ചെ! മൊത്തം കളഞ്ഞു. ഞാനിങ്ങനെ ഒരു പോസ്റ്റ് റെഡിയാക്കി വെച്ചിരിക്കുകയായിരുന്നു, ആഘോഷിക്കാന്‍.
When the so called ‘weakest’ PM Manmohan Singh, takes Prakash Karat and his cohorts by their horns and keep them in their right places where they belong, rightfully in armpits like West Bengal, I wanted to celebrate. (ഇത് മലയാളത്തില്‍ തര്‍ജ്ജമിച്ചാ ശരിയാവൂല)
His Master's Voice എന്നൊക്കെ മന്‍മോഹന്‍ സിംഗിനെ അധിക്ഷേപിച്ചവര്‍ക്കൊക്കെ ചുട്ട മറുപടി കൊടുത്ത് വിശ്വാസ പ്രമേയം കൊണ്ടു വരാന്‍ ധൈര്യം കാണിച്ച, അധികാരക്കൊതിയില്ലാത്ത, സത്യസന്ധനായ, വിജയിച്ച പ്രധാനമന്ത്രിയെന്നൊക്കെ പ്രശംസിക്കണമെന്നും പവനാഴി ശവമായി എന്ന് ഒരു യൂ റ്റൂബ് വീഡിയോ ലിങ്കും ഒക്കെ തയ്യാറാക്കി വെച്ചിരുന്നതാണ്. എന്തൊക്കെയായിരുന്നു പവനാഴിയുടെ ഒരു ആയുധ ബലം. ആണവ കരാര്‍, ഇന്‍ഫ്ലേഷന്‍, മായാവതി, തേര്‍ഡ് ഫ്രന്റ് ഫീനിക്സ് പക്ഷി...
അപ്പോഴാണ് ചാക്കു കെട്ടില്‍ നിന്ന് കോടിക്കണക്കിനു രൂപയെടുത്ത് ബിജെപി എം എല്‍ എ വീശുന്നത്. ഇതൊക്കെ നടക്കുമെന്ന് അറിയുമെങ്കിലും നേരിട്ട് കാണുമ്പോള്‍ എങ്ങിനെ ഈ സന്ദര്‍ഭത്തില്‍ മനസ്സ് തുറന്ന് സന്തോഷിക്കും? അല്ലെങ്കില്‍ ഇന്ന് ആഘോഷിച്ച് പടക്കം പൊട്ടിച്ച് പോസ്റ്റിട്ടേനെ. പടക്കം നനഞ്ഞ് പോയി.
എന്തായാലും നരേന്ദ്രമോഡിക്ക് വേണ്ടി 2002-ല്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനു സഹായിച്ച, ഇന്നലെ വരെ അദ്വാനിയുടെ പ്രിയ സഹോദരിയായിരുന്ന, സിബിഐ സാമ്പത്തിക ക്രമക്കേടിനു അന്വേഷിക്കുന്ന മായാവതിയെ തന്നെ കാരാട്ട് കൂട്ട് പിടിച്ചതുകൊണ്ട് കാരാട്ടിനു മോറല്‍ ഹൈ ഹോര്‍സില്‍ ഇരിക്കാനുള്ള ടിക്കറ്റ് കീറി പോയി. അത് നന്നായി. അല്ലെങ്കില്‍, ഹൊ! എന്തായിരുന്നേനെ ആദര്‍ശ പ്രസംഗം.
ഇനി പുതുതായി പണിയിപ്പിച്ച പ്രധാനമന്ത്രി കസേരയില്‍, മായാവതിയെ ഇടയ്ക്കിടയ്ക്ക് സിബിഐ ചോദ്യം ചോദിക്കാന്‍ വിളിച്ചു കൊണ്ടു പോവുമ്പോള്‍, കാരാട്ട് can keep her seat warm. അത് മാത്രമേ പണിയുണ്ടാവുള്ളൂ, അടുത്ത തിരഞ്ഞെടുപ്പിനു ഇത്രയെങ്കിലും എം.പി മാരെ കിട്ടുമെന്ന് സ്വപ്നത്തില്‍ കരുതണ്ട.
എന്തായാലും പാലക്കാട്ട്കാരന്‍ കാരാട്ടിന്റെ ചുവപ്പ് ഹുങ്ക് ഇതോടെ തീരും, പ്രത്യേകിച്ച് സോമനാഥ് ചാറ്റര്‍ജിയോട് കാണിച്ച വിരട്ടലിനു. ബിജെപിക്ക് കിടക്ക വിരിക്കാന്‍ പോയതിനു വല്യ പ്രത്യാഘാതാങ്ങള്‍ ഒന്നും ഉണ്ടാവില്ല. ആദ്യത്തെ തവണയൊന്നുമല്ലല്ല്ലോ ബിജെപിയോടൊപ്പം കമ്മ്യൂണിസ്റ്റുകാര്‍ 'ഹേ റാം!' എന്ന് ഒരേ സ്വരത്തില്‍ നിലവിളിക്കുന്നത്.
