ജോലിയുടെ ഭാഗമായി രണ്ട് കൊല്ലക്കാലത്തോളം റഷ്യയുടെ കൊടും തണുപ്പില്‍ അന്നം തേടേണ്ടി വന്നു എന്റെ അപ്പന്. ശ്വാസം വിടാന്‍ വേണ്ടി മാത്രം തുളയുള്ള, മുഖം മൊത്തം മൂടുന്ന മുഖംമൂടി ധരിച്ചാലും, മീശയില്‍ പോലും മഞ്ഞ് അടിഞ്ഞ് ഉറച്ച് പോകുമെന്ന് അപ്പന്‍ പറഞ്ഞ് കേട്ടിട്ടുണ്ട് റഷ്യന്‍ തണുപ്പിനെ പറ്റി. അപ്പന് കുറച്ചധികം തണുത്താല്‍ എന്താ, അതുകൊണ്ട് ഒരു ഗുണം ഉണ്ടായി.
അപ്പന്‍ റഷ്യന്‍ പഠിച്ചു. നന്നായി തന്നെ വായിക്കുവാനും എഴുതുവാനും പഠിച്ചു. എന്തും പെട്ടെന്ന് പഠിക്കുന്ന, എപ്പോഴും എന്തെങ്കിലും പുതിയത് പഠിച്ച് കൊണ്ടിരിക്കുണമെന്ന് ആഗ്രഹമുള്ള (ഈ മകളെപ്പോലെയല്ലാത്ത) അപ്പന് ഒരു കാര്യമായ ദു:ശ്ശീലമുണ്ടായിരുന്നു. എന്തു അറിവ് കിട്ടിയാലും അതുടനെ എല്ലാ മക്കള്‍ക്കും, പ്രത്യേകിച്ച് എനിക്ക് പകര്‍ന്ന് തരണം എന്ന അതിഭയങ്കരമായ ദുരാഗ്രഹം.
അതുകൊണ്ട് തന്നെ വേനലവധിക്കാലത്ത് അപ്പന്‍ വീട്ടിലുണ്ടാവരുതേയെന്ന് ഞങ്ങള്‍ മക്കള്‍ എപ്പോഴും ആഗ്രഹിച്ചു, പ്രാര്‍ത്ഥിച്ചു. വേനലവധി വെറുതെ ടി.വി-യുടെ മുന്നിലും കഥാപുസ്തകങ്ങളുടെ ഇടയിലും കുത്തിതിരുകുവാനുള്ളതല്ല, എന്തെങ്കിലും പ്രയോജനപരമായി ചെയ്യണമെന്ന് ഞങ്ങളോട് ഉപദേശരൂപേണേയും അല്ലാത്തപ്പോള്‍ ദേഷ്യപ്പെട്ട് നിര്‍ബന്ധിച്ചും ‘അപ്പന്‍ കടമകള്‍’ ചെയ്തുകൊണ്ടിരുന്ന അപ്പനില്‍ നിന്നും എപ്പോഴും രക്ഷപ്പെടുത്തുന്നത് അമ്മയായിരുന്നു.
അവര് പിള്ളേരല്ലെ? അവരുടെ വെക്കേഷന്‍ സമയമല്ലെ? പരീക്ഷ കഴിഞ്ഞ് കുറച്ച് സാവകാശം കൊടുത്തൂടെയെന്നൊക്കെ അമ്മ ഞങ്ങളെ കാര്യമായിത്തന്നെ പിന്താങ്ങിയിരുന്നത് കൊണ്ട് മാത്രം, പേരമരത്തില്‍ തലകീഴായി തൂങ്ങി കിടന്നും, സണ്‍ഷേഡില്‍ മണ്ണപ്പം ചുട്ടും, അയല്‍വക്കക്കാരുടെ ഉണങ്ങാനിട്ടിരുന്ന തുണികളില്‍ ചെടികള്‍ക്ക് വെള്ളം ഒഴിക്കുമ്പോള്‍ വെള്ളം തെറിപ്പിച്ചും, ടി.വിയില്‍ കണ്ണുകള്‍ ഉറപ്പിച്ചും അവധിക്കാലം ചിലവഴിക്കാന്‍ പലപ്പോഴും സാധിച്ചു.
എന്നാലും അപ്പനുണ്ടോ വിടുന്നു? കേരളത്തില്‍ ഒരു കൊല്ലം മാത്രം നിലനിന്നിരുന്ന ഡി.ഇ.പി.പി(?) മോഡലില്‍ ഞങ്ങളെ പിന്നേയും ശിക്ഷിക്കാന്‍ തന്നെ തീരുമാനിച്ചുറപ്പിച്ച്, ഒരു വൈകുന്നേരം റഷ്യന്‍ പരിപാടികള്‍ കാണിക്കുവാന്‍ എല്ലാവരേയും കെട്ടിപ്പറുക്കി കൊണ്ട് പോയി. മെലിഞ്ഞ് കൊലുന്നനെ, അരയൊപ്പം നില്‍ക്കുന്ന സ്വര്‍ണ്ണ നിറമുള്ള തലമുടി രണ്ട് സൈഡിലും മെടഞ്ഞ് ഇട്ടിരുന്ന, റഷ്യന്‍ മാലാഖ സുന്ദരികളെ കണ്ട് വാ പൊളിച്ചിരുന്ന എനിക്ക് അപ്പന്‍ റഷ്യന്‍ ഭാഷയില്‍ ചെവിയില്‍ കുറച്ച് വാക്കുകള്‍ ഓതിത്തന്നു. കൂട്ടം കൂടി നിന്നിരുന്ന കുറച്ച് റഷ്യക്കാരെ ചൂണ്ടി കാണിച്ച്, ഓടിപ്പോയി ദേ അവരോട് അതൊന്ന് പറയൂയെന്നും പറഞ്ഞു പതുക്കെ എന്നെ തള്ളി വിട്ടു.
ചുവന്ന നിറയെ ഞൊറികളുള്ള നീളന്‍ പാവാടയും, വെള്ള ബ്ലൌസില്‍ കയ്യില്‍ ഞൊറികള്‍ പിടിപ്പിച്ച, അറ്റത്തെല്ലാം ചുവന്ന പൈപ്പിങ്ങും പിടിപ്പിച്ച്, ചിരിക്കുമ്പോള്‍ രണ്ട് ചുവന്ന കവിളിലും നുണക്കുഴികള്‍ വിരിഞ്ഞിരുന്ന ഒരു സുന്ദരി മദാമ്മയുടെ (അന്ന് എനിക്കെല്ലാ മദാമ്മയും cinderella ആയിരുന്നു) അടുത്ത് ചെന്ന് വെടിപൊട്ടിക്കുമാറ്
"സദ്രാവസ്തിയൊ" (how are you? ആണെന്ന് തോന്നുന്നു) അങ്ങിനെ എന്തോ പറഞ്ഞു. കണ്ണുകള്‍ മിഴിച്ച് അവരുടെ കാല്‍മുട്ട് വരെ മാത്രം നീളവും എന്തോ വലിയ കാര്യം ചെയ്ത് എന്ന് മുഖഭാവവുമുള്ള എന്നെ നോക്കി അവര്‍ തിരിച്ചെന്തോ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. എന്റെ കവിളില്‍ കുനിഞ്ഞു ഒന്ന് തലോടുകയും ചെയ്തു. ഒന്നും മനസ്സിലാവതെ പല്ലെല്ലാം കാണ്‍കെ ഒരു വലിയ ചിരി ചിരിച്ചിട്ട് സിന്‍ഡ്രല്ലായുടെ തലോടല്‍ കിട്ടിയ ആവേശത്തില്‍ അപ്പന്റെ മടിയിലോട്ട് ഓടിചെന്ന് ചേക്കേറി.
പിന്നേയും ഏതൊ വാക്കുകള്‍ അന്ന് അപ്പന്‍ പറഞ്ഞ് തരുകയും അതെല്ലാം അവിടെവിടെ പല പല സ്റ്റാളുകളിലും നൃത്ത പരിപാടിക്കായും നിന്നിരുന്ന റഷ്യന്‍ സായിപ്പിന്റേയും മദാമ്മകളുടെയും അടുത്ത് ചെന്ന് വെടി പൊട്ടിക്കുമാറ് പറഞ്ഞു സായൂജ്യം പൂണ്ടു. റഷ്യക്കാരെ കാട്ടി പ്രലോഭിപ്പിക്കാമെന്ന എന്റെ അപ്പന്റെ വ്യാമോഹത്തിന് ഫുള്‍സ്റ്റോപ്പ് വന്നത്, അപ്പന്‍ ഭാഷ പഠിച്ചൊ...പക്ഷെ എനിക്ക് ദേ അവര് ചെയ്യുന്ന പോലത്തെ നാടോടി നൃത്തം പഠിച്ചാല്‍ മതിയെന്നും പറഞ്ഞ് വാശി പിടിച്ച് കരഞ്ഞ് തളര്‍ന്ന് ഉറങ്ങിയ എന്നില്‍ അവസാനിച്ചു.
എഴുതരുതെന്ന് പലപ്പോഴും മനസ്സില്‍ വിചാരിച്ചിട്ടും ഇതെഴുതിയത്, ആ മനോഹരമായ വൈകുന്നേരത്തെ ഓര്‍മ്മകള്‍, ഇടക്കിടെ ഇവയിലൂടെ കണ്ണോടിക്കുമ്പോള്‍ എപ്പോഴും ഓര്‍മ്മപ്പെടുത്തുന്ന ഗുരുജിയുടെ റഷ്യന്‍ പോസ്റ്റുകളാണ്.
2006-08-16
ഒരു റഷ്യന്‍ നഷ്ട സ്വപ്നം!
Subscribe to:
Post Comments (Atom)
1 പ്രതികരണങ്ങള്‍:
73 comments:
ഉമേഷàµ::Umesh said...
