2006-08-23

ആഗ്രഹം

വിനുവിനു സന്തോഷം കൊണ്ടിരിക്കപ്പൊറുതിയില്ല. അവന്‍ ഏറെനാളായി മനസ്സില്‍ സൂക്ഷിച്ചിരുന്ന ആഗ്രഹത്തിനുള്ള സുവര്‍ണ്ണാവസരമാണിത്. അത് ഇങ്ങിനെ ഇത്ര പെട്ടെന്ന് അടുത്തുവരുമെന്ന് അവന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇന്ന് കേട്ടപ്പോള്‍ മുതല്‍ അവന് ഒന്നിലും ശ്രദ്ധ കിട്ടുന്നില്ല. മുറിയിലെ അടച്ചിട്ടിരുന്ന ജനല്‍ അവന്‍ പതിയെ തുറന്നു. ജനല്‍ കമ്പികളില്‍ പിടിച്ച് ശ്വാസം ഒന്നാഞ്ഞു വലിച്ചു. അറബിക്കടലിന്റെ നിറങ്ങളെ ഇത്രയും നന്നായി അടുത്തു കാണാന്‍ പറ്റുമൊ?

അവന്റെ മുറിയിലെ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ നിന്നു മുകളിലോട്ട് കണ്ണ് പായിച്ചാല്‍ പരന്നു കിടക്കുന്ന നീല അറബിക്കടല്‍ കാണാം. പക്ഷെ, അവന്‍ ഇതേവരെ രണ്ട് നിമിഷത്തില്‍കൂടുതല്‍ അങ്ങോട്ട് ശ്രദ്ധിച്ചിട്ടില്ല. അവളുടെ താളമുള്ള കാറ്റ് അവനെ അലസോരപ്പെടുത്തിയിരുന്നു. ജനല്‍പ്പാളികള്‍ കൊണ്ട് ഉടനെ തന്നെ അവളെ ബന്ധിച്ചു. ഫുജൈറയില്‍ നിന്ന് പാംസിലേക്ക് സ്ഥലം മാറിയപ്പോള്‍ ഡാഡിയാണ് ഏറ്റവും നന്നായി കടല്‍ കാണാവുന്ന ഈ മുറി തന്നെ അവന് കൊടുത്തത്. മാസ്റ്റര്‍ ബെഡ്രൂം ആണെങ്കില്‍പോലും ഈ മുറി ഇപ്പോള്‍ അവന്റേതായായി. എപ്പോഴും എല്ലാം അവന്റേതാവുകയാണ്, അവന്‍ പോലുമറിയാതെ.

ഡാഡിക്കും മമ്മിക്കും വിനുവിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധയാണ്. അവന്റെ ഓരോ കാര്യങ്ങള്‍ക്കും അവര്‍ ആളെ വെച്ചിട്ടുണ്ട്. അവനെ നോക്കാന്‍ വേണ്ടി മാത്രം ഒരു വേലക്കാരിയുണ്ട് വീട്ടില്‍. അവന്റെ താല്‍പ്പര്യങ്ങളും ഇഷ്ടങ്ങളും അവന്‍ മനസ്സില്‍ കാണുന്നതിനു മുമ്പു തന്നെ അവര്‍ ചെയ്തിരിക്കും. വിനു വളരെ കുറച്ച് മാത്രം സംസാരിക്കുന്നത് അവന് ബുദ്ധി കൂടിയിട്ടാണത്രെ. എല്ലാവരും അങ്ങിനെയാണ് പറയുന്നത്. ക്ലാസ്സിലെ ഉയര്‍ന്ന റാങ്കും അതു തന്നെ പറയുന്നു. പുസ്തകങ്ങളും വീഡിയോഗേമുകളും ചിതറിക്കിടക്കുന്ന അവന്റെ മുറിയില്‍ അവന്റെ അനുവാദമില്ലാതെ മമ്മി പോലും കയറാറില്ല.

എന്തായാലും ഇന്നിനി ഒന്നിനും നേരമില്ല. നാട്ടിലേക്ക് തിരിക്കുന്ന തിരക്കിലാണ് എല്ലാവരും. ഇത്ര പെട്ടെന്ന് പോവേണ്ടി വരുമെന്ന് ആരും തന്നെ കരുതിയിരുന്നില്ല.

“ഗിഫ്റ്റ്സ് കൊണ്ടു പോണ്ടെ? ഇത്രയും നാള്‍ക്ക് ശേഷം ചെല്ലുന്നകൊണ്ട് എങ്ങിനെയാ വെറും കയ്യോടെ നിങ്ങടെ വീട്ടിലേക്ക്?”

