ഇന്ന് രാവിലെ ദേശാഭിമാനിയില്‍ ഒരു വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. പ്രതിരോധ മന്ത്രി എ.കെ ആന്റണി ഇന്നലെയോ മറ്റോ പശ്ചിമ ബംഗാളില്‍ ഇസ്രായേല്‍ കമ്പനികള്‍ക്ക് ധാരാളം നിക്ഷേപങ്ങളുണ്ടെന്ന് പ്രസ്ഥാവിച്ചതിനു പ്രകാശ് കാരാട്ട് അദ്ദേഹത്തെ വെല്ലുവിളിച്ചതാണ് വാര്‍ത്ത. വാര്‍ത്തയില്‍ കാരാട്ട് പറയുന്നു, സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ ഇസ്രായേല്‍ നിക്ഷേപമുണ്ടെങ്കില്‍ ഒരെണ്ണെമെങ്കില്‍ ഒരെണ്ണം എടുത്ത് കാണിക്കാന്‍.
Mordechai (Motti) Zisser - നെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാവില്ല. ഇസ്രയേലിലെ വന്‍കിട ബില്യണയര്‍ ബിസിനസ്സുകാരനാണ് ഇദ്ദേഹം. അദ്ദേഹം ഒരു ഹോട്ടല്‍ തുടങ്ങിയാല്‍ അവിടെ കോഷര്‍ (kosher) ഭക്ഷണമേ വെക്കൂ എന്ന് വരെ നിര്‍ബന്ധമുള്ള തികഞ്ഞ ജൂതഭക്തനായ വ്യാപാരിയാണ്. അദ്ദേഹം പരസ്യമായി പിന്‍ന്താങ്ങുന്ന ഇസ്രായേലിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് Bayit Yehudi.
ഇത് തീവ്രവലതുപക്ഷ/വര്‍ഗ്ഗീയ അജണ്ടകള്‍ പരസ്യമായി പ്രഘ്യാപിച്ച രാഷ്ട്രീയ പാര്‍ട്ടിയുമാണ്. ഇന്ത്യയിലെ വലതുപക്ഷമോ അല്ലെങ്കില്‍ തീവ്രവലതുപക്ഷമെന്ന് ആരോപിക്കാവുന്ന ബി.ജെ.പി പോലെയൊന്നുമല്ല ഇസ്രായേലിലെ തീവ്രവലതുപക്ഷമെന്ന് എപ്പോഴെങ്കിലും ഒരു ദിവസം ഇസ്രായേലിനെക്കുറിച്ച് വാര്‍ത്തകള്‍ ശ്രദ്ധിച്ചിട്ടുണ്ടെങ്കില്‍ മനസ്സിലാവുമല്ലോ. അതുകൊണ്ട് അതിലേക്ക് കൂടുതല്‍ കടക്കുന്നില്ല.
അദ്ദേഹം ചെയര്‍മാനായുള്ള ഗ്രൂപ്പാണ് യൂറോപ്പ് ഇസ്രായേല്‍ ഗ്രൂപ്പ്. അതിലെ ഒരു കമ്പനിയാണ് എല്‍-ബിറ്റ്-ഇമേജിങ്ങ്. (Elbit Medical Imaging)
പ്രസ്തുത കമ്പനിയുടെ വെബ് സൈറ്റില്‍ പ്രെസ്സ് റിലീസില്‍ ഒന്നാണിത്. എഗ്രീമെന്റില്‍ ഒപ്പിട്ടത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായ ബുദദേബ് ബട്ടാചാര്യയുടേയും ഇസ്രായേലി അമ്പാസഡര്‍ ഡേവിഡ് ദാനിയേലീടെ സമക്ഷമാണെന്നും ശ്രദ്ധിക്കുമല്ലോ.
പ്രെസ് റിലീസിന്റെ ആദ്യത്തെ രണ്ട് പാരഗ്രാഫ്.
Tel Aviv, Israel, December 11, 2006 - Elbit Medical Imaging Ltd. (NASDAQ: EMITF) (“EMI” or the “Company”) and Ambuja Realty Group of India announced today that they have entered into a strategic joint venture to develop and operate a chain of multi-specialty tertiary hospitals in India to address the emerging need of specialized medical care in India. It is anticipated that the chain will include hospitals in major metropolitan areas of India. The first hospital in the chain will be a 1000 bed multi-specialty tertiary hospital and biotech research centre in Kolkata, to be named “The Neotia Elbit Healthciti”. The project will also include ancillary services such as a Biotech Research Centre, serviced apartments for patients’ families, a medical mall, an alternative medicine centre, and a nursing training institute. The total built up area of the project is anticipated to be approximately 250,000 square meters (approximately 2.5 million square feet), and the capital investment in the Kolkata project will be approximately INR 1,000 crores (approximately US $230 million) over a period of several years.
The Initial Agreement to this effect was signed today by Mr. Harshavardhan Neotia, Managing Director of Ambuja Realty Group and by EMI’s Executive Chairman of the Board of Directors, Mr. Mordechay Zisser, and by Vice Chairman of the Board of Directors, Mr. Abraham (Rami) Goren, in Kolkata in the presence of Honorable Chief Minister of West Bengal Sri Buddhadeb Bhattcharjee and His Excellency Mr. David Danieli, Ambassador of Israel .
അംബുജാ റിയല്‍റ്റി ഗ്രൂപ്പിന്റെ വെബ്സൈറ്റിലെ ഉള്ള ഒരു വാര്‍ത്തയാണിതും. സ്ക്രോള്‍ ചെയ്തു പോകണം എന്നുള്ളതുകൊണ്ടും നാളെ അതവിടെ കണ്ടില്ലെങ്കിലോ എന്നുള്ളതുകൊണ്ടും അതിന്റെ സ്ക്രീന്‍ ഷോട്ട്.
അംബുജാ ഗ്രൂപ്പ് പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ സ്ഥാപനമായ വെസ്റ്റ് ബംഗാള്‍ ഹൌസിങ്ങ് ബോര്‍ഡുമായി പങ്കാളിത്തമുള്ള ആദ്യത്തെ റിയല്‍ എസ്റ്റേറ്റ് സ്ഥാപനവുമാണ്. അംബുജാ കമ്പനി ആദ്യം തുടങ്ങിയത് തന്നെ 95ല്‍ ജ്യോതി ബസു സര്‍ക്കാരിന്റെ സമ്മതത്തോടെയാണ്. പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളിലൊന്നായ ഇവര്‍ക്ക് റെസ്റ്റോറന്റ് ചെയിനുകള്‍, പാര്‍ക്കുകള്‍, റോഡുകള്‍ ഇങ്ങിനെ സര്‍ക്കാരുമായി കരാറുകള്‍ നിരന്തരം നടക്കുന്ന സ്ഥാപനവുമാണ്. അവരുടെ തന്നെ വെബ് സൈറ്റിലെ വിവരങ്ങളാണിവ. പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തമുള്ള ആദ്യത്തെ സ്ഥാപനവുമാണ്.
In the early 90’s Bengal Ambuja Housing Development Limited (BAHDL) was set up as a joint initiative between West Bengal Housing Board and Gujarat Ambuja Cements Limited. BAHDL now is a joint venture between West Bengal Housing Board and Ambuja Housing and Urban Infrastructure Company Limited consequent upon the divestment of Gujarat Ambuja Cements Ltd’s stake.
Bengal Ambuja Metro Development Limited is a Joint Venture with Kolkata Metropolitan Development Authority (KMDA). The Company was incorporated in the year 1999 for development of a "City Centre" project comprising 5.50 lac sq.ft. (approx) of residential cum commercial complex.
ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് വായിക്കൂ.
