“അമ്മേ! എന്തിനാ കരയണേ അമ്മേ?അമ്മ കരഞ്ഞാല്‍ മോളും കരയൂട്ടൊ” ലക്ഷ്മിക്കുട്ടി കൊഞ്ചുകയാണു.
അപ്പൂനാണെങ്കില്‍ കവിളത്തെ കണ്ണീരു തുടച്ചിട്ടും തുടച്ചിട്ടും മായണുമില്ല. അപ്പൂന്റെ അച്ഛന്‍ മരിച്ചൂന്നു ഇന്നു കാലത്താണു ഫോണ്‍ വന്നെ. അപ്പൊ ഇനി അച്ഛന്‍ വരില്ല്യാ അല്ലേ? പക്ഷെ അച്ഛന്‍ അടുത്ത അവധിക്കു വരാന്നു പറഞ്ഞിട്ടാണല്ലോ അന്നു പോയെ.ഇനി എല്ലാരും വേറുതെ കളിപ്പിക്കണതാണോ? അല്ലാന്ന തോന്നണെ, അമ്മയോടു നുണയാണോ അമ്മേ ഇതെല്ലം എന്നു ചൊദിക്കണമെന്നുണ്ടു, പക്ഷെ പേടിയാവുന്നു..ഫോണ്‍ വന്നപ്പൊ, അലറി വിളിച്ച പോലെ അമ്മ അലറി വിളിച്ചെങ്കിലൊ.
Mrs. ഇന്ദൂന്നു പകരം ഇനി എന്താണു? വിധവകള്‍ക്കു ഇനി വിശേഷണം ഒന്നും ഇല്ലാല്ലേ?ഇനി മുതല്‍ ഇന്ദു, പി. ഭാസ്ക്കരന്റെ വിധവ. വെറും ഇരുപത്തിയെട്ടാം വയസ്സില്‍ വൈധവ്യം. കല്യാണാലോചന വന്നപ്പോഴെ മുത്തശ്ശി പറഞ്ഞതാണു,പട്ടാളക്കാരനുമായി വേണ്ടാ,എപ്പോഴാ മരിക്കാ എന്നു അറിയില്ലാന്നു. മുത്തശ്ശീടെ വാക്കു അറം പറ്റി,അതോ ശപിച്ചതോ? കുഴമ്പു വാങ്ങിക്കാന്‍ മറന്നുപോയതിനു, നന്നാവില്ലാടീ എന്നു പിറുപിറുത്തതു, ഇതൊക്കെ മുന്നില്‍ക്കണ്ടിട്ടാവണം.
കഴിഞ്ഞ തവണ വന്നപ്പൊ, സുധേട്ടത്തി പറഞ്ഞതാണു, ഫാമിലി ഫോട്ടോ ഒന്നും എടുക്കണ്ടാന്നു. അല്ലെങ്കില്‍ വേറെ ആരെയെങ്കിലും കൂടെ ഫോട്ടോയില്‍ നിറുത്താന്‍. ഭാസ്കരേട്ടന്‍ അന്ധവിശ്വാസം എന്നു പറഞ്ഞു ചിരിച്ചു തള്ളി. എന്തൊരു ഭംഗിയാ ആ ചിരിക്കു....എന്തൊരു ഭംഗിയായിരുന്നു എന്ന് ഇനി മുതല്‍ ചിന്തിക്കണം, ല്ലേ ഭാസ്കരേട്ടാ? നമ്മുടെ മക്കളെ ഇനി ഹതഭാഗ്യര്‍ എന്നൊക്കെയാവും എല്ലാരും വിളിക്കാല്ലേ? ഈ പൊന്നു മക്കളെ ഇട്ടേച്ചു പോവാന്‍ എങ്ങിനെ ഭാസ്ക്കരേട്ടനു മനസ്സു വന്നു? എന്തെളുപ്പമാ ഇങ്ങിനെ സ്വപ്നങ്ങള്‍ തന്നു മോഹിപ്പിച്ചിട്ടു അതു തട്ടിപ്പറിച്ചെടുക്കാന്‍? അപ്പൂനോടു കരയണ്ടാന്നു പറയണോ? തറച്ചു നോക്കാന്‍ അല്ലാണ്ടു ഒന്നും പറ്റുന്നില്ല. അവന്‍ കരയട്ടെ,ഏട്ടാ. കരഞ്ഞു കരഞ്ഞു തളരട്ടെ. ഇനി അവനു കരയാന്‍ എന്തെല്ലാമുണ്ടു? തല എവിടെ എങ്കിലും തട്ടിപ്പൊളിഞ്ഞു ഈ വേദന ഒന്നു അവസാനിച്ചെങ്കില്‍. ഈ തീരാവേദന അവസാനിപ്പിക്കാന്‍ വേണ്ടിയാവും ചിലരൊക്കെ ആത്മഹത്യ ചെയ്യണെ,ല്ലെ ഭാസ്കരേട്ടാ. ആര്‍ക്കാ ഇതു മനസ്സിലാവാ ഇനി?
ലച്ചു നെഞ്ചത്തു ഇരുന്നു ഉറങ്ങിപ്പോയി. അച്ഛനില്ലാണ്ടു ഒരു പെണ്‍കുട്ടി എങ്ങിനെയാ വളരാ? ലച്ചൂനേം കൊണ്ടുപോയാല്ലൊ. ആരുമില്ലാതെ വേദന തിന്നു ഒരു പെണ്‍കുട്ടി ജീവിക്കണതിലും ഭേദമല്ലേ അതു? അപ്പൊ എന്റെ അപ്പു ഒറ്റക്കാവില്ലേ? പക്ഷെ, അവന്‍ ആണ്‍കുട്ടിയല്ലേ. ആരെങ്കിലും ഒക്കെ
നോക്കിക്കോളുമായിരിക്കും. വലുതാവുമ്പൊ അവന്‍ ശരിക്കും ഭാസ്ക്കരേട്ടനെ പൊലെ ഇരിക്കും. ഇപ്പോഴും ഒരു മീശേം കൂടി മതീന്നാ എല്ലാരും പറയണെ. അവന്‍ വലുതാവുന്നതു കാണാന്‍ അവന്റെ അമ്മ വേണ്ടെ? ഈശ്വരാ, എന്നാല്‍ അവനേം കൂടി? എന്തിലാ ഞാന്‍? പായസം മതി. പായസം രണ്ടാള്‍ക്കും ഒത്തിരി ഇഷ്ടാ. അടികൂടി പായസക്കലം നക്കി തുടക്കണ കാണുംബോള്‍ ചിരിയാ വരാ. പായസത്തില്‍ കലക്കിയാല്‍ സന്തോഷത്തോടെ കുടിച്ചോളും. അല്ലെങ്കിലും ഇങ്ങിനെ കുറേ സ്വപ്നം കണ്ടു അതെല്ലാം ബാക്കി വെച്ചിട്ടു പോവുന്നതിനേക്കാളും ഭേദല്ലേ , ഇപ്പഴേ ഈ കുഞ്ഞു പ്രായത്തില്‍ ഒരു കലം പായസവും നക്കി തോര്‍ത്തി എല്ലാം അവസാനിപ്പിക്കുന്നതു? എന്റെ കുട്ടികള്‍ക്കു വേദനിക്കുമോ ആവൊ, ഈശ്വരാ!
ഇത്രേം ഒരു ചതി ചെയ്തിട്ടും ഈശ്വരാന്നു തന്നെയാണല്ല്ലൊ വിളിക്കണെ. എന്തായലും അവനെ ഇനി വിശ്വസിക്കണ്ട, ചതിക്കും. എന്റെ കുട്ടികളെ മാത്രം എടുത്തു അവന്‍ ചിലപ്പോള്‍ എന്നെ ജീവിപ്പിക്കും. വേണ്ട! ചതിയനാണവന്‍. കുട്ടികള്‍ മരിച്ചെന്നു നല്ലോണം ഉറപ്പ് വരുത്തീട്ടു മതി ഞാന്‍.....
എന്താ കോലായില്‍ ഒരു ബഹളം? ആരൊക്കെയൊ ഒച്ച എടുക്കുന്നുണ്ടെല്ലൊ, കൊണ്ടു വന്നുവൊ?
