രാജീവ് ചേലനാട്ടിന്റെ പോസ്റ്റിലെ ഒരു സംവാദത്തിനിടയില്‍ കേരളത്തിലെ ചില കലാപങ്ങളുടെ കണക്കുകള്‍ എടുത്തെഴുതിയപ്പോള്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് കടുത്ത അവിശ്വസനീയതയും മറ്റു ചില കേന്ദ്രങ്ങളില്‍ നിന്ന് കണക്കുകള്‍ ശരിയല്ലെന്ന മട്ടിലുള്ള വാചകകസര്‍ത്തും പ്രകടിപ്പിക്കുന്നത് കാണുവാനുള്ള ഭാഗ്യം സിദ്ധിച്ചു.
എന്നാല്‍ പിന്നെ മൊത്തം കണക്കുകളും എടുത്തെഴുതാം എന്ന് കരുതി. എന്തിന്? കുറച്ച് തെമ്മാടികളുടെ രാഷ്ട്രീയ കലാപം നിമിത്തം ജേംസ് അഗസ്റ്റിന്‍ എന്നൊരു അദ്ധ്യാപകന്‍ മരിച്ചത് ഈയിടെയാണ്. കേരളത്തില്‍ അരങ്ങേറുന്ന വിവിധ തരം അക്രമ രാഷ്ട്രീയങ്ങളെ വെറും പത്രക്കടലാസ്സ് മറിച്ചു നോക്കുന്ന ലാഘവത്തോടെ നേരിടാന്‍ നമ്മള്‍ പഠിച്ചു കഴിഞ്ഞു. പാര്‍ട്ടി നോക്കി മാത്രമേ മരണം പോലും അനുശോചിക്കൂ. രക്തസാക്ഷികളെ ഓടിച്ചിട്ട് പിടിക്കുകയാണ്. അത്യന്തം അപകടകരമായ ഈയൊരു അവസ്ഥ കണ്ടില്ലെന്ന് നടിക്കാന്‍ അതിബുദ്ധിശാലികളായ, ഗോണ്ടാനോമോ ബേയില്‍ എത്ര അഫ്ഗാന്‍ തടവുകാരുണ്ടെന്നോ ഇറാന്റെ മിസ്സിലിന്റെ റേഞ്ച് എത്രയെന്നോ ഒക്കെ കാണാപ്പാഠമായ മലയാളികള്‍ക്കേ സാധിക്കൂ.
ഇന്ത്യയുടെ നാഷണല്‍ ക്രൈം ബ്യൂറോയുടെ 2006-ലെ കണക്ക് പ്രകാരം :
1. ഇന്ത്യയില്‍ ഏത് ജില്ലയാണ് ഏറ്റവും കൂടുതല്‍ കലാപങ്ങള്‍ക്കിരയായിട്ടുള്ളത്? അങ്ങ് ഗുജറാത്തിലോ ബീഹാറിലോ അല്ല. ഇങ്ങ് കൊച്ച് കേരളത്തില്‍. കണ്ണൂരില്‍.
2. എത്ര കലാപങ്ങളാണ് കണ്ണൂരില്‍ ഉണ്ടായത്? നൂറും ഇരുന്നൂറും അല്ല. 737 കലാപങ്ങള്‍. ഒന്നാം സ്ഥാനം എത്ര ബുദ്ധിമുട്ടിയാവും നേടിയിട്ടുണ്ടാവുക. (ഒരു വര്‍ഷത്തിലെ മാത്രമാണിത്).
3. എത്ര രാഷ്ട്രീയ പ്രവര്‍ത്തകരാണ് കണ്ണൂരില്‍ മാത്രം 2006-ലെ കണക്ക് പ്രകാരം കൊല്ലപ്പെട്ടത്? 5? 20? അല്ല! 300. (ഞെട്ടണ്ട. ഇതൊക്കെ പത്രം വായിച്ച് നമ്മള്‍ കൂളായി മറിച്ച് കളഞ്ഞ ജഡങ്ങളാണ്) - ഇത് ഒരു വര്‍ഷത്തെ കണക്കല്ല. 1982 മുതലുള്ളതാണ് എന്ന് തോന്നുന്നു.
4. കേരളം കലാപങ്ങളില്‍ എത്രാം സ്ഥാനത്താണ്? പത്ത്? പതിനഞ്ച്? അല്ല. മൂന്നാം സ്ഥാനത്ത് (6800). നമ്മള്‍ക്ക് തൊട്ട് മുന്‍പില്‍ നില്‍ക്കുന്നത് ബിഹാറും (9044) മഹാരാഷ്ട്രയും (8641) മാത്രം.
5. റേറ്റ് ഓഫ് IPC ക്രൈം - കിട്ടിപ്പോയി. ഒന്നാം സ്ഥാനം (312.5). എല്ലവരേയും കടത്തിവെട്ടി. ഇന്ത്യയുടെ ആവരേജ് (160) .
6. റേറ്റ് ഓഫ് ക്രൈം എഗേന്‍സ്റ്റ് ബോഡി - ആളുകള്‍ക്കെതിരെയുള്ള കൊലപാതകം, കൊലപാതക ശ്രമങ്ങള്‍ ഇത്യാദി - മൂന്നാം സ്ഥാനം (60.20) , മുന്‍പില്‍ ആന്ധ്രപ്രദേശും (82.03), മധ്യപ്രദേശും (67.18). ഇന്ത്യയുടെ ആവരേജ് (38.45)
7. സാമ്പത്തിക വെട്ടിപ്പ്, തട്ടിപ്പ് ഇത്യാദി - അതിലും അഞ്ചാം സ്ഥാനത്ത് നമ്മളുണ്ട് (10.94). ഇന്ത്യന്‍ ആവരേജ് (6.6)
8. റേറ്റ് ഓഫ് വയലന്റ് ക്രൈം - കേരളം (28.2). ഇന്ത്യന്‍ ആവരേജ് (18.4). ഇതിലും നാലാം സ്ഥാനം
9. സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളുടെ റേറ്റ് - 22.4 . ഇന്ത്യന്‍ ആവരേജ് (14.7) . അഞ്ചാം സ്ഥാനം.
10. ആത്മഹത്യയിലും മദ്യസേവയിലും പണ്ടേ നമ്മള്‍ ഒന്നാം സ്ഥാനത്താണല്ലൊ! അത് ഇതുവരേയും ആര്‍ക്കും വിട്ടു കൊടുത്തിട്ടില്ല.
ഇനിയിപ്പോള്‍ ഈ കണക്കുകളെല്ലാം ഊതിവീര്‍പ്പിക്കപ്പെട്ടവയാണെന്നും ആക്ചുവലി ഈ കണക്കിന്റെ ആന്തരിക അര്‍ത്ഥതലങ്ങളിലേക്ക് നമ്മള്‍ പുകഞ്ഞ് ചാടണമെന്നും എല്ലാം തര്‍ക്കം വരും. വരണമല്ലോ! സ്വയം വിഡ്ഡിയാകല്‍ ആണല്ലോ മലയാളികളുടെ പ്രധാന വിനോദം.
ഓഫ്: പത്ത് പ്രവര്‍ത്തകരെ കൊലപാതകത്തിനു കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നൊക്കെ സര്‍ക്കാര്‍ മോഹിപ്പിക്കുന്നുണ്ട്. അതില്‍ ഒരുത്തനെങ്കിലും ജീവപരന്ത്യം കിട്ടും എന്ന് ജനങ്ങള്‍ക്ക് ആശിക്കമോ?
Ref:
National Crime Records Bureau.
Kerala's Kannur registers the largest number of rioting cases.
2008-07-21
സമത്വ സുന്ദര കേരളം!
-
Inji Pennu
at
9:08 PM
വിഭാഗം: എനിക്കൊന്നും മനസ്സിലാവുന്നില്ല
Subscribe to:
Post Comments (Atom)
52 പ്രതികരണങ്ങള്‍:
എത്ര ശാന്തമാണിപ്പോള്‍ ഗുജറാത്ത്.അവിടെ നിന്നും ഒരു കലാപവും റിപ്പോറ്ട്ട് ചെയ്യുന്നില്ല.
ഒരു ജനതയെ ഒരു ചെറുവിരലനക്കാന്‍ പോലും ശേഷിയില്ലാതാക്കി ദുരിതങ്ങളുടെ ക്യാമ്പിലേക്ക് തള്ളിയ ഒരു സ്ഥലത്തുനിന്ന് ഒരു കലാപംവും ഇനി റിപ്പോര്‍ട്ട് ചെയ്യില്ല.
പുതുതായി പണിത റോഡിന്റെ കിലോമീറ്റര്‍ കണക്കുവെച്ച് മോഡി പറയുന്ന ഒരു വികസന കണക്കുണ് ( കണക്ക് നെറ്റില്‍ കിട്ടൂം ! ) അടുത്ത ലേഖനം വികസനത്തെക്കുറിച്ചായിക്കോട്ടേ.
രാകേഷ് ഷര്‍മ്മയുടെ ഫൈനല്‍ സൊലൂഷന്‍ എന്ന ഡോകുമെന്ററിയുടെ എന്‍ഡിങ്ങാണ് , കണ്ടു നോക്കു, http://youtube.com/watch?v=pH9t2wXfpQ4
"ഇനിയിപ്പോള്‍ ഈ കണക്കുകളെല്ലാം ഊതിവീര്‍പ്പിക്കപ്പെട്ടവയാണെന്നും ആക്ചുവലി ഈ കണക്കിന്റെ ആന്തരിക അര്‍ത്ഥതലങ്ങളിലേക്ക് നമ്മള്‍ പുകഞ്ഞ് ചാടണമെന്നും എല്ലാം തര്‍ക്കം വരും. വരണമല്ലോ! സ്വയം വിഡ്ഡിയാകല്‍ ആണല്ലോ മലയാളികളുടെ പ്രധാന വിനോദം."
തുളസി ഈ വരികള്‍ കണ്ടില്ലെന്ന് തോന്നുന്നു :)
(നല്ല ബുദ്ധി! ആരും എതിരഭിപ്രായം പറയില്ല :) )
തുളസി നല്ലൊരു ഫോട്ടോഗ്രാഫര്‍ ആണ്. ഇവിടെ ഗുജറാത്തില്‍ അങ്ങനെ ആവാമേങ്കില്‍ കേരളത്തില്‍ എന്ത് കൊണ്ടു ആയിക്കൂടാ എന്നാണോ തുളസി പറയുന്നതു ?.
സ്വന്തം വീട്ടിലെ കനലുകള്‍ കണ്ടില്ലെന്നു നടിച്ചു അയല്‍ വീട്ടിലെ തീപ്പൊരികള്‍ ആളികത്തുന്ന അഗ്നിയായി കൊട്ടിഘോഷിക്കാന്‍ മലയാളികള്‍ക്കുള്ള കഴിവ് ലോകത്ത് മറ്റാര്‍ക്കും ഉണ്ടെന്നു തോന്നുന്നില്ല. കണ്ണൂരും , മാറാടും നമുക്കു സ്വന്തമായ് ഉള്ളപ്പോള്‍ നമ്മുടെ ദ്രഷ്ടിയിലെ നരാധമന്മാര്‍ മോഡിയും , ബുഷും.
പോസ്റ്റ് വായിച്ചു കഴിഞ്ഞപ്പോള്‍ തോന്നിയത് രണ്ടു കാര്യങ്ങള്‍.
കോളേജില്‍ പഠിച്ചിരുന്ന കാലത്ത് നമ്മുടെ തലമുറ എങ്ങിനെയായിരുന്നു എന്നാലോചിച്ചു നോക്കി. പോലീസുമായുള്ള തെരുവ് യുദ്ധങ്ങളും, അടിപിടിയും അന്നും ഉണ്ടായിരുന്നു. പക്ഷെ അധ്യാപകരെ ബഹുമാനിക്കാന്‍ അറിയാവുന്ന ഒരു തലമുറയായിരുന്നു നമ്മുടേത് എന്ന് തോന്നി പോയി . ഇന്നിപ്പോള്‍ വിദ്യാര്‍ഥികളുടെ ചവിട്ടു കൊണ്ടു ഒരു അധ്യാപകന്‍ മരണപ്പെടുന്ന കാലം എന്ന് പറയുമ്പോള്‍...
മലയാളികള്‍ പ്രതികരണശേഷി നഷ്ടപ്പെട്ടവര്‍ മാത്രമല്ല ഇരട്ടത്താപ്പിന്റെ ( കണ്ണൂരും, മാറാടും മറച്ചു വെച്ചു...ഗുജറാത്ത്, ബുഷ്, ഇറാഖ് എന്ന നിലവിളി) വ്യക്തക്കലായി മാറിക്കഴിഞ്ഞോ എന്നത് രണ്ടാം ചിന്ത.
ഏതിനും പ്രതികരണ ശേഷി നഷ്ടപ്പെടാത്ത മലയാളികള്‍ സൈബര്‍ പ്രപഞ്ചതിലെങ്കിലും അക്ഷതം തുടരട്ടെ എന്ന പ്രാര്‍ഥനയോടെ
വിക്രമാദിത്യന്‍
Kashtam !!!
harthal aghoshikkuka
samarathinet peril kolluka ...
kollam !!!
കണക്കുകള്‍ ഞെട്ടിച്ചു...കേരളം എത്ര ഭയനകമാം വിധമാണു ‘വളരുന്നതെന്ന് ‘ഇപ്പോള്‍ മനസ്സിലാവുന്നു.......
കേരളത്തിന്റെ മണ്ണില്‍ ജീവിച്ചിട്ടുള്ള ഒരാള്‍ക്കും കെരളത്തെ ഗുജറാത്തിനോട് താരതമ്യപ്പെടുത്താന്‍ കഴിയുമെന്ന് എനിക്ക് വിശ്വാസമില്ല.കേരളത്തില്‍ അത്ര ആശാസ്യമല്ലാത്ത രീതിയില്‍ അക്രമങ്ങളും വര്‍ഗീയതയുമൊക്കെ വളരുന്നു എന്നത് നേരുതന്നെയാണ്.കടലാസുകളില്‍ നിന്നുള്ള വിവരങ്ങള്‍ വച്ചുകൊണ്ട് മാത്രം ഒരു സമൂഹത്തെക്കുറിച്ച് ഇങ്ങനെ സംസാരിക്കരുത്.ഈ പോസ്റ്റിന്റെ ലേബല്‍ പറയുന്നത് പോലെ “എനിക്കൊന്നും മനസിലാകുന്നില്ല”എന്നതാണ് അസുഖമെങ്കില്‍ അതിന് ഇവിടെ പോസ്റ്റിട്ടാല്‍ മരുന്നു കിട്ടില്ല.
കാര്യങ്ങളെ കുറച്ചുകൂടി യാഥാര്‍ത്ഥ്യ ബോധത്തോടെ കാണുകയും വിലയിരുത്തുകയും വേണം.
1&4.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കലാപങ്ങള്‍ക്ക് ഇരയാവുന്നത് കണ്ണൂര്‍ എന്നതും ഗുജറാത്തിനെയും ബീഹാറിനേയുംകാള്‍ കൂടുതല്‍ കലാപങ്ങള്‍ കേരളത്തിലാണ് എന്നതും ഊതിപ്പെരുപ്പിച്ച കണക്കാവുകയില്ല പക്ഷേ കുളത്തേയും കായലിനേയും ജലാശയങ്ങള്‍ എന്ന ഒറ്റ സംജ്ഞയില്‍ ഒതുക്കുന്നതിന്റെ പ്രശ്നമാണ്.
2&3.കണ്ണൂരിലെ കലാപങ്ങള്‍ ആശാസ്യമല്ല അതിനെ ന്യായീകരിക്കുകയുമല്ല.പക്ഷേ വര്‍ഗീയകലാപത്തെക്കുറിച്ചും ഗുജറാത്ത് മോഡലിനെക്കുറിച്ചും ചര്‍ച്ചചെയ്യുമ്പോള്‍ കണ്ണൂരിന്റെ കണക്കു കാണിക്കുന്നത്.നേരത്തേ പറഞ്ഞ “എനിക്കൊന്നും മനസിലാകുന്നില്ല”എഫെക്റ്റ് കൊണ്ടാണ്.
5&8.കേരളത്തിലെ ക്രിമിനല്‍ കോടതികളില്‍ ഇഞി ഒരു ദിവസം പോയി നിന്നു നോക്കണം.എന്തൊക്കെയാണ് ക്രൈം എന്ന് അപ്പോഴേ മനസിലാകൂ.മോട്ടോര്‍ ആക്സിഡന്റ് കേസിലെ കൌണ്ടര്‍ മുതല്‍ വഴിവെട്ട് കേസുകള്‍ വരെ ഉണ്ടാകും അതില്‍.വണ്ടിച്ചെക്കുകേസുകള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാണുന്നത് ഇത്തരം തൊലിപ്പുറം ക്രൈമുകളാണ്.അതിന്റെയൊക്കെ കണക്കെടുത്തുവേണം തോക്കും കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന ബീഹാറിലെ ക്രൈം റേറ്റിനെ തോല്‍പ്പിക്കാന്‍.കഷ്ടമെന്നല്ലാതെ ഒന്നും പറയാനില്ല.
6.ആളുകള്‍ക്കെതിരെയുള്ള കൊലപാതകം,കൊലപാതകശ്രമങ്ങള്‍ ഇവരണ്ടും ഒരേ വണ്ടിയില്‍ കെട്ടിയിരിക്കുന്നത് നോക്കുക.അതാണ് രസകരം എന്നാലേ മത്സരത്തില്‍ നമുക്ക് വല്ല സ്കോപ്പുമുള്ളു.ഒരു വടിയെടുത്ത് കയ്യില്‍ അടിച്ചു എങ്കില്‍ പോലീസ് മൊഴി “നിന്നെ ഞാന്‍ കൊല്ലുമെടാ എന്ന് അലറിക്കൊണ്ട് തലയിലടിച്ചു കൈകൊണ്ട് തടഞ്ഞു എന്നാണ്“ സംഗതി കൊലപാതക ശ്രമമായി.കുറേക്കാലം ഇതൊക്കെ കണ്ടതാണ് .അതുകൊണ്ട് കണക്കുകളെ വിശ്വസിക്കാന്‍ നിങ്ങളുടെ അത്ര എനിക്ക് എളുപ്പമല്ല.
