കറുത്തതും വെളുത്തതുമായ പടയാളികള്‍ യുദ്ധക്കളത്തില്‍ മുഖാമുഖം നിരന്നു കഴിഞ്ഞു. രാജ്ഞിയും രാജാവും കോട്ടകള്‍ തീര്‍ത്തു പടയാളികള്‍ക്കു തൊട്ടു പുറകില്‍ തന്നെ ഉണ്ടു.
വെള്ള കുതിരയേയും കൊണ്ടു അമ്മുക്കുട്ടി കുതിക്കുകയാണു. എതിരാളിയുടെ പടയാളികളെയെല്ലാം
അമ്മുക്കുട്ടി തലങ്ങും വിലങ്ങും തെറിപ്പിച്ചു നിലംപരിശാക്കുകയാണു. അവരുടെ എല്ലാ നീക്കങ്ങളും വെളുത്ത പടയാളികള്‍ക്കു ഒരു ഹരം പോലെ ആയിക്കഴിഞ്ഞിരിക്കുന്നു. ഒരു കറുത്ത കുള്ളനേയും അവര്‍ വെറുതെ വിടാന്‍ ഉള്ള ഭാവമില്ല. കറുത്ത രാജാവിനെ നിലംപരിശാക്കാന്‍ പിന്നെ നിമിഷങ്ങള്‍ മാത്രം മതിയായിരുന്നു..
“അമ്മേ, ഞാന്‍ അച്ഛനെ തോല്‍പ്പിച്ചമ്മേ!” കറുത്ത രാജാവിനേയും കയ്യില്‍ പിടിച്ചുകൊണ്ടു അമ്മുക്കുട്ടി അമ്മയുടെ മടിയില്‍ കയറി ഇരുപ്പുറപ്പിച്ചു.
അമ്മയും അച്ഛനും മുഖാമുഖം നോക്കുന്നതും അവരുടെ ചുണ്ടുകളില്‍ ഒരു ചെറുചിരി മിന്നി മറയുന്നതും അമ്മുക്കുട്ടി എല്ല്ലാ പ്രാവശ്യത്തേയും പോലെ കണ്ടിലാന്നു നടിച്ചു.
2006-06-19
ജയം
Subscribe to:
Post Comments (Atom)
1 പ്രതികരണങ്ങള്‍:
19 comments:
Inji Pennu said...
ഇന്നാ ഒരു കുഞ്ഞു ജയം.
1:07 AM, June 19, 2006
à´•à´£àµà´£àµ‚à´¸àµâ€Œ said...
സബ് റ്റൈറ്റില്‍ ഇല്ലാതെ തെലുങ്കു പടം കണ്ടതു പോലുണ്ടല്ലോ എല്‍.ജി. യേ.
1:16 AM, June 19, 2006
ദേവരാഗം said...
"നിരത്തി (ഡിംഗ് ഡിംഗ്)
ഓരോ കരുക്കള്‍
[നമ്മേ മനസ്സിലായി കാണുമല്ലോ? നാം ആറേക്കാട്ട് അമ്പാടി തമ്പാന്‍. മകളേ, ഇതാണു രാജതുല്യനായ കൊടുമല കുങ്കന്‍]
നിരത്തി (ഡിംഗ് ഡിംഗ്)"
1:29 AM, June 19, 2006
വകàµà´•ാരിമഷàµà´Ÿà´¾ said...
ദേവേട്ടന്റെ കമന്റും കൂടി വായിച്ചപ്പോള്‍ സംഗതി ഒന്നുകൂടി ക്ലിയറായി.... വരുന്നൂ
1:35 AM, June 19, 2006
സൠ| Su said...
ഈശ്വരാ...
അമ്മുക്കുട്ടി ചെസ്സ് കളിയ്ക്ക്യാണോ എല്‍ ജി യേ?
1:59 AM, June 19, 2006
à´•àµà´±àµà´®à´¾à´¨àµâ€ said...
