിയും
ആമുഖം
1. സമീപകാലത്ത് കേരള സമൂഹത്തിലും രാഷ്ട്രീയത്തിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന ജാതീയതയുടെ വേലിയേറ്റത്തെ അതീവ ഗൗരവത്തോടെ പാര്‍ടി കാണുന്നു. ജാതീയതയുടെ അതിപ്രസരവും ജാതി സംഘടനകളുടെ ഇടപെടലുകളും കേരളത്തില്‍ പുതിയ പ്രതിഭാസമല്ല. സ്വാതന്ത്ര്യത്തിനുമുമ്പ് തിരു-കൊച്ചി പ്രദേശത്ത് സാമുദായിക കക്ഷികള്‍ക്കും അവരുടെ കൂട്ടുകെട്ടുകള്‍ക്കും രാഷ്ട്രീയ മണ്ഡലത്തില്‍ പോലും പ്രാമുഖ്യം ഉണ്ടായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യാനന്തരകാലത്ത് പൊതുവില്‍ പ്രകടമായ പ്രവണത ജാതിയുടെ സ്വാധീനവും ജാതിസംഘടനകളുടെ രാഷ്ട്രീയ ഇടപെടല്‍ ശേഷിയും കുറഞ്ഞു വരുന്നതാണ്. എന്നാല്‍ ഈ സ്ഥിതിഗതിയില്‍ ഇന്നു മാറ്റം സംഭവിച്ചിരിക്കുന്നു. പാര്‍ടിക്കു പിന്നില്‍ അണിനിരന്നിട്ടുള്ള ജനങ്ങളില്‍ ഒരു ചെറിയ വിഭാഗത്തിനെയെങ്കിലും ജാതിപ്രചാരവേലയുടെ കെണിയില്‍ കുടുക്കി ഐക്യജനാധിപത്യ മുന്നണിയുടെ ചേരിയിലേക്ക് കൊണ്ടുപോകുവാന്‍ കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍(2001) ഒരു വിഭാഗം ജാതി നേതാക്കന്മാര്‍ക്ക് കഴിഞ്ഞു. അസംബ്ലി തെരഞ്ഞെടുപ്പിനെ അവലോകനം ചെയ്‌തുകൊണ്ട് കേന്ദ്രക്കമ്മിറ്റി ഇപ്രകാരം ചൂണ്ടിക്കാണിച്ചിട്ടുണ്ട്: ``ജാതി-വര്‍ഗ്ഗീയശക്തികള്‍ക്കു അവരുടെ അനുകൂലികളെ നമുക്കെതിരായി അണിനിരത്താന്‍ കഴിവുണ്ട്. എന്നുമാത്രമല്ല, നമ്മുടെ അനുയായികളില്‍ ഒരു വിഭാഗത്തെ അവര്‍ സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്. ജാതി നേതാക്കളുടെ ചുറ്റും അണിനിരന്നിട്ടുള്ള ജനങ്ങളെ സമീപിക്കുന്ന കാര്യത്തില്‍ പാര്‍ടി ഫലപ്രദമായ അടവുകള്‍ക്ക് രൂപം നല്‍കുകയും ജാതി-വര്‍ഗ്ഗീയശക്തികളുടെ പിന്നിലുള്ള ബഹുജനങ്ങളെ നമ്മുടെ വശത്തേക്ക് കൊണ്ടുവരുന്നതിനായി ആ ശക്തികള്‍ക്കെതിരായി രാഷ്ട്രീയ പ്രചരണം സംഘടിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.''
2. പരമ്പരാഗത വ്യവസായങ്ങളിലും കാര്‍ഷിക മേഖലയിലും പണിയെടുക്കുന്ന പിന്നോക്ക ജാതിക്കാരായ പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങള്‍ അനവധി ദശാ ബ്‌ദങ്ങളുടെ പോരാട്ടങ്ങളുടെ ഫലമായി പാര്‍ട്ടിയോടൊപ്പം നിലക്കൊള്ളുന്നവരാണ്. പാര്‍ടിയുടെ ബഹുജനാടിത്തറയായ അടിസ്ഥാനവര്‍ഗ്ഗങ്ങളെ ജാതീയമായി അകറ്റുവാനുള്ള പരിശ്രമം നടക്കുകയാണ്. സാമുദായിക അടിസ്ഥാനത്തില്‍ യുവജന മഹിളാ സംഘടനകളും മറ്റു ബഹുജന സംഘടനകളും ശക്തിപ്പെടുത്തുകയാണ്. ട്രേഡ്-യൂണിയന്‍ കര്‍ഷക രംഗത്തേക്കും ഈ പ്രവണത വ്യാപിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങളും ഉണ്ട്. ജാതിസംഘടനകളുടെ സ്വാധീനം താരതമ്യേന ഇല്ലാതിരുന്ന മലബാര്‍ പ്രദേശത്തേക്ക് കൂടി തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കുന്നതിന് സംഘടിതമായ ശ്രമങ്ങളും അവര്‍ ആരംഭിച്ചിട്ടുണ്ട്.
3. വളരുന്ന ജനാധിപത്യബോധത്തിനെതിരായി ജാതി അടിസ്ഥാനമാക്കിയുള്ള സ്വത്വബോധം വളര്‍ത്താനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. ജാതിഭ്രാന്തും മതഭ്രാന്തും വളര്‍ത്താനും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുവാനും ബോധപൂര്‍വ്വമായ സംഘടിത പ്രവര്‍ത്തനം നടക്കുന്നുണ്ട്. ജാത്യാഭിമാനം പരസ്യമായി ഉല്‍ഘോഷിക്കുന്നതിന് മടിക്കേണ്ടാത്ത ഒരു സാംസ്‌കാരികാന്തരീക്ഷം സംസ്ഥാനത്ത് വളര്‍ത്തിക്കൊണ്ടു വരികയാണ്.
4. മുകളില്‍ വിവരിച്ച സ്ഥിതിവിശേഷം എന്തുകൊണ്ട് ഇന്നുണ്ടായിരിക്കുന്നുവെന്നതിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ സജീവമായ പ്രവര്‍ത്തനങ്ങള്‍ നടന്ന നാടാണ് കേരളം. സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനം, സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനം എന്നിവയോടെല്ലാം ഇടകലര്‍ന്നു വളര്‍ന്നുവന്ന ജനാധിപത്യബോധത്തെ എല്ലാത്തരം മേധാവിത്വവും ചൂഷണവും അവസാനിപ്പിച്ച് സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് സമൂഹം കെട്ടിപ്പടുക്കാന്‍ ഉപകരിക്കുന്ന ഉയര്‍ന്ന വിപ്ലവബോധമാക്കി വളര്‍ത്താന്‍ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ടി കേരളത്തില്‍ സജീവ സാന്നിദ്ധ്യമാണ്. പാര്‍ടിയുടെയും വര്‍ഗ്ഗ-ബഹുജനസംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന എണ്ണമറ്റ സമരങ്ങളും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരുകളും കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ മേഖലകളില്‍ പുരോഗമനപരമായ മാറ്റങ്ങള്‍ വരുത്തുന്നതില്‍ വിജയം കൈവരിച്ചു. ഭൂപരിഷ്‌കരണം, സാര്‍വ്വത്രിക വിദ്യാഭ്യാസം, ഉയര്‍ന്ന ആരോഗ്യ പരിരക്ഷ, അധികാര വികേന്ദ്രീകരണം തുടങ്ങി അഭിമാനാര്‍ഹമായ ഒട്ടേറെ നേട്ടങ്ങള്‍ കേരളം കൈവരിച്ചു. ഈ പുരോഗതിയെല്ലാം കൈവരിച്ച കേരളത്തില്‍ ജാതീയതയിലേക്കുള്ള തിരിച്ചുപോക്ക് എന്തുകൊണ്ട് സംഭവിക്കുന്നു എന്നത് ഗൗരവമായ ഒരു പരിശോധനയ്‌ക്ക് വിധേയമാക്കേണ്ടതുണ്ട്.
പിന്നോട്ടടിയുടെ കാരണങ്ങള്‍
5. ജാതിയെന്നത് ഇന്ത്യന്‍ സമൂഹത്തിന്റെ പ്രത്യേകതയാണ്. ഇന്ത്യയിലുള്ളതുപോലെ ജാതി സമ്പ്രദായമോ, ജാതി ശ്രേണികളോ മറ്റു രാജ്യങ്ങളില്‍ കാണാനാവില്ല. ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനത്തിനും മര്‍ദ്ദനത്തിനും ദീര്‍ഘകാലത്തെ ചരിത്രമുണ്ട്. ഗോത്രസമുദായത്തിന്റെ തകര്‍ച്ചയോടെ ജാതി വ്യത്യാസവും ജാതി മേധാവിത്വവും വളര്‍ന്നു ശക്തിപ്പെടാന്‍ തുടങ്ങി. ഇന്ത്യയിലെ മുതലാളിത്ത വികാസം ജാതി വ്യവസ്ഥയെ തകര്‍ക്കുന്നില്ല; മറിച്ച് ജാതിവ്യവസ്ഥയുമായി അത് സന്ധി ചെയ്യുന്നു, ജാതി വിദ്വേഷങ്ങള്‍ വളര്‍ത്തുന്നു. ഇന്ത്യയിലെ മുതലാളിത്ത വളര്‍ച്ചയുടെ പ്രത്യേകതയാണ് ഇതിന് കാരണം. പാര്‍ടി പരിപാടിയില്‍ ഈ പ്രതിഭാസത്തെ ഇപ്രകാരമാണ് വിശദീകരിക്കുന്നത്.
``ജാതീയ മര്‍ദ്ദനത്തിന്റെയും വിവേചനത്തിന്റെയും പ്രശ്‌നം സുദീര്‍ഘചരിത്രമുള്ളതും പ്രാങ് മുതലാളിത്ത സാമൂഹ്യവ്യവസ്ഥയില്‍ രൂഢമൂലവുമാണ്. മുതലാളിത്ത വികാസത്തിന്റെ കീഴിലുള്ള സമൂഹം നിലവിലുള്ള ജാതി വ്യവസ്ഥയുമായി സന്ധി ചെയ്യുകയായിരുന്നു'' (പാര്‍ടി പരിപാടി ഖണ്ഡിക 5.12) ``ഇന്ത്യയിലെ കാര്‍ഷികരംഗത്തെ മുതലാളിത്ത വളര്‍ച്ച പഴയരൂപങ്ങളെ നിഷ്‌കരുണം നശിപ്പിക്കുന്നതിനെ അടിസ്ഥാനപ്പെടുത്തിയതല്ല. മറിച്ച് പ്രാങ് മുതലാളിത്ത ഉല്‍പാദന ബന്ധങ്ങളുടേതും സാമൂഹ്യസംഘടനാരൂപങ്ങളുേെടതുമായ ജീര്‍ണാവശിഷ്ടങ്ങള്‍ക്കുമേല്‍ പ്രതിഷ്‌ഠിക്കപ്പെട്ടിട്ടുള്ളതാണ്. ``ആധുനികത'' വികസിക്കുന്നുവെന്നതിനര്‍ത്ഥം പ്രാചീനമായവയുടെ തുടര്‍ന്നുള്ള അസ്‌തിത്വം ഒഴിവാക്കപ്പെടുന്നുവെന്നല്ല'' (ഖണ്ഡിക 3.19). അര്‍ധ ഫ്യൂഡല്‍ വ്യവസ്ഥയാണ് ഇന്നും തുടരുന്ന ജാതിയുടെ സാമൂഹ്യ-സാമ്പത്തിക അടിത്തറ. അര്‍ധഫ്യൂഡല്‍ ചൂഷണത്തിന്റെയും അടിച്ചമര്‍ത്തലിന്റേയും ഒരു മുഖ്യ ഉപാധികൂടിയാണ് സവര്‍ണ്ണ മേധാവിത്വം.
6. മുകളില്‍ സൂചിപ്പിച്ച സ്ഥിതിവിശേഷം രണ്ടു വ്യത്യസ്‌ത പ്രവണതകള്‍ക്കു രൂപം നല്‍കിയിട്ടുണ്ട്. അതില്‍ ഒന്നാമത്തേത് ജാതീയ അടിച്ചമര്‍ത്തലിനെതിരായി കീഴ് ജാതിക്കാരുടെ പ്രതികരണമാണ് ``ജാതീയമായ മര്‍ദ്ദനം അവസാനിപ്പിക്കുന്നതിലും ബൂര്‍ഷ്വാ-ഭൂപ്രഭു വ്യവസ്ഥ പരാജയപ്പെട്ടിരിക്കുകയാണ്. പട്ടികജാതിക്കാരാണ് ഏറ്റവുമധികം കെടുതികള്‍ അനുഭവിക്കുന്നത്. അയിത്താചരണവും വിവേചനത്തിന്റെ മറ്റു രൂപങ്ങളും നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടിട്ടും ദളിതര്‍ അവയ്‌ക്ക് വിധേയരാവുകയാണ്. വിമോചനത്തിനായുള്ള ദളിതരുടെ വളര്‍ന്നുവരുന്ന ബോധത്തെ മൃഗീയമര്‍ദ്ദനങ്ങളും അതിക്രമങ്ങളും കൊണ്ട് നേരിടാനാണ് തുനിയുന്നത്. സമൂഹത്തിലെ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ അഭിലാഷങ്ങള്‍ പ്രതിഫലിപ്പിക്കുന്നു എന്ന നിലയില്‍ ദളിതരുടെ മുന്നേറ്റത്തിന് ജനാധിപത്യപരമായ ഉള്ളടക്കമുണ്ട്. ജാതി അടിസ്ഥാനത്തില്‍ വിഭജിതമായ സമൂഹത്തില്‍ പിന്നോക്കജാതിക്കാരും അവരുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു.'' (ഖണ്ഡിക 5.10)
7. അതേ സമയം ജാതി പ്രസ്ഥാനങ്ങള്‍ക്ക് ഗൗരവമായ ഒരു പരിമിതി ഉണ്ടെന്ന് കൂടി പാര്‍ട്ടി പരിപാടി ചൂണ്ടിക്കാണിക്കുന്നു. ``വോട്ട്‌ബാങ്കുകള്‍ ശക്തിപ്പെടുത്തുക എന്ന സങ്കുചിത ലക്ഷ്യത്തോടെ ജാതീയ വിഭജനങ്ങള്‍ സ്ഥായിയായി നിലനിര്‍ത്തുന്നതിനും ഈ അധഃസ്ഥിത വിഭാഗങ്ങളെ പൊതുജനാധിപത്യ പ്രസ്ഥാനത്തില്‍ നിന്നു അകറ്റി നിര്‍ത്തുന്നതിനും ജാതിവികാരം മാത്രം ഇളക്കിവിടുന്ന ഒരു നീക്കവും ഇതോടൊപ്പമുണ്ട്. സങ്കുചിതമായ തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്ക് വേണ്ടി ജാതി അടിസ്ഥാനത്തിലുള്ള ധ്രുവീകരണം ഉപയോഗപ്പെടുത്താന്‍ നിരവധി ജാതി നേതാക്കളും ബൂര്‍ഷ്വാ രാഷ്ട്രീയ കക്ഷികളുടെ ചില നേതാക്കളും തുനിയുകയും എല്ലാ ജാതികളിലുംപെട്ട മര്‍ദ്ദിതവിഭാഗങ്ങളുടെ പൊതുവായ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനോട് അവര്‍ ശത്രുതാ മനോഭാവം പ്രകടമാക്കുകയും ചെയ്യുന്നു. ഭൂമി, കൂലി എന്നീ അടിസ്ഥാനപരമായ വര്‍ഗ്ഗ പ്രശ്‌നങ്ങളേയും പഴയ സാമൂഹ്യക്രമം തൂത്തെറിയുന്നതിനുള്ള അടിത്തറയായ ഭൂപ്രഭുത്വത്തിനെതിരായ പോരാട്ടത്തേയും അവര്‍ അവഗണിക്കുന്നു.'' (ഖണ്ഡിക 5.11)
8. പാര്‍ടി പരിപാടിയില്‍ ചൂണ്ടിക്കാണിച്ചതുപോലെയുള്ള നീക്കങ്ങള്‍ കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയമണ്ഡലങ്ങളില്‍ പല ജാതി നേതാക്കന്മാരുടെയും ബൂര്‍ഷ്വാകക്ഷികളുടെ നേതാക്കന്മാരുടെയും ഭാഗത്തു നിന്നും ഉണ്ടാവുന്നതു കാണാം. രാഷ്ട്രീയാധികാരത്തില്‍ പങ്കുലഭിച്ചാല്‍ തങ്ങളുടെ സ്വാധീനമേഖല വിപുലപ്പെടുത്താനാകുമെന്നാണ് ജാതികള്‍ക്കുള്ളില്‍ വളര്‍ന്നുവന്ന ചില പ്രമാണിമാരുടെ കണക്കുകൂട്ടല്‍. തങ്ങളുടെ പദവിക്കും ഉദ്യോഗസ്ഥാനക്കയറ്റത്തിനും വേണ്ടി പൊതു ജനാധിപത്യ പ്രസ്ഥാനത്തിന്റെ മുഖ്യധാരയില്‍ നിന്ന് ജനങ്ങളെ അകറ്റി സമ്മര്‍ദ്ദ വിഭാഗമായി ഉപയോഗിക്കുന്ന ചില ഉദ്യോഗസ്ഥപ്രമാണിവിഭാഗവും ചില ജാതികള്‍ക്കുള്ളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നതായി കാണാം. ഓരോ ജാതിയിലും വളര്‍ന്നു വരുന്ന സമ്പന്ന വിഭാഗമാണ് ഇന്ന് ജാതി പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. വിവിധ സമുദായങ്ങളിലെ ബൂര്‍ഷ്വാവര്‍ഗങ്ങളുടെ വളര്‍ച്ചയുടെ പ്രത്യേകതകള്‍ ജാതീയതയെ പഠിക്കുന്നതിന് കണക്കിലെടുക്കേണ്ടതുണ്ട്. ബൂര്‍ഷ്വാവര്‍ഗ്ഗത്തിന്റെ വളര്‍ച്ചയിലുണ്ടാകുന്ന മാറ്റങ്ങള്‍ ജാതി സംഘടനയുടെ സ്വഭാവത്തിലും പ്രകടമാണ്. മുതലാളിത്ത വളര്‍ച്ചയുടെ ആരംഭകാലത്ത് സാമൂഹ്യപരിഷ്‌കരണം തുടങ്ങിയ പുരോഗമന നിലപാടുകള്‍ സ്വീകരിക്കുന്ന ബൂര്‍ഷ്വാ വര്‍ഗങ്ങള്‍ ഇന്ന് സാമൂഹ്യ പരിഷ്‌കരണത്തിനെതിരായതും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രകടിപ്പിക്കുന്നതുമായ നിലപാടുകള്‍ എടുക്കുന്നു.
9. ഇന്നത്തെ ജാതി രാഷ്ട്രീയ ഇടപെടലുകളെ വിലയിരുത്തുമ്പോള്‍ പരിഗണിക്കേണ്ടുന്ന മറ്റൊരു മുഖ്യ വിഷയം ആര്‍എസ്‌എസ്-ബിജെപി വര്‍ഗീയതയുടെ നിലപാടാണ്.ബിജെപി കേന്ദ്രസര്‍ക്കാരില്‍ അധികാരത്തില്‍ വന്നത് ഹിന്ദുവര്‍ഗ്ഗീയതയുടെ വിഷലിപ്‌തമായ അന്തരീക്ഷം ഇന്ത്യയില്‍ ആകമാനം സൃഷ്‌ടിച്ചിരിക്കുകയാണ്. ഇത് ജാതീയവും സങ്കുചിതവുമായ പ്രവണതകള്‍ക്ക് ആക്കം കൂട്ടുന്നു. ആര്‍.എസ്.എസ് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കാന്‍ നടത്തുന്ന പരിശ്രമങ്ങള്‍ സൃഷ്ടിച്ച അന്തരീക്ഷം ജാതി സംഘടനകള്‍ വളരുന്നതിന് ഉപകരിക്കുന്നു. കേരളത്തില്‍ തങ്ങളുടെ ബഹുജന സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള കുറുക്കു വഴിയായിട്ട് ഇന്ന് ആര്‍.എസ്.എസ്. ജാതി സംഘടനകളെയും സാമുദായിക-മതസാംസ്‌കാരിക കേന്ദ്രങ്ങളെയും ഉപയോഗപ്പെടുത്തുന്നു.. ജനങ്ങളെ ജാതിയടിസ്ഥാനത്തില്‍ ഭിന്നിപ്പിച്ചു സംഘടിപ്പി ക്കുക പിന്നീട് വര്‍ഗീയടിസ്ഥാനത്തില്‍ ഒന്നിപ്പിക്കുക എന്നതാണ് അവരുടെ സമീപനം. ശിവഗിരിയെ കാവി പുതപ്പിക്കുവാനുള്ള ഗൂഢശ്രമം യാദൃശ്ചികമായിരുന്നില്ല. എസ്‌എന്‍ഡിപി യോഗത്തെ തങ്ങള്‍ക്കനുകൂലമായി മെരുക്കുന്നതിന് വെള്ളാപ്പള്ളി ക്കെതിരായ സാമ്പത്തിക കുറ്റകേസുകളെപോലും അവര്‍ പ്രയോജനപ്പെടുത്തി. അത്യധികം ആപല്‌കരമായ ഒരു നീക്കമാണ് ബി.ജെ.പി. നടത്തുന്നത്.
10. അഖിലേന്ത്യാ രാഷ്ട്രീയത്തില്‍ യു.പി., ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ജാതി പാര്‍ടികളുടെ അധികാരാവരോഹണം കേരളത്തിലെ സാമുദായിക ശക്തികള്‍ക്ക് പ്രചോദനമായിട്ടുണ്ട്. രാഷ്ട്രീയാധികാരം നേടാന്‍ ബി.എസ്.പി., ആര്‍.ജെ.ഡി., സമാജ്‌വാദി തുടങ്ങിയ കക്ഷികള്‍ ജാതിവികാരത്തെ ഫലപ്രദമായി പ്രയോജനപ്പെടുത്തുകയുണ്ടായല്ലോ. കേന്ദ്രം ഭരിക്കുന്ന ബിജെപി തന്നെ വര്‍ഗീയകക്ഷിയാണല്ലോ? ജാതിഭ്രാന്തും മതഭ്രാന്തും വളര്‍ത്തിയാല്‍ അധികാരത്തില്‍ കയറനാകുമെന്ന നില ഇന്ത്യയുടെ ജനാധിപത്യ വളര്‍ച്ചയ്‌ക്കേറ്റ താല്‍ക്കാലികമായ തിരിച്ചടിയാണ്.
