2008-07-01

ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ!

ഗള്‍ഫ് വിസയ്ക്കും യു.എസ് കോണ്‍സുലേറ്റിന്റെ മുന്‍പിലുമാണ് ഡിവൈഎഫ്‌ഐ ക്യാമ്പുകളേക്കാള്‍ ഇടതന്മാരെ കാണുവാന്‍ സാധിക്കുക എന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്. അത് ശരിയാണ് താനും, അമേരിക്കയില്‍ കേരളത്തിലേയും ബംഗാളിലേയും ഇടതന്മാരെ തട്ടിയിട്ട് നടക്കാന്‍ മേലാ. പക്ഷെ അവരെ പറഞ്ഞിട്ട് കാര്യമില്ല, ക്രൂഷ്ചേവിന്റെ മകന്‍ വരെ അമേരിക്കന്‍ സിറ്റിസണ്‍ഷിപ്പിനു വേണ്ടി കിതക്കുമ്പോള്‍ രണ്ട് ബസ്സിനു തീ വെച്ച സീദാ സാദാ ഡിഫിക്കാരെവിടെ? ക്രൂഷ്ചേവ് നിക്സനോട് പറഞ്ഞിരുന്നുവത്രേ, നിങ്ങളുടെ മക്കള്‍ കമ്മ്യൂണിസ്റ്റ് അമേരിക്കയില്‍ ജീവിക്കുമെന്ന്. അത് കൃത്യം! ഇടതന്മാര്‍ക്ക് പ്രവചിക്കാനുള്ള കഴിവ് നമ്മള്‍ക്ക് പണ്ടേ അറിയാവുന്നതാണല്ലോ. കാള്‍ മാ‍ര്‍ക്സ് ഇംഗ്ലണ്ടില്‍ കമ്മ്യൂണിസം പടരുമെന്ന് പ്രവചിച്ചപ്പോള്‍ എങ്ങുമില്ലാത്ത റഷ്യയിലാണല്ലോ കമ്മ്യൂണിസം പടര്‍ന്നതും പന്തലിച്ചതും, അവസാനം ജനങ്ങള്‍ സഹികെട്ട് ഈയടുത്ത് കമ്മ്യൂണിസ്റ്റ് പന്തലുകള്‍ ചുരുട്ടികൂട്ടി തീവെച്ചതും.

പറഞ്ഞ് വന്നത് അതൊന്നുമല്ല. എനിക്കൊന്നും മനസ്സിലായില്ല എന്നാണ്. എന്ന് വെച്ചാല്‍ ആണവകരാറില്‍ ഒപ്പിട്ടാല്‍, കേന്ദ്രത്തിനോടുള്ള സപ്പോര്‍ട്ട് പിന്‍‌വലിക്കുമെന്ന തുപ്പാക്കി കാണിച്ച്, ശുട്ടിടുവേന്‍ എന്ന് പ്രകാശ് കാരാട്ടും സഖാവ് കൂട്ടവും കുറച്ച് നാളാ‍യി കേന്ദ്രത്തെ വിറപ്പിക്കുന്നു. ആണവകരാറിനു പകരം ഇറാന്‍ ഗ്യാസ് ലൈന്‍ വലിക്കണമെന്ന് ഇടതന്മാര്‍ക്ക് ഒരേ നിര്‍ബന്ധം. എന്താണ് കാര്യമെന്ന് എനിക്ക് ഒരെത്തും പിടിയും കിട്ടിയില്ല. ആണവകരാറു കൊണ്ടു ഇന്ത്യയ്ക്ക് നേടാവുന്ന എനര്‍ജി ഇന്‍ഫ്രാസ്ട്രകച്ചര്‍ ഇറാന്‍ പൈപ്പ് ലൈന്‍ കൊണ്ട് സാധ്യമല്ല എന്ന് ശാസ്ത്രജ്ഞന്മാരും മറ്റും ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴും ഇടതന്മാര്‍ കൊടി ഒന്ന് നിറം രണ്ട് എന്ന മട്ടില്‍ വാശി പിടിക്കുന്നു.

ഇന്ത്യയ്ക് സാമ്പത്തികമായി മുന്നേറണമെങ്കിലും പ്രധാന എതിരാളിയായ ചൈനയ്ക്ക് ഒപ്പമെത്തുവാനും ഊര്‍ജ്ജം കൂടിയേ തീരൂ. ഇന്ത്യയെപ്പോലെയൊരു രാജ്യത്തിനു പരിസ്ഥിതിയ്ക്ക് ഏറ്റവും ഉചിതവും വേഗതയേറിയതുമായത് ആണവ ഊര്‍ജ്ജമെന്ന് മുന്‍ പ്രസിഡന്റ് അബ്ദുല്‍ കലാം മുതല്‍ ഭാഭാ അറ്റോമിക്ക് ശാസ്ത്രജ്ഞന്മാര്‍ വരെ നമ്മെ ഓര്‍മ്മപ്പെടുത്തുമ്പോള്‍, ശാസ്ത്രജ്ഞന്മാര്‍ക്കെന്ത് അറിയാം, ഞങ്ങള്‍ പാര്‍ട്ടി സഖാക്കന്മാര്‍ക്കാണ് മൊത്തത്തില്‍ കാര്യങ്ങള്‍ അറിയുക എന്ന് പ്രകാശ് കാരാട്ട് ആവര്‍ത്തിച്ച് നയം വ്യക്തമാക്കുന്നു.

ചൈനയ്ക്ക് ആകാം, റഷ്യക്കാകാം, ഫ്രാന്‍സിനാകാം, പക്ഷെ ഇന്ത്യക്കായിക്കൂടാ‍ - ഇതാണ് ഇടതന്മാരുടെ തത്വം. പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് യൂറോപ്പ്യന്‍ രാജ്യങ്ങളെപ്പോലെ അമേരിക്കയുടെ ചട്ടുകം ആണത്രേ. ഹഹ! ഫ്രാന്‍സിന്റെ ഇറാക്ക് യുദ്ധത്തിനോടുള്ള എതിര്‍പ്പ് കാരണം ഇഷ്ടവിഭവമായ ഫ്രഞ്ച് ഫ്രൈസ് എന്ന പേര് പോലും അല്പ ദിവസത്തേക്ക് മാറ്റിയതാണ് അമേരിക്കക്കാര്‍. എന്നിട്ടാണ് ഇനി ഫ്രാന്‍സും ജെര്‍മ്മനിയും മറ്റും ചട്ടുകം ആണെന്ന് കാച്ചി വിടുന്നത്. ചൈന അമേരിക്കന്‍ ചട്ടുകം ആണോ ചപ്പാത്തിക്കോല്‍ ആണോയെന്ന് ഇനി കാരാട്ടിനോട് ചോദിക്കണ്ട, കാരണം അമേരിക്കക്കാര്‍ക്ക് അടിവസ്ത്രം മുതല്‍ കൊടി വരെ നിര്‍മ്മിച്ചു കൊടുക്കുന്നത് ചൈന ആണല്ലോ. ഇത്രയും നല്ല ഒരു കരാര്‍ ഭൂലോക കള്ളന്മാരായ അമേരിക്കയുമായി സാധിപ്പിച്ചെടുത്തതിനു മന്‍‌മോഹന്‍ സിംഗിനു തൊപ്പിയൂരി സലാം (കട:രേഷ്മ) കൊടുക്കേണ്ടിടത്താണീ ഇടതന്മാര്‍ വരട്ട് ന്യായങ്ങളും കൊണ്ടു വരുന്നതെന്നോര്‍ക്കണം.

അതൊക്കെ പോട്ടെ, അല്ലെങ്കിലും ഇടതന്മാരില്‍ നിന്നും നിലനില്പിനു വേണ്ടിയുള്ള വിരോധാഭാസമല്ലാതെ ഒന്നും പ്രതീക്ഷിച്ചുകൂടാ. പക്ഷെ തികഞ്ഞ നിരീശ്വരവാദികളും അതിലും വലിയ ഭൌതികവാദികളും അതൊക്കെ ഇനി പ്രചരിപ്പിക്കുവാനും കൂടി അത്യുത്സാഹികളായ ഇടതന്മാരുടെ ഒരു നേതാവ്, ശബരിമലയില്‍ പോവുന്നത് ബിജിപിക്കാരേക്കാളും കൂടുതല്‍ ഞങ്ങളുടെ ആളുകളാണ് എന്ന് പ്രസ്താവിച്ചപ്പോള്‍ ഞാന്‍ വെറുതേ ചിരിച്ചതേയുള്ളൂ (ആയുസ്സ് എങ്കിലും കൂടുമല്ലോ). അന്നേരമാണ് ഇടതന്മാരുടെ പുതിയ ഒരു ദൈവവിളിയെക്കുറിച്ച് കേള്‍ക്കുന്നത്.

ഇന്തോ-അമേരിക്ക ആണവകരാര്‍ മുസ്ലീങ്ങള്‍ക്ക് ഇഷ്ടപ്പെടില്ല എന്ന് ഒരു സഖാവ്. ആ വിഡ്ഡിത്തം എഴുന്നുള്ളിച്ചത് പൊതുവേ വിഡ്ഡിത്തം കുലത്തൊഴിലാക്കിയ ചെറിയ സഖാക്കന്മാര്‍ ഒന്നുമല്ല, പോളിറ്റ് ബ്യൂറോ അംഗവും ട്രേഡ് യൂണിയന്‍ തലവനുമായ എം.കെ പാന്ദേ തന്നെ. എന്ന് വെച്ചാല്‍ ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് ഇറാനുമായുള്ള സൌഹൃദമായിരിക്കും ഇന്ത്യാ രാജ്യത്തിന്റെ സുരക്ഷയേക്കാളും പുരോഗതിയേക്കാളും കൂടുതല്‍ പ്രതിപത്തി ഉണ്ടാവുക എന്ന് അദ്ദേഹത്തിന്റെ പ്രവചനം. രാജ്യത്തെ പല വിധത്തിലും സേവിക്കുന്ന മുസ്ലീങ്ങള്‍ക്ക്, മുസ്ലീം എന്ന ഐഡന്ററ്റിയാണ് രാജ്യത്തെക്കാളും വലുതെന്ന് ഇടതന്മാരുടെ കൊടും കണ്ടുപിടുത്തം. ഇങ്ങിനെയൊക്കെ പറഞ്ഞോണ്ടിരുന്നത് വര്‍ഗ്ഗീയത വളര്‍ത്തിക്കോണ്ടിരുന്ന ബിജിപിയല്ലേ? ഇടതന്മാര്‍ ക്ലാസ്സ് മാറികേട്ടാ?

ഇനിയും എനിക്കൊന്നും മനസ്സിലാവുന്നില്ല എന്ന് പറയുക വയ്യ. ഇറാന്‍ പൈപ്പ് ലൈന്‍ എന്ന ലൊട്ട് ലൊടുക്ക് നയം അപ്പോള്‍ മുസ്ലീം വോട്ട് കിട്ടാനാണോ? അമേരിക്കക്കെതിരെ തിരിഞ്ഞാ‍ല്‍ മുസ്ലീം വോട്ട് കയ്യിലോട്ട് വന്നു ചേരുമെന്നും അങ്ങിനെ മൂന്നാം മുന്നണി എന്ന ഒരിക്കലും നടക്കാത്ത ചിരകാല സ്വപ്നം സാക്ഷാല്‍ക്കരിക്കുമെന്നും അല്ലെങ്കില്‍ ആണവ കരാറിനെ ഇന്ത്യ പിന്‍‌വലിക്കുകയും ചൈന പതിയേ ഇന്ത്യയെ ഞോണ്ടി ഞോണ്ടി പകുതി മുക്കാലും കൈക്കലാക്കുമെന്നും അന്നേരം ചുവന്ന കുപ്പായങ്ങള്‍ തയ്പ്പിച്ച് കസേരയില്‍ ഇരിക്കാമെന്നും സ്വപ്നം കാണുകയാണോ ഇടതന്മാര്‍?

ആദ്യത്തെ ലെഫ്റ്റിസ്റ്റായ ഈശോമിശിഹാ ഒന്നൂടെ വന്നാല്‍ പോലും നടക്കൂലാ മക്കളേ. തരം കിട്ടുമ്പോള്‍ ഈശോയെ ലെഫ്റ്റിസ്റ്റും അല്ലാത്തപ്പോള്‍ വര്‍ഗ്ഗീയവാദിയെന്ന് തള്ളിപ്പറയുകയും ചെയ്യുന്ന ഇടതന്മാരെ നോക്കി ഈശോമിശിഹാ പാടുന്നത് എനിക്ക് കേള്‍ക്കാം. (ഞാനൊരു മതവിശ്വാസിയായതുകൊണ്ട് കോണ്‍സേര്‍ട്ട് ടിക്കറ്റ് ഫ്രീയാ)

“ദൈവ സ്നേഹം വര്‍ണ്ണിച്ചീടാന്‍ ഇടതന്മാര്‍ക്ക് വാക്കുകള്‍ പോരാ”

63 പ്രതികരണങ്ങള്‍:

Anonymous said...

Sathyam !!!

ithoru number aanu chechi .... vilakkayattam, inflation, angine kure prasnangal undayappol ( ithellam imported anennu manasilayitto entho ) njangal ee governmentinte bhaagame alla ennu oru clean image undakkan ulla oru number ... nanam kedum .. athrem ullu ..

ഉഷശ്രീ (കിലുക്കാംപെട്ടി) said...
This comment has been removed by the author.
ഉഷശ്രീ (കിലുക്കാംപെട്ടി) said...

ദൈവ സ്നേഹം വര്‍ണ്ണിച്ചീടാന്‍ ജനങ്ങള്‍ക്ക് വാക്കുകള്‍ പോരാ, നന്ദി ചൊല്ലി തീര്‍ക്കുവാനീ ജീവിതം പോരാ...ചിരിക്കാനും ചിന്തിക്കനും ഇങ്ങനെ വിഷയങ്ങള്‍ തന്നു കൊണ്ടിരിക്കയല്ലേ.......
അടിപൊളി........

Unknown said...

രാഷ്ട്രീയം എന്നു പറയുന്നതിന് വേറെ അര്‍ത്ഥമൊന്നുമില്ല, അത് വെറുമൊരു ബിസിനസ് മാത്രം, സ്വന്തം ഉത്പന്നം വിറ്റുപോകാനായി എന്തു തരവഴിയും തന്തയില്ലായ്മയും കാണിക്കാം, ആരേയും ഒറ്റു ഒടുക്കാം, ആരുടേം കാലു നക്കാം. പകരം വേണം അധികാരം എന്ന ചക്കരക്കുടം.. അത്രന്നെ...

നമുക്കു വിമര്‍ശിക്കാം, മിനിമം ആത്മസംതൃപ്തിക്കുവേണ്ടിയെങ്കിലും!

ആരെങ്കിലും ചിന്തിക്കുന്നുണ്ടോ ഈ നാട് എന്നെങ്കിലും ഈ ദുരര്‍വസ്ഥയില്‍ നിന്നും രക്ഷപ്പെടുമെന്ന്?

-----------------------------------------
വായിക്കൂ ‘അതെ ഇതു നീയും ഞാനും!
Subscribe My Blog with Google Reader

പ്രിയ said...

ആണവകരാറില്‍ രാജ്യനന്മ അല്ലാതെ ഊരാക്കുടുക്കുകള്‍ ഒന്നും കാണാന്‍ ഇല്ലേ?

vadavosky said...

123 agreement ന്റെ ദോഷവശങ്ങള്‍ എന്തൊക്കെയാണ്‌, എന്ന് അറിഞ്ഞിട്ടാണോ ഇഞ്ചി ഈ പോസ്റ്റിട്ടത്‌. അതൊ വെറുതെ ഇടതന്മാരെ ഒന്ന് തൊഴിക്കാന്‍ വേണ്ടിയോ ?

വിക്രമാദിത്യന്‍ said...

ഇടത്തും വലതുമല്ലാതെ മദ്ധ്യത്തില്‍ നില്‍കുന്ന ഒരു പാര്‍ട്ടിയുണ്ട് നമ്മുടെ നാട്ടില്‍. പൊതുജനം എന്ന കഴുത. അവന്റെ അഭിപ്രായം ആണവ കാര്‍ പോലുള്ള ഒരു അന്താരാഷ്ട്ര സംഭവത്തില്‍ ചോദിക്കണം എന്ന് പറയുന്നില്ല. കാരണം അതിനെകുരിച്ചഭിപ്രായം പരാനുള്ള വിവരം ഭരതതില്ലേ ബഹു ഭൂരിപക്ഷം ജനത്തിനും ഉണ്ടെന്നു പറയാനുള്ള തണ്ട് എപ്പോഴോ കൈ മോശം വന്നു പോയി. പക്ഷെ ഈ കരാര്‍ കൊണ്ടു അന്തിമമായി നമുക്കുണ്ടാകുന്നത് ഊര്‍ജ്ജ സ്വയംപര്യാപ്തതയോ അതോ ആജന്മ വിധേയത്വമോ? കരാറിനെ കുറിച്ചു കൂടുതല്‍ അറിയാവുന്ന ( ടെക്നിക്കല്‍ ഡിടൈല്‍സ് അന്താരാഷ്ട്ര രഹസ്യമെങ്കിലും വെറുതെ ഒരു കുരിയസ് ക്യാറ്റ് എന നിലയില്‍ ചോദിക്കുന്നതാണ്...തല്ലരുത്. ) ആരെങ്കിലും പറഞ്ഞു തരിക.
ഓ ടോ : പുതിയ ബ്ലോഗുകള്‍ തനിമലയാളത്തില്‍ ലിസ്റ്റ് ചെയ്യപ്പെടാന്‍ എന്ത് ചെയ്യണം എന്ന് ആരെങ്കിലും ദയവു ചെയ്തു പറഞ്ഞു തന്നാല്‍ ഉപകാരമായിരുന്നു

Anil cheleri kumaran said...

ശരിക്കും ആരാണു ഇന്ത്യയുടെ ശത്രു?
അമേരിക്ക ഇന്ത്യയെ ഒരിക്കലും ആക്രമിച്ചിട്ടില്ല.
അരുണാചല്‍പ്രദേശിന്റെ പല ഭാഗങ്ങളുമിപ്പോഴും ചൈനയുടെ കൈയ്യിലാണു. ആണവ കരാര്‍ വന്നാലത് ചൈനക്കു എതിരാണെന്നു കാരാട്ട്.
ചൈന ഇവരുടെ ജന്മസ്ഥലമാണോ?
എല്ലാത്തിനേയും എതിര്‍ത്താലല്ലേ ബുദ്ധിജീവിയവൂ!!
അവരിതിനേയും നാളെ തെറ്റു പറ്റിയെന്നു പരഞ്ഞു ന്യായീകരിക്കും.

കണ്ണൂസ്‌ said...

ഡിസ്ക്ലൈമര് : ഈ ആണവകരാറിനെപ്പറ്റിയോ, ഇന്ത്യ - ഇറാന് വാതക പൈപ്പ് ലൈനിനെപ്പറ്റിയോ എനിക്ക് ഒരു ചുക്കും അറിഞ്ഞു കൂടാ. ഒന്നിനു പകരമല്ല മറ്റേത് എന്നത് ഒഴിച്ച്.

രാഷ്ട്രീയവും പറഞ്ഞ കാര്യങ്ങളും പിന്നേയും പിന്നേയും പറഞ്ഞ് മടുക്കാന് തുടങ്ങിയെങ്കിലും, ഒരു കുഞ്ഞു കമന്റ്. ആര്ക്ക് വേണമെങ്കില് തല്ലു കൂടാം.

1. ഇടതു പക്ഷ അനുഭാവികള് വിദേശ രാജ്യങ്ങളില് ജോലിക്ക് പോവുന്നത് എന്തോ പാപമാണെന്ന മട്ടിലുള്ള അവതരണവും പ്രചരണവും കുറേക്കാലമായി കേള്ക്കുന്നതാണ്. ഇതില് എന്താ തകരാറ്? (ക്യൂബാ മുകുന്ദന് വരെ പോയില്ലേ ഗള്ഫില്?)

2. രണ്ട് ബസ്സിനു തീ വെച്ച സീദാ സാദാ ഡിഫിക്കാരെവിടെ?

ഓഹോ! ഇതിനിടക്ക് അങ്ങിനെയൊരു സംഭവമുണ്ടായോ? (കട : മാമുക്കോയ, ഹിസ് ഹൈനസ് അബ്ദുള്ള).

3. ഇന്ത്യന് മുസ്ലീങ്ങള്ക്ക് ഇറാനുമായുള്ള സൌഹൃദമായിരിക്കും ഇന്ത്യാ രാജ്യത്തിന്റെ സുരക്ഷയേക്കാളും പുരോഗതിയേക്കാളും കൂടുതല് പ്രതിപത്തി ഉണ്ടാവുക എന്ന് അദ്ദേഹത്തിന്റെ പ്രവചനം

കാര്യം പാന്ഥേ ഇത് പരസ്യമായി പറഞ്ഞത് പക്കാ വിഡ്ഡിത്തരമാണ്. (സത്യമാണെങ്കിലും, മുസ്ലീം വോട്ട് സി.പി.എമ്മിന്റെ ലക്ഷ്യമാണ്. അതിന് ഏതു രാഷ്ട്രീയപാര്ട്ടിയും കളിക്കുന്ന ചില ലൊടുക്കു വിദ്യകള് അവര് കളിക്കാറുമുണ്ട്) ആ ലിങ്ക് മുഴുവന് വായിച്ചിട്ടും ഇങ്ങനെയൊരു സൂചന കണ്ടില്ല.

