തീരെ സമയമില്ലാത്തപ്പോള്‍ ഓടിച്ചു നോക്കുന്ന ഒന്നാണ് വായനാലിസ്റ്റുകള്‍. കുറേ അധികം വായനാലിസ്റ്റുകളില്‍ എത്തിപ്പെട്ട പോസ്റ്റായതുകൊണ്ടാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്. ഒറ്റനോട്ടത്തില്‍ തന്നെ ചരിത്രമല്ല, പകരം വെറും നാലാംകിട ഗോസിപ്പാണെന്ന് ചില പ്രയോഗങ്ങള്‍ കണ്ടാല്‍ മനസ്സിലാവേണ്ടതാണ്.
പാലു കുടിക്കുന്ന ഗണപതികള്‍ മുതല്‍ ചപ്പാത്തിയിലെ യേശുക്രിസ്തുവും എന്തിനു കൊച്ചിന്റെ പേരിന്റെ ചരിത്രത്തിനു വരെ ആധികാരികമായ വസ്തുതകള്‍ അന്വേഷിക്കുന്ന നമ്മള്‍ ബ്ലോഗര്‍മാര്‍ ഇന്ത്യന്‍ ചരിത്രത്തിലെ വിലകുറഞ്ഞ ഗോസിപ്പിനു ഒന്ന് വിക്കിയോ ഗൂഗിളോ പോലും ആശ്രയിക്കാന്‍ തയ്യാറല്ല. ആരു എന്തെഴുതിയാലും അത് നമ്മുടെ മനസ്സിലെ ചായ്‌വ് അനുസരിച്ച് ഉറപ്പായും വിശ്വസിച്ചിരിക്കും. പറഞ്ഞിട്ട് കാര്യമില്ല. നമ്മളെല്ലാം അന്യോന്യം പേന്‍ നോക്കിയും ഗോസിപ്പുകള്‍ പറഞ്ഞും കാലം കഴിച്ചിരുന്ന കുരങ്ങ് ജന്മങ്ങളെന്ന് പണ്ട് ഡാര്‍വിനച്ചന്‍ കണ്ട് പിടിച്ചിട്ടുണ്ട്. ചിലര്‍ക്ക് കുരങ്ങ് ബാധ കൂടിയും കുറഞ്ഞും ഇരിക്കും.
ഫിറോസ് ഗാന്ധിയാരായിരുന്നു?
ഗുജറാത്തില്‍ താമസിച്ചിരുന്ന പിന്നീട് മുംബൈക്ക് താമസം മാറ്റിയ പാര്‍സിയായിരുന്ന ജെഹാംഗീര്‍ ഫരിദൂണ്‍ ഗാന്ധിയുടേയും രത്തിമായി (ബാനു) ഗാന്ധിയുടേയും മകനാണ്. മുഴുവന്‍ പേരു ഫിറോസ് ജെഹാംഗീര്‍ ഗാന്ധി. ഫിറോസ് ഗാന്ധിയുടെ മൂത്ത ജ്യേഷ്ഠന്റെ പേരു റുസ്തോം ഗാന്ധി. ചേച്ചിയുടെ പേരു ഷെര്‍നാസ് ഗാന്ധി. ഫിറോസ് ഗാന്ധിയുടെ മറ്റൊരു ജ്യേഷ്ഠന്റെ പേരു ദൊരാബ് ഗാന്ധി. (ആ പോസ്റ്റ് പ്രകാരം ഇവരെ കുടുംബത്തോടെ മൊത്തം ഗാന്ധിജി ദത്തെടുത്തു കാണണമല്ലേ?)
പാര്‍സികള്‍ ആരായിരുന്നു എന്ന് അറിയാമല്ലോ അല്ലേ? വളരെ കാലങ്ങള്‍ക്ക് മുന്‍പ് ഇറാനിലെ ഇസ്ലാം മതത്തില്‍ നിന്നുള്ള പീഡനം നിമിത്തം അന്നത്തെ ഇന്ത്യയിലെ വിവിധ നാട്ടു രാജ്യങ്ങളിലേക്കും മറ്റും ഓടിവന്ന സൊരാഷ്ട്ര്യന്‍ ആളുകളെയാണ് പാര്‍സി എന്ന് പറയുന്നത്. ഓടി വന്നപ്പോള്‍ അവര്‍ക്ക് അഭയം കൊടുത്ത രാജാവിനോട് ഞങ്ങള്‍ പഞ്ചസാര പാലില്‍ അലിയുന്നതുപോലെ ഇന്ത്യയില്‍ അലിഞ്ഞുകൊള്ളാം എന്ന് പറയുന്ന ഒരു കഥ അമ്മയോ മറ്റോ ചെറുപ്പത്തില്‍ പറഞ്ഞ് തന്നത് ഓര്‍മ്മയുണ്ട് (അത് സത്യമാണോ എന്ന് അറിയില്ല). പാര്‍സികളുടെ ഡി.എന്‍.എ പരിശോധനയില്‍ അവര്‍ക്ക് ഇറാനികളേക്കാളും ഗുജറാത്തികളോടാണ് കൂടുതല്‍ സാമ്യം എന്നും കണ്ട് പിടിച്ചിട്ടുണ്ട്. കാരണം അത്രയും അവര്‍ ഇന്ത്യന്‍ സംസ്കാരത്തില്‍ അലിഞ്ഞു ചേര്‍ന്നു എന്നര്‍ത്ഥം.
