2008-07-29

ബംഗാളിലെ കലാവതിമാർ!

രാഹുകാലങ്ങളിലെ കലാവതിമാരെ പറ്റി വായിച്ചപ്പോഴാണ് കലാവതിമാർക്ക് യുറേനിയം കൊടുത്ത് വിശപ്പ് മാറ്റുമോ എന്ന് ചോദിക്കാൻ പോകുന്ന പ്രകാശ് കാ‍രാട്ടിനേയും കൂട്ടാളികളെക്കുറിച്ചും ഓർമ്മ വന്നത്. രാജ്യത്ത് ഭക്ഷണത്തിനു ഇത്രയധികം വിലക്കയറ്റമുള്ളപ്പോൾ ആണവകരാറെന്ന് പറയുന്നത് ബുഷിനു കൊടുത്ത വാക്ക് പാലിക്കാനല്ലേ എന്ന് മുതലക്കണ്ണീരൊഴുക്കി ചോദിക്കുന്ന ആളാണല്ലോ സഖാവ്.

ഇത് ഇങ്ങിനെ മുഷ്ടി ചുരുട്ടി നമ്മുടെ വെള്ളിതലമുടിക്കാരന്റെ സിൽബന്ധികൾ ചോദിച്ചോണ്ടിരുന്നപ്പോൾ ഒരു ആൾക്കൂട്ടം കമ്പും കൊള്ളിയുമായിട്ട് ഇരച്ച് വരുന്നു. കട്ടി വാക്കുകളും കട്ടിക്കണ്ണടയും ചുവന്ന ചട്ടയുള്ള കട്ടിപ്പുത്തകോം എടുത്തോണ്ട് സഖാക്കന്മാർ അന്തം വിട്ട് ഓടി എന്ന് പറഞ്ഞാൽ മതിയല്ലോ. സംഭവം നടന്നത് പശ്ചിമ ബംഗാളിൽ. അതെ അതെ, ചുവപ്പിന്റെ സ്വന്തം നാട്. ആവശ്യത്തിനു സമത്വം, വിദ്യാഭ്യാസം, ഭക്ഷണം എന്നിങ്ങനെ മാവേലി ജനിക്കണ്ട പോലത്തെ ബെസ്റ്റ് രാജ്യമെന്ന് നമ്മളെ കുറേ നാളായി പറ്റിച്ചോണ്ട് ദേശാഭിമാനിക്കാർ അഭിമാനിക്കാറുള്ള നല്ല എ ക്ലാസ്സ് നാട്.

വില്ലൻ അത് തന്നെ, കാലാ‍കാലങ്ങളോളം മനുഷ്യനേയും സർക്കാരിനേയും ഇട്ട് വട്ടം കറക്കുന്ന വിശപ്പ്.

ബംഗാളിൽ ഏറ്റവും ലാഭകരമായ ബിസിനസ്സ് റേഷൻ കടയാണ് (ആളെ പറ്റിക്കലാണ് ആദ്യം, അത് പക്ഷെ പോളിറ്റ് ബ്യൂറോയ്ക്ക് മാത്രം പേറ്റന്റ്).

ആദ്യം ഒരു റേഷൻ കടയ്ക്ക് ലൈസൻസ് അപ്പ്ലൈ ചെയ്യുക, അതോടൊപ്പം കമ്മ്യൂണിസ്റ്റ് പാർട്ടിയിലും ഒരു മെമ്പർഷിപ്പ് അപ്പ്ലൈ ചെയ്യുക. പിന്നെ കാര്യങ്ങൾ എളുപ്പമായി. പൂഴ്ത്തി വെപ്പ്, റേഷൻ സാധനങ്ങൾ മറ്റു സ്ഥലങ്ങളിൽ നല്ല വിലക്ക് വിൽക്കുക, ഇങ്ങിനെ പാർട്ടിയും സർക്കാരും അറിഞ്ഞോണ്ട് തിരിമറി. ആരു ചോദിക്കാൻ? പാ‍ർട്ടി കാർഡുള്ള ഒരുത്തനോടെങ്കിലും ചോദിക്കാൻ ജനങ്ങൾ മുതിരുമോ?

എന്നിട്ടെന്താ, മൂന്നാലഞ്ച് വർഷമായി വിശന്ന് സഹികെട്ട് 2007 നവം‌ബറിൽ ആളുകൾ റേഷൻ കടക്കാർക്കെതിരെ തിരിഞ്ഞു. മൂന്നാലഞ്ച് വർഷമായി വിശന്നിരിക്കണമെങ്കിൽ നല്ല്ല കപ്പാസിറ്റി വേണം. ഇതു വല്ലതും കേരളം ആയിരുന്നിരിക്കണം. ഒരു നേരം വിശന്നിരിന്നാൽ അല്ല, വൈകുന്നേരത്തെ ചായ കിട്ടിയില്ലെങ്കിൽ അഞ്ച് ദിവസം കടയടപ്പിച്ചേനെ. പക്ഷെ ഇത് ബംഗാളല്ലേ, ഒരുമാതിരിപ്പെട്ട വിശപ്പൊക്കെ സഹിക്കാൻ മുപ്പത് വർഷമായി അവർ ശീലിച്ചോണ്ടിരിക്കല്ല്ലേ. എന്നിട്ടെന്താ ബുർദ്വാൻ, ബാങ്കുര, ബിർഭും എന്നീ ഗ്രാമങ്ങളിൽ തുടങ്ങിയ വിശപ്പിന്റെ കലാപം താമസിയാതെ പത്തോ പതിനഞ്ചോ ജില്ലകളിലേക്കും വ്യാപിച്ചു. ബുർദ്വാൻ, മോഡൽ ഭരണം എന്ന് ഉയർത്തിക്കാട്ടപ്പെടുന്ന സ്ഥലമാണെന്ന് ഓർക്കണം.

പോലീസ് ഉടനേ തന്നെ വന്നു കേട്ടോ, റേഷൻ കടക്കാരെ സംരക്ഷിക്കാൻ, മറ്റേ നന്ദിഗ്രാം പോലെ. പാർട്ടിക്കാരെ സംരക്ഷിക്കാൻ അല്ലെങ്കിൽ എന്തിനു ബാംഗാളിലൊരു പോലീ‍സ്? പോലീസ് വെടിവെപ്പിൽ മൂ‍ന്ന് ഗ്രാമവാസികൾ കൊല്ലപ്പെട്ടു, മൂന്നൂറോളം പേർക്ക് പരിക്കും. നോക്കണേ ഈ ഗ്രാമവാസികളുടെ ഒരു അഹങ്കാരം. വിശക്കുമ്പോൾ സർക്കാരിനെതിരെ കലാപക്കൊടി ഉയർത്തുന്നു. അതും ആണവകരാറിനെതിരെ ജനങ്ങൾ സംഘടിക്കണമെന്ന് പ്രസംഗിച്ചുകൊണ്ടിരുന്നപ്പോഴാണ് ഇത് സംഭവിക്കുന്നതെന്ന് ഓർക്കണം.

That morning few CPI(M) leaders were lecturing the villagers on the dangers of the Indo-US nuclear agreement. They were shouted down and asked to provide foodgrains by the villagers. When CPI(M) leaders tried to shoo them away the angry villagers beat CPI-M leaders and burnt their flags. The police opened fire to quell the mob.

ഈ ബുദ്ധിജീവികളല്ലാത്ത ജനങ്ങളുടെയൊക്കെ ഒരു രാ‍ഷ്ട്രീയ ബോധം! ഇടതുപക്ഷമെന്നാൽ സിപി‌‌എം എന്നും, രാഷ്ട്രീയമെന്നാൽ LDF/UDF എന്നും , ഇടതുപക്ഷമെതിർക്കുന്നത് അമേരിക്ക എന്ന രാജ്യത്തെയാ‍ണെന്നും, ഇടതുപക്ഷത്തെ എതിർക്കുന്നത് ഒരു സന്ദേശം സിനിമയാണെന്നും ഒക്കെ തെറ്റായി ധരിച്ചു വശായിരിക്കുന്ന ഈ ജനങ്ങൾ! ശ്ശെ!

ഇതിനെപ്പറ്റി ടെലിഗ്രാഫ് റിപ്പോർട്ട് (നിവൃത്തികേട് കൊണ്ടാവും ഒരു ചെറിയ റിപ്പോർട്ട്) ചെയ്തത് ഒന്ന് വായിക്കണം.

റേഷൻ കടകൾ കത്തിയെരിയുന്നു.

Ration shops are burning all over West Bengal. They are being attacked, looted and put on fire by groups of angry, disgruntled citizens, who seem to have decided that they have had enough. The upsurge has already exacted its toll and a few lives have been lost. Some have died in police firing. Others, comprising fair-price shopowners, who were unable to bear the fines and humiliation inflicted upon them by people's courts, have committed suicide.
...
But however political the riots might look on the surface, it is impossible to deny that without extreme economic hardship the people of rural Bengal, who have shown a traditionally high level of endurance, would not have resorted to such extreme measures.

അതിനു സിപി‌‌എം പറഞ്ഞത് കണ്ടോ:

ഏയ് എന്ത് ഫുഡ് റയറ്റ്? എപ്പോ?

The Communist Party of India (Marxist) on Tuesday said there were no food riots in West Bengal as alleged by the Congress. It said the Congress spokesperson's statement on the issue was "intemperate as it is ill-informed."

അതെ അതെ, ബംഗാളിലെ ഇനിയും വെളിച്ചവും വെള്ളവും എത്താത്ത ഗ്രാമങ്ങളിലെ ജനങ്ങൾ ഭക്ഷണം വയറു നിറച്ച് കിട്ടി ഒന്ന് മുറുക്കാന്ന് കരുതിയിരിക്കുമ്പോഴാണ് ഇങ്ങിനെയുള്ള പൊള്ളയായ പ്രതിപക്ഷ ആരോപണങ്ങൾ. ചെ! ചെ! ഈ പത്രക്കാരെ ബാൻ ചെയ്യാൻ ഈ നാട്ടിൽ ദേശാഭിമാനികളില്ലേ? ഇതിൽ അമേരിക്കയുടെ കൈകളുണ്ടെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

ഇതിനു ശേഷം സുപ്രീം കോർട്ട് നിർദ്ദേശിച്ച പാനലിലുള്ളവർ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം,

The recent food riots in West Bengal were the result of a corrupt and privatized public distribution system running with political patronage of the Left parties, a survey conducted by SC-appointed special commissioners on food security said
The report also blamed political patronage extended to the unionised ration dealers for corruption in the PDS supply chain.

"It is evident to us that they (FPS owners) enjoyed state patronage, especially political patronage at both local level and with the senior political leadership within the state. The All India Ration Dealers Association, which is the apex body of ration shop owners, has as its chief advisor a senior national leader of the ruling political party of West Bengal," the report said.

എന്നാലും ഞാനിതൊക്കെ വിശ്വസിക്കുന്ന പ്രശ്നമില്ല. ഇതൊക്കെ അങ്ങ് കേന്ദ്രത്തിൽ കോൺ‌‌ഗ്രസ്സ് ഭരിക്കുന്നതിന്റെ പ്രശ്നങ്ങളല്ലേ? എന്തിനു ബംഗാളിൽ 10-15% പാവങ്ങൾക്ക് മാത്രമേ ഭക്ഷണം കിട്ടുന്നുള്ളൂയെന്ന റിപ്പോർട്ടും നമുക്ക് വിശ്വസിക്കണ്ട. സ്ഥലം ബംഗാൾ അല്ലേ, അവിടെ പാവങ്ങളുണ്ടെന്ന് തന്നെ വിശ്വസിക്കാൻ പ്രയാസം. മുപ്പതു വർഷമായി ഇടതന്മാർ ഭരിക്കുന്ന നാട്ടിൽ പട്ടിണിയോ? ഏയ്!

Earlier this year, a government inquiry showed how most of the rural poor in five states, West Bengal, Bihar and Jharkhand in the east, Assam in the northeast and the northern state of Uttar Pradesh, were not getting regular rations.

The survey showed how only 10-15 percent of the poorest were getting some supplies in remote villages of West Bengal, a state of 80 million people.

എന്തായാലും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ മിനിമം ഒന്നുമില്ലെങ്കിലും പട്ടിണി മാറ്റിക്കളയും എന്ന് പറഞ്ഞ് ചെന്നാൽ നല്ല ബംഗാൾ അടി കിട്ടും, ഉറപ്പ്. മുൻപ് കോൾഡ് വാറിന്റെ സമയത്ത് കമ്മ്യൂണിസ്റ്റ് റഷ്യയിൽ ഇതുപോലെ ഭക്ഷണത്തിനു വേണ്ടി കലാപങ്ങളുണ്ടായതായി വായിച്ചിട്ടുണ്ട്. അവിടെ കമ്മ്യൂണിസം തീർന്നു. ബംഗാളിലെ ജനങ്ങൾ ശബ്ദിച്ചു തുടങ്ങിയിട്ടുണ്ട്. അവർക്ക് ശബ്ദിക്കാനുള്ള ഭയമെങ്കിലും മാറി വരുന്നുണ്ട്. അത്രയെങ്കിലും നല്ലത്.

71 പ്രതികരണങ്ങള്‍:

സു | Su said...

ഓണം പിറന്നാലും, ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ കഞ്ഞി. കഞ്ഞിയുണ്ടെങ്കിലും സഹിക്കാം.

മാറിമാറി ഭരിച്ച്, പട്ടിണി മാറ്റും, പട്ടിണി മാറ്റും എന്നും പറഞ്ഞ് വോട്ടുപിടിക്കാൻ നേരത്ത് എത്തുമ്പോഴാണ് പൊതുജനകഴുത പറയേണ്ടത്, ആദ്യം പട്ടിണി മാറ്റൂ, പിന്നെ വോട്ടു തരാം എന്ന്.

K.V Manikantan said...

ഇവര്‍ക്കൊന്നും വോട്ടില്ലെ? അപ്പോ അടുത്ത ഇലക്ഷനില്‍ കോണ്‍ഗ്രസ് ബംഗാള്‍ തൂത്തുവാരുമോ? ശാപ്പാട് പോലും ഇല്ലാത്ത ജനങ്ങള്‍ ആ ഗവണ്മെന്റിനെ നിലനിര്‍ത്തുമോ? കോണ്‍ഗ്രസില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലെങ്കില്‍ ത്രിണമൂല്‍ ഇല്ലേ? രണ്ടും പോക്കാണെങ്കില്‍ ഇവര്‍ ബീജേപ്പിയെ കേറ്റില്ലേ? അതോ വോട്ട് ചെയ്യേണ്ടതിന്റെ തലേദിവസം ഇവര്‍ക്കൊക്കെ സദ്യ കൊടുക്കുമോ? തല്‍ക്കാലം ഒരു ദിവസത്തെ സന്തോഷത്തിലായിരിക്കുമോ വീണ്ടും വീണ്ടും 40 കൊല്ലമായി ലവരെ തന്നെ ഭരിക്കാന്‍ വിടുന്നത്?

അതോ ഇനി‍ എല്ലാം കള്ളവോട്ടില്‍ ജയിക്കുന്നതാണോ?

കലാവതിയെപറ്റി രാഹുല്‍ പറഞ്ഞത് മോശമായില്ലേ? ശരിക്കും രാഹുല്‍ ചമ്മിയില്ലേ? അതോ അതു മുഴുവന്‍ വളച്ചൊടിച്ചതാണോ? ദേശാഭിമാനി മാത്രമാണോ കലാവതിയുടെ വീട്ടിലേക്ക് ഓടിചെന്ന് ചെക്ക് ചെയ്ത്? ഇതിനുത്തരം ഇഞ്ചി പറയൂ.

മാരീചന്‍ said...

ഭരണകര്‍ത്താക്കളുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും സ്റ്റേറ്റ് സ്പോണ്‍സര്‍ ചെയ്യുന്ന മറ്റേത് സാമൂഹ്യവിരുദ്ധ പരിപാടികള്‍ക്കുമെതിരെ ജനങ്ങള്‍ സംഘടിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നുവെന്ന വാര്‍ത്ത ഏത് നാട്ടില്‍ നിന്ന് വന്നാലും ആവേശകരമാണ്. മുപ്പതു കൊല്ലമായി ഇടതുപക്ഷം ഭരിക്കുന്നുവെന്നതുകൊണ്ടു മാത്രം ബംഗാള്‍ സ്വര്‍ഗമാകണമെന്നില്ല. തുടര്‍ച്ചയായി പത്തു മുപ്പതു കൊല്ലം കോണ്‍ഗ്രസും ഇന്ത്യ ഭരിച്ചിട്ടുണ്ട്.

ഭരണം സ്ഥിരമായി കൈയാളുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സംഭവിക്കാവുന്ന എല്ലാ ദോഷങ്ങളും ബംഗാളിലെ ഭരണകക്ഷിയ്ക്കും സംഭവിച്ചിട്ടുണ്ട്.

ഒളിച്ചു വെയ്ക്കപ്പെടേണ്ടതല്ല ഈ പ്രശ്നം.

Praveen payyanur said...

രാഹുല്‍ഗാന്ധി ഇന്ത്യയിലെ പാവങ്ങളെ പറ്റി പറയുന്നത് കേള്‍ക്കുബോള്‍ അറ്പ്പുതോന്നുന്നു. ഇത്തരം ജീര്‍്ണ്ണ്തക്ളെ ന്യായീകരിക്കാന്‍ ആളുണ്ടല്ലോ കഷ്ടം!!!
കുരുടന്‍ ആനയെ കണ്ടത് പോലെ ഇടതു പക്ഷത്തെ കണ്ടതാണ് കുഴപ്പം

ArjunKrishna said...

പ്രശ്നം ഇടതോ വലതോ എന്നുള്ളതല്ല. ആരെയും ബുദ്ധിമുട്ടിക്കാതെ കൃഷി ജീവിതമാര്‍ഗ്ഗമാക്കി ആത്മാഭിമാനത്തോടെ സ്വന്തം കുടുംബം പുലര്‍ത്തിയിരുന്ന കലാവതി അതിവര്‍ഷത്താല്‍ കൃഷി നശിച്ചത് കാരണം ഇന്നു പട്ടിണിയിലാണ്. പ്രകാശ് കാരാട്ടോ, രാഹുല്‍ ഗാന്ധിയോ ആരായാലും അവരെ സഹായിക്കുമെങ്കില്‍ അത് നന്മ. അല്ലാതെ പാര്ലമെന്റിലേക്കു ഒരു പ്രഹസനം എന്ന നിലയിലാണ്‌ അവരെ വലിച്ചിഴച്ഛതെങ്കില്‍ അത് നികൃഷ്ടം .

ബംഗാളിലും ഉരുക്ക് തിരശീല മാത്രക കൊണ്ടു വരാനുള്ള ശ്രമത്തിലാണെന്ന് തോന്നുന്നു വിപ്ലവകാരികള്‍ . വിശക്കുന്നവനു വെടിയുണ്ടാ ഭക്ഷണം ...അതിലേക്കു തന്നെ വളരണം ഇന്ത്യ.

എഴുത്തുക്കാരിയോടു ഒരു ചോദ്യം . ആത്മരോഷം നല്ലത് തന്നെ. പക്ഷേ പ്രകടിപ്പിക്കുമ്പോള്‍ അതുകൊണ്ട് എന്തെങ്കിലും പ്രയോജനം ആര്ക്കെങ്കിലും വേണ്ടേ? വേണം എന്നാണ് എന്റെ പക്ഷം. ഭവതി ഇന്ത്യയിലല്ല സ്ഥിര താമസം എന്ന് എഴുത്തിന്റെ രീതിയില്‍ നിന്നും ( ഇതും , മുന്‍പേയുള്ള പോസ്റ്റുകളും വായിച്ച ശേഷമാണി കമന്റ്റ് ) ഊഹിച്ചു കൊണ്ടു ചോദിക്കട്ടെ ...നിങ്ങള്ക്ക് ഒരു തരത്തിലും സ്വാധീനം ചെലുത്തുവാന്‍ സാധിക്കാത്ത ഇത്തരം പ്രശ്നങ്ങളില്‍ ധാര്‍മിക രോഷം പ്രകടിപ്പിച്ചത് കൊണ്ടു എന്തെങ്കിലും പ്രയോജനം ഉണ്ടാകുമോ? ചുരുങ്ങിയ പക്ഷം ആത്മസംതൃപ്തിയെങ്കിലും ? തിരിച്ചടിക്കാന്‍ പറ്റാത്തവനോടുള്ള രോഷം തെങ്ങില്‍ ചവുട്ടി തീര്‍ക്കുന്നത് പോലെയല്ലേ ഉള്ളിത്.

അല്ല അണ്ണാര്‍ക്കണ്ണനും തന്നാലായത് എന്നാണ് ഉത്തരമെങ്കില്‍ പേരും മേല്‍വിലാസവും വെച്ചു ഈ പറഞ്ഞ സംഭവങ്ങള്‍ ( കലാവതിയും , ബംഗാളും ) നടന്ന സ്ഥലങ്ങളില്‍ അധികാരമുള്ള കോടതികളിലേക്ക് ഒരു പൊതു താത്പര്യ ഹര്‍ജി ( കോടതിയില്‍ നേരിട്ടു ഹാജരാകുവാനുള്ള വിമുഖതയോ, അസൌകര്യമോ വ്യക്തമാക്കാന്‍ മറക്കരുത് ) ഒരു പോസ്റ്റ് കാര്‍ഡില്‍ എഴുതി രജിസ്റ്റേര്‍ഡായി അയച്ചാല്‍ ഇതില്‍ കൂടുതല്‍ ആത്മ സംതൃപ്തി കിട്ടില്ലേ ? അതിന് താത്പര്യം ഉണ്ടെങ്കില്‍ ഒട്ടും ബുദ്ധിമുട്ടേണ്ടാ ...കമന്റ്റായി താത്പര്യം ഉണ്ട് എന്ന് എഴുതിയിട്ടാല്‍ മേല്പ്പറഞ്ഞ കോടതികളുടെ മേല്‍വിലാസം ഞാന്‍ തന്നെ അന്വേഷിച്ചു കണ്ടെത്തി കമന്റ്റായി ഇടാം . ഒപ്പം ഒരു പൊതു താത്പര്യ ഹര്‍ജ്ജി ഞാനും അയക്കാം ...ഹര്ര്‍ജി പരിഗണിക്കുകയോ , തള്ളുകയോ ചെയ്യട്ടേ ...പക്ഷേ ആ ഹര്‍ജ്ജിയിലെ എഴുത്തല്ലേ ഈ പോസ്റ്റിലധികം ആത്മസംതൃപ്തി തരുക? അതിന് ശേഷം ആ ഹര്ജ്ജിയുടെ ഒരു പകര്‍പ്പ് കാണിച്ചുകൊണ്ടുള്ള "കണ്ടോടാ എവിടെയായാലും ഇന്ത്യക്കായി എനിക്ക് കഴിയുന്നത്‌ ഞാന്‍ ചെയ്യുന്നുണ്ട് . നീയൊക്കെ ഇങ്ങനെ നടന്നോ ' എന്ന മട്ടിലുള്ള ഒരു പോസ്റ്റായിരുന്നു ഇതെങ്കില്‍ എന്നാശിച്ചു പോയി. അത്യാഗ്രഹമെങ്കില്‍ വിട്ടേക്കുക

അല്ലാ എന്റെ ബ്ലോഗില്‍ ഞാന്‍ എനിക്ക് ഇഷ്ടമുള്ളതെഴുതും താനാരാ ചോദിയ്ക്കാന്‍ എന്നാണുത്തരം എങ്കില്‍ ...ഞാന്‍ ഇന്ത്യയില്‍ ഒരു സാധാരണ പൌരനായി ജീവിക്കുവാന്‍ ഒരുപാടാഗ്രഹമുള്ള ഒരാള്‍ ...അത്ര മാത്രം.

എന്റെ അഭിപ്രായം മാത്രമാണിത്. താങ്കള്‍ എന്ത് ചെയ്യണം ചെയ്യണ്ട എന്നതിനുള്ള മാര്‍ഗ്ഗരേഖയായി ഇതിനെ കാണരുത് എന്നപേക്ഷ .കമന്റിന്റെ ദൈര്‍ഘൃം സദയം ക്ഷമിക്കുക
അര്‍ജ്ജുന്‍

ramachandran said...

പ്രിയ ഇഞ്ചിയേ,

എന്തായാലും ബംഗാളില്‍ കലാവതിമാരുണ്ടോ എന്ന് പ്രശ്നം നടന്ന് ഒരു വര്‍ഷം ആകുന്ന ഈ അവസരത്തില്‍ എങ്കിലും പരിശോധിക്കാന്‍ തോന്നിയ നല്ല മനസ്സിനു എന്നെന്നും നന്മകള്‍ നേരുന്നു. ഇപ്പോഴെങ്കിലും പരിശോധിച്ചില്ലായിരുന്നെങ്കില്‍...

This article or section needs to be wikified to meet Wikipedia's quality standards. എന്നെഴുതിയ വിക്കി ലേഖനവും അതിലെ ലിങ്കുകളും തന്നെ കഥാരചനയ്ക്ക് ഉപയോഗിച്ചതില്‍ എനിക്ക് വളരെ സന്തോഷം തോന്നി. കുഴപ്പമില്ല കേട്ടോ..മറ്റു പോസ്റ്റുകള്‍ പോലെ ഇതും അഡ്ജസ്റ്റ് ചെയ്ത് വായിച്ചു.

വിശ്വസിക്കണമെന്നില്ല. എന്നാലും ഇത് കൂടി വായിക്കാം. സി.പി.എം വെബ് വിലാസത്തില്‍ നിന്നായത് കൊണ്ട് വിശ്വാസ്യത കുറയും..