7.അതെ സാമ്പത്തിക തട്ടിപ്പ് വെട്ടിപ്പ് ഇത്യാദികളില്‍ നമ്മള്‍ ഒന്നാം സ്ഥാനത്തെത്തും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്റ്റ് 138 അനുസരിച്ചുള്ള കേസുകളാണ്(വണ്ടിച്ചെക്ക്)ക്രിമിനല്‍ കോടതികളില്‍ ഭൂരിപക്ഷം.അതു താങ്ങാനാവാതെ ഇപ്പോള്‍ സിവില്‍ കോടതികള്‍ക്കു കൂടി മജ്സ്ട്രെറ്റിന്റെ അധികാരം കൊടുത്തിട്ടുണ്ട്.ഈ ചെക്കു കേസുകള്‍ ഭൂരിപക്ഷവും ഫേക്ക് ആണ് എന്ന് പറഞ്ഞാല്‍ വിശ്വസിക്കരുത്.വാദത്തില്‍ കടിച്ചു തൂങ്ങുക. ആയിരം രൂപ കടം കൊടുത്തിട്ട് ബ്ലാങ്ക് ചെക്ക് എഴുതി വാങ്ങുന്ന സാദാ പലിശക്കച്ചവടക്കാരന്‍ മുതല്‍,ഇന്‍സ്റ്റാള്‍ മെന്റ് വ്യവസ്ഥയില്‍ വാഹനവായ്പ കൊടുത്തിട്ട് സെക്യൂരിറ്റിയായി ചെക്ക് എഴുതി വാങ്ങുന്ന വന്‍കിട ബാങ്കുകള്‍ വരെയുണ്ട് ഇത്തരം കേസുകള്‍ ഫയല്‍ ചെയ്യുന്നതില്‍.ആയിരം രൂപയില്‍ ബാലന്‍സ് നൂറു രൂപ ഉണ്ടായിരുന്നാല്‍ പോലും അയാള്‍ക്ക് ഒരു ലക്ഷം രൂപ തട്ടി എന്ന് എഴുതി കേസ് കൊടുക്കാം ക്രിമിനല്‍ കേസ് ആയതുകൊണ്ട് കോര്‍ട്ട് ഫീസ് വേണ്ട.കണക്കുകള്‍ എഴുതുമ്പൊള്‍ അതേക്കുറിച്ച് അന്വേഷിക്കുകയും വേണം
9.മാരേജ് ക്രൈമുകളുടെ കാര്യം ശരിയാണ്.നമ്മുടെ നാട്ടില്‍ ഒരല്‍പ്പം സ്ത്രീ സ്വാതന്ത്ര്യവാദം പച്ചപിടിച്ചിട്ടുണ്ട്.അത് നല്ലതാണ്,ഡൊമസ്റ്റിക് വയലന്‍സിനെതിരേയുള്ള നിയമം കൂടി വന്നതോടെ കേസുകളുടെ എണ്ണം ഇനിയും കൂടും മൂന്നരക്കോടി ജനങ്ങളില്‍ 90% വിദ്യാഭ്യാസമുള്ളവരാകുമ്പോള്‍ നീതി നിര്‍വഹണത്തെക്കുറിച്ച് അത്ര മതിപ്പൊന്നുമില്ലെങ്കിലും നിയമത്തെക്കുറിച്ചുള്ള അവബോധം കൂടും,ഒന്നിനോടും പ്രതികരിക്കാതെ അടുക്കളയില്‍ ഒതുങ്ങാം എന്ന് കരുതാത്തത് വലിയ തെറ്റല്ല.
10.ഇക്കാര്യത്തില്‍ എനിക്ക് വലിയ പിടിപാടില്ല,ഞാന്‍ ഒരു തരക്കേടില്ലാത്ത മദ്യപാനിയാണ്..അത്മഹത്യയെക്കുറിച്ച് ആലോചിച്ചുനോക്കി ഒരു ഭയം
കണക്കുകള്‍ എഴുതുമ്പോള്‍ അതേക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാന്‍ ശ്രമിക്കുകയെങ്കിലും ചെയ്യേണ്ടതുണ്ട്.അല്ലെങ്കില്‍ അതിനു ശ്രമിക്കുന്നവര്‍ സ്വയം വിഢികാളാകുന്നു എന്ന് ആശ്വസിക്കാവുന്നതാണ്.
കേരളത്തിനു പുറത്ത്, ഗുജറാത്ത് കൂടാതെ മറ്റു പലസ്ഥലങ്ങളിലും ജീവിച്ചിട്ടുണ്ട് ഞാന്‍. അതുകൊണ്ട് തന്നെയാണ് രാജീവിന്റെ പോസ്റ്റില്‍ അങ്ങനെ ഒരു കമന്റിട്ടതും.കലാപം വേണ്ട, സഹിഷ്ണുതയോടെ ജീവിക്കാനുള്ള അവ്സരം പോലും ഗുജറാത്തിലില്ല. മീന്‍ കറി വെച്ചതിന് അപ്പാര്‍ട്ട്മെന്റില്‍ നിന്നും ഇറക്കി വിട്ടു എന്റെ ഒരു ബംഗാളി സുഹൃത്തിനേയും ഭാര്യയേയും അവരുടെ ഗുജറാത്തി അയല്‍ക്കാര്‍. അങ്ങനെയൊരു അവസ്ഥ കേരളത്തിലുണ്ടോ? മുസ്ലീമാണെന്ന് അറിഞ്ഞതുകൊണ്ട് താമസിക്കാന്‍ വീടു കിട്ടാഞ്ഞ് ഹോട്ടല്‍ മുറിയില്‍ മാസങ്ങളോളം താമസിച്ച മറ്റൊരു സുഹൃത്തുമുണ്ടായിരുന്നു എനിക്ക്.സാക്ഷാല്‍ മോഡിയുടെ ചേട്ടന്‍ പ്രഹ്ലാദ് മോഡിയുടെ വീട്ടിലായിരുന്നു എന്റെ താമസം. വീടൊഴിഞ്ഞു പോയപ്പോള്‍ ഞാന്‍ ഒരു മുസ്ലീമാണെന്നറിഞ്ഞ് ഡപ്പോസിറ്റ് തുകപോലും തിരിച്ചു തന്നില്ല അയാള്‍.
ഇങ്ങനെ എത്ര സംഭവങ്ങള്‍ കേരളത്തില്‍ നടക്കുന്നതായി താങ്കള്‍ക്ക് അറിയാം?ഇനിയുമുണ്ട് ഇത്തരം അനുഭവങ്ങള്‍ ഒട്ടനവധി. ഇതൊന്നും ഒരു സ്റ്റാറ്റിസ്റ്റികിസിലും കാണില്ല.ഒരു ചരിത്രപുസ്തകവും രേഖപ്പെടുത്താറുമില്ല. (മുകളില്‍ സൂചിപ്പിച്ച സംഭവങ്ങളുടേതൊന്നിന്റേയും ഡാറ്റയുടെ ലിങ്കില്ല. പകരം ഫോണ്‍ നമ്പര്‍ തരാം ഇരുവരുടേയും, വിളിച്ചു ചൊദിച്ചാല്‍ സത്യമറിയാം) ഇനി കണക്കുകള്‍ മാത്രമേ കാണൂ എന്ന വാശിയാണ് എങ്കില്‍ വേറൊരുദാഹരണം പറയാം. ഇവിടെ കാണിച്ച കണക്കുപ്രകാരം ഡല്‍ഹി ഒരു ലിസ്റ്റിലും കാണുന്നില്ല. കേരളത്തേക്കാള്‍ സുരക്ഷിതമാവുമല്ലോ അപ്പോള്‍ ഡല്‍ഹി. ഏഴുമണികഴിഞ്ഞാല്‍ ഡല്‍ഹിയിലെവിടെയെങ്കിലും ഒറ്റക്ക് ഒരു കിലോമീറ്റര്‍ നടന്നുപോകാനാകുമോ ഇഞ്ചിപെണ്ണിന്? ഇതൊന്നും കാണാതെ കണ്ണടച്ചിരുട്ടാക്കിയാല്‍ ആര്‍ക്കും ഒന്നും മനസ്സിലാവില്ല.
ഓഫ്: തുളതിയുടെ കമന്റിലെ പരിഹാസം പോലും കാണാന്‍ കഴിയാത്തവരോട് സഹതാപമുണ്ട്
ചാത്തനേറ്: ഈ കണക്കൊക്കെ വെളിച്ചത്ത് വന്നതു കൊണ്ടല്ലേ ഒന്നാം സ്ഥാനത്തായത്. ബാക്കിയുള്ള സ്ഥലങ്ങളില്‍ നടക്കുന്നത് പുറത്തേ വരുന്നത് വിരളം എന്നും എന്താ ചിന്തിക്കാത്തത്...ഇന്നും എന്നും എപ്പോഴും എന്റെ നാടാണെനിക്കേറ്റവും സുരക്ഷിതം-- ഒരു കണ്ണൂര്‍ക്കാരന്‍.
ഇണ്‍ചി
കണക്കുകള്‍ കേട്ടപ്പോള്‍ ശരിക്കും ഞെട്ടി പോയി.ഈ കണക്കുകളെ കുറിച്ച് എന്തെങ്കിലും ഞാന്‍ പറഞ്ഞാല്‍ ഒരുപക്ഷെ അത് സ്വയം വിഡ്ഡിയാവുകയായിരിക്കും.
ഇത്രയും കുറ്റക്യത്യങ്ങള്‍ ഉണ്ടാവാനുള്ള കാരണം എന്തായിരിക്കും എന്നാണ് ഞാന്‍ ചിന്തിച്ചത്.ഒരു പക്ഷെ ഇടതുപക്ഷം കേരളം ഭരിക്കുന്നത് കൊണ്ടായിരിക്കും എന്ന് തന്നെയാണ് എന്റെ അഭിപ്രായം.ഇനി വലത് പക്ഷം ഭരിച്ചാലും കമ്യൂണിസ്റ്റുകള്‍ കണ്ണൂരില്‍ ആളുകളേ കൊല്ലും.കാരണം അപ്പോള്‍ അതിനുള്ള ന്യായം വലത് പക്ഷ ഭരണത്തെ അസ്ഥിര പ്പെടുത്താനാണിത്.
ഇനി മറ്റൊരു കാരണം.ഇന്ത്യയില്‍ തന്നെ സാക്ഷരതയില്‍ മുന്‍പന്തിയിലുള്ള കെരളത്തില്‍ കുറ്റക്യത്യങ്ങള്‍ കൂടുന്നതിനുള്ള കാരണം പോസിബിലിറ്റി തിയറിയൂടെ അടിസ്ഥാനത്തില്‍ സാക്ഷരതയും കുറ്റക്യത്യവും ഒരേ അനുപാതത്തിലാണ്.സാക്ഷരത കുറക്കാന്‍ കഴിഞ്ഞാല്‍ കുറ്റക്യത്യവും കുറക്കാന്‍ സാധിക്കും.അത് കൊണ്ട് ക്രമേണസ്കൂള്‍ എന്ന സംവിധാനം അവസാനിപ്പിക്കാം.
കണ്ണൂരില്‍ 737 കലാപങ്ങള്‍ ഉണ്ടായിട്ടുണ്ടത്രെ.ഞെട്ടിപ്പോയി ഞാന്‍ നമ്മള്‍ പത്രത്തില്‍ വായിക്കാത്ത കലാപങ്ങള്‍ ഉണ്ടാവും.ഒരു ബ്ലോഗര്‍ പറഞ്ഞ പോലെ കമ്യൂണിസ്റ്റ് ഭരണത്തിന് കീഴില്‍ പത്രങ്ങള്‍ക്ക് പോലും സ്വാതന്ത്യമില്ല.കഷ്ടം.
ജനസംഖ്യാനുപാതത്തിന് അനുസ്യതമായ മാറ്റം എല്ലാത്തിലും സംഭവിക്കാം.മാനുഷികപരിഗണനക്കും പാരമ്പര്യമായ സാമൂഹിക ധാര്‍മികതക്കും മുകളില്‍ സമ്പത്തിക താല്പര്യങ്ങള്‍ മാത്രം വന്നു ചേരുന്നടത്താണ് കുറ്റക്യത്യങ്ങള്‍ കൂടുന്നത് എന്നത് നിഷേധിക്കാന്‍ പറ്റാത്ത യാഥാര്‍ത്യമാണ്.അനിയന്ത്രുതമായ വിഷ്വല്‍ മീഡിയയും, കണക്കില്ലാത്ത സമ്പത്തും,ഊതി വീര്‍പ്പിക്കപ്പെടുന്ന വെര്‍ച്വല്‍ അഭിമാനവും എല്ലാം ജനത്തെ മിഥ്യാ ലോകത്തേക്ക് തള്ളിവിടുന്നു.
വാല്‍കഷ്ണം:-
കണക്കുകള്‍ പറയുവാന്‍ എന്തെളുപ്പം.കണക്കിന് പിന്നിലെ കളികള്‍ വെറും രാഷ്ട്രീയമായി കാണുവാന്‍ എല്ലാവര്‍ക്കും അതിലേറെ എളുപ്പം.(അത് കൊണ്ടാണല്ലോ ആവശ്യമില്ലാതെ ഗുജറാത്തിനെ കെട്ടി എഴുന്നള്ളിച്ചത്)
തന്നെ തന്നെ.. ജോക്കര്‍ പറഞ്ഞതാണതിന്റെ ശരി. കലാപങ്ങളുടെ കണക്കുകള്‍ പറയാന്‍ തുടങ്ങുമ്പോള്‍ ഗുജറാത്ത് എന്ന് കെട്ടി എഴുന്നെള്ളിച്ചോണ്ട് വരും ആവശ്യമില്ലാതെ. തുളസി സൂചിപ്പിച്ചതു പോലെ ഇപ്പോ ഗുജറാത്തില്‍ കലാപങ്ങളൊന്നുമില്ലാ എന്ന് ഇവന്മാര്‍ക്കറിയില്ലായോ?
തുളസി
ഇതില്‍ എവിടെയാണ് ഗുജറാത്ത്? കേരളത്തിലെ കാര്യം പറയുമ്പോള്‍ 300 പേര്‍ കണ്ണൂര്‍ രാഷ്ട്രീയം കൊണ്ട് മാത്രം അന്യോന്യം തല്ലിമരിച്ചു എന്നറിയുമ്പോള്‍ ഗുജറാത്ത് എരിയുന്നു എന്ന് പറയുന്നതിലെ പ്രശ്നം എനിക്ക് മനസ്സിലാവുന്നില്ല.
എന്റെ വിവരമില്ലായ്മയാണോ? എനിക്ക് കേരളത്തിലെ പ്രശ്നം തന്നെയാണ് നടുങ്ങുന്നത്. ഇത്രയും കാര്യം കേട്ട് ഞാന്‍ ശരിക്കും ഞെട്ടുകയാണ് ചെയ്തത്. അല്ലാതെ ഗുജറാത്തില്‍ ഇതില്‍കൂടുതല്‍ ഉണ്ടാവും, ബീഹാറില്‍ ഇതിലും ഉണ്ടാവും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതാവും എന്ന് കരുതി ആശ്വസിക്കുകയല്ല ചെയ്തത്.
ദസ്തക്കിര്‍,
ഈ പറഞ്ഞതിനൊക്കെ ഗുജറാത്ത് വരെ പോവണ്ട, മുമ്പായിലും പൂനെയിലൂം ഒക്കെ ഞാന്‍ താമസിച്ചിട്ടുണ്ട്. അവിടെ ഇതിലും വലിയ പ്രശ്നങ്ങള്‍ ഉള്ളത് കണ്ടിട്ടുണ്ട്. എന്തിനു ബാംഗ്ലൂര്‍ പോലുമുണ്ട് ‘വെജിറ്റേറിയന്‍’ അപ്പാര്‍ട്ട്‌മെന്റ് കോമ്പ്ലക്സുകള്‍. (ദുബായിലെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ഒരു ഹിന്ദു സുഹൃത്തിനെ കുറച്ച് ക്രിസ്ത്യാനികള്‍ ഹിന്ദുവാണെന്ന കാരണത്തില്‍ ഇറക്കി വിട്ട കഥ ഈയടുത്ത് എന്റെ ഒരു സുഹൃത്ത് പറഞ്ഞേയുള്ളൂ.)
ഗുജറാത്തില്‍ മുസ്ലീമുങ്ങള്‍ക്ക് ഈ കണക്കൊക്കെ കേട്ടാലും അവരും അവരുടെ നാട് തേടി തന്നെയാണ് പോവുക. നമ്മള്‍ വീണ്ടും കണ്ണൂരിലേക്ക് പോകൂന്നതുപോലെ. ഗുജറാത്തിനേയും കേരളത്തിനേയും കമ്പയര്‍ ചെയ്യുകയല്ല എന്റെ ഉദ്ദേശം. പക്ഷെ മുഴുവന്‍ നേരവും ഗുജറാത്തിനെക്കുറിച്ച് വാചാലരാവുമ്പോള്‍ കേരളത്തിലെ കണക്കും അറിഞ്ഞിരിക്കേണ്ടതുണ്ട്.
അത്യാവശ്യമാണ്. ഇത് കേരളത്തിനു ചേര്‍ന്ന കണക്കുകളാണോ എന്ന് ഒരു നിമിഷം ആലോചിച്ചാല്‍ മാത്രം മതി. ഒരു കൊടിയുള്ളവനു എന്തും ചെയ്തു കൂട്ടാമെന്ന അവസ്ഥയാണ് കേരളത്തില്‍, പ്രത്യേകിച്ച് കണ്ണൂരില്‍. അതില്‍ യാതൊരു തര്‍ക്കവും ഇല്ല.
അത്രയും വേണ്ട ആ 737 പകുതി ആക്കി നോക്കൂ. അതില്‍ 365- ദിവസവും അപ്പോള്‍ എവിടെയെങ്കിലും റയട്ടിങ്ങ് നടക്കുകയാണ്.
കൂട്ടുകാരുടെ ഇടയില്‍ എന്തെങ്കിലും ഒക്കെ ഒരു മുസ്ലീം സുഹൃത്ത് പറയുമ്പോള്‍ ഇതൊക്കെ സൌദി അറേബ്യയില്‍ വെച്ച് പറയാന്‍ ധൈര്യം ഉണ്ടാവുമോ എന്ന് ഒരാള്‍ ചോദിക്കുന്നതു കണ്ടിട്ടുണ്ട്. അതുപോലെയാണ് ദസ്തക്കിറും ചോദിക്കുന്നത്. ഇന്ത്യക്കാരിയായ കേരളത്തിലെ എനിക്ക് കേരളത്തിലെ കണക്ക് പറയുമ്പോള്‍ ഗുജറാത്തിലോ ദില്ലിയിലോ പോവണ്ട കാര്യമുണ്ടോ?