“ഹും! അവിടെ നമ്മുടെ പെട്ടികളേയും കാത്ത് കിടപ്പുണ്ടാവും...എന്തെങ്കിലും നക്കാനുണ്ടോന്ന് നോക്കി. എല്ലിന്‍ കഷണങ്ങള്‍ കരുതണം!” ഡാഡിക്ക് പുച്ഛം അടക്കാനാവുന്നില്ല. എത്ര കൊടുത്താലും മതിവരാത്തവറ്റകള്‍. സഹോദരങ്ങളൊക്കെയാണെങ്കിലും കൈ നീട്ടാന്‍ ഇന്നേ വരെ, പ്രായഭേദമന്യേ ഒരുത്തനും നാണമില്ല. ഒരൊറ്റ പൈസ ആരൊടും ചോദിക്കാണ്ടാണ് ഇത്രയും കെട്ടിപ്പൊക്കിയത്. എല്ലാം വിനുവിന് പെട്ടെന്ന് തന്നെ എഴുതി വെക്കണം. അവന് പന്ത്രണ്ട് വയസ്സേ ആയിട്ടുള്ളൂവെങ്കിലും എന്തെങ്കിലും അരുതാത്തത് സംഭവിച്ചാല്‍ ഒരു പട്ടിയും പിന്നെ അവനെ തിരിഞ്ഞു നോക്കില്ല.

“വിനൂ, നീ നിന്റെ സാധനങ്ങള്‍ ഒക്കെ ചൂസ് ചെയ്തൊ? ഇല്ലെങ്കില്‍ അവിടെ ചെന്നും വാങ്ങിക്കാം. ആവശ്യമുള്ള രണ്ടു ജോഡി ഡ്രസ്സ് വല്ലോം മതി ”

“നിങ്ങളെന്താ ഈ പറയണെ, രണ്ടു ജോഡിയോ, പത്തു ദിവസത്തിന് വേണ്ടി പോവുകയല്ലെ?”

“ബാ‍ക്കി അവിടെ ചെന്ന് മേടിച്ചൂടെ?”

“തിരക്കായിരിക്കില്ലെ? മാത്രമല്ല, പിന്നെ കൂടെ വരുന്ന അണ്ടനും അടകോടനും മേടിക്കണം.”

“ഹും...എന്നാല്‍ നീ മെയ്ഡിനോട് പറ അവന്റെ ലജേഗും ഒന്ന് പാക്ക് ചെയ്യാന്‍.”

വിനു കട്ടിലില്‍ മലര്‍ന്ന് കിടക്കുയാണ് ക്ലോസെറ്റില്‍ നിന്ന് അവന്റെ ഡ്രെസ്സ് എടുത്തു മമ്മി സുബൈദക്ക് കൊടുക്കുന്നതും നോക്കി. അവരത് പെട്ടിയില്‍ നന്നായി മടക്കി വെക്കുന്നു.

“ദേ ഇതും കൂടി” കയ്യിലിരുന്ന ഗേം സ്റ്റിക്സും സീഡികളും അവന്‍ പെട്ടി ലക്ഷ്യമാക്കി എറിഞ്ഞു. സുബൈദ പേടിച്ച് മാറിയതുകൊണ്ട് അത് പെട്ടിയിലെ തുണികളുടെ മുകളില്‍ തന്നെ ചെന്ന് വീണു.

“മോന്‍ വര്‍ഷങ്ങളായില്ലെ പോയിട്ട്. എല്ലാരേം ഓര്‍മ്മ കാണുവൊ ആവോ?” സുബൈദ പതിഞ്ഞ ശബ്ദത്തില്‍ ആരോടെന്നില്ലാതെ ചോദിച്ചു.

“ഒര്‍മ്മയുണ്ടായിട്ട് എന്തിനാണ്? അവന് നാട്ടില്‍ പോകാന്‍ ഒട്ടും താല്‍പ്പര്യമില്ല. പക്ഷെ ഇപ്രാവശ്യം മാത്രമാണ് അവന് ഇത്രേം താല്പര്യം കാണിക്കുന്നെ.” മമ്മി അവനെ നോക്കി പുഞ്ചിരിച്ചതും വിനു പെട്ടെന്ന് മുഖം വെട്ടിച്ചു. ആരുടെയും അധികം ചോദ്യങ്ങള്‍ അവന് ഇഷ്ടമല്ല. അധികം വാത്സല്യവും.