“ഇന്ദൂ.....ഇന്ദൂ മോളെ, നമ്മള്‍ രക്ഷപ്പെട്ടൂടീ...ഇന്ദൂ...അവര്‍ക്കു തെറ്റു പറ്റീന്നു, പി.ഭാസ്ക്കരന്‍ അല്ലാന്നു..എന്റെ പൊന്നു മോളെ,സന്തോഷ വര്‍ത്തമാനമാണു..അത് ഏതൊ, ഡി.ഭാസ്ക്കരന്‍ ആണു അത്രെ മരിച്ചതു. ദെ ഇപ്പൊ അപ്പീസറ് നേരിട്ടു വന്നിരിക്കുന്നു..”
“എന്റെ മോളെ, നിന്റെ സിന്ദൂരം മാഞ്ഞില്ലല്ലൊ,അതു കാണാന്‍ നിന്റെ അമ്മ അത്രേം ഭാഗ്യം കെട്ടവള്‍ അല്ലാ...എന്റെ കൃഷണാ..”
“ദേ, ഇന്ദൂവേച്ചി, ഫോണ്‍, ഭാസ്കരേട്ടന്‍ ഫോണില്‍. ഡി എന്ന് അവര്‍ എഴുതിയപ്പോള്‍ കൊച്ചിയിലെ ആഫീസില്‍ ആരാണ്ടു അതു പി എന്നു മാറ്റിവായിച്ചതോ മറ്റോ ആണു എന്ന്....”
സാവധാനം എഴുന്നേറ്റു ചെന്നു ഇന്ദു ഫോണ്‍ എടുത്തു. അതെ, ഭാസ്കരേട്ടന്റെ സ്വരം തന്നെ.
“ഞാന്‍...” ശബ്ദം വെളിയിലേക്കു വരുന്നില്ല. ഭാസ്കരേട്ടന്‍ മറുതലക്കല്‍ കരയുന്നുണ്ടു...എന്തെല്ലാമോ പറയുന്നുണ്ടു.ആശ്വാസിപ്പിക്കുന്നുണ്ടു.
“ആരാ..ഭാസ്കരേട്ടാ അതു....”
“ആരാ,ആരുടെ കാര്യമാ മോളെ....”
“തെറ്റിപ്പോയ ആള്‍?” എങ്ങിനേയൊ പറഞ്ഞു ഒപ്പിച്ചു.മരിച്ചു പോയി എന്നു പറയാന്‍ പറ്റുന്നില്ലാ.
“അതു..അതും കൊച്ചിയിലെ ഒരാളു തന്നെയാ.എന്റെ പ്രൊഫൈലുമായി ഒത്തിരി സാമ്യമണ്ടു,പ്രായവും ഒക്കെ.ഇങ്ങിനെ ഒരു തെറ്റു ഒരിക്കലും പറ്റാത്തതാണു..പക്ഷെ..”
“അയാളുടെ ഭാര്യ,Mrs. ഭാസ്കരന്‍.....പായസം ഇഷ്ടമാണാവൊ ആ കുട്ടികള്‍ക്കു ?” ശബ്ദം പക്ഷെ, പുറത്തേക്കു വന്നില്ല.
2006-06-12
ഒരു സന്തോഷ വാര്‍ത്ത
Subscribe to:
Post Comments (Atom)
2 പ്രതികരണങ്ങള്‍:
48 comments:
Inji Pennu said...
ഇന്നാ ഒരു സന്തോഷവാര്‍ത്ത!
1:13 PM, June 12, 2006
Immigrant in Canada said...
Lg: you write so well.( I know tht I say that often.. ) but I like the way you write simple things so beautifully..
1:23 PM, June 12, 2006
സൠ| Su said...
ഈശ്വരാ ,ആളു തെറ്റി കൊലയും തുടങ്ങിയോ എല്‍ ജി യേ? എന്തായാലും ഒരാള്‍ മരിച്ചു അല്ലേ? :(
അതെങ്ങിനെ സന്തോഷവാര്‍ത്ത ആവും?
1:36 PM, June 12, 2006
ബിന്ദു said...
സന്തോഷം ന്നു പറയാന്‍ പറ്റണില്ല ... വേറേ ആരോ പകരം.. ഹോ. എല്‍ ജി... ഇതെന്നെ... :(
1:37 PM, June 12, 2006
തണàµà´ªàµà´ªà´¨àµâ€ said...
ഒന്ന് ചീയുമ്പോള്‍ മറ്റൊന്നിന് വളം
4:36 PM, June 12, 2006
ഉമേഷàµ::Umesh said...
എല്‍ജി പറയുന്ന കാര്യങ്ങള്‍ ആര്‍ക്കും ആദ്യം പിടികിട്ടില്ല എന്നൊ തോന്നുന്നു. കഴിഞ്ഞ കഥയിലെ അമ്മാവന്‍ ഉദാഹരണം.
ഞാന്‍ മനസ്സിലാക്കിയതനുസരിച്ചു് ഇതൊരു വലിയ ട്രാജഡിയാണു്. കുട്ടികള്‍ രണ്ടും വിഷം കഴിച്ചു മരിച്ചതിനു ശേഷമാണു ഭാസ്കരന്റെ ഫോണ്‍ വന്നതു്, അല്ലേ എല്‍. ജി?
നല്ല കഥ, എല്‍.ജി.
4:49 PM, June 12, 2006
Kuttyedathi said...
അതു തന്നെ ഉമേഷ്ജി. 2 കുട്ടികളും മരിച്ചെന്നുറപ്പു വരുത്തിയിട്ടു അമ്മ പായസം കുടിക്കാനിരുന്നപ്പൊഴല്ലേ വിളി വന്നത്. ആ വന്നതു സന്തോഷ വാര്‍ത്ത ആണേങ്കിലും..എല്ലാം പോയിക്കഴിഞ്ഞെന്തു സന്തോഷം ? എല്‍ജി എന്തിനിങ്ങനെ ഒരു പേരു കൊടുത്തെന്നു മാത്രം മനസ്സിലായില്ല. എല്‍ജി കമന്റില്‍ പൊട്ടി കളിച്ചാലും, പോസ്റ്റുകള്‍ അപാരം.
4:54 PM, June 12, 2006
Reshma said...
നന്നായിട്ടുണ്ട് എല്‍ ജി. എല്‍ ജി കുട്ടി-മനസ്സുകള്‍ വായിച്ചെടുക്കുന്നത് കേള്‍ക്കാന്‍ എനിക്കൊത്തിരി ഇഷ്ടാ. ചോക്ലേറ്റ് ഒളിപ്പിച്ച് വെച്ചയിടം ഉറുമ്പെങ്ങെനെ കണ്ടെത്തീന്ന പോലെയുള്ള നുറുങ്ങുകള്‍.
ഉമേഷ്ജിയും കുട്ട്യേട്ത്തിയും വായിച്ച പോലെയല്ല ഞാന്‍ വായിച്ചതെന്ന്...എന്തായലും എല്ലാ കഥയും ഇങ്ങനെ തുറന്ന് കിടക്കല്ലേ വായനകള്‍ക്കായി.
5:13 PM, June 12, 2006
പാപàµà´ªà´¾à´¨àµâ€â€Œ/mahout said...
ഉമേഷ്/കുട്ട്യേടത്തികളെപ്പോലെയല്ല ഞാനും വായിച്ചത്. ജീവിതം മടുത്ത് ആത്മഹത്യയ്ക്കു തയ്യാറെടുത്തുനിന്നിരുന്ന ഒരാളായി ഡി. ഭാസ്കരനെയും സങ്കല്‍പ്പിച്ച്പ്പോള്‍ എല്‍ ജി പറഞ്ഞപോലെ സന്തോഷവാര്‍ത്ത.
6:51 PM, June 12, 2006
Adithyan said...
അതേ, ഇവിടെ പ്രശ്നമെന്താണ്?