ഒരു ഫോറിന്‍ പോളിസിക്ക് വേണ്ടി ഇന്ത്യയുടെ ജനാധിപത്യത്തെ ഇതുപോലെ മുള്‍മുനയില്‍ നിര്‍ത്തിയത് ആദ്യമായാണ്. എന്തിനാണെന്ന് നോക്കണേ ഈ പങ്കപ്പാട്, ഇന്ത്യക്ക് ഗുണകരമാവുന്ന ഒരു കരാറിന്റെ അങ്ങേപ്രത്ത് അമേരിക്കയാണെന്ന ഒരൊറ്റ കാരണം. എന്തായാലും കാരാട്ട് ഇപ്പോള്‍ വായിക്കുന്ന പുസ്തകം ഇതാവും. 'How to dig a hole and bury yourselves deep' (soon to be published by Red Sickle Publishers, 2009).
ഒന്നില്ലെങ്കില്‍ വിരട്ടി നോക്കുമ്പോള്‍ എന്തെങ്കിലും കാര്യമുണ്ടായിട്ട് വിരട്ടണം, അല്ലെങ്കില്‍ മിനിമം ഗവണ്‍മെന്റിനോടൊപ്പം നിന്ന് കാര്യങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ പെരുമാറണം. ഇനിയിപ്പോള്‍ നാലു കൊല്ലം കാല് വെച്ച് തടങ്കലിട്ട പെന്‍ഷന്‍ പ്ലാന്‍, ബാങ്ക്, മീഡിയ പ്രൈവറ്റൈസേഷന്‍ - ഇതൊക്കെ മന്‍മോഹന്‍ എത്ര സ്പീഡില്‍ നടത്തിയെന്ന് ചോദിച്ചാല്‍ മതി.
എന്തായാലും കമ്മ്യൂണിസ്റ്റുകളെ കളിയാക്കിയുള്ള ലലു പ്രസാദ് യാദവിന്റെ പാട്ട് എനിക്കിഷ്ടപ്പെട്ടു. “ചാര്‍ സാല്‍ പഹലേ ഹമേ തുംസേ പ്യാര്‍ ഥാ...ആജ് ബീ ഹൈ ഓര്‍ കല്‍ ബീ രഹേഗാ”
പ്രധാനമന്ത്രിയോട് ഒരു വാക്ക്. പോട്ടെന്ന് വെക്കണം സാര്‍. ഇവരെയൊക്കെ ചുമന്ന് എന്തിനു നാറുന്നു? കാരാട്ടിനല്പം ബോധമുള്ള കൂട്ടത്തിലെങ്കിലുമാണ്, മുലായം സിംഗിനെയൊക്കെ ചുമന്നാല്‍ അവരുടെയൊക്കെ ഡിമാന്റ് കേട്ടാല്‍ ചമ്പല്‍ കൊള്ളക്കാര്‍ നാണിച്ചു പോവും. അതിലും ഭേദം തിരഞ്ഞെടുപ്പ് നടത്തുന്നതാണ്.
എന്തായാലും കോണ്‍ഗ്രസ്സ് ഭരണകൂടങ്ങള്‍ എക്കോണമി ഓപ്പണ്‍ ചെയ്തപ്പോഴും, കമ്പ്യൂട്ടര്‍ കൊണ്ട് വന്നപ്പോഴും അന്നിതുപോലെ കുറേ വിവരദോഷികള്‍ ഉണ്ടാക്കിയ പുകിലൊക്കെ പോലെ തന്നെ അഞ്ചാറ് വര്‍ഷം കഴിഞ്ഞ് ആണവകരാറിന്റെ ഗുണങ്ങളും കിട്ടിത്തുടങ്ങുമ്പോള്‍ ജനങ്ങള്‍ നന്ദി പറഞ്ഞോളും!
2008-07-22
ചെ! മൊത്തം കളഞ്ഞു
Subscribe to:
Post Comments (Atom)
34 പ്രതികരണങ്ങള്‍:
കണ്ടറിയാം. ഇല്ലെങ്കില്‍ കൊണ്ടറിയാം.
വികസനത്തിന് പകരം കൂച്ചുവിലങ്ങ് ആണ് ആവുന്നതെന്കില്‍ എന്ത് ചെയ്യണം ആവോ?" ഹോപ് ഫോര്‍ ദ ബെസ്റ്റ് ബട്ട് പ്രിപ്പയര് ഫോര്‍ ദ വേഴ്സ് " എന്നും ഉണ്ടല്ലോ
ഇന്ത്യക്ക് ഗുണകരമാവുന്ന ഒരു കരാറിന്റെ അങ്ങേപ്രത്ത് അമേരിക്കയാണെന്ന ഒരൊറ്റ കാരണം
ഇന്ത്യക്ക് ഏത് തരത്തിലാണ് ഗുണകരമാകുന്നതെന്ന് എന്ന് ഒന്ന് പറഞ്ഞ് തരണം ഇഞ്ചീ. 123 കരാറിന് നിയമ പിന്ബലമേകുന്ന ഹൈഡ് ആക്ട് മുതല്‍ ഇങ്ങോട്ട് കിട്ടുന്ന സാങ്കേതിക വിദ്യ വരെ ഇന്ത്യക്ക് ദോഷമേ ചെയ്യൂ.
ഹൈഡ് ആക്ടിന്റെ കോപ്പി ഇവിടെ നിന്ന് ലഭിക്കും. അതിലെ section 103 B, ഒന്ന് വായിച്ച് നോക്കൂ...
"(1) Achieve, at the earliest possible date, a moratorium on the production of fissile material for nuclear explosive purposes by India, Pakistan, and the People’s Republic of China.
"
"(2) Achieve, at the earliest possible date, the conclusion and implementation of a treaty banning the production of fissile material for nuclear weapons to which both the United States and India become parties.