നാട്ടില്‍ പ്ലെയിന്‍ ഇറങ്ങി കാറില്‍ കയറിയതും വിനുവിന് വരണ്ടായിരുന്നുവെന്നു തോന്നിത്തുടങ്ങി. പിന്നീടെപ്പോഴെങ്കിലും ഇതുപൊലെ ഒരവസരം കിട്ടിയേനെ. ചുറ്റും കണ്ണോടിക്കുമ്പോള്‍ ഏതൊ ചീഞ്ഞഴിഞ്ഞ ചവറ്റുകുട്ടയില്‍ എത്തിയപോലെ. വന്നിറങ്ങിയതുമുതല്‍ ആളുകളുടെ കൈകള്‍ അവന്റെ ദേഹത്തെ തലോടിയും ഉഴിഞ്ഞും അവനെ ആകെ പരിഭ്രാന്തനാക്കിയിരിക്കുയാണ്. എല്ലാവരും അവനെ മാത്രം ശ്രദ്ധിക്കുന്നതുപോലെ. അവനെ അലസോരപ്പെടുത്തുന്ന കൈകള്‍ പതിയെ മാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആരും അവനെ ശല്യപ്പെടുത്താതെ വിടുന്ന മട്ടില്ല. ഇത്രയധികം ആളുകളെ ഒരുമിച്ച് കാണുന്നതുപോലും അവനിഷ്ടമല്ല. എന്നിട്ടാണിനി അസഹ്യമായ സ്നേഹപ്രകടനങ്ങള്‍. ചോദ്യങ്ങള്‍ക്ക് അവജ്ഞയോടെ അവന്‍ മുഖം തിരിച്ചുവെച്ചു.

“ദേ വീടെത്തി!” എന്ന് ആരോ പറയുന്നത് കേട്ടപ്പോള്‍ കാറിന്റെ ഡോര്‍ തുറന്ന് വേഗം വിനു വെളിയില്‍ കടന്നു. ഇനിയധികം നിമിഷങ്ങളില്ല. ആധി കാരണം അവന്റെ നെഞ്ചില്‍ മുഴങ്ങുന്ന പെരുമ്പറ വേദനിപ്പിക്കുന്നു. വിയര്‍ത്ത കൈകള്‍ അവന്‍ പാന്‍സിന്റെ പോക്കറ്റിലേക്ക് തിരുകി വെച്ചു.

വീടിന്റെ മുന്നില്‍ ചുവന്നയും നീലയും പ്രിന്റുള്ള പവിലിയണ്‍ നിറഞ്ഞു നിന്ന വലിയ ആള്‍‍ക്കൂട്ടം പതിയെ വിനുവിനെ തിരിഞ്ഞു നോക്കി എന്തൊക്കെയോ പിറുപിറുത്തു. അരങ്ങേറികൊണ്ടിരുന്ന കോലാഹലങ്ങള്‍ പെട്ടെന്ന് ഒരു നിമിഷം ശ്വാസം പിടിച്ചു നിന്ന പോലെ. അവനു വേണ്ടി തിരക്കില്‍ ആരോ ഒരു വഴി കീറി. തിരക്കിനിടയില്‍കൂടി ആരേയും തൊടാതെ വിനു വേഗം നടന്ന് ഉമ്മറത്തേക്ക് കയറി.

പെട്ടെന്ന് അവന്‍ അതു കണ്ടു. അവന്റെ മുഖം അല്‍ഭുതം കൊണ്ട് വികസിച്ചു. ഇവിടം വരെ വന്നത് വളരെ നന്നായിയെന്ന് ഉടനെ തന്നെ അവനു തോന്നി. അവന്‍ ആദ്യമായി കാണുകയാണ്. ചുക്കിച്ചുളിഞ്ഞ് കരുവാളിച്ച മുഖത്തെല്ലാം വെള്ള പൌഡറിട്ട, മൂക്കില്‍ പഞ്ഞിവെച്ച ഒരു ശവശരീരം.

“അച്ഛാ! ഞങ്ങളെയെല്ലാം വിട്ടേച്ച് പോയല്ലൊ!” അമ്മയുടെ പുറകില്‍ നിന്നുള്ള അലര്‍ച്ചയും പതംപറച്ചിലും ഒന്നും അവന്‍ കേട്ടില്ല. അവന്റെ ഏറെ നാളത്തെ ആഗ്രഹപൂര്‍ത്തീകരണത്തിന്റെ സന്തോഷം അവന്‍ മനസ്സില്‍ കൊണ്ടാടുകയായിരുന്നു. ഇമവെട്ടാതെ കണ്ണുകള്‍ വിടര്‍ത്തി അവന്‍ അത് നോക്കിനിന്നു.

1 പ്രതികരണങ്ങള്‍:

Inji Pennu said...

36 comments:
ഉമേഷ്::Umesh said...
നന്നായിട്ടുണ്ടു് ഇഞ്ചീ. ഒരു ചെറിയ ആശയത്തെ ഒതുക്കത്തോടെ നന്നായി പറഞ്ഞിരിക്കുന്നു.

11:33 PM, August 22, 2006
വല്യമ്മായി said...
നല്ല കഥ.ഒരു സംശയം മുത്തച്ഛന്‍റെ വാത്സല്യം ഇല്ലാതായി കാണാനാണൊ ആ കുട്ടി ആഗ്രച്ചിരുന്നത്

11:40 PM, August 22, 2006
ബിന്ദു said...
കുട്ടികളുടെ മനസ്സില്‍ ഇങ്ങനെ ഒരു ആഗ്രഹം.:( ബുദ്ധി കൂടിയിട്ടാവും.
ഇതിന്റെ കെട്ടും മട്ടും വീണ്ടും മാറ്റിയോ? :)അതിന്റെ വക ഓഫടിക്ക് പിന്നെ വരാം. ;)

11:42 PM, August 22, 2006
Anonymous said...
വൃത്തികെട്ട കഥ.
സേടിസ്റ്റ് കഥകളെ ഉള്ളോ ?