Another aspect was the issue of drastic reduction of central quota of supplies for West Bengal. Until 2006-07, the quantum of rice allocated by the union government to Bengal for the APL category was 2,28,928 MT per month. From April 2007, however, the amount was cut to just 7,700 MT per month. With district allocations falling to a mere 20 to 30 MT of rice per month, many ration dealers were reluctant even to lift their quotas fearing the worse from the consumers. The union government was approached in May of this year for increase of rice allocation to at least one lakh MT per month — to no avail. For wheat, it has been a similar tale. Here the allocation per month for Bengal was decreased from 1,02,229 MT to 49,040 MT per month. The distribution figure translates per head per week to an absurd 250 grams!

In fact, if we go back into history it is seen that at the time of independence, an agreement was reached with the central government regarding ensuring food supplies to Bengal. This was necessitated because with partition all the jute growing areas went to what is now Bangladesh while the jute mills were predominantly in Bengal. This created a situation where to ensure the running of these mills it was decided to shift a certain extent of paddy and wheat crops to jute. The government of India assured to supply the deficit incurred due to the shift to jute crops. However this has not been adhered to by the central government. Many times in the past the government of West Bengal wrote to the centre reminding it of this commitment but to no avail.

Last but not least there are some black sheep among the ration dealers, just like there are in any other profession. Some of them tried to take advantage of the situation. But that should not lead to branding the entire lot of ration dealers as corrupt and wrong-doers. The state government has already cancelled the licenses of 163 ration dealers for indulging in corruption.

ഇതിനെതിരെ പവാറും ടെലിഗ്രാഫുമൊക്കെ പറഞ്ഞതിന്റെ ലിങ്കൊന്നും തരണമെന്നില്ല...ഞാനതൊക്കെ ഇന്നലയേ വിശ്വസിച്ചു...

എന്നാലും ഈ ബംഗാളീസിന്റെ ഒരു കാര്യം...15 ശതമാനത്തിനു മാത്രം ഭക്ഷണം ലഭിച്ചിട്ടും കഴിഞ്ഞ 30 കൊല്ലമായി അവര്‍ ഇടതിനെത്തന്നെ..അല്ലേല്‍ വേണ്ട..എന്തിനു ബഹളം വെക്കണം..

ബംഗാള്‍ സോമാലിയയാണെന്ന് ഇന്നലെയേ വിശ്വസിച്ചു...:)

ഭരണം സ്ഥിരമായി കൈയാളുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സംഭവിക്കാവുന്ന കുഴപ്പങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രതയോടെ ഇരിക്കേണ്ടവര്‍ തങ്ങളുടെ ഉത്തരവാദിത്ത്വം നിര്‍വഹിക്കട്ടെ എന്ന് ആശിക്കുന്നു.

Anonymous said...

ചട്ടമ്പി രാഷ്ട്രീയത്തിലൂടെ ബംഗാളില്‍ വീണ്ടും, വീണ്ടും അതികാരത്തിലെത്തുന്നത് ഇവിടെയും പ്രാവര്‍ ത്തികമാക്കനുള്ള ശ്രമത്തിലാണ്, സഖാക്കള്‍ . കണ്ടില്ലെ സര്‍ക്കാറിനെതിരെ സമരം ചെയ്യുന്നവരെ കുറുവടിയുമായി നേരിടുന്നത്. തോക്കും ബോംബും അണിയറയില്‍ സെറ്റപ്പാ.
എതിര്‍ ചേരിക്കാരുടെ ക്രിഷി നശിപ്പിച്ച് ദാരിദ്ര്യം വിതച്ച് പാര്‍ട്ടി കൊയ്യുന്നവര്‍.
ഇന്നലെയും കോഴിക്കോട് ക്രിഷികള്‍ നശിപ്പിച്ചു.
ഇപ്പോള്‍ കട്ടന്‍ ചായയും ദിനേശ് ബീഡിയും കൊടുത്ത് ബ്ലോഗിലും കുറുവടിയുമായി കുറെ പേരെ നിറുത്തിയിട്ടുണ്ട്.

Anonymous said...

പൊതുവിതരണ സംബ്രദായം എങ്ങിനെ നടന്നിരുന്നതാണ് ?
ഇപ്പോള്‍ അതിന്റെ അവസ്ഥ എന്താണ്?
റേഷന്‍ കാര്‍ഡില്‍ കിട്ടുന്ന അരിക്കും പഞ്ചസാരയ്ക്കും മാര്‍ക്കറ്റിലേ അതേ വില തന്നെയായതെങ്ങനെ?
ഭക്ഷ്യ ക്ഷാമകാലത്ത് ബിപീല്‍ കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യവിഹിതം തടസ്സപ്പെടുമെന്ന അവസ്ഥയുള്ളപ്പോഴും റിലയന്‍സ് ഫ്രഷില്‍ അരിമെള നടത്താന്‍ അരിയെവിടുന്നു വന്നു ?

നേരിട്ട് കണ്ടിട്ടൂള്ളതും അറിയുന്നതുമാണ്. ബംഗ്ലാദേശിനും ഇന്ത്യയ്ക്കുമിടയില്‍ അതിര്‍ത്തിക്ക് വലിയ പ്രസക്തിയൊന്നുമില്ല.അവിടെ നിന്നും ബംഗാളിലേക്കും,അസമിലേക്കും ഉള്ള അഭയാര്‍ത്ഥി പ്രവാഹം ഒരു യാഥര്‍ഥ്യമാണ്.അങ്ങിനെ കുടിയേറുന്നവര്‍ക്ക് അസമിലും ബംഗാളിലും ഒരു റേഷന്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടാക്കിയെടുക്കാന്‍ വലിയ പാടൊന്നുമില്ല (കോണ്‍ഗ്രസ്സും സിപിയെമ്മും അഭയാര്‍ഥികളെ സഹായിക്കുന്നത്‌ വോട്ടു ബാങ്കിനാണെന്നു അസമില്‍ അസം ഗണപരിഷത്തും,ബംഗാളില്‍ ബി ജെ പിയും പറയും).

ഇങ്ങനെ റേഷന്‍ കടകളെ ആശ്രയിക്കുന്ന ജനവിഭാഗത്തിന്റെ എണ്ണംകൂടുമ്പോള്‍ സംസ്ഥാന സര്‍ക്കാറിനുള്ള അരിവിഹിതം വെട്ടികുറക്കുകയാണോ ചേയ്യേണ്ടത് ?
അങ്ങിനെ വെട്ടികുറക്കേണ്ടി വന്നതാണെങ്കില്‍ അതിനുള്ള കാരണമെന്താണ്?
കാരണക്കാര്‍ ആരൊക്കെയാണ് ?

ഇനി പറയു,
കഴിഞ്ഞ വര്‍ഷത്തെ ടെലിഗ്രാഫില്‍ പറയുന്ന ലഹളയ്ക്ക് ഒരു പാര്‍ട്ടിയെ,ഒരു സംസ്ഥാന സര്‍ക്കാറിനെ മാത്രം കുറ്റപ്പെടുത്താന്‍ കഴിയുമോ ?

ഞാന്‍ കണ്ണൂസെട്ടന്‍ പറഞ്ഞ ‘രണ്ടാം തര’ക്കാരില്‍ പെട്ടയാളാണ്. ബീഡി വലിക്കാറില്ല.എന്നാലും ഗുല്‍സാര്‍ ‘ബീഡി ജലായി ലെ ജിഗര്‍ സെ പിയ, ജിഗര്‍ ബാ ബഡി ആഗ്‌ ഹെ, ജാ പടോസി കെ ജൂലേ സെ ആഗ് ലെഹ്‌ ആ’ എന്നൊക്കെ പാടുമ്പോള്‍, ഹൌ വലിച്ചു നോക്കിയാലോ എന്നു തോന്നീട്ടുണ്ട് :)

Nachiketh said...

എന്നാലും ഞാനിതൊക്കെ വിശ്വസിക്കുന്ന പ്രശ്നമില്ല. ഇതൊക്കെ അങ്ങ് കേന്ദ്രത്തിൽ കോൺ‌‌ഗ്രസ്സ് ഭരിക്കുന്നതിന്റെ പ്രശ്നങ്ങളല്ലേ? സ്ഥലം ബംഗാൾ അല്ലേ, അവിടെ പാവങ്ങളുണ്ടെന്ന് തന്നെ വിശ്വസിക്കാൻ പ്രയാസം. മുപ്പതു വർഷമായി ഇടതന്മാർ ഭരിക്കുന്ന നാട്ടിൽ പട്ടിണിയോ? ഏയ്!
എനിക്കൊന്നും മനസ്സിലാവുന്നില്ല

കണ്ണൂസ്‌ said...

തുളസി,, ഗുല്‍‌സാറും ബീഡി വലിക്കാറില്ല :)

ഞാന്‍ ആയിരുന്നെങ്കില്‍ “ബീഡി ജലൈലേ യേ ബ്ലൊഗ് സേ പിയാ..” എന്നെഴുതിയേനേ. :)

രാജ് said...

ഓഹോ ബംഗാളിനും ഇപ്പോൾ അരിയ്ക്കും മീനിനുമായി കേന്ദ്രത്തോട് ഇരക്കേണ്ട ഗതികേടായോ? അരിഭക്ഷണം മുഖ്യാഹാരമാ‍യ ഒരു സംസ്ഥാനം കേന്ദ്രത്തിന്റെ പരിഗണനയ്ക്കു കാത്തുനിൽക്കേണ്ടി വന്നത് എത്ര കഷ്ടമായിപ്പോയി!

60 കോടിയുടെ അരി കേരളം ബംഗാളിൽ നിന്നും ഇറക്കുമതി ചെയ്യുവാൻ തീരുമാനമെടുത്തത് കഴിഞ്ഞ മെയിലോ മറ്റോ ആയിരുന്നു. സി.പി.എം വെബ് വിലാസത്തിൽ വന്നില്ലായിരിക്കും അതോണ്ട് അറിയാതെ പോയത് ക്ഷമിച്ചു. 2007 -ൽ ബംഗാളിൽ നല്ല കൊയ്തായിരുന്നെന്നാണ് കേൾവി, അരിയും തലയും ;-)

Anonymous said...

ഇന്ന് കേരളത്തിലെ എ.പി.എല്‍ കാര്‍ക്ക് ഡിസംബര്‍ വരെ റേഷന്‍ അരി കൊടുക്കണ്ട എന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നിട്ടുണ്ട്. അരിവിഹിതം വീണ്ടും കുറക്കാന്‍ പോകുന്നു എന്നതിന്റെ വ്യക്തമായ സൂചന.

എ.പി.എല്‍ കാര്‍ക്ക് കിട്ടിയില്ലെങ്കില്‍ വേണ്ട. കൂടുതല്‍ അര്‍ഹിക്കുന്നവര്‍ക്ക് കിട്ടിയാല്‍ മതിയായിരുന്നു.

ഈ അനില്‍ അംബാബി ബി.പി.എല്ലോ, എ.പി.എല്ലോ?

Anonymous said...

ന്യായവില ഷോപ്പുകളില്‍ കുറഞ്ഞ വിലക്ക് അരിയും മണ്ണെണ്ണയും കൊടുക്കുന്നന്തിനുള്ള സബ്‌സിഡി കേന്ദ്രത്തിന്റേതല്ലേ രാജേ? സംസ്ഥാനങ്ങള്‍ക്ക് ഭക്ഷ്യസംഭരണത്തിനും വിതരണത്തിനും വലിയ സാമ്പത്തിക പരിമിതികളുണ്ട്. ന്യായവില ഷാപ്പുകളില്‍ തെരഞ്ഞെടുത്ത ബി.പി.എല്ലുകാര്‍ക്ക് ഭക്ഷ്യ കൂപ്പണ്‍ വിതരണം ചെയ്തു കൊണ്ട് ആന്ധ്രപ്രദേശ് മാ‍ത്രമാണെന്ന് തോന്നുന്നു ഇങ്ങനെയൊരു പരീക്ഷണം നടത്തിയത്.

മൊത്തം റവ്ന്യൂവിന്റെ 5% ഭക്ഷ്യ സബ്‌സിഡി ആണെന്നും എഫ്.സി.ഐ പ്രൈവറ്റൈസ് ചെയ്യണം എന്നും ചിദംബരം ചെട്ടിയാര്‍ കേറിയയുടന്‍ വെച്ച ബഹളം കുറേ വിവരദോഷികള്‍ എതിര്‍ത്തതു കാരണം മുടങ്ങിപ്പോവുകയാണുണ്ടായത്.

Inji Pennu said...

സങ്കുചിതാ,
ഇവര്‍ക്കൊന്നും വോട്ടില്ലേ എന്നൊക്കെ ചോദിക്കുന്നത് ബംഗാളിലെ രാഷ്ട്രീയം അറിയാതെയാണോ? പ്രതിപക്ഷത്തെ എങ്ങിനെ ഒതുക്കാമെന്ന് ബംഗാളിനെ കണ്ട് പഠിക്കണം. ഒരു അഞ്ചു കൊല്ലം കൂടി കേരളം സിപി‌എം ഭരിക്കട്ടേ, അപ്പൊ കാണാം പ്രതിപക്ഷം എങ്ങിനെ ആവിയാവുന്നു എന്നു. ഒന്നും വേണ്ട കേരളത്തിലെ ക്യാമ്പസുകള്‍ കണ്ടാല്‍ പോരേ?

നാല്‍പ്പത് വര്‍ഷം മുന്‍പ് 67ഇല്‍ ബംഗാളില്‍ നിന്ന് കോണ്‍‌ഗ്രസ്സ് നിലം‌പതിക്കാന്‍ കാരണം ഇതുപോലെ ഭക്ഷണത്തിനു വേണ്ടി പൊട്ടിപ്പുറപ്പെട്ട ലഹളയാണെന്ന് സങ്കുചിതന്‍ ഇത്ര വേഗം മറന്നുവോ? ഇപ്പോഴത്തെ ലഹള പുറപ്പട്ടെത് പാര്‍ട്ടി സ്റ്റ്രോങ്ങ് ഹോള്‍‌ഡുള്ള സ്ഥലങ്ങളിലാണെന്ന് ഓര്‍ക്കണം. ചരിത്രം ആവര്‍ത്തിക്കുന്നു എന്നൊക്കെ പറഞ്ഞത് അന്തോണിയെളേപ്പന്‍ അല്ലല്ലോ നമ്മുടെ മാര്‍ക്സേട്ടന്‍ തന്നെയല്ലേ?

എന്തായാലും നന്ദിഗ്രാമില്‍ ആളുകള്‍ ഇവരെ തോല്‍പ്പിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പു പാര്‍ട്ടിയെ ഒന്ന് കാര്യമായി ഞെട്ടിച്ചിട്ടുണ്ട്. പക്ഷെ എന്നാ‍ലും തലസ്ഥാനത്ത് ഭരണം മാറിയില്ലെങ്കില്‍ എന്തു ഗുണം? ബംഗാളില്‍ എന്തു കോണ്‍‌ഗ്രസ്സ്? നേതാക്കന്മാരില്ലാതെ സാധാരണാക്കാരായ ജനങ്ങള്‍ സംഘടിച്ച് മിനിഞ്ഞാന്ന് എങ്ങാണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് വിഘടിച്ച് വേറെ പാര്‍ട്ടി രൂപീകരിച്ചില്ലേ? (ശ്ശെ, പേരു മറന്നോയി) അതുപോലെ വല്ലോം ചെയ്താലെ രക്ഷയുള്ളൂ.

പിന്നെ എന്നെ ആക്കിയതാണെങ്കില്‍ ഭരണത്തില്‍ പിന്നേയും പിന്നേയും വരുന്നതാണ് ഒരു പാര്‍ട്ടിയുടെ ഗുണമെങ്കില്‍ ഇത് കോണ്‍‌ഗ്രസ്സിനേയും ബിജെപിയേയും ഒക്കെ പറയാമേ.

ഡിഫൈന്‍ ‘കള്ള വോട്ട്’ എന്ന് പറയേണ്ടി വരും സങ്കുചിതനോട് :). ആളുകളുടെ പേരില്‍ വോട്ട് ചെയ്യുന്നതു മാത്രമല്ല കള്ളവോട്ട്.

കലാവതിയെപറ്റി രാഹുല്‍ പറഞ്ഞത് ഒരു രാഷ്ട്രീയ ഗിമ്മിക്കാണെന്ന് എനിക്കൊരു സെക്കന്റ് ആലോചിക്കണ്ട സങ്കുചിതാ, അതുകൊണ്ട് മാരീചന്റെ ലേഖനം നല്ലായി ഇഷ്ടപ്പെടേം ചെയ്തു അത് ഷേര്‍ ചെയ്യേം ചെയ്തു. അതിനു മുന്‍പ് വയലാര്‍ രവിയെക്കുറിച്ച് എഴുതിയതും ഇഷ്ടപ്പെട്ടു.

അതെന്താണേന്ന് അറിയുമോ? ഞാന്‍ കോണ്‍‌ഗ്രസ്സ് പാം‌ഫലെറ്റോ പാര്‍ട്ടി വെബ് സൈറ്റില്‍ നിന്നോ കിട്ടുന്നത് അപ്പിടി മിഴുങ്ങാറില്ല. എല്ലാത്തിനും പരിഹാരം രാഹുല് ഗാന്ധിയാണെന്നും കരുതാറില്ല. പാര്‍ട്ടികള്‍ അടിച്ച് വിടുന്ന കോണ്‍‌സ്പിരസി തിയറികള്‍ തിന്ന് വിശപ്പടക്കാറില്ല. രാഹുല്‍ ഗാന്ധിയും കോണ്‍‌ഗ്രസ്സും കാണിക്കുന്നതൊക്കെ ആരു എഴുതിയാലും അത് നല്ലതാണെന്നേ കരുതാറുള്ളൂ
അല്ലാണ്ട് ദേ ഇവിടെ കുറച്ച് സഖാക്കന്മാരു ഓടി വന്ന് ബംഗാളില്‍ പട്ടിണി കിടക്കുന്ന ജനങ്ങളില്ല, അവിടെയാരും വിശപ്പിനു വേണ്ടി പോലീസ് വെടിവെപ്പില്‍ മരിച്ചിട്ടില്ല, ഉണ്ടെങ്കില്‍ തന്നെ അത് കേന്ദ്രത്തിന്റെ കുഴപ്പം എന്ന പോലെ രാഷ്ട്രീയ ഗിമ്മിക്ക് നടത്താനൊട്ട് ശ്രമിക്കാറില്ല.

രാഷ്ട്രീയാന്ധത എനിക്ക് ബാധിച്ചിട്ടില്ല. അതിനു ഞാന്‍ സഖാവല്ല! ഇന്ത്യയിലെ ഭൂരിപക്ഷത്തിനും അത് ബാധിച്ചിട്ടില്ല. അവരിലൊരാളാണ് ഞാന്‍. ഏത് പൊന്നു തമ്പുരാനായാലും ശരി, ഭരണമനുസരിച്ചേ എന്റെ വോട്ടുള്ളൂ. അതാണ് ജനാധിപത്യം എന്ന് ഞാന് വിശ്വസിക്കുന്നു. അല്ലാതെ എപ്പോഴും അരിവാളില് കണ്ണുമടച്ച് കുത്തുന്നത് പള്ളി കാണുമ്പോ അറിയാതെ കുരിശ് വരക്കുന്നതുപോലെയാണ്!

(ചായക്കട പ്രസംഗം കഴിഞ്ഞു, ഇനി ആ തുളസിക്കിട്ടൊന്ന് കൊടുക്കട്ടേ):)

ഡാലി said...

തുളസിക്കുള്ളത് കൊടുത്ത് കഴിഞ്ഞീട്ട് വേണം എനിക്കുള്ള പരിപ്പുവട വാങ്ങാന്‍ വരാന്‍ :)

Suraj said...

"അല്ലാണ്ട് ദേ ഇവിടെ കുറച്ച് സഖാക്കന്മാരു ഓടി വന്ന് ബംഗാളില്‍ പട്ടിണി കിടക്കുന്ന ജനങ്ങളില്ല, അവിടെയാരും വിശപ്പിനു വേണ്ടി പോലീസ് വെടിവെപ്പില്‍ മരിച്ചിട്ടില്ല, ഉണ്ടെങ്കില്‍ തന്നെ അത് കേന്ദ്രത്തിന്റെ കുഴപ്പം എന്ന പോലെ രാഷ്ട്രീയ ഗിമ്മിക്ക് നടത്താനൊട്ട് ശ്രമിക്കാറില്ല."


ഇഞ്ചിയേ എവിടെ എവിടെ ??
അങ്ങൊരു സഖാവിന്റേം കമന്റ് ഇവട കാണണില്ലല്ല ന്റെ പഴനിയാണ്ടവാ ?

കണ്ണൂസ്‌ said...

ഒന്നോ രണ്ടോ പേരുടെ പോസ്റ്റുകള്‍ കണ്ട് സി.പി.എം വെബ്സൈറ്റില്‍ വരുന്നതൊക്കെ ഇവിടത്തെ ഇടതുപക്ഷാനുഭവികള്‍ കണ്ണുമടച്ച് വിശ്വസിക്കുന്നുവെന്നും അതിനു വേന്റി വാദിക്കുന്നുവെന്നും കരുതുന്നത് ഇഞ്ചി ഉള്‍പ്പെട്ട ഒരു ന്യൂനപക്ഷം മാത്രമാണെന്ന് ഇഞ്ചിയും തിരിച്ചറിഞ്ഞാല്‍ നല്ലത്.

രണ്ട് അന്ധ മാര്‍ക്സിസ്റ്റുകളുടെ പോസ്റ്റുകളാണ് എടുത്തു കാട്ടാനുള്ളതെങ്കില്‍ അഞ്ച് അന്ധ ആന്റി-കമ്മ്യൂണിസ്റ്റുകളുടെ പോസ്റ്റുകള്‍ എനിക്കും കാട്ടാനുണ്ട്. അന്ധവിശ്വാസികളെ കൊണ്ട് ആര്‍ക്കും ഗുണമില്ല

K.V Manikantan said...
This comment has been removed by the author.
K.V Manikantan said...

നാല്‍പ്പത് വര്‍ഷം മുന്‍പ് 67ഇല്‍ ബംഗാളില്‍ നിന്ന് കോണ്‍‌ഗ്രസ്സ് നിലം‌പതിക്കാന്‍ കാരണം ഇതുപോലെ ഭക്ഷണത്തിനു വേണ്ടി പൊട്ടിപ്പുറപ്പെട്ട ലഹളയാണെന്ന് സങ്കുചിതന്‍ ഇത്ര വേഗം മറന്നുവോ?

:)സോറി ഇഞ്ചി എന്റെ അച്ഛനും അമ്മയും അന്ന് കല്യാണം കഴിച്ചിരുന്നില്ല. അതിനാല്‍ ഞാന്‍ അന്ന് ജനിച്ചിരുന്നില്ല :(
------------------------
ഇഞ്ചിയുടെ കമ്യൂണിസ്റ്റ് വിരുദ്ധമനോഭാവം എന്നെ ഓര്‍മ്മിപ്പിക്കുന്നത്, അമ്പലത്തിലെ ഉത്സവത്തിനു് സംഭാരം രണ്ടു ചരക്ക് നിറയെ (തെറ്റിദ്ധരിക്കരുത് വലിഅയ് പാത്രം) ഉണ്ടാക്കി വേലിക്കല്‍ വച്ച് ആ‍വശ്യക്കാര്‍ക്ക് ഫ്രീയായി വിതരണം ചെയ്തിരുന്ന ഒരു കുടുംബത്തെ ഇവന്മാര്‍ക്കെന്താ എല്ലവര്‍ക്കും ഊണുകൊടുത്താല്‍ എന്ന് വിമര്‍ശിക്കുന്നവന്മാരെയാണ്.

-------------------------------
ബീഹാര്‍, ഓറീസ്സ എന്നിവിടങ്ങളിലെ സാധാരണക്കാര്‍ വരള്‍ച്ചയിലും മരിക്കുന്നു വെള്ളപ്പൊക്കത്തിലും മരിക്കുന്നു.ഇപ്പോഴും ബീഹാര്‍, യൂപ്പീ, ഒറീസ്സ ഇവിടങ്ങളില്‍ ഗ്രാമത്തിന്റെ വോട്ട് മുഴുവന്‍ ജമീന്ദാര്‍ പറയുന്നതുപോലെ. ബംഗാളില്‍ ഇതു നടക്കുമോ ഇഞ്ചീ? ഏറ്റവും കുറവ്, മനുഷ്യന്‍ എന്നാല്‍ മനുഷ്യന്‍ ആണ് എന്ന് കേരളത്തിലും ബംഗാളിലും ത്രിപുരയിലുമല്ലാതെ വേറെ എവിടേയെങ്കിലുമുണ്ടോ?
---------------------------------
സഖാവ് എം. മുകുന്ദന്‍ എഴുതി ഡല്‍ഹിയില്‍ ഒരു ദളിത് സ്ത്രീയെ തല്ലുന്നത് കണ്ടുനിന്നു എന്ന്. ബംഗാളില്‍ നടക്കുമോ?
40 കൊല്ലം ഭരിച്ച കക്ഷിയെപ്പറ്റി സ്വാഭാവികമായി എന്തെല്ലാം തെറ്റുകള്‍ ചൂണ്ടികാട്ടാം. പക്ഷേ 40 കൊല്ലമായി എന്നോര്‍ക്കണം. ബഹുജനം മൊത്തം പൊട്ടന്മാര്‍ ആവില്ലല്ലോ?

Inji Pennu said...

തുളസി
ഇതില്‍ എഴുതിയിരിക്കുന്നതില്‍ ഏതൊക്കെ കാര്യങ്ങളില്‍ കേന്ദ്രം ഇടപെട്ടു എന്ന് പറയാമോ?

