എന്നെ കൊണ്ടോയില്ല ഇന്നലെ കരോള്‍ പാടാന്‍ :(...ഉണ്ണിയേശു പിറക്കാന്‍ പോവാണെന്ന് അനൌണ്‍സ് ചെയ്യാന്‍ എന്നെയാരും കൂട്ടീല്ല....അതോണ്ട് എല്ലാ virtual ബ്ലോഗര്‍ വീട്ടിലും കരോള്‍ പാടി വരാന്‍ പോവാ...:)
ദേ ബിന്ദൂട്ടിക്ക് വേണ്ടി മാത്രം ദേ ഞാന്‍ കരോള്‍ പാടി (അല്ല പാട്ട് വായിച്ചു). അവിടെ പോയി ക്ലിക്കി കേക്കാ. ഇനി കേട്ടില്ലാന്ന് പറയരുത്.
പാട്ട് ശരിയാവാഞ്ഞത് ഞാന്‍ എന്റെ സാധകം മുടക്കിയോണ്ടാാ.
സാധകം മുടക്കിയത് അപ്പറത്തെ വീട്ടിലെ പട്ടിക്കുട്ടി ഇതിനേക്കാളും നന്നായി കൂവുന്നുണ്ട്...
പിന്നെ തൊണ്ടയും അടഞ്ഞിരിക്കുവാ എന്റേയും പട്ടിക്കുട്ടീന്റേയും :) :) :)
എനിക്ക് ഭയങ്കര തൊലിക്കട്ടിയാാ ല്ലെ? :)
പാട്ട്:
പുല്‍ക്കുടിലില്‍ കല്‍ത്തൊട്ടിയില്‍
മറിയത്തിന്‍ പൊന്‍ മകനായി
പണ്ടൊരു നാള്‍ ദൈവസുതന്‍
പിറന്നതിന്‍ ഓര്‍മ്മ ദിനം (2)
പോരു മണ്ണിലെ ഇടയന്മാരെ
പാടൂ വിണ്ണിലെ മാലാഖകളേ (2)
പാലും കമ്പിളിയും
കിന്നരവും താലവുമായി (പുല്‍ക്കുടിലില്‍...)
മെല്‍ഷ്യരും കാസ്പരും
ബെത്തസറും വാഴ്ത്തും
രക്ഷകരില്‍ രക്ഷകനാം
മിശിഹാ പിറന്ന ദിനം (പോരൂ മണ്ണിലെ..)
(പുല്‍ക്കുടിലില്‍..)
ഭൂമിയില്‍ ദൈവമക്കള്‍
നേടും സമാധാനം
ഉന്നതിയില്‍ അത്യുന്നതിയില്‍
ദൈവത്തിനു മഹത്വം (2)
(പോരൂ മണ്ണിലെ..)
(പുല്‍ക്കുടിലില്‍..)
2006-12-11
പുല്‍ക്കുടിലില്‍ കല്‍ത്തൊട്ടിയില്‍....
-
Inji Pennu
at
2:20 PM
വിഭാഗം: മനോധര്‍മ്മം
Subscribe to:
Post Comments (Atom)
39 പ്രതികരണങ്ങള്‍:
പോരെ, പോരെ. സമ്മാനം തരുമൊ? :)
ഫോട്ടോ കാണാന്‍ പറ്റിയില്ലല്ലൊ. എനിക്കു മാത്രമൊ?
:(
qw_er_ty
കരോള്‍ പാടാന്‍ വരാം. നല്ല ഭക്ഷണവും ദക്ഷിണയും കിട്ടണം :)
ഹഹ..ബിന്ദൂട്ടിക്കെന്താ ഒരു മൂഡില്ലാത്തേയെന്ന് അതുല്ലേച്ചീന്റെ ബ്ലോഗില്‍ ചോദിക്കാന്‍ പോവായിരുന്നു..ഇവിടെ വെച്ച് പിടുത്തം കിട്ടി..