11:44 PM, August 22, 2006
സു | Su said...
നല്ല കഥ. ഇങ്ങനൊന്ന് എവിടെയോ വായിച്ചിട്ടുണ്ട് ഇഞ്ചിയേ :)

2:59 AM, August 23, 2006
താര said...
ഇഞ്ചിപ്പെണ്ണേ നന്നായി എഴുതിയിരിക്കുന്നു. അവസാനം വരെ സസ്പെന്‍സിട്ടു! പക്ഷെ ചെക്കന്റെ ഒരാഗ്രഹമേ...ശ്ശോ എന്താ ചില കുട്ടികളൊക്കെ ഇങ്ങനെ?:(

5:29 AM, August 23, 2006
തഥാഗതന്‍ said...
പിതാവിനോടുള്ള വൈരാഗ്യത്തെ കുറിച്ചും പിതൃവിഗ്രഹ ഭഞ്ജനത്തേക്കുറിച്ചും കാഫ്ക്ക അടക്കമുള്ളവര്‍ മുന്‍പ്‌ എഴുതിയിട്ടുണ്ട്‌.

ഒരു പുരുഷന്റെ ആദ്യത്തെ വിപ്ലവം സ്വന്തം പിതാവിനെതിരെയാണെന്നൊക്കെ പുള്ളി തട്ടിവിട്ടിട്ടുണ്ട്‌.അങ്ങേരുടെ തത്വശാസ്ത്രത്തോട്‌ യോജിപ്പില്ലെങ്കിലും കലാസൃഷ്ടി എന്ന നിലയില്‍ അവയൊക്കെ ആസ്വദിച്ചിട്ടുമുണ്ട്‌..

പക്ഷെ ഈ കഥ വായിച്ചപ്പോള്‍ എന്തോ ഒരു ഇത്‌

അല്ലെങ്കില്‍ വേണ്ട. അതു പോകട്ടെ

ഇഞ്ചി.. കഥ കൊള്ളാം

10:22 AM, August 23, 2006
ബിരിയാണിക്കുട്ടി said...
പിന്മൊഴിയില്‍ വരാത്തത്‌ കൊണ്ടാണെന്ന് തോന്നുന്നു, ഇത് അധികമാരും കാണാതെ പോയത്‌. നന്നായിരിക്കുന്നു ഇഞ്ചിത്തൈലമേ.

10:40 AM, August 23, 2006
Inji Pennu said...
തഥാഗതന്‍ ചേട്ടാ
ആ എന്തോ ഒരു ഇത് ഒന്ന് വ്യക്താമാക്കമൊ? കൊള്ളാം എന്ന് വെറുതെ പറയുന്നതിനെക്കാ‍ളും എനിക്കെപ്പോഴും പ്രിയം നല്ല ക്രൂരമായ വിമര്‍ശനങ്ങളാണ്...അത് എന്നെ ചിന്തിപ്പിക്കും,
എന്റെ അഹങ്കാരം കുറക്കും..അപ്പൊ ഞാന്‍ നന്നവും...:) . അടികിട്ടിയാല്‍ മാത്രം നന്നാവുന്ന ഇനമാണ് ഞാന്‍ എന്ന് അമ്മ എപ്പോഴും പറയും..

ശ്രീ ബുദ്ധന്‍ ആദ്യാമായി ഒരു ശവമഞ്ചം കണ്ടതിനെ ആസ്പ്പദ്മാക്കി മോഡേണ്‍ ആയി എഴുതി നോകിയതാണ്..

11:22 AM, August 23, 2006
Chakkara said...
നന്നായി കേട്ടൊ..ഞാന്‍ ആദ്യമയി ഒരു ശവശരീരം കണ്ടത് ഓര്‍ത്തു പൊയി..

12:37 PM, August 23, 2006
ജ്യോതിര്‍മയി said...
തഥാഗതാ, അങ്ങനെയങ്ങു പോയാലോ, വിസ്തരിച്ചുപറയൂ എന്ന്‌ ഇഞ്ചി. തഥാഗതന്‍=അങ്ങനെയങ്ങു പോയവന്‍, ശ്രീബുദ്ധന്‍ അങ്ങനെയല്ലേ:-)

