“പായല്‍ കീ ചും ചും”
രണ്ട് കയ്യിലേയും മഞ്ഞയും ചുവപ്പും നിറത്തിലുള്ള കുപ്പിവളകള്‍ നോക്കി, കൈ രണ്ടും തലക്കു മീതെ ഉയര്‍ത്തി പായല്‍ പൊട്ടിച്ചിരിക്കുകയാണ്. എന്തുമാത്രമാ ഇട്ട് തന്നത് ? നീട്ടിവെച്ചിരുന്ന കാലുകള്‍ തടവിക്കൊണ്ടിരുന്ന ബഹന്‍ അവളുടെ കൊല്ലുസകളിലെ ചെറിയ മണികളെ തൊട്ടു കിലുക്കിക്കൊണ്ട് പറഞ്ഞു,
“പായല്‍ കീ പായല്‍...ദോനോം ചും ചുമാത്തി”
ഇനിമുതല്‍ കുസൃതികളൊന്നും പാടില്ലാ കേട്ടൊ. അതിനാ ഇത്രയും വളകള്‍ ഇട്ടത്. അപ്പുറത്തെ മുറിയില്‍ ഉള്ളവരൊക്കെ കേള്‍ക്കും രണ്ടാളും കണ്ണ് വെട്ടിച്ചാല്‍. ബഹന്‍ ഒന്നു കൂടി ഓര്‍മ്മിപ്പിച്ചു.
“ച്ചീ...ചുപ്..” അവളുടെ ചുവന്ന കവിള്‍ത്തടങ്ങളിലെ ചുവപ്പ് കൂടുതല്‍ തിളങ്ങി. ജനലിനു പുറത്തെ ഗോതമ്പു വയലുകളില്‍ സൂര്യന്‍ താഴ്ന്നിറങ്ങിയതിനേക്കാളും ചുവപ്പ്. ഇത്തവണ പായല്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു.
ഇനിമുതല്‍ ദാദിമായാണ് കിടക്കാന്‍ കൂട്ട് വരിക. ജബീന്ദരുടെ കൂടെ ഒന്ന് പുറത്ത് പോകാനും അവന്റെ തുറന്ന ജീപ്പില്‍ ഒന്ന് കറങ്ങാനും അവള്‍ക്ക് പെട്ടെന്ന് ഒരാഗ്രഹം. പക്ഷെ, ഇനിയിപ്പോ അതൊക്കെ ചെയ്യണമെങ്കില്‍ മാസങ്ങള്‍ പലതും കഴിയണം.
രണ്ട് മാസങ്ങള്‍ക്ക് ശേഷം.
സൂര്യന്‍ പിന്നെയെപ്പോഴൊ കറുപ്പിന് വഴി മാറി. ചുവപ്പ് മാറി, പായലിന്റെ മുഖം വിളറിയിരിക്കുന്നു. ക്ഷീണം കൊണ്ട് തളര്‍ന്ന് മയങ്ങുന്നുണ്ടെങ്കിലും പുറത്തെ ജബീന്ദറുടെ നേരിയ കിതപ്പ് അവള്‍ക്ക് കേള്‍ക്കാം. കുഴിവെട്ടുകയാണ്. കുറച്ച് മുമ്പ് ദാദിമാ അടുക്കളയില്‍ നിന്ന് ഗോതമ്പ് മണികള്‍ കൊണ്ടു വന്നിരുന്നു. സ്വര്‍ണ്ണ നിറമുള്ള ഗോതമ്പ് മണികള്‍ ചുവന്നിരിക്കണം. പായല്‍ കണ്ണുകള്‍ ഇറുക്കെ അടച്ചു.
കുഴിച്ച കുഴി നന്നായി മണ്ണിട്ട് മൂടി, അതില്‍ കാലു കൊണ്ട് നല്ലപോലെ അമര്‍ത്തി ചവിട്ടിക്കൊണ്ട് പ്രസാദ്, നിവര്‍ന്ന് നിന്ന്, നെറ്റിയിലെ വിയര്‍പ്പ് തുടച്ചു. ഒരു ഉണങ്ങിയ തെങ്ങോല അവന്‍ അതിന് മുകളില്‍ വിരിച്ചു. കയ്യിലെ മണ്‍വെട്ടി അവന്‍ പാടത്തിലെ വെള്ളത്തില്‍ കഴുകി.
തോളത്തിട്ടിരുന്ന നനഞ്ഞ കട്ടി തോര്‍ത്തിലേക്ക് നോക്കി അവന്‍ കുറച്ചു സമയം നിര്‍ന്നിമേഷനായി നിന്നു. തോര്‍ത്തില്‍ അങ്ങിങ്ങായി ചുവന്ന പാടുകള്‍. പിന്നേയും കുഴിക്കരില്‍ ചെന്ന് പതുക്കെ തെങ്ങോല മാറ്റി, മണ്ണ് പതുക്കെ ഒതുക്കി, കുഴിയിലേക്ക് ആ തോര്‍ത്തും അവന്‍ ഉപേക്ഷിച്ചു.
കുറച്ച് പ്രാവശ്യം കൂടി അവന്‍ മുഖവും കയ്യും പിന്നെ മണ്‍വെട്ടിയും കഴുകി. എത്ര കഴുകിയിട്ടും തീരാത്ത പോലെ. പിന്നെ, തീരെ ശബ്ദമുണ്ടാക്കാതെ, പാടത്തില്‍ വഴുക്കി വീഴാതെ ഇരുട്ടിന്റെ മറ പറ്റി അവന്‍ വീട് ലക്ഷ്യമാക്കി നടന്നു.
“മുടിഞ്ചതാ”
“...അഹ്....ആ.....ആമാങ്കെ” അപ്പനെ അവന്‍ ഇരുട്ടില്‍ കണ്ടതേയില്ല.
“അവ എന്നാ പണ്ണറാ?”
“തൂംഗറാ...”
മുറ്റത്ത് ഭര്‍ത്താവ് സംസാരിക്കുന്ന ശബ്ദം സെല്‍വിക്ക് കേള്‍ക്കാം. അവന്റെ മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പണമെന്ന് അവള്‍ക്ക് തോന്നി. കട്ടിലിന്റെ തലക്ക് ഇറുക്കെ പിടിച്ച്, കരഞ്ഞ് ചുവന്ന കണ്ണുകള്‍ ഇറുക്കി പൂട്ടി അവള്‍ ഉറക്കം നടിച്ചു. പാടത്തിലെ ചെളിയില്‍ ചുവപ്പ് പടരുന്നത് കണ്ണുകള്‍ ഇറുക്കിയടച്ചിട്ടും അവള്‍ക്ക് വ്യക്തമായി കാണാമായിരുന്നു.
2006-08-01
ചുവപ്പ്
Subscribe to:
Post Comments (Atom)
3 പ്രതികരണങ്ങള്‍:
76 comments:
Inji Pennu said...
ദേ ഇന്നാ എന്റെ ഒരു ‘ചുവപ്പ്’ കഥ.
ഇതിലെ ഭാഷയില്‍ എന്തെങ്കിലും മനസ്സിലായില്ലെങ്കില്‍ ചോദിക്കണെ..കഥയുടെ രസം പോകണ്ടാന്ന് കരുതി ഞാന്‍ വിശദീകരിച്ചിട്ടില്ല.
11:58 PM, August 01, 2006
viswaprabha വിശàµà´µà´ªàµà´°à´ said...
ഇഞ്ചിപ്പെണ്ണേ,
ഒക്കെ മനസ്സിലായി..!
നന്നായി കഥ എഴുതുന്നുണ്ട് ഈ പെണ്ണ്!
അശ്രദ്ധമായി കമന്റടിക്കുന്ന പൊട്ടിപ്പെണ്ണല്ല എരിയുന്ന കഥയെഴുതുന്ന ഈ ഇഞ്ചിപ്പെണ്ണ്!
12:06 AM, August 02, 2006
ബിനàµà´¦àµ said...
മനസ്സിലാക്കണമെന്ന വാശിയോടെ രണ്ടുമൂന്നുവട്ടം വായിച്ചു. മനസ്സിലായി, വേണ്ടായിരുന്നു.
:(
12:15 AM, August 02, 2006
à´®àµà´¸à´¾à´«à´¿à´°àµâ€ said...
തമിഴ് നാട്ടില്‍ പെണ്‍കുട്ടികളെ ജനിച്ച ഉടനെ കൊല്ലുന്ന പതിവ് ഉണ്ടല്ലൊ.അത് രണ്ടമത്തെ കുഴി വെട്ടല്‍.അപ്പോള്‍ ആദ്യത്തേതോ ? മറുപിള്ള ?
നല്ല കഥ, കാലത്ത് തന്നെ തല പുകഞ്ഞു.
12:18 AM, August 02, 2006
mariam said...
തൂംഗിറേന്‍...ന്നാ 'ഞാന്‍ ഉറങ്ങുന്നു' എന്നല്ലെ..?.
അങ്ങനെ ഒരു തമാശ പറയേണ്ട നേരമാണൊ അത്?
1:34 AM, August 02, 2006
à´…à´ªàµà´ªàµŠà´³àµâ€ ദമനകനàµâ€ ... said...
മുഴുവനും മനസ്സിലായോ എന്നൊരു ശങ്ക. എന്തായാലും നല്ല കഥ (മുന്‍ കഥകളും). കഥ എഴുതുന്ന ആളല്ല കമന്റുന്നത്!. രണ്ടും കൊള്ളാം!
I P ബൂലോകത്തെ ഒരു സൂപ്പര്‍ താരം തന്നെ.
1:37 AM, August 02, 2006
ദിലàµâ€à´¬à´¾à´¸àµà´°à´¨àµâ€ said...
ഇഞ്ചി ചേച്ചീ,
നന്നായിരിക്കുന്നു.ബാക്ക് ഗ്രൌണ്ട് അറിയാത്തവര്‍ക്ക് വേണ്ടി ഒന്ന് രണ്ട് ക്ലൂ കൂടി നല്‍കാമായിരുന്നില്ലേ എന്ന് സംശയം.
രാവിലെ തന്നെ നെഞ്ചില്‍ ഒരു നീറല്‍ തന്നതിന് നന്ദി.:(
1:49 AM, August 02, 2006
kuma® said...
എല്‍ജി, എനിക്കൊന്നും മനസിലായില്ല. കുറേ കണ്‍ഫ്യൂഷന്‍സ് അല്ലാതെ. ഒരോ തവണയും വായന വഴിതെറ്റുന്നു. ആദ്യം ഹിന്ദി പിന്നെ തമിഴ്.
“കുറച്ച് മുമ്പ് ദാദിമാ അടുക്കളയില്‍ നിന്ന് ഗോതമ്പ് മണികള്‍ കൊണ്ടു വന്നിരുന്നു. ഗോതമ്പ് മണികളുടെ നിറം ചുവന്നിരിക്കണം.“
ചിലപ്പോല്‍ ഇതുപോലെ ചിലതിന്റെ അര്‍ത്ഥം അറിയാത്തതുകൊണ്ടാവും..
എന്തായാലും ഒരു കാര്യം ഉറപ്പായി. എല്‍ജിയുടെ കഥയുടെ കുഴപ്പമല്ല. എന്റെ തലയുടെ കുഴപ്പമാണ്. അല്ലെങ്കില്‍ എനിക്കു മുന്‍പു വായിച്ച 6 പേര്‍ക്കും ഇതു മനസിലായി. എനിക്കു മാത്രം കണ്‍ഫ്യൂഷന്‍.
ആതേയ് ആരെങ്കിലും ഒന്നു പറഞ്ഞുതാ.. വെറുതെ വട്ടാക്കാതെ.
1:55 AM, August 02, 2006
mariam said...
കുമാറെ, കാര്യമായിട്ടൊന്നും എനിക്കും പിടി കിട്ടിയില്ല.
പക്ഷെ എന്തിനാ വാശി? ഇത് കഥയല്ലെ..?
:-D
2:04 AM, August 02, 2006
ബിരിയാണികàµà´•àµà´Ÿàµà´Ÿà´¿ said...