സനാതനാ,
രാജീവിന്റെ പോസ്റ്റിന്റെ തുടര്‍ച്ചയായി ഇത് വായിക്കണ്ട. ഇന്റിപെന്ററ്റ് ആയിട്ട് വായിച്ചാല്‍ മതി. അവിടെ കണക്കുകള്‍ എഴുതിയപ്പോള്‍ ഞെട്ടല്‍ കണ്ട് എന്നാല്‍ അതൊന്ന് എടുത്ത് എഴുതിയതേയുള്ളൂ. അല്ലാതെ ഗുജറാത്തിലെ പ്രശ്നങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുകയോ അല്ലെങ്കില്‍ അത് നിസ്സാരമെന്നോ അല്ല. അതും ഇതും പ്രാധാന്യമുള്ളതാണ്. ഓരോ ലെവല്‍ ഓഫ് റയട്ടിങ്ങ് തന്നെയാണ്, സാധാരണ മനുഷ്യനു ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥ.
കുട്ടിച്ചാത്താ, കേരളത്തിലൂടെ വഴി നടക്കാന്‍ ബുദ്ധിമുട്ടുള്ള സ്ത്രീകളും ഇപ്പോഴും കേരളത്തില്‍ തന്നെയാണ് ജീവിക്കുന്നത് അല്ലാതെ ബസ് പിടിച്ച് തമിഴ് നാട്ടില്‍ പോവുകയല്ല. നമുക്കെല്ലാവര്‍ക്കും നമ്മുടെ നാട് തന്നെയാണ് വലുത്. അതും ഇതും തമ്മില്‍ യാതൊരു ബന്ധവുമില്ല.
ഓഫ്:
പണ്ടൊരു കേന്ദ്രമന്ത്രി പറഞ്ഞതാണ്, സായിപ്പിനു മാത്രം വരുന്ന അസുഖമാണ് എയഡ്സ് എന്ന്, ഇന്ത്യക്കാര്‍ക്ക് നല്ല മോറാലിറ്റിയുണ്ട് അതുകൊണ്ട് പ്രശ്സ്നമില്ല്ല എന്ന്. അതുപോലെയാണ് ഇതും. മറ്റുള്ളവര്‍ക്ക് ഒരുപാട് പ്രശ്നങ്ങള്‍. നമ്മള്‍ സുരക്ഷിതര്‍.
ഇഞ്ചിയോട് തര്‍ക്കിച്ചു ജയിക്കാന്‍ വന്നതല്ല. മറ്റു സംസ്ഥാനങ്ങളേക്കാള്‍ വര്‍ഗീയ ലഹളകള്‍ കുറവ് കേരളത്തിലാണ് എന്നിടത്തല്ലേ ഈ ചര്‍ച്ച തുടങ്ങിയത്? എന്നിട്ടിപ്പോ ഗുജറാത്ത്,ബീഹാര്‍ എന്നൊന്നും മിണ്ടെരുതെന്നു പറയുന്നതിന്റെ ലോജിക്? താരതമ്യങ്ങള്‍ സ്വന്തം സ്വൌകര്യാനുസരണം മതി അല്ലേ?? അതായിരിക്കും ചര്‍ച്ച സ്വന്തം ബ്ലോഗിലേക്ക് മാറ്റിയത്.കണ്ണൂരിലെ കലാപങ്ങളെ ആരും ന്യായീകരിക്കുന്നില്ല. കണ്ണൂരില്‍ പഠിച്ചു വളര്‍ന്ന എനിക്ക് അവിടുത്തെ ജീവിതം ഇന്‍ഡ്യയിലെ മറ്റേതു സംസ്ഥാനത്തെ ജീവിതത്തേക്കാള്‍ ഭീകരമാണെന്നൊക്കെപ്പറയുന്നത് ഏതു കണക്കുകള്‍ വെച്ചാണെങ്കിലും ദഹിക്കാനാകുന്നില്ല എന്നു മാത്രം.ഗുജറാത്ത് കലാപം നേരില്‍ കാണാനിടയായ ഒരു ഹതഭാഗ്യന്‍ കൂടിയാകുമ്പോള്‍ ഇടക്കിടെ ആ പേര് ഇടക്കിടെ തികട്ടി വരും. ക്ഷമിക്കുക.
ചാത്തനേറ്: ബാംഗ്ലൂരീന്നും മറ്റും വരുന്ന എത്രയോ പെണ്‍കുട്ടികള്‍ ഇന്നും രാവിലെ 4-5 മണിയോടെ എന്റെ നാട്ടിനടുത്ത് ബസ്സിറങ്ങുന്നു ഒറ്റയ്ക്ക് വീട്ടില്‍ പോകുന്നു, ചിലപ്പോള്‍ വല്ലവരും വീട്ടില്‍ നിന്ന് വന്ന് കൊണ്ട് പോകും വരെ ബസ് സ്റ്റോപ്പില്‍ കാത്ത് നില്‍ക്കുന്നു. ഇതും കണ്ണൂരു തന്നെയാണ്.
രാഷ്ട്രീയ പകപോക്കലിനു അമ്മാതിരി പ്രാന്ത് പിടിച്ച വല്ലോരും തമ്മില്‍ തമ്മില്‍ കുത്തി ചാകുന്നതിനു മൊത്തം കണ്ണൂരുകാരെന്ത് പിഴച്ചു?
അമേരിക്കേലു എന്റൂടെ പണിയെടുത്ത ചൈനക്കാരന്‍ നാഴികയ്ക്ക് നാല്പതു വട്ടം പറഞ്ഞത് അമേരിക്കാ ഈസ് നോട്ട് സേഫ് എന്നാ... അതിന്റെ കണക്ക് എനിക്കറീലാ ട്ടോ...
എന്നാല്‍ ഈ കണക്കൂടെ പറഞ്ഞേക്കാവോ ഓരോ സ്ഥലത്തും സ്ത്രീകള്‍ക്ക് സുരക്ഷിതമായി എത്ര മണി വരെ ഇറങ്ങി നടക്കാം?
ഓടോ::):):) “കേരളത്തിലൂടെ വഴി നടക്കാന്‍ ബുദ്ധിമുട്ടുള്ള സ്ത്രീകളും ഇപ്പോഴും കേരളത്തില്‍ തന്നെയാണ് ജീവിക്കുന്നത് “--- ഇങ്ങനെയല്ലാത്ത ഒരാളെ എനിക്കറിയാം ഇപ്പോള്‍ അമേരിക്കേലെങ്ങാണ്ടാ താമസം.
രാജീവിന്റെ ബ്ലോഗിലെ ചര്‍ച്ച ഇവിടേക്ക് മാറ്റിയതൊന്നുമല്ല ദസ്തിക്കറേ. ദേ അവിടെ ഇപ്പോഴും പോയി ഒരു അഞ്ചു മിനുട്ട് മുന്‍പ് ഒരു കമന്റിട്ട് വന്നതേയുള്ളൂ.
അതെ അങ്ങിനെ തുടങ്ങിയ ഒരു കമന്റിന്റെ മുഴുവന്‍ കണക്കുകളും എടുത്ത് എഴുതാന്‍ രാജീവിന്റെ പോസ്റ്റില്‍ പറ്റൂല്ലല്ലോ. അതുകൊണ്ടാണ് എന്റെ ബ്ലോഗില്‍ ആ കണക്കുകള്‍ എല്ലാം എഴുതിയത്. ഇവിടെ കലാപങ്ങളുടെ മാത്രം കണക്കല്ലല്ലോ ഞാന്‍ എഴുതിയത്? ആദ്യത്തെ രണ്ട് കഴിഞ്ഞാല്‍ മറ്റുള്ള ക്രൈമുകളല്ലേ? കേരളത്തിലെ ക്രൈം റേറ്റ് വളരെയധികം വര്‍ദ്ധിച്ചു വരുകയാണെന്ന് അറിയാതെ ഇരിക്കരുത് എന്ന് ഉദ്ദേശിച്ച് തന്നെയാണ്.
വര്‍ഗ്ഗീയത ഇല്ലാത്തത് ഇടതുപക്ഷം കൊണ്ടാണെന്ന് എനിക്കിപ്പോഴും വലിയ തെളിവൊന്നുമില്ല, അങ്ങിനെ ചുമ്മാ നമ്മള്‍ മലയാളികള്‍ എപ്പോഴും (പല കാര്യങ്ങളുടെ കൂടെ) പറയുമെന്നല്ലാതെ. അല്ലെങ്കില്‍ അങ്ങിനെ എന്തെങ്കിലും വ്യക്തമായി കാണിച്ചാല്‍ ഞാന്‍ വിശ്വസിക്കാം. നേരെ മറിച്ച് കേരളത്തില്‍ ഇല്ലാതിരുന്ന വര്‍ഗ്ഗീയത ഒരു പരിധി വരെ കൂടാന്‍ കണ്ണൂര്‍ കലാപങ്ങള്‍ അല്പം സഹായിച്ചു എന്ന് ഞാന്‍ വായിച്ചിട്ടുണ്ട്. (ശിവസേനയുടെ രക്തദാന ബാങ്ക് നാട്ടില്‍ കണ്ടിട്ട് ഞാന്‍ ശരിക്കും അന്തം വിട്ട് പോയി.)
വര്‍ഗ്ഗീയത ഇല്ലെങ്കിലും മറ്റൊരു തരത്തില്‍ കലാപങ്ങളുണ്ട് എന്ന് തന്നെയാണ് രാജീവിന്റെ പോസ്റ്റില്‍ ഇട്ടത്. രണ്ടിന്റേയും അതിപ്രസരം നന്നല്ല എന്ന് തന്നെ. കേരളത്തില്‍ ഇടതുപക്ഷം കാരണം വര്‍ഗ്ഗീയത ഇല്ലായെന്ന് പറയുമ്പോള്‍ അതിന്റെ മറ്റൊരു വശവും അവിടെ കാണിക്കണം എന്ന് തോന്നി, അത്ര മാത്രം. അത് അവിടെ തന്നെ ഡിസ്കസ് ചെയ്യാം. ഇനി ചര്‍ച്ച ഇവിടെയാക്കി എന്ന തരത്തിലുള്ള തോന്നലുകള്‍ വേണ്ട.
ഡെല്‍ഹി ബീഹാര്‍ പറയുന്നതിലെ പ്രശ്നം കേരളത്തിനെക്കുറിച്ച് പറയുമ്പോള്‍ ദില്ലിയില്‍ കൂടി ഏഴു മണിക്ക് ശേഷം നടക്കാന്‍ പറ്റുമോ എന്ന് ചോദ്യം കണ്ടിട്ടാണ്? അങ്ങിനെ ചോദിക്കുന്നത് എന്ത് പര്‍പ്പസ് ആണ് സേര്‍വ് ചെയ്യുക?
"അവിടെ കണക്കുകള്‍ എഴുതിയപ്പോള്‍ ഞെട്ടല്‍ കണ്ട് എന്നാല്‍ അതൊന്ന് എടുത്ത് എഴുതിയതേയുള്ളൂ. അല്ലാതെ ഗുജറാത്തിലെ പ്രശ്നങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുകയോ അല്ലെങ്കില്‍ അത് നിസ്സാരമെന്നോ അല്ല. അതും ഇതും പ്രാധാന്യമുള്ളതാണ്. ഓരോ ലെവല്‍ ഓഫ് റയട്ടിങ്ങ് തന്നെയാണ്, സാധാരണ മനുഷ്യനു ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥ..."
അതെ അതു കറക്റ്റ്.രണ്ടും രണ്ട് ലെവലിലുള്ള പ്രശ്നങ്ങളാണ്.രണ്ടിനേയും കൂടി താരതമ്യപ്പെടുത്തരുത്.ഇതു തന്നെയല്ലേ ഞാനും പറഞ്ഞത്.രണ്ടും രണ്ട് രോഗങ്ങളായി മനസിലാക്കിയാല്‍ മാത്രമേ കൃത്യമായ മരുന്ന് കണ്ടെത്താന്‍ കഴിയൂ.അതിന്റെ ഭാഗമായാണ് മതനിരപേക്ഷതെയെക്കുറിച്ചും,മനുഷ്യത്വത്തെക്കുറിച്ചും ഇടതുപക്ഷചിന്തയെക്കുറിച്ചും ഒക്കെ സംസാരിക്കുന്നത്.അപ്പോള്‍ ഇടതുപക്ഷ ചിന്ത പ്രബലമായിടത്ത് വര്‍ഗീയതക്ക് വേര് പിടിക്കാന്‍ അത്ര എളുപ്പമല്ല എന്ന് പറയുമ്പോള്‍ എടുത്ത് പിടിച്ച് കണ്ണൂരിനേയും ഗുജറാത്തിനേയും താരതമ്യം ചെയ്യുന്നതെന്തിനാണ്.അത്രേ ചോദ്യമുള്ളു.ഇടതുപക്ഷം എന്ന് കേള്‍ക്കുമ്പോഴേ വിറളികൊള്ളേണ്ട ഒരുകാര്യവുമില്ല.വളരെവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു നന്മയാണത്.ഇടതുപക്ഷം എന്ന കൊടിക്കുതാഴെയുള്ള ആള്‍ക്കൂട്ടത്തിനെ അല്ല ആ വാക്ക് റെപ്രസന്റ് ചെയ്യുന്നത്.ആ കൊടിക്കൂറക്ക് താഴെ ആ ലേബലില്‍ നടക്കുന്ന നാടകങ്ങള്‍ നിസഹായതയോടെ കണ്ട് കൊണ്ട് പലേടത്തായി ചിതറിക്കിടക്കുന്ന മനുഷ്യസ്നേഹികളെയാണ്.
Statistics can be misleading too. The rate of crime/harassment cases reporting is "comparatively" high in Kerala because of various reasons. Also heard that many crimes that are happening in the interiors of a state other than Kerala 'fail to hog the limelight'. As a Keralite who has spent 21 years of my life in Kerala and currently just above 2 years in Bangalore, I find that nothing regarding any other areas of Karnataka fail to make any headline in any form of media here. Not in news channels, not in Internet and not even in newspapers. It is as if nothing is happening outside Bangalore. It's surprising. It's the same with Chennai or Hyderabad or Mumbai or Delhi. I see at least some info regarding rural issues only when I read P Sainath in The Hindu. Still that's very minimal. :(
I'm not denying the "wrongs" in Kerala. But I still believe that the basic literacy and liberal outlook in many matters make Kerala a bit better than others. Even your critical analysis on ourselves is an indication of the same. And this is definitely no "We-are-better-than-others" argument. It's not a justification also. Just an opinion. :)
ഇടതുപക്ഷം എന്ന് കേള്‍ക്കുമ്പോഴേ വിറളികൊള്ളേണ്ട ഒരുകാര്യവുമില്ല.വളരെവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു നന്മയാണത്.ഇടതുപക്ഷം എന്ന കൊടിക്കുതാഴെയുള്ള ആള്‍ക്കൂട്ടത്തിനെ അല്ല ആ വാക്ക് റെപ്രസന്റ് ചെയ്യുന്നത്.ആ കൊടിക്കൂറക്ക് താഴെ ആ ലേബലില്‍ നടക്കുന്ന നാടകങ്ങള്‍ നിസഹായതയോടെ കണ്ട് കൊണ്ട് പലേടത്തായി ചിതറിക്കിടക്കുന്ന മനുഷ്യസ്നേഹികളെയാണ്.
I completely agree with this argument. :)
I may be wrong. Whatever I have written above depends on my current knowledge. :)
സനാതനാ, പേരയ്ക്കയുടെ ഇടതുപക്ഷം കാരണം വര്‍ഗ്ഗീയത് ഇല്ല എന്ന സ്റ്റേറ്റമെന്റില്‍ ആണല്ലോ തുടക്കം. അത് അങ്ങിനെ അപ്പാടെ വിശ്വസിച്ച് വിഴുങ്ങി ഇരുന്നിട്ടുണ്ട് ഞാനും. അത് തിരുത്തപ്പെടുന്നത് ഇതുപോലെ 'രക്ഷകര്‍' തന്നെ മറ്റൊരവസരത്തില്‍ കാട്ടിക്കൂട്ടുന്ന ക്രൂരത അറിഞ്ഞപ്പോള്‍ മുതലാണ്. ഗുജറാത്തില്‍ ഹിന്ദുക്കള്‍ ഒരു പ്രശ്നവുമില്ല, മോഡി വന്നേപ്പിന്നെയാണ് ഞങ്ങള്‍ നന്നായത് എന്ന് പറഞ്ഞാലുള്ള പൊള്ളത്തരം എന്തുമാത്രമാണ്? അത് തന്നയേ ഞാനും ഉദ്ദേശിച്ചുള്ളൂ.
എന്ന് വെച്ചാല്‍ പേരക്ക പറയുന്നതുപോലെ വര്‍ഗ്ഗീയ ധ്രുവീകരണം പ്രത്യക്ഷത്തില്‍ കേരളത്തില്‍ ഇല്ലെങ്കിലും സംരക്ഷര്‍ തന്നെ അതിന്റെ മറവില്‍ ചെയ്യുന്നത് മൃഗീയമാണ്. കണ്ണൂര്‍ക്കാര്‍ക്ക് പോലും അവിടെ 300 പേര് മരിച്ചിട്ടുണ്ട് എന്നറിയില്ല. അവിടെയാണ് പ്രശ്നവും. ഒരൊറ്റ ദിവസം കൊണ്ട് ആയിരം പേരെ കൊല്ലുന്നതും, പതിയേ ഒരു വര്‍ഷം കൊണ്ട് സിസ്റ്റാമിറ്റിക്കലി കൊല നടക്കുന്നതും സിമിലര്‍ അല്ല മോര്‍ ഡേഞ്ചറസാണ്, കാരണം രണ്ടാമത്തത് ശ്രദ്ധയില്‍ പെടുന്നില്ല എന്ന കാരണം.
ഗുജറാത്തില്‍ നടക്കുന്നതുപോലെ തന്നെ കണ്ണൂരില്‍ പോലീസിനെ സിപീഎം പൊളിറ്റിസൈസ് ചെയ്യുന്നത് നടുക്കുന്ന കാര്യമാണ്. അതിനെതിരെ ഹൈക്കോടതി വരെ വിമര്‍ശിച്ചിട്ടുണ്ട്. കണ്ണൂരില്‍ മാത്രമേ ആര്‍.എസ്.എസ്സുകാരുള്ളോ? ബിജെപി കേരളത്തില്‍ അക്കൌണ്ട് തുറന്നാല്‍ അതിനുത്തരവാദി ആരാവും എന്ന് പ്രത്യേകിച്ച് പറയണ്ടല്ലോ! നാഴിക്ക് നാപ്പതു വട്ടം കേരളത്തിലെ വര്‍ദ്ധിച്ച് വരുന്ന വര്‍ഗ്ഗീയതയെക്കുറിച്ച് പറയുന്നവര്‍ സൌകര്യപൂര്‍വ്വം വിസ്മരിക്കുന്ന കാര്യമാണിതും.
