“ഇല്ല. എനിക്കു താല്പര്യമില്ല”
“ഹെന്തു? ഇത്രേം വിദ്യാഭാസം ഉണ്ടായിട്ടും?”
“ഇതില്‍ വിദാഭ്യാസവുമായി എന്തു ബന്ധം? ചേച്ചി ബ്യൂട്ടിഫുള്‍ മൈന്‍ഡ് കണ്ടിട്ടുണ്ടോ?”
“ഇല്ല, അതു എപ്പൊ ഇറങ്ങി?”
“മോണ്‍സ്റ്റര്‍ ബാള്‍, ഷിണ്ഡ്ലേര്‍സ് ലിസ്റ്റ്, ട്രാഫിക്കു - ഇതില്‍ ഏതെങ്കിലും?”
“ഏ, ഇതൊക്കെ ഞാന്‍ കേട്ടിട്ടും പോലുമില്ല.”
“അപ്പൊ അതു തന്നെ. നല്ല റിവ്യൂ അല്ലായിരുന്നു ഡാവിഞ്ചി കോഡിനു, അതോണ്ടു കാണണം എന്നു തോന്നിയില്ല. പിന്നെ ക്രിസ്തുവിനു എന്തൊ അവിഹിത ബന്ധം ഉണ്ടായിരുന്നു എന്ന് പറയുന്ന ഒരു സിനിമ കാണാന്‍ എനിക്കു താല്‍പ്പര്യവും ഇല്ല.”
“എന്റെ കൊച്ചേ, ഇതാണു ഞാന്‍ പറഞ്ഞെ, നീ കാണാണ്ടു എങ്ങിനെ അതു കൊള്ളത്തില്ലായിരിക്കും എന്നു പറയുന്നേ? അതു കണ്ടാല്‍ വിശ്വസം പോവും എന്ന പേടിയാണൊ?”
“അല്ല. എന്റെ അപ്പനേയൊ കുടുംബത്തേയൊ തെറി പറയുന്ന ഒരു സിനിമ കാണെണം എന്നു എനിക്ക് ആഗ്രഹം ഇല്ല. അതുപോലെ തന്നെ ഇതും.”
“അപ്പൊ നിനക്കു പേട്യാണു കൊച്ചെ, നിന്റെ വിശ്വാസം പോവും എന്നു. ഒരു സിനിമാ കാണാണ്ടു എങ്ങിനെ കാണണ്ട എന്നു പറയുന്നെ? അത് മോശം ആണു കേട്ടൊ. നമ്മള്‍ ഒരു കാര്യം അറിഞ്ഞിട്ടേ അഭിപ്രായം പറയാവൂ. മറ്റുള്ളൊരു പറയുന്നതു കേക്കരുതു..”
“ ചേച്ചി കഞ്ചാവു കഴിച്ചിട്ടുണ്ടൊ? ഇല്ല്ലല്ലൊ. പിന്നെ എങ്ങിനെ അതു ചീത്ത കാര്യം എന്നു പറയും. ഒരു കാര്യം കഴിക്കാണ്ടു എങ്ങിനെ അതു ചീത്ത എന്നു പറയും?”
“ അതും ഇതും തമ്മില്‍ വിത്യാസം ഉണ്ടു.”
“ഉണ്ടാവാം, പക്ഷെ നമ്മള്‍ അഭിപ്രായം രൂപികരിക്കുന്നതു മിക്കപ്പോഴും അത് അനുഭവിച്ചവരോ റിവ്യൂവില്‍ നിന്നോ ആണു. എല്ലാം സ്വന്തം ആവണം എന്നില്ല.”
“എന്നാലും..അതില്‍ പറഞ്ഞിരിക്കുന്നതു വെറുതെ അങ്ങു പറയുമൊ?”
“വേണ്ട. എന്തു വേണമെങ്കിലും ആയിക്കോട്ടെ, എനിക്കതില്‍ താല്‍പ്പര്യമില്ല. കര്‍ത്താവല്ല, ആരുടെയും അവിഹിത ബന്ധത്തില്‍ എനിക്കു വലിയ താല്‍പ്പര്യം ഇല്ല”
“നിനക്കു അല്പ വിശ്വസം ആണു..അതുകൊണ്ടാണു.”
“ഞാന്‍ ബൈബിള്‍ മൊത്തം വായിച്ചിട്ടില്ല ചേച്ചി. പക്ഷെ ഞാന്‍ വിശ്വസിക്കുന്ന സ്നേഹിക്കുന്ന ഒരാളെ പറ്റി എന്തു എഴുതിയാലും ,അതു പോയി കണ്ടു ആ സിനിമാക്കാര്‍ക്കു കാശുണ്ടാക്കി കൊടുക്കാന്‍ എനിക്കു താല്‍പ്പര്യമില്ല. “
“ഓ, പിന്നേ! നിന്റെ കാശ് കൊണ്ടല്ലെ അവരു ജീവിക്കുന്നെ”
“അല്ല! പക്ഷെ പല തുള്ളി പെരുവെള്ളമെന്നല്ലെ? അതുകൊണ്ടാണല്ലൊ അവരു സിനിമാ ടിക്കറ്റ് വെക്കുന്നെ. എന്റെ കാശിനോടു താല്‍പ്പര്യം ഇല്ല്ലെങ്കില്‍ ഫ്രീ ആയിട്ടു കാണിക്കമല്ലൊ. അല്ല ,ചേച്ചിക്കെന്താണു ഇതില്‍ ഇത്രേം താല്‍പ്പര്യം? ഇന്നേ വരെ ഒരു ഇംഗ്ലീഷ് സിനിമായുടെ പേരു ചേച്ചി പറയുന്നതു ഞാന്‍ കേട്ടിട്ടില്ലല്ലൊ.”
“അതു പിന്നെ, ഇപ്പൊ എനിക്കു താല്‍പ്പര്യം വന്നു.”
“എപ്പൊ, കര്‍ത്താവിനു അവിഹിത ബന്ധം ഉള്ള സിനിമാ ആണു എന്നു കേട്ടപ്പോള്‍ മുതല്‍ ?”
“പോ കൊച്ചേ, അതൊന്നുമല്ല...എന്റെ വിശ്വാസം അത്ര ചെറുതൊന്നുമല്ല.”
“പിന്നെ, നമ്മുടെ പള്ളീടെ നടത്തിപ്പിനെ പറ്റി ചെറുതായി ഒരു കുറ്റം പറഞ്ഞാല്‍ പോലും ചീറി വരുന്ന ചേച്ചി എന്താ ഈ സിനിമായില്‍ ഇത്രേം താല്‍പ്പര്യം കാണിക്കുന്നെ?”
“നമ്മുടെ പള്ളിയെ എന്തിനാ നീ ഇതിലോട്ട് ഇടുന്നെ?”
“എന്താ പറഞ്ഞാല്‍, ഫ്ലോറിഡ്ഡ കാത്തലിക്ക് അസ്സോസ്സിയേഷന്‍ സെക്രട്ടറി ആയതുകൊണ്ടല്ലെ ചേച്ചിക്കു ദേഷ്യം വരുന്നെ? കാരണം ചേച്ചീടെ സമയവും പൈസയും ഇവിടെ ഇന്‍വെസ്റ്റ് ചെയ്തിട്ടുണ്ടു..അല്ലെ?”
“പോ കൊച്ചെ,അതൊന്നുമല്ല. നീ ഇങ്ങിനെ കിടന്നു എതിരു പറയുന്നതു വിശ്വാസമില്ലാഞ്ഞിട്ടാണു.”
“പള്ളിയേക്കാളും സഭയേക്കാളും ഒക്കെ വളരെ ഉയരത്തില്‍ ആണു ക്രിസ്തു. അങ്ങിനെ പല വലിയ
ആളുകളെ പറ്റിയും അനാവാശ്യം പറഞ്ഞും ഒരു കോണ്ട്രോവെര്‍സി സൃഷ്ടിച്ചും ആളുകള്‍ കാശ് ഉണ്ടാക്കുന്നുണ്ട് . എന്റെ വിശ്വാസം ഒരു സിനിമാ കൊണ്ടു മാറില്ല. പക്ഷെ ഇങ്ങിനത്തെ ആളുകളെ പ്രോത്സാഹിപ്പിക്കന്‍ എനിക്കു താല്‍പ്പര്യം തീരെ ഇല്ല. ഇവരും മറ്റുള്ളോരെ പറ്റി പരദൂഷണം പറഞ്ഞും ജീവിക്കുന്നോര്‍ തമ്മില്‍ വലിയ വിത്യാസം ഇല്ല. അവരു ബുക്കില്‍ പറയുന്നു..”
“പക്ഷെ, പിന്നെ എല്ലാരും കാണുന്നതു എന്തിനാ?”
“ആരു കണ്ടു?“
“സൂസിയും ഏലിയാമ്മയും കണ്ടു എന്നാ പറയണെ.”
“ഹ! ഹ!അപ്പൊ അങ്ങിനെ വരട്ടെ, ഇപ്പൊ കാഞ്ചീപുരത്തില്‍ സ്റ്റോണ്‍ വര്‍ക്ക് മാത്രമല്ല ഫാഷന്‍,
ഡാവിഞ്ചി കോഡ് കണ്ടു എന്നു പറയുന്നതിലുമാ അല്ലെ?“
“പോ പെണ്ണെ, പക്ഷെ നീ ഇതു അവരോടു പറയരുതു, ഞാന്‍ അവരോടു കണ്ടു എന്നാ പറഞ്ഞേക്കുന്നെ. ഞാന്‍ നിന്നോടായതു കൊണ്ടു മാത്രം..”
“എന്റെ പൊന്നു ചേച്ചി, എനിക്കതു നേരത്തെ അറിയാമായിരുന്നു. സൂസി ചേച്ചി, ഇതേ ചോദ്യം എന്നോട് ഇന്നലെ പോളേട്ടന്റെ വീട്ടില്‍ വെച്ചു ചോദിച്ചതെ ഉള്ളൂ,പേടിക്കണ്ട സൂസി ചേച്ചീം കണ്ടിട്ടില്ല..ചുമ്മാ ഒരു ജാഡക്കു അടിക്കുന്നതാ..’
“നേരൊ,അവളെ ഞാന്‍ കാണട്ടെ.”
“ഹഹഹ...എന്റെ ചേച്ചി, അതൊരു ത്രില്ലര്‍ സിനിമാ ആണു. ചേച്ചി രണ്ടു മിനുട്ട് കഴിയുംബൊ ഇറങ്ങി വരും, പിന്നെ എനിക്കു കാണണം എന്നു ഉണ്ടായിരുന്നു.. പക്ഷെ വളരെ ബോറാണു എന്നു കൂട്ടുകാര്‍ പറഞ്ഞു.”
“അപ്പൊ നിന്റെ അപ്പനെ കുറിച്ചു കുറ്റം പറയുന്നതു എന്നൊക്കെ പറഞ്ഞിട്ടു..”
“അതൊക്കെ ചേച്ചീനെ ചൊടിപ്പിക്കാന്‍ പറയുന്നതല്ലേ?”
“നീ ഇത്രേം പറഞ്ഞതും?”
“പിന്നെ അല്ലാണ്ടു, ഒരു സിനിമാ അല്ലെങ്കില്‍ പുസ്തകം ഇറങ്ങി എന്നും പറഞ്ഞു തെറിക്കുന്ന മൂക്കൊന്നുമ്മല്ല കത്തോലിക്കാ സഭയും, ക്രിസ്തുവും.”
“അപ്പൊ പിന്നെ അതു കാണരുതു എന്നു എന്തിനാ പള്ളീലു അച്ചന്‍ പ്രസംഗത്തിനിടയില്‍ പറഞ്ഞേ?”
“അതു അങ്ങിനെയാണു നമ്മുടെ സെറ്റ് അപ്പ് മൊത്തം. അതിനെതിരെ പറഞ്ഞില്ലെങ്കില്‍ അതൊരു മൌനാനുവാദം പോലെ ആവും. ഇത്രേം വലിയ ഒരു സഭയല്ലെ, അപ്പൊ സഭക്കു മിണ്ടാതെ ഇരിക്കാന്‍ പറ്റില്ല. അതുകൊണ്ടാണു..അല്ലാണ്ടു മാര്‍പ്പാപ്പക്ക് ആരൊക്കെ ഏതൊക്കെ സിനിമാ കാണണമെന്നു പറയാന്‍ പറ്റുവൊ?”