ഒന്നു പറഞ്ഞുകൊള്ളട്ടെ. പശ്ചിമ ബംഗാളില്‍ വികസനം വരുന്നത് വളരെ നല്ല കാര്യമാണ്. അവിടെ അന്താരാഷ്ട്ര നിലവാരമുള്ള ആശുപത്രികളും ഹോട്ടല്‍ സമുച്ചയങ്ങളും പാര്‍പ്പിടവും വരുന്നതു വളരെയധികം പ്രോത്സാഹിപ്പിക്കേണ്ട കാര്യവുമാണ്. നേതാക്കന്മാരെ പോലെ സുഖമില്ലാതെ ആവുമ്പോഴോ പശ്ചിമ ബംഗാളില്‍ ചൂട് കൂടുമ്പോഴോ ലണ്ടന്‍/അമേരിക്ക ഇത്യാദി ഒന്നും സന്ദര്‍ശിക്കാന്‍ സാധാരണ ജനങ്ങള്‍ക്ക് വകുപ്പില്ല. അതുകൊണ്ട് തന്നെ അവിടുത്തെ ജനങ്ങള്‍ക്ക് ഇതെല്ലാം വേണമെന്ന് ആത്യാഗ്രഹക്കാരിയുമാണ് ഞാന്‍.
ഇതിനെക്കുറിച്ച് വന്ന മറ്റു പത്ര വാര്‍ത്തകാളാണിവയെല്ലാം. Hindu , Business Standard
2007ല്‍ കൊല്‍ക്കത്തയില്‍ വെച്ച് ഇസ്രായേലി നയതന്ത്രജ്ഞന്‍ ഡേവിഡ് ഡാനിയല്‍ പറഞ്ഞത് പ്രകാരം, ഇന്ത്യയിലുള്ള ഇസ്രായേലിന്റെ നിക്ഷേപം നാലു കൊല്ലം മുന്‍പ് പൂജ്യത്തില്‍ നിന്നു തുടങ്ങിയത് ഇപ്പോള്‍ ഏകദേശം ഒരു ബില്യണ്‍ അമേരിക്കന്‍ ഡോളറോളം വരുമെന്നാണ്. അതില്‍ 230 മില്ല്യണ്‍ നിക്ഷേപങ്ങളിലൊന്ന് തുടങ്ങിയതും പശ്ചിമ ബംഗാളിലും.
ഈ തെളിവുകള്‍ കാരാട്ടോ പോളിറ്റ് ബ്യൂറോയോ എടുക്കുമെന്ന് അറിയില്ല. എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാന്‍ മടിക്കരുത്. (ഇസ്രായേലിനു ഈയിടെ പോളിറ്റ് ബ്യൂറോ മാപ്പ് കൊടുത്തുവോ എന്നും എനിക്ക് അറിയില്ല)
ഓഫ് : ഉയര്‍പ്പിന്റെ തിരുനാള്‍ ആശംസകള്‍ :)
2009-04-10
ഈ തെളിവെടുക്കുമോ പ്രകാശ് കാരാട്ടേ?
-
Inji Pennu
at
11:59 AM
വിഭാഗം: lok sabha election 2009, രാഷ്ട്രീയം, ലേഖനം
Subscribe to:
Post Comments (Atom)
40 പ്രതികരണങ്ങള്‍:
ഉത്തരം മുട്ടുന്‍ബൊള്‍ കൊഞ്ഞനം ആണെന്നു പറയരുതു, കാരാട്ടു സഖാവു ചിന്തിക്കുന്നതു ഇങങനെ...
ബാസുവിനെ വയസ്സു ഇച്ചിരി ആയതു കൊണ്ടു നല്ല ഓര്‍മ്മ കുറവുണ്ടെന്നു മനൊരമ !!
ഇസ്രയെലില്‍ ബാസു പൊയതു, ചുമ്മാ ആ വഴി പോയപ്പൊള്‍ അവിടെ കയറി , അതു മാത്രം എന്നാണു കാരാട്ട് സഖാവു പറയുന്നതു..
"പത്തുവര്‍ഷംമുമ്പ് ഇസ്രായേലിന്റെ കടന്നാക്രമണം കൂടുതല്‍ രൂക്ഷമായ സമയത്താണ് ബംഗാളിലെ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസു അവിടെപോയി വാണിജ്യബന്ധങ്ങളുണ്ടാക്കിയത് എന്നെല്ലാം ഇപ്പൊ പറയുന്നവന്റെ തലക്കടിക്കണം" എന്നാണു ബാസുവിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ കിട്ടിയ മറുപടി എന്നു കാരാട്ട്
അല്ലാ ഇനി മനൊരമ അറിഞ്ഞ് വച്ച സിന്‍ഡിക്കേറ്റ് പ്രവര്‍ത്തനം അല്ലെ ഈ ബാസുവിന്റെ ഓര്‍മ്മ കുറവു?
വെല്ലുവളി തക്രിതി.... കൂടെ കുറച്ചു അക്രമവും....
അബ്ദുള്ളക്കുട്ടിയുടെ കാറിനുനേരെ കല്ലേറ് !!
അരാണു അബ്ദുള്ളക്കുട്ടി എന്നാണു ഇപ്പൊ കണ്ണൂരിലെ സീ പി എം ചോദിക്കുന്നതു, പാര്‍ട്ടിയെ ഒറ്റ് കോടുത്തവനെ ജനം മനസ്സിലാക്കുമെന്നും അബ്ദുള്ളക്കുട്ടി പറയുന്നതു ആരു മുഖവിലക്കെടുക്കുമെന്നും, ശശി ....ഓടുന്ന കാറിലേക്കു മഴപെയ്തപ്പോള്‍ ഉണ്ടായ കല്ലു മഴ ആയിരിക്കാം അതെന്നും സീ പി എം.
"പോലിസ് ജീപ്പിന്റെ എസ്‌കോര്‍ട്ടോടെയായിരുന്നു അബ്ദുള്ളക്കുട്ടിയുടെ സഞ്ചാരം.ചാലാട് ബാങ്കിന് സമീപത്തെ വെളിച്ചമില്ലാത്ത സ്ഥലത്തുനിന്നാണ് കല്ലേറുണ്ടായത്. ഒന്നിലേറെ കല്ലുകള്‍ കാറിനുനേരെവന്നു. ഡ്രൈവറുടെ വശത്തെ ചില്ലാണ് തകര്‍ന്നത്. കാര്‍ നിര്‍ത്തിയതിനെ തുടര്‍ന്ന് കല്ലെറിഞ്ഞവര്‍ ഓടി രക്ഷപ്പെട്ടു."
എന്നു പത്ര റിപ്പോര്‍ട്ട്.
ഈ പത്രക്കാരുടെ ഒരു കാര്യം!! അബ്ദുള്ളക്കുട്ടിയെ എന്തു ചെയ്യുന്നെന്നു നൊക്കി ഇരിക്കാ അവര്, നാറികള്‍!!!
പിന്നെ ഇതെല്ലാം സീ പി എം നു അടിതെറ്റും എന്നായപ്പോള്‍ ഉണ്ടാവാനിടയുള്ള ചില പൊട്ടലുകള്‍ അല്ലെ ഇതെല്ലാം എന്നാണു ജനങ്ങള്‍ ചോദിക്കുന്നത്.
എന്തെല്ലാം കാണാന്‍ ഇരിക്കുന്നു. വീരനെ വെറുതെ വിടുമൊ ഞങ്ങള്‍?
ഇതൊന്നു കഴിയട്ടെ !! കാണിച്ചു തരാം....
സത്യമേവ ജയതെ" ഫാരിസിന്റെ ഫണ്ടില്‍ നിന്നും പിണറായി തിരക്കധ രചിച്ച് , മദനി അഭിനയിക്കുന്ന സിനിമ ആണെന്നു മാത്രമെ ജനങ്ങള്‍ കരുതി ഉള്ളൂ. ഇപ്പൊ അതില്‍ "കൂലിതല്ലും" ഉണ്ടെന്നു കൊടിയേരി !
