ഇന്ത്യയിലെ സഖാക്കന്മാരുടെ രാഷ്ട്രീയ സര്‍ക്കസുകളും ഇരട്ടത്താപ്പും കണ്ട് സഹികെട്ട് ഒരാവേശത്തില്‍ പോസ്റ്റിട്ടതാണെങ്കിലും അവിടെയുള്ള സംവാദത്തിനിടയില്‍ ഇങ്ങിനെയൊരു കമന്റ് വന്നപ്പോള്‍ ഞാന്‍ അത് വെറുതേ ഒരു കെട്ടിച്ചമച്ച ആരോപണമാണെന്നേ കരുതിയുള്ളൂ.
കമന്റ് ഇപ്രകാരമായിരുന്നു: ആണവ കരാര്‍ വന്നാലത് ചൈനക്കു എതിരാണെന്നു കാരാട്ട്. - കുമാരന്‍
അതിനു ഞാന്‍ മറുപടി പറഞ്ഞതു ഇങ്ങിനെ:
കുമാരന്‍
'ആണവ കരാര്‍ വന്നാലത് ചൈനക്കു എതിരാണെന്നു കാരാട്ട്.' - ഇങ്ങിനെ എവിടെയാണ് കാരാട്ട് പറഞ്ഞത്? ലിങ്കില്ലാതെ ഒന്നും പറയല്ലേ, പാവല്ലേ കാരാട്ട്?
അങ്ങിനെയൊരു ആരോപണത്തെക്കുറിച്ച് ഒന്നന്വേഷിക്കണമെന്ന് പോലും അപ്പോള്‍ തോന്നിയില്ല. അന്യോന്യം പഴി ചാര്‍ത്തുന്ന പതിവ് ഏതൊരു തര്‍ക്കത്തിനുമുള്ളതാണല്ലോ. സത്യം പറഞ്ഞാല്‍ അങ്ങിനെയൊന്ന് കാരാട്ട് പറയുമെന്ന് ഒരു തരി പോലും പ്രതീക്ഷിച്ചില്ല എന്നുള്ളതാണ് സത്യം. എന്തായാലും ആണവം ചൂടു പിടിച്ചിരിക്കുന്ന തലയില്‍, ഇങ്ങിനെ വായിച്ച് വായിച്ച് ഇന്റര്‍നെറ്റിന്റെ ഏതോ കോണില്‍ എത്തിയപ്പോള്‍ ഞാന്‍ അതേ വാര്‍ത്ത പിന്നേയും കണ്ടു. അതും കണ്ടതു ആണവകറാറിനെതിരെ സംസാരിക്കുന്ന ഇടതുപക്ഷാനുഭാവിയായ ആനദ് പട്‌വര്‍ദ്ന്റെ ബ്ലോഗില്‍.
End piece : Prakash Karat, CPI(M) general secretary, was reported to have said, "…..any agreement with US that aims at encircling & containing China will not be acceptable to us……" This was attributed to his speech in Kolkatta commemorating the 90th anniversary of Russian October revolution. Knowing the self-serving penchant of media to distort & twist facts beyond recognition, I called my friends in CPI(M) Pune and emailed the editor of "Peoples Democracy" to obtain the text of full speech. Despite reminders I failed to secure the same.
ഏ? അതെന്തു മറിമായം എന്ന് കരുതി ഞാന്‍ സേര്‍ച്ചോട് സേര്‍ച്ചല്‍. അപ്പോള്‍ അങ്ങിനെയൊരു കാര്യം പ്രകാശ് കാരാട്ട് പറഞ്ഞിട്ടുണ്ടെന്ന് രണ്ട് പത്രങ്ങളില്‍ നിന്ന് വാര്‍ത്ത കിട്ടി.
ഇന്ത്യന്‍ എക്സപ്രസ്സില്‍ വാര്‍ത്ത വന്നത് ഇങ്ങിനെ:
He [Prakash Karat] said the US was trying to make India its strategic ally in countering China , "the most powerful socialist country capable of challenging the might of the USA".
''India is a prize for the US and not Pakistan because of its market. Developed India can be useful for counter-balancing China. This is a game the US is trying to play which has to be foiled'', he [Prakash Karat] said.
ഹിന്ദുവിലും ഇതേ വാര്‍ത്ത മറ്റൊരു തരത്തില്‍ വന്നു. വാര്‍ത്ത വന്നത് ബിജിപി കാരാട്ടിനെ വിമര്‍ശിച്ചു എന്ന്.
Prasad was reacting to Karat's statement in Kolkata yesterday that the US was trying to make India its strategic ally to counter China, "the most powerful socialist country capable of challenging the might of the USA".
എനിക്കിതില്‍ ഒട്ടും മനസ്സിലാവാഞ്ഞത് ഇങ്ങിനെ ഒരു വാക്യമാണ്. ഇന്ത്യ വികസിത രാജ്യമായാല്‍ അത് ചൈനയ്ക്ക് വെല്ലുവിളിയെന്ന് കാരാട്ട്.
ഹിന്ദു ദിനപത്രമാണ് മാധ്യമങ്ങളില്‍ ആണവകരാറിനെതിരെ ഏറ്റവും കൂടുതല്‍ പടവാളേന്തിയ പത്രം. അതുകൊണ്ട് ആ പത്രത്തിലും കൂടി ഇതേ വാര്‍ത്ത വന്നപ്പോള്‍ ഞാന്‍ ശരിക്കും ഒന്ന് ഞെട്ടി. ഇന്ത്യന്‍ എക്സപ്രസ്സില്‍ മാത്രം വന്നുവെങ്കില്‍ ഞാനൊന്ന് സംശയിച്ചേനെ. ഇതിനെ നിഷേധിച്ചുള്ള സിപിഎം-ന്റെ മറുപടിയും പ്രസ്താവനയും തേടി ഞാന്‍ മൌസ് ക്ലിക്കിയത് മിച്ചം. (അങ്ങിനെ എന്തെങ്കിലും ഉണ്ടെങ്കില്‍, വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണെങ്കില്‍ ആരെങ്കിലും അത് കമന്റായി ഇടണം എന്ന് അപേക്ഷ.)
ഇനി വാഷിങ്ങ്ടണ്‍ പോസ്റ്റ് പറയുന്നത് നോക്കൂ.
The deal thus makes a huge exception of India, endorsing its status as a nuclear-weapons state and granting it a more lenient regime of inspections of its nuclear power facilities by the International Atomic Energy Agency than is normal. Why? The answer is China.
Neither the U.S. nor the Indian government wants to say so, but the basic reason to make India an exception and to bring it closer to the United States is the desire to balance the rising power of China in Asia.
ഇതാണ് പകല്‍ പോലെ സത്യമായ കാര്യം എന്ന് ഏവര്‍ക്കും അറിയാം. അല്ലാതെ ഇന്ത്യയോട് പ്രത്യേകിച്ച് അമേരിക്കക്ക് പുതിയ സ്നേഹം ഉണ്ടായതല്ല. ഇത്രയും നാളും പാകിസ്താനെ കൂട്ടുപിടിച്ചതിനു അമേരിക്കക്ക് 9/11 പോലെ തലങ്ങും വിലങ്ങും കിട്ടിയതാണ്. പാകിസ്താനില്‍ തന്നെയാണ് അമേരിക്ക അന്വേഷിക്കുന്ന തീവ്രവാദികളുടെ സങ്കേതവും. അതുകൊണ്ട് അമേരിക്ക മര്യാദ പഠിച്ചു.
