2008-04-07

അല്‍ക്കുല്‍ത്ത് ഭാഷ!

വല്ല്യ കഷ്ടമാണെന്റെ കാര്യം. എന്താന്ന് വെച്ചാ എനിക്കായിട്ടൊരു എക്സ്ലൂസീവ് നാടില്ല. നാടെവിടെ എന്ന് ചോദിക്കുന്നതാണ് ഞാനേറ്റം ഭയക്കുന്ന ഒരു ചോദ്യം. താമസിച്ചിരുന്ന സ്ഥലങ്ങളാണോ അതോ അപ്പന്റെ നാടാണോ അതോ അപ്പന്റേം അമ്മേടേം നാടാണോ ഇനി കല്ല്യാണം കഴിപ്പിച്ചയച്ച ഭര്‍ത്താവിന്റെ വീട്ടുകാര് താമസിക്കുന്ന സ്ഥലാമാണോ അതോ ഇനി അദ്ദേഹത്തിന്റെ ഒറിജിനല്‍ നാടാണോ ഇങ്ങിനെ ആകെ കണ്‍ഫ്യൂഷനാണ്.

ഒരു സ്റ്റൈലിനു അപ്പന്റെ നാട് പറയുമ്പൊ നാടിന്റെ ഒരു പേരല്ലാതെ ഒരു ഇടവഴീടെ പേര് പോലും എനിക്കറിയില്ല. ഇത് അമ്മേടെ നാടായാലും ഭര്‍ത്താവിന്റെ നാടായാലും എന്റെ സ്ഥിതി അത് തന്നെ. കുറേക്കാലം താമസിച്ച സ്ഥലമാണെങ്കില്‍ അവിടേം ഒരു രണ്ട് സ്ഥലമല്ലാതെ വല്യ പിടിയില്ല. അതിലും ഭേദം ഞാന്‍ പഠിച്ച സ്ഥലം പറയുന്നതാവും, അവിടുത്തെ സകല സിനിമാതീയേറ്ററും മുക്കും മൂലയും അറിയാം, പക്ഷെ അത് കേരളത്തിലല്ലാണ്ടായിപ്പോയി. അങ്ങിനെ നോക്കുമ്പൊ അമേരിക്കയാണ് സ്വന്തം നാ‍ടെന്ന് പറേണതാണ് ഭേദം. ഇവിടെ സകല മാളും മുക്കും മൂലേം കടയും കറങ്ങിത്തിരിഞ്ഞ് നടക്കാറുള്ളതുകൊണ്ട് ഇവിടേം ധൈര്യായി പറയാം.

നാട് ചോദിക്കുന്നതിന്റെ പേടി മെയിനായി ഉള്ളത് എന്റെ ഭാഷേടെ പ്രശ്നാണ്. പല തരത്തിലും പല ആക്സന്റും കൂടി ചേര്‍ന്ന് ആകെ ഒരു സലീം കുമാര്‍ ലുക്കാണ് എന്റെ ഭാഷയ്ക്ക്. ഇത് എനിക്ക് മാത്രല്ല, ഞങ്ങടെ കുടും‌ബടക്കം ഈ ലുക്കാണ്. വീട്ടുകാരില്‍ പലരും ഹിന്ദിയും മറാത്തിയും ഇംഗ്ലീഷും ഒക്കെ ചേര്‍ത്ത് അതൊക്കെ മലയാളമാക്കി ഞങ്ങള്‍ കരുതിപ്പോന്നിട്ടുണ്ട്.

കല്ല്യാണം കഴിഞ്ഞ് ചെന്നപ്പോ കുക്ക് ചെയ്യാന്‍ ഒരു വസ്തു അറിയില്ലെങ്കിലും ചുമ്മാ ഷോയ്ക്ക് അടുക്കളയില്‍ ചുറ്റിപറ്റി നിന്നിട്ട് എന്നാല്‍ എന്തെങ്കിലും പകര്‍ത്തിവെക്കാന്ന് വിചാരിച്ചിട്ട് അടുത്തു നിന്ന ഭര്‍ത്താവിന്റെ പെങ്ങളോട് പറഞ്ഞു, ‘മോളേ ആ വാട്ടിയിങ്ങടെടുത്തേ’ എന്ന്. ആ കൊച്ച് എന്നെ തറപ്പിച്ചു നോക്കി. കര്‍ത്താവേ! ചേട്ടനു അബദ്ധം പറ്റിയോ എന്ന്?
ഞാന്‍ കരുതി ശ്ശെടാ, ഈ കൊച്ചിനു ചെവി കേക്കില്ല്യേ പോലും ഇനി. ഈശോയേ അത് പകരോ?
ഞാന്‍ പിന്നേം പുതിയ വധുവിനുവേണ്ട എല്ലാ ഭവ്യതയോടും കൂടി ‘മോളെ ആ വാട്ടിയിങ്ങട്ടെടുത്തേ’ എന്ന് അല്പം ഉറക്കെ പറഞ്ഞു നോക്കി. ‘എന്തു വാട്ടിയെടുക്കാനാ ചേച്ചി ഈ പറയുന്നേ?’
‘അയ്യോ, മോളേ. ആ വാട്ടിയില്ലേ അത് ഇങ്ങട്ട് എടുക്കാന്‍’
‘ഏത് വാട്ടി?’
ശ്ശെടാ, ഇതെന്ത് കൂത്ത് എന്ന് കരുതി ഞാന്‍ ചെന്ന് ഒരു ചെറിയ ചെരുവം എടുത്തു, എന്നിട്ടതിനോട് പറഞ്ഞു, ദേ ഇതെടുക്കനാ എന്ന്.
അത് ആദ്യം അന്തം വിട്ടു നോക്കിയിട്ട് കിടന്ന് തലേം കുത്തി ചിരിക്കാന്‍ തുടങ്ങി. വാട്ടി എന്ന് അത് കേട്ടിട്ടേ ഇല്ലെന്ന്. അയ്യട. ഇതിനു മലയാളം അറിഞ്ഞൂടാത്തേനു ഞാനെന്തു ചെയ്യാന്‍? പിന്നെയാണ് എനിക്ക് മനസ്സിലായത് വാട്ടി എന്നുള്ളത് ഒരു മറാത്തി വാക്കാണെന്നും അത് മറാത്തിയില്‍ തീരെ ചെറിയ ചെരുവങ്ങള്‍ക്ക് പറയുന്നതാണെന്നും.
ഈ ചെരുവം എന്ന് ഞാനീ പറയുന്നത് ഇനി എന്താണോ ആവോ? സൈഡ് ഡിഷ് ഒക്കെ വെക്കാന്‍ സ്റ്റീലില്‍ ഇരിക്കുന്നതിനെയാണ് ഞാനീ ചെരുവം ചെരുവം എന്ന് പറയുന്നത്. അത് വലുതായാല്‍ കലം എന്നും പറയും. അതും കേട്ട് ആരോക്കെയോ ചിരിച്ചിട്ടുണ്ട്. അത്കൊണ്ട് ആരോടും ഒന്നും ചോദിക്കാന്‍ നിക്കാറില്ല, ഞാന്‍ പോയി സാധനം എടുക്കും, അപ്പൊ കഴിഞ്ഞല്ലോ പ്രശ്നം.

പിന്നേയുമുണ്ട്. ബാജി, കച്ചട ഇങ്ങിനെയൊക്കെ പദങ്ങളുണ്ടായിരുന്നു. തോരനാണ് ബാജി എന്ന് പറഞ്ഞോണ്ടിരുന്നത്. ചവറിനു കച്ചട എന്നും. പക്ഷെ പ്രശ്നം ഇതല്ല, ഇതൊക്കെ മലയാള പദങ്ങളാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. കാരണം ഒത്തിരിപേരുള്ള കുടുമ്മത്ത് എല്ലാരും ഇതൊക്കെയാണ് ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് മറിച്ചണെന്ന് ചിന്തിക്കേണ്ട ആവശ്യം വന്നിട്ടില്ല്യ.

അങ്ങിനെ എല്ലാരും കൂടി ഇറങ്ങാറുകുമ്പൊ ഞാന്‍ വേം പറയും, ‘അപ്പൊ പൂവാ?’ എന്ന്. ഇതു കേട്ട് എന്നെ തിരുവന്തപുരത്ത്‌കാര് ദുഷ്ടത്തികളായ കൂട്ടുകാരികള്‍ ‘അല്ല കായ’ എന്നും പറഞ്ഞ് കളിയാക്കി കൊന്നിട്ടുണ്ട്. അപ്പൊ തിരുവനന്തപുരം ഭാഷേനെ എല്ലാരും കൂടി കളിയാക്കുമ്പൊ ഞാന്‍ കരുതും അങ്ങിനെ തന്നെ അതുങ്ങള്‍ക്ക് വേണം എന്ന്.

പിന്നെയില്ല്യേ എന്ന് ഞാന്‍ നീട്ടും മിണ്ടുമ്പൊ. അപ്പൊ നീട്ടലിനും കിട്ടീട്ടുണ്ട് കളിയാക്കല്‍. പക്ഷെ ബ്ലോഗില്‍ വന്നപ്പോഴാണ് അറിയണത് ഈ ഇല്ല്യേ എന്നുള്ള നീട്ടല്‍ വള്ളുവനാട് ആഢ്യഭാഷയാണെന്ന്. ഉവ്വ! ഇനി അതിന്റേം കൂടെ കൊറവേയുള്ളൂ. വള്ളുവനാട് എന്ന് കേട്ടിട്ടും കൂടി ഉണ്ടായിരുന്നില്ല അതിനു മുന്നേ.

ഇതൊക്കെക്കൊണ്ട് ഒരുകാലത്ത് പുതിയ മനുഷ്യരെ കണ്ടാല്‍ എന്തു ഭാഷ ഉപയോഗിക്കും എന്ന് കണ്‍‌ഫ്യൂഷനില്‍ ഞാന്‍ മിണ്ടാതെ ഇരിക്കുമായിരുന്നു. അവിടെ കൂടിയിരിക്കുന്നോര് എന്ത് ഭാഷ്യാണ് പറയാ, അത് അനുകരിക്കാന്‍ നോക്കും. അനുകരിച്ചാ വല്ലോം ശരിയാവോ? അപ്പൊ അകെ കൂടി കുളമായി ഞാന്‍ ഒരു വിഡ്ഡീടെ കൂട്ട് നിക്കും.

ഒരു പ്രാവശ്യം ഒരു പാലാക്കാരി കൊച്ച് എന്റെ ഭാഷ കേട്ട് കിടന്ന് ചിരി തുടങ്ങി. മുന്‍പൊക്കെ എന്തെങ്കിലും പാത്രം താഴെ വീണാല്‍ കരയാന്‍ റെഡിയായിരുന്ന ഞാന്‍ (ഇപ്പൊ അങ്ങിനെയല്ല, ഇപ്പൊ സ്മാര്‍ട്ടാ) ഇത് കണ്ടതും മോങ്ങാനും പിന്നെ അടുത്ത ദിവസം എനിക്ക് അതു കാരണം പനിയും വന്നു. അത്രയ്ക്ക് മഹത്തരമായിരുന്നു എന്റെ കോമ്പ്ലക്സ്.

ഇതിനിടയില്‍ ഞാനെപ്പോഴോ കേട്ടു, മദ്ധ്യതിരുവിതാംകൂര്‍ ഭാഷയാണ് ഏറ്റവും ബെസ്റ്റ് ഭാഷയെന്ന്. അതും പറഞ്ഞ് തന്നത് ഒരു തൊടുപുഴക്കാരന്‍. പുള്ളിക്കാരന്‍ വര്‍ത്താനം പറയുന്നത് ആദ്യൊക്കെ കേട്ടപ്പോ ഞാന്‍ കരുതി ഇയാളുടെ വായില്‍ ആരെങ്കിലും കൊഴുക്കട്ട വെച്ചിട്ടുണ്ടോന്ന്. അങ്ങിനെ ഉരുട്ടി ഉരുട്ടിയാണ് മിണ്ടാ. എന്നിട്ട് ആശാന്‍ ഫാഷ എന്നും ഫാര്യ എന്നും പറയും. എന്നിട്ട് അതാണത്രേ ബെസ്റ്റ് ഭാഷ!

പുള്ളിക്കാരന്‍, ഓ എന്നാന്നേ - എന്നൊക്കെ എനിക്ക് അങ്ങിനെ കിട്ടീതാണ്. അതും അനുകരിക്കാന്‍ നോക്കി കമ്പ്ലീറ്റ് ഫെയിലറായി. അങ്ങിനെ ഇരിക്കുമ്പോള്‍ തിരുവനന്തപുരത്ത്കാര്‍ ഒരു രാജാവോ വര്‍മ്മയോ നമ്പൂതിരിയോ അങ്ങിനെ എന്തോ ഒരു കൂടിയ ടീംസ് ഞങ്ങടെ അടുത്ത് താമസിക്കാന്‍ വന്നു, ഇവിടെ അമേരിക്കയില്‍. കണ്ടാലും ഒരു മെനയൊക്കെയുണ്ട് ഇവരെ, മാത്രല്ല ഇവരുടെ വര്‍ത്താനം ശരിക്കും അച്ചടി ഭാഷ പോലെ. ആദ്യൊക്കെ ഫോണ്‍ വിളിക്കുമ്പൊ ഞാന്‍ കരുതാരുന്നു, ഈ കുട്ടി ഇത് എഴുതി വെച്ചിട്ട് വായിക്കാണോ എന്ന്. അത്രേം കൃത്യം. അപ്പൊ പിന്നെ അതിനെപ്പോലെയാവാന്‍ നോക്കാണ്ട് വിശ്രമമുണ്ടോ?

അവരുടെ അപ്പനും അമ്മയും വന്ന ഒരു ദിവസം ഞാന്‍ ഉച്ചയ്ക്കെപ്പോഴോ വിളിച്ചപ്പോള്‍ ‘അച്ഛന്‍ എവിടെ?’ എന്ന് ചോദിച്ചപ്പൊ ആ കുട്ടി പറഞ്ഞു, നല്ല വടിവൊത്ത ഭാഷയില്‍ ‘അച്ഛന്‍ വിശ്രമിക്കുകയാണ്’. എനിക്കത് ഭയങ്കരായി ഇഷ്ടപ്പെട്ടു. ഇനി ഞാനും ഈ വിശ്രമിക്കാണ് എന്ന് പറയാന്‍ തീരുമാനിച്ചു. അല്ലെങ്കില്‍ ആരെങ്കിലും എന്നോട് ചോദിച്ചാല്‍, ‘ഒ...അപ്പന്‍ സുഖായി ഒറങ്ങണ്’ ഇങ്ങിനെയാണ് ഞാനൊക്കെ പറയാ. അങ്ങിനെ ഈ വിശ്രമിക്കല്‍ എവിടെയെങ്കിലും പ്രയോഗിക്കാന്‍ മുട്ടിയിരിക്കുമ്പൊ മേമ ഫോണ്‍ ചെയ്തു ചോദിച്ചു, ‘ട്യേ, നിന്റെ കെട്ട്യോന്‍ എന്തിയേ?’
ഞാന്‍ കാച്ചി ‘അദ്ദേഹം വിശ്രമിക്കുകയാണ്’. കുറച്ചേരം മറ്റേ തലയ്ക്കെ ശബ്ദമില്ല, വിളിച്ച നമ്പര്‍ തെറ്റിയോ എന്ന് കരുതിക്കാണണം.
മേമ ഉടനേ ‘എന്തുട്ട്?’
‘എന്റെ മേമേ, ഒറങ്ങണ് ന്ന്’
‘അപ്പൊ നീ ആദ്യം എന്തുട്ടാ പറഞ്ഞേ?’
‘മേമേ ഞാന്‍ നല്ല മലയാളം ഉപയോഗിക്കാന്‍ നോക്കീതാണ്. ആ സീമയില്ലേ, അതൊക്കെ അങ്ങിന്യാ പറയാ’
‘പിന്നേ നിന്റെ ഒരു സീമ. വിശ്രമിക്കാ ന്നൊക്കെ പറഞ്ഞാ നമ്മടെവടെയൊക്കെ ചത്ത് മേപ്പോട്ട് കെട്ടി എടുക്കുമ്പോഴാടീ വിശ്രമിക്കാ’
അതോടെ ആ ഭാഷാ‍നുകരണവും കഴിഞ്ഞു. ഇതുപോലെ മേമകള്‍ കുടും‌ബം നിറച്ചുള്ള ഞാനൊക്കെ എങ്ങിനെ നന്നാവാനാണ്?