പ്ലാനിംഗ് ഫെയ്സിലായ ഒരു പ്രോജക്റ്റ്... റിലീസിനു മുന്നെ സ്ക്രാപ്പ്ഡായി... ഓണ്‍സെറ്റ് കൊടുത്ത റിക്വയര്‍മെന്റ്സ് തെറ്റായിരുന്നു...
അത്രെ അല്ലെ ഒള്ളു? അല്ലെ എല്‍ജീ?
9:18 PM, June 12, 2006
ഉമേഷàµ::Umesh said...
ആദിത്യോ,
നീ പറഞ്ഞ ഓരോ വാക്കും എന്താണെന്നു ബോണ്‍ജി ചോദിക്കും. പറഞ്ഞു കൊടുക്കണേ...
അനുഭവിച്ചോ, അനുഭവിച്ചോ, വേലിയില്‍ക്കിടന്ന പാമ്പിനെയെടുത്തു്...
9:23 PM, June 12, 2006
Adithyan said...
എല്‍ജീ, അപ്പൊ എല്ലാം പറഞ്ഞ പോലെ...
എന്തെങ്കിലും സംശയം ഒണ്ടെങ്കില്‍ ഉമേഷ്‌മാഷിന് മെയില്‍ അയച്ച് ചോദിച്ചാല്‍ മതി... മടിയൊന്നും വിചാരിക്കണ്ടാട്ടോ..
9:38 PM, June 12, 2006
സൠ| Su said...
ഇതില്‍ കുട്ടികള്‍ മരിച്ചൂന്നോ പായസം കൊടുത്തൂന്നോ എന്ന് അര്‍ത്ഥം വരുന്ന തരത്തില്‍ ഒന്നും എഴുതിയിട്ടില്ല. ഒരാള്‍ക്ക് പകരം മറ്റൊരാള്‍ മരിച്ചു. അത്രെ ഉള്ളൂ. ഭര്‍ത്താവ് മരിച്ചൂന്ന് വിചാരിച്ച് ആ സ്ത്രീ ചിന്തിക്കുന്ന തരത്തില്‍ പറഞ്ഞിട്ടേ ഉള്ളൂ.
9:53 PM, June 12, 2006
ഉമേഷàµ::Umesh said...
എല്‍ജി പറയട്ടേ സൂ.
അതുദ്ദേശിച്ചില്ലെങ്കില്‍ ആദ്യം കുട്ടികള്‍ക്കു കൊടുക്കാം എന്നു പ്രത്യേകം പറഞ്ഞതെന്തിനു്?
എങ്കിലും പാപ്പാന്റെ ഭാവന ഒരു പടികൂടി കടന്നുപോയില്ലേ എന്നൊരു സംശയം...
10:03 PM, June 12, 2006
പാപàµà´ªà´¾à´¨àµâ€â€Œ/mahout said...
[ഉമേഷേ, ഞാന്‍ ‘:)‘ ഇടാന്‍ മറന്നുപോയി :) (എല്‍ ജീ പോസ്റ്റിനെ ഒരു ഹാപ്പി പോസ്റ്റാക്കാന്‍ വേറെ വഴി കണ്ടില്ല)]
പിന്നെ, പായസം കുടിച്ചോ ഇല്ലയോ എന്ന തര്‍ക്കത്തില്‍: എഴുത്തുകാര്‍ സ്വന്തം കൃതികളെ interpret ചെയ്തുകൂടാ എന്നല്ലേ പ്രമാണം. "Theirs not to make reply,
Theirs not to reason why" എന്നു പറഞ്ഞപോലെ... :)
10:22 PM, June 12, 2006
സൠ| Su said...
ഞാനൊന്നും ചോദിച്ചുമില്ല. പറഞ്ഞുമില്ല. ഭര്‍ത്താവ് മരിച്ച സ്ത്രീ പായസം വെച്ചു. കുട്ടികളെ കുടിപ്പിച്ചു. വേറെ ആള്‍ മരിച്ചെന്നു ഫോണ്‍ വന്നു. എല്‍ ജി ആ കഥയ്ക്ക് ഒരു സന്തോഷവാര്‍ത്ത എന്ന് പേരുമിട്ടു.
എല്‍ ജീ :) ആ അത്യന്താധുനിക കഥ വളരെ നന്നായി .
10:59 PM, June 12, 2006
ബിന്ദു said...
ഏതായാലും ഇതെനിക്കു മനസ്സിലായി :) അവരു കുറച്ചു നേരം ഇരുന്നു ചിന്തിച്ചുകൂട്ടിയയതല്ലേ പായസവും, കുട്ടികള്‍ക്കു കൊടുക്കലും ഒക്കെ?? ഇനി അങ്ങനെ അല്ലെ? :(
11:31 PM, June 12, 2006
പരസ്പരം‚ said...
ഇതിന്റെ തലക്കെട്ട് എന്തോ അസ്വാരസ്യം ഉളവാക്കുന്നു. എങ്കിലും മരിച്ചുവെന്ന് കരുതിയ ആള്‍ ജീവനോടെയിരിക്കുന്നു എന്നറിയുമ്പോള്‍ അതു സന്തോഷവാര്‍ത്ത തന്നെ. കഥ രണ്ട് തരത്തില്‍ മനസ്സിലാക്കാം.
1) ഒരു മരണം മാത്രം..മറ്റൊരു ഭാസ്കരന്റെ.കുട്ടികള്‍ മരിക്കുന്നില്ല,ആ അമ്മ പദ്ധതി തയ്യാറാക്കുന്നതെയുള്ളൂ. മക്കള്‍ക്ക് വിഷം ആദ്യം കൊടുക്കണമെന്നേ അമ്മ കരുതിയുള്ളൂ. കാരണം വിഷമൊന്നിച്ച് കഴിച്ചാല്‍ വിധി തന്നെ കീഴടക്കിയില്ലെങ്കിലോ എന്ന് ആമ്മ ആശങ്കപ്പെട്ടിരുന്നു.
ഈ വരികള്‍ നോക്കൂ..“എന്തായലും അവനെ ഇനി വിശ്വസിക്കണ്ട, ചതിക്കും. എന്റെ കുട്ടികളെ മാത്രം എടുത്തു അവന്‍ ചിലപ്പോള്‍ എന്നെ ജീവിപ്പിക്കും. വേണ്ട! ചതിയനാണവന്‍. കുട്ടികള്‍ മരിച്ചെന്നു നല്ലോണം ഉറപ്പ് വരുത്തീട്ടു മതി ഞാന്‍.....”.
ഒടുവില്‍ മറ്റൊരു ഭാസ്ക്കരന്റെ മക്കള്‍ക്കീ പായസമിഷ്ടപ്പെടുമോ എന്നീ അമ്മ ചിന്തിക്കുന്നു.
2) മരണം നാല് ..മൂന്ന് ആത്മഹത്യയും, ഒരു സ്വാഭാവിക മരണവും.. മൂന്നാത്മഹത്യയിലേക്കെത്തപ്പെട്ട വരികളിവിടെ..
“സാവധാനം എഴുന്നേറ്റു ചെന്നു ഇന്ദു ഫോണ്‍ എടുത്തു. അതെ, ഭാസ്കരേട്ടന്റെ സ്വരം തന്നെ.
“ഞാന്‍...” ശബ്ദം വെളിയിലേക്കു വരുന്നില്ല.
“അയാളുടെ ഭാര്യ,Mrs. ഭാസ്കരന്‍.....പായസം ഇഷ്ടമാണാവൊ ആ കുട്ടികള്‍ക്കു ?” ശബ്ദം പക്ഷെ, പുറത്തേക്കു വന്നില്ല.
ഇങ്ങനെയാണെന്നിക്ക് മനസ്സിലായത്. ഒരര്‍ത്ഥത്തില്‍ ആത്മഹത്യ എന്നത് ഒരു വിധവയ്ക്ക് നല്ലതെന്നത് ഈ കഥയുടെ കാതല്‍.