“നിനക്കിതൊക്കെ എങ്ങിനെ അറിയാം?”
“ഇന്നലെ വത്തിക്കാനില്‍ നിന്നു കോള്‍ ഉണ്ടായിരുന്നു’
“പോടി, നീ ഭക്ഷണം കഴിച്ചൊ?“
2006-06-16
ഡാ വിന്‍സി കോഡ്
Subscribe to:
Post Comments (Atom)
3 പ്രതികരണങ്ങള്‍:
29 comments:
Inji Pennu said...
ഇന്നാ എന്റെ ഒരു ഡാ വിന്‍സി കോഡ്
12:35 AM, June 17, 2006
ശനിയനàµâ€ \o^o/ Shaniyan said...
വെടിക്കെട്ട്!! ഇതും ഫാഷനായതറിഞ്ഞില്ല..
ഇവിടെ ഓഫീസിലെല്ലാരും കണ്ടിട്ട് ഒറ്റ അഭിപ്രായമേ പറഞ്ഞുള്ളൂ.. ആ പുസ്തകം വാങ്ങി വായിച്ചാല്‍ ഒരു നല്ല നോവല്‍ വായിക്കാം.. പക്ഷേ സിനിമ കാണുന്നത് ധന നഷ്ടം മാത്രമാണെന്ന്..
12:41 AM, June 17, 2006
Immigrant in Canada said...
Lg.. kanchipurathinte stone work nu oppam akkiyello ente pavam eda vinci ne?? Ini entha cheyya??? Kali kalam..
12:49 AM, June 17, 2006
kuma® said...
ഈ ‘കോഡ്’ ഞാനും ഇതുവരെ കണ്ടില്ല.
ശ്രീധറില്‍ നിന്നും അതുകണ്ടിറങ്ങിവരുന്നവരുടെ സമ്മിശ്രഭാവങ്ങള്‍ കണ്ടിട്ടുണ്ട്.
എല്‍ജി രസമായിട്ട് എഴുതിയിട്ടുണ്ട് .
ബ്യൂട്ടിഫുള്‍ മൈന്‍ഡ് എന്ന് പറഞ്ഞപ്പോള്‍ ഒരു ഓഫ് ടോപ്പിക്ക്. റസ്സല്‍ കാക്ക അഭിനയിച്ച ഓസ്കാര്‍ നേടിയ ആ മനോഹര ചിത്രത്തിന്റെ മലയാളം വെര്‍ഷന്‍ ആണ് ‘വടക്കും നാഥന്‍’ :(
1:50 AM, June 17, 2006
സാകàµà´·à´¿ said...
സിനിമയും കണ്ടില്ല, നോവലും വായിച്ചില്ല. :(
അതുകൊണ്ട് അഭിപ്രായവുമില്ല.
പക്ഷെ, എല്‍ജീടെ എഴുത്തു ശൈലി നല്ല രസായിട്ടുണ്ട്.
2:56 AM, June 17, 2006
Satheesh said...
നോവലിനെ പറ്റി പറയണോ അതോ സിനിമയെ പറ്റി പറയണോ അതുമല്ല എല്‍ജിയുടെ പോസ്റ്റിനെ പറ്റി പറയണോ എന്ന് വര്‍ണ്ണ്യത്തിലാ...
സിനിമയും നോവലും പോയി തുലയട്ടെ..
എല്‍ജി.. എഴുത്ത് നന്നായി. നന്നായി ആസ്വദിച്ചു..
3:16 AM, June 17, 2006
സൠ| Su said...
ഡാ വിന്‍സി കോഡ് 392ആം പേജില്‍ എത്തിയിട്ട് കുറേ നാളായി. എനിക്ക് മനസ്സിലായിടത്തോളം ആ കഥ എനിക്കിഷ്ടപ്പെട്ടു. ഇനി മലയാളം കൂടെ വായിച്ചിട്ട് വേണം കുറച്ചുംകൂടെ മനസ്സിലാക്കാന്‍ ;)
ഞാന്‍ സിനിമയും കാണും.
“പിന്നെ അല്ലാണ്ടു, ഒരു സിനിമാ അല്ലെങ്കില്‍ പുസ്തക്കം ഇറങ്ങി എന്നും പറഞ്ഞു തെറിക്കുന്ന മൂക്കൊന്നുമ്മല്ല കത്തോലിക്കാ സഭയും, ക്രിസ്തുവും”
അതാണ് കാര്യം എല്‍ ജി യേ :)
3:24 AM, June 17, 2006
കലേഷàµâ€Œ | kalesh said...
കലക്കന്‍!
4:34 AM, June 17, 2006
Reshma said...
രസായിട്ട് എഴുതിയുണ്ടേ എല്‍ജികുട്ട്യേ!
ഞാന്‍ വായിച്ചും ഇല്ല, കണ്ടും ഇല്ല. ഈ hype ഒക്കെ കഴിഞ്ഞ് വേണം വായിക്കാന്‍.
10:05 AM, June 17, 2006
Anonymous said...
http://www.indiacatholic.com/committees/execpic.jpg
10:51 AM, June 17, 2006
ബിനàµà´¦àµ said...
ഞാനും പുസ്തകവും വായിച്ചിട്ടില്ല, സിനിമയും കണ്ടിട്ടില്ല, എല്‍ ജീടെ എഴുത്ത് ഉഗ്രന്‍. എന്റെ കൊച്ചേ.. ഫ്ലോറിഡക്കാരു കാണണ്ട ഇത് ;)
12:15 PM, June 17, 2006
മനàµâ€à´œà´¿à´¤àµâ€Œ | Manjith said...
ഈ പറപ്പള്ളിയച്ചന്റെ പള്ളീലാണോ എല്‍ ജീ പോണത്?
12:17 PM, June 17, 2006
പെരിങàµà´™àµ‹à´Ÿà´¨àµâ€ said...
സെബാസ്റ്റ്യന്‍ പോള്‍ കൈരളി റ്റീവിയിലെ മാധ്യമ വിചാരം എന്ന പരിപാടിയില്‍, കരുണാനിധി തമിഴ്‌നാട്ടില്‍ “ഡാവിഞ്ചി കോഡ്” നിരോധിച്ചതിനെ കുറിച്ചൊരു പരാമര്‍ശം നടത്തിയിരുന്നു. അമ്പതുകളില്‍ കരുണാനിധി തന്നെ കഥയും, സംഭാഷണവും ഒരുക്കിയ “പരാശക്തി” എന്ന ചലച്ചിത്രത്തിനു് അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന രാജാജി “ആശയ-ആവിഷ്കാര സ്വാതന്ത്ര്യത്തെ” കണക്കിലെടുത്തു പ്രദര്‍ശനാനുമതി നല്‍കിയ സംഭവത്തെ കുറിച്ചാണു സെബാസ്റ്റ്യന്‍ പോളിന്റെ പരാമര്‍ശം. ഹിന്ദുക്കളുടെ ശക്തമായ പ്രതിഷേധത്തിനിടയിലായിരുന്നുവത്രെ രാജാജിയുടെ ഈ തീരുമാനം. ക്രിയാത്മകമായി ഡാവിഞ്ചി കോഡിനെതിരെ പ്രതികരിച്ച കാത്തോലിക്ക സഭയെ അഭിനന്ദിക്കുന്നതിനോടൊപ്പം ഡാന്‍ ബ്രൌണിന്റെ ഗ്രന്ഥവും, അതിന്റെ ചലച്ചിത്രാവിഷ്കാരവും താന്‍ ആസ്വദിച്ചുവെന്നു സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞതായോര്‍ക്കുന്നു. ഇവിടെ എല്‍.ജിയും പ്രതികരിക്കുന്നതു വികാരപരമായാണു്, ഈയെഴുതിയതു് ഒരു പക്ഷെ അസുഖകരമായ സത്യമായേക്കാം എന്നു വ്യാകുലപ്പെടുന്നു ഞാന്‍, ഒപ്പം ഇന്നൊരു ഗാനം ശ്രവിച്ചതോര്‍ക്കുന്നു, ആ വരികള്‍ ഇപ്രകാരമായിരുന്നു, “സ്നേഹമേ, ദിവ്യസ്നേഹമേ, നിന്നെ സ്മരിക്കുന്നു ഞങ്ങള്‍”.
സ്നേഹം എല്ലായ്‌പ്പോഴും വികാരപരമാണു്, അല്ലേ എല്‍.ജി?
1:10 PM, June 17, 2006
Adithyan said...
നല്ല പോസ്റ്റ്!!! ചേച്ചിമാരുടെ പൊങ്ങച്ച വര്‍ത്തമാനം നന്നായി വിവിരിച്ചിരിക്കുന്നു... :_)
ഇബ്രാന്റെ അരിഗോണി റെയിഞ്ചിലുള്ള ഒരു കഥയല്ലേ ഡാവിഞ്ചി കോഡ്... പാടപ്പെട്ട ചരിത്രത്തിനിടയ്ക്കുള്ള കുറെ വിടവുകള്‍ ഭാവനകൊണ്ടടയ്കാനൊരു ശ്രമം...
കുറെയേറെ ‘സാങ്കേതിക മണ്ടത്തരങ്ങള്‍’ ഉണ്ടെങ്കിലും മൊത്തത്തില്‍ മനോഹരമായി നെയ്തിരിക്കുന്ന ഒരു ത്രില്ലര്‍.... അത്രമാത്രം...
1:15 PM, June 17, 2006
ദേവരാഗം said...
രേഷ്മ പറഞ്ഞപോലെ മീഡിയ ഹൈപ്പ് തീര്‍ന്ന്, വേറേ പണിയൊന്നുമില്ലാതെ ഇരിക്കുമ്പോള്‍ ഡാവിഞ്ചിക്കോട് വായിക്കാന്‍ വച്ചിരിക്കുന്നു. അതുവരെ കോഡിന്റെ ആചാര്യന്‍ മെല്‍ ബ്രൂക്സ് കോട്ടിയ കോഡ് മതി ചിരിച്ച് മണ്ണുകപ്പാന്‍
(മെല്‍ ബ്രൂക്സിന്റെ ഇഞ്ചിക്കോട് സാമ്പിള്‍)
ലാസ്റ്റ് സപ്പര്‍ നടക്കുന്നയിടത്തേക്ക് ക്യാന്വാസും ബ്രഷുമൊക്കെയായി കയറിവന്ന് ഡാവിഞ്ചി
"പ്ലീസ് മേശക്കു വട്ടം കൂടിയിരുന്ന് കഴിച്ചാല്‍ എനിക്കു വരക്കാന്‍ പറ്റില്ല, എല്ലാവരും നേതാവിന്റെ ഇരുവശത്തുമായി നിരന്ന് പോസ് ചെയ്യൂ.
4:19 PM, June 17, 2006
Kuttyedathi said...
ചേച്ചിയുടെ പുറമ്പൂച്ചു പുറത്താക്കിയ രീതി അടിപൊളി എല്‍ജി. ചേച്ചി വല്യ ആളാണല്ലേ ? അസ്സോസിയേഷന്‍ സെക്രട്ടറിയൊക്കെ ആകുമ്പോ ഇങ്ങനെ കൊറെ പുറമ്പൂച്ചുളൊക്കെ ഇല്ലാതെ ജീവിക്കാന്‍ കഷ്ടപ്പെടും.
അനോണി ഇട്ടിരിക്കണ ഫോട്ടോ എല്‍ജീടെ പള്ളീലെയാണോ ? അതോ മേലേപ്പുറമച്ഛന്റെ പള്ളിയാണോ ? പാവം അനോണി. എവിടെയെങ്കിലുമിങനെ ഫോട്ടോ വരാനും, ഞെളിയാനുമൊക്കെ വേണ്ടിയല്ലേ, ഇവരൊക്കെ കഷ്ടപ്പെട്ട് ‘ഭാരവാഹി‘കളാകുന്നത് ?
4:51 PM, June 17, 2006
Inji Pennu said...
