2006-08-31

അമ്പടാ ഒരു വിരട്ടലേ!

എനിക്കീ ലേഖനം വായിച്ചിട്ട് കുറേ നേരത്തേക്ക് ചിരി നിറുത്താന്‍ പറ്റിയില്ല. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി നാഴിക്ക് നാല്‍പ്പതു വട്ടം ഇന്ത്യയാണ് ചൈനയേക്കാള്‍, ഇന്ത്യയില്ലെങ്കില്‍ നാളെയെന്ത് എന്നൊക്കെ ലേഖനങ്ങള്‍ പടച്ച് വിട്ടോണ്ടിരുന്ന അണ്ണന്മാര്‍ ദേ പെട്ടെന്ന് ഈ ലക്കത്തില്‍ ഒരു വിരട്ട്. അതു മാത്രമോ (വെബ് എഡിഷിനില്‍ ഇല്ല) പ്രിന്റ് എഡിഷനില്‍ അവര്‍ ബാംഗ്ലൂറ് എന്നും പറഞ്ഞ് സമരക്കാരുടെ ഒരു പടവും കാണിച്ചിട്ടുണ്ട്. അതില്‍ ഹിന്ദിയില്‍ ഒരു പ്ലക്കാര്‍ഡ്. അതുകൊണ്ട് അതെന്തായാലും ബാംഗ്ലൂറല്ലാന്ന് എനിക്കൊരു സംശയം. പക്ഷെ കിട്ടണ അവസരത്തില്‍ ബാംഗ്ലൂറിനെ ഒന്ന് കരിവാരി തേക്കേം ആവാലൊ.

ഇത് വായിച്ചാല്‍ തോന്നും പെപ്സിയും കോളയും നമ്മുടെ നാട്ടില്‍ എന്തോ ആതുരസേവനത്തിന് വന്നതാണെന്ന്. അവര്‍ക്കങ്ങട് സഹിക്കണില്ല്യ, രണ്ട് വമ്പന്‍ അമേരിക്കന്‍ കമ്പനികളെ നമ്മള്‍ അങ്ങട് പുച്ഛിച്ച് തള്ളുകയോ? നമ്മുടെ നാട്ടില്‍ നിന്ന് കയറ്റിയയക്കുന്ന ഓരോ മൊട്ടുസൂചി പോലും സൂക്ഷ്മനീരിക്ഷണത്തിന് വിധേയമാക്കി, എന്നിട്ടും ചിറ്റമ്മനയം യാതൊരു കൂസലുമില്ലാതെ ഉപയോഗിച്ച്, പലപ്പോഴും അപമാനിച്ച് നമ്മുടെ സാധനങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്ന അമേരിക്കക്കാരോട് നമ്മളും അങ്ങിനെ തന്നെ ചെയ്യാന്‍ പാടുണ്ടൊ? ശ്ശെടാ! ഒരു വശത്തോട്ടെ വഴി വെട്ടിയിട്ടുള്ളൂയെന്ന് ഈ തേര്‍ഡ് വേള്‍ഡ് ഇന്ത്യക്കാര്‍ ഇനിയെന്ന് മനസ്സിലാക്കുമൊ ആവൊ?

ഇന്ത്യയും ചൈനയും ഇന്ന് എല്ലാവരും നിരീക്ഷിക്കുന്ന, എത്ര സാധനങ്ങള്‍ വില്‍ക്കാനായിട്ട് ഇറക്കിയാലും മതിവരാത്ത ഒരു വമ്പന്‍ വെര്‍ജിന്‍ മാര്‍ക്കറ്റാണ്. അതോണ്ട് ഇത് നിരോധിച്ചാല്‍ ആര്‍ക്ക് പോയി? പെപ്സിക്കും കോളക്കും തന്നെ. അല്ലാണ്ട് നമുക്കല്ലാട്ടൊ നന്ദിനി ചേച്ചിയെ. അതൊക്കെ പണ്ട്...ഈ പേടിപ്പിക്കല്‍ ഒക്കെ പണ്ട്...

പെപ്സിയും കോളയും കൂടി പ്ലാച്ചിമടയിലെ ഭൂഗര്‍ഭ ജലത്തില്‍ കലര്‍ത്തിയ വിഷാംശങ്ങല്‍ എന്താ‍ണാ‍വൊ ഇവര് മറന്ന് പോയത്? പണ്ട് യൂണിയന്‍ കാര്‍ബേഡ് വന്ന് കുറേ അധികം പേരെ കൊന്നൊടുക്കി ഒരു നഷ്ടപരിഹാരം പോലും കൊടുക്കാണ്ട് മുങ്ങിയില്ലെ? അതിന്റെ നഷ്ടപരിഹാരത്തിന് വേണ്ടി എത്ര സമരങ്ങള്‍? പാവം ഇന്ത്യാക്കാര്‍ അല്ലേ, അവരുടെ ജീവനൊക്കെ എന്തു വില? അന്താരാഷ്ട്ര കമ്പനികള്‍ എന്തു പറഞ്ഞാലും നമ്മളങ്ങട് കേള്‍ക്കാ, ല്ലെ?.

അന്നൊക്കെ അമേരിക്കക്കാര്‍ക്ക് മാത്രമേ ‘വിവരം’ ഉണ്ടായിരുന്നുള്ളൂ. ഇപ്പൊ സന്തോഷ് ബ്രഹ്മി കഴിച്ച് നമുക്കും വിവരം വെച്ചേക്കണു. അത് സഹിക്കുന്നില്ലെങ്കില്‍ വേണ്ടാന്നെ.

പെപ്സിയും കോളയും നാടുകടത്തെപ്പെടണം എന്നൊന്നും ഞാന്‍ ഒരിക്കലും പറയില്ല. എല്ലാ സോഫ്റ്റ് ഡ്രിങ്ക്സിനോടും ഒരു നയം തന്നെ മതിയെന്നാണ് എന്റെ അഭിപ്രായം. പക്ഷെ, എന്നും വിചാരിച്ച് നമ്മളെ വിരട്ടുന്ന കാലമൊക്കെ കഴിഞ്ഞിരിക്കുന്നു! ഇന്ത്യയുടെ പ്രതിച്ഛായക്ക് കോട്ടം സംഭിവുക്കുമത്രെ. അങ്ങട്ട് സംഭവിക്കട്ടേന്നെ, ഞങ്ങ സഹിച്ചു!

1 പ്രതികരണങ്ങള്‍:

Inji Pennu said...

61 comments:
RP said...
ഇഞ്ചീ ഇഞ്ചീ, ഇഞ്ചീടെ മറ്റെ ബ്ലോഗില്‍ ഒന്നും കാണാനില്ല. സൈഡ് ബാറും റ്റൈറ്റിലും മാത്രം കാണാം. ബാക്കി എല്ലാം ശൂന്യം!
എന്തോരം പ്രോബ്ലംസാ ഈ ബ്ലോഗര്‍ ബീറ്റായില്‍ അല്ലേ? ഇതിനി ഒന്ന് നേരെ ചൊവ്വേ ആയിക്കിട്ടുന്നത് എന്നാണാവോ.

8:05 PM, August 30, 2006
Adithyan said...
പെപ്സിയും കോളയും കൂടി പ്ലാച്ചിമടയിലെ ഭൂഗര്‍ഭ ജലത്തില്‍ കലര്‍ത്തിയ വിഷാംശങ്ങല്‍ എന്താ‍ണാ‍വൊ ഇവര് മറന്ന് പോയത്?

ഇത് പലര്‍ക്കുമുള്ള ഭീമമായ തെറ്റിദ്ധാരണയാണ്. പെപ്സിയും കോക്കും ഭൂഗര്‍ഭ ജലത്തില്‍ വിഷം കലര്‍ത്തിയോ? :) അതെങ്ങനെ? അവര്‍ അത് ശുദ്ധീകരിച്ചില്ല എന്നതാണ് അവര്‍ക്കെതിരെയുള്ള ആരോപണം.

- പറ്റുമെങ്കില്‍ ദിവസം 3 നേരം കോക്ക്/പെപ്സി കുടിക്കുന്ന ഒരുത്തന്‍ :)

10:13 PM, August 30, 2006
കുടിയന്‍ said...
എഴുതിയവന്റെ പേരില്ല. അല്ലെങ്കില്‍ രണ്ട് തെറി പച്ചക്ക് വിളിക്കാമായിരുന്നു. ഇവന് അല്ലെങ്കില്‍ ഇവള്‍ക്ക് എത്ര രൂപ കിട്ടിക്കാണും ഇതെഴുതാന്‍ എന്നാണ് എന്റെ ഇപ്പോഴത്തെ സംശയം. നമ്മുടെ കൈത്തറി പാവാട നിരോധിച്ചതിന് പറഞ്ഞ ന്യായം ഓര്‍മ്മയില്ലെ? ഇന്‍ഡ്യ ഇവരുടെ ഏറ്റവും വലിയ കമ്പോളമാണ്. നഷ്ടപ്പെട്ടാല്‍ പോകുന്നത് കോടികളാണ്. അതു തന്നെ ന്യായം. കുടിയന്‍ കുടിക്കുമ്പോള്‍ മാത്രമാണ് ഇത് ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ നല്ല വെള്ളം കിട്ടും. അതു മതി.

10:26 PM, August 30, 2006
Inji Pennu said...
ആ‍ദിത്യാ...
ഈ ഭീമമായ തെറ്റിനെതെങ്കിലും ലിങ്കോ മറ്റോ കാണിക്കവൊ? ഞാന്‍ വായിച്ച റിപ്പോര്‍ട്ടിലും ഡോക്ക്യുമെന്റ്രീസിലും ഒക്കെ drinking water contamintation and ground water depletion ആയിരുന്നു പ്ലാചിമടയിലേയും പിന്നെ അതേപോലെ സൊത്ത് അമേരിക്കയിലും (പെറു ആണെന്ന് തോന്നു..ശരിക്ക് ഓര്‍മ്മയില്ല്ല)
മുഖ്യ വിഷയം. ഇനി അങ്ങിനെ അല്ലായെങ്കിലു എനിക്ക് ലിങ്ക് കാണിച്ചു തരാവൊ?
ശുദ്ധീകരിച്ചില്ല - എനിക്ക് മനസ്സിലായില്ല, ഒരു ഫാക്ടറി കാരണം വെള്ളത്തില്‍ വിഷാംശം കലരുന്നതുകൊണ്ടല്ലെ അതു ശുദ്ധീകരിക്കപ്പെടേണ്ടത്? പിന്നെ ദേ ഒരു ചെറിയ റിപ്പോര്‍ട്ടുകള്‍ പറ്റുമെങ്കില്‍
വായിക്കണം .

പിന്നെ,സ്നേഹം കൊണ്ട് പറയാണെന്ന് തെറ്റിദ്ധരിക്കരുത്...പക്ഷെ ഇങ്ങിനെ മൂന്ന് നേരവും ലവനെ കുടിച്ചാല്‍ കിഡ്നി സ്റ്റോണ്‍, ഡയബറ്റീസ് അങ്ങിനെ മുന്തിയ രോഗങ്ങള്‍ വരാനുള്ള ചാന്‍സുകള്‍ വളരെ കൂടുതലാണ് കേട്ടൊ. അതോണ്ട് വെള്ളം കുടിക്കുക. ഇവനെ കുടിക്കാതിരിക്കുക മാക്സിമം....പ്രത്യേകിച്ച് ദിവസേന മൂന്ന് തവണ. കാപ്പി പോലും മൂന്ന് ഗ്ലാസ്സ് കുടിക്കരുതെന്നാണ് കഫീന്‍ കണ്ടന്റ് മാത്രം കാരണം...ഇതൊക്കെ വരുന്നത് ഇപ്പോഴല്ല..
ഇപ്പൊ നല്ല പ്രായം..ആ പ്രായം പെട്ടെന്ന് കഴിയും...ഒരു അഞ്ചു വര്‍ഷം കഴിയുമ്പൊ ശ്ശൊ! അന്ന് ഇഞ്ചിചേച്ചി പറഞ്ഞത് കേക്കാമായിരുന്നുവെന്ന് തോന്നും..

മൈക്ക് ദേവേട്ടന്‍ ഉണ്ടെങ്കില്‍ കൈമാറട്ടെ. :-)

10:33 PM, August 30, 2006
വക്കാരിമഷ്ടാ said...
ആദിത്യാ, ഞാനും അത് ചൂണ്ടിക്കാണിക്കാന്‍ തുടങ്ങിയതായിരുന്നു. പിന്നെ ഒന്നുകൂടി ഉറപ്പിക്കാമെന്ന് വെച്ച് മാറ്റിവെച്ചു.

പക്ഷേ അവര്‍ പ്ലാച്ചിമടയില്‍ നിക്ഷേപിച്ച മാലിന്യങ്ങളില്‍ വിഷാംശങ്ങള്‍ (നിക്കല്‍, കാഡ്മിയം പോലുള്ളവയാണെന്ന് തോന്നുന്നു-ഉറപ്പില്ല) ഉണ്ടായിരുന്നു എന്നൊരാരോപണം ഉണ്ട്. അവര്‍ പറയുന്നതും വിഷം അവര്‍ കലര്‍ത്തുന്നതല്ല, ജലത്തിലുള്ളതാണെന്നല്ലേ. ജലത്തില്‍ വിഷം കലര്‍ത്തുന്നതിന് പാലക്കാടന്‍ നെല്‍‌പാടങ്ങളില്‍ തളിക്കുന്ന കീടനാശിനികളും കാരണക്കാരല്ലേ.

പിന്നെ ഒരു ഭീമന്‍ തെറ്റുള്ളത് “പെപ്‌സിയും കോളയും” എന്ന പോസ്റ്റുകാല്‍ പോലുള്ള പ്രയോഗമാണ് :)

ഇവിടെ കുഴപ്പം, നമ്മള്‍ ഒരു സോവിയറ്റ് യൂണിയനല്ല എന്നുള്ളതാണ് (ആകാത്തത് എന്തായാലും നന്നായി എന്നും തോന്നുന്നു). അമേരിക്കയെയും മറ്റും വെല്ലുവിളിച്ച് എല്ലാം സ്വന്തം നിലയില്‍ നടപ്പില്‍ വരുത്താനുള്ള പര്യാപ്‌തത നമ്മള്‍ നേടിയിട്ടില്ല. നമ്മുടെ ഗതികേട് പലപ്പോഴും നമുക്ക് അവിടുത്തെ ഗവണ്മെന്റിനെയും അവിടുത്തെ ബിസിനസ്സുകാരേയും ആശ്രയിക്കേണ്ടി വരുന്നു എന്നുള്ളതാണ്. അപ്പോള്‍ അവര്‍ വരച്ച വരയില്‍, അതെത്ര വളഞ്ഞതാണെങ്കിലും, പലപ്പോഴും നമുക്ക് നില്‍‌ക്കേണ്ടി വരുന്നു. അവിടുള്ള ബിസിനസ്സ് കാര്‍ക്ക് നമ്മളെപ്പോലുള്ള രാജ്യങ്ങളെ ആവശ്യമുണ്ടെന്നുള്ളത് വളരെ ശരിതന്നെ. പക്ഷേ നമുക്ക് അവരും വേണമെന്നുള്ളത് വാസ്തവം. അതൊക്കെക്കൊണ്ടാണല്ലോ നമ്മളില്‍ പലരും അങ്ങോട്ട് ഇപ്പോഴും പോകുന്നത് തന്നെയും. ഒരു ആദര്‍ശത്തിന്റെ പേരില്‍ “ഞാന്‍ അമേരിക്കയിലേക്കില്ല” എന്ന് പറയുന്നവരും മാനേജര്‍ കൊക്കക്കോളയ്ക്ക് വേണ്ടി ഒരു ഐറ്റി/കമ്പ്യൂട്ടര്‍ പണി ചെയ്യാന്‍ പറയുമ്പോള്‍ “കോളക്കമ്പനിക്ക് വേണ്ടി ഞാന്‍ പണിയൂല്ല” എന്ന് പറയുന്നവരും ഇപ്പോഴും ചുരുക്കമല്ലേ.

പക്ഷേ ആ ഗതികേട് ഒരിക്കലും ചൂഷണത്തിന് വളം വെക്കരുതെന്നുള്ളത് വാസ്തവം. കാരണം അങ്ങോട്ടും ഇങ്ങോട്ടും പ്രയോജനമുള്ള കാര്യമാണിത്.

കോക്കും പെപ്സിയും ഇവിടെ വേണ്ട, പക്ഷേ ഞങ്ങളുടെ സാറ്റലൈറ്റിന്റെ അകത്തൊട്ടിക്കാനുള്ള ആ സ്റ്റിക്കര്‍ നിങ്ങള്‍ തരണം എന്ന് പറയുമ്പോഴാണ് പ്രശ്‌നം. അവര്‍ അപ്പോള്‍ തനി ബിസിനസ്സ് കാരാ‍കും. നിങ്ങള്‍ പെപ്ശി കുടിച്ചാല്‍ ഞങ്ങള്‍ സ്റ്റിക്കര്‍ തരാം എന്ന് പറയും. പിന്നെ നമുക്ക് രണ്ട് മാര്‍ഗ്ഗങ്ങള്‍. ഒന്നുകില്‍ പെപ്സിവിഷം ആള്‍ക്കാരെക്കൊണ്ട് കുടിപ്പിക്കുക, അല്ലെങ്കില്‍ സ്റ്റിക്കര്‍ നമ്മള്‍ ഉണ്ടാക്കുക. രണ്ടാമത്തേതാണ് ദീര്‍ഘദൃഷ്ടിയില്‍ നല്ലത്. പക്ഷേ സാറ്റലൈറ്റിന്റെ ആ സ്റ്റിക്കര്‍ ഉണ്ടാക്കാനുള്ള ഗവേഷണത്തിന് മുടക്കുന്ന കാശും ഊര്‍ജ്ജവുമുണ്ടെങ്കില്‍ ചിലപ്പോള്‍ ചൊവ്വയില്‍ ജീവനുണ്ടോ എന്ന് കണ്ടുപിടിക്കാനുള്ള ഗവേഷണം നമ്മുടെയിവിടെ നല്ല രീതിയില്‍ പുരോഗമിച്ചേനെ. പക്ഷേ നമ്മള്‍ അമേരിക്കക്കാര്‍ എഴുപതുകളില്‍ കണ്ടുപിടിച്ച സ്റ്റിക്കര്‍ ഉണ്ടാക്കാനുള്ള പരിപാടി രണ്ടായിരത്തില്‍ പിന്നെയും ഒന്നില്‍‌നിന്ന് തന്നെ തുടങ്ങണം.

പിന്നെ ഇവര്‍ക്കൊക്കെ നമ്മളെ വേണം എന്ന ആത്മവിശ്വാസം അതിരുകടന്നാലും പ്രശ്‌നമാകും. ബി.പി.ഓയില്‍ ഇന്ത്യയേക്കാളും ചിലവ് കുറഞ്ഞ രാജ്യങ്ങള്‍ കടന്നുവരാന്‍ തുടങ്ങിയല്ലോ. രാജ്യത്തിന്റെ പ്രതിച്ഛായ മോശമായല്‍ പ്രശ്നം ഉണ്ടാകുന്ന ആള്‍ക്കാര്‍ നാട്ടിലിപ്പോഴുമുണ്ട്. അതുകൊണ്ട് ലെവനൊക്കെ നമ്മളെ തേടി വന്നുകൊള്ളും എന്ന അഹങ്കാരം ചിലപ്പോള്‍ പ്രശ്‌നമായേക്കും.

നമുക്ക് വേണ്ടത് പക്വതയാര്‍ന്ന സമീപനമാണ്. നിയമം കര്‍ശനമാക്കുക. പ്രശ്‌നം വിഷത്തിന്റേതാണെങ്കില്‍ അതിനുവേണ്ട എല്ലാ നടപടികളും എടുക്കുക. വിഷം കോക്കിലാണെങ്കിലും കിണര്‍വെള്ളത്തിലാണെങ്കിലും കുടിക്കാന്‍ ആള്‍ക്കാരെ അനുവദിക്കാതിരിക്കുക-ആ വിഷം ഇല്ലാതാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നോക്കുക. അല്ലാതെ നമ്മുടെ പ്രവര്‍ത്തികളില്‍ ഇരട്ടത്താപ്പ് വന്നാല്‍ ആള്‍ക്കാര്‍ ചോദിക്കും.