വായിക്കുമ്പോള്‍ പലതരത്തിലുള്ള അര്‍ത്ഥമാനങ്ങള്‍ കൈവരിക്കുന്ന എല്‍ജിയുടെ എഴുത്ത് കൊള്ളാം. സമൂഹത്തിലെ ചില തെറ്റായ പ്രക്രിയകള്‍ക്കെതിരായെഴുതുക. അത്തരത്തിലുള്ള അമ്മാവന്മാരെക്കുറിച്ചെഴുതിയ മുന്‍ ബ്ലോഗ് കൊള്ളാമെങ്കിലും ആത്മഹത്യയെ പ്രധിപാദിക്കുന്ന ഇത്തരം എഴുത്ത് ഒരു ഭീതിയുടെ നിഴല്‍ വിരിക്കുന്നു. കുട്ട്യേടത്തി പറയുന്ന പോലെ കമന്റുകളില്‍ പൊട്ടിയെങ്കിലും,എല്‍ജിയുടെ രചനയെല്ലാം വളരെ സൂക്ഷ്മദ്രഷ്ടിയോടെ.
2:34 AM, June 13, 2006
അരവിനàµà´¦àµ :: aravind said...
നല്ല കഥ എല്‍ജി..
കുട്ട്യോള്‍ക്ക് വിഷം കൊടുത്തു എന്ന് ഞാന്‍ മനസ്സിലാക്കുന്നില്ല. ചിന്തിച്ചു. പക്ഷേ അതിന് മുന്നേ സന്തോഷവാര്‍ത്ത എത്തി.
മരണം സന്തോഷവാര്‍ത്തയായി കൊണ്ടാടുന്നവരുമുണ്ട്. സന്തോഷത്തിന്റെ നിര്‍വ്വചനം അല്പം വ്യത്യസ്തമെന്ന് മാത്രം.പക്ഷേ ഈ സാഹചര്യത്തില്‍..അതിന് സ്കോപ്പില്ല.
ഏതായാലും കഥ നന്ന്, എല്‍.ജിയുടെ എഴുത്ത് വളരെ നന്ന്.
3:46 AM, June 13, 2006
കലേഷàµâ€Œ | kalesh said...
നല്ല വല്ലാത്ത കഥ എല്‍ജീ.
5:48 AM, June 13, 2006
മുല്ലപ്പൂ said...
ല്‍ ജി,
വിഷമം തോന്നേണ്ട.. എങ്കിലും ഞാന്‍ പറയുകയാ.. എനിക്കു ഈ കഥ വായിച്ചിട്ടു..
നഷ്ടം ആര്‍ക്കയാലും നഷ്ടം തന്നെ...:(
6:23 AM, June 13, 2006
വിശാല മനസ്കന്‍ said...
എല്‍ ജിയുടെ എഴുത്ത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
പക്ഷെ, കഥ, അതും സന്തോഷ വാര്‍ത്ത എന്നുകരുതി വായിച്ചപ്പോള്‍...
8:40 AM, June 13, 2006
Inji Pennu said...
Sarah: ഇല്ല,എന്നോടു ഒരിക്കലും പറഞ്ഞിട്ടില്ല.
ഇപ്പൊ പറഞ്ഞതിനു തങ്ക്സ്. എന്നാലും ഒരു തമാശ പറയട്ടെ. ഞാന്‍ ഇംഗ്ലീഷില്‍ എഴുതുമായിരുന്നതു കുറച്ചൊക്കെ പ്രസിദ്ധീകരിച്ചു വരുംബോള്‍,ചില കൂട്ടുകാരികളു പറയും.
വളരെ സിംബിള്‍ ആയി എഴുതിയിരിക്കുന്നു എന്നു.
എന്താന്നറിയോ? എനിക്കത്രെ അറിയൂ...:).
ഗോമ്പ്ലെക്സ് ആയിട്ടു എഴുതണം എന്നു ഉണ്ടെങ്കിലും അറിയണ്ടെ? ഹിഹി!
സൂവേച്ചി: സന്തോഷവാര്‍ത്ത ഒരു sarcasm ആയിക്കൂടെ?ഈശ്വരാ! ഞാന്‍ കമന്റിയാലും ആര്‍ക്കും ഒന്നും മനസ്സിലാവുന്നില്ല.
പോസ്റ്റിയാലും..പിന്നെ സന്തോഷവാര്‍ത്തയല്ലേ,
ഡി .ഭാസ്കരന്‍ മരിച്ചിട്ടില്ലാന്നുളളതു,പക്ഷെ അതു
വന്ന സന്ദര്‍ഭം ഒക്കെ വാര്‍ത്തേടെ കയ്യില്‍ അല്ലല്ലൊ..
ബിന്ദൂ : വെറെ എന്താ ചെയ്യാ എന്റെ ബിന്ദുക്കുട്ടി?
തണുപ്പന്‍ ചേട്ടന്റെ കമന്റ് എനിക്കങ്ങടു ഇഷ്ടപെട്ടു.
തണുത്ത ഒരു കമന്റ് അതു :)
ഉമേഷേട്ടാ, ഉമേഷേട്ടന്‍ നല്ലതാ എന്നൊക്കെ പറയുംബൊ എനിക്കൊരു ഗമ ഒക്കെ വരുന്നുണ്ട് :)
കുട്ട്യേടത്തി: ഞാന്‍ എത്ര പ്രാവശ്യം ഇവിടെ വിളിച്ചു പറഞ്ഞു എനിക്കു ബുദ്ധി ഉണ്ടു എന്നു. :)തെളിയിക്കാന്‍ വിക്കി യില്‍ വരെ പങ്കെടുത്തു.:)
എന്നിട്ടു ആരും മനസ്സിലാക്കണില്ല എന്നു വെച്ചാല്‍ എന്താ ചെയ്യാ?
രേഷ്മക്കുട്ടീ : രേഷ്മക്കുട്ടി എഴുതുന്ന കമന്റുകള്‍ വായിക്കന്‍ നല്ല് സുഖം. ഞാന്‍ കണ്ട്രോള്‍ ചെയ്താണു ഇന്ദൂനെക്കൊണ്ടു പറയിപ്പിച്ചെ,എന്റെ സ്വഭാവത്തിനാണെങ്കില്‍ ഞാന്‍ അപ്പൂനെക്കൊണ്ടു തന്നെ മൊത്തം കഥ പറയിപ്പിച്ചേനെ.വലിയോരു ചിന്തിക്കണതു ,പ്രത്യേകിച്ചും ആണുങ്ങള്‍ ,
എനിക്കു തീരെ അറിയില്ല്ല..ബാലരമ,പൂംബാറ്റ ഒക്കെ ആണു ബെസ്റ്റ് റീഡ്സില്‍ ഉണ്ടായതാവാം കാരണം. :) :)
പപ്പാന്‍ ചേട്ടാ , അതൊരു കൊലകൊംബന്‍ ഭാവന.:) ഗ്ലാഡ് റ്റൊ മീറ്റ് യൂ..
ട്ടൈട്ടിലില്‍ സന്തോഷവാര്‍ത്ത വെച്ചത്,
‘വാര്‍ത്ത‘ സന്തോഷകരം തന്നെ, പിന്നെ ഒരാളുടെ സന്തോഷ വാര്‍ത്ത മറ്റൊരാളുടെ അല്ല,സന്ദര്‍ഭം...അതൊന്നും വാര്‍ത്ത്ക്ക് അറിയണ്ടല്ലൊ....
ആദിത്യന്‍: എനിക്കാ പറഞ്ഞതൊക്കെ നല്ലോണമെ മനസ്സിലായി.പിന്നെ!പിന്നെ!
ഉമേഷേട്ടനു മാത്രെമല്ലെ ബുദ്ധിയും വിവരവുമുള്ളൂ..
അടുത്ത തവണത്തെ വിക്കിക്കു ഞാന്‍ ജയിച്ചു കേറുന്നതു നോക്കിക്കൊ...ഗൂഗ്ഗില്‍ ഭഗവാതിയാണെ! സത്യം!