"The only solution (in Kannur) seems to be a timely intervention by Central government by deploying sufficient forces which will not yield to the political or plutocratic clout by those in power and out of power," said Justice V Ramkumar. The court was hearing a plea filed by the widow of Mohammed Fazal, who was killed in an attack in October 2006.
സ്റ്റേറ്റ് തന്നെ കൊലയാളികള്‍ ആവുകയാണ്! തുളസി പറഞ്ഞതുപോലെ ഗുജറാത്തിന്റെ വികസനെത്തെക്കുറിച്ച് എഴുതിയാല്‍ ഗുജറാത്തില്‍ നടന്നതിനെതിരെ കണ്ണടയ്ക്കുന്നതു പോലെയാണ്, ഇടതുപക്ഷം കാരണം വര്‍ഗ്ഗീയത ഇല്ലായെന്ന സ്റ്റേറ്റമെന്റിലൂടെ എനിക്ക് തോന്നിയത്. കേരളത്തില്‍ നടക്കുന്ന ഈ കാര്യങ്ങള്‍ ഡിനൈ ചെയ്തുകൊണ്ട് ഒരടി മുന്നോട്ട് വെക്കാനാവില്ല.
എമ്മാനുവല്‍,
You are absolutely right. I have no qualms about it. In fact, I am very proud of Kerala's achievements, but I cannot deny the increasing going-down-the-drain, we are goody two shoes kinda attittude that doesnt help us.
In one of my earlier posts in another blog, I had written
"Thank God for Kerala and the education and the communist movement. None would beat up a human being for spitting on the well manicured lawn."
So, it is not the "blind" hatred against anything communist as many presume.
I am just worried that any criticism against communism by a third person is met with illogical and sometimes total absurdity! Thats pathetic!
കൊലപാതകത്തിനൊപ്പമോ അല്ലെങ്കില്‍ അതിനെക്കാള്‍ ഭീകരമോ ആണ് അത് ആസൂത്രണം ചെയ്യുന്ന മാനസികാവസ്ഥ എന്നാണ് എന്റെ അഭിപ്രായം. മുസ്ലീങ്ങള്‍ താമസിക്കുന്ന ഒരു വീടിന് തീവെയ്ക്കാന്‍ രാത്രിയില്‍ പ്ലാന്‍ ചെയ്ത്, നിങ്ങള്‍ ആ വഴി വാ, ഞങ്ങള്‍ ഈ വഴി വരാം, ഒരൊറ്റയെണ്ണം പോലും ജീവനോടെ പോവരുത് എന്ന് തീരുമാനിച്ച് അത് അക്ഷരം പ്രതി നടപ്പാക്കുന്ന മാനസികാവസ്ഥയില്‍ നിന്ന് എന്ത് വ്യത്യാസമാണ്, മാഷ് ഉച്ചയ്ക്ക് രണ്ട് മണിക്ക് കണക്ക് പഠിപ്പിക്കാന്‍ വരും, നിങ്ങള്‍ ഈ വഴി വരണം, അവര്‍ ആ വഴി വരും, ഒരൊറ്റ വെട്ടിന് തീര്‍ത്തോണം എന്ന് ആസൂത്രണം ചെയ്യുന്ന മാനസികാവസ്ഥ എന്ന് എനിക്കിപ്പോഴും മനസ്സിലാവുന്നില്ല. ഒന്ന് വര്‍ഗ്ഗീയതയില്‍ നിന്നും ഉടലെടുത്ത ഭീകരത, മറ്റേത് പ്രത്യയശാസ്ത്രമോ മറ്റെന്തോ അനുസരിച്ചുള്ള ഭീകരത (ഇത് പറയുമ്പോള്‍ നീയൊന്നിട്ടു, ഞാന്‍ ഒന്നിട്ടു, ഇനി നീ, ഇനി ഞാന്‍ സ്റ്റൈലില്‍ ടിറ്റിനു ടാറ്റും കൊണ്ട് വരുന്നവരോട് ഹല്ലോ ഹൌവ്വാര്‍യൂ). ഗുജറാത്ത് കലാപം ആസൂത്രണം ചെയ്തവരും കണ്ണൂരിലെ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുന്നവരും ഒരേ മാനസികാവസ്ഥയുള്ളവര്‍ തന്നെ എന്നാണ് എന്റെ അഭിപ്രായം- അതിന് എന്തൊക്കെ വ്യാഖ്യാനങ്ങള്‍ നല്‍കാന്‍ ശ്രമിച്ചാലും. രണ്ടിടത്തും നടക്കുന്നത്/നടന്നത് ഭരണകൂടഭീകരത തന്നെ.
കേരളത്തിലെ പ്രശ്നം കേരളത്തിലെ പ്രശ്നമാണ്. കണ്ണൂരില്‍ നടക്കുന്നത് ഭരണകൂട ഭീകരതയാണ്. ഗുജറാത്തിനു മുന്‍പും കണ്ണൂരില്‍ സീപ്പീയെം ഭരണകൂട ഭീകരത നടത്തിയിട്ടുമുണ്ട്. ഗുജറാത്തിനു ശേഷവും സീപ്പീയെം കണ്ണൂരില്‍ ഭരണകൂട ഭീകരത നടത്തിയിട്ടുണ്ട്. ഗുജറാത്തിനെ അപലപിച്ച സീപ്പീയെം നന്ദിഗ്രാമിലും ഭരണകൂട ഭീകരത നടത്തിയിട്ടുണ്ട്. ഗുജറാത്തിനെപ്പറ്റി പറയുമ്പോള്‍ നന്ദിഗ്രാമിനെപ്പറ്റി പറയുന്നത് ശരിയല്ല എന്ന രീതിയിലാണ് പണ്ട് അജിത് എന്നോട് പറഞ്ഞത്. അത് എത്രമാത്രം ശരിയാണെന്ന് കണ്ണൂരിലെ സീപ്പീയെമ്മിന്റെ ഭരണകൂടഭീകരതയെപ്പറ്റി പറയുമ്പോള്‍ ഗുജറാത്തേ, നീ തന്നെ രക്ഷ എന്ന് പറഞ്ഞോടുന്നവരെ കാണുമ്പോള്‍ മനസ്സിലാവുന്നു.
കേരളം മെച്ചമാണ്. പക്ഷേ അതുപോലെതന്നെ പ്രശ്നങ്ങളുമുണ്ട്, ഇവിടെ. ഇവിടെ നടക്കുന്ന പല കൊലപാതകങ്ങളും രാഷ്ട്രീയത്തിന്റെ പേരിലൊക്കെ നിസ്സാരവല്‍ക്കരിക്കപ്പെടുന്നുണ്ട്. പക്ഷേ എന്തിന്റെ പേരിലാണെങ്കിലും ഒരാളെ കൊല്ലാനുള്ള മാനസികാവസ്ഥയുള്ള പ്രസ്ഥാനങ്ങള്‍/അത് വിദഗ്‌ദമായി ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന പ്രസ്ഥാനങ്ങള്‍ അപകടകരമാണ്. അത് ഭരിക്കുന്ന പ്രസ്ഥാനമാണെങ്കില്‍ അതിഭീകരമാണ്.
മുന്‍പൊക്കെ കണ്ണൂരില്‍ മുസ്ലീങ്ങളെ (ന്യൂനപക്ഷത്തെ) രക്ഷിക്കുന്നു എന്ന പേരിലാണ് എഴുപതുകള്‍ മുതല്‍ കൊലപാതക പരമ്പരകള്‍ അരങ്ങേറിയത്. ഇപ്പോള്‍ കണ്ണൂരും സമീപ പ്രദേശങ്ങളായ നാദാപുരത്തും മറ്റുമായി അതേ ന്യൂനപക്ഷങ്ങളെയാണ് കൊലക്കത്തിക്കിരയാക്കുന്നതും.
ഇഞ്ചി തന്ന ലിങ്കിലെ കൊലപാതകം അരങ്ങേറുന്നത് ഒരു മുസ്ലീം യുവാവ് സിപിഎം-ല്‍ നിന്ന് വിട്ടു പോയ കാരണം മാത്രം. മാധ്യമങ്ങള്‍ എഴുതുന്നതുപോലെ ആര്‍.എസ്.എസ്സ്-സിപിഎം സംഘട്ടനം മാത്രമല്ല കണ്ണൂരില്‍ അരങ്ങേറുന്നത്.
എല്ലാ എതിര്‍പ്പും കൊലയിലാണ് കലാശിക്കുന്നത്. പിണറായി വിജയന്റെ ഒത്താശയോടെ അവിടെ നടന്ന കൊലപാതകങ്ങള്‍ പന്ത്രണ്ട് എണ്ണമാണ്. കണ്ണൂര്‍ താമസിയാതെ ഗുജറാത്ത് ആവുമെന്നത് സംശയലേശമന്യേ പറയാം. ഗുജറാത്തില്‍ പെട്ടെന്ന് ഒരു ദിവസം പൊട്ടിമുളച്ചതല്ല വര്‍ഗ്ഗീയത. ഇതുപോലെയുള്ള ചെറിയ ചെറിയ കാര്യങ്ങളിലൂടെ തന്ത്രപൂര്‍വ്വം ഉണ്ടാക്കിയെടുത്തതാണ്.
കണ്ണൂരിലെ ഭീകരത അനുഭവസ്ഥര്‍ക്കേ മനസ്സിലാവൂ. കണ്ണിലെ കരടായാല്‍ കണ്ണൂരില്‍ നിന്ന് വെളിയില്‍ വന്നാല്‍ പോലും കൊന്നുകളയുമെന്ന അവസ്ഥയിലാണ് രണ്ട് പ്രധാന അധോലോക പാര്‍ട്ടികളും.
കണ്ണൂരിലെ അക്രമരാഷ്ട്രീയത്തെ ആരും ന്യായീകരിക്കുമെന്ന് തോന്നുന്നില്ല. അവിടെ നടക്കുന്നത് നടക്കാന്‍ പാടില്ലാത്തതു തന്നെ. അതിന്റെ വലിയൊരു ഭാഗം ഉത്തരവാദിത്തവും സി.പി.എം എന്ന രാഷ്ട്രീയപാര്‍ട്ടിക്കുള്ളതുമാണ്.
പക്ഷേ, ഇത് ഒരു ജനറലൈസേഷന് കാരണമാവേണ്ടതില്ല. പാര്‍ട്ടി ഗ്രാമങ്ങള്‍ എന്ന അഭ്യാസം ഉള്ള ഒരേ ഒരു ജില്ല കണ്ണൂര്‍ ആണെങ്കിലും (ആര്‍.എസ്.എസ് ഗ്രാമവും ഉണ്ട് എന്ന് ഓര്‍ക്കുക), മാധ്യമങ്ങളില്‍ പലപ്പോഴും കമ്മ്യൂണിസ്റ്റ് കോട്ട എന്നൊക്കെ വിശേഷിപ്പിച്ചു കണ്ടിട്ടുണ്ടെങ്കിലും, കേരളത്തില്‍ സി.പി.എമ്മിന്റെ അപ്രമാദിത്വം ഉള്ള സ്ഥലമൊന്നുമല്ല കണ്ണൂര്‍. ചില മണ്ഡലങ്ങള്‍ ഒഴിച്ചാല്‍ കോണ്‍ഗ്രസ്സ് അവിടെ തുല്യ ശക്തിയാണ്. (കണ്ണൂരില്‍ നിന്ന് മുല്ലപ്പള്ളി സ്ഥിരമായി ജയിച്ചു കൊണ്ടിരുന്നത് ഓര്‍ക്കുക. കണ്ണൂരിലെ എം.എല്‍.എ. ഇപ്പോഴും കെ.സുധാകരന്‍ ആണ്). അതുപ്പൊലെയുള്ള പല പോക്കറ്റുകളും കേരളത്തില്‍ വേറെ ഇഷ്ടം പോലെയുണ്ട്. കേരള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തോടെ ഒരു സി.പി.എം. കാരന്‍ ജയിച്ച മണ്ഡലമാണ് എന്റെ നാടായ ആലത്തൂര്‍ (46000-ത്തില്‍ അധികം വോട്ടിന്). അവിടെ പല സ്ഥലങ്ങളിലും ഇങ്ങനെ പാര്‍ട്ടി ഗ്രാമങ്ങളോ, കൊലപാതക രാഷ്ട്രീയമോ ഒക്കെ നിസാരമായി അരങ്ങേറ്റാം - അതാണ് സി.പി.എം നയമെങ്കില്‍. ഇങ്ങനെ എത്രയേങ്കിലും സ്ഥലങ്ങള്‍ കാണും കേരളത്തില്‍ അങ്ങോളമിങ്ങോളം.അവിടെയെങ്ങുമില്ലാത്ത അക്രമ രാഷ്ട്രീയവും കൊലപാതകവും കണ്ണൂരില്‍ മാത്രം എന്തു കൊണ്ടു സംഭവിക്കുന്നു എന്നും പരിശൊധിക്കേണ്ടതുണ്ട്.
പറഞ്ഞു വന്നത്, കണ്ണൂരില്‍ പഴയ കാലം മുതല്‍ക്കു തന്നെ പരസ്പരം സംശയിക്കുന്ന രണ്ടു വിഭാഗങ്ങളാണുള്ളത്. അതിന്റെ പിന്തുടര്‍ച്ചയാണ് പല കൊലപാതകങ്ങളും. എന്റെ ചേട്ടനെ കൊന്നവനെ ഞാന്‍ തട്ടും എന്ന രീതിയില്‍. അതില്‍ രാഷ്ട്രീയ മുതലെടുപ്പും പ്രേരണയും തീര്‍ച്ചയായും ഉണ്ട്. അതാണ് മാറ്റേണ്ടത്. അത് ചെയ്യുന്നില്ല എന്നതാണ് കണ്ണൂരിലെ കലാപ രാഷ്ട്രീയത്തിന് വളം വെക്കുന്നതില്‍ എനിക്ക് സി.പി.എമ്മിനോടുള്ള എതിര്‍പ്പ്. കുറച്ച് കുറച്ച് കൊണ്ടുവരാമായിരുന്ന ഈ ശത്രുത ഊതിപ്പെരുപ്പിക്കാനും, മുതലെടുക്കാനും എന്നും രണ്ടു വിഭാഗങ്ങളും ഉത്‌സാഹിച്ചിട്ടുണ്ട്. അതാണ് കണ്ണൂരിന്റെ ശാപവും.
കേരളം ഭീകരസംസ്ഥാനവും അതില്‍ തന്നെ കണ്ണൂര്‍ ഭീകരജില്ലയുമാണെന്ന് ഞാനിതാ പ്രഖ്യാപിക്കുന്നു. :)
വിവരോം വിദ്യാഭ്യാസോം വര്‍ദ്ധിക്കുന്നതനുസരിച്ച് കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അവബോധവും, അതിനെതിരെ പരാതിപ്പെടാനും നടപടിയെടുക്കാനും ഒക്കെ ഉള്ള ധൈര്യവും കൂടില്ലേ ഇഞ്ചിയേ. തങ്ങള്‍ക്കെതിരെ നടക്കുന്നത് അക്രമമാണെന്നു പോലും മനസ്സിലാകാത്തവരല്ലേ പല സംസ്ഥാനങ്ങളിലേയും പാവങ്ങള്‍. റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ കാര്യം പിന്നെ പറയേണ്ടല്ലോ. ഈ വശം കാണാതിരിക്കുന്നത് ശരിയാണോ? എന്തിന് 2006ലെ കാര്യം മാത്രം എടുക്കണം ? കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പഠനത്തിലൊക്കെ ഇത് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതല്ലേ?
പ്ക്ഷേ ഒരു പ്രശ്നമുണ്ട്, സ്റ്റാറ്റിസ്റ്റിക്സില്‍ അത് കാണില്ല. എന്തു ചെയ്യും :(
രാജീവിന്റെ പോസ്റ്റില്‍ അനോണി ഇട്ട ലിങ്കിന്റെ അടിസ്ഥാനത്തില്‍ റയട്ടിനെക്കുറിച്ച് .... പോലീസിന്റെ അനുവാദമില്ലാതെ 500 ജാഥയും കൂട്ടത്തില്‍ 2 കലാപവും ഉണ്ടായാല്‍ റയട്ടിന്റെ കീഴില്‍ സംഖ്യ 502 ആയി. 300 കലാപവും 5 അനുവാദമില്ലാത്ത ജാഥയും നടന്നാല്‍ സംഖ്യ 305 മാത്രമേ ആകൂ. ഏതാണ് ഗുരുതരമായ അവസ്ഥ ? ശാന്റം പാവം, അതൊന്നും ചിന്തിക്കരുത്..എന്നാപ്പിന്നെ സെന്‍സേഷണലൈസ് ചെയ്യാന്‍ പറ്റുമോ?
502 is always greater than 305, അല്ലിയോ?
ഡേറ്റാ ഇന്റഗ്രിറ്റി, ക്രിമിനല്‍ റിക്കോര്‍ഡ് മാനേജ്‌മെന്റ്, മാങ്ങാത്തൊലി..
എന്നാലും മറ്റൊരു സംശയം മാറുന്നില്ല. ഈ കേരളത്തില്‍ ഏന്തുകൊണ്ടായിരിക്കാം റയട്ടുകള്‍ ഇത്ര കുറഞ്ഞത്? കാക്കത്തൊള്ളായിരം പ്രകടനങ്ങള്‍(മിക്കതും അനുവാദമില്ലാതെ) നടക്കുന്ന കേരളത്തില്‍ റയട്ട് ഇത്രയും പോരാ എന്നാണ് തോന്നുന്നത്. ഒരഞ്ചാറു ലക്ഷം റയട്ടു നടക്കാനുള്ള സ്കോപ്പ് ഉള്ള സംസ്ഥാനമാ നമ്മുടേത്. .
2006ല്‍ കണ്ണൂരില്‍ 300 സി.പി.എം/ ആര്‍.എസ്.എസ് കാര്‍ കൊല്ലപ്പെട്ടു എന്ന രീതിയില്‍ ഒരു കമന്റ് കണ്ടു ചേലനാട്ടിന്റെ പോസ്റ്റില്‍. അതൊന്ന് വിശദീകരിക്കുമോ?