ഒരിക്കല്‍ സീമേന്റെ കുട്ടി എന്നൊക്കെ പറഞ്ഞപ്പോള്‍ ശാന്തനും സാത്വികനുമായ ഒരു സാധു മനുഷ്യന്റെ വായില്‍ നിന്നും ആ ന്റെ പ്രയോഗത്തിനു ചീത്ത കിട്ടി. പക്ഷെ സീമയുടെ കുട്ടി എന്നൊക്കെ ഞാന്‍ പറഞ്ഞു വരുമ്പോഴേക്കും നേരം വെളുക്കും. ഞാനിതൊക്കെ മാറ്റാന്‍ പറ്റുമ്പൊ പറ്റുമ്പൊ ശ്രമിക്കാറുണ്ട്. പിന്നെ പക്ഷെ മറന്നോവും.

പല സ്ഥലത്തും താമസിച്ചിട്ടുള്ളോണ്ടും ഭാഷാ അനുകരണം നമ്മുടെ ഒരു വീക്ക്‍നെസ്സ് ആയിപ്പോയതോണ്ടും എനിക്ക് ഓട്ടോറിക്ഷയില്‍ കയറിയാല്‍ അപ്പൊ നല്ല അസ്സല്‍ തമിഴ് വരും, ടാക്സിയില്‍ കയറിയാല്‍ ശുദ്ധ ഹിന്ദിയും. ഇങ്ങിനെയൊരു അസുഖത്തിനു ശാ‍സ്ത്രജ്ഞന്മാര് ഇതുവരെ പേരിടാത്തത് എന്റെ കൊഴപ്പല്ല.

ഇതിപ്പോ എഴുതിയത് എന്തിനാണെന്ന് വെച്ചാ, നല്ല മിടുക്കിയൊരു കൊച്ചുണ്ട് രഞ്ജിനി, ഏഷ്യാനെറ്റില്‍ ഐഡിയാ സ്റ്റാര്‍ സിംഗറിന്റെ അവതാരക. നല്ല രസാ‍യിട്ടാണ് അത് വര്‍ത്താനം പറേണത്. എനിക്ക് നല്ല ഇഷ്ടാ. അതിന്റെ ഇംഗ്ലീഷ് ആക്സന്റ് സഹിക്കാന്‍ പാടില്ലെന്നും എന്നാല്‍ അതേ സമയം നാട്ടില്‍ ജനിച്ചു വളര്‍ന്ന എം.ജി ശ്രീകുമാറിനു ഇംഗ്ലീഷ് അറിയാന്‍ പാടില്ലാന്നും ഇപ്പൊ ഒരു ബഹളം.

അത് ശരി. കൊറേ ഭാഷാ പണ്ഠിതന്മാരുണ്ട് മിക്കതും കിളവന്മാരുമാണ് മനസ്സില്‍, മനുഷ്യനെ മര്യാദയ്ക്ക് സംസാരിയ്ക്കാന്‍ അനുവദിക്കാത്തവര്. ശ്ശെടാ, ഞങ്ങളെയൊക്കെ ജീവിക്കാന്‍ സമ്മതിക്കാണ്ട് ഇവരൊക്കെ ഞങ്ങളെന്തൊക്ക്യാ പറയണേ, ഉച്ചാരണ ശുദ്ധിയുണ്ടോ അതുണ്ടോ ഇതുണ്ടോ എന്ന് നോക്കാണ്ട് ഒരു തൂമ്പായെടുത്ത് നാല് തെങ്ങിന്റെ മൂട്ടില് പോയി കെളച്ചൂടേ?

43 പ്രതികരണങ്ങള്‍:

Umesh::ഉമേഷ് said...

:)

ആ ഒടുക്കം പറഞ്ഞതാ അച്ചട്ടു്. ഇതുങ്ങളെയൊക്കെ നന്നാക്കാന്‍ നോക്കണ ണേരത്തു നാലു മൂടു ചീനിയ്ക്കു കെളച്ചാല്‍ പോരായോ കൊച്ചാട്ടാ?

രാജ് said...

ആ അപ്പൊ മേമടെ ഭാഷ്യാണ്‌ കറക്റ്റ്.

മനുഷ്യര്‍ മരണപ്പെടുമ്പോള്‍ മരിച്ചു എന്നും വല്ല കാക്കയോ പൂച്ചയോ‍ ആണെങ്കില്‍ ചത്തു എന്നാണ് പറയുകയെന്നും ഇ.എം.എസ് ചത്തു എന്നു പറഞ്ഞതിനു അച്ഛന്റെ കൈയില്‍ നിന്ന് തല്ലുവാങ്ങുന്നത് വരെ എനിക്കറിയില്ലായിരുന്നു. അതിനു ശേഷമാണ് ഞാന്‍ അച്ചടിഭാഷയില്‍ കൈവച്ചത് ;-)

മേമയാണ് താരം.

രാജ് said...

പോസ്റ്റിനകത്ത് എവിടെയോ ഭവ്യതയോടെ ഉറക്കെപ്പറയുക എന്നൊരു പ്രയോഗം കണ്ടായിരുന്നു. അത്രയുമൊക്കെ സാധിക്കുമല്ലേ ;-)

അല്ഫോന്‍സക്കുട്ടി said...

അപ്പോ കുടുംബം മൊത്തം സലിംകുമാറിന്റെ ലുക്കാണല്ലേ (ഭാഷ മാത്രമാണോ?). ഒടുക്കത്തെ ഗ്ലാമറാണു കേട്ടോ. അതു കൊണ്ട് തല്‍ക്കാലം മേമ്മ പറഞ്ഞ പോലെ ചെയ്യ്, അതാണ് അതിന്റെ ശരി.

ബിന്ദു said...

ദേ... ഒരു കാര്യം, തൊടുപുഴയെ മാത്രം പറയരുത്‌. ങ്ങാ...
ഞങ്ങളു നല്ല തൊടുപുഴക്കാരു ഭാര്യക്കു ഭാര്യ എന്നും ഭരണിക്കു ഭരണി എന്നും തന്നെയാ പറയുന്നത്‌. ചിലപ്പോ മാത്രം ഭാവിക്കു ഫാവി എന്നായി പോവുമെന്നു മാത്രം. ;)
ഉമേഷ്ജി പറഞ്ഞതാ കറക്ട്‌, ഇതിനെയൊക്കെ തിരുത്താന്‍ പോവുന്ന നേരത്ത്‌ രണ്ടു വാഴ വച്ചാല്‍.... അല്ലാ പിന്നെ.

Santhosh said...

ഇനി ഈ ലേഖനമൊന്നു വെടുപ്പാക്കിയെടുത്തു വായിക്കണം. എന്നിട്ടുവേണം എന്താണുദ്ദേശിച്ചതെന്നു മനസ്സിലാക്കാന്‍... :)

Haree said...

:)
അപ്പോള്‍ ഞാന്‍ പോയി ഒന്നു വിശ്രമിക്കട്ടെ!
ഇതൊക്കെയിങ്ങനെ വാരിവലിച്ചെഴുതി നേരം കളയാണ്ടും ചെയ്യാവുന്ന കാര്യാ അതേ... ;)

അപ്പോള്‍ ബെസ്റ്റ് ഭാഷ എവിടുത്തേതാണെന്ന് ഇനീം ‘ഞാന്’ സംശയമുണ്ടെങ്കില്‍ പറഞ്ഞുതരാം... ആലപ്പുഴ ഭാഷയാണ് ഏറ്റം ബെസ്റ്റ് ഭാഷ... :P

സംശയങ്ങള്‍:
• ചെരുവമാണോ ചരുവമാണോ?
• (രാജിനോട്) അപ്പോ ആനയെന്തേ ചെരിയണേ?
• ‘കല്ല്യാണം’ ഇതെന്താ സംഭവം?
അങ്ങിനെ ഇരിക്കുമ്പോള്‍ തിരുവനന്തപുരത്ത്കാര്‍ ഒരു രാജാവോ വര്‍മ്മയോ നമ്പൂതിരിയോ അങ്ങിനെ എന്തോ ഒരു കൂടിയ ടീംസ് - പേര് സീമ? (ഇതു വായിച്ചപ്പോള്‍ ‘ചതിക്കാത്ത ചന്തു’വില്‍ രാജാവിന്റെ പേര് ശശി എന്നു പറഞ്ഞ തമാശ ഓര്‍മ്മ വന്നു! (ഡിസ്ക്ലൈമര്‍: സീമയെന്ന പേരിലെ ജാതിയെക്കുറിച്ചു ചര്‍ച്ച ചെയ്തതല്ലേ... ആ പേരും ആര്‍ക്കും ആവാം... ആ തമാശ ഓര്‍മ്മ വന്നു, അതു പറഞ്ഞൂന്നുമാത്രം. :))
• ഇനീം സംശയങ്ങളുണ്ട്... ബട്ട് സമയമില്ല... അപ്പോള്‍ ഞാന്‍ പൂവാ...
--

നന്ദന്‍ said...

ഹരീ പറഞ്ഞതാണ്‌ ശരി.. ആലപ്പുഴ ഭാഷ ഏറ്റവും ബെസ്റ്റ്‌ ഭാഷ!! :)

ഞാന്‍ പാലക്കാട്ട് പഠിച്ചിരുന്നപ്പോള്‍ ഒരു കൂട്ടുകാരന്‍ "വേണുവേട്ടന്‍" എന്ന്‌ വിളിക്കുന്നത്‌ കേട്ട്‌ ചിരിച്ച്‌ ചിരിച്ച്‌ മണ്ണൂകപ്പി.. അവന്‍ വിളിച്ചത്` "വ്വാണൂവേട്ടാ".. :)

ഒ ടോ: സലിം കുമാര്‍ - - "ലുക്ക്‌ ഇല്ലെന്നേയുള്ളൂ.. ഭയങ്കര ബുദ്ധിയാ.. " :) <--(സ്മൈലി സ്മൈലി!!)

ജ്യോതിര്‍മയി /ज्योतिर्मयी said...

ഹ ഹ ഹ ഇഞ്ചീ, ഈ അല്‍ക്കുല്‍ത്ത് എന്നാല്‍ ‘അവിയല്‍’മലയാളമാണോ?
കാളന്‍ മലയാളം, സാമ്പാര്‍മലയാളം, പുളിയിഞ്ചിമലയാളം, ഓലന്മലയാളം എന്നൊക്കെയാ ഞാന്‍ ഗവേഷണം ചെയ്തുകണ്ടുപിടിച്ച മലയാളങ്ങള്‍. ഇഞ്ചിമലയാളോമുണ്ട് :) ഇതൊന്നും കേട്ടിട്ടില്ലേ?

പിന്നെ എനിയ്ക്കേറ്റവും ഇഷ്ടമുള്ള ഒരു മലയാളമുണ്ട്, പേരു ഞാന്‍ ഇവിടെ പറയില്ല, എന്റെ സ്വന്താ:)

[വാഴവെച്ചു :) ഇനി ഒരു വാക്കുപറയട്ടേ? വിശാലമായ നാടുള്ളവരാ നിങ്ങളേപ്പോലുള്ളവര്‍. എന്തിനാ ‘ഠ’ വട്ടം പോലെ ഒരു നാടും പേരുമൊക്കെ? malayaaLi paRayunnathokke malayaaLam, athrannE, athippo vENenkil inmgliishilum paRayaam :)

ജ്യോതിര്‍മയി.

കണ്ണൂരാന്‍ - KANNURAN said...

അക്ഷരം വിഴുങ്ങുന്ന കണ്ണൂര്‍ ഭാഷ തന്നെ കേമം, ബ്രാന്‍ഡ് അമ്പാസഡര്‍ നായനാരും.. ഈ അല്‍ക്കുല്‍ത്ത് ഭാഷ പ്രയോഗിക്കുന്നവരുടെ മക്കളേതു ഭാഷ സംസാരിക്കും?

ഞാന്‍ ഈട്‌ന്ന് ബേം കീഞ്ഞു പാഞ്ഞു. :)

സു | Su said...

ഞാന്‍ ആ മേമേടെ ആളാ. എന്റെ കുടുംബത്തില്‍ത്തന്നെ ഏറ്റവും “വൃത്തികെട്ട” മലയാളം പറയുന്നത് ഞാനായിരിക്കും. എന്റെ സഹോദരങ്ങളും കസിന്‍സും ഒക്കെ അവരവരെ കല്യാണം കഴിച്ചുകൊണ്ടുപോയിടത്തെ ഭാഷ നീട്ടിയും കുറുക്കിയും പറയുമ്പോ ഞാനങ്ങനെ അന്തം വിട്ടിരിക്കും. പക്ഷെ ഞാനിനി എവിടെപ്പോയാലും എന്റെ സ്വന്തം നാടന്‍ ഭാഷയേ പറയൂ. ബ്ലോഗിലൊക്കെ എഴുതിവെക്കുന്നതുപോലെയൊന്നുമല്ല അത്.

അനോണിമാഷ് said...

വെല്‍ ഇഞ്ചി ദീദീ, അവരൊക്കെ അങ്ങനെ പലതും സേ ചെയ്യട്ടേ, വെറുതേ പോസ്റ്റിട്ട് ടൈം വേസ്റ്റ് ചെയ്യാതെ, ആസ് യൌ സെഡ് , ഗോ ആന്റ് ടെയ്ക് എ തൂമ്പാ ആന്റ് നാലു കോക്കനട്ട് ട്രീയുടെ മൂട് കെളക്കൂ. യു നോ! ആരാ പറഞ്ഞേ ഔര്‍ ഫാഷ ഈസ് നോട്ട് നല്ലതെന്ന്? ഈവെണ്‍ എന്റെ ഫാഷയും ഇങ്ങനെയായത് ഞാന്‍ ഒരാഴ്ച യുക്കേ ഐ മീന്‍ ബ്രിട്ടനില്‍ സ്റ്റേ ചെയ്തതു കൊണ്ടാണ്. ദേര്‍ ഇസ് നത്തിങ് മോശം ഇന്‍ ഇറ്റ്!

Latheesh Mohan said...