പിന്നെ മൊഹന്‍ലാല്‍ വരെ പറഞ്ഞിട്ടുണ്ടു നമുക്കു ചോദിച്ചു ചോദിച്ചു പോവാം എന്നു..അത്കൊണ്ടു
അറിഞ്ഞൂടാന്നു തോന്നിയാല്‍ അപ്പൊ ചോദിച്ചിരിക്കും..!!! :) :)
പപ്പാന്‍ ചേട്ടനു ആയിരം കൂപ്പു കൈ, എന്നെ രക്ഷിച്ചല്ലോ,എക്സ്പ്ലൈന്‍ ചെയ്യാണ്ട എന്നു പറഞ്ഞു :) എന്നാലും എല്ലാരും നിര്‍വ്വചിക്കുന്നതു കാണാന്‍ നല്ല രസം.
സൂവേച്ചി: എന്നെ കൊല്ലല്ലെ! ഇങ്ങിനെ എനിക്കു വായില്‍ വഴങ്ങാത്ത ഒക്കെ പറഞ്ഞു.
പിന്നെ ഉമേഷേട്ടനു ബുദ്ധിമുട്ടാവും..:). ഞാന്‍ മന:പൂര്‍വ്വം ഒരു നിഗൂഡതും അത്യന്തവും വെച്ചതല്ല...അങ്ങിനെ ആയിപ്പോയി... :(
പരസ്പരം
ഇങ്ങനെയാണെന്നിക്ക് മനസ്സിലായത്. ഒരര്‍ത്ഥത്തില്‍ ആത്മഹത്യ എന്നത് ഒരു വിധവയ്ക്ക് നല്ലതെന്നത് ഈ കഥയുടെ കാതല്‍.
പിന്നെ എന്താണു നല്ലതെന്നു പറയൂ..എന്റെ സൊഫിയാ ഭര്‍ത്താവു മരിച്ചപ്പോള്‍ ഏറ്റവും സന്തോഷിച്ചവള്‍ ആണു..അവള്‍ ഇന്നു മരിക്കാന്‍
നടക്കുവാണു..ഇന്നാത്തെ ‘പുരോഗമന‘ കേരളത്തിലും,പാവപ്പെട്ട ഒരു വിധവയുടെ വിധി സമൂഹം ഒരുക്കുന്ന slow സതി തന്നെയാണു.
പിന്നെ എല്ലാ കഥയിലും വായിക്കുന്നതു അനിസരിച്ചാണു അതിന്റെ മെസ്സേജ് എന്നു തോന്നുന്നു..ആ സതി ഒരുക്കുന്നോരു ചെയ്യുന്ന പ്രക്രിയ,കഥ എഴുതിയാല്‍ തീരില്ല.
അരവിന്ദേട്ടാ: വളരെ വളരെ താങ്ക്സ് :)
കലേഷേട്ടാ : ഒത്തിരി ഒത്തിരി നന്ദി :).
മുല്ലപ്പൂക്കുട്ടീ : അതെ,അതെ. എന്തിനാ എനിക്കു വിഷമം തോന്നണെ? പൊട്ട കഥ ആണെന്നു പറഞ്ഞാലും എനിക്കു നോ വിഷമം.ആരും അഭിപ്രായം പറയണ്ടെങ്കില്‍ ബ്ലോഗണ്ടല്ലൊ,
മനസ്സില്‍ വെച്ചാല്‍ പോരെ? സൊ, നോ പ്രോബ്ലം കേട്ടൊ. :) പിന്നേം സ്കൂട്ടറില്‍ നിന്നൊന്നും ഉരുണ്ടു വീണില്ലല്ലോ അല്ലേ?
8:45 AM, June 13, 2006
മുല്ലപ്പൂ said...
പേടിച്ചാണു കമ്മെന്റിയത്.. ന്നാലും.. നല്ല രീതിയില്‍ എടുതല്ലോ.. :)
വിഷമിപ്പിക്കുന്ന കഥകള്‍ സ്ഥിരം പത്രതില്‍ വായിച്ചു ഉള്ള ഒരു വിമുഖത ആകാം...
ന്നാലും.. നന്ദി... നന്നായുള്‍ക്കൊണ്ടതിനു..
9:02 AM, June 13, 2006
കുറുമാന്‍ said...
L Gയുടെ കഥ ഇപ്പോഴാ വായിച്ചത്. എനിക്കിഷ്ടമായി.
ആ പിള്ളാരെയെങ്ങാനും, വല്ലതും, പായസ്സത്തില്‍ കലക്കി കൊന്നിരുന്നുവെങ്കില്‍ ഞാന്‍ കൊന്നു കൊലവിളിച്ചേനെ. ആരെയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോല്ലെ :)
9:09 AM, June 13, 2006
Inji Pennu said...
എന്നാ ഈ ലോകത്തു എന്നെ പേടിയുള്ള ഒരാള്‍ മുല്ലപ്പൂ മാത്രമായിരിക്കും :)
വിശാലേട്ടാ, നന്ദീണ്ടുട്ടൊ.
കുറുമാന്‍ ചേട്ടാ, :) ഒരു കാര്യം മനസ്സിലായി...
11:14 AM, June 13, 2006
സൠ| Su said...
എല്‍ ജീ :) എന്തായി കാര്യങ്ങള്‍? ഒരു തീരുമാനത്തില്‍ എത്തിച്ചോ?
11:18 AM, June 13, 2006
Inji Pennu said...
എവിടെ എത്താന്‍ എന്റെ സൂചേച്ചി? :)
11:32 AM, June 13, 2006
Vempally|വെമàµà´ªà´³àµà´³à´¿ said...
എനിക്കിതൊന്നും മനസ്സിലാവണില്ലാ.
ഈ കഥയിലെ അമ്മയെയും മുട്ടായിക്കഥയിലെ അമ്മയെയും ഒന്നും.
ഇങ്ങനെയുള്ള അമ്മമാരും ഉണ്ടാവാം – സ്വന്തം മക്കളെക്കാളും ആങ്ങളമാരെ സ്നേഹിക്കുന്നവരും. എന്തെങ്കിലും പ്രശ്നമുണ്ടാവുമ്പോള് പിള്ളാരെ കിണറ്റിലെറിയുന്നവരും വിഷം കൊടുക്കുന്നവരും ഒക്കെ – പക്ഷെ ഇതു കേരളത്തിലെ മാത്രം കാര്യമാണെന്നു തോന്നുന്നു.
സീരിയലുകളും, പൈങ്കിളികളും ജീവിതത്തെ സ്വാധീനിക്കുന്ന കേരളത്തിലെ.
അയല്പക്കക്കാരുടെ ഒപ്പം എത്താന് കഴിയാത്തതിന് ആത്മഹത്യ ചെയ്യുന്ന ആളുകളുള്ള കേരളത്തിലെ –
കടമെടുത്തതിന്‍റെ പേരില് ഭാര്യയെയും കുഞ്ഞുങ്ങളെയും അനാഥമാക്കി പെരുവഴിയിലേക്കു വിട്ടിട്ടാത്മഹത്യ ചെയ്യുന്ന പുരുഷന്മാരുള്ള കേരളത്തിലെ.
കിട്ടുന്ന സമ്പത്തും കെട്ടുന്ന ഭാര്യയും പോരാഞ്ഞ് കൂടുതല് സമ്പത്തിനും സുഖങ്ങള്‍ക്കുമായി പരക്കം പായുന്ന ആളുകളുള്ള കേരളത്തിലെ.
സൂഷിച്ചു കിണറ്റിലിറങ്ങിയില്ലെങ്കില് ശ്വാസം മുട്ടി മരിക്കുമെന്നറിയാമായിരുന്നിട്ടും കിണറ്റിലിറങ്ങി ശ്വാസം മുട്ടുമ്പോ ഒരു കയറുപോലും ദേഹത്തു ബന്ധിക്കാതെ രണ്ടുപേരുംകൂടി രക്ഷിക്കാനിറങ്ങി മൂന്നു പേരൊന്നിച്ചു മരിക്കുന്ന കേരളത്തിലെ.
എനിക്കു പലതും മനസ്സിലാകത്തകാര്യമാണ്. L.G, എഴുത്തു കൊള്ളാം പക്ഷെ ഇങ്ങനെയുള്ള ചിന്തകള് മലയാളിക്കു പാടില്ല കഥയായിട്ടും കാര്യമായിട്ടും.
