അമേരിക്കയുടെ ഒരു വലിയ സൌകര്യം ഇവിടത്തെ ഫ്രീ ലൈബ്രറി സിസ്റ്റം ആണ്. എല്ലാ സിറ്റിക്കും ഒരു മെയിന്‍ ലൈബ്രറിയുടെ ശാഖയുണ്ട്. അതില്‍ ഒരു വന്‍ പുസ്തക ശേഖരവും സിനിമാ ശേഖരവും ഉണ്ട്. അത് ഫ്രീയുമാണ്. നമ്മുടെ ഡ്രൈവിങ്ങ് ലൈസന്‍സ് മാത്രം കാണിച്ചാല്‍ മതി. എന്ന് വെച്ചാല്‍ നിങ്ങള്‍ ഒരു പുസ്തകപ്രേമിയൊ സിനിമാപ്രേമിയോ ആണെങ്കില്‍ ഇത്രേം സന്തോഷം തരുന്ന വേറെ ഒരു കാര്യം ഇല്ല.
അതു മാത്രമല്ല, എല്ലാ ലൈബ്രറിയിലും നമുക്ക് ഒരു അപേക്ഷ കൊടുക്കാവുന്ന സംവിധാനമുണ്ട്. നമുക്കിഷ്ടപ്പെട്ട ലോക സിനിമകളോ പുസ്തകങ്ങളോ അവര്‍ ശേഖരത്തില്‍ ഉള്‍പ്പെടുത്തണമെങ്കില്‍. കാണുന്ന ലൈബ്രറികള്‍ മൊത്തം പോയി സത്യജിത് റായുടെ സിനിമകളും നല്ല ഇന്ത്യന്‍ ഇംഗ്ലീഷ് പുസ്തകങ്ങളും അപേക്ഷ എഴുതിയിടുകയാണെന്റെ പ്രധാന ജോലി പുതിയ ഒരു സിറ്റിയില്‍ ചെന്നാല്‍.
മൊത്തം സമയവും ലൈബ്രറിയില്‍ ഇതു പോലെ കറങ്ങുന്നത് കൊണ്ട് ഒത്തിരി സിനിമകള്‍ കാണാന്‍ എനിക്ക് അവസരം ഉണ്ടായിയിട്ടുണ്ട്. നാട്ടിലേക്ക് ദൈവാനുഗ്രഹത്താല്‍ തിരിച്ച്പോവുകയാണെങ്കില്‍ ഈ ലൈബ്രറി മൊത്തം എങ്ങിനെ കൊണ്ട്പോവും എന്നേയുള്ളു ഒരു വിഷമം. ഞങ്ങള്‍ രണ്ടാളും മുഴുത്ത സിനിമാ പ്രാന്ത്രരാണ്. പ്രത്യേകിച്ചും മെയിന്‍സ്റ്റ്രീം സിനിമകള്‍ അല്ലാതെ സ്വതന്ത്ര സിനിമകളുടെ. അങ്ങിനെ കഴിഞ്ഞ ആശ്ച കണ്ട സിനിമായാണ്,
ഹൌസ് ഓഫ് സാന്റ് ആന്റ് ഫോഗ് (House of Sand and Fog)
ഇതൊരു സിനിമാ നിരൂപണം അല്ല. അതിനുള്ള വിവരം എനിക്കില്ല. വെറുതെ ഒരു റെക്കംന്റേഷന്‍ മാത്രം എന്ന് കരുതിയാല്‍ മതി.
