പണ്ടൊക്കെ എന്തു സുഖമായിരുന്നു. ഒരു ടെന്‍ഷനും ഇല്ല. എഴുതും പോസ്റ്റ് ചെയ്യും. അക്ഷരത്തെറ്റ് തിരുത്തണമെന്നു പോലുമില്ല. അതിനിപ്പൊ ഇത് ആരാ വായിക്കണേ എന്നാണ്? നാലും രണ്ടും എട്ടു പേര് വായിക്കുന്നതിനു ഇത്ര കഷ്ടപ്പെടണ്ടല്ലോ. ചുമ്മാ എഴുതും, അത് കഥയാവും. എഴുതിക്കൊണ്ടിരിക്കുമ്പൊ കൈ വേദനിക്കും, നിറുത്തും, അപ്പൊ അത് കഥയുടെ എന്റിങ്ങ് ആവും. മറ്റെവിടെയെങ്കിലും വായിച്ചത് രണ്ട് വരികൂടി ചേര്‍ത്ത് എഴുതി വെച്ച് അക്ഷരത്തെറ്റു തിരുത്തിയാല്‍ അത് ലേഖനവും ആവും. നല്ല സുഖം. അങ്ങിനെ തുടര്‍ന്നോണ്ടിരുന്നപ്പോള്‍ ആളുകള്‍ വിമര്‍ശിക്കാന്‍ തുടങ്ങി, ‘ഇഞ്ചി എന്നെ ഈ പോസ്റ്റില്‍ നിരാശപ്പെടുത്തി’ എന്നതായിരുന്നു അതിന്റെയൊക്കെ മെയിന്‍ മെസ്സേജ്. ഏ? അപ്പൊ അതിനു മുന്‍പ് ഇവരെയൊക്കെ സാറ്റിസ്‌ഫൈ ചെയ്തിരുന്നോ? ഇപ്പൊ ഇപ്പൊ ടെന്‍ഷന്‍ ആയി. ശ്ശെടാ, എന്തെങ്കിലും എഴുതിയിട്ടാല്‍, എത്ര പേര് നിരാശപ്പെടും? ഇപ്പൊ പോസ്റ്റൊക്കെ ഡ്രാഫ്റ്റില്‍ കിടക്കുന്നു രണ്ട് മൂന്ന് ദിവസം. എനിക്കത് കാണുമ്പോ പോസ്റ്റിനോട് എന്തോ പാതകം ചെയ്ത് അതിനെ തുറന്ന് വിടാണ്ട് അടച്ചിട്ടിരിക്കണ പോലെയാണ്. ഡ്രാഫ്റ്റില്‍ കിടക്കുമ്പോ അക്ഷരത്തെറ്റെങ്കിലും തിരുത്താന്‍ തോന്നും. ആകെ മെച്ചപ്പെട്ടത് അതു മാത്രമാണ്. പണ്ടൊക്കെ എന്തു സുഖായിരുന്നു. ആരേയും നിരാശപ്പെടുത്തിയിരുന്നില്ല.
എന്തിനാ എഴുതണേ എന്ന് ആരോ എപ്പോഴോ ചോദിച്ചിരുന്നു.
ഞാന്‍ പറഞ്ഞു സ്നേഹിക്കാനാണെന്ന്, പ്രതികരണം എനിക്ക് സ്നേഹമാണ്.
ചങ്ക്
ഇന്നലെയാണ് ചങ്ക് കഴച്ച് നീറിയ വേദനയോടെ ജീവിതം അവസാനിപ്പിച്ചാലോ എന്ന് ഓര്‍ത്തത്.
ഇന്ന് ഞാന്‍ എപ്പോഴോ ചങ്ക് പറിച്ചെടുത്ത് അതിനെ നോക്കി പരിഹസിച്ചു ഒരുപാട് ചിരിച്ചു.