ഇഞ്ചീ,
നന്നായി പറഞ്ഞുഫലിപ്പിച്ചു. പിന്നെ അച്ഛനമ്മമാരില്‍ നിന്നും സ്നേഹവും ലാളനയുമൊന്നും കിട്ടാതെ (സുഖസൌകര്യങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുക എന്നതാണു കടമ എന്നുകരുതുന്ന മാതാപിതാക്കളുണ്ടാവുമല്ലേ) അവരോടും, പൊതുവേ മറ്റുള്ളവരോടും തന്നോടു തന്നേയും ദേഷ്യം കൊണ്ടുനടക്കുന്ന കുട്ടിയാണു വിനു എന്നു തോന്നി. സ്വന്തം നിലനില്‍പ്പുപോലും വെറുത്തുതുടങ്ങിയ കുട്ടി മരണത്തെ അഥവാ ശവത്തെ ഇഷ്ടപ്പെട്ടു തുടങ്ങിയതാണോ?
വിനുവിനോടു ഞാന്‍ ചോദിച്ചിട്ടൊന്നും പറയുന്നില്ല, കണ്ണുരുട്ടിയേയുള്ളൂ:-))

1:16 PM, August 23, 2006
Inji Pennu said...
എന്റെ ജ്യോതിചേച്ചി
എനിക്കിത്രേം സന്തോഷം തന്ന വേറെ ഒരു കമന്റില്ല! എന്റെ ജീവിതത്തില്‍ ഇതുപോലെ ഒരു കമന്റ് എനിക്ക് കിട്ടിയിട്ടില്ല.... ഞാന്‍ എഴുതുമ്പോള്‍ എന്റെ ഉള്ളില്‍ കയറി ഇരുന്ന് ഞാന്‍ വിചാരിച്ച അതേ അര്‍ത്ഥത്തില്‍ തന്നെ 100% പെര്‍ഫക്റ്റ് ആയിട്ട് കഥയിലെ ഓരോ വരികള്‍ എല്ലാം മനസ്സിലാക്കിയത് എങ്ങിനെ? ഹൊ! അതേ വിനുവിന് കാറ്റിന്റെ സ്പര്‍ശം പോലും അതുകൊണ്ട് അരോചകം...ഭയാനകം...

നമ്മള്‍ സേം പിച്ച് ആണ് കേട്ടൊ....! എനിക്കിത് എഴുതിയതില്‍ കൂടുതല്‍ സന്തോഷം ചേച്ചീന്റെ കമന്റ് വായിച്ചപ്പോള്‍... ശ്ശൊ! എപ്പളും വരണേ ഇതു വഴിയൊക്കെ. പ്ലീസ്.. ഇഷ്ടമായില്ലെങ്കില്‍ അതും തുറന്ന് പറയണെ. പ്ലീസ്...

1:44 PM, August 23, 2006
രാവണന്‍ said...
ഇഞ്ചീ,

കഥ എന്നെയങ്ങു വല്ലാതെ സ്വാധീനിച്ചു. ഇതേ പോലുള്ള സന്ദര്‍ഭങ്ങള്‍ എവിടെയോ കണ്ടിട്ടുള്ളപോലെ. ഇഷ്ടപ്പെട്ടു.

1:49 PM, August 23, 2006
ഇത്തിരിവെട്ടം said...
കഥ അസ്സലായി.. സ്നേഹം നല്‍കുന്നവര്‍ക്കേ ലഭിക്കൂ.. ജീവിതത്തിന്റെ ചിട്ടവട്ടങ്ങള്‍ക്കിടയിലെ വിടെയോ നഷ്ടപ്പെടുന്ന ബന്ധങ്ങളുടെ നൈര്‍മ്മല്യം നന്നായി വരച്ചുകാണിച്ചു...

ഒത്തിരി നന്നായിട്ടുണ്ട്.

12:25 AM, August 24, 2006
Thulasi said...
ഗൃഹാതുരത്വത്തിന്റെ ചിഹ്നങളില്‍ ജീവിതം കെട്ടിയിട്ട് റോമാന്റിക് ആയി ജീവിക്കുന്നവര്‍ക്ക്‌ ശേഷം, അലെങ്കില്‍ അതില്‍ പെടാത്തവരുടെ കഥ?

1:22 AM, August 24, 2006
അരവിന്ദ് :: aravind said...
സിം‌പ്ലീ സൂപ്പര്‍..
ശരിക്കും ഇഞ്ചീ...ക്ലൈമാക്സ് കലക്കീണ്ട്!

3:29 AM, August 24, 2006
ജ്യോതിര്‍മയി said...
"എന്റെ ജ്യോതിചേച്ചി
എനിക്കിത്രേം സന്തോഷം തന്ന വേറെ ഒരു കമന്റില്ല! എന്റെ ജീവിതത്തില്‍ ഇതുപോലെ ഒരു കമന്റ് എനിക്ക് കിട്ടിയിട്ടില്ല...."
നന്ദി, ഇഞ്ചീ നന്ദി. എന്നാലും ഇപ്പൊത്തന്നെ വേണായിരുന്നോ ഈ ബീറ്റാ ടെസ്റ്റ്‌?