കൊള്ളാലോ അമ്മുക്കുട്ടി. മിടുക്കി തന്നെ........അച്ഛനെ കളിയില്‍ മാത്രം തോല്‍പ്പിക്കുക, ജീവിതത്തില്‍ അരുത്. പക്ഷെ, മറ്റു കള്ളന്മാരെ ജീവിതത്തില്‍ മുഴുനീളം തോല്‍പ്പിക്കുക.
ആയുഷ്മാന്‍ ഭവ : നന്നായി
2:05 AM, June 19, 2006
കലേഷàµâ€Œ | kalesh said...
നന്നായിരിക്കുന്നു എല്‍ജിക്കുട്ടീ!
ഇനി അമ്മുക്കുട്ടീടെ ഒരു പടം പോസ്റ്റ് ചെയ്യ്!
2:37 AM, June 19, 2006
വരàµâ€à´£àµà´£à´®àµ‡à´˜à´™àµà´™à´³àµâ€ said...
അതൊരു രസമാണ്.
അവര്‍ക്ക് മുന്നില്‍ തോറ്റുകൊടൂക്കുന്നതും,
വിജയലഹരിയില്‍ മതിമറന്ന് ചിരിക്കുമ്പോള്‍ കുഞ്ഞിക്കണ്ണിലുണരുന്ന നിഷ്കളങ്കതയും..
എല്ലാം
3:43 AM, June 19, 2006
kuma® said...
സന്തോഷമുള്ള തോല്‍വികള്‍!
5:11 AM, June 19, 2006
Inji Pennu said...
കണ്ണൂസ്സേട്ടന്റെ കമന്റു വായിച്ചു ഞാന്‍ ചിരിച്ചു ചിരിചു മണ്ണു കപ്പി.കമന്റെന്നു പറഞ്ഞാല്‍ അതാണു കമന്റു :-) ഹിഹി..
ദേവേട്ടാ,സബ്ട്ടൈട്ടിലിനു നന്ദീണ്ടു..
വക്കാരിക്കു ക്ലിയര്‍ ആയിക്കണുമെന്നു കരുതുന്നു..
സൂവേച്ചി, അതേന്നെ.
കുറുമാന്‍ ചേട്ടാ, നന്ദീണ്ടു...
കലേഷേട്ടാ, അതു ശരി, അപ്പൊ പടം കണ്ടില്ലേ ഇതു വരെ? കല്യാണം ഒക്കെ കഴിച്ചു നടന്നോട്ടൊ,ബ്ലോഗില്‍ ഒന്നും ശ്രദ്ധിക്കാണ്ട്.. അമ്മുക്കുട്ടിക്കു വയസ്സായീട്ടൊ പക്ഷെ..
ദേ പടം..
http://naalukettu.blogspot.com/2006/05/blog-post_114856006306875193.html
പിന്നെ അമ്മുക്കുട്ടി ഇവിടേം ഉണ്ടു കേട്ടൊ:
http://naalukettu.blogspot.com/2006/05/blog-post_18.html
വര്‍ണ്ണമേ: താങ്ക്സ്.
കുമാര്‍ ചേട്ടാ: അതെ..:)
9:47 AM, June 19, 2006
ബിനàµà´¦àµ said...
കൊച്ചുകള്ളീ.. അച്ഛനേയും അമ്മയേയും പറ്റിച്ചു ല്ലേ??
:)
11:26 AM, June 19, 2006
sami said...
haai,
നന്നായി ആസ്വദിച്ചു
സെമി
11:46 AM, June 19, 2006
Immigrant in Canada said...
hmmm.. how many games did Achan had to lose..?
12:46 PM, June 19, 2006
ഉമേഷàµ::Umesh said...
അമ്മുക്കുട്ടി ആളു കൊള്ളാമല്ലോ എല്‍ബോണ്‍ജിയേ. ദാ അമ്മുക്കുട്ടിക്കു് ഒരു കൂട്ടായി ഒന്നര വയസ്സില്‍ അച്ഛനെ വെള്ളം കുടിപ്പിക്കുന്ന ഒരുത്തന്‍.