1. റേഷന്‍ കടകള്‍ അലോക്കേഷനില്‍ കടുത്ത കറപ്ഷന്‍. അത് ചെയ്യുന്നത് സിപി‌എം‌ലെ പാര്‍ട്ടി മെമ്പര്‍മാര്‍ അറിഞ്ഞുകൊണ്ടും പാര്‍ട്ടി മെമ്പേര്‍സിനും.

2. മൂവായിരം മുതല്‍ ഏഴായിരം വരെ മാത്രമേ ഒരു റേഷന്‍ കടയില്‍ കാര്‍ഡുകള്‍ അലോക്കേറ്റ് ചെയ്യാന്‍ സാധിക്കുള്ളൂവെങ്കിലും പാര്‍ട്ടിക്കാരുടെ കടകളില്‍ മുപ്പതിനായിരം വരെ.

3. റേഷന്‍ കടകളില്‍ അരിയുണ്ടായിട്ട് പൂഴ്ത്തി വെച്ച് ഓപ്പണ്‍ മാര്‍ക്കെറ്റില്‍ വില്‍ക്കുന്നു.

4. ബംഗാളിലെ റേഷന്‍ ഫെഡറേഷന്‍ യൂണിയന്റെ പ്രധാന ഉപദേശഷ്ഠാവ് യെച്ചൂരിയാണ്

5. അരിയും ഗോതമ്പും ഇല്ലയെന്ന് പറഞ്ഞിട്ട് കണ്‍‌മുന്‍പില്‍ ലോറികളില്‍ അര്‍ദ്ധരാത്രി അവ മില്ലുകളിലേക്ക് കൊണ്ട് പോവുന്നുണ്ടെന്ന് അവിടത്തെ ഗ്രാമവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.

For years, they have been cheating us," said a weeping Arjina Bibi in Burdwan, as she stood next to her three hungry children. "They were saying there were no stocks available, while we have seen lorries carry away wheat to flour mills at midnight."


-- ഇതില്‍ എവിടെയാണ് കേന്ദ്രത്തിന്റെ ഇടപെടല്‍?
വിശപ്പിന്റെ നിറം എല്ലായിടത്തും ഒന്നു തന്നെയല്ലേ തുളസി! ഇതിനു സമാധാനം ഉണ്ടാക്കിയിട്ട് നമുക്ക് കേന്ദ്രത്തിലേക്ക് പോകാം, ഞാനും വരാം.


ഓഫ്:
കണ്ണൂസേ
ചിരിപ്പിക്കല്ലേ പ്ലീസ്. കണ്ണൂസിന്റെ എപ്പോഴുമുള്ള കൊടും പ്രസ്ഥാവനകള്‍ ഈ പരിസരത്തൊക്കേ എപ്പോഴും കാണുന്നുള്ളൂ, മറ്റുള്ള അന്ധത സ്ഥലങ്ങളില്‍ കാണുന്നില്ല. അതോണ്ട് പ്ലീസ് ചിരിപ്പിക്കല്ലേ.

സങ്കുചിതാ,
അതിപ്പൊ ഭൂമി ഉരുണ്ടതാണെന്ന് കണ്ട് പിടിച്ച സമയത്ത് എന്റെ അപ്പനും അമ്മയും ജനിച്ചിരുന്നില്ല, അതുകൊണ്ട് അത് ഞാന്‍ അറിയാന്‍ പാടില്ലാന്നില്ലല്ലോ ;). സിപി‌എം-നെ വിമര്‍ശിക്കുമ്പോള്‍ ബിഹാറില്‍ അത് നടക്കുമോ ഉഗാണ്ടയില്‍ നടക്കുമോ എന്ന് ചോദിക്കല്ലേ,
ഇനി ഒരു സമാധാനത്തിനു ദേ ഇതിനു തൊട്ടു മുന്നിലത്തെ പോസ്റ്റില് രാജീവ് ഗാന്ധിയെ വിമര്ശിച്ചിട്ടുണ്ട്, മതിയാ? ഒന്ന് പോ സങ്കുചിതാ!

കണ്ണൂസ്‌ said...

നാല്‍പ്പതു കൊല്ലം തെരഞ്ഞെടുപ്പ് റിഗ് ചെയ്ത പാര്‍ട്ടിക്ക്, ആ നന്ദിഗ്രാം എന്ന ഗ്രാമത്തിലെ പഞ്ചായത്ത് തെരെഞ്ഞെടുപ്പ് കൂടി റിഗ് ചെയ്തിരുന്നെങ്കില്‍ എന്തൊക്കെ പേരുദോഷം ഒഴിവാക്കാമായിരുന്നു!

കണ്ണൂസ്‌ said...

ഇഞ്ചി, എനിക്ക് എതിര്‍പ്പുണ്ട് - പക്ഷേ എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ മറ്റുള്ളവര്‍ മുതലെടുക്കും എന്നു തോന്നുന്ന സ്ഥലത്ത് ഞാന്‍ പ്രതികരിക്കില്ല. അനുകൂലമായും പ്രതികൂലമായും. അതാണ് എന്റെ നിലപാട്. അതില്‍ എന്റെ രാഷ്ട്രീയം വ്യക്തവുമാണ്. അതു കണ്ട് ആരെങ്കിലും ചിരിച്ചാല്‍ ഞാന്‍ അവരേ നോക്കിയും ചിരിക്കും.

സമാനമായ രാഷ്ട്രീയമുള്ള ആരുടേയും ബ്ലോഗില്‍ ഞാന്‍ “കൊടും” കമന്റുകള്‍ ഇടാറുമില്ല. ഉദാഹരണങ്ങള്‍ എത്ര വേണം?

Inji Pennu said...

ഓഫ്:
കണ്ണൂസിന്റെ വിശ്വാസം കണ്ണൂസിനെ രക്ഷിക്കട്ടെ. എന്തോ എനിക്കങ്ങിനെയൊന്നും തോന്നുന്നില്ല. സോറി.

അതെ അതെ, ആ നാപ്പത് വര്‍ഷത്തിനെയങ്ങാണ്ടല്ലേ ടി.എന്‍.ശേഷന്‍ സയന്റിഫിക്ക് റിഗ്ഗിങ്ങ് എന്ന ഓമനപ്പേരിട്ട് വിളിച്ചത്? ഓര്‍മ്മ ശരിയാണോയെന്ന് അറിഞ്ഞൂട.

കണ്ണൂസ്‌ said...



1. റേഷന്‍ കടകള്‍ അലോക്കേഷനില്‍ കടുത്ത കറപ്ഷന്‍. അത് ചെയ്യുന്നത് സിപി‌എം‌ലെ പാര്‍ട്ടി മെമ്പര്‍മാര്‍ അറിഞ്ഞുകൊണ്ടും പാര്‍ട്ടി മെമ്പേര്‍സിനും.

2. മൂവായിരം മുതല്‍ ഏഴായിരം വരെ മാത്രമേ ഒരു റേഷന്‍ കടയില്‍ കാര്‍ഡുകള്‍ അലോക്കേറ്റ് ചെയ്യാന്‍ സാധിക്കുള്ളൂവെങ്കിലും പാര്‍ട്ടിക്കാരുടെ കടകളില്‍ മുപ്പതിനായിരം വരെ.

3. റേഷന്‍ കടകളില്‍ അരിയുണ്ടായിട്ട് പൂഴ്ത്തി വെച്ച് ഓപ്പണ്‍ മാര്‍ക്കെറ്റില്‍ വില്‍ക്കുന്നു.

4. ബംഗാളിലെ റേഷന്‍ ഫെഡറേഷന്‍ യൂണിയന്റെ പ്രധാന ഉപദേശഷ്ഠാവ് യെച്ചൂരിയാണ്

5. അരിയും ഗോതമ്പും ഇല്ലയെന്ന് പറഞ്ഞിട്ട് കണ്‍‌മുന്‍പില്‍ ലോറികളില്‍ അര്‍ദ്ധരാത്രി അവ മില്ലുകളിലേക്ക് കൊണ്ട് പോവുന്നുണ്ടെന്ന് അവിടത്തെ ഗ്രാമവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.



ഇഞ്ചി പറയുന്ന “കഥ” ഇവിടെയുണ്ട്. താത്‌പര്യമുള്ളവര്‍ക്ക് വായിച്ചു നോക്കാം.

the man leading the agitation is also the most prominent face of the scandal: his ration shop was sealed in July and he canâ™t stop flaunting his CPM credentials.


അഴിമതിക്കാരായ കുറേ പാര്‍ട്ടിക്കാരുണ്ടെന്നത് പരമാര്‍ത്ഥം. അതെല്ലാ പാര്‍ട്ടികളിലും ഉണ്ട്. ഏറ്റവും കുറച്ച് ആരുടെ കൂടെ, ഏറ്റവും റീസണബിള്‍ ആയ നിലപാട് ആരുടെ എന്നൊക്കെ കൂടി നോക്കാം, കാടടച്ചുള്ള വെടികളില്‍.

Suraj said...

എന്നിട്ട് ടി.എന്‍ ശേഷന്‍ പോയി ചേര്‍ന്നത് രാഹുലന്റെ കലാവതീജയ് പാര്‍ട്ടിയില്.

Inji Pennu said...

‘കഥയല്ല’ കണ്ണൂസ്, വെറുതേ ആളുകളെ തെറ്റിദ്ധരിപ്പിക്കാന് നമുക്ക് ശ്രമിക്കാതെയിരിക്കാം, പ്ലീസ്. ഇത്ര ധൃതി പാടില്ല. ലിങ്കുകള്‍ വായിക്കാനുള്ളതാണ്.

Indian Express

പിന്നെ ഇവിടെയും

Reuters
(ഇത് ബ്ലോഗിലും ലിങ്ക് ഉണ്ട്)

പിന്നെ ഇവിടെ സുപ്രീം കോര്‍ട്ട് പാനലിന്റെ.

Times of India
(ഇത് ബ്ലോഗിലും ലിങ്ക് ഉണ്ട്)

(ഒ, ഇതൊക്കെ ഇനി കുത്തക മൂരാച്ചി പത്രങ്ങളെന്ന് ഞാന്‍ ബ്ലോഗിലെവിടെയോ വായിച്ചു. സോറി ഇവരേ ഉള്ളൂ കയ്യില്‍)

എല്ലാ പാര്‍ട്ടിയും പരിശുദ്ധമാണെന്നല്ല ഇവിടെ പോസ്റ്റ്.
പക്ഷെ സിപി‌എം-നെ വിമര്‍ശിച്ചാല്‍ ഉടനേ എല്ലാ പാര്‍ട്ടിയും പരിശുദ്ധമല്ല, സി‌പി‌എം-നു ചില വിട്ടു വീഴ്ചകള്ക്ക് തയ്യാറാവേണ്ടിയിരിക്കുന്നു,
ഇതൊക്കെ ഇങ്ങിനെ വായിക്കുമ്പോ കേക്കാന്‍ നല്ല രസം. :)

ഇക്കണക്കിനു എന്തു പാവം കോണ്‍‌ഗ്രസ്സ്. ഒരു പശ്ചിമ ബംഗാള്‍ ഭരിക്കാന്‍ നോക്കിയിട്ട് ഇത്ര പാടാണ് ഒരു കേഡര്‍ പാര്ട്ടിയെങ്കില്‍ ഇന്ത്യ പോലെ ചിഹ്നഭിന്നമായി കിടക്കുന്ന ഒരു രാജ്യം ഇത്ര
‘നന്നായി’ ഭരിച്ചതിനു അവരെ എന്തു മാത്രം അഭിനന്ദിക്കണം? പാവങ്ങള്‍!

K.V Manikantan said...

ഇപ്പോഴും ബീഹാര്‍, യൂപ്പീ, ഒറീസ്സ ഇവിടങ്ങളില്‍ ഗ്രാമത്തിന്റെ വോട്ട് മുഴുവന്‍ ജമീന്ദാര്‍ പറയുന്നതുപോലെ. ബംഗാളില്‍ ഇതു നടക്കുമോ ഇഞ്ചീ?

K.V Manikantan said...

ഡീക്കന്‍ സ്റ്റയിലും നടത്താം സര്‍വ്വേ.

കേരളത്തിലെ മന്ത്രിമാരെല്ലാം:

1. മന്ദബുദ്ധികള്‍
2. അല്പബുദ്ധികള്‍
3. മണ്ടന്മാര്‍

റിസല്‍ട്ട്:
ആകെ 6 പേര്‍ വൊട്ട് ചെയ്താലും:

1. മന്ദബുദ്ധികള്‍ - 20%
2. അല്പബുദ്ധികള്‍ - 50%
3. മണ്ടന്മാര്‍ -30%

ചിരിക്കാന്‍ മേല.

റേഷന്‍ കിട്ടുന്നവര്‍ -15%

മറ്റു പുരോഗമനസംസ്ഥാനങ്ങളില്‍

റേഷനോ അതെന്താ‍ -95%

കളിയാക്കിയതല്ല ഇഞ്ചീ... കാര്യം പറഞ്ഞതാ....

കണ്ണൂസ്‌ said...

ആ, ഞാനും ലിങ്ക് ചെയ്തത് ഇന്ത്യന്‍ എക്സ്‌പ്രസ് ന്യൂസ് തന്നെയാണ്. വേറൊരു സൈറ്റില്‍ ആയിപ്പോയി എന്നു മാത്രം.

റൊയിറ്റര്‍ ലിങ്കും കാണിക്കുന്നത് പൊതുവിതരണ സമ്പ്രദായത്തിലുള്ള അഴിമതികളെ തന്നെ. ഇവിടെ കൂട്ടത്തില്‍ മെച്ചപ്പെട്ട റിസല്‍റ്റ് കാണിക്കുന്ന ബംഗാള്‍ സര്‍ക്കാരിനെ തെരെഞ്ഞു പിടിച്ചു വിമര്‍ശിക്കുന്നതിലുള്ള ഔചിത്യം എന്താണെന്നതാണ് സംശയം.

കുറഞ്ഞ പക്ഷം ഞാന്‍ എങ്കിലും കോണ്‍ഗ്രസ്സിന്റെ ഇന്ത്യാ ഭരണത്തെ അടച്ചു കുറ്റം പറയില്ല.. നെഹ്‌റുവിന്റെ പോളിസികള്‍ എങ്ങനെ ഇന്ത്യയുടെ വികസനത്തെ സഹായിച്ചു എന്ന് എഴുതിയപ്പോള്‍ നെഹ്‌റു ‘ക്ലോസറ്റ് കൊമ്മി‘ ആണെന്ന് ഇഞ്ചിയേപ്പോലുള്ളവര്‍ പറഞ്ഞത് ഞാന്‍ മലയാള വേദി ഓണ്‍ലൈന്‍ ആയിട്ട് കാണിച്ചു തരാം.

Suraj said...

“നെഹ്‌റുവിന്റെ പോളിസികള്‍ എങ്ങനെ ഇന്ത്യയുടെ വികസനത്തെ സഹായിച്ചു എന്ന് എഴുതിയപ്പോള്‍ നെഹ്‌റു ‘ക്ലോസറ്റ് കൊമ്മി‘ ആണെന്ന് ഇഞ്ചിയേപ്പോലുള്ളവര്‍ പറഞ്ഞത് ഞാന്‍ മലയാള വേദി ഓണ്‍ലൈന്‍ ആയിട്ട് കാണിച്ചു തരാം.”

അപ്പോ അതുതന്നെ കാര്യം.
‘ക്ലോസറ്റ്’ ആയിപ്പോലും കൊമ്മി ആകരുത്. നമ നമോ നമഹ:

Inji Pennu said...

കണ്ണൂസ് ചിലനേരത്ത് പറയുന്നതൊക്കെ എനിക്ക് തലയും വാലും പുരിയാറില്ല, അവിടെ വീകെന്റാ? ;)

ഇഞ്ചിയെപ്പോലെയുള്ളവരെന്നു വെച്ചാ എന്താ? എന്റെ പോലെ വണ്ണവും പൊക്കവുമ്മുള്ളോരാ? രണ്ട് പേര് ഏതാണ്ട് എഴുതീത് എടുത്ത് ഇഞ്ചിയെപ്പോലെ, ഞാനിന്നേ വരെ പടിചവിട്ടിയില്ലാത്ത മലയാളവേദിയുമായി ലിങ്ക് കാണിച്ചേരാം എന്ന് പറയുന്നത് ഒരുമാതിരി ഇന്ത്യന്‍ എക്സ്രപസ്സിലെ വാര്‍ത്തയെടുത്ത് ഏതോ ഒബ്സ്ക്യുവര് സൈറ്റില് കാണിച്ചതിന്റെ ലിങ്ക് തന്നിട്ട് കഥ എന്ന് കോട്ട്സില് എഴുതീത് പോലെയായിപ്പോയല്ലോ കണ്ണൂസേ. (കണ്ടാ, സൂരജൊക്കെ ഇങ്ങിനെ ഇരിക്കുന്നത് അത്തേക്കേറി പിടിക്കാന്‍)

ഇതെഴുതിയതിന്റെ ഔചിത്യം ഇത്രേയുള്ളൂ, ബംഗാളില്‍ നടന്ന റേഷന്‍ കലാപത്തിനെക്കുറിച്ച് എഴുതുക. അത് വീണ്ടും ഓര്‍മ്മ വന്നത് മാരീചന്റെ പോസ്റ്റ് വായിച്ചപ്പോള്. ഇതിനെപ്പറ്റി ബ്ലോഗില്‍ എവിടേം വായിച്ചിട്ടില്ലായെന്നും ഓര്‍ത്തു. അത്രന്നേ. ഞങ്ങടോടെയൊക്കെ ഒരു പറച്ചിലുണ്ട്, ഒന്നൂല്ലെങ്കിലും സഖാക്കന്മാര് വന്നാ പട്ടിണി കിടക്കില്ലാന്ന്…അതൊന്ന് കാണിച്ചു തന്നതാ.. വേണോന്ന് വെച്ചാ സഖാക്കന്മാര്‍ക്കും പട്ടിണി കിടത്താമെന്ന്.

സങ്കുചിതാ, ഞാന് സുല്ലിട്ട്. സൌദി അറേബ്യയെ വെച്ച് നോക്കുമ്പോള് ഇന്ത്യ എത്ര നല്ല രാജ്യം! (ഈശോ! പണ്ടത്തെ പോലെ ഗള്ഫരു ഇതിനു കലാപം ഉണ്ടാക്കോ!)

കണ്ണൂസ്‌ said...

നെഹ്രുവിയന്‍ “സോഷ്യലിസം” എന്നൊരു പ്രയോഗം ഉണ്ടായിപ്പോയല്ലോ സൂരജേ.

Suraj said...

കണ്ണൂസ് ജീ,

മിനിമം അത്രെയെങ്കിലും അങ്ങേരെക്കൊണ്ട് കഴിഞ്ഞല്ലൊ. ഹ ഹ ഹ...

ഇഞ്ചിയേ..

;) ;) (ന്നുച്ചാ ഡബിള്‍ സൈറ്റടി...)

കണ്ണൂസ്‌ said...

ഇഞ്ചീ, :) വീക്ക് എന്റ് തന്നെ. അതല്ലേ ഞാന്‍ ഉറങ്ങാതെ തല്ലു കൂടാന്‍ ആയിട്ട് ഇരിക്കുന്നത്.

ഇഞ്ചിയേപ്പോലുള്ളവര്‍ എന്നു പറഞ്ഞാല്‍ കൊമ്മികള്‍ എന്ന് പേരു പതിഞ്ഞവര്‍ എന്തു ചെയ്താലും എതിര്‍ക്കുന്നവര്‍ എന്നേ അര്‍ത്ഥമാക്കിയുള്ളൂ. റേഷന്‍ റയറ്റ് ഉണ്ടായത് ബംഗാളിലാണ് എന്നത് സത്യം. പക്ഷേ അതു കൊണ്ട് പൊതുവിതരണ സമ്പ്രദായം ഏറ്റവും അലങ്കോലമായിക്കിടക്കുന്നത് അവിടെയാണെന്ന് വരുന്നില്ല. ഫുഡ് ഗ്രെയിന്‍ പ്രൊഡക്ഷന്‍ സര്‍പ്ലസ് ആയ ഇന്ത്യയില്‍ ഇപ്പോഴും പട്ടിണിമരണങ്ങള്‍ നടക്കുന്നുവെങ്കില്‍ അതിനു കാരണം വിതരണത്തിലുള്ള കെടുകാര്യസ്ഥത ആണെന്നതില്‍ തര്‍ക്കമില്ലല്ലോ. സര്‍ക്കാര്‍ തലത്തില്‍ തന്നെ അഴിമതിയും, നോട്ടക്കുറവും നടക്കുന്നു എന്നത് സത്യമാണെങ്കിലും ഒരു പരിധി വരെയെങ്കിലും തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളും ബംഗാളുള്‍പ്പടെയുള്ള മറ്റു ചില സംസ്ഥാനങ്ങളുമാണ് എന്നതാണ് വാസ്തവം. ഞാന്‍ പറയുന്നതല്ല, ലോകബാങ്ക് റിപ്പോര്‍ട്ട് ആണ്. പേജ് 62/117 നോക്കുക.

The impact on both the extent (Head Count Ratio) and severity (Poverty Gap Rates and
FRG) of poverty, was better in the States which had higher per capita income transfers from PDS.
In Kerala, a decline of 5.5 in the percentage of the poor in rural areas and 3.6 in the percentage of
the poor in urban areas can be attributed to the income transfers from all consumer subsidies. In
Andhra Pradesh a decline of 4.6 percent in rural areas and 3.21 percent in urban areas was due to
income transfers from PDS; a moderate decline could be seen in Tamil Nadu, Karnataka,
Maharashtra, Gujarat, West Bengal and Jammu & Kashmir. In the rest of the States, the impact
of subsidies on poverty was more or less insignificant.

ഇതില്‍ കൂടുതല്‍ എന്തു പറയാന്‍. ഇന്ത്യ എന്താ ഇങ്ങനെ ഗതികെട്ടു പോയത് എന്നു ചോദിക്കുന്നവനോട് സൌദി അറേബ്യ ഉള്‍പ്പടെ 150 രാജ്യങ്ങളേക്കാളും ഭേദമാണ് ഞങ്ങള്‍ എന്നു പറയുന്നതും ഒരു മറുപടി തന്നെയല്ലേ?

Inji Pennu said...

ഓഫ്:
സൂരജേ
നാട്ടിലെപ്പോലെയല്ല, ഫെമിനിസ്റ്റോളേ അതും അമേരിക്കയിലിരിക്കുന്നോരെ സൈറ്റ് അടിച്ച് കാണിച്ചാല്‍ അവര്‍ അടിച്ച് കരണം പുകയ്ക്കുംട്ടാ. ഞാനല്ല, ഞാനിങ്ങനെ പൊതുവേ ഒരു വാര്‍ണിങ്ങ് തന്നതാ, ഇങ്ങോട്ട് വരാന്‍ വിസ പതിച്ചിരിക്കല്ലേ, അപ്പൊ ഒരു സഹ ബ്ലോഗര്‍ എന്ന നിലയില്‍.... :) :)

Manoj മനോജ് said...

ഇഞ്ചി പെണ്ണ് നിക്ഷ്പക്ഷം എന്ന് പറഞ്ഞത് കൊണ്ട് ചോദിക്കുന്നു. കലാവതിമാര്‍ ബംഗാളില്‍ മാത്രമാണോ ഉള്ളത്. എന്ത് കൊണ്ട് എല്ലാവരും ഇപ്പോള്‍ കര്‍ണ്ണാടകയിലും, ബംഗാളിലും, തൃപുരയിലും, കേരളത്തിലും മാത്രമായി ഒതുങ്ങുന്നു.

സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്രയും കാലം കഴിഞ്ഞിട്ടും തന്റെ അച്ഛന്‍ പറഞ്ഞത് പോലെ ജനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കേണ്ട പണത്തിന്റെ 10% പോലും യഥാര്‍ത്ഥ അവകാശികള്‍ക്ക് ലഭിക്കുന്നില്ല എന്നത് തിരുത്തി ഒന്നും തന്നെ എത്തുന്നില്ല എന്നാണ് താന്‍ അനുഭവിച്ചറിഞ്ഞത് എന്ന് ഒരു സംസ്ഥാനത്ത് രാഹുല്‍ പ്രസംഗിക്കുകയുണ്ടായി. ആ സംസ്ഥാനം അത്രയും കാലം ഭരിച്ചത് കോണ്‍ഗ്രസ്സാണെന്ന കാര്യം സത്യം വിളിച്ച് പറയുന്ന ആവേശത്തില്‍ പാവം മറന്ന് പോയി. പിന്നത്തെ പുകില്‍ പറയണ്ടല്ലോ...

അത് പോലെ തന്നെ തന്റെ കുടുമ്പക്കാര്‍ കാരണമാണ് ബംഗാളും മറ്റും ഉണ്ടായതെന്ന് പറഞ്ഞതിന് യു.പി.യില്‍ ജനങ്ങള്‍ കോണ്‍ഗ്രസ്സിനെ നിലം തൊടീച്ചില്ല.

അതേ പോലെ തന്നെ പാര്‍ലമെന്റില്‍ ഒന്ന് കസറാം എന്ന് വിചാരിച്ച പാവത്തിന് വീണ്ടും ഒരബദ്ധം പറ്റി. ക്ഷമിക്കുക... ഇന്ത്യന്‍ സംസ്കാരം എന്തെന്ന് അനുഭവിക്കുവാന്‍ ഭാഗ്യമില്ലാത്ത, ഏത് സമയവും വെടിയുണ്ടകള്‍ ഏല്‍ക്കുമെന്ന് ഭയന്ന് വീടിനുള്ളില്‍ തന്നെ ജീവിച്ച ഒരാള്‍ പെട്ടെന്ന് ജനാവലികാണുകയും, പ്രതീക്ഷിക്കാത്ത സമയത്ത് ഉന്നതിയിലെത്തുകയും ചെയ്യുമ്പോളുള്ള വിഭ്രാന്തി മാത്രമായി ഇതിനെ കണ്ടാല്‍ മതി.