11. കേരളത്തിലെ ജാതി പ്രശ്‌നത്തെ വര്‍ഗീയതയില്‍ നിന്ന് ഒറ്റപ്പെടുത്തി പൂര്‍ണ്ണമായി വിശദീകരിക്കുവാനാവില്ല എന്നത് ഒരു വസ്‌തുതയാണ്. മുസ്ലിം ക്രിസ്‌ത്യന്‍ വര്‍ഗ്ഗീയത സമകാലീന ജാതീയ വേലിയേറ്റത്തിന് പ്രചോദനമായി തീര്‍ന്നിട്ടുണ്ട് വര്‍ഗീയതയുടേയും മതന്യൂനപക്ഷങ്ങളുടെയും പ്രശ്‌നങ്ങളെ കുറിച്ച് ഈ രേഖയില്‍ പരിശോധിക്കുന്നില്ല. വര്‍ഗീയതയെക്കുറിച്ച് പാര്‍ടി കോണ്‍ഗ്രസ്‌സും സംസ്ഥാന കമ്മിറ്റിയും സുവ്യക്തമായ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. ക്രൈസ്‌തവ മുസ്‌ലീം ന്യൂനപക്ഷങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് കേരളാ കോണ്‍ഗ്രസും മുസ്‌ലീം ലീഗും കേരളത്തില്‍ രാഷ്ട്രീയ പാര്‍ടിയായി നിലനില്‍ക്കുന്നതും സംസ്ഥാന ഭരണാധികാരം കൈകാര്യം ചെയ്യുന്നതും ഹിന്ദുമതത്തിലെ പല ജാതിനേതാക്കന്മാര്‍ക്കും രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന് പ്രേരണയാകുന്നു. ജാതിരാഷ്ട്രീയം ശക്തിപ്പെടുന്നതിന് സാഹചര്യമൊരുക്കുന്നു.
12. ഇന്നത്തെ ജാതീയ വേലിയേറ്റത്തിന് ആഗോളവല്‍ക്കരണ പ്രതിസന്ധിയുമായും ബന്ധമുണ്ട്. ആഗോളവല്‍ക്കരണത്തിന് സമാന്തരമായി വംശീയ സങ്കുചിത ചിന്താഗതികള്‍ ഉയര്‍ന്നുവരുന്നത് അന്തര്‍ദേശീയ അനുഭവമാണല്ലോ. ഈ നിലപാടുകള്‍ പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധി അല്ലെന്നു മാത്രമല്ല ജനങ്ങളെ ഭിന്നിപ്പിക്കുക വഴി ചെറുത്തു നില്‌പ്പിന് തടസ്‌സമായി തീരുകയും ചെയ്യുന്നു. രൂക്ഷമായ തൊഴിലില്ലായ്‌മയുടെ പശ്ചാത്തലത്തില്‍ സംവരണത്തിന്റെ പേരു പറഞ്ഞ് ജനങ്ങളെ ജാതീയമായി ഭിന്നിപ്പിക്കുകയും എന്നാല്‍ അവസാനം ഭരണവര്‍ഗങ്ങള്‍ക്കു പിന്നില്‍ ഒരുമിച്ച് ചേരുകയും ചെയ്‌ത അനുഭവം കേരളത്തിലുണ്ടല്ലോ.
13. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അധികാരഭ്രഷ്ടമാക്കുന്നതിന് വേണ്ടി 2001 ലെ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പടച്ചുണ്ടാക്കിയ ജാതി-വര്‍ഗീയ മുന്നണിയും അത് നേടിയ വിജയവും കേരളത്തിലെ ജാതി രാഷ്ട്രീയത്തില്‍ ഒരു വഴിത്തിരിവായി തീര്‍ന്നിട്ടുണ്ട്. 1990 കളില്‍ സാമൂഹ്യരംഗത്ത് പല കാരണങ്ങളാലും കൂടുതല്‍ കൂടുതല്‍ ഊര്‍ജ്വസ്വലമായി തീര്‍ന്നുകൊണ്ടിരുന്ന ജാതി സംഘടനകള്‍ക്ക് പുതിയൊരു അടിത്തറ യു.ഡി.എഫ് ഭരണം നല്‍കിക്കൊണ്ടിരിക്കുകയാണ്. നമുക്കെതിരെ രൂപം കൊണ്ട ജാതി-വര്‍ഗീയ വിശാലമുന്നണി നിലനിര്‍ത്തുന്നതിനുള്ള പ്രീണന നയങ്ങളാണ് യുഡിഎഫ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ക്രിസ്‌ത്യന്‍-മുസ്ലിം വര്‍ഗീയ ശക്തികള്‍ക്ക് ഭരണത്തിലുള്ള പ്രത്യക്ഷ പങ്കും സ്ഥാനവും ചൂണ്ടികാണിച്ചുകൊണ്ട് സമുദായിക അടിസ്ഥാനത്തില്‍ സംഘടിച്ച് രാഷ്ട്രീയമായി വിലപേശുന്നതിനാണ് ജാതി പ്രമാണിമാര്‍ ആഹ്വാനം ചെയ്യുന്നത്. എസ്‌എന്‍ഡിപി യോഗ നേതൃത്വം ഈ നിലപാടു പരസ്യമായി എടുക്കുന്നു. എന്‍.എസ്.എസ് ആവട്ടെ വിദ്യാഭ്യാസ കച്ചവട ആനുകൂല്യങ്ങള്‍ ഉറപ്പിക്കുന്നതിനായി സാമുദായിക അടിസ്ഥാനത്തില്‍ ജനസംഖ്യാ കണക്ക് എടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. മുഖ്യമായും സാമൂഹ്യമണ്ഡലത്തില്‍ ഒതുങ്ങി പ്രവര്‍ത്തിക്കുന്ന ജാതി പ്രസ്ഥാനങ്ങള്‍ പ്രത്യക്ഷമായി തന്നെ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനും നിര്‍ണ്ണായക സ്വാധീനഘടകമാകാനും ശ്രമിക്കുന്നു. മത-ന്യൂനപക്ഷ വര്‍ഗീയ പാര്‍ടികളുടെ സമ്മര്‍ദ്ദതന്ത്ര രാഷ്ട്രീയം സ്വയം പകര്‍ത്താനാണ് ജാതി സംഘടനകള്‍ ശ്രമിക്കുന്നത്.
14. കമ്യൂണിസ്‌റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ 1957 ല്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന സംസ്‌ഥാന ഗവര്‍മെണ്ടിനെ എല്ലാ മത-ജാതിശക്‌തികളെയും അണിനിരത്തി വിശാലമായ കമ്യൂണിസ്‌റ്റ്‌വിരുദ്ധമുന്നണി കെട്ടിപ്പടുത്ത് താഴെയിറക്കുക എന്ന തന്ത്രമാണ് കോണ്‍ഗ്രസ് കേരളത്തില്‍ സ്വീകരിച്ചത്. ജനാധിപത്യശക്‌തികളുടെ വളര്‍ച്ചയ്‌ക്ക് ആഘാതമേല്‍പിക്കാന്‍ കോണ്‍ഗ്രസിന്‍െറയും മത-ജാതി നേതാക്കളുടെയും നീക്കത്തിന് കഴിഞ്ഞു. ഇതേത്തുടര്‍ന്ന് ജാതി-മതവിഭാഗങ്ങളുടെ സംയുക്‌തമായ എതിര്‍പ്പ് ഒഴിവാക്കാന്‍ പാര്‍ടി പ്രത്യേകം ശ്രദ്ധിച്ചു. ചില തെരഞ്ഞെടുപ്പുകളില്‍ ചില വിഭാഗങ്ങളുമായി താല്‍ക്കാലികസന്‌ധിയില്‍ ഏര്‍പ്പെടാനും സഹായം സ്വീകരിക്കാനും മുതിര്‍ന്നു. ജാതിക്കും ജാതിസംഘടനകള്‍ക്കും എതിരായ പ്രചാരവേല കുറെ വര്‍ഷങ്ങളായി കമ്യൂണിസ്‌റ്റ് മാര്‍ക്‌സിസ്‌റ്റ്‌പാര്‍ടിയുടെ ഭാഗത്തുനിന്നുപോലും ഫലപ്രദമായി ഇല്ലാതായി. മതനിരപേക്ഷ പ്രചാരവേല മതം രാഷ്‌ട്രീയത്തില്‍ ഇടപെടുന്നതിന് എതിരെയുള്ളത് മാത്രമായി പരിമിതപ്പെട്ടു. ജാതിവികാരം ഊതിവീര്‍പ്പിച്ച് തങ്ങളുടെ സ്വാധീനം നിലനിര്‍ത്തുന്നതിന് ഇതുവഴി ജാതിനേതാക്കള്‍ക്ക് അവസരംലഭിച്ചു.കോണ്‍ഗ്രസിന്‍െറ നേതൃത്വത്തിലുള്ള മത-ജാതി രാഷ്‌ട്രീയകക്ഷികളുടെ ഐക്യമുന്നണി മത-ജാതി രാഷ്‌ട്രീയ പരിഗണന അടിസ്‌ഥാനമാക്കി ഭൂരിപക്ഷം സ്‌കൂളുകളും കോളേജുകളും വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് വിതരണംചെയ്യുന്ന സമ്പ്രദായമാണ് എടുത്തുപോരുന്നത്. നാടിന്‍െറ വിദ്യാഭ്യാസആവശ്യവും വിദ്യാഭ്യാസപുരോഗതിയും ഫലത്തില്‍ വിസ്‌മരിക്കപ്പെട്ടു. കമ്യൂണിസ്‌റ്റ് മാര്‍ക്‌സിസ്‌റ്റ് പാര്‍ടിക്കുകൂടി പങ്കുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവര്‍മെണ്ട് അധികാരത്തില്‍വന്നാലും മത-ജാതി പ്രാതിനിധ്യത്തിന്‍െറ പേരില്‍ വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്ക് സമ്മര്‍ദംചെലുത്താനും കാര്യങ്ങള്‍ നേടാനുമാകും എന്ന നില വളര്‍ന്നുവന്നു. ഇതിനെ ഉപയോഗപ്പെടുത്തി മത-ജാതി വികാരം വളര്‍ത്തി തങ്ങളുടെ സ്വാധീനം ഉറപ്പിക്കാന്‍ സമ്പന്നവിഭാഗത്തിന് കഴിയുന്നു.
15. സവര്‍ണ്ണ ജാതികളുടെ സംഘടനകളില്‍ ഇന്ന് ഏറ്റവും പ്രധാനം എന്‍.എസ്.എസ് ആണ്. ഉപജാതി അടിസ്ഥാനത്തിലുള്ള സംഘടനകളും നിലവിലുണ്ട്. മറ്റു സവര്‍ണ്ണ ജാതി സംഘടനകള്‍ (യോഗക്ഷേമസഭ പോലുള്ള) അംഗബലക്കുറവുകൊണ്ട് പ്രബലമല്ല. അവര്‍ണ ജാതികളില്‍ ഏറ്റവും പ്രമുഖ സംഘടന എസ്.എന്‍.ഡി.പി യൂണിയനാണ്. ധീവരസഭ, വിശ്വകര്‍മ്മ മഹാസഭ, നാടാര്‍ മഹാജനസഭ, ലത്തീന്‍ കത്തോലിക്ക അസോസിയേഷന്‍, പരിവര്‍ത്തന ക്രൈസ്‌തവ സംഘടനകള്‍ തുടങ്ങി ഒട്ടേറെ സംഘടനകള്‍ മറ്റ് പിന്നോക്ക ജാതികളുടെ അടിസ്ഥാനത്തിലും രൂപം കൊണ്ട് പ്രവര്‍ത്തിക്കുന്നുണ്ട്. പട്ടികജാതി വിഭാഗങ്ങള്‍ക്ക് ഓരോന്നിനും പ്രത്യേകം സംഘടനകള്‍ ശക്തമായി പ്രവര്‍ത്തിച്ചുവരുന്നു. കേരള പുലയര്‍ മഹാസഭ, സാംബവസഭ തുടങ്ങിയവയാണ് പ്രധാനം. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള അധ:കൃതവര്‍ഗലീഗ്, പുതിയ ദളിത് സംഘടനകള്‍ എല്ലാ വിഭാഗങ്ങളിലുമുള്ളവരും ഉള്‍പ്പെടുന്നു. എണ്ണത്തില്‍ കുറവായ ആദിവാസികള്‍ ഗോത്ര അടിസ്ഥാനത്തിലാണ് ജീവിക്കുന്നത്. സംസ്ഥാനാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവയായി ആദിവാസി ക്ഷേമസമിതിയടക്കം രണ്ടു ആദിവാസി സംഘടനകളാണ് മുഖ്യമായിട്ടുള്ളത്. പരമ്പരാഗത ജാതിവിഭജനത്തിന് പുറത്തുള്ളവരായ ആദിവാസികളുടെ സംഘടനകളെ കേവലം ജാതിസംഘടനകളായി കാണുവാന്‍ പാടുള്ളതല്ല. ജാതിസംഘടനകളുടെ കേരള സാമൂഹ്യപുരോഗതിയിലെ പങ്കിലും നമ്മുടെ പാര്‍ടിയുമായിട്ടുള്ള ബന്ധത്തിലും വലിയമാറ്റങ്ങള്‍ കാലാന്തരത്തില്‍ വന്നിട്ടുണ്ട്. ഈ മാറ്റങ്ങളെ വൈരുദ്ധ്യാത്മകമായി മനസ്‌സിലാക്കാന്‍ നമുക്ക് കഴിയണം. അതുപോലെ തന്നെ, ജാതി സംഘടനകളുടെ സ്വാധീനത്തില്‍ ചരിത്രപരമായി തന്നെ പ്രാദേശികാന്തരങ്ങളുണ്ട്. ഇവ കൂടി കണക്കിലെടുത്തുവേണം നമ്മുടെ നയസമീപനം കൈക്കൊള്ളാന്‍.
സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങള്‍
16. കേരളത്തിലെ മുതലാളിത്ത പരിവര്‍ത്തനത്തിന്റെ ഭാഗമായാണ് സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ ആവിര്‍ഭവിച്ചത്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ തുടങ്ങിയ മുതലാളിത്തവികാസം പരമ്പരാഗത ജാതി ശ്രേണി സമൂഹത്തില്‍ ഒട്ടനവധി പൊരുത്തക്കേടുകള്‍ക്ക് ഇടയാക്കി. പരമ്പരാഗത ജാതീയ ആചാരങ്ങളും മര്യാദകളും വ്യവസായത്തിന്റെയും കച്ചവടത്തിന്റെയും പുതുയുഗത്തില്‍ അര്‍ത്ഥശൂന്യമായിക്കഴിഞ്ഞിരുന്നു. ഈ അനാചാരങ്ങളെല്ലാം തുടച്ചു മാറ്റിയെങ്കിലേ മുതലാളിത്ത യുഗത്തില്‍ മുന്നേറാന്‍ കഴിയൂ എന്നത് വ്യക്തമായിരുന്നു. ഇത് അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായ പ്രസ്ഥാനങ്ങള്‍ക്ക് എല്ലാ സമുദായങ്ങളിലും ജന്മം നല്‍കി. അതുപോലെ തന്നെ, നിലവിലുണ്ടായിരുന്ന ജാതി സംഘടനയും സവര്‍ണ മേധാവിത്വവും അവര്‍ണ്ണര്‍ക്കിടയില്‍ വളര്‍ന്നു വന്ന ബൂര്‍ഷ്വാ ശക്തികള്‍ക്ക് വിഘാതമായിരുന്നു. ഇത് സവര്‍ണ്ണ മേധാവിത്വത്തിനെതിരായ നാനാപ്രസ്ഥാനങ്ങള്‍ക്ക് രൂപം നല്‍കി. സവര്‍ണ്ണര്‍ക്കിടയിലെ ഉല്‌പതിഷ്‌ണുക്കളായ ചെറുവിഭാഗവും ഇത്തരം പ്രസ്ഥാനങ്ങളെ പിന്തുണക്കുകയും അവയില്‍ പങ്കെടുക്കുകയും ചെയ്‌തു. ചുരുക്കത്തില്‍ മതപരവും സാമുദായികവും സാമൂഹ്യവും രാഷ്ട്രീയവുമായ ഒട്ടേറെ വിഭിന്നധാരകള്‍ കൂടി ചേര്‍ന്നതായിരുന്നു കേരളത്തിലെ സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനം. ഇവയില്‍ ഏറ്റവും സുപ്രധാനം ശ്രീനാരായണഗുരുവിന്റെ ചിന്തകളും അവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പ്രസ്ഥാനങ്ങളുമായിരുന്നു.
17. മുപ്പതുകളില്‍ രൂപം കൊണ്ട കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെയും തുടര്‍ന്ന് രൂപം കൊണ്ട കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെയും മുന്നില്‍ സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങളോട് സ്വീകരിക്കേണ്ട നിലപാട് ഒരു പ്രായോഗിക പ്രശ്‌നമായി ഉയര്‍ന്നുവന്നിരുന്നു. സാമൂഹ്യ പരിഷ്‌കരണപ്രസ്ഥാനത്തിന്റെ ബൂര്‍ഷ്വാ ജനാധിപത്യ ഉള്ളടക്കം മനസ്‌സിലാക്കിയ പാര്‍ടി ശുദ്ധ ദേശീയവാദികളില്‍ നിന്നും വ്യത്യസ്‌തമായി സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങളില്‍ സജീവമായി പങ്കാളികളാകുന്നതിനും അവര്‍ണ്ണ ജാതികളുടെ സവര്‍ണ്ണ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്നതുമായ ഒരു നിലപാടാണ് കൈക്കൊണ്ടത്. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി തിരുവിതാംകൂറിലെ നിവര്‍ത്തന പ്രസ്ഥാനത്തിന് പിന്തുണ നല്‍കിയത് ഈ പശ്ചാത്തലത്തിലാണ്. ജാതി വിരുദ്ധ സമരത്തില്‍ പാര്‍ടിയുടെ പങ്കിലും സ്വതന്ത്രപ്രവര്‍ത്തനത്തിലും ഉണ്ടായ വളര്‍ച്ച വൈക്കം സത്യാഗ്രഹത്തില്‍ നിന്ന് ഗുരുവായൂര്‍ സത്യാഗ്രഹത്തിലേക്കും അവിടെ നിന്ന് പാലിയം സത്യാഗ്രഹത്തിലേക്കുമുളള വളര്‍ച്ചയില്‍ തെളിഞ്ഞുകാണാം. വൈക്കം സത്യാഗ്രഹകാലത്ത് പാര്‍ടി രൂപം കൊണ്ടിട്ടില്ല. ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ ഇടതുപക്ഷ കോണ്‍ഗ്രസുകാര്‍ സജീവ പങ്കാളികളായിരുന്നു. പാലിയം സത്യാഗ്രഹത്തിന്റെ നേതൃത്വമാകട്ടെ കമ്മ്യൂണിസ്റ്റ് പാര്‍ടിക്കായിരുന്നു. ജാതി അനാചാരങ്ങള്‍ക്കെതിരായ സമരത്തോടൊപ്പം ജാതിക്കും സമുദായത്തിനും അതീതമായി തൊഴിലാളികളുടെയും കൃഷിക്കാരുടെയും വര്‍ഗ്ഗ സംഘടനകള്‍ വളര്‍ത്തി എടുക്കുന്നതിനും ഈ വര്‍ഗ്ഗ നിലപാടില്‍ നിന്നുകൊണ്ട് അനാചാരങ്ങള്‍ക്കെതിരായും ജാതീയ അവശതകള്‍ക്കെതിരായും മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നതിന് പാര്‍ടി യത്‌നിക്കുകയും ചെയ്‌തു.
കമ്യൂണിസ്‌റ്റ് പാര്‍ടിയിലേക്ക്
18. ഈ നയസമീപനം സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങളിലെ ഉല്‌പതിഷ്‌ണുക്കളെ പാര്‍ടിയിലേക്ക് ആകര്‍ഷിക്കുന്നതിന് വഴി തെളിയിച്ചു. ഈഴവ സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനത്തിന്റെ കാര്യത്തില്‍ ഈ ഒഴുക്ക് വളരെ ശക്തമായിരുന്നു. സാമൂഹ്യ പരിഷ്‌കാര പ്രസ്ഥാനങ്ങളിലെ ബൂര്‍ഷ്വാ റാഡിക്കലിസം (ജാതിനിഷേധം, യുക്തിവാദം, റൊമാന്റിക് സാഹിത്യം) തുടങ്ങിയവ പാരമ്യതയിലെത്തിയത് ഈഴവ സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനത്തിലാണ് എന്ന് വേണമെങ്കില്‍ പറയാം. ആദ്യഘട്ടങ്ങളില്‍ സവര്‍ണ്ണ മേധാവിത്വത്തിനെതിരായ സമരങ്ങളില്‍ ബ്രിട്ടീഷ് ഭരണത്തെപ്പോലും സഹായിയായി കണ്ട സാമൂഹ്യ പരിഷ്‌കരണ നിലപാടില്‍ നിന്ന് ക്ഷേത്ര പ്രവേശന സമരത്തിലൂടെ ദേശീയ പ്രസ്ഥാനവുമായും ആലപ്പുഴ ട്രേഡ്‌യൂണിയനുകളിലൂടെയും മറ്റും തൊഴിലാളി പ്രസ്ഥാനമായും ബന്ധപ്പെടുന്ന വ്യത്യസ്‌തങ്ങളായ രാഷ്ട്രീയ ധാരകളേയും നമുക്ക് കാണാന്‍ കഴിയും. മൂന്നാമത്, പറഞ്ഞ ധാരയിലൂടെയാണ് ഒട്ടേറെ സാമൂഹ്യ പരിഷ്‌കരണ പ്രവര്‍ത്തകര്‍ തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തിലേക്കും കമ്യൂണിസ്റ്റ് പാര്‍ടിയിലേക്കും കടന്നുവന്നത്. വാഗ്‌ഭടാനന്ദനെപോലുള്ളവര്‍ മലബാറിലെ ഉല്‍പതിഷ്‌ണുക്കളില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അയ്യന്‍കാളിയുടെ ജാതിവിരുദ്ധ സമരം തൊഴില്‍ നിവര്‍ത്തനത്തിന്റെ രൂപം പോലും കൈക്കൊണ്ടു. സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ സൃഷ്ടിച്ച സാംസ്‌കാരികാന്തരീക്ഷം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്‌ക്ക് സഹായകരമായി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ് പിന്നീടുള്ള ദശകങ്ങളില്‍ സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനത്തിന്റെ വിപ്ലവകരമായ വശങ്ങളെ സ്വാംശീകരിച്ച് മുന്നോട്ടു കൊണ്ടുപോയത്. കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ ഭൂപരിഷ്‌കരണമാണ് സവര്‍ണ്ണ മേധാവിത്വത്തിന്റെ സാമ്പത്തികാടിത്തറ തകര്‍ത്തത്. ഭൂപരിഷ്‌കരണം പാവപ്പെട്ടവരുടെ വിദ്യാഭ്യാസ-സാംസ്‌കാരിക നിലയിലും വിലപേശല്‍ കഴിവിലും കുതിച്ചുചാട്ടം തന്നെ സൃഷ്ടിച്ചു. കൂലിക്ക് വേണ്ടി മാത്രമല്ല കര്‍ഷക തൊഴിലാളി യൂണിയന്‍ സമരം ചെയ്‌തിരുന്നത്. ജാതി അടിമത്തത്തിനെതിരായ മുദ്രാവാക്യങ്ങളും ഉയര്‍ത്തുന്നതില്‍ കര്‍ഷക തൊഴിലാളി യൂണിയനാണ് മുന്നില്‍ നിന്നത്.
19. വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ മുന്നേറ്റത്തിന് സമാന്തരമായി മറ്റൊരു പ്രതിഭാസവും ശക്തമായി. ഒരുകാലത്ത് പുരോഗമനപരമായ നിലപാടെടുത്ത് പുരോഗമനപരമായ കര്‍ത്തവ്യം നിര്‍വ്വഹിച്ചുവന്ന സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ കൂടുതല്‍ കൂടുതല്‍ ജാതീയതയുടെ ചട്ട കൂട്ടിലേക്കും നിക്ഷിപ്‌ത താല്‌പര്യക്കാരുടെ കൈപ്പിടിയിലേക്കും ഒതുങ്ങുവാന്‍ തുടങ്ങി. ഈ രൂപാന്തരം അനിവാര്യമായിരുന്നു. കാരണം ആചാര പരിഷ്‌കാരങ്ങള്‍നല്ല പങ്കും അറുപതുകളായപ്പോഴേക്കും പ്രാവര്‍ത്തികമായി. കൂടാതെ, മുതലാളിത്ത വളര്‍ച്ച ജാതികള്‍ക്കും സമുദായങ്ങള്‍ക്കുമുള്ളിലെ വര്‍ഗ്ഗവൈരുദ്ധ്യങ്ങള്‍ മൂര്‍ച്ഛിപ്പിച്ചു. സ്വാതന്ത്ര്യത്തിന് മുമ്പു തന്നെ എസ്.എന്‍.ഡി.പി. നേതൃത്വം ദിവാന്‍ ഭരണത്തോട് സന്ധി ചെയ്‌തു. പുന്നപ്ര വയലാര്‍ സമരകലമായപ്പോഴേക്കും ദിവാന്റെ ഒറ്റുകാരായിപ്പോലും അവരില്‍ ചിലര്‍ അധഃപതിച്ചു. സാമുദായിക പിന്തിരിപ്പന്‍ പ്രവണതകള്‍ ശ്രീനാരായണ ഗുരുവിന്റെ കാലത്തു തന്നെ സംഘടനയില്‍ പ്രബലമായി വന്നിരുന്നു. ഇതേക്കുറിച്ച് ഗുരുതന്നെ ഏറെ അസ്വസ്ഥനായിരുന്നുവെന്ന് ചരിത്രം പറയുന്നു. ഈഴവ സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനത്തിന്റെ ജാതീയമായ ചട്ടക്കൂടേ എസ്.എന്‍.ഡി.പി.യില്‍ നിലനിന്നിട്ടുള്ളു. അതിന്റെ വിപ്ലവാത്മകമായ പൈതൃകം മുന്നോട്ടു കൊണ്ടുപോയത് തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനമാണ്.
ജാതിസംഘടനകളുടെ പിന്തിരിപ്പന്‍ സ്വഭാവം
20. ഒരേ ജാതിയില്‍ തന്നെ മുതലാളിയും തൊഴിലാളിയുമുണ്ട്; കര്‍ഷകതൊഴിലാളിയും കര്‍ഷക മുതലാളിയുമുണ്ട്. ഈ വൈരുദ്ധ്യത്തെ മറച്ചുവെക്കാനാണ് ജാതി സംഘടനകളുടെ ശ്രമം. ഈ രണ്ട് ചേരികളില്‍ ജാതി സംഘടന ആരുടെ കൂടെ നില്‍ക്കും എന്നതാണ് പ്രശ്‌നം. ഈ വര്‍ഗ്ഗ വൈരുദ്ധ്യത്തിന്റെ പരിഹാരത്തില്‍ നിന്ന് ഒഴിഞ്ഞുമാറിക്കൊണ്ട് ജാതി മേധാവിത്വത്തിന്റെ പ്രശ്‌നം പരിഹരിക്കാനാവില്ല. അവ തമ്മില്‍ അത്ര അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ നാട്ടില്‍ നടക്കേണ്ട മുഖ്യ സാമൂഹ്യ പരിവര്‍ത്തനത്തിന്റെ ഭാഗമായി ജാതി മേധാവിത്വത്തിന്റെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് സമരം ചെയ്യാന്‍ തയ്യാറാവുന്ന വര്‍ഗ്ഗ സംഘടനകള്‍ക്ക് മാത്രമേ ജാതി സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ തുടക്കം കുറിച്ച ജനാധിപത്യ വിപ്ലവം പൂര്‍ത്തീകരിക്കാന്‍ കഴിയൂ. ഇന്ന് ജാതി സംഘടനകള്‍ ഈ സമരത്തെയും അതിനായുള്ള ബഹുജന ഐക്യശ്രമങ്ങളേയും തകര്‍ക്കുന്നതിനുള്ള മേധാവി വര്‍ഗ്ഗത്തിന്റെ കരുക്കളായി തീര്‍ന്നിരിക്കുന്നു.
21. മുകളില്‍ പറഞ്ഞ കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ജാതി സംഘടനകളുമായുള്ള എല്ലാ ബന്ധങ്ങളും പാര്‍ടി വിച്ഛേദിച്ചു. ജാതീയ സംഘടനകള്‍ താരതമ്യേന സാമുദായിക സാമൂഹ്യ മണ്ഡലത്തിലേക്ക് ഒതുങ്ങി. കോണ്‍ഗ്രസടക്കമുള്ള പിന്തിരിപ്പന്‍ കക്ഷികള്‍ കാലാകാലങ്ങളില്‍ ഉണ്ടാക്കിയിട്ടുള്ള കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണികളിലൂടെ രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നതിന് ജാതി സംഘടനകള്‍ നടത്തിയ പരിശ്രമങ്ങള്‍ ഫലവത്തായില്ല. എന്നാല്‍ മുമ്പ് സൂചിപ്പിച്ചതുപോലെ 2001 ലെ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ പരാജയപ്പെടുത്തുന്നതിന് വേണ്ടി എല്ലാവിധ വര്‍ഗീയ ജാതീയ സംഘടനകളുമായി ഒത്തുചേര്‍ന്നുകൊണ്ട് യു.ഡി.എഫ്. നടത്തിയ പരിശ്രമം പുതിയൊരു സ്ഥിതിവിശേഷത്തിന് രൂപം നല്‍കിയിരിക്കുകയാണ്. സജീവ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനുള്ള എസ്.എന്‍.ഡി.പി.യുടെ ശ്രമങ്ങളാണ് ഇതില്‍ മുഖ്യമായത്. ജെ.എസ്.എസിലും കോണ്‍ഗ്രസിലുമായി ഏതാനും ഹിതാനുവര്‍ത്തികളായ നിയമസഭാ സാമാജികരെ വിജയിപ്പിക്കുന്നതിന് അവര്‍ക്ക് കഴിഞ്ഞു. സാമുദായിക സമ്മര്‍ദ്ദശക്തി ഉപയോഗിച്ച് വിദ്യാഭ്യാസമടക്കമുള്ള സംസ്ഥാനത്തിന്റെ പൊതുനയങ്ങളില്‍ രാഷ്ട്രീയമായി ഇടപെടാനാണ് അവര്‍ ശ്രമിക്കുന്നത്. ഇതിന് വളം വച്ചു കൊടുക്കുന്ന സമീപനമാണ് യു.ഡി.എഫ്. അനുവര്‍ത്തിക്കുന്നത്. എസ്.എന്‍.ഡി.പി.യുടെ നേതൃസ്വഭാവത്തില്‍ വന്നമാറ്റവും ഈ സന്ദര്‍ഭത്തില്‍ പരിഗണിക്കേണ്ടതുണ്ട്. കോണ്‍ഗ്രസ് അനുഭാവം പുലര്‍ത്തിയിരുന്നെങ്കിലും അംഗീകാരമുള്ള പൊതു സാമൂഹ്യ പ്രവര്‍ത്തകരായിരുന്നു എസ്.എന്‍.ഡി.പി. യൂണിയന്റെ സംസ്ഥാന നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇന്ന് ഈ സംഘടന മുഖ്യമായും അബ്‌കാരിയില്‍ നിന്നും സ്വത്ത് സമ്പാദിച്ച പുത്തന്‍കൂറ്റ പണക്കാരുടെ കൈയില്‍ ഒതുങ്ങിയിരിക്കുന്നു. സംഘടന കൈപ്പിടിയിലൊതുക്കിയ ഈ ക്ലിക്ക് തങ്ങളുടെ സ്വാര്‍ത്ഥ താല്‌പര്യത്തിന് വേണ്ടി ഈഴവ ജനസാമാന്യത്തെ വഞ്ചിക്കുകയാണ്. മദ്യനയത്തിന്റെ കാര്യത്തില്‍ ഈ വഞ്ചനാപരമായ നിലപാട് ഏറ്റവും വ്യക്തമായി തെളിയുന്നുണ്ട്.
22. വിവിധ ബഹുജന സംഘടനകള്‍ രൂപീകരിച്ചുകൊണ്ട് ബഹുജന പ്രസ്ഥാനങ്ങളെ ജാതീയമായി ഭിന്നിപ്പിക്കുന്ന സമീപനമാണ് എസ്.എന്‍.ഡി.പി. യൂണിയന്‍ കൈക്കൊള്ളുന്നത്. സ്‌ത്രീകളുടെ സ്വയം സഹായ സംഘങ്ങളേയും ഇതിന് വേണ്ടി വിനിയോഗിക്കുന്നു. ആഗോളവല്‍ക്കരണത്തിന്റെ വെല്ലുവിളികളെ നേരിടുന്നതിനു വേണ്ടി ഏറ്റവും വിപുലമായ ബഹുജന ഐക്യം വളര്‍ത്തിയെടുക്കേണ്ട ഈ കാലഘട്ടത്തില്‍ ജാതീയമായ ഈ ചേരി തിരിവ് ഏറ്റവും അപകടകരമാണ്.
നമ്മുടെ കടമകള്‍
23. ഈ പശ്ചാത്തലത്തില്‍ ഒരു വിപ്ലവ പാര്‍ട്ടി എന്തു നിലപാടാണ് സ്വീകരിക്കേണ്ടത്? ``ജനാധിപത്യ വിപ്ലവത്തിന്റെ സുപ്രധാനഭാഗമാണ് ജാതിവ്യവസ്ഥ അറുതി വരുത്തുന്നതിനുള്ള പോരാട്ടം. വര്‍ഗപരമായ ചൂഷണത്തിന് എതിരായ സമരവുമായി ബന്ധപ്പെട്ടതാണ് ജാതീയ അടിച്ചമര്‍ത്തലിനെതിരായ പോരാട്ടം'' (ഖണ്ഡിക 5.15). ഇതുസംബന്ധിച്ച ഉത്തമബോധ്യമുള്ളതുകൊണ്ടാണ് പാര്‍ടിയുടെ കാലാകാലങ്ങളിലുള്ള രാഷ്‌ട്രീയ പ്രമേയങ്ങളില്‍ ജാതി അവശതകളും അവയുമായി ബന്ധപ്പെട്ട സാമൂഹ്യ-രാഷ്‌ട്രീയ പ്രവണതകളെയും വിശകലനം ചെയ്യുന്നതിനും പാര്‍ടിയുടെ കടമകള്‍ നിര്‍വചിക്കുന്നതിനും പ്രാധാന്യം നല്‍കിവരുന്നത്. 17-ാം പാര്‍ടി കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയപ്രമേയത്തില്‍ ഖണ്ഡിക 2.60 ല്‍ ദളിതരുടെ അവകാശങ്ങളെക്കുറിച്ചും ഖണ്ഡിക 2.62, 2.63 കളിലായി ആദിവാസികളുടെ അവകാശങ്ങളെക്കുറിച്ചും സവിസ്‌തരം പ്രതിപാദിച്ചിട്ടുണ്ട്. ഈയടിസ്ഥാനത്തില്‍ `സാമൂഹ്യപരിഷ്‌കാരങ്ങള്‍ക്ക് വേണ്ടിയുള്ള സമരം' എങ്ങനെ വേണമെന്ന് വിശദീകരിക്കുന്നു. ജാതിവിമുക്തമായ ഒരു സമൂഹത്തിനുവേണ്ടി സമരം ചെയ്യുന്ന സി.പി.ഐ(എം), സമൂഹത്തില്‍ സ്ഥായിയായി നിലനിര്‍ത്തി പരിപോഷിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ജാതിബോധവും ജാതിവിഭജനവും കൂടുതല്‍ ശക്തമാകുന്നതില്‍ അഗാധമായി ഉല്‍ക്കണ്‌ഠപ്പെടുന്നുണ്ട്. രാഷ്‌ട്രീയവും സാമൂഹ്യവും ആയ മേഖലകളിലും അതിന്റെ പ്രതിഫലനം ദൃശ്യമാണ്. ജാതിയുടെ പേരിലുള്ള ഇത്തരം വേര്‍തിരിവ്, വര്‍ഗഐക്യത്തിന്റെ വളര്‍ച്ചയ്‌ക്കും ജനാധിപത്യത്തിന്റെ പുരോഗതിക്കും ഹാനികരമാണ്. ജാതിവിഭജനത്തിനെതിരായി പാര്‍ടി പ്രചരണം സംഘടിപ്പിക്കുകയും എല്ലാതരത്തിലുള്ള ജാതീയ അടിച്ചമര്‍ത്തലുകള്‍ക്കുമെതിരായി സമരം ചെയ്യുന്നതിന് ജനങ്ങളെ അണിനിരത്തുകയും വേണം. ജാതിവ്യവസ്ഥ, സ്‌ത്രീകളുടെ നേരെയുള്ള അടിച്ചമര്‍ത്തല്‍, സ്‌ത്രീധനം എന്ന കൊടിയ ദ്രോഹം, വധൂദഹനം, മാനവജീവിതത്തിന്റെ മൂല്യം കെടുത്തുന്ന സാമൂഹ്യവും മതപരവുമായ ആചാരങ്ങള്‍ തുടങ്ങിയവയെല്ലാംതന്നെ, യഥാര്‍ത്ഥത്തിലുള്ള ജനാധിപത്യപരമായ സമൂഹം കെട്ടിപ്പടുക്കുന്നതിന് മുന്നിലുള്ള തടസ്സങ്ങളാണ്. സി.പി.ഐ(എം) അത്തരം പ്രശ്‌നങ്ങളെല്ലാം ഏറ്റെടുക്കുകയും സാമൂഹ്യപരിഷ്‌കാരങ്ങള്‍ക്കുവേണ്ടി സമരം ചെയ്യുകയും ചെയ്യുന്നു'' (ഖണ്ഡിക 2.61)
24. ``ജനാധിപത്യ വിപ്ലവത്തില്‍ സോഷ്യല്‍ ഡെമോക്രസിയുടെ രണ്ട് അടവുകള്‍'' എന്ന വിശ്രുതമായ ഗ്രന്ഥത്തില്‍ ലെനിന്‍ മുന്നോട്ടു വച്ച കാഴ്‌ചപ്പാടാണ് ജാതി വ്യവസ്ഥയ്‌ക്കെതിരായ സമരം സംബന്ധിച്ച നമ്മുടെ സമീപനത്തിന്റെ അടിസ്ഥാനം. ജനാധിപത്യ വിപ്ലവത്തിനെ മുന്നോട്ടു നയിക്കുന്നതിലും ബൂര്‍ഷ്വാസിയുടെ പരിമിതി മനസ്‌സിലാക്കിക്കൊണ്ട് തന്നെ ബൂര്‍ഷ്വാ ജനാധിപത്യ വിപ്ലവത്തില്‍ തൊഴിലാളിവര്‍ഗ്ഗ പാര്‍ടി ഇടപെടുന്നത്. എന്നാല്‍ അതേ സമയം ബൂര്‍ഷ്വാ പരിമിതികളെ ലംഘിച്ചു കൊണ്ട് പാര്‍ടി ജനാധിപത്യ വിപ്ലവത്തെ മുന്നോട്ടു നയിക്കുന്നു. വിപ്ലവത്തിന്റെ കൊടിക്കൂറ ബൂര്‍ഷ്വാസി കൈ വെടിയുമ്പോള്‍ അതു ഉയര്‍ത്തി പിടിച്ച് മുന്നേറാന്‍ തൊഴിലാളിവര്‍ഗ പാര്‍ടിക്ക് കഴിയണം.
25. അന്‌ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ സാമൂഹ്യപരിഷ്‌കാരത്തിന്‍െറയും ശാസ്‌ത്രബോധത്തിന്‍െറയും കൊടി മുമ്പുകാലത്ത് പല ജാതിസംഘടനാ നേതാക്കളും ഉയര്‍ത്തിയിരുന്നു. എന്നാല്‍, ഇന്നത്തെ ബഹുഭൂരിപക്ഷം ജാതിസംഘടനാനേതാക്കളും ഈ കൊടി ഉപേക്ഷിച്ച് അന്‌ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പ്രചാരകരായി മാറിയിരിക്കുകയാണ്. ജനനം, മരണം, വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളുമായി ബന്‌ധപ്പെട്ട് എല്ലാഅനാചാരങ്ങളും ദുരാചാരങ്ങളും തിരിച്ചുകൊണ്ടുവരാന്‍പരിശ്രമം നടക്കുന്നു. അനാചാരങ്ങള്‍ക്ക്‌വഴിപ്പെടാത്തവരെ സാമൂഹ്യമായി ഒറ്റപ്പെടുത്താനും ചില ജാതിസംഘടനാ നേതാക്കള്‍ മുഷ്‌ക് കാട്ടുന്നു. എല്ലാ അനാചാരങ്ങളും ദുരാചാരങ്ങളും ഒഴിവാക്കാന്‍ പാര്‍ടി അംഗങ്ങളും പാര്‍ടി ബന്‌ധുക്കളും മുന്നോട്ടുവരണം. സാമൂഹ്യ പരിഷ്‌കാരത്തിന്‍െറയും ശാസ്‌ത്രീയസമീപനത്തിന്‍െറയും പതാകഉയര്‍ത്തിപ്പിടിക്കണം. പാര്‍ടി അംഗങ്ങളുംഅനുഭാവികളും ഇത്തരം ചടങ്ങുകള്‍ മാതൃകാപരമായ നിലയില്‍ സംഘടിപ്പിക്കാന്‍ തയ്യാറാകണം. ശാസ്‌ത്രബോധം വളര്‍ത്തിയും കാലത്തിനനുസരിച്ച് സാമൂഹ്യപരിഷ്‌കാരങ്ങളുടെ ആവശ്യകത വിശദീകരിച്ചുംജനങ്ങളെ പ്രേരിപ്പിക്കുന്ന പ്രവര്‍ത്തനസമ്പ്രദായമാണ് സ്വീകരിക്കേണ്ടത്. ജനങ്ങളുടെ ബോധനിലവാരംഉയര്‍ത്തി സ്വമേധയാ മുന്നോട്ടുവരാന്‍ ജനങ്ങള്‍ക്ക്‌ശക്‌തി പകരണം.
26. സിപിഐ എമ്മിനും പാര്‍ടിഅംഗങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ഗ-ബഹുജനസംഘടനകള്‍ക്കും ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ഇടപെടാനും സഹായിക്കാനും ശക്‌തിയുണ്ട്. പാര്‍ടിയും വര്‍ഗ ബഹുജനസംഘടനകളും താരതമ്യേന ദുര്‍ബലമായിരുന്ന കാലത്തും ജനങ്ങളുടെപ്രശ്‌നങ്ങളില്‍ ഇടപെടുകയും സഹായം നല്‍കുകയുംചെയ്‌തിരുന്നു. പാര്‍ടിയുടെയും വര്‍ഗ ബഹുജനസംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍വിപുലപ്പെടുത്തേണ്ടതുണ്ട്. ജനങ്ങളുടെ ജീവിതത്തിലാകെ നിറഞ്ഞുനില്‍ക്കാന്‍ കഴിയണം.
27. വ്യത്യസ്‌ത മതങ്ങളിലും ജാതികളിലുംജനിച്ചവര്‍ തമ്മിലുള്ള വിവാഹങ്ങള്‍ ഒരു സാധാരണസമ്പ്രദായമായി മാറിയിട്ടില്ല. യുവതീ യുവാക്കള്‍ തമ്മില്‍ നിശ്‌ചയിച്ചുറപ്പിച്ച അത്തരം കുറെ വിവാഹങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, രക്ഷിതാക്കളോ ബന്‌ധുക്കളോ ഇടപെട്ട് നിശ്‌ചയിക്കുന്ന വിവാഹങ്ങള്‍ ബഹുഭൂരിപക്ഷവും ജാതി-മതങ്ങളുടെ അതിരുകള്‍ ലംഘിക്കാന്‍ തയ്യാറാകുന്നില്ല. നാട്ടിലെ പൊതുഅന്തരീക്ഷത്തിന്‍െറ സ്വാധീനശക്‌തികൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഭൂരിപക്ഷ-ന്യൂനപക്ഷ മതമൗലികവാദികളും ഇത്തരം വിവാഹങ്ങള്‍ക്കെതിരായ നിലപാടെടുക്കുന്നു. ഇങ്ങനെയുള്ള വിവാഹത്തിന് തയ്യാറാകുന്ന യുവതീ യുവാക്കളെയും ബന്‌ധുക്കളെയും സമൂഹത്തില്‍നിന്ന് ഒറ്റപ്പെടുത്താനും ആക്രമിക്കാനും മതഭ്രാന്തന്മാര്‍ തയ്യാറാകുന്നു. പാര്‍ടിയും വര്‍ഗ ബഹുജനസംഘടനകളും മത-ജാതിഭ്രാന്തന്മാരുടെ ഇത്തരം നീക്കങ്ങളെ ചെറുക്കണം. വ്യത്യസ്‌ത മതങ്ങളിലും ജാതികളിലും ജനിച്ച യുവതീ യുവാക്കള്‍ തമ്മില്‍ വിവാഹങ്ങള്‍ നടക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കണം.