എനിയ്ക്കു പറ്റാവുന്നപോലെ ഒരു പുതിയപോസ്റ്റിട്ടു തിരിഞ്ഞപ്പോഴാ ഇഞ്ചി വന്നു വിളിച്ചത്‌. ചൂടാറിയില്ലല്ലോ. എനിയ്ക്കും സന്തോഷായി.

7:01 AM, August 24, 2006
കുടിയന്‍ said...
ഇഞ്ചീ, കഥ നന്നായി. ഒരു ചെറിയ കാര്യം വളരെ നന്നായി പറഞ്ഞു.ശൈലിയും നന്നായി.ഇഞ്ചി വളരട്ടെ.വളര്‍ന്ന് ഒരു മരമാകട്ടെ.

8:07 AM, August 24, 2006
ഫാരിസ്‌ said...
നന്നായി...നല്ല കഥ

9:00 AM, August 24, 2006
hermione said...
Dear Inji Pennu,
I'm very much willing to command on your shortstory in Malayalam.But what to do, I'm not having the 'Varamozhi'software.Anyway,your creation was an excellant one.My hearty congratulations.All the best to your future projects.I look forward for more shortstories.

11:09 AM, August 24, 2006
RP said...
ആഹാ...അവിടെ നിന്നും ബ്രേക്കെടുത്ത് ഇവിടെ ഇരുന്ന് തകര്‍ക്കുകയാല്ലേ? അതു കൊള്ളാം! അവിടെ ഇഞ്ചി ഇല്ലാതെ പാചകം ഒന്നും ശരിയാകുന്നില്ല. എന്തുണ്ടാക്കണേലും ഇഞ്ചി മസ്റ്റാ...അത് കൊണ്ട് ദയവായി വേഗം തിരിച്ച് വരുന്ന കാര്യം പരിഗണിക്കുക.
വെരി ബിസി ആയിപ്പോയി ഇഞ്ചീ, അതുകൊണ്ടാ മലയാളം ബ്ലോഗ് ഇതുവരേ തുടങ്ങാന്‍ പറ്റാത്തേ. പുതിയ ബ്ലോഗറിലേക്ക് മാറിയിട്ട് കുറച്ച് ദിവസായി, പോസ്റ്റ് ലേബല്‍ ചെയ്യാന്‍ പോലും സമയം കിട്ടിയില്ല.

10:02 PM, August 25, 2006
Satheesh said...
നന്നായി എഴുതിയിരിക്കുന്നു ഇഞ്ചീ..
ഇടക്കുള്ള ഒന്നു രണ്ടു ഖണ്ഡികകള്‍ മാറ്റിവെച്ചാലും കഥക്ക് വലിയ കുഴപ്പം വരുന്നില്ലാന്നു ഞാന്‍ കണ്ടുപിറ്റിച്ചു ഇപ്പൊ!

5:43 AM, August 27, 2006
Kumar said...
കഥയൊക്കെ മനസിലായി, ഇത്തവണ.
പക്ഷെ കമന്റുകളുടെ കൂട്ടത്തില്‍ എല്‍ ജി, ഏവൂരാന്‍, അനോണിത്രയം സൃഷ്ടിച്ച കമന്റുകള്‍ (ഒരു ചെറിയഒരു ചെറിയഒരു ചെറിയ..) മാ‍ത്രം മനസിലായില്ല.

കമന്റുകളുടെ എണ്ണം കൂട്ടാനുള്ള പുതിയ വല്ല ഉപാദിയും ആണോ?

6:27 AM, August 27, 2006
evuraan::ഏവൂരാന്‍ said...
തീര്‍ന്നു (എന്ന് തോന്നുന്നു.)

ബ്ലോഗര്‍ ബീറ്റ മൂന്നില്‍ കമന്റുകളും ഇനി മുതല്‍ പിന്മൊഴികളില്‍ വരേണ്ടതാണ്.

(എന്നു വെച്ച് ബീറ്റാ 3-ലോട്ട് ചാടിക്കോട്ടേ എന്നാണ് ചോദ്യമെങ്കില്‍, ഇനിയും ഉത്തരമില്ല. ഗൂഗിള്‍ സെര്‍ച്ചുകളില്‍ ബീറ്റ-3 -ലെ ബ്ലോഗുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങുമ്പോള്‍ ചാട്ടമാവാം.)

പഴയതു പോലെ, കമന്റ് ഫോര്‍‌വേഡിംഗായി pinmozhikal അറ്റ് ജീമെയില്‍.കോം തന്നെ മതിയാകും.

എന്തെങ്കില്‍ പ്രശ്നം ഉണ്ടെങ്കില്‍ എഴുതുക: ഏവൂരാന്‍ അറ്റ് തനിമലയാളം കുത്ത് ഓര്‍ഗ്ഗ്

3:03 PM, August 27, 2006
evuraan::ഏവൂരാന്‍ said...
From: എന്നുള്ളതില്‍ വെട്ടും പയറ്റും (From:???????? ) വരുന്നതെന്താന്നു വെച്ചാല്‍, ബ്ലോഗറയയ്ക്കുന്നതേ അങ്ങിനെയാണ്:

:????????