здравствуйтые എന്നതു “സദ്രാവസ്തിയൊ” എന്നാണോ ഉച്ചരിക്കുന്നതു്? “സ്ദ്രാവ്സ്ത്വൂത്യേ” എന്നായിരുന്നല്ലോ ഞാന്‍ ഉച്ചരിച്ചിരുന്നതു്. ആദ്യം കാണുമ്പോള്‍ പറയുന്നതു്. Hello എന്നു ബഹുമാനത്തോടെ പറയുന്നതു്.
തണുപ്പനെവിടെപ്പോയി, പറഞ്ഞുതരാന്‍?
ഈ അച്ഛന്‍ എന്നു് ഇഞ്ചി പരാമര്‍ശിക്കുന്ന ആള്‍ യഥാര്‍ത്ഥത്തില്‍ ആരാ? പട്ടാളം, സി. ഐ. ഡി., പോസ്റ്റുമാന്‍, കറണ്ടുമാന്‍, തണുപ്പന്‍, കാലില്‍ തൊട്ടു തൊഴുന്നവന്‍ തുടങ്ങി പലതും കേള്‍ക്കുന്നുണ്ടല്ലോ. ഇങ്ങേര്‍ ലിയാനാര്‍ഡോ ഡാവിഞ്ചിയെയും രാവണനെയുമൊക്കെപ്പോലെ ഒരു ബഹുമുഖപ്രതിഭയോ മറ്റോ ആണോ? അതോ വി. കെ. എന്‍-ന്റെ പയ്യനെപ്പോലെ ഒരു കല്പിതകഥാപാത്രമോ?
4:19 PM, August 16, 2006
കൈതàµà´¤à´¿à´°à´¿ said...
ഓ "കരാഷേ"... തല്ലല്ലേ, റഷ്യയില്‍ വെറും നാലു ദിനം മാത്രം തങ്ങിയ പാമരന്റെ ആഗ്രഹം കൊണ്ടു പറഞ്ഞു പോയതാ... പാവം അപ്പനറിയുന്നോ നമ്മുടെ പാട്...
4:21 PM, August 16, 2006
ഉമേഷàµ::Umesh said...
ഈ “കരാഷേ” എന്നു വെച്ചാല്‍ എന്താ കൈത്തിരീ?
4:26 PM, August 16, 2006
തണàµà´ªàµà´ªà´¨àµâ€ said...
ഞാനിതാ എത്തിക്കഴിഞ്ഞൂ....റഷ്യന്‍ ഒരു കിടിലന്‍ ഭാഷയാണ്.പഠിച്ചെടുക്കാന്‍ ഒന്ന് കഷ്ടപ്പെടും.പക്ഷെ ഇവിടെ ഒര് മാസം നിന്നാല്‍ (അന്ത കാലത്ത്) ആരും പഠിച്ച് പോകും. അക്കാലത്ത് ഇംഗ്ലീഷ് അറിഞ്ഞാല്‍ പോലും ആരും ഇംഗ്ലീഷില്‍ ഒന്നും പറയില്ലായിരുന്നു.
ഞാനിവിടെ എത്തിയ കാലത്ത്, റഷ്യന്‍ പഠിച്ച് തുടങ്ങുന്നതിനും മുന്‍പെ, കടയില്‍ പോയി വേണ്ട സാധനങ്ങളൊക്കെ ചൂണ്ടിക്കാണിച്ച് കൊടുക്കുകയായിരുന്നു പതിവ്.ഒരിക്കല്‍ ഞാനും ഫാര്‍സിയും കൂടി കോഴി വാങ്ങാന്‍ പോയി.കടയിലെ ഡിസ്പ്ലേയില്‍ കോഴിയില്ല, എന്ത് ചെയ്യും? അവസാനം അവിടെയിരിക്കുന്ന കോഴിമുട്ടകാണിച്ച് മുറി റഷ്യനില്‍ പറഞ്ഞു.
“ഹച്ചു ഇവോ മാമ “(ഇതിന്‍റെ അമ്മയെ വേണം”)
കൈത്തിരി പറഞ്ഞ കരാഷേ ചിലപ്പൊ ഹരാഷോ(xopoшо) ആകും. എന്ന് വെച്ചാ ഓകെ, ശരി, നല്ലത് എന്നൊക്കെ അര്‍ത്തം.
6:45 PM, August 16, 2006
Inji Pennu said...
എനിക്കോര്‍മ്മയുള്ളത് അങ്ങിനെയാണ് ഉമേഷേട്ടാ. എന്റെ ഉച്ചാരണം തെറ്റായിരിക്കണം. ആ ഒരൊറ്റ വാക്കേ എനിക്കോര്‍മ്മയുള്ളൂ..അതെന്നാ ഈ റഷ്യന്‍ അറിയാവുന്നോരൊക്കെ ബഹുമുഖ പ്രതിഭയാണൊ? അപ്പൊ ഉമേഷേട്ടന്‍ ബഹുമുഖ പ്രതിഫ ആണെന്നാണോ പറഞ്ഞ് വരുന്നത്? :)
എന്റെ സ്വന്തം അപ്പന്‍ എന്റെ സങ്കല്‍പ്പം ആണോന്നൊ? അതു ശരി!
ഹഹഹഹ..ഇതിന്റെ അമ്മയെ വേണം.എനിക്ക് വയ്യ തണുപ്പാ..ഹഹഹാ..ഞാന്‍ കുറേ ചിരിച്ചു. ഒരിക്കല്‍ ഉത്തരേന്തയില്‍ വെച്ച് വെളുത്തുള്ളി മേടിക്കേണ്ടി വന്നപ്പോ ‘സഫേദ് കാന്താ’ എന്ന് പറഞ്ഞത് ഓര്‍മ്മ വന്നു. :-) ആട്ടെ, എന്നിട്ട് കോയീന്റെ റഷ്യന്‍ എന്നതാ?
8:06 PM, August 16, 2006
ഉമേഷàµ::Umesh said...
ഓ “ഖൊറോഷോ”. ഞാന്‍ വിചാരിച്ചു വല്ല കരാട്ടേ പോലെ എന്തോ ആണെന്നു് :)
അയ്യോ അങ്ങനെയൊന്നുമല്ല ഇഞ്ചീ. “വി. കെ. എന്‍-ന്റെ പയ്യനെപ്പോലെ” എന്നതു ശ്രദ്ധിക്കൂ. പയ്യന്‍ വി. കെ. എന്‍. തന്നെയായിരുന്നു-പൊടിപ്പും തൊങ്ങലും വെച്ച, വി. കെ. എന്‍. ആകണമെന്നാഗ്രഹിച്ച വി. കെ. എന്‍. അതുപോലെ, ഇഞ്ചിയുടെ അച്ഛന്റെ രൂപത്തെ പൊടിപ്പും തൊങ്ങലും വെച്ചു് ഇഞ്ചിയുടെ സങ്കല്പത്തിലുള്ള ആളാക്കിയതാണോ എന്നാണു ചോദിച്ചതു്.
പിന്നെ അദ്ദേഹം ചെയ്തുകൂട്ടിയ കാര്യങ്ങളൊക്കെ കേട്ടപ്പോള്‍ ഒരു ഡാവിഞ്ചി ടച്ച്. അതുകൊണ്ടു ചോദിച്ചെന്നേ ഉള്ളൂ. അല്ലാതെ റഷ്യന്‍ പഠിച്ചതുകൊണ്ടൊന്നുമല്ല.
8:44 PM, August 16, 2006
ഉമേഷàµ::Umesh said...
മോരിന്റെ ഹിന്ദി അറിയാതെ ഒരുത്തന്‍ “ഇന്നലത്തെ പാല്‍“ (“കല്‍ കാ ദൂധ്”) എന്നു പറഞ്ഞതായി കേട്ടിട്ടുണ്ടു്. കോഴിയെ മുട്ടയുടെ അമ്മയെന്നു വിളിച്ചതു് ആദ്യമായി കേള്‍ക്കുകയാ :)
здравствуйтые എങ്ങനെയാ ഉച്ചരിക്കുക എന്നു പറഞ്ഞില്ലല്ലോ തണുപ്പാ...
8:47 PM, August 16, 2006
Inji Pennu said...
ഒ, വി.കെ. എന്‍ ആരാന്ന് അറിയാമെങ്കില്‍ അല്ലെ ഈ പയ്യന്‍സ് ആരാന്ന് അറിയാന്‍ പറ്റുള്ളൂ. അല്ല. അപ്പനെക്കുറിച്ച് നോ പൊടിപ്പ് ഓര്‍ തൊങ്ങല്‍.കുറച്ചേ എഴുതീട്ടുള്ളൂ ആക്ചുവലി...
(touch wood!)
ഹഹഹ..കല്‍ കാ ദൂത്.. :-). ബീഫ് മേടിക്കാന്‍ എന്ത് ചോദിക്കുമായിരുന്നൊ എന്തൊ?
9:10 PM, August 16, 2006
ഉമേഷàµ::Umesh said...
വി. കെ. എന്‍. ആരാണെന്നറിയില്ലേ? കഷ്ടം!
ആദ്യം ഇതു വായിക്കൂ. പിന്നെ അദ്ദേഹത്തിന്റെ കൃതികള്‍ വായിക്കൂ. “പയ്യന്‍ കഥക”ളില്‍ തുടങ്ങൂ.
കുറേ നാള്‍ മുമ്പു് വായിക്കേണ്ട പുസ്തകങ്ങളുടെ ലിസ്റ്റു ചോദിച്ചിരുന്നല്ലോ. ആരും വി. കെ. എന്‍.-ന്റെ കാര്യം പറഞ്ഞില്ലേ?
9:19 PM, August 16, 2006
à´•àµà´Ÿà´¿à´¯à´¨àµâ€ said...
റഷ്യ എന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് സങ്കടം വരും. ആദ്യമായി റഷ്യയില്‍ പോകാനാണ് ഞാന്‍ പാസ്പോര്‍ട്ട് എടുത്തത്.(ലോക യുവജനോത്സവത്തില്‍ പങ്കെടുക്കാന്‍) . എല്ലാം റെഡിയായി വന്നപ്പോള്‍ പോക്കു സാങ്കേതിക കാരണത്താല്‍ മുടങ്ങി. അന്നെനിക്ക് ഉണ്ടായ സങ്കടം. അതു പറഞ്ഞാലും തീരില്ല.