മൂഡുണ്ട് മൂഡുണ്ട്. :) അല്ല, എന്താ പിടുത്തം കിട്ടിയെ? (ഇപ്പോ ഫോട്ടം കണ്ടു. വീട്ടില്‍ വന്നപ്പോള്‍ എടുത്തതാ? ) ഡിലീറ്റണെങ്കില്‍ ഡിലീറ്റിക്കൊ ഇത്ട്ടൊ.
qw_er_ty
ഇഞ്ചീ, ഇതൊരു മാതിരി...ഈ പടത്തിലൊക്കെ അവരുടെ മുഖം എന്തിനാ വികൃതമാക്കുന്നത്? ഇഞ്ചിയുണ്ടെങ്കില്‍ കണ്ടു പിടിക്കരുതെന്ന് കരുതി അല്ലേ..
അവരൊക്കെ നല്ലവരല്ലെ? ഇഞ്ചിയും..?
അതുകൊണ്ട് ഇഞ്ചിയെവിടെ നില്‍ക്കുന്നു എന്ന് കൃത്യമായി പറഞ്ഞ് ആ പോട്ടം ഒന്നുകൂടി വികൃതമാക്കാതെ ഇടൂ.
കരോളിന് വന്നോളൂ. നല്ല കഷായം തരാം.(ഇത്തിരി ലഹരികിട്ടും. ഇതുവരെ കള്ളുകുടിച്ചിട്ടില്ലെന്ന ആ പരാതി മാറികിട്ടും.)
ഇഞ്ചീസെ, ഭക്ഷണോം, ദക്ഷിണേം, കട്‌ലേറ്റും, ചള്ളാസും എല്ലാം തരാല്ലോ, അ മുഖമൊന്നു കാണിക്കൂന്നെ. ഈ ബൂലോഗരെക്കൊണ്ടു മടുത്തു.
ഇഞ്ചി,
ഇങ്ങനെ ചിരണ്ടി മാന്തി ഫോട്ടം ഇടുന്നതിനേക്കാള്‍ നല്ലതല്ലേ ഫോട്ടോ ഇടാതിരിക്കുന്നതിനേക്കാള്‍ നല്ലതല്ലേ..
മുഖം ഇതുപോലെ ചിരണ്ടി മാന്തി ഫോട്ടോ ഇടുന്നതു ബോറല്ലേ? ഒരു ഫോട്ടോയില്‍ 2-3 പേരുടെ മുഖം മാന്തിയാല്‍ മനസ്സിലാക്കാം, ഇതു മുഖങ്ങളുടെ ചിത്രത്തില്‍ എല്ലാ മുഖങ്ങളും മാന്തി പറിച്ചിട്ട് പോസ്റ്റ് ചെയ്തിരിക്കുന്നതു ഒരു മാതിരി ആളെ വടിയാക്കല്ലല്ലേ?
:(
3-4 തവണ ആലോചിച്ചു, പബ്ലീഷ് ബട്ടണില്‍ ക്ലീക്കാന്‍ പോകുന്നു :(
ഇതു കോണ്ടെസ്റ്റാണോ :-)
ഈ ചിത്രത്തില്‍ ഇഞ്ചിപെണ്ണ് ഏതാണെന്നു കണ്ടുപിടിക്കുന്നവര്‍ക്ക് സമ്മാനം
സോറീ..അതേയ് എന്റെ പടം ഞാനിവിടെ ഇന്നേ വരെ ഇട്ടിട്ടില്ല.ഇടത്തുമില്ല. വേറെ വല്ലോരുടേയും പടം അതു അവരോട് ചോദിക്കാണ്ട് ഇടുന്നതുകൊണ്ടാണ് മുഖം ചിരണ്ടുന്നത്..അവരോട് ബ്ലോഗില്‍ ഇടാമോ എന്ന് ചോദിച്ചാല്‍ എനിക്കൊരു ബ്ലോഗുണ്ടെന്ന് അവരറിയില്ലെ?:) പടത്തിലെ മുഖങ്ങള്‍ക്കല്ലാ, ആ ദിവസം എന്തു നടന്നു എന്ന് എനിക്കൊന്ന് ഓര്‍ക്കാനാണ് പടം ഇടുന്നതു..കണ്‍സെപ്റ്റ് കണ്ണാ കണ്‍സെപ്റ്റ് :)
അശ്ശോ..സപ്തന്റെ കമന്റും ഇഞ്ചിയുടെ കമന്റും കണ്ടപ്പോളല്ലേ കാര്യം മനസിലായേ,ഫോട്ടോ കണ്ടിട്ട് ഇവിടെ എന്തോ വസൂരി പടര്‍ന്നു പിടിച്ചെന്നു വിചാരിച്ച് അലറിക്കൂവി ഓടാന്‍ തുടങ്ങുവാരുന്നു..:)
ഇഞ്ചീ..മറിയത്തിന്‍ പൊന്മകനായ്.,അന്നൊരുനാള്‍ ദൈവസുതന്‍ പിറന്നതിനോര്‍മ്മദിനം.,ബാക്കിയെന്തുവാ : ?