സിനിമയുടെ കഥ വളരെ സാധാരണമായ ഒന്നാണ്. പക്ഷെ ആ സാധാരണ കഥാതന്തുവില്‍ കൊരുത്തിരിക്കുന്ന മനുഷ്യന്റെ പാഷന്‍ വളരെ വളരെ ശ്രദ്ധേയമാണ്. ഗാന്ധി സിനിമയില്‍ അഭിനയിച്ച ബെന്‍ കിംഗ്സ്ലി ഇതിലെ പ്രധാന റോളില്‍ ആണ്. നായകനെയോ നായികയേയൊ ഒന്നും പ്രത്യേകിച്ചു എടുത്തു കാണിക്കാത്ത, മനുഷ്യന്റെ തീവ്രമായ പാഷന്‍ നല്ലതുപോലെ വരച്ചു കാട്ടുന്ന ഒരു ചിത്രം ആണിത്. സിനിമായുടെ അവസാന ഭാഗം വരെ ആ വികാര തീവ്രത നിലനിര്‍ത്തിയിട്ടുണ്ട്. രണ്ട് കുടുമ്പങ്ങളുടെ നിലനില്പിനു വേണ്ടിയുള്ള സ്വാര്‍ത്ഥത നല്ലവണ്ണം വരച്ച് കാട്ടിയിട്ടുണ്ട്.
റഷ്യന്‍ സംവിധായകനായ Vadim Perelman യുടെ ആദ്യത്തെ സംരഭം ആണെന്ന് തോന്നുന്നു. ഒരു സിനിമായുടെ വിജയം നിര്‍ണ്ണയിക്കുന്നതില്‍ അവാര്‍ഡുകള്‍ക്ക് സ്ഥാനമുണ്ട് എന്ന് കരുതുന്നുണ്ടെങ്കില്‍ ദേ ഇതു അതിനുള്ള ലിസ്റ്റാണ്.
കാണാന്‍ സാധിക്കുന്നെങ്കില്‍ കാണുക.
2006-08-13
ഹൌസ് ഓഫ് സാന്റ് ആന്റ് ഫോഗ്
Subscribe to:
Post Comments (Atom)
1 പ്രതികരണങ്ങള്‍:
24 comments:
archana said...
I have seen this movie, i was totally disturbed for couple of hours after that. But loved it though.
1:35 AM, August 14, 2006
കലേഷàµâ€Œ | kalesh said...
ഭാഗ്യവതി!
:)
2:28 AM, August 14, 2006
കൈതàµà´¤à´¿à´°à´¿ said...
ചിത്രത്തിന്റെ പേരിഷ്ടായി... കഥയുമായ് എന്തെങ്കിലും ബന്ധം ഇതിനുണ്ടോ? ഏന്താനു സബ്ജെക്റ്റ്? കാണാന്‍ ശ്രമിക്കാം....
2:29 AM, August 14, 2006
ബിരിയാണികàµà´•àµà´Ÿàµà´Ÿà´¿ said...
ഈ ഇഞ്ചിപെണ്ണ് ഒരു പ്രത്യേകജീവി തന്നെ. ഇതിന് താല്പര്യമില്ലാത്ത എന്തെങ്കിലും വിഷയം ഉണ്ടോ ഈ സൂര്യന് കീഴെ ആവോ. :)
2:32 AM, August 14, 2006
ഇതàµà´¤à´¿à´°à´¿à´µàµ†à´Ÿàµà´Ÿà´‚ said...
കാലേഷ് ഭയിയുടെ വാക്കുകള്‍ ഞാനും ആവര്‍ത്തിക്കുന്നു.
ഭാഗ്യവതി.......
2:38 AM, August 14, 2006
à´šà´¨àµà´¤àµ said...
അസൂയ തോന്നുന്നു..ശരിക്കും..
2:56 AM, August 14, 2006
പെരിങàµà´™àµ‹à´Ÿà´¨àµâ€ said...
കൈത്തിരിയെ, ചലച്ചിത്രത്തെ കുറിച്ചുള്ള വിക്കി ലേഖനം നോക്കൂ. ആ ലേഖനം വായിച്ചപ്പോള്‍ 2005 -ലെ ഓസ്കര്‍ വിന്നറായ ക്രാഷ് എന്ന ചിത്രത്തെക്കുറിച്ചും ഓര്‍മ്മവന്നു.
3:20 AM, August 14, 2006
അരവിനàµà´¦àµ :: aravind said...
എല്‍ജ്യേ...എനിക്ക് സങ്കടം സഹിക്കാന്‍ വയ്യ..