ഈ ഓട്ടോ റിക്ഷയില്‍ കയറിയാല്‍ തമിഴു വരുന്ന രോഗം സാര്‍വത്രികമായി കാണപ്പെടുന്നതാണോ? എനിക്കീ അസ്കിത കുറേക്കാലമായി ഉണ്ട്. ഞാന്‍ കണ്ടതില്‍ വെച്ചേറ്റവും മാന്യനായ ഓട്ടോക്കാരന്‍ രജനീകാന്ത് ആയതിനാല്‍ എനിക്കു മാത്രമേ ഈ രോഗം ഉള്ളൂ എന്നാണ് കരുതിയിരുന്നത് :)

കള്ളു കുടിച്ചിരുന്ന കാലത്ത് ഞാന്‍ അസലായി ഫ്രഞ്ച് പറയുമായിരുന്നു. ഇപ്പോള്‍ മറന്നു.

നല്ല എഴുത്ത് ഇഞ്ചീ.

ഗുപ്തന്‍ said...

നന്നായി.

-സ്വന്തമായൊരു ഭാഷ ഇല്ലാതായിപ്പോയ വേറൊരുത്തനാണ് ഞാനും. നാട്ടിലെതന്നെ കള്‍ചറല്‍ അവിയലുകളായ ഹോസ്റ്റലുകളില്‍ എന്തുമലയാളമാണ് സംസാരിച്ചു ശീലിക്കുക?

തമനു said...

ദേ മദ്ധ്യതിരുവിതാംകൂറുകാരെ കുറ്റം പറയാന്‍ ആകെപ്പാടെ ഒരു ‘ഫ’ അല്ലേ ഉള്ളൂ നിങ്ങക്ക്..? അതും കോട്ടയം, ചങ്ങനാശേരി വരെയൊക്കെയേ ഉള്ളൂ... തിരുവല്ല, പത്തനംതിട്ടയൊക്കെ എന്നാ നല്ല ഭാഷയാണെന്നറിയാമോ .. !!!

ഉമേഷ്ജി ഇതൊന്നുംകേട്ടില്ലേ...? :)

പ്രിയംവദ-priyamvada said...

ഹോസ്റ്റെലില്‍ ഒന്നാം വര്‍ഷത്തില്‍ ഞങ്ങള്‍ക്കും ഇതൊരു തര്‍ക്ക വിഷയമായിരുന്നു..:)

പക്ഷെ സാരമില്ല, ഇഞ്ചിയെ ...കേരളാമോഡെലിന്റെ ഭാവിയെ പറ്റിയുള്ള ശാസ്ത്രസാഹിത്യ പരിഷതിന്റെ പുതിയ പഠനത്തിലെ ഒരു കണ്ടെത്തല്‍ ,പ്രദേശിക ഭാഷ വ്യതായാസങ്ങള്‍ മാഞ്ഞു കൊണ്ടിരിക്കുകയാണെന്നും ടി വി മലയാളം'" അതി വേഗം കേരളം കീഴടക്കി കൊണ്ടിരിക്കുന്നു എന്നുമാണു....:)

Jo said...

inchipeNNE,

Read your post about my post and I enjoyed it totally. It was amazing to see the length of your post though, because you have mentioned in your post that it is my mention about Ranjini Haridas and M G Sreekumar that made you write such a lengthy post, but my mention to the said 'celebrities' was in just one paragraph (which you called a 'bahaLam').

However, it seems to me that you did not take into consideration about the reasons I had put forth about my complaints about Ranjini. It is hard for me to believe a person who was born and brought up in Kerala, who spent only an year in Bangalore and one-and-a-half years stay in UK (as per a The Hindu article) became this much foreign to speak in Manglish. I have friends/colleagues who studied in UK and people who were born, brought up and living there. Same goes with some of the Malayali friends in USA, Canada and in a couple of other countries too. So it is not about staying away from Kerala and having different linguistic influences.

But it is about what YOU call "smartness". Speaking in Manglish is smart, or being proud to say "enikk~ malayALam koracch koracchE ariyU" is smarter. We live in a state which is full of such Manglish lovers and where only people who speak in English gets respect and attention in the public/professional/social space in Kerala. That is what this is about. And as for the media, it should not propogate such things (the whole Manglish thing has gone too far to a state that now the print media is the only reliable source for good Malayalam). I am not advocating for pure malayALam in television though, as I know that samsaara bhaasha can be different from acchaTi bhaasha (oh, BTW, have you checked out my Malayalam blog? It is full of pucca Thrissurian naaTTu bhaasha). So it's okay up to a limit, but to fake it upto this level is not fair, considering there is no lack of good anchors who can handle the language very well (you might also want to check out the other reality shows like Voice of India Chotte Ustaad). That is what I said.

As for your comment about me being old in mind, I believe I am still young in mind. I do all the the things that boys do. I make fun trips with friends, I get boozed at occassional get-to-gethers, I make obscene jokes, sometimes I can easily get angry (you see that now?) and these must prove that I am still young in mind? :-P

Thanks for your advise about what I should do rather than worrying about language and stuff. But my worry is about people faking their language to show their 'smartness' and people like you who prefer the "smart Manglish". This mindset has made the lives of ordinary citizens tougher that they have to speak English to be treated rightly by a TTE, or a government official or even at restaurants. But what can I do apart from expressing my anger through a blog post? My housing plot do not have even one coconut tree, so I can't do anything as you advised. I would rather go ahead and watch a porno video file (of a former Manglish-er who appeared in Kiran TV and now acting in soap serials) that got transferred to my mobile from a friend and masturbate my frustation out. You know, that would be real boyish, young-in-mind thing, no?

BTW, I also wanted to tell you that I think blind allegiance to any 'ism' would make people so blind that they choose things with a veil - be it Communism, Marxism or let's say Feminism.

Inji Pennu said...

ജോ :)
First of all it was a self deprecating write-up. ജോയ്ക്ക് യൂക്കേയിലേയും യൂഎസിലേയും ആളുകളെ അറിയാവുന്നതുപോലെ കേരളത്തില്‍ പത്ത് പതിനഞ്ച് വയസ്സ് വരെ ഉണ്ടായാല്‍ പോലും കേരളം എന്താണെന്ന് അറിയാത്ത മലയാളം എന്താണെന്ന് ബസ്സിന്റെ ബോര്‍ഡ് വായിക്കാന്‍ മാത്രം അറിയുന്ന ധാരാളം കുട്ടികളെ എനിക്കറിയാം. കേരളത്തില്‍ ജീവിച്ചാലും സോപ്പ് പെട്ടിക്കുള്ളില്‍ ജീവിക്കുന്ന കുടും‌ബങ്ങളേയും എനിക്കറിയാം. ജോ അറിയാത്ത കുറേ ജീവിതങ്ങളങ്ങിനെയുണ്ട്. അവര്‍ക്ക് ഇന്ന ദേശത്തോടോ ഇന്ന സംസ്ക്കാരത്തൊടോ ഒരു കൂറുമില്ല അറിയുകയുമില്ല. കിട്ടുന്നത് എടുത്തുപയോഗിക്കുന്നു.
ഇത് ഹെപ്പ് എന്ന് തോന്നുന്നത് ചെയ്യുന്നു. അത്രന്നെ. അതില്‍ കൂടുതല്‍ ഒന്നുമില്ല. അതിനെ ഞാന്‍ എന്റെ രൂപത്തില്‍ കോര്‍ത്ത് എഴുതിയതാണ്. അത്രേയുള്ളൂ.
മലയാ‍ളത്തില്‍ ഒരു സഞ്ചിയും തൂക്കി താടിയും ചൊറിഞ്ഞ് നടന്നാല്‍ ബുദ്ധിജീവിയാണെന്ന് വിചാരിക്കുന്ന ഒരു കൂട്ടരെപ്പോലെ തന്നെ ഇവരും. ഒരു വ്യത്യാസവുമില്ല. അവനവനു കൂള്‍ എന്ന് തോന്നുന്നതു ചെയ്യുന്നു. അല്ലാതെ യൂക്കേലൊന്നും പോണ്ട് നല്ല ഇംഗ്ലീഷ് ആക്സന്റ് കിട്ടാന്‍. അതൊക്കെ തെറ്റിദ്ധാരണയാണ്.

പിന്നെ പൊതുവേ ടിവിഷോകള്‍ അതിന്റെ വാല്യൂനേ ഞാന്‍ എടുക്കാറുള്ളൂ. എനിക്ക് രഞ്ചിനി സ്മാര്‍ട്ട് ആണെന്ന് തോന്നീട്ടുണ്ട്. ഫേക്ക് ചെയ്യാണെന്ന് എന്നൊന്നും തോന്നീല്ല. അല്ല, ആണെങ്കിലും അതൊരു എന്റ്രടെയ്ന്മെന്റ് ഷോ എന്ന് മാത്രമേ എനിക്കുള്ളൂ. It never bothers me. സുരേഷ് ഗോപി സിനിമേല്‍ കാച്ചിവിടുന്ന ഇംഗ്ലീഷും ഒക്കെ പോലെ തന്നെ ജസ്റ്റ് ഫോര്‍ എന്റര്‍ടേന്മെന്റ്.

അല്ലാതെ അതൊക്കെകൊണ്ട് കേരള ഭാഷ തകര്‍ന്നടിയുമെന്നോ ഒന്നും ഞാന്‍ വിശ്വസിക്കുന്നില്ല. അതിലും എനിക്ക് തോന്നുന്നത് മലയാളം ഇപ്പോള്‍ സ്കൂളില്‍ പഠിപ്പിക്കേണ്ട എന്നൊരു നിലപാടിനോടാണ്. എല്ലാവരും cbse സില‍ബസ്സ് എടുക്കുന്നതുകൊണ്ട്.

ജോനെ ക്രിട്ടിസൈസ് ചെയ്യുമ്പൊ ജോ തിളക്കുന്നതു കണ്ടോ? :) അപ്പൊ രഞ്ജിനിയെ പറയുമ്പോ ഞാനും എന്തെങ്കിലും ഒക്കെ പറയണ്ടേ?
പിന്നെ ജോനെയൊന്നുമല്ല ഞാന്‍ old mind set എന്ന് ഉദ്ദേശിച്ചത്. അവരൊക്കെ ആദ്യാദ്യേ ഈ പോസ്റ്റില്‍ കമന്റീട്ടിണ്ട് :) അതു വെര്‍തേ അവരെ ചൊറിഞ്ഞതാണ്. ഇതിനു മുന്‍പ് ഇതുപോലെ മെയിലിലും ബ്ലോഗിലും ഉണ്ടായിട്ടുള്ള കോലാഹലങ്ങള്‍
ഒരു നേരംബോക്ക് പോലെ പറഞ്ഞതാണ്. പക്ഷെ പുതിയ കുട്ടികള്‍ ചെയ്യുന്നതൊക്കെ തെറ്റ് എന്നൊരു പഴ്യ മനോഭാവം എപ്പോഴും ജെനറേഷന്‍സ് ആയിട്ടുണ്ട് താനും. അതിനെ പൊതുവേ പറഞ്ഞതാണ്.

പിന്നെ കമന്റ് എഴുതുമ്പൊ അല്പം ഒന്ന്
'personal private' കാര്യങ്ങളില്‍ ഒന്ന് കണ്ട്രോള്‍ ചെയ്യണേ. ഒന്നൂല്ലെങ്കിലും നമ്മള്‍ മലയാളികളല്ലേ? ;)

പിന്നെ അമേരിക്കേലായാലും എന്റെ പറമ്പില്‍ തെങ്ങുണ്ട്, കരിവേപ്പിലയും. :)

സുനീഷ് said...

എന്തൊക്കെയാണെങ്കിലും ഞങ്ങള്‍ കോട്ടയംകാരുടെ ഭാഷയാണ്‍ കറക്ട്. പിന്നെ അച്ചടി ഭാഷയായത് കൊണ്ട് നീട്ടിയും കുറുക്കിയും പറഞ്ഞും കേട്ടും ശീലിച്ചവര്‍ക്ക് കോട്ടയം ഭാഷ കേള്‍ക്കുമ്പോള്‍ കടിച്ചു തിന്നാന്‍ വരുന്നതു പോലെ തോന്നുമെന്ന് എന്‍‌റെ കൂട്ടുകാര്‍ തന്നെ പറഞ്ഞു കേട്ടിട്ടുണ്ട്.

Jo said...

ജോനെ ക്രിട്ടിസൈസ് ചെയ്യുമ്പൊ ജോ തിളക്കുന്നതു കണ്ടോ? :) അപ്പൊ രഞ്ജിനിയെ പറയുമ്പോ ഞാനും എന്തെങ്കിലും ഒക്കെ പറയണ്ടേ?

I speak for myself and here I am. And with reasons that I mentioned in the comments section of my post and your post. But I don't understand why you are provoked when I talked about Ranjini. Is she in anyway related to you?


പിന്നെ കമന്റ് എഴുതുമ്പൊ അല്പം ഒന്ന്
'personal private' കാര്യങ്ങളില്‍ ഒന്ന് കണ്ട്രോള്‍ ചെയ്യണേ. ഒന്നൂല്ലെങ്കിലും നമ്മള്‍ മലയാളികളല്ലേ?


Why shouldn't a Malayali talk about masturbation? I made an open statement about what I would do rather than what you had advised to do. Let's talk about masturbation. I heard lack of good sex causes frustration in an adult's life. As a bachelor who wouldn't go buy sex out in the streets, I compensate it with masturbation (I don't understand why such a youngster like you act like an oldie in this matter).

രാജ് said...

രഞ്ജിനി മോശം മലയാളം പറേണൂ, ഒട്ടുമിക്ക ആളുകളും മോശം മലയാളമാണ് പറയുന്നത്. എന്നാല്‍ രഞ്ജിനിയെ പോലെ ആവാന്‍ കുട്ടികള്‍ പഠിക്കുന്നു (വിനോദയാത്ര എന്ന സിനിമ).തന്നിഷ്ടപ്രകാരമല്ലാതെ അങ്ങനെ ആയവരുണ്ട്, സോപ്പുപെട്ടി ഫാമിലികള്‍ എന്ന ഇഞ്ചിയുടെ ഉദാഹരണം പോലെ. നാടന്‍ സായിപ്പാകാന്‍ വളര്‍ത്തപ്പെടുന്നവര്‍. തൃശ്ശൂര്‍ക്കാര്‍ വളര്‍ത്തിയെടുക്കുന്ന തൃശൂര്‍ ആക്സന്റ് പോലെയാണ് ഇവരിലെ ഇംഗ്ലീഷ് ആക്സന്റ്. ഇംഗ്ലീഷ് എന്നൊരു നാടുണ്ടോ കേരളത്തില് എന്നൊന്നും ചോദിക്കല്ല്, ദേ ഉണ്ട് നമ്മുടെ ഉള്ളില്. ജോ ഇപ്പൊ മലയാളം ബ്ലോഗിനു ഇത്രയും റൈറ്റിങ് റ്റൂള്‍സ് ഉണ്ടായിട്ടും ഇംഗ്ലീഷ് കമന്റ് എഴുതീല്ലേ അത് പോലെ. അറബിയില്‍ മലയാളം എഴുതുന്നവരുണ്ട് അത് പോലെയൊക്കെ. എന്നാല്‍ ഇവരങ്ങോട്ടു മലയാളത്തെ വിഴുങ്ങുകയൊന്നുമില്ല. എന്നാല്‍ തൃശൂര്‍ക്കാരും വിഴുങ്ങിയേനെ. പിന്നെ ആള്‍ക്കാ‍ര്‍ അനുകരിക്കുന്നത് വള്ളുവനാടനേം മംഗ്ലീഷിനേം ആണ്, ആഢ്യമായത് എന്നു തോന്നുന്നതിനെയൊക്കെ ആളുകള്‍ അനുകരിക്കും. ആ തോന്നല്‍ മാറ്റിയെടുക്കുകയാണ് വേണ്ടത്, മലയാളം ഒന്നിനേക്കാളും മേന്മ കുറവുള്ളതല്ല, മലയാളത്തിലെ ഒരു ഡയലക്റ്റും മറ്റൊന്നിനേക്കാള്‍ മോശമല്ല. ഒരിക്കല്‍ റൂളിങ് ക്ലാസ് ഇംഗ്ലീഷ് ഉപയോഗിച്ചതുകൊണ്ട് ഇംഗ്ലീഷ് വകഭേദങ്ങള്‍ക്ക് ആഢ്യത്വമുണ്ടെന്ന് തോന്നിപ്പോവുകയാണ് (മലയാളം ഭരണഭാഷ ഇപ്പോഴും പൂര്‍ണ്ണമായി ആയിട്ടില്ല, ആരൊക്കെ അതിനു വേണ്ടി ശ്രമിക്കുന്നുണ്ട്?). സിനിമയില്‍ വള്ളുവനാടന്‍ ഭാഷ ഉപയോഗിച്ച കഥാപാത്രങ്ങളുടെയത്ര ആഢ്യത്വം സ്വന്തം ഭാഷയില്‍ തങ്ങള്‍ക്കുണ്ടെന്ന് ഓരോരുത്തരും കരുതിത്തുടങ്ങിയാല്‍ മതി.