എന്തായാലും കോള നിരോധനം ആള്‍ക്കാരുടെ ആരോഗ്യത്തിന്‍‌മേല്‍ ഗവണ്മെന്റിനുള്ള ഉത്‌കണ്ഠയുടെ ആദ്യപടിയാകട്ടെ. അങ്ങിനെ വിഷങ്ങളെല്ലാം നിരോധിക്കപ്പെടട്ടെ. അല്ലാതെ കോക്കിലും പെപ്‌സിയിലും മാത്രമായി ഇത് നിര്‍ത്തിയാല്‍ ഉദ്ദേശശുദ്ധിയില്‍ സംശയം വരും.

10:36 PM, August 30, 2006
വക്കാരിമഷ്ടാ said...
ഇഞ്ചീ, കോളക്കമ്പനിക്കാര്‍ അവിടെ കോള ഉത്‌പാദിപ്പിക്കുന്നത് കൊണ്ട് ഭൂഗര്‍ഭജലം വിഷമയമായതാണോ അതോ വിഷമയമായ ഭൂഗര്‍ഭജലം കോളക്കമ്പനിക്കാര്‍ കോളയുണ്ടാക്കാന്‍ ഉപയോഗിച്ചതാണോ?

കോളയുത്‌പാദനം മൂലം ജലം മലിനമായതാണോ അതോ അവര്‍ കോളയുത്‌പാദിപ്പിച്ചതിനുശേഷമുള്ള waste അവിടുത്തെ മണ്ണും ജലവും മലിനമാക്കിയതാണോ?

10:39 PM, August 30, 2006
Adithyan said...
The act of depletion doesn’t imply contamination. Its not so easy to contaminate ground water.

10:45 PM, August 30, 2006
മന്‍ജിത്‌ | Manjith said...
വിരട്ടലെന്നൊക്കെ ഒറ്റയടിക്കു പറയാമെങ്കിലും, നമ്മുടെ ധൈര്യത്തെപ്പറ്റിയും നട്ടെല്ലിനെപ്പറ്റിയും പേര്‍ത്തും പേര്‍ത്തും ഊറ്റംകൊള്ളാമെങ്കിലും, ആ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നതിലും അല്‍‌പം കാര്യമില്ലേ. കോക്കിനും പെപ്സിക്കുമെതിരെ ഇത്രയും രോഷമുയരാന്‍ കാരണം അവ വൈദേശികമായതുകൊണ്ടു തന്നെയാണ്. കോക്കും പെപ്സിയും നിരോധിച്ച് കീ ജയ് വിളിച്ചു നമ്മള്‍ ചുറ്റുമുള്ള ഇതര വിഷ ഭീമന്മാര്‍ക്കു നേരെ കണ്ണടയ്ക്കുന്നു! കോക്കിനെയും പെപ്സിയെയും തുരത്തിയ പാലക്കാട്ടു തന്നെ വെള്ളത്തിലേക്കു വിഷം തുറന്നു വിടുന്ന ഫാക്ടറികള്‍ എത്രയോ എണ്ണമുണ്ട്?

അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു പകരം വേഗം മുതലെടുക്കാവുന്ന പൊതുവികാരത്തില്‍ പിടിച്ചൊരു ഞാണിന്മേല്‍ക്കളി !

ലേഖകന്റെ അജണ്ടയെപ്പറ്റി ഞാനന്വേഷിച്ചിട്ടില്ല. എങ്കിലും വരികള്‍ക്കിടയില്‍ മറ്റൊരു സത്യവും മറഞ്ഞിരിപ്പുണ്ട്. സോഫ്റ്റ്‌വെയര്‍ മേഖലവഴിയും ഓട്ട്സോഴ്സിംഗ് വഴിയും കുതിച്ചു ചാടുന്ന(?) ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ അണ്‍‌സ്കില്‍ഡ് തൊഴിലാളികള്‍ക്ക് എന്തു ചെയ്യാനുണ്ട് എന്ന ചോദ്യം. ചൈന ഇക്കാര്യത്തില്‍ നമ്മളേക്കാള്‍ ദീര്‍ഘവീക്ഷണമുള്ളവരാണ് എന്നു പറയുന്നതില്‍ തെറ്റുണ്ടോ?

10:47 PM, August 30, 2006
prapra said...
ഭോപ്പാല്‍ ദുരന്തം നടന്നതോ നടന്നു, പക്ഷെ നഷ്ടപരിഹാരം കുത്തിപ്പിടിച്ച്‌ വാങ്ങാന്‍ പറ്റാതിരുന്നത്‌ നട്ടെല്ലില്ലാത്ത ഒരു സര്‍ക്കാരിന്റെ വീഴ്ച്ച ആയേ കാണാന്‍ പറ്റൂ. ഭാരത ജനതയ്ക്ക്‌ നാണക്കേട്‌ ഉണ്ടാക്കിയ ഒത്തീര്‍പ്പ്‌ ആയിരുന്നു അത്‌.

10:48 PM, August 30, 2006
Inji Pennu said...
ഞാന്‍ പോസ്റ്റിയതിനെക്കുറിച്ച് വായിച്ചത് . ഇരട്ടത്താപ്പാണെന്നും സര്‍ക്കാര്‍ക്ക് കോഴ വാങ്ങാനാണെന്നും എനിക്ക് യതൊരു സംശയവുമില്ല. അതൊരു നാടകമാണെന്നും നാളെ കുറച്ചും കൂടി പൈസ ഭരണാ‍ധികാരികള്‍ക്ക് കൊടുക്കുമ്പോള്‍ ഈ നാടകം അവാനിക്കുമെന്നും എനിക്ക് തോന്നുന്നു.

ലേഖനത്തില്‍ കഴുമ്പോണ്ടോ? തീര്‍ച്ചയായും. പെപ്സിയും കോളയും മാത്രമല്ലല്ലൊ നമ്മുടെ നാട്ടില്‍ വിഷാംശം കലര്‍ത്തുന്നത്. പക്ഷെ ലേഖനത്തിന്റെ ടോണ്‍ ത്രെട്ടനിങ്ങ് ആണെന്നെനിക്ക് തോന്നി. കോക്കും പെപ്സിയും കാണിക്കുന്ന ദുഷിച്ച കാര്യങ്ങള്‍ക്കൊന്നും ഒരിക്കലും സ്പേസ് കൊടുക്കാത്തവര്‍ ഒരു അമേരിക്കന്‍ കമ്പനിക്ക് ഇന്ത്യയിലോ സൌത്ത് അമേരിക്കയിലോ ചൈനയിലോ എന്തെങ്കിലും തടസ്സം നേരിടുമ്പോള്‍ ഇതുപോലെ എഴുതുന്നു. ടോണ്‍ മാറുന്നു.

നമ്മളെ വിരട്ടുന്നു എന്ന് തന്നെ എനിക്ക് തോന്നുന്നു.
വിരട്ടില്‍ മിക്കവാറും നമ്മള്‍ വീഴുന്നു. ബഹുരാഷ്ട്ര കമ്പനികളുടെ ബിസിനസ്സ് പ്രാക്റ്റീസ് അമേരിക്കയില്‍ ഒരു തരം, ബാക്കി പാവം രാഷ്ട്രങ്ങളുടെ അടുത്ത് വേറെ തരം.

പിന്നെ ഇന്ത്യ ഒരു സോഫ്റ്റ് വേര്‍ ഔട്ട്സോര്‍സിങ്ങ് കൊണ്ടാണ് ഇവിടം വരെ എത്തിയത് എന്ന് കരുതുന്നുണ്ടൊ? അങ്ങിനെ നമ്മളെ വിശ്വസിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. 2% കൂടുതല്‍ സോഫ്റ്റ് വേര്‍ ഔട്ട്സോര്‍സിങ്ങ് കൊണ്ട് നമുക്ക് ഗുണമുണ്ടോ? ഇല്ല.

നാളെ ഇന്ത്യ അങ്ങട് സൂപ്പര്‍ പവറായി നെഞ്ചും വിരിച്ച് നില്‍ക്കുമെന്നൊന്നും എനിക്ക് യാതൊരു പ്രതീക്ഷയുമില്ല.പക്ഷെ, ഇന്ത്യയുടെ മുഖഛായ കാര്യമായി തന്നെ മാറി വരുകയാണ്. ഇന്ത്യയുടേയും ചൈനയുടേയും. ചൈന നമ്മളേക്കാള്‍ ദീര്‍ഘവീക്ഷണമുള്ളവര്‍ തന്നെ. യാതൊരു സംശയവുമില്ല. അവര്‍ക്ക് ഒരു സിറ്റിയിലെ ആളുകളെ മുഴുവന്‍ ഒരു ദിവസത്തില്‍ കുടിയൊഴിപ്പിച്ച് ഷാങ്ങഹായ് ഉണ്ടാക്കിയെടുക്കമല്ലൊ..അവരുടെ infrastructure ന്റെ മുന്നില്‍ നമ്മള്‍ വെറും അശു.

അതൊന്നുമല്ല...എനിക്ക് ഇതില്‍ ഒരു ത്രെട്ടനിങ്ങ് ട്ടോണ്‍ തോന്നി. ഇന്ത്യ ഇന്നൊരു വമ്പന്‍ മാര്‍കെറ്റ് തന്നെയാണ്. അതില്‍ ലാഭം കൊയ്യാന്‍ മാത്രമാണ് എല്ലാ കമ്പനികളും വരുന്നതു. അല്ലാതെ നമ്മെ നന്നാക്കാനല്ലല്ലൊ.
ഇന്വെസ്റ്റ്മെന്റ് ചെയ്യുന്നു എന്നൊക്കെയുള്ള ന്യായങ്ങള്‍!

11:08 PM, August 30, 2006
Inji Pennu said...
പിന്നെയിതിന് ലിങ്ക് ഇപ്പൊ നോക്കിട്ട് കാണുന്നില്ല. പക്ഷെ കോക്ക് പ്ലാച്ചിമടയില്‍ എത്തിയത് എങ്ങിനെ? ലോകത്തു തന്നെ ശുദ്ധജലം സംരംഭം വേണ്ടുവോളമുണ്ടെന്ന് സാറ്റെലെറ്റ് ഇമേജിങ്ങോ അങ്ങിനെ എന്തോ വഴി കണ്ടാണ് അവര്‍ അവിടെ തുടങ്ങിയത്. അവര്‍ പ്ലാന്റ് തുടങ്ങിയതിനു ശേഷം ആണ് അവിടെ ഈ ശുദ്ധജലം ആളുകള്‍ക്ക് കുടിക്കാന്‍ പറ്റാണ്ടായത്. അതുകൊണ്ട് അവര്‍ വിഷാംശം രണ്ട് സ്പൂണ്‍ ഇട്ട് കലക്കിയതല്ല. ജലം ഊറ്റി ഊറ്റി വെള്ളത്തിന്റെ ഘടന തന്നെ മാറ്റി ആ സ്ഥലം നശിപ്പിച്ചതാണ് എന്നാണ് ഞാന്‍ വായിച്ചിട്ടുള്ളത്. വെള്ളത്തിന്റെ വാട്ടര്‍ റ്റേബിള്‍ താഴ്ന്നപ്പൊ, ഭൂമിയിലുണ്ടായിരുന്ന വിഷാംശംങ്ങള്‍ വെള്ളതില്‍ കോണ്‍സ്റ്റ്രേഷന്‍ കൂടുതലായതാണെന്നാണ് ഇതിനെക്കുറിച്ച് ഞാന്‍ വായിച്ചിട്ടുള്ളത്.

എന്തായലും ഇപ്പൊ അവിടുത്തെ സാധാരണ ജനങ്ങള്‍ക്ക് വെള്ളം കുടിക്കാന്‍ പറ്റണില്ലല്ലൊ നമ്മളൊക്കെ കോക്കും പെപ്സിയും ഇഷ്ടം പോലെ കുടിക്കുമ്പൊ. അതോണ്ട് അവര്‍ അതു വിഷമയമാക്കി എന്ന് പറയുന്നതില്‍ എന്ത് പ്രശ്നം എന്ന് എനിക്കറിയില്ല.

11:22 PM, August 30, 2006
വക്കാരിമഷ്ടാ said...
ഒരാള്‍ വേറൊരിടത്ത് ബിസിനസ്സില്‍ പണം മുടക്കുമ്പോള്‍ അയാളുടെ ലാഭം മാത്രമാണ് അയാളുടെ ആത്യന്ത്യിക ലക്ഷ്യം എന്ന് എല്ലാവര്‍ക്കും അറിവുള്ളതല്ലേ. നമ്മളെ നന്നാക്കാന്‍ മാത്രമായിരിക്കും അവര്‍ വരുന്നതെന്ന് നമ്മളിലാരെങ്കിലും കരുതുന്നുണ്ടോ? നിങ്ങളെ നന്നാക്കുക എന്നത് മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം എന്ന് അവരും പറയുന്നില്ലല്ലോ? അവര്‍ ബിസിനസ്സിനല്ലേ വരുന്നത്-ചാരിറ്റിക്കല്ലല്ലോ. രണ്ടുകൂട്ടര്‍ക്കും പ്രയോജനമുള്ള പരിപാടി-അത്രയേ ഉള്ളൂ.

അധികമൊന്നുമില്ലാത്തവന് രണ്ട് ശതമാനം കൂടുതല്‍ കിട്ടിയാല്‍ അതും ചിലപ്പോള്‍ നല്ലതായിരിക്കും. എങ്ങിനെ കിട്ടുന്നു എന്നുള്ളതും അതുകൊണ്ട് നാടിന് എന്ത് ഗുണം എന്നുള്ളതുമായിരിക്കും ആത്യന്തികമായി നോക്കപ്പെടുന്നത്.

ഇന്ത്യയുടെ മുഖച്ഛായ മാറുന്നതിന് ഈ അമേരിക്കയ്ക്കും മറ്റ് രാജ്യങ്ങള്‍ക്കുമൊക്കെ പങ്കുണ്ട്. അവര്‍ നമുക്ക് തന്ന പണികൊണ്ട് നമ്മളില്‍ പലരും കാശുണ്ടാക്കുന്നുണ്ട്. അതോടൊപ്പം തന്നെ അതില്ലാതെയും നാട് വികസിക്കുന്നുണ്ട് എന്നുള്ളത് മറക്കുന്നില്ല. കഴിഞ്ഞ ഒരു അഞ്ചുകൊല്ലത്തെ ഇന്ത്യയുടെ പുരോഗതിയുടെ ഒരു പ്രധാന കാരണം ഐ.റ്റിയാണ്, കൈത്തറിയല്ല. ആ ഐറ്റിക്ക് അമേരിക്ക മുതലായ രാജ്യങ്ങളുടെ പങ്കുമുണ്ടല്ലോ. പക്ഷേ ഇന്ത്യയുടെ ഇതുവരെയുള്ള മൊത്തം പുരോഗതിയുടെ കാര്യമെടുത്താല്‍ സോഫ്റ്റ്വെയര്‍ മാത്രമല്ല താനും (ഞാനൊരു സാമ്പത്തിക വിദഗ്ദനോ ബിസിനസ്സ് അനലിസ്റ്റോ ഒന്നുമല്ലേ-എനിക്ക് തോന്നിയത് മാത്രം).

നമ്മള്‍ ചെയ്യേണ്ടത്/പഠിക്കേണ്ടത് ഇങ്ങിനെ നമുക്ക് കിട്ടുന്ന വരുമാനം നാടിന്റെ പുരോഗതിക്ക് എങ്ങിനെ ഉപയോഗിക്കാം എന്നുള്ളതാണ്. സായിപ്പിന്റെ കമ്പ്യൂട്ടറിന്റെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഫോണിനുമുന്നിലിരുന്ന് കാശ് വാങ്ങിക്കുന്ന നാം സായിപ്പുണ്ടാക്കുന്നതുപോലത്തെ കമ്പ്യൂട്ടറുകളും സോഫ്റ്റ്‌വെയറുകളും നാട്ടില്‍ ഉണ്ടാക്കാനും ശ്രമിക്കണം. അതുപോലെ അതില്‍‌നിന്ന് കിട്ടുന്ന വരുമാനം ആള്‍ക്കാരുടെ പ്രാഥമിക വിദ്യാഭ്യാസത്തിനും പട്ടിണി മാറ്റാനും ചിലവാക്കണം. നല്ല നല്ല റോഡുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കണം.

അല്ലാതെ സായിപ്പിന് ഹലോ പറഞ്ഞുകൊണ്ട് മാത്രമിരിക്കുകയും ഇടയ്ക്ക് അങ്ങിനെയൊന്നുമല്ല എന്ന് കാണിക്കാന്‍ പ്രത്യേക മാനദണ്ഡങ്ങളൊന്നുമില്ലാതെ ചില അമേരിക്കന്‍ കമ്പനികളെ പുറത്താക്കുകയും ചെയ്തുകൊണ്ട് മാത്രമിരുന്നാല്‍ നമ്മള്‍ ഇങ്ങിനെതന്നെയൊക്കെ ഇരിക്കുകയേ ഉള്ളൂ.

കോക്ക് വരുന്നതിനു മുന്‍‌പുതന്നെ പ്ലാച്ചിമടയിലുണ്ടായിരുന്ന മലബാര്‍ സിമന്റ്സും മറ്റും കോക്കിനേക്കാള്‍ വെള്ളം ഊറ്റുന്നുണ്ട് അവിടെനിന്ന് എന്നും എങ്ങോ വായിച്ചിരുന്നു. പ്ലാച്ചിമടയില്‍ എന്നല്ല കേരളത്തില്‍ മൊത്തം വെള്ളം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അതിന് വനനശീകരണമുള്‍പ്പടെ പല കാരണങ്ങളുമുണ്ട്. അതുകൊണ്ട് കൊക്കക്കോള പോയാല്‍ എല്ലാം തീര്‍ന്നു എന്ന് കരുതി ഇനി സൈലന്റ് വാലി കൂടി വെട്ടി നിരത്തിയാല്‍ മതി.

ഇതിനെപ്പറ്റി ഗൂഗ്ലിയാല്‍ വികാരപരമായ/പക്ഷം പിടിച്ചുള്ള സൈറ്റുകളല്ലാതെ നിഷ്‌പക്ഷ സൈറ്റുകള്‍ കിട്ടാന്‍ വലിയ പാട്.

11:27 PM, August 30, 2006
മന്‍ജിത്‌ | Manjith said...
ഇതിനെപ്പറ്റി ഗൂഗ്ലിയാല്‍ വികാരപരമായ/പക്ഷം പിടിച്ചുള്ള സൈറ്റുകളല്ലാതെ നിഷ്‌പക്ഷ സൈറ്റുകള്‍ കിട്ടാന്‍ വലിയ പാട്.

അതു കറകറക്ട് വക്കാരീ. ഗൂഗിള്‍ വിജ്ഞാനകൊണ്ട് ഇങ്ങനെ ചില കോട്ടങ്ങളുമുണ്ട്.

അപ്പോള്‍ ഇഞ്ചീ. കോക്കും പെപ്സിയും വരുന്നതിനു മുന്‍‌പേ കേരളത്തിന്റെ ഭൂഗര്‍ഭ ജലഘടന ആകെ കുഴഞ്ഞുമറിഞ്ഞു എന്നാണെന്റെ അറിവ്. ഏറ്റവും നല്ല ഉദാഹരണം പാലക്കാടു തന്നെ. കുഴല്‍ക്കിണര്‍ സാന്ദ്രതയില്‍ ഇത്രയേറെ മുന്നില്‍ നില്‍ക്കുന്ന ഒരു ജില്ല ഇന്ത്യയില്‍ത്തന്നെ വേറേ കാണില്ല. ഊറ്റിയൂറ്റി വറ്റിവറ്റി നടുവൊടിഞ്ഞിരുന്ന ഭൂമിയിലേക്കാണു കോള വന്നതെന്നു മാത്രം. നമ്മുടെ ജലവിഭവ മാനേജ്മെന്റിലും കാര്യമായ തകരാറുകളുണ്ടെന്നു സാരം.