ഇവിടെ എം.നെറ്റ് എന്ന മൂവീ ചാനലില്‍ കഴിഞ്ഞ മാസം അച്ചാല്‍ പിച്ചാല്‍ കാണിച്ച പടമായിരുന്നു ഇത്.
ഇന്‍ഫോ എടുത്ത് വായിച്ചു നോക്കി, ഓ ഒരു രസമില്ലല്ലൊ എന്ന് വിചാരിച്ച് മാറ്റി ഫുഡ് ചാനലിലെ കുക്കറി ഷോ കണ്ടു...
ഛേ..ഇപ്ലല്ലേ അറീന്നേ...കാണേണ്ട പടമാരുന്നെന്ന്!!
ഇനീം വരുമാരിക്കും.
ബൈ ദ ബൈ, അമേരിക്കന്‍ ബ്യൂട്ടി ഈ ആഴ്ച കണ്ടു. അതെ..ആ മള്‍ട്ടി അവാര്‍ഡ് വിന്നിംഗ് പടം തന്നെ.
അറിയാതെ ചോദിച്ചു പോയി “എന്നാ ***ആ ഈ എടുത്തേക്കണേ” ന്ന്...
അടിപൊളി ഇടിപൊളി എന്നൊക്കെ പലരും പുകഴ്ത്തിയെങ്കിലും എനിക്കാ സിനിമയില്‍ വര്‍ത് വാച്ചിംഗ് എന്തെങ്കിലുമുണ്ടെന്ന് തോന്നിയില്ല. ഒരു ഒരു...സബ്‌സ്റ്റന്‍സ് ഇല്ലാത്ത കഥ...തീരെ ബലമില്ലാത്ത ഒരു കഥ..ഒരു പക്ഷേ അമേരിക്കക്കാരന്‍ അല്ലാത്തത് കൊണ്ടാകാം...
ഇനി അതുപോലെയെങ്ങാനുമാ ഇതെങ്കില്‍..അമ്മച്ചിയാണെ എല്‍ജീടെ മീന്‍കറിയില്‍ ഞാന്‍ ഉപ്പ്മാങ്ങാ കമത്തും.
6:27 AM, August 14, 2006
Inji Pennu said...
അതെന്നാ ഭാഗ്യവതി എന്ന് പറഞ്ഞെ? അവിടെ സിനിമ കാണാന്‍ പാടാണൊ? അതു സൌദി അറേബ്യയില്‍ അല്ലെയുള്ളൊ പ്രശ്നം?
അരിന്ദേട്ടാ...അയ്യൊ..അമേരിക്ക്അന്‍ ബ്യൂട്ടി ടോട്ടല്‍ വേസ്റ്റ് ആയിട്ട് എനിക്ക് തോന്നി.
അതുപോലെ മിസ്റ്റിക് റിവര്‍ ഒക്കെ ഒരു തട്ട് പൊളിപ്പന്‍ ഇംഗ്ലീഷ് സിനിമ.അത്ര്യുള്ളൂ...ഹാലിബേരിക്ക് അവാര്‍ഡ് കിട്ടിയ മോണ്‍സ്റ്റേര്‍സ് ബാള്‍ ഒക്കെ വെറും വേസ്റ്റ് പോലെ..ഇത് കണ്ടിട്ട് നമ്മുടെ രണ്ടാളുടേം ടേസ്റ്റ് സേം ആണോന്ന് നോക്കാം. എന്നാല്‍ നമുക്കു സേം പിഞ്ച് അടിച്ച് കളിക്കാം :)
9:19 AM, August 14, 2006
ബിനàµà´¦àµ said...
ഇവിടേയും ഉണ്ട് ലൈബ്രറി. അതു കൂടുതല്‍ ഉപയോഗിക്കുന്നത് മോള്‍ ആണെന്നു മാത്രം. ഞാന്‍ ഹിന്ദി, തമിഴ് സിനിമകള്‍ എടുക്കാനായി മാത്രം പോവുന്നു. ഈ സിനിമ നല്ലതാണെങ്കില്‍ ഇനി പോവുമ്പോള്‍ നോക്കട്ടെ. ആഴ്ചയിലൊരിക്കലാണ് വിസിറ്റ്. :)
12:02 PM, August 14, 2006
Adithyan said...