എനിക്കൊരിക്കലും സീരിയസ്സവാനിഷ്ടമില്ല തമാശയൊക്കെ പറഞ്ഞങ്ങനെ ജീവിക്കാനാ ഇഷ്ടം എന്നാലും…
12:12 PM, June 13, 2006
വക്കാരിമഷ്ടാ said...
വെമ്പള്ളി പറഞ്ഞത് കാര്യം. പക്ഷേ സംഗതി കേരളത്തില്‍ മാത്രമല്ല. കഴിഞ്ഞയാഴ്‌ച അമേരിക്കയില്‍ ഒരച്ഛന്‍ തന്റെ രണ്ടുമക്കളേയും (അതോ ഒന്നോ) കൊന്നിട്ട് ആത്‌മഹത്യ ചെയ്തു. കുടുംബപ്രശ്നം. ജപ്പാനില്‍ കഴിഞ്ഞയാഴ്‌ച ഒരമ്മ മകളെ വധിച്ചു. കാരണം ഒരു കൊല്ലം മുന്‍പോ മറ്റോ തന്റെ മകന്‍ കൊല്ലപ്പെട്ടതുമൂലമുള്ള മനോവിഷമം. മകള്‍ ചിരിച്ചുകളിച്ചു നടന്ന ഒരു ദിവസം പെട്ടെന്ന് മകനേപ്പറ്റിയുള്ള ഓര്‍മ്മ വരികയും ചിരിച്ചു കളിക്കാന്‍ മകനില്ലല്ലോ എന്നുള്ള വിചാരമുണ്ടാവുകയും ആ വിചാരം പെട്ടെന്ന് മകളോടുള്ള ദേഷ്യമായി മാറുകയും ..........
.....മനുഷ്യരുള്ളിടത്തൊക്കെയുള്ള പ്രശ്നം.
12:22 PM, June 13, 2006
Inji Pennu said...
എന്റെ വെമ്പള്ളി ചേട്ടാ
ഞാന്‍ കഥയല്ലേ എഴുതുന്നുള്ളൂ.അപ്പൊ ഇതു അനുഭവിക്കുന്നോരൊ? അവരോടു പറയുന്ന മഹാപാതകം അല്ലേ,ഞങ്ങള്‍ക്കു ഇതൊന്നും കേക്കണ്ട,എന്തെങ്കിലും തമാശ ഉണ്ടെങ്കില്‍ മത്രം പറയൂ എന്നു.അതു അവരോടു പറയ്യല്ലേ,നിങ്ങടെ കഥ എന്നെ സന്തോഷിപ്പിക്കുന്നില്ല,അതുകൊണ്ടു കേക്ക്ണ്ടന്നു...നമ്മുടെ മനസ്സിന്റെ സന്തോഷം മാത്രം ആലോച്ചിച്ചാല്‍ മതീല്ലേ? അതോണ്ടൊക്കെ തന്നെയാ, ഇന്ദുവും ഒക്കെ വിഷം നോക്കി നടക്കുന്നെ.. പാവപ്പെട്ട വിധവകളുടെ അതും ചെറുപ്പക്കാരികള്‍ ആയ..
പറയാണ്ടിരിക്കണതാ ഭേദം. പിന്നെ ചോക്ലേലേറ്റിലെ അമക്കൊക്കെ പ്രതികരിക്കണം എന്നു ഉണ്ടാവും..പക്ഷെ ‘അബല’ ആയി പട്ടം കെട്ടി ഏല്‍പ്പിച്ചിരിക്കുന്നവള്‍ എങ്ങിനെയാ പ്രതികരിക്കുക? സെലെക്റ്റ് ചെയ്തു സ്ത്രീക്കു അബലയും ഫൂലന്‍ ദേവിയും ആവാന്‍ പറ്റീല്ലല്ലൊ?
ഇങ്ങിനെ ഒക്കെ എഴുതി മൂഡ് കളയുന്നതിനു മാപ്പ്..പക്ഷെ...നമുക്കു ഒരു അര ചെവി എങ്കിലും കൊടുക്കണ്ടേ? അതോ നമ്മുടെ വീട്ടുമുറ്റത്തു ഇതൊക്കെ സംഭവിക്കുംബോള്‍ മതിയോ ചെവി കൊടുക്കുന്നതു? എനിക്കറിയില്ല..
1:06 PM, June 13, 2006
Vempally|വെമàµà´ªà´³àµà´³à´¿ said...
L.G. ക്കുട്ടീ(എന്നെക്കാള് ഇളയതായിരിക്കുമെന്നു വിശ്വസിക്കുന്നു) നമുക്ക് കുറെക്കൂടി മനക്കരുത്തുണ്ടാവേണ്ടിയിരിക്കുന്നു അതാണു ഞാനുദ്ദേശിച്ചത്. എനിക്കും ചില അനുഭവങ്ങളുണ്ട് പറയാന് അത് അടുത്ത പോസ്റ്റിലെഴുതാം.
വാക്കാരീ നമ്മുടെ കേരളമാണെന്നു തോന്നുന്നു ആത്മഹത്യാനിരക്കില് മറ്റേതു രാജ്യത്തെക്കാളും മുന്നില് – ശരിയല്ലെ?
10:04 AM, June 14, 2006
വക്കാരിമഷ്ടാ said...
വ്വോ വെമ്പള്ളീ, കൂടുതല്‍ തന്നെ-കൃത്യമായ കണക്കറിയില്ല. പല പല പ്രശ്‌നങ്ങള്‍. പൈസായോടുള്ള ആര്‍ത്തി, ആര്‍ഭാടം, ദുരഭിമാനം, സ്വന്തക്കാര്‍, അയല്‍പക്കക്കാര്‍ തുടങ്ങി എന്തിനോടുമുള്ള കമ്പാരിസണും മത്സരവും, കാപട്യം, ആലോചിക്കാതെയുള്ള എടുത്തു ചാടല്‍,എന്തിനോടുമുള്ള പുച്ഛം, ഒബ്‌ജക്ടീവായി കാര്യങ്ങളെ കാണാതിരിക്കല്‍,..... പിന്നെ ഈശ്വരനിലുള്ള ആത്മാര്‍ത്ഥമായ വിശ്വാസമില്ലായ്മ. ഒന്ന് മനസ്സിരുത്തി ചിന്തിച്ചാല്‍ പല മത്സരങ്ങളും നമുക്കൊഴിവാക്കാം, മനഃസമാധാനം തിരിച്ചുകിട്ടും. പക്ഷേ ഇതൊക്കെ ആലോചിക്കാന്‍ നമുക്കെവിടെ സമയം.
പക്ഷേ കുടുംബ പ്രശ്നങ്ങള്‍, കൊലപാതകം, മറ്റു ക്രൂരകൃത്യങ്ങള്‍ എന്നിവ നമുക്കു മാത്രമല്ല.
10:19 AM, June 14, 2006
Inji Pennu said...
എങ്ങിനെയാ എന്റെ ഇമെയിലേല്ലും കമന്റു കിട്ടുക? ഇതിപ്പൊ പിന്മൊഴിക്കാണു കമന്റു പോവുന്നെ? ഞാന്‍ കോമാ എന്റെ ഈമെയില്‍ ഇട്ടു നോക്കീട്ട് അങ്ങിനെ സമ്മതിക്കുന്നില്ല..
ആരെങ്കിലും ഒന്നു ഹെല്പൂ,പ്ലീസ്
5:33 PM, June 14, 2006
ഉമേഷàµ::Umesh said...
ബോണ്‍ജീ,
ജീ-മെയിലിലൊരു ഐഡി എടുക്കുക. ബ്ലോഗില്‍ ആ അഡ്രസ്സ് കൊടുക്കുക. ജീ-മെയിലില്‍ വരുന്ന ഈ-മെയിലുകളില്‍ “[എന്റെ നാലുകെട്ടും എന്റെ തോണിയും!]” എന്നു സബ്‌ജക്റ്റിലുള്ള മെയിലെല്ലാം പിന്‍മൊഴികളിലയയ്ക്കാന്‍ ഒരു ഫില്‍ട്ടര്‍ ഇടുക. അപ്പോള്‍ രണ്ടിടത്തും കിട്ടും.