യ്യൊ! എല്ലാരും തെറ്റിദ്ധരിച്ചു. എന്റെ പൂച്ചും വെളിയില്‍ ആയതു ആരും ഇവിടെ കണ്ടില്ലേ? ചേച്ചി പാവം,അവര്‍ക്കു വെറുതെ കുറേ പുറം ജാഡകളേ ഉള്ളൂ.. പിന്നെ ഇങ്ങിനെത്തെ സംഭാഷണം ഒന്നും ഉണ്ടായില്ല കേട്ടൊ. അങ്ങു ചെന്നാല്‍ മതി...ഈ ഇച്ചിരിക്കോളം (ശരീര വലിപ്പം അല്ല)പോന്ന ഞാന്‍ അവരോടു ഒക്കെ തര്‍ക്കിക്കാന്‍ ചെന്നാല്‍ എന്നെ എപ്പൊ ഇടിച്ചു പഞ്ചര്‍ ആക്കി എന്നു പറഞ്ഞാല്‍ മതി. എന്റെ പൊന്നെ എനിക്കത്രേം ഒന്നും ചങ്കുറപ്പു ഇല്ലായെ, എന്റെ പള്ളിക്കഞ്ഞീല്‍ പാറ്റ ഇടാന്‍ മാത്രം. പിന്നെ, എന്നോടു കണ്ടോ എന്നു ഇതു പോലെ ഒക്കെ ഉള്ള രണ്ടു മൂന്നു പേര്‍ ചോദിച്ചു. അതില്‍ ഒരാള്‍ എന്നോടു ഇതേ വരെ പള്ളീല്‍ വെച്ചു കണ്ടാല്‍ അധികം സംസാരിക്കാത്ത ആള്‍.
ഞാന്‍ അന്തം വിട്ടു പോയി..നാടു എവിടെയാ എന്നു ചോദിക്കുന്നതു പോലെ ആയി കാര്യങ്ങള്‍...ഞാന്‍ ഇല്ലാ എന്നും പറഞ്ഞു.
അത്രെയെ നടന്നിട്ടുള്ളൂ.. പക്ഷെ അവരുടെ മുഖഭാവങ്ങള്‍ കണ്ടപ്പോള്‍
എഴുതാതിരിക്കുന്നതു എങ്ങിനെ? :)
ബാക്കി ഞാന്‍ ഉണ്ടാക്കി എഴുതിയതാണു..ഇപ്പൊ മനസ്സിലായില്ലെ, ഞാനൊക്കെ എങ്ങിനെയാ പരീക്ഷക്കു പാസ്സയെ എന്നു..:)
പെരിങ്ങോടാ
സമ്മതിച്ചിരിക്കുന്നു..അതെ...വികാരപരമായി തന്നെയാണു..എന്താ ചെയ്യാ, എനിക്കത്രേം ഒക്കെ ഇന്റെലിജെന്‍സും മനസ്സിനു വലുപ്പവും ഉള്ളൂ.... പിന്നെ വാതൊരാതെ ഇതിനെക്കുറിച്ചു പുകഴ്ത്തുന്നവര്‍,ബുദ്ധി ജീവികള്‍ നെറ്റിയില്‍ ഒട്ടിച്ചു നടക്കുന്നവര്‍, അവനോന്റെ മക്കടെ കല്ല്യാണം ഒക്കെ വരുംബൊ പൂകാകൂ നെ തേടി നടക്കുന്നു, അല്ലെങ്കില്‍ ജാതകം വെച്ചു പരമ്പാരഗത നായര്‍ തറവാട്ടില്‍ നിന്നൊക്കെ ആലോചിക്കുന്നു. എല്ലാര്‍ക്കും വീടിന്റെ പടി വരെ ഉള്ളൂ....
അനോണിമസെ,ലിങ്ക് തെറ്റി! തെറ്റിപ്പോയി :)
ഞാന്‍ ഡാ വിന്‍ ‘സി’ എന്നു അവരൊക്കെ പറയുന്ന പോലെ കളിയാക്കി എഴുതിയതാണു. എന്നിട്ട് ഞാന്‍ കുഴിച്ച കുഴിയില്‍ തന്നെ വീണു. പോസ്റ്റില്‍ മൊത്തം ഞാനും അങ്ങിനെ തന്നെ എഴുതി..:) തിരുത്തിയിട്ടുണ്ടു...
അക്ഷരതെറ്റുകള്‍ ഒക്കെ.ആരും എന്തേ പറഞ്ഞില്ലാ?എന്റെ തെറ്റുകളും ,കൊള്ളില്ലാ ബോറാണു എന്നൊക്കെ ഇഷ്ടം പൊലെ എന്നോടു പറഞ്ഞോളൂ..അതിനാണെല്ലൊ ബ്ലോഗുന്നെ..
അല്ലെങ്കില്‍ ഞാന്‍ എങ്ങിനെയാ നന്നാക്കാ? ഞാന്‍ വെറുതെ പൊങ്ങിപ്പോവില്ലെ?
ശനിയന്‍ചേട്ടാ : നന്ദീണ്ടു എന്നെ സഹിക്കുന്നതിനു
സാറക്കുട്ടീ, എങ്ങിനെ ഞാന്‍ പോസ്റ്റുന്നതും
അപ്പൊ തന്നെ കമന്റു വെക്കുന്നതും?
കുമാചേട്ടാ: ദൈവമേ! ആ സിനിമായെ കൊന്നു കുളമക്കി കാണുമല്ലൊ...നന്നായി പറഞ്ഞതു.അല്ലെങ്കില്‍ വടക്കും നാഥന്‍ കണ്ടു എനിക്കു പ്രാന്തായെനെ, റസ്സല്‍ ചേട്ടന്റെ ഒരു ആരാധിക ആണു....
സാക്ഷീ... പ്രോത്സാഹിപ്പിക്കുന്നതിനു നന്ദീണ്ടു..
സതീഷേട്ടാ.. ഈ പ്രോത്സാഹനത്തിനു താങ്ക്സ്..
സൂവേച്ചി, കണ്ടിട്ടു ഒരു പോസ്റ്റിടൂ...
കലേഷേട്ടാ, നന്ദീണ്ടു..
രേഷ്മക്കുട്ടീ.. ഉവ്വ,ഉവ്വ,...ഇങ്ങിനെ എല്ലാ പോസ്റ്റിലും വന്നു എന്നെ ഇങ്ങിനെ പൊക്കിയാല്‍..ഇനിയും കുറേ അധികം എന്നെ സഹിക്കേണ്ടി വരും..:)
ബിന്ദുക്കുട്ടീ, എനിക്കും ഒരു ചെറിയ പേടി ഇല്ലാതില്ല..എന്നാലും എല്‍.ജി എന്നു പറഞ്ഞാല്‍ ആരും അറിയില്ല.. അല്ല, എന്റെ ശരിയായ പേരു പറഞ്ഞാലും ആരും അറിയില്ല..:)
മഞ്ചിത്തേട്ടാ, അയ്യടാ!പറയണ പ്രശനമില്ല്ലാ
എന്നിട്ടു വേണമല്ലെ എന്നെ പള്ളിക്കാരു എല്ലാം കൂടി ഇട്ടു ഇടിക്കാന്‍? ബിന്ദൂന്റെ വാര്‍ണിങ്ങ് കേട്ടിട്ടു ചെറുതായി നെഞ്ചിടുപ്പു കൂട്ടിട്ടും ഉണ്ടു..
ആദിത്യന്‍.... നന്ദീണ്ടു...
ദേവേട്ടാ..ഹഹഹ എനിക്കതു ഇഷ്ടപ്പെട്ടു..
കുട്ട്യേടത്തി, ഇങ്ങിനെ ഇവിടെ ഫോട്ടോക്കും പദത്തിനും ഒക്കെ ആളുകളു ഇടിച്ചു നിക്കുന്ന കൊണ്ടു നേരു പറഞ്ഞാല്‍ പള്ളി നടന്നു പോവുന്നു...അതുകൊണ്ടു ഇവരുടെ ഡൈലോഗുകള്‍ മാത്രം സഹിച്ചാല്‍...എല്ലാ ദിവസവും ഒരു കുര്‍ബാന കൂട്ടാം... പിന്നെ കുരിശില്‍ കിടക്കുന്ന ഈശോനെ കാണുംബൊ,ഇവരുടെ ഡയലോഗുകള്‍ എത്ര നിസ്സാരം..:)
6:15 PM, June 17, 2006
Reshma said...
എല്‍ ജിയേ
'ആകുമ്പോള്‍' , 'പോകുമ്പോള്‍' ഇറ്റിസി എഴുതാന്‍ m+p ആണേ.aakumpOL അങ്ങനെ അങ്ങനെ. എനിക്ക് ‘മ്പ’ റ്റൈപ് ചെയ്യാന്‍ അറീല്ലാരുന്നു പണ്ട്, അപ്പോ കഴിയുന്നത്ര മ്പ ഒഴിവാക്കി എഴുതാന്‍ നോക്കാരുന്നു:D. പിന്നേ ഒരു മെയില്‍ വിടാമോ? reshma_jannath at യാഹൂ.കോം
10:53 PM, June 17, 2006
Satheesh said...
ഈ ഡാവിഞ്ചി കോഡിന്റെ ടോപ്പിക്കായതു കൊണ്ടു പറയുവാണേ.. ഈ അടുത്ത കാലത്ത് പാരീസു വരെ പോകാന്‍ കമ്പനി ടിക്കറ്റു തന്നിരുന്നു. അവിടെ പോയപ്പോളാണ് ഈ നോവലുകൊണ്ടു വയറ്റിപ്പിഴപ്പ് കഴിഞ്ഞു പോകുന്നവരുടെ എണ്ണവും വലിപ്പവും മനസ്സിലായതു. Hotel ലിലെ എല്ലാ tourist brochure -ലും മറ്റ് നോട്ടീസുകളിലും മൊത്തം ഡാവിഞ്ചി കോഡു തന്നെ..ലാങ്ങ്ഡന്‍ പോയ വഴിയെ പോകുന്ന special tour package കള്‍!. Louvre മ്യൂസിയത്തില്‍ മൊത്തം ഡാവിഞ്ചി കോഡിന്റെ അയ്യരു കളി!. മോനാലിസ ചിത്രത്തിനു മുന്‍പില്‍ ജനത്തിന്റെ തള്ളും തിരക്കും (മുന്‍പ് ഈ ചിത്രം വേറെ ഏതോ ചെറിയ മുറിയിലായിരുന്നത്രെ.. നോവല്‍ വന്നതില്‍ പിന്നെ ജനത്തിരക്കു കാരണം ഇത് വലിയ ഒരു ഹാളിലേക്കു മറ്റി ഇപ്പം)..ബൈബിളും കയില്‍ പിടിച്ച് ഈ മോണാലിസയെ നോക്കുന്നവരും കുറവല്ല! ഈ ലോകം പോകുന്ന പോക്കേ!
11:30 PM, June 17, 2006
Inji Pennu said...
ഹഹ! സതീഷേട്ടാ ആ പറഞ്ഞതു ഒരു നൂറു പോയിന്റു...കച്ചവടം തെന്നെ തെന്നെ എല്ല്ലാരും!
എന്റെ കഥ പ്രസിദ്ധീകരിച്ചു ബുക്കൊക്കെ ആക്കുമ്പൊ വേണം എനിക്കു “പ്ലീസ്സ് ഇതു കലയാണു,കച്ചവടം അല്ല “ എന്നു പറഞ്ഞിട്ടു, കമ്മീഷന്‍ കിട്ടുംബോള്‍ മുകേഷൊക്കെ സിനിമയിലു പറയുമ്പോലെ വേണ്ടായിരുന്നു എന്നു പറയാന്‍.. :-)
1:31 AM, June 18, 2006
യാതàµà´°à´¾à´®àµŠà´´à´¿ said...
എല്‍.ജിയും, ഈ കഥയിലെ സാങ്കല്പിക കൊച്ചമ്മയും ഡാവിഞ്ചി കോഡ് വായിച്ചിട്ടില്ല, സിനിമയൊട്ട് കണ്ടിട്ടുമില്ല. എന്നാലും അവരുടേതായ ചില മുന്‍ധാരണകളോടെ, കേട്ടുകേള്‍വിയുടെ ബലത്തില്‍ അവര്‍ അതിനോട് പ്രതികരിക്കുന്നു. ഇത് പലപ്പോഴും ശരിയായ പ്രവണതയല്ല. വളരെ ശക്തമായ സ്ത്രീപക്ഷവായന ആവശ്യപ്പെടുന്ന ഒരു പുസ്തകമെന്ന് പല നിരൂപകരും ഇതിനോടകം അഭിപ്രായപ്പെട്ടത് ഒരു പക്ഷെ കച്ചവട കോലാഹലങ്ങളിലും വിവാദങ്ങളിലും മുങ്ങിപ്പോയിരിക്കാം.