"
"(4) Secure India’s full and active participation in United States efforts to dissuade, isolate, and, if necessary, sanction and contain Iran for its efforts to acquire weapons of mass destruction, including a nuclear weapons capability and the capability to enrich uranium or reprocess nuclear fuel, and the means to deliver weapons of mass destruction.
"
ഇതൊന്നും ഇന്ത്യയെ ബാധിക്കുന്ന കാര്യമല്ല എന്നാണ് മന്മോഹനും, പ്രണബ് മൂഖര്‍ജിയും, ചിദമ്പരവുമെല്ലാം പറയുന്നത്. പ്രത്യ്ക്ഷത്തില്‍ തന്നെ ഇന്ത്യക്കെതിരായ ഈ clauses നമ്മുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ എങ്ങനെയാണ് ഇഞ്ചീ ഈ കരാര്‍ ഗുണകരമാണെന്ന് പറയുന്നത്?
(ഇത് ഞാന്‍ വായിച്ചിടത്തോളമേ ആകുന്നുള്ളൂ, ഇനിയും ഉണ്ടാകാം)
ഇനി സാങ്കേതിക വിദ്യ. തോറിയം ഉപയോഗിച്ചുള്ള ചെലവ് കുറഞ്ഞ ആണവ സാങ്കേതിക വിദ്യ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചിട്ടുണ്ട്. തോറിയം ആവശ്യം പോലെ ഇന്ത്യയില്‍ തന്നെ ലഭിക്കുന്നതിനാല്‍ മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നില്ല. എന്നാല്‍ പുതിയ സാങ്കേതിക വിദയുപയോഗിച്ചുള്ള നിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ ആണവ ഇന്ധനം നമ്മുക്ക് അന്യ രാജ്യങ്ങളില്‍ നിന്ന് വാങ്ങിച്ചു കൊണ്ഠേയിരിക്കണം. ഈ ആണവ നിലയങ്ങള്‍ക്ക് വേണ്ട initial capital മാത്രമല്ല, അത് ഓടിക്കുവാനുള്ള കാശും വളരെയധികമാണ്. ആണവ ഊര്‍ജ്ജം ഇപ്പോള്‍ തന്നെ ചെലെവേറിയതാണ്, ഇനി ഇതിലും വില കൂടുക തന്നെ ചെയ്യും.
ആയതിനാല്‍ ഈ കരാറോ, കരാറില്‍ കൂടി കിട്ടുന്ന സാങ്കേതിക വിദ്യയോ ഇന്ത്യക്ക് യാതൊരു തരത്തിലും ഗുണകരമാകുന്നില്ല...
ഒരു അറുപത്-എഴുപത് വര്‍ഷം കഴിയുമ്പോള്‍ സി ഐ എ, documents എല്ലാം de-classify ചെയ്യുമ്പോള്‍ നമ്മളെല്ലാം മൂക്കത്ത് വിരല്‍ വെച്ച് കൊണ്ടിരിക്കും....
(വിമോചന സമരത്തെ കാലത്തും അതിനു മുമ്പുമൊക്കെയുള്ള് വെളിപ്പെടുത്തലുകള്‍, അമേരിക്കയ്ക്ക് ഇന്ത്യയിലുള്ള താല്‍പര്യങ്ങള്‍, ലോകത്താകമാനമുള്ള കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ആശ്ങ്കകള്‍ എന്നിവയൊക്കെ ഇവിടെ നിന്നും ലഭിക്കും... )
ഞാന്‍ - ക്ഷമിക്കൂ. ഞാനൊരു വിശദമായ പോസ്റ്റ് ആണവകരാറിനെക്കുറിച്ച് (എന്റെ ചോദ്യവും കണ്ടത്തെലുകളും) പോസ്റ്റ് എഴുതുന്നുണ്ട്. വിശ്വാസവോട്ട് ജയിച്ചാല്‍ അതിനു തുനിഞ്ഞാല്‍ മതിയല്ലോ എന്ന് കരുതി നീട്ടിവെച്ചതാണ്.
എന്താ ഇഞ്ചീ പറയുന്നത് ? ചമ്പല്‍ക്കൊള്ളക്കാരെ നാണിപ്പിക്കുന്ന ഡിമാന്റ് ഉള്ള മുലായമിനെ ചുമന്ന് മന്‍മോഹന്‍സിംഗ് നാറുന്നെന്നോ ചാക്കു കെട്ടില്‍ നിന്ന് കോടിക്കണക്കിനു രൂപയെടുത്ത് വോട്ടു വാങ്ങിയതിനാല്‍ ആഘോഷത്തിന്റെ പടക്കം നനഞ്ഞു പോയെന്നോ? എന്താണു പറഞ്ഞു വന്നത്? കരാര്‍ നടപ്പാവണമെന്നാണോ? അതങ്ങു സ്‌ട്രൈറ്റ് ഫോര്‍വേഡ് ആയി പറഞ്ഞാല്‍ മതിയല്ലോ. ഒരു വരിയിലൂടെ.
'ഹൈഡ് ആക്റ്റ്' 'ചര്‍ച്ച' ചെയ്യുന്ന ബ്ലോഗുകള്‍ കണ്ടെത്തൂ 'ഞാനേ'.
