2006-12-04

ആത്മഹത്യ

ആത്മഹത്യ നൈരാശ്യത്തിന്റെ കയമെന്ന് പറയുന്നത് തെറ്റല്ലേ?
ആശയുടെ കച്ചിത്തുരുമ്പല്ലെ?

നിരാശക്കൊരറുതിയെന്ന ആശയുടെ പുതിയ പാതയല്ലേ?
ഇരുട്ടില്‍ നിന്നുള്ള മോചനമല്ലേ?

ജീവിതം പതുക്കേയുള്ളൊരു ആത്മഹത്യയല്ലേ?
ജീവിതം മരണത്തിനോടുള്ള കാത്തിരുപ്പല്ലേ ?

ജീവിക്കുന്നത് ഒരു നാട്യമല്ലേ?
മരണ ഭീതിയെ മറക്കാനായി എന്തെല്ലാം നാടകങ്ങള്‍?

മരണത്തെ ഭയന്ന് ജീവിക്കുന്നത് ഭീരുകളല്ലേ?
ആത്മഹത്യ ഭീരുത്വമെന്ന് പറയുന്നത് തെറ്റല്ലേ?

27 പ്രതികരണങ്ങള്‍:

വിഷ്ണു പ്രസാദ് said...

ഞാനും ഇതുപോലെ ഒരു കവിത എഴുതിയിട്ടുണ്ട്,വിടുതി എന്ന പേരില്‍.വേറിട്ട ചിന്ത...

Anonymous said...

ഇഞ്ചീസേ, (എത്ര വയസ്സായി? അല്ല ഒന്നറിഞ്ഞിരിക്കാനാ)
ആത്മഹത്യയെ കുറിച്ച് എത്ര മഹത്തരമായ കവിത. ഹാ ഉദാത്തം, ഉന്മേഷം ഞാനും പോയി രണ്ടാത്മഹത്യ ചെയ്യട്ടെ.

കഥ കേള്‍ക്കാന്‍ ഇഷ്ടമുള്ള ഇഞ്ചി കുട്ടിയ്ക്ക് ഒരു കഥ പറഞ്ഞ് തരാം. എനിക്കൊരു അമ്മാവനുണ്ടായിരുന്നു. വലിച്ചാച്ചന്‍ എന്ന് വിളിച്ച് ഞാനൊക്കെ വല്ലാട്ടി നടന്നിരുന്നു. ഭയങ്കര ബുദ്ധിജീവി. മിക്കവാറും മൂക്കറ്റം വെള്ളം. ഞാന്‍ സ്കൂളിലൊക്കെ പഠിക്കുമ്പോ ആശാന്‍ ഇങ്ങനെ മരണത്തെ കുറിച്ച് പറയും. എറ്റവും സുഖമുള്ള മരണം മുങ്ങി മരണമാണ്. അതാവുമ്പോ നമ്മളിങ്ങനെ ലയിച്ച് ലയിച്ച് മരിക്കും എന്ന്. പിന്നെ എനിക്ക് മുങ്ങി മരിക്കണം എന്നയിരുന്നു വലിയ ആശ. ഒരൂസം കടലു ക്കളിച്ചോണ്ടിരുന്നപ്പോ തിര അപ്രതീക്ഷിതമായി എന്നേക്കളുയരത്തില്‍ വന്നു. നീന്തലറിയിലാത്ത ഞാന്‍ എന്റെ അനിയന്റെ കാലില്‍ കെട്ടിപിടിച്ച് ഒരു 10 സെക്കന്റ് കിടന്നു. അന്നത്തോടെ മുങ്ങിമരിക്കാനുള്ള ആശ പോയി കിട്ടി.

ഈ ആശാന്റെ വട്ടൊക്കെ കേട്ട് ഞാന്‍ അമ്മയോട് പറയും ഹായ് മരണം എന്ത് രസാ! നമ്മളു മരിച്ചാലും നമുക്കെല്ലവരേം കാണാം. നമ്മളെ ആര്‍ക്കും കാണാന്‍ പറ്റില്ല. സെല്‍ഫിഷ് ഗേല്‍ അല്ലേ.