ചൈനയും പാകിസ്താനും പണ്ട് മുതലേ ഇന്ത്യയോടുള്ള ശത്രുത കാരണം സ്നേഹത്തിലുമാണ്. ചൈനയോട് ഒപ്പത്തിനൊപ്പം നില്‍ക്കേണ്ടത് ഇന്ത്യക്ക് ആവശ്യമാണെന്ന് മാത്രമല്ല അത്യാവശ്യമാണ്. പ്രത്യേകിച്ച് നേപ്പാളിലെ മാവോയിസ്റ്റുകളോട് പോലും ചൈനയ്ക്കുള്ളില്‍ ഭരണത്തില്‍ തന്നെ അനുഭാവികളുണ്ടെന്ന് പറയപ്പെടുമ്പോള്‍. തലയ്ക്ക് ചുറ്റും ശത്രുക്കള്‍ ശക്തരായി വരുകയാണ്. ഈയൊരു അവസരത്തില്‍ അങ്ങിനെ ഒരു കാര്യം എങ്ങിനെ പറയുന്നു?
സത്യമായിട്ടും എനിക്കൊന്നും മനസ്സിലാവുന്നില്ല. ചൈന നന്നാവുന്നതിനോട് എനിക്ക് ഒരു എതിര്‍പ്പുമില്ല. പാകിസ്താനോ ഇറാനോ നന്നാവുന്നതിനോടും എനിക്കില്ല. പക്ഷെ ഇവരൊക്കെ നന്നായിക്കോട്ടെ, ഇന്ത്യ നന്നാവണ്ട എന്നുള്ളത് എനിക്ക് ഒരിക്കലും മനസ്സിലാവാത്ത കാര്യമാണ്. എന്ന് വെച്ചാല്‍, ചൈന ഒരു വന്‍ശക്തി ആവുന്നതു വരെ ഇന്ത്യ ഒന്ന് ഒതുങ്ങി മാറി നില്‍ക്കണമെന്നോ? അല്ലെങ്കില്‍ ഇന്ത്യ പട്ടിണി കിടക്കുന്ന ചിലവില്‍ ചൈന നന്നാവണമെന്ന്. അത് കൊള്ളാം! ബെസ്റ്റ് കണ്ണാ ബെസ്റ്റ്!
ഇങ്ങിനെ ചൈനാ സ്നേഹം തുറന്ന് തന്നെ പ്രസ്ഥാവിക്കുന്ന നേതാക്കള്‍,ആണവ കരാറിലുണ്ടെന്ന് പറയപ്പെടുന്ന ന്യായമായ കാര്യങ്ങള്‍ പറഞ്ഞാല്‍ പോലും സാധാരണ ഇന്ത്യന്‍ ജനത എങ്ങിനെ ഇവരെയൊക്കെ വിശ്വസിക്കും?
ഓഫ് :
എനിക്ക് അറബിക്കഥ എന്ന് സിനിമയിലെ ക്യൂബാ മുകുന്ദന്‍ ഒരു ചൈനീസ് കാരി പെണ്ണിനോട് ചോദിക്കുന്നതാണോര്‍മ്മ വരുന്നത്.
എത്ര വര്‍ഷം കൊണ്ട് ചൈന അമേരിക്കയെ കടത്തി വെട്ടും?
(ചോദ്യം തര്‍ജ്ജമ ചെയ്തയാള്‍ ചോദിച്ചത് ഇങ്ങിനെ: എത്ര അമ്മാവന്മാരുണ്ട്?)
അഞ്ച് എന്ന് ചൈനീസ് പെണ്‍കൊടിയുടെ ഉത്തരം.
2008-07-09
അപ്പോള്‍ കാരാട്ട് പറഞ്ഞത്...
-
Inji Pennu
at
10:56 PM
വിഭാഗം: എനിക്കൊന്നും മനസ്സിലാവുന്നില്ല, ചായക്കട
Subscribe to:
Post Comments (Atom)
29 പ്രതികരണങ്ങള്‍:
കാരാട്ട് പറഞ്ഞത് അമേരിക്ക ഇന്ത്യയെ ഡെവലപ്പഡ് ആക്കി ചൈനയെ ഒതുക്കും എന്നാണോ അതോ (ഡെവലപ്പഡ്)ഇന്ത്യയെ കാരാറിലൂടെ കൈപ്പിടിയിലൊതുക്കി ചൈനക്കെതിരെ ഉപയോഗിക്കും എന്നാണോ.
(Developed India can be useful for counter-balancing China.)
(തെറ്റിദ്ധരിക്കല്ലേ. അറിയാന്‍ മേലാഞ്ഞിട്ട് തന്നെയാ)
പ്രിയാ..
അര്‍ത്ഥം ഇതില്‍ രണ്ടായാലും ഇന്ത്യ ഡവലപ്ഡ് ആകുക എന്നതിലുപരി പ്രാധാന്യം മറ്റെന്തിനോ അദ്ദേഹം നല്‍കുന്നുണ്ടല്ലോ.
മകന്‍ മരിച്ചാലും വേണ്ടില്ല മരുമകള്‍ടെ കണ്ണീര്‍ കണ്ടാല്‍ മതിയെന്നോ അങ്ങനെയെന്തോ ഒരു ചൊല്ലില്ലേ)
അത് വേറിട്ട് വായിക്കുമ്പോള്‍ മാത്രം അല്ലേ അങ്ങനെ ഒരു അര്‍ഥം വരുന്നതു എന്ന് ഞാന്‍ സംശയിക്കുന്നു. ആണവകരാര് ഇന്ത്യയുടെ നന്മക്കെതിരാണ് എന്നൊരു വാദിക്കുന്നതിന്റ്റെ കൂടെ ആണ് കാരാട്ട് ഇതു പറഞ്ഞത്. അതിനാല്‍ തന്നെ അമേരിക്ക ഇന്ത്യയെ രക്ഷിച്ചു ചൈനയെ തോല്‍പ്പിക്കും എന്നൊരര്‍ത്ഥം കാണാന്‍ ആവുമോ?
പറഞ്ഞു വന്നത് കാരാട്ട് ചൈനയെ ഇന്ത്യയേക്കാള്‍ വിലകൊടുക്കുന്നു എന്നതല്ല, മറിച്ച് അമേരിക്ക പണ്ടേ നോട്ടമിട്ടു വച്ചിരിക്കുന്ന, വികസിച്ചു കൊണ്ടിരിക്കുന്ന ചൈനയെ നമ്മെ ഉപയോഗിച്ചു തളര്‍ത്താന്‍ ശ്രമിക്കും എന്നല്ലേ? ചൈന ഇന്ത്യയുടെ അയല്‍വക്കം ആണ്. ക്യൂബക്കെതിരെ എന്നെങ്ങാനും കാരാട്ട് പറഞ്ഞാല്‍ അത് കംമ്മ്യൂണിസത്തിന്റെ പ്രശ്നം ആകും . പാകിസ്ഥാനോ ചൈനക്കോ ബന്ഗ്ലദെശിനൊ എതിരെ എന്ന് പറഞ്ഞാല്‍ അത് ന്യായം അല്ലേ?