ഇനി എങ്ങിനെ വരുണ്‍ ഹിന്ദു ആകും? പിതാവും മാതാവും പാര്‍സിയാവാതെ മക്കള്‍ പാര്‍സി ആവില്ല എന്ന് കര്‍ക്കശമായ നിയമമുണ്ട്. അതുകൊണ്ടാണ് പാര്‍സികള്‍ ഇന്ത്യയില്‍ കണ്ടമാനം കുറഞ്ഞ് വരുന്നതെന്നും പറയപ്പെടുന്നു. അങ്ങിനെയുള്ളപ്പോള്‍ കാശ്മീരി ബ്രാഹ്മ്ണനായിരുന്ന നെഹ്രുവിന്റേയും കമലയുടേയും മകളായ ഇന്ദിരാഗാന്ധിയുടെ മതത്തിലേക്കാവും അവരുടെ മക്കള്‍ പ്രവേശിക്കാന്‍ സാധ്യത കൂടുതല്‍? അല്ലേ? ലണ്ടനില്‍ വെച്ച് വിവാഹിതരായ ഇവര്‍ ഇന്ത്യയില്‍ വെച്ച് ഹിന്ദു നിയമപ്രകാരവും വിവാഹിതരായിട്ടുണ്ട് എന്ന് ഒ.മത്തായി എഴുതിയ പുസ്തകത്തില്‍ തന്നെ പറയുന്നു. ഇരുപതു കൊല്ലത്തോളം ഇന്ത്യയിലെ പ്രധാനമന്ത്രിയായിരുന്ന നെഹ്രുവിന്റെ മകളായ ‘ഇന്ദിരാ നെഹ്രു’ എന്ന പേരിനോളും വരുമോ ഇന്ദിരാ ഗാന്ധി?
ഇതിലെ തമാശ ഇതൊന്നുമല്ല. വരുണ്‍ ഗാന്ധിയെ ഹിന്ദുവും ഗാന്ധിയും അല്ലാതാക്കേണ്ടത് ആര്‍ക്കെന്ന് അറിയണമെങ്കില്‍, മുന്‍പൊക്കെ ബി.ജെ.പിയും മറ്റും നാടു വാണിരുന്ന കാലത്ത് ഇന്റര്‍നെറ്റില്‍ സ്ഥിരമായ കിട്ടിക്കൊണ്ടിരുന്ന വര്‍ഗ്ഗീയ വിഷം തുപ്പുന്ന ഫോര്‍വേര്‍ഡ് മെയിലുകളില്‍ ഒന്ന് കിട്ടിയിരുന്നിരിക്കണം. അതില്‍ അന്ന് വരുണ്‍ ഗാന്ധിയായിരുന്നില്ല വിഷയം, പകരം പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയുമായിരുന്നു വിഷയം. ഇറ്റാലിയന്‍ ആയ ക്രിസ്ത്യാനിയായ സോണിയ ഗാന്ധി, കത്തോലിക്ക ആയ രാജീവ് ഗാന്ധി എന്നുമുണ്ടായിരുന്നു പ്രസ്തുത മെയിലുകളില്‍. അതായത് പ്രിയങ്കയും രാഹുലും ഒരു ഇസ്ലാം മത വിശ്വാസിയുടെ പേരക്കുട്ടികളാണെന്ന് ആര്‍ക്കൊക്കെയോ തെളിയിക്കേണ്ടത് അത്യാവശ്യമാണ്. അതില്‍ ഗാന്ധി എന്ന ഗുജറാത്തി പേരിനും അവര്‍ക്ക് ന്യായീകരണം കണ്ടെത്തണം. അങ്ങിനെ വളര്‍ന്നു പന്തലിച്ച ഒരു മെയിലിന്റെ അവശിഷ്ടം ചെന്നെത്തിയത് ഇപ്പോള്‍ വരുണ്‍ ഗാന്ധിയിലാണ്. പ്രത്യക്ഷമായി അതില്‍ ബി.ജെ.പിക്കെതിരെ പറയുന്നുണ്ടെങ്കിലും അത് എങ്ങിനെ സംഭവിച്ചു എന്നും അല്ലെങ്കില്‍ അതിന്റെ പുറകില്‍ വരുണ്‍ വര്‍ഗ്ഗീയ വിഷം ചീറ്റിയത് പഴയ മറ്റേ ഇസ്ലാമിന്റെ സന്തതിയായതുകൊണ്ട് എന്നൊരു ന്യായീകരണവുമില്ലായെന്ന് എങ്ങിനെ അറിയും? ആര്‍ക്കൊക്കെയാണ് ഈ വര്‍ഗ്ഗീയ വിഷത്തിന്റെ ഗുണങ്ങള്‍ എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ. ഗാന്ധി എന്ന് കേള്‍ക്കുമ്പോള്‍ വിളറി പിടിക്കുന്ന കുറച്ച് പേരുണ്ട്. അവര്‍ക്ക് എന്തും ഏതും കേള്‍ക്കുമ്പോള്‍ അതാണ് ചരിത്രമെന്ന് ആവര്‍ത്തിക്കണമെന്ന് തോന്നും. അവര്‍ നടന്ന് ചെന്നെത്തുന്നത് ഫാസിസ്റ്റുകളുടെ ഇടയിലേക്കുമാണ്. ഞാനൊരു ഫാസിസ്റ്റാണെന്നോ ഇതൊരു ഫാസിസ്റ്റ് അജെണ്ടയാണെന്നോ വിളിച്ചു കൂവിയായിരിക്കില്ല ഫാസിസം പ്രവേശിക്കുക എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.