എനിക്കും ഒന്നും മനസ്സിലാവാണ്ട് ഞാനിങ്ങനെ മിഴുങ്ങസ്യ എന്ന് വെച്ചിരിക്കുമ്പഴാ കുമാറേട്ടന്റെ കമന്റ് കണ്ടത്. എന്റെ വിവരമില്ലായ്മ സമ്മതിക്കാന്‍ മനസ്സില്ലാണ്ട് ഇങ്ങനെ മസില് പിടിച്ച് നിക്കായിരുന്നു. ബാക്കി എല്ലാവര്‍ക്കും മനസ്സിലാവേം ചെയ്തു. ഇനി ഞാനും കുമാറേട്ടനും സെറ്റ്. ഇഞ്ചി വരുന്നത് വരെ കാത്തിരിക്കാം.
2:10 AM, August 02, 2006
kuma® said...
മറിയം, അപ്പോള്‍ മനസിലാകാന്‍ പാടില്ലാത്തതാണോ കഥ? ഇതു നല്ല കഥ!
ഇതിലെന്തോ ഉണ്ട്.
അതുകൊണ്ടു തന്നെയാണ് ഒന്നും മനസിലാകാതെ, മനസിലായി! നന്നായി!! എന്നൊരു കമന്റുവച്ചു ഇറങ്ങിപ്പോകാനുള്ള ജഢത്വം എനിക്കില്ലാതെ പോയതും.
അതു മനസിലാക്കാനുള്ള കൊതിയാണ് ഈ രണ്ടാം കമന്റിനു പിന്നിലും. അല്ലാതെ ഓഫ് ടോപ്പിക്കിനു കൊടിനാട്ടല്‍ അല്ല.
2:10 AM, August 02, 2006
à´•àµà´±àµà´®à´¾à´¨àµâ€ said...
എത്രയെത്ര സെല്‍ വിമാര്‍, കട്ടിലിന്റെ കാലില്‍ പിടിച്ച്, കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ഒഴിഞ്ഞവയര്‍ കട്ടിലിലേക്കമര്‍ത്തികിടക്കുന്നു.........
നന്നായി എഴുതീന്ന് പറഞ്ഞാല്‍ കരുതും, വെറുതെ എന്തെങ്കിലും എഴുതാന്‍ വേണ്ടി എഴുതുന്നതാണെന്ന്....എന്നാലും പറയാ നന്നായി
2:11 AM, August 02, 2006
വകàµà´•ാരിമഷàµà´Ÿà´¾ said...
ഉള്ളതുപറഞ്ഞാല്‍ ഊറിച്ചിരിക്കണമെന്നാണല്ലോ. ഊറിച്ചിരിച്ചുകൊണ്ട് പറയട്ടെ..
എനിക്കും പുടികിട്ടിയില്ല.
എന്റെ എപ്പോഴുമുള്ള ഒരു സംശയമാണ്. ഇത്രയൊക്കെ എഫര്‍ട്ട് എടുത്താണോ ഒരു കഥ മനസ്സിലാക്കേണ്ടത്? അങ്ങിനെയെങ്കില്‍ തേഡ് ലോ ഓഫ് തെര്‍മോഡൈനാമിക്‍സും കഥകളും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല എന്ന് തോന്നുന്നു. തെര്‍മോഡൈനാമിക്‍സ് പഠിച്ച് വട്ടായി ഇരിക്കുമ്പോള്‍ ഒന്ന് റിലാക്സ് ചെയ്യാനുള്ള സാധനങ്ങളാണ് കഥ, സിനിമ, പാട്ട് എന്നൊക്കെയായിരുന്നു എന്റെ ഒരു ധാരണ.
അതോ, ഇങ്ങിനെ കഥകള്‍ വായിച്ച് അതിന്റെ അന്തരാളങ്ങളിലേക്ക് ഊളിയിട്ടിറങ്ങി അതില്‍ അന്തര്‍ലീനമായിരിക്കുന്ന നിഗൂഢഭാവങ്ങളെ ആകമൊത്തം അപഗ്രഥിച്ച് അതില്‍ ഉറങ്ങിക്കിടക്കുന്ന മായാമായിക ഭാവങ്ങളില്‍ വിഭൃംജിതിമായിരിക്കുന്ന ഉല്‍പത്തികളുടെ ബഹിര്‍സ്‌ഫുരണങ്ങള്‍ തേടിയലയുക എന്നുള്ളതാണ് ഒരു വായനക്കാരന്റെ ധര്‍മ്മം എന്നാണോ ഇനി വിവക്ഷ.
എല്‍ജീ, ഷമി കേട്ടോ.തലയില്‍ പകുതിയിലേറെയും കുണ്ടറയാണോ എന്നൊരു സംശയം കാരണമാണേ. എല്‍ജിയെന്ന കഥാകാരിയുടെയല്ല, വക്കാരിയെന്ന വായനക്കാരന്റെ പ്രശ്‌നം മാത്രം.
2:31 AM, August 02, 2006
saptavarnangal said...
കഥ 2 ഭാഗങ്ങള്‍ ആണെന്നും ഒന്നു രാജാസ്താന്‍( ഉത്തരേന്ത്യ) , മറ്റേതു മദ്രാസ്സ് (തമിഴ് നാടിലെ ഒരു ഉള്‍ഗ്രാമം) ആണെന്നു തോന്നുന്നു. മദ്രാസ് കാര്യം കുറച്ച് മനസ്സിലായി. അതു വെച്ചു ഉത്തരേന്ത്യന്‍ സീന്‍ നോക്കുമ്പോള്‍ ‘ഗോതമ്പ് മണികളുടെ നിറം ചുവന്നിരിക്കണം‘ മനസ്സിലായില്ല. കുട്ടി ആണോ പെണ്ണോ എന്നതും ഗോതമ്പ് മണികളുടെ നിറവും തമ്മില്‍ എന്തെങ്കിലും ബന്ധം??
ഞാന്‍ ശരിയായ വഴിയിലാണോ, അതോ പെരുവഴിയിലോ?
2:31 AM, August 02, 2006
സൠ| Su said...
നല്ല കഥ :) ഇഞ്ചിപ്പെണ്ണേ.
2:31 AM, August 02, 2006
ബിരിയാണികàµà´•àµà´Ÿàµà´Ÿà´¿ said...
അപ്പൊ സു ചേച്ചിക്കും കാര്യം മനസ്സിലായി :(
2:35 AM, August 02, 2006
വകàµà´•ാരിമഷàµà´Ÿà´¾ said...
“ഗോതമ്പ് മണികളുടെ നിറം ചുവന്നിരിക്കണം“
ഇതിന്റെ അര്‍ത്ഥം ഗോതമ്പുമണികളുടെ നിറം ചുമന്നതായിരിക്കണം എന്നുള്ള സ്റ്റേറ്റ്‌മെന്റാണോ അതോ എന്തോ ക്രൂരകൃത്യം കണ്ടതുകാരണം ഗോതമ്പു മണികളുടെ നിറം ചുവന്ന നിറമായിപ്പോയിരിക്കണം എന്നെങ്ങാനുമാണോ.
ഈശ്വരാ....
2:39 AM, August 02, 2006
kuma® said...
എനിക്കു പറയാനുള്ളത് ജപ്പാനില്‍ നിന്നും അക്കിനോ വക്കാരി പറഞ്ഞു.
വായനക്കാരന്റെ കുഴപ്പമാണ്. വായനക്കാരന്‍ അല്‍പ്പം തലപുകച്ചു കണ്ടുപിടിക്കട്ടെ എന്നു എഴുത്തുകാരി കരൂതിയിട്ടുണ്ടാവും. കളിമണ്ണിലിട്ട് പുകച്ചാല്‍ എന്താവും എന്നു പാവം ചിന്തിച്ചിട്ടുണ്ടാവില്ല.
ഇനി ഞാന്‍ അതിലിട്ട് പുകയ്ക്കുന്നില്ല. ആരെങ്കിലും പറഞ്ഞുതരുന്നതുവരെ.
2:40 AM, August 02, 2006
à´•à´£àµà´£àµ‚à´¸àµâ€Œ said...
ക്ഷീണം കൊണ്ട് തളര്‍ന്ന് മയങ്ങുന്നുണ്ടെങ്കിലും പുറത്തെ ജബീന്ദറുടെ നേരിയ കിതപ്പ് അവള്‍ക്ക് കേള്‍ക്കാം. കുഴിവെട്ടുകയാണ്. കുറച്ച് മുമ്പ് ദാദിമാ അടുക്കളയില്‍ നിന്ന് ഗോതമ്പ് മണികള്‍ കൊണ്ടു വന്നിരുന്നു. ഗോതമ്പ് മണികളുടെ നിറം ചുവന്നിരിക്കണം. പായല്‍ കണ്ണുകള്‍ ഇറുക്കെ അടച്ചു.
ഈ വരികളാണെന്ന് തോന്നുന്നു കണ്‍ഫൂഷ്യസ് ചേട്ടന്‍..
ഇഞ്ചിയേ രക്ഷതുഃ
2:44 AM, August 02, 2006
mariam said...
കുമാറെ,
അല്ല. ഈ വാക്കുകളില്‍ നിന്നു വായിച്ചെടുക്കുകയല്ലാതെ വെറെ വഴിയില്ല.
എനിക്കു മനസ്സിലായത് ഞാന്‍ പറയാം. നല്ല ഒരു പരിപാടി അല്ല അത്. എന്നാലും.
പായലിനു ചെറിയ ഗര്‍ഭം പോലെ ആദ്യം തൊന്നുന്നു. പൊതുവെ ഒരു സന്തോഷം ഉണ്ടു. അല്‍പം rest വേണം.(ഇനി കിടപ്പു ദാദീമായൊടൊപ്പം).
പിന്നെ സൂര്യന്റെ നിറം കറുപ്പായി. സംഗതി അലമ്പായി. ചാപിള്ളയായിരിക്കാം. അല്‍പം കൂടി ക്രൂരത ചേര്‍ത്താല്‍ പെണ്‍കുഞ്ഞാവാം. അങ്ങനെയാണെകില്‍ ജീവനോടെ. അവസനം കുഴി വെട്ടി മൂടാന്‍ പൊയ തമിഴന്റെ പെണ്ണിന്റെ ദേഷ്യം കൂടി പരിഗണിച്ചാല്‍ പെണ്ണു തന്നെയനെന്നു ഉറപ്പാക്കാം.
തമിഴന്‍ അവരുടെ പണിക്കരനല്ലെങ്കില്‍, ഇതു ഇന്ത്യയില്‍ ദേശവും ജാതിയുമൊന്നും ബാധകമല്ലാതെ എല്ലായിടതും നടക്കുന്നു എന്നു പറയാനുള്ള ഒരു എഴുത്തുകാരന്റെ ഒരു trick ആയി കാണാം.
( ചിലപ്പൊ ഇതൊന്നുമല്ലാതെ,വിലക്കയറ്റതെ കുറിച്ചുള്ള എഴുതുകാരിയുടെ ആകുലതകളും ആവാം.)
പക്ഷെ കഥയെഴുന്ന ആള്‍ തന്നെ കഥയിങ്ങനെ മൂടി വെക്കുന്നതെന്തിനാനെന്നു മാത്രം ചൊദിക്കരുതു.
2:44 AM, August 02, 2006
സിദàµà´§à´¾à´°àµâ€à´¤àµà´¥à´¨àµâ€ said...
രണ്ടുമൂന്നു തവണ വായിച്ചാല്‍ മനസ്സിലാകുമെന്നൊരിക്കല്‍ ഇഞ്ചിയോടു പറഞ്ഞതില്‍ ഖേദിക്കുന്നു. അതിലധികം തവണ വായിച്ചിട്ടും എനിക്കൊരു കാര്യം മനസ്സിലായില്ല. ആരാണീ ശെല്‍വി?
2:45 AM, August 02, 2006
പരസàµà´ªà´°à´‚ said...
ഇഞ്ജിപ്പെണ്ണേ ഇതൊരു അബോര്‍ഷന്‍ കഥയാണോ?എനിക്കങ്ങനെയാ തോന്നിയത്, പിന്നെ ഒടുവിലുള്ള ആ പാണ്ടി ട്രാന്‍സ്ഫൊര്‍മേഷന്‍ ഒന്നുമേ പുറിയില്ലയ്.അതോ രണ്ട് വേറിട്ട സംസ്കാരങ്ങളുടെ പ്രക്രിയ പ്രതിഫലിപ്പിച്ചതോ?
2:46 AM, August 02, 2006
ദിലàµâ€à´¬à´¾à´¸àµà´°à´¨àµâ€ said...