കാലില്‍ ചെറിയ മുള്ളുകൊണ്ടാല്‍പോലും “അമ്മേ” എന്നു ആദ്യം വിളിക്കുന്നവരാണു മനുഷ്യര്‍. എന്നാല്‍ ക്രൂരമായ പീഢനമേറ്റുവാങ്ങുമ്പോഴും “പിതാവേ” എന്ന് ജീസസിനെക്കൊണ്ട് “വിളിപ്പിച്ചതിന്നു” പിന്നില്‍ വളരെ വിശാലവും സംഘടിതവുമായ വന്‍ചതിയുടെ കഥയുണ്ടെന്ന് സൂചന നല്‍കുന്നു ഈ പുസ്തകം.
“സേക്രഡ് ഫെമിനൈന്‍“ എന്ന പുരാതനമായ വിശ്വാസത്തെ ആസൂത്രിതമായി അടിച്ചമര്‍ത്തുകയും, തുടച്ചുനീക്കുകയും ചെയ്യുകവഴി പുരുഷസമൂഹം അവന്റെ ആധിപത്യം ഊട്ടിയുറപ്പിക്കുകയാണു ചെയ്തത് എന്ന് ഡാന്‍ ബ്രൌണ്‍ പറയുമ്പോള്‍, അതില്‍ കഴമ്പുണ്ടെന്ന് കരുതാന്‍ ഞാനിഷ്ടപ്പെടുന്നു. “സ്ത്രീത്വത്തിനു” നേരേയുള്ള ഇന്നത്തെ ആക്രമങ്ങള്‍ ഒരു വലിയ തുടര്‍ച്ചയുടെ ഭാഗം മാത്രമാണു.
തികച്ചും സാധാരണമായ ഒരു ത്രില്ലര്‍ പുസ്തകം എന്നെ ആകര്‍ഷിച്ചതിനു ഒരു കാരണമാണു മുകളില്‍ എഴുതിയ വെളിപ്പെടുത്തലുകള്‍.
എല്‍.ജി ധരിച്ചു വെച്ചിരിക്കുന്നതുപോലെ ക്രിസ്തുവിനു അവിഹിതബന്ധമുണ്ടെന്ന് പറയുന്നതല്ല ഈ പുസ്തകം. മറിച്ച് ക്രിസ്തുവും മഗ്ദലനമറിയവുമായുണ്ടായിരുന്ന ബന്ധം വിഹിതം തന്നെയായിരുന്നു എന്നാണു പറയുന്നത്.
ക്രിസ്തുവിന്റെ പേരില്‍ സ്ഥാപിക്കപ്പെട്ട സഭ, ക്രിസ്ത്യാനികള്‍ക്ക് വിവാഹജീവിതം അനുവദിക്കുമ്പോള്‍, ക്രിസ്തുവിനു മാത്രം അത് നിഷേധിക്കുന്നത് എന്തിന്? ക്രിസ്തു വിവാഹം കഴിച്ചുവെന്നും അതില്‍ കുഞ്ഞുങ്ങളുണ്ടായെന്നുമുള്ളത് സഭാവിരുദ്ധവും, വിശ്വാസവിരുദ്ധവുമെങ്കില്‍, വിവാഹജീവിതം നയിക്കുന്ന എല്ലാ ക്രിസ്ത്യാനികളും സഭാവിരുദ്ധരും, വിശ്വാസവിരുദ്ധരുമാണെന്ന് പറയേണ്ടി വരും. എന്നാല്‍ ഡാന്‍ ബ്രൌണ്‍ ഏറ്റവുമൊടുവില്‍ സഭയുടെയും (ഓപ്പസ് ഡെയുടെയും) പ്രവൃത്തികളെ വെള്ളപൂശി വെളുപ്പിച്ചെടുക്കുന്നുണ്ട്.
ക്രിസ്തുവിന്റെ വിവാഹപ്രശ്നം ഏറ്റെടുത്ത് പുസ്തകം വിവാദമാക്കി ഡാന്‍ ബ്രൌണിനു സമ്പത്ത് നേടിക്കൊടുത്ത് സഭ, പുസ്തകത്തിന്റെ സ്ത്രീപക്ഷ വായനയെ നിര്‍വീര്യമാക്കിക്കളഞ്ഞു എന്നും കരുതാം.
ദേവാ,
സിനിമ കണ്ട് കാശു കളയണ്ട. പുസ്തകം കിട്ടിയാല്‍ (കാശു കൊടുത്ത് വാങ്ങണമെന്ന് ഞാന്‍ പറയില്ല) ഒരിക്കല്‍ വായിക്കാന്‍ കൊള്ളാം.
പെരിങ്ങോടാ,
സ്നേഹം വികാരപരം മാത്രമല്ല, എല്ലായ്പ്പോഴും സ്വാര്‍ത്ഥവുമാണു!!
3:42 PM, June 19, 2006
Inji Pennu said...
വഴിപോക്കന്‍ ചേട്ടാ,
താങ്ക്സ്. ഇതിവിടെ ഇട്ടപ്പോള്‍ ഇങ്ങിനെ ഒരു സംവാദം ആരെങ്കിലും നിന്നുണ്ടാവണേ എന്നു ഞാനാശിച്ചു...
കത്തോലിക്കാ സഭയില്‍ പതിനാറാം നൂറ്റാണ്ടു വരെ പുരോഹിതന്മാര്‍ക്ക് കല്യണം കഴിക്കാമായിരുന്നു. അതുകൊണ്ടു ക്രിസ്തു കല്ല്യാണം കഴിച്ചിരിന്നെങ്കില്‍ കൂടി ഒന്നും സംഭവിക്കില്ല സഭയ്യ്ക്കൊ,വിശ്വാസത്തിനൊ.
ഗാന്ധിജിയെ വെടി വെച്ചപ്പോള്‍ “അമ്മേ!“
എന്നല്ല, “ഹേ റാം!” എന്നാണു ആ മഹദ് വ്യക്തി പ്രതികരിക്കുന്നതു.. എന്നെ ആരെങ്കിലും വേദനിപ്പികുമ്പൊ അമ്മേ! എന്നല്ല ഞാന്‍ പ്രതികരിക്കാറു. ആ ഒരൊറ്റ വാക്കിന്റെ പുറത്താണു ചേട്ടന്റെ ഈ വാദം എങ്കില്‍ അതു ശരിയല്ലാന്നു എനിക്കു തോന്നുന്നു.. ക്രിസ്തുവിനു ക്രിസ്തുവായതിനു ശേഷം അമ്മയോ ആരുമില്ലയിരുന്നു. പിതാവേ എന്നു തന്നെയാകണം വിളിച്ചതു എന്നു എന്റെ അനുമാനം,കാരണം, കുരിശില്‍ കിടക്കുമ്പോള്‍ അമ്മയെ, സ്ത്രീയെ എന്നാണു വിളിച്ചതു...
പിന്നെ ഇതേ ഡാന്‍ ബ്രൌണ്‍ ഒരു ഇന്റെര്‍വ്യൂവില്‍
പറഞ്ഞിട്ടുണ്ടു,“കോണ്ട്രോവെര്‍സി സെല്ല്സ്സ്” എന്നു. പിന്നെ ചേട്ടന്‍ പറഞ്ഞ ഇതേ കാരണങ്ങളാല്‍ തന്നെയാണു എനിക്കു അതു വായിക്കാന്‍ താല്‍പ്പര്യം ഇല്ലാത്തതും. സുബാഷ ചന്ദ്ര ബോസും ഹിറ്റലറും ഒക്കെ ജീവിചിരിപ്പുണ്ടെനൂം,എന്തിനു ജൂതന്മാരെ കൊന്ന്നിട്ടെ ഇല്ലാന്നു പുസ്തകവും സിനിമായും ഇറ്ങ്ങിയിട്ടുണ്ടു. ഈ പുസ്തകം ഒരു കഥ പോലെ വായിക്കുകയാണെങ്കില്‍ നന്ന് ( ഡാന്‍ ബ്രൊണിന്റെ വെബ് പേജില്‍ തന്നെ അങ്ങിനെ പറഞ്ഞിട്ടുണ്ടു),പക്ഷെ കഥ പോലെ വായിക്കേണ്ട ചേട്ടന്‍ പോലും ഇതില്‍ എന്തോ ഉണ്ടു, പെണ്ണുങ്ങളെ അടിച്ചമര്‍ത്താന്‍ പണ്ടത്തെ സഭ തീരുമാനിച്ചു എന്നുള്ളതൊക്കെ ചേട്ടന്‍ ഇപ്പോള്‍ പറയുന്നു... OEDi എന്നുള്ള ഒരു രഹസ്യ സൊസൈറ്റിയുണ്ടെന്നും അങ്ങിനെ വിരലില്‍ എണ്ണാവുന്ന ചില സത്യങ്ങള്‍ വെച്ചു ഒരു കഥ മെനച്ചു..അതില്‍ വേറെ പലതും തിരികിക്കൂട്ടി. അപ്പൊ ഇതില്‍ ഏതു വിശ്വസിക്കണം വിശ്വസിക്കണ്ടാ എന്നായി വായനക്കാരന്‍. ഇതിലും നല്ല ഒരു സെല്ലിങ്ങ്
പോയിന്റ് ഇല്ല എന്നു കരുതണം..
ഭാര്യ ഇല്ല്ലായിരുന്നു എന്നു എല്ലാവരും പറയുന്ന ക്രിസ്തുവിനു ഇപ്പൊ ഒരു ഭാര്യ ഉണ്ടായിരുന്നു എന്നു കഥയായ് പറഞ്ഞാലും അല്ലെങ്കിലും ,അതു ഒരു അവിഹിത ബന്ധം ആണു..
അതെ, സ്നേഹം സ്വാര്‍ത്ഥവുമാണു...അമ്മക്കു കുഞ്ഞിനോടുള്ളതു പോലും,അല്ലെങ്കില്‍ എല്ലാ കുഞ്ഞിനേയും സ്വന്തം കുഞ്ഞു പോലെ കാണാന്‍ പറ്റിയേനെ...അതു വിരലില്‍ എണ്ണാവുന്നോര്‍ക്കു മാത്രമേ സാധിക്കൂ.
4:12 PM, June 19, 2006
Inji Pennu said...
വളരെ ശക്തമായ സ്ത്രീപക്ഷവായന ആവശ്യപ്പെടുന്ന ഒരു പുസ്തകമെന്ന് പല നിരൂപകരും ഇതിനോടകം അഭിപ്രായപ്പെട്ടത്
സഭ സ്ത്രീകള്‍ക്കു പൌരോഹിത്യത്തില്‍ സ്ഥാനം കൊടുത്തിട്ടില്ല. അതു പരമമായ സത്യം. അതു
ഉയിര്‍ത്തിക്കാട്ടാന്‍ ഇല്ലാത്തതു പറയണ്ടാ. അതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഉള്ള സംരഭങ്ങള്‍ തന്നെ ചീറ്റി പോവും. സത്യം കൊണ്ടു ജയിക്കണം എന്നു എനിക്കു തോന്നുന്നു. അല്ലാണ്ടു മഗ്ദലന മറിയം,കര്‍ത്താവിന്റെ ഭാര്യ ആയതുകൊണ്ടു ഡാന്‍ ബ്രൌണിന്റെ കഥയില്‍ പറയുന്ന പോലെ, മഗ്ദലന മറിയത്തെ ഒരു ദേവി ആയി കാണണമെന്നില്ല. ക്രിസ്തു തന്നെ ഒരു യുദ്ധം ജയിച്ചിട്ടൊ രാജാവായിട്ടൊ ഒന്നുമല്ല കുറേ അധികം പേരെ സ്വാധീനിച്ചതു, ഇറ്റ് ഈസ് ഹിസ് ട്ടീച്സിങ്ങ്സ്. ആസ് സിംബിള്‍ ആസ് ദാറ്റ്.
4:27 PM, June 19, 2006
പെരിങàµà´™àµ‹à´Ÿà´¨àµâ€ said...