വരുണ്‍ ഗാന്ധിയെന്നു തന്നെയാണ് പേരു, മതം ഹിന്ദുവെന്നും. പക്ഷെ ഒരാള്‍ ഹിന്ദുവാകണമെങ്കില്‍ എത്ര പുറകോട്ട് പോകണം? അങ്ങിനെ ഒരു ചോദ്യം ചോദിക്കാന്‍ പോലും പ്രത്യക്ഷമായി വര്‍ഗ്ഗീയ വിഷം ചീറ്റുന്ന ആ പോസ്റ്റില്‍ ആര്‍ക്കും തോന്നാതെ ഇരുന്നത് അതിശയം തന്നെ. ദയവായി ചരിത്രം ചികയുമ്പോള്‍ മിനിമം വിക്കിയെങ്കിലും നോക്കൂ, പ്ലീസ്!
1. വിക്കി
2. ഇന്ത്യന്‍ എക്സ്പ്രസ്സ് 1
3. ഇന്ത്യന്‍ എക്സ്പ്രസ്സ് 2
2009-04-15
വരുണ്‍ ഗാന്ധി, ഗാന്ധിയും ഹിന്ദുവും ആകുന്നതിങ്ങനെ
-
Inji Pennu
at
7:09 PM
വിഭാഗം: lok sabha election 2009, രാഷ്ട്രീയം, ലേഖനം
Subscribe to:
Post Comments (Atom)
20 പ്രതികരണങ്ങള്‍:
"ഞാനൊരു ഫാസിസ്റ്റാണെന്നോ ഇതൊരു ഫാസിസ്റ്റ് അജെണ്ടയാണെന്നോ വിളിച്ചു കൂവിയായിരിക്കില്ല ഫാസിസം പ്രവേശിക്കുക എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു."
കറക്ട്.... ഞാന്‍ നിഷ്പക്ഷനാണ് എന്നും പറഞ്ഞ് ഇടതുപക്ഷവിരോധം വളര്‍ത്തിയാണ് ഫാസിസ്റ്റുകള്‍ വരാറുള്ളത് പോതുവേ... :)
വളരെയധികം വാൻഡലൈസ് ചെയ്യപ്പെടുന്ന ലേഖനങ്ങളാണു വിക്കിയിൽ. ഇലൿഷൻ അടുത്തപ്പോൾ ഈ ലേഖനം വളരെ മാറിയിട്ടുണ്ടു്. 2009 ഏപ്രിലിൽ എഡിറ്റു ചെയ്ത വേർഷനാണു് ഇഞ്ചി ഉദ്ധരിച്ചിരിക്കുന്നതു്. അതിന്റെ പഴയ വേർഷനുകൾ കൂടി ഒന്നു നോക്കുക. ചിലർ ഡിലീറ്റു ചെയ്ത ഭാഗങ്ങൾ. അതോടൊപ്പം ആ പേജിന്റെ ഡിസ്കഷനിലും ഒന്നു പോയി നോക്കുക. ആ വിക്കി ലേഖനത്തിന്റെ ഇപ്പോഴത്തെ രൂപം മാത്രം പോരാ വിധിയെഴുതാൻ എന്നു്.
ഇഞ്ചി പറഞ്ഞതിൽ ഒരു വാസ്തവമുണ്ടു്. പണ്ടു് ഹിന്ദുത്വവാദികൾ തുടങ്ങിവെച്ച വാദമാണിതു്. അവരാണിതു മെയിൽ ഫോർവേർഡായി അയച്ചിരുന്നതു്. നെഹ്രു കുടുംബത്തെ തെറി പറഞ്ഞുകൊണ്ടു്. ഒരു ഗാന്ധി ബി.ജെ.പി.യിൽ എത്തിയതുകൊണ്ടല്ല, മുസ്ലീങ്ങൾക്കെതിരേ കടുത്ത പ്രസ്താവന നടത്തിയതുകൊണ്ടാണെന്നു തോന്നുന്നു ഇടത്തുപക്ഷവും അതിന്റെ പിന്നാലെ കൂടിയതു്. വാളെടുക്കുന്നവൻ വാളാൽ, അല്ലാതെന്തു പറയാൻ!