വൈദേശിക ഉല്പന്നങ്ങള്‍ക്കെതിരെയുള്ള വൈകാരിക സമരങ്ങള്‍ ഇന്ത്യയിന്ന് അനുവര്‍ത്തിക്കുന്ന സാമ്പത്തിക പരിഷ്കാരങ്ങളോടു ചേര്‍ന്നു പോകുന്നില്ല എന്നുതന്നെയാണെന്റെ എളിയ അഭിപ്രായം. 77-ല്‍ കോളയെ തുരത്താന്‍ കച്ചകെട്ടിയ ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ വികാരം കാലമേറെക്കഴിഞ്ഞിട്ടും നമ്മുടെ നാട്ടിലെ ബഹുജന സംഘടനകള്‍ അഴിച്ചു കളഞ്ഞിട്ടില്ല. അന്ന്‌ ഇന്ത്യയുടെ സാമ്പത്തിക സിദ്ധാന്തങ്ങള്‍ക്ക് മറ്റൊരു നിറമായിരുന്നു. ഇന്ന് ആ നിറത്തിന്റെ ചെറുപോറലുകള്‍ പോലും ഒരിടത്തും അവശേഷിക്കുന്നില്ല.

പരോക്ഷ വൈദേശികാധിപത്യത്തിനു കീഴടങ്ങണം എന്നല്ല പറഞ്ഞുവരുന്നത്. വികാരത്തള്ളലില്‍ കാണേണ്ടവ കാണാതെ പോകരുത് എന്നു പറയുകയായിരുന്നു.

11:40 PM, August 30, 2006
evuraan said...
വക്കാരി പറഞ്ഞത് കേട്ടല്ലോ എല്ലാവരും?

സായിപ്പിന്റെ കമ്പ്യൂട്ടറിന്റെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഫോണിനുമുന്നിലിരുന്ന് കാശ് വാങ്ങിക്കുന്ന നാം സായിപ്പുണ്ടാക്കുന്നതുപോലത്തെ കമ്പ്യൂട്ടറുകളും സോഫ്റ്റ്‌വെയറുകളും നാട്ടില്‍ ഉണ്ടാക്കാനും ശ്രമിക്കണം.

ലിനക്സ് പോലത്തെ സംഭവങ്ങളിലൂടെയേ നടപ്പിലാവൂ അതൊക്കെ എന്നു തോന്നുന്നു.

മേല്‍ക്കു മേല്‍ വിസ്റ്റാ ഇന്‍സ്റ്റാളിയാലും കാശൊഴുകുന്നത് പുറത്തേക്കാണ്‍.

അതു കൊണ്ട്, കഴിയുന്നവരൊക്കെ ഓരോ ലിനക്സു് മെഷീന്‍ ഇന്‍സ്റ്റാ‍ള്‍ ചെയ്യുവിന്‍.

എന്നാലും, ഹാര്‍ഡ്‌വെയറിന് എന്തായിപ്പോ ചെയ്യുക..?

/ഹാഫ് ഓഫ്, ഹാഫ് കാര്യം. :)

12:05 AM, August 31, 2006
vimathan said...
ദൈവം ഭൂമിയെ കൊക്കകോളയ്ക്കും, മറ്റു കോര്‍പ്പറേഷനുകള്‍ക്കും പതിച്ചു കൊടുത്ത കാ‍ര്യം, കേരള സര്‍ക്കാര്‍ മറന്നൊ. ( പാബ്ലൊ നെരൂദയുടെ കവിത -കൂമന്‍ ബ്ലൊഗില്‍ വിവര്‍ത്തനം ചെയ്തിരുന്നു)

കോള കമ്പനിക്കെതിരായ വാദം - 1) കോളയില്‍ അനുവദിനീയമായ അളവിലും കൂടുതല്‍ വിഷാംശം, 2)ഭൂഗര്‍ഭ ജലത്തിന്റെ അമിത ചൂഷണം, 3)ഫാക്റ്ററി പുറംതള്ളുന്ന വിഷ മാലിന്യങള്‍. പക്ഷെ ഇപ്പറഞ്ഞതൊക്കെ മറ്റു പല ഇന്ത്യന്‍ കമ്പനികള്‍ക്കും, ബാധകമല്ലെ? ഓ.. അവരൊക്കെ ഇന്ത്യന്‍ മുതലാളിമാരും, കൊക്കകോള അമേരിക്കന്‍ മൂരാച്ചിയുമാണല്ലൊ.

1:20 AM, August 31, 2006
സൂര്യോദയം said...
ഏത്‌ ഗവര്‍ണ്‍മന്റ്‌ എന്തു നല്ലത്‌ ചെയ്താലും അത്‌ അംഗീകരിക്കാന്‍ നമുക്ക്‌ കഴിയണം. അതിന്റെ പിന്നാമ്പുറങ്ങളില്‍ കളികളുണ്ടെന്ന് സംശയിക്കാതെ.
പൊതുവായ ഒരു വികസന സംസ്കാരം എല്ലാ വിഭാഗം ആളുകളും രാഷ്ട്രീയ പാര്‍ട്ടികളും കൂടി കേരളത്തിന്റെ നന്മയെ കരുതി ഉണ്ടാക്കിയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ജനങ്ങളുടെ ജീവിതത്തെ ദോഷകരമായി ബാധിക്കുന്ന വ്യവസായം എന്തും ആരുടേയും ആയിക്കൊള്ളട്ടെ, അതിനെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ട്‌. ഒരു വിഭാഗം ജനം കുടിവെള്ളത്തിന്‌ വേണ്ടി കഷടപ്പെടുമ്പോഴും നമുക്ക്‌ പെപ്സിയും കോളയും കുടിക്കണം എന്ന് പറയുന്നത്‌ ദയ ഇല്ലായ്മയാണ്‌. കുറച്ച്‌ കാലങ്ങള്‍ക്ക്‌ മുന്‍പ്‌ എത്ര എത്ര സ്വദേശീയ കമ്പനികളാണ്‌ ഈ വന്‍പന്മാരുമായി മല്‍സരിക്കാനാകാതെ ഇല്ലാതായത്‌.

നമുക്ക്‌ നാടിന്‌ ദോഷമില്ലാത്ത സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കാം... അത്‌ സ്വദേശിയോ വിദേശിയോ ആയിക്കൊള്ളട്ടെ..

1:47 AM, August 31, 2006
അരവിന്ദ് :: aravind said...
"ഇന്ത്യയുടെ പ്രതിച്ഛായക്ക് കോട്ടം സംഭിവുക്കുമത്രെ. അങ്ങട്ട് സംഭവിക്കട്ടേന്നെ, ഞങ്ങ സഹിച്ചു!"

ആരു സഹിക്കും? അമേരിക്കയില്‍ ജോലിയുള്ള ഇന്ത്യക്കാരോ? ഗള്‍ഫ്‌കാരോ? ആഫ്രിക്കന്‍ ഇന്ത്യക്കാരോ?

(ഓ..ഇന്ത്യക്ക് ഇമേജ് പോയാല്‍ എന്‍-ആര്‍.ഐ.സിന്റെ ജോലി രക്ഷപെടും അല്യോ! :-))

പണ്ട് ഡിഗ്രി പാസ്സായി അച്ചാപിച്ചാ നടന്നവര്‍ക്ക് ഇന്ന് അല്പം ഇംഗ്ലീഷ് അറിയുകയും ഉറക്കമിളക്കുകയും ചെയ്താല്‍ പത്തുമുപ്പതിനായിരം രൂപാ മാസം ഇന്ത്യയില്‍ കിട്ടുന്നുണ്ട്. അവര്‍ സഹിക്കുമോ?
പത്താം ക്ലാസ്സും ഗുസ്തിയും കഴിഞ്ഞവനും അല്പം ഇംഗ്ലീഷ് പേശിയാല്‍ പത്തിരുപതിനായിരം കിട്ടും.
2 എന്നുള്ളത് 1 എന്ന് ആക്കി കം‌പൈല്‍ ചെയ്ത് പ്രൊഡക്ഷനിട്ടാല്‍ ഒരു ലക്ഷം രൂപാ വരെ മാസം ശമ്പളം കിട്ടുന്ന എഞ്ചിനീയര്‍മാര്‍ സഹിക്കുമോ?
ഇനി കാലാകാലങ്ങളായി അമേരിക്കന്‍ ടെക്‍നോളജിയും, സഹകരണവും കൊണ്ട് ഓടുന്ന കമ്പനികള്‍ സഹിക്കുമോ? ഇന്ത്യന്‍ എക്സ്പോര്‍ട്ടേര്‍സ് സഹിക്കുമോ?

അമേരിക്ക പറയുന്നതില്‍ കാര്യമുണ്ട് ഇഞ്ചീ...ഇന്ത്യയുടെ ആരോഗ്യമന്ത്രി കോക്കിലും പെപ്സിയിലും വിഷാംശമില്ല എന്ന് പാര്‍ലിമന്റില്‍ പറഞ്ഞു. പിന്നേം എന്തുവാ ഈ പ്രശ്നം? അല്ല, മന്ത്രിക്കും മുകളിലാണോ സി.എസ്.സി? ജനത്തിനു മന്ത്രി പറയുന്നതില്‍ വിശ്വാസമില്ലേ? ച്ചെടാ..മനുഷ്യര്‍ക്ക് കേള്‍‌ക്കാന്‍ ഇഷ്ടമില്ലാത്തത് ആരു പറഞ്ഞാലും കേള്‍ക്കില്ല എന്ന് വച്ചാല്‍!

കൊകാക്കോളക്കും പെപ്സിക്കും എതിരെ നടക്കുന്നത് ശുദ്ധ മൂരാച്ചിത്തരമാണ്. അദ്ധവാ അമേരിക്കന്‍
വെറുപ്പ്. വിഷം തീറ്റണം എന്നല്ല, അത് തടയാന്‍ വേണ്ട നടപടികള്‍ ഗവര്‍മെന്റ് ചെയ്യട്ടെ...എല്ലാത്തിനും വേണ്ടേ ഒരു ന്യായം? ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ഉടന്‍ അത് സത്യമാകുമോ?

പ്ലാച്ചിമട ഇതുമായി കൂട്ടിക്കുഴക്കരുത്. ടെക്നിക്കലി കോക്ക് അവിടെ ഒരു നിയമവും തെറ്റിച്ചിട്ടില്ല. ഗവര്‍മെന്റിന് ഫലപ്രദമായ നിയമങ്ങള്‍ ഇല്ലാഞ്ഞതിനാല്‍ ആര്‍ക്കും എന്തും ചെയ്യാമെന്ന സ്ഥിതി വെന്നു എന്നേയുള്ളൂ. കോക്ക് ചെയ്തത് ശരി എന്നല്ല, ജനഹിതം തന്നെ അവിടെ നടന്നല്ലോ അവസാനം.

രായ്ക് രാമാനം വാക്കൌട്ടും ബന്തും ധര്‍ണ്ണയും നടത്തുന്നതിന് പകരം നിയമനിര്‍മാണവും അതിന്റെ ഫലപ്രദമായ ഇം‌പ്ലീമെന്റേഷനുമൊക്കെ നടത്തിയാല്‍ ഇങ്ങനെത്തെ ആവശ്യമില്ലാത്ത വിവാദങ്ങള്‍ ഒഴിവാക്കാം.

അല്ലാതെ എല്ലാത്തിനും അമേരിക്കയുടെ കൊങ്ങായ്ക് പിടിക്കാന്‍ ചെന്നാല്‍...ചിലപ്പോ ശരിക്കും ഒന്നങ്ങ് കിട്ടീന്ന് വരും.

2:56 AM, August 31, 2006
തഥാഗതന്‍ said...
ഇഞ്ചിയുടെ ആക്ഷേപഹാസ്യം കണ്ടിട്ട്‌ എനിക്ക്‌ ചിരി അടക്കാന്‍ പറ്റിയില്ല. ഇഞ്ചി പറഞ്ഞത്‌ അത്രയും സത്യമാണ്‌

കൊക്കൊകോളാ ഫാക്ടറിയില്‍ നിന്നുമുള്ള വിഷാംശം കലര്‍ന്ന waste യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ കുഴി വെട്ടി കുഴിച്ച്‌ മൂടുകയും. ആ മാലിന്യങ്ങളിലടങ്ങിയ വിഷാംശം ഭൂഗര്‍ഭ ജലത്തില്‍ കലരുകയും,അങ്ങനെ ആ ഭൂഗര്‍ഭജലമത്രയും വിഷാംശം നിറഞ്ഞ്‌ ഉപയോഗശൂന്യമായി മാറുകയുമാണുണ്ടായത്‌.അല്ലാതെ ഇതിനു മുന്‍പേ തന്നെ ഭൂഗര്‍ഭ ജലഘടന കുഴഞ്ഞു മറിഞ്ഞിരുന്നു എന്നു പറയുന്നത്‌ ശരിയല്ല.

പരിധിയ്ക്ക്‌ പതിന്മടങ്ങ്‌ കീടനാശിനി കോളകളില്‍ ഉണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു തര്‍ക്കവുമില്ല. സംഗതി തൊട്ടാല്‍ പൊള്ളുന്ന വിഷയമായത്‌ കൊണ്ട്‌ കൊക്കോ കോളയ്ക്കും പെപ്സിക്കും ഉദ്ദേശിച്കപോലെ രാഷ്ട്രീയ സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ഇത്രയധികം വിഷാംശം നിറഞ്ഞ ഈ പാനീയങ്ങള്‍ നിരോധിക്കണം എന്ന കാര്യത്തില്‍ എതിരഭിപ്രയമുള്ള ഒരൊറ്റ രാഷ്ട്രീയക്കരനെ പോലും കാണാന്‍ കഴിയില്ല. കാരണം അങ്ങനെയുള്ള ഒരു അഭിപ്രായ പ്രകടനം ജനവികാരത്തിന്‌ എതിരാണെന്ന് കുശാഗ്രബുദ്ധികളായ രാഷ്ട്രീയക്കാര്‍ക്കൊക്കെ നന്നായി അറിയാം..

പിന്നെ ഈ നിരോധനം കൈക്കൂലി കൊടുത്ത്‌ ഒതുക്കാന്‍ പറ്റുമെന്ന് കോളാ കമ്പനികള്‍ പോലും വിശ്വസിക്കുന്നുണ്ടാകില്ല.

പിന്നെ.. വക്കാരി സുഹൃത്തേ.. ഇന്ത്യയുടെ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ രണ്ട്‌ ശതമാനം പോലും വരില്ല സോഫ്റ്റ്‌വെയര്‍ ബിസിനസ്സില്‍ നിന്നുള്ള വരുമാനം.(നാസ്‌കൊംന്റെ കണക്ക്‌ പ്രകാരം 2020 ആകുമ്പോഴേക്ക്‌ UD$ 40 ബില്ല്യണ്‍ വരുമാനം പ്രതീക്ഷിക്കാം എന്നാണ്‌ വിലയിരുത്തല്‍) സോഫ്റ്റ്‌വെയര്‍ ഉല്‍പ്പാദനം നഗരങ്ങള്‍ക്ക്‌ വര്‍ണ്ണ്ണപൊലിമകള്‍ നല്‍കി എന്നതു ശരിതന്നെ. പക്ഷെ അതൊക്കെ ഒരു ചെറിയ ന്യൂനപക്ഷത്തിന്റെ മാത്രം സന്തോഷങ്ങളാണ്‌.

ഇന്ന് computer hardware രംഗത്ത്‌ ചൈനക്കാരുടെ ഉല്‍പന്നങ്ങളാണ്‌ ഏറ്റവുമധികം ആവശ്യക്കാര്‍. IBM,HP,DELL തുടങ്ങിയ വന്‍ സ്രാവുകള്‍ കൂടെ അവരുടെ manufacturing units ചൈനയില്‍ സ്ഥപിച്ച്‌ കഴിഞ്ഞു. IBM ന്റെ Personal computing division ഒന്നര വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ LENOVO എന്ന ചൈനീസ്‌ കമ്പനി വാങ്ങിയത്‌ അറിഞ്ഞുകാണുമല്ലോ?

പക്ഷെ ഇഞ്ചി.. ഈ കോളാ കമ്പിനികള്‍ അത്ര പെട്ടന്ന് ഇന്ത്യ വിട്ട്‌ പോകും എന്ന് എനിക്ക്‌ തോന്നുന്നില്ല. ഈയ്യിടെ എവിടെയൊ വായിച്ച്‌ ഒരു കാര്യം ഓര്‍മ്മ വരുന്നു. പെപ്സി നടത്തിയ ഒരു രഹസ്യ സര്‍വേയില്‍ ഇന്ത്യയിലെ 15% ജനങ്ങള്‍ പെപ്സി എന്നാല്‍ എന്തെന്ന് അറിയുന്നവര്‍ ആണത്രെ ( ഇതിലും കൂടുതല്‍ ആളുകള്‍ ഉണ്ടാകും എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌). ആ 15 ശതമാനതില്‍ പത്ത്‌ ശതമാനത്തെ ദിവസവും ഒരു കോള കുടിപ്പിക്കാന്‍ നമ്മുടെ ഖാന്‍മാര്‍ക്ക്‌ കഴിഞ്ഞാല്‍, ഒരു ദിവസം 10 കോടി കോളകള്‍ വില്‍ക്കാം,അതായത്‌ 50 കോടി രൂപ മിനിമം(ഏറ്റവും ചെറിയ ബോട്ടില്‍ കണക്കിലെടുത്താല്‍). ഒരു മാസത്തേക്ക്‌ 1500 കോടി. ഒരു വര്‍ഷത്തേക്ക്‌ 18000 കോടി രൂപയുടെ വിറ്റ്‌വരവ്‌. ഏകദേശം 4 ബില്ല്യണ്‍ ഡോളര്‍. ഇത്രയ്ക്ക്‌ വലിയ മാര്‍ക്കെറ്റ്‌ അമേരിക്കയില്‍ പോലും ഉണ്ടൊ എന്ന് എനിക്ക്‌ സംശയമാണ്‌

തല്ലി കാലൊടിച്ചാലും പോകുമൊ കോളാ കമ്പനികള്‍?

3:06 AM, August 31, 2006
മന്‍ജിത്‌ | Manjith said...
കോക്കും പെപ്സിയും വരുന്നതിനു മുന്‍‌പേ കേരളത്തിന്റെ ഭൂഗര്‍ഭ ജലഘടന ആകെ കുഴഞ്ഞുമറിഞ്ഞു എന്നാണെന്റെ അറിവ്. ഏറ്റവും നല്ല ഉദാഹരണം പാലക്കാടു തന്നെ. കുഴല്‍ക്കിണര്‍ സാന്ദ്രതയില്‍ ഇത്രയേറെ മുന്നില്‍ നില്‍ക്കുന്ന ഒരു ജില്ല ഇന്ത്യയില്‍ത്തന്നെ വേറേ കാണില്ല.

തഥാഗതോ,

ഇവിടെ ഭുഗര്‍ഭ ജലഘടന കുഴഞ്ഞുമറിഞ്ഞു എന്നു പറഞ്ഞതും വിഷാംശവുമായി കൂട്ടിക്കുഴയ്ക്കല്ലേ. കോളഫാക്ടറികള്‍ വന്ന ശേഷമാണു പ്രസ്തുത പ്രദേശങ്ങളില്‍ വരള്‍ച്ചയെത്തിയതെന്ന വാദവുമായി കൂട്ടിവായിച്ചാല്‍ മതി.

പിന്നെ ഭൂഗര്‍ഭ ജലത്തിലെ വിഷാംശത്തെപ്പറ്റി പറയാന്‍ ശരിക്കും ഒരു വെള്ളത്തിലാശാന്‍(വെള്ളത്തിലാശാനെന്ന ബ്ലോഗറല്ല, ജലശാസ്ത്ര ഗവേഷകന്‍) നമുക്കിടയിലുണ്ടല്ലോ. അദ്ദേഹം വല്ലതും പറയുമോന്നു നോക്കാം.

3:14 AM, August 31, 2006
കണ്ണൂസ്‌ said...
നേരത്തെ ഈ വിഷയത്തില്‍ നടന്ന ഈ സംവാദം കൂടി, അതു കാണാത്തവര്‍ ശ്രദ്ധിക്കൂ. അവിടെ, ഇവിടെ ഉന്നയിക്കപ്പെട്ട പല കാര്യങ്ങള്‍ക്കും മറുപടി പറയാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. എല്ലാം കൂടി ഒന്ന് ക്രോഡീകരിച്ച്‌ ഇവിടെ എഴുതാന്‍ നോക്കട്ടെ:

വാദം 1 - എന്തു കൊണ്ട്‌ പെപ്‌സി, കോക്ക്‌?