9:41 PM, August 16, 2006
Inji Pennu said...
അന്നേരം മുതലാണൊ കുടിയനായത്..? ഹിഹി തമാശ അടിക്കണതാണെ... :)
10:08 PM, August 16, 2006
ഇകàµà´•ാസൠsaid...
ജിഞ്ജറേ, ഡി.പി.ഇ.പി ആണു ശരി . അതായത് : ദരിദ്രവാസി പിള്ളേര് എങ്ങനേലും പഠിച്ചോളും എന്ന്.
11:15 PM, August 16, 2006
ബാബൠsaid...
എന്നിട്ടു റഷ്യന്‍ നാടോടി നൃത്തം പഠിച്ചോ? അതോ അതും ഒരു step പഠിച്ചു നിര്‍ത്തിയൊ?
11:22 PM, August 16, 2006
തണàµà´ªàµà´ªà´¨àµâ€ said...
കോയിന്‍റെ റഷ്യന്‍ പറഞ്ഞ് തരാം..ചിരിക്കരുത്
കൂറ(Кура). ഗ്രില്‍ഡ് ചിക്കന് കൂറഗ്രില്‍ എന്നെഴുതിവെച്ചത് കണ്ടിട്ട് ഇതെന്താ ഇവിടെ കൂറ പൊരിച്ചതാണോ എന്ന് ചോദിച്ചോരൊക്കെയുണ്ട് !
ഉമേഷ്ജി ,здравствуйтые ഉച്ചാരണം zdrasthv(u)ythe എന്നിരിക്കും.പച്ചമലയാളത്തില് ദ്രാസ്തുവിത്യെ.
12:26 AM, August 17, 2006
ദിലàµâ€à´¬à´¾à´¸àµà´°à´¨àµâ€ said...
ഇഞ്ചീ,
വി.കെ.എന്‍ ആരാന്നറിയില്ല എന്ന് പറഞ്ഞത് ആരും കേള്‍ക്കണ്ട. എനിക്ക് വരെ അറിയാം :)
‘പയ്യന്‍ കഥകള്‍’ വായിച്ച് കഴിഞ്ഞാല്‍ ‘പിതാമഹന്‍’ ഒന്ന് വായിച്ച് നോക്കൂ. പക്ഷേ പാലക്കാടന്‍ പ്രയോഗങ്ങളെ പറ്റി സാമാന്യ ധാരണ ഉണ്ടെങ്കിലേ ശരിക്കും രസിക്കൂ..
1:26 AM, August 17, 2006
Inji Pennu said...
നാട്ടീപ്പോട്ടെ ദില്‍ബൂട്ടീയെ, തന്ന ലിസ്റ്റിലെ എല്ലാരേം അരച്ച് കലക്കി കുടിക്കുന്നുണ്ട്. എന്നിട്ട് വേണം എനിക്കും കഥയൊക്കെ എഴുതി ഷൈന്‍ ചെയ്ത് ഇരിക്കാന്‍...
1:31 AM, August 17, 2006
ഫാരàµâ€à´¸à´¿ said...
ഇതു വായിച്ചു കമന്‍റാന്‍ നോക്കീപ്പോ...വിചാരിച്ചത് സുഹ്രത്ത് എഴുതീക്കുന്നു.അതുപോലെ കുറേ അനുഭവങ്ങള്‍ ഉണ്ട്.ഗള്‍ഫിലായിരുന്ന സമയത്ത് ‘മൂക്ക് മാഫി’എന്ന് അറബികള്‍ പറയുമ്പോള്‍ ‘മൂക്കില്ലാത്തവന്‍‘ എന്ന് പറഞ്ഞു കളിയാക്കുകയാണന്നെ ഞാന്‍ കരുതീത്....ഭാഷയുടെ ഒരു കാര്യെ...പിന്നെ അല്പഞാനം ആപത്തും.
1:57 AM, August 17, 2006
Gunalan said...
ഹിന്ദി പൊതുവേ മലയാളികള്‍ക്കു പഥ്യം പോരല്ലോ.അങ്ങനേ സ്വതവേ അജ്ഞനും കൂട്ടത്തില്‍ ഹിന്ദിയും എന്ന അവസ്ഥയിലുള്ള ഒരു പ്രിയസുഹൃത്തുമൊന്നിച്ചു ബാംഗ്ലൂര്‍ നഗരത്തില്‍ ഞങ്ങള്‍ ബസ്സ് യാത്ര നടത്തുന്നു.
കണ്ടക്ടര്‍ : പന്ത്രഹ് രുപ്യെ ദൊ..
സുഹ്രുത്തു : ദേ അങ്ങേരു ചിലക്കുന്നു ..ഒരു പന്ത്രണ്ടു രൂപ കൊടുക്കാന്‍ ..
2:19 AM, August 17, 2006
അരവിനàµà´¦àµ :: aravind said...
കൊള്ളാം ഓര്‍മക്കുറിപ്പ്...
പക്ഷേ ഇത്തിരികൂടി സമയമെടുത്ത് ഒന്നുകൂടി നന്നാക്കാമായിരുന്നു.
റഷ്യയില്‍ പോയി ഭാഷയറിയാതെ വലഞ്ഞവരുടെ കഥ കേട്ടപ്പളാ പണ്ട് കേട്ട ഒരു കഥ ഓര്‍മ വന്നത്.
നമ്മുടെ എം.പി സുജനപാലായിരുന്നു എന്ന് തോന്നുന്നു, റഷ്യയില്‍ പോയി ഒരു റസ്റ്റോറന്റില്‍ കയറി കാപ്പി ഓര്‍ഡര്‍ ചെയ്തു.
മദാമ്മ കൊണ്ട് വച്ചത് പാലൊഴിക്കാത്ത കട്ടന്‍കാപ്പി.
സുജനപാല്‍ കട്ടന്‍ കുടിക്കില്ല. എത്ര പറഞ്ഞിട്ടും മദാമ്മക്ക് പാലു വേണം എന്ന് മനസ്സിലാകുന്നുമില്ല.
അവസാനം സുജനപാല്‍ എഴുന്നേറ്റ്, കാപ്പിക്കപ്പിന്റെ മുകളിലേക്ക് ചരിഞ്ഞ് അതിലേക്ക് സ്വന്തം നെഞ്ച് പിഴിഞ്ഞു കാണിച്ച് കൊടുത്തുപോലും!
5:20 AM, August 17, 2006
Inji Pennu said...
എന്റെ താരക്കുട്ടീ
എന്തായിത്? ഈ പെണ്ണ് എന്നേക്കാള്‍ കഷ്ടമാണല്ലൊ!! ആരെങ്കിലും എന്തെങ്കിലും പറഞ്ഞൂന്ന് കരുതി...അതോണ്ട് മൊത്തം ബ്ലോഗങ്ങട് ഡിലീറ്റ് ചെയ്തൊ? എനിക്ക് വയ്യ! എന്നാ പിന്നെ ഞാനൊക്കെ ബ്ലോഗ് ഡിലീറ്റുകയും തൂങ്ങിചാവേം വേണമല്ലൊ. എനിക്കവിടെ കമന്റ് ഇടാന്‍ പറ്റുന്നില്ല .അതോണ്ടാണെ ഇവിടെ ഇടുന്നെ. ഈ താരപെണ്ണിന് കുട്ട്യേട്ടത്തീടെ അടുത്തൂന്നു രണ്ട് അടി കിട്ടണം. അടി കിട്ടിയാലെ നേരെ ആവൂ...ഡിലീറ്റാണ്ട് ഇരിക്കൂ! എനിക്ക് വയ്യ! അപ്പൊ വക്കാരിചേട്ടന്റെ കമന്റിന് യാതൊരു വിലയുമില്ലെ?
എന്തു പരിപാടിയാ കാണിച്ചെ താരക്കുട്ടീ? ശ്ശെ!
10:33 AM, August 18, 2006
Kuttyedathi said...
താരേ, സത്യായിട്ടും എന്റെ കയ്യെത്തുന്ന ദൂരത്തു വല്ലോം ഇപ്പോ ഉണ്ടാരുന്നെങ്കില്‍ ചുമ്മാ, ഒരു തോക്കെടുത്തു സത്യായിട്ടും ഈ കറുമ്പന്മാരൊക്കെ കൊല്ലുന്ന പോലെ ഞാന്‍ മുന്നും പിന്നും നോക്കാതെ തട്ടിക്കളഞ്ഞേനെ. അത്രയ്ക്കും ദേഷ്യം വരണുണ്ടെനിക്ക്. വായിലു വരണ ചീത്തയൊന്നും ഞാന്‍ ഇവിടെ എഴുതണില്ല.
എന്റെ പെങ്കൊച്ചെ, ഞാനൊന്നു ചോദിച്ചോട്ടേ, ഈ ഭൂലോകത്തു പേരും അട്രസ്സുമൊക്കെയുള്ള ഞങ്ങള്‍ക്കൊക്കെയാണോ വെല, അതോ സ്വന്തമായി ഒരു പേരു പോലുമില്ലാത്ത, വെര്‍തെ വഴിയില്‍ കെടന്നു കുരയ്ക്കുന്ന, അനോണി കില്ലപ്പട്ടികള്‍ക്കാണോ വെല ? യെതോ ഒരുവനെന്തോ പറഞ്ഞപ്പോഴേയ്ക്കും , രണ്ടാമതൊന്നാലോചിക്കാതെ ആ പോസ്റ്റ് ഡിലീറ്റ് ചെയ്തപ്പോള്‍, അവിടെ ഇതിനു മുന്‍പു കമന്റിട്ട എല്ലാരെയും അപമാനിക്കുവല്ലേ ചെയ്തത് ? അവരുടെ കമന്റുകള്‍ക്കൊന്നുമൊരു വെലയുമില്ലെന്നല്ലേ ?