സിനിമയുടെ ആദ്യാവസാനം നല്ല കോമഡി ആണേലും അവസാനം ഗംഭീരം എന്നാണു കേരളാ പൊലീസു പറയുന്നതു !! എന്നാലും സസ്പെന്‍സു പൊളിച്ചു കയ്യില്‍ കൊടുത്തില്ലെ കൊടിയേരി പോലീസു?
പൂന്തുറ സിറാജിന്റെ "സെന്റി" ഒഴിച്ചാല്‍ പടം ഒരു ഗുമ്മായില്ലാ...... ഒരിടത്തും "ഒരത്താണിയും" "രണ്ടത്താണിയും" കിട്ടില്ല എന്നാണു പടം കണ്ട കടുത്ത പിണറായി -മദനി ഫാന്‍സു കാര് പോലും പറയുന്നതു.
ഫാരിസിനു കാശു പോയതും, മദനിയുടെ നിലവാരം ഒന്നു കൂടി ഇടിഞ്ഞതും മെച്ചം..
ലിങ്കുകള്‍ എല്ലാം അലസത വെടിഞ്ഞ് നന്നായി ശ്രദ്ധിച്ച് വായിയ്ക്കുക.വായിക്കുമ്പോള്‍ ഇന്ത്യയിലെ ഫോറിന്‍ ഇന്‍വെസ്റ്റ്മെന്റിന് ബാധകമായ എല്ലാ നിയമങ്ങളെക്കുറിച്ചും അല്പം സാമാന്യവബോധമുണ്ടായിരിയ്ക്കുന്നത് നന്ന്. പിന്നെ,ഗൂഗിളില്‍ തന്നെ സേര്‍ച്ച് ചെയ്യുക.ഈ ലേഖനത്തില്‍ മനപ്പൂര്‍വ്വം ഒഴിവാക്കിയ ഒരുപാട് കാര്യങ്ങള്‍ മനസ്സിലാകും.കൂലിയെഴുത്തിന് മറുപടി കൊടുക്കാന്‍ സമയമില്ലാത്തതിനാലാണ് ഈ അപേക്ഷ.
കൂലിയെഴുത്താണെന്ന മുന്‍വിധി മാറ്റിവെച്ച് ഹാരിസും വായിക്കുക. പോസ്റ്റില്‍ പറഞ്ഞിരിക്കുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അത് കാണിക്കുക. യൂറോപ്പ് ഇസ്രായേല്‍ ഗ്രൂപ്പെന്ന കമ്പനിയ്ക്ക് അംബുജാ ഗ്രൂപ്പുമായി ഒരു ജോയിന്റ് വെന്‍ചുറും ഇല്ലെങ്കില്‍ അത് ദയവായി ചൂണ്ടിക്കാണിക്കുക. സമയമില്ലെങ്കില്‍ സാരമില്ല, സമയുള്ളവര്‍ വന്നുകൊള്ളും.
ഇതു് കാരാട്ട് എടുക്കൂല്ല. ദാ കേക്കു്.
Asked about Israel providing medical equipment to Gujarat Ambuja Multispeciality Hospital Project in the State, he said ''we are not against outside support for hospital or irrigation projects but only opposed to projects involving the security of the nation.
വേറെ കൊണ്ടുവാ. അതിനും ഞമ്മടേല്‍ മറുപടി ണ്ടാകും.
;)
ഹഹ! അങ്ങിനെ തന്നെ വേണമല്ലോ? ചോദ്യം തന്നെ ഇനി കമ്പ്ലീറ്റ് മാറ്റിക്കളയും :)
അതേ അതേ നാഷണല്‍ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട എന്തെങ്കിലും നിക്ഷേപം പശ്ചിമബംഗാള്‍ സര്‍ക്കാര്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ കൊണ്ടുവാ..അത്തരം തെളിവേ എടുക്കൂ.
സംസാരിച്ചത് പശ്ചിമബംഗാള്‍ ഗവണ്മെന്റിന്റെ കാര്യമായിരുന്നതുകൊണ്ട് നാഷണല്‍ സെക്യുരിറ്റിയുമായി ബന്ധപ്പെട്ടകാര്യത്തിലായിരുന്നു വെല്ലുവിളി എന്ന് പകല്‍ പോലെ വ്യക്തമല്ലേ. വസ്തുതകള്‍ മറച്ചുവച്ച് പോസ്റ്റ് ഇടല്ലേ ഇഞ്ചിപ്പെണ്ണേ
ഇതു് ആ വെല്ലുവിളിയുടെ തന്നെ ഒപ്പമുണ്ടായിരുന്ന മറുപടിയാണു്. ഓണ്‍ ദ സ്പോട്ട്. ദേ ലിങ്ക്.
http://news.webindia123.com/news/Articles/India/20090410/1222811.html
റാല്‍മിനോവേ,
ദേശാഭിമാനിയിലെ വാര്‍ത്തയാണിത്:
ഇസ്രയേല്‍ സഹായത്തോടെ സര്‍ക്കാര്‍ - സ്വകാര്യ മേഖലയില്‍ ഒരു നിക്ഷേപവും ബംഗാളില്‍ ഇല്ലെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഏതെങ്കിലും ഒന്ന് ചൂണ്ടിക്കാണിക്കാന്‍ അദ്ദേഹം കോഗ്രസ് നേതാക്കളെ വെല്ലുവിളിച്ചു.
അതിന്റെ താഴെ അങ്ങിനെയൊന്നും കണ്ടുമില്ല.
അപ്പോള്‍ ദേശാഭിമാനി എഴുതിയത് തെറ്റാ? ചെ! റിയലി? വാട്ട്!! അങ്ങിനെ വരാന്‍ ഒരു ചാന്‍സുമില്ല.
ഇനി റാമലിനോവ് തന്ന ഇംഗ്ലീഷ് വാര്‍ത്തയില്‍ ആദ്യം വെല്ലുവിളിച്ചിട്ട് വിവരമുള്ള പത്രക്കാര്‍ ചോദ്യം എറിഞ്ഞപ്പോള്‍ ആശാന്‍ കളമൊന്നു മാറ്റി ചവുട്ടി. അതായത് ഇറിഗേഷനും മെഡിക്കലും കുഴപ്പമില്ലായെന്ന്. ഹമ്മേ! പ്രകാശ കാരാട്ടല്ലേ നിശ്ചയിക്കുന്നത് എത്രയൊക്കെ മേഖലയില്‍ വേണമെന്ന്. അതായത് അവരു ചെയ്തത് കുഴപ്പമില്ലായെന്നു. ബാക്കിയുള്ളോരൊക്കെ ചീത്തക്കുട്ടികള്‍! അതായത് ഇസ്രായേലിലെ ഒരു വര്‍ഗ്ഗീയ പാര്‍ട്ടിക്ക് വോട്ട് ചെയ്യുമെന്ന് പറയുന്ന ഒരു റിയല്‍ എസ്റ്റേറ്റ ടൈക്കൂണെ പശ്ചിമ ബംഗാളുകാര്‍ക്ക് സ്നേഹിക്കാന്ന്...ചെ ചെ!
അതെയതെ...ഊഹിക്കുന്നതില്‍ ഒരു കുറവും വരുത്തരുത്. മാമ്പൂ കണ്ട് ചാടല്ലെ എന്ന് ഗ്രാന്മ പറഞ്ഞതെത്ര ശരി..
ഇനിയും ചാന്‍സ് കിട്ടും...വിഷമിക്കാതിരിക്കൂ..