ഉത്തരം : വ്യക്തമായ ഗുണനിലവാര സൂചിക ഉള്ള ISO certified കമ്പനികളുടെ ഉത്‌പന്നങ്ങളാണ്‌ ഏതു നിരീക്ഷണത്തിനും ഉപയോഗിക്കാറുള്ളത്‌. അവര്‍ വിപണിയിലെ 90% വില്‍പ്പനയും നിയന്ത്രിക്കുക കൂടി ചെയ്യുമ്പോള്‍ ഈ പരീക്ഷണങ്ങള്‍ കൂടുതല്‍ പ്രസക്തമാവുന്നു.

വാദം 2 -- മറ്റു ഉത്‌പന്നങ്ങളിലും കീടനാശിനി ഇല്ലേ? അതെന്തു കൊണ്ട്‌ പ്രശ്‌നമാവുന്നില്ല?

ഇത്ര പോഷകമൂല്യമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഇത്രത്തോളം വിഷാംശം ആവാം എന്ന് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന WHO സൂചിക ഉണ്ട്‌. ഇത്‌ സി.എസ്‌.സി. സൈറ്റില്‍ ലഭ്യമാണ്‌. 0% പോഷകാംശമുള്ള കോളകളില്‍ വിഷാംശം അനുവദനീയമായതിലും 24 ഇരട്ടി ആണെന്നതാണ്‌ പ്രശ്നം.

വാദം 3 - ഇന്ത്യയിലെ ശുദ്ധജലം മലിനമാണ്‌. അതില്‍ നിന്ന് ഉണ്ടാക്കുന്ന കോളക്ക്‌ ഇത്ര ശുദ്ധിയേ കാണൂ.

സര്‍ക്കാര്‍ അംഗീകരിക്കുന്ന ഏത്‌ നിലവാരവും പാലിക്കാന്‍ തയ്യാറാണെന്ന് പെപ്സി. അപ്പോള്‍ കോക്കിന്റെ ഈ വാദം പൊള്ളയാണെന്നതിന്‌ വേറെ തെളിവ്‌ വേണോ?

ഇന്ത്യയില്‍ നിരോധിക്കപ്പെട്ട കീടനാശിനികള്‍ സാമ്പിളുകളില്‍ കണ്ടെത്തിയിട്ടുണ്ട്‌ എന്നത്‌ വിശദീകരിക്കാനും കമ്പനികള്‍ക്കായിട്ടില്ല.

വാദം 4 - പരിശോധന നടത്തിയ ഏജന്‍സിയുടെ ഉപകരണങ്ങള്‍ കൃത്യത ഉള്ളവയല്ല.

ഭൂഗര്‍ഭ ജലം മലിനമാണ്‌ എന്ന വാദം പൊളിഞ്ഞപ്പോള്‍ ഉയര്‍ന്നു വന്നതാണ്‌ ഇത്‌. വിപണിയില്‍ ഇറങ്ങിക്കഴിഞ്ഞ ഒരു റാന്‍ഡം സാംപിളില്‍, കൃത്യത ഉണ്ട്‌ എന്ന് ഉറപ്പുവരുത്തിയ ക്രോമറ്റോഗ്രാഫ്‌ ഉപയ്യൊഗിച്ച്‌ പരിശോധന നടത്തൂ എന്ന് പറയുമ്പോള്‍ കോള കമ്പനികള്‍ക്ക്‌ മറുപടിയില്ല.

വാദം 5 - ജലചൂഷണം നടക്കുന്നില്ല. മറ്റു കമ്പനികള്‍ കൂടുതല്‍ ജലം ഉപയോഗിക്കുന്നുണ്ട്‌.

ഭൂഗര്‍ഭജലം, തങ്ങളുടെ ഉത്‌പന്നത്തിനായുള്ള അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്നവരാണ്‌ കോള കമ്പനികള്‍. അവരുടെ ലൈസന്‍സില്‍, അവര്‍ക്ക്‌ അനുവദനീയമായ ജല വിനിയോഗത്തെപ്പറ്റിയും, അതിനായി അവര്‍ക്ക്‌ അവലംബിക്കാവുന്ന മാര്‍ഗ്ഗങ്ങളെപ്പറ്റിയും വ്യക്തമായ പരാമര്‍ശങ്ങളുണ്ട്‌. അത്‌ അനുസരിക്കുണ്ടോ തങ്ങള്‍ എന്നു മാത്രം വ്യക്തമാക്കിയാല്‍ മതി അവര്‍.

വാദം 6 - ഭൂഗര്‍ഭ ജലം മലിനമാക്കുന്നില്ല കോള കമ്പനികള്‍.

പ്ലാച്ചിമടയിലും പരിസരങ്ങളിലും ജലക്ഷാമത്തിന്റെ പേരില്‍ ചെറിയ മുറുമുറുപ്പുകള്‍ ഉയര്‍ന്നു തുടങ്ങിയപ്പോള്‍ തങ്ങളുടെ ഫാക്റ്ററിയില്‍ നിന്നുള്ള വേസ്റ്റ്‌, വളമാണ്‌ എന്ന പേരില്‍ കോക്ക്‌ ചിറ്റൂര്‍ പ്രദേശത്താകെ സൌജന്യമായി കൊടുത്തിരുന്നു. ഇതിന്‌ ഒരു രാസവള ഗുണവും ഇല്ലെന്നും, മറിച്ച്‌ വളരെ ദോഷജനകവും ജല മലിനീകരണത്തിന്‌ കാരണമാവുന്നതും ആണെന്നും ബി.ബി.സി. റിപ്പോര്‍ട്ട്‌ ചെയ്യുമ്പോഴാണ്‌ ഈ കോള വിവാദം ആരംഭിക്കുന്നത്‌.

വാദം 7 - അമേരിക്കന്‍ കമ്പനികളായതിനാലാണ്‌ പെപ്സിയും കോക്കും എതിര്‍ക്കപ്പെടുന്നത്‌.

എന്‍ഡോസള്‍ഫാന്‍ ഉപയോഗം, മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ്‌ എന്നിവക്കെതിരെ നടന്ന സമരങ്ങളോ? ദീപക്‌ ഫെര്‍ട്ടിലൈസേഴ്സിനും വാം ഓര്‍ഗാനിക്‍സിനുമെതിരേ നടന്ന സമരങ്ങളോ? ജലമലിനീകരണത്തിനും, ജൈവ സംരക്ഷണത്തിനും ആയി നമ്മുടെ ചന്ദ്രേട്ടനെപ്പോലുള്ളവര്‍ നടത്തുന്ന ഒറ്റയാന്‍ പോരാട്ടങ്ങളെ അപമാനിക്കുകയല്ലേ ഇങ്ങനെ പറയുമ്പോള്‍ നാം ചെയ്യുന്നത്‌?

മറിച്ച്‌, സാധാരണ ഒരു സര്‍ക്കാര്‍ നടപടി, അമേരിക്കന്‍ കമ്പനികള്‍ക്കെതിരായപ്പോള്‍ ഇത്ര മാധ്യമശ്രദ്ധയും, വിവാദവും ഉണ്ടാക്കി എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌.

3:16 AM, August 31, 2006
കണ്ണൂസ്‌ said...
ചന്ദ്രേട്ടനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ജലമലിനീകരണത്തിനെതിരായും , ജൈവ സംരക്ഷണത്തിനായും എന്ന് തിരുത്തി വായിക്കുക.

3:19 AM, August 31, 2006
വക്കാരിമഷ്ടാ said...
“പക്ഷെ അതൊക്കെ ഒരു ചെറിയ ന്യൂനപക്ഷത്തിന്റെ മാത്രം സന്തോഷങ്ങളാണ്‌."

അങ്ങിനെയുള്ള പല പല ന്യൂനപക്ഷങ്ങള്‍ ചേരുമ്പോഴല്ലേ തഥാഗതാ, ഭൂരിപക്ഷമുണ്ടാവുന്നത്. ആ രണ്ടു ശതമാനത്തിന് അതിന്റേതായ വിലയില്ലേ?

“ഇന്ന് computer hardware രംഗത്ത്‌ ചൈനക്കാരുടെ ഉല്‍പന്നങ്ങളാണ്‌ ഏറ്റവുമധികം ആവശ്യക്കാര്‍“

അത് ഞങ്ങള്‍ക്ക് ചൈനീസ് സാധനങ്ങള്‍ മതി, അതിനാണ് ഏറ്റവും ഗുണനിലവാരമുള്ളത് എന്ന ബാക്കിയുള്ളവരുടെ ആവശ്യമല്ല-ചൈന ഒരു മാനുഫാക്‍ചറിംഗ് വെയര്‍‌ഹൌസ് ആയതിന്റെ പരിണിത ഫലമാണ്. ഇപ്പോള്‍ നിക്കോണ്‍ ക്യാമറയുടെ ഒരു മേഡ് ഇന്‍ ജപ്പാന്‍ ലെന്‍സ് എനിക്ക് വേണമെന്ന് ഞാന്‍ എത്ര ആഗ്രഹിച്ചിട്ടും കാര്യമില്ല-സാധനം എല്ലാം മേഡ് ഇന്‍ ചൈന മാത്രം. ഇങ്ങനെ സാധനങ്ങള്‍ ചൈനയിലുണ്ടാക്കാമെന്ന് കണ്ടുപിടിച്ചതില്‍ ചൈനയെക്കാളും കൂടുതല്‍ പങ്ക് അമേരിക്കയ്‌ക്കും മറ്റുമില്ലേ എന്നൊരു സംശയവും. ഗതികേടുകൊണ്ടാണ് പലരും പല ചൈനീസ് സാധനങ്ങളും വാങ്ങുന്നത്. ഇവിടെ ജപ്പാനില്‍ മേഡ് ഇന്‍ ജപ്പാന്‍ കമ്പ്യൂട്ടറുകള്‍ക്ക് പ്രത്യേക ഡിമാന്റാണ്.

നമുക്കും അതുപോലെ ആകാം-ആകണം. മുകളിലത്തെ കമന്റില്‍ പറഞ്ഞിരുന്നു. പക്ഷേ ചൈനീസ് ഗുണമല്ല, അന്താരാഷ്ട്ര ഗുണനിലവാരമുള്ള സാധനങ്ങള്‍ നമ്മള്‍ ഉണ്ടാക്കണം.

നേരത്തെയും ഇപ്പോഴും അരവിന്ദും മറ്റുള്ളവരും പറഞ്ഞതുപോലെ ഈ പ്രതിഷേധവും നിരോധനവും കൊക്കക്കോളയ്ക്കും പെപ്‌സിയ്ക്കും എതിരെ മാത്രമാകുമ്പോഴാണ് സംഗതിയുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യുന്നത്.

“കൊക്കൊകോളാ ഫാക്ടറിയില്‍ നിന്നുമുള്ള വിഷാംശം കലര്‍ന്ന waste യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ കുഴി വെട്ടി കുഴിച്ച്‌ മൂടുകയും. ആ മാലിന്യങ്ങളിലടങ്ങിയ വിഷാംശം ഭൂഗര്‍ഭ ജലത്തില്‍ കലരുകയും,അങ്ങനെ ആ ഭൂഗര്‍ഭജലമത്രയും വിഷാംശം നിറഞ്ഞ്‌ ഉപയോഗശൂന്യമായി മാറുകയുമാണുണ്ടായത്‌."

അങ്ങിനെ വരുമ്പോള്‍ കോള ഉണ്ടാക്കുന്നതു മൂലമല്ല, അതിന്റെ waste ശരിയായ രീതിയില്‍ നിര്‍മ്മാ‍ര്‍ജ്ജനം ചെയ്യാത്തതാണ് പ്രശ്നമെന്ന് വരുന്നു. അങ്ങിനെയാണെങ്കില്‍ നേരാംവണ്ണം മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യാനല്ലേ അവരോട് പറയേണ്ടത്? ഇനി തിരുവനന്തപുരത്തെ ടൈറ്റാനിയം, ആലുവായിലെ കാക്കത്തൊള്ളായിരം ഫാക്ടറികള്‍, മാവൂര്‍ റയോണ്‍സ് (അത് തുറക്കണമെന്നും പറഞ്ഞും നമ്മള്‍ സമരം ചെയ്തു) തുടങ്ങി കാക്കത്തൊള്ളായിരം കമ്പനികളിലെ waste ന്റെ കാര്യമോ?

തഥാഗതന്‍ പറഞ്ഞതുപോലെയാണെങ്കില്‍ കോളക്കമ്പനി വരുന്നതിനു മുന്നുള്ള പ്ലാച്ചിമടയിലെ ജലമലിനീകരണത്തിന്റെയും ഭൂഗര്‍ഭജലത്തിന്റെയും അവസ്ഥയെന്ത്-അവര്‍ വന്നതിനുശേഷമുള്ള അവസ്ഥയെന്ത് എന്നുള്ള താരതമ്യ പഠനം ഉണ്ടോ? അതുപോലെ അവര്‍ അവിടെനിന്ന് പോയിക്കഴിഞ്ഞാല്‍ പ്ലാച്ചിമടക്കാര്‍ക്ക് ഇഷ്ടം പോലെ ശുദ്ധജലം ഭൂമിക്കടിയിലും പുറത്തും കിട്ടുമോ?

നമ്മുടെ നാട്ടിലെ ബാക്കി പ്രദേശങ്ങളിലെ ജലത്തിന്റെ അവസ്ഥ എന്താണ്? അന്തരീക്ഷത്തിന്റെ അവസ്ഥ എന്താണ്?

3:24 AM, August 31, 2006
വക്കാരിമഷ്ടാ said...
കണ്ണൂസേ, സംഗതി കോക്കിനും പെപ്സിക്കും മാത്രമാകുമ്പോഴാണ് പ്രശ്‌നം.

ജലമലിനീകരണം പ്ലാച്ചിമടയുടെ മാത്രം പ്രശ്‌നമല്ല. ഒരു മലിനീകരണവും പ്ലാച്ചിമടയുടെ മാത്രം പ്രശ്‌നമല്ല. നാട്ടില്‍ ഭൂഗര്‍ഭ ജലം കുറയുന്നത് പ്ലാച്ചിമടയില്‍ മാത്രമല്ല. മതികെട്ടാനിലെ മരം വെട്ടുന്നതും ഭാരതപ്പുഴ തോടാക്കുന്നതും കൊക്കക്കോളയല്ല, നമ്മള്‍ തന്നെയാണ്.

ഈ നിരോധനം ഗവണ്മെന്റിന്റെ പരിസ്ഥിതി സംരക്ഷണത്തിനും ശുദ്ധമായ ജലം ജനങ്ങള്‍ക്ക് നല്‍കാനനും, അന്തരീക്ഷം ശുദ്ധീകരിക്കാനുമൊക്കെയുള്ള ഒരു മഹാസംരംഭത്തിന്റെ തുടക്കമാണെങ്കില്‍ ഞാന്‍ അതിനെ പൂര്‍ണ്ണ മനസ്സോടെ സ്വാഗതം ചെയ്യും. പക്ഷേ അങ്ങിനെയാണെന്ന് ആദ്യത്തെ ചുവടില്‍ പോലും ഗവണ്മെന്റ് കാണിച്ചില്ല-കോക്കും പെപ്സിയും മാത്രം നിരോധിച്ചിട്ട് ആള്‍ക്കാരോട് ഫാന്റയും മിരിന്‍‌ഡയും കുടിക്കാന്‍ പറഞ്ഞു.

3:33 AM, August 31, 2006
കണ്ണൂസ്‌ said...
തഥാഗതന്‍ പറഞ്ഞതുപോലെയാണെങ്കില്‍ കോളക്കമ്പനി വരുന്നതിനു മുന്നുള്ള പ്ലാച്ചിമടയിലെ ജലമലിനീകരണത്തിന്റെയും ഭൂഗര്‍ഭജലത്തിന്റെയും അവസ്ഥയെന്ത്-അവര്‍ വന്നതിനുശേഷമുള്ള അവസ്ഥയെന്ത് എന്നുള്ള താരതമ്യ പഠനം ഉണ്ടോ? അതുപോലെ അവര്‍ അവിടെനിന്ന് പോയിക്കഴിഞ്ഞാല്‍ പ്ലാച്ചിമടക്കാര്‍ക്ക് ഇഷ്ടം പോലെ ശുദ്ധജലം ഭൂമിക്കടിയിലും പുറത്തും കിട്ടുമോ?


വക്കാരി ഈ ഗവേഷണത്തിന്റെ ആളായതു കൊണ്ടാണ്‌ എന്തിനും ഏതിനും പഠനം, പഠനം എന്ന് പറയുന്നത്‌. 4 കിലോമീറ്റര്‍ നടന്ന് വെള്ളം കൊണ്ടുവരേണ്ടവന്റെ ദുസ്ഥിതി അറിയണമെങ്കില്‍ പ്ലാച്ചിമടയിലേക്കൊന്നിറങ്ങിയാല്‍ മതി. അല്ലെങ്കില്‍ പിന്നെ ഇറങ്ങിയവന്‍ പറയുന്നത്‌ വിശ്വസിക്കണം. ഇതു നോക്കൂ.

http://madhurajphotos.com/waterthief/phpslideshow.php

3:34 AM, August 31, 2006
കണ്ണൂസ്‌ said...
കോക്കും പെപ്സിയും മാത്രം നിരോധിച്ചിട്ട് ആള്‍ക്കാരോട് ഫാന്റയും മിരിന്‍‌ഡയും കുടിക്കാന്‍ പറഞ്ഞു.

അങ്ങിനെ ആരു പറഞ്ഞു? കോക്കിന്റെ മിനറല്‍ വാട്ടര്‍ വരെ നിരോധനത്തില്‍ ഉള്‍പ്പെടുമെന്നാണ്‌ ഞാന്‍ മനസ്സിലാക്കിയത്‌. സത്യത്തില്‍ പരിശോധിച്ച സാംപിളുകളില്‍ മിരിന്റ ആയിരുന്നു ഏറ്റവും മോശം.

3:37 AM, August 31, 2006
വക്കാരിമഷ്ടാ said...
ഹ...ഹ...കണ്ണൂസേ, പഠനം വേണമെന്ന് തന്നെയാണ് തോന്നുന്നത്. ഒന്ന് പഠിച്ച് വിശകലനം ചെയ്‌തു കഴിയുമ്പോള്‍ നമ്മള്‍ വികാരം കൊണ്ട പല കാര്യുങ്ങളും അങ്ങിനെയല്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഇവിടെ ജലക്ഷാമം ഒരു വസ്‌തുത. അതിന്റെ കാരണങ്ങളെക്കുറിച്ചാണ് പഠനം വേണ്ടത്. കോളക്കമ്പനികള്‍ മാത്രമാണെങ്കില്‍ ഒരു മടിയും കൂടാതെ അവരെ നിരോധിക്കണം. പക്ഷേ അത് കഴിഞ്ഞും അവിടെ ജലക്ഷാമവും മലിനീകരണവുമുണ്ടെങ്കിലോ? അവിടെയാണ് പഠനത്തെ ആധാരമാക്കിയുള്ള നടപടികളുടെ ഗുണം.

ഞാന്‍ മനസ്സിലാക്കിയിടത്തോളം നമ്മുടെ സര്‍ക്കാര്‍ കോക്കും പെപ്സിയും മാത്രമേ ആദ്യം നിരോധിച്ചിരുന്നുള്ളൂ. മയിലമ്മ സമരത്തില്‍ നിന്നും പിന്മാറി എന്ന് പറഞ്ഞപ്പോള്‍ എതിര്‍‌പക്ഷം സമരം നിര്‍ത്താതിരിക്കാന്‍ പറഞ്ഞ കാരണങ്ങളിലൊന്നും അതായിരുന്നു. പക്ഷേ അതിനുശേഷം എല്ലാം നിരോധിച്ചായിരുന്നോ എന്നറിയില്ല. വിവരാവകാശയവശത നിയമ പ്രകാരം ഒരാപ്ലിക്കേഷന്‍ കൊടുക്കണോ :)

3:42 AM, August 31, 2006
ദില്‍ബാസുരന്‍ said...
കണ്ണൂസ് ചേട്ടന്‍ ക്ലബ്ബിലെ ചര്‍ച്ചയില്‍ അവസാനമിട്ട കമന്റ് എല്ലാം വിശദീകരിക്കുന്നു എന്ന് എനിക്ക് തോന്നുന്നു.

രണ്ട് കമ്പനികളെ മാത്രം നിരോധിച്ച് പിന്നെ ആ പ്രശ്നം മറക്കുന്നതാണ് പ്രശ്നം. കമ്പനി നിരോധനമല്ല കുടിവെള്ളമാണ് പ്രശ്നത്തിന്റെ കാതല്‍. ഇത് നേരെ തിരിച്ചാവുന്നതാണ് കുഴപ്പം.