പറഞ്ഞ് വന്നത് ഇതല്ല. എന്റെ ബുദ്ധിജീവി വലിച്ചാച്ചന്‍ മരണത്തെ മഹത്ത്വവല്‍ക്കരിച്ച് നടന്ന് നടന്ന് ഒരു ദിവസം കുളിക്കാന്‍ പോയി. പക്ഷേ ആ പോക്ക് ദുരൂഹതകളൊത്തിരി ബാക്കി വച്ച് മരണത്തിലേയ്ക്കായിരുന്നു.

ആശാന് വല്ല പണിയും കിട്ടിയാവോ ചെന്നോടത്ത്? അതോ അവിടെം മരണം മരണം എന്നും പറഞ്ഞ് നടപ്പുണ്ടോ എന്തോ? അവിടിരുന്ന് എല്ലവരേം കാണുന്നുണ്ടവുമോ? ആശാന്റെ മകളുടെ കല്യാണമായിരുന്നു രണ്ടാഴ്ച മുന്നേ. കണ്ട് കാണും. ധീരനല്ലായിരുന്നോ ധീരന്‍!

എന്തായലും ഒരു കാര്യം സത്യാ. മരിക്കുന്ന ആ തീരുമാനം എടുക്കാന്‍ അപാരം ധൈര്യം വേണം. നമ്മടെ അപ്പനും അമ്മയും കൂട്ടുകാരും ആരും ഇനി കാണില്ലലോ എന്ന്.
റോസാകുട്ടി

സഞ്ചാരി said...

ആത്മഹത്യ ഭീരുത്തമാണ് ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്.ആത്മഹത്യയയില്‍ നിന്നു രക്ഷപ്പെട്ടവരുണ്ടെങ്കില്‍ അവര്‍ പറഞ്ഞുതരും

Anonymous said...

നാലുകെട്ടൊക്കെ പുതുക്കി പണിതല്ലോ!

കവിതേലെഴുതിയിരിക്കണതൊക്കെ തെറ്റാ. ആരാ ഇങ്ങനൊക്കെ പറഞ്ഞു തന്നത്?
ജീവിതം ഒന്നേയുള്ളൂ, അതവസാനിപ്പിക്കാന്‍ നമുക്കവകാശമില്ല. ജീവിച്ചേ പറ്റൂ, ജീവന്‍ തന്നയാള്‍ അതെടുക്കുന്നതുവരെ.

കണ്ണിനു കുളിര്‍മ(എന്നാക്കൂ :))!
ഇമെയിലൈഡി എന്താ പുതുക്കിപ്പണിയാത്തേ?

Santhosh said...

ജീവിതം പതുക്കേയുള്ളൊരു ആത്മഹത്യയല്ല.

ബിന്ദു said...

ആത്മഹത്യ ചെയ്യുന്നവര്‍ ഭീരുക്കള്‍ അല്ല, അപാര ധൈര്യമുള്ളവര്‍ തന്നെയാണ്. പക്ഷെ ആ ധൈര്യം വല്യ കേമത്തരം ഒന്നും അല്ല.:)
അല്ലേ, ഇതെന്നാ ഭാവിച്ചാ??അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുവാണെ.

കണ്ണൂരാന്‍ - KANNURAN said...

എല്ലാം ആപേക്ഷികമാണല്ലോ ഇഞ്ഞിപ്പെണ്ണേ.... എങ്കിലും വേറിട്ടൊരു ചിന്തയായിട്ടുണ്ട്...

Unknown said...

വളരെ വലുതായ അര്‍ത്ഥമുള്ള ഒരു പദമാണ് ‘ആത്മഹത്യ‘

അതിനെക്കുറിച്ച്
‘ചിന്തിച്ചാല്‍ ഒരന്തോമില്ല,
ഇല്ലെങ്കില്‍ ഒരു കുന്തോമില്ല’

തര്‍ക്കം തുടരാം, സമയം കളയാം.....

ഉണ്ണിക്കുട്ടന്‍ said...

അധികം ഒന്നുമില്ല ഒന്നൊ രണ്ടൊ പിരിയേ ഇളകീട്ടുള്ളൂ. ഇപ്പൊ തന്നെ കൊണ്ടു പോയല്‍ നടത്തി കൊണ്ടു പൊകം, ഇല്ലെങ്കില്‍.... കഷ്ടം തന്നെ !!!! കൊച്ചിനു പറയന്‍ വെറെ ഒന്നും കിട്ടീല്ലെ. പോയെ പോയെ അടി ആ....