ആദ്യ ഭാഗം പഞ്ചാബിലാണെന്നും ഗോതമ്പ് ചുവന്നിരിക്കുന്നത് മുമ്പ് വയലില്‍ മറവ് ചെയ്യപ്പെട്ട ശിശുക്കളുടെ ചോരയാലാണെന്നും എനിക്ക് തോന്നി. തമിഴ്നാട്ടില്‍ ഇതേ സംഭവം ലൈവായി നടക്കുന്നു.
ഇനി ഇതല്ല ഇഞ്ചിപ്പെണ്ണ് ഉദ്ദേശിച്ചതെങ്കില്‍ മാളോരേ “നിങ്ങളില്‍ ഞാനാണ് ഭ്രാന്തന്‍!“.
2:48 AM, August 02, 2006
à´•à´£àµà´£àµ‚à´¸àµâ€Œ said...
ഇത്രയൊക്കെ എനിക്കും മനസ്സിലായതാണ്. പ്രമേയം ഉത്തരേന്ത്യയിലും, തമിഴ്‌നാട്ടിലും നടക്കുന്ന പെണ്‍കുട്ടികളെ ഇല്ലായ്മ ചെയ്യല്‍ തന്നെ. തമിഴ്‌നാട്ടില്‍ കുട്ടി ജനിച്ച ശേഷം തട്ടിക്കളഞ്ഞു. ഉത്തരേന്ത്യയില്‍ ഭ്രൂണഹത്യയാണ് ഇഞ്ചിപ്പെണ്ണ്‍ ഉദ്ദേശിച്ചതെന്ന് തോന്നുന്നു. അത് ധ്വനിപ്പിക്കാന്‍ ഗോതമ്പുമണി കൊണ്ട് ചെയ്ത സൂത്രപ്പണിയുടെ കണക്റ്റിവിറ്റി കം കന്‍ജക്റ്റിവിറ്റി കിട്ടിയില്ല.
2:49 AM, August 02, 2006
ദിലàµâ€à´¬à´¾à´¸àµà´°à´¨àµâ€ said...
ചോരയില്‍ വളര്‍ന്ന ചെടിയില്‍ കിളിര്‍ത്ത ഗോതമ്പ് മണികളുടെ നിറം ചുവപ്പ് എന്നായിരിക്കും.
2:53 AM, August 02, 2006
mariam said...
ആദ്യതെ ചുവപ്പു സൂര്യന്റെ, സന്തോഷത്തിന്റെ..
അടുത്തത് ചോരയുടെ..
പിന്നെതേതു ചുരിദാരിന്റെ..:-D
ഹല ഹലൊ, ഇതെന്താ നാളെ പരീക്ഷയുണ്ടോ..?
കുമാറെ മനസ്സിലയില്ലെങ്കി exam attend ചെയ്യെണ്ട.
3:03 AM, August 02, 2006
à´—à´¨àµà´§à´°àµâ€à´µà´¨àµâ€ said...
ഒരിടത്ത് ജനനം
ഒരിടത്ത് മരണം
ചുമലില്‍ ജീവിതഭാരം
ഈ യാത്ര തുടങ്ങിയതെവിടെ നിന്നൊ , ഇനിയൊരു വിശ്രമമെവിടെചെന്നോ
മോഹങ്ങള്‍ അവസാന നിമിഷം വരെ
മനുഷ്യ ബന്ധങ്ങള്‍ ചുടല വരെ.
ജനിമ്രുതികളുടെ സമന്വയമാണീ കഥ. ഇഞ്ചിപെണ്ണിന്റെ കഥാ കഥന പാടവം , കഥാ ഘടനയുടെ സൂക്ഷ്മ തന്തുക്കളിലേക്കിറങ്ങിച്ചെല്ലുന്നു. ഇഞ്ചിനാരുകള്‍ പോലെ സുദ്രുടമായ പരസ്പര ബന്ധനത്തില്‍ മരണവും ജനനവും കൈകോര്‍ക്കുന്നു
3:04 AM, August 02, 2006
saptavarnangal said...
ക്ഷീണം കൊണ്ട് തളര്‍ന്ന് മയങ്ങുന്നുണ്ടെങ്കിലും പുറത്തെ ജബീന്ദറുടെ നേരിയ കിതപ്പ് അവള്‍ക്ക് കേള്‍ക്കാം. കുഴിവെട്ടുകയാണ്. കുറച്ച് മുമ്പ് ദാദിമാ അടുക്കളയില്‍ നിന്ന് ഗോതമ്പ് മണികള്‍ കൊണ്ടു വന്നിരുന്നു. ഗോതമ്പ് മണികളുടെ നിറം ചുവന്നിരിക്കണം. പായല്‍ കണ്ണുകള്‍ ഇറുക്കെ അടച്ചു.
ദില്‍ബാ,
കുഴിവെട്ടുന്നതേയൊള്ളു, അപ്പോള്‍ ഗോതമ്പ് മണികളുടെ നിറം ചുവന്നിരിക്കാന്‍ സമയം ആയോ??
കുഴിമൂടി കഴിഞ്ഞിരുന്നെങ്കില്‍ ഞാനും ദില്‍ബന്റെ വഴി വന്നേനേ!
3:06 AM, August 02, 2006
ഇതàµà´¤à´¿à´°à´¿à´µàµ†à´Ÿàµà´Ÿà´‚ said...
രണ്ടുപ്രവശ്യം വായിച്ചപ്പോള്‍ മനസ്സിലായി.
നന്നായിരിക്കുന്നു.ഇത്തിരി തലപുകക്കണം എന്നുമാത്രം.
പിന്നെ ഇടയ്ക് അതും നല്ലതാണെന്നണ് മേരാ അപിപ്രായം...
ഞാന്‍ മനസ്സിലാക്കിയത് തന്നെയാണൊ ഇഞ്ചിപ്പെണ്ണ് ഉദ്ദേശിച്ചത് എന്നത് അറിയില്ല.ഇനി അല്ലെങ്കില്‍ ഇതിനു മറ്റൊരര്‍ത്ഥം കൂടിയുണ്ടെന്നു കരുതാം
3:07 AM, August 02, 2006
saptavarnangal said...
കന്നൂസ്സിന്റെ കമന്റ് വായിച്ചപ്പോള്‍ കത്തി.
ഗോതമ്പ് മണികള്‍ കൊണ്ട് ഭ്രൂണഹത്യ ചെയ്യുക?
3:10 AM, August 02, 2006
ദിലàµâ€à´¬à´¾à´¸àµà´°à´¨àµâ€ said...
സപ്തന്‍ സാര്‍,
ശരിയാണ്. പക്ഷേ ഇതിന് മുമ്പും ഈ ചെങ്ങായ് കുട്ട്യോളെ തട്ടി വയലിലിട്ടിരുന്നെങ്കിലോ എന്ന് എപ്പോഴത്തേയും പോലെ ഓഫായിട്ടൊന്ന് ചിന്തിച്ചതാണ്.
3:10 AM, August 02, 2006
ദിലàµâ€à´¬à´¾à´¸àµà´°à´¨àµâ€ said...
സപ്തന്‍,
അത് തന്നെ സംഭവം. തൊണ്ടയില്‍ ഗോതമ്പ് മണികള്‍ ഇട്ടാണത്രേ സാധാരണ ഈ കൊടും കൃത്യം ചെയ്യാറ്.
3:12 AM, August 02, 2006
പരസàµà´ªà´°à´‚ said...
ഇതില്‍ മുന്ന് സംസ്ഥാനങ്ങളിലെ (പഞ്ചാബ്, കേരളം, തമിഴ്നാട്) ഭ്രൂണഹത്യ പ്രതിപാദിയ്ക്കുന്നു എന്നു തോന്നുന്നു.. മലയാളിയായ പ്രസാദ് തെങ്ങോലകൊണ്ട് കുഴിമൂടിയപ്പോള്‍ കേരളത്തിലും ഇതുണ്ട് എന്ന് ഇഞ്ചിപ്പെണ്ണ് വ്യക്തമാക്കുന്നു.കുറച്ച് വാക്കുകള്‍ കൊണ്ട് ഇത്രയേറെ ചിന്തയ്ക്ക് വക നല്‍കുന്ന കഥ കലക്കി എല്‍.ജി..
3:18 AM, August 02, 2006
kuma® said...
ഉവ്വ് ഉവ്വ്. ഇപ്പോള്‍ സംഗതി പിടികിട്ടി.
ഇതെന്താ സു ഡോ കൂ ആണോ? ഇത്രയും പേര്‍ ചേര്‍ന്ന് പൂരിപ്പിക്കാന്‍?
ബിരിയാണീ എനിക്കു കാര്യങ്ങള്‍ അത്യാവശ്യം പിടികിട്ടി. ഒരു ദം ബിരിയാണി വാങ്ങിതന്നാല്‍ പറഞ്ഞുതരാം.
എല്‍ജി (ഇഞ്ചി അല്ല), എന്നെ ചീത്തവിളിക്കാന്‍ തോന്നുന്നെങ്കില്‍ ഒരു മെയില്‍ ആയി വിളിച്ചാല്‍ മതി.
(അതേയ്, ഞാനിങ്ങനെ തുറന്നു പറഞ്ഞെങ്കിലെന്താ? ഒരു ഓഫ് ടോപ്പിക്കും ഇല്ലാതെ പത്തുമുപ്പത് കമന്റായില്ലേ?
ചേകവന്മാര്‍ക്ക് ഓഫ് മാത്രമല്ല ഓണും ആക്കാന്‍ അറിയും എന്ന് എല്ലാവരും അറിയട്ടെ!)
3:19 AM, August 02, 2006
à´—à´¨àµà´§à´°àµâ€à´µà´¨àµâ€ said...
നല്ല ഒരു കഥയുടെ ഘടനയില്‍ അങ്ങാടിയില്‍ പോയി മീന്‍ വാങ്ങി വന്നു. കറിവച്ചു. അതുംകൂട്ടി സുഖമായി ഉണ്ടു ഉറങ്ങി എന്ന രീതിയിലുള്ള ആഖ്യാനമായിരിക്കില്ല. അത് സംഭവ വിവരണം അല്ലെങ്കില്‍ എസ്സെയ് റൈറ്റിംഗ് എന്ന രിതിയിലായിപോകും.
ലക്ഷണയുക്തമായ കഥ ഇതുപോലെ ഡിസ്കഷന്‍ വഴി വക്കുന്നു. വായനക്കാരന്‍ ചിന്തിക്കുന്നു. കണ്ടെത്തലുകള്‍ ഉണ്ടാകുന്നു. അത് കണ്വെന്‍ഷണല്‍ ആയിരിക്കില്ല.
വായനക്കാരന്റെ കണ്ടെത്തലുകള്‍ ഒരു പക്ഷെ കഥകാരിയുടെ ഇന്റെന്‍ഷനുമായി നൂറു ശതമാനം യോജിപ്പുമാകണമെന്നില്ല.
നല്ല കഥയുടെ ഉള്‍പ്രേരണ ഒരു പാടു അനുഗ്രഹിച്ച കഥാകാരിയാണ് ഇഞ്ചിപ്പെണ്ണ്. ജന്മനാല്‍ കിട്ടുന്ന സര്‍ഗ വാസനയും ആഴത്തിലുള്ള ഇംഗ്ലീഷ് വായന്‍യും ഒരു പക്ഷെ ഇതിനു സഹായകമാകുന്നു.
എന്നാല്‍ ഇനി പോരായ്മയായി എടുത്തുപറയാവുന്നത് മലയാളം ഉല്ലേഖനം ചെയ്യാനുള്ള പാടവക്കുറവ്.
മലയാളം പാഠശാലയില്‍ പഠിക്കാതെ ഇത്രയും രസകരമായി എഴുതുമ്പോള്‍ അതിനെ ഗന്ധര്‍വന്‍ പ്രകീര്‍ത്തിക്കുന്നു. തുടങ്ങി വച്ചിട്ടുള്ള മലയാളം വായന മുടക്കാതിരിക്കുക എന്ന അഭ്യര്‍ത്ഥനയും ഒപ്പം.
ഇനി ഇതെല്ലാം വിശധമായി പറയാന്‍ കഴിവുള്ള ഒരാളുണ്ടീ ബൂലോഗത്തില്‍.
അതാണ് അതാണ്
സാക്ഷാല്‍ ഷെര്‍ലക് ഷെര്‍ലക് ഷെര്‍ലക് ഷെര്‍ലക്.