പണ്ട് പിണറായി പത്രക്കാരോട് പറഞ്ഞ ഒരു വാചകമുണ്ട്, ''നിങ്ങള്ക്ക് ഈ പാര്ട്ടിയെപ്പറ്റി ഒരു ചുക്കുമറിഞ്ഞുകൂടാ'' എന്ന്. ''ഇന്ത്യന് രാഷ്ട്രീയത്തെപ്പറ്റി'' എന്ന് തിരുത്തിയാല് ഈ പോസ്റ്റിനുള്ള എന്റെ comment ആയി.....
ഇഞ്ചി,
മന്‍മോഹന്‍ ഒരു മികച്ച രാഷ്ട്രീയക്കാരനും കൂടിയാണെന്നു തെളിഞ്ഞില്ലെ, അഭിമാനിക്കം.
കൊള്ളാം ...
ഇഞ്ചി
വിമര്‍ശനങ്ങള്‍ കാര്യ കാരണ സഹിതം ആവുമ്പോള്‍ അംഗീകരിക്കും
അല്ലാതെ ഇന്നലെ നടന്ന നാണം കേട്ട കുതിരക്കച്ചവടത്തില്‍ മാനം പോയത് ആര്‍ക്കാണെന്ന് ഇതുവരെ മനസിലാവുന്നില്ലെന്കില്‍ ഹെ കഷ്ടം എന്നുമാത്രമേ പറയാനുള്ളൂ. ഇവിടെ മാനം പോയത്, നാണം ഇല്ലാത്തതു കാരാട്ടിന് ആയിരുന്നില്ല. മായാവതിയുടെ കാര്യം സമ്മതിക്കുന്നു. അതിനൊപ്പം പാവം താടിക്കാരന്റെ അമേരിക്കന്‍ വിധേയത്വവും ലീഡര്‍ മാഡത്തിന്റെ നിസ്സഹായ അവസ്ഥയും ഇഞ്ചി കണ്ടില്ലെന്നുണ്ടോ.
സ്വന്തം രാഷ്ട്ര്രെയാതെ മുറുകെ പിടിക്കുമ്പോള്‍ ചിലപ്പോഴൊക്കെ അന്ധയവേണ്ടിവരും ഇഞ്ചീ. സാരമില്ല...
ഇതിന് തരാന്‍ പോകുന്ന മറുപടി എനിക്ക് ഇപ്പോഴേ അറിയാം.. എന്ത് പറഞ്ഞാലും ഈ നാണക്കേട് മാറില്ല
ഇഞ്ചീ :)
ഇതിന്റെ ആരംഭം മുതലെ അറിയാല്ലോ കുതിരക്കച്ചവടം നടക്കും എന്ന് . എങ്കിലും കോടീകൾക്കൊന്നുമൊരു വിലയില്ലാതായല്ലോ?. ആണവ കരാർ ഒപ്പിട്ടാലും ഇല്ലെങ്കിലും നമുക്ക് കിട്ടണം കാശെന്ന രാഷ്ട്രീയക്കാരന്റെ വ്രുത്തികെട്ട മുഖമാണിന്നലെ കണ്ടത്.
ഒരൊറ്റ വഴിയേയുള്ളൂ അടുത്ത സിറ്റിങ്ങ് നടക്കുമ്പോൾ ആരെങ്കിലും ഒരു അണു ബോംബ് കൊണ്ടു വന്ന് സഭയുടെ ഉച്ചിയിൽ ഇടണം ചത്ത് പോട്ടെ നാശങ്ങൾ ഇങ്ങനെ പേരു ദോഷം കേൾപ്പിക്കുന്നതിനെക്കാൾ ഭേദം
ആണവക്കോഴയ്ക്ക് അണുംബോംബു കൊണ്ടൂ തന്നെ പകരം വീട്ടണം.!
പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയ ഒരു സംശയമാണ്. കുതിര കച്ചവടത്തെ അഭിനന്ദിച്ചുള്ള വരികളൊന്നും കണ്ടില്ല. പക്ഷെ ആദ്യത്തെ ഒരു രണ്ടു നാലു വരികള്‍ കഴിഞ്ഞു മന്‍ മോഹന്‍ സിംഗ് സമര്‍ഥമായി രക്ഷപെട്ടതിലുള്ള അഭിനന്ദനമാണ് പ്രതിഫലിക്കുന്നത്
തോന്നി.
ശ്രീ വയലാര്‍ രവിയും ബഹു: അഹമദ് പട്ടേലും ചുക്കാന്‍ പിടിച്ച വില പേശല്‍ നാടകം കണ്ടപ്പോള്‍ ഒരു എം പി ആയിരുന്നെങ്കില്‍ എന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചു പോയി.
കൊടുക്കുന്നവരും വാങ്ങുന്നവരും പരസ്പരം അറിഞ്ഞു കളിക്കുന്ന കള്ള ചൂതില്‍ ദ്രൌപദി പൊതു ജനം മാത്രം. പണയം വെയ്ക്കപ്പെടുവാനും , വസ്ത്രക്ഷേപിതമാകുവാനും . കൃഷ്ണാ എന്ന് ഉറക്കെ വിളിച്ചാല്‍ വിളി കേള്‍ക്കുന്നതാകട്ടെ കറന്റ് യാദവ് രാജ് ലാലു ജി . ബെസ്റ്റ് . ദ്രൌപദിയുടെ കാര്യം ഏതാണ്ട് തീരുമാനമായ മട്ടാണ്.