അമേരിക്കയിലെ എതിര്‍പ്പ് പൂര്‍ണമായും ഇല്ളാതായിട്ടില്ള. മുന്നോട്ടുപോകാന്‍ ഇന്ത്യ തയ്യാറായാലും കരാര്‍ പ്രാവര്‍ത്തികമാക്കരുതെന്ന് ന്യൂയോര്‍ക്ക് ടൈംസ് എന്ന പ്രമുഖ പത്രം കഴിഞ്ഞ ശനിയാഴ്ച എഴുതിയ മുഖപ്രസംഗത്തില്‍ ആവശ്യപ്പെടുകയുണ്ടായി. കരാറിനെതിരെ അഞ്ച് വാദങ്ങളാണ് അതുന്നയിച്ചത്. ഒന്ന്, ആണവായുധം ഉണ്ടാക്കിയ ഇന്ത്യയ്ക്ക് അത് മാപ്പ് കൊടുക്കുന്നു. രണ്ട്, മുപ്പതു കൊല്ളത്തിനു ശേഷം ആദ്യമായി അമേരിക്കയില്‍നിന്നും മറ്റ് രാജ്യങ്ങളില്‍നിന്നും ആണവ ഇന്ധനവും യന്ത്ര സാമഗ്രികളും വാങ്ങാന്‍ അത് ഇന്ത്യയ്ക്ക് അനുവാദം നല്‍കുന്നു. മൂന്ന്, ഇന്ത്യ ബോംബുണ്ടാക്കുന്നത് നിറുത്തണമെന്ന് അത് ആവശ്യപ്പെടുന്നില്ള. നാല്, കൂടുതല്‍ ആയുധങ്ങള്‍ ഉണ്ടാക്കില്ളെന്ന് ഇന്ത്യ വാഗ്ദാനം ചെയ്യുന്നില്ള. അഞ്ച്, ആണവ പരീക്ഷണം തുടരുകയില്ലെന്നു ഇന്ത്യ പറയുന്നില്ല. കരാര്‍ നടപ്പിലായാല്‍ അമേരിക്ക കൂടാതെ റഷ്യ, ഫ്രാന്‍സ് പോലുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയ്ക്ക് ഇന്ധനവും സാങ്കേതികവിദ്യയും സമ്പാദിക്കാനാകുമെന്നും പത്രം ചൂണ്ടിക്കാണിക്കുന്നു.[കടപ്പാട് ഇവിടെ]
Nehru made this comment to the visiting Communist leaders from Soviet Union in 1955.
"Until this year (1955) the Communist Party was saying that Indian people were not independent; they even opposed our National Day celebrations. ... They also said that when they were in doubt about the right line of action, they had to get directions from the Soviet Union. Early in 1951-52, some principal leaders of the Communist Party went to Moscow secretly, that is without passports. They came back and said that they had got directions from Mr. Stalin. At least this is what they said. The line then laid down was one of full opposition (to the Government) and, where possible, petty insurrections."[കടപ്പാട്]
പ്രിയ,
വേറിട്ടുവായിക്കണമെന്നില്ല. അല്ലാതെയും അതു സുവ്യക്തമാണ്. ഇഞ്ചി പറഞ്ഞ കാര്യങ്ങളോടുള്ള അഭിപ്രായമാണ് നമ്മള്‍ പറയുന്നത്. അതു വ്യാഖ്യാനിച്ചാല്‍ ഏതറ്റം വരെയും പോകും. പക്ഷേ ഇന്ത്യയുടെ നന്മ ഈ കരാര്‍ കൊണ്ടുണ്ടാകണം എന്ന് അമേരിക്കയോ കരാര്‍ നടന്നില്ലെങ്കില്‍ ഇന്ത്യ നന്നാകും അല്ലെങ്കില്‍ നന്നാക്കിക്കളയാം എന്നു കാരാട്ടോ വിചാരിക്കുന്നില്ല.
പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആണവ വിവേചനം അവസാനിപ്പിക്കുക, ആണവ ഇന്ധനം, റിയാക്ടറുകള്‍ എന്നിവ ലഭ്യമാക്കുക എന്നിവയാണ് കരാര്‍ കൊണ്ടുള്ള നേട്ടങ്ങള്‍. ഞാന്‍ നേരത്തെ പറഞ്ഞല്ലോ, ഇന്ത്യയും ചൈനയും ഉള്‍പ്പെടുന്ന വളരുന്ന വ്യാവസായിക- സാമ്പത്തിക ശക്തികളുടെ പെട്രോളിയം ഉത്പന്നങ്ങളുടെ ഉപഭോഗം കുറക്കുക എന്ന അമേരിക്കന്‍ അജണ്ട് ഇതിനു പിന്നില്‍ ഉണ്ടാകാം. അതായത് ആണവ നിര്‍വ്യാപനത്തിന്‍റെ തടവിലിടാതെ തന്നെ ഇന്ത്യയെ സുരക്ഷിത സ്ഥാനത്തു നിര്‍ത്തുകയും ആണവോര്‍ജ്ജം ഉപയോഗിക്കാന്‍ അവസരം നല്‍കുകയുമാണ് അമേരിക്ക ചെയ്യുന്നത്. അതില്‍ ചതിയൊന്നുമില്ല.
ഇടതുപക്ഷത്തിന്‍റെ നിലപാട് അമേരിക്കയുമായി തന്ത്രപരമായ സഖ്യമുണ്ടാക്കാന്‍ അനുവദിക്കില്ല എന്നാണ്. ലോകം ഒരുപാടു മാറി. പുതിയ സാങ്കേതിക വിദ്യകള്‍, അതിജീവന മാര്‍ഗ്ഗങ്ങള്‍ ഒക്കെ തേടേണ്ടതുണ്ട്. ഇപ്പോള്‍ അതിനു തടസ്സം അമേരിക്കന്‍ ലോബിയാണ്. 123 കരാറിനോട് അനുബന്ധിച്ച് എന്‍ എസ് ജി (ആണവദാതാക്കളുടെ സംഘടന) പിന്തുണ നേടുന്നതോടെ എന്‍എസ്ജിയിലെ 45 രാജ്യങ്ങളുമായും ആണവ വ്യാപാരത്തിനുള്ള വഴിയാണ് തുറക്കുന്നത്. അമേരിക്കയുമായി കരാര്‍ ആകുന്നതോടെ അതു പ്രാവര്‍ത്തികമാകും.
ചൈനയോട് എതിര്‍ക്കാന്‍ തക്ക ശക്തിയായി ഇന്ത്യയെ ഇഉപയോഗിക്കാമെന്ന് ബുഷ് കരുതുന്നുണ്ടാകാം. അത് പ്രതിരോധിക്കാന്‍ നമുക്കു പരമാധികാരം ഇപ്പോഴും എപ്പോഴും ശേഷിക്കും. 123, ഹൈഡ് കരാറുകള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. ഇന്ത്യന്‍ വിദേശനയത്തിനുമേല്‍ സ്വാധീനിക്കാനുള്ള എന്തെങ്കിലും അതിലുണ്ടോ എന്നു പരിശോധിക്കുക. കോണ്‍ഗ്രസ്സ് മാത്രമല്ല ഇന്ത്യ ഭരിക്കുന്നത്. കോണ്‍ഗ്രസ്സ് അങ്ങനെ ചെയ്താല്‍ അത് അവരുടെ വിദേശനയമാണ്. അല്ലാതെ അമേരിക്കന്‍ സമ്മര്‍ദ്ദമല്ല.
പ്രിയ said...