ഇറാന്-ഇന്ത്യ വാതക പൈപ്പ് ലൈന് ആണവകരാറിന് ബദലാവുമെന്നോ, അത് ഇടതുപക്ഷത്തിന്റെ മാത്രം താത്പര്യമാണെന്നോ എനിക്ക് തോന്നുന്നില്ല. വാതക പൈപ്പ് ലൈന് പ്രൊജക്റ്റിനെപ്പറ്റി ബി.ജെ.പി. യുടെ നിലപാട് ഇവിടെയുണ്ട് വാതക പൈപ്പ് ലൈന് വന്നാല് ഉടന് ഇന്ത്യന് മുസ്ലീങ്ങള് മുഴുവന് “സി.പി.എം അക്ബര്“ എന്ന് പറഞ്ഞ് വോട്ട് ചെയ്യുമെന്നും മൂന്നാം മുന്നണി ഉണ്ടാവുമെന്നുമൊക്കെ ആരാണാവോ സ്വപ്നം കാണുന്നത്? ഉടന് കരാര് നടപ്പാക്കാന് ഇന്ത്യ നടപടിയെടുക്കും എന്ന് പറഞ്ഞത് സര്ക്കാര് തന്നെയാണ്.

4. അതൊക്കെ പോട്ടെ, അല്ലെങ്കിലും ഇടതന്മാരില് നിന്നും നിലനില്പിനു വേണ്ടിയുള്ള വിരോധാഭാസമല്ലാതെ ഒന്നും പ്രതീക്ഷിച്ചുകൂടാ

അതു സത്യം. കോണ്ഗ്രസ്സ്, ബി.ജെ.പി, ആര്.ജെ.ഡി, തെലുഗുദേശം, ഡി.എം.കെ, മറ്റു കാക്കത്തൊള്ളായിരം എ.ബി.സി കള്, അമേരിക്കന് ഡെമോക്രാറ്റുകള്, റിപ്പബ്ലിക്കന്സ്, ബ്രിട്ടീഷ് ടോറികള്, ലേബര് എന്നിവയൊക്കെപ്പോലെ ആദര്ശ ശുദ്ധമായ ഒരു നിലപാടായിരിക്കണം ഇന്ത്യന് ഇടതുപക്ഷത്തിനും. ഐ സപ്പോര്ട്ട്!!!

നിലനില്പ്പിനായി മാത്രമല്ല അവിഹിതമായി ഭരണം പിടിച്ചെടുക്കാനും കാര്യത്തിനും അകാര്യത്തിനും ഭരണത്തിനേയും പ്രതിപക്ഷത്തിനേയും ഒക്കെ ബ്ലാക്ക് മെയില് ചെയ്യാനുമുള്ള മത നേതൃത്വങ്ങളുടെ കഴിവ് കണ്ടു പഠിക്കണം സി.പി.എം എന്നൊരു അഭ്യര്ത്ഥന കൂടി ഉണ്ട്. അതു കൂടി ഉണ്ടെങ്കില് ഗംഭീരമായി!

5. ഇന്ത്യയ്ക് സാമ്പത്തികമായി മുന്നേറണമെങ്കിലും പ്രധാന എതിരാളിയായ ചൈനയ്ക്ക് ഒപ്പമെത്തുവാനും ഊര്ജ്ജം കൂടിയേ തീരൂ. ഇന്ത്യയെപ്പോലെയൊരു രാജ്യത്തിനു പരിസ്ഥിതിയ്ക്ക് ഏറ്റവും ഉചിതവും വേഗതയേറിയതുമായത് ആണവ ഊര്ജ്ജമെന്ന് മുന് പ്രസിഡന്റ് അബ്ദുല് കലാം മുതല് ഭാഭാ അറ്റോമിക്ക് ശാസ്ത്രജ്ഞന്മാര് വരെ നമ്മെ ഓര്മ്മപ്പെടുത്തുമ്പോള്, ശാസ്ത്രജ്ഞന്മാര്ക്കെന്ത് അറിയാം, ഞങ്ങള് പാര്ട്ടി സഖാക്കന്മാര്ക്കാണ് മൊത്തത്തില് കാര്യങ്ങള് അറിയുക എന്ന് പ്രകാശ് കാരാട്ട് ആവര്ത്തിച്ച് നയം വ്യക്തമാക്കുന്നു

ആണവകരാറിനെക്ക്കുറിച്ചുള്ള സി.പി.എം നയം അവരുടെ വെബ് സൈറ്റില് നിന്നു തന്നെ വായിക്കൂ.

http://www.cpim.org/statement/2008/03032008-nuclear%20deal.htm

ആണവ ഊര്ജ്ജത്തിനല്ല, കരാറിലെ ചില നിബന്ധനകള്ക്കാണ് സി.പി.എം എതിര് എന്നാണ് എനിക്ക് ഇതു വായിച്ചിട്ട് മനസ്സിലായത്.

ഇനി ഇത് ബി.ജെ.പി യുടെ വെബ് സൈറ്റില് കരാറിനെപ്പറ്റി അവര്ക്കുള്ള നിലപാട്.

http://www.bjp.org/Press/may_2007/may_2807a_p.htm

വായിച്ചിട്ട് കാര്യമായ വ്യത്യാസം വല്ലതും തോന്നുന്നുണ്ടോ? ആണവകരാര്‍ പാര്‍ലമെന്റിന്റെ അംഗീകാരത്തിന് വെക്കണം എന്ന് ബി.ജെ.പിയും പറയുന്നു.

ഇനി ചില പ്രമുഖ ആണവ ശാസ്ത്രജ്ഞര്‍ക്ക് ഈ വിഷയയ്ത്തിലുള്ള അഭിപ്രായം നോക്കാം.

ഡോ. എ.എന്‍..പ്രസാദ്. ബി.എ.ആര്‍.സി. മുന്‍ തലവന്‍

ഡോ. പി.കെ. അയ്യങ്കാര്‍ - ആറ്റമിക് എനെര്‍ജി കമ്മീഷന്‍ മുന്‍ തലവന്‍

ഡോ.എ.ഗോപാലകൃഷ്ണന്‍ - ആറ്റമിക് റെഗുലേറ്ററി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍

ഇവരൊക്കെ സഖാക്കളാണോ എന്ന് ചോദിക്കുന്നത് പരിഹാസത്തോടെയല്ല. ഇപ്പോള്‍ സര്‍‌വീസിലുള്ള പല പ്രമുഖരും മൌനം പാലിക്കുന്നത് അവരുടെ ഔദ്യോഗിക പരിമിതികള്‍ കൊണ്ടാവാം.

ഹൈഡ് ആക്റ്റ്, 123 ആക്റ്റ് ഇതൊന്നും എന്താണെന്ന് എനിക്കറിയില്ല. പക്ഷേ ഒന്നു പറയാം. ഇങ്ങനെയൊരു സെന്സിറ്റീവ് ആയ കാര്യത്തില് നയരൂപികരണത്തിന് പാര്ലമെന്റ് സമ്മതം ആവശ്യമില്ല എന്ന ഭരണഘടനയുടെ വിവേചനാധികാരത്തില് കടീച്ചു തൂങ്ങാതെ, പാര്ലമെന്റിന്റെ സമ്മതം വാങ്ങി എല്ലാവരേയും വിശ്വാസത്തിലെടുത്ത് കാര്യങ്ങള് ചെയ്യുക എന്നത് ഒരു സര്ക്കാരിന് ചെയ്യാന് കഴിയുന്ന കാര്യം മാത്രമാണ്. അതിന് എന്തുകൊണ്ട് സര്ക്കാര് തയ്യാറാവുന്നില്ല എന്ന് മനസ്സിലാവുന്നില്ല. അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ അംഗീകാരമില്ലാതെ അവിടുത്തെ സര്‍ക്കാരിന് ഈ ഡീലില്‍ പ്രവേശിക്കാന്‍ കഴിയില്ല എന്ന് കൂടി ഓര്‍ക്കുക.

ഈ ഡീലില്‍ ഏര്‍പ്പെട്ടു കഴിഞ്ഞാല്‍ തന്നെ ആണവ ഇന്ധനം ലഭിക്കുന്നതിന് ബുദ്ധിമുട്ടുകളുന്റായേക്കാം. എന്‍.പി.റ്റി സൈന്‍ ചെയ്തില്ലെങ്കില്‍ ഇന്ത്യക്ക് ഇന്ധനം നല്‍കില്ലെന്ന് ഓസ്ട്രേലിയ ഉള്‍പ്പടെ പല രാജ്യങ്ങളും അറിയിച്ചു കഴിഞ്ഞു. അപ്പോള്‍ എന്‍.പി.റ്റി യും ഒപ്പിടാന്‍ നാം നിര്‍ബന്ധിതരായേക്കാം.

ചുരുക്കം

1. ഇടതു പക്ഷം എതിര്‍ക്കുന്നത് ആണവ ഊര്‍ജ്ജത്തേയല്ല, ആണവ കരാറിലെ ഹൈഡ് ആക്റ്റ്, 123 ആക്റ്റ് എന്നീ വ്യ്‌വസ്ഥകളെയാണ്. ബി.ജെ.പി ഉള്‍പ്പടെ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും, ചില ആണവ ശാസ്ത്രജ്ഞര്‍ക്കും ഇതേ നിലപാടാണ്.

2. ഇറാന്‍-ഇന്ത്യ വാതകക്കുഴല്‍ പദ്ധതി നടപ്പാക്കണം എന്ന കാര്യത്തില്‍ ഇടതു പക്ഷം, ബി.ജെ.പി, കോണ്‍ഗ്രസ്സ്, സര്‍ക്കാര്‍ എന്നിവരൊക്കെ ഏകാഭിപ്രായക്കാരാണ്. വൈദ്യുതി മാത്രമല്ല പെട്രോകെമിക്കല്‍, കെമിക്കല്‍, ഫെര്‍ട്ടിലൈസര്‍ വ്യ്‌വസായങ്ങള്‍ക്കും പ്രകൃതി വാതകം ഇന്ധനവും അസംസ്കൃത വസ്തുവുമാണ്.

3. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കേ, പാന്ഥേയുടെ പ്രസ്താവന ഒരു പൊളിറ്റിക്കല്‍ ഗിമ്മിക്ക് മാത്രമാണെന്ന് മനസ്സിലാക്കാം. മുലായം സിംഗിനെ ഫോണില്‍ വിളിച്ചു ചെയ്യേന്ട ഭീഷണി, പരസ്യമായി പറഞ്ഞു എന്നത് വിഡ്ഡിത്തരം.

വാല്‍ക്കഷണം : ഇനി നാളെ ഈ നിബന്ധനകളില്‍ സമവായം ഉണ്ടാക്കി ആണവകരാര്‍ നടപ്പാക്കപ്പെടുകയാണെങ്കില്‍ പത്രങ്ങള്‍ വെണ്ടക്ക നിരത്തും “ ഇടതുപക്ഷം സര്‍ക്കാരിനു കീഴടങ്ങി”. അതില്‍ ഡിഫി, സുധാകരന്‍, കൊടിയേരി, പിണറായി എന്നിങ്ങനെ സമൃദ്ധമായി അസത്യങ്ങളുടേയും അര്‍ദ്ധസത്യങ്ങളുടേയും മസാലയും പുരട്ടും. അതു മതിയല്ലോ.

ക്ഷമാപണം : “ചുരുക്കം” എന്ന തലക്കെട്ടില്‍ എഴുതിയ ആദ്യ രണ്ടു പോയന്റുകള്‍ക്കു മേലുള്ള കാര്യകാരണമായ സം‌വാദത്തിലേ താത്‌പര്യമുള്ളൂ.

കണ്ണൂസ്‌ said...

For comment tracking and to add this link.

'Indo-US nuclear deal infringes on our independence'

സൂര്യോദയം said...

കണ്ണൂസ്‌... നമിക്കുന്നു. സേം പിച്ച്‌ :-)

mirchy.sandwich said...

ഇഞ്ചിയുടെ കമന്റിനോട് പാതി യോജിപ്പും മറ്റേ പാതി വിയോജിപ്പും. അവസരവാദ രാഷ്ട്രീയത്തില്‍ സി പി എമ്മും പിന്നില്‍ അല്ല എന്നതിനോട് യോജിപ്പ്. പക്ഷേ ആണവ കരാര്‍ ഇന്ത്യയെ നന്നാക്കിക്കളയാം എന്ന വാശിയോടെ സഖാവ് ബുഷ് കൊണ്ടുവന്ന പരിപാടിയാണെന്ന നിലപാടിനോട് ശക്തമായ വിയോജിപ്പും. 123 എഗ്രീമെന്റിലെ വ്യവസ്ഥകള്‍ മനസ്സിരുത്തേണ്ട, ഒന്നു ഓടിച്ചു വായിച്ചാല്‍ പോലും ചതിക്കുഴികള്‍ വ്യക്തമാവും. ഇക്കാര്യത്തില്‍ അമേരിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടും ഇതു ശരിവെക്കുന്നുണ്ട് ( ഇവിടെന്ത് കമ്മ്യൂണിസ്റ്റ് പാര്‍ടി എന്നു ചിരിക്കുന്നു അല്ലേ) ചിദംബരത്തിന്റെയും മന്മോഹന്‍ സിങിന്റെയും വിധേയത്വം ആരോടാണെന്ന് പ്രത്യേകിച്ചു ഗവേഷണമൊന്നും ഇല്ലാതെ മനസ്സിലാക്കാം. പിന്നെ ഇറാന്‍ കരാര്‍. അക്കാര്യത്തില്‍ ഇത്തിരി അമേരിക്കന്‍ വിരോധവും ഒത്തിരി മുസ്ലീം വോട്ടിലുള്ള പ്രതീക്ഷയും സി പി എമ്മിനുണ്ട് എന്നതു സത്യം. അടുത്ത കാലത്ത് സി പി എം എടുത്ത പല നിര്‍‌ണ്ണായക നിലപാടിലും ഈ പ്രീണനം കാണുകയും ചെയ്യാം. ഇതൊന്നും വോട്ടാവില്ലെന്ന കാര്യം വേറെ. ഇറാഖില്‍ ചക്ക വീണപ്പം മുയല്‍ ചത്തു എന്നു വിചാരിച്ചു ഇറാനില്‍ വീണാലും ചാവണോ...?

Anonymous said...

injipennu,

The major arguments that the left puts forward are

1) Government has come in to a safeguards agreement with the IAEA, the terms and conditions of which it does not reveal citing violation of protocol as a reason. The demand is to know what this 'frozen text' is and to discuss if it is aligned with the best interests of the nation

2) Return of investment for the nuclear reactors will be less. By the time the reactors bought from the US become operational, the cost will be much higher compared to other sources of energy.

I could not find a convincing explanation for both. Point 1 sounds very much reasonable as the government says it will sign the IAEA agreement first and then discuss, which does not make sense.

We do not know if the left raises these questions for their benefit or not (atleast I dont) but the arguments make sense

Thanks

Inji Pennu said...

കണ്ണൂസേ
അതൊക്കെ കഴിഞ്ഞ് പുഴയില്‍ ഒരുപാട് വെള്ളം ഒഴികിയതൊന്നും അറിഞ്ഞില്ലേ? ഞാന്‍ തന്ന ലിങ്ക് നോക്കൂ മെയ് 2008, ആദ്യം ആണവകരാറിനെ എതിര്‍ത്ത് കൂട്ട ഹര്‍ജി സമര്‍പ്പിച്ച ശാസ്ത്രജ്ഞന്‍ തന്നെയാണ് എം.ആര്‍ ശ്രീനിവാസന്‍. ഞാന്‍ ലിങ്ക് കൊടുത്തിട്ടുണ്ട് എന്റെ പോസ്റ്റില്‍. ആദ്യത്തെ കരാര്‍ പോലെ ഒന്നുമല്ല ഇപ്പോഴുള്ളത്. ഇത്രയും നല്ല ഡീല്‍ കിട്ടാനില്ല എന്ന് അനലിസ്റ്റുകള്‍ പറയുന്നു, പണ്ട് സോവിയറ്റ് ചാരന്‍ എന്ന് വരെ അധിക്ഷേപിച്ചൊണ്ടിരുന്ന കെ. സുബ്രഹ്മണ്യന്‍ വരെ.
ലിങ്ക്

പാര്‍ലിമെന്റിനു സമക്ഷം വെക്കും എന്ന് തന്നെയാണ് ഇപ്പോഴും പ്രധാനമന്ത്രി പറയുന്നത്. ഇത് ജനാധിപത്യ രാജ്യമാണ് ചൈനയല്ല, അങ്ങിനെ ചെയ്തേ ഒക്കൂ. ഇനിയും ചര്‍ച്ചക്ക് തയ്യാര്‍ എന്ന് പ്രധാനമന്ത്രി. ഇന്നലേം കൂടി മന്‍‌മോഹന്‍ പറഞ്ഞു പാര്‍ലിമെന്റിനു മുന്നില്‍ കൊണ്ട് വെക്കും എന്ന്. എവിടെ കേള്‍ക്കാന്‍? പ്രകാശ് കാരാട്ട് ഇന്നലെ പറയുന്നു, അരിവില കൂടുമ്പോള്‍ എന്ത് ആണവകരാര്‍ എന്ന്. അപ്പൊ അതാണ് പ്രശ്നം കാരാട്ടിന്റെ. ഇലക്ഷന്‍! ബാക്കിയെല്ലാം സ്വാഹ! ചര്‍ച്ച എന്ന് പറയുമ്പോള്‍ കാരാട്ട് പറയുന്നത് മാത്രം കേള്‍ക്കലല്ല. പിന്നെ ഈ സപ്പോര്‍ട്ട് പിന്‍‌വലിക്കും എന്നുള്ള ഉമ്മാക്കീം കൂടിയാവുമ്പൊ എല്ലാം സ്വാഹ! അമേരിക്കക്ക് ഇതില്‍ താത്പര്യമുണ്ട്. പിന്നേ അമേരിക്കയാരു പുണ്യാളന്മാരോ? (പണ്ട് ഡിഫിക്കാരു പുണ്യാളന്മാരോ എന്ന് കണ്ണൂസ് തന്നെ ചോദിച്ചിട്ടുണ്ട്).

ഓഫ്:
പിന്നെ ഇടതുപക്ഷക്കാര്‍ക്ക് ഗള്‍ഫില്‍ പോക്കൂടാ എന്ന് ഞാന്‍ പറഞ്ഞോ? പക്ഷെ കളിയാക്കിക്കൂടേ? ഗാന്ധിസം പ്രസംഗിക്കുന്നവര്‍ തൊപ്പിയും വെച്ച് ബെന്‍‌സ് കാറില്‍ ചെത്തുമ്പോള്‍ അവരെ കളിയാക്കാറില്ലേ? അതന്നെ. ഒ സോറി ഇടതുപക്ഷക്കാരെ കളിയാക്കാന്‍ പാടില്ലല്ലോ!

Inji Pennu said...

കുമാരന്‍
‘ആണവ കരാര്‍ വന്നാലത് ചൈനക്കു എതിരാണെന്നു കാരാട്ട്.’ - ഇങ്ങിനെ എവിടെയാണ് കാരാട്ട് പറഞ്ഞത്? ലിങ്കില്ലാതെ ഒന്നും പറയല്ലേ, പാവല്ലേ കാരാ‍ട്ട്?

കണ്ണൂസ്‌ said...

അങ്ങിനെ ഒരുപാട് വെള്ളമൊന്നും ഒഴുകിപ്പോയില്ല ഇഞ്ചീ, ഇത് കഴിഞ്ഞാഴ്ചത്തെ വാര്‍ത്തയാണ്.

http://www.expressindia.com/latest-news/Scientists-warn-Govt-against-Ndeal/326853/

പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യും എന്ന് ഇപ്പോള്‍ പ്രധാനമന്ത്രി പറയുന്നത് ജി-8 നു പോവാന്‍ വേണ്ടിയിട്ടാണ്. 3 കൊല്ലംമ‍ായില്ലേ പുറകേ നടക്കുന്നു? ഇതു വരെ ചെയ്യാഞ്ഞതെന്തേ?

പിന്നെ പാര്‍ലമെന്റിന് വായിക്കാനായി കരട് വെക്കുകയല്ല IAEA രേഖകളുള്‍പ്പടെ ചര്‍ച്ച ചെയ്ത് അംഗീകാരം നേടുകയാണ് വേണ്ടത്. ഇതു വരെ ഒപ്പം നില്‍കുന്ന ഇടതിനു പോലും മുഴുവന്‍ രേഖകളും നല്‍കിയിട്ടില്ല. കോര്‍ ഇഷ്യൂസിന്റെ ചുരുക്കം അവരെ ഏല്‍പ്പിച്ചിട്ടുണ്ട് എന്നാണ് ഇന്നലെ വീരപ്പ മൊയ്‌ലി പറഞ്ഞത്. കോര്‍ ഇഷ്യൂസിന്റെ ചുരുക്കം? ഒരു ബിസിനസ് ഡീല്‍ സൈന്‍ ചെയ്യുന്നതിന് മുന്‍പ് പാര്‍ട്ട്‌നര്‍ക്ക് എഗ്രിമെന്റിലെ കോര്‍ ഇഷ്യൂസിന്റെ ചുരുക്കം കാണിച്ചു കൊടുത്താല്‍ ആരെങ്കിലും സമ്മതിക്കുമോ?

കാര്യങ്ങള്‍ ഇത്ര വഷളാക്കിയത് സര്‍ക്കാര്‍ തന്നെയല്ലേ? എത്ര പ്രാവശ്യം പ്രണാബ് ചര്‍ച്ച നടത്തി ഇടതു പക്ഷവുമായി? ഇലക്ഷന്‍ ഇന്നലെ വന്നതല്ലേ? 3 കൊല്ലമായി ഈ ചര്‍ച്ചകള്‍ നടക്കുന്നുണ്ടല്ലോ!

അങ്ങിനെ കാരാട്ട് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ലിങ്ക് ചെയ്യുന്നതു തന്നെയാണ് നല്ലത്. എന്റെ അറിവു പ്രകാരം അങ്ങിനെ പറഞ്ഞത് കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ്സിനു വന്ന ഒരു യു.എസ്. പ്രതിനിധി ആണ്‌.

Inji Pennu said...

കണ്ണൂസേ അത് പുതിയ വാര്‍ത്തയല്ല, സേം സ്റ്റാന്‍ഡ് ആണ്. പഴ്യത് തന്നെ. ഞാന്‍ പോസ്റ്റില്‍ കൊടുത്ത ലിങ്ക് കണ്ണൂസ് വായിച്ചില്ലേ?