ഇടിവാള്‍ said...

ഇക്കരേ നിന്നാല്‍ അക്കരപ്പച്ച!
ആത്മഹത്യ ചെയ്തു കഴിഞ്ഞാല്‍ , അതിനു ശേഷവും നിരാശയാണെങ്കില്‍ പിന്നെ Ctrl+Z അടിച്ച് Undo ചെയ്യാന്‍ പറ്റില്ലല്ലോ.. അതോണ്ടു ഞാനില്ല ഇപ്പണിക്ക്!

ആ റോസക്കുട്ടിയുടെ അനോ‍ാണി കമന്റ് ശ്ശി രസിച്ചൂട്ടോ ;)

Kaithamullu said...

ഹൌ! എണീറ്റ വഴി ഇഞ്ചി കടിച്ച എന്നെ തന്നെ പറയണം..

പിന്നേയാ നോക്കിയേ: വിഭാഗം- നട്ടപ്രാന്ത്!
കൊള്ളാം, കൊള്ളാം....ഇതിന് ചികിത്സയൊന്നുമില്ലാ, താനേ മാറിക്കൊള്ളും!

അതുല്യ said...

ജീവിയ്കാന്‍ ധൈര്യം വേണം
മരിയ്കാന്‍ ചിന്ത മതി.
....
ഇഞ്ചിയേ.. ഒരു കുട്ടിക്കഥ എന്റേയും വക :

ആത്മഹത്യാന്നും പറഞ്ഞ്‌ പേടിപ്പ്പിയ്കുന്ന ഒരു മൂപ്പനുണ്ടായിരുന്നു എന്റെ രത്ന ബായിയ്ക്‌ (ജോലിക്കാരിയ്ക്‌) എന്നും മൂപ്പന്‍ കുടിച്ച്‌ പൂസ്സായി കയറില്‍ തൂങ്ങും.. ആക്ഷനാ... എന്നും രത്നയും മക്കളും അലറി വിളിയ്കും,.. ഇറങ്ങ്‌ ഇറങ്ങ്‌. അല്‍പം കള്ള്‌ എറങ്ങുമ്പോ, മൂപ്പന്‍ ഷോ നിര്‍ത്തി ഇറങ്ങും. ഒരിയ്കലു ഇത്‌ പോലെ ഷോ കാണിച്ച്‌ കാണിച്ച്‌, കുരുക്ക്‌ മുറുകി, മൂപ്പന്‍ ഡിം. കണ്ട്‌ നിന്ന രത്ന പറഞ്ഞു, ദേ ഇന്ന് ശരിയ്കും തൂങ്ങീന്നാ തോന്നണേ... ഇനി നാളെ എങ്ങാനും ഇറക്കാം, അല്ലെങ്കില്‍ ആളുകള്‍ക്ക്‌ സംശയമാവും എന്ന്..!!

വിഷ്ണു പ്രസാദ് said...

ഭീരുക്കള്‍ ജീവിക്കുന്നു.ധീരന്മാര്‍(ധീരകളും)ആത്മഹത്യ ചെയ്യുന്നു.

Siju | സിജു said...

രാജലക്ഷ്മിയുടെ ഒരു കഥയില്‍ പറയുന്നുണ്ട്. “ഭീരുക്കളല്ല ആത്മഹത്യ ചെയ്യുന്നത്; കുതിച്ചോടി വരുന്ന തീവണ്ടിക്ക് തല വെക്കാനും ഞരമ്പ് മുറിക്കാനു കുറച്ചൊന്നും ധൈര്യം പോര”
ഇതെല്ലാമെഴുതി അധികം താമസിയാതെ അവര്‍ ആത്മഹത്യ ചെയ്തു. ഇഞ്ചിചേച്ചിക്ക് അങ്ങിനെ വല്ല പരിപാടിയുമുണ്ടോ

ലിഡിയ said...

