ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി പോസ്റ്റൊന്നും വായിച്ചേച്ചും വരണ്ട...വെര്‍തേ ഇവിടെ ഈ പോസ്റ്റ് മാത്രം വായിച്ചാ മതി.
ടേയ് പാച്ചു, എന്തിരടേ നെനക്കൊന്നും സംസ്കാരമില്ലെന്ന് കുറേയണ്ണന്മാര്‍ പറേണത്?
യാരണ്ണാാ?
നീ പറയടേ, നെനക്ക് ഇല്ലേടേ?
ഒണ്ടണ്ണ, എന്റെ നാട്ടറിവ്, എന്റെ ഭക്ഷണ രീതി, എന്റെ അക്ഷരം, എന്റെ തൈവങ്ങള്‍ ഒക്കെ എന്റെ സംസ്കാരമല്ലേണ്ണാ? അണ്ണന്‍ വായിച്ചിട്ടില്ലേ ദളിത് സംസ്കാരത്തെപ്പറ്റി...ബുക്കുകള്‍ ഒണ്ടല്ലണ്ണാ അതിനെപറ്റി...
ഒ, തന്നെലോ...യവന്മാര് പറേണ് സവര്‍ണ്ണന്മാര്‍ ഉപദ്രവിച്ചതാണെന്നടേ നെന്റെ ഒക്കെ സംസ്കാരം?
അതെങ്ങനെണ്ണാ? അങ്ങ് ദൂരേ അമേരിക്കാവില് കഴിഞ്ഞ രണ്ട് മാസം മുമ്പല്ലണ്ണാ ബ്ലാക്ക് ഹിസ്റ്ററി മന്ത് കൊണ്ടാടിയ്ത്? സ്ലേവറി അല്ലല്ലോ അണ്ണാ കൊണ്ടാടിയത്, അവരുടെ നഷ്ടപ്പെട്ട സംസ്കാരമല്ലേണ്ണാ...ഓസ്ത്രേലിയാലി അബോര്‍ജിന്‍ സംസ്കാരം കൊണ്ടാടണത് അവരുടെ സംസ്കാരങ്ങള്‍ നശിച്ചു പോവരുത് എന്ന് കരുതീട്ടല്ലണ്ണാ, യല്ലാതെ അവരെ വെള്ളക്കാര് ചവുട്ടിയരച്ചതല്ലല്ലോ...അതല്ലേണ്ണാ ദളിത് എഴുത്തുകാരി ബാമ ദളിത് ഭാഷേല് കഥ എഴുതി തമിഴകം ഒന്ന് ഇളക്കിമറിച്ചത്... അണ്ണനെന്ത് ഇപ്പൊ ഇങ്ങിനെ ഒരു പൊട്ടത്തരം ചോദിക്കണത്....
വോ ഒള്ളത് തന്നെ, തന്നെ... പക്ഷെ ലോ ആ ആണ്ണന്മാര്...
യാരെണ്ണാ ലവര്... അണ്ണനെന്തിരണ്ണാ ഇതൊക്കെ കേക്കാന്‍ പോണത്..ഞങ്ങള്‍ക്ക് സംസ്കാരം ഇല്ല, തൈവം ഇല്ലായെന്ന് പറഞ്ഞാല്‍ പാര്‍ട്ടിയാഫോസീല്‍ തല്ലിനും കൊല്ലിനും ഞങ്ങളെ ചേര്‍ക്കാമണ്ണാ...അല്ലേ ലോ ക്രിസ്ത്യന്‍ മിഷനറിമാര്‍ക്ക് പുന്നെല്ല് കണ്ട എലിയെപ്പോലണ്ണാ ഞങ്ങള്...അതോണ്ടല്ലേ അങ്ങിനെ ഒക്കെ പറേണത്. അല്ലാണ്ടാര്‍ക്കണ്ണാ ഞങ്ങളോട് സ്നേഹം..?
ടേയ്, അത് പോട്ട്....എന്തിരിനെടേ ദളിതന്മാരെ പറ്റി പറയുമ്പൊ എനിക്ക് ദളിത് കൂട്ടുകാരുണ്ടെന്ന് പറേണത്, അതെന്തോന്നടേ ഇത്ര വലിയ കാര്യമാണോടേ?