മേമ്മയുടെ ഷോക്ക്‍ട്രീറ്റ്‌മെന്റില്‍ ഇഞ്ചി സ്വന്തം ഭാഷയിലേയ്ക്ക് തിരികെ വീണത്, ഈ കുറിപ്പിന്റെ ആ സാരാംശം വായിച്ചെടുക്കുവാന്‍ എവിടെയാണ് പിഴയ്ക്കുന്നത്? രഞ്ജിനിക്കും മറ്റു റ്റീവി ഹോസ്റ്റുകള്‍ക്കും ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കാവുന്നതാണ്, എന്നാല്‍ ജനിച്ചു വളര്‍ന്ന രീതികള്‍ കൊണ്ടു (അല്ലാത്തവരോടും) മംഗ്ലീഷ് സംസാരിക്കുന്നവരോട് നിങ്ങളെപ്പോലെ സംസാരിക്കുന്ന ഒരുവള്‍ ബിച്ച് ആണെന്നും അവളുടെ പോര്‍ണോ ക്ലിപ്പ് ഞാന്‍ കണ്ടിട്ടുണ്ടെന്നും കയര്‍ത്തിട്ട് കാര്യമില്ല, തേക്കിന്‍‌കാടു മൈതാനിയില്‍ നല്ല അരിമാര്‍ക്കറ്റ് തൃശൂര്‍ ഭാഷ പറയുന്ന വേശ്യകളുണ്ട്, കുളപ്പുള്ളിയും ഷൊര്‍ണൂരും ഉള്‍പ്പെടുന്ന വള്ളുവനാട്ടുഭാഗം സകല ലോ‍റി ഡ്രൈവര്‍മാര്‍ക്കും പരിചയമാണെന്ന് അശ്ലീ‍ലചൊല്ലുണ്ട്. അതൊക്കെ പറയുന്നത് ഹേറ്റ്രഡ് മാത്രമേ ആവുകയുള്ളൂ, മലയാളമാവില്ല.

ഗള്‍ഫില്‍ ജനിച്ചു വളര്‍ന്ന ഒരു മലയാളിപ്പയ്യന്‍, മംഗ്ലീഷ് സംസാരഭാഷ , സന്ദര്‍ഭവശാല്‍ എന്റെ സുഹൃത്ത് ദുബായില്‍ നിന്ന് ഇംഗ്ലണ്ടില്‍ പഠിക്കാന്‍ പോയിരുന്നു. കഴിഞ്ഞാഴ്ച അവന്‍ എമിരേറ്റ്സിന്റെ ബിസിനസ് ക്ലാസില്‍ മടങ്ങിവന്നു, എന്നെ ഫോണ്‍ വിളിച്ച് നിറുത്താതെ അവന്‍ ശീലിച്ചെടുത്ത ബ്രിട്ടീഷ് ആക്സന്റില്‍ (മിനുറ്റിന് നാല് എഫ് വേര്‍ഡ് അടക്കം) വര്‍ത്തമാനം പറഞ്ഞു. അവനു കറപുരളാത്ത സൌഹൃദം എന്നോടുണ്ട്, അവനോട് ഞാന്‍ പറഞ്ഞു നിന്റെ ഇംഗ്ലീഷ് ആക്സന്റ് ബോറാണ് നീ ഈസ്റ്റ് ലണ്ടനിലെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ഒപ്പമാവും താമസിക്കണേന്ന്, അവന്‍ ചിരിച്ചു. അവന്റെ അപ്പനു ജാതകത്തിലെ പുളിയിലക്കരയോളം എന്ന പാട്ടുവേണമെന്ന് പറഞ്ഞു. ഞാനത് പഴേ ഒരു കളക്ഷനില്‍ നിന്ന് തപ്പിയെടുത്തു കൊടുത്തു. ഞങ്ങളൊരുമിച്ച് Juno എന്നൊരു സിനിമ കണ്ടു, പിന്നെ പിരിഞ്ഞുപോയി. അവന്റെ മലയാളം ആക്സന്റ് മലയാളത്തെ നശിപ്പിക്കുമെന്ന് ഞാന്‍ കരുതാറില്ല, അവനു മറുപടി എനിക്കറിയാവുന്ന ഞാന്‍ ശീലിച്ച വള്ളുവനാടന്‍/മുസ്ലീം സങ്കര മലയാളത്തില്‍ ഞാന്‍ പറയും. പണ്ട് അവന്റെ വണ്ടിയിലിരുന്ന് ലോങ് ഡ്രൈവിനു പോകുമ്പോള്‍ ഞങ്ങള്‍ ലജ്ജാവതിയേ എന്ന പാട്ടു മാത്രമാണ് പ്ലേ ചെയ്തിരുന്നത്.

Ziya said...

തമനു പറഞ്ഞത് തന്നെയാ ശരി. കോട്ടയംകാര്‍ ഊറ്റം കൊള്ളേണ്ട.
“എന്നതാന്നേ, എന്നാന്നേ, അപ്പറേ, അല്ലായോ...“ ഇതിനേക്കാളും മെച്ചം ദേ കോട്ടയം ചങ്ങനാശ്ശേരി കഴിഞ്ഞ് ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, ഹരിപ്പാട് മേഖലകളിലെ (പത്തനം തിട്ടയുടെ ചില ഭാഗങ്ങളും, എലന്തൂരുള്‍പ്പടെ ! ) വടിവൊത്ത മലയാളം തന്നെയാണ് അല്ലിയോ തമനൂച്ചായാ? :)

പിന്നെ ‘ഫ’, ‘എന്തുവാ’ ‘അല്ലിയോ’, ‘ഇല്ലിയോ’...
അല്ല പൂര്‍ണ്ണത എന്നത് മനുഷ്യനു കൈവരിക്കാന്‍ പറ്റുന്ന കാര്യം വല്ലതുമാണോ!!! :):)

Jo said...

പെരിങ്ങോടന്‍ വേവലാതിപെട്ട സ്ഥിതിക്ക്‌ ഇത്തവണത്തെ കമണ്റ്റ്‌ ഇംഗ്ളീഷില്‍ തന്നെയാവട്ടെ. നേരത്തെ ഇംഗ്ളീഷില്‍ കമണ്റ്റാന്‍ കാരണം വരമൊഴി തുറന്ന്‌ ടൈപ്പ്‌ ചെയ്ത്‌ പിന്നെ യൂണീകോഡിലേക്ക്‌ എക്സ്പോറ്‍ട്‌ ചെയ്ത്‌ അവിടന്ന്‌ വീണ്ടും ബ്റൌസറിണ്റ്റെ വ്യൂ സോഴ്സ്‌ നോക്കി ടെക്സ്റ്റ്‌ കോപ്പി ചെയ്യാനുള്ള ബദ്ധപ്പാടാണ്‌. ഇപ്പോ ഓഫീസിലാണെങ്കിലും ഊണ്‌ കഴിഞ്ഞ നേരമായത്‌ കൊണ്ട്‌ അതും ശ്രമിക്കാം.

എണ്റ്റെ ബ്ളോഗ്‌ ഭാഷ ഇംഗ്ളീഷാണ്‌. വേണമെന്ന്‌ വച്ചിട്ടു തന്നെ. ഭാഷ ഇംഗ്ളീഷാവുമ്പോ അതിരുകള്‍ കുറച്ചു കൂടെ വിശാലമാവും, അങ്ങനെ അതിരുകള്‍ വിശാലമാവുമ്പോള്‍ പല നാടുകളിലുള്ള പല തരം ആളുകളെ പരിചയപ്പെടാനും അതു വഴി കുറെയൊക്കെ കാര്യങ്ങള്‍ മനസ്സിലാക്കാനും പഠിക്കാനും പറ്റും. നമ്മുടെ ചിന്തകളും ആശയങ്ങളും കൂടുതല്‍ ആളുകളിലേക്ക്‌ പങ്കു വക്കാനും അത്‌ സഹായിക്കും. സ്കൂളില്‍ നിന്നോ, പ്റീ-ഡിഗ്രിക്ക്‌ ശേഷം പഠിപ്പ്‌ നിറ്‍ത്തി പോന്ന കോളേജില്‍ നിന്നോ ഇംഗ്ളീഷ്‌ ഭാഷയെ അനായാസം കൈകാര്യം ചെയ്യാനുള്ള ഒന്നും കിട്ടിയിട്ടില്ല. പിന്നീട്‌ ചെന്ന്‌ പെട്ടത്‌ തട്ടാന്‍ പണിയിലാണ്‌. അങ്ങിനെ ജോലി ചെയ്യുന്ന കാലത്താണ്‌ അല്‍പം മുറി ഇംഗ്ളീഷെങ്കിലും കയ്യിലുള്ളവറ്‍ക്ക്‌ സമൂഹത്തിലുള്ള ഗമ കണ്ടത്‌. ബ്ളോഗ്ഗിങ്ങും ഒരു അളവു വരെ ഈ ഇംഗ്ളീഷ്‌ ഭാഷാപോഷണത്തിനുള്ള ഉപാധിയായിട്ടാണ്‌ ഞാന്‍ കാണുന്നത്‌.

പക്ഷേ മലയാളത്തില്‍ ഒരു പോഡ്കാസ്റ്റും ഒരു ബ്ളോഗുമുണ്ട്‌. പോഡ്കാസ്റ്റില്‍ മലയാളത്തിനോട്‌ പരമാവധി നീതി പുലറ്‍ത്താന്‍ ശ്രമിക്കാറുണ്ട്‌. ഒരു പഴയ കാല കോളേജ്‌ മാഗസിന്‍ ശൈലിയിലുള്ള ഭാഷ അവതരിപ്പിക്കാറില്ലെങ്കിലും. മലയാളം ബ്ളോഗ്‌ ആവട്ടെ പലരും പറഞ്ഞധിക്ഷേപിക്കുന്ന പ്റാദേശിക ഭാഷാ ശൈലിയില്‍ നിന്ന്‌ കൊണ്ടുള്ള ഒരു സ്വത്വ പ്റഖ്യാപനമാണ്‌. അതിന്‌ വലിയൊരു സ്വാധീനമായത്‌ സാറ ടീച്ചറുടെ "ആലാഹയുടെ പെണ്‍മക്കളിലെ" ഭാഷയും. ഇത്റയും പറഞ്ഞത്‌ ഇതൊക്കെ വായിക്കുന്ന ചിലറ്‍ക്ക്‌ ഉണ്ടാകാവുന്ന "ഇവനെന്താ മലയാളത്തില്‍ ബ്ളോഗാത്തേ" എന്ന്‌ ചോദിക്കാവുന്നവറ്‍ക്കുള്ള ഒരുത്തരമായിട്ടു കൂടിയാണ്‌. ഈയടുത്ത്‌ അങ്ങിനെ ഒരു കമണ്റ്റ്‌ വന്നിരുന്നു എണ്റ്റെ ബ്ളോഗില്‍.

ഇനി രാജ്‌ പറഞ്ഞതിലേക്ക്‌. തൃശ്ശൂറ്‍ക്കാരോ തിരുവനന്തപുരത്തുകാരോ കോഴിക്കോട്ട്കാരോ 'വളറ്‍ത്തി എടുക്കുന്ന' ഒന്നല്ല, അവരുടെ സംസാര ഭാഷ. സ്കൂളില്‍ മലയാളം പഠിക്കുന്നതിനു മുന്‍പേ തന്നെ പഠിഞ്ഞതാണത്‌. സംസാര ഭാഷ ശുദ്ധ മലയാളമാവണമെന്ന്‌ ഞാന്‍ ഒരിക്കലും വാദിക്കുകയുമില്ല. പക്ഷേ മാധ്യമങ്ങള്‍ ഭാഷ കൈകാര്യം ചെയ്യുമ്പോള്‍ ഭാഷയോട്‌ പരമാവധി നീതി പുലറ്‍ത്തേണ്ടതുണ്ടെന്നാണ്‌ എണ്റ്റെ വിശ്വാസം. ഐ. ബി. എന്നിലോ എന്‍. ഡി. ടി. വി.യിലോ നമ്മുടെ സംസാര ഭാഷയില്‍ വരാറുള്ള actually-ഓ, "means"-ഓ ഒക്കെ കടന്ന്‌ വന്നാലുണ്ടാകാവുന്ന അരോചകത്വം ആലോചിച്ച്‌ നോക്കുക.ഭാഷ ശുദ്ധമായ രീതിയില്‍ കേള്‍ക്കുന്നത്‌ തന്നെ ഒരു ഉള്‍പ്പുളകം ഉണ്ടാക്കും. അത്‌ മലയാളമായാലും തമിഴായാലും (ഇരുവറ്‍ സിനിമയിലെ തമിഴ്‌ കേട്ടിട്ട്‌ തമിഴ്‌ പഠിക്കാന്‍ ഒരു കൊതിയുണ്ടായിരുന്നു) ഇംഗ്ളീഷായാലും.

തൃശ്ശൂരില്‍ നടക്കുന്ന ഒരു സമ്മേളനത്തില്‍ തൃശ്ശൂറ്‍ക്കാരന്‍ പോലും "ആ മനുഷ്യന്‍" എന്നതിന്‌ "ആ ഗെഡി", അല്ലെങ്കില്‍ "ആ ചുള്ളന്‍", "ആ മറ്റേ ഡാവില്ലേ" എന്നൊന്നും പറയില്ല. അങ്ങിനെ പറഞ്ഞാല്‍ ഒരു തൃശ്ശൂറ്‍ക്കാരന്‌ പോലും അതു അരോചകമായി തോന്നാം.

