2008-04-19

ഗംഗയുടെ കുട്ടികള്‍ **

പൊറ്റകളടര്‍ന്നുതുടങ്ങിയ ഒരു തടിമരമായ്‌ ഞാനപ്പോഴേക്കും മാറിയിരുന്നു.കൈവിരലുകളുടേയും കാല്‍ വിരലുകളുടേയും സ്ഥാനത്ത്‌ അനേകം തളിരിലകള്‍ പൊട്ടി മുളക്കുവാനും,മുലകളില്‍ പൂക്കള്‍ വിടരുവാനും തുടങ്ങിയിരുന്നു.കാറ്റില്‍ പടര്‍ന്ന പൂക്കളുടെ മണംതേടി അനേകം കുഞ്ഞിക്കിളികള്‍ എന്നിലേക്ക്‌ പറന്നു വരികയും തുടകളില്‍ കൊക്കുരച്ച്‌ യോനീമുഖത്തേക്ക്‌ ചെരിഞ്ഞുനോക്കുവാനും തുടങ്ങി. എനിക്കും മുകളില്‍ പരന്നു കിടന്നിരുന്ന ആകാശത്തിന്റെ തുണ്ടുകള്‍ എന്റെ ഇലകളില്‍തെളിഞ്ഞുകാണുന്നത്‌ എന്നെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്‌. ആ ആകാശത്തിലേക്ക്‌ ഒരു ചില്ലയെ പടര്‍ത്താന്‍ ഞാന്‍ എന്റെ കൈകളെ മുകളിലേക്കുയര്‍ത്തി. ശക്തമായ കാറ്റില്‍ ആ ചില്ലകള്‍ ആടുവാനും ,നടുപിളര്‍ന്ന് താഴോട്ട്‌ വീഴുവാനും തുടങ്ങിയപ്പോള്‍ ഞാന്‍ വേദനയാല്‍ കരയുവാന്‍ തുടങ്ങി.

** സിജിയുടെ ഗംഗയുടെ കുട്ടികള്‍ എന്ന കഥയിലെ മനോഹരമായൊരു ഖണ്ഡികയാണ്.



ആ ഖണ്ഡിക ഒരുപാട് തവണ വായിച്ചിട്ടും കൊതി തീരാതെ പത്ത് വര്‍ഷായിട്ട് കൈകൊണ്ട് തൊടാതിരുന്ന പെയിന്റും ബ്രഷും എടുത്തു പോയി. അങ്ങിനെ ശ്വാസം കിട്ടാണ്ട് ഇത്ര വര്‍ഷങ്ങള്‍ക്ക് ശേഷം വരച്ച് നോക്കിയതാണ്. ശരിക്കും പച്ചക്കളറായിരുന്നു ആകാശം. അതോ ഫോട്ടോയെടുത്തപ്പൊ നീല പോലെ ആയി. :)

ഇത് അണ്‍‌ഫിനിഷ്ഡ് വാട്ടര്‍ക്കളര്‍ പെയിന്റിങ്ങ് ആണ് [ങ്ങാ ഫിനിഷ് ചെയ്താ സത്യായിട്ടും നന്നായേനെ ;)]. ഓയിലില്‍ ഒക്കെ ചെയ്യണമെന്നുണ്ടായിരുന്നു...പിന്നേം കുറേയൊക്കെ ഇതില്‍ കുത്തി വരച്ച് ചെയ്യണമെന്നുണ്ട്. പക്ഷെ സൂപ്പര്‍ മടി. എന്തായാലും ഒരു ബ്ലോഗൊക്കെ ഉള്ളതല്ലേ, മുഴുമിക്കാത്തതും കിടന്നോട്ടെ എന്ന് കരുതുന്നു, ചിലപ്പൊ നല്ല ബുദ്ധി തോന്നി കീറിക്കളയുന്നതിനു മുന്‍പ്. :)

അപ്പൊ സിജിക്കൊരു ബല്യ നന്ദി.

(ബ്ലോഗ് കലാകാരന്മാര്‍ പെയിന്റിങ്ങിനെ മൊത്തത്തില്‍ അപമാനിച്ചൂന്ന് പറഞ്ഞ് ദയവായി വടിയെടുക്കരുത്. ഇതൊക്കെ ഒരു വാസനയാ, ടര്‍പ്പെന്റൈനിന്റെ) :)

16 പ്രതികരണങ്ങള്‍:

മൂര്‍ത്തി said...