1:54 PM, June 19, 2006
Inji Pennu said...
ബിന്ദൂട്ടി : അവര്‍ എന്നെയാന്നെ പറ്റിച്ചെ.
സെമിക്കുട്ടി: താങ്ക്സ്സ്
സാറക്കുട്ടീ : അച്ഛന്‍ എപ്പോഴും തോറ്റു തന്നിരിന്നു.
അതു മനസ്സിലാക്കന്‍ കുറേ അധികം നാളു പിടിച്ചു എനിക്കു....കുറേ അധികം നാള്‍...
ഉമേഷേട്ടാ, ഹഹാ എനിക്കതങ്ങടു പിടിച്ചു,
ഉമേഷേട്ടന്‍ സൂക്ഷിച്ചു നോക്കി ഇരിക്കണ
ഭാവം കണ്ടാല്‍ തോന്നും അപ്പറത്തു വിശ്വനാഥന്‍ ആണു എന്നു.അച്ഛന്‍ തോറ്റു കൊടുക്കറുണ്ടോ? അതൊ ആ മിടുമിടുക്കന്‍ തോപ്പിക്കാറുണ്ടോ? അമ്മേടെ ബുദ്ധിയാ അല്ലേ,മോനു? :-)
2:16 PM, June 19, 2006
Kuttyedathi said...
ദൈവമേ, എല്‍ജി പോലും ചെസ്സ് കളിക്കാന്‍ തുടങ്ങിയോ ? ഇതാ ഞാന്‍ പണ്ടു പറഞ്ഞത്, എല്‍ജിക്കേതാണ്ടുമേഷ്ജീടെ അത്ര ബുദ്ധി വരുമെന്ന് :)അച്ഛന്‍ തോറ്റു തന്നില്ലെങ്കിലച്ഛനോടു വഴക്കറ്റിക്കുമായിരുന്നില്ലേ എല്‍ജികുട്ടിയേ ? ചുമ്മതല്ല, അച്ഛന്‍ തോറ്റു തന്നത്.
വിശാഖിനിങ്ങനെയൊരു ബ്ലോഗുണ്ടെന്നറിയില്ലാരുന്നു . വിശാഖ് തനിയെ എഴുതുന്നതാണോ ? മിടുമിടുക്കന്‍ തന്നെ. ഒന്നര വയസ്സില്‍ തന്നെ തുടങ്ങിയല്ലേ ?
3:35 PM, June 19, 2006
ഉമേഷàµ::Umesh said...
അവന്‍ തന്നെയെഴുതുന്നതല്ലേടത്ത്യേ. ഞാന്‍ എഴുതുന്നതാണു്. സ്വന്തമായി വെബ്‌സ്പേസുണ്ടാകുന്നതിനു മുമ്പു നാട്ടുകാരെ പടം കാണിക്കാന്‍ ചെയ്ത വിദ്യയാണു്.
ഈ ഐഡി ഉപയോഗിച്ചു് ഒരു ഓഡിയോ ബ്ലോഗ് ഉടനേ മലയാളത്തില്‍ ഉണ്ടാകും, ജാഗ്രതൈ!
എഴുതാറൊന്നും ആയിട്ടില്ല. നാലു വയസ്സു മുതല്‍ ചെസ്സു കളിക്കും. എന്നെ തോല്‍പ്പിക്കാറായിട്ടില്ല. യൂനോ, മോണോപ്പോളി, മെമ്മറി ഗെയിം, ചൈനീസ് ചെക്കേഴ്സ് തുടങ്ങിയവയില്‍ എന്നെ ചിലപ്പോള്‍ തകര്‍ക്കും. ഇപ്പോള്‍ കണക്റ്റ് ഫോര്‍, ചെക്കേഴ്സ് തുടങ്ങിയവയില്‍ വിദഗ്ദ്ധനായിക്കൊണ്ടിരിക്കുന്നു.