ഇഞ്ചി അടുത്ത ചോദ്യം കണ്ട് പിടിക്കുക എന്ന മത്സരത്തിലെ ക്ലൂവില്‍ കാരാട്ട് പറഞ്ഞു തരാന്‍ പോകുന്നത് ഇസ്രായേല്‍ സര്‍ക്കാര്‍ എന്നാണ്. സര്‍ക്കാരും-സര്‍ക്കാരും നേരിട്ട് എന്നാക്കിക്കളയും. പാവം വെല്ലുവിളിച്ചപ്പോള്‍ ഓര്‍ത്തില ദോശഅപ്പിമിനി പത്രം വായിക്കുന്നവരല്ല ലോകത്തുള്ളതെന്ന്.
ഈ റിസര്‍ച്ച് ചെയ്യണതിനു് മുമ്പു് ഒന്നു് ഗൂഗിളിയിരുന്നേല്‍ ഈ തലവാചകമെങ്കിലും മാറ്റാമായിരുന്നു.
ഇഞ്ചിയെന്നു് മുതലാണു് ദേശാഭിമാനി മാത്രം വായിച്ചു് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ തുടങ്ങിയതു് ? അതു് പാര്‍ട്ടിക്കാര്‍ക്കു് വായിക്കാനുള്ളതല്ലേ ?
സി.ബി.ഐ. എന്നാല്‍ രാജ്യത്തെ ഒന്നൊന്നര അന്വേഷണ ഏജന്‍സി ആണെന്ന് വാദിച്ച ഇടതുപക്ഷം ലാല്വ്ലിന്‍ കേസ് വന്നപ്പോ മലക്കം മറിഞ്ഞു സി.ബി.ഐ അന്വേഷണ ഏജന്‍സി യെ അല്ല.. കോണ്‍ഗ്രസിന്റെ ഒരു പോഷക സംഘടന ആണെന്ന് പറഞ്ഞു. അപ്പോഴാ... "മാധ്യമ സിന്‍ഡിക്കേറ്റ്" ന്റെ വക്താവായ ഇന്ചി എങ്ങാണ്ട് കിടന്ന കുറെ ലിങ്കുമായി വന്നു... കാരറ്റ് ചേട്ടനെ വിരട്ടാന്‍ നോക്കുന്നത്.. "ഇമ്മിണി പുളിച്ചും... "
ഹഹഹ! അതൊരു ഒന്നൊന്നര ഗോമ്പറ്റീഷനാണ് ബ്ലോഗില്‍. ‘ചോദ്യം കണ്ടു പിടിക്കുക’. നമ്മള്‍ ആന്‍സര്‍ എഴുതി വരുമ്പോഴേക്കും ചോദ്യം മാറ്റിക്കളയും :) ഹഹ!
കൈപ്പള്ളിയുടെ ശ്രദ്ധയില്‍പ്പെടുത്തണം ഇങ്ങിനെയൊരു ഗോമ്പറ്റീഷനു ചാന്‍സുള്ളത്.
അതൊക്കെ അവിടെ നിക്കട്ടെ ഇഞ്ച്യേ, ന്നാലും ആ 900 കോടി എവിടെ പോയിട്ട്ണ്ടാകും ?
600 കോടി കണക്കിലും ശരിക്കു് 900 കോടി കാശായിട്ടും ന്നല്ലേ ഇസ്രയേലി വിദ്വാന്‍ തട്ടി വിട്ടതു്.
ആന്റണി പഠിച്ചുവരുമ്പളക്കും അടുത്ത ഭീകരാക്രമണമൊക്കെ നടന്നിട്ട്ണ്ടാകും. ഇഞ്ചി തന്നെ ഒന്നു് റിസര്‍ച്ച് ചെയ്തു് കണ്ടുപിടിച്ചുതരുമോ ?
ഹഹ റാല്‍മിനോവേ! എനിക്ക് വയ്യ. ദേശാഭിമാനി വായിക്കരുതെന്നാണോ? ശരി. വായിക്കുന്നില്ല പോരേ. എന്നാല്‍ നമുക്ക് മാതൃഭൂമി നോക്കാം? അയ്യോ അത് വീരേന്ദ്രന്റെ പത്രമല്ലേ? അതില്‍ എഴുതിയിരിക്കുന്നത് മുഴുവന്‍ കൊതിക്കെറുവായിരിക്കില്ലേ? അതിലും അവരു വെല്ലുവിളി എന്ന് മാത്രമേ എഴുതിയിട്ടുള്ളൂ. പ്രകാശ് കാരാട്ട് വെല്ലുവിളിച്ചത് കൃത്യമായി അതിലുണ്ട്. അദ്ദേഹത്തിന്റെ വെല്ലുവിളി സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ എന്നാണ്. ഇനി വെല്ലുവിളി ഇങ്ങിനെ മാറ്റിക്കൊണ്ടിരുന്നാല്‍ വല്യ പാടാണപ്പാ.
ഇനി മാതൃഭൂമി നല്ല പത്രമാണെങ്കില്‍ ദേ മറ്റൊരു വാര്‍ത്ത.
ഇസ്രായേലില്‍ നിന്ന് 21 കോടിക്ക് വിത്തുകാളകളെ വാങ്ങാന്‍ ഇടതുസര്‍ക്കാര്‍ പദ്ധതിയിട്ടു ഇതിനു ബംഗാള്‍ വരെയൊന്നും പോവണ്ട.
അപ്പോള്‍ മനോരമയോ? അയ്യോ അത് അച്ചായനെന്നെ ബൂര്‍ഷ്വാ കോണ്‍ഗ്രസ്സിന്റെ ചെരുപ്പ് നക്കി പത്രം. പക്ഷെ മനോരമയില്‍ കാരാട്ട് എന്താണ് പറഞ്ഞതെന്ന്
വീഡിയോ സഹിതം ഉണ്ടപ്പാ. ഒന്ന് നോക്കണേ! വാചകങ്ങള്‍ കൃതം ശ്രദ്ധിച്ചോണം. ഇനി എനിക്ക് ഇംഗ്ലീഷ് അറിയാത്തേന്റെ ആണോന്ന് അറിയില്ല. വെല്ലുവിളി കൃത്യമായി എന്താണെന്ന് അതിലുണ്ട്. ഐ ചാലഞ്ച് എന്ന വാക്കുകള്‍ മുതല്‍ ശ്രദ്ധിക്കുക.
പത്രക്കാര്‍ ചോദ്യം ചോദിച്ചപ്പോള്‍ ഉരുണ്ടതല്ലല്ലേ? ഞാന്‍ വിശ്വസിച്ചു. കണ്ണുമടച്ച് വിശ്വസിച്ചു. :)
അയ്യോ റാല്‍മിനോവേ! സാക്ഷാല്‍ കാരാട്ടണ്ണന്‍ പറഞ്ഞത് ആന്റണി വിശുദ്ധനാണെന്നാണ്. പിന്നെ പറയുന്നത് തിരഞ്ഞെടുപ്പിനു ശേഷമേ ആ ഭയങ്കര രഹസ്യം വെളിപ്പെടുത്തൂ അല്ലെങ്കില്‍ തിരഞ്ഞെടുപ്പിനു വേണ്ടിയാണേന്ന് ആളോളു കരുതുമെന്ന്.. ശ്ശൊ! തിരഞ്ഞെടുപ്പിനു വേണ്ടി ഒന്നും ചെയ്യാത്ത ഒരു പാവം പാര്‍ട്ടി. വെള്ളം അയാള് ചവച്ചാ ഇറക്കണേ? ഉണ്ട് ഉണ്ട് എന്ന് പറയാണ്ട്, അത് കണ്ട് പിടിച്ചവരു തന്നെ പറയുന്നതല്ലേ അതിന്റെ ഒരു ഭംഗി?