10 വര്‍ഷം വരച്ചില്ലെന്നോ?
കയ്യിലുള്ള വിദ്യ കളയരുത് എന്നു മാത്രം പറയുന്നു..
ബാക്കി അഭിപ്രായം കലാകാരന്മാര്‍ പറയും.:)

ഗുപ്തന്‍ said...

പടത്തെക്കുറിച്ച് സാങ്കേതികമായി ഒന്നും പറയാനറിയില്ല ഇഞ്ചീ. എങ്കിലും ആ കഥയെ തൊട്ടെടുക്കാനുള്ള ശ്രമത്തിന് അഭിനന്ദനം.

റ്റൈറ്റില്‍ കണ്ടിട്ട് വലിയ സന്തോഷത്തോടെയാണ് ഇവിടെ വന്നത്. ഒട്ടു നിരാശയും ഒട്ടൊക്കെ പ്രതീക്ഷിക്കാത്ത ഒന്നു കണ്ടതിന്റെ സന്തോഷവും ബാക്കി.

ഗംഗയുടെ കുട്ടികളെക്കുറിച്ചും പൂതപ്പാട്ടിനെക്കുറിച്ചും ആരെങ്കിലും വിശദമായ ഒരു കുറിപ്പിടും എന്ന പ്രതീക്ഷയുണ്ടായിരുന്നു.

ഞാന്‍ തന്നെ എഴുതിയേനേ. ‘മനോധര്‍മ്മത്തിന്റെ അസ്കിത‘ ഉള്ളതുകൊണ്ട് കഥ ‘വായിച്ചു’വരുമ്പോള്‍ മറ്റെന്തെങ്കിലും ആയിപ്പോവും എന്ന പേടികൊണ്ട് എഴുതാതിരുന്നു. ആരെങ്കിലും പെണ്ണെഴുത്തുകാര്‍ ആ കഥകളെക്കുറിച്ച് എഴുതാന്‍ സമയം കണ്ടുപിടിക്കും എന്ന പ്രതീക്ഷ ഇപ്പോഴും പ്രതീക്ഷയായിത്തന്നെ നില്‍ക്കുന്നു. :(

ദൈവം said...

ഈ വാസന നന്നായി :)

ഉപാസന || Upasana said...

Thanks for the link
:-)
Upasana

അനിലൻ said...

നിറങ്ങള്‍കൊണ്ട് ഇങ്ങനേയും ചിലത് ചെയ്യാമല്ലേ!
ഈര്‍ക്കിലുകള്‍ അടുക്കിക്കെട്ടി ഉണ്ടാക്കിയതാണോ ഇഞ്ചീ ഇതിനുപയോഗിച്ച ബ്രഷ്? :)

Santosh said...

Great.....( Otherwise people think I dont no anything about about art...)

Belive me good work...

ചീര I Cheera said...

നല്ല രസമുണ്ട് കാണാന്‍, നിറങ്ങള്‍ തന്നെയാണ് കൂടുതലിഷ്ടമായത്.

vadavosky said...

സിജിയുടെ ഈ കഥയെക്കുറിച്ച്‌ ഒരു പഠനം ആരെങ്കിലും നടത്തുമെന്ന് ഞാനും പ്രതീക്ഷിച്ചിരുന്നു.
ചിത്രം നന്നായി. പക്ഷെ കളര്‍ കോംബിനേഷന്‍ കഥയിലെ വാചകങ്ങള്‍ക്കനുയോജ്യമായില്ല എന്ന തോന്നല്‍.

Inji Pennu said...

വടവോസ്കി ഔര്‍ ഗുപ്തര്‍ജി,
സിജിയുടെ ഈ കഥയേക്കാളും പൂതപ്പാട്ട് ഒരു ക്ലാസ്സ് ആണെന്ന് തോന്നിയിട്ടുണ്ട്.
സിജീടെ ഈ കഥ വായിച്ചപ്പോ ഇതൊരു പെയിന്റിങ്ങ് നോക്കിയിരിക്കാണെന്ന് എനിക്ക് തോന്നി. അത്രേയുള്ളൂ. പഠനം നടത്തുക എന്നൊക്കെ പറഞ്ഞാ ഞാന്‍ തലചുറ്റി വിഴേയുള്ളൂ.