ഇഞ്ചീ തിരിച്ചുവരവില്ലാത്ത ഒരു യാത്രയാണ് ജീവിതം, അങ്ങേ അറ്റം വരെ തുഴഞ്ഞാലും, ഇപ്പോ ചാടിയിറങ്ങിയാലും എത്തുന്നത് ഒരേ കടവത്ത്, പിന്നെ ജീവിതത്തിന്റെ എല്ലാ വൈകൃതങ്ങള്‍ക്കും മേലേ അതിന്റെ മായാവലയം ഉള്ളത് കൊണ്ട് നാമത് ഇറുക്കിപിടിച്ച് വലിഞ്ഞ് നടക്കുന്നു..

-പാര്‍വതി.

സു | Su said...

ഒന്നിനോടും ഒരാളോടും സ്നേഹമില്ലാത്തവര്‍ക്ക് ആത്മഹത്യ ചെയ്യാന്‍ പറ്റുമായിരിക്കും.

പരാജയപ്പെട്ടു എന്ന് ലോകത്തിനെ അറിയിക്കുന്നതാണ് ആത്മഹത്യ.

വല്യമ്മായി said...

മരണം രണ്ട് ജീവിതങ്ങള്‍ക്കിടയിലുള്ള വാതിലാകുമ്പോള്‍ ആത്മഹത്യ ഒരു രക്ഷപ്പെടലാകുന്നതെങ്ങനെ?.

അവിടെ പണിയില്ലണ്ടിരിയ്ക്കുകയാണെങ്കില്‍ ദുബായിലോട്ട് പോരെ

Anonymous said...

ബുദ്ധിജീവി, സിനിമാനടി, ലോല, വയനാടു കര്‍ഷക, അയ്യോപാവം, സ്വാര്‍ത്ഥ, നിരുത്തരവാദി, അനുകമ്പാമോഹി.. ആരാണീ ഇഞ്ചി?

Inji Pennu said...

ഉത്തരം എളുപ്പം : സ്വാര്‍ത്ഥ :-)

qw_er_ty

Anonymous said...

ഇഞ്ചീ, സമയം കിട്ടുമ്പോള്‍ എനിക്കൊരു ഇമെയിലയക്കാമോ? വേറൊരു ഫുഡ്ബ്ലോഗര്‍ പറഞ്ഞ ഒരു കാര്യം ഇഞ്ചിനോട് പറയാനാ. ഇഞ്ചി ഓകെ പറഞ്ഞാ ഞാനതിവിടെ തന്നെ പോസ്റ്റിയേക്കാം.(നല്ല കാര്യമാ.;)) അങ്ങനാണെങ്കില്‍ ഇമെയിലയക്കണമെന്നില്ല. ഗ്രീന്‍ബ്ലോഗ്പ്രൊജക്റ്റ് ഐഡി ഞാന്‍ ട്രൈ ചെയ്തു, പോയില്ല.

qw_er_ty

അരവിന്ദ് :: aravind said...

ആത്മഹത്യ എന്നു കേള്‍ക്കുമ്പോള്‍ എനിക്ക് ഭയങ്കര ചമ്മലാണ്.
പണ്ട് ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ ആത്മഹത്യ ചെയ്യാന്‍ നടന്ന ഒരു കഥയുണ്ടായിരുന്നു. മുടിഞ്ഞ തമാശാണ്. പിന്നെപ്പറയാം.

:-)

കവിത പക്ഷേ കൊള്ളാം..ആത്മഹത്യ ചെയ്യുന്നവരോടും ആത്മഹത്യയോടും സഹതാപമേയുള്ളൂ. പിന്നെ അതില്‍ നിന്നുടലെടുക്കുന്ന സ്നേഹവും.

വേണു venu said...
This comment has been removed by the author.
വേണു venu said...

The miracle is not to fly in the air, or to walk on the water, but to walk on the earth.
ജീവിക്കാന്‍ ഒരു ജീവിതകാലത്തെ ധൈര്യം വേണം .ആത്മഹത്യക്കു് ഒരു നിമിഷത്തെ ധൈര്യം.
ദയാ വധം പലപ്പോഴും ശരിയാണെന്നും ചിന്തിക്കുന്നു.
നല്ല പോസ്റ്റു്, ആശംസകള്‍‍.
സ്നേഹ പൂര്‍വ്വം,
വേണു.

Adithyan said...