പിന്നെ ഉം ഉം ഐഡിയ മനസ്സിലായി, ടോപിക്ക് മാറ്റണല്ലേ? ;)
ദെ വീണ്ടും വാര്‍ത്ത... എനിക്കു വയ്യാ... കാരാട്ടു സഖാവിനു ഇനിയെന്തു പറയാനുണ്ടു?
നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് കേരളവും ഇസ്രായേലുമായി ഇടപാടുണ്ടായിരുന്നു.
20 പ്രത്യേകയിനം വിത്തുകാളകളെയും ബീജവും ഇറക്കുമതി ചെയ്യാന്‍ നിലവിലുള്ള സംസ്ഥാന ഇടതുസര്‍ക്കാറും ശ്രമം നടത്തി എന്നാണു ഇപ്പൊള്‍ പുറത്തു വരുന്ന വാര്‍ത്ത !!21.9 കോടി രൂപയാണെന്നാണു കണക്കു.പാലസ്തീനിലേക്കു മിസൈല്‍ വിടാന്‍ കേരളകമ്മുണിസ്റ്റ് പാര്‍ട്ടിയുടെ സംഭാവന.
മൊത്തം ഇസ്രായെല്‍ മയം, ഒരു 4 സീറ്റ്വരെ കിട്ടുമെന്നു പ്രതീക്ഷ സഖാക്കള്‍ക്കു ഉണ്ടായിരുന്നു, അതും പോകും എന്ന മട്ടാ കാണുന്നത്....കാസര്‍കോടും ഈ ബഗാള്‍ - കേരള - ഇസ്രയേല്‍ കുതിപ്പില്‍ സഖാക്കള്‍ക്കു നഷ്ടമാകും...
ഇപ്പൊ സഖാക്കള്‍ക്കു തോന്നിതുടങ്ങിയിട്ടുണ്ടു ആ പഴയ ലാവ്ലിനും പീ ഡി പീ ബന്ധവും മതിയായിരുന്നു മാധ്യമങ്ങളില്‍ എന്നു !!
ഇതീപ്പൊ ഇസ്രായെലിനെ വേലിന്നെടുത്തു എവിടെയൊ വെച്ച പൊലെ... അയ്യെ....
എന്നിട്ടതിനേക്കാളും വലിയ നുണ ദേശാഭിമാനി എഴുതിപ്പിടിക്കുന്നു.
ബംഗാളില്‍ ഇസ്രയേല്‍ നിക്ഷേപമില്ല: ബുദ്ധദേവ്
കൊല്‍ക്കത്ത: ബംഗാളില്‍ സ്വകാര്യ-പൊതുമേഖലകളിലോ സംയുക്തമായോ ഒരു രംഗത്തും ഇസ്രയേലിന്റെ നിക്ഷേപമില്ലെന്ന് മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും വ്യവസായമന്ത്രി നിരുപം സെന്നും വ്യക്തമാക്കി. ഇവിടെ ഇസ്രയേല്‍നിക്ഷപം ഉണ്ടെന്നു പറയുന്നവര്‍ അത് ഏതു മേഖലയിലാണന്ന് വ്യക്തമാക്കണമെന്നും വിശദാംശം വെളിപ്പെടുത്തണമെന്നും അവര്‍ അവശ്യപ്പെട്ടു. ബംഗാളില്‍ ഇസ്രയേല്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ടന്ന കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ പരാമര്‍ശം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ബുദ്ധദേവും നിരുപം സെന്നും ഇക്കാര്യം വിശദമാക്കിയത്. രാഷ്ട്രീയലക്ഷ്യത്തോടെയുള്ള ഇത്തരം പ്രസ്താവന കുറച്ചെങ്കിലും വസ്തുതകള്‍ക്ക് നിരക്കുന്നതാകണം. ഇസ്രയേലുമായി യോജിച്ച് വ്യവസായം തുടങ്ങാന്‍ സംസ്ഥാനസര്‍ക്കാരിന് താല്‍പ്പര്യമില്ലെന്ന് വളരെ മുമ്പേ വ്യക്തമാക്കിയിട്ടുണ്ടന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യവസായസംരംഭം തേടി ഇവിടെനിന്ന് ആരും അങ്ങോട്ടു പോയിട്ടില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ്, ബംഗാളില്‍ ഒരു ആശുപത്രി സ്ഥാപിക്കാനും പുരുളിയ ജില്ലയിലെ വരണ്ട പ്രദേശത്ത് കൃഷി ഫാം (ഡ്ര്രൈ ഫാം) സ്ഥാപിക്കാനുമുള്ള നിര്‍ദേശം ഇസ്രയേലില്‍നിന്നു വന്നതായി നിരുപം സെന്‍ പറഞ്ഞു. എന്നാല്‍, രണ്ടു കാര്യത്തിലും അവരുടെ ആവശ്യം അംഗീകരിക്കാന്‍ പറ്റുന്നതായിരുന്നില്ല. സര്‍ക്കാര്‍ ക്ഷണിച്ചിട്ടല്ല, മറിച്ച് നിര്‍ദേശവുമായി അവിടെനിന്നുള്ള നിക്ഷേപകര്‍ സ്വയം വന്നതാണ്. ഇതു രണ്ടും ഇസ്രയേല്‍ സര്‍ക്കാരുമായി ഒരു ബന്ധവും ഉള്ളതായിരുന്നില്ല. മറ്റൊരു വ്യവസായവും തുടങ്ങാനുള്ള നിര്‍ദേശം അവിടെനിന്നുണ്ടായിട്ടില്ല. സംസ്ഥാനത്ത് ഒരിടത്തും ഇസ്രയേലുമായി ബന്ധമുള്ള വ്യവസായസ്ഥാപനമില്ലെന്ന് നിരുപം സെന്‍ അറിയിച്ചു.
ഇത് ബുദ്ധദേവ് പറഞ്ഞ് കാണാന്‍ ചാന്‍സില്ല, അയാളങ്ങിനെ കല്‍ക്കത്തയിലിരുന്ന് പറയാന്‍ മാത്രം വിഡ്ഡിയല്ലല്ലോ? അപ്പോ അഭിമാനിക്കാരു അഭിമാനിക്കുന്നതാണ്, അഭിമാനി മാത്രം വായിക്കുന്ന അണ്ണന്മാര്‍ക്കായിട്ട്. ആരോ ഇവിടെ പറഞ്ഞതുപോലെ വെബും ഗൂഗിളും ഒക്കെ വന്നത് അഭിമാനി ഇതുവരെ അറിഞ്ഞിട്ടില്ലേ?
ഹഹ ജ്യോതി ബസു ഇസ്രയേലില്‍ പോയിട്ട് വന്നു പറഞ്ഞു വാട്ട് എ ഫൈന്‍ സ്മോള്‍ കണ്ട്രി. അതായത് നല്ല ടെക്നോളജിയും ഡെവലപ്‌മെന്റുമൊക്കെയുള്ള നല്ല രാജ്യം. ഇങ്ങിനെയങ്ങാണ്ടല്ലേ ആരാണ്ട് മറ്റാരെക്കുറിച്ച് പറഞ്ഞതിനു പുറത്താക്കീത്?
ആശുപത്രി ഒരു വ്യവസായമല്ലല്ലോ ഇഞ്ച്യേ. അപ്പോ നിരുപം സെന്‍ പറഞ്ഞതു് കറക്റ്റ്. അതിപ്പോ ഇസ്രയേലിലുണ്ടാക്കിയ മരുന്നു് കുടിക്കാന്‍ പാടില്ല എന്നൊക്കെ ആരെങ്കിലും പറയ്യോ.. (ഉരുണ്ടതു് എങ്ങനെയുണ്ട് ?)
അതു മാത്രമോ, ഇപ്പഴും ആ പ്രോജക്റ്റ് കമിഷന്‍ ചെയ്തിട്ടില്ല. അപ്പോള്‍ നിലവിലില്ല എന്നു് പറഞ്ഞതും കറ കറക്റ്റ്.