ദേ അതില്‍ ശാസ്ത്രജ്ഞന്മാരുടെ സ്റ്റാന്‍സിനെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. എം. ആര്‍ ശ്രീനിവാസന്‍ ആ ഏട്ട് ശാസ്ത്രജ്ഞാമില്‍ ഒരാളായിരുന്നു.

Excerpt

Scientists’ stand

In my interactions with enlightened people in public life, this question is often posed: why is the nuclear scientific community so sharply divided on the Indo-U.S. civilian nuclear deal? Such people find it difficult to come to a conclusion on whether the deal is good or bad for India. I was a member of a group of eight nuclear scientists who, at the end of December 2006, warned parliamentarians and the government about the language of the Hyde Act (which had received approval of the U.S Congress). The Act was clearly India-unfriendly and greatly damaged the well-balanced U.S.-India agreement of July 2005. The Prime Minister patiently heard the group and assured us that the genuine fears we expressed would be taken care of while negotiating the U.S.-India bilateral agreement (the 123 agreement).

Prime Minister Manmohan Singh gave a solemn assurance to Parliament in August 2007 that India’s interests would be fully protected in the 123 agreement. After many tortuous rounds of negotiations, an agreed draft 123 emerged in the early part of 2008. It is true that the 123 draft has largely met India’s concerns but there are provisions that reflect the intent of the Hyde Act and the mother act – the U.S. Atomic Energy Act of 1954.

Our group of nuclear scientists included three former chairmen of India’s Atomic Energy Commission, Homi Sethna, myself, and P.K.Iyengar. We have all been involved in high-level policy formulation over many years. Dr. Sethna has remained neutral while Dr. Iyenger has maintained his opposition on the ground that India’s nuclear autonomy would be compromised by the U.S.–India nuclear deal.

(ഇനി ഇത് എങ്ങിനെ വേണമെങ്കിലും കണ്ണൂസിനു ഇന്റര്‍പ്രെറ്റ് ചെയ്യാം)

ഇനി കണ്ണൂസ് ചോദിച്ച ചോദ്യങ്ങള്‍ക്കൊക്കെ അസ്സലായിട്ട് കെ സുബ്രഹ്മണ്യന്‍ ഉത്തരം പറഞ്ഞിട്ടുണ്ട്.

How do you rate the Congress party's handling of this issue? Has the Congress played its cards well?

No. The Congress has done a lousy job in handling the deal.

How do you look at Communist Party of India-Marxist General Secretary Prakash Karat's moves and counter-moves vis-a-vis the nuclear deal in the past three years?

In my view, Karat's aim was all along to allow the Congress to go deep into the deal, stake its reputation and then humiliate it. So far, he has moved according to his plan. His objective was to humiliate the prime minister and the Congress so that its allies lose confidence.

He presumably expects that the Third Front parties would gain at the expense of the Congress and there can be a Third front government which the Left can dominate. It may not happen in the next election but in the one after it. Communists all over the world have targeted Social Democrats as their primary adversaries.

Don't you think allowing the government to go to the IAEA was a fatal error on the part of the Left leadership?

For reasons I have given, allowing the government to go this far was a carefully thought out scheme.

People fail to understand why the Left is raising objections now when the IAEA draft is ready. Shouldn't the Left have opposed the deal in 2005 itself? On the one hand, it allowed the government to approach the IAEA, while on the other, it now opposes the nuclear safeguards agreement. Where is the consistency here?

My answers above cover this point.

ഈ ഒരു കരാര്‍ എതിര്‍ക്കുന്നതില്‍ ഇടതിനു രാജ്യനന്മയോ പുരോഗതിയോ അല്ല മറിച്ച് ഇലക്ഷന്‍ തന്നെയാണ് ലക്ഷ്യം എന്ന് എനിക്ക് ഇതൊക്കെ വായിച്ചിട്ട് മനസ്സിലായി. ഇനി അവരവര്‍ക്ക് അവരവരുടെ ഇന്റ്രപ്രെട്ടേഷന്‍. ഇതുപോലെയൊരു കാര്യത്തിനു രാഷ്ട്രീയം വെച്ച് കളിക്കുന്നതില്‍ ഇടതന്മാര് ഇന്ത്യയെ പുറകോട്ട് വലിക്കുകയാണ്.

ഇനി ഇതൊന്ന് വായിക്കൂ. അതില്‍ കൃത്യമായി ഇടത്മാരുടെ നയങ്ങളെക്കുറിച്ചും കോണ്‍‌ഗ്രസ്സിനു അവരെ അനുനയിപ്പിക്കാന്‍ പറ്റാത്തതിനേക്കുറിച്ചും എഴുതിയിട്ടുണ്ട്.

Dictatorship of the Politburo

An ideologically fossilised Left has never had it so good: the power to influence policies without any responsibility


ഇനി അങ്ങിനെയല്ല ഇങ്ങിനെയല്ല എന്നൊക്കെ വാദിക്കാമെന്നല്ലാതെ ഇതിലും കൃത്യമായി പറയാന്‍ എനിക്കറിയില്ല. അങ്ങോട്ടും ഇങ്ങോട്ടും ലിങ്കയച്ച് കുറേ സ്ഥാപിക്കാന്‍ നോക്കാം, പക്ഷെ ഈ കാര്യത്തില്‍ ഇടതിന്റെ രാഷ്ട്രീയ നയം എല്ലാ ഒപ്പോസിഷനെപ്പോലേയും ഇലക്ഷന്‍ മുന്നില്‍ കൊണ്ട് കൊണ്ട് മാത്രമാണ്. അല്ലാതെ അതില്‍ അവര്‍ക്ക് ഐഡിയോളജി പോലുമില്ല. ഇതിനിയും കാണുവാന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നെ കൂടുതല്‍ പറഞ്ഞിട്ട് കാര്യമില്ല.

സൂര്യോദയം said...

ഇഞ്ചീ... ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ... ഇലക്‌ ഷന്‍ മാത്രമാണ്‌ ഇടതുപക്ഷത്തെ ഇങ്ങനെ ഒരു സ്റ്റാന്‍ഡ്‌ എടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് വിശ്വസിക്കുന്നത്‌ ഒട്ടും ലോഗിക്കലായി തോന്നുന്നില്ല. ആദ്യം മുതലേ ഇടത്പാര്‍ട്ടികള്‍ അവരുടെ നിലപാട്‌ ഒരേ തരത്തിലാണ്‌ വ്യക്തമാക്കിയിരുന്നത്‌, അല്ലാതെ ഇലക്‌ ഷന്‍ കണ്ട്‌ ഒന്നും മാറ്റിയിട്ടില്ല. അതു മാത്രമല്ല, ഇതില്‍ പിന്തുണപിന്‍ വലിച്ചാല്‍ ഇടതുപക്ഷത്തിന്‌ ആണവകരാറിണ്റ്റെ പേരില്‍ വോട്ട്‌ കൂടുതല്‍ കിട്ടുമെന്ന് കരുതാനും വയ്യ. ഇന്ത്യയുടെ പരമാധികാരത്തെ അമേരിക്കയ്ക്ക്‌ അടിയറവയ്ക്കുന്ന പല നിബന്ധനകളേയുമാണ്‌ ഇടതുപക്ഷം എതിര്‍ത്തിരുന്നത്‌.

മൂര്‍ത്തി said...

ഈ പോസ്റ്റ് ഇന്നാണ് കണ്ടത്. ലിങ്ക് പഴയത് പുതിയത് എന്ന തര്‍ക്കം(തര്‍ക്കമല്ല,തര്‍ക്കം പോലെ) കണ്ടത് കൊണ്ട് പുതിയ ലിങ്കുകള്‍ ഇടുന്നു.. താല്പര്യമുള്ളവര്‍ വായിക്കട്ടെ.

Not about energy securith

http://pd.cpim.org/2008/0629_pd/06292008_4.htm

Scientists against rushing
http://pd.cpim.org/2008/0629_pd/06292008_5.htm

Selling mythical nuclear
http://pd.cpim.org/2008/0629_pd/06292008_6.htm

വസ്തുതാപരമായ ഒരു കാര്യം കൂടി പറയട്ടെ..

പാന്ഥെയുടെ പ്രസ്താവന പാര്‍ട്ടി നയമല്ലെന്ന് പിറ്റേന്ന് തന്നെ സി.പി.എമ്മിന്റെ പ്രസ്താവന വന്നിരുന്നു. എല്ലാവരും മനുഷ്യരാണ്. തെറ്റുപറ്റാം. പക്ഷെ പറ്റിയാല്‍ തിരുത്തുന്ന ഒരു സംവിധാനം ഉള്ളത് നല്ലതല്ലേ? പോളിറ്റ് ബ്യൂറോ അംഗം പറഞ്ഞാലും പാര്‍ട്ടി നയം അല്ലെങ്കില്‍ അത് വ്യക്തമാക്കുന്നതില്‍ ജനാധിപത്യമുണ്ടെന്ന് ഞാന്‍ കരുതുന്നു. അതിന്റെ ലിങ്ക് ഇവിടെ

http://pd.cpim.org/2008/0629_pd/06292008_3.htm

കണ്ണൂസിനൊരു നന്ദിയുണ്ട്.

Roby said...

ഇടതുപക്ഷക്കാരുടെ പ്രവാസത്തെപറ്റി

ഇന്ത്യയില്‍ ഇടതുപക്ഷക്കാര്‍ എല്ലാം സിപിഎം ആണെന്നും സിപിഎം ഇടതുപക്ഷമാണെന്നുമുള്ള പൊതുധാരണകളെ മാറ്റിവെച്ചിട്ട് വായിക്കുക.

ഇടതുപക്ഷക്കാര്‍ പ്രവാസികളാകരുതെന്ന് നിയമമുണ്ടോ? ഇതിലിത്ര പരിഹസിക്കാനെന്തിരിക്കുന്നു? ഇനി ഇടതുപക്ഷക്കാര്‍ പഠിക്കാനോ ജോലിചെയ്യാനോ അമേരിക്കയില്‍ വരുന്നതിനോടു മാത്രമേ പരാതിയുള്ളോ?

സംഘപരിവാര്‍ ചായ്‌വുള്ള വലത്-മധ്യവര്‍ഗം അമേരിക്കയില്‍ നിന്നും ജോലി ചെയ്ത്, കാശ് വര്‍ഗീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി നാട്ടിലേയ്ക്കയക്കുന്നതിനെ അനുകൂലിക്കുന്നുണ്ടോ?

യു.എസ്.എയിലേക്കുള്ള വിസ ആപ്ലിക്കേഷനില്‍ ഇടതുപക്ഷമാണോ എന്ന ചോദ്യം ഇല്ല. എന്നാല്‍ ഫാസിസ്റ്റ് പ്രസ്ഥാനത്തെ അനുകൂലിക്കുകയോ അംഗമായിരിക്കുകയോ ചെയ്തിട്ടുണ്ടോ എന്ന ചോദ്യം ഉണ്ട്. ഇടതുപക്ഷക്കാര്‍ അമേരിക്കയിലേക്ക് വരുന്നതില്‍ അമേരിക്കയ്ക്ക് എതിര്‍പ്പില്ലെങ്കില്‍ താങ്കള്‍ക്കെന്ത്?

ആണവക്കരാറിനെപറ്റി

ആണവോര്ജ്ജത്തിനായി ഇന്ത്യ ഇതുവരെ ചെലവഴിച്ച തുക മറ്റെല്ലാ ഊര്‍ജ്ജപദ്ധതികള്‍ക്കുമായി ചെലവഴിച്ചതിനെക്കാള്‍ അധികമാണ്‌. എന്നിട്ടും മൊത്തം ഊര്ജ്ജ ഉത്പാദനത്തില്‍ ആണവോര്‍ജ്ജത്തിന്റെ വിഹിതം 5%-ല്‍ താഴെ.
ഈ തുകയെല്ലാം എവിടെ എന്നന്വേഷിച്ചാല്‍ ഈപറയുന്ന ശാസ്ത്രജ്ഞന്മാരൊക്കെ ആണവപദ്ധതികളെ അനുകൂലിക്കുന്നതെന്തിനെന്നു മനസ്സിലാകും. പക്ഷെ ഒരു ഭരണകൂടവും ഇതൊന്നുമന്വേഷിക്കില്ല. ആണവപദ്ധതി പരമരഹസ്യമായിരിക്കേണ്ട വിശുദ്ധപശുവാണല്ലോ.

വികസിതരാജ്യങ്ങളെല്ലാം 80-90 കളില്‍ ആണവോര്ജ്ജപദ്ധതികളില്‍ നിന്നും പിന്മാറിതുടങ്ങിയിരുന്നു. ബ്രിട്ടനൊക്കെ wind energy, solar energy തുടങ്ങിയ sustainable ആയ ഊര്‍ജ്ജപദ്ധതികളില്‍ മുതല്‍മുടക്കുന്നു.
ആണവോര്ജ്ജത്തിന്‌, ഇന്ത്യപോലെ വളരുന്ന വ്യവസായങ്ങളും ജനസംഖ്യയുമുള്ള ഒരു രാജ്യത്തിന്റെ ദീര്‍ഘകാലത്തേയ്ക്കുള്ള ഊര്‍ജ്ജ ആവശ്യങ്ങളെ നിറവേറ്റാനാകുമോ? കാര്‍ബണ്‍ എമിഷനില്‍ അമേരിക്കയോടു മത്സരിക്കുന്ന ചൈനയോട്‌ നാം മത്സരിക്കേണ്ടതുണ്ടോ?

വികസിതരാജ്യങ്ങള്‍ക്ക് പോലും ആണവ-വേസ്റ്റ് ഒരു കീറാമുട്ടിയാണെങ്കില്‍ ഇന്ത്യയത് എങ്ങനെ കൈകാര്യം ചെയ്യും.
വരുംതലമുറകളുടെ അതിജീവനത്തിനുകൂടി സഹായകമാകുന്ന തീരുമാനങ്ങളല്ലേ നാമെടുക്കേണ്ടത്. ഇന്ത്യയിലെ വ്യവസ്ഥാപിത ഇടതുപക്ഷം പോലും ആണവക്കരാറിനെ എതിര്‍ക്കാന്‍ പറയുന്ന ന്യായം അത് അണുബോംബുണ്ടാക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ നിഷേധിക്കും എന്നാണ്‌. ശരിക്കും ഇതാണോ നമ്മുടെ മുന്നിലുള്ള പ്രശ്നം?

എന്തുകൊണ്ടാണ്‌ നാം-എല്ലാ പക്ഷങ്ങളും- കാതലായ പ്രശ്നങ്ങളെ കണ്ടില്ല എന്നു നടിക്കുന്നത്?

Inji Pennu said...

മൂര്‍ത്തി
ആ എട്ട് പേരില്‍ ഉണ്ടായിരുന്ന ഒരു ശാസ്ത്രജ്ഞന്റെ തന്നെയാണ് ഞാന്‍ ലിങ്കും പോരാത്തതിനു ടെക്സ്റ്റും കട്ട് പേസ്റ്റ് ചെയ്തത് എന്റെ തൊട്ട് മുന്നത്തെ കമന്റിനു. മറ്റുള്ള അനലിസ്റ്റുകളായ സുബ്രഹമണ്യം പോലുള്ളവര്‍ ഇതിനെ അനുകൂലിക്കുന്നതും എന്തെന്ന് കൃത്യമായി ഞാന്‍ ടെക്സ്റ്റ് കൊടുത്തിട്ടുണ്ട്. അതില്‍ ഇടതിന്റെ രാഷ്ട്രീയ നയവും. (സിപി‌എം -ല്‍ നിന്നു വരുന്നത് ഇടയലേഖനങ്ങളില്‍ പോലയല്ലേയുള്ളൂ).
അബ്ദുല്‍ കലാം ഇനി രാജ്യനന്മക്കെതിരെ പ്രവര്‍ത്തിക്കുമെന്ന് ആരെങ്കിലും പറയുമാവോ?
അതില്‍ തന്നെ അയ്യംഗാര്‍ ആണവ കരാറിനെതിരെ ഇന്ത്യക്ക് തന്നെ ഇത് വികസിപ്പിച്ചെടുക്കാം എന്നതുകൊണ്ട് തന്നെ. അതില്‍ എനിക്ക് പോയിന്റ് തോന്നുന്നുണ്ട്, അതാണ് നല്ലതും. പക്ഷെ അതിനുള്ള സമയം കഴിഞ്ഞ് പോയി. ഇന്ത്യ ഇന്നൊരു എനര്‍ജി ക്രൈസിസിന്റെ ബ്രിങ്കിലാണ്. ഈ ബസ്സ് മിസ്സാവാന്‍ പറ്റില്ല. അതേ സമയം കാരാട്ട് പറയുന്നത് എന്തിനിത്ര ധൃതി എന്നാണ്, അരിവില കൂടുമ്പോള്‍. അത്രേം വിഡ്ഡിത്തം കാരാട്ടില്‍ നിന്ന് പ്രതീക്ഷിച്ചില്ല.

എന്തായാലും കണ്ണൂസ് പാന്ദേയുടെ വായിച്ചിട്ട് പറഞ്ഞത് ഇങ്ങിനെയാണ്
സത്യമാണെങ്കിലും, മുസ്ലീം വോട്ട് സി.പി.എമ്മിന്റെ ലക്ഷ്യമാണ്. അതിന് ഏതു രാഷ്ട്രീയപാര്ട്ടിയും കളിക്കുന്ന ചില ലൊടുക്കു വിദ്യകള് അവര് കളിക്കാറുമുണ്ട്. ആ ലിങ്ക് മുഴുവന് വായിച്ചിട്ടും ഇങ്ങനെയൊരു സൂചന കണ്ടില്ല.


അത്രയുമേ എനിക്കും പറയാനുള്ളൂ. സിപി‌എം ഏതൊരു രാഷ്ട്രീയപാര്‍ട്ടീയുടേയും ഗിമ്മിക്ക്സ് തന്നെ കാണിക്കുന്ന വര്‍ഗ്ഗീയവാദം അവസരത്തിനു ഉപയോഗിക്കുന്ന ഒരു പാര്‍ട്ടി തന്നെയാണ്. അല്ലാതെ സെക്കുലര്‍ എന്നതൊരു പ്രഹസന്നം മാത്രം. വോട്ട് ബാങ്ക് പൊളിറ്റിക്സ് തന്നെ.

എന്തായാലും മാപ്പ് പറഞ്ഞത് നന്നായി. ഞാ‍ന്‍ വിശ്വസിച്ചു. ഇനി ആണവകരാര്‍ നയം തെറ്റായിപ്പോയി എന്ന് പിന്നീട് എപ്പോഴെങ്കിലും മാപ്പ് പറഞ്ഞാല്‍ നന്നാവും.

കണ്ണൂസ്‌ said...

കണ്ണൂസേ അത് പുതിയ വാര്‍ത്തയല്ല, സേം സ്റ്റാന്‍ഡ് ആണ്. പഴ്യത് തന്നെ. ഞാന്‍ പോസ്റ്റില്‍ കൊടുത്ത ലിങ്ക് (http://www.thehindu.com/2008/05/28/stories/2008052855451100.htm) കണ്ണൂസ് വായിച്ചില്ലേ?



ഇഞ്ചീ, ദയവ് ചെയ്ത് ആള്‍ക്കാരെ പറ്റിക്കുന്ന സ്റ്റാന്‍ഡ് എടുക്കരുത്. ഇഞ്ചി എന്നെ അഡ്രസ്ചെയ്ത കമന്റില്‍ കൊടുത്ത ലിങ്ക് , (ഒരു പോസ്റ്റിലും ഇതിനു മുന്‍പ് കൊടുത്തിരുന്നില്ല..

അതു പോട്ടേ പത്തു ശാസ്ത്രജ്ഞന്മാര്‍ പേരെടുത്ത് കൊടുത്ത പരാതിയില്‍ എം.ആര്‍.ശ്രീനിവാസന്‍ അഭിപ്രായം മാറ്റി. ഇഞ്ചി ക്വോട്ട് ചെയ്ത പോലെ പറയുകയും ചെയ്തു. ഇനി അതേ ലിങ്കിലെ എം.ആര്‍.ശ്രീനിവാസന്‍ തന്നെ പറയുന്ന ബാ‍ക്കി ഭാഗം കൂടി വായിക്ക്കൂ.

India has to go ahead with the conclusion of the safeguards agreement with the IAEA and seek an exemption from the Nuclear Suppliers Group. These two steps are absolutely essential if the country wishes to proceed with civil nuclear cooperation with Russia and France. The relevant draft agreements are ready but both Russia and France are waiting for conclusion of these two key steps. The practice of the NSG is that each country retains its right to follow its own legislation. Russia and France do not have a requirement of suspension of cooperation pursuant to a nuclear explosive test. We may recall that Pokhran II did not adversely affect the Indo-Russian collaboration for Koodankulam. Only when we approach the NSG will we know if the exemption to India will be clean and free from any unacceptable conditions

ശരി, ഇനി ആദ്യം ജൂണ്‍ 25-ഇലെ ഈ വാര്‍ത്ത നോക്കൂ.

http://news.bbc.co.uk/2/hi/south_asia/7472581.stm

Any deal would also eventually need to be approved by the UN's nuclear watchdog, the International Atomic Energy Agency (IAEA), as well as by the 45-nation Nuclear Suppliers Group, which regulates global civilian nuclear trade.

The IAEA's board of governors and the Nuclear Suppliers Group (NSG) must approve India-specific exemptions before the deal is sent back to the US Congress for its final seal of approval.

ഇനി എന്‍.എസ്.ജിക്ക് പറയാനുള്ളത്.


http://www.nti.org/e_research/official_docs/inventory/pdfs/nsg.pdf

page 5 of 7 നോക്കുക

With regard to the controversial U.S. – India nuclear cooperation agreement, NSG members discussed a possible NSG-India relationship oncivilian nuclear cooperation and decided to con-tinue to examine the issue at the next regularNSG Consultative Group meeting. Under currentNSG guidelines, India is not eligible to receivemajor nuclear exports since it has not accepted IAEA safeguards on all its nuclear facilities. The United States is seeking to make an exception in the application of the NSG restrictions, and tomake similar changes to U.S. legislation.