ഇതു താങ്ങള്‍ക്കുള്ള SOS മെസ്സേജ് ആണ്
4:39 AM, August 02, 2006
kevin said...
കുഴയ്ക്കുന്ന സമസ്യയായി കഥ പറയുന്നതിനേക്കാള്‍ എനിയ്ക്കിഷ്ടം നേരെ മനസ്സിലേയ്ക്കു കയറുന്ന കഥകളാണു്. ഒന്നുകില്‍ നേരെവന്നു മനസ്സിനെ തഴുകി സാന്ത്വനിപ്പിയ്ക്കണം, അല്ലെങ്കില്‍ തല്ലിയുണര്‍ത്തണം. ഇതെന്റെ അഭിപ്രായം മാത്രമാണു്, ഇതിനു് ഇഞ്ചിപ്പെണ്ണിന്റെ കഥ മോശായീന്നോരര്‍ത്ഥോം ഇല്ല. ധ്വനികളിലൂടെ മാത്രം കഥപറഞ്ഞതും, തിരഞ്ഞെടുത്ത വിഷയവും പ്രത്യേകപരാമര്‍ശം അര്‍ഹിയ്ക്കുന്നു. ഇഞ്ചിപെണ്ണിന്റെ ബൂലോഗത്തില്‍ ഞാനാദ്യമായിട്ടാ കമന്റുന്നതെന്നു തോന്നുന്നു. പേരു പോലെത്തന്നെ ഇഞ്ചിയുടെ വീറുള്ള കഥ.
4:47 AM, August 02, 2006
വലàµà´¯à´®àµà´®à´¾à´¯à´¿ said...
ഇത്തിരി സങ്കീര്ണമാണെങ്കിലും കഥ മനസ്സിലായി.നന്നായിരിക്കുന്നു.ഹൃദയത്തില്‍ നിന്നൊരു കഷണം വലിച്ചു പറിച്ചെടുത്താല് അതില് നിന്ന് പൊടിയുന്ന ചോരയുടെ നിറവും വേദനയും ഒന്ന് തന്നെയാണ് വര്ണ്ണ വര്ഗ്ഗ ദേശ ഭാഷാ വ്യത്യാസമില്ലാതെഇഞ്ചി കുട്ട്യെ,വായന തുടരൂ,എഴുത്തും
5:57 AM, August 02, 2006
à´®àµà´¸à´¾à´«à´¿à´°àµâ€ said...
സീരിയലിന്റെ പരസ്യത്തിലെ പോലെ വായനക്കരെ ഉദ്വെഗത്തിന്റെ മുള്‍മുനയില്‍ നിറുത്തിയിട്ട് ഇ.പെ ശാന്തമായി ഉരങുകയാരിക്കും അല്ലെ ?
6:20 AM, August 02, 2006
അരവിനàµà´¦àµ :: aravind said...
ഇഞ്ചീ കഥകൊള്ളാം...കമന്റുകള്‍ കഥ മനസ്സിലാക്കാനും മനസ്സിലായത് ശരിയാണെന്ന് ഉറപ്പിക്കാനും സഹായിച്ചു.
വാക്കുകള്‍ ഇലകളാണ്.ആശയം പഴങ്ങളും(പഴം ആശയം എന്നല്ല :-)). ഇലകളെക്കൊണ്ട് പഴങ്ങള്‍ മറച്ച് വക്കണം. വായനക്കാര്‍ അത് സ്വയം കണ്ടെത്തട്ടെ. ആ ഒരു ത്രില്‍ അനുഭവിക്കട്ടെ...ഇങ്ങനെയാരോ കഥകളെഴുതുന്നതിനേക്കുറിച്ച് പറഞ്ഞിട്ടുണ്ട് (words are like foliage....)
പക്ഷേ അധികം മറച്ച് പിടിക്കരുത്...വായനക്കാര്‍ ഒന്നു പരതി നോക്കി സ്ഥലം വിട്ടുകളയും.
സംഗതി വളരെ ഡെലിക്കേറ്റ് ബാലന്‍സ് വേണ്ട സംഗതിയാണ്.
അധികം കട്ടി കൂട്ടല്ലേ എല്‍ജി...എനിക്ക് മനസ്സിലാക്കാന്‍ സമയം പിടിക്കുന്നു..അതും ഓഫീസിലെ പണിയുടെ എടക്ക്.
പക്ഷേ കഥ പതിവുപോലെ നന്ന്.
6:26 AM, August 02, 2006
തണàµà´ªàµà´ªà´¨àµâ€ said...
ഒരുവട്ടം വായിച്ചു,രണ്ട് വട്ടം വായിച്ചു, വാശിപിടിച്ച് പിന്നെയും പലവട്ടം വായിച്ചു.ഒന്നും പുടി കിട്ടീല.പിന്നെ കമ്മന്‍റുകള്‍ വയിച്ചു.പുടികിട്ടിയെന്ന് വരുത്തി. ഇനി യെല്‍ജീ ചെച്ചി തന്നെ പറ, ഇവരൊക്കെ പറഞ്ഞത് തന്നോ?
പ്രമേയവും ആഖ്യാനവും പെരുത്തിഷ്ടപ്പെട്ടു.
6:44 AM, August 02, 2006
കരീം മാഷàµâ€Œ said...
എനിക്കു സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞത് പെണ്‍ശിശൂ ഹത്യയാണ് തീം. ഉത്തരേന്‍ഡ്യനും ദക്ഷിണേന്‍ഡ്യനും പശ്‌ചാതലത്തലത്തില്‍.
പിറന്നയുടനെ പെണ്‍കുഞ്ഞിന്റെ മൂക്കില്‍ ഗോതമ്പുമണിയിട്ടു കൊല്ലുന്ന ഉത്തേന്‍ഡ്യന്‍ സമ്പ്രദായവും ചോരക്കുഞ്ഞിനെ കട്ടിത്തോര്‍ത്തില്‍ മുറുക്കിക്കൊന്ന തമിഴന്റെ വാര്‍ത്തയുമാവാം കഥാകരിയെ സ്പര്‍ശിച്ചത്.
പക്ഷെ സ്ത്രീ വായനക്കാര്‍ക്കു ഇതു വേഗം മനസ്സിലായി.എനിക്കും മിസിസാണ് സൂചന നല്‍കിയത്.
കൊള്ളാം ഒരുപാടു പേര്‍ക്കു തല പുകക്കാനൊരു തീം കൊടുത്തല്ലോ.
6:46 AM, August 02, 2006
വിശാല മനസàµà´•à´¨àµâ€ said...
ഇഞ്ചിപ്പെണ്ണേ..
എന്നോടീ ചതി വേണ്ടായിരുന്നു!
ഇത് കാസര്‍ഗോഡുകാര്‍ തമ്മില്‍ സംസാരിക്കുന്നത് പണ്ട് ഞാന്‍ കേട്ടുനിന്നപോലെയായല്ലോ!
ഇന്നത്തെ ബ്ലോഗിങ്ങ് രണ്ടാംഗ്ഘട്ടം ഇവിടെ നിന്ന് തുടങ്ങിക്കളയാമെന്ന് കരുതിയാണ് നാലുകെട്ടില്‍ വന്നത്
.രണ്ടു വട്ടം ബുദ്ധികൂമ്മിച്ചുകൊണ്ട് വായേക്കേണ്ടി വന്നു മനസിലാവാന്‍. നന്നായി.
‘പാതയോരത്തെ ആ ഇളം പുല്ലിന്‍ദളങ്ങള്‍ ആ മൃഗത്തിന്റെ ദന്താകടിയേറ്റ് അറ്റുവീണു പിടഞ്ഞത് കാണാനാകാതെ, അവറ്റയുടെ അമ്മ കണ്‍പൊത്തി . പ്രപഞ്ചമാകെ തന്റെ കുഞ്ഞുങ്ങളുടെ ചോരയുടെ പച്ചമണം. മുറിഞ്ഞുവീണ ആ കുഞ്ഞിളം ദളങ്ങള്‍ ചതഞ്ഞരയുമ്പോഴും അമ്മയെ നോക്കി കരഞ്ഞിരിക്കണം‘
എന്നാലും ഞങ്ങളുടെ എരുമ ചെയ്തത് മോശായിപ്പോയില്ലേ?
7:11 AM, August 02, 2006
ദിവാ (ദിവാസàµà´µà´ªàµà´¨à´‚) said...
ഇഞ്ചിപ്പെണ്ണേ,
സംഭവമൊക്കെ കൊള്ളാം. പക്ഷേ, ഒരു കാര്യം പറഞ്ഞോട്ടേ...
ഇത് കണ്ടിട്ട്, എല്ലാവരും ഇതേ പോലെ എഴുതാന്‍ തുടങ്ങിയാല്‍ സാധാരണ വായനക്കാരായ ഞങ്ങളുടെ കാര്യം എന്താവും.
ഭ്രൂണഹത്യയായാലും അല്ലെങ്കിലും, ദയവ് ചെയ്ത് ഇങ്ങനെ എഴുതി വെറുതേ ആളെ കണ്‍ഫ്യൂഷനാക്കരുത്. പ്ലീസ്....
8:40 AM, August 02, 2006
താര said...
ഇഞ്ചിക്കുട്ടാ, സത്യം പറഞ്ഞാല്‍ ആദ്യ വായനയില്‍ ഒന്നും മനസ്സിലായില്ലാട്ടൊ. പിന്നെ, കമന്റുകളില്‍ നിന്നും പുനര്‍വായനയില്‍ നിന്നും കുറച്ചും കൂടിയൊക്കെ മനസ്സിലായി. ഇങ്ങനത്തെ വിഷയങ്ങളൊക്കെ അല്പം പരോക്ഷമായി എഴുതിയാലും കുഴപ്പമില്ല. എന്നാലും സങ്കടക്കഥകളെഴുതണ്ടെടാ ഇനി. എഴുതണോര്‍ക്കും സങ്കടം, വായിക്കണോര്‍ക്കും സങ്കടം. അല്ലെങ്കില്‍ത്തന്നെ ഈ ലോകത്ത് എന്തും മാത്രം സങ്കടങ്ങളാ...ഇഞ്ചിപ്പെണ്ണിന്റെ കമന്റ് വായിച്ചാ മാത്രം മതി; കുറെ ചിരിക്കാനുള്ള വകുപ്പുണ്ടാവും. പോസ്റ്റും അങ്ങനെ മതീന്നെ..അല്ലെങ്കില്‍ ഇത്തിരി സീരിയസ് ആയിക്കോട്ടേ, ഒത്തിരി വേണ്ട!:(
9:01 AM, August 02, 2006
Inji Pennu said...
മറിയമെ, ഒത്തിരി നന്ദി. എന്റെ തമിഴ് ഉപയോഗിക്കാത്തതുകൊണ്ട് ഞാന്‍ ഒത്തിരി തെറ്റു വരുത്തുന്നതാണ്..ഞാന്‍ മാറ്റിയിട്ടുണ്ട്.
പിന്നെ എല്ലാരോടും ഒരപേക്ഷ..എന്നെ ഇങ്ങിനെ വഴക്ക് പറയല്ലെ..പ്ലീസ്..വേണം എന്ന് വെച്ച് എഴുതുന്നതല്ലാ ഞാന്‍.
എഴുത്തുകാരിയാവണം കണ്‍ഫ്യൂസ് ചെയ്യണമെന്ന് തീരെ 1% പോലും ആഗ്രഹമില്ല..പിന്നെ ഫോണില്‍ സംസാരിക്കുമ്പോള്‍ പോലും..കൈയില്‍ ഒരു പേനയുണ്ടെങ്കില്‍ എന്തെങ്കിലും ഒക്കെ കുത്തിക്കുറിക്കുന്ന ആള് പോലെയാണ് ഞാന്‍... എന്തൊക്കെയൊ കുത്തുകുറിക്കുന്നു.. അല്ലാണ്ട് കഥ എഴുതണമെന്നൊ അതിനെ എങ്ങിനെ ആക്കി എടുക്കാമെന്നൊ ഒന്നും ഞാന്‍ വിചാരിക്കാറില്ല..