രന്‍ജിനിയെ പോലെയാവാന്‍ കുട്ടികള്‍ പഠിക്കുന്നതും, അതിന്‌ രന്‍ജിനിയുടെ മംഗ്ളീഷ്‌ വഴിയൊരുക്കുന്നതും ഒരു പക്ഷേ ആത്യന്തികമായി രന്‍ജിനിയുടെ കുറ്റം തന്നെയാവണമെന്നില്ല, മംഗ്ളീഷില്‍ അഭിമാനിക്കുകയും അതിനെ ബഹുമാനിക്കുകയും ചെയ്യുന്ന മലയാളികള്‍ക്ക്‌ രന്‍ജിനിയും രന്‍ജിനിയുടെ ഭാഷയും മതി എന്ന ഏഷ്യാനെറ്റിണ്റ്റെ തീരുമാനമാവാം. ഇവിടെ കുറ്റക്കാറ്‍ ഏഷ്യാനെറ്റും കിരണ്‍ ടി. വിയും പോലുള്ള ചാനലുകള്‍ ആവാം. പക്ഷ്‌ രന്‍ജിനിയെങ്കിലും തണ്റ്റെ ഭാഷയുടെ അരോചകത്വം തിരിച്ചറിയേണ്ടതുണ്ട്‌. രന്‍ജിനി സ്റ്റൂഡിയോക്ക്‌ പുറത്ത്‌ എന്തു സംസാരിക്കുന്നു, എങ്ങിനെ സംസാരിക്കുന്നു എന്നത്‌ എനിക്ക്‌ അറിയേണ്ടതില്ല. മംഗ്ളീഷിണ്റ്റെ വളറ്‍ച്ചക്കുള്ള കുത്തിവെപ്പിനെ കുറിച്ചാണ്‌ ഞാന്‍ പറഞ്ഞതും പറഞ്ഞുകൊണ്ടിരിക്കുന്നതും.

പ്റസ്താവനകളെ വ്യഖാനിക്കുമ്പോള്‍ ഒരു ചെറിയ തെറ്റു പോലും അബദ്ധജടിലമായ പുനറ്‍വ്യഖ്യാനങ്ങള്‍ക്ക്‌ കാരണമായേക്കും. അതു കൊണ്ട്‌ പറയട്ടെ, മംഗ്ളീഷില്‍ സംസാരിക്കുന്നവരെല്ലാം "ബിച്ചസ്‌" ആണെന്ന്‌ ഞാന്‍ പറഞ്ഞതിന്‌ അറ്‍ത്ഥമില്ല (പെരിങ്ങോടണ്റ്റെ "തേക്കിന്‍കാട്‌ വേശ്യയുടെ അരി മാര്‍ക്കറ്റ്‌ ഭാഷയെ കുറിച്ചുള്ള വേവലാതി അങ്ങിനെയൊരു തെറ്റിദ്ധാരണ കൊണ്ടാണെന്ന്‌ തോന്നിയതു കൊണ്ട്‌ പറയുകയാണ്‌). അതുപോലെ തന്നെ തെരുവ്‌ വേശ്യകള്‍ക്ക്‌ മാറ്‍ക്കറ്റ്‌ ഭാഷ മാത്റമേ അറിയാവൂ എന്ന ചിന്തയും വേണ്ട. പണ്ട്‌ ഞാന്‍ ഒരു ബേക്കറിയില്‍ ജോലിക്ക്‌ നിന്നിരുന്ന കാലത്ത്‌ തൊട്ടടുത്തുള്ള കനാല്‍ തീരത്ത്‌ കുടിലു വച്ചിരുന്ന ഒരു ചിന്നമ്മ ചേച്ചി (ശരിയായ പേരല്ല) പലഹാരങ്ങള്‍ വാങ്ങാന്‍ വരാറുണ്ടായിരുന്നു. അവരോട്‌ സംസാരിക്കുമ്പഴൊന്നും സഭ്യതയുടെ അതിരുകള്‍ അവറ്‍ ഭാഷയിലോ പെരുമാറ്റത്തിലോ ലംഘിച്ച്‌ കണ്ടിട്ടില്ല (വേശ്യ എന്ന പേര്‌ തന്നെ അവരെ മനസ്സില്‍ കാണുമ്പോള്‍ പറയാന്‍ തോന്നുന്നില്ലെന്നത്‌ സത്യം). പിന്നെ പോണോ ക്ളിപ്പിണ്റ്റെ കാര്യം - അത്‌ സത്യമാണ്‌. ഇവിടെ 'കയറ്‍ക്കാന്‍' വേണ്ടി ഉണ്ടാക്കി പറഞ്ഞതല്ല. ഒന്നു കൂടി - ലോറി ഡ്രൈവറ്‍മാര്‍ക്ക്‌ വള്ളുവനാട്‌ മാത്റമല്ല, കേരളത്തില്‍, എന്തിന്‌, ഇന്ത്യയില്‍ തന്നെയുള്ള ഒട്ട്‌ മിക്കവാറും സ്ഥലങ്ങളും അവിടത്തെ ലോക്കല്‍ വേശ്യകളുമായുള്ള പരിചയവും ഉണ്ട്‌. ഹേട്റഡ്‌ അല്ലായിരുന്നുവെങ്കില്‍ അത്‌ വള്ളുവനാട്‌ മാത്റമായി ഒതുക്കരുത്‌.

ലജ്ജാവതിയെ കുറിച്ച്‌ എടുത്തു പറഞ്ഞത്‌ എന്തിനെന്ന്‌ മനസ്സിലായില്ല. എന്തായാലും പെരിങ്ങോടന്‍ പറഞ്ഞതു പോലെയുള്ള സുഹൃത്‌ യാത്റകളില്‍, പ്റാണസഖിയും, ലജ്ജാവതിയും, കിഷോ കുമാറും ഈഗിള്‍സും തുടങ്ങി, തെറിപ്പാട്ടുകള്‍ വരെ പാടാറുണ്ട്‌ ഞാന്‍.

രാജ് said...

ജോ ഇംഗ്ലീഷ് ബ്ലോഗിനോട് യാതൊരു എതിര്‍പ്പുമില്ല, ഞാന്‍ സ്ഥിരമായി വായിക്കാറുമുണ്ട്. ഇംഗ്ലീഷ് കമന്റിനെ കുറിച്ചാണ് പറഞ്ഞത്. മലയാളം ബ്ലോഗിനു ജോയ്ക്ക് ശീലമുള്ളതും എളുപ്പമുള്ളതുമായ ഇംഗ്ലീ‍ഷില്‍ കമന്റിട്ടു, അല്പം പരിശ്രമം മതിയായിരുന്നു മലയാളം കമന്റിടുവാന്‍. അതുപോലെ മംഗ്ലീഷ് സംസാരിക്കുന്നവരൊട് പ്രത്യേകിച്ചും കുറച്ച് കുറച്ചേ അറിയു എന്ന് പറയുന്നവരെ പഠിച്ച് വരാന്‍ പറയുകയാണ് വേണ്ടത് ഏഷ്യാനെറ്റും സൂര്യയുമൊക്കെ. ഏഷ്യാനെറ്റിനേയോ രഞ്ജിനിയേയോ അനുകൂലിക്കുവാനായിരുന്നില്ല എന്റെ കമന്റ് (ഞാന്‍ ടിവീ കാണാറില്ല) മംഗ്ലീഷ് ചിലര്‍ക്ക് സാഹചര്യങ്ങള്‍ നല്‍കിയതാകും ചിലര്‍ മേന്മയുള്ളതെന്ന് കരുതി എടുത്തണിയുന്നതാകും, ഇതില്‍ രണ്ടാമത്തെ കൂട്ടരോടുമാത്രമേ പ്രതികരിക്കേണ്ടതുള്ളൂ, അത് ചളിവാരിയെറിയലാകരുത്, കുറേകൂടെ ക്രിയാത്മകമായിരിക്കണം, ചുരുങ്ങിയത് ഒരു മലയാളം കമന്റിനോളമെങ്കിലും :-)

മംഗ്ലീഷിനെ കുറിച്ച് പറയുമ്പോള്‍ ഒരു മംഗ്ലീഷറുടെ പോര്‍ണോ ക്ലിപ് കണ്ടു എന്ന് പറയുന്നത് വ്യാഖ്യാനിച്ചെടുക്കേണ്ടത്ര ക്ലിഷ്ടതയുള്ളതൊന്നുമല്ല, പ്രത്യക്ഷത്തിലെ ഫീല്‍ ആണ് ഹേറ്റ്രഡ് എന്ന്.

അതുപോലെ എന്നെ പ്രസംഗത്തിനു കൊള്ളാഞ്ഞിട്ടാണാവോ പൊതുസദസ്സില്‍ സംസാരിക്കുമ്പോഴും എന്റെ ഭാഷ വളരെ പ്രാദേശികമാണ്.

ലജ്ജാവതി എനിക്കിഷ്ടമില്ലാത്തൊരു പാട്ടാണ്, എന്റെ സുഹൃത്ത് എന്നോടൊപ്പം എത്രതവണ അത് കേട്ടാലും (അത് അവന്റെ സ്വാഭാവികതയാണ്) എനിക്ക് കലാപമുണ്ടാക്കുവാന്‍ തോന്നുകയില്ല എന്നായിരുന്നു ഉദ്ദേശിച്ചത്.

Ziya said...

അവരവരുടെ സാഹചര്യങ്ങള്‍ കൊണ്ട് പഠിച്ചു വളര്‍ന്ന മലയാളമോ മംഗ്ലീഷോ മന്ദിയോ മമിഴോ ഇനിയേതെങ്കിലും അവിയലുണ്ടെങ്കില്‍ അതോ അതെല്ലാം അവരവരുടെ സ്വകാര്യമായ ചുറ്റുപാടുകളില്‍ ഒതുക്കുന്നത് തന്നെയാണ് അഭികാമ്യം. അതിനെ ആരും എവിടെയും ചോദ്യം ചെയ്യുമെന്ന് കരുതുന്നില്ല.

പൊതുസമൂഹത്തിന്റെ മുന്നിലേക്കെത്തുന്ന ഏതൊരു മാധ്യമത്തിലും ഇത്തരം അറിവില്ലായ്‌മയോ അതിനാട്യമോ അനുവദിക്കാനാവില്ല. അത് ഭാഷക്ക് അപമാനമാണ്.

ഇത്രയും ലളിതമാണ് കാര്യം. പെരിങ്ങോടനും ഇഞ്ചിക്കുമൊക്കെ ഇത് മനസ്സിലാവാഞ്ഞിട്ടാണോ !!

Inji Pennu said...

Jo,

Of course talk on your blog. But I said not on my blog about your personal private matter. I am least interested since this topic is not about sex or masturbation.

I have often found Malayalee men who think they are ‘cool’ often use the F words and all the swear words and dot their vocabulary with masturbation, sex etc everywhere to everyperson as if to portray they are ‘open’ and modern. Watching English movies might give that crude impression.

But living a big chunk of years of my life outside India, let me tell you gentlemen are supposed to watch their language in front of women and children and if they even say ‘shit’ they usually apologize. Now it is up to you to decide whether to be a gentleman or not.

That doesn’t mean I will be shocked if I hear those words, but that particular discussion is not necessary in this context. That’s all. In another context, it might make sense.
So kindly avoid it if you can. That's all I am asking for. Any further comments of that sort, will be deleted. Sorry.

Now to the topic, I just wanted to depict a different type of group of people who grew up in Kerala and Ranjini I felt is one among them – probably a misguided one about having an English accent mixed with Malayalam. That’s all. I was poking fun at her, people like me and others too who criticize her. If you didn’t get that from this post, I am sorry maybe it is my writing.

Jo said...

മലയാളം ഭാഷയില്‍ കമണ്റ്റിട്ടാല്‍ മാത്രമേ ക്രിയാത്മകമാവൂ എന്ന്‌ ആദ്യമായിട്ടാണ്‌ കേള്‍ക്കുന്നത്‌. ക്രിയാത്മകതക്ക്‌ ഏത്‌ ഭാഷയും വഴങ്ങും. കാരണം അത്‌ ഉള്ളില്‍ നിന്ന്‌ വരുന്നതാണ്‌. പുറത്തേക്ക്‌ വരുത്തേണ്ട സമയത്തേ അത്‌ പ്രകടിപ്പിക്കാന്‍ ഒരു മാധ്യമം ആവശ്യമുള്ളൂ. അവിടേയും മാധ്യമം ഭാഷ തന്നെ ആവണമെന്നില്ല (ഇത്തരം ഭാഷാ കടും പിടിത്തങ്ങളും മംഗ്ളീഷുകാരെ മംഗ്ളീഷിലേക്ക്‌ കൂടുതല്‍ അടുപ്പിക്കുന്നുണ്ട്‌ എന്നത്‌ മറ്റൊരു സത്യം). മലയാളത്തില്‍ കമണ്റ്റിടുക എന്നത്‌ 'അല്‍പം' പരിശ്രമം മാത്രം ആവശ്യമുള്ള സംഗതി അല്ല. ഞാന്‍ തൊട്ട്‌ മുന്‍പുള്ള എണ്റ്റെ കമണ്റ്റില്‍ പറഞ്ഞതു പോലെ.

മംഗ്ളീഷും, നല്ല നാടന്‍ മലയാളവും , തിരുവനന്തപുരം, തൃശ്ശൂറ്‍, എറണാകുളം ഭാഷകളും നന്നായി സംസാരിക്കുന്ന നല്ല വനിതാ സുഹൃത്തുക്കളുണ്ടെനിക്ക്‌. ഇണ്റ്റനെറ്റില്‍ അല്ല, ഓഫ്‌ലൈന്‍ ലോകത്ത്‌ തന്നെ. അതു കൊണ്ട്‌ മംഗ്ളീഷ്‌ സംസാരിക്കുന്നവരെ ചെളി വാരിയെറിയേണ്ട കാര്യം എനിക്കില്ല. എണ്റ്റെ പോസ്റ്റിലാകട്ടെ, ഇവിടെ രന്‍ജിനിയെ പറ്റി പ്രതിപാദിച്ചപ്പോഴാകട്ടെ, അങ്ങിനെയൊരു സംഗതി ഉണ്ടായിട്ടില്ല. ഞാന്‍ കണ്ട പോണോ ക്ളിപ്പിലെ നായിക ഒരു മംഗ്ളീഷുകാരിയായിരുന്നു എന്ന്‌ പറഞ്ഞത്‌ മംഗ്ളീഷുകാരെ മൊത്തം ചെളിവാരി എറിയലാണെന്ന പെരിങ്ങോടണ്റ്റെ വ്യാഖ്യാനം അതു കൊണ്ട്‌ തന്നെ തെറ്റാണെന്ന്‌ പറയേണ്ടി വരും. അത്‌ പറഞ്ഞ്‌ വന്നത്‌ സ്വയം ഭോഗത്തെ പറ്റി പറഞ്ഞപ്പോഴാണ്‌, മംഗ്ളീഷിനെ പറ്റി പറഞ്ഞപ്പോഴല്ല. ഇനി ആ തെറ്റിദ്ധാരണയുടെ (ധാരണ എന്നാകാം പെരിങ്ങോടണ്റ്റെ പക്ഷം) പുറത്ത്‌ തേക്കിന്‍ കാട്ടിലെ തെരുവു വേശ്യകളുടെ 'മാര്‍ക്കറ്റ്‌ ഭാഷ'യില്‍ കയറി പിടിച്ചതെന്തിനാണെന്ന്‌ മനസ്സിലായില്ല. ബ്ളോഗ്ഗിംഗ്‌ പോയിട്ട്‌ അന്നന്നത്തെ അപ്പത്തിനുല്ല വഴി കണ്ടെത്താന്‍ ശരീരവും മണിക്കൂറുകളും വില്‍ക്കുന്ന അവര്‍ ഇതൊന്നും വായിക്കാന്‍ വഴിയില്ലെന്ന ചിന്തയാവാം.