28. പട്ടികജാതി വിഭാഗങ്ങളേയും ജാതിയടിസ്ഥാനത്തില്‍ സംഘടിപ്പിച്ച് പാര്‍ടിയില്‍ നിന്നും അകറ്റുന്നതിനുള്ള സംഘടിതമായ ശ്രമവും ഇന്ന് വ്യാപകമാണ്. ഇതിനെതിരെയും ആശയപ്രചരണം നടത്തേണ്ടതുണ്ട്. നമ്മുടെ പ്രസ്ഥാനത്തിന്റെ പാരമ്പര്യത്തെ പുതിയ തലമുറയ്‌ക്ക് പഠിപ്പിച്ചു കൊടുക്കേണ്ടതുണ്ട്. കേരളത്തിലെ പട്ടികജാതിക്കാരുടെ സാമൂഹ്യക്ഷേമ നില ഇന്ന് മറ്റ് സംസ്ഥാനങ്ങളെക്കാള്‍ വളരെ ഉയര്‍ന്നു നില്‍ക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം കര്‍ഷകതൊഴിലാളി യൂണിയന്റെ എണ്ണമറ്റ സമരങ്ങളും ഭൂപരിഷ്‌കരണവുമാണ്. പിന്നോക്ക ജാതികളില്‍ നിന്നു വ്യത്യസ്‌തമായി സാമ്പത്തികമായി പ്രബലമായ ഒരു ബൂര്‍ഷ്വാവര്‍ഗം പട്ടികജാതികളില്‍ രൂപംകൊണ്ടു എന്നു പറയാനാവില്ല. എന്നാല്‍ വിദ്യാസമ്പന്നരായ ഉദ്യോഗസ്ഥരുടെ ഒരു വൃന്ദമുണ്ട്. ഇവരാണ് ജാതിസംഘടനകളുടെ തലപ്പത്ത്. അതോടൊപ്പം തന്നെ പട്ടിക വിഭാഗങ്ങളുടെ നാനാവിധ സാമൂഹ്യാവശതകള്‍ പാര്‍ടിയും വര്‍ഗ്ഗ ബഹുജന പ്രസ്ഥാനങ്ങളും ഏറ്റെടുക്കേണ്ടതുണ്ട്. ഇന്ന് കര്‍ഷക തൊഴിലാളി യൂണിയനാണ് ഈ വിഭാഗം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നത്. മറ്റ് പ്രസ്ഥാനങ്ങളും ഇക്കാര്യത്തില്‍ ശ്രദ്ധ പതിപ്പിച്ചേ തീരൂ. പട്ടിക വിഭാഗം വിദ്യാര്‍ത്ഥികളുടെ ആനുകൂല്യങ്ങള്‍ തക്കസമയത്ത് ലഭ്യമാക്കുന്നതിന് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വിദ്യാഭ്യാസം നേടുന്നതിലുള്ള അവശതകളെപ്പറ്റിയും വിദ്യാര്‍ത്ഥി പ്രസ്ഥാനം പ്രത്യേകം പഠിക്കേണ്ടതുണ്ട്. ദളിത് സ്‌ത്രീകളുടെ പ്രശ്‌നങ്ങളില്‍ മഹിളാപ്രസ്ഥാനത്തിന്റെ സവിശേഷ ശ്രദ്ധ പതിയണം. പട്ടികജാതി ഘടകപദ്ധതിയുടെയും പട്ടികവര്‍ഗ്ഗ ഉപപദ്ധതിയുടെയും നടത്തിപ്പില്‍ നമ്മുടെ പഞ്ചായത്തുകളില്‍ പാളിച്ചകള്‍ ഇല്ലാതാക്കണം. കോളനികമ്മിറ്റികള്‍ സജീവമാക്കണം. ഈ വിഭാഗങ്ങളില്‍ നിന്നുള്ള പാര്‍ടി റിക്രൂട്ട്‌മെന്റ് സംബന്ധിച്ച തീരുമാനം നടപ്പാകുന്നുവെന്ന് ഉറപ്പുവരുത്തണം. സിപിഐ(എം) തങ്ങളുടെ ഉറച്ച സഹായിയാണെന്ന് അനുഭവങ്ങളിലൂടെ അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ബോധ്യമാകണം. ജാതിസംഘടനകളുടെ സ്വാധീനശക്തി ഇല്ലാതാക്കുന്നതിന് ഈ കാര്യത്തിലുള്ള എല്ലാ പോരായ്‌മകളും തിരുത്തേണ്ടത് ആവശ്യമാണ്.
29. ജാതിസംവരണത്തിന്റെ പേരില്‍ ലഭിക്കുന്ന ആനുകൂല്യം ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജങ്ങള്‍ക്ക് ഉറപ്പു വരുത്തുക എന്നതാണ് പാര്‍ടിയുടെ സംവരണനയം. ഇന്ന് സംവരണാനുകൂല്യം ഏറിയപങ്കും സമുദായത്തിലെ സമ്പന്ന വിഭാഗമാണ് കൈക്കലാക്കുന്നത്. ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണാനുകൂല്യം ഒരു സമുദായത്തിനും നിഷേധിക്കാന്‍ പാടില്ലെന്നും എന്നാല്‍, ആനുകൂല്യം ബ്വന്ധപ്പെട്ട സമുദായങ്ങളിലെ അര്‍ഹരായവര്‍ക്ക് ലഭിക്കുമെന്നുറപ്പുവരുത്തണമെന്നും സിപിഐ(എം) ആവശ്യപ്പെട്ടു. പിന്നോക്ക സമുദായങ്ങളുടെ നിലവിലുള്ള സംവരണത്തിന് കോട്ടം വരുത്താതെ മുന്നോക്ക സമുദായങ്ങളില്‍ ഏറ്റവും പാവപ്പെട്ടവര്‍ക്കു ചെറിയ തോതിലെങ്കിലും സംവരണാനുകൂല്യം ഉറപ്പുവരുത്തണമെന്നും നമ്മള്‍ ആവശ്യപ്പെട്ടു. സംവരണാനുകൂല്യം സമുദായത്തിലെ സമ്പന്നവര്‍ഗം കയ്യടക്കുകയാണെന്നും ഇതുതടഞ്ഞ് അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാക്കണമെന്നും വാദിച്ചതിന്റെ പേരിലാണ് സമുദായ പ്രമാണിമാര്‍ സിപിഐ(എം)നെതിരെ യുദ്ധം പ്രഖ്യാപിച്ചത്. ഇന്നാകട്ടെ ആന്റണിഭരണത്തില്‍ സംവരണമെന്ന സമ്പ്രദായംതന്നെയും ഫലത്തില്‍ മൃതപ്രായമായിക്കഴിഞ്ഞു. സംവരണം ബാധകമായിരുന്ന എല്ലാ മേഖലകളും സ്വകാര്യവല്‍ക്കരിക്കപ്പെടുന്നതോടെ സംവരണത്തിന്റെ അന്ത്യം കുറിക്കും. സര്‍ക്കാര്‍ നിയമനങ്ങള്‍ക്ക് നിരോധനം, പൊതുമേഖല വിറ്റുതുലയ്‌ക്കല്‍, വിദ്യാഭ്യാസമേഖല പൂര്‍ണ്ണമായും സ്വാകാര്യവല്‍ക്കരിക്കല്‍ എന്നിവയിലൂടെയാണ് സംവരണ സമ്പ്രദായം തകര്‍ക്കപ്പെടുന്നത്. ഈ അനീതിക്കെതിരെ ശബ്‌ദിക്കുന്നത് സിപിഐ(എം) മാത്രമാണ്.
30. എല്ലാത്തരം അവശതകള്‍ക്കും പരിഹാരം കണ്ട് നിരന്തരം പുരോഗതിയും അഭിവൃദ്ധിയും കൈവരിക്കണമെങ്കില്‍ ഇന്നത്തെ സാമ്പത്തിക-സാമൂഹികവ്യവസ്‌ഥയെ തകര്‍ത്ത് വര്‍ഗരഹിതസമൂഹം കെട്ടിപ്പടുക്കുന്നതുകൊണ്ടുമാത്രമേ കഴിയൂ. അവശതകള്‍ അനുഭവിക്കുന്നജനവിഭാഗങ്ങളാകെ ഒരുമിച്ച് ചേര്‍ന്ന് നടത്തുന്നസാമൂഹ്യവിപ്ലവത്തിനും പുനഃസംഘടനയ്‌ക്കും മാത്രമേ ഇത്തരംഒരു സമൂഹത്തെ സൃഷ്‌ടിക്കാന്‍ കഴിയൂ.ജനങ്ങളുടെ വര്‍ധിച്ച ഐക്യവും യോജിച്ച നീക്കവുംഉണ്ടാകാതെ പുരോഗതി കൈവരിക്കാന്‍ കഴിയില്ല. ജനങ്ങളുടെ ഇടയില്‍ ഈ കാര്യങ്ങളെല്ലാംസംബന്‌ധിച്ച് തുടര്‍ച്ചയായ ആശയപ്രചാരംനടത്തുന്നില്ലെങ്കില്‍ താല്‍ക്കാലികമായസങ്കുചിതലക്ഷ്യങ്ങളില്‍മാത്രം ജനങ്ങളുടെ ബോധം ഉടക്കിനില്‍ക്കാന്‍ ഇടവരും. കമ്യൂണിസ്‌റ്റ് പാര്‍ടി നടത്തേണ്ട ആശയസമരത്തിന്‍െറ പ്രാധാന്യം ഒരിക്കലും വിസ്‌മരിക്കാന്‍ ഇടവരരുത്. താല്‍ക്കാലികപ്രശ്‌നങ്ങളും ഭാഗികപ്രശ്‌നങ്ങളും മൗലികപ്രശ്‌നങ്ങളുമായി എങ്ങനെ ബന്‌ധപ്പെട്ടിരിക്കുന്നു എന്ന് നിരന്തരം വ്യക്‌തമാക്കാന്‍ പാര്‍ടി തയ്യാറാകണം.
31. പട്ടികവര്‍ഗ്ഗക്കാരെ ആദിവാസി ക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നതിനെ സംബന്ധിച്ച് പാര്‍ടി വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ളതാണ്. ആദിവാസി പ്രശ്‌നം സംബന്ധിച്ച് പാര്‍ടി കേന്ദ്രക്കമ്മിറ്റി അംഗീകരിച്ച പ്രമേയവും നമുക്ക് മാര്‍ഗ്ഗദര്‍ശകമാണ്.
32. ജാതിരഹിതവും മതനിരപേക്ഷവുമായ സമൂഹമാണ് പാര്‍ട്ടിയുടെ ആദര്‍ശം. സാമുദായിക സംഘടനകള്‍ക്ക് ഇന്നത്തെ കേരളത്തില്‍ പുരോഗമനപരമായ ഒരു സാമൂഹ്യധര്‍മ്മവും നിര്‍വ്വഹിക്കുവാനില്ല. അതുകൊണ്ട് ഇത്തരം സമുദായ സംഘടനകളില്‍ നമ്മുടെ പാര്‍ടി അംഗങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതില്ലെന്നും ഭാരവാഹികള്‍ ആവാന്‍ പാടില്ലെന്നും ഉള്ള നിലപാടില്‍ പാര്‍ടി ഉറച്ചു നില്‍ക്കുന്നു.
33. മലബാറും തിരുക്കൊച്ചിയും തമ്മിലുള്ള ജാതി സ്വാധീനത്തിന്റെ അന്തരത്തിന് നീണ്ടകാല ചരിത്രമുണ്ട്. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്‍ തിരുക്കൊച്ചി പ്രദേശത്തെ ഭൂവുടമാബന്ധങ്ങളില്‍ വന്നമാറ്റം ഇവിടത്തെ അവര്‍ണ്ണ വിഭാഗങ്ങളില്‍ നിന്ന് ഒരു പുതിയ സമ്പന്ന ഇടത്തരം വിഭാഗങ്ങള്‍ക്ക് രൂപം നല്‍കി. ഈ ബൂര്‍ഷ്വാ ശക്തികളാണ് ജാതി സമുദായ പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഇവയുടെ ശക്തമായ സ്വാധീനത്തിന്‍ കീഴിലാണ് തിരുവിതാംകൂറിലെ ദേശീയ പ്രസ്ഥാനം തന്നെ രൂപം കൊണ്ടത്. സ്റ്റേറ്റ് കോണ്‍ഗ്രസ് വിവിധ സാമുദായിക ശക്തികളുടെ ഒരു മുന്നണിയായിരുന്നു. എന്നാല്‍ അതേ സമയം പഴയ ജന്മിവ്യവസ്ഥ വലിയ മാറ്റമില്ലാതെ തുടര്‍ന്ന മലബാറിലാകട്ടെ ദേശീയ പ്രസ്ഥാനത്തിന്റെയും അതിന്റെ ഭാഗമായി രൂപം കൊണ്ട ട്രേഡ്‌യൂണിയന്‍, കര്‍ഷകപ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തിലാണ് സാമൂഹ്യപരിഷ്‌കരണം വളര്‍ന്നു പന്തലിച്ചത്. ഇപ്രകാരം മലബാറിലെ സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനത്തിന്റെ പൈതൃകം പൂര്‍ണ്ണമായി ഏറ്റുവാങ്ങി വളര്‍ന്നുവന്ന ബഹുജനപ്രസ്ഥാനങ്ങളെ ഭിന്നിപ്പിക്കുന്നതിനാണ് സാമുദായിക ശക്തികള്‍ ശ്രമിക്കുന്നത്. ഇത് ചരിത്രപരമായ വലിയൊരു പിന്നോക്കം പോക്കായിരിക്കും. മലബാറില്‍ ജാതീയ പ്രസ്ഥാനങ്ങള്‍ വ്യാപിപ്പിക്കാനുള്ള കുത്സിത ശ്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് എടുത്തേ തീരൂ.
34. തിരുകൊച്ചി പ്രദേശങ്ങളില്‍ എസ്.എന്‍.ഡി.പി. യൂണിയന്റെ വഴിപിഴച്ച പോക്കിനെ തുറന്നു കാട്ടാന്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കണം. കേരളത്തില്‍ ജാതിഭ്രാന്ത് ഇളക്കി വിടുന്നതിന് കച്ച കെട്ടിയിറങ്ങിയിരിക്കുന്ന എല്ലാ ശക്തികളെയും ചെറുക്കേണ്ടിയിരിക്കുന്നു. ജാതീയതയുടെ വിപത്തിനെതിരെ ശക്തമായ ആശയപ്രചാരണം നടത്തേണ്ടതുണ്ട്.
35. ജാതീയമായ ഭിന്നിപ്പിക്കലിനെതിരെ ജനങ്ങളെ ഒന്നിപ്പിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ രീതി എല്ലാ ജാതിയില്‍ പെട്ടവരെയും ബാധിക്കുന്ന പൊതുപ്രശ്‌നങ്ങളെ ആസ്‌പദമാക്കിയുള്ള ബഹുജനസമരങ്ങള്‍ വളര്‍ത്തിയെടുക്കലും വര്‍ഗ്ഗ പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കലുമാണ്. എല്ലാവിഭാഗം ജനങ്ങളേയും പാപ്പരാക്കിക്കൊണ്ടിരിക്കുന്ന പുതിയ സാമ്പത്തിക നയങ്ങള്‍ക്കെതിരായ വമ്പിച്ച ബഹുജന പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടു വന്നുകൊണ്ടു മാത്രമേ ജാതീയമായ ഭിന്നിപ്പിക്കലിനെ തോല്‌പിക്കാനാകൂ. പൊതുമേഖലയിലെയും സര്‍ക്കാരിലേയും നിയമന നിരോധനവും തസ്‌തിക വെട്ടിക്കുറയ്‌ക്കലും പിന്നോക്ക സമുദായങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്നത് വിശദീ കരിക്കണം. കൈത്തറി, കയര്‍ തുടങ്ങിയ പരമ്പരാഗത മേഖലകളില്‍ ജനസാമാന്യത്തിന്റെയും ജാതി പ്രമാണിമാരുടെയും താല്‌പര്യം വിരുദ്ധങ്ങളാണെന്നുള്ള വസ്‌തുത സോദാഹരണം ചൂണ്ടിക്കാണിക്കാന്‍ നമുക്ക് കഴിയും. ആഗോളവല്‍ക്കരണം എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതത്തെ അത്യന്തം ദുരിതമയമാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരായി ജാതി-മത അതീതമായി ഉയരേണ്ട ഐക്യത്തെ തുരങ്കം വയ്‌ക്കുകയാണ് ജാതിസംഘടനകള്‍ ചെയ്യുന്നത്. ഈ നയങ്ങള്‍ നടപ്പാക്കുന്ന യു.ഡി.എഫിനെ പിന്തുണക്കുകയാണ് അവര്‍ ചെയ്യുന്നത്. ഇതു തുറന്നുകാണിച്ചുകൊണ്ടുള്ള പ്രക്ഷോഭ പ്രചാരണങ്ങളും സംഘടിപ്പിക്കേണ്ടിയിരിക്കുന്നു.
36. സാമ്പത്തികസമരങ്ങള്‍ നടക്കുന്നതുകൊണ്ടുമാത്രം മതഭ്രാന്തും ജാതിഭ്രാന്തും വളര്‍ത്തുന്ന പരിശ്രമങ്ങളെ തടയാനാകില്ല. സാമ്പത്തിക ആവശ്യങ്ങള്‍ക്കുവേണ്ടി ഒരുമിച്ച് ചേരണമെന്ന പ്രാഥമികബോധംമാത്രമാണ് ഇതുവഴി ഉണ്ടാകുക. ഒരുമിച്ച് അണിനിരക്കാന്‍ തയ്യാറാകുന്ന ജനങ്ങളുടെ ഇടയില്‍ ആശയപ്രചാരവേല പാര്‍ടി ബോധപൂര്‍വം സംഘടിപ്പിക്കണം. സാമ്പത്തികസമരങ്ങളുടെ കാര്യത്തില്‍ പുരോഗമനപ്രസ്‌ഥാനങ്ങള്‍ക്കൊപ്പം അണിനിരക്കുന്നവര്‍തന്നെ സാമൂഹ്യ-രാഷ്‌ട്രീയ കാര്യങ്ങളില്‍ പിന്തിരിപ്പന്‍ചേരിയില്‍ നിലകൊള്ളുന്നതുകാണാം. ഒരിക്കല്‍ പുരോഗമന നിലപാടെടുക്കുന്നവര്‍ എക്കാലത്തും അത്തരം നിലപാടുതന്നെ തുടരണമെന്നും ഇല്ല. ജനങ്ങളുടെ ബോധനിലവാരം ഉയര്‍ത്തുന്നതിന് തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ പാര്‍ടി സംഘടിപ്പിക്കണം. ഇക്കാര്യത്തില്‍ ഉണ്ടാകുന്ന ഏത് ദൗര്‍ബല്യവും പിന്തിരിപ്പന്‍ ശക്‌തികള്‍ പ്രയോജനപ്പെടുത്തും. സമ്പന്നവര്‍ഗം ബോധപൂര്‍വം പ്രചരിപ്പിക്കുന്ന പിന്തിരിപ്പന്‍ ആശയങ്ങള്‍ക്കാണ് സമൂഹത്തില്‍ ഇന്ന് മേധാവിത്വം എന്നുകണ്ട് പുരോഗമന വിപ്ലവ ആശയങ്ങള്‍ കമ്യൂണിസ്‌റ്റ് പാര്‍ടി നിരന്തരം പ്രചരിപ്പിക്കണം.
മതഭ്രാന്തിനെതിരെ കുറെ പ്രചാരവേല ഇന്ന് നടക്കുന്നുണ്ട്. എന്നാല്‍, ജാതിക്കെതിരായ പ്രചാരവേലയും ജാതിസംഘടനകള്‍ രാഷ്‌ട്രീയത്തില്‍ ഇടപെടാന്‍ പ്രവര്‍ത്തിക്കുന്നതിനെതിരെയും വേണ്ടത്ര പ്രചാരണങ്ങളോ പ്രവര്‍ത്തനങ്ങളോ ഉണ്ടാകുന്നില്ല. ഒരു ജനാധിപത്യ, മതനിരപേക്ഷ സമൂഹം വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജാതിക്കെതിരായ പ്രവര്‍ത്തനങ്ങളെയും കാണണം. ഏതെങ്കിലും ജാതിനേതാവിന്‍െറ ജാതിപ്രചാരവേലയ്‌ക്കെതിരായ കാമ്പയിന്‍ മാത്രമായി ഇതിനെ ചുരുക്കിക്കാണരുത്. ജാതിയും ജാതിമേധാവിത്വവും അത് സൃഷ്‌ടിച്ച അവശതകളും ജനാധിപത്യവിപ്ലവ പൂര്‍ത്തീകരണപ്രക്രിയയുടെ ഭാഗമായി ജനജീവിതത്തില്‍നിന്നു തുടച്ചുമാറ്റേണ്ടവയാണ്. ഇതിനുതകുന്ന സാമൂഹ്യമാറ്റത്തിനും സമൂഹത്തിന്‍െറ വിപ്ലവപരമായ പുനഃസംഘടനയ്‌ക്കുംവേണ്ടി താല്‍പര്യമുള്ള ജനവിഭാഗങ്ങളെയാകെ അണിനിരത്തുകയാണ് പാര്‍ടിയുടെ ലക്ഷ്യം. ജനങ്ങളുടെ ഐക്യം തകര്‍ക്കുന്ന എല്ലാ ശിഥിലീകരണനീക്കത്തെയും എതിര്‍ത്ത് പരാജയപ്പെടുത്തേണ്ടത് സാമൂഹ്യവിപ്ലവവിജയത്തിന് ആവശ്യമാണ്.
കൊഞ്ഞനം കുത്തലുകളും വിഷയത്തെക്കുറിച്ച് ഒന്നും പറയാനില്ലാത്ത വ്യക്തിപരമായ അധിക്ഷേപവും ചിലര്‍ക്കൊക്കെ ഉത്തരം മുട്ടുന്നതിന്റെ ശ്വാസം മുട്ടല്‍ കൊണ്ട് വരുന്നതാണ്.
ഈ വിഷയത്തില്‍ മറ്റൊരു ലേഖനം http://myoutbox.blogspot.com/2009/04/blog-post.html#--thanimalayalam
ഓരോഫേ. മറുപടി കൊടുക്കാതിരിക്കാനാവില്ല.