എന്തൊരു കോ-ഇഞ്ചി-സിഡെന്‍സ്... ഇന്നലെ പുലിവര്യന്‍ സിബുവും ഞാനും കൂടി കാറില്‍ പോകുമ്പോള്‍ സിബു എന്നെ ഉപദേശിച്ചതേയുള്ളു - ഇവിടുത്തെ ലൈബ്രറിയില്‍ ഒക്കെ പോയി നല്ല പടങ്ങള്‍ ഒക്കെ എടുത്തു കാണാന്‍... :) ബ്ലോഗിങ്ങ് കഴിഞ്ഞിട്ട് ഒന്നിനും സമയമില്ലാത്ത രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത് :)
“ഹൌസ് ...” കൊള്ളാം.. നല്ല പടം..
അമേരിക്കന്‍ ബ്യൂട്ടിയുടെ ഇതിവൃത്തത്തിന്റെ അന്തര്‍ലീനതകളിലേയ്ക്ക് ഇറങ്ങിച്ചെല്ലണമെങ്കില്‍ ഒരു അമേരിക്കന്‍ മനസ്സുണ്ടാവണം എന്നു തോന്നുന്നു. നമുക്ക് അജ്ഞമായ(?) പലതരം ബന്ധങ്ങളാണല്ലോ! അതുകൊണ്ട് മിക്കവാറും ഇന്ത്യക്കാര്‍ ഒക്കെ അതു കണ്ടാ ഒരു കാറ്റ് അടിച്ച് ആ റോസ് ഒക്കെ ഒന്നു പറന്നിരുന്നെങ്കില്‍ എന്നും പറഞ്ഞേച്ച് എണീറ്റു പോരാം..
7:21 PM, August 14, 2006
കൂമന്‍ said...
കൊള്ളാം. അടുത്ത തവണ ഡിവീഡി എടുത്ത് കണ്ടു കളയാം.
7:46 PM, August 14, 2006
സനàµà´¤àµ‹à´·àµ said...
സീയാറ്റിലിലെ കിംഗ് കൌണ്ടി ലൈബ്രറിയുടെ ഒരു സ്ഥിരം ഉപയോക്താവാണ് ഞാന്‍. എന്നേക്കാള്‍ കൂടുതല്‍ ലൈബ്രറി ഉപയോഗിക്കുന്നത് ഭാര്യയും കുഞ്ഞും തന്നെ. പല ക്ലാസിക് ഇംഗ്ലീഷ് സിനിമകളും ലൈബ്രറിയില്‍ നിന്ന് എടുത്താണ് കണ്ടിട്ടുള്ളത്. (ഇത് അമേരിക്കയിലെ തന്നെ വലിയൊരു സിസ്റ്റമാണന്ന് വിക്കി പറയുന്നു). ഈ ലൈബ്രറിയില്‍ വാനപ്രസ്ഥം പോലെ ചില മലയാള സിനിമകള്‍ പോലും ഉണ്ട്. എല്‍ജിയെപ്പോലെ ഞാനും പുസ്തകങ്ങള്‍ക്കും സിനിമകള്‍ക്കുമായി ചില നിര്‍ദ്ദേശങ്ങള്‍ കൊടുക്കാറുണ്ട്.
ഹൌസ് ഓഫ് സാന്റ് ആന്റ് ഫോഗ് ഞാന്‍ റിസര്‍വ് ചെയ്തിട്ടുണ്ട്. രണ്ടുമൂന്നാഴ്ച മുമ്പ് കണ്ട റഷ്യന്‍ ആര്‍ക് ഭാര്യയ്ക്കിഷ്ടപ്പെട്ടെങ്കിലും എനിക്കിഷ്ടമായില്ല. ഒറ്റഷോട്ടില്‍ ചിത്രീകരിച്ച ഏറ്റവും നീളമേറിയ ചിത്രമാണ് ഒന്നര മണിക്കൂറൊളം ദൈര്‍ഘ്യമുള്ള റഷ്യന്‍ ആര്‍ക്.