3:44 AM, August 31, 2006
Thulasi said...
ഇത്‌ പ്ലാച്ചിമടയില്‍ നിന്നു തന്നെ എടുത്തതാണോ, ആണെങ്കില്‍ എന്നെടുത്തു, ഏതു ലെന്‍സാണ് ഉപയോഗിച്ചത് എന്നൊക്കെയുള്ള കാര്യത്തില്‍ ഒരു പഠനം നടത്തണം എന്ന് വക്കാരി അഭിപ്രായപെടുകയാണെങ്കില്‍ വക്കാരിയുടെ കാര്യത്തില്‍ അത്‌ തികച്ചും സ്വാഭാവികമാണ് :)

3:54 AM, August 31, 2006
അരവിന്ദ് :: aravind said...
അല്ല, എനിക്കൊരു കണ്‍‌ഫ്യൂഷന്‍....ഇപ്പോ നാട്ടില്‍ കോള നിരോധിച്ചത് വിഷാംശം മൂലമോ, അതോ പ്ലാച്ചിമട പൂട്ടിയിട്ടും പിന്നാലെ പോയി തല്ലാം എന്നുള്ള മനോഭാവം കൊണ്ടോ?
പ്ലാച്ചിമടയും കോള നിരോധനവും തമ്മിലെന്തു ബന്ധം? കോളനിരോധനം പ്ലാച്ചിമടയുമായി ഏച്ചു വയ്ക്കുന്നത് തന്നെ കോള നിരോധനക്കാരുടെ ആത്മവിശ്വാസമില്ലായ്മയാണോ കാണിക്കുന്നത്? ഇവിടെ കോള നിരോധിച്ചത് അതില്‍ വിഷാംശമുണ്ടെന്ന് സി.എസ്.സി പറഞ്ഞിട്ടല്ലേ? പ്ലാഛിമടയിലെ പ്രശ്നം മൂലമാണോ?

കഴിഞ്ഞ ആഴ്ച കേന്ദ്ര ആരോഗ്യമന്ത്രി (ജനങ്ങളുടെ ആരോഗ്യത്തിന് അദ്ദേഹത്തേക്കാള്‍ ഉത്തരവാദിത്വമുള്ള രണ്ടാം പാര്‍ട്ടി വേറെ ആരാ?) പാര്‍ലിമെന്റില്‍ അര്‍ത്ഥശങ്കക്കിട നല്‍കാത്തരീതിയില്‍ വ്യക്തമാക്കിയല്ലോ കോളകളില്‍ വിഷാശമില്ല, ഗവര്‍മെന്റ് റെഗുലേഷന്‍ പാലിക്കുന്നുണ്ട് എല്ലാവര്‍ക്കും കുടിക്കാം എന്ന്? ക്ലീന്‍ ശീട്ടാണ് നല്‍കിയത്!
അമേരിക്കന്‍ ലോബിയുടെ കൈക്കൂലിയാവാനാണ് സാധ്യത അല്ലേ? ഇഷ്ടമില്ലാത്തത് ആര് പറഞ്ഞാലും അംഗീകരിക്കാത്തത് നമ്മുടെയൊക്കെ ശീലമാണല്ലോ? അദ്ദേഹത്തിന്റെ വാക്കിന് ഒരു വിലയുമില്ലെങ്കില്‍ പിന്നെ ആരോഗ്യമന്ത്രി എന്നുള്ള കസേര എന്തിനാണാവോ?

പോഷകമൂല്യവും വിഷാംശവും തമ്മിലെന്ത് ബന്ധം? പോഷകമൂല്യമുള്ള ഡ്രിങ്കില്‍ വിഷാംശം ഉണ്ടെങ്കില്‍ പ്രശ്നമല്ലേ?
ബോണ്‍‌വിറ്റാ ഇട്ട പാലില്‍ ഫുറഡാന്‍ കലക്കി വിറ്റാലും ഇത്രേം പ്രശ്നമില്ല എന്നാണോ?
പണമുള്ളവര്‍ വീട്ടില്‍ തുപ്പണം, പണമില്ലാത്തവന്‍, പാവം നടുറോഡില്‍ തുപ്പിക്കോ, വേണെങ്കില്‍ ആരുടേയും മുഖത്ത് വേണേലും തുപ്പിക്കോ നോ പ്രൊബ്ലം എന്നല്ലേ ഇവരെ രണ്ടു പേരേയും മാത്രം ഉന്നമിടുകയും ബാക്കി ലോക്കല്‍ നിര്‍മാതാക്കളെ വെറുതെ വിടുകയും ചെയ്യുന്നത് കൊണ്ട് ഉദ്ദ്ശിക്കുന്നത്? അപ്പോ കണ്‍‌സേണ്‍ എന്താണ്? അരോഗ്യമോ, പണമോ, ലോക്കല്‍ ഇന്റ്രസ്റ്റോ, ബിസിനസ്സ് സ്റ്റാറ്റസ്സോ?

കണ്ണൂസ്ജീ കൊളക്കമ്പനികള്‍ ആ ഉപകരണം വച്ച് ടെസ്റ്റ് ചെയ്യുവ്വാന്‍ വിസമ്മതിച്ചു എന്ന് എവിടെയാണ് വായിച്ചത്?
ആ ലിങ്ക് ഒന്നു തരാമോ? നല്ല ഒരു പോയന്റ് ആണത്. കൂടുതല്‍ അറിയാനാ.

ഇന്ത്യയിലെ മലിനീകരണം എല്ലാം പെപ്സിയും കോക്കുമാണ് ഉണ്ടാക്കിയിരുന്നത് എന്ന് ഇപ്പോളാണ് മനസ്സിലായത്.
ദുഷ്ടന്മാര്‍ പോയാല്‍ ഇനി ഇന്ത്യ സ്വിറ്റ്സര്‍ലണ്ട് ആയത് തന്നെ.

(ആദ്യം റോട്ടില്‍ തുപ്പുന്നതും, തോന്നിയിടത്ത് മുള്ളുന്നതും, പാളത്തില്‍ വെളിക്കിരിക്കുന്നതും പബ്ലീക് ടോയ്ലറ്റ് വൃത്തികേടാക്കുന്നതും നിരോധിച്ചാല്‍ കുറേപേരുടെ ആരോഗ്യം രക്ഷിക്കാം)

3:55 AM, August 31, 2006
വക്കാരിമഷ്ടാ said...
ഹ...ഹ...തുളസീ, അതിഷ്ടപ്പെട്ടു. പക്ഷേ എങ്കിലും പഠിക്കാനുള്ള എന്റെ ആവേശം (അത് പഠിക്കേണ്ട സമയത്ത് കാണിച്ചില്ലെങ്കിലും) ഒട്ടും അണയില്ല :)

നാട്ടില്‍ കോക്കും പെപ്സിയും മാത്രമേ നിരോധിച്ചിട്ടുള്ളോ അതോ എല്ലാം നിരോധിച്ചോ? തുളസിക്കറിയാമോ?

നേരത്തെ പറഞ്ഞതുപോലെ ഇത് ഒരു തുടക്കമാവുകയും നാട്ടിലെ എല്ലാവിധ മലിനീകരണസ്രോതസ്സുകളും അടച്ച് പൂട്ടുകയും നദികള്‍ വളരുന്ന മണലൂറ്റല്‍ മുതലായ പ്രക്രിയകള്‍ കര്‍ശനമായി നിരോധിക്കുകയും മരം വെട്ടുന്നവരെ മുഖം നോക്കാതെ പിടിച്ച് ജയിലിടുകയുമൊക്കെ ചെയ്താല്‍ എന്റെ പൂര്‍ണ്ണ പിന്തുണ സര്‍ക്കാരിന്.

അല്ലാതെ എന്തോ ചെയ്തു എന്ന് നാട്ടുകാരെ ബോധ്യപ്പെടുത്താനുള്ള ഒരു നടപടിയാണെങ്കില്‍ കഷ്ടം തന്നെ.

അതിനോടൊപ്പം ഇതുവരെ പഠനങ്ങള്‍ ഒന്നും നടത്തിയിട്ടില്ലെങ്കിലും, കോക്കും പെപ്സിയും അവരുടെ കമ്പനികള്‍ പൂട്ടിയതിനു ശേഷമുള്ള അവിടുത്തെ മലിനീകരണത്തിന്റെയും ഭൂഗര്‍ഭ ജലത്തിന്റെ ശുദ്ധത/ലഭ്യതയുടെയും ഒരു കണക്കും പഠനവും എന്തായാലും നമുക്കെടുക്കണം.

4:01 AM, August 31, 2006
വക്കാരിമഷ്ടാ said...
"ഇന്ത്യയില്‍ നിരോധിക്കപ്പെട്ട കീടനാശിനികള്‍ സാമ്പിളുകളില്‍ കണ്ടെത്തിയിട്ടുണ്ട്‌ എന്നത്‌ വിശദീകരിക്കാനും കമ്പനികള്‍ക്കായിട്ടില്ല”

അങ്ങിനെയുമുണ്ടായോ? ഇതെല്ലാം സിയെസ്സീ റിപ്പോര്‍ട്ടില്‍ ഉള്ളതാണോ?

കോളക്കമ്പനിക്കാര്‍ സീയെസ്സീക്കാര്‍ക്ക് മറുപടി കൊടുത്തില്ല എന്ന വാദത്തില്‍ കാര്യമില്ല എന്ന് തോന്നുന്നു-കാരണം സീയെസ്സീ ഒരു സര്‍ക്കാര്‍ ഏജന്‍സിയല്ല. സര്‍ക്കാര്‍ അവരോട് എന്തൊക്കെ കാര്യങ്ങള്‍ തെളിയിക്കാന്‍ ആവശ്യപ്പെട്ടു എന്നും അതിന് അവര്‍ എന്തു മറുപടി നല്‍കി എന്നുമാണ് നോക്കേണ്ടത് എന്നാണ് തോന്നുന്നത്.

4:06 AM, August 31, 2006
കണ്ണൂസ്‌ said...
അരവിന്ദേ, ഈ ലിങ്ക്‌ നോക്കൂ.

http://timesofindia.indiatimes.com/articleshow/1920940.cms

Asserting that he has not given any clean chit, Ramadoss said that he only said that the Centre for Science and Environment (CSE) report was neither right nor wrong. "It is inconclusive and we needed more details about the report", he said.

വേറേ ഉപകരണങ്ങള്‍ കൊണ്ട്‌ ടെസ്റ്റ്‌ നടത്തുന്നത്‌ കോള കമ്പനികള്‍ നിരസിച്ചിട്ടില്ല, അര്‍ത്ഥഗര്‍ഭമായ മൌനം പാലിച്ചു. സി.എസ്‌.ഇ. മാത്രമല്ല, ഗുജറാത്തിലേയും കേരളത്തിലേയും കര്‍ണ്ണാടകത്തിലേയും മധ്യപ്രദേശിലേയും ലാബുകളും കീടനാശിനിയുടെ കാര്യം സ്ഥിരീകരിച്ചു. ഈ ടെസ്റ്റ്‌ ആദ്യം നടന്നത്‌ ബി.ബി.സി.യുടെ കാര്‍മികത്വത്തില്‍ 3 വര്‍ഷം മുന്‍പ്‌ ലണ്ടനില്‍ ആയിരുന്നുവെന്നും ഓര്‍ക്കുക.

പ്ലാച്ചിമടയുമായി ഈ നിരോധനം കണക്റ്റ്‌ ചെയ്യുന്നത്‌ സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയത്‌ പ്ലാച്ചിമട സമരത്തിന്റെ വെളിച്ചത്തില്‍ കേരളം മാത്രമാണ്‌ എന്നതു കൊണ്ടാണ്‌. കേരളം മാത്രമല്ല, 7 മറ്റ്‌ സംസ്ഥാനങ്ങളും കോള ഭാഗികമായെങ്കിലും നിരോധിച്ചു എന്ന് മറക്കുന്നതെന്തേ? അവിടെയെല്ലാം ഭരിക്കുന്നത്‌ അമേരിക്കന്‍ വിരോധി മൂരാച്ചികള്‍ അല്ലല്ലോ.

4:09 AM, August 31, 2006
അരവിന്ദ് :: aravind said...
ഓഹ്! ഇപ്പോഴാ കണ്ടേ...
ദേ അതിന്റെ താഴെ
Ramadoss said that notwithstanding the CSE's report, his Ministry has lifted about 214 samples throughout the country and were being tested in Central laboratories.

He said his ministry has invited CSE Director Sunita Narain and her group of experts to the Health Ministry for a threadbare discussion with experts in the ministry.

Ramadoss said that 500 more samples of soft drinks would be lifted from different parts of the country for testing.

An expert committee of the Ministry said on Tuesday not only did the sampling lack scientific and statistically valid results, the CSE report also did not provide details required for the confirmatory interpretation of quantum results.

Meanwhile, Karnataka Minister for Health, R Ashok, said in Bangalore that the state government was studying whether colas contain pesticide residues.

"Already it is confirmed that pesticides have been found by labs in Gujarat and Kerala. But I am surprised that in India, labs have different opinions.... In Karnataka, we have taken a decision to confirm (whether colas contain pesticide residues)," he said.

ഇനി ഏതായാലും ആ റിസല്‍ട്ട് വരട്ടെ..അതു വരെ എന്തെങ്കിലും പറയുന്നതില്‍ അര്‍ത്ഥമില്ല.
:-)

4:21 AM, August 31, 2006
അരവിന്ദ് :: aravind said...
An expert committee of the Ministry said on Tuesday not only did the sampling lack scientific and statistically valid results, the CSE report also did not provide details required for the confirmatory interpretation of quantum results.

അപ്പോള്‍?

4:23 AM, August 31, 2006
സുനില്‍ said...
കര്‍ണാടകയാണ് കോളകള്‍‌ സമ്പൂര്‍ണ്ണമായി നിരോധിച്ചത്‌. പിന്നീട്‌ മധ്യദേശ്‌? ഇക്കാര്യത്തില്‍ കേരളാത്തേക്കാള്‍ ഉത്സാഹം കര്‍ണാടകയാണ് കാണിച്ചത്. -സു-

4:36 AM, August 31, 2006
Thulasi said...
വക്കാരിക്ക് ദേഷ്യം വരും എന്നാ ഞാന്‍ കരുതിയത്‌ :)

പിന്നെ, നിരൊധനം അവരുടെ മുഴുവന്‍ ഉല്പന്നങള്‍ക്കുമാണ്,മിനറല്‍ വാട്ടറിന്റേയും,സോഡയുടെയും കാര്യത്തില്‍ പിന്നിട് തീരുമാനമുണ്‍ദാകും എന്നാണ് അന്നറിയിച്ചത്.

ഉദ്ദേശ്യ ശുദ്ധിയെ സംശയിക്കുകയൊന്നും വേണ്‍ദ.ഒരു പ്രതീകം എന്ന നിലയ്ക്ക് തന്നെയാണ് കോളയെ കാണുന്നത്‌ എന്ന് സൊബാസ്റ്റ്യന്‍ പോള്‍ എം.പി നിരോധനം നിലവില്‍ വന്ന അന്നു രാത്രി, രാജ് ദീപ് സര്‍ദേസായിയുമായി സംസാരിക്കുമ്പോള്‍ പറഞ്ഞിരുന്നു. നിരോധിക്കുന്നതിന് മുന്‍പേ കേരളത്തില്‍ ജനങളുടെ പക്ഷത്തു നിന്നും ബഹിഷ്കരണം ഉന്ദായിരുന്നു എന്നത്‌ സത്യമാണ്.പെരുമാട്ടി പഞ്ചായത്ത് സമൂര്‍ണ്ണ കോള മുക്ത ഗ്രാമമായത് സര്‍ക്കാര്‍ നിരോധിക്കുന്നതിന് എത്രയോ മുന്‍പാ‍ണ്.

ഇത്രയും പറഞതല്ലെ, വക്കാരിക്കൊരു കൂട്ട്. ‘മരുഭൂമികള്‍ ഉന്ദാവുന്നത്‌‘ എഴുതിയ ആനന്ദ് പെരുമാട്ടിയിലെ ജലക്ഷാമം കൊക്കക്കോളയുടെ സൃഷ്ടിയല്ല എന്നു സ്ഥാപിക്കന്‍ ചില ലേഖനങള്‍ എഴുതിയിട്ടുണ്‍ദായിരുന്നു(അദ്ദേഹത്തിന് ഭൂഗര്‍ഭ ജലത്തെക്കുറിച്ച്‌ സംസാരിക്കനുള്ള യോഗ്യതയും ഊണ്‍ദ്).അതു പോലെ സക്കറിയയും സമരത്തിന് എതിരായിരുന്നു .

4:43 AM, August 31, 2006
കണ്ണൂസ്‌ said...
അരവിന്ദാ,

സി.എസ്‌.ഇ. ഒരു ഗവ ലാബ്‌ അല്ലാത്തതു കാരണം അവരുടെ നിഗമനങ്ങള്‍ മുഖവിലക്കെടുത്ത്‌ മുന്നോട്ടു പോകാന്‍ ബുദ്ധിമുട്ടുണ്ടെന്നേ ഇതിന്‌ അര്‍ത്ഥമാക്കേണ്ടതുള്ളൂ.

Poison vs Nutrition പ്രാധാന്യം അര്‍ഹിക്കുന്നത്‌ എങ്ങിനെയാണെന്ന് ഇവിടെ ഉണ്ട്‌. നോക്കൂ.

http://www.cseindia.org/misc/cola-indepth/poison.pdf

വക്കാരീ, ഇന്ത്യ ബാന്‍ ചെയ്ത കീടനാശിനികളുടെ ലിസ്റ്റ്‌ ഇവിടെ ഉണ്ട്‌.
http://cibrc.nic.in/list_pest_bann.htm

ഇതിലുള്ള ആള്‍ഡ്രിന്‍, ഹെപ്റ്റാക്ലോര്‍ എന്നീ കീടനാശിനികള്‍ കോളയില്‍ കണ്ടെത്തിയതായി CSE പറയുന്നു. അവരുടെ ലാബ്‌ റിപ്പോര്‍ട്ട്‌ ഇവിടന്ന് കിട്ടും.

http://www.cseindia.org/misc/cola-indepth/cola2006/pdf/labreport2006.pdf

വാല്‍ക്കഷണം :

http://education.independent.co.uk/news/article1220259.ece

ഇനി സസക്‍സ്‌ യൂണിവേഴ്സിറ്റി എസ്‌.എഫ്‌.ഐ.യുടെ കയ്യിലാണോ ആവോ? :-)

4:54 AM, August 31, 2006
തഥാഗതന്‍ said...
മന്‍ജിത്തേ

കോള കമ്പനികള്‍ വന്ന ശേഷമാണ്‌ ഈ പ്രദേശങ്ങളില്‍ വരള്‍ച്ച കൂടിയത്‌ എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. പ്ലച്ചിമടയില്‍ എന്നല്ല ചിറ്റൂര്‍/കൊല്ലങ്കോട്‌ താലൂക്കുകളിലൊരിടത്തും മുന്‍പ്‌ രൂക്ഷമായ ജലക്ഷാമം ഉണ്ടായിട്ടില്ല.

തുളസി അല്‍പം കൂടെ ശ്രദ്ധിച്ചാല്‍ അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാം

5:03 AM, August 31, 2006
പട്ടേരി l Patteri said...
നമ്മളെ വിരട്ടുന്ന കാലമൊക്കെ കഴിഞ്ഞിരിക്കുന്നു! ഇന്ത്യയുടെ പ്രതിച്ഛായക്ക് കോട്ടം സംഭിവുക്കുമത്രെ. അങ്ങട്ട് സംഭവിക്കട്ടേന്നെ, ഞങ്ങ സഹിച്ചു!
claps!!! claps!!! claps!!!

5:43 AM, August 31, 2006
അരവിന്ദ് :: aravind said...
തടി കൂടുന്നു, ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്നു എന്നൊക്കെ പറഞ്ഞ് പിള്ളേര് കോളാ നിരോധിച്ചാല്‍ അതും ഇതും കൂട്ടിവായിക്കുന്നെതെങ്ങിനെയാ കണ്ണൂസ്‌ജീ?
എന്നാ പിന്നെ അറബികള്‍ അമേരിക്കയോടുള്ള ദേഷ്യം വച്ച് കോള നിരോധിച്ചതും പറയാമല്ലോ.