ശരിക്കും പറഞ്ഞാല്‍ രാത്രി ചോറൊക്കെ ഉണ്ട് കഴിഞ്ഞ് കമ്പ്യൂട്ടറിന്റെ മുന്നില്‍ ഉറക്കം വരണ വരെ എന്തെങ്കിലും ചെയ്തോണ്ടിരിക്കുമ്പോള്‍ എന്നാ എഴുതാം എന്ന് വെച്ച് മാക്ശിമം അരമണിക്കൂര്‍ കൊണ്ട് ഭക്ഷണം കഴിക്കുന്നതിലും വേഗത്തില്‍ കുറിക്കുന്നതാണ്..എല്ലാം...ആകെ കൂട് എഫര്‍ട്ട് എടുത്തു ജീവിതത്തില്‍ ചെയ്യുന്ന ഒരു കാര്യം തേങ്ങ ചിരണ്ടുന്നതാണ്..അല്ലെങ്കില്‍ അചാറു കുപ്പി തുറക്കുന്നത്..അതുകൊണ്ടാണ് എന്റെ ഈ പൊട്ട കഥകള്‍ ഒക്കെ ഇങ്ങിനെ കയ്പ്പക്കാ പോലെ ഇരിക്കുന്നെ. എനിക്ക്
കഥ എഴുതാനുള്ള ഗുട്ടന്‍സ് ശരിക്കും അറിയില്ല.. അരിയണം എന്നൊക്കെ ഉണ്ട്..പക്ഷെ അപ്പൊ എനിക്ക് ഒന്നും എഴുതാന്‍ കിട്ടാറില്ല..സത്യം പറഞ്ഞാല്‍..
ആദ്യം പഞ്ചാബിലെ ഗോതമ്പ് പാടത്ത് വെച്ച് നിറുത്തണമെന്ന് മനസ്സില്‍ തോന്നിയെങ്കിലും അതു എങ്ങിനെയോ തമിഴ് നാട്ടിലെ പാടം വരെ എത്തി..അതു എങ്ങിനെയാണെന്ന് എനിക്കറിഞ്ഞൂടാ..പണ്ട് ഞാന്‍ സാമ്പാര്‍ ഉണ്ടാക്കിയപ്പൊ നല്ല ‘രസം’(കുടിക്കണ രസം) എന്ന് പറഞ്ഞവര്‍ ഉണ്ട്..ഹിഹിഹി..അതുപോലെയാണ്...എന്റെ എല്ലാ കാര്യങ്ങളും...
ഗോതമ്പ് മണികള്‍ കൊണ്ട് ഭ്രൂണഹത്യ ചെയ്യുന്നത് അറിയില്ലായിരുന്നു ഇവിടെ ഇത്രേം വിവരമുള്ളവര്‍ക്കൊക്കെ എന്ന് വായിക്കുമ്പൊള്‍ എനിക്ക് ഭയങ്കര അല്‍ഭുതം.അപ്പൊ അതിനെക്കുറിച്ച് ഒരു വരി പോലും വാര്‍ത്തകളില്‍ വായിച്ചിട്ടില്ലെ നിങ്ങള്‍?
പിന്നെ എനിക്ക് വയലന്‍സ് ഒന്നും വിശദീകരിച്ച് എഴുതാന്‍ ഇഷ്ടമല്ല...എന്റെ മനസ്സില്‍ വരുന്ന സീക്വന്‍സ്..അത്രെ ഉള്ളൂ..വെറുതെ കുറച്ച് കുറിപ്പുകള്‍ പോലെ വായിച്ചാല്‍ മതി..വെറുതെ കോമ്പ്ലികേറ്റഡ് ആക്കി ഇതെന്തോ ഭയങ്കര കാര്യമാണ് എന്നൊന്നും വിചാരിക്കല്ലെ...പ്ലീസ്.
പണ്ട് ആരോ എന്റെ ഏതൊ പോസ്റ്റിനു വെച്ച കമന്റ് പോലെ..“ബ്രില്ല്യന്റാത്രെ!മലയാളം സാഹിത്യത്തിന്റെ കഷ്ടകാലം” ഹിഹിഹി.. :)
10:53 AM, August 02, 2006
നനàµà´¦àµ said...
ഒരു സംശയം.......
എഴുതിക്കൊണ്ടിരുന്നപ്പോള്‍ സാമാന്യം നല്ല കാറ്റടിച്ചായിരുന്നൊ?. ഏതൊക്കെയൊ കടലാസ്സുകള്‍ ഇടയ്ക്കു നിന്നും പറന്നു പോയപോലെ..???.
11:01 AM, August 02, 2006
വേണൠsaid...
ഒരു അരവിന്ദന്‍ സിനിമാ കണ്ടിട്ടിറങിയ ഒരു
പാവം സാധാരണക്കാരനെ പോലെ ഞാനും പറയുന്നു.ഉഗ്രന്‍ സിനിമ.
കമന്‍റുകള്‍ ഒക്കെ വായിച്ചതിനു ശേഷവും,
വീണ്ടും വീണ്ടും മനസ്സിലാക്കാന്‍ ശ്രമിച്ചതിനു ശേഷവും, മനസ്സിലായില്ല
എന്നു് മനസ്സില്ലാ മനസ്സോടെ പറയേണ്ടി വരുന്നു.
ഭാവുകങ്ങള്‍.
വേണു.
12:31 PM, August 02, 2006
സനàµà´¤àµ‹à´·àµ said...
എല്‍ജിയുടെ കഥയ്ക്ക് പണ്ടെങ്ങോ ഞാനിട്ട കമന്‍റ് ആവര്‍ത്തിക്കുന്നു: ബ്രില്യന്‍റ്!
1:03 PM, August 02, 2006
ശനിയനàµâ€ \o^o/ Shaniyan said...
:~#
നീറും, ഉള്ളത്തിലെത്രയിതു മായ്ച്ചീടിലും
ഇഞ്ച കണക്കെക്കോറീടുമീ മായാതലം..
എന്‍ കണ്ഠത്തിലെന്നിഹ തോന്നീടുമാ
ഗോതമ്പുമണിയുടെ താണ്ഡവ നൃത്തഭാരം.
പാനപാത്രങ്ങളെത്ര നിറഞ്ഞൊഴിഞ്ഞാലും
മതിവരായിന്നിതിന്‍ ഉപ്പുരസം മറയ്ക്കാന്‍..
കുപ്പിവളക്കിലുക്കത്തിന്നിടയിലും ചിരിയിലും
മറഞ്ഞിടുന്നൊരാ വേദനയാരു കണ്ടൂ?
നന്നായി എല്‍ജീ..
2:57 PM, August 02, 2006
ബിനàµà´¦àµ said...
50 ആയോ? :)
2:57 PM, August 02, 2006
Inji Pennu said...
ശ്ശൊ! എന്റെ വേണുവേട്ടാ..ഇങ്ങിനെ പറയല്ലെ.. :-( ആങ്ങിനെ ഒന്നുമില്ല്ലാന്നെ.
.ഇത്രെ ഉള്ളൂ...ഇവരൊക്കെ വെറുതെ പറഞ്ഞ് ചുമ്മാ വട്ടാക്കുന്നതാ... ആ കുമാറേട്ടന് ഞാന്‍ വെച്ചിട്ടുണ്ട്..മുദ്രയില്‍ അല്ലെ ജോലി നോക്കുന്നെ? അടുത്ത പ്രാവശ്യം നാട്ടില്‍ ചെല്ലുമ്പൊ ആട്ടെ..ഇടി പാര്‍സല്‍ ആണു..
വക്കാരീസ് ടിപ്സ് പോലെ..എന്റെ ടിസ്പ്..:-)
1.പെണ്‍കുട്ടികള്‍ക്ക് എട്ടാം മാസം കൈ നിറയെ വളയിട്ട് കൊടുക്കുന്ന ഒരു ചടങ്ങ് ഉണ്ട്. വയറ്റില്‍ കിടക്കുന്ന കുട്ടിക്ക് കുപ്പി വള ശബ്ദം കേട്ടാല്‍ നല്ലതാണെന്ന് ഒരു ചൊല്ലുണ്ട്.
2.പ്രസവിച്ചപ്പോ പെണ്‍കുട്ടികള്‍ക്ക് ഒരു വിധിയുണ്ട് ചില വീട്ടുകളില്‍..ഗോതമ്പ് മണി മൂക്കിലോ വായിലോ ജനിച്ച ഉടനെ ഇടും.
3.ആ കുഴി പോലെ ഒരു കുഴി തമിഴ്നാട്ടിലും. അവിടെ നനഞ്ഞ തോര്‍ത്ത് മുഖത്തേക്കു ഇട്ട് വെക്കും.ജനിച്ച കുഞ്ഞ് ശ്വാസം മുട്ടും..കുഴിയില്‍ ചെല്ലും.
അത്രെ ഉള്ളൂ...എന്തു സിമ്പിളാ..ആ കുമാറേട്ടന്‍ ഒറ്റ ആളാണ് ഈ പാവം മനുഷ്യരെ വട്ടിളക്കാന്‍ കാനിച്ച പരിപാടിയാണ്... പിന്നെ മലയാളം നേരെ ചൊവ്വെ എഴുതാനും കൂടി എനിക്ക് അറിയാന്‍ മേലാഞ്ഞപ്പൊ ഇത് ഇങ്ങിനെ കണ്‍ഫ്യൂഷസ് ആയി...ഹിഹിഹി...
എന്തുവാണ് ഗന്ധര്‍വന്‍ ചേട്ടന്‍ പറഞ്ഞ ആ ഉല്ലേഖനം എന്ന വാക്കിന്റെ അര്‍ത്ഥം എന്ന് എനിക്കിതു വരേയും മനസ്സിലായില്ല..
3:22 PM, August 02, 2006
ഉമേഷàµ::Umesh said...
ചെറുപ്പത്തില്‍ ഇംഗ്ലീഷ് പുസ്തകങ്ങള്‍ വായിച്ചിട്ടു് ഒന്നും മനസ്സിലാകാഞ്ഞപ്പോള്‍ വെബ്സ്റ്റേഴ്സ് ഡിക്ഷ്ണറി എന്ന ഒരു ഭീമന്‍ പുസ്തകത്തെ ആശ്രയിച്ചു. ഒരു വാക്കിനു് അര്‍ത്ഥം നോക്കുമ്പോള്‍ അര്‍ത്ഥമറിയാത്ത പത്തു വാക്കു കിട്ടും. അവയുടെ അര്‍ത്ഥം നോക്കുമ്പോള്‍ അറിയാത്ത വാക്കുകളുടെ എണ്ണം നൂറാകും. അങ്ങനെ വട്ടായി പുസ്തകം മടക്കി എഴുനേറ്റു പോകും.
പിന്നീടൊരിക്കല്‍ നീലകണ്ഠസോമയാജിയുടെ “തന്ത്രസംഗ്രഹം” എന്ന സംസ്കൃതഗണിതജ്യോതിശ്ശാസ്ത്രഗ്രന്ഥം കൈയില്‍ കിട്ടി. ശ്ലോകമാണു്. മനസ്സിലാകാന്‍ വിഷമം. ഭാഗ്യത്തിനു് നല്ല ഒരു വ്യാഖ്യാനവും കൂടെയുണ്ടു്. ഒന്നുമാലോചിച്ചില്ല. മൊത്തം പുസ്തകവും ഫോട്ടോസ്റ്റാറ്റെടുത്തു. പിന്നീടു വായിക്കാന്‍ തുടങ്ങിയപ്പോഴാണു വടിയായതു്. വ്യാഖ്യാനവും സംസ്കൃതശ്ലോകങ്ങളില്‍. ഒറിജിനല്‍ ഒരു ശ്ലോകമുണ്ടാവും. അതു വായിച്ചു മനസ്സിലാകാതെ വ്യാഖ്യാനം നോക്കിയാല്‍ അതു മുപ്പതു ശ്ലോകമുണ്ടാവും. വട്ടാവാന്‍ ഇതില്‍ കൂടുതല്‍ വല്ലതും വേണോ?
ഈ രണ്ടു സംഭവങ്ങളും ഓര്‍മ്മ വന്നു ഇഞ്ചിയുടെ ഈ കഥയും അതിന്റെ കമന്റുകളും വായിച്ചപ്പോള്‍. കഥ വായിച്ചപ്പോള്‍ സംഗതി പെണ്‍കുഞ്ഞിനെ കൊല്ലുന്നതാണെന്നു മനസ്സിലായെങ്കിലും കഥയെന്താണെന്നു് ഒരു പിടിയും കിട്ടിയില്ല. എന്നാല്‍പ്പിന്നെ കമന്റു വായിക്കാമെന്നു വെച്ചപ്പോള്‍ ദാ, തന്ത്രസംഗ്രഹത്തിന്റെ വ്യാഖ്യാനം വായിച്ചതുപോലെയായി. എത്രയെത്ര ഇന്റര്‍പ്രെട്ടേഷന്‍സ്!