ഓഫിന്റാശാട്ടിക്ക് (?) ഒരു കുഞ്ഞോഫ് കൂടി, ചേലനാട്ടിന്റെ പോസ്റ്റില്‍ നടന്ന സംവാദത്തില്‍ അവതരിപ്പിച്ച ഡാറ്റ എന്ന് പറയാതെ അവിടെ നടന്ന പാഠപുസ്തക ചര്‍ച്ചക്കിടെ തിരുകിക്കയറ്റിയ ഡാറ്റ എന്നു പറയുവാന്‍ ആരെങ്കിലും തുനിഞ്ഞാല്‍? എനിക്കങ്ങനെ ഒന്നും തോന്നൂല്ല..ഞാന്‍ ഡീസന്റാ.:)
കേരളത്തില്‍ സമാധാനമില്ല, മൊത്തം കുറ്റകൃത്യമാണ് എന്നൊക്കെ സ്റ്റാറ്റിസ്റ്റികസ് കാണിച്ച് പഠിപ്പിക്കാന്‍ നോക്കുന്നത് ഏറ്റവും മിതമായി പറഞ്ഞാല്‍ “കണ്ട നീ മിണ്ടാതിരി, കാണാത്ത ഞാന്‍ പറഞ്ഞു തരാം" എന്ന തമാശയാണെങ്കിലും നമ്മുടെ ഇഞ്ചി അല്ലേ പറഞ്ഞത്, ചുമ്മാ പുള്ളിക്കാരി ഒന്നു പറയൂല്ല.
ഡേറ്റാ ഇന്റഗ്രിറ്റിയുടെ ആള്‍രൂപം
അതിനാല്‍ കേരളം ഭീകരസംസ്ഥാനവും അതില്‍ തന്നെ കണ്ണൂര്‍ ഭീകരജില്ലയുമാണെന്ന് ഞാനിതാ ഒന്നു കൂടി പ്രഖ്യാപിക്കുന്നു. :)
എന്നാലും ശ്ശി സംശയം ബാക്കി
“എങ്കിലും കേരളത്തില്‍ ഇടതുപക്ഷം ഉള്ളതു കൊണ്ടു തന്നെയാണ് അല്പമെങ്കിലും മതസൌഹാര്‍ദ്ദം ഇവിടെ അവശേഷിക്കുന്നത് ”എന്ന ദസ്തക്കിറിന്റെ കമന്റില്‍ ഇത്തിരി കാര്യമില്ലേ? ഒന്നാലോചിക്ക് നോക്കിയേ..ഒന്നുമില്ലേല്‍ സനാതനന്‍ പറഞ്ഞ ഇടതുപക്ഷം. മതപരമായ ധ്രുവീകരണം നടന്നു കഴിഞ്ഞ ഗുജറാത്തിലെ സാധാരണക്കാരോട് സംസാരിച്ചാലേ ദസ്തക്കിര്‍ പറഞ്ഞത് ഉള്‍ക്കൊള്ളാനാവൂ എന്ന് തോന്നുന്നു.
അപ്പോള്‍ കണക്കുകള്‍ പ്രകാരം കേരളീയര്‍ തനി തെമ്മാടികളും കള്ളന്‍മാരും..അതുകൊണ്ട് ഞാനിങ്ങു പോന്നു..ഇനി ഇവിടെ ചില്ലുമേടയിലിരുന്ന് താഴെയുള്ള പാവങ്ങളുടെ മേല്‍ തുപ്പിക്കളിക്കാം.
ഇനി കണക്കിന്റെ യുക്തി...
കലാപം എന്നാല്‍ എന്ത്?
അഞ്ചോ അതില്‍ കൂടുതല്‍ ആളുകളോ സംഘം ചേര്‍ന്ന് പബ്ലിക്ക് കലാപങ്ങളും മറ്റും ചെയ്യുന്നതിനെ ഇന്ത്യയില്‍ കലാപം എന്നു വിളിക്കുന്നു...
കട:Inji pennu
എന്തൊരു യുക്തിസഹമായ വിശദീകരണം.
[സള്‍ഫൂരിക് ആസിഡ് എങ്ങനെ ഉണ്ടാക്കുന്നു എന്ന ചോദ്യത്തിന് 'എന്തിനധികം പറയുന്നു, അങ്ങനെ സള്‍ഫൂരിക് ആസിഡ് ഉണ്ടായി' എന്നു ഉത്തരമെഴുതുന്ന അതേ ലോജിക്.]
ഇനി ഈ ലോജിക് അനുസരിച്ച് അഞ്ചിലധികം ആളുകള്‍ ചേര്‍ന്ന് ഒരു പ്രകടനം നടത്തിയാലോ, ജാഥ വിളിച്ചാലോ, കുറച്ച് കുട്ടികള്‍ മുദ്രാവാക്യം വിളിച്ചാലോ കലാപമായി. അതാണല്ലോ കണക്കുണ്ടാക്കുന്നവര്‍ ഇങ്ങനെയുള്ള defenition ഉണ്ടാക്കുന്നത് !
പ്രതിഷേധങ്ങളെ കലാപങ്ങളായി ലേബലിട്ടാല്‍ എളുപ്പമാണല്ലോ. ഇത്തരം കണക്കുകള്‍ ഉണ്ടാക്കുകയും അതേറ്റു പാടുകയും ചെയ്യുന്ന അതേ രാഷ്ട്രീയമാണ് കലാലയങ്ങളില്‍ രാഷ്ട്രീയം നിരോധിക്കണമെന്നു പറഞ്ഞ് കോടതിയില്‍ പോയതും വിദ്യാലയത്തിനു പുറമെ അധ്യാപകനെ ചവിട്ടിക്കൊന്നതും.
കേരളത്തിലെ ക്രൈം റേറ്റ് ഇറ്റതുപക്ഷക്കാരന്റെ ചുമലില്‍ വെച്ച് കൈ കഴുകുന്നവരോട്..
കേരളത്തില്‍ കലാപങ്ങളുണ്ടായിട്ടുണ്ട്. മുത്തങ്ങയിലും മാറാടും നാദാപുരത്തും...
കണ്ണൂരിലെ കൊലപാതകങ്ങളെ കലാപങ്ങളെന്നു വിളിക്കുന്നതിലും യുക്തിസഹമായത് ഗുണ്ടാ-ഏറ്റുമുട്ടലുകളെന്ന് വിളിക്കുന്നതായിരിക്കും.
തൊണ്ണൂറുകളോടെ കേരളത്തില്‍ ക്രൈംറേറ്റ് വര്‍ദ്ധിച്ചിട്ടുണ്ടെങ്കില്‍ അതിന് കമ്യൂണിസത്തേക്കാളും കാരണം മതാധിപത്യവുംആഗോളവത്കരണവുമാണ്. കുറ്റക്ര്^ത്യങ്ങളുടെ സ്വഭാവം പരിശോധിച്ചാല്‍ അതു മനസ്സിലാകും.
ജീവിതം ജീവിച്ചറിയുന്നതും കണക്കുകള്‍ നോക്കി മനസ്സിലാക്കുന്നതിനും തമ്മിലുള്ള വ്യത്യാസം ഒരു ജീവിതത്തോളം വരും.
കോമണ്‍സെന്‍സുള്ളവരെപറ്റി വല്ല ഡാറ്റയും ഉണ്ടോ ആവോ !
കണ്ണൂസേ
ആരും ഇതുവരെ എന്തുകൊണ്ട് അവിടെമാത്രം ഇത്രയധികം രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറുന്നു എന്ന് വിശദമായി പാര്‍ട്ടി ബേസിസിലല്ലാതെ പഠിച്ചിട്ടില്ലെന്ന് വേണം കരുതാന്‍.
മുനിസിപ്പാലിറ്റികളില്‍ ആറില്‍ അഞ്ചും ഇടതുപക്ഷത്തിനും, 70% പഞ്ചായത്തുകളും സിപിഎം-ന്റെ കയ്യില്‍ തന്നെയാണ്. അതുകൊണ്ട് അവിടെ സിപിഎം തന്നെയാണ് ശക്തമായ കോട്ട. അതിന്റെ ഇടയ്ക്ക് ആര്‍.എസ്.എസ്സുകാര്‍ എങ്ങിനെ അധികാരമോ പോലീസോ ഇല്ലാതെ പിടിച്ചു നില്‍ക്കുന്നു ഒപ്പത്തിനൊപ്പം എന്നും ഒരു സംശയകരമായ വസ്തുതയാണ്.
ഗുജറാത്ത് പോലെയുള്ള കലാപങ്ങള്‍ക്ക് ശേഷം പൊലീസ് ഫോര്‍സിന്റെ കണക്കെടുക്കുമ്പോള്‍ കാണുന്ന വസ്തുത ചില സംസ്ഥാനങ്ങളില്‍ മുസ്ലീം ആളുകള്‍ പോലിസ് ഫോര്‍സില്‍ കൂടുതല്‍ ഉണ്ടായാലും അവിടെ കമ്മ്യൂണല്‍ വയലന്‍സ് നടക്കുന്നു. എന്നാല്‍ ഒരുകാലം വരെ വളരെയധികം വര്‍ഗ്ഗീയ ലഹള നടന്ന യു.പി, ബിഹാര്‍ എന്നിവിടങ്ങളില്‍ മുത്സീം റെപ്രസന്റേഷന്‍ ആനുപാതികമായി കൂടിയപ്പോള്‍ അവിടെ ലഹളകള്‍ക്ക് അറുതി വന്നുവെന്നുമാണ്. അതുപോലെ എന്തെങ്കിലും പരീക്ഷണം കണ്ണൂരില്‍ കൂടിയേ തീരൂ. അതേ സമയം ഗുജറാത്തില്‍ അങ്ങിനെ ഉണ്ടായീട്ടും അവിടെ കലാപങ്ങളും വര്‍ഗ്ഗീയ ചേരിതിരുവുകളും കൊടികുത്തി വാഴുന്നു.
ഇത് വളരെ ആത്മാര്‍ത്ഥയോട് കൂടി ആരെങ്കിലും പഠിച്ച് അതിന്റെ വശങ്ങള്‍ ആലോചിച്ച് ഇതിനൊരു അറുതി കണ്ടേ തീരൂ. ഇവിടെ അമേരിക്കയില്‍ വി.എച്.പിക്ക് ഇവിടത്തെ അമ്പലങ്ങളില്‍ നല്ല നെറ്റ്‌വ്വര്‍ക്കാണ്. മുന്‍പൊക്കെ കേരളം എന്നൊരു വാക്ക് കാണില്ലായിരുന്നു വി.എച്‌പി ലീഫ് ലെറ്റില്‍. കുറച്ച് വര്‍ഷങ്ങളായി അമ്പലത്തില്‍ ഇതുപോലെ കണ്ണൂരില്‍ മരിച്ച ഹിന്ദു സഹോദരങ്ങളുടെ ഫോട്ടോയും മറ്റും വെച്ച് പൈസയും സഹായവും പിരിക്കുകയാണ്. നെറ്റില്‍ ഒന്ന് തപ്പിനോക്കൂ ഈ കണ്ണൂര്‍ പറഞ്ഞ് എന്തുമാത്രം നടക്കുന്നു എന്ന്.
കണ്ണൂരില്‍ സിപിഎം ഭരണകൂടം ആ സ്ഥലം നേരെയക്കാന്‍ ക്രിയാത്മകമായി ഇടപെട്ടില്ലെങ്കില്‍ കണ്ണൂരില്‍ തന്നെ ചിലപ്പോള്‍ ബിജെപി അക്കൌണ്ട് തുറക്കും!
റോബി
തന്നെപ്പോലെ ഉള്ളവരെയൊക്കെ ഇഗ്നോര്‍ ചെയ്യാന്‍ ഞാന്‍ പഠിച്ചതാണ്. എന്നാലും ഈ പൊട്ടത്തരം ഇവിടെ പിന്നേയും എഴുന്നുള്ളിക്കുമ്പോള്‍,
‘ജീവിതം ജീവിച്ചറിയുന്നതും കണക്കുകള്‍ നോക്കി മനസ്സിലാക്കുന്നതിനും തമ്മിലുള്ള വ്യത്യാസം ഒരു ജീവിതത്തോളം വരും’ - Don’t shoot yourselves on your foot! What you just wrote is absolute crap. Of course, data is data and it is not made up and sorry to say, you have to live with it. The metrics is applied all across India, not only for Kerala or Kannor. Take half of it and still there is a gaping hole!
Don’t give me melodrama laden statements like life has to be lived and such b.s. You oughta know better!
ഇഞ്ചീ, ഈ പറഞ്ഞ സ്ഥിതിയൊക്കെയാണ് പാലക്കാടും. കണ്ണൂരില്‍ തലശ്ശേരി, പയ്യന്നൂര്‍, കൂത്തുപറമ്പ്, അഴീക്കോട് എന്ന നാലു മണ്ഡലങ്ങള്‍ പോലെയാണ് പാലക്കാട് ജില്ലയിലെ മലമ്പുഴ, കൊല്ലങ്കോട്, കുഴല്‍മന്ദം, ആലത്തൂര്‍ എന്നീ മണ്ഡലങ്ങളും. എ.കെ.ജി, ഇ.എം.എസ്, നായനാര്‍, വി.എസ്. എന്നിവരൊക്കെ സ്ഥിരം മത്‌സരിക്കാനായി തെരെഞ്ഞെടുത്തിരുന്ന മണ്ഡലങ്ങള്‍. പാലക്കാട്ടുകാര്‍ക്കില്ലാത്ത കമ്മ്യൂണിസ്റ്റ് പാരമ്പര്യമൊന്നും കണ്ണൂരുകാര്‍ക്കും അവകാശപ്പെടാനില്ല. എന്നിട്ടും കണ്ണൂര്‍ രാഷ്ട്രീയ കലാപത്തിനു വേദിയാവുന്നുവെങ്കില്‍, ഭരണകൂട ഭീകരതയോ പോലിസോ മാത്രമല്ല അതിനു കാരണം. (അതേ ഭരണകൂടവും പോലിസും ആണല്ലോ പാലക്കാടും) അതാണ് ഞാന്‍ പറഞ്ഞതിന്റെ ചുരുക്കം.
രാമചന്ദ്രന്‍ പറയുന്ന മിക്ക പോയിന്റുകളും വാലിഡാണ്. തീര്‍ച്ചയായും ഒരു പരിധി വരെ കുറ്റകൃത്യങ്ങള്‍ പോലീസ് സ്റ്റേഷനില്‍ വരെ പോയി പറയാനുള്ള ഒരു വിവരവും കൂടി ഉണ്ടാവണം. അങ്ങിനെയെങ്കില്‍ കേരളത്തിനോടൊപ്പം വിദ്യാഭ്യാസത്തിലും മറ്റും നില്‍ക്കുന്ന സംസ്ഥാനങ്ങളും നമ്മോടൊപ്പം ഈ ഡേറ്റയില്‍ വേണം. അവരെവിടെ?
ഈ ക്രിമിനല്‍ റെക്കോര്‍ഡൊക്കെ ഇടതുപക്ഷത്തിന്റെ മുതുകത്തു വെച്ച് എന്ന് എന്താ രാമചന്ദ്രനു തോന്നാന്‍ കാരണം? കണ്ണൂരൊഴികെ ഒന്നും പൂര്‍ണ്ണമായും ഇടതുപക്ഷത്തിന്റെ മുതുകില്‍ എങ്ങിനെ വെക്കാന്‍ സാധിക്കും?
ദസ്തക്കിര്‍ പറഞ്ഞത് ശരിയാണെങ്കില്‍ ഇടതുപക്ഷ പ്രസന്‍സ് അധികം ഇല്ലാത്ത തമിഴ് നാട്ടില്‍ എന്തുകൊണ്ടണ് ഒരു കോയമ്പത്തൂര്‍ ഒഴികെ കമ്മ്യൂണല്‍ വയലന്‍സ് രേഖപ്പെടുത്താതത്? ത്രിപുരയില്‍ ഇടതുപക്ഷമാണെങ്കിലും ക്രിസ്ത്യന്‍ മത തീവ്രവാദികള്‍ എങ്ങിനെ അവിടെ അഭിരമിക്കുന്നു? നല്ല നക്സല്‍ പ്രസന്‍സ് ഉള്ള ആന്ദ്രപ്രദേശില്‍ എങ്ങിനെ സൌത് ഇന്ത്യയില്‍ വെച്ചു തന്നെ കമ്മ്യൂണല്‍ വയലന്‍സ് ഉണ്ടാവുന്നു? പറഞ്ഞു തരൂ, ഞാന്‍ കേക്കട്ടെ. ദസ്തകിര്‍ പറയുന്നത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യുള്ളൂ എന്ന് തോന്നിയതുകൊണ്ടാണ് അതവിടെ പറഞ്ഞത്. അത് മാത്രമല്ല ‘രക്ഷകര്‍’ കാട്ടിക്കൂട്ടുന്നതും പറയേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിലേ മലയാളികള്‍ക്ക് ദുരഭിമാനം കൂടുതലാ.
വേണ്ടത് ശക്തമായ പോലീസ് ഫോര്‍സാണ്, അല്ലാതെ ശിവസേന കാരണം മുംബായിലെ അധോലോക വയലന്‍സ് കുറഞ്ഞു എന്നൊക്കെ പറഞ്ഞാല്‍ എനിക്ക് എന്തോ സമ്മതിച്ച് തരാന്‍ പറ്റില്ല.
300 - 2006-ലെ കണക്ക് പ്രകാരം എന്നാണ്. റീഡിഫ് ലിങ്ക് നോക്കൂ, പോസ്റ്റിന്റെ താഴെ കൊടുത്തിട്ടുണ്ടല്ലോ.
[പിന്നെ പിന്നെ അമേരിക്കന്‍ വിരോധമാണ് ഞാന്‍ പറഞ്ഞെങ്കില്‍ അവിടെ കയ്യടി കിട്ടിയേനെ, അന്നേരം ഒരു ഓഫും വരില്ല എന്നൊക്കെ ചിന്തിക്കണം എന്നുണ്ടെങ്കിലും ഞാനും രാമചന്ദ്രന്റെ പോലെ ഡീസന്റാ :)]
രാമചന്ദ്രനെ ഞാനാദ്യായിട്ടാണല്ലോ കാണണേ, പിന്നെ എങ്ങിന്യാ നമ്മുടെ ഇഞ്ചി എന്നൊക്കെ ഒരു വിളി? ങ്ങേ?
കേരളം പ്രശ്നരഹിതമായ ഒരു ഐഡിയല്‍ സ്റ്റേറ്റ് ആണെന്നൊന്നും ആരും പറയുമെന്ന് തോന്നുന്നില്ല.(അങ്ങനെ ഒരു ദേശം എവിടെയെങ്കിലും ഉണ്ടെന്നും..!)