നേരത്തെ പറഞ്ഞ മാര്‍ക്കറ്റ്‌ ഭാഷ നാട്ടു ഭാഷയുടെ മറ്റൊരു വക ഭേദമാണ്‌. അത്‌ വേശ്യകളും മാര്‍ക്കറ്റിലെ ചുമട്ടുകാരും മാത്രമല്ല, നമ്മുടെ ജോണ്‍ അബ്രഹാം വരെ പ്രയോഗിച്ചിട്ടുണ്ട്‌. നേരത്തെ എണ്റ്റെ സുഹൃത്തിണ്റ്റെ ബ്ളോഗില്‍ ജോണ്‍ പറഞ്ഞതായി വായിച്ചതോര്‍ക്കുന്നു - "ഈ മൈര്‌ കേരളത്തില്‍ എങ്ങോട്ട്‌ കാമറ തിരിച്ചാലും മനോഹരമായ ദൃശ്യങ്ങള്‍ മാത്രമേ ഉള്ളൂ" എന്ന്‌. ഞാനും പെരിങ്ങോടനും ഒന്നും ഒരു പൊതു സ്ഥലത്ത്‌ അല്ലെങ്കില്‍ ശ്രദ്ധിക്കപ്പെടാന്‍ സാധ്യതയുള്ള എവിടെയെങ്കിലും ആ 'നാട്ടു ഭാഷ' ഉപയോഗിക്കാന്‍ സാധ്യതയില്ല. അതു കൊണ്ട്‌ ആഡ്യത്വം നാട്ടു ഭാഷയിലും കാത്ത്‌ സൂക്ഷിക്കുന്നിടത്തോളം, പെരിങ്ങോടന്‍ (അല്ലെങ്കില്‍ ഞാന്‍, അല്ലെങ്കില്‍ മറ്റാരെങ്കിലും) നാട്ടു ഭാഷയില്‍ പ്രസംഗിച്ചാലും ആരും കുറ്റം പറയാന്‍ വഴിയില്ല.

Inji Pennu said...

തീര്‍ച്ചയായും സിയ. വിമര്‍ശിച്ചോളൂ. തിരിച്ചും വിമര്‍ശിക്കനും കളിയാക്കാനും ഞങ്ങള്‍ക്കും ഒരവസരം തരൂ. അത്രേയുള്ളൂ.

*ഞങ്ങള്‍ക്കും - ഞാന്‍ ഇംഗ്ലീഷ് കലര്‍ത്തിയല്ല മിണ്ടാ. എനിക്ക് അങ്ങിനെ മിണ്ടാനും അറിഞ്ഞൂട. പിന്നെ എനിക്ക് ഇംഗ്ലീഷിനു തൃശൂര്‍ ആക്സന്റും ആണ്, അമേരിക്കന്‍ ആക്സന്റ് ഇല്ല.

Jo said...

Inchi

I didn't get the sarcasm from your post in the way it is written. I did go through it a couple of times again, but still I don't get it. My bad, perhaps. The first comment came from a person who was hurt to see such a post, 'old-in-mind' references and your other advises (later you claimed that it was not aimed at me, but reading that paragraph right after your linked/wrote about my post made me think the other way). The talk on 'M' word came after reading that last para. I don't use swear words until I am forced to, say, until something makes me very angry (I think getting rid of ego is a life long process). Here I haven't used any F word though.

I consider my female friends equally and I think respect should be mutual. And I don't consiously hold myself from talking about such taboo issues with my male friends as well as close female friends (not in that sleazy way that some men might get pleasure from using the words like sex or masturbation infront of women). If you thought my use of M word is to get such sleazy pleasure, I must say that is not the case. There is nothing to project myself 'open and modern'. (But I will take extra care if children are around, because I am unsure how those immature minds would take what the adults say).

Feel free to moderate my comments any further. This is your blog and you should decide the rules here. I really didn't want the whole thing to take this far.

Jo said...

Typo in the previous comment, hence the deleting and reposting. :-)

Inji Pennu said...

:) കിട്ടി കിട്ടി ജോയെ..ഞാന്‍ കരുതി ശ്ശെടാ ഇതെന്താ എന്റെ മെയില്‍ ബോക്സ് ലൂപ്പിലാണോ എന്ന് :)

Anonymous said...

ജോ പറഞ്ഞതിനെ കം‌പ്ലീറ്റ് സപ്പോര്‍ട്ട് അങ്ങനെ‌തന്നെ ചെയ്യുന്നു!
(ജോ, ഇനി ആ ക്ലിപ്പ് ഒന്ന് ഫോര്‍‌വേ‍ഡ് ചെയ്തേ)

Inji Pennu said...

ജോയേ
ഈ പോസ്റ്റ് ആദ്യം നര്‍മ്മം എന്ന ലേബല്‍ കൊടുത്താലോ കരുതീതാണ്, പിന്നെ ദേ ആ ഉപ്പായിമാപ്ല പോലെ ഉഗ്രന്‍ തമാശക്കാര്‍ ബ്ലോഗില്‍ ഉള്ളപ്പൊ ഞാന്‍ ചുമ്മാ തമാശ എഴുതണ്ട കരുതിയാ അങ്ങിനെ ഇടാഞ്ഞെ.

ഇതു എഴുതിയിരിക്കുന്നതും എന്റെ സംസാര ഭാഷയിലാണ് മിക്കതും, അതോണ്ടാണ് സന്തോഷിന്റെ കമന്റ് അങ്ങിനെ. അതിലൊരു നര്‍മ്മം ഉണ്ടെന്ന് കരുതിയത് എന്റെ പിഴ എന്റെ പിഴ :)

ഞാന്‍ പറഞ്ഞ് കഴിഞ്ഞല്ലോ ജോന്റെ ബ്ലോഗിലേക്ക് ലിങ്ക് ചെയ്തു എന്ന് കരുതി ജോനെയൊന്നുമല്ല പറഞ്ഞത്. ഞാന്‍ ബ്ലോഗില്‍ വന്നപ്പൊ മുതല്‍ എന്റെ ഭാഷ്യയെപ്പറ്റി സ്നേഹത്തോടെ ചെവിക്ക് പിടിച്ച് നന്നാക്കുന്നവരുണ്ട്, അപ്പൊ അവരോട് ഗുരുത്വ ദോഷം കാണിച്ചതാണ് തെങ്ങിന്റെ മൂട് കെളക്കാന്‍ പറഞ്ഞത്, അല്ലാണ്ട് ജോനെയല്ല :)

ജോന്റെ ബ്ലോഗിലെ ബഹളം പിന്നെ മറ്റു പല ബ്ലോഗിലും തുടര്‍ന്നപ്പോള്‍ ഞാന്‍ വളര്‍ന്ന സാഹചര്യം വെച്ചൊരു പോസ്റ്റിട്ടതാണ്. ഇനിയത്തെ കുട്ടികള്‍ എന്റെപോലെയൊക്കെ ആവും. എവിടെയാ വളരണേ എന്ന് നിശ്ചയമില്ലാത്തവര്‍.

ഇനി രഞ്ജിനീനെയാണ് എന്റെ അനിയന്‍ കെട്ടാന്‍ പോവുന്നെ ;) രഞ്ജിനീനെ എനിക്കിഷ്ടാണ്. ജോ തന്നെ എഴുതിയപോലെ ബോള്‍ഡാണ് സ്മാര്‍ട്ടാണ്. പിന്നെ രഞ്ജിനീടെ മലയാളം ഒന്നുമെനിക്ക് ഒരു കുഴപ്പോം തോന്നിയില്ല, ഒരു ഇച്ചിരെ ആഷ് പൂഷ് ടീം. അത്രേയുള്ളൂ. അല്ലാണ്ടതാണോ യുകെ ആക്സന്റ്? അത് ചുമ്മാ എര്‍ണാകുളം സെന്റ്. തെരേസാസ് ആക്സന്റല്ലേ ജോ? :) ബാംഗ്ലൂര്‍ പോലുമല്ല. അതിനിപ്പൊ എന്താ? എനിക്ക് നല്ല സ്മാര്‍ട്ടായി തോന്നി. അല്ലാണ്ട് ആ ഭാഷ കൂട്ടികള്‍ അനുകരിക്കുമെന്നോ അല്ലെങ്കില്‍ അതുകൊണ്ട് എന്തൊക്ക്യഓ സംഭവിക്കുമെന്നോ ഒന്നും ഞാന്‍ കരുതുന്നില്ല. പിന്നെ ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഒരു വെറും പാട്ട് ഷോ മാത്രല്ല, ചുമ്മാ കീര്‍ത്തനം പാടുന്ന കുട്ടികളെ കൊണ്ട് രാജാ കയ്യാ വെച്ചാ എന്ന് ഡാന്‍സ് കളിപ്പിക്കുന്നത് കാണുമ്പൊ എങ്ങിന്യാ അത് പാട്ട് ഷോ ആണെന്ന് പറയാ? അത് ഒരു എന്റര്‍ടൈനര്‍ അത്രേയുള്ളൂ. രഞ്ജിനിയെപ്പോലെ ഒരു മിക്സ് ആക്സന്റുള്ള ആള്‍ അതിനു ബെസ്റ്റ് ആങ്കറും. രഞ്ജിനിയില്‍ ഞാന്‍ ഒട്ടും ഫേക്ക്നെസ്സ് കണ്ടില്ല. പൊത്വേ കാണാറുള്ള , മല്യാളി മങ്ക ശാ‍ലീന അഭിനയവും കണ്ടില്ല. എനിക്കെന്തോ അതോണ്ടൊക്കെ ഇഷ്ടായി.

പക്ഷെ അതേ സമയം എം.ജി ശ്രീകുമാറിനെ പറഞ്ഞപ്പൊ അല്പം ചൊറിഞ്ഞു എന്നുള്ളത് സത്യം. ആള്‍ക്കറിവില്ലായിരിക്കും അത് തെറ്റായ ഇംഗ്ലീഷ് ആണെന്ന്, ശരിയാണെന്ന് കരുതിയാവും അത് പറയുന്നത്. നമ്മളെത്രേയൊ പേര്‍ അങ്ങിനെ ചെയ്യുന്നു. അതൊരു സ്ക്രിപ്റ്റഡ് ഷോ അല്ലല്ലോ, അപ്പൊ അപ്പൊ തന്നെയുള്ള ലൈവ് ഷോ അല്ലേ, അതൊക്കെ ക്ഷമിക്കേണ്ടത് തന്നെ. ജോ തന്നെ ഇപ്പൊ മൈ ബാഡ് എന്ന് എഴുതിയത് വെരി അമേരിക്കന്‍ അല്ലേ? അതെവിടുന്ന് കിട്ടി? അത് സ്ലാങ്ങാണ്, ശരിയായ ഗ്രാമര്‍ അല്ലല്ലോ? എനിക്കെന്തോ ഇതൊക്കെ ക്ഷമിക്കാവുന്നതെന്നേ തോന്നാറുള്ളൂ... അതിപ്പൊ എന്റെ പ്രശ്നാവും.

പിന്നെ എനിക്കിങ്ങനെത്തെ ഷോ ഒക്കെ നല്ലതാണെന്നേ തോന്നിയിട്ടുള്ളൂ. എത്രയോ കുട്ടികള്‍ക്ക് അവസരം കിട്ടുന്നു, ഒരു ഡോക്ടറും എഞ്ചിനീയറും മാത്രം ആയാല്‍ മതിയെന്നുള്ള ആറ്റിറ്റ്യൂഡ് ഇതോണ്ടൊക്കെ തന്നെ മാറും എന്നും കരുതുന്നു.

Anonymous said...

ഒരു വ്യക്തിയുടെ ഇംഗ്ലീഷ് പ്രയോഗം വെച്ച് മാത്രം അവള്‍ ജാഡയാണ്, പോക്കാണ്, ഫ്രോഡാണ് എന്നൊക്കെ പറയുന്നതിനെ "മലയാളിത്തം" എന്നല്ലാതെ ഒന്നും പറയാനില്ല. ഇംഗ്ലീഷ് പറഞ്ഞാല്‍ ഇം‌പ്രഷന്‍ കൂടും എന്ന് ഈ പറയുന്നവരുടെ മനസ്സിലാണുള്ളത്.

ഇഞ്ചീ, മൈ ബാഡ് പിടുത്തം കലക്കി! ഹഹഹഹഹ...........നാട്ടിലെ ഇംഗ്ലീഷ് അറിയുന്നവനും(ജോ അല്ല, എന്നെക്കുറീച്ചാ) അമേരിക്കന്‍ സ്ലാംഗ് പറഞ്ഞേ പറ്റൂ...സ്റ്റാറ്റസ്സ് സ്റ്റാറ്റസ്സേ....തനി ഇന്ത്യന്‍ ഇംഗ്ലീഷ് പറയുന്ന സാധുക്കള്‍ ഇനി ഇതിനെ ജാഡ എന്നൊക്കെ പറയുമോ ആവോ.

അനോണിമാഷ് said...

പണ്ട് അച്ഛനമ്മമാര്‍ മക്കളെ ഡോക്ടറും എഞ്ചിനീയറും ആക്കിയേ അടങ്ങൂ എന്നായിരുന്ന്. ഇപ്പൊ നടനോ നര്‍ത്തകനോ പാട്ടുകാരനോ മാത്രമായാലേ സ്റ്റാറ്റസു കിട്ടൂന്നായിട്ടുണ്ട്.
ദ ഷോ മസ്റ്റ് ഗോ ഓണ്‍!

Jo said...

പറഞ്ഞതൊന്ന്‌, കേട്ടത്‌ വേറൊന്ന്‌ എന്നത്‌ എണ്റ്റെ കാര്യത്തില്‍ മാത്രമല്ല സംഭവിച്ചതെന്ന്‌ തോന്നുന്നു, ഇഞ്ചിയുടെ കമണ്റ്റ്‌ വായിച്ചു കഴിഞ്ഞപ്പോ. രന്‍ജിനീടെ ഇംഗ്ളീഷ്‌ ആക്സണ്റ്റ്‌ യൂ.കെ. ആക്സണ്റ്റ്‌ ആണെന്നോ അല്ലെന്നോ ഞാന്‍ പറഞ്ഞിട്ടില്ല (യൂ. കേയില്‍ തന്നെ സ്കോട്ടിഷ്‌, ഐറിഷ്‌ തുടങ്ങി ഒട്ടനവധി വക ഭേദങ്ങളുണ്ടെന്ന്‌ എണ്റ്റെ ഒരു യൂ. കേ. ക്കാരന്‍ സുഹൃത്ത്‌ പറയുന്നു. ബി.ബി.സി. ഭാഷയെ പോലും അവര്‍ "ഫോറിന്‍ ഇംഗ്ളീഷ്‌" എന്നാണത്രേ വിളിക്കുന്നത്‌). രന്‍ജിനിയുടെ ഇംഗ്ളീഷ്‌ ആക്സണ്റ്റും അല്ല എണ്റ്റെ പ്രശ്നം. മലയാളമാണ്‌. അത്‌ പറയുന്ന രീതിയാണ്‌. അത്‌ പറയാന്‍ ഈ ഭൂമി മലയാളത്തില്‍ തന്നെ ജീവിച്ചിരിക്കുന്ന ഒരാളെന്ന നിലക്ക്‌ എനിക്കവകാശമുണ്ടെന്ന്‌ കരുതുന്നു. മാധ്യമ ഭാഷയെ കുറിച്ചുള്ള എണ്റ്റെ അഭിപ്രായം നേരത്തെ ഇവിടെ തന്നെ ഞാന്‍ പല കമണ്റ്റുകളിലായി പറഞ്ഞത്‌ വീണ്ടും എടുത്തിടാന്‍ ഉദ്ദേശിക്കുന്നില്ല. വെറുതെ സമയം കളയലാവും അത്‌. നേരത്തെ ഞാന്‍ എഴുതിയതു പോലെ ഇതൊക്കെ ഒരു പരിധി വരെ ഏഷ്യാനെറ്റിണ്റ്റെയോ കിരണ്‍ റ്റി.വി.യുടെയോ കുറ്റമായിരിക്കാം.