8:07 PM, August 14, 2006
അരവിനàµà´¦àµ :: aravind said...
ബന്ധങ്ങളുടെ സങ്കീര്‍ണ്ണതയല്ല പ്രശ്നം ആദിത്യാ..റോസ് കാറ്റില്‍ പറക്കാത്തതുമല്ല.
എന്തോ അവസാനം വന്നപ്പോള്‍ ഒരു കഥയില്ലാ കഥപോലെ..
ഒരു തെറ്റിദ്ധാരണയുടെ പുറത്ത് ഒരുത്തന്‍ വെടി വക്കുന്നു. അരാണ് പിന്നില്‍ എന്നറിയാതെ നായകന്‍ മരിക്കുന്നു.നായിക കരയുന്നു, ബാക്കി എല്ലാവരും ഞെട്ടുന്നു.
സംവിധായകന്‍ എന്താണ് ഈ മൊത്തം കഥയിലൂടെ പറയാന്‍ ഉദ്ദേശിച്ചത്?
എന്താണ് ഈ സിനിമാ കാണിക്കുന്നത്?അമേരിക്കന്‍ ഫാമിലിയിലെ ശിഥിലബന്ധങ്ങളുടെ പരിശ്ഛേദമോ?
എന്നിട്ട് എന്താണ് കണ്‍ക്ലൂഷന്‍? അവസാനം കടിച്ചാല്‍ പൊട്ടാത്ത കാവ്യാത്മകമായ ഡൈലോഗ്‌സ് അടിക്കുന്നുണ്ട് ലെസ്റ്റര്‍ ബേണ്‍ഹാം(ചത്തിട്ട്). ചിലപ്പൊള്‍ അത് മനസ്സിലാകാഞ്ഞിട്ടാകാം. ഒന്നു കൂടി കണ്ട് നോക്കട്ടെ.
അല്ല, കുഴപ്പമില്ലായിരുന്നു, ഇത്രയും അവാര്‍ഡ് ഒക്കെ കിട്ടിയ സ്ഥിതിക്ക് വല്ലതും പ്രതീക്ഷിച്ചത് കൊണ്ടാകാം..
ചോദ്യം ഇത്രയും അവാര്‍ഡ് ഒക്കെ കൊടുക്കാന്‍ മാത്രമുണ്ടോ എന്നായിരുന്നു.
വട്ട് ഫാമിലീസിനെ കാണാനാണെങ്കില്‍ ‘ടെക്സാസ് ചെയിന്‍ സോ മര്‍ഡര്‍‘ കണ്ടാല്‍ പോരേ ഹി ഹി ;-))
വേറൊരു പടം കണ്ടും വട്ടായി.പക്ഷേ കുറേ കൂടി ഇഷ്ടപ്പെട്ടു, പ്രത്യേകിച്ചും വേറിട്ട് നില്‍ക്കുന്ന, കഥപറയുന്ന, കഥ കാണിക്കുന്ന രീതി കൊണ്ട്. പള്‍പ്പ് ഫിക്ഷന്‍.
3:02 AM, August 15, 2006
salini said...
ഭാഗ്യവതി, ഈ കുവൈറ്റില്‍ ഇതൊക്കെ എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം എന്നു പറയാനേ പറ്റൂ. ഞാന്‍ ഏറ്റവും മിസ്സ് ചെയ്യുന്നത് ലൈബ്രറിയാണു, കയ്യിലുള്ള പുസ്തകന്ങ്ങള്‍ എതാന്ടു മനപാഠമായി. എന്റെ ബ്ലൊഗില്‍ വന്ന് ശാലിനിക്കുട്ടി എന്ന് വിളിച്ചു ഓമനിച്ചതിനു നന്ട്രി.