എന്തായാലും മത്തായിയുടെ സുവിശേഷവും അതുമായി ബന്ധപ്പെട്ട മറ്റു പുസ്തകങ്ങളും വായിച്ചിട്ടില്ല. അതിനാൽ ആധികാരികമായി ഒന്നും പറയാൻ ഞാൻ ആളല്ല.
‘ഇന്ദിരാ നെഹ്രു’ എന്ന പേരിനോളും വരുമോ ഇന്ദിരാ ഗാന്ധി?
ഈ കാര്യങ്ങള്‍ ചിലരേ വെളിച്ചത്തു നിന്ന് കല്ലെറിയുന്നത് പോലാണ്
മനോഹരം ആശംസകള്‍
വിക്കി മാത്രമല്ല ലിങ്ക് കൊടുത്തിരിക്കുന്നത്.
ഫിറോസ് ഗാന്ധിയുടെ കുടുംബത്തിന്റെ മുഴുവന്‍ സര്‍നേമുകളുമുള്ള ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ രണ്ട് വാര്‍ത്തകളുടെ ലിങ്കുകളും ശ്രദ്ധിക്കുക.
വിക്കിയിലെ ഡിസ്കഷനില്‍ കൊടുത്തിരിക്കുന്ന ഒരു ലിങ്കില്‍ വെച്ചപ്പെടു എന്ന ലിങ്കില്‍ ഉള്ളത് ആര്‍.എസ്.എസ് ലേഖനങ്ങളാണ്. അതില്‍ മാത്രമാണ് ഇങ്ങിനെ ഒരു കഥ കാണുന്നത്.
ഇനി വിക്കിയില്‍ കാതറീന്‍ ഫ്രാങ്കിന്റെ ഇന്ദിര എന്ന പുസ്തകത്തിന്റെ ലിങ്കുമുണ്ട്. അതില്‍ എന്റര്‍ ഫിറോസ് എന്ന ചാപ്റ്ററില്‍ പേരുകളുണ്ട്.
"ഗുജറാത്തില്‍ താമസിച്ചിരുന്ന പിന്നീട് മുംബൈക്ക് താമസം മാറ്റിയ പാര്‍സിയായിരുന്ന ജെഹാംഗീര്‍ ഫരിദൂണ്‍ ഗാന്ധിയുടേയും രത്തിമായി (ബാനു) ഗാന്ധിയുടേയും മകനാണ്."
"പിതാവും മാതാവും പാര്‍സിയാവാതെ മക്കള്‍ പാര്‍സി ആവില്ല എന്ന് കര്‍ക്കശമായ നിയമമുണ്ട്."
:) രണ്ടും തമ്മില്‍ ചേരുന്നില്ലല്ലോ ഇഞ്ചി. പാര്‍സികള്‍ക്ക് ഗാന്ധി എന്ന “വാല്” എങ്ങിനെ വന്നു? ഗന്ധിയും ഗാന്ധിയും തമ്മില്‍ വ്യത്യാസം കാണില്ലേ!
"പാര്‍സികളുടെ ഡി.എന്‍.എ പരിശോധനയില്‍ അവര്‍ക്ക് ഇറാനികളേക്കാളും ഗുജറാത്തികളോടാണ് കൂടുതല്‍ സാമ്യം എന്നും കണ്ട് പിടിച്ചിട്ടുണ്ട്."
Although the small population
size of the Parsis (a few thousand) may have distorted
haplogroup frequencies in this population,
diversity of both Y-chromosome and mtDNA lineages
remains high, making a strong drift effect unlikely. Our
results therefore support a male-mediated migration of
the ancestors of the present-day Parsi population from
Iran to India, where they admixed with local females,
or directional mating in Gujarat between Iranian males
and local women, leading ultimately to the loss of
mtDNAs of Iranian origin. (Am. J. Hum. Genet. 74:827–845, 2004)
ഇതിനെ കുറിച്ച് കൂടുതല്‍ പറയുന്നില്ല :)
"ഹിന്ദു നിയമപ്രകാരവും വിവാഹിതരായിട്ടുണ്ട് എന്ന് ഒ.മത്തായി എഴുതിയ പുസ്തകത്തില്‍ തന്നെ പറയുന്നു."
എം. ഓ. മത്തായി ആണോ? പുള്ളി നെഹ്രുവിന്റെ “സ്വന്തം” ആളല്ലേ... പറയുന്നത് വിശ്വസിച്ചേ പറ്റൂ... ഈ ഇടയ്ക്ക് പുള്ളിയെഴുതിയ കുറിപ്പ് (സുബാഷ് ചന്ദ്ര ബോസിനെ കുറിച്ച്) വിവാദമായിരിക്കുകയല്ലേ.
“ആര്‍ക്കൊക്കെയാണ് ഈ വര്‍ഗ്ഗീയ വിഷത്തിന്റെ ഗുണങ്ങള്‍ എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ.” “ദയവായി ചരിത്രം ചികയുമ്പോള്‍ മിനിമം വിക്കിയെങ്കിലും നോക്കൂ, പ്ലീസ്!”