ഹഹഹ ലിഡാ നായര് പ്ലാക്കുറിശ്ശി P.O, ഡാലസ് -- ഞാന്‍ നോക്കി ഇരിക്കാരുന്നു, ഇങ്ങിനെ ഒരു കമന്റിനു. എന്റെ ബ്ലോഗില്‍ തന്നെ വന്നത് നന്നായി. ഈയടുത്ത് ദുരഭിമാനി പത്രക്കാര്‍ ഓവര്‍ടൈം ജോലി ചെയ്ത് ഇങ്ങിനെ ഒരു ഗോസിപ്പ് പ്രചരിപ്പിക്കുണ്ടെന്ന് എനിക്കും വാര്‍ത്ത കിട്ടിയായിരുന്നു. ഇതൊന്നും ആദ്യമായിട്ടല്ല കേള്‍ക്കുന്നതും. എല്ലാവര്‍ക്കും ഞാന്‍ ബ്ലോഗില്‍ വന്നപ്പോള്‍ മുതല്‍ സംശയമുള്ള കാര്യങ്ങളാണ്, കമന്റില്‍ കാണുന്ന ഇഞ്ചി വേറെ, ബ്ലൊഗില്‍ കാണുന്ന ഇഞ്ചി വേറെ, പിന്നെ ഇഞ്ചി എന്ന ബ്ലോഗര്‍ പലരുടെ ഐഡിയാണ്, ഒരാളാവില്ല. അങ്ങിനെ എന്തെല്ലാം എന്തെല്ലാം സ്വപ്നങ്ങളാണ് ഒരോരുത്തര്‍ വെച്ചു പുലര്‍ത്തുന്നതേ. എന്റെ പഴയ പോസ്റ്റ് ഒക്കെ വായിച്ചിട്ടുണ്ടെങ്കില്‍ അങ്ങിനെ ഒരു പത്ത് പന്ത്രണ്ട് കമന്റ് ബ്ലോഗിലെ സൊ കോള്‍ഡ് പ്രമുഖര്‍ തന്നെ ഇട്ടിട്ടുണ്ട്. ദഹിക്കാത്തതു ഉണ്ടെങ്കില്‍ അല്പം ഇഞ്ചി സേവിക്ക, അത്രയേയുള്ളൂ ഇതിനൊക്കെ പരിഹാരം.
അല്ല, കള്ള് കുടിക്കുമ്പൊ ഒന്നിനെ രണ്ടായി കാണാമെന്നൊക്കെ കേട്ടിട്ടുണ്ട്, പാര്‍ട്ടി തലയ്ക്ക് പിടിക്കുമ്പൊ രണ്ടും മൂന്നും ഒക്കെ ഒന്നായി കാണാമെന്ന് ഇപ്പോഴാണ് അറിയുന്നത്.
അലമ്പാനാണ് ഉദ്ദേശം എന്നറിയാം, അതുകൊണ്ട് ഇനി ഇമ്മാതിരി ഡയലോഗിനു മറുപടി പ്രതീക്ഷിക്കണ്ട. ഇതിനു മുന്‍പും ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്, ലേഖനത്തിന്റെ ടാബില്‍ ഞെക്കിയാല്‍ കാണാം. പിന്നെ ബ്ലോഗില്‍ വന്നതില്‍ എന്റെ ഭാഷ/ അക്ഷരതെറ്റ് ഒക്കെ നന്നായി ഇമ്പ്രൂവ് ചെയ്തിട്ടുണ്ടാവും. അത് എന്റെ കൊഴപ്പല്ലല്ലോ. ഒരാള്‍ ഇങ്ങിനെ തന്നയേ ഇരിക്കാവൂ എന്ന് ശാഠ്യങ്ങളുള്ളവരുടെ ഒരു കോമ്പ്ലക്സല്ലേ? എഴുതാനും പഠിക്കാനും തന്നെയാണ് ബ്ലോഗില്‍ വന്നത്. അത് ചെയ്തോണ്ടിരിക്കുകയും ചെയ്യും!
ആര്‍. എസ്. എസും , ബി. ജെ. പി യും മദനിയുമൊക്കെ വര്‍ഗീയപാര്ട്ടികള് . മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് ഒക്കെ മതേതര പാര്‍ടികള്‍...... അപ്പോഴേ മോള് എവിടുന്നാ കെട്ടും കെട്ടി ഇറങ്ങിയത്? ഊമ്പന്‍ ചാണ്ടിയുടെ അനന്തിരവള്‍ ആണോ നീ?
Gufttan said:
ഉത്തരം മുട്ടുന്നതിന്റെ ശ്വാസം മുട്ടല്‍ കൊണ്ട് വരുന്നതാണ്.
Any body suffering from ശ്വാസം മുട്ടല്‍-
Go and have either ASTHALIN or Broncho phyma Tablets-
But,be creful,dont have AIR tablet(Vaayu Gulika !!!)
എങ്കില്‍ ഫൈസല്‍ സര്‍ തന്നെ പറഞ്ഞോളൂ ഈ വികലാംഗനായ മനുഷ്യനെ എന്തു് ചെയ്യണം ? അദ്ദേഹത്തേയും പാര്‍ട്ടിയേയും സാമൂഹ്യപ്രവര്‍ത്തനം നടത്താനനുവദിക്കാതെ കഴുവേറ്റണോ ? അതോ ഇടതുചിന്താധാരകളിലേക്കു് അടുപ്പിക്കാന്‍ ശ്രമിക്കണോ ?
മഅദനിയുടെ പഴയ പ്രസംഗം ഞാനും കേട്ടിട്ടുണ്ടു്. അതുകേട്ടിട്ടു് എനിക്കു് തോന്നിയതു് ഇയാള്‍ ആറെസ്സെസ്സിനു് നല്ലൊരു വോട്ട് ബാങ്ക് ഉണ്ടാക്കിക്കൊടുക്കുമല്ലോ എന്നാണു്. മനുഷ്യനെ വര്‍ഗ്ഗീയമായ ചേരിതിരിവിനു് പ്രേരിപ്പിക്കുന്ന പ്രസംഗം തന്നെയായിരുന്നുവതു്. ആ കാലത്തെപ്പറ്റി മഅദനി തന്നെ തള്ളിപ്പറയുന്നു. സമാധാനത്തിന്റെ ഭാഷ സംസാരിക്കുന്നു. ഇതു് രക്ഷപ്പെടാനുള്ള വഴിയായി അദ്ദേഹം തെരഞ്ഞെടുത്തെങ്കില്‍ അദ്ദേഹത്തെ അകറ്റി നിര്‍ത്തേണ്ട കാര്യമെന്തു് ?
ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം, അല്ലേ സഖാവേ.
ഇഞ്ചി,
കുറേ ദിവസങ്ങളായി തിരക്കോട് തിരക്കാണ്. ഈ വിഷയത്തില്‍ വിശദമായൊരു ലേഖനം ഇട്ടത് നന്നായി. കുറച്ചു വിശദമായൊരു കമന്റ് ഇടുന്നുണ്ട്, പിന്നീട്. ഇഞ്ചി മദനിചരിത്രം വിസ്തരിച്ചതില്‍ കണ്ട രണ്ടു ഗുരുതരമായ മാനിപ്പുലേഷന്‍സ് മാത്രം ചൂണ്ടിക്കാട്ടുന്നു.
1. ഇഞ്ചിയുടെ വാക്കുകള്‍:“...ഇതിനു വേണ്ടിയെന്ന വ്യാജേന ശിവഗിരി മഠത്തിലെ പ്രശ്നങ്ങള്‍ക്ക് ആയുധസഹായം വരെ കൊടുത്തിരുന്നുവെന്ന് കേരള ഹൈക്കോടതി ഓര്‍ഡര്‍ പ്രകാരം പറയുന്നു."
എന്നാല്‍ ഇഞ്ചി ലിങ്ക് ഇട്ടിരിക്കുന്ന ഡെക്കാണ്‍ ഹെറാള്‍ഡിലെ വാര്‍ത്തയില്‍ പറയുന്നത് “സ്വാമി കൈവല്യാനന്ദ നയിക്കുന്ന ഘടകത്തിന് കോടതി ഉത്തരവു പ്രകാരം മഠത്തിന്റെ അധികാരക്കൈമാറ്റം നടപ്പിലാക്കാന്‍ ശ്രമിച്ച പൊലീസുമായി സംഘട്ടനത്തിലേര്‍പ്പെട്ട വോളന്റിയര്‍മാര്‍ക്ക് മദനിയുടെ പിണിയാളുകള്‍ ആളും ആയുധവും നല്‍കിയതായി ആരോപിക്കപ്പെട്ടിട്ടുണ്ട്” എന്നാണ്.
അതായത്, കോടതി ഉത്തരവിന്മേലുള്ള അധികാരക്കൈമാറ്റം പൊലീസ് എത്തി നടപ്പിലാക്കിയപ്പോള്‍ നടന്ന അടിയ്ക്ക് മദനി സഹായിച്ചുവെന്ന് മറ്റാരോ ആരോപിച്ചുവെന്ന വാര്‍ത്ത ഇഞ്ചി എഴുതി വന്നപ്പോള്‍ ‘മദനി അടിയ്ക്ക് ഒത്താശ ചെയ്ത കാര്യം കോടതി ഓര്‍ഡറില്‍ ‘പ്രകാരി’ച്ചതായി മാറി. ഈ മദനി ചുമ്മാ കേറി എല്ലായിടത്തും ആയുധം വീശുന്ന കൊടും ഭീകരനാണെന്നു കോടതി വരെ ഊന്നിപ്പറഞ്ഞതായി വായിക്കുന്ന ആര്‍ക്കും തോന്നും! (എ കെ ആന്റണിയെ ഒതുക്കാന്‍ വേണ്ടി കരുണാകര്‍ജിയും ശാശ്വതീകാനന്ദയും ഒത്തുകളിച്ചതാണ് ശിവഗിരിപ്രശ്നത്തിലെന്നൊരു ആരോപണം ഇഞ്ചി കേട്ടിട്ടുണ്ടോ ആവോ! മദനിക്കൊക്കെ ആ കേസില്‍ വെറും സഹനടന്റെ റോള്‍ പോലുമില്ലാരുന്നെന്നാണ് മൊഴി.)
2. ഇഞ്ചി എഴുതുന്നു: “റഹിം പൂക്കടശ്ശേരി എന്ന പുരോഗമന ഇസ്ലാമിക പണ്ഡിതനെ കൊലപ്പെടുത്തുവാന്‍ ശ്രമിച്ചു എന്ന പേരിലും മദനിക്കും സുഹൃത്തായ ലക്ഷര്‍-ഇ-തോയിബായുടെ ചാവേറായ കണ്ണൂരുകാരന്‍ നാസിറിന്റെ പേരിലും കേസ് ചാര്‍ജ്ജ് ഷീറ്റുകള്‍ പോലീസില്‍ നിലവിലുണ്ട്.“
ലിങ്കിലുള്ള ടൈംസ് ഓഫ് ഇന്ത്യാ വാര്‍ത്തയില്‍ പറയുന്നത് മദനിയെയും നാസിറിനെയും ബന്ധിപ്പിക്കുന്ന പ്രസ്താവനകള്‍ പൂക്കടശ്ശേരി കേസില്‍ പൊലീസ് ഫയല്‍ ചെയ്ത ചാര്‍ജ്ജ് ഷീറ്റിന്റെ ഒരു ഭാഗമാണെന്നു മാത്രമാണ്. But then it doesn't attribute any role to Madani in the case. എന്നും വാര്‍ത്തയില്‍ സ്പഷ്ടമായി എഴുതിയിരിക്കുന്നുമുണ്ട്. ഇഞ്ചിയും സ്പഷ്ടമായിത്തന്നെ എഴുതിയിരിക്കുന്നു; പൂക്കടശ്ശേരിയെ കൊല്ലാന്‍ ശ്രമിച്ചതിന്റെ പേരില്‍ മദനിയുടെ പേരില്‍ ചാര്‍ജ്ജ് ഷീറ്റ് നിലവിലുണ്ടെന്നാണെന്നു മാത്രം!
“സത്യാന്വേഷണപരീക്ഷണനിരീക്ഷണനിഗമനമികവിന്റെ ഉദാത്തമാതൃകകള്‍!“ എന്നേ പറയാനുള്ളൂ. :)
പെട്ടെന്നൊരു കമന്റിടാന്‍ പറ്റിയ സംഗതി അല്ലിത്...
എങ്കിലും തല്‍ക്കാലം ഒരു പാസിംഗ് കമന്റ് മാത്രം...
പിഡിപി ഇപ്പോള്‍ ഒരു വര്‍ഗീയപാര്‍ട്ടിയാണ് എന്ന സങ്കല്പത്തില്‍ :-
൧) ഒരു വര്‍ഗീയ കക്ഷിയുമായി വേദി പങ്കിട്ട എല്‍.ഡി.എഫ്.
൨) പല വര്‍ഗീയ കക്ഷികളുമായി കാലാകാലങ്ങളായി ഭരണം പങ്കിടുന്ന UDF
൩)സ്വയം ഒരു വര്‍ഗീയകഷിയായ ബി.ജെ.പി
ഇതിലാര്‍ക്കാണ് ഇഞ്ചി വോട്ട് ചെയ്യാന്‍ പോകുന്നത് എന്നറിയാന്‍ താല്പര്യം ഉണ്ട്.
എല്ലാ മണ്ഡലങ്ങളില്‍ നിന്നും സ്വതന്ത്രരെ വിജയിപ്പിച്ച് ഒരു സ്ഥിരതയുള്ള സര്‍ക്കാറിനെ രൂപീകരിക്കാനാവില്ല. നിഷ്പക്ഷര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരെല്ലാം വോട്ട് ചെയ്യുന്നതില്‍ നിന്നും മാറി നില്‍ക്കുന്നതും ഒരു സൊലൂഷന്‍ അല്ല...
വര്‍ഗീയതക്കെതിരെയാണ് ഇഞ്ചിയുടെ ലേഖനപരമ്പരകള്‍ എങ്കില്‍ ആദ്യം വിമര്‍ശിക്കേണ്ടത് കേരളത്തിലെ വോട്ടുകളില്‍ മുസ്ലീം വോട്ട് , നായര്‍ വോട്ട്, സുറിയാനി വോട്ട് , കത്തോലിക്കാ വോട്ട് എന്നൊക്കെ വേര്‍തിരിവുണ്ടാക്കുന്ന വോട്ട്ബാങ്ക് രാഷ്ട്രീയത്തിന്റെ പ്രോക്താക്കാളും വക്താക്കളുമായ യു.ഡി.എഫിനെ ആണ്.
വര്‍ഗീയതക്കെതിരെയുള്ള ലേഖനങ്ങള്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയെ മാത്രം ഉന്നം വെച്ചുള്ളതാവുമ്പോള്‍ അതിന്റെ ഉദ്ദേശശുദ്ധി നഷ്ടപ്പെട്ടു പോവുന്നു...
tracking
പരാജിതന്‍ പരാമര്‍ശിച്ച ഒരു തെറ്റ് തിരുത്തിയിട്ടുണ്ട്. കോടതി ഓര്‍ഡര്‍ പ്രകാരം എന്നത് തിരുത്തിയിട്ടുണ്ട്.
തിരുത്തിയത് :
പുകഞ്ഞു കൊണ്ടിരുന്ന ശിവഗിരി പ്രശ്നത്തില്‍ മഠത്തിലെ ഒരു വിഭാഗം ആളുകള്‍ക്ക് ആയുദ്ധസഹായം മദനി നല്‍കിയതായും പറയപ്പെടുന്നു . അതേ ഡെക്കാന്‍ ഹെരാള്‍ഡ് റിപ്പോര്‍ട്ട് പ്രകാരം പോലീസും ഇന്റലിജെന്‍സും ആരോപിക്കുന്നത് മദനിക്ക് ഇന്ത്യയ്ക്ക് വെളിയിലുള്ള പാന്‍ഇസ്ലാമിക ഗ്രൂപ്പുകളുടെ സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുന്നു എന്നുമാണ്.
രണ്ടാമത്തത് എഴുതിയത് തെറ്റുണ്ടെന്ന് തോന്നുന്നില്ല. ലിങ്ക് കൊടുത്തിട്ടുണ്ടല്ലോ. കേസ് ചാര്‍ജ്‌ഷീറ്റില്‍ മദനിയുടെ പേരു വന്നതില്‍ മദനിയ്ക്ക് ബന്ധമില്ലായെങ്കില്‍ ആ ഷീറ്റില്‍ മദനിയുടെ പേരു വരാന്‍ സാദ്ധ്യതയില്ലല്ലോ? മദനിക്ക് നേരിട്ട് ‘കൊലപാതകശ്രമത്തില്‍’ ബന്ധമില്ലായിരിക്കുമെന്ന് മാത്രമേയുള്ളൂ. പ്ലാനിങ്ങിലോ അല്ലെങ്കില്‍ അതിന്റെ മറ്റെന്തെങ്കിലും കാര്യങ്ങളോ പോലീസ് ഇപ്പോഴും അന്വേഷിച്ച് വരുന്നതേയുള്ളൂ. 2008ല്‍ നടന്ന കാര്യമല്ലേ? ജയിലില്‍ നിന്ന് ഇറങ്ങിയതിനു ശേഷവും ലെക്ഷര്‍-ഇ-തൊയിബയിലെ ഒരാളുമായി മിക്കപ്പോഴും കാണുന്നത് ഫുട്ബോള്‍ സംസാരിക്കാനാവില്ലല്ലോ? മദനിയെ ഇതില്‍ ഇപ്പോഴും ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ല.
ഇതാണ് വാര്‍ത്തയുടെ ഭാഗം ഇംഗ്ലീഷിലുള്ളത്:
Meanwhile, adding to the CPM's discomfort, reports have emerged linking Madani with absconding LeT commander Tadiyantavida Nasir, who hails from Kannur in Kerala. Statements linking Madani and Nasir are part of the chargesheet filed by the police in a case of alleged murder attempt on spiritual leader Rahim Pookkadasseri in Kochi on September 10, 2008. The chargesheet says that Nasir had connections with Madani and was a regular visitor to his house in Ernakulam. But then it doesn't attribute any role to Madani in the case.
Nasir and Abdul Sattar alias Sainuddin were key recruiters for the LeT in South India. Abdul Sattar is believed to be the man who fabricated some of the pipe bombs used in the 1993 attacks. A key accused in the Bangalore blasts, he had also supplied the micro chips that were used in the Surat bombs and the ammoninum nitrate for the Gujarat explosions and is an accomplice of Indian Mujahideen co-founder Riyaz Bhatkal.
Three of the Keralite youths killed in an encounter with security forces in Kashmir valled in October 2008 were suspects in the Pookkadasseri case. But the police have not been able to question Madani in the case.
അതിനു മുന്‍പ് ഉള്ളത് ഇങ്ങിനേയും:
"The court had cleared him in the Coimbatore blasts case. But what happened afterwards is being inquired into by a special team,'' he[VS] said at a media briefing after a meeting of the state cabinet.
പിന്നേ ഞാനും അങ്ങിനെയൊക്കെ കുറേ കേട്ടിട്ടുണ്ട് പരാജിതാ, ഒരിക്കല്‍ നിര്‍ഭാഗ്യവശാല്‍ മദനിയുടെ പ്രസംഗം വരെ കേട്ടിട്ടുണ്ട്. ആര്‍.എസ്സ്.എസ്സുകാര്‍ എറിഞ്ഞ ബോംബല്ല പകരം മദനിയുടെ കയ്യില്‍ ഇരുന്നു പൊട്ടിയ ബോംബാണെന്നും കേട്ടിരിക്കുന്നു. പക്ഷെ അത് അങ്ങിനെ എഴുതാന്‍ പറ്റില്ലല്ലോ? അപ്പോള്‍ അത് സത്യാന്വേഷണനിഗമന...etc-യിലേക് കൂടുതല്‍ പോയിന്റുകള്‍ ചേരില്ലേ?
ശ്രീഹരിയേ, ഇതുവരെ ഒന്നാമത്തെ ഓപ്ഷന്‍ ലോക്കിവച്ചിരുന്ന ഞാനൊക്കെ ഇപ്പ നാലാമതൊരു ഓപ്ഷന്‍ പിടിച്ചു, ബൂത്തിന്റെ പരിസര്‍ത്തേ പോവൂല,
ആരിക്കുചേതം?
എനിക്ക് നഷ്ടം, സിപിയെമ്മിനു നഷ്ടം, നാടിനു നഷ്ടം, ആ നേരത്ത് ഞാന്‍ ബ്ലോഗെഴുതിയാല്‍ വായിക്കുന്നോര്‍ക്കും നഷ്റ്റം
ഇഞ്ചി,
രണ്ട് ഗുരുതരമായ തെറ്റുകള്‍ എന്നെഴുതാതിരുന്നത് സംഗതി വെറുതേ വന്ന തെറ്റല്ലെന്നും കുഴപ്പം ഇഞ്ചി ഇംഗ്ലീഷ് പഠിച്ച സ്കൂളിന്റേതല്ലെന്നും അറിയാവുന്നതു കൊണ്ടാണ്. രണ്ടും താരതമ്യപ്പെടുത്തുന്ന ആര്‍ക്കും മനസ്സിലാവും ഇക്കാര്യം.
രണ്ടാമത്തെ ‘തെറ്റ്’ തിരുത്തേണ്ടതില്ലെന്നു തോന്നിയത് നന്നായി! വാര്‍ത്ത മുഴുവന്‍ വായിച്ചിട്ടാണ് ഞാന്‍ കമന്റിട്ടത് കേട്ടോ. മദനിയുടെ തീവ്രവാദബന്ധങ്ങളെക്കുറിച്ച് അന്വേഷണം നടക്കുന്നു എന്നു വി എസ് പറഞ്ഞതാണല്ലോ ഹെഡ്‌ലൈന്‍ തന്നെ. എന്തു തരം അന്വേഷണത്തെയും താന്‍ സ്വാഗതം ചെയ്യുന്നുവെന്ന് മദനി പ്രെസ് കോണ്‍ഫറന്‍സില്‍ പറഞ്ഞതും വാര്‍ത്തയിലുണ്ട്. അപ്പോള്‍ മദനിയെ ചോദ്യം ചെയ്യാന്‍ പറ്റാത്തതെന്തു കൊണ്ടെന്നു വാര്‍ത്തയില്‍ പറയുന്നുമില്ല.