വിഷയം വിഷാംശമാണ്. ഏതായാലും ഗവര്‍മെന്റ് റിസല്‍ട്ട് വരട്ടെ. അതു വരെ കാക്കാം എന്ന് തോന്നുന്നു. ഗവര്‍മെന്റിന്റെ റിപോര്‍ട്ട് സി.എസ്.സിക്ക് അനുകൂലമായാല്‍ യാതൊരു മടിയുമില്ലാതെ കോളനിരോധനം ഞാനും സപ്പോര്‍ട്ട് ചെയ്യുന്നതായിരിക്കും.

അല്ല, ആ ന്യൂസിന്റെ അവസാനത്തെ വരി ശ്രദ്ധിച്ചോ? ഇനി മുതല്‍ ക്യാമ്പസില്‍ വിര്‍ജിന്‍ ഡിങ്ക്സ് ആണത്രേ കോക്കിന് പകരം..നമ്മടെ ബ്രാന്‍സണ്‍ ചേട്ടന്റെ വിര്‍ജിനേ..ഒറിജിനല്‍ ബ്രിട്ടീഷ് സാധനം!....

പിള്ളേര്‍ക്ക് കാര്യമായി എന്തോ തടഞ്ഞു കേട്ടോ...ടൈം!

5:44 AM, August 31, 2006
പുള്ളി said...
ഇഞ്ചീ അതു പറഞ്ഞപ്പോഴാണ്‌ ഇങ്ങിനെ ഒരു കാര്യം വായിച്ചതോര്‍മ്മവന്നത്‌. ആദ്യ വാചകം തുടങ്ങുന്നതു തന്നെ In a new attack on multinational corporations, the Communist government in India?s southern state of Kerala is campaigning to eliminate Microsoft from use in public institutions, just weeks after it imposed a ban on Coca-Cola and Pepsi. എന്ന് ആണ്‌. കമ്മ്യൂണിസ്റ്റ്‌ എന്നു പറഞ്ഞാല്‍ പിന്നെ അവര്‍ ചെയ്യുന്നതൊന്നും തെറ്റാണെന്നു NY Times വായനക്കരോടു പറയണ്ടല്ലോ.

അതിന്റെ പേരില്‍ ഒരു ചൂടന്‍ ചര്‍ച്ചയും ഇവിടെ നടക്കുന്നുണ്ട്‌.
വായിക്കൂ പ്രബുദ്ധരാകൂ....

7:45 AM, August 31, 2006
വക്കാരിമഷ്ടാ said...
ന്യൂയോര്‍ക്ക് ടൈംസ് ഒരു ഇടതുപക്ഷാനുഭാവ (അല്ലെങ്കില്‍ വലതുപക്ഷത്തിനെ ഏതാണ്ടൊക്കെ എതിര്‍ക്കുന്ന) പത്രമല്ലേ പുള്ളീ? ബുഷിന്റെയും മറ്റും വിമര്‍ശകരല്ലേ അവര്‍?

7:50 AM, August 31, 2006
Inji Pennu said...
ഒരു കാര്യം പറയാതെയിരിക്ക വയ്യ...77ലെ കോക്കോകോളേയും ഐ.ബി.എം നിയേം നാടുകടത്തിയതുപോലെയല്ല ഇന്നത്തെ സ്ഥിതി. അന്നങ്ങിനെ ചെയ്തതുകൊണ്ട് ഇന്ത്യന്‍ സാധനണളുണ്ടായിന്നുള്ള ഗുണമുണ്ടായിന്നുള്ളത് വേറെ ഒരു കാര്യം.എന്നാലും നമ്മളീ കരുതുന്ന സത്യസന്ധമായ ലെവെല്‍ പ്ലേയിങ്ങ് ഫീല്‍ഡ് എല്ലായിടത്തുമുള്ള ഒരു ഉട്ടോപ്പ്യന്‍ ലോകമാണൊ? എല്ല്ലാം ബിസിനസ്സാണ്..
പെപ്സിയേയും കോക്കിനേയും നമ്മള്‍ വിരട്ടി.
അതു സത്യസന്ധമാണൊ, അല്ല? ആവണ്ട!
പക്ഷെ നമ്മള്‍ ഒന്ന് വിരട്ടിയവരെ. അതു വേണം താനും. വേറെ ഒന്നിനുമല്ല. അതു വെച്ച് നമ്മള്‍ക്കും കുറച്ച് ബാര്‍ഗെയിനിങ്ങ് പവര്‍ കിട്ടണം. ഒരു ഇന്ത്യന്‍ മാങ്ങ ഇങ്ങോട്ട് കയറ്റി അയക്കണമെങ്കില്‍ നമ്മളെക്കൊണ്ട് ക്ഷ ങ്ങ വരപ്പിച്ചോണ്ടിരിക്കുവാണിവര്‍. ലോകത്തിലേക്കേറ്റവും നല്ലത് നമ്മുടെ മാങ്ങയാണ്. എങ്കില്‍പ്പോലും...
ഈ ബ്രിട്ടിഷുകാരുടെ ദേശീയ ചായ ബ്രാണ്ടായ ഏര്‍ള്‍ ഗ്രേ ട്ടീ എവിടുന്നണ് വരുന്നത്? ബ്രിട്ടനില്‍ എവിടെ തേയില? പണ്ട് അമേരിക്കക്കാര്‍ സ്വാതന്ത്യത്തിന് വേണ്ടി ഒഴുക്കി കളഞ്ഞ തേയില പോലും വന്നത് നമ്മുടെ നാട്ടില്‍ നിന്നാണ്. പക്ഷെ അതു വെളിയില്‍ പറയാന്‍ പാടില്ലന്നും പറഞ്ഞ് നമ്മളെ തരം താഴ്ത്തി കൊണ്ടിരുന്നതാണ് സായിപ്പു ഇത്രയും കാലം. ഇപ്പോഴാണ് ഡാര്‍ജീലിംങ്ങ് ട്ടീയും ടെല്ലിച്ചേരി പെപ്പറും ഒക്കെ മേഡ് ഇന്‍ ഇന്ത്യ എന്ന് വെക്കാന്‍ തന്നെ നമുക്ക് ധൈര്യം കിട്ടിതുടങ്ങിയത്..ഇവിടെ മഹീന്ത്ര ട്രാക്രട്ടറുകള്‍ വില്‍ക്കാന്‍ തുടങ്ങി.
ഇതൊക്കെ കാണിക്കുന്നതു നമ്മള്‍ക്കും ബ്രാന്റ് വാല്ല്യൂ വന്നു തുടങ്ങിയെന്നാണ്..പക്ഷെ ഇതിനൊകെ നമ്മള്‍ പല വാതിലുകളും മുട്ടേണ്ടതായി വന്നിട്ടുണ്ട്..അതുപോലെ തന്നെ വിദേശ കമ്പനികള്‍ കുറച്ച് അധികം വാതിലുകള്‍ നാട്ടില്‍ മുട്ടുന്നതുകൊണ്ട് യാതൊരു പ്രശ്നവുമില്ല എന്ന് തന്നെയെനിക്കു തോന്നുന്നു.

ഈ സോഫ്റ്റ്വേര്‍ കൊണ്ടാണ് ഇന്ത്യ എന്തോ കുതിച്ചു ചാട്ടം നടത്തുന്നുവെന്നുള്ളതു ഇവര്‍ തന്നെ അന്‍പതു തവണ പറഞ്ഞ് വെക്കുന്നതാണ്.അതു തന്നെ നമ്മളും റിപ്പീറ്റ് ചെയ്യുന്നു. എന്നാലല്ലെ നമ്മള്‍ അയ്യോ! ദേ സായിപ്പ് എന്നും പറഞ്ഞ് കവാത്ത് മറക്കുള്ളൂ...പെപ്സിയും കോളയും നമ്മുടെ നാട്ടില്‍ ബിസിനസ്സിനു വരുന്നതു പോലെ തന്നെയാണ് നമ്മുടെ നാട്ടില സോഫ്റ്റ് വേര്‍ കമ്പനികള്‍ ബിസിനസ്സിന് വന്നത്. അല്ല്ലാണ്ട് അയ്യോ ദേ പാ‍വം ഇന്ത്യക്കാര്‍ അവര്‍ക്ക് ജോലി കൊടുത്തേക്കാം എന്ന് കരുതിയൊന്നുമല്ല.. നമ്മുടെ IIT കളെ എന്നേ സായിപ്പ് നോട്ടാമിട്ടിരുന്നതാണ്. അവരെ മൊത്തം അങ്ങോട്ട് കൊണ്ട് പോവാന്‍ ഏതു സ്കോളര്‍ഷിപ്പും കൊടുക്കും. രണ്ട് വര്‍ഷങ്ങളിലായി 25% ഫോറിന്‍ സ്റ്റുഡന്റ്സ് കുറഞ്ഞു...പല യൂണിവേര്‍സിറ്റികളും ഇപ്പോള്‍ കുട്ടികളെ കിട്ടുന്നില്ല ചിലവു നടക്കുന്നില്ല എന്നും പറഞ്ഞ് കരഞ്ഞു നിലവിളിക്കുകയണ്. അതുപോലെ നമ്മുടെ വിദ്യഭ്യാസം നല്ല സ്റ്റാണ്ടേറ്ഡ് ആണെന്നും
ഗ്രാജുവേറ്റ്സ് നല്ലതാണെന്നും നല്ല സ്പ്പീഡില്‍ ജോലി ചെയ്യുമെന്നും 150 മണിക്കൂര്‍ വെച്ച് ചോദിച്ചോണ്ടിരി‍ക്കുന്ന അവരുടെ സ്വന്തം നാട്ടുകാര്‍ക്ക് പകരം 23$ കൊടുത്താല്‍ മതിയെന്നും ഒക്കെയുള്ളത് സായിപ്പ് ബുദ്ധിപൂര്‍വ്വം ചെയ്ത ബിസിനസ്സുകളാണ്. 50-50 യാണ്.. നമ്മളും അപ്പോള്‍ ലാഭം കൊയ്തു. കയറ്റുമതി കാരണം നമുക്കു ഗുണമുണ്ടായി. അല്ലാണ്ട് അയ്യോ സായിപ്പെനിക്ക് ജോലി തന്നു എന്നു പറയുന്നതിലും ഒരു ലോസെല്ഫ് എസ്റ്റീം കുറഞ്ഞ കാര്യം വേറെയില്ല. നിങ്ങളുടെ വിദ്യഭ്യാസവും സ്കില്‍ സെറ്റ്സും മാനത്ത് കണ്ടിട്ട് തന്നെയാണ്
അവര്‍ ജോലി തന്നതു.50-50 യാണ്..അല്ലാണ്ട് സായിപ്പ് ജീവിക്കാന്‍ വക തന്നു എന്നു പറയുന്നതു
ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചതുകൊണ്ട് ഒരു റെയില്‍ വേ ലൈന്‍ കിട്ടിയെന്ന് പറയുന്ന പോലെ ബാലിശവും ലോ സെല്ഫ് എസ്റ്റീമുമുള്ളതാണ്.

പിന്നെ സോഫ്റ്റ്വേര്‍ കയറ്റുമതി കൊണ്ട് ഒരു ഗുണമുണ്ടായത് ഇന്ത്യ പുലികളുടേയും സ്വാമിമാരുടേയും കോബ്രായുടേയും രാജ്യമല്ല എന്നുള്ളത് കുറച്ചൊക്കെ മാറി കിട്ടി എന്നുള്ളതാണ്. അതും കുറച്ച് മാത്രം.

പിന്നെ സായിപ്പിനെ എന്തെങ്കിലും പറയുമ്പോള്‍ സ്ഥിരം ഞാന്‍ കേള്‍ക്കുന്നതാണ് എന്നാല്‍ നിങ്ങളെന്തു കൊണ്ട് സോഫ്റ്റ്വേര്‍ ഉണ്ടക്കുന്നില്ല.
അതെന്തു ചോദ്യം കണ്ണാ? എന്നാല്‍ സായിപ്പ് എന്തു കൊണ്ട് ബസ്മതി അരി ഉണ്ടാക്കുന്നില്ല?
അതോണ്ട് ബസ്മതി അരിയെക്കുറിച്ച് അവര്‍ കുറ്റം പറയാന്‍ പാടില്ലേ? അങ്ങൊട്ടും ഇങ്ങോട്ടും കൊടുത്തും വാങ്ങിയും തന്നെയാണ് എല്ലാം നടന്നു പോവുക. അവര്‍ക്ക് നമ്മളെക്കൊണ്ട് ആവശ്യം 50% ഉള്ളതുപോലെ തന്നെയാണ് നമ്മള്‍ക്കും അവരെക്കൊണ്ട്..അല്ലണ്ട് നമ്മള്‍ക്ക് അവരെക്കൊണ്ടാണ് കൂടുതല്‍ ആവശ്യം എന്ന് വിചാരിക്കുന്നതില്‍ എനിക്ക് വല്യ മതിപ്പില്ല.

പിന്നെ കഴിഞ്ഞ രണ്ട് കൊല്ലമായി എന്നും ഇന്ത്യയാണ് ചൈനയേക്കാളും (ചൈന തന്നെ മുന്നില്‍ എന്ന് യാതൊരു സംശയവുമില്ല) നല്ലത് എന്ന് സ്തുതി പാഠിക്കോണ്ടിരുന്ന (അവരുടെ ഉദ്ദേശങ്ങള്‍ വേറെ) ബിസിനസ്സ് വീക്ക് പെട്ടെന്ന് ഒരു വിരട്ടല്‍ ചുവടുമാറ്റം നടത്തിയത് വേറൊന്നും കൊണ്ടല്ല.
അവരുടെ രാജ്യത്തെ ബിസിനസ്സിനു കോട്ടം തട്ടിയാല്‍ അവരു സഹിക്കില്ല.നമ്മുടെ നാട്ടിലെ ആളുകളെ പോലെ ആദ്യം നമ്മുടെ ഫ്രൂട്ടിക്ക് കുഴപ്പുംണ്ടോന്നല്ലാ അവരു നോക്കാ..
വിദേശമാണെങ്കില്‍ ആദ്യം കുറ്റം കണ്ട് പിടിക്കുക എന്നാണ് അവരുടെ നയം. എത്ര മോശം കാറുകള്‍ അമേരിക്കകാര്‍ ഇറക്കിയാലും അമേരിക്കകാര്‍ ആ കാറുകള്‍ മേടിക്കുന്നതും അതുകൊണ്ട് തന്നെയാണ്..പെട്രോളിന് വില കൂടിയ പഴുതിലാണ് ടോയോട്ടായും ഹോണ്ടായും ഒക്കെ ഇവിടെ ചുവടുറപ്പിച്ചത്...അതോണ്ട് ബിസിനിസ്സ് ആവുമ്പൊ തട്ടീം മുട്ടിം ഒക്കെ ഇരിക്കും.പക്ഷെ പണ്ടത്തെ കാലമല്ല. പണ്ട് നമ്മള്‍ വിരളുമായിരുന്നു..വിരണ്ട് പലതും നമ്മള്‍
ചെയ്തിട്ടുണ്ട്..ഇന്ന് അങ്ങിനെയല്ലായെന്ന് തന്നെ മനസ്സിലാക്കുക..അവര്‍ ആ ലേഖനത്തില്‍ ആദ്യം തന്നെ ഉപയോഗിച്ച വാക്കുകള്‍ ശ്രദ്ധിക്കുക
Bollywood,
anti-corporate lynch mob
ഇതൊക്കെ സോ 80-90‘s ആണ്.വളരെ ശക്തമായ വാക്കുകളാണിവ.

പക്ഷെ, അതൊന്നും ഇപ്പോള്‍ വിലപ്പോവില്ല. എല്ലാവര്‍ക്കും ഇന്ത്യയുടെ കണ്‍സ്യൂമറെ വേണം.
അതു തന്നെയാണ് ഞാന്‍ ഉദ്ദേശിച്ചതും.

ഇനി പ്ലാചിമട:
എന്തു കൊണ്ട് ‘വരണ്ട്‘ കൊണ്ടിരുന്ന പ്ലാച്ചിമടയിലേക്ക് കോക്കും പെപ്സിയും വന്നു? വരണ്ട് കൊണ്ടിരുന്നതുകൊണ്ടാണോ അവരു വന്നതു? അല്ല, നല്ല ഒന്നാന്തരം ജലം ഉണ്ടെന്ന് അറിഞ്ഞു കൊണ്ട് അതു ടെക്നോളജി വെച്ച് കണ്ട് പിടിച്ചതുകൊണ്ടാണ് അവരു വന്നതു...
അതോണ്ട് ആദ്യമേ അങ്ങിനെ ആയിരുന്നു എന്നൊന്നും പറയെല്ലെ, ചേട്ടന്മാരെ.

ഇതൊക്കെ പറഞ്ഞതുകൊണ്ട് ഞാന്‍ അമേരിക്കവിരോധിയോ ഒന്നുമല്ല. അമേരിക്ക എനിക്ക് വളരെ ഇഷ്ടപെട്ട രാജ്യം തന്നെയാണ്. സൌദിയിലായിരുന്നെങ്കില്‍ ഞാന്‍ ഇതു എഴുതൂല്ലായിരുന്നു എന്നും അറിയാം. എല്ലാ രാജ്യങ്ങളും അധികാരം കിട്ടിയാല്‍ ഇതൊക്കെ തന്നെയേ കാണിക്കൂ..നാളെ ഇന്ത്യയും ഇതൊക്കെ തന്നെ കാണിക്കും..പക്ഷെ അവരുടെ ഈ വിരട്ടല്‍ ഇനി നാട്ടില്‍ വിലപ്പോവില്ല എന്ന് ഞാന്‍ മനസ്സില്ലാക്കിയതില്‍ നിന്നുള്ള സന്തോഷമണ് ഞാന്‍ ഇത് പോസ്റ്റാന്‍ കാരണം.. ആ കോണ്‍ഫിഡന്‍സ് ഉണ്ടാവുന്നത് തെറ്റല്ല എന്ന് ഞാന്‍ വിചാരിക്കുന്നു. ആ കോണ്‍ഫിഡന്‍സ് ഉള്ളതു കാരണം കൊണ്ടാണ് വിപ്രോ സ്പെക്റ്റ്രാമൈണ്ട് (?) ഒരു കോള്‍സെന്റര്‍ പ്രോജക്റ്റ് ലോ കോട്ട് ആണെന്നും പറഞ്ഞ് തള്ളിക്കളഞ്ഞത്....പണ്ടൊക്കെ ഒരു പ്രോജക്റ്റ് തള്ളി കളയുന്നത് ആത്മഹത്യാപരം ആയിരുന്നു..
പത്തു വര്‍ഷം മുന്‍പുള്ള സ്ഥിതിയല്ലായിന്ന് എന്ന് അഭിമാനപൂര്‍വ്വം തന്നെ പറഞ്ഞുകൊള്ളട്ടെ. അഭിമാനം അഹങ്കാരമല്ലായെന്നും.

അരവിന്ദേട്ടാ...അവിടെ കോക്കിനെ വെള്ളം കുടിപ്പിക്കുമ്പോള്‍ സായിപ്പിന്റെ ചോദ്യങ്ങള്‍ നമ്മള്‍ തന്നെയല്ലേ നേരിടുന്നത്? സോ,അതുകൊണ്ട് വിദേശ ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ല.

ഇന്ദിരാ നൂയി പെപ്സിയുടെ ഹെഡ് ആയതും ഇന്ത്യന്‍ മാര്‍ക്കറ്റ് കണ്ടോണ്ടാണെന്ന് ഞാന്‍ പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ലായെന്ന് എനിക്ക് തോന്നുന്നു.അവരുടെ അടിപൊളി കഴിവുകളെ കുറച്ച് കാണിക്കുന്നതല്ല.അങ്ങിനെ വിചാരിക്കരുതു..പക്ഷെ ഇതൊക്കെ പാര്‍ട്ട് ഓഫ് ബിസ്നിസ്സ് ആണെന്ന് ഞാന്‍ കരുതുന്നു.