:) :) :)
ഇഞ്ചീ,
firoz ghandy എന്നായിരുന്നു പുള്ളിയുടെ പേര്. ഇന്ദിരയെ വിവാഹം ചെയ്യുന്നതിനു മുന്‍പ് ഗാന്ധിജിയെക്കണ്ട് (മിശ്രവിവാഹമായതിനാല്‍) ഉപദേശം തേടിയെന്നും, ഗാന്ധിജി സ്പെല്ലിങ്ങ് ghandy എന്നതില്‍ നിന്നും gandhi എന്നു മാറ്റാനും ഉപദേശിച്ചു എന്നാണ് ഞാന്‍ വായിച്ചത്. (ലിങ്ക് തപ്പാന്‍ വയ്യ)
firoz ghandhy - യെ വിവാഹം ചെയ്യുമ്പോള്‍ ഇന്ദിരാനെഹ്രു ഇന്ദിരാഗാന്ധി ആവുന്നത് ഒകെ, മക്കള്‍ രാജീവ് ഗാന്ധിയും സഞ്ജയ് ഗാന്ധിയും ആവുന്നതും ഒകെ. പക്ഷേ പ്രിയങ്കാ വധോര ആവാതെ പ്രിയങ്കാ ഗാന്ധി ആയി തുടരുന്നത് ആ പേരിന്റെ മാര്‍ക്കറ്റിങ്ങ് സാദ്ധ്യതകള്‍ മുന്നില്‍ക്കണ്ടല്ലേ?
ലാലുവിന് കൊടുക്കണം കയ്യടി
ഒരു ഗാന്ധി ഫാമിലിയിലെ ആശ്രിതരും ജോലിക്കാരുമായിരുന്നു ഫിറോസിന്റെ കുടുംബം. പാർസ്സികൾ അവരുടെ ജോലി സർനെയിമായി ഇടും.(എഞ്ചിനീയർ, ഡബ്ബാവാല ഒക്കെ). ഫിറോസിന്റെ കുടുംബക്കാർ തങ്ങൾ ജോലിക്കു നിന്നിരുന്ന കുടുംബത്തിന്റെ അതേ സർനെയിം ഉപയോഗിക്കുകയായിരുന്നു. ഫിറോസിന്റെ മുതുമുത്തച്ഛൻ ഒരു കള്ളു വിൽപനക്കാരനായിരുന്നെങ്കിൽ ഫിറോസ് ടൊഡിവാല എന്നു പേരു വന്നേനെ. സോണിയ ടൊഡിവാല, രാഹുൽ ടൊഡിവാല എന്നിങ്ങനെ പേരുകൾ വന്നിരുന്നെങ്കിൽ ഇന്നത്തെ ഗാന്ധി കുടുംബത്തിന്റെ ഗതി എന്തായേനെ? എന്നു ശശി തരൂർ, Midnight to millenium
പാർസികളൂടെ ഇന്ത്യയിലേക്കുള്ള വരവിനെപറ്റി ഇഞ്ചി പറയുന്നതിൽ പ്രശ്നമുണ്ട്.രണ്ടായിരം വർഷം മുൻപാണു പാർസ്സികൾ ഇന്ത്യയിലേക്കു ആദ്യം കുടിയേറിയതെന്ന് 'പർസ്സാനിയ'യിൽ നസറുദ്ദീൻ ഷായുടെ പാർസ്സിയായ കഥാപാത്രം പറയുന്നുണ്ട്. പക്ഷെ സിനിമയിലേക്കു ലിങ്കാൻ പറ്റില്ലല്ലോ.
പാർസികൾ ഇറാനിൽ നിന്നും പോരാൻ കാരണം മുസ്‌ലിംകളുടെ പീഡനം എന്നൊക്കെ പറയുന്നത് ശുദ്ധാബദ്ധമാണ്. കച്ചവടമായിരുന്നു പ്രധാന കാരണം എന്നു റൊമിള ഥാപ്പർ. രണ്ടാമത്തെ കാരണമായി അറബ് അധിനിവേശത്തെ കാണാം. അറബികളെ മുസ്ലീമുകൾ എന്നു വായിക്കുന്നതിലും ഒരു രാഷ്ട്രീയമില്ലേ?