കാര്യങ്ങള്‍ വളരെ വ്യക്തമല്ലേ?

കണ്ണൂസ്‌ said...

ഇനി ഇഞ്ചി, ലെഫ്റ്റിനെ എന്തു കൊണ്ട് കോണ്‍ഗ്രസ്സിന് അനുനയിപ്പിക്കാ‍ന്‍ പറ്റുന്നില്ല എന്നു പറഞ്ഞു തന്ന ഈ രണ്ടു ലിങ്കിനെപ്പറ്റി കൂടി പറയാതിരിക്കുന്നത് ശരിയല്ല എന്നതു കൊണ്ട് -

Dictatorship of the Politburo

An ideologically fossilised Left has never had it so good: the power to influence policies without any responsibility

രണ്ടും ലിങ്ക് ചെയ്യുന്നത് ഒരേ വാര്‍ത്തയിലേക്കാന്‌ എന്നത് ഇഞ്ചി മനഃപൂര്‍വം ലിങ്കുകള്‍ ചെക്ക് ചെയ്യാത്ത വായനക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ ചെയ്യുന്ന “ഗിമ്മിക്ക്” ആയി ഞാന്‍ കണക്കാക്കുന്നില്ല. ഒരു എറ്ര് ആണ് എന്നു വിചാരിക്കുന്നു. എന്നാല്‍ പ്രഭു ചാവ്‌ല സെപ്റ്റംബര്‍ 17, 2007-ന് എഴുതിയ ഈ ലേഖനത്തിന് ഇപ്പോള്‍ എന്തു പ്രസക്തിയുണ്ടെന്ന് വായനാക്കാര്‍ തന്നെ തീരുമാനിക്കുക. നാലു വര്‍ഷം എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്ന് കോണ്‍ഗ്രസ്സ് സര്‍ക്കാരിനെ ഇടതു പക്ഷാം താങ്ങി നിര്‍ത്തി എന്നു കൂടി കണക്കിലെടുത്തു കൊണ്ട്.

സുബ്രഹ്‌മണ്യന്റെ ഉത്തരങ്ങളും ഇഞ്ചി പറഞ്ഞതു പോലെ വായനക്കാരുടെ കോമണ്‍സെന്‍സിനു വിടുന്നു. എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാവുന്ന ആ കാര്യങ്ങളില്‍ വാദിച്ചിട്ട് കാ‍ര്യമില്ല. എലക്ഷന്‍ മുന്‍പില്‍ കണ്ടു കൊണ്ടു ചെയ്തത് ആണെങ്കില്‍ ഇടതു പക്ഷം രണ്ടു കൊല്ലം മുന്‍പെങ്കിലും പിന്തുണ പിന്‍‌വലിച്ചേനെ എന്ന എന്റെ വാദത്തില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു.

കണ്ണൂസ്‌ said...

ഇനി ഇഞ്ചി, ലെഫ്റ്റിനെ എന്തു കൊണ്ട് കോണ്‍ഗ്രസ്സിന് അനുനയിപ്പിക്കാ‍ന്‍ പറ്റുന്നില്ല എന്നു പറഞ്ഞു തന്ന ഈ രണ്ടു ലിങ്കിനെപ്പറ്റി കൂടി പറയാതിരിക്കുന്നത് ശരിയല്ല എന്നതു കൊണ്ട് -

Dictatorship of the Politburo

An ideologically fossilised Left has never had it so good: the power to influence policies without any responsibility

രണ്ടും ലിങ്ക് ചെയ്യുന്നത് ഒരേ വാര്‍ത്തയിലേക്കാന്‌ എന്നത് ഇഞ്ചി മനഃപൂര്‍വം ലിങ്കുകള്‍ ചെക്ക് ചെയ്യാത്ത വായനക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ ചെയ്യുന്ന “ഗിമ്മിക്ക്” ആയി ഞാന്‍ കണക്കാക്കുന്നില്ല. ഒരു എറ്ര് ആണ് എന്നു വിചാരിക്കുന്നു. എന്നാല്‍ പ്രഭു ചാവ്‌ല സെപ്റ്റംബര്‍ 17, 2007-ന് എഴുതിയ ഈ ലേഖനത്തിന് ഇപ്പോള്‍ എന്തു പ്രസക്തിയുണ്ടെന്ന് വായനാക്കാര്‍ തന്നെ തീരുമാനിക്കുക. നാലു വര്‍ഷം എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്ന് കോണ്‍ഗ്രസ്സ് സര്‍ക്കാരിനെ ഇടതു പക്ഷാം താങ്ങി നിര്‍ത്തി എന്നു കൂടി കണക്കിലെടുത്തു കൊണ്ട്.

സുബ്രഹ്‌മണ്യന്റെ ഉത്തരങ്ങളും ഇഞ്ചി പറഞ്ഞതു പോലെ വായനക്കാരുടെ കോമണ്‍സെന്‍സിനു വിടുന്നു. എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാവുന്ന ആ കാര്യങ്ങളില്‍ വാദിച്ചിട്ട് കാ‍ര്യമില്ല. എലക്ഷന്‍ മുന്‍പില്‍ കണ്ടു കൊണ്ടു ചെയ്തത് ആണെങ്കില്‍ ഇടതു പക്ഷം രണ്ടു കൊല്ലം മുന്‍പെങ്കിലും പിന്തുണ പിന്‍‌വലിച്ചേനെ എന്ന എന്റെ വാദത്തില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു.

Inji Pennu said...

കണ്ണൂസേ
എവിടെയോ മിസ് കമ്മ്യൂണിക്കേഷന്‍ ഉണ്ടല്ലോ.
1.
ഞാന്‍ പോസ്റ്റില്‍ മൂന്നാമത്ത പാരഗ്രാഫില്‍
‘പ്രസിഡന്റ് അബ്ദുല്‍ കലാം മുതല്‍ ഭാഭാ അറ്റോമിക്ക് ശാസ്ത്രജ്ഞന്മാര്‍ വരെ നമ്മെ’ എന്നതില്‍ ഈ ലിങ്ക് കൊടുക്കുന്നു.
http://www.thehindu.com/2008/05/28/stories/2008052855451100.htm

കണ്ണൂസ് എനിക്ക് ശാസ്ത്രജ്ഞന്മാരുടെ ലിങ്ക് തന്നപ്പോള്‍ ഞാന്‍ കമന്റില്‍ (ടൈം സ്റ്റാമ്പ്)
Wednesday, July 02, 2008 9:32:00 AM
അതില്‍ പറയുന്നു,
‘ഞാന്‍ തന്ന ലിങ്ക് നോക്കൂ മെയ് 2008, ആദ്യം ആണവകരാറിനെ എതിര്‍ത്ത് കൂട്ട ഹര്‍ജി സമര്‍പ്പിച്ച ശാസ്ത്രജ്ഞന്‍ തന്നെയാണ് എം.ആര്‍ ശ്രീനിവാസന്‍. ഞാന്‍ ലിങ്ക് കൊടുത്തിട്ടുണ്ട് എന്റെ പോസ്റ്റില്‍.’ ഇവിടെ ഞാന്‍ ലിങ്കൊന്നും തരുന്നുമില്ല. പോസ്റ്റില്‍ ലിങ്ക് കൊടുത്തിട്ടുണ്ട് എന്ന് വിവക്ഷ.

ഇനി എന്നിട്ട് കണ്ണൂസ് പിന്നേയും അത് കണ്ടില്ലയെന്ന് കരുതുന്നതുകൊണ്ട് (അതോ അവഗണിച്ചതോ എന്ന് വ്യക്തമല്ല) അതേ ലിങ്ക് ഞാന്‍ പിന്നേയും തരുന്നു, അതിന്റെ ടെക്സ്റ്റും തരുന്നു. Wednesday, July 02, 2008 2:10:00 PM (ടൈം സ്റ്റാമ്പ്ഡ്)

-- ഇനി ഇതില്‍ എവിടെയാണ് ആള്‍ക്കാരെ പറ്റിക്കുന്ന സ്റ്റാന്‍ഡ് കണ്ണൂസേ? ഒന്ന് വിശദീകരിക്കമോ! ഇവിടെ എന്തോ മിസ് കമ്മ്യൂണിക്കേഷനുണ്ട് എന്നെനിക്ക് തോന്നുന്നു.

പത്ത് ശാസ്ത്രജ്ഞന്മാരല്ല എട്ട് ശാസ്ത്രജ്ഞന്മാര്‍. ഇതും കണ്ണൂസിനു തെറ്റിയെന്ന് കരുതുന്നു.
I was a member of a group of eight nuclear scientists who, at the end of December 2006

NSG-യെക്കുറിച്ച് ഞാന്‍ ഒന്നും തന്നെ ഇവിടെ പറഞ്ഞില്ലല്ലോ? അത് ഈ കരാറില്‍ എല്ലാവരും പറയുന്ന ഒരു കാര്യം തന്നെയാണ്. ഇതില്‍ എനിക്ക് വലിയ അഭിപ്രായ വ്യത്യാസം പോലുമില്ല.

അദ്ദേഹത്തിന്റെ തന്നെ ലാസ്റ്റ് പാരഗ്രാഫില്‍ പറയുന്നത് ശ്രദ്ധിക്കൂ.
Let us note that we can have civil nuclear cooperation with the U.S., Russia, and France and also our nuclear weapons programme if we go ahead with the IAEA safeguards agreement, NSG exemption, and bilateral agreements with these countries. If we allow the present opportunity to slip, we shall have a small nuclear power programme and our nuclear weapons. Getting civil nuclear cooperation from advanced countries in future may require our having to give up our nuclear weapons. China accesses all available nuclear power capacity worldwide. The choice is clear but the question is whether the Indian political establishment can unite on this issue for the country’s good.

ഇതില്‍ നിന്നും കണ്ണൂസിനു അനുമാനിക്കാം.

2. ഇനി കണ്ണൂസിന്റെ അടുത്ത ആരോപണം.
കണ്ണൂസേ രണ്ട് ലിങ്കല്ല അത്. ഒരൊറ്റ ലിങ്കാണ്. അതില്‍ ഇടതുപക്ഷത്തെക്കുറിച്ച് തുടങ്ങുന്ന ഒരു പാരഗ്രാഫിന്റെ സബ് ടൈട്ടിലും അതിന്റെ സ്റ്റാര്‍ട്ടിങ്ങ് ലൈനും ആണ് ഞാന്‍ തന്നതു. കണ്ണൂസ് ക്ലിക്ക് ചെയ്യുമ്പോള്‍ ഒരൊറ്റ ലിങ്കിലേക്കാണ് അതു പോവുക. രണ്ട് ലിങ്കാണെങ്കില്‍ അതില്‍ രണ്ട് a href വരും. ഈ പേജില്‍ വ്യൂ സോര്‍സ് എടുത്തു നോക്കൂ സംശയമുണ്ടെങ്കില്‍. ഇതില്‍ എവിടെയാണ് കണ്ണൂസിന്റെ കണ്‍‌ഫ്യൂഷന്‍? അതില്‍ ഞാന്‍ രണ്ട് ലിങ്കിട്ടു എന്നൊക്കെ പറയുന്നത് കണ്ണൂസ് എന്തിന്റെ അടിസ്ഥാനത്തില്‍ ആണ്? കൂടുതല്‍ ലിങ്കിനു ഇവിടെ മാ‍ര്‍ക്കുണ്ടോ?

സെപറ്റമ്പര്‍ 2007-നു പ്രസക്തി എനിക്ക് തോന്നിയത് അന്ന് എഴുതിയതും (കണ്ണൂസ് തന്ന പലതും 2006ലെ ആയിരുന്നു, അതിനു ശേഷം മാറ്റം വന്നതുകൊണ്ടാണ് വെള്ളം ഒഴുകിയതു പറഞ്ഞത്). ഈ ലിങ്ക് ഇപ്പോഴും എനിക്ക് പ്രസക്തം ഇന്നു നടക്കുന്നതിന്റെ പ്രവചനം ആയിത്തോന്നിയതു കൊണ്ടാണ്. അതൊരു പ്രസക്തമായ ലേഖനമാണ്. ഓരോ പാര്‍ട്ടിയുടേയും പൊളിറ്റിക്കല്‍ സ്റ്റാന്‍സ് കൃത്യമായും ഉണ്ട്. നല്ലൊരു അനാലിസിസ് ആണ്. അത് കൂടുതല്‍ വായനക്ക് തന്നതാണ്. അത് വായിക്കുന്നതിനു പകരം രണ്ട് ലിങ്കു തന്നു എന്നൊക്കെ പറയുന്നതു തികച്ചും നാടകീയമായിപ്പോയി.

ഓഫ്:
(ആള്‍ക്കാരെ പറ്റിക്കാന്‍, വായനക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍, ഗിമ്മിക്ക് (even if you sugarcoat it) - ഇതൊക്കെ കട്ടി കൂടിയ വാക്കുകളാ‍ണ് കണ്ണൂസേ. ആരോപണങ്ങള്‍
ഉന്നയിക്കും മുന്‍പ് എന്താണ് ഞാന്‍ എഴുതിയിരിക്കുന്നതെന്ന് ശ്രദ്ധിച്ച് വായിക്കാന്‍ എടുത്ത് ചാടുന്നതിനു മുന്‍പ് ക്ഷമ കാണിക്കണം. അത്രയെങ്കിലും പ്രതീക്ഷിക്കുന്നു)

Inji Pennu said...

ഇപ്പോഴുള്ള വിലക്കയറ്റത്തിലും എണ്ണ വിലയിലും കോണ്‍‌ഗ്രസ്സ് ഗവണ്മെന്റില്‍ നിന്ന് വിച്ഛേദിച്ച് മൂന്നാമുന്നണി ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഇടത്. അതുകൊണ്ട് തന്നെയാണ് 2005ല്‍ ഇല്ലാതിരുന്ന പ്രശ്നം ഇപ്പോള്‍ ഇത്രയും ഡീപ്പ് ആയിട്ട് ഇതിനു വേണ്ടി പോവുമ്പോള്‍ വന്നതും.

Rediff journalist Sheela Bhatt asks this same question. She is a journo, so she should have her facts clear I guess.

People fail to understand why the Left is raising objections now when the IAEA draft is ready. Shouldn't the Left have opposed the deal in 2005 itself? On the one hand, it allowed the government to approach the IAEA, while on the other, it now opposes the nuclear safeguards agreement. Where is the consistency here?

ഇതൊക്കെ കൊണ്ട് തന്നെ ആണവ കരാര്‍ എന്ന വ്യാജേന ഇടതുപക്ഷം കളിക്കുന്നത് മുസ്ലീം വോട്ടെന്ന വര്‍ഗ്ഗീയവാദവും, വിലക്കയറ്റം കൊണ്ടുള്ള രാഷ്ട്രീയ ഗിമ്മിക്കുകളുമാണെന്ന് ഞാനും ഉറച്ച് തന്നെ വിശ്വസിക്കുന്നു. Let time answer this.

അഭയാര്‍ത്ഥി said...

ആക്ഷേപ ഹാസ്യം ഇത്രയും നന്നായി എഴുതാന്‍ ഇഞ്ചിക്കേ കഴിയു.

വായിച്ചു കഴിയുമ്പോള്‍ നാം ഇഞ്ചികടിച്ച കുരങ്ങന്മാരെപ്പോലെ നമ്മുടെ വിധിയെ പഴിക്കുന്നു.
ഇസങ്ങള്‍ക്കും അധികാരങ്ങള്‍ക്കുമപ്പുറം മനുഷ്യസ്നേഹികള്‍ ഉണ്ടായിരുന്നെങ്കില്‍ എന്നോര്‍ക്കുന്നു.

യേശുവിനെ പല വിഭാഗം ക്ര്യ്സ്ത്യാനികള്‍ തട്ടിയെടുത്തത്‌ പോലെ രാഷ്ട്രിയക്കാരന്‍ പാവപ്പെട്ടവനെ കിഷ്ണാപ്പ്‌ ചെയ്യുന്നു.
(നിങ്ങള്‍ക്ക്‌ കിഡ്നാപ്പെന്ന്‌ പറയാം).

മുലായത്തിന്റെ മൂലമതം, മായാവതിയുടെ മായമതം, അഡ്വാനിജിയുടെ അദ്ധ്വാന മതം, ലാലുവിന്റെ ദളിതമതം,
റാം വിലാസന്റെ വിലാസിനി മതം, കാരാട്ടിന്റെയ്യും, ബര്‍ദ്വാന്റേയും എന്തും കലക്കി ചുവപ്പിക്കുന്ന റെഡിന്ത്യന്‍ മതം....

പാവപ്പെട്ടവനെപ്പറ്റി ഓര്‍ക്കുന്ന ആരെങ്കിലും.....

അദ്വാനിക്കുന്നോര്‍ക്കും പാപം ചുമക്കുന്നോര്‍ക്കും അത്താണിയെവിടെ.
ചുങ്കക്കാര്‍ക്കും പരിശര്‍ക്കും മാത്രമായി പതിച്ചുകൊടുത്തിരിക്കുന്നുവൊ ഈ യുഗം?

മനുഷ്യന്‍ മതങ്ങളെ ശൃഷ്ടിച്ചു
മതങ്ങള്‍ ദൈവ്ങ്ങളെ ശൃഷ്ടിച്ചു
മതങ്ങളും ദൈവങ്ങളും മനുഷ്യനും ചേര്‍ന്ന്‌
മണ്ണ്‌ പംകുവച്ചു....

ഇല്ല:-
അനീതിയും അസത്യവും ആകാശത്തോളമുയര്‍ന്നാലും, ശാശ്വതമെന്നും സത്യം ധര്‍മ്മം നീതി.

അതുകൊണ്ട്‌ നാം സത്യം വദ ധര്‍മ്മം ചര....

G Joyish Kumar said...

അടുത്ത തെരഞ്ഞെടുപ്പിന് ഞങ്ങള്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരും (എന്തിനാ ചിരിക്കുന്നേ - ബീജേപീനേം കാങ്ങ്രസ്സിനെയും അധികാരത്തീന്ന് അകറ്റാന്‍ ഏത് ചെകുത്താനേം കൂട്ടുപിടിക്കും, ങാ). അന്നേരം ബുഷിനെ അല്ലെങ്കില്‍ മറ്റവനെ വരച്ച വരയില്‍ നിര്‍ത്തി 123 തിരുത്തിക്കും. അതിലെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തി എഴുതിക്കും. അതെങ്ങനേന്നല്ലേ - നമ്മള്‍ ജേകബ് ഇച്ചായന്റെ പ്രീഡിഗ്രീ ബോര്‍ഡ് മാറ്റി പ്ലസ് ടു എന്നാക്കി നടപ്പാക്കിയില്ലേ, അതു പോലെ 1+2+3 ന്നാക്കും, ന്തേ?).

എലി കറുത്തതായാലും വെളുത്തതായാലും പൂച്ചയെ പിടിച്ചാല്‍ പോരെ, സോറി പൂച്ചയെ എലി പിടിച്ചാല്‍ പോരെ. പിന്നെ ആണവനിലയം നമ്മള് കേരളത്തീന്ന് വെളീലാക്കിയത് കേരളാതിര്‍ത്തിയില്‍ തന്നെ തമിഴ്നാട്ടില്‍ കൂടങ്കുളത്തോ മറ്റോ തട്ടിക്കൂട്ടുന്നെന്ന് പറയുന്ന്. നല്ലത് തന്നെ, അവര് തട്ടിക്കൂട്ടികഴിയിമ്പോ അതിന്റെ വിഹിതം കേന്ദ്രപൂളീന്ന് നമ്മുക്കും കിട്ടുമല്ലോ - ആണവത്തീന്ന് ഇപ്പകിട്ടുന്ന 80MW കുറച്ച് കൂട്ടിക്കിട്ടിയാലെന്ത് പുളിക്കുമോ?. അതു പോലെ റഷ്യയും ചൈനയും പാകിസ്ഥാനുമെല്ലാം അമേരിക്കാന്റെ ആണവം വാങ്ങിവെയ്ക്കട്ടെ, വല്ലതും വീണ് കിട്ടിയാല്‍ നമ്മുക്കും എടുത്ത് വെയ്ക്കാം.

കണ്ണൂസ്‌ said...

ഇഞ്ചീ, ലിങ്കിന്റെ കാര്യം എന്റെ ശ്രദ്ധക്കുറവ് കൊണ്ടുണ്ടായതാവാം. ക്ഷമ.

എട്ട് ശാസ്ത്രജ്ഞരില്‍ ഒരാള്‍ ആദ്യത്തെ അഭിപ്രായത്തില്‍ ചെറിയ അയവ് വരുത്തിയത് എടുത്തു കാണിച്ച് കളിയാക്കിയതു കൊണ്ടാണ് ആള്‍ക്കാരെ പറ്റിക്കുന്ന സ്റ്റാന്‍ഡ് എന്ന് പറഞ്ഞത് :)

അതുപോട്ടേ, എം.ആര്‍.ശ്രീനിവാസന്‍ തന്നെ എന്‍.എസ്.ജിയുടേയും ഐ.എ.ഇ.എ യുടേയും പ്രാധാന്യത്തെപ്പറ്റി പറയുന്നുണ്ട്. ഇഞ്ചിക്കതില്‍ സംശയവുമില്ല. എന്‍.എസ്.ജി യെ വിശ്വാസത്തിലെടുക്കുക എന്ന് പറഞ്ഞാല്‍ CTBT, NPT എന്നിവ സൈന്‍ ചെയ്യുക എന്നാണര്‍ത്ഥം, വെര്‍ച്വലി. IAEA-യുടെ കാര്യമാണെങ്കില്‍ ഡ്രാഫ്റ്റ് എഗ്രിമെന്റ് പോലും ഇതു വരെ ചര്‍ച്ചക്ക് വെക്കാന്‍ തയ്യാറായിട്ടുമില്ല സര്‍ക്കാര്‍. ഇനി ഇതിലെവിടെയാണ് കരാര്‍ നമുക്ക് ഗുണം ചെയ്യുക അല്ലെങ്കില്‍ ദോഷം ചെയ്യാതിരീക്കുക എന്ന് പറഞ്ഞു തരൂ.