ഇനി കലാവതിമാരെ കുറിച്ചും, റേഷനെ കുറിച്ചും... പാര്‍ട്ടികള്‍ പലതും മാറി ഭരിച്ചിട്ടും എന്തേ ഇന്നും ഇന്ത്യയില്‍ ഹരിജനങ്ങള്‍ ഹരിജനങ്ങളായി കിടക്കുന്നത്? 25 കൊല്ലത്തിനുള്ളില്‍ പിന്നോക്ക മതസ്തരെ മുന്നോട്ട് കൊണ്ട് വരണം എന്ന രാഷ്ട്രശില്പികളുടെ സ്വപ്നം ഇന്നും സ്വപ്നമായി നില്‍ക്കുന്നത്? പാര്‍ട്ടികളുടെയും, പാര്‍ട്ടി നേതാക്കളുടെയും ബാങ്ക് അക്കൌണ്ടുകള്‍ വര്‍ദ്ധിച്ചതല്ലാതെ ദരിദ്രര്‍ക്ക് വല്ല ഉന്നമനവും ഉണ്ടായോ? റേഷന്‍ ഷോപ്പുകളില്‍ എത്തുന്ന അരി ബ്ലാക്ക് മാര്‍ക്കറ്റില്‍ കൂടുതല്‍ കാശ് കൊടുത്ത് വാങ്ങേണ്ട ഗതികേട് കേരളത്തിലും ഇല്ലേ? ബീഹാറിലും, യു.പി.യിലും പാവപ്പെട്ടവരില്‍ പലരും റേഷന്‍ കാര്‍ഡ് എന്ത് എന്ന് പോലും അറിയാത്തവരാണ്. ഹൈടെക്ക് നഗരമുള്ള ആന്ദ്രയിലെ കുഗ്രാമങ്ങളിലെ വയലുകളിലെ ചെറ്റ കുടിലുകളില്‍ താമസിക്കുന്ന മനുഷ്യ കോലങ്ങളെ കേരളത്തില്‍ നിന്നും ഉത്തരേന്ത്യയിലേയ്ക്ക് ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഇന്നും കാണാം. ഇത്തിരിയെങ്കിലും മെച്ചമായി വരുന്നത് ഒറീസയിലാണെന്ന് തോന്നുന്നു. അത് അവിടത്തെ ഇപ്പോഴത്തെ മുഖ്യന്റെ (നവീണ്‍ പട്നായിക്ക്) ഒറ്റ നിര്‍ബന്ധ ബുദ്ധി കാരണം. എന്ത് കൊണ്ട് മറ്റ് സംസ്ഥാനങ്ങള്‍ നവീണിനെ പിന്തുടരുന്നില്ല? (ഒറിയ അറിയാത്ത മനുഷ്യനാണെന്ന് കൂടി അറിയുക, അപ്പന്‍ ബിജു പട്നായിക്കിന്റെ മകന്‍ എന്ന ലേബലില്‍ 2000ത്തില്‍ വന്ന് ഇപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ ജനകീയനായി)

അപ്പോള്‍ ഒരു പ്രത്യേക പാര്‍ട്ടി ഭരിക്കുന്നത് കൊണ്ടല്ല നേരേ മറിച്ച് രാഷ്ട്രീയക്ക്കാരെല്ലാം ഒരേ തരക്കാരായത് കൊണ്ടാണ് ദാരിദ്ര്യം ഇന്ത്യയെ കാര്‍ന്ന് തിന്നുന്നത്. ഇന്നും റിസര്‍വേഷന്‍ നില നില്‍ക്കുന്നത്. ഇത് എങ്ങിനെ കുറയ്ക്കാം, അല്ലെങ്കില്‍ ഇല്ലായ്മ ചെയ്യാം എന്നതിനെ കുറിച്ചല്ലേ നാം ചര്‍ച്ച ചെയ്യേണ്ടത്? വെറുതെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളെ കുറ്റം പറഞ്ഞ് ചര്‍ച്ചകള്‍ പതിവ് പോലെ എങ്ങുമെത്താതെ പോകുന്നത് കാണുമ്പോള്‍......

Suraj said...

ഇഞ്ചിയേ, ഞാനെത്തീട്ട് ആഴച ഒന്നായി. നാളെ ഇഞ്ചീടെ നാട്ടിലോട്ട് വരുവാ.

സൈറ്റടി: അത് നാട്ടില്‍ പോലും അടിക്കാന്‍ വയ്യ, പിന്നല്ലേ ഇവിടെ..ഹ ഹ ഹ.

കണ്ണൂസ്‌ said...

ഒരു കാര്യം പറയണമല്ലോ. ഒരു ഔദ്യോഗിക പദവി വഹിക്കുന്നതിനു മുന്‍പ് രാഹുല്‍ ജനങ്ങളെ കാണുന്നുണ്ട്, അവരുടെ പ്രശ്നങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നുണ്ട്. ഗാന്ധി കുടുംബം എന്നതു പോട്ടേ, 99% കോണ്‍ഗ്രസ്സുകാര്‍ക്കും ഇല്ലാത്ത ഒരു ഗുണം.

Inji Pennu said...

കണ്ണൂസേ
ഈ കണക്കുകളിലൊന്നും പശ്ചിമ ബംഗാള്‍ വരാന്‍ പാടില്ല എത്ര ന്യായം നിരത്തിയാലും. മാറിമാറി വരുന്ന സര്‍ക്കാരുകളില്ല അവിടെ. എന്നിട്ടും ദാരിദ്ര്യത്തിലും വിദ്യഭ്യാസത്തിലുമെല്ലാം പിന്നോക്കമാണ്. (തുളസി പറഞ്ഞ ഇമ്മിഗ്രേഷന്‍ ഒരു കാരണമാണെങ്കിലും) മാരീചന്‍ പറഞ്ഞ ഭരണം സ്ഥിരമായി കൈയ്യളുന്നവര്‍ക്ക് പറ്റുന്ന എല്ലാ കോട്ടങ്ങളും അവിടേയുമുണ്ട്.

വ്യത്യസ്ഥമായ പാര്‍ട്ടിയല്ല സിപി‌എം എന്നു തന്നെ.
ഈയടുത്ത് മഹേശ്വതാദേവി എഴുതിയതും വായിച്ചു, അവിടെ ഗ്രാമങ്ങളില്‍ വെള്ളവും റോഡും വെളിച്ചവുമില്ലായെന്ന്. സ്വന്തം തെറ്റുകുറ്റങ്ങള്‍ക്ക്
എന്തിനും ഏതിനും കേന്ദ്രത്തെ പഴിചാരുന്നത് തീര്‍ത്തും നെഗറ്റീവ് ആണ്. അവിടെയൊരു ഭരണമാറ്റം കൂടിയേ തീരൂ, ഇത്രയും നാളത്തെ അഴുക്ക് കഴുകിക്കളയാന്‍. അതാവും ജനാധിപത്യം.


(സൂരജേ, ബെല്‍ക്കം ബെല്‍ക്കം) :)

(ആത്മഗതം: കര്‍ത്താവേ, ഇനി പകലുള്ള അടിയിലൊക്കെ ഇദ്ദേഹവും ഉണ്ടാവുമല്ലോ!, 36 മണിക്കൂര്‍ റെസിഡന്‍‌സി ഷിഫ്റ്റ് വേഗം തുടങ്ങണേ)

K.V Manikantan said...

അരിയെത്ര?

പയറഞ്ഞാഴി....

;)
;)
;)

ത്രിബ്ബിള്‍ സൈറ്റഡി.

Anonymous said...

രാഷ്ട്രീയാന്ധതയെക്കാളും ഉയരെ അടിമുടി കടുത്ത ഇടതുപക്ഷ വിരോധരസമുള്ള ഇവിടുത്തെ പോസ്റ്റുകളുണ്ടല്ലോ അത് ഒരു കാര്യത്തിന്റെ ഉപരിപ്ലവ വായനയുടെ അടുത്തുപോലും എത്തുന്നില്ലെന്നു പറയെട്ടെ.കേന്ദ്ര ഗവണ്മെന്റിനെ അമ്പാനി വിലകൊടുത്തു വങ്ങിയതാണെന്നു തെളിഞ്ഞൊരു ദിവസം കഴിഞ്ഞ വര്‍ഷം നടന്നെന്നു പറയുന്ന ലഹള പൊക്കിക്കൊണ്ടു വരാനുള്ള ചേതോവികാരം മനസ്സിലാകാന്‍ ‘ഇന്റര്‍നെറ്റ്‌ ബുദ്ധിജീവികളുടെ’ ബുദ്ധിപോലും വേണമെന്നു തോന്നുന്നില്ല.

ജനകീയ സമരങ്ങളെ അതും കിടപ്പാടത്തിനും, ഭക്ഷണത്തിനും വേണ്ടിയുള്ളതാകുമ്പോള്‍ അതിന് ആര് എതിരു നില്‍ക്കും? ഇടതുപക്ഷം അങ്ങിനെ ചെയ്യുകയാണെങ്കില്‍ അത് ആത്മഹത്യാപരമാണെന്ന് മറ്റാരെക്കാളും അവര്‍ക്കു തന്നെ നന്നായി അറിയുന്നതാണ്.ഒരന്ധതയും ബാധിക്കാതെയുള്ള സ്വതന്ത്ര ചിന്തയായിരുന്നെങ്കില്‍ പൊതുവിതരണ സംവിധാനത്തെ ഈ കോലത്തിലെത്തിച്ചവരെ കുറിച്ച് ഒരു വരിയെങ്കിലും എഴുതുമായിരുന്നില്ലേ ? പൊതുവിതരണം സമ്പ്രദായം അതെന്തിനുവേണ്ടി ഉണ്ടാക്കിയോ ആ ലക്ഷ്യത്തിന്റെ അടുത്തെങ്കിലും എത്തുന്ന രീതിയില്‍ പ്രാവര്‍ത്തീകമായിട്ടുള്ള ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലല്ലേ ? അതിലുള്ള അപാകതകളും അഴിമതിയും തൂടച്ചു നീക്കേണ്ടതു തന്നെയാണ്.പക്ഷേ ഇതൊക്കെ യെച്ചൂരിയും, സംസ്ഥാന ഗവണ്മെന്റും നേരിട്ടു നടത്തുന്ന അഴിമതിയാണെന്ന തരത്തിലുള്ള വാദത്തോട് യോജിക്കാന്‍ ബുദ്ധിമുട്ടുന്റ്.

അമ്പാനിക്ക്‌ ഒരു ഗവണ്മെന്റിനെ മാത്രമല്ലേ വിലയ്ക്കു വങ്ങാന്‍ പറ്റും,വിലയ്ക്ക്‌ വാങ്ങാന്‍ പറ്റാത്തതെന്ന് തെളിയിച്ച തെരെഞ്ഞെടുപ്പു കമ്മിഷന്റെ കടുത്ത മേല്‍നോട്ടത്തിലല്ലേ കഴിഞ്ഞ തെരെഞ്ഞെടുപ്പു നടന്നത്?

പ്രശ്നം ഇവിടെ തന്നെ തീര്‍ക്കുന്നതാണ് നല്ലത്,ആരുടെയൊക്കെയോ നോട്ടുകെട്ടുകളുടെ പിന്‍ബലത്തില്‍ മറ്റാരേക്കാളും അവരുടെ താല്പര്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളാന്‍ തയ്യാറെടുക്കുകയാണെന്നതിന്റെ ആദ്യപടി പരിപരിപാടികള്‍ തുടങ്ങിവെച്ച കെന്ദ്രത്തിന്റെ അടുത്തുപോകാന്‍ എനിക്ക്‌ തീരെ താല്പര്യമില്ല :)

Inji Pennu said...

തുളസി

പ്രതീക്ഷ തെറ്റിക്കുന്നില്ലല്ലോ! അഞ്ച് കാര്യങ്ങളിൽ കാണിച്ചുകൂട്ടുന്ന അഴിമതിയിൽ കേന്ദ്രം എവിടെയെന്ന് ചോദിക്കുമ്പോൾ അമ്പാനിയെ കൊണ്ട് വന്ന ആ അതിബുദ്ധിക്കു മുന്നിൽ പ്രണാമം! എളുപ്പത്തിൽ കലാപങ്ങളെക്കുറിച്ച് മറക്കാം, അമ്പാനിക്കെതിരെ കല്ലെടുത്ത് വെക്കാം. അതാവുമ്പോൾ കരഘോഷമുയരുന്ന ഗ്ലാമറസ് വിപ്ലവം. പട്ടിണിക്കാരുടെ വിപ്ലവം ആർക്ക് വേണം ഇക്കാലത്ത്? അറിഞ്ഞില്ലേ ബുദ്ധദേബ് പറഞ്ഞത്, പഴയ വിപ്ലവം ഇപ്പോഴത്തെ സ്ഥിതിഗതികൾക്ക് ചേരില്ലായെന്ന്? അതുകൊണ്ട് നിങ്ങളെപ്പോലുള്ളവർ അതിബുദ്ധിയിൽ അബാനിക്ക് നേരെ കല്ലെറിയാൻ പഠിക്കുന്നതാവും അധികാരങ്ങൾക്കും കറങ്ങുന്ന കസേരകൾക്കും കൊടിപാറിക്കുന്ന വണ്ടികൾക്കും നല്ലത്.

ബംഗാളിലെ റേഷൻ കലാപത്തിനെക്കുറിച്ച് എഴുതുമ്പോൾ വേറെ ഒരു വരിയും എഴുതണ്ട. ഇന്ത്യയിലെ പൊതുവിതരണ സമ്പ്രദായത്തിൽ ബംഗാളിൽ മാത്രമേ കലാപം പൊട്ടിപ്പുറപ്പെട്ടിട്ടുള്ളൂവെങ്കിൽ അത് പറയുന്നതിൽ മറ്റൊരു വരിയും എഴുതി ചേർക്കണ്ട. അതിനു സിപി‌എം കലാപങ്ങളേ നടന്നിട്ടില്ല എന്ന മട്ടിൽ അടിച്ചിറക്കുന്ന പ്രസ്ഥാവനയും അത് അടിച്ചൊതുക്കാൻ ആദ്യം ശ്രമിച്ചിട്ടും അത് ആളിപ്പടർന്നതും ആത്മഹത്യാപരമെന്ന് പിന്നീ‍ടാവും പോളിറ്റ് ബ്യൂറോയ്ക്ക് മനസ്സിലായത്. അധികാരം ഒരുപാട് നാൾ വെച്ചോണ്ടിരുന്നാൽ പലതും മറന്നു പോവും. അത് ചരിത്രം. അതുകൊണ്ടാവുമല്ലോ പഞ്ചായത്ത് ഇലകഷൻ കണ്ട് ഒന്ന് ഞെട്ടിയതും പലതും പെട്ടെന്ന് ഓർമ്മിച്ചെടുത്തതും. എന്തായാലും അവിടെ നടന്ന് പിടിപ്പുകേടിനും അഴിമതിക്കുമെതിരെ ശബ്ദിക്കാൻ ഒരു വാക്ക് പോലും പാഴാക്കാൻ കൂട്ടാത്തവർക്ക് ഞാൻ എത്ര വരി എഴുതണം എന്ന് പറയാനുള്ള ധാർമ്മിക അവകാശം പൊയ്പ്പോയല്ലോ!

യെച്ചൂരിയോ സംസ്ഥാന ഗവൺ‌മെന്റോ ഒന്നും അറിയാതെ അഞ്ചാറ് വർഷം ബംഗാളിൽ പട്ടിണിയും അതുമൂലം കലാപവും ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഭരണപിടിപ്പുകേട്. അത് സിപി‌‌എം സംസ്ഥാനങ്ങളിലുള്ളതിനു വേറെ വല്ലോ പേരുണ്ടോ?

ഒ മറന്നു പോയി, കേന്ദ്രത്തിൽ അവിടെ ഇപ്പോൾ ആളില്ലല്ലോ, അല്ലേ? എന്നാൽ മായാ‍വതിയുടെ പടകൂറ്റൻ പ്രതിമയുടെ മുന്നിൽ ചെന്നു നിന്നായാലും ചോദിക്കാം. ഏത് പ്രതിമ വേണമെന്ന സ്ഥലം താങ്കൾ തന്നെ തീരുമാനിച്ചാലും മതി.

Anonymous said...

ഏല്ലാം കേന്ദ്രം തരട്ടെ എന്നു പറഞ്ഞിരുന്നാല്‍ ആന്ധ്രയിലും പഞ്ചാബിലും അരി ഉത്പാദനം കൂടുതല്‍ നടക്കുമോ? അവിടെയൊക്കെ മിച്ച ഉത്പാദനം നടക്കുന്നതുകൊണ്ടല്ലേ കേന്ദ്രത്തെ ചീത്ത വിളിച്ചിട്ടായാലൌം നമുക്കു സാധനങ്ങള്‍ കിട്ടുന്നതു.

ഉത്പാദനത്തെക്കുറിച്ചു പ്രത്യയശാസ്ത്രക്ലാസുകളില്‍ വാതോരാതെ സംസാരിച്ചു ജീവിതം ഹോമിക്കുന്നവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍,കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും പാര്‍ട്ടികള്‍ എന്നവകാശപ്പെടൂന്നവ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭക്‍ഷ്യ ഉത്പാദനം എന്തുകൊണ്ടു കുറയുന്നു?

എന്തായി നമ്മുടെ ഭക്‍ഷ്യസുരക്ഷാ പദ്ധതി?ഒരു വര്‍ഷമായി എല്‍.ഡി.എഫ് ഇതു ചര്‍ച്ചചെയ്യാന്‍ തുടങ്ങിയിട്ടു.

കലാവതിയെക്കുറിച്ചു സംസാരിക്കാന്‍ ധൈര്യം കാണിച്ച രാഹുല്‍ ഗാന്ധി പ്രശംസ അര്‍ഹിക്കുന്നു. അദ്ദേഹം ഒരു യുവാവാണു. രാഷ്ട്രീയത്തിന്റെ അവസാന നാളുകള്‍ എണ്ണുന്ന വൃദ്ധനല്ല. അങ്ങിനെയുള്ള ഒരാള്‍ ഒരു ഇഷ്യൂവില്‍ ഒരു റെഫെറെന്‍സ് കണ്ടീഷന്‍ നല്‍കുന്നതു പ്രശംസനീയമാണു. ഭാവിയില്‍ ഇന്ത്യയിലെ കലാവതിമാര്‍ക്കു എത്രമാത്രം പുരോഗതിയുണ്ടായി എന്നു വിശദീകരിക്കേണ്ട ഒരു ബാധ്യത ഇപ്പോള്‍ അദ്ദേഹത്തിന്റെ ചുമലില്‍ ഉണ്ടു.

എന്തായാലും ഒരിക്കല്‍ കോണ്‍ഗ്രസ്സ് രാഹുലിനെ ഇന്ത്യയുടേ തോളില്‍ കയറ്റി ഇരുത്തും. അതിനുമുന്നേ എത്രമാത്രം രാഷ്ട്രീയ പക്വതയും അറിവും അദ്ദേഹം ആര്‍ജ്ജിക്കുന്നു എന്നുള്ളതിനു മാത്രമേ ഇപ്പോള്‍ പ്രസക്തിയുള്ളൂ. കലാവതിമാരെക്കുറിച്ചുള്ള പരാമര്‍ശങ്ങളും രാഹുല്‍ ഇപ്പോള്‍ കാണിക്കുന്ന ജനസമ്പര്‍ക്ക പരിപാടികളും(കര്‍ഷകരുടെ ചായ്പ്പില്‍ ഉറങ്ങുക തുടങ്ങിയവയെല്ല്ലാം)‍ രാഹുലിനു ഭാവിയില്‍ ഒരു ഓര്‍മ്മപ്പെടുത്തലായിരിക്കും. അവരുടെയൊക്കെ സ്ഥിതി അതുപോലെ തുടരുകയാണെങ്കില്‍ രാഹുലിന്റെ രാഷ്ട്രീയ ഉയര്‍ച്ചകളില്‍ അതിനൊക്കെ ഉത്തരം പറയേണ്ട ഒരവസ്ഥ പ്രത്യക്ഷത്തില്‍ തന്നെ ഇവിടെ സംജാതമാകുന്നു. അതല്ല അവരുടെയൊക്കെ ജീവിതത്തില്‍ സാധാരണ അവസ്ഥയില്‍ തന്നെ വ്യക്തമായ മുന്നേറ്റം ഉണ്ടാകുന്നുവെങ്കില്‍ രാഹുലിന്റെ ഭാവി ശോഭനമായിരിക്കും.

എന്തായാലും രാഷ്ട്രീയ പാരമ്പര്യമില്ലാത്തവരെ പൈതൃകത്തിന്റെയോ സെന്റ്റ്മെന്റ്സിന്റെയോ പേരില്‍ അവരോധിക്കപ്പെടുന്നത് ജനാധിപത്യത്തില്‍ നിരുത്സാഹപ്പെടുത്തേണ്ട ഒന്നാണു, അതു മത്തായി ചാക്കോയുടെ ഭാര്യ ആയാലും പി. എസ്സ് ശ്രീനിവാസന്റെ മകനായലും, നെഹ്രുവിന്റെ കൊച്ചുമകനായാലും ഒരുപോലെ തന്നെയാണു. രാഹുലിനു ഇനി അടുത്ത 5 വര്‍ഷം കൂടി പ്രധാനമന്ത്രിക്കസേര കിട്ടാനുള്ള സാധ്യതയില്ല. ഇനി ഒരു 5 വര്‍ഷം കൂടി യു.പി.യില്‍ പ്രവര്‍ത്തിച്ചു പരാ‍ജയപ്പെടുന്ന രാഹുലില്‍ ഒരു മെച്ചപ്പെട്ട രാഷ്ട്രീയക്കാരം സ്വാഭാവികമായി ഉരൂത്തിരിയുമെന്നു പ്രതീക്ഷിക്കാം.

The Prophet Of Frivolity said...

ഒരു കലാപം (റെബലിയണ്‍) എന്നത് അടിച്ചമര്‍ത്തലിനെയും, മര്‍ദ്ദനത്തെയും, അവഗണനയെയും മര്‍ദ്ദിതന്‍ തിരിച്ചറിഞ്ഞു എന്നതിലേക്കുള്ള ചൂണ്ടുപലകയാണ്. ഇനി വയ്യ എന്നൊരാള്‍ ശബ്ദമുയര്‍ത്തുന്നുവെങ്കില്‍ അയാള്‍ തന്റെ അവസ്ഥ തിരിച്ചറിയുകയെങ്കിലും ചെയ്തു എന്നാണര്‍ത്ഥം. ചുരുക്കിപ്പറഞ്ഞാല്‍ അയാള്‍ മനുഷ്യനാവാന്‍ തുടങ്ങിയെന്ന്. ജന്മം കൊണ്ടും ശാരീരികഘടനകൊണ്ടും മാത്രം മനുഷ്യനായി അവസാനിച്ചുപോകുന്നവരെക്കുറിച്ചും എഴുതാം. അരിച്ചിറങ്ങല്‍ എന്ന നവലിബറല്‍-ആഗോളവല്‍കരണസൈദ്ധാന്തികതെയെപ്പറ്റിയും എഴുതാം. പലതും എഴുതാം. പലതും.

smitha adharsh said...

അയ്യയ്യോ...ഞാന്‍ പോസ്റ്റ് വായിച്ചു തിരിച്ചു പോയേ..

ArjunKrishna said...