റെഫറൻസ്: റൊമിള ഥാപ്പർ-Early India-From origin to AD1300, page 332
സിമീ, ഉണ്ട് തീര്‍ച്ചയായും ഗാന്ധി പേര് വിടാന്‍ മടിയെന്ന് വിചാരിക്കുന്നതില്‍ ഒരു പ്രശ്നമുണ്ട് എന്ന് തോന്നുന്നതില്‍ ന്യായമുണ്ട്. അത് വെച്ച് കുറച്ചൊക്കെ പൊളിറ്റിക്കല്‍ മൈലേജും ഉണ്ട്. എന്നാല്‍ ഗാന്ധി ഒരു സര്‍നേം അല്ലേ? സര്‍നേമുകള്‍ അങ്ങിനെയല്ലേ അല്ലാതെ റാഹുല്‍ രാജീവ് എന്ന് ആവില്ലല്ലോ? അത് നമ്മള്‍ മലയാളി ക്രിസ്ത്യാനികള്‍ കാണിക്കുന്ന മണ്ടത്തരമല്ലേ? അതുകൊണ്ട് സായിപ്പ് പറയാറുള്ളത് പീപ്പിള്‍ വിത് റ്റൂ ഫസ്റ്റ് നേംസ് എന്നാണ് :)
പ്രിയങ്ക എന്തിനു സ്വന്തം പേരു മാറ്റി ഭര്‍ത്താവിന്റെ പേരു സ്വീകരിക്കണം എന്നും ഒരു മറു ചോദ്യം ചോദിച്ചുകൂടേ?
ശരിക്കും ഇവരുടെ ഒക്കെ പേരു ഗാന്ധി എന്ന് മാറിയിരുന്നെങ്കില്‍ മറിച്ചായേനെ എന്നു ചിന്തിക്കുന്നതു അല്പത്തരമായാണ് എനിക്കു തോന്നുന്നുത്, അവരുടെ പൊളിറ്റിക്കല്‍ ചരിത്രവും ഹിസ്റ്ററിയും അറിയാതെ.
മനോജേ,ഞാന്‍ എഴുതിയതും അത് തന്നെയാണ്. ഇനി പാര്‍സികള്‍ ഇന്ത്യക്കാരല്ലാന്ന് മനോജിനു പറയണമെങ്കില്‍ ഒക്കെ. അത് മനോജിന്റെ ഇഷ്ടം. എനിക്ക് പാര്‍സികള്‍ അല്ല ആരു ഇന്ത്യയില്‍ വന്നാലും അവരു ഇന്ത്യന്‍ സിറ്റിസണ്‍സാണെങ്കില്‍ ഇന്ത്യക്കാര്‍ തന്നെയാണ്. അതില്‍ മതവും ജാതിയുമൊന്നുമില്ല.
സിനിമയിലേക്ക് ലിങ്കണ്ട, ഞാന്‍ അവരു ഏത് വര്‍ഷം വന്നെന്നും എഴുതിയിട്ടില്ല. അതിനെക്കുറിച്ച് അന്വേഷിക്കുകയോ ഒന്നും ചെയ്തില്ല. പാര്‍സികള്‍ വന്നതല്ലല്ലോ ഈ പോസ്റ്റിലെ കാര്യം. അതുകൊണ്ട് അങ്ങോട്ട് പോയില്ല. ഓര്‍മ്മയില്‍ ഉള്ളത് എഴുതിയന്നേയുള്ളൂ. അവരു ഇന്നലെ വന്നാലും പ്രശ്നമതല്ലല്ലോ.
പാർസികൾ ഇറാനിൽ നിന്നും പോരാൻ കാരണം മുസ്‌ലിംകളുടെ പീഡനം എന്നൊക്കെ പറയുന്നത് ശുദ്ധാബദ്ധമാണ്. - അത് ശരിയാണ്. അത് പൊളിറ്റിക്കലി ഇന്‍കറക്റ്റാവും. മുസ്ലീങ്ങുകളാവാന്‍ നിര്‍ബന്ധിച്ചിരുനതുകൊണ്ടാണ് അവര്‍ ഓടിവന്നത് എന്നായിരുന്നു ഞാന്‍ എപ്പോഴോ ഒക്കെ വായിച്ചതില്‍ നിന്ന് മനസ്സിലാക്കിയത്. ഇനി അല്ല, അവര്‍ കച്ചവടത്തിനു വന്നു എന്നുണ്ടെങ്കില്‍ അതും ഒക്കെ. എനിക്കതില്‍ ഒന്നും ഒരു പ്രശ്ന്മ ഇല്ല. മാത്രമല്ല എനിക്കറിയാവുന്ന കുറച്ച് മദ്രാസിലെ സൊരാഷ്ട്രുയന്‍സ് അവരുടെ മതത്തെക്കുറിച്ച് വാചാലരാവുമ്പോള്‍ ഇപ്പോഴും പറയുന്നതും അങ്ങിനെയാണ്. അത് കാരണമാണ് എനിക്കങ്ങിനെ മനസ്സില്‍ കിടന്നത്.
അന്നൊക്കെ റിലീജിയ്സ് പെര്‍സിക്യൂഷന്‍ എന്ന് പറയുമ്പോള്‍ മതം വെച്ച് തന്നയല്ലേ പറയുക? അല്ലാതെ റോമന്‍ പെര്‍സുക്യൂഷന്‍ അല്ലല്ലോ ക്രിസ്ത്യന്‍ പെര്‍സുക്യൂഷന്‍ അല്ലേ? അങ്ങിനെയൊക്കെ നോക്കിയാല്‍ ഇനി അറബ് എന്ന് പറയുന്നതിലും ശരികേടില്ലേ? അറബ് പെര്‍സിക്യൂഷന്‍ എന്ന് ഒരു വാക്ക് ഞാന്‍ കേട്ടിട്ടില്ല.