എല്‍.ജി യാത്രാമൊഴിയെ അപക്വമായി വായിക്കുന്നു. ചില ശ്രദ്ധേയമായ മറുപടികള്‍ നല്‍കുവാന്‍ കഴിയുമെന്നിരിക്കിലും വികാരത്തിന്റെ പേരില്‍ വാക്കുകള്‍ വഴുതിവീഴുന്നതു് വ്യക്തമായും കാണുവാനാകുന്നുണ്ടു്. മഗ്ദലനമറിയത്തെ ഉയര്‍ത്തിക്കാട്ടി കൃസ്ത്യാനികള്‍ക്കു് ഒരു ദേവിയെ കൊടുക്കുവാന്‍ യാത്രാമൊഴിയും “സംഘവും” ശ്രമിക്കുന്നില്ലാ എല്‍.ജി (കന്യാമറിയം ഉള്ളിടത്തോളം ദേവീ സങ്കല്പങ്ങള്‍ക്കാണോ കൃസ്ത്യാനികള്‍ക്കിടയില്‍ പഞ്ഞം)
തന്റെ നിയോഗത്തെ കുറിച്ചു തികഞ്ഞബോധവാനായിരുന്ന ജീസസ്, ഉത്തമബോധത്തോടെയാണു് പിതാവേ എന്നു് ഉരുവിടുന്നതു് (രാമരാജ്യം സ്വപ്നം കണ്ടു നടന്നിരുന്ന ഗാന്ധിജിയും മറിച്ചെന്തെങ്കിലും ചെയ്യുമെന്നു് കരുതുന്നുവോ? വെടികൊണ്ട ഉടനെ ഗാന്ധിജിയല്ല ആരായാലും വേദനയുടെ സ്വരം പുറപ്പെടുവിക്കുകയാണു ചെയ്യുക, പ്രജ്ഞ വീണ്ടെടുക്കുമ്പോഴാണല്ലോ ഗാന്ധിജിക്കു ഹേ റാം എന്നു മന്ത്രിക്കുവാനാകുന്നതു്) ഇത്രയും നമുക്ക് എഴുതുവാനായതു തന്നെ ഇതിനെക്കുറിച്ചു മറ്റു ആഖ്യായികകള്‍ ആദ്യമേ വന്നതുകൊണ്ടല്ലേ, ബോധപൂര്‍വ്വമായ ഇടപെടലുകള്‍ അത്തരം ആഖ്യായികകളുടെ തുടക്കത്തിലെവിടെയോ നടന്നെന്നേ അനുമാനിക്കുവാന്‍ കഴിയൂ. അത്തരം ഇടപെടലുകളുടെ കുറിച്ചു ഓര്‍മ്മിപ്പിക്കുകയാണു് ഓരോ ചരിത്രാന്വേഷണപുസ്തകങ്ങളും ചെയ്യുന്നതു്.
എല്‍.ജി ഓഷോയെ വായിക്കൂ (തമാശയ്ക്കാട്ടോ), ഡാവിഞ്ചി കോഡ് വായിക്കൂ (കാര്യായിട്ട്), മന്‍ജിത്തിനോടു ചോദിച്ചാല്‍ നസ്രേത്തിലെ ജീസസിനെ കുറിച്ചുള്ള മറ്റു ചില ഗ്രന്ഥങ്ങളുടെ പേരുകള്‍ കിട്ടിയേക്കും, ചിലതെങ്കിലും വായിക്കുവാന്‍ ശ്രമിക്കൂ. ഇപ്പോള്‍ എല്‍.ജിയുടെ വിശ്വാസവും വായനക്കാരുടെ ധിഷണയും (അവിശ്വാസി എന്നര്‍ത്ഥമില്ല) തമ്മിലാണു് സംവാദം നടക്കുന്നതു്, അതു് ആകാശത്തില്‍ നില്‍ക്കുന്നവനോടു് ഭൂമിയില്‍ നിന്നു യുദ്ധം ചെയ്യുന്നതുപോലെയാണു്.
5:36 PM, June 19, 2006
ഉമേഷàµ::Umesh said...
മറ്റൊന്നും വായിച്ചില്ലെങ്കിലും Last temptation of Christ വായിക്കൂ എല്‍ജീ. ദാ ഇവിടെ, മുകളിലത്തെ തട്ടില്‍ ഇടത്തുവശത്തു്, ബൈബിളിന്റെ തൊട്ടപ്പുറത്തിരുപ്പുണ്ടു്.
5:46 PM, June 19, 2006
Inji Pennu said...
വേണ്ടാ വേണ്ട ഇതെല്ലാം കൂടി വായിപ്പിച്ചു എന്നെ ബി.ജെ.പി ക്കാരി ആക്കാന്‍ അല്ലെ?ഹി ഹി! വെറുതെ തമാശയണെ.
പെരിങ്ങോടന്‍ പറഞ്ഞതു വളരെ ശരിയാണു,
ഭൂമിയില്‍ നിന്നു ഞാന്‍ യുദ്ധം ചെയ്യുന്നു. അതുകൊണ്ടു ഞാന്‍ ദേ നിര്‍ത്തി.. പിന്നെ അതൊക്കെ വായിക്കണമെങ്കില്‍ ആദ്യം എനിക്കു ബുദ്ധി വെക്കണം, പിന്നെ ബൈബിള്‍ മൊത്തം വായിക്കണം...ഇതൊക്കെ എന്നു നടക്കുമെന്നു കണ്ടറിയണം.. :-) അല്ലാതെ എന്നെപ്പോലെ ഉള്ളവര്‍ ആദ്യമേ കേറി ഇതൊക്കെ വായിച്ചാല്‍
ശരിയാവൂല്ലാന്ന് എനിക്കു തോന്നുന്നു.
പിന്നെ മഗ്ദലനമറിയത്തെ കുറിച്ചു എഴുതിയതു, പല പല റിവ്യൂകളില്‍, ആ ബുക്കില്‍ അതിനെ പറ്റി പ്രതിപാദിക്കുന്നു എന്നു വായിച്ചു.അതു വെച്ചു
സഭയില്‍ പെണ്‍ഭരണം മന:പൂര്‍വ്വം അടിച്ചമര്‍ത്തി എന്നും. സംഹൌ ,ഐ ഡോണ്ട് ബൈ ദാറ്റ്. പെരിങ്ങോടന്‍ പറഞ്ഞ പോലെ ദേവീ സങ്കല്‍പ്പങ്ങള്‍ കത്തോലിക്ക സഭയില്‍ വേണ്ടുവോളം ഉണ്ടു താനും...
6:12 PM, June 19, 2006
മേരി വാനാ::Mary Vana said...
ഗാന്ധി കെട്ടിപ്പൊക്കിയ കാങ്ക്രസ്സ്, കര്‍ത്താവ് പടുത്തുയര്‍ത്തിയ കത്തൊലിക്കാ സഭ. പാവം ഗാന്ധി, പാവം ക്രിസ്തു.
എനിക്ക് ബുക്ക് ഒരുവിധം ഇഷ്ടപ്പെട്ടു. കുറച്ചൊക്കെ തെറ്റു കണ്ടെക്കാം, പക്ഷെ ബാകിയുള്ളതു തന്നെ ഗംഭിരം. ബുക്കിന്റെ അവ്സനം മൊത്തം പന്നലായി.
മി. യാത്രാമൊഴി നന്നായി പറഞ്ഞിരിക്കുന്നു.
9:14 PM, June 19, 2006
പെരിങàµà´™àµ‹à´Ÿà´¨àµâ€ said...
അയ്യോ എല്‍.ജി ഞാനെഴുതിയതു തലതിരിച്ചു വായിച്ചു; തല്‍ക്കാലം എല്‍.ജി ഭൂമിയിലേയ്ക്കു് ഇറങ്ങിവന്നാല്‍ മതി, ഇങ്ങിനെ ആകാശത്തിരിക്കുമ്പോള്‍ ഞങ്ങള്‍ ഭൂമിയിലുള്ളവര്‍ക്കു് സംവാദം അസാദ്ധ്യമാകും :)
11:51 PM, June 19, 2006
Inji Pennu said...
ഭൂമി എങ്കി ഭൂമി ആകാശം എങ്കി ആകാശം,
എനിക്കു പെരിങ്ങോടനെ ഇച്ചിരെ പേടിയുമുണ്ടെ.അതൊണ്ടു ഞാന്‍ എവിടേയും ഇരിക്കാന്‍ റെഡിയാ...
ഭയങ്കര ദേഷ്യക്കാരന്‍ ആണൊ? പക്ഷെ ആ മുഖം കണ്ടാല്‍ പറയില്ല്യാട്ടൊ. പക്ഷെ കമന്റണ വായിച്ചാല്‍ ഇപ്പൊ അടിതരും പോലെയാ എനിക്കു തോന്നണെ..
12:03 AM, June 20, 2006
qw_er_ty
സാധനം പഴയതാണെങ്കിലും വായിച്ചു :-)
കൊള്ളാം
“ക്ക്വെര്‍റ്റ്യ്” കൊടുത്തിട്ടും പിന്മൊഴിയില്‍ നിന്നും ചാടിപോയല്ലോ
qw_er_ty
29 comments:
Inji Pennu said...
ഇന്നാ എന്റെ ഒരു ഡാ വിന്‍സി കോഡ്
12:35 AM, June 17, 2006
ശനിയന്‍ \OvO/ Shaniyan said...
വെടിക്കെട്ട്!! ഇതും ഫാഷനായതറിഞ്ഞില്ല..
ഇവിടെ ഓഫീസിലെല്ലാരും കണ്ടിട്ട് ഒറ്റ അഭിപ്രായമേ പറഞ്ഞുള്ളൂ.. ആ പുസ്തകം വാങ്ങി വായിച്ചാല്‍ ഒരു നല്ല നോവല്‍ വായിക്കാം.. പക്ഷേ സിനിമ കാണുന്നത് ധന നഷ്ടം മാത്രമാണെന്ന്..
12:41 AM, June 17, 2006
Immigrant in Canada said...
Lg.. kanchipurathinte stone work nu oppam akkiyello ente pavam eda vinci ne?? Ini entha cheyya??? Kali kalam..
12:49 AM, June 17, 2006
kumar © said...
ഈ ‘കോഡ്’ ഞാനും ഇതുവരെ കണ്ടില്ല.
ശ്രീധറില്‍ നിന്നും അതുകണ്ടിറങ്ങിവരുന്നവരുടെ സമ്മിശ്രഭാവങ്ങള്‍ കണ്ടിട്ടുണ്ട്.
എല്‍ജി രസമായിട്ട് എഴുതിയിട്ടുണ്ട് .
ബ്യൂട്ടിഫുള്‍ മൈന്‍ഡ് എന്ന് പറഞ്ഞപ്പോള്‍ ഒരു ഓഫ് ടോപ്പിക്ക്. റസ്സല്‍ കാക്ക അഭിനയിച്ച ഓസ്കാര്‍ നേടിയ ആ മനോഹര ചിത്രത്തിന്റെ മലയാളം വെര്‍ഷന്‍ ആണ് ‘വടക്കും നാഥന്‍’ :(
1:50 AM, June 17, 2006
സാക്ഷി said...
സിനിമയും കണ്ടില്ല, നോവലും വായിച്ചില്ല. :(
അതുകൊണ്ട് അഭിപ്രായവുമില്ല.
പക്ഷെ, എല്‍ജീടെ എഴുത്തു ശൈലി നല്ല രസായിട്ടുണ്ട്.
2:56 AM, June 17, 2006
Satheesh said...
നോവലിനെ പറ്റി പറയണോ അതോ സിനിമയെ പറ്റി പറയണോ അതുമല്ല എല്‍ജിയുടെ പോസ്റ്റിനെ പറ്റി പറയണോ എന്ന് വര്‍ണ്ണ്യത്തിലാ...
സിനിമയും നോവലും പോയി തുലയട്ടെ..
എല്‍ജി.. എഴുത്ത് നന്നായി. നന്നായി ആസ്വദിച്ചു..
3:16 AM, June 17, 2006
സു | Su said...
ഡാ വിന്‍സി കോഡ് 392ആം പേജില്‍ എത്തിയിട്ട് കുറേ നാളായി. എനിക്ക് മനസ്സിലായിടത്തോളം ആ കഥ എനിക്കിഷ്ടപ്പെട്ടു. ഇനി മലയാളം കൂടെ വായിച്ചിട്ട് വേണം കുറച്ചുംകൂടെ മനസ്സിലാക്കാന്‍ ;)
ഞാന്‍ സിനിമയും കാണും.