മണ്ടിപ്പെണ്ണേ ആത്മഹത്യയെ ഗ്ലോറിഫൈ ചെയ്യുന്നോ? :))

(ഞാന്‍ ഓടി, അല്ലേല്‍ ഇഞ്ചിയേച്ചി എന്നെ ആത്മഹത്യ ചെയ്യും)

nalan::നളന്‍ said...

നമ്മുടെ ഓരോ പ്രവര്‍ത്തിയിലും (സംഭാഷണങ്ങളിലും സംവാദങ്ങളിലും) അതിജീവനത്തിന്റെ അംശം ഉണ്ടായിരിക്കും. ഇഞ്ചി പറഞ്ഞ സ്വാര്‍ത്ഥത അതിന്റെ ഏറ്റവും മൂര്‍ത്ത ഭാവം.
കാണേണ്ടതു മാത്രം കാണാനും, അന്ധത നടിക്കാനും, അതിരുകവിഞ്ഞു ചിന്തിക്കാതിരിക്കനും ഒക്കെ പ്രേരിപ്പിക്കുന്നതും ഈ അതിജീവനത്തിന്റെ ഭാഗം മാത്രം.

Inji Pennu said...

കൂടെ ആത്മഹത്യ ചെയ്യാന്‍ വന്ന
വിഷ്ണുമാഷിനും,
റോസാക്കുട്ടിക്കും (ചുമ്മാ നട്ടപ്രാന്തായിരുന്നു റോസാക്കുട്ടിയേ, ഇപ്പൊ പ്രാന്ത് കൊറേശ്ശെ മാറി. എനിക്ക് യാതൊരു ധൈര്യവും ഇല്ലാത്ത ആളാ. കുരക്കണ പട്ടി കടിക്കില്ലല്ലൊ..ആ അങ്ങിനെ എന്റെ പ്രായമറിയണ്ടാ..അമ്പടീ),
സഞ്ചാരിക്കും,
ആര്‍പ്പിക്കുട്ടിക്കും (നാലുകെട്ട് പണിയാന്‍ പുതിയ ആര്‍ക്കിടെക്ക്റ്റിനെ വെച്ചു),
സന്തോഷേട്ടനും,
ബിന്ദൂട്ടിക്കും (എയ്,എന്തു ഭാവിക്കാന്‍? ചുമ്മാ! ജാഡാ..അതു തന്നെ.),
കണ്ണൂരാന്‍ ജിക്കും,
തുളസിക്കും (ലിങ്കിനു നന്ദി),
പൊതുവാളന്‍ മാഷിനും,
ഉണ്ണിക്കുട്ടനും,
ഇടിവാള്‍ ഗഡിക്കും,
കൈതമുള്ള് മാഷിനും,
അതുല്യേച്ചിക്കും (ശ്ശൊ!),
താരക്കുട്ടിക്കും (ഒഹ്, ഐസ്ക്രീം ഇല്ലെങ്കില്‍ ഞാനില്ലേ എങ്ങോട്ടും),
സിജൂനും (ഈശ്വരാ, എന്നെ കൊല്ലാന്‍ തന്ന്യെ പ്ലാന്‍?),
പാറുകുട്ടിക്കും (ഹൌ!പാറുക്കുട്ടി പറയണ കമന്റൊക്കെ വായിച്ചെടുക്കാന്‍ തല്‍ പൊഹക്കണമല്ലൊ),
സൂവേച്ചിക്കും,
വല്ല്യമ്മായിക്കും (ഹിഹി, വന്നാല്‍ പത്തിരി തരുവൊ?),
അരവിന്ദ് ജീക്കും (ആ,കേക്കട്ടെ ആ തമാശ),
വേണുവേട്ടനും (ദയാവധത്തിനൊക്കെ ഞാന്‍ എതിരാ),
ആദിക്കും (ആരാണ് ഈ ഗ്ലോറി 5?),
നളനണ്ണനും (യേ അതിജീവനം ക്യാ ഹെ?)

രൊമ്പ നന്ദി!

Anonymous said...

ആഗ്രഹിക്കുന്ന സമയത്ത് മരിക്കുമ്പോഴാണ് ജീവിതത്തിന് ഒരര്‍ത്ഥമൊക്കെയുണ്ടാകുന്നത് :)