അമേരിക്കയുമായുള്ള ഉഭയകക്ഷി കരാറിന്റെ നൂലാമാലകള്‍ ഇതിന് പുറമേയാണ്. അമേരിക്കന്‍ സര്‍ക്കാര്‍ നിയമം മാറ്റിയാല്‍ അതനുസരിച്ച് അഗ്രിമെന്റിന്റെ സ്വഭാവം മാറും എന്ന വ്യ്‌വസ്ഥയൊക്കെ ഒരു പരമാധികാര രാജ്യം അംഗീകരിക്കണോ? ന്യൂക്ലിയര്‍ പവര്‍ ടെക്നോളജി ഇല്ലാത്ത രാജ്യമൊന്നുമല്ലല്ലോ ഇന്ത്യ?

പ്രഭു ചാവ്‌ലയുടെ ലേഖനം - അടുത്ത ആഴ്ച ഇടതന്‍‌മാര്‍ ഭരണം മറിച്ചിടും എന്ന തോന്നലില്‍ എഴുതിയതായി തോന്നിക്കുന്നത്. അന്ന് മറിച്ച് ഇട്ടില്ലല്ലോ? അന്നല്ല, അതിനു മുന്‍പ് പ്പലപ്പോഴും സര്‍ക്കാരുമായി ഇടഞ്ഞപ്പോഴും ചെയ്തില്ല.

എന്തുകൊണ്ട് IAEA എഗ്രിമെന്റ് അടുത്തെത്തി നില്‍ക്കുമ്പോള്‍ പിന്തുണ പിന്‍‌വലിക്കുന്നു എന്നത് രസകരമായ ചോ‍ാദ്യം തന്നെ ! 3 കൊല്ലമായി എന്തുകൊണ്ട് എതിര്‍ത്തില്ല എന്ന ഷീല ഭട്ടിന്റെ ചോദ്യം അതിലും രസകരം! അന്ന് 123 യെ എതിര്‍ത്തു, ഇന്ന് nuclear safeguards agreement ആണല്ലോ എതിര്‍ക്കുന്നത് എന്നൊക്കെക് ചോദിച്ചാല്‍ ബുദ്ധിമുട്ടും. കോര്‍ ഇഷ്യൂസിന്റെ സംക്ഷിപ്ത രൂപവും കൊടുത്ത് പ്രധാനമന്ത്രി ജി 8 ഇലേക്ക് പറക്കാന്‍ തയ്യാ‍റായി നില്‍ക്കുമ്പോള്‍ അതിനേയല്ലേ ആദ്യം എതിര്‍ക്കേണ്ടത്? അതു കൊണ്ട് മറ്റ് അഭിപ്രായ വ്യത്യാസങ്ങള്‍ ഒക്കെ മാ‍റി എന്നുണ്ടോ? 2005-ഇല്‍ “കാള പെറ്റു” എന്ന് കേട്ടപ്പോള്‍ തന്ന്നെ കയറീടുത്ത് സര്‍ക്കാരിനെ മറിച്ചിടാതിരുന്നത് പ്രശ്നത്തിന് എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു ഒത്തു തീര്‍പ്പിന് സര്‍ക്കാര്‍ മുന്‍‌കൈ എടുക്കും എന്ന പ്രതീക്ഷയിലാണ്. 3 കൊല്ലം കഴിഞ്ഞിട്ടും വഞ്ചി നിരുനക്കരെ തന്നെ എന്നു വന്നാല്‍ പിന്നെന്‍ എന്തു ചെയ്യാന്‍ പറ്റും?

ഇഞ്ചീ, ഇപ്പോഴത്തെ ടൈമിംഗ് ഇടതിന് അനുകൂലമാണെന്നുമ്ം ഇതൊരു അവസരവാദ തീരുമാനമാണെന്നും ഉള്ള വാദം തീരെ മനസ്സിലാവുന്നില്ല. ഇലക്ഷനെ നേരിടാന്‍ ഏറ്റവും മോശപ്പെട്ട സമയമാണിത്, ഇടതരെ സംബബ്ന്ധിച്ചിടത്തോളം. ബംഗാളില്‍ നന്ദിഗ്രാമിന്റെ അലയൊലി കെട്ടിട്ടില്ല. തൃണമുല്‍ പഞ്ചായത്തെ തെര്ഞ്ഞെടുപ്പ്പില്‍ ഭേദപ്പെട്ട പ്രകടനം നട്റ്റത്തിയത് ഒരു മാസം മുന്‍പാണ്. കേരളത്തില്‍ പ്രശ്നങ്ങള്‍ മാത്രമേ ഉള്ളൂ. ഇപ്പൊ ഇവിടെ ഇലക്ഷന്‍ വന്നാല്‍ 10 സീറ്റ് എങ്കിലും നഷ്ടമാവും ഇടതിന്. അമേരിക്കന്‍ വിരുദ്ധ നയം എടുത്തു എന്ന് പറഞ്ഞാല്‍ കൊണ്ടോട്ടിയിലും മഞ്ചേരിയിലും ഉള്ളവര്‍ വോട്ട് ചെയ്യുമോ? മൂ‍ന്നാം മുന്നണിയുടെ ഒരു ചെറിയ ലാഞ്ജന പോലും എവിടന്നും കാണാനില്ല. പ്രഭു ചാവ്‌ല എഴുതിയ സമയം ഇതിനേക്കാള്‍ പത്തിരട്ടി മെച്ചമായിരുന്നു. അതു കൊണ്ടാണ് ആ ആര്‍ട്ടിക്കിളിന് റെലവന്‍സ് പോയി എന്നു ഞാന്‍ പറഞ്ഞത്.

ഇടത് പിന്തുണ പിന്‍‌വലിക്കുകയും, സര്‍ക്കാര്‍ വീഴാതിരിക്കുകയും, കരാര്‍ ഒപ്പു വെക്കപ്പെടുകയും ചെയ്യട്ടേ. എല്ലായിടത്തും സ്വസ്ഥം, സമാധാനം പുലരട്ടേ.ജയ് ഹിന്ദ്, നമസ്കാരം, ആമേന്‍, ഖുദാ ഹാഫിസ്.

കണ്ണൂസ്‌ said...

പിന്നെ രാഷ്ട്രീയ്യ തീരുമാനങ്ങള്‍ ജനങ്ങളോട് അവര്‍ക്ക് മനസ്സിലാവുന്ന ഭാഷയില്‍ അവതരിപ്പിച്ച് വോട്ട് നേടാന്‍ നോക്കുന്നത് ഒരു സാധാരണ കാര്യമല്ലേ? ഇതിലെവിടെയാ പറ്റിക്കല്‍? ജനാധിപത്യത്തില്‍ ഏതു രാഷ്ട്രീയ പാര്‍ട്ടിക്ക് നിന്ന് പിഴക്കണമെങ്ക്കിലും വോട്ട് ബാങ്ക് വേണം. അതിന് മുസ്ലീം വോട്ട് കിട്ടണമെങ്കില്‍ അങ്ങിനെ നോക്കും, കൃസ്ത്യന്‍ വോട്ടിന് അങ്ങിനെ. കരാറിനെ അനുകൂലിച്ചില്ല എന്നത് വോട്ടാക്കി മാറ്റാന്‍ പറ്റുമെങ്കില്‍ അത് ആ പാര്‍ട്ടിയുടെ മിടുക്കാണ്. സെക്കുലറിസം നയങ്ങളിലാണ് വേണ്ടത്. 95% മുസ്ലീം വോട്ടുള്ള മണ്ഡലത്തില്‍ ഹിന്ദു സ്ഥാനാര്‍ത്ഥിയെ കൊണ്ടു നിര്‍ത്തുന്നത് ആത്‌മഹത്യാ‍ പരമാണ്. അതു പോലുള്ള ഗിമ്മിക്സ് ഒക്കെ എല്ലാവരും കാണിക്കൂം. അത് വര്‍ഗീയ വാദമൊന്നുമാവില്ല.

Anonymous said...

"കണ്ണൂസ്‌ said...

പിന്നെ രാഷ്ട്രീയ്യ തീരുമാനങ്ങള്‍ ജനങ്ങളോട് അവര്‍ക്ക് മനസ്സിലാവുന്ന ഭാഷയില്‍ അവതരിപ്പിച്ച് വോട്ട് നേടാന്‍ നോക്കുന്നത് ഒരു സാധാരണ കാര്യമല്ലേ? ഇതിലെവിടെയാ പറ്റിക്കല്‍? ജനാധിപത്യത്തില്‍ ഏതു രാഷ്ട്രീയ പാര്‍ട്ടിക്ക് നിന്ന് പിഴക്കണമെങ്ക്കിലും വോട്ട് ബാങ്ക് വേണം. അതിന് മുസ്ലീം വോട്ട് കിട്ടണമെങ്കില്‍ അങ്ങിനെ നോക്കും, കൃസ്ത്യന്‍ വോട്ടിന് അങ്ങിനെ. കരാറിനെ അനുകൂലിച്ചില്ല എന്നത് വോട്ടാക്കി മാറ്റാന്‍ പറ്റുമെങ്കില്‍ അത് ആ പാര്‍ട്ടിയുടെ മിടുക്കാണ്. സെക്കുലറിസം നയങ്ങളിലാണ് വേണ്ടത്. 95% മുസ്ലീം വോട്ടുള്ള മണ്ഡലത്തില്‍ ഹിന്ദു സ്ഥാനാര്‍ത്ഥിയെ കൊണ്ടു നിര്‍ത്തുന്നത് ആത്‌മഹത്യാ‍ പരമാണ്. അതു പോലുള്ള ഗിമ്മിക്സ് ഒക്കെ എല്ലാവരും കാണിക്കൂം. അത് വര്‍ഗീയ വാദമൊന്നുമാവില്ല."


കൊള്ളാം... അപ്പൊ ഇതു മാന്യമായി തുറന്നു പറയുന്ന ബി ജെ പി യാണോ ഗിമ്മിക്സിലൂടെ പറയുന്ന സി പി എമ്മാണോ യതാർഥ വർഗ്ഗിയ വാദികൾ.

എന്തായാലും സത്യം തുറന്നു സമ്മതിച്ചതിന് അഭിനന്തനങ്ങൾ...

smitha adharsh said...

പോസ്റ്നെക്കാളും കലക്കുന്നത് കമന്റ്കള്‍ ആണല്ലോ...!!! പറയാന്‍ വന്നത് വിഴുങ്ങുന്നു...വല്ല മണ്ടത്തരവും ആണെന്കില്‍ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ?
ഇനിയും,കമന്റ്സ് തര്ക്കം കൊഴുക്കട്ടെ...!! ആശംസകള്‍..

G Joyish Kumar said...

റോബി,

ആണവോര്ജ്ജത്തിനായി ഇന്ത്യ ഇതുവരെ ചെലവഴിച്ച തുക മറ്റെല്ലാ ഊര്‍ജ്ജപദ്ധതികള്‍ക്കുമായി ചെലവഴിച്ചതിനെക്കാള്‍ അധികമാണ്‌. എന്നിട്ടും മൊത്തം ഊര്ജ്ജ ഉത്പാദനത്തില്‍ ആണവോര്‍ജ്ജത്തിന്റെ വിഹിതം 5%-ല്‍ താഴെ.

ലിങ്കുകള്‍?

ഈ തുകയെല്ലാം എവിടെ എന്നന്വേഷിച്ചാല്‍ ഈപറയുന്ന ശാസ്ത്രജ്ഞന്മാരൊക്കെ ആണവപദ്ധതികളെ അനുകൂലിക്കുന്നതെന്തിനെന്നു മനസ്സിലാകും.

വിശദമാക്കാമോ?

ബ്രിട്ടനൊക്കെ wind energy, solar energy തുടങ്ങിയ sustainable ആയ ഊര്‍ജ്ജപദ്ധതികളില്‍ മുതല്‍മുടക്കുന്നു.

ഇന്ത്യ മുതല്‍മുടക്കുന്നില്ലേ?

ആണവോര്ജ്ജത്തിന്‌, ഇന്ത്യപോലെ വളരുന്ന വ്യവസായങ്ങളും ജനസംഖ്യയുമുള്ള ഒരു രാജ്യത്തിന്റെ ദീര്‍ഘകാലത്തേയ്ക്കുള്ള ഊര്‍ജ്ജ ആവശ്യങ്ങളെ നിറവേറ്റാനാകുമോ?

ആണവോര്‍‌ജ്ജം ഉള്‍പ്പടെ ഒരു സ്രോതസ്സും ഒഴിവാക്കരുത് എന്നാണ് എനിക്കു പറയാനുള്ളത്.

ഇന്ത്യയില്‍ ലഭ്യമായിട്ടുള്ള (ലോകത്തില്‍ രണ്ടാം സ്ഥാനം) തോറിയം പരമാവധി പ്രയോജനപ്പെടുത്താന്‍ നമ്മുക്ക് കഴിയണം, അതിന് തുടക്കത്തില്‍ യുറേനിയം ആവശ്യമാണ് യുറേനിയം ആവശ്യമാണ്.

കാര്‍ബണ്‍ എമിഷനില്‍ അമേരിക്കയോടു മത്സരിക്കുന്ന ചൈനയോട്‌ നാം മത്സരിക്കേണ്ടതുണ്ടോ?

ഇത് കാരാട്ട് സഖാവിനോട് ചോദിക്കണം. താപനിലയങ്ങളാണ് എന്തു കൊണ്ടും മെച്ചമെന്നാണ് സഖാക്കള്‍ വാദിക്കുന്നത്.

സൂര്യോദയം said...

കണ്ണൂസ്‌ പറഞ്ഞ ഭൂരിപക്ഷം കാര്യങ്ങളും തന്നെയാണ്‌ എനിയ്ക്കും തോന്നിയത്‌. അതില്‍ ചില കാര്യങ്ങള്‍ താഴെ

1. എട്ട്‌ ശാസ്ത്രജ്ഞരില്‍ ഒരാള്‍ സ്റ്റാന്‍ഡ്‌ അല്‍പം മാറ്റി എന്നതിനാല്‍ അതിന്‌ പ്രാമുഖ്യം കൊടുത്തുകൊണ്ട്‌ ഇഞ്ചി വാദിച്ചതാണ്‌ അല്‍പം പിശകായി തോന്നിയത്‌.

2. ഭരണം മറിച്ചിട്ട്‌ ഇലക്‌ ഷന്‍ നടത്തിയാല്‍ വലിയ നേട്ടം ഇടതിന്‌ കിട്ടും എന്നതിന്റെ പേരിലാണ്‌ ഈ നടപടി എന്ന് തോന്നിയാല്‍ അത്‌ ഒരല്‍പം മണ്ടത്തരമല്ലേ എന്ന് ന്യായമായും തോന്നാം.

3. വ്യക്തമായ കോമണ്‍ മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ്‌ ഇടതുപക്ഷം ഈ സര്‍ക്കാറിന്‌ പിന്തുണ നല്‍കിയിരുന്നത്‌. അതില്‍ നിന്ന് എപ്പോഴൊക്കെ വ്യതിചലിച്ചിട്ടുണ്ടോ, അപ്പോഴൊക്കെ അതിനെ വിമര്‍ശിക്കുകയും കറക്റ്റ്‌ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്‌.

4. ന്യൂക്ലിയര്‍ ഡീലിന്റെ കാര്യത്തില്‍ ഒരു സമവായം ഉണ്ടാകും എന്ന പ്രതീക്ഷയിലാണല്ലോ കമ്മറ്റിയും മറ്റും ഉണ്ടാക്കിയത്‌. അല്ലാതെ, അത്‌ കേട്ടപ്പോള്‍ തന്നെ പിന്തുണ പിന്‍ വലിക്കുകയല്ലല്ലോ ചെയ്തത്‌. ഇതിപ്പോള്‍ അതിന്റെ അവസാനഘട്ടത്തിലെത്തിയിട്ടും ഈ ഡീലുകൊണ്ട്‌ രാജ്യത്തിനുണ്ടാകാവുന്ന ദോഷവശങ്ങള്‍ എടുത്ത്‌ പറഞ്ഞിട്ടും വകവയ്ക്കാതെ മുന്നോട്ടുപോകുമ്പോള്‍ ഇടതുപക്ഷത്തിന്‌ പിന്തുണ പിന്‍ വലിക്കാതെ നിവര്‍ത്തിയില്ല. അല്ലെങ്കില്‍ അവര്‍ ഇത്രകാലം വളരെ ഐഡിയോളജിക്കലായി എതിര്‍ത്തുകൊണ്ടിരുന്ന ഒരു കാര്യത്തെ അനുകൂലിക്കലായി കരുതേണ്ടിവരും.

Suraj said...

“ഗള്‍ഫ് വിസയ്ക്കും യു.എസ് കോണ്‍സുലേറ്റിന്റെ മുന്‍പിലുമാണ് ഡിവൈഎഫ്‌ഐ ക്യാമ്പുകളേക്കാള്‍ ഇടതന്മാരെ കാണുവാന്‍ സാധിക്കുക എന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്. അത് ശരിയാണ് താനും, അമേരിക്കയില്‍ കേരളത്തിലേയും ബംഗാളിലേയും ഇടതന്മാരെ തട്ടിയിട്ട് നടക്കാന്‍ മേലാ.“

ഇടതര്‍ എന്നു പറഞ്ഞാല്‍ ‘ഹാര്‍ഡ് കോര്‍ ഇടത’രെയാണോ ഉദ്ദേശിച്ചത് ? ;)
സോഷ്യല്‍ ഡെമോക്രാറ്റുകളും ലേബര്‍ യൂണിയനിസ്റ്റുകളും മുതല്‍ എഴുത്തിലും നിലപാടുകളിലുമൊക്കെ ഇടത് ചായ്‌വ് പുലര്‍ത്തുന്നവര്‍ വരെയുള്‍പ്പെടുന്ന സാമാന്യം വലിയ ഒരു സമൂഹം -‘ഇടതുപക്ഷം’ എന്ന ഔദ്യോഗിക ലേബലില് അറിയപ്പെടുന്നില്ലെങ്കിലും - അവിടെയുണ്ട് എന്നറിയാം. അമേരിക്കയില്‍ ഇടതരേ കാണാന്‍ പാടില്ല എന്ന് പറയുമ്പോലെ തോന്നും (തോന്നലാണേ:) ഇഞ്ചി പറയുന്നതു കേട്ടാല്‍...
ഇടത് = കമ്മ്യൂണിസ്റ്റ് /മാര്‍ക്സിസ്റ്റ് എന്ന വര്‍ണ്യത്തിലാശങ്ക ഉള്ളതു പോലെ തോന്നി. വക്കാരി ജീയോട് ചോദിച്ചിട്ട് ക്ലാരിഫൈ ചെയ്യാം :)


“ആണവകരാറിനു പകരം ഇറാന്‍ ഗ്യാസ് ലൈന്‍ വലിക്കണമെന്ന് ഇടതന്മാര്‍ക്ക് ഒരേ നിര്‍ബന്ധം. ”

ഇതെവിടുന്നു കിട്ടി ? നിഗമനോത്പ്രേക്ഷ തന്നേ ?

“അമേരിക്കക്കെതിരെ തിരിഞ്ഞാ‍ല്‍ മുസ്ലീം വോട്ട് കയ്യിലോട്ട് വന്നു ചേരുമെന്നും അങ്ങിനെ മൂന്നാം മുന്നണി എന്ന ഒരിക്കലും നടക്കാത്ത ചിരകാല സ്വപ്നം സാക്ഷാല്‍ക്കരിക്കുമെന്നും...“

നടക്കാത്ത സ്വപ്നമാണെന്ന് ഉറപ്പാണേല്‍ പിന്നെ ‘ഇറാന്‍-പൈപ്പ്ലൈന്‍-ആണവക്കരാര്‍-മുസ്ലിം വൈകാരികത’ തിയറിക്ക് എന്തു സാധുതയാ ഇഞ്ചീ ?

absolute_void(); said...

comment tracking

Roby said...
This comment has been removed by the author.
Roby said...

@ Namskar,

1.Degeneration oF India-TN.Seshan
2.പ്രക്ര്^തി, പരിസ്ഥിതി, ജലം, ദാരിദ്ര്യം, ഊര്‍ജ്ജം-ആനന്ദ്
3.വിജു.വി.നായരുടെ മാധ്യമം ലേഖനം, പ്രസിദ്ധീകരിച്ചത് 2007 മെയ്-ജൂലയ് കാലത്താണെന്നു തോന്നുന്നു. (ലക്കം മറന്നു)നാട്ടിലുള്ള മറ്റാര്‍ക്കെങ്കിലും സഹായിക്കാനാകുമെന്നു തോന്നുന്നു.

രാവുണ്ണി said...

“ബസ് കത്തിച്ചുനടക്കുന്ന ഡിഫിക്കാര്‍” രണ്ടു ദശാബ്ദമെങ്കിലും പഴക്കമുള്ള ഒരു മിഡില്‍ ക്ലാസ് ക്ലീഷെയാണ്. ആ സംഘടന ഉണ്ടാവുന്നതിനു മുമ്പും ഇപ്പോഴും സമാനകൃത്യങ്ങള്‍ ഭംഗിയായി നടത്തുന്നവര്‍ ഇഷ്ടം പോലെ ഉണ്ടെന്നിരിക്കെ ഇത് ചെടിപ്പുണ്ടാക്കുന്നെന്നു പറയാതെ വയ്യ.

കാര്യം പലതിലും ഇടതുപക്ഷം മലക്കം മറിച്ചിലുകള്‍ നടത്തിയിട്ടുണ്ടെങ്കിലും ആണവകരാറിന്റെ കാര്യത്തില്‍ വളരെ സുതാര്യമായ നിലപാടാ‍ണ് ഇടതുപക്ഷം ആരംഭം മുതലെ സ്വീകരിച്ചിട്ടുള്ളത്, അത് ശരിയായാലും തെറ്റായാലും. ഇത് ഇടതുപക്ഷത്തിന്റെ മാ‍ത്രം ദുര്‍വാശിയാണെങ്കില്‍ ബി ജെ പി പോലുള്ള കക്ഷികള്‍ക്ക് ഇത് പാര്‍ലമെന്റില്‍ പാസാക്കാന്‍ സഹായിക്കാമല്ലോ, അവരെക്കഴിഞ്ഞല്ലേ ഉള്ളൂ ദേശപ്രേമികള്‍!