വേണ്ടിയത് ഇങ്ങനത്തെ മെയില്‍ ഹെഡറുകളാണ്:

From: =?UTF8?B?4LSw4LS+4LSc4LS+4LS14LWB4LWN?=

വരുന്നതോ, ഇങ്ങനത്തെയും:

From: "=?ANSI_X3.4-1968?Q?evuraan=3A=3A=3F=3F=3F=3F=3F=3F=3F=3F?="

അപ്പോള്‍, എന്റെ പേരില്‍ കുറ്റമില്ല. എന്നെങ്കില്‍ അവരതു ശരിയാക്കുമ്പോളിതും തനിയെ ശരിയാഹും..!!

3:22 PM, August 27, 2006
evuraan::ഏവൂരാന്‍ said...
തീര്‍ന്നു (എന്ന് തോന്നുന്നു.)

ബ്ലോഗര്‍ ബീറ്റ മൂന്നില്‍ കമന്റുകളും ഇനി മുതല്‍ പിന്മൊഴികളില്‍ വരേണ്ടതാണ്.

(എന്നു വെച്ച് ബീറ്റാ 3-ലോട്ട് ചാടിക്കോട്ടേ എന്നാണ് ചോദ്യമെങ്കില്‍, ഇനിയും ഉത്തരമില്ല. ഗൂഗിള്‍ സെര്‍ച്ചുകളില്‍ ബീറ്റ-3 -ലെ ബ്ലോഗുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങുമ്പോള്‍ ചാട്ടമാവാം.)

പഴയതു പോലെ, കമന്റ് ഫോര്‍‌വേഡിംഗായി pinmozhikal അറ്റ് ജീമെയില്‍.കോം തന്നെ മതിയാകും.

എന്തെങ്കില്‍ പ്രശ്നം ഉണ്ടെങ്കില്‍ എഴുതുക: ഏവൂരാന്‍ അറ്റ് തനിമലയാളം കുത്ത് ഓര്‍ഗ്ഗ്

3:28 PM, August 27, 2006
evuraan said...
ബോണ്‍‌ജീ,

പരീക്ഷണം തീര്‍ന്നു(ന്നാ തോന്നുന്നേ..)

ഇതിലേക്കൊരു ബലിയാടാവാന്‍ സന്നദ്ധത കാട്ടിയതിനു വളരെ നന്ദി.

ബഹുവര്‍ണ്ണ കമന്റുകള്‍ ഒക്കെ ഡിലീറ്റി ഇവിടമൊന്നു വൃത്തിയാക്കൂ. ശ്ശെ ശ്ശെ... ഇങ്ങനെയാണോ ഒരു ബ്ലോഗായാല്‍, ഒരു പോസ്റ്റായാല്‍?

:)

തിരിച്ചിങ്ങോട്ടുണ്ടായിരുന്ന് ജീ-മെയില്‍ ഫില്‍റ്ററിനും നന്ദി. ഹാ‍ ഹാ ഹാ. :^)

3:38 PM, August 27, 2006
Inji Pennu said...
ഹൊ! ഇത് ഇത്ര വലിയ പുലിവാലാവും മനുഷന്മാരെല്ലാം കൂടെ എന്നെ പ്രാകും എന്ന് എനിക്ക് അറിയില്ലായിരുന്നു...

ആ ‘ഇഞ്ചിപ്പെണ്ണ്’ എന്ന് പറഞ്ഞ് കമന്റിട്ടതൊക്കെ ഏവൂരാന്‍ ചേട്ടായി ആണ് കുമാറേട്ടാ.. എന്റെ പാസ്സ്വേര്‍ഡ് പോലും ആശാന്‍ അടിച്ചെടുത്തു...

ഇനി ഇപ്പൊ എന്റെ പേരില്‍ എന്തെങ്കിലും പൊട്ട കമന്റ് ആരെങ്കിലും ഇട്ടാല്‍ അത് മിസ്റ്റര്‍ ഏവൂര്‍ജി ആയിരിക്കും എന്ന് ഞാന്‍ ഇവിടെ സദയം പറഞ്ഞ് കൊണ്ട് എന്റെ ഈ കമന്റൊന്ന് ടെസ്റ്റെട്ട

4:21 PM, August 27, 2006
പിന്മൊഴികള്‍ said...
...എന്ന് ഞാന്‍ ഇവിടെ സദയം പറഞ്ഞ്...

എന്തൊരു ദയ ഹയ്യോ..!!

4:29 PM, August 27, 2006
Inji Pennu said...
ഇതു ലാസ്റ്റ് ടെസ്റ്റ്....

6:24 PM, August 28, 2006
Anonymous said...
കഥകളെ ഉള്ളോ ?