പറഞ്ഞു വന്നത് കാരാട്ട് ചൈനയെ ഇന്ത്യയേക്കാള്‍ വിലകൊടുക്കുന്നു എന്നതല്ല, മറിച്ച് അമേരിക്ക പണ്ടേ നോട്ടമിട്ടു വച്ചിരിക്കുന്ന, വികസിച്ചു കൊണ്ടിരിക്കുന്ന ചൈനയെ നമ്മെ ഉപയോഗിച്ചു തളര്‍ത്താന്‍ ശ്രമിക്കും എന്നല്ലേ?
പ്രിയ,
നമ്മെ (ഇന്ത്യയെ) ഉപയോഗിച്ച് തളര്‍ത്തുക എന്നാല്‍ അതെങ്ങിനെ? അമേരിക്ക ചൈനയെ നേരിട്ട് എതിര്‍ക്കാന്‍ ഇന്ത്യയെ ഉപയോഗിക്കും എന്നാണൊ? അങ്ങിനെയൊരു സാധ്യത പ്രിയ കാണുന്നുണ്ടൊ?
അപ്പോള്‍ പിന്നെ ഇന്ത്യയുടെ വളര്‍ച്ച ചൈനക്ക് (പിന്നെ ഈ ഒരു കരാറോടെ അമേരിക്ക ഇന്ത്യയെ വളര്‍ത്തി വലുതാക്കി ലോകത്തിലെ നം. 1 സാമ്പത്തിക ശക്തിയാക്കൂം!!!) പ്രശ്നമുണ്ടാക്കും എന്നാണൊ?
അങ്ങിനെയാണെങ്കില്‍ മാരീചന്‍ ചോദിച്ചതു തന്നെ ചോദിക്കേണ്ടിവരും മിസ്റ്റര്‍ കാരാട്ട്, ഏതാണ് താങ്കളുടെ മാതൃരാജ്യം?
the communist leaders always sees their party above the country..tht is reflected in such irresponsible statements from their leaders..
but coming to the nuclear deal, thr's little doubt that its not as good for india as it is made out to be..its somewhat like leaving your door open for the thief...US is not known to be a good partner for any country, whatever be the matter...same with this also..
but am still confused by the support given by APJ abdul kalam to this deal...
പ്രിയ
അത് ശരിക്കും മനസ്സിലാവണമെങ്കില്‍ ഏതെങ്കിലും മുത്സീം മൌലവി മലപ്പുറത്ത് നിന്ന് ചൈനക്ക് പകരം പാകിസ്താനെക്കുറിച്ചാണ് പറഞ്ഞതെന്ന് സങ്കല്‍പ്പിക്കുക. അപ്പോള്‍ മനസ്സിലാവും അതിലെ ദേശദ്രോഹം എന്തുമാത്രമാണെന്ന്.
മുസ്ലീം മൌലവി, പാക്കിസ്ഥാന്‍ ചൈന, അമേരിക്ക ,ആണവ നാഷണലിസം ...ഒരു ഉളുമ്പുന്ന നിയോനാസി മണം..
ആണവ കരാറിനെപ്പറ്റി, വേദനിപ്പിക്കുന്ന മുന്നോട്ടുപോക്കുകളെപ്പറ്റി ഒരു പോസ്റ്റിവിടെ ഇംഗ്ലീഷിലാണ്. കൂടുതല്‍ നേരം കിട്ടീല്ല
http://replyspot.blogspot.com/2008/07/indo-us-nuclear-deal-some-disturbing.html
Inji,
You have your own views and politics. Its clear frm all of ur posts..
But why ur favourite govt. is playing hide n seek in such an issue? How the 'Confidential' document of India came on some US based websites even before its marked as public in india?. We dont have seperate reacors for military purpose and for non militory purposes. It means all of our reacters will be under control of IAEA and there by US. Am I correct? Cost of production of NE is very high. Do you thing the more than 70% of the Indian Village population can afford it?
You may not understand my questions. Dnt be blind. Think twice. Forget ur politics
ദേശാടകന് ഇതു വായിക്കാം
http://timesofindia.indiatimes.com/Nuke_weaponisation_out_of_IAEA_purview/articleshow/3220113.cms
Nuclear weaponisation out of IAEA purview: Kakodkar
MUMBAI: Amid the din over India going to IAEA for a safeguards agreement covering its civilian nuclear facilities, the country's top atomic scientist on Thursday assured that both indigenous programmes and nuclear weapons will be outside the purview of the UN nuclear watchdog.
The India-specific safeguards agreement finalised with the IAEA on July 7 and made public on Thursday clearly recognises the existence of "India's autonomous nuclear programme which will be free of the safeguards coverage," said Anil Kakodkar, chairman of the Atomic Energy Commission (AEC).
According to nuclear experts in Mumbai, in plain terms it means the agreement will not affect India's nuclear weaponisation programme.
Experts said Kakodkar's statement should allay apprehensions of critics of the deal, particularly Left groups, that the agreement will scuttle India's nuke bomb project.
Kakodkar, a key player in the torturous negotiations with IAEA which began in November 2007, pointed out a clause which said: "Bearing in mind Article 11 of the statute, the Agency (IAEA) shall implement safeguards in a manner designed to avoid hampering India's economic or technological development, and not to hinder or otherwise interfere with any activities involving the use by India of nuclear material, non-nuclear material, equipment, components, information or technology, produced, acquired or developed by India independent of the agreement for its own purpose."
Many other scientists have also said that the agreements guarded India's interests.
"We were shown the agreement during a meeting of the Commission which had been specially convened to discuss the Indo-US nuke deal sometime ago and all of us were in favour of it," former AEC chairman M R Srinivasan had told TOI recently.
Kakodkar clarified the safeguards would apply only to atomic facilities declared voluntarily as civilian. "What will be civilian and what is not will strictly be a decision of India."
He explained that in future if Indian material was used in a nuclear facility it would be the government's decision to declare to take it out of the safeguards regime or not.
According to him the task ahead was to convince IAEA's board of governors about the merits of the agreement and seek ratification. He said following ratification, a declaration had to be filed. Indications are that the board will discuss the issue on July 28. "For the civilian co-operation to kick in we need the approval of the 45-member Nuclear Suppliers' Group (NSG), a process which will be facilitated by the US," he said.
He called it an umbrella agreement which was not facility-specific. The draft evolved through the earlier safeguards agreement relating to the first and second units of the Tarapur Atomic Power Station and the first and second units of the Rajasthan Atomic Power Station, he pointed out.
About approval at the NSG, he said that India will be seeking, what he called, a "clean" exemption because New Delhi can't be a part of the Comprehensive Safeguards Agreement since it had a weapons programme.
Pointing out that the safeguards agreement recognised collaboration not only between India and the US, but with other countries as well, he said the assurance of uninterrupted fuel supply had to be built on a commercial basis and between government to government.
"ഏതെങ്കിലും മുത്സീം മൌലവി മലപ്പുറത്ത് നിന്ന് ചൈനക്ക് പകരം പാകിസ്താനെക്കുറിച്ചാണ് പറഞ്ഞതെന്ന് സങ്കല്‍പ്പിക്കുക. അപ്പോള്‍ മനസ്സിലാവും അതിലെ ദേശദ്രോഹം എന്തുമാത്രമാണെന്ന്."
രാജ്യദ്രോഹത്തിന് ഉദാഹരണമെഴുതുമ്പോള്‍പ്പോലും മുസ്ലീമിനെ വെറുതെ വിടരുത്, ഒക്കെ ബില്‍ലാദന്റെ ഓഫ്സ്പ്രിങ്ങ്‌സാണെന്നേ!