പക്ഷെ ഭൂരിപക്ഷ വര്‍ഗീയതയുടെ പ്രചാരത്തിനെതിരേ നിലകൊള്ളൂന്ന ഒരു ബദല്‍ ശക്തിയാണ് ഇടതുപക്ഷം എന്ന വാദത്തെ തകര്‍ക്കാനായി ഡാറ്റാകളുടെ സഹായത്തോടേ കലാപങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ കേരളം ഗുജറാത്തിനും , ബീഹാറിനും മുന്‍പിലാണെന്ന് വാദിക്കുമ്പോള്‍ സ്ഥാപിക്കപ്പെടുന്നത് മറ്റൊന്നാണ്.അതിന് ഒരു ആത്മപരിശോധനയുടെ മൂല്യം പോലും അനുവദിച്ചു കൊടുക്കുവാന്‍ ഒരു ശരാശരി മലയാളിക്ക് കഴിയില്ല.
കേരളത്തില്‍ വര്‍ഗ്ഗീയത പടര്‍ന്നു പിടിക്കുന്നുണ്ടെന്നത് സത്യം.പക്ഷേ ഇവിടെ അതിന്റെ എസ്റ്റാബ്ലിഷ്മെന്റ് ഫലപ്രദമായ് നടത്താന്‍ സവര്‍ണ്ണ ഹിന്ദുത്വ ശക്തികള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. അതിനു കാരണം ഭൌതീക വാദവും, യുക്തിവാദവും മറ്റും സമന്വയിക്കപ്പെടുന്ന ഇടതുപക്ഷ ചിന്തയുടെ നീക്കിയിരിപ്പുകള്‍ തന്നെയാണ്.ഹനുമാന്‍ ചാടാനായ് തള്ളവിരല്‍ ഊന്നിയ ഇടത്താണ് ഈ ചാപ്പല്‍ എന്ന് പറഞ്ഞ് അതിനെ പൊളിച്ചടുക്കാന്‍ ഇപ്പൊഴും ഇവിടെ സാധ്യമല്ല.ഇത്തരം ഒരു സമൂഹ മനസ്സിനെ നിലനിര്‍ത്തുന്നത് ഇടതു സ്ഥപനാങ്ങളല്ല, മറിച്ച് ഇടതു ചിന്തയാണ്.അതും നിഷ്ഫലമാണെന്ന് കണക്കുകള്‍ക്ക് തെളിയിക്കാനായേക്കാം. പക്ഷേ കേരളത്തിലും , അതിനു പുറത്തും ഒരുപോലെ ജീവിച്ചിട്ടുള്ളവര്‍ക്ക് കണക്കുകള്‍ക്ക് പിന്നിലുള്ള പ്രചരണവേലയെ അത്ര പെട്ടന്ന് കണ്ടില്ലെന്ന് നടിക്കാനാവില്ല.
ഇതിങ്ങനെ എത്രനാള്‍ നിലനിര്‍ത്താനാവുമെന്ന് കടുത്ത ഇടത്പക്ഷ വിശ്വാസികള്‍ക്കു പോലും ആശങ്കയുണ്ട്. അതിനു കാരണം അതിവേഗം വലത്തോട്ട് നീങ്ങുന്ന ഇടതുപക്ഷമാണ്.മൃദു ഹിന്ദുത്വം അല്ലാതെ ബി.ജെ.പി യുമായി അടിസ്ഥാനപരമായ ആശയ ഭിന്നതയൊന്നുമില്ലാത്ത വലതുപക്ഷ ശക്തികളും, അവരൂടെ പാളയത്തിലേയ്ക്ക് പുറംവാതില്‍ വഴി കടന്നുവരുന്ന പ്രഖ്യാപിത ഇടതുപക്ഷവും ചേര്‍ന്ന് കേരളത്തിലെ, ഇന്ത്യയിലെ തന്നെ, രാഷ്ട്രീയ സമവാക്യങ്ങളെ നാളെ മാറ്റി മറിച്ചേക്കാം. പക്ഷേ അപ്പൊഴും തകരുന്നത് ഇടതുപക്ഷ സ്ഥാപനങ്ങളുടെ വിശ്വാസ്യത മാത്രമായിരിക്കും.അല്ലാതെ ഇടതുപക്ഷ ആശയങ്ങളുടെ വിശ്വാസ്യത ആയിരിക്കില്ല. ഉറപ്പ്.
ഞാന്‍ Topping ആയി ഉപയോഗിച്ച ആ വാചകം മാത്രമേ കണ്ടുള്ളോ? ബാക്കിയെല്ലാം 'കണ്ടില്ലെന്നു നടിക്കുന്നത്'ആണല്ലോ സൌകര്യം അല്ലേ !
ആ ഇംഗ്ലീഷിലെഴുതിയത് മനസ്സിലായില്ല കേട്ടോ..മലയാളമായിരുന്നെങ്കില്‍ നന്നായിരുന്നു.
ഏതായാലും ആരെയും ഇഗ്നോര്‍ ചെയ്യാതിരിക്കാന്‍ ഞാന്‍ ശ്രമിക്കും..
റോബി
താങ്കള്‍ക്ക് ബ്ലോഗല്ല വ്യക്തികളോടാണ് പോര്. അതുകൊണ്ടാണ് താങ്കളെപ്പോലെയുള്ളവരെ എപ്പോഴും ഇഗ്നോര്‍ ചെയ്യുന്നത് . അല്ലെങ്കില്‍ താങ്കള്‍ അവിടേയും ഇവിടേയും പറയുന്ന/
വിളിക്കുന്ന സ്ഥാനത്തും അസ്ഥാനത്തും ഉള്ള ഓരോ വ്യക്തിപരമായ ഇന്‍സള്‍ട്ടിനും മറുപടി പറയാന്‍ എനിക്ക് നേരമില്ല്ല അല്ലെങ്കില്‍ താല്പര്യമില്ല. എനിക്ക് ബ്ലോഗു മതി. അതിന്റെ പിന്നാമ്പുറത്തെ ഗോസിപ്പും ഹേറ്റ് മോംഗറിങ്ങും പേര്‍സണല്‍ vendettaയും , ഗ്രൂപ്പ് മെയിലും, ആളുകളെ തമ്മിലടിപ്പിക്കലും ഒന്നിലും വലിയ താല്പര്യമില്ല്ല. ദയവായി എന്റെ സമയം കളയരുത്. അങ്ങിനെ ഉള്ളവരെ ഞാന്‍ ഇഗ്നോര്‍ ചെയ്യുകയാണ് പതിവ്.
ഇനി കമന്റിനു പ്രതികരിക്കാത്തതിനു വ്യസനിച്ച് നിരാശനാവണ്ട! അവസാനമായിട്ട്.
താങ്കളുടെ കമന്റിനു മൊത്തത്തിലാണ് പ്രതികരിച്ചത്. അല്ലാതെ ആ സെന്റന്‍സിനല്ല. അതുകൊണ്ടാണ് സേം മെട്രിക്സ് ആണെന്ന് പറഞ്ഞത്. ആ സെന്റന്‍സ് ഹൈലൈറ്റ് ചെയ്തത് അത് ക്രാപ്പ് ആണെന്ന് പറയാനാണ്, കാരണം ഒരു സയന്‍സ് സ്റ്റൂഡന്റിന്റെ വായില്‍ നിന്ന് വരുന്നതല്ലല്ലോ അത്. ഇംഗ്ലീഷില്‍ എഴുതിയത് എനിക്ക് മലയാളത്തില്‍ നേരെ ചൊവ്വേ ദേഷ്യപ്പെടാന്‍ അറിഞ്ഞൂടാത്തതുകൊണ്ട്മാണ്.
താങ്കളുടെ ആ വാചകം ടോപ്പിങ്ങ് ആണെന്ന് അറിഞ്ഞില്ല. അതായിരുന്നു താങ്കളുടെ മൊത്തത്തിലുള്ള കമന്റിന്റെ സാരാംശം. റയറ്റിന്റെ ഡെഫനിഷന്‍ ഞാന്‍ തന്നതല്ല. അതാണ് ക്രൈം ബ്യൂറോയുടെ ഡെഫനിഷന്‍.
ഇഞി സഖാവെ,
സനാതനന്‍ അദ്ദേഹത്തിന്റെ ആദ്യ അഭിപ്രായത്തില്‍ പറഞ്ഞതില്‍ കൂടുതല്‍ ഒന്നും തന്നെ പറയേണ്ടതില്ലെങ്കിലും, അതില്‍ വിശദമാക്കാന്‍ വിട്ടുപോയിട്ടുള്ള ചില ‘നിസാര’കാര്യങ്ങള്‍ സൂചിപ്പിച്ചുകളയാം എന്നു വിചാരിച്ചു.
ലേഖനത്തില്‍ കൊടുത്തിട്ടുള്ള ലിങ്കില്‍ ലഭ്യമായ Crime in India - 2006 റിപ്പോര്‍ട്ടിലെ ഒന്നാമദ്ധ്യായം ഒന്നോടിച്ചു വായിച്ചിട്ടുണ്ടന്ന് മനസ്സിലായി. (അതോ, അതും ഇല്ലേ?)
ഈ കണക്കില്‍ കലാപങ്ങളായി കൂട്ടിയിരിക്കുന്നത് എന്താണന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. (Sec. 143-145, 147-151, 153, 153-A, 153-B, 157, 158, 160 IPC) അഞ്ചോ, അധിലധികംപേരുടയോ സംഘംചേരല്‍ തുടങ്ങി സാദാ അടിപിടി വരെ. (വാക്കുതര്‍ക്കം മൂത്ത് രണ്ടുപൊട്ടീരു കൊടുത്തത് കേസായാല്‍ ഒരു മാസം വരെ തടവോ, നൂറുരൂപ വരെ പിഴയോ, രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് IPC 160.) കാറിന്റെ ചില്ലുപൊട്ടിയതിന്റെ ഇന്‍ഷുറന്‍സ് കിട്ടാന്‍ വേണ്ടി ആരെങ്കിലും ഒരു കേസ് രെജിസ്റ്റര്‍ ചെയ്താലും, ഒരു കുടുംബത്തെ മുഴുവന്‍ ചുട്ടുകരിച്ചാലും, കലാപങ്ങളുടെ പട്ടികയില്‍ അത് വെറും ഒരു +1. 737 കലാപങ്ങള്‍ ഉണ്ടാക്കാന്‍ അധികം ബുദ്ധിമുട്ടിയുണ്ടാവില്ല എന്നു തന്നെ വേണം വിചാരിക്കാന്‍ .
2006-ല്‍ മാത്രം 300 എന്നു പറഞ്ഞ് പേടിപ്പിച്ചത് ഇത് : [...]The Kannur blood game has mostly been a Red vs Saffron show but the Congress, too, has been pitching in with equal fervour. So far, since the killings began in the 1970s, close to 300 people have been bombed, stabbed or chopped in homes, shops, schools and on the streets.[...] (N.B. ഇതിലും ഉണ്ട് ആവശ്യം പോലെ വിവരക്കേട്.)
Crime Rate എന്ന് കണ്ണില്‍ ചോരയില്ലാതെ ഉപയോഗിച്ചു കണ്ടു. Registered crimes per 1 lakh population ആണ് ഈ പറയുന്ന Rate. ജനസംഖ്യ കൂടിയാല്‍ ഇതു കുറയും എന്നത് സാമാന്യഗണിതം. കേസുകൊടുക്കാന്‍ പത്തുനൂറു കിലോമീറ്ററൊന്നും പോകണ്ടങ്കില്‍ ഇതു കൂടും എന്നത് സാമാന്യബോധം. Police density-യില്‍ കേരളത്തിനു മുന്നിലുള്ളത് പഞ്ചാബ്, ത്രിപുര എന്നീ സംസ്ഥാനങ്ങളും, ദാമന്‍-ദിയു, പോണ്ടിച്ചേരി, ലക്ഷദ്വീപ്, ചണ്ഡിഗട്, ഡെല്‍ഹി, എന്നീ കേന്ദ്രഭരണപ്രദേശങ്ങളും മാത്രം. പത്ത് കിലോമീറ്റര്‍ പരിധിയില്‍ കേരളത്തിലുള്ളത് ദേശീയാനുപാതത്തിന്റെ മൂന്നുമടങ്ങ് പോലീസുകാര്‍ . കേരളത്തിന് ഒന്നാം സ്ഥാനം നല്‍കാന്‍ വേണ്ടി പട്ടികയില്‍ മുന്നിലുണ്ടായിരുന്ന പോണ്ടിച്ചേരിയേയും, ഡെല്‍ഹിയെയും, സഖാവ് (കു)ബുദ്ധിപൂര്‍വ്വം ഒഴിവാക്കിയപ്പോള്‍ മറന്നതാവാം ഇക്കാര്യങ്ങള്‍ .
ഗുജറാത്തിനെ വലിച്ചിഴച്ചു, വലിച്ചിഴക്കാന്‍ പാടില്ല, എന്നോക്കെയുള്ള ചില വാദങ്ങള്‍ അഭിപ്രായങ്ങളുടെ ഇടയില്‍ കണ്ടു. ഈ പറഞ്ഞിട്ടുള്ള റിപ്പോര്‍ട്ടു പ്രകാരം, പോലീസെനെതിരെ “രെജിസ്റ്റര്‍ ചെയ്ത“ കേസുകളുടെ എണ്ണത്തില്‍ ഏറ്റവും പിറകില്‍ നിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗുജറാത്ത്. ഈ പട്ടികയില്‍ ഗുജറാത്തിനു പിന്നിലുള്ളത് ബീഹാര്‍ , ജാര്‍ഖണ്ട്, ജമ്മു-കാഷ്മീര്‍ , പിന്നെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും. കണക്കിന്റെ കിടപ്പുവശം ഏകദേശം മനസ്സിലായിട്ടുണ്ടാവും എന്നതാണ് ശുഭപ്രതീക്ഷ.
---------------------------------------------------------
നെടുവീര്‍പ്പ് : Aaron Levenstein would have never thought about the horrible possiblilities of the crude imaginations of purposeless propagandists, when he stated: Statistics are like bikinis; what they reveal is suggestive, but what they conceal is vital.
ഓലപാമ്പ് : പാവം പോലീസുകാരുടെ കണക്ക് ഇങ്ങനെ വളച്ചൊടിച്ച് പാവം എന്നെ ഇങ്ങനെ പ്രകോപിതനാക്കിയതിനു, ഇഞി സഖാവിനെതിരെ IPC 153-B പ്രകാരം കേസുകൊടുക്കാന്‍ പറ്റുമോ എന്നു പരിചയത്തിലുള്ള ഏതെങ്കിലും കേസില്ലാവക്കീലിനോട് ചോദിച്ചു നോക്കണം. പറ്റിയാല്‍ സഖാവിനും കൊള്ളാം. കലാപ പട്ടികയുടെ നീളം കൂടുമല്ലോ. A win-win situation, you see :)
വാല്‍കഷ്ണം: എന്റെ പിഴ. എന്റെ പിഴ. എന്റെ വലിയ പിഴ.
പൊന്‍കുരിശ് സഖാവേ
അങ്ങിനെയങ്ങ് പറയുന്നത് എങ്ങിനെ? റയട്ട് അല്ലെങ്കില്‍ ആര്‍സണ്‍ അഗേന്‍സ്റ്റ് പബ്ലിക്ക് പ്രോപര്‍ട്ടി എന്നു തന്നെ കൊടുത്തിട്ടുണ്ടല്ലോ.
പോരാത്തതിനു പത്രവാര്‍ത്തയുടെ ലിങ്കും കൊടുത്തിട്ടുണ്ട്.
റയറ്റില്‍ സാദാ അടിപിടി പെടില്ല്ലല്ലോ.
അത് വയലന്റ് ക്രൈംസ് എഗേന്റ്സ് പേര്‍സണ്‍/ബോഡി അല്ലേ? ഒന്നൂടെ വായിച്ച് നോക്കിക്കേ? പബ്ലിക്ക് പ്രോപ്പര്‍ട്ടിയും പെടണ്ടേ?
ആഭ്യന്തരമന്ത്രി കൊടിയേരി പോലും ഇത് കേട്ടിട്ട് ഇങ്ങിനെയൊരു എക്സക്യൂസ് പറഞ്ഞില്ല, പകരം പറഞ്ഞത്, ഞങ്ങള്‍ എല്ലാപേരുടെ മേലും അത് ചാര്‍ത്താറുണ്ട്, അതുകൊണ്ടാണ് നമ്പറുകള്‍ കൂടിയത് എന്നു.
എന്താ ഒരു ലാഘവത്തോടെ 737 കലാപങ്ങള്‍ ഉണ്ടാക്കാന്‍ ബുദ്ധിമുട്ടില്ലാ പറയുന്നത്? അത് ശരിയാണല്ലോ ദിവസം രണ്ട് സ്ഥലത്ത് അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ചുട്ടുകരിക്കുകയോ കൊല നടത്തുകയോ ഏറ്റു മുട്ടുകയോ. അപ്പോള്‍ 365 ദിവസത്തിലും ഗ്യാപ്പ് വേണ്ട. ആതും കണ്ണൂരല്ലാതെ മറ്റൊരു സ്ഥലത്തും അങ്ങിനെയൊരു നമ്പര്‍ ഇല്ലാത്തതും അത്ഭുതം!
പോലീസ് ഡെന്‍സിറ്റി ഇവിടെ കൊടുക്കുന്നത് എന്തു കാര്യം? പൊലീസ് ഡെന്‍സിറ്റി കൂടുമെങ്കില്‍ ക്രൈം റേറ്റ് കുറയുകയല്ലേ ചെയ്യുക? നേരെ തിരിച്ചാണോ?
ഓല : (പ്ലീസ് കേസ് കൊടുക്കരുത്, ജീവിക്കണമേ)
ഏതായാലും പറഞ്ഞു തുടങ്ങി...ഈ ഒരു കമന്റോടു കൂടി ഈ അഭ്യാസം നിര്‍ത്തിയേക്കാം.
താങ്കള്‍ക്ക് ബ്ലോഗല്ല വ്യക്തികളോടാണ് പോര്.
താങ്കളെങ്കിലും എന്നെ മനസ്സിലാക്കിയല്ലോ..:)
അതുകൊണ്ടാണ് താങ്കളെപ്പോലെയുള്ളവരെ എപ്പോഴും ഇഗ്നോര്‍ ചെയ്യുന്നത് .
ഉവ്വ... അങ്ങനെ ഇഗ്‌നോര്‍ ചെയ്യുന്നതിന്റെ ഭാഗമായിട്ടായിരുന്നോ ഈ ബ്ലോഗിന്റെ വലതുഭാഗത്തുള്ള പ്രമാണികളുടെ ലിസ്റ്റില്‍-ഞാന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടിട്ടും- എന്റെ പേരും പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്നത്. ഒടുവില്‍ എനിക്കെന്റെ ബ്ലോഗിന്റെ URL തന്നെ മാറ്റേണ്ടി വന്നു.