ഉടനെ മൂന്നാം മുന്നണി ഉണ്ടാക്കി എന്തു നേട്ടം കൊയ്യുമെന്നാണ് ഇഞ്ചി പ്രതീക്ഷിക്കുന്നത്? ഈ സമയത്ത് ഇലക്ഷനുണ്ടായാല്‍ ഏറ്റവും നഷ്ടം വരുന്നൊരു കക്ഷി സി പി എമ്മായിരിക്കും. അതു നല്ലൊരു രാഷ്ട്രീയ നിരീക്ഷണമാണെന്നു തോന്നുന്നില്ല.

ആന്റണി മന്ത്രിസ്ഥാനം വേണ്ടെന്നു വച്ചാല്‍ അതാദര്‍ശം, ഇടതുപക്ഷം ഭരണത്തില്‍ പങ്കാളിയായില്ലെങ്കില്‍ അത് ഉത്തരവാദിത്തങ്ങളില്ലാതെ സ്വാധീനം ആസ്വദിക്കാനുള്ള തന്ത്രം. ഇനി അഥവാ ഭരണത്തില്‍ പങ്കാളിയായാലോ, “കണ്ടില്ലേ, ഇവരും മറ്റുള്ളവരെപ്പോലെത്തന്നെ”, എന്നു മുറവിളി കൂട്ടാന്‍ ഇതേ കൂട്ടര്‍ തന്നെ ചാടിവരുന്നത് കാണാം. ഈ ഇരട്ടത്താപ്പ്, ഇരട്ടത്താപ്പ് എന്നു പറയുന്നത് കമ്പും മുഴയുമല്ല:)

മറ്റെല്ലാ എം പിമാരെയും പോലെ ഭാരതത്തിലെ ജനങ്ങളുടെ വോട്ടു നേടിത്തന്നെയാണ് ഓരോ ഇടതുപക്ഷ എം പിയും പാര്‍ലമെന്റിലെത്തിയിട്ടുള്ളത്. "They have never had it so good" എന്നൊക്കെപ്പറയുന്നത് കേട്ടാല്‍ തോന്നും എന്തോ അവിഹിത മാര്‍ഗത്തിലൂടെ കയറിപ്പറ്റി സ്വന്തം കാര്യം നേടുന്നവരാണ് ഇവരൊക്കെ എന്ന്. മാത്രവുമല്ല, ഈയൊരു സ്ഥാനത്തിനു വേണ്ടി കക്ഷി മാറിയവര്‍, ക്രിമിനലുകള്‍, ജാതിയും മതവും അടക്കം കഴിയാവുന്ന തന്ത്രങ്ങളെല്ലാം പ്രയോഗിച്ച് അവിടെയെത്തിയവര്‍, എന്നിവരെക്കാളും അല്പം ഭേദവുമാണവര്‍ എന്നു ഞാന്‍ പറയും, സമ്മതിച്ചുതരണ്ട.

"യേശുവിനെ വര്‍ഗീയവാദിയായി ചിത്രീകരിച്ചു" എന്നൊക്കെ എന്തടിസ്ഥാനത്തിലാണ് പറയുന്നതെന്നു മനസ്സിലായില്ല. നിരീശ്വരവാദം സജീവമായി “പ്രചരിപ്പിക്കുന്ന” ഒരു പരിപാടിയും ഇടതുപക്ഷപാര്‍ടികള്‍ക്കില്ല. ഇനി യുക്തിവാദി സംഘത്തെയാണ് ഉദ്ദേശിക്കുന്നതെങ്കില്‍, വഴിവക്കിലും, തീവണ്ടി കമ്പാര്‍ട്മെന്റുകളിലും, പ്രഘോഷണപ്പന്തലുകളിലും, ടെലിവിഷന്‍ ചാനലുകളിലും കൂകിവിളിച്ചും, ഉറഞ്ഞുതുള്ളിയും ഈശ്വരനെ പരിചയപ്പെടുത്തുന്നവരെക്കാള്‍ ഏറെ ഭേദമാണ് അവരെന്നാണ് എന്റെ വിനീതമായ അഭിപ്രായം.

Latheesh Mohan said...
This comment has been removed by the author.
Roby said...

അപ്പന്റെ കാശില്‍ തിന്നുനടന്ന കാലത്ത് ചിലര് ഇടതുസംഘടനയുടെ പേരില്‍ ബസിനു കല്ലെറിയാനും ബാനര്‍ കെട്ടാനും ഒക്കെ പോയിട്ടുണ്ടാകും. അവരില്‍ ചിലര്‍ക്ക് അമേരിക്കയിലൊക്കെ എത്തി കാശും സുരക്ഷിതത്വമൊക്കെയായിക്കഴിയുമ്പോള്‍ ഉണ്ടിരുന്ന നായര്‍ക്ക് വിളിവന്നതുപോലെ ബ്ലോഗെഴുത്തൊക്കെ ആരംഭിക്കും. പിന്നെ ഇടതുപക്ഷക്കാരെല്ലാം വിദേശത്തേയ്ക്കു പോകുന്നെ എന്ന് പരാതിയും പരിഹാസവും.
നാലുകെട്ടിലമ്മ എന്തേ ഇങ്ങട്ട് പോന്നൂ...ബാനറൊക്കെ കെട്ടി നാട്ടില്‍ തന്നെ കൂടിയാ പോരാരുന്നോ? അപ്പോള്‍ കൈയില്‍ ‘ചൊള’ വരില്ലല്ലോ അല്ലേ...ഇത് അവസരവാദമല്ല, ഇതല്ല അവസരവാദം.

(മുന്‍പില്ലാതിരുന്ന ഉത്തരവാദിത്വം ഇന്നുണ്ടാവണമെന്നു പറഞ്ഞാല്‍ നടക്കുമോ ലതീഷെ..)

തപസ്വിനി said...

രാഷ്ട്രീയ വിശകലനമാണ് ഇതെങ്കില്‍ അതു കാര്യമാത്രപ്രസക്തമല്ല എന്ന ലതീഷിന്‍റെ അഭിപ്രായം തന്നെയാണ് എനിക്കുമുള്ളത്.

പക്ഷെ ലതീഷ് പറയുന്ന ‘സ്വതന്ത്ര വിദേശനയം അടിയറവു വയ്ക്കേണ്ടിവരുമെന്ന’ വാദം ഇടതുപക്ഷം പറയുന്നത് ഏറ്റുപറയല്‍ മാത്രമാണ്. അമേരിക്കയുമായി തന്ത്രപരമായ സഖ്യമുണ്ടാക്കലാണ് ആണവകരാര്‍ എന്ന ഇടതുഭയമാണ് പ്രധാനപ്രശ്നം. കാരണം കരാര്‍ ഒരിടത്തുമെത്താത്ത സമയത്തും ഇറാനെതിരായ സമീപനം ഇന്ത്യ സ്വീകരിച്ചതു കണ്ടല്ലോ. അത്തരത്തില്‍ അടിയറവു പറയേണ്ട സാഹചര്യം ഇന്ത്യക്കില്ല. പാകിസ്ഥാനുമായി തന്ത്രപരമായ സഖ്യവും സൈനികസഹായവും നല്‍കുന്ന രാജ്യമാണ് അമേരിക്ക. ആ അമേരിക്ക ഈ കരാര്‍ ഒപ്പുവച്ചാല്‍ എല്ലായ്പോഴും ഇന്ത്യന്‍ പക്ഷത്തു നില്‍ക്കുമെന്നോ ഇന്ത്യക്കു തിരിച്ച് അപ്രകാരം ചെയ്യേണ്ടിവരുമെന്നോ പറയുന്നതില്‍ അര്‍ഥമില്ല.

പിന്നെ ഹൈഡ് ആക്ട് ആക്ട് എന്നത് അമേരിക്കയുടെ ആഭ്യന്തര നിയമനാണ്. 123 കരാര്‍ ഉഭയകക്ഷിപരവും. ഇന്ത്യക്കു ബാധകം 123 കരാറായിരിക്കും എന്നു സാരം. അമേരിക്കന്‍ ആണവനയം ഹൈഡ് ആക്ടിനെ അടിസ്ഥാനമാക്കി തന്നെയാണ്. അത് ആഭ്യന്തര കാര്യമാണ്. ഇനി ഇന്ത്യക്കു ഏതുസമയത്തും ആണവകരാറില്‍ നിന്നു പിന്മാറാന്‍ അവകാശമുണ്ട്. അതിനു ചില നടപടി ക്രമങ്ങള്‍ ഉണ്ട്. അത് അമേരിക്കയായാലും വേണ്ടിവരും. ആണവ സാങ്കേതിക വിദ്യ ഊര്‍ജ്ജസുരക്ഷക്ക് ഉപയോഗപ്പെടുത്താന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആവശ്യത്തിന് റിയാക്ടറുകളും ആണവ നിലയങ്ങളും ഉണ്ടാകുകയും അത് അടച്ചുപൂട്ടിയിടുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇത്. നമുക്ക് ആണവ ഇന്ധനം വേണം. ഒപ്പം ആണവ സാങ്കേതിക വിദ്യാ രംഗത്ത് നിലനില്‍ക്കുന്ന വിവേചനം ഒഴിവാക്കുകയും വേണം.

അന്താരാഷ്ട്ര തലത്തില്‍ പുതിയ ആണവ വിദ്യകള്‍ പരിചയപ്പെടുത്തുന്ന ഉച്ചകോടികളും ചര്‍ച്ചകളും നടക്കുമ്പോള്‍ ഇന്ത്യന്‍ ആണവ ശാസ്ത്രജ്ഞര്‍ക്ക് വിസ നിഷേധിക്കുന്നത് അടക്കമുള്ള പല അപ്രഖ്യാപിത നിയന്ത്രണങ്ങളും ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. ഇതാണ് ആണവ വിവേചനം കൊണ്ട് ഉദ്ദേശിച്ചത്. ഇതില്‍ നിന്നുള്ള മോചനം കൂടിയാകും ആണവോര്‍ജ്ജ ഏജന്‍സിയുടെയും ഐ‌എ‌ഇ‌എയുടെയും സുരക്ഷാമാനദണ്ഡങ്ങളുമായി ധാരണയിലെത്താന്‍ കഴിഞ്ഞാല്‍ സാധിക്കുക.

ആണവപരീക്ഷണത്തിന് വിലക്കാണ് മറ്റൊരു ന്യായം. അതിനു തടസ്സമില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നുണ്ട്. സത്യമാണെങ്കിലും അല്ലെങ്കിലും ഇപ്പോള്‍തന്നെ ഒരുവെടിക്കുള്ള മരുന്ന് ഇവിടുണ്ട്. ഇനിയൊരിക്കല്‍ കൂടി ലോകത്ത് ആണവായുധം ആരെങ്കിലും ആരെങ്കിലും ഒരിക്കല്‍ ഉപയോഗിച്ചാല്‍ രണ്ടാമതൊന്ന് പ്രയോഗിക്കാന്‍ അവസരം കിട്ടില്ലെന്നത് മറ്റൊരു കാര്യം.

കടുത്ത ഊര്‍ജ്ജ പ്രതിസന്ധി നേരിടാന്‍ ഈ കരാര്‍ അത്യാവശ്യമാണ്. അതു ബോധ്യമുള്ളതുകൊണ്ടാണ് കരാര്‍ നടപ്പാക്കുമെന്ന് ബിജെപി പറയുന്നത്. ഉടനെയൊന്നും ഇന്ത്യ ഭരിക്കാന്‍ ഇടതിനു കഴിയില്ല എന്നുള്ളതുകൊണ്ട് നിരസിക്കുന്നതിനു ബുദ്ധിമുട്ടുമില്ല.

കണ്ണൂസ്‌ said...

ഒരു ചെറിയ നിരീക്ഷണം ദാ ഇവിടെ ഇട്ടിട്ടുണ്ട്

ഇഞ്ചി, റോബി, നമസ്കാര്‍, തപസ്വിനി എന്നിവര്‍ക്ക് കടപ്പാട്.

Anivar said...

ദാ ഇത്തിരി ഇവിടെയും

Unknown said...

''ഗള്‍ഫ് വിസയ്ക്കും യു.എസ് കോണ്‍സുലേറ്റിന്റെ മുന്‍പിലുമാണ് ഡിവൈഎഫ്‌ഐ ക്യാമ്പുകളേക്കാള്‍ ഇടതന്മാരെ കാണുവാന്‍ സാധിക്കുക എന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്.....''

ഇതു ഞാന്‍ ആദ്യമായിട്ട് കേക്കുവാ... ചെലപ്പോ നേരയിരിക്കും, നുണ പറഞ്ഞു എന്നൊന്നും ഞാന്‍ കരുതാനില്ല. സംഭവം പക്ഷെ കറക്റ്റ്.

Anonymous said...

ദാ
മംഗളത്തിലെ വാര്‍ത്ത

K.V Manikantan said...

ഇടത് എന്ന് ചിന്തിക്കുമ്പോള്‍ സീപ്പീയെം എന്ന് ചിന്തിക്കുന്നവരുടെ കൂട്ടത്തിലാണ് ഇഞ്ചി.
അഞ്ച് സെന്റ് എന്ന കഥ എഴുതാന്‍ തക്കവണ്ണം ഇഞ്ചിയെ ഇടത് സഹായിച്ചിട്ടുണ്ടെന്നെങ്കിം മനസിലാക്കണം. കളിയാക്കാനും പുച്ച്ചിക്കാനും ആര്‍ക്കും ആരെയും എളുപ്പമാണ്. എന്നാല്‍ തമ്പ്രാട്ടീ എന്ന വിളി മാറ്റി ഇഞ്ചിച്ചേച്ചീ എന്ന് വിളിക്കാന്‍ ഏവര്‍ക്കും കഴിയുമ്പോള്‍ ആ വിളിക്കുന്നവര്‍ക്കേ അതിന്റെ മഹാത്മ്യം മനസിലാകൂ. കേള്‍ക്കുന്നവര്‍ക്ക് ഒട്ടുമില്ല.

(എസ്.എഫ്.ഐ യൂടെ ഹിറ്റ് ലിസ്റ്റില്‍ ഒന്നാം സീഡ് ആയിരുന്ന ഒരുവന്‍-1992ല്‍)

Anonymous said...

റോബിയുടെ ആദ്യ കമെന്റിനോടുള്ള വിയോജിപ്പാണിതു.

മറ്റു വൈദ്യുത പദ്ധതികളേക്കാള്‍ ചെലവ് ആണവ വൈദ്യുത പദ്ധതികള്‍ക്കുണ്ടാകുമെന്നതു ഒരു സത്യമാണു.

ഇന്ത്യയില്‍ എത്രമാത്രം തുക ആണവ വൈദ്യുത പദ്ധതികള്‍ക്കു ചെലവാക്കി എന്നതിനേക്കുറിച്ചുള്ള റോബിയുടെ അഭിപ്രായം വസ്തുതകള്‍ക്കു നിരക്കുന്നതല്ല. ഇന്ത്യയിലെ എത്ര ആണവ വൈദ്യുത പദ്ധതികല്‍ ഊര്‍ജ്ജമന്ത്രാലയത്തിന്റെ കീഴിലുണ്ടു?

എന്റെ അറിവു ശരിയാണെങ്കില്‍ എല്ലാം ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അറ്റോമിക് എനെര്‍ജിയുടെ കീഴിലാണു. അതായതു പ്രതിരോധ ബഡ്ജറ്റില്‍ നിന്നാണ് ഇവക്കു വേണ്ടിയുള്ള പണം പോകുന്നതു. ഇന്ത്യ പ്രധാനമായും പ്രതിരോധ ആവശ്യങ്ങള്‍ക്ക്കു വേണ്ടിയാണ് ഇതുവരെ അറ്റോമിക് റിസര്‍ച്ചിനു പണം ചെലവഴിച്ചതു. അതിനെ ഊര്‍ജ്ജാവശ്യങ്ങള്‍ക്കുള്ള നിക്ഷേപമായീ കാണാന്‍ കഴിയില്ല. ഊര്‍ജ്ജാവശ്യങ്ങള്‍ക്കുള്ള ആണവ നിലയങ്ങള്‍ നിലവിലുണ്ടെന്ന കാര്യം മറക്കുന്നില്ല. ഇന്ത്യ വളരെ സീരിയസ്സായി ആണവ ഊര്‍ജ്ജത്തെക്കുറച്ചു ചിന്തിക്കുന്നതു അടുത്ത കാലം മുതല്‍ക്കാണു.


പ്രതിരോധ ആവശ്യങ്ങള്‍ക്കോ ഊര്‍ജ്ജാവശ്യങ്ങള്‍ക്കോ ഉള്ള ആണവ പദ്ധതികളുടെ പിന്നിലുള്ള ശാസ്ത്രം ഇന്നു ഒരു ഡിഗ്രീ വിദ്യാര്‍ത്ഥിക്കു പോലും അറിയാവുന്നതാണു. ഈ പദ്ധതികള്‍ക്കു വേണ്ട സാങ്കേതിക വിദ്യ മാത്രമാണു പല രാജ്യങ്ങള്‍ക്കുമില്ലാതിരുന്നതു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇനിയൊരു ആണവ പരീക്ഷണം നടത്താതെ തന്നെ ആണവ സങ്കേതിക വിദ്യയില്‍ പൂര്‍ണ്ണ്ണത കൈവരിച്ചിട്ടൂണ്ടു. അതായതൂ ഒരൂ ആണവ പരീക്ഷണം നിരോധിക്കുന്ന കരാറില്‍ ഇന്ത്യക്കു നിര്‍ഭയം ഒപ്പിടാം.

ആണവ പ്രശ്നത്തില്‍ ഇടതുപക്ഷം ചൈനയെ രഹസ്യമായി സഹായിക്കുകയാണേന്നു കരുതേണ്ടി വരും. നിലവില്‍ ആഗോളമാര്‍ക്കറ്റില്‍ ആണവ ഇന്ധനം പരിമിതമാണു. കൂടുതല്‍ ഉപഭോക്താക്കള്‍ ഉണ്ടാകുന്നതു ആണവ ഇന്ധനത്തിന്റെ വില കുതിച്ചുയരാന്‍ ഇടയാകും. നിലവില്‍ 50-ഓളം ആണവ വൈദ്യതപദ്ധതി നിലയങ്ങളുടെ നിര്‍മമാണവുമായി മുന്നോട്ടു പോകുന്ന ചൈന , ഇന്ത്യ മൂലം ആണ‌വ ഇന്ധനന്ത്തിലെ ലഭ്യതയിലെ കുറവുണ്ടാകുന്നതിനോയൊ വിലക്കയറ്റമുണ്ടാകുന്നതിനേയോ ഇടതുപക്ഷത്തെ ഉപയോ‍ാഗിച്ചു പ്രതിരോധിക്കുകയാണു ചെയ്യുന്നതു.

ലോക രാഷ്ട്രങ്ങള്‍ ഇറാഖ യുദ്ധത്തിനു മൂന്നേ ആണവ ഊര്‍ജ്ജം കുറക്കുന്നതിനേക്കുറിച്ചു അലോചിച്ചിരുന്നു
എന്ന റോബിയുടെ വാദം വിലക്കെടുക്കുന്നു. പഴയ ആ അലോചനക്കിവിടെ എന്തു പ്രസക്തി?

ഇറാഖ് യുദ്ധം കഴിഞ്ഞുള്ളതു മറ്റൊരു ലോകമാണു. റോബി ഇപ്പോള്‍ ജീവിക്കുന്ന രാജ്യത്തെ പ്രസിഡെന്‍ഷ്യല്‍ ഇലക്ഷ്നില്‍ ആണവ വൈദ്യതിയെക്കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ നോക്കൂ.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആണവ ഊര്‍ജ്ജം അത്യാവശ്യമാണു.
അതിനു കാരണങ്ങള്‍;

പെട്രോളിയാം ഉത്പന്നങ്ങളുടെ കരുതല്‍ ശേഖരം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദിവസങ്ങളുടേതു മാത്രമാ‍ാണു. പുതിയ ആണവ വൈദ്യതു പദ്ധതികള്‍ വന്നാല്‍ കരുതല്‍ ഊര്‍ജ്ജ ശേഖരം വര്‍ഷങ്ങളുടേതാക്കാം. ഇന്ത്യ ആണവ വൈദ്യതിയെ പ്രധാനമായും ഉറ്റുനോക്കുന്നതു റെയില്‍‌വേയെ സമ്പൂര്‍ണ്ണമായി വൈദുതീകരിക്കാനാണു. മാറുന്ന ഒരു ലോകക്രമത്തില്‍ പെട്രൊളീയം ഉത്പന്നങ്ങളുടെ ദൌര്‍ലഭ്യം എപ്പൊഴും ആസന്നമാണെന്നിരിക്കെ ഇന്ത്യയീപ്പോലെ ഒരു രാഷ്ട്രത്തിനു പെട്രോളിനെ മാത്രം ആശ്രയിച്ചുള്ള ഒരു ചരക്കു മാറ്റം ആശാവഹമല്ല.
ഇവീടെയാണു ആണവ ഇന്ധനത്ത്റ്റിന്റെ കരുതല്‍ ശേഖരത്തിന്റെ പ്രസക്തി. പശുവിനെ കുളിപ്പിക്കുന്ന റാബറീദേവിയുടെ ഭര്‍ത്താവിനിതു പിടികിട്ടി. പക്ഷേ ബ്രിന്ദയൂടെ ഭര്‍ത്താവിനിതു പിടികിട്ടിയിട്ടില്ല എന്നു വിശ്വസിക്കാന്‍ പ്രയാസം.