“പിന്നെ അല്ലാണ്ടു, ഒരു സിനിമാ അല്ലെങ്കില്‍ പുസ്തക്കം ഇറങ്ങി എന്നും പറഞ്ഞു തെറിക്കുന്ന മൂക്കൊന്നുമ്മല്ല കത്തോലിക്കാ സഭയും, ക്രിസ്തുവും”
അതാണ് കാര്യം എല്‍ ജി യേ :)
3:24 AM, June 17, 2006
കലേഷ് കുമാര്‍ said...
കലക്കന്‍!
4:34 AM, June 17, 2006
Reshma said...
രസായിട്ട് എഴുതിയുണ്ടേ എല്‍ജികുട്ട്യേ!
ഞാന്‍ വായിച്ചും ഇല്ല, കണ്ടും ഇല്ല. ഈ hype ഒക്കെ കഴിഞ്ഞ് വേണം വായിക്കാന്‍.
10:05 AM, June 17, 2006
Anonymous said...
http://www.indiacatholic.com/committees/execpic.jpg
10:51 AM, June 17, 2006
ബിന്ദു said...
ഞാനും പുസ്തകവും വായിച്ചിട്ടില്ല, സിനിമയും കണ്ടിട്ടില്ല, എല്‍ ജീടെ എഴുത്ത് ഉഗ്രന്‍. എന്റെ കൊച്ചേ.. ഫ്ലോറിഡക്കാരു കാണണ്ട ഇത് ;)
12:15 PM, June 17, 2006
മന്‍ജിത് | Manjith said...
ഈ പറപ്പള്ളിയച്ചന്റെ പള്ളീലാണോ എല്‍ ജീ പോണത്?
12:17 PM, June 17, 2006
പെരിങ്ങോടന്‍ said...
സെബാസ്റ്റ്യന്‍ പോള്‍ കൈരളി റ്റീവിയിലെ മാധ്യമ വിചാരം എന്ന പരിപാടിയില്‍, കരുണാനിധി തമിഴ്‌നാട്ടില്‍ “ഡാവിഞ്ചി കോഡ്” നിരോധിച്ചതിനെ കുറിച്ചൊരു പരാമര്‍ശം നടത്തിയിരുന്നു. അമ്പതുകളില്‍ കരുണാനിധി തന്നെ കഥയും, സംഭാഷണവും ഒരുക്കിയ “പരാശക്തി” എന്ന ചലച്ചിത്രത്തിനു് അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന രാജാജി “ആശയ-ആവിഷ്കാര സ്വാതന്ത്ര്യത്തെ” കണക്കിലെടുത്തു പ്രദര്‍ശനാനുമതി നല്‍കിയ സംഭവത്തെ കുറിച്ചാണു സെബാസ്റ്റ്യന്‍ പോളിന്റെ പരാമര്‍ശം. ഹിന്ദുക്കളുടെ ശക്തമായ പ്രതിഷേധത്തിനിടയിലായിരുന്നുവത്രെ രാജാജിയുടെ ഈ തീരുമാനം. ക്രിയാത്മകമായി ഡാവിഞ്ചി കോഡിനെതിരെ പ്രതികരിച്ച കാത്തോലിക്ക സഭയെ അഭിനന്ദിക്കുന്നതിനോടൊപ്പം ഡാന്‍ ബ്രൌണിന്റെ ഗ്രന്ഥവും, അതിന്റെ ചലച്ചിത്രാവിഷ്കാരവും താന്‍ ആസ്വദിച്ചുവെന്നു സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞതായോര്‍ക്കുന്നു. ഇവിടെ എല്‍.ജിയും പ്രതികരിക്കുന്നതു വികാരപരമായാണു്, ഈയെഴുതിയതു് ഒരു പക്ഷെ അസുഖകരമായ സത്യമായേക്കാം എന്നു വ്യാകുലപ്പെടുന്നു ഞാന്‍, ഒപ്പം ഇന്നൊരു ഗാനം ശ്രവിച്ചതോര്‍ക്കുന്നു, ആ വരികള്‍ ഇപ്രകാരമായിരുന്നു, “സ്നേഹമേ, ദിവ്യസ്നേഹമേ, നിന്നെ സ്മരിക്കുന്നു ഞങ്ങള്‍”.
സ്നേഹം എല്ലായ്‌പ്പോഴും വികാരപരമാണു്, അല്ലേ എല്‍.ജി?
1:10 PM, June 17, 2006
Adithyan said...
നല്ല പോസ്റ്റ്!!! ചേച്ചിമാരുടെ പൊങ്ങച്ച വര്‍ത്തമാനം നന്നായി വിവിരിച്ചിരിക്കുന്നു... :_)
ഇബ്രാന്റെ അരിഗോണി റെയിഞ്ചിലുള്ള ഒരു കഥയല്ലേ ഡാവിഞ്ചി കോഡ്... പാടപ്പെട്ട ചരിത്രത്തിനിടയ്ക്കുള്ള കുറെ വിടവുകള്‍ ഭാവനകൊണ്ടടയ്കാനൊരു ശ്രമം...
കുറെയേറെ ‘സാങ്കേതിക മണ്ടത്തരങ്ങള്‍’ ഉണ്ടെങ്കിലും മൊത്തത്തില്‍ മനോഹരമായി നെയ്തിരിക്കുന്ന ഒരു ത്രില്ലര്‍.... അത്രമാത്രം...
1:15 PM, June 17, 2006
ദേവന്‍ said...
രേഷ്മ പറഞ്ഞപോലെ മീഡിയ ഹൈപ്പ് തീര്‍ന്ന്, വേറേ പണിയൊന്നുമില്ലാതെ ഇരിക്കുമ്പോള്‍ ഡാവിഞ്ചിക്കോട് വായിക്കാന്‍ വച്ചിരിക്കുന്നു. അതുവരെ കോഡിന്റെ ആചാര്യന്‍ മെല്‍ ബ്രൂക്സ് കോട്ടിയ കോഡ് മതി ചിരിച്ച് മണ്ണുകപ്പാന്‍
(മെല്‍ ബ്രൂക്സിന്റെ ഇഞ്ചിക്കോട് സാമ്പിള്‍)
ലാസ്റ്റ് സപ്പര്‍ നടക്കുന്നയിടത്തേക്ക് ക്യാന്വാസും ബ്രഷുമൊക്കെയായി കയറിവന്ന് ഡാവിഞ്ചി
"പ്ലീസ് മേശക്കു വട്ടം കൂടിയിരുന്ന് കഴിച്ചാല്‍ എനിക്കു വരക്കാന്‍ പറ്റില്ല, എല്ലാവരും നേതാവിന്റെ ഇരുവശത്തുമായി നിരന്ന് പോസ് ചെയ്യൂ.
4:19 PM, June 17, 2006
Kuttyedathi said...
ചേച്ചിയുടെ പുറമ്പൂച്ചു പുറത്താക്കിയ രീതി അടിപൊളി എല്‍ജി. ചേച്ചി വല്യ ആളാണല്ലേ ? അസ്സോസിയേഷന്‍ സെക്രട്ടറിയൊക്കെ ആകുമ്പോ ഇങ്ങനെ കൊറെ പുറമ്പൂച്ചുളൊക്കെ ഇല്ലാതെ ജീവിക്കാന്‍ കഷ്ടപ്പെടും.
അനോണി ഇട്ടിരിക്കണ ഫോട്ടോ എല്‍ജീടെ പള്ളീലെയാണോ ? അതോ മേലേപ്പുറമച്ഛന്റെ പള്ളിയാണോ ? പാവം അനോണി. എവിടെയെങ്കിലുമിങനെ ഫോട്ടോ വരാനും, ഞെളിയാനുമൊക്കെ വേണ്ടിയല്ലേ, ഇവരൊക്കെ കഷ്ടപ്പെട്ട് ‘ഭാരവാഹി‘കളാകുന്നത് ?
4:51 PM, June 17, 2006
Inji Pennu said...
യ്യൊ! എല്ലാരും തെറ്റിദ്ധരിച്ചു. എന്റെ പൂച്ചും വെളിയില്‍ ആയതു ആരും ഇവിടെ കണ്ടില്ലേ? ചേച്ചി പാവം,അവര്‍ക്കു വെറുതെ കുറേ പുറം ജാഡകളേ ഉള്ളൂ.. പിന്നെ ഇങ്ങിനെത്തെ സംഭാഷണം ഒന്നും ഉണ്ടായില്ല കേട്ടൊ. അങ്ങു ചെന്നാല്‍ മതി...ഈ ഇച്ചിരിക്കോളം (ശരീര വലിപ്പം അല്ല)പോന്ന ഞാന്‍ അവരോടു ഒക്കെ തര്‍ക്കിക്കാന്‍ ചെന്നാല്‍ എന്നെ എപ്പൊ ഇടിച്ചു പഞ്ചര്‍ ആക്കി എന്നു പറഞ്ഞാല്‍ മതി. എന്റെ പൊന്നെ എനിക്കത്രേം ഒന്നും ചങ്കുറപ്പു ഇല്ലായെ, എന്റെ പള്ളിക്കഞ്ഞീല്‍ പാറ്റ ഇടാന്‍ മാത്രം. പിന്നെ, എന്നോടു കണ്ടോ എന്നു ഇതു പോലെ ഒക്കെ ഉള്ള രണ്ടു മൂന്നു പേര്‍ ചോദിച്ചു. അതില്‍ ഒരാള്‍ എന്നോടു ഇതേ വരെ പള്ളീല്‍ വെച്ചു കണ്ടാല്‍ അധികം സംസാരിക്കാത്ത ആള്‍.
ഞാന്‍ അന്തം വിട്ടു പോയി..നാടു എവിടെയാ എന്നു ചോദിക്കുന്നതു പോലെ ആയി കാര്യങ്ങള്‍...ഞാന്‍ ഇല്ലാ എന്നും പറഞ്ഞു.
അത്രെയെ നടന്നിട്ടുള്ളൂ.. പക്ഷെ അവരുടെ മുഖഭാവങ്ങള്‍ കണ്ടപ്പോള്‍
എഴുതാതിരിക്കുന്നതു എങ്ങിനെ? :)
ബാക്കി ഞാന്‍ ഉണ്ടാക്കി എഴുതിയതാണു..ഇപ്പൊ മനസ്സിലായില്ലെ, ഞാനൊക്കെ എങ്ങിനെയാ പരീക്ഷക്കു പാസ്സയെ എന്നു..:)
പെരിങ്ങോടാ
സമ്മതിച്ചിരിക്കുന്നു..അതെ...വികാരപരമായി തന്നെയാണു..എന്താ ചെയ്യാ, എനിക്കത്രേം ഒക്കെ ഇന്റെലിജെന്‍സും മനസ്സിനു വലുപ്പവും ഉള്ളൂ.... പിന്നെ വാതൊരാതെ ഇതിനെക്കുറിച്ചു പുകഴ്ത്തുന്നവര്‍,ബുദ്ധി ജീവികള്‍ നെറ്റിയില്‍ ഒട്ടിച്ചു നടക്കുന്നവര്‍, അവനോന്റെ മക്കടെ കല്ല്യാണം ഒക്കെ വരുംബൊ പൂകാകൂ നെ തേടി നടക്കുന്നു, അല്ലെങ്കില്‍ ജാതകം വെച്ചു പരമ്പാരഗത നായര്‍ തറവാട്ടില്‍ നിന്നൊക്കെ ആലോചിക്കുന്നു. എല്ലാര്‍ക്കും വീടിന്റെ പടി വരെ ഉള്ളൂ....
അനോണിമസെ,ലിങ്ക് തെറ്റി! തെറ്റിപ്പോയി :)
ഞാന്‍ ഡാ വിന്‍ ‘സി’ എന്നു അവരൊക്കെ പറയുന്ന പോലെ കളിയാക്കി എഴുതിയതാണു. എന്നിട്ട് ഞാന്‍ കുഴിച്ച കുഴിയില്‍ തന്നെ വീണു. പോസ്റ്റില്‍ മൊത്തം ഞാനും അങ്ങിനെ തന്നെ എഴുതി..:) തിരുത്തിയിട്ടുണ്ടു...