ഞാന്‍ സാധാരണ കഥ എഴുതുമ്പോ മനസ്സില്‍ തോന്നുന്ന ഒരു പെയിന്റിങ്ങ് ആണ് ഞാന്‍ വാക്യങ്ങളിലേക്കാക്കാണെന്ന് ഇത് വരച്ചോണ്ടിരുന്നപ്പോ പെട്ടെന്ന് എനിക്കൊരു ബോധോദയം തോന്നി. അത്കൊണ്ട് സിജീടെ വായിച്ചപ്പൊ ആ പരിപാടി തിരിച്ചും ആയി എന്ന് തോന്നുന്നു.

കളര്‍ ഇങ്ങിനെയായിരുന്നൂ വടാവോസ്കി. ആകാശത്തിനു പച്ച കൊടുത്തത് മരം അടര്‍ന്നു വീഴുമ്പോള്‍ മരത്തിലെ പച്ച ആകാ‍ശത്തിലെക്ക് പടര്‍ന്ന് ഒഴുകുന്നു എന്നും ഭൂമി ചുവക്കുന്നൂവെന്നും ഒക്കെയാണ് മനസ്സില്‍ തോന്നിയത്...
നീലയും വെള്ള പൊക്കിളും ആ നീല വള്ളി പൊക്കിള്‍കൊടി പോലേയും ഒക്കെ സിജീടെ ഈ വാക്യത്തില്‍ നിന്നാണ് --
‘ആകാശത്തിന്റെ തുണ്ടുകള്‍ എന്റെ ഇലകളില്‍തെളിഞ്ഞുകാണുന്നത്‌’

അനിലാ, അടി അടി ബ്രഷിന്റെ രഹസ്യൊക്കെ ഇങ്ങിനെ പരസ്യായി ചോദിച്ചാല്‍ :) :)

മൂര്‍ത്തി, ആ വിദ്യയ്ക്കും കൂടി തോന്നണ്ടേ അത്? ;)

പി.ആറെ (പെരിയാറേ എന്ന് വിളിക്കൂട്ടോ ഇനി),
ദൈവം, സന്തോഷ് - അധികം പ്രോത്സാഹിപ്പിക്കരുത്. ചിലപ്പൊ ഇനീം സഹിക്കേണ്ടി വരും. മലയാളം എഴുത്ത് ഓരോ വകതിരിവില്ലാത്തര്‍ പ്രോത്സാ‍ഹിപ്പിച്ചാണ്...
ഇപ്പൊ നോണ്‍‌‌സ്റ്റോപ്പായത്...
അതോണ്ട് ജാഗ്രതൈ! :)

Pramod.KM said...

നല്ല ഉഗ്രന്‍ ചിത്രം.ശരിക്കും കരയുന്ന പോലെ തന്നെയുണ്ട്. നിര്‍ത്തി നിര്‍ത്തി വരച്ചതു കൊണ്ടാണെന്നു തോന്നുന്നു ഒരു ഭാവം ഒക്കെ വന്നിട്ടുണ്ട്:)

Unknown said...

മനുവേട്ടനാണ്‌ പറഞ്ഞത്‌ , ഒന്നു വന്നു നോക്കാന്‍... ഇരുന്നു വായിക്കാന്‍ തുടങ്ങുവാണേ...
പക്ഷേ ആദ്യദര്‍ശനത്തില്‍ തോന്നിയത്‌ പറയാന്‍ ഗുപ്തനെ കോപ്പിയടിക്കട്ടെ??

''റ്റൈറ്റില്‍ കണ്ടിട്ട് വലിയ സന്തോഷത്തോടെയാണ് ഇവിടെ വന്നത്. ഒട്ടു നിരാശയും ഒട്ടൊക്കെ പ്രതീക്ഷിക്കാത്ത ഒന്നു കണ്ടതിന്റെ സന്തോഷവും ബാക്കി.''

ബാക്കി വായന കഴിഞ്ഞിട്ടാവാം... കണ്ടതില്‍ സന്തോഷം. നന്ദി മനുവേട്ടനോടും.