പിന്നെ ഒരു സമാധാനം. ഭാരതമല്ലേ രാജാവേ. കപട ധാര്‍മികതയും , അതിനെക്കാള്‍ കപടമായ നാനാത്വത്തില്‍ ഏകത്ത്വം എന്ന തത്വം പാടി പുകഴ്ത്തുകയും ചെയുന്ന നാട്. ഇതല്ല ഇതിനപ്പുറവും നടക്കും. ജനം ഒരു മരവിപ്പ് മാത്രമായി മാറിയോ എന്ന സംശയം ബാക്കി . 'ജയപ്രകാശ് നാരായണന്‍ തുടങ്ങിയ നേതാക്കള്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഇതിനൊക്കെ എതിരെ പ്രതികരിച്ചേനെ' എന്ന് ഒരു സുഹൃത്ത് പറഞ്ഞു. 'ചന്ദ്രശേഖര്‍ ആസ്സാദാണ് വേണ്ടിയിരുന്നത് ' എന്നായി ഞാന്‍. പക്ഷേ അഞ്ഞൂറ്റി നല്പത്തിയോന്നു മഹാന്മാരെ വെടിവെച്ചു കൊല്ലുവാന്‍ പുള്ളിക്കും കുറച്ചധികം പാടു പെടേണ്ടി വന്നേനെ. ബുള്ളറ്റ് പ്രൂഫ് തൊലിക്കട്ടിയല്ലേ .
ഓ മറന്നു...നമ്മള്‍ സഹന ശീലരായ ഭാരതീയര്‍ ... ശരി. ഇഞ്ചി പറഞ്ഞത്ത് ചെറിയ തിരുത്തോടെ സ്വയം പറയുന്നു. 'പോട്ടെന്ന് വെക്കണം സാര്‍. ഇവരെയൊക്കെ ചിന്തിച്ചു എന്തിനു നാറുന്നു?' . ഇങ്ങനെ നിഷ്പക്ഷരായവര്‍ ചിന്തിക്കുന്നത് തന്നെയാണ് ഭാരതത്തിന്റെ പ്രധാന പ്രശ്നം എന്നറിയാത്തത് കൊണ്ടല്ല...പിന്നെയുള്ള ഓപ്ഷന്‍ അരുംകൊലയായത് കൊണ്ടു മാത്രം.
ആശംസകളോടെ
വിക്രമാദിത്യന്‍
കമ്മ്യൂണിസ്റ്റുകാരുടെ പിറകോട്ട് വലിയില്‍ നിന്നും ഇന്ത്യ രക്ഷപ്പെട്ടു.
ബാക്കി കാത്തിരുന്ന് കാണാം .
വിഭാഗത്തിന്റെ തലക്കെട്ട് (ചായക്കട) അര്‍ത്ഥവത്താണ്. പക്ഷേ നാട്ടുമ്പുറത്തെ ചായക്കടകളിലെ രാഷ്ട്രീയവര്‍ത്തമാനക്കാര്‍ ഇഞ്ചിക്കെതിരെ മാനനഷ്ടത്തിന് കേസ്സുകൊടുക്കാനുള്ള സാധ്യതയും കാണുന്നുണ്ട്.
“ഒരു ഫോറിന്‍ പോളിസിക്ക് വേണ്ടി ഇന്ത്യയുടെ ജനാധിപത്യത്തെ ഇതുപോലെ മുള്‍മുനയില്‍ നിര്‍ത്തിയത് ആദ്യമായാണ്“ - അതെ. ഇതുപോലുള്ള ഫോറിന്‍ പോളിസികള്‍ വരുമ്പോള്‍, തലയിലെ മുണ്ടൂരി, അരയില്‍ക്കെട്ടി, ഓച്ഛാനിച്ചുതന്നെ നില്‍ക്കണം. വെറുതെ കേറി പരമാധികാരം എന്നൊന്നും പറയരുത്.
“അഞ്ചാറ് വര്‍ഷം കഴിഞ്ഞ് ആണവകരാറിന്റെ ഗുണങ്ങളും കിട്ടിത്തുടങ്ങുമ്പോള്‍ ജനങ്ങള്‍ നന്ദി പറഞ്ഞോളും“ - അപ്പോള്‍ ഈ കരാറു മുഖേന, ‘അഞ്ചാറു‘ വര്‍ഷത്തിനകം ഊര്‍ജ്ജ സ്വയം പര്യാപ്തത നമുക്ക് നേടാന്‍ കഴിയും, അല്ലേ? അഞ്ജനമെന്നത് മഞ്ഞളുപോലെ വെളുത്തിട്ടു തന്നെയാണല്ലേ ഇഞ്ചീ.
അഭിവാദ്യങ്ങളോടെ
“ചെ!മൊത്തം കളഞ്ഞു” എന്നു കണ്ടപ്പോള്‍ ചെഗുവേരയെപ്പറ്റിയുള്ള പോസ്റ്റാണെന്ന് വിചാരിച്ച് വന്നതാണ്.
“ചെ!മൊത്തം കളഞ്ഞു”
ഹൌ..... ഇന്നലെ നടന്ന നാടകത്തെക്കുറിച്ച് രോഷം കൊള്ളുന്ന സഖാക്കളേ...