(ദില്‍ബാ, ഓണ്‍ടോപ്പിക് എഴുതിയാലും അറിയാതെ ഓഫായിപ്പോകുന്ന നീ തന്നെ ഓഫ്‌ക്ലബ്ബിന്റെ പ്രെസിഡന്റ്. പ്രണാമം!)
ഭാഗ്യത്തിനു രണ്ടാമതു വായിച്ചപ്പോഴേക്കും ഇഞ്ചിയുടെ കമന്റു വന്നിരുന്നു. അവസാനം ഇഞ്ചി തന്നെ എല്ലാം പറഞ്ഞുതന്നു. അപ്പോള്‍ എല്ലാം ക്ലിയര്‍. സന്തോഷ് പറഞ്ഞതുപോലെ ഞാനും പറയുന്നു: “ബ്രില്ല്യന്റ്”! വേറേ ഒരു വാക്കും കിട്ടുന്നില്ല.
ജെനറല്‍ നോളജില്ല ഇഞ്ചിയേ. എട്ടാം മാസത്തിലെ കുപ്പിവളയുടെയും, ഗോതമ്പുമണികളുടെയും ഒന്നും കാര്യം കേട്ടിട്ടേയില്ല. ഇനി അതൊക്കെ കേട്ടിട്ടുണ്ടെങ്കില്‍ ഇതു മനസ്സിലാകുമായിരുന്നോ? ആ, ആര്‍ക്കറിയാം!
കുറിപ്പു്: കഥ വായിച്ചു മനസ്സിലാകാതെ പ്രാന്തുപിടിച്ചിരിക്കുമ്പോഴാണു് പണ്ടാരടങ്ങാന്‍ ഗന്ധര്‍വ്വരുടെ രണ്ടു കമന്റ്. ഏതായാലും വിശ്വം രണ്ടു വരിയേ എഴുതിയുള്ളൂ. അല്ലെങ്കില്‍ എന്റെ കണ്ട്രോളു പോയേനേ :-)
4:17 PM, August 02, 2006
viswaprabha വിശàµà´µà´ªàµà´°à´ said...
ഒക്കെ മനസ്സിലായിട്ടു തന്ന്യാണ് രണ്ടുവരി എഴുത്യാല്‍ മതീന്നു വെച്ചത്.
പഞ്ചാബില്‍ വെച്ച് പച്ചയ്ക്കും സുവര്‍ണ്ണത്തിനുമിടയ്ക്കു വെച്ചു ചെമന്നുപോകുന്ന ഗോതമ്പുമണികളെക്കുറിച്ചു കേട്ടിട്ടുണ്ട്.
ചൂഢിയാം കീ ഝില്‍ഝില്‍ ഭീ സുനാ ഹും! സെക്റ്റര്‍ 11-ലെ എന്റെ പെങ്ങള്‍ കുയില്‍പ്പെണ്ണിന്റെ(കുക്കൂ)കയ്യില്‍ പടര്‍ന്നുനിറഞ്ഞ് അന്ന് ആടിക്കളിച്ച വളകളെപ്പോലെത്തന്നെ, അതേ ധ്വനികളില്‍, ഇപ്പോള്‍ അവളുടെ മകള്‍ ഗുര്‍പ്രീത് എന്ന പതിനേഴുകാരി കുലുങ്ങിക്കുലുങ്ങിച്ചിരിക്കുന്നുണ്ടാവണം...
ജലതരംഗം പോലെ ചിരിക്കുന്ന ഒരു പെണ്‍കുട്ടി...
ഭാഗ്യം ചെയ്തവള്‍....
സേലത്തേയും ഈറോഡിലേയും മണ്ണില്‍ ദ്രവിച്ചുപോകാറുള്ള ചെന്തമിഴിന്റെ കറവീണ തോര്‍ത്തുകളെപ്പറ്റിയും കേട്ടിരിക്കുന്നു. അവയ്ക്കുമടിയില്‍ പ്രതികാരം ചെയ്യാന്‍ ദാഹിച്ചുകിടക്കുന്ന ചിലമ്പുകള്‍...
കാതടപ്പിക്കുന്ന അവയുടെ ഝില്‍ഝിലങ്ങള്‍ക്കുമടിയില്‍ കണ്ണകീകബന്ധങ്ങള്‍...
എങ്കിലും രണ്ടു വരി മതീന്നു വെച്ചു. ഈ കമന്റുകള്‍ ആസ്വദിക്കാനുള്ള ഒരു സ്വാര്‍ത്ഥത!
പിന്നെ ഇഞ്ചിപ്പെണ്ണിനും മുന്നേ ഓടിപ്പോയി അവളുടെ ഒരു പോസ്റ്റില്‍ ഒന്നാമത്തെ കമന്റിടാം എന്ന (നടക്കാഞ്ഞ) വ്യാമോഹം.
ഒന്നിപ്പോഴും ഉറപ്പാണ്:
നന്നായി കഥ എഴുതുന്നുണ്ട് ഈ പെണ്ണ്!
അശ്രദ്ധമായി കമന്റടിക്കുന്ന പൊട്ടിപ്പെണ്ണല്ല എരിയുന്ന കഥയെഴുതുന്ന ഈ ഇഞ്ചിപ്പെണ്ണ്!
5:28 PM, August 02, 2006
Adithyan said...
കൊടുത്തു ഞാനുമൊരു അത്യന്താനുധികന്‍.
ചേച്ചി പറഞ്ഞാ അപ്പോ ഡിലിറ്റ് ചെയ്യും :)
6:13 PM, August 02, 2006
saptavarnangal said...
എല്‍ ജി,
കഥ പറഞ്ഞ രീതിയില്‍ കുഴപ്പം ഉണ്ടായിട്ടല്ല, ഇതു പോലുള്ള കാര്യങ്ങള്‍ അറിയില്ലാത്തത് കൊണ്ടാണ് എനിക്ക് കഥ മനസ്സിലാകാത്തത്.
ലെബനണ്‍ യുദ്ധത്തില്‍ മുറിവേറ്റ കുട്ടികളുടെ ചിത്രങ്ങളില്‍ നിന്നു ഓടി വന്നതാ ഇവിടെ. മനസ്സിലാകുന്നില്ല എന്ന കമന്റ് കണ്ടപ്പോള്‍ വല്ലതും മനസ്സിലാകുമോ എന്നു ശ്രമിച്ചതാ..അതു പട പേടിച്ച് പന്തളത്തില്‍ ചെന്ന അവസ്ഥയിലാക്കി.
കഥ വിഷയവും ആഖ്യാനശൈലിയും എഴുത്തുകാരന്റെ/കാരിയുടെ സ്വാതന്ത്ര്യം!
8:58 PM, August 02, 2006
kuma® said...
"ആ കുമാറേട്ടന് ഞാന്‍ വെച്ചിട്ടുണ്ട്..മുദ്രയില്‍ അല്ലെ ജോലി നോക്കുന്നെ? അടുത്ത പ്രാവശ്യം നാട്ടില്‍ ചെല്ലുമ്പൊ ആട്ടെ..ഇടി പാര്‍സല്‍ ആണു.."
എല്‍ജി, ‘ഈ കഥ മനസിലായില്ലാ‘ എന്ന അമിട്ടിന് ഒരു ഓഫിന്റെ വീറോടെ അല്ലെങ്കിലും തിരികൊടുത്തത്!
എല്‍ജി, (ഇഞ്ചി അല്ല!) ഇപ്പോഴും ഞാന്‍ പറയുന്നു, ഈ കമന്റുകളില്‍ നിന്നും കിട്ടിയ ‘കുളുകള്‍’ വച്ചാണ് ചിലതൊക്കെ മനസിലാക്കിയത്. അത് എല്‍ജിയുടെ കുഴപ്പമല്ല. എന്റെ കുഴപ്പമാണ്. (ഇപ്പോള്‍ ഒരു സംശയം മനസിലായില്ല എന്നു പറഞ്ഞാതാണോ ശരിക്കുള്ള കുഴപ്പം?)
എന്തായാലും വണ്ടിപിടിച്ചു കൊച്ചിയില്‍ വരുന്ന ഇടി പേടിച്ച്, ഇനിയുള്ള പോസ്റ്റുകള്‍ക്ക് (എല്‍ജി ഇനി എഴുതാന്‍ പോകുന്ന) ഇപ്പോഴേ കമന്റുവച്ചു; “മനോഹരം”. “ഉദാത്തം”. “രസകരം” “ക്ലൈമാക്സ് തകര്‍ത്തു” “കിടിലം” “വാക്കുകള്‍ കിട്ടുന്നില്ല” “:)“ മതിയോ?
(ഇങ്ങനെ ഒക്കെ എഴുതണമെങ്കിലേ ഞാന്‍ വേറേ ജനിക്കണം. മനസിലായില്ലെങ്കില്‍ മനസിലായില്ലാ എന്നു പറയും. സൌകര്യമുണ്ടെങ്കില്‍ പറഞ്ഞുതരുക. അല്ലെങ്കില്‍ കളഞ്ഞിട്ട് പോടോ എന്നു പറയുക. അല്ല പിന്നെ!)
11:16 PM, August 02, 2006
kuma® said...
LG, ഇതൊക്കെ വായിച്ചിട്ട് എനിക്ക് ഒരു ആത്യന്താധുനികന്‍ എഴുതാന്‍ ഉള്‍വിളി വന്നിരിക്കുന്നു പക്ഷെ ഇന്ന് തീരെ സമയമില്ല. ബാംങ്കളൂരു പോണം. ഇനി കുറച്ചുദിവസം അവിടെ (ബംഗളൂര്‍ ബ്ലോഗ്ഗേര്‍സിന്റെ ക്ഷണം സ്വീകരിച്ചല്ല. ഉദരനിമിത്തം!. എനികിലും ശ്രീജിത്തും സംഘവും എന്റെ വൈകുന്നെരങ്ങള്‍ ദത്തെടുക്കുന്നു എന്നാണ് കേട്ടത്) അതു കഴിഞ്ഞ് വന്ന് ഉള്‍വിളി എടുത്ത് വച്ച് ഞാനും എഴുതുന്നുണ്ട് ഒരു അത്യന്താധിനികന്‍!
അതു വായിച്ചിട്ട് മനസിലായില്ല എന്നോ മറ്റോ പറഞ്ഞാല്‍ വണ്ടി പിടിച്ച് ഞാന്‍ ഫ്ലോറിഡാ കവലയില്‍ വരും.! കാത്തിരുന്നോളൂ, എന്റെ സാഹിത്യ പ്രതിഭാസത്തിന്റെ അനര്‍ഗ്ഗ നിര്‍ഗ്ഗള പ്രവഹത്തിനു വേണ്ടി.
11:37 PM, August 02, 2006
അചിന്ത്യ said...
എല്‍ജിക്കുട്ട്യേ,
വളരെ വളരെ നല്ല കഥ.കോതമ്പ് മണികള്‍ക്ക് പെണ്‍കുട്ട്യോള്‍ടെ ജീവിതോം ആയുള്ള ഈ ബന്ധത്തെപ്പറ്റി കൂടി ഓ.എന്‍.വി എഴുതീര്‍ന്നെങ്കി ഇവടെ കൊറേ തടിമാടന്മാര്‍ക്ക് സംഭവം പുടി കിട്ട്യേനേ .
ക്ലാസ്സില്‍ എന്‍റെ മക്കള്ക്ക് ഇതു പറഞ്ഞ് കൊടുക്കാറ്ണ്ട്.അറിയണം അവര്‍ ജന്മം നിഷേധിക്കലാണ് ഏറ്റോം വല്ല്യേ സ്വാതന്ത്ര്യ ന്നിഷേധം ന്ന്.ബാക്കിയൊക്കെ ആണായാലും പെണ്ണായാലും സ്വയം തിരഞ്ഞെടുക്കണതാ കുറേയൊക്കെ.