ചാര്‍ജ്ജ് ഷീറ്റില്‍ രണ്ടുപേര്‍ തമ്മില്‍ ബന്ധമുണ്ടെന്നുള്ള ‘പ്രസ്താവനകള്‍’ ഉണ്ടെന്നല്ലാതെ പൊലീസ് മദനിയുടെ പേരില്‍ ആ പര്‍ട്ടിക്കുലര്‍ കുറ്റകൃത്യത്തിന്റെകര്‍ത്തൃത്വം ആരോപിച്ചിട്ടേയില്ലെന്ന സ്ഥിതിയ്ക്ക് അയാളാണ് ചാര്‍ജ്ജ് ഷീറ്റ് പ്രകാരം പ്രതിയെന്ന ലൈനില്‍ എഴുതുന്നത് തിരുത്തേണ്ട ആവശ്യമില്ലായിരിക്കാം!
ലക്ഷര്‍ ഇ തയിബ മെമ്പര്‍ താന്‍ ഭീകരനാണേ എന്നു പറഞ്ഞായിരിക്കുമോ ഇഞ്ചീ എല്ലായിടത്തും സ്വയം പരിചയപ്പെടുത്തുന്നത്? അയാള്‍ മദനിയുടെ വീട്ടില്‍ പോയെന്നും അവര്‍ തമ്മില്‍ ഭീകരപ്രവര്‍ത്തനത്തെ സംബന്ധിച്ച് കൂടിയാലോചന നടത്തിയെന്നും ഇഞ്ചിയോ ഞാനോ ഏതെങ്കിലും പൊലീസുകാരനോ പറഞ്ഞാല്‍ സത്യമാവുമോ? അതോ മോശം ചരിത്രമുള്ള ഒരു മുസ്ലീമാണെങ്കില്‍ ‘സംഗതി’അങ്ങുറപ്പിക്കാമെന്ന ‘മൊത്തത്തിലുള്ള ആ ലൈന്‍’ ആണോ?
മദനി പുണ്യാളനായിരുന്നെന്ന് ആരും അവകാശപ്പെട്ടിട്ടില്ല, അയാള്‍ പോലും. പക്ഷേ അയാളുടെ നേര്‍ക്ക് ആരോപിക്കപ്പെട്ടിട്ടുള്ള തീവ്രവാദബന്ധങ്ങള്‍ തീവ്രവാദബന്ധങ്ങള്‍ തന്നെയെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളവയല്ലാത്ത സ്ഥിതിയ്ക്ക് ഊഹാപോഹങ്ങള്‍ വച്ചുള്ള കളി ന്യായമല്ല.
പാത്തുമ്മയുടെ ആടെ,
പോയിന്റ് പോയിന്റ്...
UDF നും BJPക്കും വോട്ട് ചെയ്യാന്‍ ഇഷ്ടപ്പെടാത്തെ കുറേ LDF അനുഭാവികള്‍ അല്ലെങ്കില്‍ വിരോധമില്ലാത്തവര്‍, പിഡിപി ബന്ധം രസിക്കാതെ വോട്ടെടുപ്പില്‍ നിന്നു തന്നെ മാറി നിന്നേക്കും...
ഇത് ജയപരാജയങ്ങളെ സ്വാധീനിക്കാന്‍ ഉള്ള സാദ്ധ്യതയമുണ്ട്. ഒരു പക്ഷേ പോളിംഗ് ശതമാനത്തില്‍ തന്നെ ഇത് പ്രതിഫലിക്കാനും മതി...
തെരുവില്‍ ശരീരം കൊണ്ടും മനസ്സുകൊണ്ടും ഫാസിസ്റ്റ് ഭീഷണിയെ ചെറുക്കുന്ന സാദാ രാഷ്ട്രീയക്കാരനോടല്ല ഈ ഉഡായിപ്പുകള്‍ എന്നത് രക്ഷ. ഇല്ലെങ്കില്‍ ‘ മദനിയൊക്കെ ഭീഷണിയായിരുന്നപ്പോള്‍ നീ എന്ത് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു?’ എന്ന ഒറ്റ ചോദ്യത്തില്‍ അവന്‍ എഴുത്തിന്റെ പത്തി മടക്കും. സംഘപരിവാര ഭീഷണിക്കെതിരെ നീ എന്ത് ചെയ്യുന്നു എന്നു കൂടി ചോദിച്ചാല്‍ പിന്നെ തീര്‍ന്നു.
തെരുവില്‍ ശരീരം കൊണ്ട് ഫാസിസ്റ്റ് ഭീഷണികളെ ചെറുക്കുന്നവര്‍ എന്ന് അവകാശപ്പെടുന്ന കവല ചട്ടമ്പികളെ രാഷ്സ്റ്റീയക്കാര്‍ എന്നു വിളിക്കുന്നുവോ എന്ന ചോദ്യത്തില്‍ ബാക്കിയുള്ളതും തീരും.
മധുവിന്റെ കമന്റിന് ഒരു സല്യൂട്ട്
മധുരിമയുടെ കമന്റിനു അഭിവാദ്യങ്ങള്‍!
“പാഠപുസ്തകങ്ങളില്‍ നടന്ന പ്രതിലോമകരമായ മതവിഷയങ്ങള്‍ ബ്ലോഗിലുടനീളം ബ്ലോഗിലെ പ്രബുദ്ധര്‍ ചര്‍ച്ചയ്ക്ക് വെച്ചപ്പോള്‍ മതസ്പര്‍ദ്ധാപരമായ രാഷ്ട്രീയത്തിലെ അവരുടെ നിശബ്ദത വിളിച്ചോതുന്നത് കൊടിയുടെ നിറങ്ങളിലൂന്നിയ രാഷ്ട്രീയ കാപട്യമാണ്.”
മദനി പാഠപുസ്തകവിവാദത്തില്‍ എടുത്ത നിലപാട് വല്ലതും അറിഞ്ഞിട്ടാണോ ഇഞ്ചി മാഡം ഈ വെട്ടിവെളിച്ചപ്പെടല് ?
നല്ല ലേഖനം! ഇടതുപക്ഷാഭിമുഖ്യമെന്നാല്‍ സി.പി.എമ്മിന്റെ പ്രചരണവേല ചെയ്യലാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള മലയാളം ബ്ലോഗ് പോസ്റ്റുകളില്‍ നിന്ന് വ്യത്യസ്തമായി ഒന്ന് കാണുന്നതില്‍ ആശ്വാസവും :-)
നല്ല പോസ്റ്റ്
രാവിലെ എഴുന്നേറ്റ് മനോരമ വായിക്കുന്നതിന്റെ ഒരു സുഖം കിട്ടി.
നല്ല ശോധന.
റാൽമിനോവ്,
മഅദനിയെ എന്തു ചെയ്യണം എന്ന ചോദ്യത്തിന് ഉത്തരം വളരെ കൃത്യമല്ലേ? ഈ പറഞ്ഞ ആരോപണങ്ങളിൽ വല്ല കഴമ്പുമുണ്ടെന്ന് തെളിഞ്ഞാൽ നിശ്ചയമായും അദ്ദേഹം ശിക്ഷിക്കപ്പെടുക തന്നെ വേണം. ഇതേ കുറ്റത്തിന് പിടിക്കപ്പെട്ട മറ്റു പ്രതികൾക്ക് ഒരു നീതി, ഞാൻ പുണ്യവാളനായേ, ഞാനിനി ഇടതു പക്ഷക്കാരനണേയ് എന്നു ആണയിടുന്നത് കൊണ്ടു മാത്രം മഅദനിക്ക് മറ്റൊരു നീതി എന്ന വാദം ഒരു കാരണവശാലും നിലനിൽക്കില്ലല്ലോ...!!കോയമ്പത്തൂർ സ്ഫോടനക്കേസിൽ ഒൻപതു വർഷം ജയിലിൽ കിടന്നു എന്നത് ഇതിന് മറ്റൊരു ഒഴികഴിവാകുന്നുമില്ല. അതു തീരുമാനിക്കേണ്ടത് ഞാനോ നിങ്ങളോ ഇടതു പക്ഷ പ്രസ്ഥാനമോ അല്ല! അതിന് രാജ്യത്ത് നിലവിലുള്ള ഒരു നീതിന്യായ വ്യവസ്ഥയുണ്ട്...കോടതികൾ ഉണ്ട്. അവിടെയാണത് നിശ്ചയിക്കപ്പെടേണ്ടത്. അതു വരെ കാത്തിരുന്നിട്ടു വേണമായിരുന്നു ഇടതുപക്ഷത്തിന്റെ ഈ നിലപാട്.മഅദനി പുണ്യവാളനാണോ അല്ലയോ എന്നതല്ല നമ്മുടെ പ്രശ്നം. ഗുരുതർമായ ആരോപണങ്ങളുടെ -തീവ്രവാദ ബന്ധം അടക്കം- നിഴലിൽ നിൽക്കുന്ന ഒരാളുമായി ഒരു രാഷ്ട്രീയ ഞാണിന്മേൽ കളിക്ക് സി.പി.ഐ (എം) എന്തിന് ഒരുങ്ങുന്നു. താൽക്കാലിക രാഷ്ട്രീയ നേട്ടം മാത്രം ഉന്നം വെച്ചുള്ള ഈ കളി അവരെ തന്നെ തിരിഞ്ഞു കൊത്തും. തിരഞ്ഞെടുപ്പ് കഴിഞ്ഞ് വരുന്ന കേന്ദ്ര സർക്കാർ രൂപീകരണത്തിൽ ഇടതു പക്ഷത്തിന് വലിയ റോൾ നിർവ്വഹിക്കാനില്ലാത്ത ഒരവസ്ഥയാണ് വരാൻ പോകുന്നതെങ്കിൽ (അങ്ങിനെയാവാൻ സാധ്യത കുറവാണെങ്കിലും!)അന്ന് ഈ കൂട്ടുകെട്ട് വിശദീകരിക്കാൻ ഇത്തിരി പാടു പെടേണ്ടി വരും. മറിച്ചാവാനുള്ള ഒരു സാധ്യത കോൺഗ്രസ്സും കണക്കു കൂട്ടുന്നുണ്ട്. അതാണ് കാത്തിരിപ്പിന്റെ കളി. അത് കണ്ടു തന്നെ അറിയേണ്ടി വരും!
"മദനിയെന്ന വ്യക്തിയാണ് ഇന്ന് കേരളത്തിന്റെ ലോകസഭ തിരഞ്ഞെടുപ്പില്‍ നിര്‍ഭാഗ്യവശാല്‍ നിറഞ്ഞു നില്‍ക്കുന്നത്."അതു തന്നെയാണ് പ്രശ്നവും.മദിനി സീപീഎം ബന്ധത്തെ ഇടതുപക്ഷത്തിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനു തെളിവായി ഉയര്‍ത്തുന്നവര്‍ ഇസ്ലാമിക ലോകം എന്ന മൌദുദിസ്റ്റ് ആശയത്തിനായി ഓളിഞ്ഞും തെളിഞ്ഞും വാദിച്ചു വരുന്ന ജമാ അത്തെ ഇസ്ലാമിപോലെയുള്ള ഒരു സംഘടനയുമായുള്ള വലതു ബാന്ധവത്തെ കണ്ടില്ലെന്ന് നടിക്കുന്നു. മദിനി തന്റെ പഴയകാല പ്രവര്‍ത്തനങ്ങളുടെ പേരില്‍ കേരള സമൂഹത്തോട് മാപ്പു പറയണമെങ്കില്‍ അതാവാം എന്ന് പരസ്യമായി സമ്മതിച്ചയാളാണ്.ജമായത്തെ ഇസ്ലാമിയാകട്ടെ തങ്ങളുടെ മൌലീകവാദ രാഷ്ട്രീയത്തില്‍ നിന്ന് അണുകിട പിന്മാറാന്‍ തയ്യാറല്ലതാനും.എന്നിട്ടും ചര്‍ച്ച ഇപ്പൊഴും മദിനിയുടെ തീവ്രവാദത്തെക്കുറിച്ചുതന്നെ..!
ജാനാധിപത്യ പ്രക്രിയയിലൂടി അധികാരത്തില്‍ വന്ന ഒരു സര്‍ക്കാരിനെ മത സാമുദായിക സംഘടനകളുടെ സഹായത്തോടെ അട്ടിമറിക്കുകയും, അതിലൂടെ ജാതി മത സാമുദായിക ശക്തികള്‍ക്ക് ഇന്നുള്ള രാഷ്ട്രീയമായ വിലപറയല്‍ ശേഷിയ്ക്ക് അന്ന് തറക്കല്ലിട്ടുകൊടുക്കുകയും ചെയ്ത വലതുപക്ഷം തന്നെ ഇന്ന് ഇത്തരം വാദങ്ങളുമായി വരുമ്പോള്‍ അതിനെ കൊടിയുടെ നിറം നോക്കാതെയുള്ള രാഷ്ട്രീയം എന്നൊക്കെ മയപ്പെടുത്തിക്കാണുക ബുദ്ധിന്മുട്ടാണ്.കൊടിയുടെ നിറം നോക്കാതെ രാഷ്ട്രീയ പ്രബുദ്ധതയുള്ളവര്‍ ജനാധിപത്യ പ്രക്രീയയുമായി പിണങ്ങി മാറിനിന്നുകൊണ്ട് തങ്ങളുടെ നിഷ്പക്ഷത തെളിയ്യിക്കണം എന്നു പറയുന്നവര്‍ ഫലത്തില്‍ വലതുപക്ഷത്തിനു പ്രചാരവേല തന്നെയാണു ചെയ്യുന്നത്.(അവര്‍ അങ്ങനെയല്ലെന്ന് ഭാവിക്കുമെങ്കിലും!)
ഔദാര്യപൂർവം ഹരികൃഷ്‌ണൻ ചൂണ്ടിക്കാണിച്ച ഒരു തെറ്റു തിരുത്തിയല്ലോ? വീണിടത്തു കിടന്നുരുളാതെ രണ്ടാമത്തെ തെറ്റും തിരുത്തുന്നതല്ലേ ഭംഗി?
“Statements linking Madani and Nasir are part of the chargesheet filed by the police in a case of alleged murder attempt on spiritual leader Rahim Pookkadasseri in Kochi on September 10, 2008. The chargesheet says that Nasir had connections with Madani and was a regular visitor to his house in Ernakulam. But then it doesn't attribute any role to Madani in the case.”
ഇതാണ് വാർത്ത.ഇത് തിരിച്ചും മറിച്ചും വായിച്ചിട്ടും “കേസ് ചാര്‍ജ്‌ഷീറ്റില്‍ മദനിയുടെ പേരു വന്നതില്‍ മദനിയ്ക്ക് ബന്ധമില്ലായെങ്കില്‍ ആ ഷീറ്റില്‍ മദനിയുടെ പേരു വരാന്‍ സാദ്ധ്യതയില്ലല്ലോ? മദനിക്ക് നേരിട്ട്
‘കൊലപാതകശ്രമത്തില്‍’ ബന്ധമില്ലായിരിക്കുമെന്ന് മാത്രമേയുള്ളൂ. പ്ലാനിങ്ങിലോ അല്ലെങ്കില്‍ അതിന്റെ മറ്റെന്തെങ്കിലും കാര്യങ്ങളോ പോലീസ് ഇപ്പോഴും അന്വേഷിച്ച് വരുന്നതേയുള്ളൂ. 2008ല്‍ നടന്ന കാര്യമല്ലേ? ജയിലില്‍ നിന്ന് ഇറങ്ങിയതിനു ശേഷവും ലെക്ഷര്‍-ഇ-തൊയിബയിലെ ഒരാളുമായി മിക്കപ്പോഴും കാണുന്നത് ഫുട്ബോള്‍ സംസാരിക്കാനാവില്ലല്ലോ? മദനിയെ ഇതില്‍ ഇപ്പോഴും ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ല.” എന്നൊന്നും വായിക്കാൻ പറ്റുന്നില്ലല്ലോ?
മുകളിലെ ഇംഗ്ലീഷ് വാർത്ത പരിഭാഷിച്ചാൽ എങ്ങനെയിരിക്കും? ആത്മീയ നേതാവ് റ്ഹിം പൂക്കടശ്ശേരിയെ 2008 സെപ്തംബർ മാസം 10 ആം തീയതി വധിക്കാൻ ശ്രമിച്ചുവെന്ന് ആരോപിക്കപ്പെടുന്ന കേസിൽ പോലീസ് ഫയൽ ചെയ്തിരിക്കുന്ന കുറ്റപത്രത്തിൽ മ അ്ദനിയും നസീറിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രസ്താവനകൾ ( Statements) ഉണ്ട്. ചാർജ് ഷീറ്റ് പറയുന്നത് നസീറിന് മ അ്ദനിയുമായി ബന്ധമുണ്ടായിരുന്നുവെന്നും നസീർ മഅദനിയുടെ എറണാകുളത്തെ വീട്ടിലെ സ്ഥിര സന്ദർശകനായിരുന്നുവെന്നുമാണ്. എന്നാൽ മ അദനിക്ക് ഈ കേസിൽ എന്തെങ്കിലും റോളുണ്ടെന്ന് ചാർജ് ഷീറ്റ് പറയുന്നില്ല.
ഇതാണ് ആ ഇംഗ്ലീഷ് വാർത്തയുടെ പരിഭാഷയെന്നിരിക്കെ, കണൂരിലെ പോലീസ് ഫയൽ ചെയ്തിരിക്കുന്ന ഒരു കേസിൽ മ അദനിയും നസീറും തമ്മിൽ ബന്ധമുണ്ടായിരുന്നു എന്നു പരാമർശിച്ചിട്ടുണ്ട് എന്ന് സ്പഷ്‌ടമായി എഴുതി വച്ചിരിക്കെ മദനിക്കെതിരെ കേസുണ്ട് എന്ന് എഴുതാൻ കാണിക്കുന്ന ഉളുപ്പില്ലായ്‌മയ്ക്ക് ഒരു വലിയ നമസ്‌ക്കാരം.
സി പി എമ്മിന്റെ ചാരിത്ര്യം നഷ്‌ടപ്പെടുമെന്നോർത്ത് കേഴുന്ന ഈ കൂട്ടത്തിലാരെങ്കിലും കഴിഞ്ഞ തെരെഞ്ഞെടുപ്പുകളിൽ പിഡിപി, യൂഡി എഫിനെ തുണച്ചിരുന്ന കാലത്ത് അതിനെതിരെ റിവോൾട്ട് ചെയ്തിട്ടുണ്ടോ? ഇപ്പോൾ എൻ ഡി എഫ് തുണ്യ്ക്കുമ്പോൾ ആ ഒരു കാരണത്താൽ യൂ ഡീ എഫിനെ തള്ളി പ്പറയുന്നുണ്ടോ?
പി ഡി പി ഇടതു സ്ഥാനാർത്ഥികളെ തുണയ്ക്കുന്നതിനു പകരമായി പി ഡി പിയ്ക്ക് എന്താണ് എൽ ഡി എഫ് നൽകിയിട്ടുള്ളത്? യൂ ഡീ എഫുമായി ബന്ധപ്പെട്ടപ്പോൾ രണ്ടു സ്ഥാനർത്ഥികൾ പി ഡി പി ക്കാർ തന്നെയായിരുന്നില്ലേ?
ശ്രീ അസീസ്സ് തവ്വൂർ ഇങ്ങനെ എഴുതുന്നു
“ബാബറി മസ്ജിദിന്റെ തകര്‍ച്ചക്ക്ശേഷം ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കിടയിലുണ്ടായ അരക്ഷിതബോധമാണ് മഅ്ദനിയെന്ന നേതാവിനെ സൃഷ്ടിച്ചതെന്ന കാര്യത്തില്‍ സംശയമില്ല. സംഘപരിവാറിന്റെ പ്രകോപനങ്ങളെ നേരിട്ടുകൊണ്ടിരിക്കുന്നതിനിടയില്‍ വിലമതിക്കാനാവാത്ത നഷ്ടം സഹിച്ച്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന് മഅ്ദനിയുടെ അക്കാലത്തെ നിലപാടുകളോട് ശക്തമായ വിയോജിപ്പുണ്ടായിരുന്നു. മുസ്ളിം ജനസാമാന്യത്തില്‍നിന്ന് പ്രകോപനപരമായ പ്രസംഗങ്ങളും നിലപാടുകളും ക്ഷണിച്ചുവരുത്തുന്ന സംഘപരിവാര്‍ ലക്ഷ്യമിടുന്നത് വേഗത്തിലുള്ള ഹൈന്ദവ ഏകീകരണമായിരുന്നു. കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ മഅ്ദനിക്കെതിരെ ചാര്‍ജ്ചെയ്യപ്പെട്ട കേസുകള്‍ എല്ലാം പ്രകോപനപരമായ പ്രസംഗങ്ങളുടെ പേരിലായിരുന്നുവെന്നത് ഓര്‍ക്കാവുന്നതാണ്. കോയമ്പത്തൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍പോയ മഅ്ദനി നിരപരാധിത്വം തെളിയിച്ച് പുറത്തുവന്നത് പുതിയ നിലപാടുകളുമായിട്ടായിരുന്നുവെന്ന് അദ്ദേഹത്തെ നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന കേരളത്തിനറിയാം.
അംഗവൈകല്യമുള്ള മഅ്ദനി പത്തു വര്‍ഷക്കാലം ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തുവന്നത് 'വിചാരണതടവ്' എന്ന ആശയത്തിന്റെ സാധുതയെതന്നെ സ്വന്തം ജീവിതംകൊണ്ട് ചോദ്യം ചെയ്താണ്. അതിനദ്ദേഹത്തെ സഹായിച്ചത് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരെപോലുള്ള നിയമപണ്ഡിതന്മാരും വി എസിനെപോലുള്ള രാഷ്ട്രീയ നേതാക്കളും കക്ഷിരാഷ്ട്രീയ ഭേദമന്യേ കേരളീയ സമൂഹമൊട്ടാകെയുമാണ്. അങ്ങനെയുള്ള മഅ്ദനിയുടെ നിരുപാധികമായ പിന്തുണയാണ് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തില്‍ ഇടതുപക്ഷം സ്വീകരിക്കുന്നത്.