അച്ചടി ദൃശ്യ ശ്രവണ മാധ്യമങ്ങളില്‍ സാംസ്കാരിക നായകന്മാര്‍ നടത്തുന്ന 'ക്രിയാത്മകമായ ആശയ സംവാദം' എന്ന അനന്തമായ അന്യന്‍റെ വിഴുപ്പലക്കുകളില്‍ നിന്നും വ്യത്യസ്തമായി ക്രിയ്ത്ത്മാകമായ പ്രശ്ന പരിഹാരങ്ങള്‍ ഉരുത്തിരിയുവാന്‍ സാധ്യതയുള്ള ഒരു മാധ്യമം എന്ന നിലയിലാണ് മലയാളം ബ്ലോഗുകളെ ഞാന്‍ സമീപിച്ചത് ( മലയാളം ബ്ലോഗുകളിലൂടെ സഞ്ചാരം തുടങ്ങിയിട്ടധിക കാലം ആയിട്ടില്ലാ) . പക്ഷേ ഈ പോസ്റ്റും അതിനനുബന്ധമായ് വന്ന കമന്റുകളും വായിച്ചപ്പോള്‍ ഒന്നു വ്യക്തമായി. പ്രശ്ന പരിഹാരത്തിന് ആര്‍ക്കും താത്പര്യമില്ല . (പോസ്റ്റ് കലാവതിയെക്കുറിച്ച്ചും , ബംഗാളിലെ ഭക്ഷണ ക്ഷാമാത്തിനെതിരെയുള്ള സമരം അടിച്ചമര്‍ത്തപ്പെട്ടതിനെയും കുറിച്ച് ...സംവാദങ്ങള്‍ ഇപ്പോള്‍ എത്തി നില്ക്കുന്നത് കമ്മ്യുണിസ്റ്റ് - കോണ്ഗ്രസ്സ് ആശയ സംഘട്ടനത്തില്‍) . ഒരു വിഭാഗത്തിനു ബുദ്ധി ജീവികള്‍ എന്ന് തെളിയിക്കുവാനുള്ള വെമ്പല്‍. എതിര്‍ ചേരിക്ക് ബുദ്ധി ജീവികല്ല സാധാരണ ഭാരതീയ പൌരനോ / പൌരയോ ആണെന്ന മട്ടില്‍ പരിഹാസങ്ങള്‍ തൊടുക്കുവാനും

എഴുത്തുകാരിയോടു: 'ചിഹ്നഭിന്നമായി കിടക്കുന്ന ഒരു രാജ്യം'...അമേരിക്കന്‍ ഐക്യ നാടുകളില്‍ നിന്നു തന്നെ വരണം ഒരു ഇന്ത്യക്കാരിയുടെ ഈ പ്രതികരണം ...ഉദ്ദേശം 'യുണിററി ഇന്‍ ഡിവേര്‍സിറ്റി' എന്ന തത്വമാണ് എന്ന് മനസിലാക്കി കൊണ്ടു തന്നെയുള്ള അഭിപ്രായമാണ്. പോസ്റ്റിന്റെ ഉദ്ദേശശുദ്ധിയും (മറു പ്രതികരണങ്ങള്‍ ഉത്പ്പടെ വായിച്ച ശേഷം) ഇന്ത്യയുടെ ഭാവിയില്‍ ( വെകേഷന്‍ ചിലവഴിക്കുവാന്‍ അമേരിക്കാര്‍ക്കിടക്കിടെ വരണമല്ലോ ) താങ്കള്‍ക്കുള്ള ഉത്കണ്ടയും കണ്ടപ്പോള്‍ തോന്നി കൊള്ളാം 'പ്രിയപ്പെട്ടവരേ ഇതാണ് അമേരിക്കന്‍ ഇന്ത്യക്കാരുടെ ഇന്ത്യ' എന്നൊരു വിവക്ഷ .
ഇനി ഇന്ത്യ 'ചിഹ്നഭിന്നമായി കിടക്കുന്ന ഒരു രാജ്യം' എന്ന് ആക്ഷേപിച്ചു എന്നൊരു കൂട്ടരും 'പറഞ്ഞതിന്റെ യഥാര്‍ത്ഥ അര്‍ഥം ഇന്നതാണെന്നു' വിശദീകരിച്ച് മറു പക്ഷവും വീണ്ടും സംവാദത്തെ വഴിതിരിച്ചു വിടരുത് എന്നോരപേക്ഷയുണ്ട്
അപ്പോള്‍ നടക്കട്ടെ സംവാദം ...ഇതിനിടയില്‍ എപ്പോഴെങ്കിലും ഈ സംവാദം വായിച്ച് ഇന്ത്യയില്‍ 'ഗരീബി' ആത്മാഹൂതി ചെയ്ത് ഇന്ത്യ രക്ഷപെട്ടാല്‍ ആ വിവരം ഒന്നറിയിക്കുവാന്‍ ദയവുണ്ടാകണം. ഗ്രാമങ്ങളിലെ പട്ടിണിയും, പട്ടണങ്ങളിലെ ജീവിത പ്രഹസനങ്ങള്‍ക്കും ഇടയില്‍ ജീവിക്കുന്ന ഭാരതീയനത് അറിയണമെന്നില്ല. അമേരിക്കയില്‍ ജീവിക്കുന്നവര്‍ക്കത് എളുപ്പം അറിയുവാന്‍ സാധിക്കും. ചെസ്സ് കളി പുറമെ നിന്നു കാണുന്നവന് കളിക്കാരേക്കാള്‍ കൂടുതല്‍ നീക്കങ്ങള്‍ അറിയുവാന്‍ സാധിക്കുന്നത് പോലെ ...
അര്‍ജ്ജുന്‍

Aadityan said...

ഈവിടെ നടക്കുന്ന ഈ വാചകമേളയില്‍ എന്നിക്ക് Relevent തോന്നിയത് Arjunkrishna യുടെ നിരീക്ഷണം ആക്കുന്നു .പൊന്നു സുഹൃത്തേ അറിയില്ലേ മലയാളീയുടെ fav ടൈം പാസ് രാജ്യത്തെ /ലോകത്തെ എങ്ങനെ നന്നകമെന്നു ചിന്തിച്ചു കസ്തപെടുകയനെന്നു .(പ്ലീസ് നോട്ട് : ഒണ്‍ലി ചിന്ത മാത്രം.എന്തെങ്ങിലും ചെയനമെങ്ങില്‍ മിനക്കെടുണ്ടല്ലോ ) പച്ച മലയാളത്തില്‍ പറഞ്ഞാല്‍ കഴുത ഏതോ വികാരം കരഞ്ഞു തീര്കുനത് പോലെ . പിന്നെ ബാക്കി സുഹൃത്തുക്കളോട് : ഒരു പ്രയോങനയും ഇല്ലാത്ത എങ്ങനത്തെ വാചകമടിക്കു പകരം സ്വന്തം പറമ്പില്‍ (ഇന്ത്യന്യില്‍ അന്നെങ്ങില്‍ ) നല്ല് ചീര വിത്ത് നട്ടാല്‍ പാണ്ടി ലോറി വരുന്നതു നോക്കിരിരിക്കാതെ കഴിക്കാം

Inji Pennu said...

അര്‍ജുന്‍ കൃഷ്ണാ
ഞാന്‍ അമേരിക്കയിലാണെന്ന് പ്രൊഫൈലില്‍ ചുമ്മാതാ. ഇന്ത്യയിലാ. സമാധാനായോ?

പിന്നെ ആദിത്യന്‍, ചീര നട്ടതാ, പെട്ടെന്ന് ഇന്നലെ മഴയത്ത് അത് മുഴോന്‍ കുളത്തിലോട്ട് ഒഴികെപോയി.
കുറച്ച് പാവയ്ക്ക് വിത്തിരുപ്പുണ്ട്, മഴ കഴിയട്ടെ.

Anonymous said...

ഹ ഹ അതുകലക്കി ജിഞ്ചര്‍ ഗേളേ,
അരിയെത്ര
പയറഞ്ഞാഴി
പയറെത്ര?
അരിയഞ്ഞാഴി.
രാഹുസമയത്തെത്ര കലാവതി?
ബംഗാള്‍ കലാവതി
ബംഗാള്‍ സമയതെത്ര കലാവതി?
കേന്ദ്രം കേന്ദ്രം!!
കല്‍ക്കത്തയില്‍ ഹുഗ്ലിഹിത്സക്കൊക്കെ ഇപ്പോ എന്തു കൊടുക്കണം?

ArjunKrishna said...

താങ്കളുടെ പ്രൊഫൈല്‍ ഞാന്‍ നോക്കിയിട്ടില്ല.
സൂരജ് എന്ന വ്യക്തിക്ക് താങ്കള്‍ നല്കിയ
"നാട്ടിലെപ്പോലെയല്ല, ഫെമിനിസ്റ്റോളേ അതും അമേരിക്കയിലിരിക്കുന്നോരെ സൈറ്റ് അടിച്ച് കാണിച്ചാല്‍ അവര്‍ അടിച്ച് കരണം പുകയ്ക്കുംട്ടാ. ഞാനല്ല, ഞാനിങ്ങനെ പൊതുവേ ഒരു വാര്‍ണിങ്ങ് തന്നതാ, ഇങ്ങോട്ട് വരാന്‍ വിസ പതിച്ചിരിക്കല്ലേ, അപ്പൊ ഒരു സഹ ബ്ലോഗര്‍ എന്ന നിലയില്‍.... :) :)" എന്ന കമന്റില്‍ നിന്നുമാണ് അമേരിക്കയിലാണ് എന്ന ഊഹം വന്നത്.
ഇന്ത്യയില്‍ ആണ് താമസമെങ്കില്‍ വളരെ നല്ലത് . എന്റെ ആദ്യത്തെ കമന്റില്‍ പറഞ്ഞ പൊതു താത്പര്യ ഹര്‍ജിയുടെ കാര്യം ഒന്നു കൂടി എളുപ്പമാകും. ഒന്നു പരീക്ഷിക്കാവുന്നതാണ് . (എന്റെ അഭിപ്രായം മാത്രം. നിങ്ങള്‍ എന്ത് ചെയണം എന്നതിന്റെ രൂപരേഖയല്ല ).
അല്ലാതെ നാട്ടില്‍ തന്നെ ആവശ്യത്തില്‍ കൂടുതല്‍ സുന്ദരികള്‍ ഉള്ളപ്പോള്‍ 'ഇഞ്ചി പെണ്ണ് ' അമേരിക്കയിലായാലും ഇന്ത്യയിലായാലും എനിക്ക് സമാധാനക്കേടും, സമാധാനവും ഒന്നും ഉണ്ടാവില്ല
ആദ്യമേ ഞാന്‍ പറഞ്ഞല്ലോ...താങ്കളുടെ ഒരു പോസ്റ്റ് വായിച്ചപ്പോള്‍ എനിക്ക് തോന്നിയ അഭിപ്രായങ്ങളാണ് ഞാന്‍ പറഞ്ഞതു. അതിന് താങ്കള്‍ നല്കിയ മറുപടി മുകളിലെ കമന്റുകള്‍ ഞാന്‍ സംശയമായി പറഞ്ഞ എന്റെ തോന്നലുകള്‍ ( പോസ്റ്റിന്റെ ഉദ്ദേശ ശുദ്ധിയെ പറ്റി ) ശക്തമാക്കുകയാണ് ചെയുന്നത്. വീണ്ടും ഞാന്‍ പറയുന്നു...താങ്കള്‍ പോസ്ടിട്ട വിഷയത്തിന് പരിഹാരം നാം തമിലുള്ള അനന്തമായ വാഗ്വാധമല്ല. പിന്നെ എനിക്കൊരുപാട് സമയം വെറുതെ കളയുവാനുള്ളതിനാല്‍ മറുപടി തന്നു എന്ന് മാത്രം. സമയം ഇല്ലാത്തവര്‍ പോലും സംവാദം വഴിമാറ്റി വിവാദമാക്കി ബ്ലോഗില്‍ ഹിറ്റും കമന്റും കൂടുന്നുന്ടെല്ലോ. അതായിരുന്നു ഉദേശമെങ്കില്‍ ....നടക്കട്ടെ . (ഉദേശം എന്നോട് വിശദീകരിക്കുകയും വേണ്ട കേട്ടോ . താങ്കളുടെ ബ്ലോഗ്, താങ്കളുടെ സമയം. ഞാന്‍ യാത്രക്കിടയില്‍ വന്നു കയറിയ ഒരു വഴിപോക്കന്‍ . )

രാവുണ്ണി said...

സി പി എം വ്യത്യസ്തമായ പാര്‍ടിയല്ലെന്നതിന് ഇതില്‍ കൂടൂതല്‍ തെളിവൊന്നും വേണമെന്നു തോന്നുന്നില്ല. കഴിഞ്ഞ നാലഞ്ചു പോസ്റ്റുകളിലായി പക്ഷപാതത്തിന്റെ ലാഞ്ഛന പോലുമില്ലാതെ ഇഞ്ചി അത് സാധിച്ചിരിക്കുന്നു. കണ്ണൂസിനോടും മറ്റും പാം പറ. ബംഗാളില്‍ കള്ളവോട്ടുകൊണ്ടാണ് സി പി എം ജയിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം (67 ഒഴിവാക്കണോ, അന്നൊരു കലാപമോ മറ്റോ ഉണ്ടായെന്നല്ലേ, അന്നും ചെയ്തുകാ‍ണും, ഇവരല്ലേ ജനുസ്സ്. സംശയമുണ്ടെങ്കില്‍ കണ്ണൂര്‍ക്കാരോടു ചോദിക്കണം. അവിടെ ഏതു മണ്ഡലത്തില്‍ നിന്നുള്ളവരും പറയും, അവിടെ കള്ളവോട്ടിന്റെ അയ്യരുകളിയാണെന്ന്) അല്ലെങ്കിലിനി ലിങ്കിനാണോ പഞ്ഞം, ഒറ്റത്തവണ കൂടി എല്‍ ഡി ഫ് ജയിച്ചാല്‍ (നടക്കില്ലെന്നത് വേറെ കാര്യം) കേരളത്തെപ്പറ്റിയും കിട്ടും ഇതിലും നല്ല ലിങ്ക്. അന്നും ഇവനൊക്കെ പാടിക്കൊണ്ടിരിക്കും ദുഷ്പ്രചരണം, വാഴയ്ക്കയെന്നൊക്കെ.

ഒരു കാര്യത്തില്‍ ചെറിയൊരു വിയോജിപ്പ്. ഇഞ്ചി വസ്തുതകളുടെ അടിസ്ഥാനത്തില്‍ മാത്രം കാര്യങ്ങള്‍ പറയുന്ന ആളായതു കൊണ്ടു ചൂണ്ടിക്കാണിക്കുന്നതാണ്. ഞങ്ങള്‍ പട്ടിണി മാറ്റിത്തരാം എന്ന് ഒരു തെരഞ്ഞെടുപ്പു വാഗ്ദാനമായി കമ്മുക്കള്‍ വച്ചുനീട്ടുന്നത് കണ്ടിട്ടില്ല (പരോക്ഷമായല്ല). അത് പരമ്പരാഗതമായി ഒരു കോണ്‍ഗ്രസ്സ് വാഗ്ദാനമല്ലേ. ഇന്ദിരാഗാന്ധിയുടെ “ഗരീബി ഹഠാവോ” ഓര്‍മയില്ലേ? (ലിങ്കില്ല, ക്ഷമിക്കണം, ഇഞ്ചി അന്നുണ്ടായിരുന്നെന്കില്‍, പത്രം വായിക്കാന്‍ തുടങ്ങിയിരുന്നെങ്കില്‍,ചിലപ്പോള്‍ ഓര്‍മ കാണും). പിന്നീട് “രോടീ,കപഡാ,മകാന്‍” ആയും മറ്റും അതൊക്കെ വീണ്ടും ഇറങ്ങിയിട്ടുണ്ട്. അതെന്തെങ്കിലുമാവട്ടെ, ചക്ക എന്നു പറയുമ്പോള്‍ ചുക്ക് എന്നു പറയുന്നത് സഖാക്കളുടെ ദുശ്ശീലം, അത് നമ്മളനുകരിക്കണ്ട.

“ഇഞ്ചിയെപ്പോലെയുള്ളവരെന്നു വെച്ചാ എന്താ? എന്റെ പോലെ വണ്ണവും പൊക്കവുമ്മുള്ളോരാ?“ കൊട് കൈ! വിമര്‍ശകരുടെ വായടപ്പിക്കുകയെന്നൊക്കെ കേട്ടിട്ടുണ്ട്!

ബംഗാളില്‍ ഓരോ തവണ തെരഞ്ഞെടുപ്പ് വരുംപോഴും ഇത്തവണ സി പി എം തോല്‍ക്കുമെന്നു മനോരമയില്‍ ഒരു തപസ് ഗാംഗുലി കല്‍ക്കട്ടയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. ഇത്തവണ അതു ലിങ്കാനുള്ള ഭാഗ്യമുണ്ടാവട്ടെ. അന്നീ കലാവതി എവിടെയുണ്ടാവുമോ എന്തോ, മിക്കവാറും ത്രിപുരയില്‍ കാണും, കാലക്കേടിനു വല്ല കമലാക്ഷിയുമായി കേരളത്തിലാവാനും മതി. എവിടെയായാലും നമുക്കു തപ്പി പുറത്തുകൊണ്ടുവരാന്‍ കഴിയട്ടെ.

Inji Pennu said...

ഹഹ രാവുണ്ണി
വാരുമ്പൊ പയ്യെ പയ്യെ വാര്. മൊത്തത്തിൽ വാരിയാൽ രാവുണ്ണിയും ക്ഷീണിക്കും ഞാനും ക്ഷീണിക്കും :)

ഞാൻ റാൽ‌‌ഫ് നേഡറിന്റെ ഭയങ്കര ഫാനാ. അദ്ദേഹമല്ലേ പറഞ്ഞത്,
When there is a tectonic shift towards the right or left, as a natural phenomenon, it will start to rattle a bit, but then settles down towards the middle? അങ്ങിനെയെന്തോ....കൃത്യമാണോ എന്ന് ഓർമ്മയില്ല...സൊ, ഒന്ന് ഇപ്പ്രത്തേക്ക് വലിച്ച് നോക്കുന്നതാ.

(സോറി ലിങ്കില്ല, രാവുണ്ണിക്ക് എന്തിനു ലിങ്ക്?):)

ജയരാജന്‍ said...

"ഒളിച്ചു വെയ്ക്കപ്പെടേണ്ടതല്ല ഈ പ്രശ്നം." എന്ന മാരീചന്റെ അഭിപ്രായത്തോട് യോജിക്കുന്നു. പക്ഷേ എന്ത് കൊണ്ട് ചര്‍ച്ച ഒരു ഇടത്-വലത് ലൈനില്‍പോയി എന്ന് മനസ്സിലാക്കാനും പ്രയാസമില്ല. "രാഹുകാലങ്ങളിലെ കലാവതിമാരെ പറ്റി വായിച്ചപ്പോള്‍" മാത്രമാണ്‌ ഇഞ്ചിയ്ക്ക് "ബംഗാളിലെ കലാവതിമാരെ" ഓര്‍മ വന്നത് എന്നതാണതിന്റെ കാരണം

Aadityan said...

എന്തോന്ന് പാവയ്ക്കാ ചേച്ചി ? നല്ല റബ്ബര്‍ അല്ലെ നടെണ്ടത് .അതാകുമ്പോള്‍ മഴ പ്രസ്നാമാല്ലലോ .പിന്നെ ഫ്രീ ടൈം ഇല്‍ നാട്ട്ടിലോക്കെ റിയാലിറ്റി ഷോ കണ്ടു കന്നീരോഴുകുന്നത് പോലെ ഒരു ഇന്ത്യ അവസ്ഥ വിലാപവും ആക്കാം (അര്‍ജുനന്‍ പിള്ള പറഞ്ഞതു പോലെ താങ്കളുടെ ബ്ലോഗ്, താങ്കളുടെ സമയം. ഞാന്‍ ഉം യാത്രക്കിടയില്‍ വന്നു കയറിയ ഒരു വഴിപോക്കന്‍). ഇവിടുത്തെ കുട്ട കരച്ചില്‍ (നിലവിളി ?) കണ്ടു പേടിച്ചു ആത്മഹത്യ ചെയുന്ന ദാരിദ്ര്യം , അഴിമതി എന്നിവയുടെ പതിനരടിയന്തരത്തിന് എന്നെയും വിളിക്കണേ. മലയാളീ സ്വയം ബുദ്ധി ജീവി കളിച്ചു നടക്കുനിടതോല്ലാം കാലം ഹിറ്റ് ക്‌ുട്ടന്‍ എളുപ്പ വഴി ഏതൊക്കെ തന്നെ

simy nazareth said...

നല്ലനിലയില്‍ ചര്‍ച്ചചെയ്യപ്പെടേണ്ടിയിരുന്ന ഒരു വിഷയം ഇടത് രാഷ്ട്രീയാന്ധതയും വലത് ചായ്‌വും മാറ്റിവെയ്ച്ച് ചര്‍ച്ചചെയ്യാനോ നിജസ്ഥിതി പരിശോധിക്കാനോ കഴിയാതെ പോവുന്നത് കഷ്ടമായിപ്പോയി.

ഇടത്-വലത് ഭേദമന്യേ ഒരു സംസ്ഥാനം ഒരേ പാര്‍ട്ടി ദീര്‍ഘകാലം ഭരിച്ചാല്‍ വരുന്ന പല ന്യൂനതകളുമുണ്ട്. അത് ബംഗാളില്‍ ഇടതിനും ബീഹാറില്‍ ആര്‍.ജെ.ഡിയ്ക്കും മറ്റു പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനും സ്വന്തമാണ്. എതിരഭിപ്രായത്തോടുള്ള അസഹിഷ്ണുത, സ്വജന പക്ഷപാതം, തങ്ങളുടെ നടപടികള്‍ക്ക് ചോദ്യം ചെയ്യപ്പെടില്ല എന്ന ഉറപ്പില്‍ നിന്ന് / ധാര്‍ഷ്ട്യത്തില്‍ നിന്ന് ഉല്‍ഭവിക്കുന്ന അധികാര പ്രവണതകള്‍, ഇതെല്ലാം.

ഇടതുപക്ഷത്തിന് ദേശീയതലത്തിലും കേരളത്തിലും ഒരു വലിയ അളവില്‍ അസഹിഷ്ണുതയുണ്ട്. ചോദ്യം ചെയ്യപ്പെടുന്നതിനോടും എതിര്‍പ്പിനോടും എതിരഭിപ്രായങ്ങളോടുമുള്ള അസഹിഷ്ണുത. ഇത് പറയുമ്പോള്‍ വലതുപക്ഷത്തിന് ഓശാന പാടുകയാണെന്നു കരുതരുത്.

ബംഗാളിലെ സോഷ്യല്‍ ഇന്‍ഡിസസിന്റെ കണക്കുകള്‍ പരിശോധിക്കൂ. എന്നിട്ട് അവ താഴേയ്ക്കു പോയതിന്റെ / കേരളത്തോളം ഉയരാത്തതിന്റെ - കാരണങ്ങള്‍ നിരത്തൂ.

Abdu said...

കുറേ കാലമായി ബ്ലോഗിൽ കമന്റിട്ടിട്ട്,സമയം പ്രശ്നം, പിന്നെ അതിന്റെ ഗുണവും.

ഈ കമന്റ് ഈ പോസ്റ്റിന് മാത്രമായിട്ടുള്ളതല്ല. ഈയിടെ ഇഞ്ചിയിട്ട ചില പോസ്റ്റുകൾക്ക് പൊതുവായി എഴുതുന്നതാണ്‌.

1. കമ്മ്യൂണിസത്തെ അല്ലെങ്കിൽ ഇടതുപക്ഷത്തെ എതിർക്കുമ്പോൾ എല്ലാവരും ചെയ്യുന്ന ഒന്നാണ് നിലവിലുള്ളതോ അല്ലെങ്കിൽ ഉണ്ടായിരുന്നതോ ആയ ഒരു മാതൃകയെ കുറ്റം പറയുക എന്നത്; ചൈന, റഷ്യ, ബംഗാൾ, കേരളം തുടങ്ങിയവ ഉദാഹരണം. സത്യത്തിൽ, ഞാൻ മനസ്സില്ലാക്കിയിടത്തോളം കമ്മ്യൂണിസത്തിന് റഷ്യയിലെന്നല്ല, ലോകത്തൊരിടത്തും അതിന്റെ ശില്പികൾ ഉദ്ദേശിച്ച രീതിയിലുള്ള ഒരു മതൃക ഉണ്ടായിട്ടില്ല എന്നതാണ്.
എല്ലായിടത്തും അതിന്റെ വികലമോ തെറ്റായതോ ആയ രൂപങ്ങളായിരുന്നു. അതാണെങ്കിലോ കമ്മ്യൂണിസത്തിന് മാത്രം പറ്റാവുന്ന, പറ്റിയ ഒന്നല്ലതാനും.

2. പ്രതിവിധികൾ അല്ലെങ്കിൽ എതിരായുള്ള സാധ്യതകളെ കുറിച്ചാണ്. ഒരു കാര്യത്തെ വിമർശിക്കുമ്പോൾ ഞാൻ എന്നോട് തന്നെ മിനിമം പാലിക്കേണ്ട ചില മാര്യാദകളുണ്ട്. അതിലെ ഏറ്റവും ആദ്യത്തെ കാര്യം അതിനെതിരായിട്ടുള്ള എന്റെ പരിഹാരങ്ങളെ കുറിച്ചാണ്. ഞാനത് പറയാത്തിടത്തോളം ഞാനെന്തിനെക്കുറിച്ച് പറഞ്ഞാലും അതിൽ ആർക്കും സംശയം തോന്നാം.

3. (നടപ്പു)ജനാധിപത്യം ഒരു ‘തൊമ്മനെ’ തെരെഞ്ഞെടുക്കുന്ന കളിയാണ്. ജനങ്ങളുടെ തീരുമാനം എന്നത് ഒരു സുന്ദര സ്വപ്നം മാത്രമാണ്. (എ) അല്ലെങ്കിൽ (ബി)യെ എനിക്ക് തിരെഞ്ഞെടുത്തേ മതിയാകൂ. അങ്ങിനെ വരുമ്പോ ഞാന് ചെയ്യുന്നത് തമ്മിൽ ഭേദമുള്ള തൊമ്മനെ തെരെഞ്ഞെടുക്കുക എന്നതാണ്. അതിനർത്ഥം ഞാൻ തെരെഞ്ഞെടുത്ത, ഞാൻ വോട്ടു ചെയ്യുമെന്ന പറഞ്ഞ തൊമ്മന്റെ എല്ലാ തെമ്മാടിത്തരങ്ങളേയും ഞാൻ കണ്ണടച്ച് പിന്തുണക്കുന്ന എന്നല്ല.


ഇനി എന്റെ തൊമ്മനെ ഞാൻ സപ്പോർട്ട് ചെയ്യുന്നതിനുള്ള ഒരു കാരണംകൂടി പറയാം

പൊതുവിതരണ സംബ്രദായത്തിൽ ഇന്ത്യയിലെല്ലായിടത്തും പ്രശ്നങ്ങളുണ്ട്. കൂട്ടത്തില്‍ മെച്ചപ്പെട്ട റിസല്‍റ്റ് കാണിക്കുന്നത് ബംഗാള്‍ സർക്കാർ (ഞാൻ ലിങ്ക് വായിച്ചിട്ടില്ല, കണ്ണൂസിന്റെ കമന്റിന്റെ ധൈര്യത്തിൽ പറയുന്നത്) എന്നിട്ടും ബംഗാളിൽ മാത്രം കലാ‍പമുണ്ടായി. അപ്പോൾ ആ കലാപത്തെ അവിടുത്തെ ജനങ്ങളുടെ ജനാധിപത്യ പ്രതികരണ ബോധത്തിന്റെ അടയാളമായിട്ടും കണക്കാക്കികൂടേ, ആ ഉ‌യർന്ന ജനാധിപത്യ പ്രതികരണ ബോധത്തിന്റെ കാരണം അവിടുത്തെ പുരോഗനപരമായ ഇടതുപക്ഷ ഭരണമാണെന്നും.