എം. ജി. ശ്രീകുമാറിനെ പറ്റി എഴുതിയത്‌ അദ്ദേഹത്തിണ്റ്റെ അറിവു കേടിനെ ചോദ്യം ചെയ്തതല്ല. ഇംഗ്ളീഷിനെ കുറിച്ച്‌ ആധികാരികമായി പറയാന്‍ ആ ഭാഷയില്‍ എനിക്ക്‌ പ്രാവീണ്യമില്ല. മറ്റൊരു കമണ്റ്റില്‍ പെരിങ്ങോടനോട്‌ പറഞ്ഞത്‌ പോലെ എണ്റ്റെ ബ്ളോഗ്ഗിംഗ്‌ പോലും എണ്റ്റെ ഭാഷയെ നന്നാക്കാനുള്ള പരിശ്രമമാണ്‌. പക്ഷേ രന്‍ജിനിയുടെ മംഗ്ളീഷ്‌ സ്വാധീനം ആ പരിപാടിയില്‍ കണ്ടു. പൊതുവേ കഷ്ടപ്പെട്ട്‌ ഇംഗ്ളീഷ്‌ പറയാന്‍ ശ്രമിക്കാത്ത ശ്രീകുമാര്‍ ഈ പരിപാടിയില്‍ വന്നതിന്‌ ശേഷം അതിന്‌ വളരെ ബുദ്ധിമുട്ടുന്നത്‌ കണ്ടു. അതിനെ പറ്റിയാണ്‌ perhaps to match her style of ruining the language എന്നൊന്ന്‌ കടുപ്പിച്ചു പറഞ്ഞത്‌. ചിലപ്പോഴൊക്കെ കടുത്ത വിമര്‍ശനങ്ങളാണ്‌ ഒരു മാറ്റത്തിനോ മാറിയ ചിന്തകള്‍ക്കോ പലപ്പോഴും കാരണമാവുന്നത്‌ (എണ്റ്റെ കാര്യത്തിലായാലും).

പിന്നെ ഷോ സ്ക്രിപറ്റഡ്‌ ആണോ അല്ലയോ എന്നതിനെ പറ്റി നല്ല തര്‍ക്കങ്ങള്‍ നടക്കുന്നുണ്ട്‌. അതു കൊണ്ട്‌ അതിനെ പറ്റി ഒന്നും പറയുന്നില്ല.

മൈ ബാഡിനെ കുറിച്ചുള്ള പരാമര്‍ശത്തിണ്റ്റെ പ്രസക്തി മനസ്സിലായില്ല, ഉദ്ദേശം 'ചൊറിയല്‍' അല്ലെങ്കില്‍. മലയാളത്തിനിടക്കല്ല അതെടുത്ത്‌ പ്രയോഗിച്ചത്‌. എം. ജി. ശ്രീകുമാര്‍ ചെയ്തത്‌ പോലെ സംസാര ഭാഷയിലെങ്കിലും ഇല്ലാത്ത ഒരു പ്രയോഗവുമല്ല. ഇന്ത്യയില്‍ ഇന്നുള്ള ഇംഗ്ളീഷില്‍ ബ്രിട്ടിഷ്‌ ഇംഗ്ളിഷിനേക്കാളും സ്വാധീനം അമേരിക്കന്‍ ഇംഗ്ളിഷ്‌ ആണെന്നതു കൊണ്ട്‌ അതിന്‌ ന്യായീകരണവുമുണ്ടെന്ന്‌ ഞാന്‍ കരുതുന്നു. (ബ്റിട്ടിഷ്‌ ഇംഗ്ളിഷാണോ അമേരിക്കന്‍ ഇംഗ്ളിഷാണോ നല്ല ഇംഗ്ളിഷ്‌ എന്നൊക്കെയുള്ള ചറ്‍ച്ചകള്‍ ആംഗലേയ ഭാഷാ വിചക്ഷണന്‍മാരുമായിട്ടാവാം).

ഡോക്ടറും എഞ്ചിനീയറും മാത്റം ആയാല്‍ മതിയെന്നുള്ള ധാരണ റിയാലിറ്റി ഷോ കാരണം മാറുമെന്ന ധാരണ തെറ്റിദ്ധാരണയാണെന്ന്‌ പറയാതെ വയ്യ. റിയാലിറ്റി ഷോകളില്‍ മുഖം കാണിക്കുന്നവരുടെ മുഖ്യധാരാ സംഗീത രംഗത്തെ ഭാവി അടുത്ത ഷോ സീസണ്‍ വരുന്നതു വരെ മാത്റമാണ്‌ (അതിലും വളരെ അപൂറ്‍വം അപവാദങ്ങള്‍ ഉണ്ടായേക്കാമെങ്കിലും). അതു വരെയുള്ള ഒരു വറ്‍ഷക്കാലം കൊണ്ട്‌ ഗാനമേളകള്‍ക്ക്‌ പാടി കുറച്ച്‌ കാശുണ്ടാക്കാമെന്ന്‌ മാത്റം. അത്‌ നല്ല ഒരു കരിയറ്‍ ഉപാധിയല്ല. സിനിമയില്‍ പാടാന്‍ ചാന്‍സ്‌ കിട്ടണമെങ്കില്‍ വേറെ കുറെ കളികള്‍ ഉണ്ട്‌. തമിഴിലും മലയാളത്തിലും പാടി തുടങ്ങിയ ഒരു മലയാളി പെണ്‍കുട്ടി പറഞ്ഞതും, ഒരു പത്റപവറ്‍ത്തക സുഹൃത്തിനോട്‌ പ്റസിദ്ധീകരിക്കില്ലെന്ന ഉറപ്പിന്‍മേല്‍ ഒരു പ്റമുഖ ഗായിക പറഞ്ഞ കഥകളുമൊക്കെയടക്കം പല സംഗീത സംവിധായകരുടേയും സൂപ്പറ്‍ സ്റ്റാറുകളുടേയുമൊക്കെ വലിയ വായിലുള്ള സുവിശേഷങ്ങള്‍ കേള്‍ക്കുമ്പോ ഛറ്‍ദ്ദില്‍ വരും. ഒന്നും ഇവിടെ എഴുതാന്‍ കൊള്ളാത്തത്തുമാണ്‌. പണ്ടായിരുന്നെങ്കില്‍, ഞാനും പ്റശസ്തരായവരെ പറ്റി പറഞ്ഞുണ്ടാക്കുന്ന അപവാദങ്ങളെന്ന്‌ പറഞ്ഞ്‌ തള്ളിയേനെ ഇതൊക്കെ.

റിയാലിറ്റി ഷോയുടെ കരിയറ്‍ സാധ്യതയെ പറ്റി പറഞ്ഞത്‌ കൊണ്ട്‌ പറയാം, ഒരു അപ്പാറ്‍ട്‌മണ്റ്റ്‌ സംഗീത സവിധായകന്‌ 'കൈ മടക്ക്‌' കൊടുത്തിട്ടാണ്‌ റിയാലിറ്റി ഷോയിലൂടെ വന്ന ഒരു യുവ ഗായകന്‍ സിനിമയിലെത്തിയതെന്നാണ്‌ അറിവ്‌.

പിന്നെ എണ്റ്റെ ബ്ളോഗിലേത്‌ ഒരു ബഹളമായിരുന്നില്ല (ഇഞ്ചിക്ക്‌ മറിച്ചും വ്യാഖ്യാനിക്കാം), ഒരു വ്യക്തിഗത അഭിപ്രായ പ്രകടനമാണ്‌, വിമര്‍ശനമാണ്‌. അവിടെ സഭ്യതയുടെ അതിരുകളൊന്നും തന്നെ ലംഘിച്ചിട്ടില്ല, അത്‌ ബോധപൂര്‍വമായിട്ടുമല്ല. മറ്റുള്ള ബ്ളോഗിലെ പരാമര്‍ശങ്ങള്‍ക്ക്‌ എന്നെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല.

രന്‍ജിനിയുടെ മംഗ്ളിഷ്‌ ഇഷ്ടപ്പെടാനും അത്‌ പ്റകടിപ്പിക്കാനുമുള്ള സ്വാതന്ത്യം ഇഞ്ചിക്കുണ്ട്‌. ആ സ്വാതന്ത്റ്യത്തെ ഞാന്‍ ചോദ്യം ചെയ്തിട്ടില്ല. അതേ മംഗ്ളീഷ്‌ ഇഷ്ടപ്പെടാതിരിക്കാനും ഇഷ്ടപ്പെടാതിരിക്കാനുള്ള കാരണങ്ങള്‍ സഹിതം അത്‌ പ്റകടിപ്പിക്കാനും ഉള്ള സ്വാതന്ത്റ്യം എനിക്കും ഉണ്ട്‌. അതിനെ ബഹളമെന്നും വിളിച്ച്‌ ഒരു പോസ്റ്റിലേക്ക്‌ വലിച്ചിഴച്ചതിനെ കുറിച്ചൊന്ന്‌ ആലോചിച്ച്‌ നോക്കണം.

ഇതില്‍ കൂടുതല്‍ എങ്ങിനെ ഇതൊക്കെ വ്യക്തമാക്കാമെന്ന്‌ എനിക്ക്‌ മനസ്സിലാവുന്നില്ല. My bad. (മംഗ്ളീഷ്‌ ഇരിക്കട്ടെ, ഒരു ഗമക്ക്‌).

Inji Pennu said...

ജോ
ദയവ് ചെയ്ത് ഒന്ന് റിലാക്സ് ചെയ്തു വായിച്ചേ എന്റെ കമന്റ്.

ജോന്റെ സ്വാതന്ത്ര്യം ഒന്നും ഞാന്‍ എവിടേം ചോദ്യം ചെയ്തില്ല. ബഹളം എന്ന് എഴുതിയത് ഈ പോസ്റ്റിന്റെ ലിം‌ഗോയ്ക്ക് ചേരുന്ന വാക്കായോണ്ടാണ്, വര്‍ത്താനം പറയുന്നത്പോലെ. അല്ലാണ്ട് സീരിയസായിട്ടൊരു പോസ്റ്റാണോ ഇത്? ജോയും മറ്റുള്ളവരും എതിര്‍ക്കുമ്പോള്‍ അവര്‍ക്കൊരു കുഞ്ഞ് സപ്പോര്‍ട്ട് എന്റെ പോസ്റ്റിലിട്ടതേയുള്ളൂ.

രഞ്ജിനി യുകെ രണ്ട് മാസം, ബാംഗ്ലൂര്‍ ഒരുമാസം എന്നൊക്കെ പോസ്റ്റില്‍ കണ്ടതുകൊണ്ടാണ് അത് പറഞ്ഞത്. എനിക്ക് മനസ്സിലായി മലയാളത്തിനെയാണ് ജോ വിമര്‍ശിച്ചതെന്ന്. അത് മം‌ഗ്ലീഷില്‍ കലര്‍ത്തിയത് ഇഷ്ടായില്ല എന്നും. വോക്കെ. അത് ജോന്റെ ഇഷ്ടം. എനിക്കത് അത്ര കൊഴപ്പല്ല എന്നേ ഞാനും പറയുന്നുള്ളൂ.

ജോന്റെ മൈ ബാഡ് ഞാന്‍ ചൊറിഞ്ഞതല്ല. ജോയ്ക്ക് അത് എവിടുന്ന് കിട്ടിയോ, അതുപോലെയൊക്കെ തന്നെ എവിടുന്നോ ആണ് രഞ്ജിനിക്കും കിട്ടിയെന്നേ ഉദ്ദേശിച്ചുള്ളൂ.

ഞാന്‍ ഇത്രേം വര്‍ഷം അമേരിക്കയില്‍ താമസിച്ചിട്ടും എനിക്കിപ്പോഴും പെട്രോള്‍ ബങ്കു തന്ന്യാണ്, ഗാസ് സ്റ്റേഷന്‍ അല്ല. ഇത് വരേം മൈ ബാഡ് എന്ന് പറഞ്ഞിട്ടും ഇല്ല. സൊ ഞാന്‍ പറയുന്നത്, ഇതൊക്കെ ഓരോ ഇന്‍ഫ്ലുവന്‍സാണ് എന്നേയുള്ളൂ.
നാട്ടില്‍ ഇരിക്കുന്ന ജോയ്ക്ക് മൈ ബാഡ് കിട്ടിയതുപോലെ തന്നെ രഞ്ജിനിക്ക് മംഗ്ലീഷ് കിട്ടുന്നു. അതിനു എങ്ങട്ടും പോണ്ട് എന്ന്.

എനിക്ക് റിയാലിറ്റി ഷോന്റെ പിന്നാമ്പുറ കഥയൊന്നും അറിഞ്ഞൂട. കരിയര്‍ ചോയ്സൊക്കെ അവരവരുടെ ഇഷ്ടം. പക്ഷെ ഇതൊക്കെ എനിക്കിഷ്ടാണ്. മിമിക്രിയും ഇത്രേം ചാനലും ജോലിയും ഒക്കെ വന്നപ്പോ നാട്ടില്‍ ചീട്ട് കളിച്ചോണ്ടിരുന്ന പിള്ളേരൊക്കെ ഇപ്പൊ കഞ്ഞി വാങ്ങി കുടിക്കുന്നുണ്ട് എന്നൊരു തോന്നല്‍. അത്രേയുള്ളൂ. ഇനിയും ഇതുപോലത്തെ ഷോകള്‍ ഉണ്ടാവും. പിന്നെ അതിന്റെ പുതുമ നശിക്കും, വേറൊന്നിലേക്ക് തിരിയും. അത്രന്നേ. ഇതൊക്കെ സീസണല്‍. അത്രേയുള്ളൂ.

എം.ജി ശ്രീകുമാറിനു ഓഡിയന്‍ തെറ്റായ പ്രയോഗമാണെന്ന് അറിവുണ്ടാവില്ല എന്നേ ഞാന്‍ കരുതുന്നുള്ളൂ. ബൈ യുടെ പാസ്റ്റ് ടെന്‍സിനു ബയ്ഡ് എന്ന് ഉപയോഗിക്കുന്ന എത്രയോ പേരെ ഞാന്‍ കണ്ടിട്ടുണ്ട്. അത് പരിപൂര്‍ണ്ണമായി ശരിയാണെന്ന് കരുതിയാണ് അവരുപയോഗിക്കുന്നേ. അല്ലാണ്ട് തെറ്റ് വിളിച്ച് പറയാം എന്ന് കരുതോ? പിന്നെ ജോ പറഞ്ഞത് ശരിയാണ്, ആരെങ്കിലും അത് ഉറകേ വിമര്‍ശിക്കുമ്പോള്‍ അയാ‍ള്‍ അത് ശ്രദ്ധിക്കാണെങ്കില്‍ അത് തിരുത്തായിരിക്കും.