ഇങ്ങനെയൊരു പിന്തുണ സ്വീകരിക്കുമ്പോള്‍ മുസ്ളിം എന്നാല്‍ ഭീകരന്‍ എന്ന് കൊച്ചുകുട്ടികളെപോലും പഠിപ്പിക്കാന്‍ പെടാപ്പാട്പെടുന്ന, പാശ്ചാത്യ മാധ്യമങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊള്ളുന്ന കേരളീയ മാധ്യമങ്ങളും അടങ്ങിയിരിക്കില്ലെന്ന് ഇടതുപക്ഷ പ്രസ്ഥാനം മനസിലാക്കുന്നു. പക്ഷേ കാസര്‍കോടുമുതല്‍ തിരുവനന്തപുരം വരെ കേരളത്തിലെ മുഴുവന്‍ ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള ലക്ഷക്കണക്കിന് വരുന്ന പാര്‍ടി പ്രവര്‍ത്തകരിലൂടെ കേരളത്തിന്റെ ഹൃദയമിഡിപ്പറിയുന്ന ഒരു സംഘടനയുടെ അമരക്കാരന് മാത്രമേ ഞങ്ങള്‍ക്ക് ഒരു കോര്‍പറേറ്റ് മാധ്യമത്തിന്റെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല എന്ന് തലയുയര്‍ത്തി പ്രഖ്യാപിക്കാന്‍ കഴിയൂ.
സാമ്രാജ്യത്വ വിരുദ്ധ നിലപാട് ഉപേക്ഷിച്ച് യു ഡി എഫും മുസ്ളിംലീഗും ഒരുക്കുന്ന സാമുദായിക പൊറാട്ടുനാടകങ്ങളില്‍ ചുവടുവെക്കാനായിരുന്നു മഅ്ദനിയും പി ഡി പിയും തീരുമാനിച്ചിരുന്നതെങ്കില്‍ വലതുപക്ഷ മാധ്യമങ്ങളും യു ഡി എഫും മഅ്ദനിവേട്ട നടത്തില്ലായിരുന്നുവെന്ന വസ്തുത വിവാദങ്ങള്‍ക്കിടയിലും രാഷ്ട്രീയ കേരളമൊട്ടാകെ തലകുലുക്കി സമ്മതിക്കും.”
അത് തന്നെയാണ് സത്യം. വളച്ചുകെട്ടി പറഞ്ഞാലൊന്നും അസത്യം സത്യമാവുകയില്ലല്ലോ?
“അങ്ങനെയുള്ള മഅ്ദനിയുടെ നിരുപാധികമായ പിന്തുണയാണ് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തില്‍ ഇടതുപക്ഷം സ്വീകരിക്കുന്നത്.”
ഹഹ
“അത് തന്നെയാണ് സത്യം. വളച്ചുകെട്ടി പറഞ്ഞാലൊന്നും അസത്യം സത്യമാവുകയില്ലല്ലോ?”
ഹഹഹഹഹ
പട്ടി = പട് = ആട്
2006-ല്‍ ഇല്ലാതിരുന്ന തീവ്രവാദി ബന്ധമൊന്നുമല്ലല്ലോ ഫൈസല്‍ജീ ഇപ്പൊ മഅദനിക്കെതിരെ ആരോപിക്കുന്നതു്. കോടതി കുറ്റവിമുക്തനാക്കിയ ഒരാളെയാണു് അകാരണമായി ആക്രമിച്ചുകൊണ്ടിരിക്കുന്നതു്. അതിനു് കാരണമായി കുറെ ഊഹാപോഹങ്ങളും.
മഅദനി എന്തു് ശിക്ഷയെയാണു് ഇനി ഭയക്കേണ്ടതു് എന്നു് ഫൈസല്‍ വ്യക്തമാക്കിയാല്‍ കൊള്ളാം. കൂടിപ്പോയാല്‍ അങ്ങു് തൂക്കിക്കൊല്ലുമായിരിക്കും. അങ്ങേരു് തീവ്രവാദിയോ ക്രിമിനലോ ഇപ്പഴും ആണെങ്കില്‍ ഒട്ടും ഭയമില്ലാത്തതും ഈയൊരു കാര്യത്തെയായിരിക്കും. അതില്‍ നിന്നു് രക്ഷപ്പെടാന്‍ ആരുടെയും കാലുപിടിച്ചു് നടക്കുകയും മറ്റുമില്ല. മറിച്ചു് ,തന്റെ മുന്‍കാല പ്രസ്താവനകള്‍ തെറ്റായിരുന്നെന്നു് ഏറ്റുപറഞ്ഞു് "പുണ്യാളനായി" ജീവിക്കുകയാണു് ലക്ഷ്യമെങ്കില്‍ ജയിലില്‍ പോകാനും തൂക്കിലേറാനും കുറച്ചു് വിഷമം കാണും.
തെളിവു് വേണം ഭായ്, വെറുതെ കണകുണ പറഞ്ഞാല്‍ തെളിവാകില്ല. റ്റാഡ കോടതിയില്‍ പ്രോസിക്യൂഷനു് "ഒണ്ടാക്കാന്‍ " പറ്റാത്ത തെളിവാണല്ലോ എനി ഒണ്ടാക്കാന്‍ പോകുന്നതു് !
കാണ്ഡഹാറിലേക്കു് വിമാനം റാഞ്ചിയതും മഅദനിയുടെ കാര്‍മ്മികത്വത്തിലായിരുന്നു എന്നു് അക്കാലത്തു് ഒരു ശ്രുതിയുണ്ടായിരുന്നു. ഓ, ഈ മഅദനി ഒരു ഒന്നൊന്നര മഅദനി തന്നെ, അല്ലേ അണ്ണാ.
ഈ മുസ്ലിങ്ങള്‍ക്കൊക്കെ "തീവ്രവാദി"യാകാതെ വല്ല ലീഗിലോ, ഭാജപയിലോ, കാങ്ഗ്രസിലോ ചേര്‍ന്നു് "വോട്ടിനു് പകരം ചവിട്ടു്" പരിപാടിയില്‍ പങ്കെടുത്തു് രാജ്യസ്നേഹം തെളിയിച്ചുകൂടേ.
ലീഗല്ലാത്തോരൊക്കെ തീവ്രവാദി എന്നാണല്ലോ പുതിയ പഴമൊഴി.
ഇഞ്ചിയെ ഇങ്ങനെ മിണ്ടാണ്ടിരിക്കല്ലെ. എന്തെങ്കിലുമൊക്കെ പറയ്. കൂട്ടത്തിൽ യുഡിഎഫിന്റെ എൻ ഡി എഫ് -ജമാ അത്തെ ഇസ്ലാമി ബാന്ധവമൊക്കെ ചുമ്മാതൊന്നു ആൾക്കാരെ ബോധ്യപ്പെടുത്താനെങ്കിലും പറഞ്ഞൂടെ..
അതെങ്ങനെ പറയും ല്ലേ..? അതു പറഞ്ഞാൽ ഈ പോസ്റ്റിന്റെ ഗുമ്ം പോയിക്കിട്ടില്ലെ.. അങ്ങനേക്കെ പോസ്റ്റിട്ടു കഴിഞ്ഞാൽ കമ്മുക്കളെ അഞ്ചാറു തെറി പറയാനുള്ള അവസരവും കിട്ടില്ലല്ലൊ അല്ലെ ?
എന്നാലും നിങ്ങളെ പോലുള്ള ആൾക്കാരാ ഇടതു പക്ഷത്തെ ഒരു പോറലു പോലുമേൽക്കാതെ സൂക്ഷിച്ച് കൊണ്ടു പോകുന്നെ..! എന്തൊരു ശ്രദ്ധ..!
ആദ്യ കമന്റിട്ട മുക്കുവന്റെ നിർദ്ദേശങ്ങളൊക്കെ ഫയങ്കര സ്വീകാര്യം തന്നെ. പച്ചെങ്കില് അതിനു മുൻപെ അദ്ദേഹം പല പലബ്ലോഗിലായിലായി കുത്തിക്കുറിച്ചിട്ടിരിക്കുന്ന കമന്റുകളൊക്കെ ഒന്നു ഗൂഗിളിലൊ മറ്റൊ സെർച്ച് ചെയ്തു വായിച്ച് നോക്കുന്നത് നന്നായിരിക്കും. കാക്കി നിക്കറിന്റെ വള്ളി പുറത്തു കാണാം..
റാൽമിനോവ് പറഞ്ഞത് പോലെ ഈ പോസ്റ്റ് ഒന്ന് പിഡിഎഫായി സേവ് ചെയ്തു വെക്കണം, എന്നെങ്കിലും പി ഡീ പി യു എഡി എഫിനെ പണ്ടു സപ്പോർട്ട് ചെയ്ത മാതിരി ഇനിയും സപ്പോർട്ട് ചെയ്യുമ്പോ ഇഞ്ചിയെ ഒന്നു ഓർമ്മിപ്പിക്കാൻ..
ഇഞ്ചി പഴയതൊക്കെ മറന്നു പോയിക്കാണും. അമ്ലേഷ്യ ഉണ്ട് അല്ലെ? സാരമില്ല കുറച്ചു പ്രായമായാൽ ഇങ്ങനൊക്കെ സംഭവിക്കും.
കഴിഞ്ഞ അസംബ്ലി ഇലക്ഷനും ലോകസഭാ ഇലക്ഷനും പിഡിപിയുടെ വോട്ടും തേടി യു എഡി എഫിന്റെ നേതാക്കൾ കോയമ്പത്തൂർ ജയിലിൽ കയറിയിറങ്ങി നെരങ്ങിയതൊക്കെ അത്ര പെട്ടെന്നു മറന്നു പോയൊ? കഴിഞ്ഞ നിയമസഭാ ഇലക്ഷൻ കാലത്തു പിഡിപിക്കു ഔദ്യോഗികമായി മുസ്ലീം ലീഗ് സപ്പോർട്ടിനു വേണ്ടി കത്തു വരെ കൊടുത്തെന്നു കേൾവി. ഇൻഡ്യയിലെ ഏറ്റവും വലിയ വർഗ്ഗീയ കക്ഷിയായ മുസ്ലിം ലീഗിനെ ചുമന്നോണ്ടു നടക്കുന്ന “ആൾക്കൂട്ട “പാർട്ടിയായ കാംഗ്രസിനു ഇത്തവണ പിഡിപി വോട്ടു കിട്ടില്ലെന്നായപ്പോൾ അത് ഇൻഡ്യ്യിലെ ഏറ്റവും വലിയ തീവ്രവാദ പാർട്ടിയായി. അതിന്റെ നേതാവു ഒസാമയെക്കാളും വലിയ തീവ്രവാദിയും. സപ്പോർട്ട് കൊടുത്തിരുന്നെങ്കിൽ പുണ്യവാളനും.
പി ഡി പിയെക്കുറിച്ചും മദനിയെക്കുറിച്ചും അന്വേഷണം നടക്കട്ടെ. തെളിവുണ്ടെങ്കിൽൽ രാജ്യത്തു കിട്ടാവുന്നതിൽ വെച്ചേറ്റവും വലിയ ശിക്ഷയും കിട്ടണം മദനിക്കും അയാളുടെ പാർട്ടിക്കും.
മാറാട് കലാപത്തിൽ പ്രത്യക്ഷ ബന്ധമുണ്ടന്നു തെളിഞ്ഞ എൻഡിഎഫിനെതിരെയും മുസ്ലീം ലീഗിനെതിരെയും നടപടിയെടുക്കാൻ ധൈര്യമുണ്ടൊ ആവൊ കാംഗ്രസിന്...?
അതു പോട്ടെ അറ്റ് ലീസ്റ്റ് അതിനെക്കുറിച്ചെന്തെങ്കിലും എഴുതാനുള്ള ആർജ്ജവമുണ്ടൊ ഈ ഇഞ്ചിക്ക്..അതിനു ഇമ്മിണി പുളിക്കും, ഈക്കാണിക്കുന്ന ആവേശമൊന്നും ഇഞ്ചിക്കു ഒരു കാലത്തുമുണ്ടാവില്ല..ഈ പിത്തലാട്ടം ഇടതു പക്ഷത്തിനോടു കാണിക്കുമെന്നല്ലാതെ..! ചിലർക്കു ചുവപ്പ് കണ്ടാൽ വിറളി പിടിക്കുമെന്നു കേട്ടിട്ടൂണ്ട്.. അത്ര തന്നെ..!
മഅദനിയെ അപായപ്പെടുത്തല്‍: പി.ഡി.പി. ആസൂത്രണം ചെയ്‌ത നാടകമെന്ന് രഹസ്യാന്വേഷണ വിഭാഗം
കോയമ്പത്തൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണ ജാഥയുമായി മലപ്പുറത്തെത്തുന്ന പി.ഡി.പി. നേതാവ് അബ്ദുന്നാസര്‍ മഅദനിയെ അപായപ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്ന പ്രചാരണം പി.ഡി.പി.യുടെ രാഷ്ട്രീയ നാടകമാണെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്‌തു.
പദ്ധതിയാസൂത്രണം കോയമ്പത്തൂരിലാണ് നടന്നതെന്നും ഇതിനുപിന്നില്‍ പി.ഡി.പി. തന്നെയാണെന്നും കേരള രഹസ്യാന്വേഷണ വിഭാഗത്തിനും തമിഴ്‌നാട് രഹസ്യാന്വേഷണ വകുപ്പിനും വിവരം ലഭിച്ചു.
പി.ഡി.പി.യുടെ ദൂതനായെത്തിയ മലയാളിയായ നാസര്‍ കോയമ്പത്തൂര്‍ കരുമ്പുക്കടയ്‌ക്കടുത്ത് ആസാദ് നഗറിലെ പ്രാര്‍ഥനാലയത്തില്‍ കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രിയാണ് രഹസ്യയോഗം സംഘടിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു. നാസറിനു പുറമെ നസീര്‍, ഫറൂഖ്, ഖയൂം എന്നിവരുമുള്‍പ്പെടെ അഞ്ചുപേര്‍ യോഗത്തില്‍ പങ്കെടുത്തു.
'സത്യമേവ ജയതേ' എന്നു പേരിട്ട പ്രചാരണയാത്ര മലപ്പുറത്തെത്തുമ്പോള്‍ പൊതുയോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്കിടയിലേക്ക് മനുഷ്യബോംബുകളായി പ്രവര്‍ത്തിക്കണമെന്നായിരുന്നു രഹസ്യ യോഗത്തിലെ ആഹ്വാനം. ഇതിലൂടെ സഹതാപതരംഗവും തിരഞ്ഞെടുപ്പുവിജയവുമാണ് ലക്ഷ്യമിടുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹൈന്ദവ തീവ്രവാദികള്‍ക്കുമേലോ എന്‍.ഡി.എഫിന്റെ മേലോ ചുമത്താമെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് രണ്ടരയ്‌ക്ക് യോഗത്തില്‍ പങ്കെടുത്തയാള്‍ എന്നു പരിചയപ്പെടുത്തി ഒരാള്‍ കോഴിക്കോട് എ. ഡി.ജി.പി. ഓഫീസിലേക്ക് ഫോണ്‍ ചെയ്‌തിരുന്നു. കോയമ്പത്തൂര്‍ വാലാന്‍കുളം ബൈപാസ് റോഡിലെ റെയില്‍വേ മേല്‌പാലത്തിനുസമീപത്തെ മൂന്നാം റോഡിലുള്ള കോട്ടൈപുതൂര്‍-ജി.എന്‍. നഗര്‍ ജങ്‌ഷനിലെ സ്വകാര്യ ബൂത്തില്‍ നിന്നാണ് ഫോണ്‍ വിളിയുണ്ടായത്. എ. ഡി.ജി.പി. ഓഫീസിലെ ഒരു കോണ്‍സ്റ്റബിളാണ് ഫോണെടുത്തത്. ഒരു വീടിന്റെ ഭാഗമായി ഒരു സ്‌ത്രീ നടത്തുന്ന ബൂത്താണിത്. ബൂത്തില്‍ ഫോണ്‍ ചെയ്യുന്ന നമ്പറുകള്‍ എഴുതിവെക്കുന്ന പതിവില്ലായിരുന്നു. യോഗത്തില്‍ പങ്കെടുത്ത നാസറാ ണോ കോഴിക്കോട്ടേക്ക് വിളിച്ചതെന്ന് അന്വേഷണ ഏജന്‍സിക്ക് സംശയമുണ്ട്. ഫോണ്‍ ലഭിച്ചശേഷം എ. ഡി.ജി.പി. ഓഫീസില്‍നിന്ന് ഫോണ്‍ വന്ന നമ്പറിലേക്ക് തിരിച്ചുവിളിക്കാതിരുന്നതിനാല്‍ വിളിച്ചയാള്‍ കേരള പോലീസിന്റെ ചാരനാണോ എന്ന സംശയവുമുയര്‍ന്നിട്ടുണ്ട്.
പ്രാഥമികാന്വേഷണത്തില്‍ തുമ്പ് ലഭിച്ച കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഊര്‍ജിതാന്വേഷണം ആരംഭിച്ചു. മലപ്പുറത്ത് മഅദനിയെ അപായപ്പെടുത്താന്‍ ചിലര്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്ന പി.ഡി.പി. ഉന്നതനേതാക്കളുടെ വെളിപ്പെടുത്തല്‍ രഹസ്യാന്വേഷണവിഭാഗങ്ങളുടെ അന്വേഷണത്തിന് പിന്‍ബലമായിട്ടുണ്ട്. വിവരം പുറത്തായതിനെത്തുടര്‍ന്ന് സ്‌പെഷല്‍ ബ്രാഞ്ചിനെ അന്വേഷണം ഏല്‌പിപ്പിച്ചിട്ടുണ്ടെന്ന് കേരള പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
മഅദനിയെ അപായപ്പെടുത്തല്‍: പി.ഡി.പി. ആസൂത്രണം ചെയ്‌ത നാടകമെന്ന് രഹസ്യാന്വേഷണ വിഭാഗം - മാതൃഭൂമി
'സത്യമേവ ജയതേ' എന്നു പേരിട്ട പ്രചാരണയാത്ര മലപ്പുറത്തെത്തുമ്പോള്‍ പൊതുയോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്കിടയിലേക്ക് മനുഷ്യബോംബുകളായി
പ്രവര്‍ത്തിക്കണമെന്നായിരുന്നു രഹസ്യ യോഗത്തിലെ ആഹ്വാനം.
മലന്ന് കെടന്ന് സ്വന്തം തുണി അഴിച്ചിട്ട് മദനിയെ പുതപ്പിക്കുന്ന സി.പി.എം പടയ്ക്ക് ഇനി എന്തെരെങ്കിലും പറയാനുണ്ടോടേയ്? കളഞ്ഞിട്ട് പോടേയ് ! വന്റെയൊക്കെ അമ്മൂമ്മാട് മദനി സ്നേഹം! നാളെയെവനെയൊക്കെ വെലങ്ങുകള് വെക്കുമ്പം മദനി ലോ ദാണ്ടേ പിന്നേയും ലവന്‍ തീവ്രവാദിയായി, ഞങ്ങള് ബന്ധം ഒഴിഞ്ഞു എന്ന് പ്രസ്ഥാവനകളിറക്കണം കേട്ടല്ല്!
ലോണ്ട് കിടക്കുന്നു..
പൊക്കിനോക്കിയാ കാവിനിക്കറു കാണമെന്നാരോ പറഞ്ഞതേ ഉള്ളൂ..തുപ്പൽ വീരൻ എത്തിയല്ലോ? അഞ്ചാറൈഡിയിൽ പരന്നൊഴുക്കുകയല്ലേ ബൂലോകം മുഴുവൻ...സ്വന്തം പേരു വച്ചെഴുതാൻ അറിയാത്ത താൻ എന്നാ ഒലത്താനാ?
അതേയ് ..മ അദനി ഇപ്പോൾ ഞങ്ങ നോക്കീട്ട് വലിയ കുഴപ്പമില്ല...ഇനി കുഴപ്പമുണ്ടാക്കിയാൽ അന്നേരം കറിവേപ്പില പോലെ കളയും. അതല്ല ഒരു കുഴപ്പോം കാണിച്ചില്ലേൽ കണ്ണിലെ കൃഷ്ണ മണി പോലെ കൊണ്ടു നടക്കും..എന്താ പ്രശ്നമുണ്ടോ?
വോ തന്നേടേ നീയൊകെ പൊക്കി നോക്കിയത് കാരാട്ടിന്റെ മുണ്ടാണോടേയ്? അങ്ങേരു ഇന്നലൂടെ സമ്മേളനത്തിലു പറഞ്ഞ്, പിഡിപി മാറിയിട്ടില്ലെന്ന്.. നിന്റെയൊക്കെ പൊക്കിനോക്കിയാലും ഒന്നും കാണുവില്ലല്ലണ്ണാ, മദനിയെ പുതപ്പിച്ചേക്കുവല്ല്..അണ്ണന്‍ ചെല്ല്...ഐഡിയില്ലാത്ത രാജ്യത്തിലേക്ക്. മദനിയെ തെറിപറയണമെന്ന് ഞാങ്ങളും തോന്നുമ്പൊ ചെയ്യും. ഇത് ജനാധിപത്യ രാജ്യമാണ് തോന്നിയവരെ വിമര്‍ശിക്കും എന്ന്..ദാണ്ട് രാജാ അണ്ണന്‍ പറഞ്ഞത് കേട്ടില്ലടേയ്?
ഫൈസൽ മാഷേ
“അതിന് രാജ്യത്ത് നിലവിലുള്ള ഒരു നീതിന്യായ വ്യവസ്ഥയുണ്ട്...കോടതികൾ ഉണ്ട്. അവിടെയാണത് നിശ്ചയിക്കപ്പെടേണ്ടത്. അതു വരെ കാത്തിരുന്നിട്ടു വേണമായിരുന്നു ഇടതുപക്ഷത്തിന്റെ ഈ നിലപാട്.”
അപ്പം കോടതി അല്ലേ അങ്ങോരെ വെറുതെ വിട്ടത്? പിണറായി വിജയനാ? ഇനി ഏതു കോടതി വിടണം? എത്ര കൊല്ലം കഴിഞ്ഞ് വിടണം? പറ മാഷേ..
അതു പോകട്ടെ...ഇപ്പോൾ പി ഡി പ്പീന്റെ തന്തയായിട്ട് വരൂല്ലെ എൻ ഡി എഫ്? അത് ആയുധ പരിശീലനം നടത്തുന്ന കൂട്ടരാണ്...തല വെട്ടണ കൂട്ടരാണ്..ആർ എസ് എസ്സിനെ പ്പോലെ ..ഞങ്ങൾക്ക് അവ്രുടെ വോട്ട് വേണ്ട എന്ന് നല്ല ചുണക്കുട്ടീനെ പോലെ പറഞ്ഞില്ലെ പിണറായി? മദനീനെ കോടതി വെറുതെ വിട്ടൂന്നു മാത്രമല്ല ഒരു തരത്തിലും മ്റ്റു മതക്കാരെ ആരെയും വിഷമിപ്പിക്കുന്നതും ശരിയല്ല എന്നും അങ്ങോരു പരസ്യമായി പറയിണില്ലേ? എൻ ഡി എഫ് അങ്ങനെ പറയുമോ? അങ്ങനെ പറഞ്ഞാൽ അതിൽ ആളുണ്ടാവുമോ? നന്നാവാൻ നിശ്ചയിച്ചുറപ്പിച്ചിരിക്കുന്ന ആളോട്..നീ നന്നാവണ്ടട പഹയാ..നീ പഴേ പോലെ ഐ എസ് എസ് മായി വാഡാ എന്ന് പറയാനാണോ ഇഞ്ചിയേ കർത്താവീശോമിശിഹാ നബി തിരുമേനി പഠിപ്പിച്ചത്? അതോ ഒരു കരണത്തടിക്കുമ്പോൾ മറ്റേ കരണം കൂടി കാണിച്ചു കൊടുക്കണമെന്നോ?