ഒന്നും തിരിച്ച് പറയാനാവാതെ അത് പിടഞ്ഞ് കൊണ്ടേയിരുന്നു.
അങ്ങിനെയാണ് വീണ്ടും ജീവിക്കാമെന്ന് എനിക്ക് തോന്നിത്തുടങ്ങിയത്.
ട്രാഫിക്ക് ലൈറ്റ്
അമര്‍ചിത്രകഥകളില്‍ തൃക്കണ്ണുള്ള സംഹാരമൂര്‍ത്തിയെക്കുറിച്ച് വായിച്ചിട്ടുണ്ട്
വഴിനീളെ തൃക്കണ്ണുകളുടെ നിര കോലുകെട്ടി സര്‍ക്കാര്‍ സ്ഥാപിച്ചിട്ടുമുണ്ട്
കണ്ണു ചിമ്മി അനായാസേന അടയാളപ്പെടുത്തുന്ന മരണവും അപകടവും -
താനൊരു ദൈവമാണെന്ന് എപ്പോഴെങ്കിലും തോന്നിച്ചിട്ടുണ്ടാവുമോ?
ഇടുങ്ങിയ വഴികളില്‍ ദര്‍ശനത്തിനായി അനുസരണയോടെ നിരനിരയായി നീങ്ങുന്നതിലും ഭേദം
തുറസ്സായ പുല്‍മേടകളില്‍ കാല്‍നടയായ് മാത്രം സഞ്ചരിച്ചാല്‍ മതിയെന്ന് ഞാന്‍ തീരുമാനിച്ചത്
ട്രാഫിക്ക് ലൈറ്റിന്റെ ഈയൊരു അഹംഭാവം ഒന്ന് കൊണ്ട് മാത്രമാണ്!
(നിരാശയുടെ കയം അളക്കാന്‍ ഒരു കൂട്ടുകാരിയെ പറഞ്ഞു വിട്ടതാണ്, അവളിതുവരേയും തിരിച്ച് എത്തിയിട്ടില്ല)
2008-04-26
പണ്ടൊക്കെ...
-
Inji Pennu
at
1:25 AM
വിഭാഗം: മനോധര്‍മ്മം
Subscribe to:
Post Comments (Atom)
14 പ്രതികരണങ്ങള്‍:
ചിലപ്പോഴൊക്കെ ഇഞ്ചിയെ വായിക്കുമ്പോള്‍ പണ്ടു ഞാന്‍ എഴുതിയ ഈ കുറിപ്പിന്റെ ആദ്യവരി ഓര്‍ത്തുപോകും.
സ്നേഹം.
what is this ' snaHEM? ' ? SNEham?
ചങ്ക്, ചങ്ക് കലക്കിക്കളഞ്ഞു.
പണ്ട്, ആത്മഹത്യ ചെയ്ത ഒരു പരിചയക്കാരന്റെ മരണകുറിപ്പ്.
"ജീവിച്ചിട്ട് കാര്യമൊന്നുമില്ല..ഇനിയൊന്ന് മരിച്ച് നോക്കട്ടേ.."
മരിച്ച് നോക്കിയിട്ട് എന്തായെന്ന് അറിയാന്‍ അവനേയും കാത്തിരിക്കുന്നു. :)
ഇഞ്ചീ:)
ചങ്ക് അതങ്ങിനെയാണ്. പറിച്ചെടുത്ത് അതിനെ ചീത്ത പറഞ്ഞാലും മിടിച്ചുകോണ്ടേയിരിക്കും!.. ശരീരവും ചങ്കും തമ്മിലുള്ള ആത്മബന്ധം അതാണ്!
ട്രാഫിക് ലൈറ്റിന്റെ അഹംഭാവം അവനെ എല്ലാരും അനുസരിക്കുന്നു എന്നുള്ളതാണ്..!
:) kollaam
ബാ ഇഞ്ചീ, നമുക്കു സ്നേഹിക്കാം.