ഗീത said...

ഇഞിപ്പെണ്ണീന്റെ പേരു എത്രയോമുന്‍പ് കേട്ടിട്ടുണ്ട്. പക്ഷേ ഞാന്‍ വിഹരിക്കുന്നിടത്തൊന്നും ഇതുവരെ കണ്ടിട്ടില്ലാത്തതുകൊണ്ട് പരിചയപ്പെടാന്‍ കഴിഞ്ഞിട്ടില്ല.

സിജിയുടെ കഥ വായിച്ചില്ല. ഈ ചിത്രം ഇഷ്ടപ്പെട്ടു... ചിത്രത്തില്‍ കിളികളെ കൂടി വരയ്ക്കാമായിരുന്നു...

namath said...

ഇഞ്ചി. മടുപ്പിന്‍റെയും വിരക്തിയുടെയും ഒരു ഷേഡുണ്ടെന്നതൊഴിച്ചാല്‍ ചിത്രം നന്ന്. വരി പോലെ വരയും ശീലമായിക്കോട്ടെ!

un said...

good attempt! നാമതിന്റെ അഭിപ്രായത്തോട് ജോജിക്കുന്നില്ല. നിറങ്ങള്‍ക്ക് ഒരു സ്തൈണഭാവം ഉണ്ടെന്നല്ലാതെ മടുപ്പിന്റെയും വിരക്തിയുടേയും നിറങ്ങളായി എനിക്കു തോന്നിയില്ല. മുഖത്തെ ഭാവം അല്പം കൂടി നന്നാക്കിയിരുന്നെങ്കില്‍ എന്നു തോന്നി.

ശ്രീലാല്‍ said...

എനിക്ക് മനസ്സിലാവുന്നില്ല, ഞാനെന്തിനാണ് ഈ ബ്ലോഗിലെ പോസ്റ്റുകളും കമന്റുകളും എല്ലാം കുത്തിയിരുന്ന് വായിച്ചു പഠിക്കുന്നതെന്ന്. ഗംഗയുടെ മക്കളിലേക്കെത്തിച്ചതിന് ഒരു നന്ദി പറയാന്‍ തോന്നിയപ്പോള്‍ ഒപ്പം തോന്നിയതും കൂടി പറഞ്ഞു എന്നു മാത്രം.. നന്ദി.

റമ്പൾസ്റ്റോവ്സ്കിൻ said...

ഓരോരുത്തർക്ക് ഓരോ പണി പറഞ്ഞിട്ടുണ്ട്. കുറച്ച് നേരം മിനക്കെട്ടാൽ ആർക്കും ഇതു പോലൊന്ന് കോരാവുന്നതേയുള്ളൂ. അതിന് ജന്മസിദ്ധമായ ഒരു കഴിവ് വേണമെന്നില്ല. നിങ്ങൾക്ക് സ്വയം ഒന്ന് ചിന്തിച്ചു കൂടെ? മാധവിക്കുട്ടി വരച്ച പച്ചപ്രതലത്തിലെ മാംസപിണ്ഡങ്ങൾ വല്ല്യ കലാസൃഷ്ടിയാണെന്ന് സ്വയം വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന ഒരു സമൂഹത്തിന്റെ ശേഷിപ്പുകളല്ലേ. തൊടിയിൽ കുന്തിച്ചിരുന്നിട്ട് എഴുന്നേറ്റ് തിരിഞ്ഞ് നോക്കിയാലും ചിലപ്പോൾ സൃഷ്ടിയുടെ മഹത്വത്തിൽ അത്ഭുതപരിതന്ത്രയായി ഫോട്ടോയെടുത്ത് പ്രദർശിപ്പിച്ചേക്കും. മഞ്ഞ നിറതിന്റെ അർദ്ധഗർഭത്തിൽ സ്വയം നഷ്ടപ്പെടാൻ പ്രാണികളുമുണ്ടാവും. ലജ്ജിക്കാൻ പഠിക്കൂ. ഇല്ലാത്ത കഴിവുകൾ ഉണ്ടെന്ന് സ്വയം പറഞ്ഞ് വിശ്വസിപ്പിക്കാതിരിക്കൂ. വാസന അല്ല ഇതൊക്കെ വെറും നാറ്റമാണ്.