എനിക്കൊരുപാട് തെറ്റുകള്‍ ഉള്ള ആളോണ്ടാവും ഞാന്‍ കുറച്ചൂ‍ടെ മയത്തിലാണ് തെറ്റുകളോട് പ്രതികരണം. അതാവും വ്യത്യാസം.

Jo said...

ഒന്നു കൂടെ പറഞ്ഞ്‌ നിര്‍ത്തുന്നു. കമന്റുകള്‍ വായിക്കുന്നവര്‍ തെറ്റിദ്ധരിക്കാതിരിക്കാന്‍ വേണ്ടി.

നാട്ടിലുള്ള എനിക്ക്‌ "മൈ ബാഡ്‌" കിട്ടിയത്‌ പോലെയാണ്‌ രന്‍ജിനിയുടെ മംഗ്ലീഷ്‌ എന്നു പറയുന്നത്‌ ശരിയല്ല. എന്റെ മലയാളം പോഡ്‌കാസ്റ്റിലോ മറ്റോ ഞാന്‍ അങ്ങിനെയൊരു കടുത്ത മംഗ്ലിഷ്‌ പ്രയോഗം ചെയ്തിട്ടുണ്ടെങ്കില്‍ (തീര്‍ച്ചയായും switchന്‌ വൈദ്യുതാഗമന നിയന്ത്രണ ചാലകം എന്ന്‌ പറയുന്ന ഭാഷാ തീവ്രവാദി ഗണത്തില്‍ പെട്ട ആളല്ല ഞാന്‍) ഇതു പറയുന്നതിന്‌ സാംഗത്യമുണ്ട്‌. മറിച്ച്‌ ഞാന്‍ ഇംഗ്ലീഷില്‍ എഴുതിയ ഒരു കമന്റിനിടക്ക്‌ my bad എന്ന്‌ പറഞ്ഞതും ഒരു മലയാള ടെലിവിഷന്‍ ഷോയില്‍ അവതാരക മലയാള ഭാഷ വക്രീകരിച്ച്‌ മംഗ്ലീഷാക്കി പറയുന്നതും ഒരു പോലെയല്ല.

നാട്ടില്‍ നിന്നും എങ്ങോട്ടും പോവാതെ തന്നെ (ജോലിക്കായോ താമസത്തിനായോ ഞാന്‍ കേരളം വിട്ട്‌ പോയിട്ടില്ല ഇതു വരെ. എന്തിന്‌, ജോലിക്കായി തൃശ്ശൂര്‍ വിട്ടു തിരുവനന്തപുരത്ത്‌ വന്നതു തന്നെ 2 കൊല്ലം മുന്‍പാണ്‌) 'ഞാന്‍ ഇതു വരെ പ്രൊഫഷണല്‍ രംഗത്ത്‌ കേട്ടിട്ടുള്ളതില്‍ ന്യൂട്രല്‍ ഇംഗ്ലീഷ്‌ സംസാരിക്കുന്ന 30% പേരില്‍ ഒരാളാണ്‌ നിങ്ങള്‍' എന്ന്‌ ഉത്തരേന്ത്യയില്‍ നിന്നും എന്റെ ഓഫീസില്‍ വന്ന ഒരു കോര്‍പൊറേറ്റ്‌ സോഫ്റ്റ്‌ സ്കില്‍സ്‌ ട്രെയ്‌നര്‍ ഒരു സ്വകാര്യ സംഭാഷണത്തില്‍ പറയുകയുണ്ടായി. അത്‌ യൂ. കേയില്‍ പോയിട്ടോ, സി.ബി.എസ്‌. ഇ. മീഡിയത്തില്‍ പഠിച്ചോ, സ്പോക്കണ്‍ ഇംഗ്ലീഷ്‌ കോഴ്സ്‌ പഠിച്ചോ ഉണ്ടാക്കിയതല്ല (തെണ്ടി സ്കൂളെന്ന്‌ നാട്ടുകാര്‍ വിളിച്ചിരുന്ന ഒരു മലയാളം മീഡിയം സ്കൂളിലായിരുന്നു വിദ്യാഭ്യാസം). മറിച്ച്‌ പത്ത്‌ രൂപക്ക്‌ Teens Today മാസിക വാങ്ങിയും (ഇപ്പോള്‍ അത്‌ പ്രസിദ്ധീകരിക്കുന്നില്ലെന്ന്‌ തോന്നുന്നു), ഹോളിവുഡ്‌ സിനിമകള്‍ വാടകക്കെടുത്ത്‌ അടുത്ത വീട്ടിലെ കാസറ്റ്‌ പ്ലെയറില്‍ ഇട്ട്‌ കണ്ടും, ഇംഗ്ലിഷ്‌ പേപ്പറുകള്‍ വായിച്ചും ഉണ്ടാക്കിയെടുത്തതാണ്‌. ഇംഗ്ലീഷ്‌ പഠിക്കുന്നതിനോട്‌ വാശിയുള്ളപ്പോള്‍ തന്നെ സ്വന്തം ഭാഷയെ നിരാകരിച്ചിട്ടില്ല. കൊരച്ച്‌ കൊരച്ചേ അറിയൂ എന്ന്‌ അഭിമാനിച്ചിട്ടുമില്ല. അതു കൊണ്ട്‌ തന്നെ കേരളത്തില്‍ ജനിച്ച്‌ വളര്‍ന്ന്‌ പഠിച്ച രന്‍ജിനിയെ പോലെയുള്ളവരുടെ ചുറ്റിനും നിറഞ്ഞു നില്‍ക്കുന്ന മലയാളം പഠിക്കാന്‍ ശ്രമിക്കാതെയുള്ള ഹാഷ്‌ ബുഷ്‌ മംഗ്ലീഷിനോട്‌ തികഞ്ഞ പുച്ഛവുമാണ്‌.

ഈ പോസ്റ്റിനുള്ള എന്റെ കമന്റുകള്‍ ഇവിടെ നിര്‍ത്തുന്നു. വിയോജിപ്പുള്ളതായാലും ഇല്ലെങ്കിലും ഇനിയുള്ള ഇഞ്ചിയുടെയോ മറ്റാരുടെയെങ്കിലുമോ കമന്റുകള്‍ക്ക്‌ മറുപടി പറയല്‍ എന്തെങ്കിലും നല്ല ഫലമുണ്ടാക്കുമെന്ന്‌ ഉറപ്പില്ലാത്തതു കൊണ്ടും ഒരു പക്ഷേ നല്ല ബന്ധങ്ങള്‍ അഭിപ്രായ വ്യത്യാസം ഒന്നു കൊണ്ട്‌ മാത്രം തകര്‍ക്കപ്പെടാന്‍ ഇഷ്ടമില്ലാത്തതു കൊണ്ടും ഇവിടെ വച്ച്‌ നിര്‍ത്തുന്നു.

ഗുപ്തന്‍ said...

ഇഞ്ചിയുടെ ഈ പോസ്റ്റ് വായിച്ചതിനു ശേഷമാണ് ഞാന്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ പരിപാടിയുടെ വീഡിയോ ക്ലിപ്പിംഗുകള്‍ കുറച്ച് തിരഞ്ഞുപിടിച്ച് കണ്ടത്.

പോസ്റ്റിലെ പൊതുവാ‍യ ആശയത്തോട് യോജിപ്പ് ഞാന്‍ മൂകളില്‍ പറഞ്ഞിരുന്നു. സംസാരഭാഷയിലേയും സാങ്കേതിക കൃത്യത ആവശ്യമില്ലാത്ത എഴുത്തില്‍ ഉപയോഗിക്കുന്ന ഭാഷയിലെയും പ്രാദേശികവ്യതിയാനങ്ങളെയും വ്യക്തിപരമായ ശീലങ്ങളെയും ഒക്കെ കുറച്ചുകൂടി വിശാലമായി മനസ്സിലാക്കേണ്ടതാണ് എന്നാണ് എന്റെ അഭിപ്രായം.

രഞ്ജിനിയുടെ ഇംഗ്ലീഷ് കലര്‍ത്തിയൂള്ള സംഭാഷണത്തില്‍ അസ്വാഭാവികത തോന്നിയില്ല. പക്ഷെ ആവശ്യമില്ലാത്തയിടത്ത് തെറ്റായി ഇംഗ്ലീഷ് വാക്ക് ഉപയോഗിക്കാനുള്ള എം ജി ശ്രീകുമാറിന്റെ ശ്രമം അപഹാസ്യമാണ്. ഒരു മിമിക്രി ഇഫക്റ്റ് ഉണ്ടതിന്. അദ്ദേഹത്തിന്റെ പ്രവൃത്തിമണ്ഡലം വച്ചുനോക്കുമ്പോള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടുന്ന വാക്ക് എന്നതാണ് ഓഡിയന്‍ എന്ന് ആവര്‍ത്തിച്ച് പറയുന്നതിലെ അപഹാസ്യത. അത്തരം വീഴ്ചകള്‍ കണ്ടെത്തിവിമര്‍ശിക്കുന്നത് തെറ്റാണെന്ന് തോന്നുന്നില്ല.

മറ്റൊന്ന് സംസാരഭാഷ പൊതുമാധ്യങ്ങളിലെ പതിവ് ആള്‍ക്കാര്‍ (വാര്‍ത്തവായിക്കുന്നവര്‍ രഞ്ജിനിയെപ്പോ‍ലെയുള്ള അവതാരകര്‍) തെറ്റായി ഉച്ചര്രിക്കുന്നതിലെ ഫോര്‍മറ്റീവ് വാല്യൂ ആണ്. ഇംഗ്ലീഷ് മീഡിയം സ്കൂളിലും ഒക്കെപഠിച്ച് കൂട്ടുകാരോട് ഇംഗ്ലീഷും പൊടിമലയാളവും സംസാരിച്ച് വീട്ടിലെത്തി ഹോം വര്‍ക്കുകളില്‍ കുരുങ്ങിപ്പോകുന്ന കുട്ടികള്‍ക്ക് മലയാളവുമായി പലപ്പോഴും ഉണ്ടാകുന്ന അനുദിനബന്ധം ഇത്തരം മാധ്യമങ്ങളാകാറുണ്ട്. അവര്‍ മര്യാദക്ക് ഭാഷസംസാരിക്കാന്‍ ശീലിക്കുന്നത് നന്നായിരിക്കും. അക്കൂട്ടത്തില്‍ രഞ്ജിനിയെ ഞാന്‍ കുറ്റപ്പെടുത്താത്തത് ഇംഗ്ലീഷും മംഗ്ലീഷുംകലര്‍ത്താതെ തന്നെ ഇതിലും മോശമായി മലയാളം ഉച്ചരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ധാരാളം ഉണ്ടെന്ന് അറിയാവുന്നതുകൊണ്ടാണ്. ഒരുപാടുപേര്‍. ബയം ബാരദം ഇങ്ങനെ ഒരു നൂറുതവണ കേള്‍ക്കാം റ്റിവിയില്‍. ഇവര്‍ മലയാളം നേരേ ഉച്ചരിക്കാന്‍ കഷ്ടപ്പെട്ട് ശീലിക്കാന്‍ കടപ്പെട്ടവരാണ്. ആങ്കറിംഗിലേക്ക് വരുന്ന ഒരുപെണ്‍കുട്ടി ആദ്യകാലങ്ങളില്‍ വരുത്തുന്ന തെറ്റ് ആറുമാസം കഴിഞ്ഞും ആവര്‍ത്തിക്കുന്നെങ്കില്‍ അത് പ്രൊഫഷനല്‍ എത്തിക്സിന്റെ പ്രശ്നമാണ്. നിസ്സാരമായ വിഷയം അല്ല.

ഓടോ. മലയാളത്തിലെ ഒരു മിനി സൂപ്പര്‍താരം ഉച്ചാരണത്തോട് ചെയ്യുന്ന പാതകവുമായി തട്ടിച്ചുനോക്കിയാല്‍ റ്റീവിക്കാരെ ഒക്കെ വെറുതെ വിടണം. കവിയായാലും ഗായകനായാലും സാഹിത്യകാരനായാലും അദ്ദേഹത്തിന് ചില അഷ്‌ഷരങ്ങളെ ബയങ്കര ബയമാണ് :)

Inji Pennu said...

ആ പറഞ്ഞതാണ് എന്റേം പോയിന്റ് ഗുപ്താ. രഞ്ജിനി സത്യം പറഞ്ഞാല്‍ തമ്മില്‍ ഭേദം തൊമ്മന്‍ ആണെന്ന് തോന്നിയിട്ടുണ്ട്. വളരെ നാച്ചുറലായും. അത്രേയുള്ളൂ. ഇനി പാട്ടുപെട്ടീലെ ആളെക്കൂട്ട് മലയാളം സംസാരിക്കണം എന്നൊക്കെ പറഞ്ഞാ വലിയ ബോറായിരിക്കും.

കാര്‍ത്ത്യായനി said...

ഇഞ്ചിയേച്ചീ..എന്റെ മലയാളവും ഏതാണ്ടിതുപോലൊക്കെത്തന്നെ!ഹോസ്റ്റലില്‍ പതിനാലു തരം മലയാളം പറയുന്നവരുണ്ടായിരുന്നു..കേരളത്തീന്നു കുറ്റീം പറീച്ച് അതിര്‍ത്തി കടന്നപ്പോ കന്നഡയും,ഹിന്ദിയും ഇംഗ്ലീഷും, ചൈനീസും വരെ കേട്ടു തുടങ്ങി..എന്നാലും വായിലിപ്പഴും “ഓ എന്തോ പറയാനാ...അങ്ങനൊക്കെയേ വരത്തൊള്ളൂ!
“പലമാതിരി പല ഭാഷകള്‍,പല ഭൂഷകള്‍ കെട്ടി
പാടിയുമാടിയും പല ചേഷ്ടകള്‍ കാട്ടി
വിഭ്രമ വിഷവിത്തു വിതയ്ക്കിലും ഹൃദി മേ
വിസ്മരിക്കില്ല ഞാന്‍ നിന്നെ സുരസ്സുഷമേ!”
പിന്നെ രഞ്ജിനി...ഞാന്‍ പോയി തെങ്ങിനു തടമെടുക്കട്ടേ!!!!

sree said...

malayalamthill typpu cheyyan font instalationum mattu paripadeem onum nadathan enikku samayamilla...

pine englishill typpu cheyamennu vechall athinulla njanom ella

athukond ethanente reethi.........

ee blogenmarellam prathikarikkunu
nadu nannavathathill hedikkunnu
chelappo bujiyakunnu.....chelapppo thani nadanakunnu.........
sathyam paranjall ethilonum pedathavar ethiri kalatharom kallu kudiyumokkeyayy evde geevikkunnu
entha aarkkelum ethirppundo..
undell njanee keralam vittu verevdelum pokum
oninumalla swasthamay geevikkan

swanthmay oru blogilathavan...
kavi ..ayyappanekkalum
peru sreejith ,kovilakam

sree said...

ngha pinne njanum ningale kode koodikkotte.........

blogundakunathucvare
enikkoru mail id undakum

sree4mester@gmail, anathu