Inji Pennu said...

അബ്ദു പറഞ്ഞ പോയിന്റുകളില്‍ ഒന്നും ഒരു തര്‍ക്കവുമില്ല. പക്ഷെ അത് കമ്മ്യൂണിസത്തിന്റെ മാത്രമുള്ള ഒരു കാറ്റഗറിയില്‍ പെടില്ല.

കമ്മ്യൂണിസത്തെ മാത്രമല്ല എന്തിനെ എതിര്‍ത്താലും അങ്ങിനെയൊരു നയമാണ് പൊതുവേ. പക്ഷെ കമ്മ്യൂണിസത്തെ എതിര്ക്കുമ്പോള് കേഡര്‍ ബേസ്ഡ് ആയതുകൊണ്ട് അവരുടെ നയങ്ങളെ എതിര്‍ക്കുന്നവരോട് കടുത്ത അസഹിഷ്ണുതയും ധാര്‍ഷ്ട്ര്യവുമാണ്. ഈ ധാര്‍ഷ്ട്ര്യം പൊതുവേ ഉണ്ടെങ്കില്‍ വര്ഷങ്ങളായി ഭരിക്കുന്ന ഒരു പാര്‍ട്ടിയില്‍ ഇത് കൊടുകുത്തിവാഴും എന്ന് സംശയമില്ല. നമ്മളെയാരും തിരുത്തരുത് എന്നുള്ള നയം ജനാധിപത്യത്തില് ആശ്വാസ്യകരമല്ല.
(എനിക്ക് വത്തിക്കാനേയും ആര്‍‌എസ്‌എസിനേയും ഒക്കെയാണ് ഓര്‍മ്മ വരിക അതൊക്കെ കാണുമ്പോള്‍).

ബ്ലോഗിലെ വാദങ്ങളും പ്രതിവാദങ്ങളും ഉരുത്തിരിയുന്ന പല nexus-ഉകളും കുറേയൊക്കെ കണ്ടപ്പോള്‍ അതുകൊണ്ട് എന്നാ ഒരു ദയയുമില്ലാതെ അടച്ചാക്ഷേപിക്കാം എന്ന് കരുതി, അത്രേയുള്ളൂ.

കമ്മ്യൂണിസം സോഷ്യലിസം എന്നീ ആശയങ്ങളെ തീര്ത്തും എതിര്‍ക്കുന്ന ആളല്ല ഞാന്. തകര്‍ന്നു പോകുന്ന ഒരു അവസ്ഥയില്‍ കമ്മ്യൂണിസം മാത്രമേ ഒരു ജനതയെ രക്ഷിക്കുള്ളൂ എന്നു തന്നെ കരുതുന്നയാളാണ്. Crutches പോലെ. പക്ഷെ നടക്കാന്‍ പഠിച്ചാല്‍ പിന്നീട് അത് വേണ്ടായെന്നും അല്ലെങ്കില്‍ അതിന്റെ ഡൈലൂട്ടഡ് രൂപം മതിയെന്നും. നെഹ്രുവിന്‍ സോഷ്യലിസത്തിന്റെ ആരാധികയാണ് ഞാന്‍. (അത് പറഞ്ഞപ്പോള് കണ്ണൂസിനെ തിരുത്താന്‍ ശ്രമിക്കാഞ്ഞത് കണ്ണൂസിന്റെ എന്നെക്കുറിച്ചുള്ള flawed കണ്‍‌ക്ലൂഷന്‍ കണ്ടിട്ടാണ്, എന്നാ അങ്ങിനെ തന്നെ ഇരിക്കട്ടെ എന്ന് കരുതി.)

കണ്ണൂസ് തന്ന ലിങ്ക് അബ്ദു തന്നെ നോക്കൂ. അത് 86-87ലെ കണക്കുകളുമാണ്. അവിടെപ്പോലും ബംഗാള്‍ കേരളത്തിനോടൊപ്പം അല്ല. ഇപ്പോഴത്തെ കണക്കുകള്‍ എടുത്തു നോക്കൂ. എത്ര മേഖലകളിലാണ് ബംഗാള്‍ താഴോട്ട് പോയിരിക്കുന്നത് എന്ന് ശ്രദ്ധിക്കൂ. ഒന്നും വേണ്ട വിദ്യഭ്യാസത്തില്‍ പോലും. റൂറല് വിദ്യാര്ത്ഥികള്ക്ക് ഏറെ ഗുണം ചെയ്യുന്ന നവോദയ പോലെയൊരു വിദ്യഭ്യാസ സംരംഭം പോലും കേന്ദ്രത്തെ ഭയന്ന് നടപ്പാക്കാത്ത സംസ്ഥാനമാണ്. (പത്തു വര്ഷം മുന്‍പ് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ഭീകരന്മാരായി മാറിയില്ല എന്ന് കണ്ടിട്ട് പിന്നീട് സമ്മതിച്ചു). അങ്ങിനെ ഈ ധാര്‍ഷ്ട്ര്യം കാരണം ജനദ്രോഹപരമായ വളരെയധികം തെറ്റായ നയങ്ങളെടുത്തിട്ടുണ്ട് ബംഗാള്‍.

കേരളത്തില്‍ മാറി മാറി വരുന്ന സര്ക്കാരുകളാണ് കേരളത്തിനെ ഇതുപോലെ ശോഭിപ്പിക്കുന്നത്, അല്ലാതെ അതിന്റെ ക്രെഡിറ്റ് ഇടതുപക്ഷത്തിനോ വലതുപക്ഷത്തിനോ ഇല്ല. ഈയിടെ ഇന്ത്യയില്‍ നടത്തിയ ഒരു സര്വ്വേയില്‍ വിവിധ മേഖലകളില്‍ അഴിമതി തീരെയില്ലാത്തതും കേരളത്തിലാണ്. ഇവിടെയൊന്നും ബംഗാള് തൊട്ട് പുറകില് പോലുമല്ല.

ഇവിടെ വാദിച്ച പലരും ബംഗാളിനെ ബീഹാര്‍, ഉത്തര്പ്രദേശ് എന്നീ സ്ഥലങ്ങളെ വെച്ചാണ് താരതമ്യപ്പെടുത്തിയത്, അത് കണ്ടാല്‍ മാത്രം മതി, എന്തുമാത്രം താഴോട്ടാണ് ഗ്രാഫിന്റെ പോക്കെന്ന്.

ramachandran said...

ഇത് ബംഗാളിലെ കേന്ദ്രവിഹിതത്തെക്കുറിച്ചുള്ള ഒരു ചെറു ചരിത്രം

In fact, if we go back into history it is seen that at the time of independence, an agreement was reached with the central government regarding ensuring food supplies to Bengal. This was necessitated because with partition all the jute growing areas went to what is now Bangladesh while the jute mills were predominantly in Bengal. This created a situation where to ensure the running of these mills it was decided to shift a certain extent of paddy and wheat crops to jute. The government of India assured to supply the deficit incurred due to the shift to jute crops. However this has not been adhered to by the central government. Many times in the past the government of West Bengal wrote to the centre reminding it of this commitment but to no avail.

കേന്ദ്ര പരിഗണനയെന്നത് കളിയാക്കി ചിരിക്കേണ്ട വിഷയമാകുന്നതാണ് കഷ്ടം.

റേഷന്‍ കടകളിലൂടെയും ന്യായവിലക്കടകളിലൂടെയും പി.ഡി.എസ്സിലൂടെയും വിതരണം ചെയ്യുവാനുള്ള അരി/ധാന്യം സ്റ്റോക്ക് ചെയ്യുക എന്നത് എഫ്.സി.ഐ യുടെ കടമയാണ്. എഫ്.സി.ഐ വഴി ശേഖരിക്കുന്ന ധാന്യങ്ങള്‍ക്ക് നല്‍കിയിരുന്ന സംഭരണ വില മാര്‍ക്കറ്റ് വിലയെ അപേക്ഷിച്ച് വളരെ കുറവായിരുന്നതിനാല്‍ എഫ്.സി.ഐ ഗോഡൌണുകളിലെ സ്റ്റോക്കില്‍ വലിയ കുറവുണ്ടാകുകയും വിവിധ സംസ്ഥാനങ്ങള്‍ക്കുള്ള അരി വിഹിതത്തില്‍ കേന്ദ്രസര്‍ക്കാര്‍ വമ്പിച്ച വെട്ടിക്കുറവ് വരുത്തുകയും ചെയ്തതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ കണ്ടുകാണുമെന്ന് കരുതുന്നു. ഇത്തരത്തില്‍ കേന്ദ്രം അതിന്റെ ഉത്തരവാദിത്വത്തില്‍ വീഴ്ച വരുത്തുമ്പോള്‍ ചോദിക്കുന്നത് കെഞ്ചലല്ല, മറിച്ച് അവകാശം ചോദിച്ച് വാങ്ങലാണ്. കെഞ്ചലായി വ്യാഖ്യാനിക്കേണ്ടവര്‍ക്ക് വ്യാഖ്യാനിക്കാം അത്ര തന്നെ.

സാര്‍വത്രിക പൊതുവിതരണ സംവിധാനത്തില്‍നിന്ന് പരിമിതപ്പെടുത്തിയ പൊതുവിതരണ സംവിധാനത്തിലേക്കു മാറാനുള്ള കേന്ദ്ര ഗവമെന്റിന്റെ തീരുമാനം ബാധിക്കുന്നത് ആരെ ആയിരിക്കും എന്ന് പറയേണ്ടല്ലോ. ഇപ്പോള്‍ സബ്സിഡിയോടെ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നത് ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങള്‍ക്കുമാത്രമാണ്. ആസൂത്രണ കമീഷന്‍ നിശ്ചയിച്ച ദ്രോഹകരമായ മാനദണ്ഡങ്ങള്‍ പ്രകാരമാണ് ബിപിഎല്‍ കുടുംബങ്ങളെ കണക്കാക്കിയത്. തെറ്റായ മാനദണ്ഡങ്ങളിലൂടെ ദരിദ്രരുടെ കണക്കെടുപ്പ് നടത്തി 1997നും 2007നുമിടയ്ക്ക് പാവപ്പെട്ടവരെ വന്‍തോതില്‍ ഭക്ഷ്യസുരക്ഷാ സംവിധാനത്തില്‍നിന്ന് പുറത്താക്കി. ഗ്രാമീണകുടുംബങ്ങളില്‍ 70.5 ശതമാനത്തെയും കര്‍ഷകത്തൊഴിലാളി കുടുംബങ്ങളില്‍ 57 ശതമാനത്തെയും ഗ്രാമീണമേഖലയിലെ പട്ടികജാതി കുടുംബങ്ങളില്‍ 60.7 ശതമാനത്തെയും 55.4 ശതമാനം പട്ടികവര്‍ഗ കുടുംബങ്ങളെയും ഭക്ഷ്യസുരക്ഷാ സംവിധാനത്തില്‍നിന്ന് പുറത്താക്കിയെന്ന് ദേശീയ സാമ്പിള്‍ സര്‍വെ സംഘടനയുടെ കണക്കുകള്‍ (2004-05) പറയുന്നു.

ഇവര്‍ക്ക് റേഷന്‍ കാര്‍ഡുകളില്ലാതാവുകയോ എപിഎല്‍ കാര്‍ഡ് കിട്ടുകയോചെയ്തു. പരിമിതപ്പെടുത്തിയ പൊതുവിതരണസമ്പ്രദായം നടപ്പാക്കിയശേഷമുള്ള ആദ്യനാളുകളില്‍ കൂടിയ വിലയ്ക്കെങ്കിലും എപിഎല്‍ വിഭാഗത്തിനും ഭക്ഷ്യധാന്യം നല്‍കിയിരുന്നു. ഇപ്പോള്‍ ആ വിഭാഗത്തെ റേഷന്‍ സംവിധാനത്തില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കാനാണ് ഗവര്‍മെന്റ് ശ്രമിക്കുന്നത്. കേന്ദ്രത്തിന്റെ കൈയിലുണ്ടെങ്കില്‍മാത്രമേ എപിഎല്‍ വിഭാഗത്തിന് അരി നല്‍കാന്‍ കഴിയുകയുള്ളൂവെന്നാണ് ഇതുസംബന്ധിച്ച് പാര്‍ലമെന്റില്‍ ഉയര്‍ന്ന ചോദ്യത്തിന് ഭക്ഷ്യമന്ത്രി ശരത് പവാര്‍ നല്‍കിയ നിര്‍ദയമായ മറുപടി. അരിയുടെ ലഭ്യത ഉറപ്പുവരുത്താന്‍ കേന്ദ്രത്തിന് ബാധ്യതയില്ലെന്നാണ് ഇപ്പറഞ്ഞതിന്റെ സാരം. പ്രതിമാസം 350 രൂപയില്‍ കൂടുതല്‍ വരുമാനമുള്ള പ്രായപൂര്‍ത്തിയായവരെയെല്ലാം ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ളവരായാണ് യഥാര്‍ഥത്തില്‍ കണക്കാക്കിയിരിക്കുന്നത്. പിന്നെ എ.പി.എല്‍ കാര്‍ക്ക് നല്‍കിയിരുന്ന അരിയുടെ വിലയും പൊതുവിപണിയിലെ വിലയും ഏതാണ്ട് തുല്യമാക്കുകകയും റേഷന്‍ അരിയുടെ ഗുണനിലവാരം കുറയുകയും ചെയ്തിട്ടുമുണ്ട്.

സര്‍ക്കാരിന്റെ ഗോഡൌണുകള്‍ റിലയന്‍സ് ഉള്‍പ്പെടെയുള്ള കുത്തക മുതലാളിമാര്‍ സംഭരിക്കുന്ന ധാന്യം സൂക്ഷിക്കാന്‍ വിട്ടുകൊടുത്തിരിക്കുകയാണ്. ധാന്യസംഭരണത്തിന്റെ ചുമതലയില്‍നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയും അതിന്റെ ചുമതല വന്‍കിട കുത്തകകളെ ഏല്‍പ്പിക്കുകയും ചെയ്തതിലൂടെ വിലക്കയറ്റത്തില്‍നിന്ന് മുതലെടുത്ത് അമിതലാഭം കൈക്കലാക്കാന്‍ സ്വകാര്യമേഖലയ്ക്ക് കൂട്ടുനില്‍ക്കുന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ തുടരുന്നത്

സീതാറാം യച്ചൂരി സി.പി.എം പോളിറ്റ് ബ്യൂറോ അംഗമാണ്, ഒപ്പം രാജ്യസഭാ മെംബെറും. സമൂഹത്തിലെ വിവിധ സംഘടനാ പ്രതിനിധികള്‍ എം പി മാരുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ക്ക് നിവേദനം കൊടുക്കുക അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. ആള്‍ ഇന്ത്യ ഫെയര്‍ പ്രൈസ് ഷോപ്പ് ഡീലേഴ്സ് അസോസിയേഷന്റെ റാലിയെ അഭിസംബോധന ചെയ്തു കൊണ്ട് അദ്ദേഹം സംസാരിച്ചതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഇങ്ങനെ പറയുന്നു.

SITARAM YECHURY demanded government to stop forward trading in essential commodities. Addressing a huge rally at Ram Lila grounds on Monday, 28th August, culminating the country wide agitation by PDS dealers which began from July 17th Yechury warned government that this hoarding and forward trading would not benefit either common man or farming community. He also informed the gathering that this forward trading and hoarding of commodities causing for abnormal prise raise in commodity market which is cursing the ordinary people.

Referring to the assertion by government that financial health of the country is in good condition Yechury urged the government not to go by the numerical data brought out by some agencies about the financial health. He reminded UPA that it needs to look downward, such as incidents of suicides by farmers, lack of food security and under nourishment which is chronic in rural India to know the real face of the country. He told the gathering that in today's country there above 50 percent people are in their 20s. With out feeding them nutritious food, they won't become a healthy people to contribute to the national wealth by their physical work. To feed them it is pertinent to strengthen the universal public distribution system, which is one of the demands put forward by PDS dealers association. He also warned government that mere economic growth would not ensure hunger free India, with it failing in proper distribution. To make India hunger free India, it is essential to stop the forward trading and increase the procurement of wheat and rice to see that sufficient supplies be there to cater the needs of the people who are struggling to meet their ends.

Reminding the government that UPA stood firmly on the support of the Left parties, it is immanent on the part of government to oblige the Left when they are pressurising for the causes of people. He also urged the gathering to build up militant agitations which will become handy for Left to impress up on the Government by their intervention in Parliament and out side to fulfil the demands.

After the public rally Yechury lead a delegation to Minister of State, Mr. Suresh Pachoury. He explained the Minister the problems being faced by Fair Price Shop dealers due to the complacency of Government in food grains procurement. He also explained to the Minister the difficulties with the present policy of procuring food grains from open market. Referring to government decision to importing the wheat to substitute the deficiency in procurement, Yechury informed the Minister that this will increase the amount of subsidy and also will add up to the retail market prices which are already high. He demanded that minimum selling rate be fixed for such imported wheat and fixation of Levy on imported stocks to see that the required stocks be made available for public distribution. He also referred to the Supreme Court orders directing the Government to ensure supply of 35 Kg of food grains per family per month.

CPI general secretary A.B. Bardan, RSP senior leader, Rajya Sabha MP Abony Roy also addressed this gathering which was presided over by Biswambar Basu, All India general secretary, Fair Price Shop dealers federation.

ഇവിടെ ഇത്രയും ആളുകള്‍ ഒരു റാലിയെ അഭിസംബോധന ചെയ്തിട്ടും യച്ചൂരിയാണ് ഉപദേശകനെന്ന് പറയാതെ പറയുന്നതെന്തുകൊണ്ട് എന്ന് മനസ്സിലാക്കന്‍ സാമാന്യ ബുദ്ധി തന്നെ ധാരാളം. അല്ല ഇനി സംഘടനക്ക് ഒരു ഉപദേശകനുണ്ടെന്നും അത് സീതാറാം യച്ചൂരി തന്നെയാണെന്നും വയ്ക്കുക . റേഷന്‍ കടക്കാര്‍ ഭീകരരൊന്നുമല്ലല്ലോ യെച്ചൂരി ഉപദേശകന്‍ എന്നതില്‍ ഇത്ര പ്രശ്നം കാണാന്‍? അതിലെ പലരും അരി വാങ്ങുന്നത് കടയില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടായിരിക്കുകയില്ലേ?

എന്നാല്‍ അരി മറിച്ചു വില്‍ക്കുന്നതിനും മറ്റും യാതൊരു ന്യായീകരണവുമില്ല. അതിനെ ന്യായീകരിക്കാന്‍ പാര്‍ട്ടിയോ ബംഗാള്‍ ഗവര്‍മെണ്ടോ ശ്രമിച്ചോ? ഇഞ്ചി തന്ന ലിങ്കില്‍ തന്നെ റേഷന്‍ കടക്കാരന്റെ വീട് ജനം ആക്രമിച്ചപ്പോള്‍ സി.പി.എം.കാര്‍ കടക്കാരനെ സഹായിച്ചില്ല എന്ന് വ്യക്തമായി പറയുന്നുണ്ടല്ലോ.

എന്നു മാത്രമല്ല കേസെടുത്തതിന്റെയും മറ്റും കണക്കുകള്‍ ഈ ലിങ്കില്‍ ഉണ്ട്. ഇവിടെ ബിമന്‍ ബസു പറയുന്നു

“ Last but not least there are some blacksheep among the ration dealers, just like there are in any other profession. Some of them tried to take advantage of the situation. But that should not lead to branding the entire lot of ration dealers as corrupt and wrong-doers. The state government has already cancelled the licences of 163 ration dealers for indulging in corruption”

യഥാര്‍ത്ഥത്തില്‍ ഉണ്ടായതെന്താണ്? പൊതു വിതരണ സമ്പ്രദായം ശക്തിപ്പെടുത്താനും സുതാര്യമാക്കാനുമായി ലക്ഷ്യമിട്ട് നിര്‍ദ്ദേശിച്ചിരുന്ന ചില നടപടിക്രമങ്ങള്‍ പാലിക്കാതിരുന്നതല്ലേ കുഴപ്പമായത്? “The Public Distribution System is continuing in Bengal for a long time. The Left Front government had decided to monitor the implementation of PDS at sub-divisional level and for this local panchayat bodies were involved. Three persons from pachayat bodies and one woman belonging to Below Poverty Line (BPL) category were to be part of the committee. But this monitoring system did not work properly and in many places such committees were not even formed.

ആകെ 6 ജില്ലകളിലായിരുന്നു പ്രശ്നം. തൃണമൂല്‍ കോണ്‍ഗ്രസ് പ്രശ്നം ഏറ്റെടുത്ത് മൈലേജ് ഉണ്ടാക്കാന്‍ നോക്കിയതിനെപ്പറ്റി ഇന്ത്യാ ടുഗതറിലെ ഈ ലേഖനം തന്നെ പറയുന്നുണ്ടല്ലോ. പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസ് ഇത് ഏറ്റെടുക്കുകയായിരുന്നു എന്ന് ഒരു വിശകലനവും ഉണ്ടല്ലോ. ആ വാര്‍ത്ത ഇവിടെ Another perspective doing the rounds is that the ration riots in six West Bengal districts is partly a politically orchestrated riot engineered by the Opposition - the Trinamool Congress with a view to gain a foothold in the forthcoming panchayat elections in the state, which are reportedly slated between January and May next year. Though Raipur in Bankura district is a traditional constituency of the ruling party, Trinamool has reasonable support and the Maoists have gained a stronghold in some pockets. Shyamsundar Sinha Mahapatra, Raipur Zonal Committee Secretary of the CPM, says that the ruling party's strength in numbers in the region is undercut by the fact that 46 per cent of the electorate votes against the CPM. Incidentally, Nirmal Pal, a ration dealer of Motgoda village in Raipur Police Station, hanged himself, leaving a suicide note behid for his wife and children.

Gangajalhati, a village in Bankura district, which is a CPM stronghold, saw public violence against ration dealers in the first week of October. Its neighbouring village, Baro Kumira, faced similar wrath on 4 October when, according to the villagers, the rioting mobs who attacked the house of ration-dealer Biman Kundu, were led by panchayat member Shankar Layek of Trinamool Congress. Unable to meet the mass demand to pay monetary compensation to each cardholder for 11 months of rations within the next two days, Kundu was forced to end his life. Kundu's elder brother Bidhan insists that they have always been strong supporters of the CPM. One brother even won a pradhan's election on a party ticket. But when the crunch came, not a single comrade came to their rescue. http://www.indiatogether.org/2007/oct/gov-wbpds.htm

1967ല്‍ കേന്ദ്രത്തിലും കോണ്‍ഗ്രസ് തന്നെയായിരുന്നു. സംസ്ഥാനത്തിലും. ആ വ്യത്യാസം കാണാതെ പോകരുത്. എല്ലാം വശവും കാണണം എന്നേ പറയാനുള്ളൂ.

ബംഗാള്‍ സ്വര്‍ഗമാണ് ബസുവിനെ നോക്കൂ, ബുദ്ധനെ നോക്കൂ എന്ന് (വികസന വിരുദ്ധനായ?) അച്ചുതാനന്ദനെ നോക്കി പറയുന്നതും വലതുപക്ഷ മാദ്ധ്യമങ്ങളാണെന്നതും ഓര്‍ക്കണം. അച്ചുതാനന്ദനെ കൊച്ചാക്കാന്‍ ബസുവും ബുദ്ധനും കിടിലം എന്നെഴുതുന്നതും ഇവര്‍ തന്നെ ‍.

ബംഗാളിലെ ഇടത് ഭൂതത്തെ എങ്ങിനെയെങ്കിലും ആവാഹിച്ചൊഴിവാക്കി “ജനാധിപത്യം” സ്ഥാപിക്കാന്‍ താല്പര്യമുള്ളവര്‍ നിരവധി ഉണ്ടെന്നുള്ളത് പറയാതെ അറിയാമല്ലോ. അവര്‍ക്ക് വടി കൊടുക്കാതിരിക്കാന്‍ പാര്‍ട്ടിയും ഇടത് പക്ഷവും ഗവര്‍മെണ്ടും കൂടുതല്‍ ജാഗ്രതയോടെ ഇരിക്കണം എന്നുള്ളതില്‍ തര്‍ക്കമില്ല.

ബംഗാളില്‍ പ്രശ്നങ്ങളൊന്നു ഇല്ലെന്ന്‍ ആരവകാശപ്പെട്ടുവെന്നാണ് ഇഞ്ചി പറയുന്നത്. പ്രശ്നങ്ങള്‍ ഉണ്ടാകാതെ നോക്കാന്‍ ജാഗ്രതയോടെ ഇരിക്കുകയും എന്നിട്ടും ഉണ്ടായാല്‍ സത്വരമായി ഇടപെടാനുള്ള സെന്‍സിറ്റിവിറ്റി കാണിക്കുകയുമല്ലേ വേണ്ടത്? ദയവായി ഈ link നോക്കുക. പൊതുവിതരണ സമ്പ്രദായം കൂടുതല്‍ മെച്ചപ്പെടുത്താന്‍ 2007 ഒക്ടോബറില്‍ ബംഗാള്‍ സ്വീകരിച്ച നടപടികള്‍ ഇവിടെ കാണാം. ഈ പോസ്റ്റിടും മുമ്പേ അവിടുത്തെ കലാപത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി വല്ലതും അന്വേഷിച്ചിരുന്നോ എന്നറിയില്ല. അത് അവസാനിച്ചോ അതോ എല്ലാവരെയും കൊയ്ത് അവസാനിപ്പിച്ചോ എന്നു കൂടി നോക്കാമായിരുന്നു. ചുമ്മാ..ഒരു ലിങ്കിന്റെ പണിയല്ലേ ഉള്ളൂ...നല്ല കൊയ്ത്തായിരുന്നു എന്നാരോ പറയുന്ന കേട്ടു.