ഇതു തീരെ സിമ്പിളായിപ്പോയെങ്കില്‍ പറയുക. കോമ്പ്ലിക്കേറ്റഡായി പറഞ്ഞുതരാം :-)
5:47 PM, June 14, 2006
മനàµâ€à´œà´¿à´¤àµâ€Œ | Manjith said...
ഇ മെയിലില്‍ കമന്റ് കിട്ടണമെങ്കില്‍ ഇപ്പോഴുള്ള പിന്മൊഴി അഡ്രസ് മാറ്റണം. അപ്പോള്‍ പക്ഷേ കമന്റുകള്‍ പിന്മൊഴിയിലെത്തുകയില്ല. കമന്റുകള്‍ മറ്റാരും അറിയുകയുമില്ല. അപ്പോള്‍ പിന്നെ ചെയ്യാവുന്നത്, കമന്റ് മോഡറേഷന്‍ ഏര്‍പ്പെടുത്തുകയാണ്. വിക്കി ക്വിസ് ടൈമിലേതുപോലെ. അതേര്‍പ്പെടുത്തിയാലുള്ള പ്രശ്നം ഓഹോ എന്റെ കമന്റ് മോഡറേറ്റ് ചെയ്യാന്‍ മാത്രം ഇവള്‍ വളര്‍ന്നോ എന്നാലിപ്പോ കമന്റുന്നില്ല എന്നു പറഞ്ഞങ്ങു പോകുമെന്നുള്ളതാണ്. ക്വിസ് ടൈം ഒരു പൊതുകാര്യമായതിനാല്‍ ആള്‍ക്കാര്‍ കമന്റിടൂന്നു എന്നേയുള്ളൂ.
ഇനി പിന്മൊഴിയിലും ഇമെയിലിലും ഒരുപോലെ കമന്റുകള്‍ വരണമെങ്കില്‍ വേര്‍ഡ് പ്രസില്‍ ഒരു ബ്ലോഗ് തുടങ്ങുക. അവിടെ വേറെയും പ്രശ്നങ്ങളുണ്ട്.
അപ്പോള്‍ മൊത്തത്തില്‍ വട്ടാക്കി അല്ലേ?
പരിഹാരമായോ?
ആര്‍ക്കറിയാം. എനിക്കറിയാവുന്നതു പറഞ്ഞുതന്നു.
5:53 PM, June 14, 2006
Inji Pennu said...
ഞാനൊന്നു ട്ടെസ്റ്റട്ടെ.
ഉമേഷേട്ടന്‍ എന്നെ അഭിനന്ദിക്കുംബൊ എല്‍ജി യെന്നും,അല്ലാത്തപ്പൊ ബോണ്‍ജിയെന്നുമാ വിളക്കാ അല്ലേ? എനിക്കെല്ലം മനസ്സിലാവുന്നുണ്ടു കേട്ടൊ!!എന്നെ എല്‍ജി എന്നു ആകെക്കൂടു ത്രീ ട്ടൈംസ് വിളിച്ചിട്ടുള്ളൂ... :-)
മഞ്ചിത്തേട്ടാ, ഈ ഉമേഷേട്ടനു ബുദ്ധി ഉണ്ടോന്നു നോക്കട്ടെ.ഇതു പിന്മൊഴിയില്‍ വരോ എന്നു..
6:01 PM, June 14, 2006
Inji Pennu said...
ഹായ്! വന്നു..വന്നു...!! ഇതൊക്കെ എനിക്ക് നേരത്തെ അറിയാമായിരുന്നെങ്കിലും ബുദ്ധി കൂടി ഇരിക്കുന്നോര്‍ക്കു ഒരു ചലഞ്ചായിക്കോട്ടെ എന്നു കരുതിയാ....:-))
താങ്ക്സ് ട്ടൊ, രണ്ടാള്‍ക്കും..ഞാന്‍ എന്താ തരാ? അഹ്! തരാം..തരാം..ഞാന്‍ പാചകത്തില്‍ എന്തെങ്കിലും പോസ്റ്റട്ടേ.അപ്പൊ തരാട്ടൊ.താങ്ക്സ്....
6:04 PM, June 14, 2006
ദേവരാഗം said...
എല്‍ജിക്ക് സമര്‍പ്പിക്കുന്നു ഈ നാലു കെട്ടും തോണിയും
6:32 PM, June 14, 2006
പെരിങ്ങോടന്‍ said...
യെല്‍ജി, ഫില്‍ട്ടര്‍ ഇടുമ്പോള്‍ ഒപ്പം -{Fwd: Re:} എന്നൊരു ലൈന്‍ കൂടി ചേര്‍ത്തോള്ളൂ. അല്ലെങ്കില്‍ ഇന്‍ബോക്സില്‍ നിന്നും കമന്റ് ഇട്ടവരുമായി യെല്‍ജി ഒരു conversation തുടങ്ങുകയോ മറ്റോ ചെയ്താല്‍ അതും ഗ്രൂപ്പില്‍ വരും ;) പ്രൈവറ്റ് പബ്ലിക്ക് ആയിപ്പോകുമെന്നര്‍ത്ഥം.
1:54 AM, June 15, 2006
Anil:അനിലàµâ€ said...
ഇമെയിലില്‍ കിട്ടാന്‍ ഞാന്‍ ചെയ്യുന്നത്:
1.ബ്ലോഗ്4കമന്റ്സ് ഗൂഗിള്‍ ഗ്രൂപ്പില്‍ അംഗത്വവും അവിടെവരുന്ന പോസ്റ്റുകള്‍ എന്റെ പിയോപി എനേബിള്‍ഡ് ജിമെയിലിലേയ്ക്ക് ഫോര്‍വേഡിങും.
2.ബ്ലോഗര്‍ കമന്റുകളെയെല്ലാം പിന്മൊഴികള്‍@ജിമെയില്‍.കോമിലേയ്ക്ക് ചാലുകീറി വിട്ടിട്ടുണ്ട്.
മിക്കവാറും എല്ലാ കമന്റുകളൊക്കെ ഗ്രൂപ്പില്‍ എത്തുമെന്നതിനാല്‍ അവയൊക്കെയും ഔട്‌ലുക് ക്ലയന്റില്‍ ജോലിയ്ക്കിടയിലും വായിക്കാം. ഔട്‌ലുക്ക് തുറന്നുവയ്ക്കുന്നത് നിയമവിരുദ്ധമല്ലല്ലോ.
---
സുപ്രധാനകാര്യം പറയാന്‍ വിട്ടു.
ഈ പോസ്റ്റ് അന്നു തന്നെ വായിച്ചു. എന്തെഴുതണമെന്നറിയാത്തതുകൊണ്ട് കമന്റേയില്ല ഇപ്പോഴും :(
1:57 AM, June 15, 2006
മഴനൂലുകള്‍... said...
lg,
'വാര്‍ത്ത' അറിഞ്ഞു.
ഇന്ദു അവസാനം ചോദിയ്ക്കുന്നതു കേള്‍ക്കുമ്പോള്‍, പരസ്പരം പറഞ്ഞതുപോലെ - പിന്നെ lg അതിനു നല്‍കിയ മറുപടി വായിച്ചപ്പോഴും - വിധവയ്ക്ക് ഒരര്‍ഥത്തില്‍ ആത്മഹത്യയാണ് നല്ലത് എന്നുതന്നെ പറയാന്‍ ശ്രമിച്ചതാണോ എന്നു തോന്നിപ്പോകുന്നു.
ഉണ്ടാകാം... സാഹചര്യങ്ങള്‍ ചെയ്യിയ്ക്കുന്നതുമാകാം. പക്ഷേ, അതിനെ ധൈര്യപൂര്‍വ്വം നേരിടുന്നവരും തീരെ കുറവല്ല, ഒരു നാട്ടിലും.
വായനക്കാരന്റെ മനസ്സിലാണു കഥ വളരേണ്ടതെന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു, പലരും പലതരത്തില്‍ ഇതിനെ interpret ചെയ്യുന്നതു കാണുമ്പോള്‍...