മോദി നടത്തിയ കൂട്ടക്കൊലയില്‍ ഗ്യാലറിയിലിരുന്നു കൈയ്യടിച്ച അദ്വാനി എന്ന ഹിന്ദു തീവ്രവാദിയുടെയും, തനിക്കെതിരേയുള്ള അഴിമതിക്കേസുകള്‍ എണ്ണിയെണ്ണി ക്ഷീണിച്ചും, സ്വന്തം പ്രതിമകള്‍ നാട് നീളെ ഉണ്ടാക്കി നടക്കുകയും ചെയ്യുന്ന മായാവതി മാഡത്തിനെയും കൂട്ട് പിടിച്ച് ഇന്നലെ നിങ്ങള്‍ നടത്തിയ പൊറാട്ട് നാടകം കണ്ട് ഒന്നേ പറയാനുള്ളൂ... ലാല്‍ സലാം സഖാവേ ലാല്‍ സലാം.
കുതിരക്കച്ചവടം രണ്ട് ഭാഗത്തും നടന്നു എന്നത് പകല്‍ പോലെ വ്യക്തമല്ലേ? പിന്നെ തോല്‍ക്കും എന്ന് ഉറപ്പായിക്കഴിഞ്ഞപ്പോള്‍ ബി ജെ പിയും സഖാക്കളും നാടകം കുറച്ച് കൂടി നീട്ടാന്‍ തീരുമാനിച്ചു എന്ന് പറഞ്ഞാല്‍ മതി.
ഭിത്തിയില്‍ കരിക്കട്ട എഴുത്തുകള്‍ വായിക്കുമ്പോളും ... ഇതാണോ ഈ ബ്ലോഗു ലഹരി ?
രാജീവേ
അതിഭയങ്കര ഇടതുപക്ഷ അതിപ്രസര ചായക്കടകള്‍ ബ്ലോഗില്‍ ഉടനീളം കണ്ടപ്പോള്‍ എന്നാല്‍ ഒരു ബാലന്‍സിനു ഒരു വലതുപക്ഷ ചായക്കട തുടങ്ങിയതാണ്. പക്ഷെ അത് ചായക്കടയാണെന്ന് പറയാന്‍ എനിക്കൊരു നിമിഷം പോലും ആലോചിക്കണ്ട, പക്ഷെ ഇടതുപക്ഷ ‘രാഷ്ട്രീയ’ ചര്‍ച്ചകള്‍ പലതും ചായക്കട നിലവാരമാണെന്ന് നിങ്ങളു കാരാട്ടാണേ സമ്മയ്ച്ചു തരൂല. അത്രന്നേ :)
എനിക്ക് ബുദ്ധിജീവി ടാഗ് ആവശ്യമില്ല. അതോണ്ട് തന്നെ ചായക്കട ലേബലിട്ടത്. :). അല്ലെങ്കില്‍ ഇനി ഞാനും കുറച്ച് ഇംഗ്ലീഷ് ലേഖനങ്ങള്‍ തര്‍ജ്ജമിച്ച് ഇടണം, നിലവാരം കൂടോന്ന് അറിയണമല്ലോ! ;)
പ്ലീസ് മനുഷ്യനെ ഇങ്ങിനെ എല്ലാ പോസ്റ്റിലും ഓരോരുത്തരും വന്ന് കേസ്, വക്കീല്‍, കോടതി, പോലീസ്, എന്നൊക്കെ പറഞ്ഞ് പ്യേടിപ്പിക്കരുത്. സത്യായിട്ടും ഞാനീ ധൈര്യം കാണിക്കണെന്നേയുള്ളൂ, ഉള്ളാലെ നല്ല പേടിയുള്ള കൂട്ടത്തിലാ.
ചിലയിടങ്ങളില്‍ ആല് മുളക്കുമ്പോള്‍ അത് തണല്‍ ആണെന്ന് പറഞ്ഞു അഭിമാനിക്കുന്നവര്‍ ഉണ്ടെന്നു കേട്ടിട്ടുണ്ട് . നീലേശ്വരം കമന്റ് വായിച്ചപ്പോള്‍ അതാ ഓര്‍മ്മവന്നെ
ഒരു കാര്യം ഓര്‍ക്കണം, ഒരു മാസം മുന്പ് വരെ ഈ പറഞ്ഞ മാഡം UPA യില്‍ ആയിരുന്നെന്ന്. മോദി നടത്തിയ കൂട്ടക്കൊലയില്‍ ഗ്യാലറിയിലിരുന്നു കൈയ്യടിച്ച അദ്വാനി എന്ന ഹിന്ദു തീവ്രവാദിയുടെ കൂടെ നിന്നു അതേ ആദര്‍ശം പറഞ്ഞു നടന്ന 10 പേരുടെ വോട്ടു വാങ്ങി ജയിക്കാന്‍ ഒരു അറപ്പും ഇല്ലായിരുന്നെന്ന്.
പ്രധാനമന്ത്രിയോട് ഒരു വാക്ക്. പോട്ടെന്ന് വെക്കണം സാര്‍. ഇവരെയൊക്കെ ചുമന്ന് എന്തിനു നാറുന്നു?
സത്യം ഇഞി എനിക്കും ചോദിക്കാനുള്ളത് അതാണ്
പ്രമേയം പാസ്സായതിനെത്തുടര്‍ന്ന് പശ്ചിമ ബംഗാള്‍, കേരളം, ത്രിപുര, ചൈന എന്നിവിടങ്ങളില്‍ ഹര്‍ത്താലിന്‍ ആഹ്വാനം
ചെ! മൊത്തം കളഞ്ഞു!!