(ഞമ്മടടുത്താ കളി !)
ഹഹ! സുല്ലിട്ട്! സുല്ലിട്ട്. നാളെ ഈസ്റ്ററായോണ്ട് കുറച്ചധികം കുക്കിങ്ങ് ബാക്കിയുള്ളോണ്ട് എനിക്ക് ഇങ്ങിനെ ഈ ഗേം ഷോയില്‍ പങ്കെടുക്കാന്‍ സമയം തീര്‍ന്നു പോയി. ഈസ്റ്റര്‍ കഴിഞ്ഞിട്ട് പാക്കലാം. :)
ഗുപ്തനേഴുതിയതാ പോയിന്റ്, അതെങ്ങനെ ശ്രദ്ധിക്കും, പകുതിയും ഗുപ്തമായി അല്ലേ, പൂശുന്നത്?
തലച്ചോറിന്റെ ഒരുഭാഗം പാര്‍ട്ടിക്ക് അടിയറവെച്ച് പാര്‍ട്ടി പറയുന്നതും ചെയ്യുന്നതുമായ എല്ലാ പോക്രിത്തരത്തിനും റാന്‍ മൂളുകയും കീ ജെയ് വിളിക്കുകയും ചെയ്യുന്ന ഒരു കൂട്ടം എഴുത്തും വായനയും വിവരവും വിദ്യാഭ്യാസവും ഒക്കെയുള്ള കുറേ അനുയായികള്‍ ഉണ്ടെന്നുള്ളതാണ് ഈ കാരാട്ട്-പിണംറായി പാര്‍ട്ടിയുടെ ഒരു അനുഗ്രഹം. എഴുത്തും വായനയും ഉള്ളതുകൊണ്ട് എന്തൊക്കെ തെളിവ് നിരത്തിയാലും വാചകക്കസര്‍ത്തൊക്കെ നടത്തി അവര് പാര്‍ട്ടിയെ സംരക്ഷിച്ചുകൊള്ളും.
സ്കൂളില്‍ പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐ.വഴി കീ ജെയ് തുടങ്ങി ഇങ്ങനായിപ്പോകുന്ന അത്തരം റാന്‍മൂളികള്‍ക്ക് ആദ്യം തിരിച്ചറിവുണ്ടാകണം. അന്നേ ഈ നാട് നന്നാകൂ. തോറ്റാല്‍ ഇനീം ഒരു മാര്‍ഗ്ഗമുണ്ട്. തല്ലിയൊതുക്കുക. അത് ചിലപ്പോള്‍ ഇഞ്ചിക്കും കിട്ടിയെന്ന് വരും.
സോഷ്യലിസവും, മാര്‍ക്സിസവും ഒക്കെ അവിടെ നില്‍ക്കട്ടെ സഖാക്കളെ. ഒരു മനുഷ്യന് ജീവഭയമില്ലാതെ ബൂത്തില്‍പ്പോയി വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്ക് കണ്ണൂരുള്ള ഓരോ ബൂത്തുകളിലും. അത് കഴിഞ്ഞിട്ട് പോരേ ലോകം കണ്ട ഏറ്റവും വലിയ ഇടതുപക്ഷരാജ്യങ്ങളില്‍പ്പോളും ഓടയില്‍ ഒഴുകിനടക്കുന്ന ഈ സോഷ്യലിസം എന്ന എമ്പോക്കിത്തരം നമ്മുടെ കൊച്ച് ഇന്ത്യയിലും കേരളത്തിലുമൊക്കെ നടപ്പിലാക്കാന്‍?
സോഷ്യലിസം പോലും സോഷ്യലിസം...ത്‌ഫൂ...
--സോഷ്യലിസവും, മാര്‍ക്സിസവും ഒക്കെ അവിടെ നില്‍ക്കട്ടെ സഖാക്കളെ. ഒരു മനുഷ്യന് ജീവഭയമില്ലാതെ ബൂത്തില്‍പ്പോയി വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്ക് കണ്ണൂരുള്ള ഓരോ ബൂത്തുകളിലും....
തല്‍ക്കാലം ജീവഭയമില്ലാതെ ബൂത്തില്‍പ്പോയി വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുന്നില്ല.എന്തു കൊണ്ടെന്നോ,അവിടെ പെരിനെന്കിലും കൊച്ചമ്മേടെ പാര്‍ട്ടിക്ക് രണ്ടു വോട്ടു വേണംന്നു കമ്മ്യനിസ്റ്റുകാര്‍ക്ക് ആഗ്രഹമുണ്ട്.ചാണ്ടിച്ചായന്‍ കെ.എ. പി ബറ്റാലിയന്‍ മുഴുവനും പിന്നെ കേരളത്തിലെ 70 ശതമാനം പോലിസിനേം പട്ടാളത്തെം ഇറക്കിയിട്ടും,പിന്നെ പോളിംഗ് ബൂത്ത് മുതല്‍ കിടപ്പറ വരെ കൂടിയ ഇനം കാമറ വെച്ചിട്ടും 40000 വോട്ടിനാ ജയിച്ചേ,കൂത്ത്പറമ്പിലും അഴീക്കൊടുമൊക്കെ.പിന്നെയും വച്ചു പല പ്രാവശ്യം കാമറ,പോലിസ് കേന്ദ്രസേന ഒക്കെ, വളിപ്പന്‍മാരെ ആദ്യം ബൂത്തിലിരിക്കാന്‍ ആളെ സംഘടിപ്പിക്കു, ഗയ്മിന് ഗോംബറ്റീഷന് ഒക്കെ പോയി അപ്പി ഇട്ടു നടക്കുന്ന നേരം അതൊക്കെ ഒന്ന് നോക്ക്.
അങ്ങനെ ആട്ടല്ലേ അനോണിയണ്ണാ. സീപ്പീയെമ്മിനു് ചോപ്പു് കുറഞ്ഞുപോയതിലല്ലേ ഇപ്പോ പരാതി.
കുറച്ചൊക്കെയാണേ സോഷ്യലിസം നല്ലതാണു് കേട്ടോ. അല്ലേല്‍ ഒബാമയോടു് ചോദിച്ചുനോക്കു്.
കാപ്പിറ്റലിസം ഓടയിലാകാത്തതിന്റെ ഗതികേടാണു് അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതു്.
ഇപ്രാവശ്യം എന്തായാലും സീപ്പീയെം മന്ത്രിസഭയിലുണ്ടാകുമെന്നു് ഉറപ്പാണു്. അപ്പോള്‍ അവരുടെ യഥാര്‍ത്ഥ വിദേശനയം കാണാമല്ലോ.
കളിയാക്കല്ല് കുട്ടികളേ. ഫാസിസ്റ്റ് ബൂര്‍ഷാ ശക്തികളുമായി തല്ലിട്ട് തല്ലിട്ട് നട്ടെല്ല് വരെ തകര്‍ന്ന് പോയ പ്രിയ സഖാക്കള്‍ക്ക് ഒരല്പം വിത്ത് ഇസ്രായേലില്‍ നിന്ന് ഇറക്കുമതി ചെയ്യണമെന്ന് അവരൊന്ന് ശ്രമിച്ചതിനു? കളിയാക്കാ? ഈശ്വരന്‍ നിങ്ങളോട് ചോദിക്കും. കണ്ണൂരും പൊന്നാന്നിയും പാകാന്‍ വിത്തിനു പിന്ന്എവിടെ പോവുന്ന് ങ്ങള് പറയീന്‍..
എന്നിട്ടു നാല്പതിനായിരത്തിനു ജയിച്ച "കുട്ടി" എന്തിയെ? ആളെ സീ പി എമ്മില്‍ കാണുന്നില്ലല്ലൊ?