എൻ ഡി എഫിനേം ആർ എസ് എസിനേം നിരോധിക്കണമെന്ന് പറയാൻ എന്താ ആർക്കും നാവു പൊന്താത്തെ?
റാൽമിനോവ്, മരത്തലയൻ (ഈ പേര് വിളിക്കാനും ഒരു വിഷമം)
ഞാൻ ആദ്യമേ പറഞ്ഞില്ലേ. മഅദനിയോ പീ.ഡി.പ്പി യോ അല്ല വിഷയം. മഅദനി ഒരു തെറ്റും ചെയ്യാത്ത ആളായാൽ അത്രയും നല്ലത്. (പക്ഷേ വസ്തുതകളെല്ലാം പുകമറയ്ക്കുള്ളിലാണ്.) എന്റെ ചോദ്യം സീ.പീ.ഐ (എം) എന്തിന് മഅദനിയെ ഏറ്റെടുക്കുന്നു എന്നാണ്? സത്യസന്ധമായി വിലയിരുത്തിയാൽ ഒരു ശതമാനം പോലും വിജയ സാദ്ധ്യത ഇല്ലാത്ത പൊന്നാനി മണ്ഡലത്തെ ഉന്നം വെച്ച് എന്തിനീ പഴികൾ വാങ്ങിക്കൂട്ടുന്നു? അതാണ് പ്രശ്നം. അവസരവാദ രാഷ്ട്രീയത്തിന്റെ പ്രയോക്താക്കളായ കോൺഗ്രസ് ഇതു ചെയ്തിരുന്നുവെങ്കിൽ "ആ.." എന്നൊന്ന് മൂളി വിട്ടു കളയാം. പുള്ളിപ്പിലിയുടെ പുള്ളി മായ്ച്ചുകളയാൻ പറ്റില്ലല്ലോ. തെറ്റായാലും ശരിയായാലും ആണവക്കരാർ പ്രശ്നത്തിൽ കോമ്പ്രമൈസിനു തയ്യാറാകാതിരുന്ന ഒരു പാർട്ടി, ശക്തമായ രാഷ്ട്രീയാദർശങ്ങളുടെ പുറത്ത് കെട്ടിപ്പ്ടുത്തു എന്നു വിശ്വസിക്കാനും വിശ്വസിപ്പിക്കാനും ശ്രമിക്കുന്ന ഒരു പാർട്ടി, വെറും ഒരു സീറ്റ്, അതും ഒരുറപ്പുമില്ലാത്ത പൊന്നാനി മണ്ഡലം പിടിക്കാൻ വേണ്ടി ഇങ്ങനെ ഒരു കുരിശെടുത്ത് തലയിലേറ്റും എന്നതാണ് തൊണ്ട തൊടാതെ വിഴുങ്ങാൻ പറ്റാത്തത്. തിരഞ്ഞെടുപ്പിനു മുൻപും മഅദനിയും പിഡിപി യും കേരളത്തിൽ ഇല്ലായിരുന്നോ? മഅദനിയെ തീവ്രവാദരാഷ്ട്രീയ നിലപാടുകളിൽ നിന്നും പിൻതിരിപ്പിച്ച് കേരളത്തിലെ കലങ്ങി വരുന്ന സമാധാനാന്തരീക്ഷം തങ്ങളെക്കൊണ്ടാവും വിധം ശുദ്ധീകരിക്കുക എന്ന് ഇപ്പൊപ്പറയുന്ന ന്യായങ്ങളൊക്കെ അന്നും ആവാമായിരുന്നുവല്ലോ? അതാണ് പറഞ്ഞുവരുന്നത്. ഇത് കോൺഗ്രസ് ചെയ്യും പോലെ വെറും തിരഞ്ഞെടുപ്പ മുൻപിൽ കണ്ടുള്ള ഒരു കളി മാത്രമല്ല. അതിനു മപ്പുറം എന്തോ ഒരുന്നം പാർട്ടി നേതൃത്വത്തിനുണ്ട്. അത് പാർട്ടിയെ തന്നെ തിരിഞ്ഞു കടിക്കുന്ന ദുരവസ്ഥയിലേക്കാണ് പിണറായി വിജയൻ കേരളത്തിലെ ഇടതു പക്ഷത്തെ നയിക്കുന്നത്. എന്റെ ഈ പ്രശ്നത്തിലുള്ള വിയോജിപ്പ് ഇതിലേ ഉള്ളൂ.
ഈ മാതൃഭൂമി വാര്‍ത്ത സത്യമാണോ? എങ്കില്‍ ഇത് കൈവിട്ട കളിയാണല്ലോ!!! #$%!
ഞാനൊരു ഭീകരവാദിയാണേ എന്ന് നാസിര്‍ വിളിച്ചു പറായാതെ തന്നെ മദനിയ്ക്ക് അറിയാമായിരിക്കുമെന്നും മദനി പറഞ്ഞിട്ട് തന്നെയാവും പ്ലാനിങ്ങും എന്നൊക്കെ വിശ്വസിക്കാനൊന്നും എനിക്ക് വലിയ ബുദ്ധിമുട്ടില്ല. ഇന്നലെ വരെ സൂഫിയ മദനിയ്ക്ക് നേരിട്ട് ബന്ധമില്ല, ജസ്റ്റ് പേരേ ഉള്ളൂ എന്നൊക്കെ പറഞ്ഞ ചാര്‍ജ്ജ് ഷീറ്റ് റദ്ദാക്കി പുതിയ അന്വേഷണം സൂഫിയ മദനിയെ ചോദ്യം ചെയ്തു കൊണ്ട് തന്നെ ഇന്ന് പുതിയതായി തുടങ്ങുകയാണ്. അതുപോലെയൊന്ന് തന്നെയാണ് ഇതിന്റേം പിന്നില് എന്ന് എനിക്ക് വിശ്വസിക്കാന്‍ ബുദ്ധിമുട്ടില്ല. ഇതെല്ലാം എന്ത് പെര്‍സ്പെക്റ്റീവില്‍ മദനിയെ കാണുന്നു എന്നനുസരിച്ചിരിക്കും. എല്ലാവരും കൂടി ബഹളം വെച്ചപ്പോഴാണല്ലോ ഇപ്പോള്‍ സൂഫിയ മദനിക്കെതിരെ ചോദ്യം ചെയ്യാമെന്നെങ്കിലും തിരിഞ്ഞത്? അങ്ങിനെ എന്നാലാവുന്ന ബഹളം ചെയ്യുവാനാണീ പോസ്റ്റുകളും. മദനി ഒരു തീവ്രവാദ ബന്ധമുള്ളയാളാണെന്നും രാജ്യത്തെ ശിഥിലമാക്കാന്‍ ശ്രമിക്കുന്ന ആളുകളെ റിക്രൂട്ട് ചെയ്യുന്ന ആളാണെനും എനിക്ക് വിശ്വസമുണ്ട്. അയാളെ കേരളത്തിലെ ആഭ്യന്തര മന്ത്രി ഉള്‍പ്പെടെയുള്ള ഒരു സംഘം എന്തിനോ വേണ്ടി സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും ഞാന്‍ കരുതുന്നു. കാരണം മദനിക്കെതിരെ ഉറുമ്പിനെ കൊന്ന കേസ് പോലുമില്ലായെന്ന് സുധാകരനും ആഭ്യന്തരമന്ത്രിയും മാറി മാറി പറയുമ്പോഴും (ഈ ഗുരുതരമായ തെറ്റ് ആരുടേം കണ്ണില്‍ പെടുന്നില്ലേ?) മുഖ്യമന്ത്രിയോ പോലീസോ അല്ലെങ്കില്‍ ഇന്റലിജെന്‍സോ എന്തിനു കേന്ദ്രപോളിറ്റ് ബ്യൂറോ പോലും പറയുന്നില്ല. അതിന്റെ അര്‍ത്ഥം കേരളത്തില്‍ എന്തൊക്കയോ സംരക്ഷിക്കപ്പെടുകയാണ്, ഈ ഇലക്ഷനു മദനിയെ നിറുത്തിയത് പൊന്നാന്നിയിലെ സീറ്റിനു പോലുമാവില്ല ചിലപ്പോള്‍. എന്തിനു വേണ്ടിയാണ് കേരളത്തില്‍ രൂപം കൊണ്ട ആന്റി തീവ്രവാദ സ്ക്വാഡ് കഴിഞ്ഞ ആഴ്ചയിലോ മറ്റോ പെട്ടെന്ന് നിറുത്തിക്കളഞ്ഞത്? എന്താ കേരളത്തില്‍ തീവ്രവാദം വല്ലോ കുറവു വന്നോ പെട്ടെന്ന്? അതോ ആരെയെങ്കിലും സഹായിക്കാനാണോ?
എന്നോട് മുന്നേ മറ്റൊരു സ്ഥലത്ത് കമന്റില്‍ പറഞ്ഞതുപോലെ ബി.ജെ.പിക്കാരു നോട്ട് കെട്ട് ഉയര്‍ത്തിക്കാട്ടിയപ്പോള്‍ എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ് തിരിമറി നടന്നത് എന്ന് പരാജിതനടക്കമുള്ളവര്‍ വിശ്വസിച്ചത്? അവിടെ എന്താ ന്യായം വേണ്ടേ? അതോ മദനി സിപിഎം കൂട്ട്കെട്ട് ആയതുകൊണ്ട് ഇനി എത്ര തെളിവുണ്ടെങ്കിലും അത് തെളിവല്ലാതെ പോവുമോ? അതാണ് ഞാന്‍ പറഞ്ഞത് ഓരോത്തുരെടെ പെര്‍സ്പെക്റ്റീവ് അനുസരിച്ച് തന്നെയാണ് എന്ന്. മദനി കുഞ്ഞാടാണെന്നും ക്രൂശിക്കപ്പെട്ടു എന്നുമൊക്കെ ആര്‍ക്കും വിശ്വസിക്കാം. അതൊക്കെ അവരവരുടെ സ്വാതന്ത്ര്യം. ഞാന്‍ വിശ്വസിക്കില്ല.
മുന്‍പൊക്കെ ഞാനൊക്കെ തമാശ പറയുമായിരുന്നു, മലയാളികള്‍ ആരും തീവ്രവാദികള്‍ ഉണ്ടാവില്ല, നീയാദ്യം പോയി ചത്ത് കാണിക്ക് എന്നിട്ട് ഞാന്‍ ചാവാമെന്നേ ഒരു മലയാളി പറയൂ എന്ന്. എന്തു പെട്ടെന്നാണ് എല്ലാം മാറിയത്? ഇപ്പോള്‍ മാതൃഭൂമിയിലെ ഈ വാര്‍ത്ത കൂടി ശരിയാണെങ്കില്‍ കേരളം ഇസ്ലാമിക തീവ്രവാദത്തിന്റെ നല്ലൊരു ബ്രീഡിങ്ങ് ഗ്രൌണ്ട് ആവാന്‍ ഒട്ടും താമസം വേണ്ട (ഇപ്പോള്‍ തന്നെ എത്രപേരെയാണ് പിടിച്ചത്). അതില്‍ സിപിഎം-നു പോലും അവസാനം ഒന്നും ചെയ്യാന്‍ കഴിയില്ല, “ഒതുക്കാം” എന്നൊക്കെയാണ് സഗാക്കന്മാരു അങ്ങ് കരുതുന്നതെങ്കില്‍. ഇനി ഇസ്ലാമിക തീവ്രവാദമില്ല, തീവ്രവാദത്തിനു മതമില്ല എന്നൊന്നും പറഞ്ഞോണ്ട് വരരുത്, എങ്കില്‍ തീവ്രവാദത്തിനു കണ്ണും കയ്യും കൂടിയില്ല എന്നേ പറയാനൊക്കൂ.
ആരോ മുന്‍പേവിടെയോ കമന്റില്‍ പറഞ്ഞതുപോലെ കേരളത്തിലേക്ക് ആര്‍.ഡി.എക്സ് കടത്താന്‍ മദനിയെ സിപിഎം സഹായിക്കുമെന്ന് കരുതുന്നില്ല എന്ന്. അങ്ങിനെ ഞാനും കരുതുന്നില്ല.
പക്ഷെ എന്തെല്ലാം തീവ്രവാദ സംഘങ്ങള്‍ പദ്ധതിയിടുന്നു എന്നൊക്കെ എല്ലാ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേരത്തേക്കൂട്ടി അറിയാമെങ്കില്‍ പിന്നെ ഈ പാട് വല്ലതുമുണ്ടോ? ഭരണത്തില്‍ എന്തെങ്കിലും തരത്തില്‍ ഒരു പിടി കിട്ടിയാല്‍ മദനി എവിടെംവരെ പോവുമെന്ന് ഇതിനോടകം തന്നെ മനസ്സിലായ കാര്യങ്ങളാണ്, എന്തിനു ജയിലില്‍ ഇരുന്നു വരെ പദ്ധതിയിടണമെങ്കില്‍? നാളെ സിപിഎം ഉള്‍പ്പെടുന്ന മൂന്നാമുന്നണി എന്നൊരു ഗാമ്പിളില്‍ മദനിവെച്ചിരിക്കുന്ന ചീട്ട് ശരിയായാല്‍, ആ മദനി നാളെ ഇതിലുംകൂടുതല്‍ ചെയ്താല്‍, പിന്നെ അന്നേരം മദനിയുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ചിട്ട് മാത്രം കാര്യമില്ലല്ലോ, കൈവിട്ട കളിയാവില്ലേ? അതേ ഭയം കാരണമല്ലേ എല്ലാവരും ബിജെപിയെ എതിര്‍ക്കുന്നതും? അതായത് ഇങ്ങിനെയുള്ളവരെ പിന്നീട് പിടിച്ചാല്‍ കിട്ടില്ല എന്നുള്ള സിമ്പിള്‍ ലോജിക്ക്! ബി.ജെ.പിയേയും മറ്റും ശക്തമായി എതിര്‍ക്കുന്നവര്‍ക്ക് തീവ്രവാദികളെ എതിര്‍ക്കണമെങ്കില്‍ ആയിരത്തൊന്നു സെര്‍ട്ടിഫിക്കറ്റുകള്‍ കൂടി വേണമെന്ന് പറയുന്നത് ആത്മാര്‍ത്ഥയുള്ള സമീപനമായി എനിക്ക് തോന്നുന്നില്ല.
(പിന്നെ മദനി മുത്സീം ലൈന്‍ കളി കൊള്ളാം. സി.ബി.ഐ ‘വെറുതെ’ വിട്ട ടൈട്‌റ്റലറു ഇനി ഹിന്ദുവായതുകൊണ്ട് എനിക്ക് ഇനി അയാളോട് തോന്നുന്ന ദേഷ്യം അങ്ങ് വിഴുങ്ങണമോ? ഒന്നു പോ മാഷേ!)
പിന്നെ മരത്തലയനു, മറ്റയാള്‍ടെ കരണത്തടിച്ചിട്ട് ഞാനങ്ങ് കുമ്പസാരിച്ചോളാവേ! ചിരിപ്പിക്കല്ലേ പ്ലീസ് ഇമ്മാതിരി ഡയലോഗില്‍...ഹൊ! എന്തൊക്കെ കാണണമപ്പാ!
ഏത് മാതൃഭൂമി വാർത്തയാണോ പണ്ടാരടങ്ങാൻ?
ഇംഗ്ലീഷ് വാർത്തയിലില്ലാത്ത കാര്യം ഊഹിച്ച് ഉണ്ടാക്കിയെടുത്തതാണത്രെ.
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തി...എല്ലാം കഴിഞ്ഞിട്ട് ..ങ് ഹാ ..ഞാനങ്ങു സഹിച്ചെന്നു പറയുമ്പോൾ മ്റ്റേ സോക്കേട് അങ്ങ് തീരുമല്ലോ?മനുഷ്യനെ മെനക്കെടുത്താൻ ഇറങ്ങുന്ന ജന്മങ്ങൾ
മറുപടികള്‍ ഉണ്ടാവുന്നതു്
ഇഞ്ചി,
താങ്കള്‍ എന്താണ് പറഞ്ഞുവരുന്നതെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ‘മദനി തീവ്രവാദി തന്നെ തന്നെ തന്നെ‘യെന്ന മൂന്നും കല്പിച്ച ലൈന്‍ സ്ഥാപിക്കാന്‍ ഏതു വാര്‍ത്തയും തോന്നിയ പോലെ വളച്ചൊടിക്കുമെന്ന ലോജിക്ക് മാത്രമാണ് പിടി കിട്ടാത്തത്. അതിന് ‘ഞാന്‍ വിശ്വസിക്കുന്നു
വിശ്വസിക്കുന്നു’വെന്ന ന്യായം പോരല്ലോ. ചുമ്മാ വിശ്വാസത്തിന്റെ പേരില്‍ എന്തും എഴുതാമെന്നാണെങ്കില്‍ “മുംബൈ, നവംബര്‍ 26, മദനിയുടെ നേതൃത്വത്തില്‍ കടല്‍ മാര്‍ഗ്ഗം വന്നിറങ്ങിയ പത്തു ജിഹാദികള്‍ റെയില്‍വേ സ്റ്റേഷനിലും താജ് ഹോട്ടലിലും കടന്നു ചെന്നു ജനങ്ങള്‍ക്കു നേരെ വെടി വയ്ക്കാന്‍ തുടങ്ങി..” എന്നു തുടങ്ങുന്ന ഒരു ഫുള്‍ പേജ് വാര്‍ത്ത അങ്ങെഴുതിയാല്‍ പോരേ? മദനി ഭീകരനാണെന്നതിന് അതിലും വലിയ തെളിവു വേണോ? :)
പിന്നെ, തീവ്രവാദത്തിനും മൌലികവാദത്തിനും മതമില്ലയെന്ന അഭിപ്രായമില്ല എനിക്ക്. ഹിന്ദു തീവ്രവാദവും ഇസ്ലാം തീവ്രവാദവും ക്രിസ്ത്യന്‍ തീവ്രവാദവും ജൂതതീവ്രവാദവുമെല്ലാം യാഥാര്‍ത്ഥ്യങ്ങളാണ്. മതതീവ്രവാദം ഉടലെടുക്കുന്ന ചരിത്രസാഹചര്യങ്ങള്‍ നോക്കിയാല്‍ അധികാരം, പ്രതിരോധം എന്നീ രണ്ടു ഘടകങ്ങളെ ഉപജീവിച്ചാണ് അത് മുന്നേറുന്നതെന്നു ആര്‍ക്കും മനസ്സിലാകും. രണ്ടുതരത്തിലും പെടുത്താവുന്ന തീവ്രവാദങ്ങളെയും ജനാധിപത്യവിശ്വാസികള്‍ അംഗീകരിക്കുകയില്ല, തീര്‍ച്ചയായും. എന്നാല്‍ ഭൂരിപക്ഷവര്‍ഗ്ഗീയതയുടെ നിറഞ്ഞ സാന്നിദ്ധ്യവും വ്യവസ്ഥയുടെ മേല്‍ അതിനുള്ള
മേല്‍ക്കൈയും മൂലം അതിനെതിരേയുള്ള ജനാധിപത്യ-മതേതരവിശ്വാസികളുടെ ശബ്ദങ്ങള്‍ നിരന്തരം ദുര്‍ബലമാക്കപ്പെടുന്നുണ്ടെന്ന യാഥാര്‍ത്ഥ്യമാണ്
ന്യൂനപക്ഷതീവ്രവാദത്തിനു പ്രേരകമാകുന്ന പ്രധാനസംഗതികളിലൊന്നെന്നത് മറന്നു കൂടാ. എന്തായാലും മദനിയുടെ പ്രധാനകര്‍മ്മമേഖല പ്രസംഗവേദികളാണെന്നത് എല്ലാവര്‍ക്കുമറിയാം. വര്‍ഗ്ഗീയത മുറ്റി നില്‍ക്കുന്ന പ്രസംഗങ്ങള്‍ വഴി കേള്‍വിക്കാരായ മുസ്ലീങ്ങളെ വഴിതെറ്റിക്കുന്നുവെന്ന പേരിലാണ് അയാള്‍ വിമര്‍ശിക്കപ്പെട്ടിട്ടുള്ളതും മറ്റും. എന്നാല്‍ ഇപ്പോള്‍ അതേ ജനങ്ങളോട് അയാള്‍ പ്രസംഗിക്കുന്നതെന്താണ്? ‘ജാതിക്കും മതത്തിനും അതീതമായി മനുഷ്യര്‍ക്കു വേണ്ടി നന്മ ചെയ്യുകയാണ് വേണ്ടതെ‘ന്ന ലൈനില്‍ മദനി പ്രസംഗിക്കുമ്പോള്‍ ‘അതൊക്കെ വെറും ഉഡായിപ്പാ‘ണെന്നു നമുക്കൊക്കെ
വേണമെങ്കില്‍ പറയാം. പക്ഷേ മദനിയുടെ വര്‍ഗ്ഗീയവിഷം തുപ്പലില്‍ മയങ്ങി വീഴുന്നവരെന്ന് നമ്മളൊക്കെ ആരോപിക്കുന്ന ആ ജനക്കൂട്ടം ഇതിനേയും കൈയടിച്ചാണ് സ്വീകരിക്കുന്നത്. അത് ചൂണ്ടിക്കാട്ടിയാണ് ‘ഇവരുടെ പിന്തുണ സ്വീകരിക്കുന്നതില്‍ എന്താണ് തെറ്റ്?’ എന്ന് സിപിയെം ചോദിക്കുന്നതും. അതു കൊണ്ടു തന്നെയാണ് പി ഡി പിയുടെ പിന്തുണ സ്വീകരിക്കുക വഴി സി പി യെം വര്‍ഗ്ഗീയതയെ വളര്‍ത്തുകയാണെന്ന ആരോപണത്തിനു വിശ്വാസ്യത നല്‍കാന്‍ ബുദ്ധിമുട്ടുള്ളതും.
Post a Comment