കഷ്ടം താരേ, അവഗണിക്കെണ്ടവരെ അവഗണിക്കാന്‍ പഠിക്കൂ. അല്ലാതെ വഴിയെ പോകുന്നവരെല്ലാം പറയുന്നതിനു ചെവി കൊടുക്കാന്‍ നിന്നാല്‍ ജീവിതം ദുഷ്ക്കരമാകും. എല്ലാക്കാര്യത്തിലും നമുക്കു നമ്മുടേതായ ഒരു നിലപാടൊക്കെ വേണ്ടേ താരേ ?
ആഹാ, ഇത്രയും റ്റൈപ് ചെയ്തിട്ടു താരയുടെ പഴയ ഏതെങ്കിലും പോസ്റ്റില്‍ ഈ കമന്റിടാമെന്നോര്‍ത്തു. അപ്പോളല്ലേ തമാശ, താര പോസ്റ്റു മാത്രമല്ല, കമന്റു മൊത്തമായി ഡിലീറ്റ് ചെയ്തുകളഞ്ഞു!!. താരേ, ആദ്യം നിങ്ങളെഴുതുന്ന വരികളെ നിങ്ങള്‍ സ്വയം സ്നേഹിക്കാന്‍ പഠിക്കൂ. അപ്പോള്‍ പിന്നെ ഇത്ര ലാഘവത്തോടെ എഴുതിയ വരികള്‍ ഡിലീറ്റ് ചെയ്യാന്‍ നിങ്ങള്‍ക്കാവില്ല. മറ്റുള്ളവര്‍ക്കു വേണ്ടി എഴുതാതെ സ്വന്തം ആത്മ സംതൃപ്തിക്കു വേണ്ടി എഴുതൂ. അപ്പോള്‍ അനോണിയുടെ കമന്റുകളോടു, ചുമ്മാ പോടെയ് എന്നു പ്രതികരിക്കാന്‍ സാധിക്കും.
എന്റെ താരക്കുട്ടി, എന്നാ മണ്ടത്തരമാ ഈ കാണിച്ചത്? ഇരച്ചു വന്ന ദേഷ്യത്തില്‍ റ്റൈപ് ചെയ്തതാ ഇതൊക്കെ. ഇങ്ങനെ സില്ലി ആവല്ലേട്ടോ.
10:39 AM, August 18, 2006
താര said...
സോറിട്ടൊ ഇഞ്ചിക്കുട്ടാ...സത്യായിട്ടും എനിക്ക് സങ്കടം വന്നു. പിന്നെ കുറച്ച് നാളായി വിചാരിക്കുന്നു എന്തെങ്കിലും നല്ല ടോപിക് എടുത്ത് ബ്ലോഗ് ചെയ്യണമെന്ന്..എന്തായാലും ഞാനിനി കഥയെഴുതാനില്ല. എനിക്ക് വാഗ്വാദങ്ങളൊക്കെ പേടിയാ. ഞാന്‍ പുതിയ ഒരു ബ്ലോഗുമായി വരാട്ടോ..:)
എല്ലാരുടെം കമന്റ് എന്റെ മനസ്സിലുണ്ട്..നന്ദിയും, സ്നേഹവും... അതെന്നും അങ്ങനെ തന്നെ ഉണ്ടായിരിക്കും.
10:43 AM, August 18, 2006
താര said...
അയ്യോ..ദേ കുട്ട്യേടത്തിയും ചീത്ത പറയുന്നു..ങീ ങീ...ഞാന്‍ കരയുന്നു..:(:(:...
ഞാനെഴുതുന്ന വരികളോടും അതു വായിക്കുന്ന എല്ലാരോടും എനിക്ക് സ്നേഹമുണ്ട്. കമന്റിടുന്നത് ബ്ലോഗിലാണെങ്കിലും അത് പതിയുന്നത് എന്റെ മനസ്സിലാണ്. അതു പോലെ എന്റെ പഴയ പോസ്റ്റുകളും ഒരു ചെറിയ ഓര്‍മ്മയായെങ്കിലും നിങ്ങളുടെ മനസ്സിലുണ്ടായാല്‍ മതി..അതു മതി എന്റ്റെ സന്തോഷത്തിന്. പിന്നെ കുട്ട്യേടത്തീ സത്യം പറയാല്ലോ...ഇങ്ങനത്തെ കമന്റ് കണ്ടാ എന്റെ ചേട്ടന്‍സ് വഴക്ക് പറയും...കഥ ഒക്കെ എഴുതിക്കോ പക്ഷെ കുഴപ്പമൊന്നുമൊപ്പിക്കല്ലേന്ന് എപ്പഴും പറയും....അതോണ്ടാട്ടോ...
10:59 AM, August 18, 2006
പാരàµâ€à´µà´¤à´¿ said...
തിരിച്ച് വരൂ താരെ..കുട്ട്യെടത്തി പറഞ്ഞത് പോലെ കില്ലപട്ടികള്‍ കുരയ്ക്കുന്നത് കണ്ട് പേടിച്ച് നിന്നാല്‍ ഒരു യാത്രയും പൂര്‍ണ്ണമാവില്ല.കല്ലെടുത്തെറിയാന്‍ നിന്നാല്‍ പിന്നെ കുര കൂടും.ശ്രദ്ധിക്കാതെ പോന്നാല്‍ തന്നെ നിന്നോളും..
കുപ്പിവള പോലെ ഉടയുന്ന പെണ്മനസ്സൊക്കെ പഴങ്കതയാണ് താരെ...
എന്റെ അപേക്ഷ്യാണ്..ഒരു നല്ല പോസ്റ്റുമായി തിരിച്ചു വരൂ..കരയുന്ന പെണ്ണിനെ കാണണ്ട.നഗരം എരിക്കുന്ന പെണ്ണ് മതി.
-പാര്‍വതി
11:10 AM, August 18, 2006
പാരàµâ€à´µà´¤à´¿ said...
ഒരു അക്ഷര പിശാച്..*പഴങ്കഥ*
*തിരുത്തി വായിക്കാന്‍ അപേക്ഷ* :-)
-പാര്‍വതി.
11:13 AM, August 18, 2006
സൠ| Su said...
താരേ,
അന്നൊരിക്കല്‍ ഞാന്‍ പറഞ്ഞു, താര അമ്മച്ചിയെ ഒളിപ്പിച്ചപോലെ പോസ്റ്റൊക്കെ എടുത്ത് കളഞ്ഞ് കമന്റടിച്ച ഞങ്ങളെ പറ്റിയ്ക്കാന്‍ ആവും ഭാവം എന്ന്. എന്തിനാ ഒക്കെ ഡിലീറ്റ് ചെയ്തത്? :(
എഴുതിയതൊക്കെ തിരിച്ചു പോസ്റ്റ് ചെയ്യൂ. കമന്റ് പോയെങ്കില്‍ സാരമില്ല.
ഇഞ്ചീ, എല്ലാവരും താരയ്ക്ക് ഇവിടെ കമന്റ് വെച്ചതുകണ്ടിട്ടാണേ ഞാനും ഇവിടെ വെക്കുന്നത്.
11:19 AM, August 18, 2006
വകàµà´•ാരിമഷàµà´Ÿà´¾ said...
ഇഞ്ചീ, റഷ്യന്‍ പശ്ചാത്തലത്തിലുള്ള കുട്ടിക്കാലസ്മരണ ഇഷ്ടപ്പെട്ടു കേട്ടോ. ആദ്യമേ വായിച്ചിരുന്നൂ, കമന്റാന്‍ പറ്റിയില്ല.
താരേ, പോയ കമന്റ് താര പിടിച്ചാലും കിട്ടൂല്ല എന്നാണല്ലോ. അതുകൊണ്ട് അതിനെപ്പറ്റി ഇനി പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ സംഗതി സെറ്റിലു ചെയ്യണമല്ലോ. അതുകൊണ്ട് ഓരോ അക്ഷരത്തിനും ഒരു നൂറു പൌണ്ട് വെച്ച്...ചെക്കായോ ഡ്രാഫ്റ്റായോ...ചില്ലക്ഷരം ഫ്രീ :)
ഇഞ്ചീ താരക്കമന്റിന് മാഫ്.
11:32 AM, August 18, 2006
ബിനàµà´¦àµ said...
അയ്യോ... ഞാന്‍ ഇതു കണ്ടില്ലായിരുന്നുട്ടോ.. റഷ്യനെ പറ്റി എഴുതിയതു സിനിമയുടെ ബാക്കിയാണെന്നു കരുതിയിരിക്കുകയായിരുന്നു. തിരുവനന്തപുരത്തു റഷ്യന്‍ സര്‍ക്കസുവന്നപ്പോഴാണോ പോയത്?? :)
ഞാന്‍ അറിയുന്ന ഒരാള്‍ ഡെല്‍ഹിയില്‍ ചെന്നപ്പോള്‍ പച്ചമുളകിന്റെ ഹിന്ദി അറിയാതെ അവിടെ കിടന്ന എന്തോ സാധനം കടിച്ച് എരിയുന്നതു പോലെ അഭിനയിച്ചു കാണിച്ചു പച്ചമുളകു വാങ്ങിയെന്നു കേട്ടിട്ടുണ്ട്. :)
11:50 AM, August 18, 2006
Inji Pennu said...
താരക്കുട്ടിയെ,
ഹാവൂ!! കുട്ട്യേട്ടത്തി ചീത്ത പറഞ്ഞല്ലൊ..ഞാന്‍ ഒരു സ്ഥലം വരെ പോയിരിക്കുവായിരുന്നു..