ഈ കുമാരങ്കുട്ടി ഇവടെപ്പോ ണ്ടാക്ക്യേ പുകിലെനിക്കിഷ്ടായി.ഒന്നാം ക്ലാസ്സില്‍ പഠിക്കണ മോള്‍ടെ തന്‍റ്ത അവള്‍ക്ക് പ്രണയാഭ്യര്‍ഥന വരുനുണ്ടോ ന്ന് ശുഷ്കാന്ത്യോടെ നോക്ക് ണുണ്ട്.അതന്നെ ഫാക്ക്യം.ഇങ്ങന്യൊക്കെണ്ട് കല്ലൂന്‍റച്ഛാ ലോകത്തില്‍.
എല്ല്ജിക്കുട്ട്യേ ഉമ്മ
11:53 PM, August 02, 2006
Inji Pennu said...
കുമാറേട്ടാ
ഇവിടെ ചെറുക്കന്മാര്‍ ഡേറ്റ് ചെയ്യുമ്പോള്‍ അല്ലെങ്കില്‍ തിരിച്ചും..ഡേറ്റിനെ ഒഴിവാക്കാന്‍ പറയുന്ന ഒരു കാര്യമാണ്.. “നിന്റെ അല്ല കുഴപ്പം..കുഴപ്പം എന്റെയാണ്..ഐ ആം നോട്ട് റെഡ്ഡി ഫോര്‍ എ റിലേഷന്‍ഷിപ്പ്” എന്ന്..ഹിഹിഹി..അതുപോലെയാണ് കുമാറേട്ടന്റെ ഇഞ്ചിടെ (എല്‍ജി അല്ല!) കഥടെ അല്ല കുഴപ്പം..വാനക്കാരന്റെ ആണെന്ന് പറയുന്നത്... ഹിഹിഹി
എനിക്കൊരു കെറുവും ഇല്ല ..സന്തോഷമേ ഉള്ളൂ
അങ്ങിനെ വെട്ടിത്തുറന്ന് പറഞ്ഞാല്‍..സത്യം!
അങ്ങിനെ പറഞ്ഞോണ്ടല്ലെ..നാല് കമന്റ് വീണെ ;-) ഇനി മനസ്സിലായെങ്കിലും “ഏ? എനിക്കിതു മനസ്സിലായില്ല” എന്ന് പറയണം..അപ്പൊ...;-) ഹിഹിഹി..കൊച്ചിയില്‍ വരുമ്പൊ ഊണ് വെച്ചു തരും എന്നൊന്നും പറയൂല്ല..വേണോങ്കി മുദ്രേടെ മുന്നില്‍ കൂടി ഒന്ന് നടക്കാം.. :)
12:14 AM, August 03, 2006
à´—à´¨àµà´§à´°àµâ€à´µà´¨àµâ€ said...
ഗന്ധര്‍വന്റെ കമെന്റുകളെ പറ്റി സത്യസന്ധമായ വിമര്‍ശനം ഉമേശന്‍ സാറിന്റേതു. "വല്ലതും മനസ്സിലായി വരുമ്പോഴേക്കും ഗന്ധര്‍വന്റെ പണ്ടരടങ്ങിയ രണ്ടൂ കമന്റ്". ഗന്ധര്‍വന്‍ ഒരു പാടു ചിരിച്ചു അതു വായിച്ച്.
ഞാന്‍ ഇഞ്ചിപെണ്ണിന്റെ കഥയുടെ രീതിയല്‍ തന്നെ കമെന്റിട്ടതാണ്. (ഓന്തിനെപ്പോലെയാണ് ഗന്ധര്‍വന്‍. പരിസ്ഥിതി സ്നേഹി).
എങ്കിലും നോക്കുക ഇഞ്ചിപ്പെണ്ണിന്റെ വിവരണം. ഒന്നു ജനനത്തെ കുറിച്ചും മറ്റൊന്നു മരണത്തെക്കുറിച്ചും. 98.00006% ഗന്ധര്‍വന് വിളങ്ങിയതും അതുതന്നെ. ഇതാണ് പറഞ്ഞത് കഥകാരിയുടെ ഇന്റെന്‍ഷന്‍ മുഴുവനായി അനുവാചകന് കിട്ടണമെന്നില്ല. എങ്കിലും മനസ്സില്‍ അതൊരു സ്പാര്‍ക്കുണ്ടാക്കുന്നു. ചോദ്യങ്ങള്‍ ഉണ്ടാക്കുന്നു.
ഇഞ്ചിക്ക് നല്ലകഥകള്‍ക്കുള്ള ഉള്‍പ്രേരണ ഒരു പാടുണ്ട്.
ഇഞ്ചിപ്പെണ്ണിന്റെ കമെന്റ് വായിച്ചപ്പോള്‍
ഉല്ലേഖ കല്ലോലം തല്ലി നിന്നോരാ ഗന്ധര്‍വ നേത്രത്തില്‍ നിന്നുടനെ
വൈഡുര്യ ബിന്ദുക്കള്‍ മൂന്നു നാലാ വാര്‍മിഴി താളിലടര്‍ന്നു വീണു.
1:25 AM, August 03, 2006
പചàµà´šà´¾à´³à´‚ said...
വളരെ ഇഷ്ടപ്പെട്ടു, പ്രത്യേകിച്ച് ശൈലി.
ഓണ്‍ലൈനില്‍ മാത്രമിടരുത്, മാഗസ്സിനുകള്‍ക്കും അയച്ചു കൊടുക്കണം.
6:09 AM, August 03, 2006
പാപàµà´ªà´¾à´¨àµâ€â€Œ/mahout said...
ഏകദേശം 60 കമന്റുകള്‍ക്കു മുമ്പ് ഈ കഥ ഞാന്‍ ആദ്യം വായിച്ചപ്പോള്‍ എനിക്ക് ഒന്നുമേ തെരിഞ്ഞതില്ല. ഞാന്‍ വിചാരിച്ചത് തമിഴ്‌നാട്ടില്‍നിന്നും പഞ്ചാബിലെ ഏതോ മലയോരഗ്രാമത്തില്‍ കുടിയേറിപ്പാര്‍ത്ത ഒരു പാവം തമിഴ് കുടുംബം ഗോതമ്പു കൃഷിചെയ്യാനറിയാതെ തളരുന്ന കഥയാണിത് എന്നായിരുന്നു. “ജബീന്ദര്‍ പ്രസാദ്” എന്നായിരിക്കും പ്രോട്ടഗോണിസ്റ്റിന്റെ പേര്‍ എന്നും കരുതി. കമന്റുകളും ആദിയുടെ കഥയുമൊക്കെ ഇപ്പോള്‍ വായിച്ചപ്പോഴാണ്‍ സങ്കതി പുടി കിട്ടിയത്. ഒരരസികനാണോ ഞാന്‍ എന്നു ഞാനെന്നോടു തന്നെ ചോദിച്ചു. അപ്പോള്‍ ഒരു ഗന്ധര്‍വസൂക്തം അശരീരിയായി ഉയര്‍ന്നു (എല്‍ജി കണ്ടുകാണും ആ അശരീരിയെ): “വായനക്കാരന്റെ കണ്ടെത്തലുകള്‍ ഒരു പക്ഷെ കഥകാരിയുടെ ഇന്റെന്‍ഷനുമായി നൂറു ശതമാനം യോജിപ്പുമാകണമെന്നില്ല.“ അപ്പോള്‍ എനിക്കു സമാധാനമായി.
എല്‍ജിയിഞ്ചി മോശമില്ല.
7:59 PM, August 03, 2006
ഉമേഷàµ::Umesh said...
കവിതാരസചാതുര്യം
വ്യാഖ്യാതാ വേത്തി നോ കവിഃ
എന്നു കേട്ടിട്ടില്ലേ പാപ്പാനേ? ഇല്ലെങ്കില്‍ ഇവിടുണ്ടു്.
8:05 PM, August 03, 2006
Inji Pennu said...
വിശ്വേട്ടാ,നല്ല വാക്കുകള്‍ക്ക് എപ്പോഴും നന്ദിയുണ്ട്.ഇതൊക്കെ കേട്ട് ഞാന്‍ ഒരു പൊങ്ങിപ്പെണ്ണാവതെ ഇരിക്കട്ടെ.
ബിന്ദൂട്ടി,ഡ്ലാഡ് റ്റു മീറ്റ് യു.
മുസാഫീര്‍ യോ യാരൊ, നന്ദി വായിച്ചതിന്
മറിയപ്പെണ്ണെ, എന്റെ ബ്ലോഗില്‍ ഒക്കെ വരുന്നതിന് നന്ദി. തമിഴിലെ തെറ്റ് പറഞ്ഞ് തന്നതിനും
ദമനകന്‍ ചേട്ടാ, ഉം..ഉം.. ആക്ചുവലി ആദിക്കുട്ടി അയച്ച് തരുന്നതാണ് ഇതൊക്കെ. ഞാന്‍ ജ്സ്റ്റ് പോസ്റ്റ് മാടി
ദില്‍ബൂട്ടിയെ, എന്നാ ക്ലൂവാ? എനിക്ക് തലയില്‍ ഒന്നും തോന്നിയില്ല.തലയില്‍ തോന്നണ്ടെ?
കുമാറേട്ടാ, ഞന്‍ വെച്ചിട്ടുണ്ട് :-). പിന്നേയ്, ഒരു ശരിയായ ഓഫുകാരന്റെ ജോലി ഇവിടെ ഭംഗിയായി പൂര്‍ത്തീകരിച്ചതിനും
ബിരിയാണിക്കുട്ടീ, ദം ബിരിയാണി എനിക്കും
കുറുമന്‍ ചേട്ടാ, നന്ദീണ്ട്
വക്കാരിചേട്ടാ, ആക്ചുലി അങ്ങിനെ അല്ല. ഗോതമ്പ് മണികളെക്കുറിച്ചൊക്കെ അറിഞ്ഞില്ലെങ്കില്‍ പിന്നെ ഈ തെര്‍മോ ഡയനാമിക്സൊക്കെ വായിച്ചിട്ട് എന്തു കാര്യം? ഞാന്‍ കരുതി എല്ലാര്‍ക്കും അറിയാമെന്ന്
സപ്തന്‍ ചേട്ടാ, താങ്ക്സ്..ഈ ഡിസ്കഷനും..താങ്ക്സ്.
സൂവേച്ചി,വളരെ നന്ദി
കണ്ണൂസേട്ടാ, അഭിപ്രായം വെച്ചതിനും ഡിസ്ക്സ് ചെയ്തതിനും ആയിരം നന്ദി.
പരസ്പരമെ, സത്യായിട്ടും ആ കമന്റ് വായിച്ച് ഞാന്‍ ചിരിച്ചു പോയി.കളിയാക്കിയതാണൊ? പ്രസാദ് എന്ന് തമിഴന്മാര്‍ക്ക് പേരുണ്ട്.. തമിഴ്നാട്ടില്‍ നിന്നുള്ള കരിക്ക് വന്നിട്ടല്ലെ നമ്മളൊക്കെ ഇപ്പോ കുടിക്കുന്നെ..
സിദ്ധാര്‍ത്ഥേട്ടാ ,ഇപ്പോ മനസ്സിലായീന്ന് കരുതുന്നു
ഗന്ധര്‍വ്ജി: ചേട്ടന്റെ കമന്റ് കേള്‍ക്കാന്‍ നല്ല സുഖമുണ്ടെങ്കിലും എന്നെ അങ്ങിനെ ഒന്നും അങ്ങട് പൊക്കല്ലെ,പ്ലീസ്..താങ്ങാനുള്ള കരുത്തില്ല..സത്യം..
കെവിന്‍ ചേട്ടാ, സമസ്യ ആണെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല..
ഇത്തിരിവെട്ടമെ, നന്ദി
അരവിന്ദേട്ടാ, കട്ടി കൂട്ടാനൊക്കെ എനിക്കും അറിയണ്ടെ? ഞാന്‍ കരുതി ഈ പകല്‍ പോലെയുള്ള സത്യം എല്ലാര്‍ക്കും അറിയുമെന്ന്..അപ്പൊ അധികം ഡീറ്റെയില്‍ഡ് ആക്കിയില്ല..പിന്നെ തലയിലും ഒന്നും വന്നില്ല.
അങ്ങിനെ തിരക്കുള്ളവരാണ് എന്നൊക്കെ നോക്കി കഥ ഒക്കെ എഴുതാന്‍ പാടല്ലെ? :-(
തണുപ്പാ: ആ തണുക്കാത്ത കമന്‍സ്റ്റിന് നന്ദി
കരീം മാഷെ: യൂ ഹിറ്റ് ദ നെയില്‍ ഓണ്‍ ഇറ്റ്സ് ഹെഡ്..താങ്ക്സ്.