സി.ഐ.എയുടെ കാശുവാങ്ങിയാണ് വിമോചനസമരം നടത്തിയതെന്ന് പിന്നീട് കുമ്പസാരിച്ചത് മലപ്പുറത്തെ മുസ്ലീം മൗലവിമാരായിരുന്നല്ലോ!
രാജ്യസ്നേഹം എന്ന സ്നോബറി നാല്‍പ്പത്തിയേഴ് ആഗസ്റ്റ് പതിനഞ്ചിനുശേഷം കുഞ്ഞാടുകളെ മൊത്തം ആവേശിച്ചു, ജോര്‍ജ് തമ്പുരാന്റെ പിറന്നാളാഘോഷം സ്വാതന്ത്ര്യദിനത്തിലേക്കു മാറ്റി.
സ്വാതന്ത്ര്യത്തിനുമുന്‍പ് കോണ്‍ഗ്രസ്സുകാരായിരുന്ന കൃസ്ത്യാനികളേയും സ്വാതന്ത്ര്യത്തിനുശേഷം കോണ്‍ഗ്രസ്സുകാരല്ലാത്ത കൃസ്ത്യാനികളേയും കൈവിരലുകളില്‍ എണ്ണാമെന്ന് ബെന്നി എവിടെയോ പറഞ്ഞിരുന്നു, പണ്ട്.
(ബെയ്റ്റ് എടുക്കില്ലെന്ന് തീരുമാനിച്ചതായിരുന്നു, വീണ്ടും കുടുങ്ങി ചൂണ്ടയില്‍!)
നല്ല പോസ്റ്റ്. ആണവകരാറിലൂടെ അമേരിക്കയുമായി ഇന്ത്യ അടുക്കുന്നതിലാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് പ്രശ്നം; അല്ലാതെ ആണവകരാരിന്റെ ദോഷഫലങ്ങള്‍ ഒന്നുമല്ല. ശരിക്കും രാജ്യദ്രോഹമെന്നു തോന്നിപ്പിക്കുന്ന ഇത്തരം പ്രസ്താവനകള്‍ പ്രകാശ് കാരാട്ട് ഇറക്കിയെന്ന് വിശ്വസിക്കാനാവുന്നില്ല.
ചൈന ഇന്ത്യയെ നാലുഭാഗത്തുനിന്നും വളയുന്നു എന്നുള്ള നിരീക്ഷണം ശരിയാണ്. ഇന്ത്യയില്‍ തന്നെ നക്സലുകളുടെ കാലാള്‍പ്പടയും അവര്‍ ഉണ്ടാക്കുന്നുണ്ട്. പക്ഷേ, അതെല്ലാം ഇന്ത്യയുടെ സാമ്പത്തികപുരോഗതി തടയാന്‍ മാത്രം ആണെന്നാണ് എനിക്ക് തോന്നുന്നത്. ചൈന വിപ്ലവം കയറ്റുമതി ചെയ്യല്‍, വാള്‍ മാര്‍ട്ടിലേക്കുള്ള കയറ്റുമതി തുടങ്ങിയതോടെ നിറുത്തിയതാണ്. ചൈനക്കാരന്‍ ചെങ്കോട്ടയില്‍ വന്ന് ചെങ്കൊടി പാറിക്കും എന്നുള്ളത് മാര്‍ക്സിസ്റ്റ്കാരുടെ, പ്രത്യേകിച്ച് കാരാട്ടിനെപ്പോലെയുള്ള പ്രൊഫഷണല്‍/JNU type മാര്‍ക്സിസ്റ്റ്കാരുടെ വ്യാമോഹമായി അവശേഷിക്കും.
ചൈനക്കാരന്‍ മുതലാളിത്തം പഠിക്കാന്‍ പാഞ്ഞുനടക്കുമ്പോള്‍ അവരെ സോഷ്യലിസ്റ്റുകള്‍ എന്നൊക്കെ വിളിച്ച് ആക്ഷേപിക്കുന്നത് അവര്‍ അറിയേണ്ട; മാസപ്പടി നിന്നു പോകും :)
India is a prize for the US and not Pakistan because of its market.
അത് വാസ്തവം.
Developed India can be useful for counter-balancing China.
അപ്പോ അമേരിക്ക ചൈനയ്ക്ക് ആണവ സാങ്കേതിക വിദ്യ കൊടുക്കുന്നതെന്തിനാ? ദൃതരാഷ്ട്ര ആലിംഗനമായിരിക്കും, അല്ല്യോ?
ഇത്രയും നാളും പാകിസ്താനെ കൂട്ടുപിടിച്ചതിനു അമേരിക്കക്ക് 9/11 പോലെ തലങ്ങും വിലങ്ങും കിട്ടിയതാണ്. പാകിസ്താനില്‍ തന്നെയാണ് അമേരിക്ക അന്വേഷിക്കുന്ന തീവ്രവാദികളുടെ സങ്കേതവും. അതുകൊണ്ട് അമേരിക്ക മര്യാദ പഠിച്ചു.
മര്യാദ പഠിച്ചു എന്ന് പറയാമോ? ചില്ലറ തലവേദ ഉണ്ടെന്നുള്ളത് ശരിയാണ്. ആയുധ കച്ച’കപടം’ ഒരു പ്രധാനവരുമാനമാണെന്നിരിക്കെ ലോകത്ത് പ്രശ്നങ്ങള്‍ നിലനില്‍ക്കേണ്ടത് അവരുടെ ആവശ്യമായിട്ടാണ് തോന്നുന്നത്. ബുഷിനെ കണ്ണുമടച്ച് വിശ്വസിക്കേണ്ടെന്ന് സാരം.
ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാതെ തന്നെ ആണവ ഇന്ധനവും, സാങ്കേതിക വിദ്യയും NSG രാജ്യങ്ങളില്‍ നിന്ന് വാങ്ങാന്‍ കഴിയുമെന്നുള്ളത് തന്നെയാണ് ഈ കരാറിന്റെ നേട്ടമായി ഇന്ത്യ കാണുന്നത്, അല്ലാതെ ചൈനയെ ഒതുക്കാന്‍ വേണ്ടി അമേരിക്ക ഇന്ത്യയെ വളര്‍ത്തിത്തരുമെന്ന് കരുതേണ്ട. നിലവിലുള്ള ആണവായുധങ്ങള്‍ നശിപ്പിക്കാന്‍ ഒരു പദ്ധതിയുമില്ലാത്ത ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടില്ല എന്ന ഇന്ത്യയുടെ നിലപാടിനുള്ള അംഗീകാരമായിത്തന്നെ കാണാം.
അത് ശരിക്കും മനസ്സിലാവണമെങ്കില്‍ ഏതെങ്കിലും മുത്സീം മൌലവി മലപ്പുറത്ത് നിന്ന് ചൈനക്ക് പകരം പാകിസ്താനെക്കുറിച്ചാണ് പറഞ്ഞതെന്ന് സങ്കല്‍പ്പിക്കുക. അപ്പോള്‍ മനസ്സിലാവും അതിലെ ദേശദ്രോഹം എന്തുമാത്രമാണെന്ന്.