ആ കുട്ടിയെ ഇപ്പൊ ഓടിച്ചിട്ടു കല്ലെറിയുന്നതും ഈ ഇസ്രായേല്‍ വിരുധ്ദരാണൊ? ആദ്യം ഇവിടെ ഒരു "വെടി" നിറ്ത്തല്‍ ഉണ്ടാക്കു സഖാക്കളെ....എന്നിട്ടു പോരെ വേശ്യയുടെ ചാരിത്ര്യ പ്രസഗം?
.
മറ്റൊന്നും ചിലവാവില്ലന്ന് കണ്ടപ്പ റാല്‍മിനോവ്വ് അണ്ണന്‍ തമാശ് പറഞ്ഞ്. ഇഞ്ചിയായത് കൊണ്ട് അത് ചിരിച്ച് കളഞ്ഞ്. ഇങ്ങിനെ വല്ല തമാശയും സഖാക്കളുടെ ബ്ലോഗില്‍ ചെന്നൊന്ന് പറഞ്ഞ് നോക്ക്. അപ്പ അറിയാം അവരുടെ ഹ്യൂമര്‍ സെന്‍സ്. ഉരുളാന്‍ ഫയങ്കര ഹ്യൂമര്‍ സെന്‍സാണ് കേട്ടാ...
ഇഞ്ചിയുടെ വായനലിസ്റ്റ് വായിക്കുന്ന ആളെന്ന നിലയില്‍ അതിലൂടെ വര്‍ക്കേര്‍സ് ഫോറമിന്റെ പോസ്റ്റില്‍ ചെന്നു. കോണ്‍ഗ്രസ്സിനെ കുറ്റം പറഞ്ഞ് കൊണ്ട് ഒരു പോസ്റ്റ്. അതില്‍ ഇഞ്ചിയുടെ കമന്റും കണ്ട്. സലാം പെങ്ങളേ! അന്ധയല്ല എന്ന് കാണിച്ച് തന്നതിനു. കൈപ്പത്തിക്ക് കുത്തിയാലും അരിവാളിനു കുത്തിയാലും തെറ്റ് തെറ്റെന്നു പറയാന്‍ ആര്‍ജ്ജവമുള്ള കുറച്ച് പേരുള്ളതുകൊണ്ടാണ് കേരളം രക്ഷപ്പെട്ടത്.
സഖാവ് ബെര്‍ലിന്‍ കുഞ്ഞനന്തനെപ്പോലെ കറകളഞ്ഞ സമരവീര്യം നശിച്ചിട്ടില്ലാത്തവര്‍ പരസ്യമായി പറയുന്നത് കൈപ്പത്തിക്ക് കുത്തണമെന്ന്. അത്രയ്ക്കും അധപതിച്ചു പോയി പാര്‍ട്ടി. ത്ഫൂ!
വെല്‍ ഡണ്‍ ഇഞ്ചി.
ആദ്യമേ ഇസ്രായേലിന്റെ പേരും പറഞ്ഞ് വോട്ട് ചോദിക്കുന്നതിനെ രാഷ്ട്രീയപാപ്പരത്തം എന്നു ആരോ വിളിച്ചിരുന്നു.
എത്ര ശരി!
ശ്രീനിവാസന്റെ പോളണ്ടും ഹംഗറീയും ഡയലോഗൊക്കെ എത്ര അര്‍ത്ഥവത്തായിരുന്നു!
വിഷന്‍ ഇല്ലാത്ത, വളവള പറയുന്ന ഇത്തരം നേതാക്കളാണ് പാര്‍ട്ടിയുടെ നെമിസിസ്.
:-)
--എന്നിട്ടു നാല്പതിനായിരത്തിനു ജയിച്ച "കുട്ടി" എന്തിയെ? ആളെ സീ പി എമ്മില്‍ കാണുന്നില്ലല്ലൊ?-
ഇതാ, ഈ ജാതി സാധനങ്ങലാണ് രാഷ്ട്രീയം പറയുന്നേ.നാപ്പതിനായിരം വൊട്ട് ഭൂരിപക്ഷം ലോക സഭാ എലെക്ഷനില്‍ അല്ല കുഞ്ഞാലി.നിയമസഭാ തെരഞ്ഞെടുപ്പിലാണ്.ഈ പട്ടാളം,പോലീസ്,കേമറ ചാണ്ടി ഉടായിപ്പോക്കെ വെക്കാന്‍ തുടങ്ങിയ ശേഷമാണ് അവിടെ നിയമസഭാ തെരഞെടുപ്പില്‍ മുപ്പതിനായിരത്തിനു മോളില്‍ ഭൂരിപക്ഷം കിട്ടാന്‍ തുടങ്ങിയത്, അപ്പികളേ. പോ, വേഗം പോ, ബൂത്തിലിരിക്കാന്‍ ആളെ സംഘടിപ്പിക്ക്, ഇരുന്നു ഒരിയിടല്ലേ.
അയ്യൊ അപ്പൊ ലോകസഭാ ഇലക്ഷനെ കുറിച്ചു മിണ്ടുന്നില്ലെ?
"നാല്പതിനും, അന്‍ബതിനും" ജയിച്ച് "ക്കുട്ടി" എവിടെ ഇപ്പൊ?
മറ്റൊരു "എന്‍പതു" വീരനും പണ്ടെങ്ഹൊ അവിടെ ഉണ്ടായിരുന്നു... ആളും ഇപ്പൊ സഖാക്കളുടെ വിത്ത്കാളകളെ തോല്പിക്കാന്‍ നടക്കയാ......
ദെ വെറൊരു കോറ്പ്പൊറെറ്റ് ഫലപ്രഖ്യാപനം ...
യു.ഡി.എഫിന് മുന്നേറ്റമെന്ന് ഐമെക്ക് സര്‍വ്വേ
തിരുവനന്തപുരം: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മുന്‍തൂക്ക
മന്ന് തിരുവനന്തപുരം ആസ്‌ഥാനമായ ഐമെക്ക് സര്‍വ്വേ. യു.ഡി.എഫ് 11 മുതല്‍ 14 സീറ്റുകളും എല്‍.ഡി.എഫ് ആറു മുതല്‍ ഒന്‍പതു സീറ്റുകളും നേടുമെന്ന് സര്‍വ്വേയില്‍ പറയുന്നു. തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം ഉള്‍പ്പെടെ ചില സീറ്റുകള്‍ യു.ഡി.എഫ് തിരിച്ചുപിടിക്കാന്‍ സാധ്യതയുണ്ടെന്നും സര്‍വ്വേയില്‍ പറയുന്നു. Mangalam Apr,11
ഈ "കോപ്പ്"റേറ്റ് നാറികളെ കൊണ്ടു തോറ്റ്.
:-) ഓര്‍മ്മയില്‍ ആദ്യമായിട്ടാണ് ഇടതുപക്ഷത്തിന് ഇത്ര ഡിഫന്‍സീവായി തിരഞ്ഞെടുപ്പിനെ നേരിടേണ്ടിവരുന്നത്. മുന്‍പൊക്കെ എന്തു ബഹളമായിരുന്നു ! എതിരാളികളെ നിര്‍ത്തിപ്പൊരിക്കുകയല്ലായിരുന്നോ !! ഇപ്പോള്‍ ദാണ്ടെ അവനവന്റെ താന്തോന്നിത്തരങ്ങളെ ന്യായീകരിച്ചിട്ട് വേറൊന്നിനും സമയമില്ല. "പുത്യാപ്ലക്ക് കൗണ്‍സിലര്‍ സീറ്റെന്ന നിസ്സാര ഇരയിട്ട് പിഡിപിയെ കുരുക്കി" എന്നൊരു തകര്‍പ്പന്‍ ബുദ്ധി !!!