റെയില്‍‌വേയുടെ ഇലക്ട്രിഫിക്കേഷനു പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകള്‍ ഉപയോഗിക്കണം എന്ന റോബിയുടെ വാദം കണ്ടു ചിരിക്കാതിരിക്കാന്‍ കഴിയൂന്നില്ല.

Anonymous said...

തപസ്വിനീ,

“--പിന്നെ ഹൈഡ് ആക്ട് ആക്ട് എന്നത് അമേരിക്കയുടെ ആഭ്യന്തര നിയമനാണ്. 123 കരാര്‍ ഉഭയകക്ഷിപരവും. ഇന്ത്യക്കു ബാധകം 123 കരാറായിരിക്കും എന്നു സാരം.”---

നല്ല കഥ!

ഈ ഹൈഡ് ആക്റ്റ് എന്ന് പറയണ സാധനത്തിന്റെ ശരിയായ പേര് United States-India Peaceful Atomic Energy Cooperation Act എന്നാണ്.

ഒരു ‘ആഭ്യന്തര‘ നിയമത്തിനു ഇടാന്‍ പറ്റിയ എത്ര സുന്ദരമായ പേര് അല്ലേ ?

“---കാരണം കരാര്‍ ഒരിടത്തുമെത്താത്ത സമയത്തും ഇറാനെതിരായ സമീപനം ഇന്ത്യ സ്വീകരിച്ചതു കണ്ടല്ലോ.----“

ഇതിനെക്കുറിച്ച് നാലക്ഷരം വായിച്ചിറ്റ് പോരേ ഈ ഗുണ്ടടി ?

സാമ്പാറും ഇഡ്ഡലിയും തിന്നിറ്റ് ഏമ്പക്കം വിടുമ്പോലെയല്ല ഇതൊന്നും ചര്‍ച്ചിക്കേണ്ടത്. ഇഞ്ചിക്ക് അതറിയില്ല. ചന്ത്രക്കാറനിട്ട് ഞോണ്ടുകയാണ് ആ മഹതിയുടെ ഈ പോസ്റ്റിനു പിന്നിലെ ചേതോവികാരം.
ആ അടി തുടങ്ങീറ്റ് വേണം നീട്ടിയത്ത് നായരും വക്കാരിവേലനുമൊക്കെ കോളാമ്പിയുമായി ഇങ്ങോട്ട് വരാന്‍!

ജയരാജന്‍ said...

ഈ ഒരു പോസ്റ്റിന്റെ പ്രസക്തി കണ്ണൂസിന്റെയും അനിവറിന്റെയും പോസ്റ്റുകള്‍ക്ക്‌ പ്രചോദനമായി എന്നത്‌ മാത്രമാണെന്നാണ്‌ എന്റെ തോന്നല്‍ :)

Unknown said...
This comment has been removed by the author.
Unknown said...

ആണവക്കരാര്‍ നടപ്പിലായാല്‍ ഇന്‍ഡ്യയ്ക്ക് എവിടെ നിന്നും യൂറേനിയം വാങ്ങാന്‍ പറ്റും . യൂറേനിയം മാത്രമല്ല ഏറ്റവും ആധുനികമായ ആണവ സാങ്കേതിക വിദ്യയും കരസ്ഥമാക്കാന്‍ പറ്റും . ഇതിനേക്കാളെല്ലാമുപരി ആണവ രംഗത്ത് ദശാബ്ദങ്ങളായുള്ള ഇന്‍ഡ്യയുടെ ഒറ്റപ്പെടല്‍ അവസാനിച്ച് നമ്മള്‍ മുഖ്യധാരയില്‍ എത്തും . ചുരുക്കത്തില്‍ ഇതൊക്കെ ഇന്ന് സമൃദ്ധമായി അനുഭവിക്കുന്ന ചൈനയോടൊപ്പം എത്താന്‍ ഈ ആണവക്കരാര്‍ ഇന്‍ഡ്യയെ സഹായിക്കും .

മാത്രമല്ല ആവശ്യാനുസരണം ഇന്ധനം ലഭിക്കുമ്പോള്‍ ഇവിടെയുള്ള ആണവ റീയാക്ടറുകള്‍ അതിന്റെ പ്രവര്‍ത്തനശേഷി മുഴുവന്‍ വിനിയോഗിക്കും . പുതിയ റീയാക്റ്ററുകള്‍ സ്ഥാപിതമാകും . പടി പടിയായി ഇന്‍ഡ്യയില്‍ സുലഭമായ തോറിയം സംസ്കരിച്ചു അതില്‍ നിന്ന് സമ്പുഷ്ടയൂറേനിയം ഉല്പാദിപ്പിക്കാനും തദ്വാരാ നമുക്ക് ആണവ സ്വയം പര്യാപ്തത കൈവരിക്കനും കഴിയും . അപരിമിതമായ ഊര്‍ജ്ജലഭ്യതയോടുകൂടി ഉല്പാദനശക്തികള്‍ കെട്ടഴിച്ചു വിടപ്പെടും . അങ്ങനെ നമ്മള്‍ സാമ്പത്തിക രംഗത്ത് ചൈനയോടൊപ്പമോ അതിനേക്കാളേറെയോ മുന്നേറും .

ഈ ഒരവസ്ഥ ഇന്‍ഡ്യന്‍ കമ്മ്യൂണിസ്റ്റുകളെ സംബന്ധിച്ചെടുത്തോളം ആത്മഹത്യാപരമാണ് . കാരണം ചൈനയെപ്പോലെയല്ല ഇന്‍ഡ്യ. ചൈന വിപ്ലവം പൂര്‍ത്തിയാക്കി ശാസ്ത്രീയ സോഷ്യലിസത്തിലേക്ക് അനുനിമിഷം കുതിക്കുന്ന രാജ്യമാണ് . കമ്മ്യൂണിസ്റ്റുകള്‍ക്ക് അവരുടെ വാഗ്ദത്ത ഭൂമിയായ ശാസ്ത്രീയ കമ്മ്യൂണിസ്റ്റ് ലോകത്തിലേക്ക് എത്തേണ്ടതുണ്ട് . ഇന്‍ഡ്യയില്‍ ഉണ്ടാവുന്ന ഏത് പുരോഗതിയും വിപ്ലവത്തെ മന്ദീഭവിപ്പിക്കും . ഇവിടെ ഇനിയും ജനകീയവിപ്ലവം പോലും നടന്നിട്ടില്ല . കേവലം മൂന്ന് സംസ്ഥാനങ്ങളിലേ വിപ്ലവസാഹചര്യമുള്ളൂ . പ്രശ്നങ്ങള്‍ അപരിഹാര്യമായി മൂര്‍ച്ഛിച്ച് ജനജീവിതം ദുസ്സഹമായാലേ വിപ്ലവത്തിന്റെ ഭൌതികസാഹചര്യം പരിപക്വമാകുകയുള്ളൂ എന്ന് കിത്താബില്‍ എഴുതിയിട്ടുണ്ട് . ആ കിത്താബും ഭരണഘടനയുമാണ് ഇന്‍ഡ്യന്‍ കമ്മ്യൂണിസ്റ്റുകാരുടെയും മര്‍ഗ്ഗരേഖ.

ആണവോര്‍ജ്ജത്തിനും പുരോഗതിക്കും കമ്മ്യൂണിസ്റ്റുകാര്‍ എതിരല്ല . പക്ഷെ അതൊക്കെ വിപ്ലവശേഷമേ പറ്റൂ . വിപ്ലവമാണ് അടിയന്തിര കടമ . കമ്മ്യൂണിസ്റ്റുകാരുടെ ഈ ധര്‍മ്മസങ്കടം ചര്‍ച്ച ചെയ്യപെടുന്നില്ല . ആരും മനസ്സിലാക്കുന്നില്ല . അതായത് വര്‍ഗ്ഗസമരത്തിന്റെ കാഴ്ചപ്പാടില്‍ ആണവക്കരാര്‍ വിപ്ലവ വിരുദ്ധമാണ് ,പ്രതിലോമപരമാണ് . കമ്മ്യൂണിസ്റ്റുകാര്‍ക്ക് വര്‍ഗ്ഗസമരമോ , ശാസ്ത്രീയകമ്മ്യുണിസമോ , വിപ്ലവമോ ഉപേക്ഷിക്കാനാവുമോ ? പാര്‍ട്ടിപരിപാടിയേയും ഭരണഘടനയേയും തള്ളിപ്പറയാന്‍ പറ്റുമോ ? ഒന്നുമില്ലെങ്കില്‍ അവര്‍ കമ്മ്യൂണിസ്റ്റല്ലേ ? കൊടി ചുവപ്പല്ലേ ? ലക്ഷ്യം കമ്മ്യൂണിസമല്ലേ ? അതൊക്കെ ഉപേക്ഷിച്ച് അവര്‍ക്ക് മറ്റുള്ളവരെപ്പോലെ ബൂര്‍ഷ്വ ആകാന്‍ പറ്റുമോ ?

ചൈന ആണവക്കരാറില്‍ ഒപ്പിട്ടിട്ടുണ്ട് . അവിടെ ആണവ റീയാക്റ്ററുകളുണ്ട് . ആണവ വെയിസ്റ്റുകള്‍ ഭൂമിക്കടിയില്‍ പാതാളക്കുഴികളില്‍ നിക്ഷേപിച്ച് നിര്‍വ്വീര്യമാക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട് . അമേരിക്കയുമായി സര്‍വ്വവിധ ബന്ധങ്ങളുമുണ്ട് . പക്ഷെ അതൊക്കെ വിപ്ലവം പൂര്‍ത്തീകരിച്ചിട്ടാണ് . ഇതെന്താ ആരും മനസ്സിലാക്കാത്തത് .


ഓരോരുത്തര്‍ക്കും അവരവരുടെ കിത്താബുകളാണ് വലുത് . കിത്താബുകളില്‍ പറഞ്ഞത് സഫലമാക്കലാ‍ണ് സാക്ഷാല്‍ക്കാരം . കിത്താബില്‍ പറഞ്ഞതിനനുസരിച്ചേ പറയാനും പ്രവര്‍ത്തിക്കാനും കഴിയൂ . വര്‍ഗ്ഗസമരവും വിപ്ലവവും ലക്ഷ്യമാക്കാത്തത് കൊണ്ടാണ് ഇന്‍ഡ്യന്‍ ബൂര്‍ഷ്വകള്‍ക്ക് ആണവക്കരാറിന്റെ പ്രതിലോമപരത മനസ്സിലാവാത്തത് .

വെറും മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് ഈ മഹാരാജ്യത്തെ ഒരു വിപ്ലവപൂര്‍ത്തീകരണത്തിലേക്കെത്തിക്കാന്‍ പ്രകാശ് കാരാട്ടും , ബര്‍ദ്ദാനും ഡി.രാജയും, ചന്ദ്രചൂഢനും, ജി.ദേവരാജനും മറ്റും അഹോരാത്രം പാട് പെടുന്നത് ചാനലുകളില്‍ കാണുന്നവര്‍ , അവരില്‍ നിക്ഷിപ്തമായ ചരിത്ര ദൌത്യം തിരിച്ചറിഞ്ഞ് ഈ ആണവക്കരാറിനെ നഖശിഖാന്തം എതിര്‍ക്കേണ്ടതുണ്ട് .

Anonymous said...

ഏത് ബഡ്ജറ്റില്‍ നിന്നു ചിലവായാലും ചിലവ് ചിലവ് തന്നെയാണ്. ഈറക്കുമതി ചെയ്യുന്ന എണ്ണപോലെ തന്നെയാണ് ഇറക്കുമതി ചെയ്യുന്ന യുറേനിയവും. അതിന്റേയും വില അന്താരഷ്ട്ര വിപണിയിലേ വിലക്കനുസരിച്ചിരിക്കും. എന്നാലും അത് ഒരിക്കലും കുറയില്ല. കാരണം പെട്രൊളീയം ഉത്പന്നങ്ങളുടെ ദൌര്‍ലഭ്യം പോലെ ഭൂമിയിലേ യുറേനിയത്തിന്റെ ലഭ്യത കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഇനി 50-100 വര്‍ഷം മാത്രം അത് ഉണ്ടാകും. വന്‍തോതില്‍ അത് ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ വേഗം തന്നെ അത് തീരും. അപ്പോള്‍ ഈ നിലയങ്ങള്‍ക്കുവേണ്ടി നിക്ഷേപിച്ച പണം മൊത്തം വെറുതേആകും.

യുറേനിയം ഒരു പാത്രത്തില്‍ വെച്ചിട്ട് രണ്ട് ഇലക്ട്രോഡുകള്‍ അതിലേക്ക് കുത്തിവെച്ചാല്‍ താനേ വൈദ്യുതി ഇങ്ങ് ഒഴുകിയെത്തും എന്നാണ് മുഖ്യധാരാ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഒരു ആണവ നിലയം സ്ഥാപിക്കാന്‍ ചുരുങ്ങിയത് 10 വര്‍ഷമെങ്കിലും വേണം. അതായത് 2 ഗവണ്‍മന്റുകള്‍ മറുന്ന കാലം. അത്രയും കാലം എന്തു ചെയ്യും? ഇരുട്ടില്‍ കഴിയുമോ. ഇപ്പോള്‍ തന്നെ നമുക്ക് 97% ഊര്‍ജ്ജം തരുന്ന നിലയങ്ങളിലുള്ള നിക്ഷേപം വര്‍ദ്ധിപ്പിക്കയല്ലേ എളുപ്പമുള്ള വഴി. അതോടൊപ്പം ഊര്‍ജ്ജം സംരക്ഷിക്കാനും ഉള്ള പരിപാടി വേണം.

ആണവ നിലയം ഉണ്ടെന്നു വെച്ചിട്ട് വൈദ്യുതി കിട്ടണമെന്നില്ല. കഴിഞ്ഞ വര്‍ഷം വേനല്‍കാലത്ത് അമേരിക്കയിലെ ഒരു ആണവ നിലയം പ്രവര്‍ത്തനം നിര്‍ത്തി വെച്ചു. കാരണം നദിയില്‍ നിന്ന് എടുക്കുന്ന cooling tower ലേക്കുള്ള ജലത്തിന്റെ താപനില നിര്‍ദ്ദേശിച്ചിട്ടുള്ള പരിധിക്ക് മുകളിലായതുകൊണ്ട്. ഇത്രയും മുതല്‍ മുടക്കിയ ഒരു നിലയം ഒരു സെക്കന്റ് പ്രവര്‍ത്തനം നിലച്ചാല്‍ ഉണ്ടാകുന്ന നഷ്ടം എത്രമാത്രമാണ്?

ബ്രിട്ടണ്‍ 2020 ഓടെ മൊത്തം വീടുകള്‍ക്കും കാറ്റില്‍ നിന്ന് വൈദ്യുതി എന്ന പരിപാടി ആസൂത്രണം ചെയൂന്നു. ജെര്‍മ്മനി 2020 ഓടെ nuclear phaseout പ്രഖ്യാപിച്ചു.

റാബറീദേവിയുടെ ഭര്‍ത്താവിന് ഇത് ഒരിക്കലും മനസിലാകില്ല. കാരണം അയാളുടെ മന്ത്രി കസേരയുടെ വലിപ്പം അത്രയുമാണ്.

ഇത് വായിക്കുക: http://mljagadees.wordpress.com/2008/07/02/cancel-the-indo-us-nuclear-deal/

മരത്തലയന്‍ പട്ടേട്ടന്‍ said...

വാദങ്ങള്‍ ആര്‍ക്കും ഉന്നയിക്കാം

Inji Pennu said...

സങ്കുചിതാ
കുറച്ച് തിരക്കിലാര്‍ന്നു. അതിന്റെ ഇടയില്‍ ആദ്യം കണ്ടതും താങ്കളുടെ മെയിലാണ്. അതോണ്ട് ഒരു ചിന്ന റിപ്ലൈ. ഇതിലും വികാരപരമായി കമ്മ്യൂണിസത്തെക്കുറിച്ച് സംസാരിക്കാന്‍ എനിക്ക് പറ്റും. വീട്ടിന്റെ തൊട്ട് മുന്നില്‍ ചുവന്ന
രക്തസാക്ഷിമണ്ഡപം ഉണ്ടായിരുന്നേ. കുഞ്ഞാക്കമ്മകളോടും എന്തിനു ചില നക്സലേറ്റുകളോട് പോലും അടങ്ങാത്ത ബഹുമാനവുമുണ്ട് ആരാധനയുമുണ്ട്.

പക്ഷെ ഇരയോടൊപ്പം നില്‍ക്കുന്നെന്ന വ്യാജേന വേട്ടക്കാരനോടൊപ്പം നില്‍ക്കുന്ന ഫ്രോഡുകളെക്കാണുമ്പോള്‍ അല്പം പരിഹാസം എങ്കിലും ഇല്ലെങ്കില്‍ എന്ത് ചെയ്യും? എന്തിനേയും സംശയത്തോടെ വീക്ഷിക്കണമെന്ന് കാള്‍ മാര്‍ക്സ് തന്നെയല്ലേ പറഞ്ഞത്? ഇന്ത്യയിലെ കമ്മ്യൂണിസ് നാട്യത്തെ വളരെയധികം സംശയത്തോടെ വീക്ഷിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് തന്നയേ എനിക്ക് പറയാനുള്ളൂ.

സൂരജേ,
കേരളത്തിനു പുറത്തിറങ്ങരുതെന്നോ മനുഷ്യന്‍ അന്നം തേടി പല സ്ഥലങ്ങളിലേക്കും പോവരുതെന്നോ ഒക്കെ ഈ പരിഹാസത്തിനു അര്‍ത്ഥമുണ്ടോ? ശ്ശെടാ! മനുഷ്യന്‍ അധ്വാനിച്ച് എവിടെ ആയാലും ജീവിക്കണം, പക്ഷെ അന്ധമായ അമേരിക്കന്‍ വിരോധം വെച്ച് പുലര്‍ത്തുന്ന ചില സാധു ക്യൂബാ മുകുന്ദന്മാരുണ്ട് (സൂരജിനു അവരെ അറിയാന്‍ ചാന്‍സില്ല), അവരോടൊക്കെ അമേരിക്കക്കോ ഗള്‍ഫിലേക്കോ പ്ലീസ് പോകൂ എന്നേ പറയാനുള്ളൂ. കുറച്ച് കാറ്റും വെളിച്ചവും കയറട്ടെ എന്ന് തന്നെ. അതുകൊണ്ട് അവരെയൊക്കെ ഒന്ന് പരിഹസിക്കാന്‍ തോന്നി. അത്രന്നേ. അത് വായിക്കുമ്പോള്‍ ചങ്കില്‍ കൊള്ളുന്നവരായിരിക്കും ഈ ഹാര്‍ഡ് കോര്‍ കമ്മ്യൂണിസ്റ്റുകള്‍, യേത്? ;). അല്ല്ലാണ്ട് ജീവിക്കാനറിയാവുന്ന ഇടതുപക്ഷക്കാരെ മുഴോന്‍ കളിയാക്കീന്നാ‍, ചെ! ചെ! ഞാനൊക്കെ ഒരു സാധാരണക്കാരിയാണേ, അതുകൊണ്ട് ലണ്ടനിലെ സ്വകാര്യ ആ‍ശുപത്രിയില്‍ കിടന്ന് അച്യുതാനന്ദന്‍ സ്വകാര്യ ആശുപത്രികള്‍ക്കെതിരെ പ്രതികരിച്ചൂന്ന് വായിക്കുമ്പോഴോ അല്ലെങ്കില്‍ പ്രൈവറ്റ് സ്കൂളിനെ എതിര്‍ക്കുന്ന ഏതെങ്കിലും മന്ത്രിയുടെ മക്കള്‍ പ്രൈവറ്റ് സ്കൂളിലാണ് പഠിക്കുന്നേയെന്നോ അല്ലെങ്കില്‍ കൊടിയേരിയുടെ മകളുടെ കല്ല്യാണത്തിന്റെ ആര്‍ഭാടം കണ്ടിട്ട് അത് ആര്‍ഭാടമല്ല, വളരെ സിമ്പിള്‍ കല്യാണമായിരുന്നു എന്നൊക്കെയുള്ള ന്യായങ്ങള്‍ കാണുമ്പോള്‍ എന്നെപ്പോലെയുള്ളവര്‍ക്ക് ചിരി പൊട്ടും. ബുദ്ധിജീവികള്‍ക്ക് അതൊക്കെ കണ്ടാല്‍ ചിരി വരില്ല. എനിക്ക് സത്യായിട്ട് വരും. എന്ത് ചെയ്യാനാ? അതൊന്ന് എഴുതി വെച്ചെന്നേയുള്ളൂ.
അല്ലെങ്കിലും ഈ അടുക്കള വര്‍ത്താനം പറയുന്ന ഞാനൊക്കെ പരിഹസിച്ചാ അവര്‍ക്കെന്താവാന്‍?

ലതീഷേ
വാട്ട് ആര്‍ യൂ സ്മോക്കിങ്ങ് എന്നാണ് ലതീഷിന്റെ കമന്റിലെ ലാസ്റ്റ് പാര കണ്ടപ്പോള്‍ ചോദിക്കാന്‍ തോന്നിയത്. വായില്‍ തോ‍ന്നിയത് എഴുതി വെക്കരുതെന്ന് എന്നെ ഉപദേശിച്ചിട്ട് അത് തന്നെ താങ്കളും എഴുതി വെച്ചതുകൊണ്ട്. മുസ്ലീം സ്വത്വം എന്താണെന്നാണ് താങ്കള്‍ പറഞ്ഞത്? കഷ്ടം!