തോറ്റുകൊടുക്കാറില്ല എല്‍ജീ. ഞാന്‍ അതിനെതിരാണു്. വെറുതേ കുട്ടികള്‍ക്കു് അമിതമായ അഭിമാനവും ആത്മവിശ്വാസവും അഹങ്കാരവും നമ്മളായിട്ടു കൊടുക്കരുതു് എന്ന അഭിപ്രായക്കാരനാണു ഞാന്‍. “എന്താ ഞാന്‍ തോറ്റതു്” എന്നു ചോദിച്ചാല്‍, “അതു് അച്ഛന്‍ നിന്നെക്കാള്‍ ഒരുപാടു കളിച്ചു പരിചയമുള്ളതുകൊണ്ടാണു്. ശ്രമിച്ചാല്‍ നിനക്കും ഇതുപോലെ കളിക്കാം” എന്നു പറയും.
3:51 PM, June 19, 2006
Inji Pennu said...
ഹിഹി..എന്റെ കുട്ട്യേടത്തി..
ഏയ് ഇല്ല കുഞ്ഞിലേ ഞാനൊരു പാവമായിരുന്നു.
അമ്മയോടു പോലും വഴക്കുണ്ടാക്കാത്ത ഒരു പാവം..അമ്മ തന്നെ പറഞ്ഞിട്ടുണ്ടു..പക്ഷെ അതിനും വേണ്ടീട്ട് വലുതയാപ്പൊ, ഞാന്‍ വേസ്റ്റ് ആയ ടൈം എല്ലാം കൂടി മുതല്ലാക്കീന്നു പറഞ്ഞാല്‍ മതീല്ലൊ..
പക്ഷെ അച്ഛ്ന്‍ എപ്പോഴും എന്തോ തോറ്റു തരുമായിരുന്നു..ഞാന്‍ കരുതി,ഞാന്‍ ഒരു മിടു മിടുക്കിയാന്നു.പിന്നെ എന്റെ കാര്യം ആമേടെം മുയലിന്റേയും പോലെ ആണു. ഒരിക്കല്‍ എന്റെ ഈ ‘ബുദ്ധി‘ ഒകെ കണ്ടിട്ടു എന്റെ ഒരു മനേജര്‍ എന്നെ വട്ടിളക്കാന്‍ വേണ്ടി ചെസ്സ് കളിച്ചു..പുള്ളി തീരെ ശ്രദ്ധിച്ചില്ല..ഞാന്‍ എന്നിട്ടു എന്നെത്തന്നെ ഞെട്ടിച്ചുകൊണ്ടു പുള്ളീനെ അങ്ങട് തോല്‍പ്പിച്ചു.
അതു പിന്നെ ഓഫീസില്‍ മൊത്തം പാട്ടായി.
പുള്ളി ആകെ ഐസ് ആയി..എന്നാല്‍ ഒന്നും കൂടി ചെസ്സെന്ന് പുള്ളി.ഞാന്‍ പറഞ്ഞു..
സാറെന്നെ ഫയര്‍ ചെയ്താലും വേണ്ടാ..ഇനി ഇല്ലാന്നു. ചിലപ്പൊ രണ്ടു മൂവില്‍ തന്നെ എന്നെ തോപ്പിച്ചെങ്കിലൊ... :-) (അങ്ങിനേയും ഉണ്ടായിട്ടുണ്ടു..) :-)
3:51 PM, June 19, 2006
ഉമേഷàµ::Umesh said...
രണ്ടു മൂവില്‍ തോല്‍ക്കുന്ന ഒരു ചെസ്സ് കളിയേ ഉള്ളൂ എല്‍ജീ. Fool's mate എന്നാണു് അതിനെ വിളിക്കുക.
1. f3 e6 2. g4 Qh4 mate.
ആദ്യത്തെ നീക്കത്തില്‍ വെളുപ്പിന്റെയും കറുപ്പിന്റെയും ആളുകള്‍ ഒരു കളത്തിനു പകരം രണ്ടു കളങ്ങള്‍ നീങ്ങിയാലും ഇതു തന്നെ ഗതി.
3:56 PM, June 19, 2006
qw_er_ty
Post a Comment