അടി എങ്ങനെ ചോദിച്ച് വാങ്ങിക്കാമെന്ന് (കുടിയന്‍ ബൈജു സ്റ്റൈലില്‍) റിസേര്‍ച്ച് നടത്തുന്നുണ്ടെന്ന് തോന്നുന്നു. :)
ഇഞ്ചി,
മുസ്ലീം മൌലവിക്ക് പകരം ഹിന്ദു പൂജാരി യോ ക്രിസ്ത്യന്‍ പുരോഹിതനൊ, പാകിസ്താന്റെ താല്പര്യത്തിനെതിരായി ഇന്ത്യ ഒന്നും ചെയ്യരുത് എന്നു പറഞ്ഞാല്‍ അതും രാജ്യ ദ്രോഹത്തില്‍ ഉള്‍പ്പെടുത്താമെന്നിരിക്കെ “മുസ്ലീം“ പരാമര്‍ശ്ശം ഒഴിവാക്കാമായിരുന്നു. അതോ രണ്ടു ദിവസം ആയിട്ടും വേണ്ടത്ര കമന്റുകളോന്നുമില്ലാതെ ആളൊഴിഞ്ഞ ബസ്റ്റാന്റ് പോലെ കിടക്കുന്ന ഈ പോസ്റ്റിനെ ഒന്നുണര്‍ത്താനുള്ള (-ve) ശ്രമമാണെങ്കില്‍ എനിക്കൊന്നും പറയാനില്ല.
അടി എങ്ങനെ ചോദിച്ച് വാങ്ങിക്കാമെന്ന് (കുടിയന്‍ ബൈജു സ്റ്റൈലില്‍) റിസേര്‍ച്ച് നടത്തുന്നുണ്ടെന്ന് തോന്നുന്നു. :)
ചൂണ്ടയുടെ അറ്റത്ത് കൊളുത്തിയിട്ട ഇരയെ താങ്കള്‍ക്ക് കാണാന്‍ കഴിയുന്നില്ലല്ലെ? :)
രാജീവ്
മുത്സീം മൌലവിക്ക് പകരം ക്രിസ്ത്യന്‍ പുരോഹിതന്‍ (നോര്‍ത് ഈസ്റ്റ്/ഏതെങ്കിലും ക്രിസ്ത്യന്‍ രാജ്യം), ഹിന്ദു തീവ്രവാദി (നേപാള്‍/തിബത്) - ഇങ്ങിനെയൊക്കെ എഴുതണമോ എന്ന് ഒന്ന് ആലോചിച്ചതാണ്. പക്ഷെ പാകിസ്താനും ചൈനയും തന്നയെല്ലേ നമ്മുടെ ഏറ്റവും വലിയ ശത്രുക്കള്‍? അതുകൊണ്ട് ഞാന്‍ ഇറ്റലിയെന്നോ നേപാള്‍ എന്നൊക്കെ എഴുതിയാല്‍ ? പിന്നെ ഒരുമാതിരി ഹിന്ദി സിനിമയില്‍ കാണുന്നതുപോലെ അമര്‍, അക്ബര്‍, ആന്റണി എന്ന് എഴുതണോ എന്ന് കരുതി. അല്ലെങ്കില്‍ ഞാനൊരു ക്രിസ്ത്യാനി ആയതുകൊണ്ട് ഇനി ക്രിസ്ത്യാനി തന്നെ എഴുതാന്‍ പാടുള്ളോ എന്നുമൊക്കെ? പക്ഷെ ഏറ്റവും ചെറിയ ഒരു ഉദാഹരണമായി ചൂണ്ടിക്കാട്ടാനും പിന്നെ ഞാന്‍ എന്തിനു ഇത്ര പൊളിറ്റികലി കറക്റ്റ് ആവണം എന്ന് തോന്നി (കാലം അത്രയ്ക്ക് മോശമാണ് എന്ന് വിശ്വസിക്കാന്‍ എന്തോ ഇപ്പോഴും വിമ്മിഷ്ടം). അത്രേയുള്ളൂ രാജീവ് ആന്റ് നമസ്കാര്‍.
എന്തായലും നിങ്ങള്‍ പറഞ്ഞതുപോലെ, അപ്പോഴേക്കും എത്തി കുത്തിത്തിരുപ്പിന്റെ ആശാന്‍.
ദേ ഈ ചന്ദ്രക്കാരന്‍ പോലെയുള്ളവരൊക്കെ അതില്‍ പിടിച്ച് തൂങ്ങുന്നത് കണ്ടോ? എന്നിട്ട് അതില്‍ ജാതീയതയുടെ വിഷം കുത്തിവെക്കുന്നതു.
എവിടെയൊക്കെ സ്പര്‍ദ്ധ ഉണ്ടാക്കാമെന്ന് നോക്കി നടക്കാണ് ചില പാര്‍ട്ടികള്‍. അല്ലാതെ അയാള്‍ക്ക് മനസ്സിലാവാഞ്ഞിട്ടല്ല ഞാന്‍ എഴുതിയത്. ഇനി മുസ്ലീങ്ങളെ ‘രക്ഷിക്കണ’ പോലെ കാണിക്കണം. ഇനിയിപ്പൊ ചന്ദ്രക്കാരന്റെ ഒരു സുഹൃത്ത് അടുത്ത വാദത്തിനു ഞാന്‍ ഈ പറഞ്ഞത് ആ കമന്റ് ലിങ്കായി കൊടുത്തേക്കും. നാവിനു മാത്രം വുലുപ്പമുള്ള എന്നാല്‍ ഏറ്റവും ചെറിയ മനസ്സുകളെ ഒക്കെ ജീവിതത്തില്‍ കാണാനും ഒരു യോഗം വേണം.
ഇഞ്ചി....
ചര്‍ച്ച എങ്ങോട്ടാ പോവുന്നതെന്നും മനസ്സിലാവുന്നില്ല
പ്രിയാ,
എന്റെ Thursday, July 10, 2008 8:02:00 PM ടൈം സ്റ്റാമ്പ്ഡ് കമന്റിനു പകരം ഇങ്ങിനെ വായിക്കുക.
അതൊരു ക്രിസ്ത്യന്‍ പുരോഹിതന്‍ റോം നന്നായാല്‍ മതിയെന്നോ, അല്ലെങ്കില്‍ ഒരു തമിഴ് വിഭാഗീയ തീവ്രവാദി ശ്രീലങ്കയിലെ തമിഴ് ഈലത്തിനു വേണ്ടിയാണ് അങ്ങിനെ പറഞ്ഞതെന്ന് ഓര്‍ക്കുക.
---------------------------
(ഉള്ള ട്രാഫിക്കില്‍ ഓഫീസിലെത്തിയപ്പോള്‍ രാജീവും നമസ്കാരും പറഞ്ഞതുപോലെ പൊളിറ്റിക്‍ലി കറക്റ്റ് ആവാം എന്ന് തീരുമാനിച്ചു. :)
ഞാന്‍ എഴുതിയത് പോസിറ്റീവ് ആണെങ്കിലും മുസ്ലീങ്ങള്‍ അങ്ങിനയേ എടുക്കുള്ളൂ എന്നറിയാമെങ്കിലും അതില്‍ മുതലെടുപ്പ് നടത്താന്‍ വരും മറ്റുള്ളവര്‍. അവരതിനു പുതിയ മാനം കൊടുക്കും. അതുകൊണ്ട് അങ്ങിനെ മാറ്റി എഴുതുന്നു)
>>ബുഷിനെ കണ്ണുമടച്ച് വിശ്വസിക്കേണ്ടെന്ന് സാരം.