അനോണിയൊന്നുമല്ല കേട്ടോ..!
കിരണ്‍സ്..!!!
ഇഞ്ചി,
കണ്‍സപ്റ്റ് കൊള്ളാം :)
അതു പോട്ടെ, ബ്ലോഗ് ഉണ്ടെന്ന് അവര്‍ അറിയരുത് എന്നാണ് ഇഞ്ചിയുടെ ആഗ്രഹം എങ്കില്‍ ഇങ്ങനത്തെ ഫോട്ടോകള്‍ ഒരിക്കലും ഇടരുത്. ഈ മുഖം മാന്തിയ ഫോട്ടോ ആ ഫോട്ടോയില്‍ നില്‍ക്കുന്ന ഒരുവന്‍ എങ്കിലും കണ്ടാല്‍ അവര്‍ക്ക് മനസ്സിലാകും, അന്നു ഫോട്ടോ എടുത്തവരെ ഓര്‍ക്കും, അവര്‍ ഫോട്ടോയുടെ ഉറവിടം കണ്ടു പിടിക്കും.അപ്പോള്‍ പിന്നെ ചോദിക്കാതെ ഇട്ടു എന്ന കുറ്റവും ആകും, ഈ ബ്ലോഗും കണ്ടു പിടിക്കും.
ആ ഫോട്ടോയില്‍ കാണുന്നവര്‍ ഇന്റ്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണെങ്കില്‍ , അവര്‍ മലയാളികളാണെങ്കില്‍ ഇതു എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം.
ഇഞ്ചിയുടെ നല്ല ഉദ്ദേശം എനിക്ക് മനസ്സിലാകുന്നുമുണ്ട്.
പേടീപ്പിക്കാന്‍ പറയുന്നതല്ല കേട്ടോ, ഇഞ്ചിയുടെ ബ്ലോഗില്‍ പെട്ടന്ന് ആളെത്തും, അത് പോലെ അല്ലേ കമന്റി നടക്കുന്നത്(നല്ല അര്‍ത്ഥത്തില്‍).
If you really intend to keep your identity as a secret from your friends & relatives, then that photo with scratched faces is a potential risk.
കിരണ്‍സേ,
പാട്ട് കുറച്ച് ഇങ്ങനെയല്ലേ:
പുല്‍ കുടിലില്‍ കല്‍ത്തൊട്ടിലില്‍
മറിയത്തിന്‍ പൊന്‍മകനായ്
അന്നൊരു നാള്‍ ദൈവസുതന്‍
പിറന്നതിന്‍ ഓര്‍മ്മദിനം
മേത്സരും കാസ്പരും
ബെത്സ്ഴരും വാഴ്ത്തും
രക്ഷകരില്‍ രക്ഷകനാം
മിശിഹാ പിറന്ന ദിനം.