3:33 AM, August 15, 2006
Inji Pennu said...
ദേ ഇതു നോക്കിക്കെ...ബ്ലോഗിലോരു സ്വാതന്ത്ര്യ പരേഡ്. കേരളത്തിന്റെ നാല് ഫ്ലോട്ട് ഉണ്ട്. കേരളത്തിന്റെ ആണ് കൂടുതതല്‍.... ഞങ്ങള്‍ പെമ്പിള്ളേരുടെ മിടുക്ക് കണ്ടോ? :-)
http://www.nandyala.org/mahanandi/
ഈ പെങ്കൊച്ച് ഒരു പുപ്പുലിയാണ്..
9:02 AM, August 15, 2006
Adithyan said...
പള്‍പ്പ് ഫിക്ഷന്‍ ഇഷ്ടപ്പെട്ട അരവിന്ദന്‍ ഒരു ബുദ്ധിജീവിയാണല്ലേ? ആ പടം ആദ്യം കണ്ട് വട്ടായത്, വീണ്ടൂം വീണ്ടും കണ്ട് വീണ്ടും വീണ്ടും വട്ടായത് ഒക്കെ ഓര്‍ക്കുന്നു. ;)
അവസാനം ശ്രമം ഉപേക്ഷിച്ചു കൊണ്ട് എന്റെ ഒരു ദോസ്ത് പടത്തെ ഇങ്ങനെ വിലയിരുത്തി. “ഈ കഥ തുടങ്ങുന്നത് സിനിമ പകുതി ആവുമ്പോഴാണ്. കഥയുടെ ക്ലൈമാക്സ് സിനിമയില്‍ ആദ്യമേ കാണിക്കും. സിനിമയുടെ ക്ലൈമാക്സിനടുപ്പിച്ചാണ് കഥ വികസിക്കുന്നത്” :)
കഥ കാണിക്കുന്ന രീതി കൊണ്ട് എനിക്കിഷ്ടപ്പെട്ട പടമാണ് മെമെന്റോ. ഓരോ മെമ്മറി ഫ്രെയിമായി പുറകോട്ട് പോകുന്നത് വളരെ ഇഷ്ടപ്പെട്ടു. പിന്നെ കെരി അനെ മോസ്സിനെ എനിക്കു പണ്ടേ ഇഷ്ടമാണ് ;)
11:34 AM, August 15, 2006
ദിലàµâ€à´¬à´¾à´¸àµà´°à´¨àµâ€ said...
അടുത്ത ജന്മത്തിലെങ്കിലും ഏതെങ്കിലും ലൈബ്രറിയില്‍ പുഴുവോ പാറ്റയോ ആയെങ്കിലും ജനിച്ചാല്‍ മതിയായിരുന്നു എന്നാണ് എന്റെ പ്രാര്‍ത്ഥന. ഇഞ്ചി ചേച്ചീ അസൂയയുണ്ട്!
11:43 AM, August 15, 2006
Inji Pennu said...
അരവിന്ദേട്ടാ,
ഞാനും സേം പിഞ്ച്...അപ്പൊ നമ്മുടെ ടേസ്റ്റൊക്കെ കുറേശ്ശെ സേം ആയിരിക്കണം. സാധാരണ ഇംഗ്ലീഷ് സിനിമ കാണുമ്പൊ കുറച്ച് നേരം കണ്ണടച്ച് ഇരിക്കേണ്ടി വരുമെങ്കില്‍ ഇതിന് കുറേ അധികം നേരം കണ്ണടച്ച് ഇരിക്കേണ്ടി വരും...എന്നാലും പള്‍പ്പ് ഫികഷന്‍ എനിക്കും തരക്കേടില്ലാന്ന് തോന്നിയ പടമാണ്. സ്റ്റോറി ടെല്ലിങ്ങ് അപാരം ആണതില്‍.
എന്നാല്‍ അരവിന്ദേട്ടന്‍ ട്രാഫിക് കണ്ടൊ? ഇല്ലെങ്കില്‍ ദയവായി എടുത്ത് കാണണെ...