പിന്നെ ടൈംസ് ഓഫ് ഇന്ത്യയുടെ ഒരു എഡിറ്റോറിയല്‍ ഉള്ളത് ഞാന്‍ എടുത്തെഴുതിയെന്നേയുള്ളൂ, അല്ലാതെ എനിക്ക് രാഷ്ട്രീയ നീരീക്ഷണം പോയിട്ട് രാഷ്ട്രീയമോ ജനാധിപത്യമോ എന്താന്ന് പഠിച്ച് വരുന്നതേയുള്ളൂ. എന്നിട്ടാ‍ണ് ഇനി. ഈ പോസ്റ്റ് മുഴുവന്‍ ലിങ്കുകളുടെ കളിയല്ലേ. അല്ലാതെ ഞാന്‍ പുതിയതായി കണ്ട് പിടിച്ചതൊന്നുമല്ല. അതെല്ലാം കോര്‍ത്ത് ഒരു മാല കെട്ടി എന്നല്ലാതെ എനിക്കെന്ത് വിവരം ലതീഷേ? മംഗളത്തിലെ ആര്‍ട്ടിക്കളും കണ്ട് കാണുമല്ലോ അല്ലേ. അവരൊക്കെ എഴുതിയത് ഞാന്‍ ഏറ്റു പറഞ്ഞു. അങ്ങിനെ ചെയ്യാന്‍ പ്രത്യേക ടാക്സ് വേണ്ടല്ലോ!

പിന്നെ പണ്ട് കണക്കിനു ചിലര്‍ തിയറം പ്രൂവ് ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഉത്തരം = എന്ന് പറഞ്ഞ് ആദ്യം എഴുതും, എന്നിട്ട് മുകളിലോട്ട് ചുമ്മാ എന്തെങ്കിലും വായില്‍ തോന്നിയത് ഒക്കെ എഴുതി വെക്കും. അതുപോലെ തോന്നി ആ ക്രിസ്ത്യന്‍ ഫണ്ടമെന്റലിസ്റ്റ് വിളി കണ്ടപ്പോള്‍.

ഹൈഡ് ആക്റ്റിനെക്കുറിച്ചും ഇന്ത്യയുടെ ആഭ്യന്തര അടിയറവിനെക്കുറിച്ചും തപസ്വനിയുടെ കമന്റില്‍ കൂടുതല്‍ ഇപ്പോള്‍ തല്‍ക്കാലം എനിക്കും ഒന്നും പറയാനില്ല.

ജിവി/JiVi said...

I could see blind anti-CPM attitude in this post. Not discussing the merits/defects of the agreement. Anyhow, people like Kannoos, Roby.. etc are replied promptly. Discussion is worth reading

Anonymous said...

"ആള്‍ക്കാരെ പറ്റിക്കാന്‍, വായനക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍, ഗിമ്മിക്ക് (even if you sugarcoat it) - ഇതൊക്കെ കട്ടി കൂടിയ വാക്കുകളാ‍ണ് കണ്ണൂസേ. ആരോപണങ്ങള്‍
ഉന്നയിക്കും മുന്‍പ് എന്താണ് ഞാന്‍ എഴുതിയിരിക്കുന്നതെന്ന് ശ്രദ്ധിച്ച് വായിക്കാന്‍ എടുത്ത് ചാടുന്നതിനു മുന്‍പ് ക്ഷമ കാണിക്കണം. അത്രയെങ്കിലും പ്രതീക്ഷിക്കുന്നു"

ഇടതിനോടാവാം, ഇഞ്ചിയോടാവരുത്, അപ്പിടിയാ?

കണ്ണൂസേ, ചില സംഗതികള്‍ക്ക് നന്ദി. എന്തുവാ സംഗതികള്‍ എന്നൊക്കെയറിയാന്‍ കുറേയായി നടക്കുകയായിരുന്നു. ചിലതൊക്കെ ക്ലിയറായി. :)

തപസ്വിനി said...

ഗുണ്ടടിയെന്നു വാദിക്കുന്ന തനിക്ക് ഇതു സംബന്ധിച്ചു വ്യക്തമായ (എന്നല്ല. ഒരു വിവരവുമില്ല) വിവരമില്ല പോത്തന്‍ വക്കീലേ. ഇഡലീം സാമ്പാറും തിന്നിരിക്കുമ്പോ ഏമ്പക്കം വിടുന്നപോലെയെന്നു വാദിക്കണ്ട. കാരണം തപസ്വിനി എന്നത് എന്നെ പ്രതിനിധീകരിക്കുന്നില്ല. ദിവസത്തില്‍ 16 മണിക്കൂറോളം ഈ വക കാര്യങ്ങള്‍ കുഴച്ചുമറിച്ചു തിന്നുകൊണ്ടിരിക്കുകയാണ് ഞാന്‍. അതായത് അതാണ് വയറ്റിപ്പിഴപ്പ്.

പിന്നെ താനീ കാണിച്ച ബഹളം ഉണ്ടല്ലോ. Hyde United States-India Peaceful Atomic Energy Cooperation Act എന്നത്. അതാണ് യഥാര്‍ഥ ഗുണ്ടടി. കാരണം ഇന്ത്യയുമായി 123 കരാറില്‍ ഏര്‍പ്പെടാന്‍ അമേരിക്കന്‍ ഭരണകൂടത്തിന് യു‌എസ് കോണ്‍ഗ്രസ്സ് അനുമതി നല്‍കുന്നതിനു വേണ്ടി രൂപപ്പെടുത്തിയ നിയമം. അതായത് ഇന്ത്യയുമായി 123 കരാറില്‍ നിയപരമായി ഏര്‍പ്പെടുന്നതിന് യു‌എസ് കോണ്‍ഗ്രസ്സിന്‍റെ അംഗീകാരം നേടാന്‍ ബുഷ് ഉണ്ടാക്കിയ ഏര്‍പ്പാട്. അത് അമേരിക്കയുടെ ആഭ്യന്തരനിയമമല്ലെങ്കില്‍ പിന്നെ എന്തോന്നാണെന്ന് ഒന്നു വിശദീകരിച്ചാല്‍ കൊള്ളാം. ഇന്ത്യ എന്നൊരു പേരു കണ്ടുടനെ അത് ഇന്ത്യയുമായിട്ടുള്ളതാണെന്നു വ്യാഖ്യാനിക്കല്ലേ സാറേ.

മുതിര്‍ന്ന കോണ്‍ഗ്രസ്സ് അംഗം ഹെണ്ട്രി ജെ ഹൈഡാണ് ഇതിനു വേണ്ട നിയമപരമായ ചട്ടക്കൂട് ഉണ്ടാക്കിയത്. അതുകൊണ്ട് ഹൈഡ് ആക്ട് എന്നു പറയുന്നു. 2007ല്‍ ഇദ്ദേഹം കാലം ചെയ്യുകയും ചെയ്തു. പിന്നെ ഹൈഡ് ആക്ട് എന്നാണ് Hyde United States-India Peaceful Atomic Energy Cooperation Act ആണെന്നു പറയാന്‍ വല്യ വിവര്‍മൊന്നും വേണ്ട. ഗൂഗിള്‍ ഉപയോഗിക്കാന്‍ അറിയുന്ന ആര്‍ക്കും പറ്റും.

Latheesh Mohan said...
This comment has been removed by the author.
myexperimentsandme said...

ഇടതുപക്ഷമെന്നാല്‍ സീപ്പീയമല്ലെന്നും സീപ്പീയെമെന്നാല്‍ ഇടതുപക്ഷമല്ലെന്നുമൊക്കെ പറയുന്ന നമ്മള്‍ സീപ്പീയെമ്മും സീപ്പീയൈയ്യീയുമൊക്കെയുള്‍പ്പട്ട പാര്‍ട്ടിയെ ഇടതുമുന്നണിയെന്ന് വിളക്കുമ്പോളും ഇടത് പക്ഷമെന്ന് വിളിക്കുമ്പോളും അവര്‍ തന്നെ അവരെ അങ്ങിനെയൊക്കെ വിശേഷിപ്പിക്കുമ്പോഴും ഒരു പരാതിയും പറയാറില്ല. അതല്ലേ ഈ കണ്‍ഫ്യൂഷന്‍.

ഇവിടെത്തന്നെ ഇടതുപക്ഷസഹയാത്രികര്‍ (എന്ന് ഞാന്‍ മനസ്സിലാക്കിയവര്‍) പാന്ഥേ മുസ്ലീം പ്രീണനം നടത്തിയതിനെയും സീപ്പീയെം മതപ്രീണനം നടത്തിയതിനെയൊമൊക്കെ “അതിലൊക്കെ എന്താണ് തെറ്റ്?” എന്ന രീതിയിലാണ് പ്രതികരിച്ചത് (എന്തായാലും മുസ്ലിം മത നേതൃത്വം തികച്ചും പക്വമായിത്തന്നെ അതിനെതിരെ പ്രതികരിച്ചു. ഏതെങ്കിലും മതവിഭാഗത്തെ ഏതെങ്കിലും പാര്‍ട്ടിക്ക് വിലയ്ക്കെടുക്കാമെന്ന പ്രതീക്ഷകളാണ് തെറ്റുന്നത്-തികച്ചും പോസിറ്റീവ്-അതേ സമയം ശ്രീ പ്രകാശ് കാരാട്ട്, അത് ശ്രീ പാന്ഥേയുടെ വ്യക്തിപരമായ അഭിപ്രായമെന്നൊക്കെ പറഞ്ഞ് തികച്ചും ഒഴുക്കന്‍ മട്ടിലൊരു തള്ളലും- ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ എഡിറ്റോറിയല്‍ വായിച്ചാല്‍ കൂടുതല്‍ അതിലുണ്ട്).

അതിലെ തെറ്റും ശരിയുമൊക്കെ അവിടെ നില്‍ക്കട്ടെ-പക്ഷേ ഇത് അവര്‍ നടത്തുമ്പോള്‍ അത് തികച്ചും നിഷ്‌കളങ്കമാവുന്നതും മറ്റുള്ളവര്‍ നടത്തുമ്പോള്‍ അന്താരാഷ്ട്ര പ്രശ്‌നമാവുന്നതുമാണ് കണ്‍ഫ്യൂഷനുണ്ടാക്കുന്നത്. ഇടതുമുന്നണി എന്ന ലേബലില്‍ ഇടതുപക്ഷപ്പാര്‍ട്ടിനേതാവ് അങ്ങിനെ പറഞ്ഞപ്പോളും ഇടതുപക്ഷ സഹയാത്രികര്‍ (എന്ന് ഞാന്‍ മനസ്സിലാക്കിയവര്‍) അതിലെന്താണ് തെറ്റ് എന്ന് ചോദിച്ചപ്പോള്‍ ഇടതുമുന്നണിയും സീപ്പീയെമ്മും ഇടതുപക്ഷവുമെല്ലാം ഒന്നായ നിന്നെയിഹ ഒന്നെന്ന് കണ്ടളവില്‍ സ്വല്പം ഇണ്ടലുണ്ടായി എന്നത് സത്യം (പാന്ഥേ, മണ്ടന്‍, ഇതൊക്കെ പരസ്യമായി ചോദിക്കാമോ ഫോണില്‍ കൂടി മറ്റാരുമറിയാതെ അങ്ങ് ചോദിച്ചാല്‍ പോരായിരുന്നോ എന്നുകൂടിയായപ്പോള്‍ ചിത്രം ഏതാണ്ട് വ്യക്തം)

എന്തായാലും വ്യത്യസ്തനാമൊരു പാര്‍ട്ടിയൊന്നുമല്ല ഈ സീപ്പീയെമ്മും സീപ്പീയൈയ്യുമെന്നൊക്കെ “ഇടത്” സഹയാത്രികര്‍ തന്നെ സമ്മതിച്ച സ്ഥിതിക്ക് ഇനി നമുക്ക് ഒന്നില്‍ നിന്നും തുടങ്ങാം. പലരും പലകാലങ്ങളുമായി പറയുന്നതും അത് തന്നെയായിരുന്നു. ഇടതെന്നാല്‍ സീപ്പീയെമാണെന്നും അവര്‍ പിന്തുടരുന്നത് ഇടത് നയങ്ങളാണെന്നുമൊക്കെ വിശ്വസിച്ച് അവര്‍ പറയുന്നതൊക്കെ തൊണ്ടതൊടാതെ വിഴുങ്ങി അവര്‍ കൊണ്ടുവരുന്ന സ്വര്‍ഗ്ഗരാജ്യവും പ്രതീക്ഷിച്ചിരിക്കുന്ന കുറെ പാവങ്ങള്‍ ഇപ്പോഴും നാട്ടിലുണ്ട്. അവരെയും കൂടി ഒന്ന് പറഞ്ഞ് മനസ്സിലാക്കിയാല്‍ മതി, മറ്റേത് പാര്‍ട്ടിയേയും പോലെ തരം പോലെ വര്‍ഗ്ഗീയതയും ജാതീയതയും അവസരവാദവും പറഞ്ഞത് വിഴുങ്ങലുമൊക്കെ നടത്തുന്ന ഒരു സാദാ പാര്‍ട്ടിമാത്രമാണ് “ഇടത്” പാര്‍ട്ടികളുമെന്ന്. അതോടെ അവര്‍ക്ക് ആ പ്രതീക്ഷയൊക്കെ കളഞ്ഞ് ഒന്നില്‍ നിന്ന് തുടങ്ങാമല്ലോ.

മലയാളികള്‍ക്ക് പണ്ടുതന്നെ ഇടതുപക്ഷമെന്നാല്‍ സീപ്പീയെമല്ല എന്നും സീപ്പീയം ഇടതുപക്ഷമല്ല എന്നുമൊക്കെ മനസ്സിലായിരുന്നു. കേന്ദ്രത്തിനെ പിന്താങ്ങി നാല് കൊല്ലമായപ്പോള്‍ കേരളത്തിന് പുറത്തും പലര്‍ക്കും ഇത് മനസ്സിലായി വരുന്നു (കടപ്പാട്, ശ്രീ പാന്ഥേ). ഇനി ഒരഞ്ച് കൊല്ലം ഇവര്‍ കേന്ദ്രം ഭരിക്കുക കൂടി ചെയ്താല്‍ ഇന്ത്യ മൊത്തം തന്നെ ഏകദേശം ഒരൈഡിയാ പലര്‍ക്കും കിട്ടും. പോളിറ്റ് ബ്യൂറോക്കൊക്കെ ഇത് പണ്ടേ അറിയാവുന്നതുകൊണ്ടല്ലേ ഒരു കാരണവശാലും കേന്ദ്രം ഭരിക്കരുത് എന്ന് അവര്‍ കര്‍ശനമായിത്തന്നെ തീരുമാനിച്ചിരിക്കുന്നത് :)

ആണവക്കരാറില്‍ ക്രിസ്ത്യന്‍ ഫണ്ടമെന്റലിസം കൂടി കണ്ടെത്തിയ ആ ബുദ്ധിക്ക് മുന്‍പില്‍ ഞെട്ടിത്തരിച്ച് നില്‍ക്കാന്‍ പോലുമാവാതെ ഞാന്‍ അറ്റന്‍‌ഷനായി നിന്ന് ജയഹേ പാടുന്നു :)

വക്കാരിവേലന്‍ (കഃട്-പോത്ത് ആന്‍ വക്ക് ഈല്‍).

amv said...

Nuclear energy: current situation and prospects to 2020, SUE ION,
Phil. Trans. R. Soc. A (2007) 365.

റോബി: 1. ഇതു വായിക്കുക (ഗവേഷകനാവുമ്പോള്‍).
2. BARC ഒരു വെള്ളാന ആണ് എന്ന് ഒരു സംശയവും ഇല്ല (എല്ലാ സര്‍ക്കാര്‍ സ്ഥാപനവും പോലെ തന്നെ). അത് കൊണ്ടു പണം കൂടുതല്‍ ചിലവഴിച്ചു എന്ന് പറയുന്നതില്‍ ഒരു കാര്യവും ഇല്ല.

Anonymous said...

New york times ed. on ND
http://www.nytimes.com/2008/07/05/opinion/05sat3.html?_r=2&oref=slogin&oref=slogin

and Dr. Bssu's take on ed.
http://rahul-basu.blogspot.com/2008/07/us-india-nuclear-agreement-and-new-york.html

തപസ്വിനി said...

http://frwebgate.access.gpo.gov/cgi-bin/getdoc.cgi?dbname=109_cong_bills&docid=f:h5682enr.txt.pdf (ഹൈഡ് ആക്ട്)


http://www.govtrack.us/congress/bill.xpd?tab=summary&bill=s109-3709 (123 deal)


“എന്‍.എസ്.ജി യെ വിശ്വാസത്തിലെടുക്കുക എന്ന് പറഞ്ഞാല്‍ CTBT, NPT എന്നിവ സൈന്‍ ചെയ്യുക എന്നാണര്‍ത്ഥം“

തീര്‍ച്ചയായും അങ്ങനെയൊരു അര്‍ത്ഥമില്ല സുഹൃത്തേ. CTBT, NPT ഒപ്പുവയ്ക്കാനായിരുന്നെങ്കില്‍ ഈ 123ആണവ സഹകരണ കരാര്‍ ഇന്ത്യക്ക് ഒപ്പുവയ്ക്കേണ്ട ആവശ്യമില്ലായിരുന്നു. ആണവ നിര്‍വ്യാപന കരാര്‍ ഒപ്പുവയ്ക്കാതെ തന്നെ ആണവ ഇന്ധനവും സങ്കേതിക വിദ്യയും ലഭ്യമാക്കാനാണ് ഈ കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. അതിനു വേണ്ടിയാണല്ലോ ഈ പാടെല്ലാം പെടുന്നത്. ആണവ നിര്‍വ്യാപന കരാര്‍ ഒപ്പുവയ്ക്കാത്ത ഒരു രാജ്യത്തിനു സാങ്കേതിക വിദ്യയും ഇന്ധനവും നല്‍കാനാണ് ഈ കരാര്‍. അപ്പോ പിന്നെ എന്‍.എസ്.ജി യെ വിശ്വാസത്തിലെടുക്കുക എന്ന് പറഞ്ഞാല്‍ CTBT, NPT എന്നിവ സൈന്‍ ചെയ്യുക എന്നാണര്‍ത്ഥം എന്നു പറഞ്ഞാല്‍ എങ്ങനെയാ.

IAEA യുമായി ഒപ്പുവയ്ക്കാനുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച പൂര്‍ത്തിയാകുകയും അവയുടെ കരടു തയ്യാറാകുകയും ചെയ്തുകഴിഞ്ഞതാണ്. രാജ്യാന്തര ആണവോര്‍ജ്ജ ഏജന്‍സിയുമായി ഒപ്പുവച്ച സുരക്ഷാ മാനദണ്ഡം ഇടതിനു വിശദീകരിക്കാന്‍ പറ്റില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. അതു വിശദീകരിക്കേണ്ടതുണ്ടോ എന്നതു സംബന്ധിച്ച് വ്യക്തിയെന്ന നിലയില്‍ അഭിപ്രായം പറയാന്‍ പരിമിതിയുണ്ട്.

IAEA യുമായി ഒപ്പുവയ്ക്കാനുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഈ ഊര്‍ജ്ജം സമാധാനപരമായ ആവശ്യങ്ങള്‍ക്കേ ഇന്ത്യ ഉപയോഗിക്കു എന്ന ഉറപ്പാണ്. കാരണം അക്കാര്യത്തില്‍ ഐ‌എ‌ഇ‌എ നിര്‍ദ്ദേശങ്ങള്‍ വച്ചിട്ടുണ്ടാകും. ഇനി ഇക്കാര്യം വിശദമാക്കുകയാണെങ്കില്‍ അതു ഇടതിനു മുന്നില്‍ വേണ്ട. മറിച്ച് പാര്‍ലമെന്‍റില്‍ ആയിക്കോട്ടെ. ആണവപരീക്ഷണം നടത്തില്ല എന്ന് ഉറപ്പു നല്‍കിക്കൊണ്ട് ഒരു കരാറും യുപി‌എ പാസ്സാക്കില്ല. അത് ഉറപ്പ്. ജനങ്ങളറിയാതെ അത്തരമൊരു നീക്കം നടത്താന്‍ സര്‍ക്കാരിനു കഴിയില്ല.

അമേരിക്കന്‍ സര്‍ക്കാര്‍ നിയമം മാറ്റിയാല്‍ അതനുസരിച്ച് അഗ്രിമെന്റിന്റെ സ്വഭാവം മാറും എന്ന വ്യവസ്ഥ നിലവിലുണ്ടോ എന്ന് മുകള്‍ പറഞ്ഞ ലിങ്കുകളില്‍ നിന്നു പരിശോധിക്കാം. ഇതില്‍ പാര്‍ട്ടി വേര്‍തിരിവുകളും അമേരിക്കന്‍ വിരോധവും മറന്നേക്കൂ. അങ്ങനെയൊരു വ്യവസ്ഥയില്‍ കരാര്‍ ഒപ്പുവയ്ക്കാന്‍ ഏതെങ്കിലും രാജ്യം ഇന്നത്തെ കാലത്ത് തയ്യാറാകുമോ.

ഇന്ത്യയെ നന്നാക്കാമെന്ന് ബുഷ് കരുതിയെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷേ ഇന്ത്യയും ചൈനയും ഉള്‍പ്പെടുന്ന വളരുന്ന വ്യാവസായിക- സാമ്പത്തിക ശക്തികളുടെ പെട്രോളിയം ഉത്പന്നങ്ങളുടെ ഉപഭോഗം കുറക്കുക എന്ന അമേരിക്കന്‍ അജണ്ട് ഇതിനു പിന്നില്‍ ഉണ്ടാകാം. അതായത് ആണവ നിര്‍വ്യാപനത്തിന്‍റെ തടവിലിടാതെ തന്നെ ഇന്ത്യയെ സുരക്ഷിത സ്ഥാനത്തു നിര്‍ത്തുകയും ആണവോര്‍ജ്ജം ഉപയോഗിക്കാന്‍ അവസരം നല്‍കുകയുമാണ് അമേരിക്ക ചെയ്യുന്നത്.

അതില്‍ ചതിയൊന്നുമില്ല. ഉദ്ദേശം സുവ്യ്യക്തമാണ്. 40 വര്‍ഷത്തെ കരാറാണ് ഇത്. 10 വര്‍ഷം പിന്നിട്ടാല്‍ ഏതു രാജ്യത്തിനു നിശ്ചിത സമയപരിധിക്കു മുന്‍പു നോട്ടീസു നല്‍കി കരാറില്‍ നിന്നു പിന്മാറാം.