പണ്ട് ലേഡീസ് ഹോസ്റ്റലില്‍ കരോള്‍ പാടാന്‍ വേണ്ടി അലറി പാടി പഠിച്ചതാ ഈ പാട്ട്, ബാക്കി തന്മാത്ര ആയി പോയി :( കുറച്ച് കിട്ടിയാല്‍ ബാകീ കിട്ടുമായിരിക്കും, ആരെങ്കിലും ഒത്തു പിടിച്ചാല്‍..
ഭയങ്കര കണ്‍സെപ്റ്റ് തന്നെ കെട്ടാ..
ഈ ഫോട്ടോയെടുത്ത് എല്ലാവര്‍ക്കും ഒരു മെയിലായിട്ടയക്കാന്‍ പോവുകയാ. എന്നിട്ട് പറയാം, ഈ മെയില്‍ വരുന്നത് മൈക്രോസോഫ്റ്റില്‍ നിന്നാണ്, നിങ്ങളുടെയെല്ലാ സുഹ്രുത്തുക്കള്‍ക്കും ഫോര്‍വേഡ് ചെയ്യുക, ഒടുക്കം ഈ ഫോട്ടോയിലുള്ള ആര്‍ക്കെങ്കിലും മെയില്‍ കിട്ടിക്കഴിയുമ്പോള്‍ ബില്‍ ഗേറ്റ്സ് ആ ചെയിനിലുള്ള എല്ലാവര്‍ക്കും നൂറു അല്ലെങ്കില്‍ വേണ്ട ആയിരം പോട്ടെ പതിനായിരം ഡോളര്‍ കൊടുക്കുന്നതായിരിക്കും
എങ്ങനെയുണ്ട് കണ്ണാ ഐഡിയാ :-)
qw_er_ty
ഇഞ്ചി,
2 പോസ്റ്റും ഇട്ടത് ഞാനാണേ, ഇപ്പോഴാ ശ്രദ്ധിച്ചത് :(
പ്രൊഫൈല്‍ നാമം ഒക്കെ മാറി പോയി :(
ബീറ്റായുടെ കുഴപ്പമാണോ?
ജീമെയിലില്‍ ഞാന്‍ ഫോട്ടോ ക്ലബ്ബിന്റെ ഫോട്ടോകള്‍ നോക്കുവാരുന്നു, അതു കൊണ്ട് പറ്റിയതാണോ?
സപ്തവര്‍ണ്ണങ്ങള്‍
ഇഞ്ചിക്കുട്ടാ,
ഫോട്ടോ, ഇട്ടോളൂ, പക്ഷെ മുഖം ഭീകരമാക്കല്ലേ.
കറുത്ത ചതുരക്കളങ്ങളില്‍ ആക്കിക്കൂടെ അവരെ .
:(
നല്ല ഒരു കുഞ്ഞും ഉണ്ടല്ലോ അതില്‍ :(
ഇത് ക്രൂരമായിപ്പോയി...
അയ്യോ..എല്ലാരും കൂടി ഇങ്ങിനെ വഴക്ക് പറയല്ലേ...ഞാന്‍ ഫോട്ടോ മാറ്റി എന്റെ ഓണ്‍ സ്വരത്തില്‍ പാട്ട് പാടിയിടാന്‍ പോവാ..എന്റെ ഓണ്‍ സ്വരത്തില്‍...ജാഗ്രതൈ..:)
എന്നിട്ട് കേള്‍ക്കുന്നില്ലല്ലൊ ഒന്നും??:)പാടൂ, ഓടണോ ന്നു നോക്കട്ടെ.;)
ബിന്ദു
അയ്യൊ കേക്കാന്‍ മേലെ? എനിക്ക് നല്ലോണം കേക്കാലൊ.. ലാസ്റ്റ് ടൈം എപ്പളാ ബിന്ദൂട്ടി ചെവി ടെസ്റ്റിയെ? :)
എന്നാലെന്നെ ഇവിടേ കേറ്റാഞ്ഞിട്ടാവും.:( കേള്‍ക്കുന്നവരൊന്നു പറയൂ, എന്നിട്ട് വേണം ഇഞ്ചിയെ ചമ്മന്തിയാക്കണോ എന്നു തീരുമാനിക്കാന്‍.:)
ബിന്ദു.