എന്നെ പിടിച്ച് കുലിക്കിയ പടമാണ്.
ഒറ്റ പ്രാവശ്യമേ കണ്ടുവെങ്കിലും അതിലേ ഒരോ സീനും കുറേയൊക്കെ ഓര്‍മ്മയുണ്ട്....
ഈ ഓസ്ക്കാര്‍ കുറേ ഒക്കെ ബയസ്ഡ് ആണ്. 9/11 കഴിഞ്ഞ ഉടനെ അതു വരെ മൈന്‍ഡ് ചെയ്യാതിരുന്ന ആഫ്രിക്കന്‍ അമേരിക്കാന്‍സിന് ഓസ്കാറോട് ഓസ്കാര്‍....അതുകൊണ്ട് ഓസ്റ്റ്കാര്‍ നോമിനേഷന്‍സ് കാണുന്നതാണ് എന്റെ നോട്ടത്തില്‍ നല്ലത്..
11:47 AM, August 15, 2006
അരവിനàµà´¦àµ :: aravind said...
ബുദ്ധിജീവിയോ? ഞാനോ? പഷ്ട്! (ഇങ്ങനെ പരസ്യമായി വിളിച്ചെന്നെ നാണം കെടുത്ത്യല്ലോ ആദ്യേ..ഇവിടെ നമ്മള് തന്നെയൊള്ളാരുന്നേല്‍ ഞാന്‍ തലയാട്ടിയേനെ!)
ബുദ്ധുജീവി എന്നായിരിക്കും ഉദ്ദേശിച്ചത് അല്യോ :-)
ഓ..ആ സിനിമാ കണ്ട് എനിക്കും വട്ടായതാ. പക്ഷേ ഇഷ്ടപ്പെട്ടു..അതിന്റെ ആ ഒരു സ്റ്റൈല്‍ അപാരം എന്ന് തോന്നി.പിന്നെ റ്റരാന്റീനോ അച്ചായനെ എനിക്ക് പണ്ടേ ഇഷ്ടമാ.
വേറെ ഒരു പടമുണ്ട്. സിമ്പിള്‍ ഫാന്റസി കഥ..പക്ഷേ എനിക്ക് വല്ലാതെ അങ്ങ് പിടിച്ചുപോയി. എന്തൊക്കെയോ അര്‍ത്ഥങ്ങള്‍ ഒളിഞ്ഞിരിക്കും പോലെ..
റ്റിം ബര്‍ട്ടന്‍ സംവിധാനം ചെയ്ത്, എവാന്‍ മക്‍ഗ്രെഗര്‍ അഭിനയിച്ച “ബിഗ് ഫിഷ്.“
നോമിനേഷനും കിട്ടിയിട്ടുണ്ട്.
കണ്ടിട്ടില്ലേല്‍ കണ്ട് നോക്കൂ.
ഇഞ്ചിയേ..
ട്രാഫിക് കണ്ടില്ല...കാണാന്‍ ചാന്‍സില്ലാഞ്ഞിട്ടല്ല...സോഡെന്‍ബെര്‍ഗിന്റെ അല്ലിയോ? അമറന്‍ ആയിരിക്കും. പക്ഷേ
അയാളുണ്ടല്ലോ, മൈക്കല്‍ ഡഗ്ലസ് അയാളെ എനിക്ക് കണ്ടോണ്ടിരിക്കാന്‍ പറ്റത്തില്ല.
സാമദ്രോഹി..അയാളുടെ പടം കാണുന്നത് ഞാന്‍ അയാള് കാത്തറിന്‍ സീറ്റാ ജോണ്‍സിനെ കെട്ടിയപ്പം നിര്‍ത്തിയതാ!
എന്നാ ചതിയായിപ്പോയി!
:-)) എന്താണോ എന്തോ...ഒത്തിരി പ്രാവിശ്യം ചാന്‍സ് ഉണ്ടായിട്ടും സ്കിപ് ചെയ്ത പടമാ അത്.