വോ അതെന്തിരുന്ന് വെച്ചാ അണ്ണാ, അങ്ങിനെ പറയുമ്പോ അവരു സേഫായിട്ട് സെക്കുലര്‍ ആവണതണ്ണാ. ഞാന്‍ മിടുക്കനെന്ന് കാണിക്കണതണ്ണാ...അതാണണ്ണാ മനസ്സിലെ ഒളിച്ചിരിക്കുന്ന സവര്‍ണ്ണത്വം! അതെന്തിരോ വലിയ കാര്യമായി കൊണ്ട് നടക്കാണ്, എന്തിരോ ദളിതന്മാരോട് മിണ്ടീട്ടുണ്ടെങ്കില്‍ ഞാന്‍ നല്ലവനാണെന്ന് കാണിക്കണതണ്ണാ..അതിപ്പോ മുസ്ലീങ്ങളെല്ലാം തീവ്രവാദികള്‍ എന്ന് പറഞ്ഞിട്ട് എനിക്ക് മുത്സീം കൂട്ടുകാരുണ്ടെന്ന് പറയുമണ്ണാ ചില ബിജെപിക്കാര്...അത് ദന്നെ ആ പരട്ട ലോജിക്ക്...
ടേയ്..നീ നിന്റെ സംസ്കാരത്തില്‍ അഭിമാനിക്കണ പോലെ, എനിക്കെന്റെ സംസ്കാരത്തില്‍ അഭിമാനിച്ചൂടേയ്? അഭിമാനിക്കാണ്ട് മനുഷ്യന്‍ എങ്ങിനെ ജീവിക്കുമെടേ? ചൈനക്കാര് പോലും അഭിമാനിക്കണടേയ്..പിന്നെ എന്തിരടേ....
അണ്ണാ അതെന്തിരുന്ന് വെച്ചാ അണ്ണന്റെ അപ്പനും അപ്പൂപ്പനും ഒക്കെ ഞങ്ങളെ ഞെക്കിപ്പിഴിഞ്ഞ് ഞങ്ങടെ പെണ്ണുങ്ങളെ നശിപ്പിച്ച് ഞങ്ങളെ ജീവ്നോട് കുഴിച്ച് മൂടീട്ടില്ലീ. ഇപ്പഴും അതൊക്കെ തന്നേണ്ണാ നടക്കണത്...പക്ഷെല് അണ്ണാ ചൈനക്കാര് തിബത്തുകാരെ കൊന്നൊടുക്കാന്ന് വെച്ച് അവര്‍ക്ക് ചൈനീസ് സംസ്കാരം മൊത്തം യുദ്ധ സംസ്കാരം ആണെന്ന് പറ്യാനൊക്ക്കേല്ലല്ലോ...യതുപോലെ അണ്ണ്നു അതൊന്നുമല്ലാതെ അണ്ണന്റേതായ സംഭാവനകള്‍ ഒരു സമൂഹമായി കൊടുത്തതിലൊക്കെ അഭിമാനിക്കണ്ണാ...അതിലിപ്പൊ യെന്തിര്?
ആ...ഞാന്‍ ചോദിച്ചെന്നേയുള്ളൂ പാചൂ....
അണ്ണന്‍ ചുമ്മായിരി....സുപ്രീം കോടതി വിധി കണ്ടണ്ണാാ...
ടേയ്..ചുമ്മായിരീടേ.. ഈ തല്ലിന്റെ ക്ഷീണം തീരട്ട്...
വോ..!
Disclaimer: This lingo is a pathetic imitation of two bloggers - kovalan and antony, but I chose this lingo with a particular intention. ക്ഷമിക്കുമല്ലോ!
2008-04-12
സംസ്കാരം
-
Inji Pennu
at
11:45 PM
വിഭാഗം: മനോധര്‍മ്മം
Subscribe to:
Post Comments (Atom)
8 പ്രതികരണങ്ങള്‍:
//Disclaimer: This lingo is a pathetic imitation of two bloggers - kovalan and antony, but I chose this lingo with a particular intention. ക്ഷമിക്കുമല്ലോ!//
Kovalan & 'Antony" ??? Do you mena Anoni Antony?