അതു ശരി, അപ്പൊ അവിടെ ഇന്ന് അത്താഴത്തിന് ദോശയാ? ചമ്മന്തി ഇവിടുന്നു കിട്ടുമെന്ന് കരുതി ഇരിക്ക്യാ ല്ലെ? ബിന്ദൂട്ടിക്ക് അദര്‍ ഓപഷന്‍ കാണാവൊ? അദറില്‍ പേരിട്ടാല്‍ ഇങ്ങിനെ അനോണിയാവണ്ടാ..
ബിന്ദൂട്ടി ദേ ഞാന്‍ പറഞ്ഞ വാക്ക് പാലിച്ചു, കരോള്‍ പാടി ഇട്ടിട്ടുണ്ട്. ഇനി കേക്കാന്‍ മേലാന്ന് പറയരുത്...ദേ വേഗം കേട്ടൊ ഞാനതിപ്പൊ എടുത്തു മാറ്റും..അല്ലെങ്കില്‍ ഫാന്‍സ് കൂടിയാല്ലൊ (കല്ലെറിയാനേ) :) :)
കേട്ടു, കേട്ടു.:) വെരി ഹാപ്പി.:))
ഇത്തിരി പേടിയുണ്ടായിരുന്നോ ? നല്ല സ്വരം ട്ടൊ,ഇനിയും പാട്ട് ആവശ്യപ്പെട്ടേക്കും.:)
ഞാന്‍ മുറിഞ്ഞ് മുറിഞ്ഞ് കേട്ടു. ഇവിടെ എന്തോ കുഴപ്പമുണ്ട്. കേട്ടു. ഇഷ്ടമായി.
ഹിഹിഹി! എനിക്ക് വയ്യ!കണ്ടാമൃഗം തോല്‍ക്കും തൊലിക്കട്ടിയില്‍ :) ഞാന്‍ എന്തായാലും ആളൊളുടെ ഭീഷണി ഉണ്ടാവുന്നതിനു മുന്‍പ് ലിങ്ക് മാറ്റിയിട്ടുണ്ട്. :) സൂവേച്ചീം കേട്ടൊ. അതു മുറിഞ്ഞ് പോണത് എന്റെ കൂവലായിരിക്കും :)
ഞങ്ങളും കേട്ടേ!!!
ഞാനും:)
ഇതിനി ഇടക്കിടക്കിട്ടാലും എനിക്ക് ബോറടിക്കില്ല.
അയ്യൊ..അയ്യൊ ദുബായ്ക്കാരെന്നതാ ഇവിടെ വെള്ളിയാഴ്ച ചെയ്യുന്നെ ? :) ട്രാഫിക്ക് കുറഞ്ഞ നേരം നോക്കി ഇട്ടതാ :)
ഹായ് കൊള്ളാമല്ലോ, എന്താ ഒരു ഒരു..
പാട്ടിന്‍റെ ഒരു ഇതും, പിച്ചിന്‍റെ ഒരു ഒരു അതും തമ്മിലുള്ള ഒരു ഇതുണ്ടല്ലോ, അതിന്‍റെ ഒരു അതാണ്, ഇത്.അതാണ് ഈയൊരു ഇതെന്നു പറയുന്നത്.
:)
ഹി..ഹി..
qw_er_ty
ഹഹ.ഹഹ..പച്ചാളം ..അത് കലക്കി..
ഇനി എനിക്കും ഒരു പാട്ടിടാം..ഹഹ..