പണ്ട് എന്നു വെച്ചാല്‍ ഇന്ത്യന്‍ മാര്‍കെറ്റ് ഓപണ്‍ ചെയ്ത ആ സമയം ഞാനും അപ്പനും തമ്മില്‍ ഒരുഗ്രന്‍ തര്‍ക്കം ഉണ്ടായി. ഇന്ത്യ ഇനി അങ്ങോട്ട് കുതിച്ചു ചാടും എന്ന് ഏട്ടും പൊട്ടും തിരിയാത്ത ഞാന്‍ പറഞ്ഞപ്പോള്‍ രാജ്യത്തെ സേവിച്ച അപ്പന്‍ പുച്ഛിച്ചു തള്ളി. യൂ ആര്‍ റ്റൂ മച്ച് ഓഫ് എ റോമാന്റിക്ക് ...കാഷ്മീര്‍ മുതല്‍ കന്യാകുമാരി വരെ കറപ്ഷനില്‍ മുക്കി അവര്‍ നമ്മളെ വില്‍ക്കും എന്ന് അപ്പന്‍ പറഞ്ഞപ്പൊ ഒത്തിരി ഞാന്‍ വിഷമിച്ചു.
പക്ഷെ, ഇന്ന് അപ്പന്‍ ഞാന്‍ അന്ന് പറഞ്ഞത് യൂ ഹാവ് ഗുഡ് ഇന്റ്യൂഷന്‍ എന്ന് പറഞ്ഞ് എനിക്ക് മെയില്‍ അയച്ചിട്ടുണ്ട്. ഇതിപ്പൊ എന്തിനാ ഇവിടെ പറഞ്ഞെ എന്ന് എനിക്ക് അറിഞ്ഞൂടാ.
ഓഫടിക്കാണ്ട് ഒന്നും പറ്യാന്‍ പറ്റണില്ല്യേ? പക്ഷെ അന്ന് എട്ടും പൊട്ടും തിരിയാത്ത ഞാന്‍ വിചാരിച്ച പോലെ കുറേ ഒക്കെ ആവുന്നുണ്ടല്ലോയെന്ന് ഓര്‍ക്കുമ്പോള്‍ ഒരു സന്തോഷം..കുറച്ചെങ്കിലും..
മേബി ഐ ആം റ്റൂ മച്ച് ഓഫ് എ റൊമാന്റിക്ക് പക്ഷെ അതിനും ഒരു സുഖം... :-)

8:44 PM, August 31, 2006
ഉമേഷ്::Umesh said...
എന്തൊരു കമന്റ് ഇഞ്ചീ. നമിച്ചു.

ഒരു പോസ്റ്റാക്കിക്കൂടേ?

8:56 PM, August 31, 2006
വക്കാരിമഷ്ടാ said...
ഉമേഷ്‌ജി പറഞ്ഞതുപോലെ ഇത് ഒരു പോസ്റ്റാക്കാമായിരുന്നു. കാരണം ഇഞ്ചി മറുപടിയില്‍ പറഞ്ഞ പല കാര്യങ്ങളും ഇവിടുത്തെ കമന്റുകളുടെ മറുപടി അല്ല എന്ന് തോന്നുന്നു.

വിരട്ടി എന്നതില്‍ ആനന്ദം കൊള്ളേണ്ട കാര്യമില്ല. പക്ഷേ ആവശ്യത്തിനുള്ള ബാക്ക്‍ അപ് വിരട്ടലിനുണ്ടെങ്കില്‍ അതില്‍ ആനന്ദിക്കാം. ഇവിടെ പലരും പറഞ്ഞത് വിരട്ടലിനുള്ള ന്യായങ്ങളേയാണ്. കാരണം ഇഞ്ചി പറഞ്ഞതുപോലെ ഇതൊരു 50-50 പരിപാടിയാണ്. തെറ്റായ സ്റ്റെപ്പുകള്‍ നമ്മള്‍ എടുത്താല്‍ പ്രശ്‌നം നമുക്ക് തന്നെ; തെറ്റായ സ്റ്റെപ്പുകള്‍ അവര്‍ എടുത്താല്‍ പ്രശ്‌നം അവര്‍ക്കാകുന്നതുപോലെ. എടുത്ത സ്റ്റെപ്പ് തെറ്റായിരുന്നോ ശരിയായിരുന്നോ എന്നായിരുന്നു ഇവിടെ പലരും വാദിച്ചത്.

സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കരുതെന്ന കാര്യത്തില്‍ ഞാന്‍ ഇരുനൂറ്റമ്പത് ശതമാനം യോജിക്കുന്നു. പക്ഷേ കവാത്ത് മറന്നില്ല എന്ന് കാണിക്കാന്‍ എന്തെങ്കിലും കോപ്രായം കാണിച്ച് അപഹാസ്യരാകരുത്-സായിപ്പിന്റെ മുന്നിലായാലും നാട്ടുകാരുടെ മുന്നിലായാലും. ഇതുവരെ പറഞ്ഞ ന്യായങ്ങള്‍ വെച്ച് കോള നിരോധിച്ചതിലൂടെ നമ്മള്‍ അങ്ങിനെയായോ എന്നൊരു സംശയമാണ് ഇവിടെ പലരും ഉന്നയിച്ചത്.

സായിപ്പ് ഇവിടെ ബിസിനസ്സിന് വന്നത് നമ്മളെ വെറുതെ സഹായിച്ചേക്കാം എന്ന് വിചാരിച്ചാണ് എന്ന് സായിപ്പിനെ അറിയാവുന്ന ആരും കരുതുമെന്ന് തോന്നുന്നില്ല. നേരത്തെ പറഞ്ഞതുപോലെ അവര്‍ വന്നത് ചാരിറ്റിക്കല്ല. പലരുടെയും ചാരിറ്റി പോലും പലതും മുന്നില്‍ കണ്ടുകൊണ്ടായിരുന്നു എന്ന് നമ്മള്‍ ഇപ്പോള്‍ മനസ്സിലാക്കി. സായിപ്പ് ഇവിടെ വന്നത് ആത്യന്തികമായി സായിപ്പിന് പ്രയോജനം കിട്ടാന്‍ വേണ്ടി മാത്രമാണ്. പണ്ട് ബ്രിട്ടീഷുകാര്‍ വന്നതും അറബികള്‍ വന്നതും എല്ലാം അതിനുവേണ്ടിത്തന്നെ. അന്നന്നത്തെ സാഹചര്യങ്ങള്‍ അനുസരിച്ചുള്ള രീതികള്‍ അവര്‍ പിന്തുടര്‍ന്നു എന്ന് മാത്രം. അന്ന് നമ്മളെ കായികമാക്കിത്തന്നെ അടിമകളാക്കാന്‍ അവര്‍ ശ്രമിച്ചു. എന്ന് വേറേ രീതിയില്‍ അടിമകളാക്കാന്‍ ശ്രമിക്കുന്നു എന്ന് മാത്രം. അല്ലാതെ ബിസിനസ്സുകാരന്‍ സായിപ്പ് പുണ്യവാളന്‍ എന്ന് നമ്മളിലാരെങ്കിലും കരുതിയോ?

സായിപ്പ് ജീവിക്കാന്‍ വക തന്നു എന്നത് ഒബ്‌ജക്റ്റീവ് ആയി നോക്കിയാല്‍ സായിപ്പിന്റെ ശമ്പളം വാങ്ങിക്കുന്ന ആര്‍ക്കും ബാധകമായ കാര്യമാണ്. കാരണം ജീവിക്കാനുള്ള വകയായ ശമ്പളവും മറ്റും തരുന്നത് സായിപ്പാണവിടെ. പക്ഷേ അതില്‍ അഭിമാനക്കുറവൊന്നും ഉണ്ടാവേണ്ട കാര്യമില്ല-കാരണം പണിയെടുത്തിട്ട് തന്നെയാണ് ശമ്പളം വാങ്ങിക്കുന്നത്-അത് സായിപ്പിന്റെയാണെങ്കിലും നാട്ടുകാരുടെയാണെങ്കിലും. നമ്മളെക്കൊണ്ട് പ്രയോജനമുള്ളതുകൊണ്ട് തന്നെയാണ് സായിപ്പ് നമ്മളെ പണിക്ക് വെച്ചതും. ഇവിടെയും 50-50 തന്നെ. ഏത് തൊഴിലിലുമുള്ള എല്ലാ കാര്യങ്ങളും ഇവിടെയുമുണ്ട്.

നമ്മള്‍ കേമന്മാരാണെന്ന് നമ്മളുടെ പ്രവര്‍ത്തികള്‍ കൊണ്ട് കാണിക്കണം. വെറുതെ കവാത്ത് മറക്കാതിരിക്കാന്‍ കൈയ്യൂം കാലും വീശിക്കാണിച്ചതുകൊണ്ട് മാത്രമായില്ല. നമ്മള്‍ ശരിയായ രീതിയില്‍ അങ്ങിനെ കാണിക്കുന്നുണ്ട് പലയിടത്തും, പല രീതിയിലും. അത് നമുക്കെല്ലാവര്‍ക്കും അറിവുള്ളതു തന്നെയാണല്ലോ.

സോഫ്റ്റ്വെയര്‍ കയറ്റുമതി കൊണ്ട് ഇന്ത്യയുടെ പി.ആര്‍ മെച്ചപ്പെട്ടത് മാത്രമല്ലായിരുന്നു. വേറേ പല ഗുണങ്ങളും നാടിനുണ്ടായിട്ടുണ്ട്. ഇവിടെയും 50-50 നോക്കിയാല്‍ അതിനെപ്പറ്റി അധികം തല പുകയ്ക്കേണ്ട ആവശ്യമില്ല. അല്ലാതെ ഇതുകൊണ്ടുണ്ടായ പ്രധാന ഗുണം ഇവിടെ മനുഷ്യപ്പുലികളും ഉണ്ട് എന്ന് സായിപ്പിന് മനസ്സിലായി എന്ന വാദത്തിനോട് യോജിപ്പില്ല.ഇവിടെ മനുഷ്യപ്പുലികള്‍ ഉണ്ട് എന്ന് മക്കോളേ സായിപ്പ് തൊട്ട് പലര്‍ക്കും പണ്ടേ മനസ്സിലായതാണ്. എങ്ങിനെ അവരെ കവാത്ത് മറപ്പിക്കാം എന്നായിരുന്നു അവര്‍ നോക്കിയത്.

“പിന്നെ സായിപ്പിനെ എന്തെങ്കിലും പറയുമ്പോള്‍ സ്ഥിരം ഞാന്‍ കേള്‍ക്കുന്നതാണ് എന്നാല്‍ നിങ്ങളെന്തു കൊണ്ട് സോഫ്റ്റ്വേര്‍ ഉണ്ടക്കുന്നില്ല.
അതെന്തു ചോദ്യം കണ്ണാ? എന്നാല്‍ സായിപ്പ് എന്തു കൊണ്ട് ബസ്മതി അരി ഉണ്ടാക്കുന്നില്ല?
അതോണ്ട് ബസ്മതി അരിയെക്കുറിച്ച് അവര്‍ കുറ്റം പറയാന്‍ പാടില്ലേ? അങ്ങൊട്ടും ഇങ്ങോട്ടും കൊടുത്തും വാങ്ങിയും തന്നെയാണ് എല്ലാം നടന്നു പോവുക. അവര്‍ക്ക് നമ്മളെക്കൊണ്ട് ആവശ്യം 50% ഉള്ളതുപോലെ തന്നെയാണ് നമ്മള്‍ക്കും അവരെക്കൊണ്ട്..അല്ലണ്ട് നമ്മള്‍ക്ക് അവരെക്കൊണ്ടാണ് കൂടുതല്‍ ആവശ്യം എന്ന് വിചാരിക്കുന്നതില്‍ എനിക്ക് വല്യ മതിപ്പില്ല”

സോഫ്റ്റ്വെയറിനെയും ബസ്‌മതി അരിയെയും കമ്പയര്‍ ചെയ്യുമ്പോള്‍ കേള്‍ക്കുമ്പോള്‍ ഒരു സുഖം തോന്നുമെങ്കിലും അങ്ങിനെ ചോദിച്ചതിന്റെ ഉദ്ദേശം അതല്ല. നമുക്ക് അത് ഉണ്ടാക്കാനുള്ള കഴിവുണ്ടെങ്കില്‍ സായിപ്പ് ഉണ്ടാക്കുന്നതും നോക്കി ഇരിക്കാതെ നമ്മള്‍ ഉണ്ടാക്കണം-കുറഞ്ഞ പക്ഷം ഉണ്ടാക്കാന്‍ ശ്രമിക്കണം എന്നാണ് പറഞ്ഞത്. ക്രയോജനിക് വിദ്യ സായിപ്പ് തരുമെന്നും പറഞ്ഞ് തൊണ്ണൂറുവരെ നമ്മള്‍ ഇരുന്നു-അവസാനം റഷ്യ അമേരിക്ക കണ്ണുരുട്ടിക്കാണിച്ചപ്പോള്‍ കാലുമാറിയപ്പോള്‍ ഗതികേടുകൊണ്ട് നമ്മള്‍ ഉണ്ടാക്കാന്‍ തുടങ്ങി. അങ്ങിനെ പലതും. സായിപ്പ് തരുന്നതും നോക്കി ഇരിക്കാതെ ശ്രമിക്കണം എന്നേ പറഞ്ഞുള്ളൂ. അത് അങ്ങിനെതന്നെയാണ് വേണ്ടതും. 77ല്‍ കോള നിരോധിച്ചതുകൊണ്ട് ഇന്ത്യന്‍ സാധനങ്ങളുണ്ടായത് ഒരു ഗുണമായി എന്ന് ഇഞ്ചി തന്നെയാണല്ലോ പറഞ്ഞത്. അതുപോലെ ഇതിനെയും എടുത്താല്‍ മതി. ആത്യന്തികമായി ഇവിടെയുണ്ടാക്കിയാല്‍ നമുക്ക് ഗുണമുണ്ടാവുമെങ്കില്‍, ഇവിടെ നമുക്ക് ഉണ്ടാക്കാന്‍ പറ്റുമെങ്കില്‍, അതാണ് മെച്ചമെങ്കില്‍ നമ്മള്‍ ഉണ്ടാക്കണം. ബസ്‌മതി അരി ഒരു ദിവസം സായിപ്പിന് കൊടുക്കൂലാ എന്ന് ഇന്ത്യയും പാക്കിസ്ഥാനും കൂടി തീരുമാനിച്ചാല്‍ ചിലപ്പോള്‍ സായിപ്പ് അരി തിന്നാതെ വെള്ളം മാത്രം കുടിച്ചാലോ?

എന്നുവെച്ച് എല്ലാം നമ്മള്‍ തന്നെ ഉണ്ടാക്കണം എന്നൊന്നുമില്ല. മുകളില്‍ പറഞ്ഞതുപോലെ നമുക്ക് മെച്ചമാണെങ്കില്‍ നമ്മള്‍ ഉണ്ടാക്കണം. പല കാര്യങ്ങളും നമ്മള്‍ ഉണ്ടാക്കിയാല്‍ നമുക്ക് മെച്ചം തന്നെയാണ്. 77ലെ കോളയെപ്പറ്റി ഇഞ്ചി പറഞ്ഞതുപോലെ. നേരത്തെ കമന്റില്‍ പറഞ്ഞതുപോലെ സാറ്റലൈറ്റില്‍ ഒട്ടിക്കാനുള്ള ഒരു സ്റ്റിക്കറിനുവേണ്ടി ഇനി നമ്മള്‍ പത്തുകൊല്ലം ഗവേഷണം നടത്തുന്നത് മണ്ടത്തരമാണ്. അത് സായിപ്പിന്റെ കൈയ്യില്‍ ഉണ്ടെങ്കില്‍ അവിടെനിന്നും വാങ്ങുന്നത് തന്നെയാണ് മെച്ചം കണ്ണാ.

നമുക്ക് അവരെക്കൊണ്ടാണ് ആവശ്യം കൂടുതല്‍ എന്നത് പല രീതിയില്‍ വ്യാഖ്യാനിക്കാം. മനുഷ്യശക്തി നോക്കിയാല്‍ അവര്‍ക്ക് നമ്മളെക്കൊണ്ട് ആവശ്യമുണ്ടായിരിക്കും. ചിലവ് നോക്കിയാല്‍ അവര്‍ക്ക് നമ്മളെക്കൊണ്ട് ആവശ്യമുണ്ടായിരിക്കും. മാര്‍ക്കറ്റ് നോക്കിയാല്‍ അവര്‍ക്ക് നമ്മളെക്കൊണ്ട് ആവശ്യമുണ്ടായിരിക്കാം. പക്ഷേ സാങ്കേതിക വിദ്യയും പൈസയും നോക്കിയാല്‍ നമുക്ക് അവരെക്കൊണ്ടും ആവശ്യമുണ്ട്. ഏതിനാണ് പ്രാധാന്യം കൂടുതല്‍ എന്നുള്ളത് വെച്ച് ചിലത് കൂടിയും ചിലത് കുറഞ്ഞും ഇരിക്കും. അത് ആപേക്ഷികമാണെന്നാണ് എനിക്ക് തോന്നുന്നത്. ഇവിടെയും ഇഞ്ചി പറഞ്ഞ 50-50 തന്നെ.

വിരളുക, വീഴുക എന്നുള്ളത് നമ്മുടെ മാത്രം പ്രശ്നമല്ല. സായിപ്പിന്റെ ബീഫിന് ഭ്രാന്താണെന്നും പറഞ്ഞ് ഇവിടെ സായിപ്പിന്റെ ബീഫ് നിരോധിച്ചു. ഇവര്‍ക്ക് കാശുള്ളത് കാരണം ഇവര്‍ മാക്സിമം പിടിച്ച് നിന്നു. പക്ഷേ അവസാനം ജപ്പാന്‍ പിന്നെയും ഇറക്കുമതി തുടങ്ങി. ഇഞ്ചി പറഞ്ഞ 50-50 ന്റെ ഗുണം. ഇവിടെ ധാര്‍മ്മികതയ്ക്കൊന്നും വലിയ സ്ഥാനമില്ല. അത് നാട്ടുകാര്‍ തമ്മിലുള്ള ബിസിനസ്സാണെങ്കിലും രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ബിസിനസ്സാണെങ്കിലും. പലരും അത് പ്രതീക്ഷിക്കുന്നുമില്ല.

പ്ലാച്ചിമടയിലെ വെള്ളം കണ്ടുപിടിച്ച സായിപ്പിന്റെ ടെക്‍നോളജിയെപ്പറ്റി കേട്ടിട്ടില്ല. ആണെങ്കില്‍ ഓക്കെ. പക്ഷേ ആ ടെക്‍നോളജി വെച്ച് അവിടുത്തെ വെള്ളത്തിലെ കീടനാശിനിയുടെ അളവും അവര്‍ ആദ്യം തന്നെ കണ്ടുപിടിച്ചിരുന്നെങ്കില്‍ അവര്‍ക്ക് ഇപ്പോള്‍ കിടന്ന് കീടനാശിനി മുഴുവന്‍ വെള്ളത്തിലെയാണ്, ഞങ്ങളുടെയല്ല എന്നും പറഞ്ഞ് വെള്ളം കുടിക്കേണ്ടി വരില്ലായിരുന്നല്ലോ എന്നൊരു ചിന്ത.

പക്ഷേ ഇഞ്ചി ഇപ്പോള്‍ എന്താണ് പറഞ്ഞത്? ഞാനിപ്പോള്‍ എന്താണ് പറഞ്ഞത്...ആ

9:37 PM, August 31, 2006
ഉമേഷ്::Umesh said...
എന്തൊരു കമന്റ് വക്കാരീ. നമിച്ചു.

ഒരു പോസ്റ്റാക്കിക്കൂടേ?

:)

9:39 PM, August 31, 2006
ബിന്ദു said...
എന്തെങ്കിലും ഒരു തീരുമാനമാവുമ്പോള്‍ പറയണേ, ഒരു ജയ് വിളിക്കാനാ ;). ഇവിടെ കയറി ഓഫടിക്കാ‍ന്‍ സമയം നോക്കേണ്ടല്ലൊ. :)ഇഞ്ചിപ്പെണ്ണേ.. കലക്കി.

10:42 PM, August 31, 2006
ബിന്ദു said...
അയ്യോ മറന്നു, വക്കാരി.. കൊടുകൈ.:)ഇനി തുടരൂ..