ബുഷിനെയല്ല, അമേരിക്കന്‍ ഒരൊറ്റ രാഷ്ട്രീയ നേതാവിനേയും കണ്ണുമടച്ച് വിശ്വസിക്കേണ്ട. ഇന്ത്യ നന്നാവണമെന്ന് ഒരു തരി പോലും അവര്‍ ആഗ്രഹിക്കുന്നുമില്ല. ഇതിപ്പൊ നമ്മളെ രക്ഷിക്കാനൊന്നുമല്ല. പക്ഷെ അവരുടെ ചൈനാ വിരോധത്തില്‍ കിട്ടാവുന്നതൊക്കെ മേടിച്ചെടുക്കുക അതു കഴിഞ്ഞ് അമേരിക്കക്കാരെ ചെവിയില്‍ തൂക്കി വെളിയില്‍ കളയുക.
ഇന്നലെ വന്ന ഒരു വാര്‍ത്തയാണ്. എന്‍.എസ്.ജി യില്‍ ഇന്ത്യക്ക് അനുമതി കിട്ടിയാല്‍ ഇന്ത്യക്കാവും ഗുണം എന്ന്. അമേരിക്കയുമായി കരാര്‍ ഇല്ലെങ്കിലും മറ്റുള്ള രാഷ്ട്രങ്ങളുമായി നമുക്ക് ആണവ മെറ്റീരിയത്സ് ട്രേഡ് നടത്താം.
After NSG ok, India doesn't really need the US
ദേശാടകാ,
എന്തുകൊണ്ട് എഗ്രീമെന്റ് പബ്ലിക്ക് ആക്കരുത് എന്ന് എനിക്ക് സത്യമായിട്ടും വിവരമില്ല. അതില്‍ പക്ഷെ എന്തെങ്കിലും കുരുട്ട് ഉണ്ടെന്ന് വിശ്വസിക്കുവാനും എനിക്ക് സാധിക്കില്ല. എത്രയോ രാജ്യന്തര കരാറുകള്‍ ടോപ് സീക്രട് കോഡഡ് ആണ്. ഇന്ത്യ പോലെയൊരു രാജ്യത്തിനു അങ്ങിനെ സീക്രട്ടീവായിട്ട് രാജ്യത്തെ നശിപ്പിക്കാനോ അടിയറവ് വെക്കാനോ ഉള്ള ഒരു നയം എവിടേയും എഴുതിപിടിപ്പിക്കാനാവില്ല.
ഇനി ഇതിനെക്കുറിച്ച് രാഷ്ട്രീയക്കാര്‍ പറയുന്നത് ശ്രദ്ധിക്കേണ്ടത്. അറ്റോമിക്ക് തലവന്‍ പറഞ്ഞത് വായിക്കൂ.
IAEA safeguards draft can't be made public: Kakodkar
ആരെങ്കിലുമൊക്കെ പറയുന്നത് നമ്മള്‍ വിശ്വസിച്ചേ പറ്റൂ. നമ്മളൊരു ജനാധിപത്യമാണ്. ചൈനയല്ല.
പശുവിനെ പറ്റി അഞ്ചു വാക്യം എഴുതുക.
പശു പുല്ലു തിന്നും. പുല്ലു തിന്നാനായി പശുവിനെ തെങ്ങിന്‍മേല്‍ ആണ് കെട്ടുന്നത്. തെങ്ങ് ഒരു കല്പ വൃക്ഷമാണ്...............
പിന്നെയും ശങ്കരന്‍ തെങ്ങിമ്മേല്‍ തന്നെയാണല്ലൊ ഇഞ്ചി. :)
"പക്ഷെ അവരുടെ ചൈനാ വിരോധത്തില്‍ കിട്ടാവുന്നതൊക്കെ മേടിച്ചെടുക്കുക അതു കഴിഞ്ഞ് അമേരിക്കക്കാരെ ചെവിയില്‍ തൂക്കി വെളിയില്‍ കളയുക."
അമേരിക്കയ്ക്ക് അത്ര വലിയ ചൈനാവിരോധം ഉണ്ടോ? അമേരിക്കക്കാര്‍ക്ക് മൊട്ടൂസൂചിമുതല്‍ മ്യൂസിക് പ്ലെയര്‍ വരെ ഉണ്ടാക്കിക്കൊടുക്കുന്നതും അവരുടെ most favoured country list-ല്‍ ഉല്‍പ്പെടുന്നതും ആയ രാജ്യം അല്ലേ ചൈന? ചൈനയെക്കൊണ്ട് ഇന്ത്യയെ ആക്രമിപ്പിക്കാന്‍ അമേരിക്ക നടത്തിയ വിഫലശ്രമം കണ്ണൂസിന്റെ ഒരു ലിങ്കില്‍ ഇഞ്ചിയും വായിച്ചുകാണുമല്ലോ? അമേരിക്ക ചൈനയെ എതിര്‍ക്കാന്‍ ഇന്ത്യയെ കൂട്ടുപിടിക്കുന്നു എന്നതിനേക്കാള്‍ ചൈനയെയും ഇന്ത്യയെയും തമ്മിലടിപ്പിച്ച് സ്വന്തം നില ഭദ്രമാക്കാന്‍ ശ്രമിക്കുന്നു എന്നതല്ലേ സത്യം?
ഇനി നേടേണ്ടതെല്ലാം നേടിയ ശേഷം അമേരിക്കയെ ചെവിയില്‍ തൂക്കി വെളിയില്‍ കളയുന്ന കാര്യം. സദ്ദാമിനെ ഒഴിവാക്കാന്‍ അമേരിക്കയെ കൂട്ടുപിടിച്ച ഇറാക്കികള്‍, സോവിയെറ്റ്സിനെ എതിര്‍ക്കാന്‍ അമേരിക്കയെ കൂട്ടുപിടിച്ച അഫ്ഗാനികള്‍.. ഇവരെല്ലാം അമേരിക്കയെ ചെവിക്കു പിടിച്ചു പുറത്താക്കാന്‍ പെടുന്ന കഷ്ടപ്പാട് നമുക്കറിയാത്തതാണോ? ഇതേ കാര്യം അമേരിക്കയുടെ കാഴ്ചപ്പാടില്‍ കാണാന്‍ ശ്രമിച്ചൂനോക്കൂ. ചൈനാവിരോധം പറഞ്ഞ് ഇന്ത്യയുടെ നയങ്ങളില്‍ നിയന്ത്രണം നേടുക. പിന്നെ ഇന്ത്യയെ ഒരു ഒരു ഇറാക്കോ അഫ്ഗാനോ പൊലെ സ്വന്തം കോളനി ആക്കി മാറ്റൂക. ഇതായിക്കൂടെ അവരുടെ ചിന്ത? സഹായം കൊടുത്ത ശേഷം ചെവിക്കുപിടിച്ച് പുറത്താക്കപ്പെടാന്‍ മാത്രം മണ്ടന്മാരാണ് അമേരിക്കക്കാര്‍ എന്നെനിക്ക് തോന്നുന്നില്ല.