( തറവാടി കേള്‍ക്കെണ്ട)
ആരൊക്കെ പാടാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നൊന്ന് അറിയിക്കണെ.:) നമുക്കൊരു ഗ്രൂപ്പ് സോങ്ങ് പാടാം.:)
ഹഹ..പച്ചാള്‍സ്...പിള്ളേരെയൊക്കെ പേടിപ്പിക്കാന്‍ കൊള്ളാല്ലെ? :) വല്ല്യമ്മായി അതാണ് അതാണ്. അതു മാത്രം ആയിരുന്നു ഉദ്ദേശം.ബാക്കിയുള്ള പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക, ധൈര്യം കൊടുക്കുക :) നമ്മടെ ബ്ലോഗല്ലേ അങ്ങിനെ പാട്ട് പാടാന്‍ അറിയാവുന്നോര്‍ മാത്രം പാടണ്ടാ :)
എനിക്കും കേക്കണം! പ്ലീശ് പ്ലീശ്....കേട്ടവറ്ക്കൊന്നും ഒരു കുഴപ്പോമില്ലല്ലോല്ലേ..
ഹഹ..ശോറി ആര്‍പ്പിക്കുട്ട്യേ... ഇക്കൊല്ലത്തെ ഷോ കഴിഞ്ഞു..:) ആ ഒരൊറ്റ പാട്ടില്‍ ഫുള്‍ ബുക്ക്ഡ് ആയിപ്പോയി.. കേട്ടവരൊന്നും പിന്നെ മിണ്ടണില്ല്യ.. :):)
മയങ്ങി വീണു ആര്‍പ്പി.:)
ബിന്ദുവേ,യുയെയി മീറ്റിന്‍ ഞാന്‍ അവതരിപ്പിച്ച കവിതാ കോലാഹലം കേട്ടിരുന്നില്ലേ
കുറച്ച് നാള്‍ മുന്‍പ് ഇവിടെ “കുരങ്ങു കടിച്ച ഇഞ്ചി പോലൊരു പടം” കണ്ടിരുന്നു. അതെവിടെപ്പോയി? :)
കരോളിന്റെ കാര്യം പറഞ്ഞാല്‍, പണ്ട് പണ്ട് ഉസ്കൂള്‍ കാലത്ത്, ആഴ്സ് ഏന്‍ഡ് പോഴ്സ് ക്ലബ് വക “കരോള്‍ഗായക കോരസംഘത്തില്‍“ പാടിയതായി ഓര്‍ക്കുന്നു.
മലമുകളിലുള്ള കൊച്ചു കൊച്ചു വീടുകളില്‍ കരോള്‍ സംഘം വരുന്നതും കാത്ത് മണ്ണെണ്ണവിളക്കുമായി ആളുകള്‍ കാത്തിരിക്കുന്നുണ്ടാവും. വീടുകളുടെ മുറ്റത്തോ, അടുത്തുള്ള മരക്കൊമ്പിലോ, മുളച്ചീന്തുകള്‍ കെട്ടിച്ചേര്‍ത്ത്, വര്‍ണക്കടലാസൊട്ടിച്ച നക്ഷത്രങ്ങളില്‍ കൊച്ചു മെഴുകുതിരികള്‍ കണ്ണു ചിമ്മിയിരിക്കും.
അന്നത്തെ ഞങ്ങളുടെ കരോള്‍ഗാനം ഇതായിരുന്നു.
“ദൈവം പിറക്കുന്നു
മനുഷ്യനായ് ബേത്‌ലഹേമില്‍
മഞ്ഞുപെയ്യുന്ന മലമടക്കില്‍
ഹല്ലേലുയ്യാ, ഹല്ലേലുയ്യാ...
മണ്ണിലും വിണ്ണിലും
മന്ദഹാസം ചൊരിയും
മധുരമനോഹര രാത്രി”
നന്ദി ഇഞ്ചി. നാട്ടിലുപേക്ഷിച്ചുപോന്ന പഴയകാല ക്രിസ്തുമസിന്റെ തണുപ്പ് ഓര്‍മ്മിപ്പിച്ചതിന്!
ഉണ്ണീസ് വരാം കരോളിന്. ഒരുമിച്ച് പോവാം. അതോ സാധ്കം ചെയ്ത് പേടിപ്പിക്കൊ?
Post a Comment