10:45 PM, August 31, 2006
മന്‍ജിത്‌ | Manjith said...
കോളക്കമ്പനികള്‍ സാറ്റലൈറ്റ് ഉപയോഗിച്ചു പ്ലാച്ചിമടയിലെ ശുദ്ധജല സമൃദ്ധികണ്ടുപിടിച്ചാണെത്തിയതെന്ന ഇഞ്ചിയുടെ വാദം എവിടെ നിന്നാണെന്നറിഞ്ഞാല്‍ കൊള്ളാം. വെറുതേ, ഒരു കൌതുകത്തിന്. ഏതെങ്കിലും കോളവിരുദ്ധ സമിതിയുടെ സൈറ്റില്‍ നിന്നാണെങ്കില്‍ കാണുകയും വേണ്ട.

കോള വരുന്നതിനു മുന്‍പ് ഇവിടെയൊക്കെ ജലസ മൃദ്ധിയായിരുന്നു എന്നു വിശ്വസിക്കാന്‍ പ്രയാസമുണ്ട്. പ്ലാച്ചിമടയും ചിറ്റൂരുമൊക്കെയടങ്ങുന്ന പാലക്കാടിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ക്ക് ഭൂമിശാസ്ത്രപരമായി തമിഴ്നാടിനാണല്ലോ സാമീപ്യം. വാളയാര്‍ ചുരം കടന്നു വീശിയടിക്കുന്ന വരണ്ട കാറ്റൊക്കെ ഇതിനു കാരണമാകാം. ഈ കാറ്റ് എവിടൊക്കെ തടഞ്ഞു നിര്‍ത്തപ്പെടുന്നോ അവിടെയൊന്നും അത്ര വരള്‍ച്ചയില്ലെന്നതും സത്യം. നമ്മുടെ ഷിജുവിന്റെ കരിമ്പ തന്നെ ഏറ്റവും നല്ല ഉദാഹരണം. ഇത്ര പച്ചവിരിച്ചൊരു സ്ഥലം പാലക്കാട്ടുതന്നെ കണ്ടെത്തുന്നത് എന്നെ അതിശയിപ്പിച്ചിട്ടുണ്ട്.

കുറച്ചുനാള്‍ കറങ്ങിനടന്നു കണ്ടിടത്തോളം എനിക്കു മനസിലായത്, വരള്‍ച്ചയെ ഏതുനേരവും സ്വാഗതം ചെയ്തിരിക്കുന്ന പാലക്കാട്ട് നമ്മള്‍ പ്രയോഗിക്കുന്നത് ആലപ്പുഴയിലും കോട്ടയത്തുമൊക്കെ പ്രയോഗിക്കുന്ന അതേ ജലവിഭവ മാനേജ്മെന്റ് തന്ത്രങ്ങളാണ്. പാലക്കാട് ജില്ലയിലെ പുഴകള്‍ വറ്റിവരണ്ടത് കോളക്കമ്പനികളുടെ വരവോടെയാണോ? പുഴകള്‍ വരണ്ടപ്പോള്‍ വെള്ളം കൊതിച്ച നാട്ടുകാരോട് കാണുന്നിടത്തൊക്കെ കുഴല്‍ക്കിണര്‍ കുഴിച്ചുകൊള്ളാന്‍ ഉപദേശിച്ചതും കോളക്കമ്പനിക്കാരാണോ?

ഇതിനൊരു മറുവശമുണ്ട്. നമ്മുടെ അതിര്‍ത്തിക്കപ്പുറത്ത്. പാലക്കാടിന്റെ കിഴക്കന്‍ പ്രദേശങ്ങളേക്കാള്‍ വരള്‍ച്ച കാര്‍ന്നു തിന്നുന്ന സ്ഥലങ്ങളാണു തൊട്ടടുത്തു കിടക്കുന്ന തമിഴ്നാട്ടിലേത്. പക്ഷേ ഇന്നു നമ്മള്‍ അവിടെയൊക്കെ ചെന്നാല്‍ അല്‍ഭുതപ്പെടും. അവിടത്തെ കര്‍ഷകര്‍ക്കിപ്പോള്‍ ജലസമൃദ്ധിയാണ്. ഇതെങ്ങനെ സംഭവിക്കുന്നു?

കണ്‍കെട്ടു വിദ്യകളിലൂടെ നമ്മുടെ രാഷ്ട്രീയ നേതൃത്വവും ഉദ്യോഗവൃന്ദവും പറ്റിച്ചുകളിക്കുമ്പോള്‍ തമിഴ്നാട്ടിലെ സര്‍ക്കാരുകള്‍ കക്ഷി ഭേദമില്ലാതെ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയായിരുന്നു. നമ്മുടെ നദികളുടെ ഉറവിടങ്ങളെല്ലാം അവര്‍ കെട്ടിയടച്ചു. ആ വെള്ളം അവരുടെ കൃഷിവരമ്പുകളിലേക്കൊഴുക്കി. നദികള്‍ ഒഴുകുന്നത് കിഴക്കു നിന്നും പടിഞ്ഞാട്ടേക്കാണല്ലോ. ഈ ഊറ്റലിനും പിഴിയലിനുമൊക്കെ അവര്‍ നമ്മുടെ ഉദ്യോഗസ്ഥരെയും നേതാക്കന്മാരെയുമൊക്കെ സമര്‍ഥമായി വിലയ്ക്കെടുത്തു.

കൃഷി പ്രധാന ജീവിതമാര്‍ഗമായി കരുതുന്ന പാലക്കാട്ടെ ജനങ്ങള്‍ക്ക് ഇതേ വരെ ഒരൊറ്റ ജലസേചനപദ്ധതികള്‍പ്പോലും പൂര്‍ത്തീകരിച്ചു നല്‍കിയിട്ടില്ല എന്നതു തന്നെ നമ്മുടെ ജലവിഭവ മാനേജ്മെന്റിന്റെ വൈഭവം!

കൃഷിഭൂമികള്‍ വരണ്ടുണങ്ങിയാലും കഞ്ഞിവയ്ക്കാന്‍ വെള്ളമില്ലാതെയലഞ്ഞാലും ഇവിടത്തെ പാവം ജനങ്ങള്‍ക്കിപ്പോള്‍ സങ്കടമില്ല. നാളുകളായി തുടരുന്ന പറ്റിക്കലിന്റെ പുതിയ പതിപ്പ് അവരും കാണാപ്പാഠമാക്കിയിരിക്കുന്നു. കോളക്കമ്പനികള്‍ വന്നതുകൊണ്ടാണല്ലോ നമ്മുടെ ഭൂമി വറ്റിവരണ്ടത്!

11:48 PM, August 31, 2006
Immigrant in Canada said...
Ground water contamination Further proof

http://www.rainwaterharvesting.org/Crisis/Groundwater-pollution.htm

http://www.thesouthasian.org/archives/2005/images/Frontline_article_Toxins_as_manure.txt

Although there is no such thing as pure water, when untreated effluents( coke factory is a big culprit) are released in to the ground, heavy metals leech, they then get absorbed by the plants and easily enter the human chain..

12:32 AM, September 01, 2006
വക്കാരിമഷ്ടാ said...
"പല യൂണിവേര്‍സിറ്റികളും ഇപ്പോള്‍ കുട്ടികളെ കിട്ടുന്നില്ല ചിലവു നടക്കുന്നില്ല എന്നും പറഞ്ഞ് കരഞ്ഞു നിലവിളിക്കുകയണ്."

കുട്ടികള്‍ വഴി യൂണിവേഴ്‌സിറ്റികളുടെ ചിലവ് നടന്നുപോകണമെങ്കില്‍ കുട്ടികള്‍ യൂണിവേഴ്‌സിറ്റിക്ക് ഫീസ് കൊടുക്കേണ്ടേ? ഇന്ത്യന്‍ കുട്ടികള്‍ പലരും യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫീസ് ഇളവും സ്കോളര്‍ഷിപ്പും വാങ്ങിയല്ലേ അവിടെ പഠിക്കുന്നത്? അപ്പോള്‍ ഇന്ത്യന്‍ കുട്ടികള്‍ വഴി എങ്ങിനെ യൂണിവേഴ്‌സിറ്റിയുടെ ചിലവ് നടന്നു പോകും. അതോ അവര്‍ എടുക്കുന്ന ടീച്ചിംഗും ലാബും മറ്റുമാണോ ഉദ്ദേശിച്ചത്?

“അതുപോലെ നമ്മുടെ വിദ്യഭ്യാസം നല്ല സ്റ്റാണ്ടേറ്ഡ് ആണെന്നും...”

ആണ്. പക്ഷേ ധാരാളം മെച്ചപ്പെടാനുണ്ട്.

12:38 AM, September 01, 2006
Inji Pennu said...
മന്‍ജിത്തേട്ടാ
ഇതിനെക്കുറിച്ച് ഞാന്‍ വായിച്ചതും ഒന്നും ഗൂഗിള്‍ വിവരങ്ങള്‍ അല്ലായിരുന്നു. സൊ എനിക്ക് ലിങ്ക് തരാന്‍ അറിയില്ലായിരുന്നു. പക്ഷെ എവിടെയെങ്കിലും കാണാതെയിരിക്കില്ലായെന്ന് എനിക്ക് തോന്നി. എനിക്ക് അല്‍ഭുതം ദാറ്റ് യൂ ഫൈന്റ് ഇറ്റ് ഇമ്പോസ്സിബിള്‍ റ്റു ബിലീവ്... പിന്നെ എങ്ങിനെയാണ് ഒരോ ബഹുരാഷ്ട്ര കമ്പനികളും ഓരൊന്ന് കണ്ട് പിടിച്ചോണ്ട് വരുന്നത് ..ലൈബീരിയയില്‍ ഓയില്‍ ഉണ്ട്. മറ്റൊരു സ്ഥലത്ത് ഗോള്‍ഡ് ഉണ്ടെന്നൊക്കെ? സൌത്ത് ആഫ്രിക്കയില്‍ ഡയമണ്ട് ഉണ്ടെന്നൊക്കെ...ഇതൊക്കെ എന്നു മുതലേ അവര്‍ ചെയ്തോണ്ടിരിക്കുന്നതാണ് ഈ സാറ്റെലൈറ്റ് ഇമേജിങ്ങ്? അല്ലാണ്ട് കണിയാനെ വെച്ചിട്ടല്ലല്ലൊ? അതിനെക്കുറിച്ച് ഞാന്‍ ഉണ്ടാക്കി പറഞ്ഞതൊന്നുമല്ല. അത് സത്യമാണ്...നമ്മുടെ നാട്ടില്‍ മാത്രമല്ല കോക്ക് പ്ലാന്റ്സ് ഉള്ളത് ഇതുപോലെ. സൌത്ത് അമേരിക്കയിലും ഒക്കെ ഇങ്ങിനെ തന്നെയാണ് അവര്‍ പോയത്. ഇതു വലിയ പുതിയ കാര്യമൊന്നുമല്ല താനും.
അവിടേയും ഇതു തന്നെ സ്ഥിതി..അവിടുത്തെ ജനങ്ങളും വെള്ളം കിട്ടാണ്ട് കെമിക്കത്സ് കൊണ്ട് ബുദ്ധിമുട്ടുന്നു. ഇതൊക്കെ കോക്കും പെപ്സിയും വെള്ളം ഊറ്റിയതിന് ശേഷമാണ്..അല്ലെങ്കില്‍ ഒരു 50 വര്‍ഷം കൊണ്ട് ഉണ്ടാവേണ്ടിയിരുന്നത് അവര്‍ 2 വര്‍ഷം കൊണ്ട് ചെയ്തു..

ദേ ഇനി ലിങ്ക് വേണമെങ്കില്‍..ബട്ട് തിസ് ഇസ് ഏ മാഗസിന്‍ ആര്‍ട്ടിക്കിള്‍ (ഇച്ചിരെ ലെഫ്റ്റ് ആണ് ബട്ട് പബ്ലിഷിഡ് ഇന്‍ അമേരിക്ക)..ഇനി ഇതും വിശ്വസിക്കില്ലെങ്കില്‍ യൂ വുഡ് ഹാവ് റ്റു ഗെറ്റ് ഇന്‍ ട്ടച്ച് വിത് കോക്ക് കമ്പനി...

Meanwhile out in the real world of the Indian countryside, Coca-Cola's bottling plants were getting less enthusiastic reviews.
Coca-Cola had sound reasons in zoning in on Plachimada. A rain-shadow region in the heart of Kerala's water belt, it has large underground water deposits. The site Coca-Cola picked was set between two large reservoirs and ten meters south of an irrigation canal. The ground water reserves had apparently showed up on satellite surveys done by the company's prospectors.

href="http://www.counterpunch.org/cockburn04162005.html">Link1

Link2 for search

ഇനി യൂ കാന്‍ ഇന്വെസ്റ്റിഗേറ്റ്...ഇതു സത്യമാണൊ എന്നത്..കാരണം താങ്കള്‍ക്കല്ലേ ഇതിനെക്കുറിച്ച് സംശയം..സോ അല്ലായെങ്കില്‍ ഇതു സത്യമല്ലായെങ്കില്‍ എനിക്ക് ലിങ്കുകള്‍ തരിക. മെറ്റീരിയത്സ് തരിക...ഞാന്‍ എന്തും വിശ്വസിക്കാന്‍ തയ്യാര്‍!

വക്കാരിജി ഞാന്‍ ബസ്മതി അരിയെക്കുറിച്ച് പറഞ്ഞത് ഒരോ രാജ്യത്തിനും ഒരോ തരം റിസോര്‍സ് ഉണ്ടെന്ന് കാണിക്കാന്‍ ആണ്..
ജപ്പാന്‍കാര് ഒന്നും കണ്ട് പിടിച്ചിട്ടില്ലല്ലൊ ഒരു വാക്ക് മാന്‍ ഒഴികെ? അമേരിക്കന്‍ ടെക്ക്നോള്‍ജി കട്ടെടുത്ത് നന്നാക്കയല്ലെ അവരുടെ ജോലി? എന്നിട്ടും അവരല്ലേ ഇന്ന് ഏതു പ്രോഡക്റ്റ് എടുത്താലും അമേരിക്കക്കാരെക്കാളും മുന്നില്‍. അമേരിക്കകാര്‍ വളരെ വളരെ ഇന്നൊവേറ്റീവ് ആണ്..നമ്മളൊക്ക് 100 കൊല്ലം വിചാരിച്ചാലും അത്രേം ഇന്നൊവേറ്റീവ് ആവാന്‍ പറ്റില്ലാന്ന് എനിക്ക് തോന്നുന്നു..അപ്പൊ എന്താ ചെയ്യാ? നമ്മുക്ക് പറ്റുന്നത് നമ്മളും ചെയ്യാ. നമ്മുടെ നാടിനുള്ള ഗുണങ്ങളും പ്രോഡ്കട്സും വെച്ച് നമ്മളും കളിക്കാ.. അവര്‍ക്കും നമ്മളെ വേണം...അത് 50-50 തന്നെയാണ് ഇപ്പൊ. അമേരിക്കന്‍ ഫ്ലാഗ് വരെ ചൈന ഉണ്ടക്കുന്നു..അപ്പൊ അമേരിക്കകാര്‍ ഒരു പ്ലേന്‍ അങ്ങോട്ട് കൊടുത്ത് കടം തീര്‍ക്കുന്നു. സൊ അതുപോലെയുള്ളൂ...
അല്ലാണ്ട് എല്ലാര്‍ക്കും ഒരേപൊലെയല്ല കഴിവുകളും റിസോര്‍സസും..

സ്കോളര്‍ഷിപ്പ് ഫുള്‍ കിട്ടുന്നതും മിക്കവാരും IIT കുട്ടികള്‍ക്കും പിന്നെ കുറച്ച് ടോപ്പ് സ്കോര്‍സിനും മാത്രം. ബാക്കിയൊക്കെ നാ‍ട്ടിലേയും മിഡില്‍ ഈസ്റ്റിലേയും നല്ല പൈസക്കാരുടെ മക്കള്‍ വന്ന് കാശുമുടക്കി പഠിച്ചോണ്ട് പോവുന്നതാണ്.. സ്റ്റാമ്ഫോര്‍ഡില്‍ പോലും പൈസ കൊടുത്താല്‍ കിട്ടില്ലെ?

ബിന്ദൂട്ടിയെ..പിന്നെല്ലാണ്ട് എപ്പൊ വേണമെങ്കിലും ഓഫടിച്ചോ..:-)

8:45 AM, September 01, 2006
താര said...
എന്റെ ഇഞ്ചിക്കുഞ്ചിയേ എനിക്കിത് വായിച്ചിട്ട് ഒരു കുന്തവും മനസ്സിലായില്ല. എന്റെ കുഴപ്പമാട്ടൊ. വിശദമായി വായിക്കാനും പറ്റണില്ല. ഈ അമ്മുപ്പെണ്ണ് എന്റെ മേത്ത് ഇരുന്ന് കുത്തിമറിയുന്നു. എന്താണ്ട് വല്യ സംഭവമാണെന്ന് മനസ്സിലായി. സോ ചുമ്മാ ഒരു ‘അടിപൊളി‘ ഇരിക്കട്ടെ:-) കൊച്ചുവര്‍ത്താനം പറഞ്ഞിട്ട് കുറച്ച് നാളായീട്ടൊ. സാരല്യ പിന്നെ കാണാം....:)
qw_er_ty

11:01 AM, September 01, 2006
വക്കാരിമഷ്ടാ said...
"സ്കോളര്‍ഷിപ്പ് ഫുള്‍ കിട്ടുന്നതും മിക്കവാരും IIT കുട്ടികള്‍ക്കും പിന്നെ കുറച്ച് ടോപ്പ് സ്കോര്‍സിനും മാത്രം"

:)

"ബാക്കിയൊക്കെ നാ‍ട്ടിലേയും മിഡില്‍ ഈസ്റ്റിലേയും നല്ല പൈസക്കാരുടെ മക്കള്‍ വന്ന് കാശുമുടക്കി പഠിച്ചോണ്ട് പോവുന്നതാണ്.."

:) :)

qw_er_ty

12:04 PM, September 01, 2006
തഥാഗതന്‍ said...
ഇന്ത്യ ഒക്കെ എന്ത്‌ ഇന്ത്യ
പോയി ബോംബെ കാണണം

10:27 AM, September 04, 2006
താര said...
ഇഞ്ചിക്കുഞ്ചീ ഹാപ്പി ഓണം!:)
qw_er_ty

10:21 AM, September 05, 2006
ബിന്ദു said...
ഓണാശംസകള്‍!! കുറേ ദിവസമായി എന്നു തോന്നുന്നല്ലോ ഈ ലോകത്തിലേക്കു വന്നിട്ട്. എന്തു പറ്റി?

qw_er_ty

1:12 PM, September 05, 2006
Peelikkutty!!!!! said...
എന്തൊക്കെപ്പറഞ്ഞാലും At the end of the day പാവം ജനങ്ങൾ വെള്ളം കിട്ടാണ്ട് കെമിക്കത്സ് കൊണ്ട് ബുദ്ധിമുട്ടുന്നു.അല്ലേ ഇഞ്ചീ !!!

2:59 AM, September 06, 2006
തഥാഗതന്‍ said...
ഷെടാ

ഈ ഇഞ്ചി ഇതെവിടെ പോയി
കുറച്ച്‌ ദിവസമായിട്ട്‌ ഒരു വിവരവും ഇല്ലാലോ

കാറ്റിനാല്‍ കുന്തളം ചീകി ചിരിച്ചങ്ങ്‌
കാട്ടിലെ സുന്ദരി പാഞ്ഞുപോയാള്‍

എന്നു പറഞ്ഞ പോലെ ആയല്ലൊ

(സുന്ദരി എന്ന് ഉദ്ദേശിച്ചത്‌ ഇഞ്ചിയെ അല്ല. ഇനി അതു പറഞ്ഞു ബഹളം വെക്കേണ്ട .. ഞാന്‍ ചുമ്മ ഒരു കവിത ചൊല്ലിയതാ)

7:30 AM, September 06, 2006
RP said...
മദര്‍ബോഡ് പിന്നേം പോയോ?

1:28 PM, September 07, 2006
വഴിപോക്കന്‍ said...
wonderful

11:17 PM, September 14, 2006
Post a Comment

Links to this post
എന്റെ നാലുകെട്ടും തോണിയും - അമ്പടാ ...
എനിക്കീ ലേഖനം വായിച്ചിട്ട് കുറേ നേരത്തേക്ക് ചിരി നിറുത്താന് പറ്റിയില്ല. കഴിഞ്ഞ രണ്ട് വര്ഷങ്ങളായി നാഴിക്ക് നാല്പ്പതു വട്ടം ...
Posted byഡെയ്‌ന്‍::Deign at8:43 PM, October 10, 2006
qw_er_ty