I dont think "Anoni Antony" deserve that tag! (from what I have read in his blogs, though I'ven't read all the posts..}
പുറപ്പെടുകേം ചെയ്തു എന്നാലൊട്ടെത്തിയുമില്ല..
:)
onnum manassilayilla :(
രാഷ്ട്രങ്ങളുടെയോ ഭാഷകളുടെയോ സംസ്കാരത്തിന്റെയോ മതങ്ങളുടെയോ വംശ-ഗോത്രങ്ങളുടെയോ ഒക്കെ പേരില്‍ ഇന്ന് കല്പിച്ചുകൊടുക്കാന്‍ ശ്രമിക്കുന്ന സ്വത്വങ്ങള്‍ ചരിത്രപരമായി നോക്കുമ്പോള്‍ ലോലവും താത്കാലികവുമാണ്. ഇതൊക്കെ എന്നെന്നും മാറിക്കൊണ്ടിരുന്നതും ഇന്നും മാറിക്കൊണ്ടിരിക്കുന്നതും ആണ്.
സംസ്കാരം എന്നതിന്റെ ഏറ്റവും പ്രധാനമായ പ്രത്യേകത അതിന്റെ ഓര്‍ഗാനിക് നേച്ചര്‍ ആണ്. സംസ്കാരത്തെ preserve ചെയ്യാനുള്ള ഏതൊരു ശ്രമവും അതിന്റെ ജൈവാവസ്ഥയോടുള്ള വെല്ലുവിളിയാണ്. അത്തരം ശ്രമങ്ങള്‍ ഒരു പ്രത്യേക അവസ്ഥയില്‍ അതിനെ ക്രിസ്റ്റലൈസ് ചെയ്യാനനുവദിക്കുന്നു. നാലതിരുകള്‍ക്കകത്ത് അതിനെ സംരക്ഷിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ അതു ജീര്‍ണ്ണിക്കുകയാണുണ്ടായിട്ടുള്ളത്. ജീര്‍ണ്ണിക്കുമ്പോള്‍ ആത്മാവു നശിച്ച്, അത് ആചാരങ്ങളിലേക്കും അനുഷ്ഠാനങ്ങളിലേക്കും ഒതുങ്ങുന്നു. അഥവാ, ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും സംസ്കാരമായി തെറ്റിദ്ധരിക്കുമ്പോഴുണ്ടാകുന്ന അബദ്ധധാരണയാണ് സംസ്കാരത്തെ ‘സംരക്ഷിക്കണമെന്ന’ വാദം.
-ജൈവമനുഷ്യന്‍, ആനന്ദ്
United Nations Educational, Scientific and Cultural Organization (Unesco) (2002) described culture as follows: "... culture should be regarded as the set of distinctive spiritual, material, intellectual and emotional features of society or a social group, and that it encompasses, in addition to art and literature, lifestyles, ways of living together, value systems, traditions and beliefs".
Without a culture or a social system there is nothing to follow or guide. Culture is the only thing that is passed through one generation to other.
In a Utopian world, being cultureless, colorless, without a race looks perfect.
But in a real current practical World where a community, a society that was marginalized, that was buried alive, needs something to come back -- its own people, a sense of belonging, a community, pride.
Or existing dominant cultures would eat them alive again and again.
Considering those factors, Anand’s theory cannot be applied here in the case of Dalits.
Cultures mix, expand and adapt. That's it organic nature. Hence, preserving a culture doesn’t necessarily mean to preserve it in its original form. But to have a culture to fall back is vital to human existence itself.
എന്തരപ്പീ ഈ എഴുതി വച്ചേക്കണത്...? അസ്കിതക്കൊരു കൊറവുമില്ലല്ലാ..
I am a very new in the world of malayalam blogs... But wonder to see such malayalam blogs from the greate(?)American malus....
Keep it up....
Post a Comment