ദേ സിമി, ഇനി സിമി ചോദിച്ചതിനു പ്രിയങ്ക പറയുന്നു
“Introduce me as Priyanka Vadra and not Priyanka Gandhi,” she told a reporter after a roadshow.അതിന്റെ അര്‍ത്ഥം അവരു പേരു മാറ്റിയെന്നായിരിക്കുമോ? പത്രക്കാരു അതിന്റെ ഇടയിലു ഗാന്ധി എന്ന് തിരുകുന്നതിനു അവരെന്തു പിഴച്ചു?
ഗാന്ധി എന്ന പേരില്‍ മാത്രം തൂങ്ങിയാണ് ഇത്രയൊക്കെ നടന്നതെങ്കില്‍ നല്ല തമാശ തന്നെ, എന്റെ പേരും ഗാന്ധി എന്ന് മാറ്റിയാലോ? ഇഞ്ചി ഗാന്ധി :) ഹഹഹ! എന്തൊരു സില്ലിനെസ്സ് ആണ്!
ഇഞ്ചീ, പാര്‍സികള്‍ പാലില്‍ പഞ്ചസാരപോലെ അലിഞ്ഞുകൊള്ളാം എന്നു പറയുന്ന കഥ രസകരമായി പൊറ്റെക്കാടിന്റെ 'ഒരു ദേശത്തിന്റെ കഥ'യില്‍ വിവരിച്ചിട്ടുണ്ട്. എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു കഥ.
റുഷ്ദിയുടെ ഒരു പുസ്തകത്തിലാണ് Ghandy എന്ന പേര് Gandhi ആയി പരിണമിച്ചതിനെപ്പറ്റിയുള്ള പരാമര്‍ശം ആദ്യമായി ശ്രദ്ധയില്‍പ്പെട്ടത് (ഏത് പുസ്തകമെന്ന് ഓര്‍മ്മയില്ല). അന്ന് ഈ ചരിത്രലൊട്ടുലൊടുക്ക് കൗതുകം ജനിപ്പിച്ചു. പക്ഷെ റോബിയുടെ കമന്റില്‍ ശശി തരൂറിന്റെ പരാമര്‍ശം വായിച്ചപ്പോള്‍ Gandhi എന്ന പേരുതന്നെയാണ് Ghandy എന്ന പേരിന്റെ ഉദ്ഭവകേന്ദ്രം എന്നറിയുമ്പോള്‍ ലൊട്ടുലൊടുക്കുകളുടെ സങ്കീര്‍ണ്ണത കണ്ട് ഞാന്‍ കണ്ണുമിഴിച്ചുനില്‍ക്കുന്നു :)
ഈ പോസ്റ്റിലും കമന്റുകളിലും ലിങ്കുകളുടെ അതിപ്രസരം. ലിങ്കുകളൊക്കെ ഒന്നു നോക്കട്ടെ..
സഖാവ് ഉമേശന്‍ വിക്കി വാന്‍ഡലൈസ് എന്നൊരു വാക്യത്തില്‍ ഉദ്ദേശിക്കുന്നത് എന്താണ്? ഈ പോസ്റ്റും വിക്കിയുമായി ബന്ധമുണ്ടോ? വ്യക്തമാക്കണം.
ഒടുക്കത്തെ അനോണിക്കു്,
ഇഞ്ചിപ്പെണ്ണു് ഫിറോസ് ഗാന്ധിയെപ്പറ്റിയുള്ള വിക്കിലേഖനം റെഫറൻസായി പരാമർശിച്ചിരുന്നു. എന്റെ കമന്റ് അതിനെപ്പറ്റിയായിരുന്നു. ആ വിക്കിലേഖനത്തിൽ മറ്റു പലതും ഉണ്ടായിരുന്നു. കഴിഞ്ഞ ആഴ്ചയിൽ പല തിരുത്തും വന്നിട്ടുണ്ടു്. പഴയ വേർഷനുകളിൽ വേറെ പല വിവരവും ഉണ്ടു്.
ഇതിന്റെ സത്യാവസ്ഥയെപ്പറ്റി എനിക്കറിയില്ല. അതിനാൽ കൂടുതൽ ഒരു കമന്റും ഇല്ല.
വിക്കിയിലെ ലിങ്ക് മാത്രമല്ല ഞാന്‍ കൊടുത്തിരുന്നത്. വിക്കിയില്‍ വാന്റലൈസ്ഡ് ചെയ്യപ്പെട്ടു എന്ന് പറയുന്ന ഭാഗം ഞാന്‍ വായിച്ചതില്‍ നിന്ന്, തെറ്റായ വിവരങ്ങള്‍ ശരിയാക്കുകയും അതിനു വേണ്ടിയുള്ള കൂടുതല്‍ വിവരങ്ങള്‍ കൊടുത്തു എന്നുമാണ് കണ്ടത്. അങ്ങിനെയല്ലെയെങ്കില്‍ അത് എടുത്ത് കാണിക്കാന്‍ സഹകരിക്കുക. അത് തിരഞ്ഞെടുപ്പ് അടുത്തത് കൊണ്ടാണോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ മറിച്ച് എന്തെങ്കിലും ഉള്ളതായി രണ്ട് വെബ്സൈറ്റ് ലിങ്ക് അല്ലാതെ പുസ്തകങ്ങള്‍ റെഫറന്‍സോ ഒന്നും കാണുന്നുമില്ല.