താരക്കുട്ടീന്റെ ആ അമ്മച്ചി കഥകള്‍ എന്തു രസമായിരുന്നെന്ന് വല്ലോം ഈ പോത്തുകുട്ടിക്ക് അറിയോ.നമ്മുടെ ബിരിയാണിക്കുട്ടീന്റെ തമാശകളെ പോലെയായിരുന്നു. എന്തു രസമായിരുന്നെനെ അത് അവിടെയുണ്ടായിരുന്നെങ്കില്‍. അത് പ്ലീസ് ഒന്നും കൂടി എഴുതുക അല്ലെങ്കില്‍ അത് ഉണ്ടെങ്കില്‍ റീപബ്ലിഷ് ചെയ്യുക. തമാശക്കാരി എന്ന് വിചാരിച്ചിരിക്കുന്ന നമ്മുടെ ബീക്കുടി അത് കണ്ട് അസൂയപ്പെടട്ടേന്നെ (ബീക്കുട്ടി നമുക്കു പിന്നീട് സെറ്റില്‍ ചെയ്യാട്ടൊ :-))
ഇനി ഏതെങ്കിലും കമന്റ് ഇഷ്ടപ്പെട്ടില്ല്ലാന്നുണ്ടെങ്കില്‍ അത് അങ്ങടെ ഡിലീറ്റ് ചെയ്താല്‍ മതി. അല്ലെങ്കില്‍ അനോണിമസ് ഓഫ് ചെയ്ത് വെച്ചാല്‍ മതിയെന്റെ കുട്ടിയെ.
എനിക്കത് മനസ്സിലാവും. എന്റെ ചേട്ടായിക്കും അതു തന്നെ പ്രോബ്ലം .എന്നെ ആരെങ്കിലും വഴക്ക് പറയുന്നതോ കളിയിക്കുന്നതോ കേട്ടാല്‍ സഹിക്കൂല്ല്ല..പക്ഷെ അതും പറഞ്ഞ് എന്നെയാണ് വഴക്ക് പറയുന്നെ.നീ ഇത് എന്തിന് പബ്ലിഷ് ചെയ്യുന്നു എന്നും ചോദിച്ച്...ദിവേട്ടന്‍ സെലീറ്റാന്റെ മമ്മീനെ വഴക്ക് പറഞ്ഞ പോലെ...
അതുകൊണ്ട് ഞാന്‍ ബ്ലോഗ് ഉണ്ടെന്ന് പോലും പറഞ്ഞിട്ടില്ല. അതുകൊണ്ട് ബ്ലോഗ് ഉണ്ടെന്ന് പോലും പറയണ്ടാന്നെ.. :-)
താരക്കുട്ടീന്റെ കഥ ഞാന്‍ സേവ് ചെയ്ത് വെച്ചിട്ടുണ്ട്. അത് തരട്ടെ? അതൊന്ന് പോസ്റ്റൂന്നെ. നമ്മള്‍ പബ്ലിക്ക് ആക്കുമ്പോള്‍ പല പല കമന്റുകള്‍ വരും.അതല്ലേ ബ്ലോഗിന്റെ ഒരു ഗുണം? അതിഷ്ടപ്പെട്ടില്ലെങ്കില്‍ അപ്പൊ അങ്ങട് ആ കമന്റ് ഡിലീറ്റ് ചെയ്യാ.അത്രെയുള്ളൂ.അല്ലാണ്ട് അത് സമയമുണ്ടാക്കി വായിച്ച് അതിനൊരു നല്ല കമന്റിട്ടവരെയൊക്കെ ശിക്ഷിക്കണൊ?
ബിന്ദൂട്ടിക്കും വക്കാരിചേട്ടനും ഞാന്‍ വെച്ചിട്ടുണ്ട്. ഓഫടിക്കാനും താരക്കുട്ടീനോട് പറയാനും വേണ്ടി മാത്രം...ഉടനെ..ഓഹ് ദിസ് ഈസ് ഗുഡ് എന്നല്ലെ? അയ്യടാ മനമേ!തീപ്പെട്ടിക്കോലെ..
ഇത് പണ്ട് കുട്ട്യേട്ടത്തി പഫ്സ് ഉണ്ടാക്കാന്‍ വേണ്ടി ഒരു കഥ നന്നായീന്ന് പറഞ്ഞ പോലെയായി..ഹിഹിഹി..
ദൈവമേ താരക്കുട്ടീന്റെ ബ്ലോഗില്‍ നിന്ന് ഡിലീറ്റ് ബട്ടന്‍ മാച്ച് കളയണെ!
12:35 PM, August 18, 2006
ബിരിയാണികàµà´•àµà´Ÿàµà´Ÿà´¿ said...
ദൈവമേ താരക്കുട്ടീന്റെ ബ്ലോഗില്‍ നിന്ന് ഡിലീറ്റ് ബട്ടന്‍ മാച്ച് കളയണെ!
ഹ ഹ ഹ
ഈ ഇഞ്ചി ആക്ച്വലി ഇഞ്ചിപ്പെണ്ണോ അതോ ഒരു ഇഞ്ചിക്കുട്ടിയോ!
12:45 PM, August 18, 2006
ബിനàµà´¦àµ said...
ഇഞ്ചി പെണ്ണാ പറഞ്ഞതെനിക്കു ഫീലായി.. ഞാന്‍ താരയോടു മിണ്ടിയില്ലല്ലൊ, വായിച്ചു നോക്കിക്കേ. ഞാന്‍ വായിക്കുന്നതിനു മുന്നേ അതു ഡിലീറ്റിയതു കൊണ്ട് മിണ്ടണോ വേണ്ടയോ എന്നു കൂലംകഷമായി ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയ്ക്കാണ്...
12:48 PM, August 18, 2006
ബിനàµà´¦àµ said...
ഫീലായി .. കഴിഞ്ഞൊരു സ്മൈലി ഇടാന്‍ മറന്നു.:) :) അതും കൂടി ചേര്‍ത്ത്..
12:49 PM, August 18, 2006
സൠ| Su said...
താരേ,
വേറാരും കേള്‍ക്കണ്ട. രണ്ട് ബ്ലോഗ് ഡിലീറ്റ് ചെയ്ത ആളെന്ന നിലയ്ക് ഒരു ചോദ്യം.
ബ്ലോഗ് ഡിലീറ്റ് ചെയ്യുന്നതിനുമുന്‍പുള്ള വികാരം എന്തായിരുന്നു? അതിനുശേഷവും. ധൈര്യം എത്ര വേണം?
വെറുതേ... ഒന്നറിഞ്ഞിരിക്കാനാ. എപ്പോഴാ ആവശ്യം വരുക എന്നറിയില്ലല്ലോ.
ഇഞ്ചിയ്ക്കറിയാം എന്നെ പേടിപ്പിക്കണമെങ്കില്‍ ബിന്ദൂനെ നുള്ളിയാ മതി എന്ന്. ഞാന്‍ പേടിച്ചോളും.
12:55 PM, August 18, 2006
അചിന്ത്യ said...
എല്‍ജിക്കുട്ടാ,
(ഇഞ്ചീം ചുക്ക്വൊന്നും എന്‍റെ തലേല്‍ കേറില്ല്യ. ഓരൊ ദിവസം ഓരൊ പെരിട്ടാ ഓര്‍ത്തോണ്ടിരിക്കാന്‍ പറ്റ്യെ പ്രായൊക്കെ കഴിഞ്ഞു.)
പാവം അപ്പന്‍ !റഷ്യേലെ തണുപ്പത്ത് ഇത്രേം പാട് പെട്ട്ണ്ടാവില്ല്യാ.
ഞാനും പഠിച്ചു കുറച്ച് കാലം ഈ പറഞ്ഞ ഭാഷ.പഠിത്തം തുടങ്ങി ഒരൂ കൊല്ലാവുമ്പഴക്കും മാഷ്ടെ കല്ല്യാണം. അതോടെ ഞങ്ങടെ റഷ്യന്‍ പഠിത്തം ദാ കെട!
തമിഴ് നാട്ടിലെ ഒരുള്‍നാടന്‍ ഗ്രാമത്തില്‍ ജോലി സംബന്ധായെത്യെ ഒരു സുഹൃത്ത് അയാള്‍ താമസിച്ചിരുന്ന ഹോട്ടലിലെ പയ്യനോട് വൈന്നേരത്തെ “കടി” യ്ക്കുള്ള ഓര്‍ഡര്‍ കൊടുക്കുമ്പോ വെങ്കായം എന്ന വാക്കു കിട്ടാണ്ടെ “ഇപ്പടി ഇപടി അരിയുമ്പോത് കണ്ണിലെ ഇരുറ്ന്തു തണ്ണി തണ്ണിയാ വരുതു ഇല്ലേ?അന്ത വെജിറ്റബിള്‍ കട്ട് പണ്ണി ബജ്ജി കൊണ്ട് വാ“ എന്ന് ഉള്ളി ബജ്ജിക്കുള്ള ഓര്‍ഡര്‍ കൊടുത്ത കഥ ഓര്‍മ്മ വരുണു, തണുപ്പാ.കലക്കി.
എല്‍ജ്യെ, എനിക്കാ ഐഡി ഒന്ന് തര്വോ? ഒരു കാര്യം പറയാണ്ടേര്‍ന്നു.
സ്നേഹം
1:17 PM, August 18, 2006
താര said...
ഇഞ്ചിക്കുട്ടാ, കുട്ട്യേടത്തീ, പാറൂ, ബിന്ദൂട്ടീ, സൂ, ബിക്കൂ, വക്കാരീ......
എനിക്ക് സന്തോഷം കൊണ്ട് സങ്കടം വരുന്നു...ഞാന്‍ പോവില്ല പോവില്ല...തിങ്കളാഴ്ച വരും...പുതിയ ഉടുപ്പിട്ട്! അന്നമ്മച്ചിക്കഥകളുണ്ട് എന്റെയടുത്ത്. പക്ഷെ വേണ്ട..ഇനീം അതെഴുതിയാല്‍ ചെലപ്പൊ ശരിയായില്ലെങ്കിലോ. നമുക്കിനീം വേറെ ടോപ്പിക്കുകളില്‍ ഇടി കൂടാം. ഈ ബൂലോകത്തിലെ പെണ്‍കൂട്ടായ്മയ്ക്ക് ശക്തി പകരാന്‍ ഞാനെന്നും പിന്നിലുണ്ടാവും...