വെളിച്ചപ്പാടേ,
(ഇടയ്ക്ക് കയറി അഭിപ്രായം പറയുന്നതില്‍ ക്ഷമിക്കുക.) അമേരിക്കയും ചൈനയും അവിടത്തെ ഭരണകര്‍ത്താക്കളും പാര്‍ട്ടിക്കാരുമൊക്കെ സ്വന്തം രാജ്യത്തിന്റെ താല്പര്യങ്ങള്‍ മാത്രമാണ് നോക്കുന്നത്. ഇന്ത്യയിലെ മാര്‍ക്സിസ്റ്റുകാര്‍ക്ക് സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രേമത്തിന്റെ ഭാഗമായി ചൈനയെ വഴിവിട്ട് പിന്താങ്ങുന്നുണ്ട്. അത് വെറും രാജ്യദ്രോഹമാണ്. അമേരിക്കയില്‍ ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്ന ഒരാള്‍ക്ക് വലിയ രാഷ്ട്രീയഭാവിയൊന്നുമുണ്ടാവില്ല; ചൈനയിലാണെങ്കില്‍ കഴുത്തില്‍ തലയും കാണില്ല.
അമേരിക്കയെ സൂക്ഷിക്കണം എന്ന അഭിപ്രായത്തോട് യോജിക്കുന്നു. പക്ഷേ അതുകൊണ്ട് ആണവകരാറിനെ അന്ധമായി എതിര്‍ക്കുന്നതില്‍ കാര്യമില്ല. പകരം രാജ്യത്തിന്റെ ദീര്‍ഘനാളത്തെ താല്പര്യങ്ങള്‍ക്ക് ഹാനികരമാകാതെയുള്ള terms and conditions-ല്‍ ഒപ്പുവയ്പിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കുകയാണ് വേണ്ടത്.
ഊര്‍ജ്ജപ്രതിസന്ധി തരണം ചെയ്യാന്‍ ആണവോര്‍ജ്ജ പരിപാടികളുമായി സര്‍ക്കാര്‍ മുമ്പോട്ട് പോയില്ലെങ്കില്‍ രാജ്യത്തെ അറബികള്‍ക്ക് പണയം വയ്ക്കേണ്ട ഗതികേടുണ്ടാകും. അറബികള്‍ ഓയിലിന്റെ വില കൂട്ടുന്നതിനനുസരിച്ച് നമ്മുടെ കയറ്റുമതിയായ തൊഴിലാളികളുടെ ശമ്പളം കൂടുന്ന ഒരു സെറ്റപ്പിന് മാര്‍ക്സിസ്റ്റ്കാര്‍ക്ക് പരിശ്രമിച്ചു കൂടെ? :) കേട്ടറിവ് ശരിയാണെങ്കില്‍ ഗള്‍ഫിലല്ലേ നമ്മുടെ തൊഴിലാളികള്‍ ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്നത്. പാര്‍ട്ടി അവരെയല്ലേ ആദ്യം രക്ഷിക്കേണ്ടത്?
തൊമ്മന്‍സ്,
സര്‍വരാജ്യതൊഴിലാളികളെ സംഘടിപ്പിക്കുന്നകാര്യമെല്ലാം ചിന്തിക്കാന്‍ നല്ല കാര്യം ആണെങ്കിലും അത് റഷ്യയും ചൈനയും അടക്കം ആരും തന്നെ ആത്മാര്‍ഥതയോടെ ചെയ്തില്ല എന്നത് പകല്‍ പോലെ വ്യക്തം. ആ നിലയ്ക്ക് ഇനിയും രാജ്യതാത്പര്യത്തിലേറെ സര്‍വരജ്യതൊഴിലാളിബന്ധം പറഞ്ഞുനടന്നാല്‍ അക്കൂട്ടരെ ഒറ്റപ്പെടുത്തേണ്ടത് ഓരോ പൌരന്റെയും കടമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എങ്കിലും, ആഗോള ബന്ധങ്ങളുടെ പൊള്ളത്തരങ്ങള്‍ ഒരു പരിധിവരെയെങ്കിലും ഇന്നത്തെ കമ്യൂണിസ്റ്റ് പാര്‍ടി മനസ്സിലാക്കിയിട്ടുണ്ടെന്നാണ് എനിക്കുതോന്നുന്നത്.
കമ്യ്യൂണിസ്റ്റുകാര്‍ ചൈനയോടുകാണിക്കുന്ന വിധേയത്വം പോലെ തന്നെ ആപത്കരമല്ലേ ഇന്ന് ചിലര്‍ അമേരിക്കയോടുകാട്ടുന്ന വിധേയത്വം?
ഗല്‍ഫിലെ തൊഴിലാളികള്‍ക്കുവേണ്ടി ക്യൂബാമുകുന്ദനെപ്പോലെ കക്കൂസില്‍ കയറി മുദ്രാവാക്യം വിളിക്കാനേ സഖാക്കള്‍ക്ക് കഴിയൂ. കൂടി വന്നാല്‍ NRIs നു വേണ്ടി എന്തെങ്കിലും കേരളത്തില്‍ ചെയ്യാന്‍ കഴിഞ്ഞേക്കും.
ഊര്‍ജ്ജ പ്രതിസന്ധി നേരിടാന്‍ വേണ്ടവിധം ശ്രമിച്ചാല്‍ ഇന്ത്യക്ക് ഇന്നും കഴിയും എന്നാണ് എനിക്ക് തോന്നുന്നത്. അത് നമുക്ക് പിന്നീട് വിശദമായി ചര്‍ച്ച ചെയ്യാം.
വെളിച്ചപ്പാടേ,
അമേരിക്കന്‍ വിധേയത്വവും ആപല്‍ക്കരമാണ്. പാശ്ചാത്യയൂറോപ്പിലും ഇസ്രയേലിലുമല്ലാതെ വേറെയെങ്കും ജനാധിപത്യത്തെ വളര്‍ത്താന്‍ അവര്‍ ആത്മാര്‍ഥമായി ഇടപെട്ടിട്ടുണ്ടെന്ന് തോന്നുന്നില്ല.
പക്ഷേ, നമുക്ക് അവര്‍ ചെയ്തു തരുന്ന ഒരു സൌകര്യം അമേരിക്കന്‍ വിരോധത്തിന്റെ ലെന്‍സിലൂടെ മാത്രം നോക്കിക്കാണുന്നത് രാഷ്ട്രതന്ത്രജ്ഞതയുടെ ലക്ഷണവുമല്ല. ചൈനയെ പേടിപ്പിക്കാന്‍ അമേരിക്ക വച്ചുനീട്ടുന്ന ഈ വാഗ്ദാനത്തെ ചൂഷണം ചെയ്യാനും വിലയിരുത്താനും സര്‍ക്കാരിനെ പിന്തുണക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ സഹകരിക്കുകയായിരുന്നു വേണ്ടിയിരുന്നത്.
Yes Injee...
We have to believe somebody, but to whome?
Did you notice Anil's yesterdays Press conference?
He clearly stated that the agreement between IAEA has been signed on 7th of July... Even before left withdraw support...
Yes..
Something is there..
Its neither left or UPA says..
Left opposes US.. Let them.. WHo cares?
But I dont know what is happening to India
Democratic means ppl like us too have some rights.Isnt it?
Thats why I have these doubt
india china war samayathu indian communist partyude EMS paranju "INDIA Indiayudethennum CHINA Chinayudethennum parayunna sthalathinuvendi " ithil thanneyille avarude manobhaavam... enthaayaalum eppozhulla aanavakaraar duroohatha niranjathaanennullathu sathyam... enthinaanu gov. dhrithi pidikkunnathu...123 janangale bodhyappeduthaathathenthu...
Post a Comment