അക്ഷരതെറ്റുകള്‍ ഒക്കെ.ആരും എന്തേ പറഞ്ഞില്ലാ?എന്റെ തെറ്റുകളും ,കൊള്ളില്ലാ ബോറാണു എന്നൊക്കെ ഇഷ്ടം പൊലെ എന്നോടു പറഞ്ഞോളൂ..അതിനാണെല്ലൊ ബ്ലോഗുന്നെ..
അല്ലെങ്കില്‍ ഞാന്‍ എങ്ങിനെയാ നന്നാക്കാ? ഞാന്‍ വെറുതെ പൊങ്ങിപ്പോവില്ലെ?
ശനിയന്‍ചേട്ടാ : നന്ദീണ്ടു എന്നെ സഹിക്കുന്നതിനു
സാറക്കുട്ടീ, എങ്ങിനെ ഞാന്‍ പോസ്റ്റുന്നതും
അപ്പൊ തന്നെ കമന്റു വെക്കുന്നതും?
കുമാചേട്ടാ: ദൈവമേ! ആ സിനിമായെ കൊന്നു കുളമക്കി കാണുമല്ലൊ...നന്നായി പറഞ്ഞതു.അല്ലെങ്കില്‍ വടക്കും നാഥന്‍ കണ്ടു എനിക്കു പ്രാന്തായെനെ, റസ്സല്‍ ചേട്ടന്റെ ഒരു ആരാധിക ആണു....
സാക്ഷീ... പ്രോത്സാഹിപ്പിക്കുന്നതിനു നന്ദീണ്ടു..
സതീഷേട്ടാ.. ഈ പ്രോത്സാഹനത്തിനു താങ്ക്സ്..
സൂവേച്ചി, കണ്ടിട്ടു ഒരു പോസ്റ്റിടൂ...
കലേഷേട്ടാ, നന്ദീണ്ടു..
രേഷ്മക്കുട്ടീ.. ഉവ്വ,ഉവ്വ,...ഇങ്ങിനെ എല്ലാ പോസ്റ്റിലും വന്നു എന്നെ ഇങ്ങിനെ പൊക്കിയാല്‍..ഇനിയും കുറേ അധികം എന്നെ സഹിക്കേണ്ടി വരും..:)
ബിന്ദുക്കുട്ടീ, എനിക്കും ഒരു ചെറിയ പേടി ഇല്ലാതില്ല..എന്നാലും എല്‍.ജി എന്നു പറഞ്ഞാല്‍ ആരും അറിയില്ല.. അല്ല, എന്റെ ശരിയായ പേരു പറഞ്ഞാലും ആരും അറിയില്ല..:)
മഞ്ചിത്തേട്ടാ, അയ്യടാ!പറയണ പ്രശനമില്ല്ലാ
എന്നിട്ടു വേണമല്ലെ എന്നെ പള്ളിക്കാരു എല്ലാം കൂടി ഇട്ടു ഇടിക്കാന്‍? ബിന്ദൂന്റെ വാര്‍ണിങ്ങ് കേട്ടിട്ടു ചെറുതായി നെഞ്ചിടുപ്പു കൂട്ടിട്ടും ഉണ്ടു..
ആദിത്യന്‍.... നന്ദീണ്ടു...
ദേവേട്ടാ..ഹഹഹ എനിക്കതു ഇഷ്ടപ്പെട്ടു..
കുട്ട്യേടത്തി, ഇങ്ങിനെ ഇവിടെ ഫോട്ടോക്കും പദത്തിനും ഒക്കെ ആളുകളു ഇടിച്ചു നിക്കുന്ന കൊണ്ടു നേരു പറഞ്ഞാല്‍ പള്ളി നടന്നു പോവുന്നു...അതുകൊണ്ടു ഇവരുടെ ഡൈലോഗുകള്‍ മാത്രം സഹിച്ചാല്‍...എല്ലാ ദിവസവും ഒരു കുര്‍ബാന കൂട്ടാം... പിന്നെ കുരിശില്‍ കിടക്കുന്ന ഈശോനെ കാണുംബൊ,ഇവരുടെ ഡയലോഗുകള്‍ എത്ര നിസ്സാരം..:)
6:15 PM, June 17, 2006
Reshma said...
എല്‍ ജിയേ
'ആകുമ്പോള്‍' , 'പോകുമ്പോള്‍' ഇറ്റിസി എഴുതാന്‍ m+p ആണേ.aakumpOL അങ്ങനെ അങ്ങനെ. എനിക്ക് ‘മ്പ’ റ്റൈപ് ചെയ്യാന്‍ അറീല്ലാരുന്നു പണ്ട്, അപ്പോ കഴിയുന്നത്ര മ്പ ഒഴിവാക്കി എഴുതാന്‍ നോക്കാരുന്നു:D. പിന്നേ ഒരു മെയില്‍ വിടാമോ? reshma_jannath at യാഹൂ.കോം
10:53 PM, June 17, 2006
Satheesh said...
ഈ ഡാവിഞ്ചി കോഡിന്റെ ടോപ്പിക്കായതു കൊണ്ടു പറയുവാണേ.. ഈ അടുത്ത കാലത്ത് പാരീസു വരെ പോകാന്‍ കമ്പനി ടിക്കറ്റു തന്നിരുന്നു. അവിടെ പോയപ്പോളാണ് ഈ നോവലുകൊണ്ടു വയറ്റിപ്പിഴപ്പ് കഴിഞ്ഞു പോകുന്നവരുടെ എണ്ണവും വലിപ്പവും മനസ്സിലായതു. Hotel ലിലെ എല്ലാ tourist brochure -ലും മറ്റ് നോട്ടീസുകളിലും മൊത്തം ഡാവിഞ്ചി കോഡു തന്നെ..ലാങ്ങ്ഡന്‍ പോയ വഴിയെ പോകുന്ന special tour package കള്‍!. Louvre മ്യൂസിയത്തില്‍ മൊത്തം ഡാവിഞ്ചി കോഡിന്റെ അയ്യരു കളി!. മോനാലിസ ചിത്രത്തിനു മുന്‍പില്‍ ജനത്തിന്റെ തള്ളും തിരക്കും (മുന്‍പ് ഈ ചിത്രം വേറെ ഏതോ ചെറിയ മുറിയിലായിരുന്നത്രെ.. നോവല്‍ വന്നതില്‍ പിന്നെ ജനത്തിരക്കു കാരണം ഇത് വലിയ ഒരു ഹാളിലേക്കു മറ്റി ഇപ്പം)..ബൈബിളും കയില്‍ പിടിച്ച് ഈ മോണാലിസയെ നോക്കുന്നവരും കുറവല്ല! ഈ ലോകം പോകുന്ന പോക്കേ!
11:30 PM, June 17, 2006
Inji Pennu said...
ഹഹ! സതീഷേട്ടാ ആ പറഞ്ഞതു ഒരു നൂറു പോയിന്റു...കച്ചവടം തെന്നെ തെന്നെ എല്ല്ലാരും!
എന്റെ കഥ പ്രസിദ്ധീകരിച്ചു ബുക്കൊക്കെ ആക്കുമ്പൊ വേണം എനിക്കു “പ്ലീസ്സ് ഇതു കലയാണു,കച്ചവടം അല്ല “ എന്നു പറഞ്ഞിട്ടു, കമ്മീഷന്‍ കിട്ടുംബോള്‍ മുകേഷൊക്കെ സിനിമയിലു പറയുമ്പോലെ വേണ്ടായിരുന്നു എന്നു പറയാന്‍.. :-)
1:31 AM, June 18, 2006
യാത്രാമൊഴി said...
എല്‍.ജിയും, ഈ കഥയിലെ സാങ്കല്പിക കൊച്ചമ്മയും ഡാവിഞ്ചി കോഡ് വായിച്ചിട്ടില്ല, സിനിമയൊട്ട് കണ്ടിട്ടുമില്ല. എന്നാലും അവരുടേതായ ചില മുന്‍ധാരണകളോടെ, കേട്ടുകേള്‍വിയുടെ ബലത്തില്‍ അവര്‍ അതിനോട് പ്രതികരിക്കുന്നു. ഇത് പലപ്പോഴും ശരിയായ പ്രവണതയല്ല. വളരെ ശക്തമായ സ്ത്രീപക്ഷവായന ആവശ്യപ്പെടുന്ന ഒരു പുസ്തകമെന്ന് പല നിരൂപകരും ഇതിനോടകം അഭിപ്രായപ്പെട്ടത് ഒരു പക്ഷെ കച്ചവട കോലാഹലങ്ങളിലും വിവാദങ്ങളിലും മുങ്ങിപ്പോയിരിക്കാം.
കാലില്‍ ചെറിയ മുള്ളുകൊണ്ടാല്‍പോലും “അമ്മേ” എന്നു ആദ്യം വിളിക്കുന്നവരാണു മനുഷ്യര്‍. എന്നാല്‍ ക്രൂരമായ പീഢനമേറ്റുവാങ്ങുമ്പോഴും “പിതാവേ” എന്ന് ജീസസിനെക്കൊണ്ട് “വിളിപ്പിച്ചതിന്നു” പിന്നില്‍ വളരെ വിശാലവും സംഘടിതവുമായ വന്‍ചതിയുടെ കഥയുണ്ടെന്ന് സൂചന നല്‍കുന്നു ഈ പുസ്തകം.
“സേക്രഡ് ഫെമിനൈന്‍“ എന്ന പുരാതനമായ വിശ്വാസത്തെ ആസൂത്രിതമായി അടിച്ചമര്‍ത്തുകയും, തുടച്ചുനീക്കുകയും ചെയ്യുകവഴി പുരുഷസമൂഹം അവന്റെ ആധിപത്യം ഊട്ടിയുറപ്പിക്കുകയാണു ചെയ്തത് എന്ന് ഡാന്‍ ബ്രൌണ്‍ പറയുമ്പോള്‍, അതില്‍ കഴമ്പുണ്ടെന്ന് കരുതാന്‍ ഞാനിഷ്ടപ്പെടുന്നു. “സ്ത്രീത്വത്തിനു” നേരേയുള്ള ഇന്നത്തെ ആക്രമങ്ങള്‍ ഒരു വലിയ തുടര്‍ച്ചയുടെ ഭാഗം മാത്രമാണു.
തികച്ചും സാധാരണമായ ഒരു ത്രില്ലര്‍ പുസ്തകം എന്നെ ആകര്‍ഷിച്ചതിനു ഒരു കാരണമാണു മുകളില്‍ എഴുതിയ വെളിപ്പെടുത്തലുകള്‍.
എല്‍.ജി ധരിച്ചു വെച്ചിരിക്കുന്നതുപോലെ ക്രിസ്തുവിനു അവിഹിതബന്ധമുണ്ടെന്ന് പറയുന്നതല്ല ഈ പുസ്തകം. മറിച്ച് ക്രിസ്തുവും മഗ്ദലനമറിയവുമായുണ്ടായിരുന്ന ബന്ധം വിഹിതം തന്നെയായിരുന്നു എന്നാണു പറയുന്നത്.
ക്രിസ്തുവിന്റെ പേരില്‍ സ്ഥാപിക്കപ്പെട്ട സഭ, ക്രിസ്ത്യാനികള്‍ക്ക് വിവാഹജീവിതം അനുവദിക്കുമ്പോള്‍, ക്രിസ്തുവിനു മാത്രം അത് നിഷേധിക്കുന്നത് എന്തിന്? ക്രിസ്തു വിവാഹം കഴിച്ചുവെന്നും അതില്‍ കുഞ്ഞുങ്ങളുണ്ടായെന്നുമുള്ളത് സഭാവിരുദ്ധവും, വിശ്വാസവിരുദ്ധവുമെങ്കില്‍, വിവാഹജീവിതം നയിക്കുന്ന എല്ലാ ക്രിസ്ത്യാനികളും സഭാവിരുദ്ധരും, വിശ്വാസവിരുദ്ധരുമാണെന്ന് പറയേണ്ടി വരും. എന്നാല്‍ ഡാന്‍ ബ്രൌണ്‍ ഏറ്റവുമൊടുവില്‍ സഭയുടെയും (ഓപ്പസ് ഡെയുടെയും) പ്രവൃത്തികളെ വെള്ളപൂശി വെളുപ്പിച്ചെടുക്കുന്നുണ്ട്.