(എന്റെ ഭാര്യ കേക്കണ്ടാ, അവളു തെറ്റിദ്ധരിക്കും)
ട്രാഫിക് ലൈറ്റിനെക്കാളും എനിക്കിഷ്ടം റഡാറിനെ ആണ്. ഇവിടെ മിര്‍ഡിഫില്‍ പോവുന്ന വഴിക്കു ഒരു റഡാറുണ്ട്. വിജനമായ റോഡിനു ഒത്ത നടുവില്‍. അപ്പുറവും ഇപ്പുറവും കുറേ ദൂരത്തേയ്ക്ക് ഒരു സ്ട്രീറ്റ് ലൈറ്റ് പോലും ഇല്ല. പാവം, എന്തൊരു ലോണ്‍ലിനെസ്സ് ആയിരിക്കും എന്നു തോന്നിയിട്ടുണ്ട്.
റഡാറിനെക്കുറിച്ച് പറഞ്ഞുതീര്‍ന്നില്ല :-)
നൂറ്റിനാല്‍പ്പതിനു മുകളില്‍ വണ്ടി ഓടിക്കുന്ന ഞാന്‍ റഡാറിനെ ദൂരെ നിന്നേ കാണും. റഡാറിനെ കാണുമ്പൊ എല്ലാവരെയും പോലെ സ്പീഡ് കുറയ്ക്കും. എന്നിട്ട് വണ്ടിയുടെ അകത്തിരുന്നു തന്നെ റഡാറിനെ ഒന്നു വണങ്ങും. നമ്മുടെ കയ്യില്‍ നിന്നും കാശ് പിടിച്ചുവാങ്ങാന്‍ കഴിവുള്ള പുള്ളിയല്ലേ. ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കണം.
സിമി, ഹഹ എനിക്ക് വയ്യ. ആ ‘ബാ’ വിളി എനിക്കിഷ്ടപ്പെട്ടു
ആത്മഗതം:
ഈ കൊച്ച് കല്ല്യാണം കഴിച്ചതാണോ? എന്നിട്ടും നന്നായില്ലേ? :P
അതെന്താ, കല്യാണം കഴിക്കാതെ ഭാര്യ പാടില്ലാന്നുണ്ടോ? :-)
കല്ല്യാണം കഴിക്കാതെയുള്ള അന്യന്റെ ഭാര്യയെ മോഹിക്കരുത് :).
ഇതൊക്കെ അറിയാന്‍, കെട്ടുന്നതിനു മുന്നേ പ്രീ മാരേജ് ക്ലാസ്സ് ഒക്കെ എടുത്തില്ലേ കെട്ട് നടക്കൂല്ലാട്ടാ
ഇഞ്ചി..
പണ്ടൊക്കെ എന്ന തലക്കെട്ട് കണ്ട് വന്നതാണു.. പഴം പുരാണമാണെന്ന് കരുതി..
ഓ.ടോ
രണ്ട് കുട്ടികളായതിനു ശേഷം കല്ല്യാണം കഴിക്കുന്നതാണല്ലോ പടിഞ്ഞാറന്‍ മോഡല്‍...
അങ്ങിനെ ഒന്നും draft-ലൊന്നും വെക്കണ്ട. ഇവിടെ വായിക്കുന്നവരുണ്ട്, മിക്കവാറും ഞാന്‍ ഇവിടൊക്കെ ചുറ്റിത്തിരിയും. വായനാലിസ്റ്റിലൂടെ കയറി ഇറങ്ങും.
ചങ്കിനെപ്പറ്റി - ഇരട്ടച്ചങ്ക് അപ്പോ സിനിമയില്‍ മാത്രമേ ഉള്ളാ? :)
ഞാനും ചങ്ക് പറിച്ചെടുത്ത് നോക്കട്ടെ...:)
ചങ്കില്ലാത്തവന്‍ എന്തു പറയാന്‍! :(
Post a Comment