ഏതായാലും സ്ഥാനത്തും അസ്ഥാനത്തുമുള്ള താങ്കളുടെ അവഹേളനങ്ങള്‍ക്ക് മറുപടിയുമായി വരാതിരിക്കാന്‍ ഞാനും ശ്രമിക്കാം.
ഏതായാലും ഈ വിഷയം ഞാന്‍ അവസാനിപ്പിക്കുന്നു. അവഹേളനവും തെറിയുമൊക്കെ ഏതു ഭാഷയിലും എഴുതാം. വായിക്കാനും മറുപടി പറയാനും ഇനി ഈ ബ്ലോഗിലേക്കേ വരുന്നില്ല. (ചിലരോടൊക്കെ സംസാരിക്കാനുള്ള സ്പേസു പോലും ബാക്കി വെക്കാന്‍ മടിയാണ്.)
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുള്ളിടത്ത് വര്‍ഗീയകലാപങള്‍ കുറയുന്നെങ്കിലും രാഷ്ട്രീയ കലാപങള്‍ ഇഷ്ടം പോലെയുണ്ടെന്നുള്ളത് സത്യം .
പാര്‍ട്ടിയുടെ സംസ്താപനത്തിന്,എതിര്നില്‍ ക്കുന്നവരെ അരിഞു വീഴ്ത്തുക എന്നത് തന്നെയാണ്, അവരുടെ നയം . അപ്പുറത്ത് ആരായാലും .
ഇത് പിണറായിയെല്ലാം പരസ്യമായി പറയുന്നതല്ലെ.
ആസൂത്രിത കൊലപാതകങളല്ലെ അവര്‍ നടത്തിയതതികവും .
ഒപ്പം മതേതര വാദികളെന്ന് ഊറ്റം കൊള്ളുകയും തെരെഞെടുപ്പ് ജയിക്കാന്‍ അന്തവിശ്വാസത്തിന്റെ ഹോള്‍ സെയിയില്‍ വ്യാപാരികളുമായും തീവ്രവാദ നിലപാടുകാരുമായും ധാരണയിലെത്തുകയും ചെയ്യുന്നു. മാര്‍ ക്സിസ്റ്റ് പാര്‍ട്ടിയുടെ തടവറയില്‍ നിന്നും പുറത്ത് ചാടാന്‍ ഇപ്പോഴും പലര്‍ക്കും പേടിയാണ്.
"പറഞ്ഞു വന്നത്, കണ്ണൂരില്‍ പഴയ കാലം മുതല്‍ക്കു തന്നെ പരസ്പരം സംശയിക്കുന്ന രണ്ടു വിഭാഗങ്ങളാണുള്ളത്. അതിന്റെ പിന്തുടര്‍ച്ചയാണ് പല കൊലപാതകങ്ങളും. എന്റെ ചേട്ടനെ കൊന്നവനെ ഞാന്‍ തട്ടും എന്ന രീതിയില്‍. അതില്‍ രാഷ്ട്രീയ മുതലെടുപ്പും പ്രേരണയും തീര്‍ച്ചയായും ഉണ്ട്. അതാണ് മാറ്റേണ്ടത്. അത് ചെയ്യുന്നില്ല എന്നതാണ് കണ്ണൂരിലെ കലാപ രാഷ്ട്രീയത്തിന് വളം വെക്കുന്നതില്‍ എനിക്ക് സി.പി.എമ്മിനോടുള്ള എതിര്‍പ്പ്. കുറച്ച് കുറച്ച് കൊണ്ടുവരാമായിരുന്ന ഈ ശത്രുത ഊതിപ്പെരുപ്പിക്കാനും, മുതലെടുക്കാനും എന്നും രണ്ടു വിഭാഗങ്ങളും ഉത്‌സാഹിച്ചിട്ടുണ്ട്. അതാണ് കണ്ണൂരിന്റെ ശാപവും."
കണ്ണൂസ് പറഞ്ഞതാണ് കണ്ണൂരിലെ തുടര്‍ കലാപങ്ങളുടെ പൊരുള്‍,അതൊരുതരം കുടിപ്പകപോലെ ഹൃദയത്തില്‍ തറഞ്ഞുപോയ ഒന്നാണ്.അതിനെ കണ്ടില്ല എന്ന് നടിക്കാന്‍ കഴിയില്ലതന്നെ.
പക്ഷേ കണ്ടില്ലേ കേരളമാണ്,കണ്ണൂരാണ് കലാപത്തില്‍ ഒന്നാം സ്ഥാനം അതാദ്യം ശരിയാക്ക് മോനേ എന്നിട്ട് വന്ന് ഗുജറാത്തിനേയും പരിവാറിനേയും വിമര്‍ശിക്ക് എന്ന് പറയുന്നത് പോലെയാണ് ഇഞ്ഞിയുടെ പോസ്റ്റ്.ഇനിയിപ്പോള്‍ അങ്ങനെയൊന്നും അല്ല ഇത് ഇന്‍ഡിപ്പെന്‍ഡന്റ് പോസ്റ്റാണ് എന്നൊക്കെ പറയുന്നതില്‍ കഴമ്പില്ല.ആദ്യം തന്നെ രാജീവ് ചേലനാടിന്റെ പോസ്റ്റില്‍ വന്ന കണക്കുകളിലുണ്ടായ”ഞെട്ടല്‍” ആണ് ഈ പോസ്റ്റിന് കാരണമെന്ന് താങ്കള്‍ പറഞ്ഞുകഴിഞ്ഞു.അപ്പോള്‍ ഏതു ചിന്തയാണ് ഈ പോസ്റ്റിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ചിന്തിക്കാന്‍ വായനക്കാര്‍ ബാധ്യസ്ഥരാകും.
കണക്കുകളെ അപ്പടി വിശ്വസിക്കരുതെന്ന് പറയുന്നവരെ കൊഞ്ഞനം കുത്തുന്ന ഒരു വാചകവും ഉണ്ട് അതില്‍
“ഇനിയിപ്പോള്‍ ഈ കണക്കുകളെല്ലാം ഊതിവീര്‍പ്പിക്കപ്പെട്ടവയാണെന്നും ആക്ചുവലി ഈ കണക്കിന്റെ ആന്തരിക അര്‍ത്ഥതലങ്ങളിലേക്ക് നമ്മള്‍ പുകഞ്ഞ് ചാടണമെന്നും എല്ലാം തര്‍ക്കം വരും. വരണമല്ലോ! സ്വയം വിഡ്ഡിയാകല്‍ ആണല്ലോ മലയാളികളുടെ പ്രധാന വിനോദം.“
ഈ കണക്കുകള്‍ എല്ലാം അപ്പടി വിശ്വസിച്ച്,ഒരു പാട്ടും പാടി പിരിഞ്ഞുപോയാല്‍ സന്തോഷമാകുമോ?
ഈ കണക്കുകള്‍ യാത്ഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്തവയാണ്.ശരാശരി ഇന്ത്യയുടെ പൊതു ഏകകം വച്ച് കണക്കാക്കാവുന്നതല്ല കേരളത്തിന്റെ നിലവാരക്കണക്കുകള്‍.അങ്ങനെ ചെയ്യുന്നതുകൊണ്ട് സംഭവിക്കുന്ന പാകപ്പിഴകളെ ഊതിപ്പെരുപ്പിച്ച കണക്കുകള്‍ എന്നല്ല പറയേണ്ടത് , വഴിതെറ്റിക്കുന്ന ചതിവുകള്‍ എന്നാണ്.ഇത്തരം കണക്കുകൾ ഒരുതരത്തിലും കേരളത്തിന്റെ യഥാർത്ഥപ്രശ്നങ്ങളെ പരിഹരിക്കാൻ സഹായിക്കുകയുമില്ല.
വാൽ:“ജീവിതം ജീവിച്ചറിയുന്നതും കണക്കുകള്‍ നോക്കി മനസ്സിലാക്കുന്നതിനും തമ്മിലുള്ള വ്യത്യാസം ഒരു ജീവിതത്തോളം വരും“
എന്ന വാചകത്തിൽ crap ആയി എനിക്കൊന്നും തോന്നിയില്ല.അത് സത്യമാണ്.
ഇഞി സഖാവെ,
Riot cases ആയി കണക്കാക്കുന്ന വകുപ്പുകള്‍ സഖാവ് സൂചിപ്പിച്ച റിപ്പോര്‍ട്ടിന്റെ ഒന്നാം അദ്ധ്യായത്തില്‍ തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. വായിച്ചുനോക്കിയാല്‍ കാണാതിരിക്കില്ല. IPC net-ല്‍ കിട്ടും. 160 എന്താണന്ന്, വേണമെന്നുണ്ടെങ്കില്‍ വായിച്ചുമനസ്സിലാക്കാവുന്നതാണ്.
ഒരു സാദാ ഹര്‍ത്താല്‍ ദിവസത്തില്‍ ഈ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്യാവുന്നത് നൂറിലേറെ കേസുകളാണ്. 737 തികക്കാന്‍ രാവിലെയും, വൈകിട്ടും ഓരോന്നു വീതം എന്ന കണക്കില്‍ 365 ദിവസം കഷ്ടപ്പെടേണ്ടതില്ല എന്നു സാരം. കണ്ണൂരിലെ ചേരി തിരുഞ്ഞുള്ള പോരാട്ടത്തില്‍ രണ്ടു വിഭാഗവും സുലഭമായി കൊടുക്കുന്ന കള്ളക്കേസുകളും കണക്കില്‍ വരും. National conviction rate against registered riot cases is 21.7% എന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. Riot cases എല്ലാം suo moto ആണന്ന് വിചാരിച്ചുകളയരുത്.
പോലീസ് സേനയുടെ efficiency ഉറപ്പുവരുത്താനായുള്ള നിയന്ത്രണങ്ങളില്‍ ഓരോ പോലീസ് സ്റ്റേഷനും ഓരോ മാസം രജിസ്റ്റര്‍ ചെയ്യേണ്ട കേസുകളുടെ എണ്ണത്തിനു minimum target എന്നോരു പദ്ധതിയുള്ളത് അറിയില്ല എന്നു തന്നെ വിചാരിക്കുന്നു.
300 എന്നു അലറിവിളിച്ചത് 1975 മുതല്‍ 2006 വരെ ഉള്ള “അനൌദ്യോഗിക” കണക്കാണന്ന് മനസ്സിലായിട്ടുണ്ടാവും എന്നും പ്രതീക്ഷിക്കുന്നു.
Police density-യും, crime rate-ഉം തമ്മിലുള്ള correlation മറ്റു സംസ്ഥാനങ്ങളിലെ കണക്കുകളുദ്ദരിച്ച് ചൂണ്ടിക്കാട്ടിയപ്പോള്‍ സാമാന്യബോധം എന്നു പറഞ്ഞത് ശുപാപ്തിവിശ്വാസം കൊണ്ടാണ്. രജിസ്റ്റര്‍ ചെയ്യാത്ത കേസുകള്‍ കണക്കില്‍ ഉണ്ടാവില്ല എന്നു മനസ്സിലാക്കാമെന്നതാണു സാമാന്യബോധത്തിന്റെ ഇവിടത്തെ ഉപയോഗം.
ആദ്യത്തെ പ്രതികരണത്തില്‍ ചേര്‍ത്ത വാല്‍ അസ്ഥാനത്തായില്ല എന്നു മനസ്സിലായി. അതുകോണ്ടു once again: mea culpa! mea culpa! mea maxima culpa!
"പക്ഷേ കണ്ടില്ലേ കേരളമാണ്,കണ്ണൂരാണ് കലാപത്തില്‍ ഒന്നാം സ്ഥാനം അതാദ്യം ശരിയാക്ക് മോനേ എന്നിട്ട് വന്ന് ഗുജറാത്തിനേയും പരിവാറിനേയും വിമര്‍ശിക്ക് എന്ന് പറയുന്നത് പോലെയാണ് ഇഞ്ഞിയുടെ പോസ്റ്റ്."
സനാതനാ
ഇങ്ങിനെ ഒരു അര്‍ത്ഥം കൊടുക്കും എന്ന് വിചാരിച്ചതുകൊണ്ട് തന്നെയാണ് ഗുജറാത്തുമായി ഈ കണക്കുകള്‍ ഈ പോസ്റ്റില്‍ കൂട്ടികുഴക്കണ്ട എന്ന് ആദ്യം മുതലേ പറഞ്ഞത്. കോണ്‍ഗ്രസ്സ് കാരണമാണ് ഇന്ത്യ ഇന്ന് ജനാധിപത്യത്തില്‍ നില്‍ക്കുന്നത്, അല്ലെങ്കില്‍ പാകിസ്ഥാന്‍ ആയേനെ എന്ന് ഞാന്‍ പറഞ്ഞാല്‍ സനാതനന്‍ എന്തു പറയും? തീര്‍ച്ചയായും കോണ്‍ഗ്രസ്സുകാരുടെ മതപ്രീണവനവും, തൊഴുത്തില്‍കുത്തും, സിക്ക്കാരോട് കാണിച്ച് ക്രൂരതയും, അവരുടെ നാണംകെട്ട കറപ്ഷനും കൊണ്ടു വരും. അത് സ്വാഭാവികമാണ്.
അതേ കാരണം കൊണ്ടാണ് ഇടതുപക്ഷം കാരണം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അവര്‍ വര്‍ഗ്ഗീയം വളര്‍ത്തുന്നില്ല, അതിനുപകരം ഇതുപോലെയുള്ള രാഷ്ട്രീയ ഗുണ്ടായിസം വളര്‍ത്തുന്നു എന്ന് പറഞ്ഞത്. അത് ഞാന്‍ വെറുതേ പറഞ്ഞതല്ല, സത്യമാണ് താനും, അതിനാണ് മുന്‍പെപ്പോഴോ വായിച്ച ഡേറ്റ എടുത്ത് കാട്ടിയതും.
ഇനി ഗുജറത്തിലെ പ്രശ്നമാണോ കേരളത്തില്‍? തീര്‍ച്ചയായും അല്ല. ഗുജറാത്ത് എന്നത് ഇന്ത്യ മുഴുവന്‍ കത്തിപ്പടരുന്ന ഒരു പ്രശ്നമാണ്. ഏതാണ് കൂടുതല്‍ അപകടകരം? തീര്‍ച്ചയായും ഗുജറാത്ത്. സനാതനാ, ഞാന്‍ ഒരു ഹിന്ദുവല്ല. അങ്ങിനെയെങ്കില്‍
എനിക്ക് കമ്മ്യൂണിസ്റ്റുകാരെയല്ല, മോഡിയെ പോലെയുള്ളവരെ തന്നെയാണ് കൂടുതല്‍ പേടി. കമ്മ്യൂണിസ്റ്റുകാരു ഒരു സംസ്ഥാനം കൂടുതല്‍ പിടിക്കുന്നതനിക്കേളും ഞാന്‍ ഭയക്കുന്നത് ബിജെപി പിടിക്കുമ്പോഴുമാണ്.
ഇതൊക്കെ പകല്‍ പോലെ ഉള്ള സത്യങ്ങളാണ്. അല്ലാതെ അതിനു പകരം വെച്ചു എന്ന മട്ടില്‍ അല്ല.
പക്ഷെ ഇടതുപക്ഷം കാരണം വര്‍ഗ്ഗീയ ശാന്തി സമാധാനം എന്നൊക്കെ പറയുമ്പോള്‍ എന്നാല്‍ അവരുകാരണം വര്‍ഗ്ഗിയത ഇല്ല കലാപങ്ങള്‍ക്ക് കുറവില്ല എന്ന് തന്നെ പറയണമെന്ന് തോന്നി. അവരത്ര പഷ്ട് അല്ലായെന്ന്.
ഇടതുപക്ഷത്തെ പറയുമ്പോള്‍ മാത്രം അവര്‍ക്ക് യാതൊരു കുറ്റവുമില്ല, അവരു കമ്പ്ലീറ്റ് ജനനന്മ് ബാക്കിയെല്ലാരും ജനദ്രോഹം എന്ന മട്ടില്‍ ബ്ലോഗില്‍ കുറേയായി കാണുന്നു, അതുകൊണ്ട് തന്നെയാണ് മുന്‍പൊക്കെ ഞാന്‍ ഇഗ്നോര്‍ ചെയ്യുമായിരുന്ന ഒരു സ്റ്റേറ്റ്മെന്റില്‍ ഞാന്‍ ചാടി വീണതും!
പൊന്‍കുരിശേ,
പോലീസ് ഡെന്‍സിറ്റി കൂടുതല്‍ എന്ന് പറയുമ്പോള്‍ ഞാന്‍ കരുതിയത് നേരെ മറിച്ചാണ്. പൊന്‍കുരിശ് പറയുന്നതൊക്കെ ഒരു എക്‍ക്യൂസ് അല്ലെങ്കില്‍ ഡേറ്റ അനാലിസിസ് പോലെ എടുക്കാം, എന്നാലും അത് ഡേറ്റയില്‍ വലിയ വ്യത്യാസമോ ഒന്നും വരുത്തുന്നില്ല.
കാരണം ആ പറഞ്ഞ ഫാക്റ്റേര്‍സ് എല്ലാം എല്ലാ സംസ്ഥാനത്തും നടക്കുന്നതും. ചുമ്മാ നടക്കുന്നവരുടെ മേല്‍ പോലീസ് ഈ മാസം ബാറ്റാ ഒത്തില്ല എന്ന് പറഞ്ഞ് കേസെടുക്കുമെങ്കില്‍ പിന്നെ എനിക്കൊന്നും പറയാനില്ല. ഈ കള്ളക്കേസ് എന്നൊക്കെ പറയുന്നത് ഈ ഡേറ്റയില്‍ കിഴിക്കാന്‍ പറ്റുന്ന ഒരു ശതമാനമാണ് അത്രേയുള്ളൂ, പക്ഷെ അത് കേരളത്തിലും ബീഹാറിലും എന്തു വ്യത്യാസം എന്ന് എനിക്ക് മനസ്സിലായില്ല.
ആ മൂന്നൂറ് എന്നുള്ളത് ഞാന്‍ പോസ്റ്റില്‍ ഒരു വര്‍ഷത്തെ കണക്കല്ല എന്ന് തിരുത്തുന്നുണ്ട്, എല്ലാം ഒരു വര്‍ഷത്തെ എഴുതിയിട്ട് അതും ഒപ്പം എഴുതുമ്പോള്‍ മിസ്‌ലീഡിങ്ങ് ആണ്. അതുകൊണ്ട്.
ഹോ റോബീ എന്റെ കണ്ണു നിറഞ്ഞു പോയെടാ നിന്റെ അവസാനത്തെ കമന്റ് കണ്ടിട്ട്!