'ജയസാദ്ധ്യതയാണ് പ്രധാനം' എന്നുള്ളത് നല്ലൊരു എക്സ്ക്യൂസാണ്. ഇനി വരുന്ന വര്‍ഷങ്ങളിലും അങ്ങേയറ്റം ഉപയോഗിക്കാവുന്നതുമാണ്.
"തലച്ചോറിന്റെ ഒരുഭാഗം പാര്‍ട്ടിക്ക് അടിയറവെച്ച് പാര്‍ട്ടി പറയുന്നതും ചെയ്യുന്നതുമായ എല്ലാ പോക്രിത്തരത്തിനും റാന്‍ മൂളുകയും കീ ജെയ് വിളിക്കുകയും ചെയ്യുന്ന ഒരു കൂട്ടം എഴുത്തും വായനയും വിവരവും വിദ്യാഭ്യാസവും ഒക്കെയുള്ള കുറേ അനുയായികള്‍ ഉണ്ടെന്നുള്ളതാണ് ഈ കാരാട്ട്-പിണംറായി പാര്‍ട്ടിയുടെ ഒരു അനുഗ്രഹം. എഴുത്തും വായനയും ഉള്ളതുകൊണ്ട് എന്തൊക്കെ തെളിവ് നിരത്തിയാലും വാചകക്കസര്‍ത്തൊക്കെ നടത്തി അവര് പാര്‍ട്ടിയെ സംരക്ഷിച്ചുകൊള്ളും. സ്കൂളില്‍ പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐ.വഴി കീ ജെയ് തുടങ്ങി ഇങ്ങനായിപ്പോകുന്ന അത്തരം റാന്‍മൂളികള്‍ക്ക് ആദ്യം തിരിച്ചറിവുണ്ടാകണം. അന്നേ ഈ നാട് നന്നാകൂ"
കൊടുകൈ അനോണീ !
ഓര്‍മ്മയില്‍ ആദ്യമായിട്ട് എന്നതൊക്കെ ചിരപുരാതനമായ ശൈലി. ഇടത് പക്ഷത്തിനെതിരെ എന്ത് പറയുമ്പോഴും അത്തരമൊരു പ്രയോഗം ഇട്ടില്ലെങ്കില്‍ തങ്ങള്‍ പറയുന്നതിനൊരു വെയിറ്റ് പോരാ എന്ന ആത്മവിശ്വാസക്കുറവില്‍ നിന്നുമുണ്ടാകുന്നത്. അതിന്റെ ആവശ്യമില്ല. പറയുന്നതില്‍ കാര്യമുണ്ടെങ്കില്‍ ടിപ്പണി ഇല്ലാതെയും ജനം വിശ്വസിച്ചോളും. അവനവനെങ്കിലും വിശ്വസിക്കാവുന്നത് എന്ന് ഉറപ്പു വരുത്തണം എന്ന് മാത്രം. ആദ്യമായിട്ടാണ് ഡിഫന്‍സീവ് എന്ന പ്രയോഗമൊക്കെ ചീപ്പ് ട്രിക്ക് തമ്പി. പുതിയതെന്തെങ്കിലും ഉണ്ടെങ്കില്‍ കൊണ്ട് പോരേ..
തോല്‍ക്കുന്നതിനു തൊട്ട്മുന്‍ബ് വരെ ആത്മവിശ്വസം വളരെ നല്ലതാണു !!!
"ഇടത് പക്ഷത്തിനെതിരെ എന്ത് പറയുമ്പോഴും..."
പ്ശ്..ശ്..ശ്..ശ്..
ഞാന്‍ കണ്ട ഇടതുപക്ഷത്തിനൊക്കെ സ്വന്തം പേരുവെളിപ്പെടുത്തി അഭിപ്രായം പറയാനുള്ള ഗട്സ് ഉണ്ടായിരുന്നല്ലോ. ഇതെന്തു പറ്റീ ? ആരോപണങ്ങള്‍ക്ക് മറുപടി പറയുന്ന തിരക്കിനിടെ ലോഗിന്‍ ചെയ്യാന്‍ സമയം കിട്ടിയില്ലേ ?
ഇഞ്ചീ പ്രകാശ് കാരാട്ടും ബുദ്ധ്ദേവ് ഭട്ടാചാര്യയും പറഞ്ഞത് ഇനി ദേശാഭിമാനിയില്‍ വായിക്കണമെങ്കില്‍ പത്രം തപ്പിയെടുക്കണം. ആര്‍ക്കൈവ്സില്‍ കിട്ടില്ല. അതിനാള്‍ അതിവിടെ കിട്ടും.
ബംഗാളില്‍ ഇസ്രയേല്‍ നിക്ഷേപമെങ്കില്‍ സി.പി.എമ്മിനെ എതിര്‍ക്കുമെന്ന്
കോഴിക്കോട്: പശ്‌ചിമബംഗാളില്‍ ഇസ്രയേല്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നു തെളിഞ്ഞാല്‍ തങ്ങള്‍ സി.പി.എമ്മിനെ എതിര്‍ക്കുമെന്ന് ഇന്ത്യന്‍ നാഷണല്‍ ലീഗ് ജനറല്‍ സെക്രട്ടറി മുഹമ്മദ് സിറാജ് ഇബ്രാഹിം സേട്ട് പത്രസമ്മേളനത്തില്‍ പറഞ്ഞു.
എന്‍.ഡി.എക്കും യു.പി.എയ്‌ക്കും ബദല്‍ ഇടതുപക്ഷമാണ്. ബി.ജെ.പിയുടെ ഗ്രാഫ് ഇന്ത്യയില്‍ താഴ്‌ന്നുകൊണ്ടിരിക്കുകയാണ്. ആഗോളവത്‌ക്കരണത്തിനുമെതിരെയുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്. ഇസ്രയേലുമായുള്ള ആയുധ ഇടപാടുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടുവരേണ്ടത് മാധ്യമപ്രവര്‍ത്തകരുടെ കടമയാണ്- സിറാജ് ഇബ്രാഹിം സേട്ട് പറഞ്ഞു. ഐ.എന്‍.എല്‍. സംസ്‌ഥാന സെക്രട്ടറി അഹമ്മദ് ദേവര്‍കോവിലും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കടപ്പാട് - മംഗളം
ഇതൊക്കെ തപ്പിയെടുക്കുന്ന ഇഞ്ചിയെ സമ്മതിക്കണം! പിന്നെ ഈ അനോനി അണ്ണന്‍ പറഞ്ഞതിന്റെ അടിയില്‍ നീണ്ട ഒരു ഒപ്പും:
തലച്ചോറിന്റെ ഒരുഭാഗം പാര്‍ട്ടിക്ക് അടിയറവെച്ച് പാര്‍ട്ടി പറയുന്നതും ചെയ്യുന്നതുമായ എല്ലാ പോക്രിത്തരത്തിനും റാന്‍ മൂളുകയും കീ ജെയ് വിളിക്കുകയും ചെയ്യുന്ന ഒരു കൂട്ടം എഴുത്തും വായനയും വിവരവും വിദ്യാഭ്യാസവും ഒക്കെയുള്ള കുറേ അനുയായികള്‍ ഉണ്ടെന്നുള്ളതാണ് ഈ കാരാട്ട്-പിണംറായി പാര്‍ട്ടിയുടെ ഒരു അനുഗ്രഹം. എഴുത്തും വായനയും ഉള്ളതുകൊണ്ട് എന്തൊക്കെ തെളിവ് നിരത്തിയാലും വാചകക്കസര്‍ത്തൊക്കെ നടത്തി അവര് പാര്‍ട്ടിയെ സംരക്ഷിച്ചുകൊള്ളും.
വിദ്യാഭ്യാസമുണ്ടായാലും സ്വന്തമായി ചിന്തിക്കാന്‍ ശേഷിയില്ലെങ്കില്‍ എന്തു പ്രയോജനം!
Post a Comment