എന്തായാലും മായാവതിയെ പ്രധാനമന്ത്രിയാക്കാതെ ഇന്ത്യാമഹാരാജ്യം കുറച്ചുനാളും കൂടി പിടിച്ചുനില്‍ക്കും!
എങ്കിലും കാരാട്ടണ്ണന്‍ വിടൂല്ല!അവരെ കൊണ്ടുവന്ന് അവിടെയിരുത്താന്‍ അണ്ണന് നേര്‍ച്ചയുണ്ട്!
കാരാട്ടിനുപകരം റെഡ് സിക്ക്‍ല്‍ കമ്പനിയില്‍ ആ സര്‍ദാര്‍ജി(കമ്യൂണിസ്റ്റ്)യാരുന്നെങ്കില്‍ സോണിയാജിക്ക് ഇവനെയൊക്കെ താങ്ങേണ്ടിവരിലാരുന്നു!
ഈ ആല്‍മരത്തണലില്‍ ‘സന്ദേശം’ സിനിമയുടെ നാലു ഡയലോഗ് കൂടി ഉച്ചഭാഷിണി വച്ച് വിളംബുക. അപ്പോഴല്ലേ ചരിത്രപരമായ ആ ദൌത്യം പൂര്‍ത്തിയാകൂ ?!
ബെസ്റ്റ് വിഷസ്.
റിഡന്‍സ് ല്ലേ?
കമ്പ്യുട്ടറിനെതിരെയും ട്രാക്ടറിനെതെരിയെയും സമരം ചെയ്തു.
ഗാട്ട് കരാറിനെയും ഉദാരവല്ക്കരണത്തെയും എതിറ്ക്കുന്നു.
ബുദ്ധി ഒരു 25 വര്ഷമെങ്കിലും പുറകിലാണ്.
വിഷയം ആണവ കരാറ് ആകട്ടെ, സ്മാറ്ട്ട് സിറ്റി ആകട്ടെ. വലതന്മാരുടെ സ്ഥിരം പല്ലവിയാണ്.
ആണവോര്ര്ജം ഇന്ത്യക്ക് അത്യന്താപേക്ഷിതമാണ്. അതു ലഭിക്കാന് ഈ കരാറില് ഒപ്പിടുകയല്ലാതെ മറ്റ് വഴിയൊന്നുമില്ലാ. ഈ രണ്ടു വാചകത്തിനപ്പുറം ഇതിനെക്കുറിച്ചു ഒന്നും ഇവറ്ക്കു പറയാനുമില്ലാ.. വലതുപക്ഷചായക്കടക്കാറ്ക്കു മാത്രമല്ല, വിശ്വാസ പ്രമേയം അവതരിപ്പിച്ചപ്പൊഴും അതിനു മറുപടി പരഞ്ഞപ്പോഴും പ്രധാനമന്ത്രിയും ചറ്ച്ചയില് പങ്കെടുത്ത മന്ത്രി പ്രമുഖറ് പ്രണാബ് മുഖറ്ജിക്കും ചിദംബരതിനും ഈ കരാറിന്റെ വിശ്ദാംശ്ങ്ങലിലെക്കു കടക്കാവുന്ന മൂന്നാമതൊരു വാചകം പറയാനുണ്ടായില്ലാ.
നമ്മുടെ വിദേശനയത്തെ ബാധിക്കുമോ, അമേരിക്കയുടെ ജൂനിയറ് രാഷ്ട്രമാകുമോ എന്ന കാര്യങ്ങല് തല്ക്കാലം വിടാം. ഇനി ആണ്വകരാറിലെ ആണവോറ്ജത്തെക്കുരിചു ഒന്നു സംഗ്രഹിക്കാം
2020 ആകുംബൊഴെക്കു ഇന്ത്യയുടെ മൊത്തം ഊറ്ജോല്പാദനത്തിന്റെ 7% ആണവോറ്ജമാകതക്ക രീതിയിലാണു ഈ കരാറ് വിഭാവനം ചെയ്യ്പ്പെട്ടിട്ടുള്ള്തു. ഇപ്പൊള് തന്നെ നമ്മള് 3% ഉദ്പദിപ്പിക്കുന്നുണ്ടു. 4% വറ്ധനവു – 12 വറ്ഷങ്ങള്ക്കു ശേഷം.
1996നു ശേഷം അമേരിക്കയില് ഒരു ആണ്വ റിയാക്ട്രുപോലും ഉണ്ടാക്കിയിട്ടില്ലാ. ഈ രംഗത്തു അവര് അതിനു ശേഷം ഗവേഷണങ്ങളും നടതുന്നില്ലാ. അതായതു 12 വറ്ഷം പഴക്കമുള്ള ടെക്നോള്ജി.
ഇതിനു നമ്മള് ചെലവാക്കേണ്ട തുക മൂന്നര ലക്ഷം കോടി രൂപ.
ഊര്‍ജോല്പാദനത്തിന്റെ മൂന്നുശതമാനത്തിനു പകരം ഏഴുശതമാനം ആണവസെക്റ്ററിലേക്ക് മാറുമ്പോള്‍ ഗ്രോത്ത് നാലുശതമാനം. :))
പുതിയ പാഠ്യപദ്ധതി ആണോ സഖാവേ പഠിച്ചത് ?