റേഷന്‍, വെട്ടിപ്പ്, സി.പി.എം, യെച്ചൂരി, കലാപം എന്നിങ്ങനെ പറയുന്നതോടൊപ്പം തന്നെ ഇവിടത്തെ പൊതുവിതരണ സമ്പ്രദായത്തെക്കുറിച്ച്, കേന്ദ്രസര്‍ക്കാര്‍ അത് ഇല്ലാതാക്കാനുള്ള നയങ്ങള്‍ എടുക്കുന്നതിനെക്കുറിച്ച്, സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രപൂളില്‍ നിന്നുള്ള വിഹിതം കുറയ്ക്കുന്നതിനെക്കുറിച്ച്, എഫ്.സി.ഐ. നോക്കുകുത്തിയാവുന്നതിനെക്കുറിച്ചുമൊക്കെ കൂടി പറഞ്ഞാല്‍ അതൊരു അനാലിസിസ് ആവുമായിരുന്നു. ഇത് ഒരു സി.പി.എം ബാഷിങ്ങ് അല്ലാതെ മറ്റൊന്നുമാകുന്നില്ല. ഇത്രയും കമന്റ് ഇട്ടിട്ടും മുകളില്‍ പറഞ്ഞ വിഷയങ്ങള്‍ സ്പര്‍ശിക്കാത്തത് രസകരം തന്നെ. കള്ളനാണയങ്ങള്‍ എല്ലായിടത്തും കാണും. സി.പി.എമ്മില്‍ കള്ളനാണയം ആണെന്ന് തെളിഞ്ഞാല്‍ മുഖം നോക്കാതെ നടപടിയെടുക്കുന്ന രീതി ഉണ്ട് എന്നാണ് ഇതുവരെയുള്ള അനുഭവം.

ഇനി ബംഗാളില്‍ എല്ലാം പാര്‍ട്ടി ഗ്രാമങ്ങളാണെന്നും പാര്‍ട്ടിക്കെതിരെ സംസാരിച്ചാല്‍ തട്ടിക്കളയുമെന്നും പറയുന്ന പത്രങ്ങള്‍ ജനങ്ങള്‍ക്ക് തങ്ങളുടെ രോഷം പ്രകടിപ്പിക്കാന്‍ കഴിയുന്നു(കലാപം നടത്താന്‍ പോലും) എന്നും എഴുതുമ്പോള്‍ ആദ്യത്തെ ആരോപണമെങ്കിലും തെറ്റാവണമല്ലോ അല്ലേ? അതോ ചില സമയങ്ങളില്‍ പാര്‍ട്ടി ഗ്രാമവും ചിലസമയങ്ങളില്‍ പാര്‍ട്ടി വിരുദ്ധഗ്രാമവും ആകാനുള്ള മന്ത്രസിദ്ധി വല്ലതും ആ ഗ്രാമങ്ങള്‍ക്കുണ്ടോ? കിട്ടുന്ന വടി മുഴുവന്‍ എടുത്ത് അടിക്കുന്നതിന്റെ കുഴപ്പമാണ്, വടികള്‍ തമ്മില്‍ കൂട്ടിമുട്ടുന്നത്.

യഥാര്‍ത്ഥത്തില്‍ തുളസി പറഞ്ഞതാണ് ശരി എന്നു തോന്നുന്നു. തൊലിപ്പുറത്തുള്ള പരിശോധന മാത്രമാണ് ഞാനുള്‍പ്പെടെ നടത്തിയിരിക്കുന്നത്. ചില പ്രധാന പ്രശ്നങ്ങള്‍ ആരും ഉയര്‍ത്തിയിട്ടില്ല.

1) ഭക്ഷ്യ സുരക്ഷക്ക് പൊതു വിതരണ സമ്പ്രദായം ആവശ്യമോ?
2) പൊതുവിതരണ സമ്പ്രദായം കറാറുകാരിലൂടെ നടപ്പാക്കാന്‍ ആവുമോ?
3) ഭക്ഷ്യധാന്യങ്ങളുടെ ഫോര്‍വേര്‍ഡ് ട്രേഡിംഗ് ആശാസ്യമോ?
4) ഈ കുഴപ്പങ്ങള്‍ക്ക് നവ ലിബറല്‍ നയങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോ?
5) കേന്ദ്ര- സംസ്ഥാന ബന്ധങ്ങളിലെ ഫെഡറല്‍ സ്വഭാവം നഷ്ടമാവുന്നുണ്ടോ?

ഈ ലിസ്റ്റ് പൂര്‍ണ്ണമല്ല..

അത്യന്തം വൈകാരികമായി വിഷയത്തെ സമീപിച്ച് ( ഉദാഹരണത്തിന് ബംഗാളിൽ ഏറ്റവും ലാഭകരമായ ബിസിനസ്സ് റേഷൻ കടയാണ് (ആളെ പറ്റിക്കലാണ് ആദ്യം, അത് പക്ഷെ പോളിറ്റ് ബ്യൂറോയ്ക്ക് മാത്രം പേറ്റന്റ്) അതിനുള്ള സാദ്ധ്യതയെ പോസ്റ്റിട്ടയാള്‍ ആദ്യം തന്നെ ഇല്ലാതാക്കി എന്ന് ഞാന്‍ കരുതുന്നു. ഗരവമായ ചര്‍ച്ച ഇല്ലാതാക്കുവാന്‍ ഉള്ള മറുപടികള്‍ക്കുദാഹരണം (എന്നു വച്ചാല്‍ ആടിനെ പട്ടിയാക്കുന്നതിന്റെ) രാവുണ്ണി മാഷ് മുകളില്‍ തന്നിട്ടുമുണ്ടല്ലോ?

എങ്കിലും പറയട്ടെ

30 കൊല്ലമായി ഭരിക്കുന്ന സര്‍ക്കാര്‍ ഭരണത്തിന്റെ ആലസ്യത്തില്‍ നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തരുത്. അങ്ങിനെ മുപ്പത് കൊല്ലം മുമ്പ് അര്‍ദ്ധ ഫാസിസ്റ്റ് ആക്രമണങ്ങള്‍ നേരിട്ട തലമുറയില്‍ നിന്നും ഓരോരുത്തരായി വിടവാങ്ങുകയാണ്. 1977ല്‍ ഇടതു മുന്നണി ഭരണത്തില്‍ വന്നതിനുശേഷം പാര്‍ട്ടിയില്‍ വന്നൊരു തലമുറയ്ക്ക് പഴയ അനുഭവങ്ങള്‍ ഒന്നും ഉണ്ടാവില്ല. അങ്ങനെയുള്ളവര്‍ക്ക് ഉള്ള ഒരു ഷോക്ക് ട്രീറ്റ്മെന്റ് ആയി ഇടതുമുന്നണി ഇതിനെ കാണണം. കണ്ടു എന്നാണ് പല രേഖകളില്‍ നിന്നും വ്യക്തമാവുന്നത്. കണ്ണൂസ് സൂചിപ്പിച്ച പോലെ ഞാനിവിടെ അത് വിശദീകരിക്കുന്നില്ല.. അന്വേഷണാത്മക ബ്ലോഗര്‍മര്‍ വളരെയധികമുണ്ടല്ലോ നമ്മുടെ ബൂലോകത്ത്

അവസാനിപ്പിക്ക്ന്നതിനു മുമ്പ് ഒരഭ്യര്‍ത്ഥന

ലേഖനം മനസ്സിരുത്തി ഒന്നു വായിക്കുക ഇന്ത്യ ഇന്നഭിമുഖീകരിക്കുന്ന കാര്‍ഷികമേഖലയിലെ ദുരന്തങ്ങളെക്കുറിച്ച് പ്രവാചക ദൃഷ്ടിയോടെ 90 കളില്‍ തന്നെ ചൂണ്ടിക്കാട്ടിയ പ്രൊഫസര്‍ ഉത്സാ പട്നായിക്കിന്റെ ലേഖനം.

ഇതും നോക്കാം...

1) India's Emerging Food Security Crisis: The Consequences of the Neoliberal Assault on the Public Distribution System (http://www.pragoti.org/node/1447)
2) ‘No mechanism to protect the poor’ -- Utsa Patnaik , Interview by TK Rajalakshmi, Frontline http://www.pragoti.org/ml/node/731

ഓഫ് : സിമിയുടെ കമന്റ് കണ്ടു. നല്ലനിലയില്‍ ചര്‍ച്ചചെയ്യപ്പെടേണ്ടിയിരുന്ന ഒരു വിഷയം ഇടത് രാഷ്ട്രീയാന്ധതയും വലത് ചായ്‌വും മാറ്റിവെയ്ച്ച് ചര്‍ച്ചചെയ്യാനോ നിജസ്ഥിതി പരിശോധിക്കാനോ കഴിയാതെ പോവുന്നത് കഷ്ടമായിപ്പോയി.
യോജിക്കുന്നു..അതു മുകളില്‍ സമ്മതിച്ചിട്ടുമുണ്ട്.
പക്ഷെ ആ വാചകം .....
നല്ലനിലയില്‍ ചര്‍ച്ചചെയ്യപ്പെടേണ്ടിയിരുന്ന ഒരു വിഷയം വലത് രാഷ്ട്രീയാന്ധതയും ഇടത് ചായ്‌വും മാറ്റിവെയ്ച്ച് ചര്‍ച്ചചെയ്യാനോ നിജസ്ഥിതി പരിശോധിക്കാനോ കഴിയാതെ പോവുന്നത് കഷ്ടമായിപ്പോയി എന്നായിരുന്നെങ്കിലോ?
:)

Suraj said...

ഇഞ്ചിപെണ്ണ് ചേച്ചീ,

(ഡബിൾ സംബോധന ബോറായോ ? സൂരജ് ചെക്കൻ അനിയാ എന്ന് മറിച്ചു കൊട്ടി സമാധാനിച്ചോ:)


“കമ്മ്യൂണിസം സോഷ്യലിസം എന്നീ ആശയങ്ങളെ തീര്ത്തും എതിര്‍ക്കുന്ന ആളല്ല ഞാന്. തകര്‍ന്നു പോകുന്ന ഒരു അവസ്ഥയില്‍ കമ്മ്യൂണിസം മാത്രമേ ഒരു ജനതയെ രക്ഷിക്കുള്ളൂ എന്നു തന്നെ കരുതുന്നയാളാണ്. Crutches പോലെ. പക്ഷെ നടക്കാന്‍ പഠിച്ചാല്‍ പിന്നീട് അത് വേണ്ടായെന്നും അല്ലെങ്കില്‍ അതിന്റെ ഡൈലൂട്ടഡ് രൂപം മതിയെന്നും. നെഹ്രുവിന്‍ സോഷ്യലിസത്തിന്റെ ആരാധികയാണ് ഞാന്‍.”

ഹാവൂ സമാധാനമായി....

ഞാൻ കരുതി ഇഞ്ചി എക്സ്ട്രീം റൈറ്റ് വിംഗ്ഡ് കൺസെർവേറ്റിവ് (അട്ടിപ്പാറമ്മച്ചീ അതെന്തരാണോ ?) ആയിരിക്കുമെന്ന്...

ഫുക്കുയാമ കടിച്ചിട്ടൊന്നുമല്ലല്ലോ ല്ലേ ഈ പറച്ചിൽ ?
;)

ബ്ലോഗിലെ ലെഫ്റ്റ് ലീനിയന്റ്, ലിബറലിസ്റ്റ്, ഹാർഡ് കോർ കൊമ്മികളേ...നിങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു..!

“ ഇപ്പോഴത്തെ കണക്കുകള്‍ എടുത്തു നോക്കൂ. എത്ര മേഖലകളിലാണ് ബംഗാള്‍ താഴോട്ട് പോയിരിക്കുന്നത് എന്ന് ശ്രദ്ധിക്കൂ. ഒന്നും വേണ്ട വിദ്യഭ്യാസത്തില്‍ പോലും.

Human Development Indices-ൽ ബംഗാളിന്റെ 20-ആം റാങ്കിനു താഴെ കിടക്കുന്ന സംസ്ഥാനങ്ങളിലെ കലാവതിമാരെക്കുറിച്ചും ഇഞ്ചീവിലാപം ഉടനുണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം :)

രാമചന്ദ്രൻ മാഷിനു ഒരു താങ്ക്സ് - വേറെ ചില ആങ്കിളുകൾ ഈ കാക്കൊഫോണിക്കിടയിൽ കാട്ടിത്തന്നതിനു .

simy nazareth said...

രാമചന്ദ്രന്‍ മാഷേ, :-)

ഇതാ ബംഗാള്‍ ഹ്യൂമന്‍ ഡെവലപ്മെന്റ് റിപ്പോട്ട് (2004). (242 താളുകള്‍, 12 എം.ബി.)

Inji Pennu said...

രാമചന്ദ്രൻ
1. ബംഗാളിൽ നടന്ന ബി‌‌പി‌‌‌എൽ അഴിമതിയെക്കുറിച്ചുള്ള ഈ റിസേർച്ച് പേപ്പർ
വായിക്കുക.

ഇതിൽ കേന്ദ്രം എവിടെയുണ്ടെന്നും. ഈയൊരു അവസ്ഥ മറ്റൊരു കമ്മ്യൂണിസ്റ്റ് രാജ്യത്തും ഞാൻ കേട്ടു. സ്ഥലം എന്റെയടുത്താണ്, ക്യൂബയിൽ.
അതായത്, പാർട്ടി നേതാക്കളെ നമിച്ച് നിന്നാൽ ബിപി‌‌എൽ ഇങ്ങിനെ കാർഡുകൾ വീട്ടിൽ വരും.
ഇതൊക്കെ വല്ലോ കോൺ‌ഗ്രസ്സോ ഒക്കെ കാണിച്ചാൽ സഹിക്കാം, പക്ഷെ സിപി‌‌എം (ഞെട്ടൽ..ടാങ്ങ്! സിമ്പൽ ഇടൂ!)

അതായത് അരി തരാത്ത കേന്ദ്രത്തെ വെട്ടിക്കുന്ന വില്ലന്മാരവിടെ ഉണ്ടെന്ന്.

2. സീതാറാം യെച്ചൂരി ബന്ധം ഇന്ത്യൻ എക്സ്പ്രസ്സ് വാർത്തയിലുണ്ട്. യെച്ചൂരി മുഖ്യ ഉപദേശകൻ എന്നു വരുമ്പോൾ പ്രശ്നങ്ങളുണ്ടാവുന്നത് രാമചന്ദ്രനു മനസ്സിലായില്ല, അല്ലേ? എങ്കിൽ മൻ‌‌മോഹൻ സിംഗിന്റെ മന്ത്രിസഭ നിലനിർത്താൻ രണ്ട് ബി‌ജെ‌പിക്കാര് കാശെടുത്തു കാണിച്ചതിൽ മൻ‌മോഹൻ സിംഗിനു എന്തു കുഴപ്പം എന്ന് എനിക്കും മനസ്സിലായില്ല. ഇങ്ങിനെ അന്യോന്യം മനസ്സിലാക്കാതെയിരിക്കാം, അപ്പോ എല്ലാം ശരിയാവുമായിരിക്കും.

3. എല്ലാപ്പോഴും എല്ലാവരേയും അടിച്ചൊതുക്കുക സാധ്യമല്ലല്ലോ എത്ര വടികൾ ഉണ്ടെങ്കിലും. നന്ദിഗ്രാം ജസ്റ്റിഫൈയബിൾ എന്ന് പറഞ്ഞ് ബുദ്ധദേബ് മോടിക്കൊപ്പം സീറ്റ് കയ്യടക്കിയപ്പോഴും ജനങ്ങൾ ഇനിയും പ്രതിഷേധിക്കുക തന്നെ ചെയ്യും. അത് ബംഗാളായാലും ശരി, ഗുജറാത്തായലും ശരി.

4. ഇതൊരു അനാലിസിസ് അല്ല . അതന്വേഷിച്ച് ഇവിടെ വന്നെങ്കിൽ ക്ഷമിക്കൂ. അതിനുള്ള വിവരമെനിക്കില്ല. ഇത് വെറുതേ ഒരു കൂക്കിവിളിയാണ്. ഷേം ഷേം പപ്പി ഷേം! എന്നുള്ളത്. തികച്ചും വൈകാരികമായ ഒരു പോസ്റ്റ്. മറ്റുള്ള വൈകാരികതകൾക്ക് എന്നാൽ കഴിയുന്ന മറുപടി. ബ്ലോഗല്ലേ, പല തരം സ്വഭാവം അതിനു പ്രകടിപ്പിക്കാല്ലോ? നാളെ ചിലപ്പൊ കളിയൊക്കെ നിറുത്തി അനാലിസിസോ ലേഖനമോ എഴുതിയെന്നുമിരിക്കും. വെൽ‌കം റ്റു ബ്ലോഗിങ്ങ്.

5. ബംഗാളിൽ അഴിമതിയുണ്ടെങ്കിൽ അതിനുവേണ്ടി ജനങ്ങൾക്കൊപ്പം നിൽക്കുന്നത് തൃണമൂൽ കോൺ‌‌ഗ്രസ്സിന്റെ മൈലേജ് ആണെങ്കിൽ അതിനെന്താ പ്രശ്നം? അതല്ലേ രാഷ്ട്രീയം? വർഗ്ഗീയത എന്ന് പറഞ്ഞ് മുസ്ലീം വോട്ട് ആണവകരാറിനെതിരെ പിടിക്കുന്ന മൈലേജുകൾ ഒരു പാർട്ടിയുടെ മാത്രം അവകാശം അല്ലല്ലോ!

6. അങ്ങിനെയല്ല രാമചന്ദ്രാ, നല്ലനിലയില്‍ ചര്‍ച്ചചെയ്യപ്പെടേണ്ടിയിരുന്ന ഒരു വിഷയം വലത് രാഷ്ട്രീയാന്ധതയും ഇടത് രാഷ്ട്രീയാന്ധതയും മാറ്റിവെയ്ച്ച് ചര്‍ച്ചചെയ്യാനോ നിജസ്ഥിതി പരിശോധിക്കാനോ കഴിയാതെ പോവുന്നത് കഷ്ടമായിപ്പോയി എന്നായിരുന്നെങ്കിലോ? - ഇതാണതിന്റെ ശരി. രണ്ടു പേർക്കും ആവശ്യത്തിനു രാഷ്ട്രീയ അന്ധത.

---
ഇത്രയും പറഞ്ഞതിനു ശേഷം രാമചന്ദ്രൻ പറഞ്ഞ ചില കാര്യങ്ങളെക്കുറിച്ച് എനിക്കറിയാവുന്ന ചെറിയ അഭിപ്രായം.

1) ഭക്ഷ്യ സുരക്ഷക്ക് പൊതു വിതരണ സമ്പ്രദായം ആവശ്യമോ?

സമ്പ്രദായം തീർത്തും ആവശ്യം, പക്ഷെ സർക്കാർ തന്നെ അതിനു ഇൻ‌‌ഫ്രാസ്റ്ററക്ചറും മറ്റും നൽ‌‌കണമെന്ന വാശി എനിക്കില്ല. ഇത്രയും വർഷത്തെ വിവിധ സർക്കാർ തല സമ്പ്രദായങ്ങളിൽ നിന്ന് സർക്കാർ അഴിമതി ഏറ്റവും കൂടുതൽ ബാധിക്കുന്നത് സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവരെയാണ്. അതുകൊണ്ട് തന്നെ
മറ്റൊരു അപ്രോച്ച് മെതേഡും കൂടിയുണ്ടാവുന്നത് നന്നെന്ന് തോന്നുന്നു.

2) പൊതുവിതരണ സമ്പ്രദായം കറാറുകാരിലൂടെ നടപ്പാക്കാന്‍ ആവുമോ?

മുകളിൽ ഉത്തരം.

3) ഭക്ഷ്യധാന്യങ്ങളുടെ ഫോര്‍വേര്‍ഡ് ട്രേഡിംഗ് ആശാസ്യമോ?

ഇത് കാരണം ഉണ്ടായേക്കാവുന്ന ഭക്ഷ്യ വിലക്കയറ്റം ഇതിനെതിരെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. എങ്കിലും ഐ ആം നോട്ട് ഫുള്ളി കൺ‌വിൻസ്ഡ്.

4) ഈ കുഴപ്പങ്ങള്‍ക്ക് നവ ലിബറല്‍ നയങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോ?

ഗ്ലോബൽ മാർകെറ്റ് പ്രശ്നങ്ങളെയല്ലാം ഈ നവ ലിബറൽ കുടക്കീഴിൽ വേണമെങ്കിൽ കൊണ്ട് വരാം.


എനിക്ക് എസ്.വി എന്നയൊരാൾ ചോദിച്ച ചോദ്യമേയുള്ളൂ..

“ഉത്പാദനത്തെക്കുറിച്ചു പ്രത്യയശാസ്ത്രക്ലാസുകളില്‍ വാതോരാതെ സംസാരിച്ചു ജീവിതം ഹോമിക്കുന്നവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍, കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും പാര്‍ട്ടികള്‍ എന്നവകാശപ്പെടൂന്നവ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭക്‍ഷ്യ ഉത്പാദനം എന്തുകൊണ്ടു കുറയുന്നു?”



സൂരജേ,
കാക്കോഫോണിയിലെ മേജർ കോൺ‌‌ട്രിബ്യൂഷനു അകതൈവമായ നന്ദി. ബാക്കിയുള്ള കലാവതിമാരെക്കുറിച്ച് ഒരു വിലാപവും ഇവിടെന്നു വരുമെന്ന് പ്രതീക്ഷിക്കണ്ട. അതിനു വേണ്ടി മുതലക്കണ്ണീരൊഴിക്കാനും വിലപിക്കാനും നിങ്ങൾ പത്തിരുപത് പേരില്ലേ? അത്രയും തന്നെ ധാരാളം! ;)

കണ്ണൂസ്‌ said...

പുതിയ കമന്റുകളും ലിങ്കുകളും മുഴുവനായി വായിച്ചില്ല. എങ്കിലും ഒന്നു രണ്ടിടത്ത് എന്റെ പേരു കണ്ടതു കാരണം നിലപാട് വ്യക്തമാക്കുന്നു.

ഇഞ്ചി പബ്ലിക് ഡിസ്റ്റ്രിബ്യൂഷന്‍ സിസ്റ്റത്തിലെ അപാകതയെപ്പറ്റി ഒരു പോസ്റ്റെഴുതി,അതില്‍ ബംഗാള്‍ എന്ന നാല്‍പ്പതു കൊല്ലം ഒരേ കക്ഷി - അതും ഇടതു സര്‍ക്കാര്‍- ഭരിച്ച സംസ്ഥാനത്തു പോലും അതിന് കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല എന്ന ന്യൂനതയാണ് ഉയര്‍ത്തിക്കാട്ടിയെങ്കില്‍ അതിനെ ഞാന്‍ സ്വാഗതം ചെയ്തേനേ.

എന്നാല്‍ ആകെ കുത്തഴിഞ്ഞു കിടക്കുന്ന പൊതു വിതരണ സമ്പ്രദായത്തില്‍ ബംഗാള്‍ മാത്രം മെച്ചപ്പെട്ട റിസല്‍റ്റ് കാണിച്ചേ പറ്റൂ എന്ന് വാശിപിടിക്കുന്ന ഭാഷ രാ‍ഷ്ട്രീയാന്ധതയുടേയാണ്. അതുകൊണ്ടാണ് ഇഞ്ചിയുടെ പോസ്റ്റുകളില്‍ പലപ്പോഴും ഞാന്‍ കടുത്ത ഇടതൂപക്ഷ സപ്പോര്‍ട്ടര്‍ ആവുന്നതു.

രാജീവ് ചേലനാട്ടിന്റെ പോസ്റ്റില്‍, അതില്‍ പറഞ്ഞ കാര്യങ്ങള്‍ക്കുപരി രാഷ്ട്രീയ ലക്ഷ്യം നിറഞ്ഞു നില്‍ക്കുന്നതു കാണുമ്പോള്‍ മറ്റുള്ളവര്‍ വേറെ പോസ്റ്റുകള്‍ ഇട്ടു തന്നെ പ്രതീകരിക്കുന്നതിന്റെ മറുവശം.

ബ്ലോഗില്‍ ഏറ്റവും കടുത്ത ഇടതുപക്ഷ വിമര്‍ശനം നടത്താറുള്ള മാരീചന്റേയോ നിത്യന്റേയോ പോസ്റ്റുകളില്‍ ഞാന്‍ ഇങ്ങനെ ഇടപെടാറില്ല. കാരണം അവര്‍ യഥാര്‍ത്ഥത്തില്‍ തന്നെ ഇഷ്യൂ ബേസ്‌ഡ് വിശകലനങ്ങളാണ് ചെയ്യാറുള്ളത്.