യു ആര്‍ എല്‍ മാറ്റേണ്ടി വന്നു പോലും! ഹോ! ഭീകരം..ഇതു വെച്ചു നോക്കുമ്പോള്‍ കണ്ണൂരിലെ അന്തരീക്ഷമൊക്കെ ആശ്രമ തുല്യം!
അല്ല റോബീ, അവിടെ ആ ലിസ്റ്റിലുള്ള എല്ലാരും ഏതു വകയിലാണ് പ്രമാണികള്‍? ബ്ലോഗര്‍ എന്നല്ലാതെ അവര്‍ പ്രമാണികള്‍ ആണ് എന്ന് എങ്ങനെ തോന്നി? നേരിട്ട് പരിചയമുള്ള ജന്മികളോ മറ്റോ ആണോ ആ ബ്ലോഗര്‍മാര്‍ സഖാവേ?
ഇതു തന്നെയല്ലേ നിന്നെപ്പോലെയുള്ള രണ്ട് മൂന്നെണ്ണത്തിന്റെ കഴപ്പ്?
അമേരിക്കയിലിരുന്നു ബ്ലോഗ് ചെയ്യുന്നത് എല്ലാം ജന്മികള്‍, അശരണരായ തൊഴിലാളി വര്‍ഗ്ഗത്തിനെ ചില്ലുമേടയിലിരുന്ന് കൊറിക്കുന്ന കടല കൊണ്ട് കല്ലെറിയുന്നവര്‍..ആദ്യം പോയി ഈ കോംപ്ലെക്സ് കളഞ്ഞേച്ച് വാ കൊച്ചനേ.
ഇത് മൂത്ത് മൂത്ത് അപ്പുറത്ത് ചെലവന്മാര്‍ക്ക് ഐ ഡി കാര്‍ഡ് കഴുത്തിലണിഞ്ഞ് നടക്കുന്നതിനെതിരെ വിപ്ലവം തുടങ്ങിയിരിക്കുന്നു! അനാവശ്യമെങ്കിലും ഒരുത്തന് ഐ ഡി കഴുത്തിലണിഞ്ഞ് നടക്കാന്‍ എന്താടേ നാട്ടില്‍ കുഴപ്പം? അതവന്റിഷ്ടം (കുറ്റം പറയുന്നത് ഞങ്ങടെ ഇഷ്ടം അല്ലേ? വോ!) നാട്ടിലല്ലാതെ വേറെ ഒരിടത്തും ഇമ്മാതിരി കഴപ്പുകള് കാണുന്നില്ലല്ലോ സഖാവേ..ഇവിടെയൊക്കെ എല്ലാവരും കഴുത്തില്‍ ഐ ഡീ തൂക്കി തന്നെയാണ് നടപ്പ്..ആരെങ്കിലും അത് നോക്കി ഓ ലവന്‍ ആള് ജാഡ എന്ന് പറയുമെന്ന് കാട്ടായം തോന്നുന്നില്ല.
ഇനി നാട്ടിലെ എല്ലാ സോഫ്റ്റ്വെയറുകളും വഴീ കാണുന്നോരോടെല്ലാം "എന്നോട് പൊറുക്കണം, ഞാനൊരു സോഫ്റ്റ്വെയര്‍ എഞ്ചിനീയറായിപ്പോയി..ക്ഷമിക്കൂ അമ്മാവാ" എന്ന് പറഞ്ഞ് വിനയകുനിയനായി നടക്കണോ?
അമേരിക്കയില്‍ താമസിക്കുന്നവരും അങ്ങനെ തന്നെ വേണം.
കുറേ കുശുമ്പ് സഖാക്കള് വന്നേക്കണു..മുന്നില്‍ പിടിക്കാന്‍ ഒരു വിപ്ലവ-സമത്വ സുന്ദര മുഖം മൂടിയും.
കളഞ്ഞേച്ച് പോടേ.
കണ്ണൂസ് പറഞ്ഞത് എനിക്ക് വലുതായിട്ട് ക്ലിയര്‍ ആയില്ല. കാലാകാലങ്ങളായി എല്‍ഡിഎഫ് മാത്രം ജയിക്കുന്നതിനെയല്ലേ അവരുടെ സ്റ്റ്രോങ്ങ് ഹോള്‍ഡ് എന്ന് പറയുക? കണ്ണൂസ് പറഞ്ഞ ആലത്തൂരൊക്കെ
ഈ ലിങ്കില്‍ നോക്കുമ്പോള്‍ യു.ഡി.എഫിനും കിട്ടി എന്ന് കാണുന്നു.
കണ്ണൂരു പോലെ പത്ത് ഇരുപത് വര്‍ഷങ്ങളായിട്ട് എല്‍ഡിഎഫ് പാലക്കാടുണ്ടോ?
രാജീവ് ഗാന്ധി മരിച്ചു കഴിഞ്ഞു തെരഞ്ഞെടുപ്പില്‍ 330 വോട്ടിന് എ.വി.ഗോപിനാഥ് ജയിച്ചതാണ് ഇഞ്ചീ ആലത്തൂര്‍ ഒരിക്കല്‍ സി.പി.എമിന് നഷ്ടമായത്. കുഴല്‍മന്ദത്തും, മലമ്പുഴയിലും അവര്‍ ഒരിക്കലും തോറ്റിട്ടില്ല. കൊല്ലങ്കോട് ആന്റണി കോണ്‍ഗ്രസ്സിന് വിട്ടു കൊടുത്തിരുന്നു അവര്‍ അലയന്‍സിലായിരുന്ന കാലത്ത്.
അതുപോലെ കണ്ണൂരിലെ കാര്യം നോക്കുകയാണെങ്കില്‍ അഴീക്കോട് ഒരു തവണ സി.പി.എം തോറ്റിട്ടുണ്ട്.
20 വര്‍ഷമായി അല്ല, കേരളപ്പിറവിക്ക് ശേഷം തന്നെ പാലക്കാട് സി.പി.എം സ്ട്രോംഗ് ഹോള്‍ഡ് ആണ്. കഴിഞ്ഞ നാലഞ്ചു തവണയായി പാലക്കാട്, ഒറ്റപ്പാലം പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് മാത്രമേ ജയിച്ചിട്ടുള്ളൂ. കണ്ണൂരും വടകരയും കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലായാണ് സി.പി.എം തിരിച്ചു പിടിച്ചത്.
കണ്ണൂര്‍ എല്‍ഡിഎഫ് കാരണമല്ല കൊലപാതകങ്ങള്‍ സംഭവിക്കുന്നതെന്ന് ചിലര്‍ മൊഴിയുന്നു.
പിന്നെ ആരാണ് കാരണക്കാര്‍? പോലീസിനോ ഭരണകൂടത്തിനോ ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ എല്‍ഡ്എഫിന്റെ ഭരണനയങ്ങളുടെ കഴിവുകേട് എന്ന് സമ്മതിക്കുമോ? അതല്ലെങ്കില്‍ ഗോദ്ര കാരണം ഗുജറാത്ത് എന്ന മോഡി നിലപാടാണോ? നയം വ്യക്തമാക്കുക.
Violence began in Kannur in the 1970s, when the RSS's influence began to rise in the area. Communal clashes followed. RSS and CPI-M cadres attacked each other in a two-week orgy of violence in 1981 that left 24 dead: 12 from the RSS and 12 from the CPI-M.
Since then the cycle of violence has continued unabated, despite innumerable peace initiatives. In the last five years, under the CPI-M rule, some 4,000 incidents of political violence and 68 killings have been officially recorded.
"This is a huge number. Nowhere in the country, except for Bihar perhaps, does this kind of political violence takes place," says social activist K N Sridharan Pillai in Thalassery.
He says in the Lok Sabha elections in 1999, Bihar recorded the largest number of incidents of electoral violence. "But Kannur was second with 168 cases of booth capturing and other electoral malpractices," Pillai points out.
രണ്ടായിരത്തി ഒന്നിലെ ഒരു വാര്‍ത്തയില്‍ നിന്ന്. ശേഷവും അവിടെ ‘ശാന്തി’ വിളയാടി.
ഇടതുപക്ഷം പ്രതിനിധാനം ചെയ്യുകയും പങ്കു കൊള്ളുകയും ചെയ്യുന്ന സാമൂഹിക നവോദ്ധാനം, സാംസ്കാരിക പൊതു മണ്ഡലം എന്നിവയെ തിരിച്ചറിയാതെയാണു ഇഞ്ചിപ്പെണ്ണിന്റെ അഭിപ്രായം എന്ന് സമാധാനിക്കുന്നു.
തുളസിയുടെ കമന്റിലെ സറ്റയര്‍ ഇഷ്ടമായി.
രിയാസ് അഹമദ്,
ഇടതുപക്ഷം പ്രതിനിധാനം ചെയ്യുകയും പങ്കു കൊള്ളുകയും ചെയ്യുന്ന സാമൂഹിക നവോദ്ധാനം, സാംസ്കാരിക പൊതു മണ്ഡലം എന്നിവയെ കുറിച്ച് അറിയാത്തവര്‍ക്ക് വേണ്ടി ഒന്നു വിശദീകരിക്കാമോ?
ഇടതുപക്ഷം പ്രതിനിധാനം ചെയ്യുകയും പങ്കു കൊള്ളുകയും ചെയ്യുന്ന സാമൂഹിക നവോദ്ധാനം, സാംസ്കാരിക പൊതു മണ്ഡലം എന്നിവയെ കുറിച്ച് അറിയാത്തവര്‍ക്ക് വേണ്ടി ഒന്നു വിശദീകരിക്കാമോ
രാജീവ്,
അതു മനസിലാക്കണമെങ്കില്‍ സെന്‍സ് വേണം.
അതെ. എനിക്കൊന്നും മനസ്സിലാവില്ല. അതു് എന്റെ കുറ്റമല്ല. എനിക്കു് മനസ്സിലാവില്ലെന്നു് പറഞ്ഞില്ലേ? പിന്നേം നിങ്ങളെന്തിനാണു് ഇങ്ങനെ തര്‍ക്കിക്കുന്നതു്? ആരെന്തൊക്കെ പറഞ്ഞാലും കണ്ണൂരാണു് ലോകത്തിന്റെ തന്നെ കലാപ തലസ്ഥാനം. കേരളത്തിലാണു് ഏറ്റവും കൂടുതല്‍ വൃത്തികേടുകള്‍ നടക്കുന്നതു്.
കേരളത്തിനു് പുറത്തൊക്കെ ഫ്ലാറ്റുകളുടെ ചുമരിലല്ലേ, പുകയിലത്തുപ്പലുള്ളതു്? ഇവിടെ അതു് നന്നായി പരിപാലിക്കുന്ന പുല്‍ത്തകിടിയിലാണു്. അങ്ങനെ പാടുണ്ടോ? അപ്പം കൊടുക്കണം, അടി. ഓ, അതു നടക്കില്ലല്ലോ... കേരളത്തില്‍ കമ്മ്യൂണിസ്റ്റുകാരുണ്ടായിപ്പോയില്ലേ? ആരും ആരെയും അടിക്കാന്‍ പാടില്ല.
എന്നിട്ടങ്ങനെയാണോ നടക്കുന്നതു്? നോക്കൂ, കണക്കുനോക്കൂ. കണക്കുപുസ്തകം നിറയെ ജഡങ്ങളാണു്. വിധവകളുടെ കണ്ണീരാണു്. നമുക്കുവേണ്ടി പടച്ചുണ്ടാക്കിയ വീര ജഡ്ജിമാരുടെ ഉശിരന്‍ വിധികളാണു്. ഭരണകൂടം പോലും നടുങ്ങിവിറച്ചില്ലേ, ആ വിധി കേട്ടിട്ടു്?
ഡേയ് സെബിനേ
നിന്നോടൊക്കെ എത്ര തവണ പറഞ്ഞാല്‍ തലയില്‍ക്കയറും?
കേരളത്തെക്കുറീച്ച് പറയുമ്പോള്‍ ഉടന്‍ അപ്പുറത്ത് അതിലും മോശം എന്നും പറഞ്ഞ് ഇരിക്കുന്നതാണ് കുഴപ്പം എന്ന്.
വടക്കേന്ത്യന്‍ തീട്ടം തിന്നുന്നുണ്ടെങ്കില്‍ മലയാളികള്‍ മൂത്രം കുടിച്ചാല്‍ കുഴപ്പം ഇല്ലെന്നാണോ കൊശവാ? ഇവനെയൊക്കെ ആരെടേയ് പത്രപ്രവര്‍ത്തകനാക്കിയത്!
തെറി പറയുമ്പോളെന്തിനാണ് ഇങ്ങനെ മുഖം പൊത്തി പറയുന്നതു്? അതോ അനോണിയായാലെ തെറിപറയാന്‍ പറ്റൂ എന്നുണ്ടോ? അല്ല, ചുമ്മാ ചോദിച്ചതാ.
പിന്നെ ഇവിടെ എല്ലാം സമത്വസുന്ദരം എന്നു് ഞാനെപ്പോഴാണാവോ പറഞ്ഞതു് ? ഇവിടെയാണു് എല്ലാ കുഴപ്പങ്ങളുടെയും പ്രഭവകേന്ദ്രം എന്ന വാദത്തോടേ, എനിക്കു വിയോജിപ്പുള്ളൂ. അതു് അങ്ങനെ മാത്രമേ മനസ്സിലാക്കുകയുള്ളൂ എന്ന നിര്‍ബന്ധത്തോടെ എതിരഭിപ്രായമുള്ളൂ. ഇഞ്ചിയുടെ പോസ്റ്റും പിന്നീടുള്ള കമന്റുകളും വായിച്ചപ്പോള്‍ അത്തരം ഒരു പിടിവാശി ഉള്ളതായി തോന്നി.
പിന്നെ എന്നെ ആരും പിടിച്ചു് പത്രപ്രവര്‍ത്തകനാക്കിയതൊന്നുമല്ല. ഞാനങ്ങായതാണു്. എന്തേ? ഇനി പണി നിര്‍ത്തി പോണോ? പോയേക്കാം. പക്ഷെ അനോണി ശമ്പളം തരണം. പറ്റില്ലെങ്കില്‍ അവനവവന്റെ പണി അവനവന്‍ നോക്കുന്നതാ നല്ലതു്. ഏതു്?
എവിടെയാണ് മുന്‍ അനോണി തന്നെ തെറി വിളിച്ചിരിക്കുന്നത് സെബിനേ?
കൊശവന്‍(കുശവന്‍) എന്നത് തെറിയാണോ? ഒരു തൊഴില്‍ ചെയ്യുന്നവരെ സംബോധന ചെയുന്നതല്ലേ ആ വാക്ക്? പത്രപ്രവര്‍ത്തകനെ കുശവാ എന്ന് വിളിച്ചത് തെറിയാണെങ്കില്‍, ഡോക്ടറേ എന്ന് വിളിച്ചാല്‍ താങ്കള്‍ അതേ നിലപാട് എടുക്കുമോ? അതറിഞ്ഞിട്ടു വേണം പ്രക്ഷോഭം തുടങ്ങാന്‍.
ഏരിയാ കമ്മറ്റി സെക്രട്ടറി
ചീത്ത പറയുക എന്ന സാമാന്യാര്‍ത്ഥത്തില്‍ തെറി എന്നു പ്രയോഗിച്ചുപോയതാണേ... സമസ്താപരാദം പൊറുക്കണം. ഇനിമുതല്‍ അംഗീകരിച്ച തെറിവാക്കുകളെ മാത്രം തെറിയെന്നു് വിശേഷിപ്പിച്ചോളാം. ടോണിനെ എടുക്കുകയേയില്ല.
'ഇവിടെയാണു് എല്ലാ കുഴപ്പങ്ങളുടെയും പ്രഭവകേന്ദ്രം എന്ന വാദത്തോടേ, എനിക്കു വിയോജിപ്പുള്ളൂ. അതു് അങ്ങനെ മാത്രമേ മനസ്സിലാക്കുകയുള്ളൂ എന്ന നിര്‍ബന്ധത്തോടെ എതിരഭിപ്രായമുള്ളൂ.'
അല്ല സെബിനേ, കേരളം സമത്വ സുന്ദരം. ഒരു പ്രശ്നവുമില്ല. പ്രശ്നം മുഴുവന്‍ ബാക്കിയുള്ള സംസ്ഥാനങ്ങളില്‍. നമ്മള്‍ ബുദ്ധിജീവികള്‍, ആരേയും തല്ലില്ല. - ഇത് മതിയോ?
പിടിവാശി വേറെ ചിലര്‍ക്കാണ്, കണ്ണൂരിലെ കണക്കുകള്‍ പൊതുജനം അറിയരുത്.
i just read through the post and comments. I have some comments too! One is regarding the party strong hold kind of usage. I don't know how Kannur became a CPM strong hold. It is a place where they are fighting for survival from the beginning. Then another thing, being left never means CPM or any party. Any problems created by any parties or anything can't be generalized as a problem of being left! I still believe being left means being a constructive critique. Then about the situation in Kerala, it was very good before, it is little worse than that now but better than many other places(I am talking about social conditions and i have very good reasons to write this).
കൊലപാതകങ്ങള്‍ കണ്ണൂരില്‍ കുറവെന്ന് ആഭ്യന്തരവകുപ്പ്
കൊച്ചി: കണ്ണൂരില്‍ കൊലപാതകങ്ങള്‍ കുറവാണെന്ന് ആഭ്യന്തര അണ്ടര്‍ സെക്രട്ടറി ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം നല്‍കി. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സംസ്ഥാനത്ത് നടന്ന കൊലപാതകങ്ങളുടെ കണക്കുകള്‍ സഹിതമായിരുന്നു സത്യവാങ് മൂലം.
തിരുവനപുരത്താണ് ഇതുപ്രകാരം ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നതെന്ന് സത്യവാങ്‌മൂലത്തില്‍ പറയുന്നു. പത്തുവര്‍ഷത്തിനുള്ളില്‍ തലസ്ഥാനജില്ലയില്‍ 508 പേരാണ് കൊല്ലപ്പെട്ടത്. എറണാകുളത്ത് 428 ഉം കണ്ണൂരില്‍ 287 പേരുമാണ് കൊല്ലപ്പെട്ടത്. ഈ കണക്കുപ്രകാരം കണ്ണൂര്‍ എട്ടാം സ്ഥാനത്താണെന്നും കോടതിയെ അറിയിച്ചു.
കേസ് ഓണാവധിക്കുശേഷം പരിഗണിക്കാനായി മാറ്റിവച്ചു.
Mathrubhumi online, 29 August 2008
Post a Comment