വക്കാരീ...ഞാന്‍ ഒരു ‘പുവര്‍’ അല്ലേ? 100 പൌണ്ടൊന്നൊക്കെ പറഞ്ഞാല്‍...ഹോ ഞങ്ങള്‍ക്കിവിടെ 1 മാസം തിന്നുകുടിച്ച് കഴിയാനുള്ള കാശാ.....
1:23 PM, August 18, 2006
സൠ| Su said...
എത്ര നാളായി ഈ ബൂലോഗത്തില്‍ വന്നിട്ട്. പുലികള്‍ പോയിട്ട് ഒരു പൂച്ചക്കുഞ്ഞുപോലും എന്റെ മെയില്‍ ഐ ഡി ചോദിച്ചില്ല. :( ഈ ഒരൊറ്റ സങ്കടം കൊണ്ട് ബ്ലോഗ് ഡിലീറ്റ് ചെയ്ത് പോയാലോ. അല്ലെങ്കില്‍ വേണ്ട. മെയില്‍ ഐഡി പോലും ചോദിക്കാത്തവര്‍ക്ക് എന്റെ ബ്ലോഗിനാണോ പിന്നെ വില. സത്യായിട്ടും എനിക്ക് സങ്കടായി. :(
1:29 PM, August 18, 2006
വകàµà´•ാരിമഷàµà´Ÿà´¾ said...
ഇഞ്ചിക്കുട്ടാ, കുട്ട്യേടത്തീ, പാറൂ, ബിന്ദൂട്ടീ, സൂ, ബിക്കൂ, വക്കാരീ......
ആള്‍ക്കൂട്ടത്തില്‍ തനിയെ ആയിപ്പോയോ :)
ഈ ബൂലോകത്തിലെ പെണ്‍കൂട്ടായ്മയ്ക്ക് ശക്തി പകരാന്‍ ഞാനെന്നും പിന്നിലുണ്ടാവും... അതിഷ്ടപ്പെട്ടു.
ഒരു അഞ്ചു പൌണ്ടെങ്കിലും...പ്ലീസ് :)
qw_er_ty
1:36 PM, August 18, 2006
താര said...
അയ്യോ വക്കാരീ...ഹഹഹ..ശ്ശോ...മൊത്തം മീനിംഗ് മാറിപ്പോയല്ലേ. എന്നുമൊരു താങ്ങായി ഞാനുണ്ടാവുമെന്നാ ഉദ്ദേശിച്ചേ...ഇനീപ്പൊ ഇതും തെറ്റിദ്ധരിക്കുമൊ??...ശ്ശെ..ആരോടും പറയല്ലേ, ഞാന്‍ 5 അല്ല 500 പൌണ്ട് തരാം. ആ അക്കൌണ്ട് നമ്പര്‍ ഒന്ന് പറഞ്ഞേ...:)
qw_er_ty
1:52 PM, August 18, 2006
താര said...
അരുത് സൂ...ഐഡി ചോദിക്കാത്തതു കൊണ്ട് മാത്രം ഡിലീറ്റല്ലേ....ഇതാ ഞാന്‍ വന്നിരിക്കുന്നു. തരൂ, ഐഡി തരൂ...എനിക്കൊരുമൊരു കാര്യം പറയാനുണ്ട്. അചിന്ത്യേച്ചിയോട് കൂട്ടില്ല. സൂന്റെ ഐഡി ചോദിച്ചില്ലല്ലൊ, എന്റ്റേം!:(
1:58 PM, August 18, 2006
വേണൠsaid...
എഴുതരുതെന്ന് പലപ്പോഴും മനസ്സില്‍ വിചാരിച്ചിട്ടും ഇതെഴുതിയത്,
ഇതായിരുന്നു ആദ്യമേ എഴുതേണ്ടതെന്നു തോന്നി.ആ കൊച്ചു പാവാടക്കാരിയെ തള്ളി “പോയി പറഞിട്ടു വാ,“. ആ അഛന് ആയിരം പ്രണാമന്ങള്‍.
വേണു.
3:09 PM, August 18, 2006
achinthya said...
ദേ സുക്കുട്ടീ...
പൊതുസ്ഥലാന്നൊന്നും നോക്കില്ല്യാട്ടോ.പാവാട പൊക്കി രണ്ട് പൊട്ടിക്കും ഞാന്‍.ന്റ്റെ താരക്കുട്ട്യേ , ഈ പെണ്ണിന് എന്‍റെ ഐഡീം അഡ്രെസ്സും,പേരും നാളും , ഫോണ്‍ നമ്പറും,ജാതകോം തലക്കുറീം,മണ്ണാങ്കട്ടേം, മാങ്ങാത്തൊലീം ഒക്കെ കൊടുത്തിട്ട് ഇത്രേം ദിവസായി ഒരു വാക്ക് പോലും മിണ്ടീട്ടില്ല്യാ.സുമ്മാ എന്‍ കിട്ടെ പേസാതെ, എന്നൈ പേസ വെക്കാതെ.അടി അടി.ദേ ഈ മീശക്കാരടെ മുമ്പിലിങ്ങനെ ആവലാതി പറയാന്‍ എനിക്കിഷ്ടല്ല്യാട്ടോ.
എല്‍ജ്യേ...ഇതാ ഞാന്‍...thulikaa@gmail.com
11:57 PM, August 18, 2006
Anonymous said...
ദേ, ആവശ്യമുള്ളപ്പോള്‍ qw_er_ty എന്ന് ചേര്‍ക്കാന്‍ മറക്കേണ്ട.
12:21 AM, August 19, 2006
പയàµà´¯à´¨àµâ€à´¸àµ said...
ഇഞ്ഞിപ്പെണ്ണേ,ഇഞ്ഞിപ്പെണ്ണേ,
ഇഞ്ഞിപ്പെണ്ണിന്‍റ്‍റെ പേര`
ഇഞ്ഞിപ്പെണ്ണ്‍ എന്നാണോ ഇ
ഞ്ചിപ്പെണ്ണ്‍ എന്നാണോ ഏതായാലും ഞാന്‍ ഒരിടത്ത് ഞ്ഞിപ്പെണ്ണ്‍ എന്നു പരാമര്‍ശിച്ചു പോയി.മാപ്പാക്കണം
4:41 AM, August 19, 2006
പാരàµâ€à´µà´¤à´¿ said...
ഇഞ്ചി പെണ്ണ് ഓണ്‍ലൈന്‍ ആണോ?ഇതാണോ പ്രവര്‍ത്തന സമയം? ഞാന്‍ കമന്റെഴുതി വന്നപ്പോഴെക്കും ഇയാളുടെ പോസ്റ്റ് എത്തി??
-പാര്‍വതി.
2:31 PM, August 19, 2006
Inji Pennu said...
പ്രവര്‍ത്തന സമയമോ..ഹിഹി..24 മണിക്കൂറും പ്രവര്‍ത്തനമാണ്... അതേ, അടുക്കളേടു അടുത്ത് കമ്പ്യൂട്ടറും ടി.വിയും വെച്ചിട്ടുണ്ട്. അപ്പൊ എല്ലാത്തിനും സൌകര്യമാണ്. അതോണ്ട് അരി ഇച്ചിരെ അടുപ്പത്തിട്ട് ഓടി വന്ന് കമന്റും. ടി.വി കണ്ടോണ്ടിരുന്ന് കമന്റും. അങ്ങിനെ അങ്ങിനെ....പിന്നെ വീട്ടില്‍ ഇല്ലെങ്കി മാത്രമെ കമന്റാത്തതുള്ളൂ... :-)
3:20 PM, August 19, 2006
ദേവരാഗം said...
എനിക്ക് ഇന്‍ഫീരിയോറിറ്റി കോമ്പ്ലക്സ് വരുന്നു. എല്ലാര്‍ക്കും റഷ്യനും ഹിന്ദീം സ്പാനിഷും ഫ്രെഞ്ചും അറബീം ഒക്കെ റിയാം. എനിക്കിതെല്ലാം ഡബിള്‍ ഡച്ച്
3:28 PM, August 19, 2006
Inji Pennu said...
ഹയ്. ആരാത് ദേവേട്ടനാ? ഹയ്..ശ്ശൊ! ഇത്രേം തിരക്കിനിടയിലും നാലുകെട്ടില്‍ വന്നൂല്ലൊ...എന്താ ഞാന്‍..ശ്ശൊ! ഇരിക്കാന്‍ കസേര പോലും ഇല്ലാല്ലൊ...ആ തൂണുമെ ചാരി നിന്നോളാമൊ?
ഞാന്‍ ഇച്ചിരെ കാപ്പിയും പലഹാരവും എടുക്കട്ടെ?
സന്തോഷമായി..സന്തോഷമായി..ഗദ്.ഗദ്.
3:33 PM, August 19, 2006
റീനി said...
അപ്പോ ഇഞ്ചിപ്പെണ്ണൊരു സൂപ്പര്‍വുമണാണല്ലോ? ചോറുതിളച്ചു തൂവാതെ കമന്റിങ്ങും ടീവീ വോച്ചിങ്ങും........എത്ര തവണ ചോറു കഞ്ഞിയായി കുടിച്ചിട്ടുണ്ട്?
3:36 PM, August 19, 2006
ദേവരാഗം said...
അസൂയ മൂത്ത് പച്ചക്കണ്ണുമായി വന്നതാ ഇഞ്ചിയേ. കസേര വേണ്ടാ, ഇച്ചിരീം ഉപ്പും മുളകും അടുപ്പിലിട്ട് പൊട്ടിക്ക്, അസൂയ ഒഴിഞ്ഞുപോട്ട്.
കാപ്പി വേണ്ടാ, നിര്‍ത്തി 10 വര്‍ഷം ആയി. പലകഹാരം സോറി, പലഹാരം എന്നതാ ഇന്നുണ്ടാക്കിയേ?
3:37 PM, August 19, 2006
പാരàµâ€à´µà´¤à´¿ said...