ഇടതുപക്ഷം ഭരിച്ചാല്‍ തേനും പാലും ഒഴുകും എന്ന് വിശ്വസിക്കുന്നവര്‍ മന്ദബുദ്ധികളായിരിക്കും. മറ്റുള്ളവരെ താരതമ്യപ്പെടുത്തി മാത്രമേ ഒരു സര്‍ക്കാരിന്റെ പ്രവര്‍ത്തനം നമുക്ക് വിശകലനം ചെയ്യാന്‍ പറ്റൂ. ഏറ്റവും മെച്ചപ്പെട്ട രീതിയിലൊന്നുമല്ല ബംഗാള്‍ സര്‍ക്കാരുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. പക്ഷേ, എട്ടു കൊല്ലം മുന്‍പുവരെ ബംഗാളില്‍ വ്യ്‌വസായങ്ങള്‍ തളര്ര്ന്നിരിക്കുന്നു, ജനജീവിതം ദുരിതത്തില്‍ എന്നൊക്കെ വിലപിച്ചിരുന്നവാര്‍ തന്നെ, അവര്‍ വ്യവസായ വളര്‍ച്ചക്കായി ശ്രമിക്കുമ്പോള്‍ നയം‌മാറ്റത്തെ അപഹസിക്കുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വെച്ചാണ് എന്നേ വിശ്വസിക്കാന്‍ പറ്റൂ.

തികച്ചും വ്യക്തിപരമായ ഒരു നയം വ്യക്തമാക്കല്‍ ആയതു കാരണം ഈ കമന്റിനെ പിന്തുടര്‍ന്നുള്ള അനാലിസിസ് വന്നാല്‍ ഞാന്‍ അതില്‍ തൂങ്ങില്ല. (ഡൈ. ടോ ആവില്ലെന്ന് :)

ramachandran said...

സിമി തന്ന ലിങ്ക് വായിച്ചു. ഇത് ഇവിടെ ഇട്ടതിന് വളരെ നന്ദി. സിമി (ഇഞ്ചിയും) ഉയര്‍ത്തിയ ഒട്ടെല്ലാ ചോദ്യങ്ങള്‍ക്കും വെസ്റ്റ് ബംഗാള്‍ ഹ്യൂമന്‍ ഡെവലപ്‌മെന്റ് റിപ്പോര്‍ട്ടില്‍ തന്നെ മറുപടി ഉണ്ടല്ലോ? മനസ്സിരുത്തി പൂര്‍ണ്ണമായും വായിച്ചിരുന്നുവോ?‍.

(സിമി തന്ന ലിങ്കിനെ കുറിച്ച്) റിപ്പോര്‍ട്ട് വായിച്ചിട്ടില്ലാത്തവര്‍ക്കായി മാത്രം..വെസ്റ്റ് ബംഗാള്‍ ഹ്യൂമന്‍ ഡെവലപ്‌മെന്റ് റിപ്പോര്‍ട്ട് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ഡെവലപ്‌മെന്റ് ആന്‍ഡ് പ്ലാനിംഗ് ഡിപ്പാര്‍ട്ട്മെന്റ് 2004 ല്‍ പ്രസിദ്ധീകരിച്ച രേഖയാണ് .ആ റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ ഇങ്ങനെ പറയുന്നു.

“In India, the basic task of nation building in the socio economic sphere has been entrusted to states. It is an irony of the present situation, particularly after the early 1990s, that as these tasks become ever more urgent, the changing structure of centre-state relations has made it ever more difficult for individual state Governments to craft and implement alternative, independent, people-oriented policies.

Over more than 25 years, the Government of West Bengal has enhanced basic freedoms by implementing a programme of land reform, establishing India's first comprehensive system of democratic decentralisation and rural electrification and irrigation. Its record of secularism and communal harmony must be seen as a major achievement with respect to ensuring human security and freedom in the state. Nevertheless, it is clear that, despite progress there are many foundational aspects of well being and development where we have very far to go.

Any Government that is committed to providing basic needs and enhancing standards of living needs continually to monitor development outcomes, whether they be achievements, shortfalls or failures. We look forward to being helped in this regard by the publication of of the first Human Development Report for the state of West Bengal.

.....The Government entrusted the task of coordinating the research and consultative process and final Report to Professor Jayati Ghosh of the Centre for Economic Studies and Planning, JNU. Her commendable efforts and the collective endeavors of all others associated with this task have made this Report possible.”

ചുരുക്കിപ്പറഞ്ഞാല്‍ എവിടെയൊക്കെയാണ് പിറകിലേക്ക് പോയിട്ടുള്ളതെന്നും എങ്ങനെയൊക്കെ അവയെ തരണം ചെയ്യാമെന്നും ഉള്ള ഒരന്വേഷണമാണിത്. മറ്റു പല സംസ്ഥാനങ്ങളിലും ഇല്ലാത്ത ഈ ഇനീഷ്യേറ്റീവിനു പിറകിലുള്ള ആര്‍ജ്ജവത്തെയെങ്കിലും കണ്ടു കൂടേ സിമീ? കേരളത്തിനില്ലാത്ത ഒട്ടേറെ പ്രശ്നങ്ങള്‍ ബംഗാളിനില്ലേ? കേരളത്തിലേക്കു വരുന്ന പോലെ വിദേശനാണ്യ പ്രവാഹവും ബംഗാളിനില്ലല്ലോ?

ഈ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച ജയതി ഘോഷിന്റെ ലേഖനം ഇവിടെ

ഇഞ്ചിക്ക്,

ഇതിനു മുന്‍പിലത്തെ കമന്റില്‍ കാര്യങ്ങളൊക്കെ വിശദീകരിച്ചിട്ടുണ്ട് എന്നാണ് വിശ്വാസം. ഇഞ്ചി തന്ന ലിങ്കിലെ 16 പേജ് വായിച്ചിട്ടും അതിലെവിടെയും സിപിഎം അഴിമതി കാട്ടിയതായി കാട്ടിയതായി കണ്ടില്ല. ബിപി‌എല്‍ ഗുണഭോക്താക്കളെ കണ്ടെത്തുന്നതില്‍ പഞ്ചായത്ത് സമിതികളില്‍ ഉള്ള അംഗങ്ങള്‍ അവര്‍ക്ക് വേണ്ടപ്പെട്ടവരെ തിരുകി കയറ്റുകയും യഥാര്‍ത്ഥത്തില്‍ ഈ ആനുകൂല്യം കിട്ടേണ്ടവര്‍ക്കത് നിഷേധിക്കപ്പെടുകയും ചെയ്യുന്നു എന്നതാണാ പഠനത്തിന്റെ രത്നച്ചുരുക്കം. അതിനെ ക്യൂബയുമായി കൂട്ടിക്കെട്ടുന്നത് എന്തിനാണ്?

അഴിമതിയോ റേഷന്‍ വിതരണത്തില്‍ പ്രശ്നങ്ങളോ ഇല്ല എന്ന് ആരും അവകാശപ്പെടാത്ത സ്ഥിതിക്ക് അത് തന്നെ പറഞ്ഞുകൊണ്ടിരിക്കേണ്ടതില്ല എന്നു തോന്നുന്നു. കേന്ദ്രത്തെക്കുറിച്ച് പറയുന്നത് ,കേന്ദ്രമാണ് എ പി എല്‍ / ബി പി എല്‍ ആരായിരിക്കണം എന്ന ഗൈഡ്‌ലൈന്‍ നല്‍കുന്നത് എന്നത് കൊണ്ടാണ്. മാത്രവുമല്ല, നാഷണല്‍ സാമ്പിള്‍ സര്‍വെ കണ്ടെത്തിയതിലും 10 % കൂടുതല്‍ ബിപി‌എല്‍ കാര്‍ ഉണ്ടാകരുതെന്ന് നിര്‍ദ്ദേശവും കേന്ദ്രത്തില്‍ നിന്നും വന്നില്ലേ?

ഇഞ്ചി തന്ന ലിങ്കില്‍ തന്നെ ഇങ്ങനെ പറയുന്നു.

“The upper limit on the BPL census on the number of poor households as given by the NSS 55th Round was artificial because there were much higher number of poor households than what emerged from the NSS Round.“

സ്വാഭാവികമായും കുറച്ച് അവസരങ്ങളും കൂടുതല്‍ ആവശ്യക്കാരും ഉള്ളപ്പോള്‍ പലരും അവിഹിതമായ സ്വാധീനം ചെലുത്താന്‍ ശ്രമിക്കും. അപ്പോള്‍ എന്താണൊരു പരിഹാരം? ജനങ്ങളുടെ ജാഗ്രത..രാഷ്ട്രീയ പ്രവര്‍ത്തകരുടെ ജാഗ്രത..ആര്‍ജ്ജവം..ഇതൊക്കെത്തന്നെയല്ലേ വേണ്ടത്. സിമി തന്ന ലിങ്ക് ഒന്നു കൂടി വായിച്ചു നോക്കൂ. ബംഗാളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടവരുടെ സാമൂഹ്യമായ ഘടന (social composition) അവിടെ കൊടുത്തിട്ടുണ്ട്. ദരിദ്ര- നാമ മാത്ര കര്‍ഷകരും കര്‍ഷക ത്തൊഴിലാളി- കരകൌശലത്തൊഴിലാളികളുമെല്ലാം കൂടി 50 ശതമാനത്തില്‍ കൂടുതല്‍ വരുന്നതാണ് പഞ്ചായത്ത് സമിതികള്‍.സ്വാഭാവികമായും അഴിമതി കുറവ് തന്നെയാണ്

ഇനി പാര്‍ട്ടിയുടെ റോള്‍. ഇത്തരം സമിതികളില്‍ പ്രവര്‍ത്തിക്കന്നവര്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന രേഖയെക്കുറിച്ചുള്ള പരാമര്‍ശവും പ്രസ്തുത റിപ്പോര്‍ട്ടില്‍ ഒന്നിലേറെ സ്ഥലങ്ങളില്‍ കാണാം(ഉദാ: പേജ് 49 ) ജനകീയ പങ്കാളിത്തവും സുതാര്യതയും ഉറപ്പുവരുത്തിക്കൊണ്ട് ഗ്രാമസഭകളില്‍ വച്ച് ഗുണഭോക്താക്കളെ നിശ്ചയിച്ചാലും അല്ലറ ചില്ലറ പരാതികള്‍ ഉണ്ടാവില്ലേ?രാഷ്ട്രീയമായ കാരണങ്ങളാലാണ് ഈ ആനുകൂല്യം നിഷേധിക്കപ്പെട്ടത് എന്നും മറ്റും പറയാന്‍ ആളുകള്‍ ഉണ്ടാവില്ലേ?

യെച്ചൂരിയുടെ കാര്യത്തിലും മുകളില്‍ കാര്യങ്ങള്‍ വിശദമാക്കിയിട്ടുണ്ട്. ഒരു സംഘടനയുമായി ബന്ധമുണ്ടാകുന്നത്, രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ്. യെച്ചൂരി ഉപദേശകനാണെങ്കില്‍ത്തന്നെ ( ഉപദേശകന്‍ എന്ന ഒരു പോസ്റ്റ് പാര്‍ട്ടിയുടെ ബഹുജന സംഘടനകള്‍ക്കില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്.) ആള്‍ ഇന്ത്യ ഫെയര്‍ പ്രൈസ് ഷോപ്സ് ഡീലേഴ്സ് അസ്സോസിയേഷന്‍ എന്നത് എല്ലാ കക്ഷിക്കാരും ചേര്‍ന്നതല്ലേ? അവരുയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ന്യായമാണോ എന്നല്ലേ പരിശോധിക്കേണ്ടത്? എന്തായാലും അഴിമതി എങ്ങനെ നടത്താം എന്ന കാര്യത്തിലായിരിക്കുകയില്ലല്ലോ അല്ലേ അദ്ദേഹം ഉപദേശം നല്‍കുക. അദ്ദേഹം ഉപദേശിയായ(?) സംഘടനയിലെ ഏതെങ്കിലും അംഗം വൃത്തികേട് കാണിക്കുന്നുവെങ്കില്‍ നടപടി എടുക്കണം. അതൊക്കെ ചെയ്യുന്നുണ്ട് എന്ന് മുകളില്‍ വിശദീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഉപദേശി സ്ഥാനം എന്നു പറഞ്ഞ് ബഹളം ഉണ്ടാക്കുന്ന മാധ്യമങ്ങളുടെ ഉദ്ദേശം മനസ്സിലാക്കാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ട കാര്യമില്ല...:)

simy nazareth said...

പ്രിയപ്പെട്ട രാമചന്ദ്രന്‍,

റിപ്പോര്‍ട്ട് ഞാനും വായിച്ചിരുന്നു.

1) ആമുഖത്തില്‍ സെന്റര്‍-സ്റ്റേറ്റ് ബന്ധങ്ങളെ ചീത്തപറയുന്നതൊന്നും കാര്യമാക്കണ്ട - റിപ്പോര്‍ട്ടിലെ കണക്കുകള്‍ ആണ് പ്രധാനം. (റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന പ്രസിദ്ധീകരണ വകുപ്പ് ആണ്, എന്നാല്‍ റിപ്പോര്‍ട്ടിന്റെ ഉത്തരവാദിത്വം യു.എന്‍.ഡി.പി.യ്കും ആണ്)

2) ഗ്രാമങ്ങളിലെ ദാരിദ്ര്യം, സാമ്പത്തിക അസമത്വം, തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നോ? താങ്കള്‍ പറഞ്ഞതും ശരിയാണ് - പല നേട്ടങ്ങളുമുണ്ട്, പല പോരായ്മകളുമുണ്ട്. അവയെ അഡ്രസ് ചെയ്യാനുള്ള ഒരു നല്ല പടിയാണ് ഈ റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ട് വിശദമായി വായിക്കാ‍ന്‍ സമയമില്ലാത്തവര്‍ക്ക് - പ്രധാന പോയിന്റുകള്‍ റിപ്പോര്‍ട്ടിന്റെ മെയ്ന്‍ ടെക്സ്റ്റിന്റെ രണ്ടു വശങ്ങളിലും, വലിയ നീല അക്ഷരങ്ങളില്‍ കൊടുത്തിട്ടുണ്ട്. പേജുകള്‍ സ്ക്രോള്‍ ചെയ്യുമ്പോള്‍ സൈഡിലുള്ളത് വായിക്കുക.

simy nazareth said...

I know that I am deviating from Inji's topic, but for the sake of completeness, let me quote some negative points from the report.

(agreed that there are many positive bullets as well. Two alarming factors for me are: Status of farmers, Status of Women - throughout every measurement criteria, these two groups are the worst sufferers).

1) Recently, West Bengal has been one of the fastest growing states in terms of income.
2) West Bengal ranks in the middle of all indian states in both per capita income and human development
3) West Bengal is the most densely populated state in the country
4) Gender concerns are mentioned throughout the report, confirming an undercurrent of continuing gender discrimination in society
5) Land reforms have improved the class position of the rural poor, but health and education changes have been slower and less marked.
6) Recent increases in landlessness is disturbing
7) Declines in institutional credit and agricultural extension services have adversely affected small peasents in rural west bengal
8) Income disparities between calcutta and other districts have increased over time
9) Agricultural laborers remain the poorest group
10) Railways, good. roads, bad.
11) Employment generation is the most pressing concern today.
12) Women's work participation has been very low but is increasing
13) Conditions of workers in the tea growing areas is a major concern
14) The fall in employment for urban women is a serious matter
15) Employment in organized sector has collapsed
16) The gender gap for urban wages is large
17) Most urban working women face unstable and precarious conditions
18) Women and children face particular nutritional deprivation in west bengal
19) Anaemia and iron deficiency among women and girls are major problems
20) Production of many food items within the state is much higher than total internal consumption
21) Health infrastructure is very inadequate compared to the need for it
22) The improvement in literacy has been relatively slow except in the last decade
23) In literacy, agricultural laborers constitute the most deprived occupational group
24) Women in SR households show the highest rates of illiteracy
25) Poor physical infrastructure is a major problem in the public school system
26) The quality of public education continues to be a serious concern


Also, please note that many of the positives happened during the last decade (age of liberalization).

sorry, keyman is not working

Inji Pennu said...

സിമി
എടുത്തെഴുതിയതിനു നന്ദി. ആ ലിസ്റ്റിലെ പ്രധാനമായത് ഇപ്പോഴത്തെ തലമുറയിൽ ഭൂമി രണ്ടോ മൂന്നോ ഏക്കറിൽ കൂടുതൽ ഒരാളുടെ കയ്യിൽ ഇല്ലാത്തതും അത് കൃഷിയെ പ്രതികൂലമായി ബാധിക്കുന്നതും വളരെ ഗൗരവമേറിയതാണ്. നാല്‍പ്പത് വർഷം മുന്നത്തെ ലാന്റ് റിഫോർമ്സ് ഒരു തലമുറയേ മാത്രമേ രക്ഷിച്ചൂള്ളൂ. അതിൽ നിന്നു മുന്നോട്ട് പോകാൻ സാധിക്കുന്നില്ല. കേരളത്തിലെ സ്ഥിതിയും ഇതു തന്നെയാണ്. ഇവിടെയാണ് ലാന്റ് റിഫോർമ്സ് ഫെയിലാവുന്നത്. ലാന്റ് റിഫോർമ്സിൽ മാത്രം ഉണ്ടായിരുന്ന രാഷ്ട്രീയ യൂഫോറിയ മറ്റു പലതിനും ഇല്ലാതെ പോയി. സൊ യൂ ആർ സ്റ്റക്ക്.

മറ്റൊന്ന് വിദ്യഭ്യാസ മേഖലയും ആരോഗ്യമേഖലയും. ഇത് രണ്ടും വളരെപിന്നോക്കം പോകുന്ന ഒരു അവസ്ഥയാണ് ബംഗാളിലേത്. ഇത്രയും നാൾ ഈ രാംചന്ദ്രൻ ഇടക്കിടക്ക് പറയുന്ന ‘ആർജ്ജവം’ ഉണ്ടായിട്ടും പിന്നോട്ട് പോ‍കുന്നതല്ലാതെ ഒന്നും സംഭവിക്കുന്നില്ല എന്നുള്ളത് പരിതാപകരമായ ഒരു അവസ്ഥയാണ്.

Muneer said...
This comment has been removed by the author.
Muneer said...

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ബംഗാള്‍ വ്യത്യസ്തമായിരിക്കും എന്ന് വിശ്വസിക്കുന്നവരെ കുറിച്ചു എനിക്ക് അത്ഭുതം തോന്നുന്നു. ഇടതു മുന്നണിയും ഇടതു പക്ഷവും രണ്ടും രണ്ടാണെന്ന് ഇതുവരെ ഇവര്‍ക്ക് മനസ്സിലായിട്ടില്ല എന്നുണ്ടോ?

ramachandran said...

പ്രിയപ്പെട്ട സിമി

മറുപടി വൈകിയതില്‍ ക്ഷമിക്കുക

താങ്കള്‍ പറഞ്ഞുവല്ലോ, “ആമുഖത്തില്‍ സെന്റര്‍-സ്റ്റേറ്റ് ബന്ധങ്ങളെ ചീത്തപറയുന്നതൊന്നും കാര്യമാക്കണ്ട” എന്ന്. അത് ചീത്ത പറയലായി താങ്കള്‍ക്ക് തോന്നിയോ? ഇന്ത്യന്‍ ഗ്രാമങ്ങളുടെ ഇന്നത്തെ അവസ്ഥയില്‍ ഗുണപരമായ മാറ്റം ആഗ്രഹിക്കുന്നവര്‍ ഇത്തരം ചര്‍ച്ചകളെ ചീത്ത പറയല്‍ ആയി കാണരുത് എന്നാണെനിക്ക് തോന്നുന്നത് . കേന്ദ്ര സംസ്ഥാന ബന്ധങ്ങളില്‍ നിലനില്‍ക്കുന്ന ഏകപക്ഷീയത യഥാര്‍ത്ഥത്തില്‍ പൊളിച്ചെഴുതേണ്ടതല്ലേ? ഈ വിഷയത്തില്‍ ഒരു ലേഖനം ഇവിടെ ഉണ്ട്..

പിന്നെ വസ്തുതാപരമായ ഒരു പിശക് ചൂണ്ടിക്കാണിക്കട്ടെ..“റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന പ്രസിദ്ധീകരണ വകുപ്പ് ആണ്, എന്നാല്‍ റിപ്പോര്‍ട്ടിന്റെ ഉത്തരവാദിത്വം യു.എന്‍.ഡി.പി.യ്കും ആണ് ”എന്ന് താങ്കള്‍ പറഞ്ഞത് ശരിയല്ല എന്നു തന്നെ തോന്നുന്നു. വാസ്തവത്തില്‍ യു.എന്‍.ഡി.പി ഈ ഇനിഷ്യേറ്റീവിന് പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെ അഭിനന്ദിക്കുകയായിരുന്നു. (പേജ് 6)

ഗ്രാമങ്ങളിലെ ദാരിദ്ര്യം, സാമ്പത്തിക അസമത്വം, തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നോ എന്ന ചോദ്യത്തിന് ശ്രദ്ധിച്ചു, കുറവുകള്‍ ഉണ്ട്, തിരുത്തപ്പെടേണ്ടതാണ് എന്നു തന്നെ ഉത്തരം.

ഇഞ്ചി

കാര്‍ഷിക ഭൂമിയുടെ തുണ്ടുവല്‍ക്കരണം കൃഷിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടോ എന്നു ചോദിച്ചാല്‍ ഉണ്ട്. അവയെ മറികടക്കാന്‍ ഗ്രൂപ്പ് ഫാര്‍മിംഗ് പോലെയുള്ളവ പരീക്ഷിച്ച് വിജയിച്ചിട്ടുമുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ സംഭാവന നല്‍കാന്‍ കഴിയും. ഉദാരമായ ഇറക്കുമതി നയവും, കാര്‍ഷികവിളകള്‍ക്ക് ന്യായമായ വില കിട്ടാത്തതും ഇന്‍‌പുട്ട് കോസ്റ്റ് വര്‍ദ്ധിച്ചതുമെല്ലാം കാര്‍ഷിക പ്രതിസന്ധിയുടെ കാരണങ്ങളാണെന്ന് അന്വേഷിച്ച് ചെല്ലുമ്പോള്‍ കണ്ടെത്താനാവും. ഭൂപരിഷ്ക്കരണം ആണ് സമൂഹത്തിലെ ഒരു വലിയ വിഭാഗത്തെ മനുഷ്യരാക്കിയതെന്ന ചരിത്ര സത്യം മറന്നു കൂടാ. ഭൂപരിഷ്ക്കരണം നടക്കാത്ത സംസ്ഥാനങ്ങളിലെ സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലെ ജനങ്ങളുടെ ജീവിത നിലവാരവുമായി താരതമ്യം ചെയ്താല്‍ മാത്രമേ ശരിയായ വിലയിരുത്തല്‍ നടത്താനാകൂ എന്ന് തോന്നുന്നു.

“വിദ്യാഭ്യാസ മേഖലയും ആരോഗ്യമേഖലയും. ഇത് രണ്ടും വളരെപിന്നോക്കം പോകുന്ന ഒരു അവസ്ഥയാണ് ബംഗാളിലേത് ” എന്നത് വസ്തുതാപരമായി ശരിയല്ല. വേണ്ടത്ര മുന്നോട്ട് പോയിട്ടില്ല എന്നത് സ്വയം വിമര്‍ശനമാണു താനും. ഇങ്ങനെ തുറന്നുപറയുന്നതും മുന്നോട്ട് പോകാന്‍ കൂടുതല്‍ വിഭവങ്ങള്‍ നീക്കിവയ്ക്കുന്നതും അതിനായി ബോധപൂര്‍വം പ്രവര്‍ത്തിക്കുന്നതിനെയുമാണ് ആര്‍ജവം എന്ന വാക്കുകൊണ്ട് ഞാന്‍ ഉദ്ദേശിച്ചത്. ഇത്തരം ആര്‍ജ്ജവം ഫലം ചെയ്യുന്നുണ്ട് എന്ന് തന്നെയാണ് പൊതുവേ വിലയിരുത്തപ്പെട്ടിട്ടുള്ളത്. താങ്കള്‍ക്ക് മറിച്ച് വിശ്വസിക്കാനുള്ള അവകാശം അംഗീകരിക്കുന്നു.

അതു പോകട്ടെ..കേന്ദ്രസര്‍ക്കാര്‍ റേഷന്‍ വിഹിതം കുറവ് വരുത്തുന്നതിന്റെ രാഷ്ട്രീയത്തെക്കുറിച്ചുള്ള പ്രൊഫസര്‍ പ്രഭാത് പട്നായിക്കിന്റെ അഭിപ്രായം ഇവിടെ ഉണ്ട്. അതു പോലെ തന്നെ അര്‍ഹതയുള്ള ഒത്തിരി ആളുകള്‍ പൊതുവിതരണ സമ്പ്രദായത്തിന് പുറത്തായതെങ്ങനെ എന്ന് ഇവിടെ വായിക്കാം.

ജിവി/JiVi said...

ചര്‍ച്ച ഇത്രയും പുരോഗമിച്ച സ്ഥിതിക്ക്, ചില കണക്കുകള്‍ ആര്‍ക്കെങ്കിലും തേടിപ്പിടിക്കമോ?

ബംഗാളിലെ കാര്‍ഷികോല്പാദനത്തിന്റെയും കാര്‍ഷീക വളര്‍ച്ചയുടെയും സൂചകങള്‍.

അതുപോലെ വ്യവസായികോദ്പാദനത്തിന്റെയും വ്യവസായ വളര്‍ച്ചയുടെയും സൂചകങ്ങള്‍.

മറ്റു സംസ്ഥാനങ്ങളിലേതുമായി താരതമ്യങ്ങള്‍.

ഇടതു വലതു പക്ഷപാത ലിങ്കുകളല്ലാത്ത ഔദ്യോഗിക വിവരങ്ങള്‍.

Inji Pennu said...

:-))))))) May 13 2011
Thus spake the people