എന്തായാലും ഇനി ഉടനെ കാണാം.
പോരട്ടെ ..അ വന്നോട്ടെ...ലിസ്റ്റ് പോന്നോട്ടെ.
പക്ഷേ എന്നാ ഒക്കെയായാലും ഇതൊക്കെക്കണ്ട് മസിലു കേറിയിരിക്കുമ്പം അതൊക്കെ ഒന്ന് റിലാക്സ് ആകാന്‍ ഭരത്ചന്ദ്രന്‍ ഐ.പി.എസ് മുന്നില്‍ വന്ന് നിന്ന് രണ്ട് ഡൈലോഗും കാച്ചി ഒന്ന് ഷിറ്റടിക്കണം.
സംഗതി എന്നതാണേലും നമ്മളൊക്കെ മലയാളികളല്ല്യോ! :-)
12:05 PM, August 15, 2006
saptavarnangal said...
ദില്‍ബന്റെ കമന്റ് പിന്മൊഴിയില്‍ കണ്ടപ്പോള്‍ കുളിമുറിയില്‍ ‘ഈച്ചജന്മം’ ആഗ്രഹിക്കുന്നവനന്റെ ചെറു കഥ ഓര്‍ത്തു പോയി.മുകുന്ദന്‍ എഴുതിയതു എന്നാണ് എന്റെ ഓര്‍മ്മ. എന്നാലും ഒരു സംശയം മുകുന്ദനാണോ അതോ എം ടി യാണോ ആ ചെറുകഥ എഴുതിയതു ?
9:21 PM, August 15, 2006
Inji Pennu said...
ഹഹഹ..അരവിന്ദേട്ടാ..എത്ര സത്യം... ഇതിന്റെ അതിപ്രസരം ആവുമ്പോള്‍ ഇടക്കൊക്കെ കുട്ട്യേട്ടത്തീടെ പോസ്റ്റില്‍ പറഞ്ഞ പോലെ നമ്മുടെ റോജായും ബോംബേയും മഴയും DDLJയും കിരീടവും ഒക്കെ കണ്ട് കരഞ്ഞ്..ചിരിച്ച്..റൊമാന്റിക്ക് ആയി ഇരിക്കണം..!
ദില്‍ബൂട്ടിയെ, പുഴുവും പാറ്റയും ആയാല്‍ പിന്നെ എങ്ങിനെയാ വായിക്കാന്നെ? :)
12:09 AM, August 16, 2006
അമ്പിളി said...
ഇഞ്ചീ,
ഓര്‍ക്കുമ്പോള്‍ ഇപ്പൊഴും ഉറക്കമില്ലത്ത രാത്രികള്‍ തരുന്നു കഴിഞ്ഞവര്‍ഷം കണ്ട ആ ചലച്ചിത്രം - ഒരു പക്ഷേ ആണ്മക്കളുള്ള എല്ലാ പ്രവാസികള്‍ക്കും അങ്ങനെതന്നെയായിരിക്കും, അല്ലെ?
അമ്പിളി
6:52 AM, August 16, 2006
വലàµà´¯à´®àµà´®à´¾à´¯à´¿ said...
ഒരു ഓ.ടോ
യുറേക്കാ യുറേക്കാ
(ഓഫീസിലായത് കോണ്ട് എണീറ്റ് ഓടുന്നില്ല)
ഇഞ്ചി പെണ്ണേ,
കമന്‍റുന്ന പലരും മാതൃഭൂമിയിയും ഇഞ്ഞിപെണ്ണെന്ന് വിളിക്കാന്‍ കാരണമെന്തെന്നോ,ഇംഗ്ലീഷില്‍ പേര് Inji എന്ന് എഴുതുമ്പൊ n&j ചേര്‍ന്ന് ഞ എന്നാണ് വായിക്കുന്നത്.അതിനാല്‍ Inchi എന്നെഴുതിയാല്‍ കണ്‍ഫ്യൂഷന്‍ ഒഴിവാക്കാം.
1:40 AM, August 21, 2006
qw_er_ty
Post a Comment