വിശാലേട്ടാ, ഉപമ കൊള്ളാം
ദിവേട്ടാ,അങ്ങിനെ ഒക്കെ പറഞ്ഞാല്‍ ഞാന്‍ എന്താ ചെയ്യാ? എന്തായലും പേടികണ്ട..എന്നെ നോക്കി ആരും കഥ എഴുതൂല്ല :-)
താരക്കുട്ടീ, താരക്കുട്ടീടെ ഈ വിസിറ്റിന് എപ്പോഴും നന്ദീണ്ട്
നന്ദു: ഹഹഹ..അതേന്നെ.
വേണുവേട്ടാ, നന്ദി
സന്തോഷേട്ടാ, വേണ്ടാ.വേണ്ട..അങ്ങിനെ ഒരിക്ക സന്തോഷേട്ടന്‍ പറഞ്ഞപ്പോഴാണ് ആരാണ്ട് വഴക്ക് പറഞ്ഞത്..എന്തിനാ എന്നെ പറയണ ചീത്ത സന്തോഷേട്ടന്‍ കൂടി കേക്കണെ.
ഉമേഷേട്ടാ...നിങ്ങളൊക്കെ ഇങ്ങിനെ പുക്ശ്ത്തുന്ന കാര്യത്തില്‍ ഇത്രേം ജെനെറസ് ആയത് സത്യം പറഞ്ഞാല്‍ എന്റെ ഭാഗ്യം.
ശനിയന്‍: നന്ദി..എനിക്കിഷ്ടമായി ആ കവിത
അച്യിന്തേച്ചി: തിരിച്ചും നിറയെ ഉമ്മ..
പാചാളം: നാട്ടുകാര് എടുത്തിട്ട് തല്ലണ കാണാന്‍ ഇത്ര ഇഷ്ടാ ? :-)
വല്ല്യമ്മായി, നന്ദി
8:11 PM, August 03, 2006
Inji Pennu said...
ഹഹഹ..
എനിക്ക് ജബീന്ദര്‍ പ്രസാദ് -നെ അങ്ങട് ഇഷ്ടപ്പെട്ടു. ഹഹഹ..
8:22 PM, August 03, 2006
Adithyan said...
..കുടിയേറിപ്പാര്‍ത്ത ഒരു പാവം തമിഴ് കുടുംബം ഗോതമ്പു കൃഷിചെയ്യാനറിയാതെ തളരുന്ന കഥയാണിത് ...
ഹഹ്ഹ്ഹഹഹഹഹഹ്ഹഹഹ് ... പാപ്പാനെ , എനിക്കു വയ്യായേ... :))
ജബീന്ദാര്‍ പ്രസാദ് തൂമ്പയ്ക്ക് തടം വെട്ടി ഗോതമ്പ് നട്ടിട്ട് (ഇഞ്ചി ഒക്കെ നടുന്നതു പോലെ) വെയിലടിക്കാതിരിക്കാന്‍ ഒരു തെങ്ങോല ആ തടത്തിന്റെ മോളില്‍ എടുത്തു വെയ്ക്കുന്ന കാര്യം ഒന്ന് ആലോചിച്ചിട്ട് എനിക്കു ചിരിച്ചിട്ട് ഇരിക്കാന്‍ പറ്റുന്നില്ലേയ്യ് :)))
എനിക്കീ കഥ വായിച്ചിടൊരു ചുക്കും ചുണ്ണാമ്പും മനസിലാവാത്തതു കൊണ്ടല്ലേ ഞാന്‍ ഇതിലേ ഓരോന്നിനും പകരം എനിക്കറിയാവുന്ന കാര്യങ്ങള്‍ വെച്ച് കഥ എഴുതി നോക്കിയെ ;))
10:47 PM, August 03, 2006
ബിനàµà´¦àµ said...
ഹായ്.. അടിപൊളിയായല്ലോ.. ഇതെങ്ങനെ ശരിയാക്കി എന്നുംകൂടി പറഞ്ഞുതരണം. ഞാന്‍ കുറേ നാളായി ഒരു നല്ല റ്റെമ്പ്ലേറ്റിനു വേണ്ടി അലയുന്നു. പ്ലീസ്...
11:13 PM, August 03, 2006
Immigrant in Canada said...
kadavule! this story made me sweat.. I had to read over and over..still didn't understand..then read all the comments..
Ente ammoo..kadichapottatha dialogues and discussions..
Finally..here is my take..
Female infanticide is a fashionable industry in India.. and 'you' and 'i' are responsible, as we do nothing for those who have no voices/choices..
Sarah
12:33 AM, August 04, 2006
daly said...
ഇതാരാ ഇഞ്ചി പെണ്ണ് എന്നു നോക്കി വന്നതാ. ഇതെന്തു പറ്റി എല്‍ജേച്ചി? ഞാന്‍ ഹൈഫയില്‍ വന്നു.
ഇനി കഥ. ഞാന്‍ ഇടക്കെപ്പോഴൊ ഇതു വായിച്ചിരുന്നു. കാര്യം നന്നായി മനസ്സിലകുകയും ചെയ്തു. പിന്നെ കമന്റുകള്‍ വായിച്ചു കുറെ ചിരിച്ചു.
പഞ്ചാബില്‍ നിന്നും തമിഴിലേക്കു വന്നപ്പോള്‍ ചാടിയ ചാട്ടം ഒരു ഹൈ ജമ്പ് ആയി. അതൊന്ടാവും ഈ കണ്‍ഫൂഷ്യന്‍ ഉണ്ടായത്. ഇത്തിരി എഫൊര്‍ട്ട് എടുത്ത് എഴുതിയാല്‍ സ്പാര്‍ക് പോലെ തന്നെ നല്ല സാഹിത്യവും ചേര്‍ന്ന കഥ എഴുതാലൊ... ഒന്നു ശ്രമിക്കൂ ഇഞ്ചീസ്
5:02 AM, August 04, 2006
ചാകàµà´•ോചàµà´šà´¿ said...
വല്ലാതൊരു കഥ.
ഒരിത്തിരി നോവ് ബാക്കി വെച്ചിരിക്കുന്നു.
നന്നായിട്ടുണ്ട്‌ട്ടോളിന്‍
6:02 AM, August 04, 2006
അജിതàµâ€Œ | Ajith said...
എല്‍ജിയേയ്..
ഭയങ്കരം.. പക്ഷെ എവിടെയോ എന്തൊക്കെയോ മനസിലായില്ല.. ഇനി കമന്റ് വായിക്കുക തന്നെ.
10:15 AM, August 04, 2006
സിദàµà´§à´¾à´°àµâ€à´¤àµà´¥à´¨àµâ€ said...
കണ്ണൂസിന്റെ രണ്ടാമത്തെ കമന്റില്‍ കാര്യം വെളിവായി ഇഞ്ചിപ്പെണ്ണേ.
ഇവിടെ രണ്ടു കാര്യങ്ങള്‍ക്കുമിടയ്ക്കു് ഒരു വേര്‍തിരിവിട്ടിരുന്നെങ്കില്‍ (ഉദാ: '****' ഇങ്ങനെ വല്ലതും) ഇത്രയും ആശയക്കുഴപ്പമുണ്ടാവില്ലായിരുന്നു. പിന്നെ ടിപ്സ് ആയി കൊടുത്ത സാധനങ്ങള്‍ കഥയ്ക്കു് ശേഷം കൊടുക്കുന്നതു് നാട്ടുനടപ്പുള്ള കാര്യമാണു് കേട്ടോ. വായനക്കാരന്റെ ജി. കെ. പരിശോധിക്കാനല്ലല്ലോ നമ്മള്‍ കഥയെഴുതേണ്ടതു്;-). ഇത്രയുമെഴുതിയതു് IP താല്‍പര്യത്തോടെ കഥയെഴുതുന്നതു കൊണ്ടാണു് (പിന്നെ ഏട്ടാ എന്നു ചേര്‍ത്തു് വിളിക്കുന്നതു കൊണ്ടും;-).
പിന്നെ, പായല്‍ എന്നാല്‍ പാദസരം അല്ലേ?? വളയ്ക്കു് ചൂടി എന്നല്ലേ ഹിന്ദി??
ചൂടിയാം... ചമക് ചം ചൂടിയാം എന്നൊരു പാട്ടുമുണ്ടു് ( 'രുദാലി'യിലേതാണെന്നു തോന്നുന്നു)
4:58 AM, August 05, 2006
à´®àµà´²àµà´²à´ªàµà´ªàµ‚ said...
കമെന്റുകള്‍ വായിച്ചു , കഥയും...
ഓഫും അടികളും എല്ലാം.. :)
5:03 AM, August 05, 2006
Satheesh said...
ബൂലോഗത്തിലെ വലിയ ഒരു പ്രഹേളികയാണീ ഇല്‍ജി (:-))! പല പോസ്റ്റുകളിലും ഇല്‍ജി വെക്കുന്ന കമന്റുകളും സ്വന്തം പോസ്റ്റും തമ്മില്‍ അജഗജാന്തരം!
വളരെ നന്നായി എഴുതിയിരിക്കുന്നു..
ഗോതമ്പു മണികളുടെയും തോര്‍ത്തിന്റെയും സംഗതികള്‍ അറിഞ്ഞിരുന്നെങ്കില്‍ കൂടി ഇതൊക്കെ ഇങ്ങനെ connect ചെയ്യാന്‍ വേറെ kidney വേണ്ടിവന്നു! അത്രക്കെത്തിയില്ലെങ്കിലും ‘ജമീന്ദര്‍ പ്രസാദ് ഗോതമ്പ് കൃഷി നടത്തി കുത്തുപാളയായ് തമിള്‍നാട്ടിലേക്ക് കുടിയേറി.....‘!
12:44 PM, August 05, 2006
പാരàµâ€à´µà´¤à´¿ said...
ഇഞ്ചി...
എവിടെ പോയി? കാണുന്നില്ലല്ലോ?ഞാന്‍ നിങ്ങളെയൊക്കെ ക്ഷണിച്ചത് അറിഞ്ഞില്ലേ?അതോ വീകെന്റിലെ ഒളിച്ചുകളിയാണോ?അവിടെ സുവേച്ചി വരെയെത്തി..ഞാന്‍ ഹാപ്പിയായി നോക്കിയിരിക്കുവാ..ഇഞ്ചി കൂടി വാന്നെ...
-പാര്‍വതി.
6:38 AM, August 06, 2006
ബിനàµà´¦àµ said...
Dum Dum Dum.. anybody here????
8:53 PM, August 07, 2006
qw_er_ty
ദേവപഥത്തിലെ നിരൂപണ പോസ്റ്റില്‍ ഇഞ്ചി ക്വോട്ട് ചെയ്ത പാപ്പാന്റെ കമന്റില്‍ കണ്ട് ജബീന്ദര്‍ പ്രസാദ് ആരെടാാന്ന് നോക്കാന്‍ വന്നതാ.
ഈ കഥ എനിക്കിഷ്ടമായി.തല തിരിഞ്ഞ് വായിച്ചതോണ്ടായിരിക്കാം (കമന്റുകള്‍ക്കു ശേഷം കഥ) പഞ്ചാബിന്നും തമിഴ്നാട്ടിലേക്ക് ചാടാന്‍ പറ്റി. പതിയെ മാറുന്ന ചുവപ്പിന്റെ മുഖം- ഇഷ്ടമായി.
പാപ്പാന്റെ കമന്റില്‍ പാപ്പാന്‍ ഹാള്‍മാര്‍ക്ക് ഹ്യൂമറേ കാണാനാവുന്നുള്ളൂ. ഇഞ്ചിയോട് കഥ എഴുത്ത് നിര്‍ത്താന്‍ പറഞ്ഞൂന്നൊക്കെ ചുമ്മാ എസ്കേപ്പിസം കാണിച്ചാ ഇടിച്ച് ഡിസ്ക് ഷേപ്പ് മാറ്റും. സമയം കളയാതെ അവിടെ എഴുതി കൂട്ടിയതൊക്കെ ഇങ്ങ് പോസ്റ്റ് ഇഷ്ടത്തീ:)
othiri suspensode ezhuthiyirikkunnu.good writing style
Post a Comment