കാത്രീന്‍ ഫ്രാങ്കിന്റെ പുസ്തകത്തിലും ഇപ്പോള്‍ റോബി പറഞ്ഞ ശശി തരൂര്‍ പിന്നെ ഡീപ് ഡൌണ്‍ പറഞ്ഞ റുഷ്ദിയുടെ പുസ്തകത്തിലും എല്ലാം ഗാന്ധി എങ്ങിനെ വന്നു എന്ന് കമന്റുകളിലൂടെ എഴുതിയിട്ടുണ്ട്. ഇതിനൊരപവാദമായി എന്തെങ്കിലും ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുക. അത് മാത്രമല്ല, ഇന്ത്യന്‍ എക്സ്പ്രസ്സിലെ രണ്ട് വാര്‍ത്തയും ഞാന്‍ കൊടുത്തിട്ടുണ്ട് അവരുടെ മറ്റു കുടുംബാംഗങ്ങളുടെ മുഴുവന്‍ പേരുകള് അതിലുണ്ട്‍. അതുകൊണ്ട് ഇനിയും വിക്കി എന്ന് പറയന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല.
... അതുകൊണ്ട് ഇനിയും വിക്കി എന്ന് പറയന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല....
you refered wiki thats why.
പിന്നെ ഒരു വെയിറ്റ് കിടന്നോട്ടെ എന്ന് നിരീച്ചു . അതോണ്ട് വിക്കി കാച്ചി,എന്ന് സമ്മതിച്ചൂടെ.
വിക്കിയിലേത് ശരിയല്ലാന്നുള്ള സംശയത്തിനാണ് ആങ്ങിനെ പറഞ്ഞത് മാഷേ.
ഹഹഹ! വെയിറ്റിനു വേണ്ടിയാണോ വിക്കി അല്ലെങ്കില്‍ പത്രങ്ങളുടെ അല്ലെങ്കില്‍ പുസ്തകങ്ങളുടെ ഒക്കെ ലിങ്ക് കൊടുക്ക്വാ? ഹഹഹ! ഇക്കണക്കിനു എനിക്ക് കുറച്ചധികം വെയിറ്റ് ആയിണ്ടാവും. ഇനി ഡയറ്റ് ചെയ്യണം.
ഡയറ്റ് ഡയേറിയക്ക് verphal?-മെഡിസിന്‍ ആണോ.പുരിയാത്.
ചുമ്മാ ലിങ്ക് വീശുവല്ലിയോ,ഗുപ്തഭഗവനൊക്കെ ചുറ്റിപ്പോകും.
ഓഫ്;
യാരോ ഉവാച: ഓവര്‍ ആക്കല്ലേ. ഒരല്പം സെന്‍സ് ഓഫ് ഹ്യൂമര്‍ ഉണ്ടായാല്‍ ആരെങ്കിലും തലയരിയൊന്നുമില്ലാട്ടോ
എന്തരോ ഉവാച :(?) എഴുതുന്നത് മുഴുവന്‍ കോമഡിയാണെന്നറിയില്ലെ, സെന്‍സ് ഓഫ് ഹ്യൂമറില്ലാത്തവന്‍.സെന്‍സ് ഓഫ്ഹ്യൂമര്‍ എന്നു പറഞ്ഞാല്‍ (?)ക്ക് എഴുതുമ്പോള്‍ മാത്രമുള്ളതാനെന്നറിയില്ലേ,(?)യ്ക്ക് ബാക്കിയുള്ളവരുടെ വായിക്കുമ്പോള്‍ സെന്‍സ് ഓഫ് ഹ്യൂമര്‍ തീരെയതില്ലതാന്നും !
യാരോ, എന്തരോ..
"ഞാന്‍ പറയുന്നതും എനിക്ക് താല്പര്യമുള്ളതായി ഞാന്‍ കേട്ടതും മാത്രമേ എനിക്കറിയൂ, മറ്റൊന്നും എനിക്കറിയില്ല. നിങ്ങള്‍ക്കു വേണമെങ്കില്‍ നിങ്ങള്‍ കരുതുന്നതു പോലെ കരുതിക്കോളൂ" എന്ന ഇഞ്ചിപ്പെണ്ണിന്റെ മനോഭാവം മുഴച്ചു നില്‍ക്കുന്നത് കണ്ട് പറയാന്‍ വന്ന കാര്യം പറയാതെ ഞാന്‍ പോവുന്നു.
From Wiki: "Feroz Khan was born into a Muslim family" So, how can you be sure if these are not just gossips?!
Holly cow!!!
Post a Comment