ക്രിസ്തുവിന്റെ വിവാഹപ്രശ്നം ഏറ്റെടുത്ത് പുസ്തകം വിവാദമാക്കി ഡാന്‍ ബ്രൌണിനു സമ്പത്ത് നേടിക്കൊടുത്ത് സഭ, പുസ്തകത്തിന്റെ സ്ത്രീപക്ഷ വായനയെ നിര്‍വീര്യമാക്കിക്കളഞ്ഞു എന്നും കരുതാം.
ദേവാ,
സിനിമ കണ്ട് കാശു കളയണ്ട. പുസ്തകം കിട്ടിയാല്‍ (കാശു കൊടുത്ത് വാങ്ങണമെന്ന് ഞാന്‍ പറയില്ല) ഒരിക്കല്‍ വായിക്കാന്‍ കൊള്ളാം.
പെരിങ്ങോടാ,
സ്നേഹം വികാരപരം മാത്രമല്ല, എല്ലായ്പ്പോഴും സ്വാര്‍ത്ഥവുമാണു!!
3:42 PM, June 19, 2006
Inji Pennu said...
വഴിപോക്കന്‍ ചേട്ടാ,
താങ്ക്സ്. ഇതിവിടെ ഇട്ടപ്പോള്‍ ഇങ്ങിനെ ഒരു സംവാദം ആരെങ്കിലും നിന്നുണ്ടാവണേ എന്നു ഞാനാശിച്ചു...
കത്തോലിക്കാ സഭയില്‍ പതിനാറാം നൂറ്റാണ്ടു വരെ പുരോഹിതന്മാര്‍ക്ക് കല്യണം കഴിക്കാമായിരുന്നു. അതുകൊണ്ടു ക്രിസ്തു കല്ല്യാണം കഴിച്ചിരിന്നെങ്കില്‍ കൂടി ഒന്നും സംഭവിക്കില്ല സഭയ്യ്ക്കൊ,വിശ്വാസത്തിനൊ.
ഗാന്ധിജിയെ വെടി വെച്ചപ്പോള്‍ “അമ്മേ!“
എന്നല്ല, “ഹേ റാം!” എന്നാണു ആ മഹദ് വ്യക്തി പ്രതികരിക്കുന്നതു.. എന്നെ ആരെങ്കിലും വേദനിപ്പികുമ്പൊ അമ്മേ! എന്നല്ല ഞാന്‍ പ്രതികരിക്കാറു. ആ ഒരൊറ്റ വാക്കിന്റെ പുറത്താണു ചേട്ടന്റെ ഈ വാദം എങ്കില്‍ അതു ശരിയല്ലാന്നു എനിക്കു തോന്നുന്നു.. ക്രിസ്തുവിനു ക്രിസ്തുവായതിനു ശേഷം അമ്മയോ ആരുമില്ലയിരുന്നു. പിതാവേ എന്നു തന്നെയാകണം വിളിച്ചതു എന്നു എന്റെ അനുമാനം,കാരണം, കുരിശില്‍ കിടക്കുമ്പോള്‍ അമ്മയെ, സ്ത്രീയെ എന്നാണു വിളിച്ചതു...
പിന്നെ ഇതേ ഡാന്‍ ബ്രൌണ്‍ ഒരു ഇന്റെര്‍വ്യൂവില്‍
പറഞ്ഞിട്ടുണ്ടു,“കോണ്ട്രോവെര്‍സി സെല്ല്സ്സ്” എന്നു. പിന്നെ ചേട്ടന്‍ പറഞ്ഞ ഇതേ കാരണങ്ങളാല്‍ തന്നെയാണു എനിക്കു അതു വായിക്കാന്‍ താല്‍പ്പര്യം ഇല്ലാത്തതും. സുബാഷ ചന്ദ്ര ബോസും ഹിറ്റലറും ഒക്കെ ജീവിചിരിപ്പുണ്ടെനൂം,എന്തിനു ജൂതന്മാരെ കൊന്ന്നിട്ടെ ഇല്ലാന്നു പുസ്തകവും സിനിമായും ഇറ്ങ്ങിയിട്ടുണ്ടു. ഈ പുസ്തകം ഒരു കഥ പോലെ വായിക്കുകയാണെങ്കില്‍ നന്ന് ( ഡാന്‍ ബ്രൊണിന്റെ വെബ് പേജില്‍ തന്നെ അങ്ങിനെ പറഞ്ഞിട്ടുണ്ടു),പക്ഷെ കഥ പോലെ വായിക്കേണ്ട ചേട്ടന്‍ പോലും ഇതില്‍ എന്തോ ഉണ്ടു, പെണ്ണുങ്ങളെ അടിച്ചമര്‍ത്താന്‍ പണ്ടത്തെ സഭ തീരുമാനിച്ചു എന്നുള്ളതൊക്കെ ചേട്ടന്‍ ഇപ്പോള്‍ പറയുന്നു... OEDi എന്നുള്ള ഒരു രഹസ്യ സൊസൈറ്റിയുണ്ടെന്നും അങ്ങിനെ വിരലില്‍ എണ്ണാവുന്ന ചില സത്യങ്ങള്‍ വെച്ചു ഒരു കഥ മെനച്ചു..അതില്‍ വേറെ പലതും തിരികിക്കൂട്ടി. അപ്പൊ ഇതില്‍ ഏതു വിശ്വസിക്കണം വിശ്വസിക്കണ്ടാ എന്നായി വായനക്കാരന്‍. ഇതിലും നല്ല ഒരു സെല്ലിങ്ങ്
പോയിന്റ് ഇല്ല എന്നു കരുതണം..
ഭാര്യ ഇല്ല്ലായിരുന്നു എന്നു എല്ലാവരും പറയുന്ന ക്രിസ്തുവിനു ഇപ്പൊ ഒരു ഭാര്യ ഉണ്ടായിരുന്നു എന്നു കഥയായ് പറഞ്ഞാലും അല്ലെങ്കിലും ,അതു ഒരു അവിഹിത ബന്ധം ആണു..
അതെ, സ്നേഹം സ്വാര്‍ത്ഥവുമാണു...അമ്മക്കു കുഞ്ഞിനോടുള്ളതു പോലും,അല്ലെങ്കില്‍ എല്ലാ കുഞ്ഞിനേയും സ്വന്തം കുഞ്ഞു പോലെ കാണാന്‍ പറ്റിയേനെ...അതു വിരലില്‍ എണ്ണാവുന്നോര്‍ക്കു മാത്രമേ സാധിക്കൂ.
4:12 PM, June 19, 2006
Inji Pennu said...
വളരെ ശക്തമായ സ്ത്രീപക്ഷവായന ആവശ്യപ്പെടുന്ന ഒരു പുസ്തകമെന്ന് പല നിരൂപകരും ഇതിനോടകം അഭിപ്രായപ്പെട്ടത്
സഭ സ്ത്രീകള്‍ക്കു പൌരോഹിത്യത്തില്‍ സ്ഥാനം കൊടുത്തിട്ടില്ല. അതു പരമമായ സത്യം. അതു
ഉയിര്‍ത്തിക്കാട്ടാന്‍ ഇല്ലാത്തതു പറയണ്ടാ. അതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഉള്ള സംരഭങ്ങള്‍ തന്നെ ചീറ്റി പോവും. സത്യം കൊണ്ടു ജയിക്കണം എന്നു എനിക്കു തോന്നുന്നു. അല്ലാണ്ടു മഗ്ദലന മറിയം,കര്‍ത്താവിന്റെ ഭാര്യ ആയതുകൊണ്ടു ഡാന്‍ ബ്രൌണിന്റെ കഥയില്‍ പറയുന്ന പോലെ, മഗ്ദലന മറിയത്തെ ഒരു ദേവി ആയി കാണണമെന്നില്ല. ക്രിസ്തു തന്നെ ഒരു യുദ്ധം ജയിച്ചിട്ടൊ രാജാവായിട്ടൊ ഒന്നുമല്ല കുറേ അധികം പേരെ സ്വാധീനിച്ചതു, ഇറ്റ് ഈസ് ഹിസ് ട്ടീച്സിങ്ങ്സ്. ആസ് സിംബിള്‍ ആസ് ദാറ്റ്.
4:27 PM, June 19, 2006
പെരിങ്ങോടന്‍ said...
എല്‍.ജി യാത്രാമൊഴിയെ അപക്വമായി വായിക്കുന്നു. ചില ശ്രദ്ധേയമായ മറുപടികള്‍ നല്‍കുവാന്‍ കഴിയുമെന്നിരിക്കിലും വികാരത്തിന്റെ പേരില്‍ വാക്കുകള്‍ വഴുതിവീഴുന്നതു് വ്യക്തമായും കാണുവാനാകുന്നുണ്ടു്. മഗ്ദലനമറിയത്തെ ഉയര്‍ത്തിക്കാട്ടി കൃസ്ത്യാനികള്‍ക്കു് ഒരു ദേവിയെ കൊടുക്കുവാന്‍ യാത്രാമൊഴിയും “സംഘവും” ശ്രമിക്കുന്നില്ലാ എല്‍.ജി (കന്യാമറിയം ഉള്ളിടത്തോളം ദേവീ സങ്കല്പങ്ങള്‍ക്കാണോ കൃസ്ത്യാനികള്‍ക്കിടയില്‍ പഞ്ഞം)
തന്റെ നിയോഗത്തെ കുറിച്ചു തികഞ്ഞബോധവാനായിരുന്ന ജീസസ്, ഉത്തമബോധത്തോടെയാണു് പിതാവേ എന്നു് ഉരുവിടുന്നതു് (രാമരാജ്യം സ്വപ്നം കണ്ടു നടന്നിരുന്ന ഗാന്ധിജിയും മറിച്ചെന്തെങ്കിലും ചെയ്യുമെന്നു് കരുതുന്നുവോ? വെടികൊണ്ട ഉടനെ ഗാന്ധിജിയല്ല ആരായാലും വേദനയുടെ സ്വരം പുറപ്പെടുവിക്കുകയാണു ചെയ്യുക, പ്രജ്ഞ വീണ്ടെടുക്കുമ്പോഴാണല്ലോ ഗാന്ധിജിക്കു ഹേ റാം എന്നു മന്ത്രിക്കുവാനാകുന്നതു്) ഇത്രയും നമുക്ക് എഴുതുവാനായതു തന്നെ ഇതിനെക്കുറിച്ചു മറ്റു ആഖ്യായികകള്‍ ആദ്യമേ വന്നതുകൊണ്ടല്ലേ, ബോധപൂര്‍വ്വമായ ഇടപെടലുകള്‍ അത്തരം ആഖ്യായികകളുടെ തുടക്കത്തിലെവിടെയോ നടന്നെന്നേ അനുമാനിക്കുവാന്‍ കഴിയൂ. അത്തരം ഇടപെടലുകളുടെ കുറിച്ചു ഓര്‍മ്മിപ്പിക്കുകയാണു് ഓരോ ചരിത്രാന്വേഷണപുസ്തകങ്ങളും ചെയ്യുന്നതു്.
എല്‍.ജി ഓഷോയെ വായിക്കൂ (തമാശയ്ക്കാട്ടോ), ഡാവിഞ്ചി കോഡ് വായിക്കൂ (കാര്യായിട്ട്), മന്‍ജിത്തിനോടു ചോദിച്ചാല്‍ നസ്രേത്തിലെ ജീസസിനെ കുറിച്ചുള്ള മറ്റു ചില ഗ്രന്ഥങ്ങളുടെ പേരുകള്‍ കിട്ടിയേക്കും, ചിലതെങ്കിലും വായിക്കുവാന്‍ ശ്രമിക്കൂ. ഇപ്പോള്‍ എല്‍.ജിയുടെ വിശ്വാസവും വായനക്കാരുടെ ധിഷണയും (അവിശ്വാസി എന്നര്‍ത്ഥമില്ല) തമ്മിലാണു് സംവാദം നടക്കുന്നതു്, അതു് ആകാശത്തില്‍ നില്‍ക്കുന്നവനോടു് ഭൂമിയില്‍ നിന്നു യുദ്ധം ചെയ്യുന്നതുപോലെയാണു്.
5:36 PM, June 19, 2006
ഉമേഷ്::Umesh said...

Post a Comment