കമ്മ്യൂണിസ്റ്റുകാരെ തീരെ കണ്ടൂടാ, ല്ലേ! ലേഖനത്തിന്റെ ആദ്യഭാഗത്തുള്ള ഇംഗ്ലീഷ് വാചകം മലയാളത്തിലെഴുതിയാൽ ശരിയാവില്ലെന്നതിനോട് എനിക്ക് യോജിപ്പില്ല. മലയാളത്തിലാണെങ്കിൽ അല്പം കൂടി വ്യാകരണശുദ്ധമായും ആകർഷകമായും ഇഞ്ചിക്ക് ഇതേ കാര്യം എഴുതാമായിരുന്നു എന്നാണെന്റെ പക്ഷം.
രാവുണ്ണി,
ഏയ്,ദേഷ്യോ? കമ്മ്യൂണിസ്റ്റുകാരെ ഒന്ന് നന്നാക്കിയെടുക്കാനല്ലേ. ;)
തര്‍ജ്ജമിച്ചാല്‍ ശരിയാവൂലാന്ന് പറയുന്നത്, ആ എഴുതിയപ്പോ തോന്നിയ ദേഷ്യം മലയാളീകരിച്ചാല്‍ അത് ചിലപ്പൊ ലോസ്റ്റ് ഇന്‍ ട്രാന്‍സ്ലേഷന്‍ പോലെ ആവും. അതുകൊണ്ടാണ്. അല്ലാതെ ഭാഷയുടെ അല്ല. വ്യാകരണശുദ്ധി രണ്ടിലുമില്ല :)
"ചെ! മൊത്തം കളഞ്ഞു" അവസാനം രാഷ്‌ട്രീയ പ്രമുഖരെല്ലാം അവരവരുടെ മാനം തോട്ടില്‍ ഒഴിക്കി കളഞ്ഞതു പോലെ ആയില്ലേ?!. എന്തായാലും ഇവര്‍ക്കെല്ലാം രാഷ്‌ട്രത്തോടും കസാരകളോടും വലിയ സ്‌നേഹമാണന്നു മനസിലായില്ലേ...
ചേച്ചീ കുറച്ചു പക്ഷപാതപരമല്ലേ ഇത്.ഒന്നാമത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബി.ജെ.പി യുമായി സഖ്യമല്ലല്ലോ ഉണ്ടാക്കിയതു.എതിര്‍പ്പുള്ള ഒരു കരാറിനെ തള്ളാന്‍ ഒരുമിച്ച് വൊട്ട് ചെയ്തതല്ലെ ഉള്ളൂ.പണ്ട് ആ ജന്‍മ ശത്രുവായ കരു മൂപ്പരുമായി നീക്കു പോക്കു നടത്തിയ കൂട്ടറ്‍ ഇത്രയുമല്ലേ ചെയ്തുള്ളു. ഒറ്റക്ക് ഭരിക്കാന്‍ ഈ നൂറ്റണ്ടിലും കഴിയാതെ പോവുംബൊ എന്തു ചെയ്യും അവറ്‍?പിന്നെ അമെരിക്കയില്‍ താമസ്സിക്കുന്നതു കൊണ്ട് ചേച്ചിക്കു കുറച്ച് ചായ്വ് ഉള്ളതാണൊ?അല്ലാ ഇന്‍ഡ്യയെ ഉദ്ധരിക്കാന്‍ അമെരിക്ക ആത്മാര്‍ത്ഥമായി ശ്രമിക്കുകയെന്നു ചേച്ചി സത്യസന്ധ്മായി വിശ്വസിക്കുന്നുവോ?നേട്ടങ്ങളും കോട്ടങ്ങളും കാലം തെളിയിക്കില്ലേ കാത്തിരിക്കു
:-) കലക്കി
വിശ്വസിക്കാന്‍ കൊള്ളാത്ത ഒരു രാജ്യവും, ഭരണകൂടവും ലോകത്തുണ്ടെങ്കില്‍ അതു അമേരിക്ക
മാത്രമാണ്. അമേരിക്ക ഏതൊക്കെ രാജ്യങ്ങളുമായി കരാച്ചുകള്‍ ഉണ്ടാക്കിയോ ആ രാജ്യങ്ങള്‍ക്കെല്ലാം
ചതിയുടെ കഥകള്‍ മാത്രമാണ് പറയാന്‍ ഉണ്ടാവുക. കുറുക്കന്റെ കൌശലമാണ് അമേരിക്കയുടേത്.
മുട്ടനാടുകളെ തമ്മില്‍ ഇടിപ്പിച്ച് ചോരകുടിക്കാന്‍ കാത്തിരുന്ന അതേ കുറുക്കന്‍..
http://kinavumkanneerum.blogspot.com/
പറഞ്ഞത് സത്യമാവാം. പക്ഷേ പറയാതിരുന്നു കൂടെ? ഇഞ്ചിയുടെ ചായക്കടയിൽ രാത്രിയിൽ ഒളിച്ച് വന്ന് ‘രാഷ്ട്രീയം പാടില്ല’ എന്നൊരു പോസ്റ്റർ ഒട്ടിച്ചാലോ എന്നൊരു തോന്നൽ കലശലാവുന്നു.
പണ്ടുണ്ടായിരുന്ന പാർട്ടി മെലിഞ്ഞുണങ്ങി തൊഴുത്തിൽ കെട്ടാറായെങ്കിലും, അത് അരാഷ്ടീയ വാദത്തിലും മികച്ചതു തന്നെയാണ്, ആശയസമ്പുഷ്ടി കൊണ്ട്.
എനിക്കു ഒന്നും തോന്നുന്നില്ല
Post a Comment