റീനീ...ഇന്നാളൊരു ദിവസം മോഡേണ്‍ വുമണ്‍ എന്ന് പറഞ്ഞ് ഒരു ലേഖനത്തില്‍ ഒരു പടം കണ്ടായിരുന്നു..അതില്‍ ഇരു വശത്തും 5-5 കൈകള്‍..അതു പോലവുമോ..ഹാഫ് രാവണി..(അടിക്കരുത്..അടിക്കരുത്..)
പലഹാരം എനിക്കും വേണം...ഞാന്‍ പട്ടിണിയാ..സമയം അര്‍ദ്ദരാത്രി 1 മണി..
-പാര്‍വതി.
3:43 PM, August 19, 2006
Inji Pennu said...
ദേവേട്ടാ
ഇന്ന് ഉച്ചക്ക് അമരപയറ് തോരന്‍ , സംബാര്‍ ഇച്ചിരെ മീന്‍ എല്ലാം ഒലിവ് ഓയിലില്‍..
പിന്നെ പലഹാരം ഇച്ചിരെ ബജി ഉണ്ടാക്കാനിയിട്ട് തുടങ്ങുവായിരുന്നു...എണ്ണയില്‍ വറുക്കാണ്ട് ഞാന്‍ ഒരു ദിവസം ബേക്ക് ചെയ്യാന്‍ നോക്കി ദേവേട്ടാ...പൊളിഞ്ഞ് പാളീസായി... എന്നാ ഇച്ചിരെ അവല് തരട്ടെ?
ഹഹ..റീനിക്കുട്ടി ഇല്ല...ചോറ് കൂക്കറിലാ വെക്കുന്നെ. ആദ്യത്തെ വിസിലിന് തന്നെ ഓഫ് ചെയ്യും...അപ്പൊ കഞ്ഞി ആവാറില്ല.. :-)
3:48 PM, August 19, 2006
Inji Pennu said...
പാറുക്കുട്ടിയെ
എന്തിനാ വിശന്ന് ഇരിക്കണെന്നെ? ഇങ്ങോട്ട് ബായൊ..ഇവിടെ എനിക്കിന്ന് വൈകുന്നേരം ഗെസ്റ്റും ഉണ്ട്....നെറയെ സാധനങ്ങള്‍ ഉണ്ടാക്കിത്തരാം..ഇങ്ങോട്ട് ബായൊ..
3:54 PM, August 19, 2006
റീനി said...
ഹാഫ് രാവണീ? അപ്പോ കൈകള്‍ ഇനിയും മിച്ചം. തബലയെങ്ങാനും വീട്ടില്‍ കിടപ്പുണ്ടോ?
3:54 PM, August 19, 2006
ബിനàµà´¦àµ said...
മേല്‍വിലാസം കിട്ടിയാ..ല്‍ ഞാനെത്താം.(ജയന്‍ സ്റ്റൈല്‍ ;) )
3:59 PM, August 19, 2006
ദേവരാഗം said...
അമരക്കായ തോരന്‍, സാമ്പാര്‍ ഒക്കെ നമ്മുടെയും പ്രിയഭക്ഷണം (മീന്‍+തേങ്ങാ അത്ര പിടുത്തമില്ല. കുളസ്റ്റ്രോള്‍ എന്നെ കുരുക്കും.)അവല്‍ അല്ലേ ഭഷണത്തിന്റെ രാജന്‍. (ഞാനും കൂക്കറിലാ ചോറുവയ്പ്പ്. അരി 2 ഗ്ലാസ്സ്, വെള്ളം 6 ഗ്ലാസ്സ്. ഒറ്റ വിസിലേല്‍ ഓഫ്, 30 മിനുട്ട് വെറുതേ വയ്ക്കും എന്നിട്ട് വെള്ളം ഒഴിക്കും തിളപ്പിക്കും വാര്‍ക്കും. സ്വാദിഷ്ടമായ പാലക്കാടന്‍ മട്ട അമേരിക്കന്‍ ബോയില്‍ഡ് റൈസ് റെഡി.)ബേക്കിങ്ങ്-കാസറോള്‍ കുറേ വെള്ളച്ചേച്ചിമാര്‍ പീഡീയെഫ് ആക്കി അയച്ചിട്ടുണ്ട്, ഞാനും പരൂക്ഷണം തുടങ്ങീല്ല.
ബാക് റ്റു ടോപ്പിക്ക്. ഇവിടെ ഒരടിപൊളി റഷ്യന്‍ റെസ്റ്റോറന്റ് ഉണ്ട്. അവിടെ കയറിച്ചെന്നാല്‍ പന്നി, ബീഫ്, മട്ടണ്‍ &എണ്ണയില്‍ വറുക്കത്സ് ഇല്ലാത്ത എന്തു ശാപ്പാട് കഴിക്കാം?? (നമ്മടെ കുറുമാന്റെ അയല്വക്കത്തെ ഓള്‍ഗാ ഓട്ടല്‍ ആണു ഞാന്‍ പറയണത്, ദുഫായിക്കാരേ)
4:01 PM, August 19, 2006
പാരàµâ€à´µà´¤à´¿ said...
ഊണിന്റെ വിഭവങ്ങളൊക്കെ കണ്ടിട്ട് വരാന്‍ തോന്നുന്നു ഇഞ്ചി.ഒറ്റയ്ക്കായത് കാരണം ഉണ്ടാക്കാന്‍ മടിയാണ്.വീക്ക് ഡേയ്സില്‍ ഓഫീസിലെ കാന്റീന്‍ ആണ് അന്നദാധാവ് (?? ശരിയാണോ?)ശനിയും ഞായറും പട്ടിണി..പിന്നെ മോമോസ് വാങ്ങി കഴിക്കും, ഇന്ന് ലേറ്റ് ആയി പോയി..കിട്ടിയില്ല
:-((
അതെയ് ഒരു വിഷയം..നമ്മളിങ്ങനെ കൊച്ച് വര്‍ത്തമാനം പറയുന്നത് പിന്മൊഴിയില്‍ വരുന്നെന്നും പറഞ്ഞ് ആരെങ്കിലും വാളൂരുമോ ആവോ??
-പാര്‍വതി.
4:05 PM, August 19, 2006
Inji Pennu said...
അതു പറഞ്ഞപ്പോഴാ ഞാന്‍ ഓര്‍ത്തേ.ഞാന്‍ ഇന്നേ വരെ റഷ്യന്‍ ഫുഡ് കഴിച്ചിട്ടില്ല.. ബാക്കി ഒരുമാതിരിയൊക്കെ കഴിച്ച് നോക്കിയിട്ടുണ്ട്..
ഇവിടെ തപ്പണം..ഇനി റഷ്യന്‍ സ്ഥലം...യൂറോപ്യന്‍ ഭകഷണമല്ലെ, ഇവിടേത്തിലും വല്യ വിത്യാസം ഒന്നും കാണില്ലല്ലെ?
ഞാനും പാലക്കാടന്‍ മട്ടയാണ്..ദേവേട്ടാ ഒരുപാടു ചോറ് തരുന്ന അരിയാണൊ നല്ലത്? ഞാന്‍ ലക്ഷ്മി ആണ് മേടിക്കുന്നെ. നിറപറ മേടിച്ചപ്പൊ അധികം ചോറില്ല അരി വേവിക്കുമ്പൊ? ഏതാവും നല്ലതു? ലക്ഷ്മി റൈസിലാണെങ്കില്‍ ഇഷ്ടം പോലെ ചോറ് ഒര് ഗ്ലാസിനു..
4:06 PM, August 19, 2006
ദേവരാഗം said...
കല്ലി വല്ലി വാള്‍, പാര്‍വതി ഇഷ്ടമുള്ളവര്‍ വായിച്ചാല്‍ മതി. അല്ലാ ഈ മോമോസ് എന്താ സാധനം (ഈ അമേരിക്കക്കാര്‍ ഇംഗ്ലീഷല്ല വേറേതാണ്ടു ഭാഷയാ പറയുന്നതെന്ന് പലപ്പോഴും തോന്നാറുണ്ട്. ഇന്നാളില്‍ ഒരാള്‍ കാസറോള്‍ കഴിച്ചെന്ന് പറഞ്ഞ് ഞാന്‍ അന്ധാളിച്ചത് ശകലമൊന്നുമല്ല)
ഇഞ്ചിയമ്മേ, വിദ്യ ഇവിടെ നെന്മണി അരി ആണു വാങ്ങിക്കുന്നത് (ലക്ഷ്മി എന്ന അരി പരീക്ഷിചിട്ടില്ല) നിറപറയില്‍ റൈസ് ബ്രാന്‍ ഓയില്‍ അധികം ചേര്‍ത്തപോലെ അരികഴുകുമ്പോ കയ്യില്‍ എണ്ണമയം പുരളുന്നു. തവിടുള്ള അരി -ബ്രൌണ്‍ റൈസ് എല്ലാം നല്ലതാണെന്നാ എന്റെ ഗുരു ഡോ. നീല്‍ പിങ്കിനി പറയുന്നത്. മൂപ്പര്‍ ഹവായി ദീപില്‍ നല്ല ഉണക്കലരി ശാപ്പിടുന്നു. (നമ്മള്‍ നാട്ടില്‍ ഇരുന്ന് കെന്റക്കി ചിക്കനും. അതിനാണു കള്‍ചറല്‍ എക്സ്ചേഞ്ച്, എമ്പ്ലോയ്‌മന്റ് എക്സ്‌ചേഞ്ച് എന്നൊക്കെ പറയാറ്.) നെന്മണി, പവിഴം, വേവ് കൂടിയതില്‍ ഡബില്‍ ഹോര്ഴ്സ് ഒക്കെ നല്ലതായി എനിക്കു തോന്നുന്നു
4:15 PM, August 19, 2006
റീനി said...
പിന്നെ കാണാം. ഇവിടെ കുറച്ചുദൂരെ 'വടക്കുംനാഥന്‍' ഇന്നു തുടങ്ങി. ഇറങ്ങാന്‍ സമയമായി. മോഹന്‍ലാലും നല്ല പാട്ടുകളും ഉണ്ടത്രേ. വണ്ടിയില്‍ സ്ഥലമുണ്ട്. വരുന്നോ?
qw_er_ty
4:19 PM, August 19, 2006
Inji Pennu said...