6:27 PM, August 28, 2006
Inji Pennu said...
ഇതു ശരിക്കും ലാസ്റ്റ്

6:37 PM, August 28, 2006
Inji Pennu said...
ഇനിയും ടെസ്റ്റ്

6:48 PM, August 28, 2006
ഇത്തിരിവെട്ടം said...
ഹെലോ.. മൈക്ക് ടെസ്റ്റ്..ഹെലോ.. മൈക്ക് ടെസ്റ്റ്..

12:29 AM, August 29, 2006
യാത്രാമൊഴി said...
നന്നായി എഴുതിയിരിക്കുന്നു.

9:39 PM, August 29, 2006
Inji Pennu said...
ഏതൊ ഒരു അനോണിമസ് എന്നോട് മംഗളം മനോരമ വായിക്കുന്നണ്ടല്ലേയെന്ന് ഈ കഥക്ക് കമന്റ് വെച്ചു.ആ കമന്റ് ഞാന്‍ അറിയാണ്ട് ഡിലീറ്റിപ്പോയി ഇവിടെ ടെസ്റ്റ് കമന്റുകള്‍ ഡിലീറ്റുന്ന കൂട്ടത്തില്‍..ആ കമന്റ് വായിച്ചപ്പോഴാണ്...ശ്ശെടാ ഇത്രേം പൈങ്കിളി മാസികകളും മിത്സ് ആന്റ് ബൂണും ഒക്കെ വായിച്ചിട്ട് ആ ലൈനില്‍ ഒന്ന് എഴുതാത്തതെന്ത് എന്ന് ഞാന്‍ ചിന്തിച്ച് ഒരു കൊന്നപ്പൂക്കള്‍ എഴുതിയത്..അപ്പൊ ആ അനോണിമസിന് ഒരു താങ്ക്സ് പറഞ്ഞ് കൊണ്ട് തുടങ്ങട്ടെ..

ഉമേഷേട്ടനെപ്പോലൊരാള്‍ ഇങ്ങിനെ ആദ്യമേ കേറി നല്ലതാന്നൊക്കെ കാച്ചിയാല്‍ ബാക്കിയുള്ളോര്‍ അറിയാണ്ട് നല്ലതാന്ന് പറയില്ലെ? അതോണ്ട് കണ്ട്രോള്‍ ഹിഹിഹി. എന്റെ കഥക്കൊക്കെ എന്താണാവൊ ആരും വിമര്‍ശനങ്ങളൊന്നും എഴുതാത്തത്? വിശ്വേട്ടന്‍ പറഞ്ഞത്പോലെ ഉഴിഞ്ഞിട്ടേക്കുവാണോ നന്നാവില്ലാന്ന് വിചാരിച്ച്? :-)

വല്ല്യമ്മായി: അല്ല്ല..സ്നേഹം, മുത്തച്ഛനൊന്നും ആ കുട്ടിക്ക് വഴങ്ങുന്ന വാക്കുകളേയല്ല...

ബിന്ദു: അങ്ങിനെ വളര്‍ന്ന് പോയില്ലെ, പിന്നെ എന്താ ചെയ്യാ? ഈ ബ്ലോഗര്‍ ബീറ്റാ എനിക്കിട്ട് പാരകള്‍ പണിതു ബിന്ദൂട്ടിയെ...
ഇതറിഞ്ഞൂരുന്നുവെങ്കില്‍ ചാടി ഇത്തെലോട്ട് കയറത്തിലായിരുന്നു. :(


തുളസി: ആദ്യായിട്ടാണല്ലെ,ഇവിടെ. വന്നതില്‍ നന്ദി...അതിലൊന്നും പെടാത്തവരുടെയാണ്.

സതീഷ ജി: എല്ലാ കഥയും വായിക്കുന്നതിനും ഇങ്ങിനെ അതിനെക്കുറിച്ച് അഭിപ്രായം പറയുന്നതിനും ആഴത്തില്‍ നന്ദി. ആ പാരഗ്രാഫുകള്‍ ആ കുട്ടിയുടെ അപ്പനും അമ്മക്കും മറ്റുള്ളവരോട് കാണിക്കുന്ന അവജ്ഞ വരച്ചു കാട്ടാനായിരുന്നു. ചീറ്റിയൊ? :-)


അനോണിമസ്, സൂവേച്ചി,ഡിലീറ്റ്ക്കുട്ടി,
ബിരിയാണുക്കുട്ടി,ചക്കരേ,രാവണന്‍,
ഇത്തിരിവെട്ടമേ,അരവിന്ദേട്ടാ,കുടിയന്‍ ജി,ഫാരിസ് ജി,ഹെര്‍മിയോന്‍,കുമാര്‍ ജി, യാത്രമൊഴി : ആപ് ലോഗോം കൊ നന്ദി.

7:29 PM, August 30, 2006
qw_er_ty