ബിന്ദൂട്ടിയെ
കാനഡായില്‍ നിന്ന് നേരെ താഴോട്ട് തിരിക്കാ.എന്നിട്ട് ഒരു ജങ്ക്ഷന്‍ വരും വാഷിംഗടണ്‍ ഡി.സി ആവുമ്പൊ.അപ്പൊ ഇടത്തോട്ടു തിരിക്കാ..എന്നിട്ട് നേരെ വിട്ടാല്‍ മതി :)
4:19 PM, August 19, 2006
ബിനàµà´¦àµ said...
അങ്ങനെ രണ്ടു പ്രാവശ്യം കൂടി ഇടത്തോട്ടു തിരിച്ചാല്‍ പുറപ്പെട്ടിടത്തു തന്നെ എത്തും അല്ലേ? ;)
qw_er_ty
4:26 PM, August 19, 2006
പാരàµâ€à´µà´¤à´¿ said...
അയ്യോ..മോമോസോ..ചൈന ഒറിജിനാണ് എന്നാണ് എന്റെ വിശ്വാസം. ദാ പടം ഇവിടെ ഉണ്ട്.അകത്ത് വെജ്ജോ ചിക്കണ്‍ കീമയോ(കൊത്തിയരിഞ്ഞത്. കൂടെ വറ്റല്‍ മുളക് അരച്ചതും,പിന്നെ ബ്രൊത്തും..ഞാന്‍ ചൈനീസ് ഫുഡ്ഡിന്റെ ആരാധികയാണ്..ദെല്‍ഹിയില്‍ നല്ല കുറെ സ്ഥലങ്ങളുണ്ട്,ചൈനീസ് ഫുഡ് കിട്ടുന്നത്..
-പാര്‍വതി.
4:28 PM, August 19, 2006
Anonymous said...
Momos is originated in Nepal.
Its a Tibetan food
5:57 PM, August 19, 2006
Satheesh said...
പാറൂ, ഇന്ത സാധനമാണ് സിംഗപ്പൂരില്‍ സൂണ്‍ ക്വേ ന്നാണ്‍ പറയുന്ന dumpling എന്നു തോന്നുന്നു!
മോമോസ് ന്ന പേരുകൊള്ളാം!
ഇല്‍ജീ..പോസ്റ്റ് ഇന്നലേ വായിച്ചതാ.. കമന്റ് വെക്കാന്‍ നോക്കുമ്പഴേക്ക് അവിടെ വമ്പന്‍ ‘താര’സംവാദം നടന്നുകൊണ്ടിരിക്കുന്നു..ആ സംഭവം എന്താണെന്ന് വലിയ പിടിപാടില്ലാത്തതു കൊണ്ടും, ആ സമയത്ത് ഓടോ വിന്റെ ആ സീരിയസ്നൊസ് കളയണ്ടാന്നു വെച്ചുമാണ് കമന്റിടാഞ്ഞത്!
(ഇല്‍ജിയുടെ എല്ലാ പോസ്റ്റുകളും ഒന്നൊഴിവാക്കാതെ വായിക്കാറുണ്ട് എന്ന വസ്തുതയും ഇത്തരുണത്തില്‍ പ്രസ്താവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്!)
1:17 AM, August 20, 2006
ദേവരാഗം said...
അതു ശരി. അത് റ്റിബറ്റന്‍ dumpling ആയിരുന്നോ . ഞമ്മ ശാപ്പാടിന്റെ കാര്യത്തില്‍ ശിശുവാ പാര്‍വതീ, പറഞ്ഞു തന്നതിനു നന്ദി, അനോണിക്കും സതീഷിനും നന്ദി.
3:18 AM, August 20, 2006
വിപിനàµâ€... said...
ഇഞ്ചിപ്പെണ്ണ് മനോഹരമായി പഴംകഥ പറഞ്ഞിരിക്കുന്നു. അരുവിക്കരക്കാരന്റെ അഭിനന്ദനങ്ങള്‍..........
1:41 AM, August 21, 2006
തഥാഗതനàµâ€ said...
പണ്ട് റഷ്യയില്‍ പോകണം എന്നൊരു മോഹം ഉണ്ടായിരുന്നു.
സോവിയറ്റ് എന്നോരു നാടുണ്ടത്രേ
പോകാന്‍ കഴിഞ്ഞെങ്കില്‍ എന്തു ഭാഗ്യം
എന്ന കവിത ആവേശത്തൊടെ കേട്ട് നടന്നിട്ടുണ്ട്
പിന്നീട് എന്‍.എസ്.മാധവന്റെ നാലാം ലോകം വായിച്ചപ്പോഴാണ്
പോകാതിരുന്നത് എത്ര ഭാഗ്യം
എന്ന് തോന്നിയത്
5:28 AM, August 22, 2006
തഥാഗതനàµâ€ said...
ഇതെ കണ്ടപ്പോഴാ ഓര്‍ത്തത്
ഞങ്ങള്‍ ദില്ലിയില്‍ എത്തിയ കാലം
ഞാനും എന്റെ സുഹൃത്ത് പ്രേമചന്ദ്രനും കൂടെ ആണു താമസം
സാകേതിലെ പുഷപ് വിഹാര്‍ സെക്റ്റര്‍ 7 ഇല്‍
ഒരു ദിവസം പുള്ളി മാര്‍ക്കറ്റിലേക്ക് പോകാന്‍ ഇറങ്ങി
എന്നോട് എന്തൊക്കെ വാങ്ങണം എന്ന് ചോദിച്ചു
ഞാന്‍ പറഞ്ഞു
അരി,മുട്ട,പച്ചക്കറി,അല്‍പം ചീനി മുളക്,ഷര്‍ട്ടിന്റെ ബട്ടന്‍ തുന്നാന്‍ ഒരു സൂചി.
പുള്ളി തിരിച്ച് വന്നു
ഞാന്‍ സഞ്ചി നോക്കിയപ്പോല്‍ അതിലുണ്ട്
അരി,മുട്ട,കുറച്ച് പച്ചക്കറികള്‍
പിന്നെ ഒരു കിലോ പഞ്ചസാര
ഒരു കിലോ റവ
പ്രേമാ നിന്നോടാരു പറഞ്ഞു പഞ്ചസാരയും റവയും വാങ്ങാന്‍
നീ പറഞ്ഞതൊക്കെ ഞാന്‍ വാങ്ങി എന്ന് അവന്‍
പിന്നെയാണ് മനസ്സിലായത്
പുള്ളി അരിക്ക് റൈസ് എന്ന് പറഞ്ഞു കടക്കാരന്‍ അത് കൊടുത്തു, മുട്ടക്ക് EGG എന്ന് പറഞ്ഞു.അതു കടക്കാരനു മനസ്സിലായി അതും കൊടുത്തു
പച്ചക്കറികള്‍ പുള്ളി ഓരോന്നായി എടുത്ത് കൊടുത്തു. കടക്കാരന്‍ അതും പൊതിഞ്ഞു കൊടുത്തു
പിന്നെ പുള്ളി ഏക് സൂചി എന്നു പറഞ്ഞു
കടക്കാരന്‍ ഒരു കിലോ റവ എടുത്തു കൊടുത്തു
പിന്നെ ചീനി എന്ന് പറഞ്ഞു
കടക്കാരന്‍ ഒരു കിലോ പഞ്ചസാര എടുത്ത് കൊടുത്തു
ഇതേ പ്രേമന്‍ ഒരു ബൈക്ക് വാങ്ങി
ഒരു സ്‌ക്കൂളിനടുത്തു കൂടെ പോകുകയായിരുന്നു. സ്‌കൂള്‍ വിടുന്ന സമയം. ഒരു പോലീസ്‌കാരന്‍ പറഞ്ഞു
ഭായി സാബ് ധീരെ ധീരെ ചലോ
പുള്ളി അടിച്ച് കത്തിച്ച് വിട്ടു
അടുത്ത സിഗ്നലില്‍ വെച്ച് പോലിസ് പിടികൂടി 100 രൂപ പിഴ ഇട്ടു.
ഞാന്‍ ചോദിച്ചു എടാ നീ എന്തിനാ അത്ര വേഗം പോയെ
അപ്പോള്‍ അവന്‍ പറഞ്ഞു
എടാ ആ പോലീസ്‌കാരന്‍ എന്നോട് പറഞ്ഞു ധീരെ ധീരെ ചലോ എന്ന്. ഞാന്‍ കരുതി ധീര ധീരം മുന്നോട്ട് പൊയ്ക്കൊ അളിയൊ എന്നാ അയാള്‍ ഉദ്ദേശിച്ചത് എന്ന്
9:08 AM, August 22, 2006
കുറിപ്പുകാരന്‍... said...
ഇഞ്ചിയേച്ചിയേ
ഇങൊട്ടു കാണാറേയില്ലല്ലൊ? ടിപ്സ് തന്നതിനു താങ്ക്സ്.
ലാലേട്ടന്‍...
12:49 PM, August 22, 2006
Inji Pennu said...
ഞാന്‍ ബീറ്റാ ആയി....
അപ്പൊ നിങ്ങളൊ? ഇതൊരു പരീക്ഷണം.
2:47 PM, August 22, 2006
Inji Pennu said...
പരീക്ഷണം!
3:23 PM, August 22, 2006
കുറിപ്പുകാരന്‍... said...
ലവന്‍ പുലിയാണു കേട്ടാ...
11:32 PM, August 22, 2006
ശ്രീജിത്ത് കെ said...
ഇഞ്ചി പുതിയ ബ്ലോഗ്ഗറിലേക്ക് പോകുന്നതിനു മുന്‍പ് വന്ന കമന്റുകളിലൊന്നും കമന്റിട്ടവരുടെ പേരുകള്‍ ശരിക്ക് വരുന്നില്ലല്ലോ. ബീറ്റ ആയതു കൊണ്ടാണോ അത്?
1:47 AM, August 23, 2006
qw_er_ty
Post a Comment