നന്നായി :)
(Word Verification - thelg)
3:18 AM, June 15, 2006
അജിതàµâ€Œ | Ajith said...
എല്‍ജിയേയ് (അതോ എല്‍. ജി. യോ) നന്നായീട്ടോ..
ഇന്ദൂനും കുട്ട്യോള്‍ക്കും അതൊരു സന്തോഷവാര്‍ത്ത തന്നായിരുന്നൂ. അപ്പോ പിന്നെ എനിക്കും അതു ഒരു സന്തോഷവാര്‍ത്ത തന്നെയാണു..
7:23 AM, June 15, 2006
Inji Pennu said...
നോര്‍ത്ത് അമേരിക്കന്‍ ബ്ലോഗര്‍മാരുടെ ശ്രദ്ധക്കു.
എന്റെ ഒരു കൂട്ടുകാരിക്കു (തമിഴ്) കുടമ്പുളി വാങ്ങിച്ചു മീന്‍ കറി വെക്കണം എന്നു പൂതി. പൂള്ളിക്കാരി കുടമ്പുളി എന്നു വിചാരിച്ചു പാവം,
കൊകും മേടിച്ചു.. എന്റെ ഒരു റെസിപ്പി ബ്ലോഗ് ആണു പ്രശ്നക്കാരന്‍. ആ പാവം കൊച്ചു നാടായ നാടെല്ലാം കുടമ്പുളി നോക്കി നടക്കുവാണു.
എന്നിട്ടു മേടിക്കുന്നതോ,എല്ലാം ഗോവന്‍ കോകും. ആ കുട്ടീടെ കെട്ടിയോന്റെ കയ്യില്‍ നിന്നു എനിക്കു അടുത്തു തന്നെ ഇടി കിട്ടുന്ന ലക്ഷണം ഉണ്ടു...
സൊ,അതിനു മുംബു..ഈ താഴെ പറയുന്ന സ്ഥ്ലലങ്ങളുടെ അടുത്തു,മലയാളി കടകള്‍, കുടംബുളി കിട്ടാന്‍ സാധ്യത ഉള്ള കടകള്‍ ഉണ്ടെങ്കില്‍ പേരു, അഡ്ഡ്രസ്സ് , ഫോണ്‍ നമ്പര്‍ തരുവാന്‍ അപേക്ഷ....
West Chester, Pennsylvania
Edision Township or North Brunswick, NJ
Hicksville ,Newyork
എനിക്കു ഒരു ലിങ്കു അറിയാം..ഇതില്‍ ഏതൊക്കെ മലയാളി കടകള്‍ എന്നറിയാമെങ്കിലും പോസ്റ്റുക.
http://www.thokalath.com/pennsylvania/grocery_stores.php
സഹായിക്കുന്നോരെ ഞാന്‍ എപ്പൊ മീന്‍ കറി വെച്ചാലും ഓര്‍ക്കുന്നതായിരിക്കും...
10:12 AM, June 15, 2006
പാപàµà´ªà´¾à´¨àµâ€â€Œ/mahout said...
എല്‍ജീ, ഡോണ്ട് വറീ. ഞാന്‍ ഇവിടെ ഒന്നു ട്രൈ ചെയ്യാം. ഒരുപാടു ദൂരെയല്ലാതെ മലയാളി സാധനങ്ങളൊക്കെ കിട്ടുന്ന ഒരു കടയുണ്ട്. അവിടെ കിട്ടുമോന്നു നോക്കട്ടെ.
10:47 AM, June 15, 2006
Kuttyedathi said...
scഎല്‍ജികുട്ടിയേ, വെസ്റ്റ് ചെസ്റ്റെറിലാണോ അവര് ? അതു ഞങ്ങളുടെ തൊട്ടടുത്താണല്ലോ. കുടം പുളി ഞങ്ങളുടെ മലായാളിക്കടയില്‍ കിട്ടുമല്ലോ. പക്ഷേ, കട ഞങ്ങളുടെ പള്ളിയുടെ അടുത്താണേ. മുപ്പത്തഞ്ചു മൈലു പോണം. വേണാംകില്‍ പോയി വരുമ്പോള്‍ മേടിച്ചോണ്ടു കൊടുക്കാം.
11:05 AM, June 15, 2006
kuma® said...
എല്‍ ജി യെ ഞാന്‍ ഇപ്പോഴാ ഇതൊന്നു വായിച്ചെ. ഒന്നല്ല രണ്ടുതവണ. രണ്ടാം വായന സംശയങ്ങള്‍ തീര്‍ത്തുള്ള വായന.
എഴുത്ത് സുഖമുള്ളതാണ്.
വിഷയത്തില്‍ ഒരു കമന്റു ഒഴിവാക്കുന്നു. വെറുതെ.
11:14 AM, June 15, 2006
prapra said...
{കുടംബുളി കിട്ടാന്‍ സാധ്യത ഉള്ള കടകള്‍ ഉണ്ടെങ്കില്‍ പേരു, അഡ്ഡ്രസ്സ് , ഫോണ്‍ നമ്പര്‍ തരുവാന്‍ അപേക്ഷ...}
ഈ അപേക്ഷ ഇന്നാണ് എന്റെ ടേബിളില്‍ എത്തിയത്:
Maharaja Supermarket
(516) 775-3900
1620 Hillside Ave,
New Hyde Park, NY 11040
ഈ കടയില്‍ ഉറപ്പായിട്ടും കിട്ടും. Hicksville-ലേക്ക് ഇവിടെ നിന്ന് 1-2 മൈല്‍ മാത്രമെ ഉള്ളൂ.
4:05 PM, June 15, 2006
qw_er_ty
48 comments:
Inji Pennu said...
ഇന്നാ ഒരു സന്തോഷവാര്‍ത്ത!
1:13 PM, June 12, 2006
Immigrant in Canada said...
Lg: you write so well.( I know tht I say that often.. ) but I like the way you write simple things so beautifully..
1:23 PM, June 12, 2006
സു | Su said...
ഈശ്വരാ ,ആളു തെറ്റി കൊലയും തുടങ്ങിയോ എല്‍ ജി യേ? എന്തായാലും ഒരാള്‍ മരിച്ചു അല്ലേ? :(
അതെങ്ങിനെ സന്തോഷവാര്‍ത്ത ആവും?
1:36 PM, June 12, 2006
ബിന്ദു said...
സന്തോഷം ന്നു പറയാന്‍ പറ്റണില്ല ... വേറേ ആരോ പകരം.. ഹോ. എല്‍ ജി... ഇതെന്നെ... :(
1:37 PM, June 12, 2006
തണുപ്പന്‍ said...
ഒന്ന് ചീയുമ്പോള്‍ മറ്റൊന്നിന് വളം
4:36 PM, June 12, 2006
ഉമേഷ്::Umesh said...
എല്‍ജി പറയുന്ന കാര്യങ്ങള്‍ ആര്‍ക്കും ആദ്യം പിടികിട്ടില്ല എന്നൊ തോന്നുന്നു. കഴിഞ്ഞ കഥയിലെ അമ്മാവന്‍ ഉദാഹരണം.
ഞാന്‍ മനസ്സിലാക്കിയതനുസരിച്ചു് ഇതൊരു വലിയ ട്രാജഡിയാണു്. കുട്ടികള്‍ രണ്ടും വിഷം കഴിച്ചു മരിച്ചതിനു ശേഷമാണു ഭാസ്കരന്റെ ഫോണ്‍ വന്നതു്, അല്ലേ എല്‍. ജി?
നല്ല കഥ, എല്‍.ജി.
4:49 PM, June 12, 2006
Kuttyedathi said...
അതു തന്നെ ഉമേഷ്ജി. 2 കുട്ടികളും മരിച്ചെന്നുറപ്പു വരുത്തിയിട്ടു അമ്മ പായസം കുടിക്കാനിരുന്നപ്പൊഴല്ലേ വിളി വന്നത്. ആ വന്നതു സന്തോഷ വാര്‍ത്ത ആണേങ്കിലും..എല്ലാം പോയിക്കഴിഞ്ഞെന്തു സന്തോഷം ? എല്‍ജി എന്തിനിങ്ങനെ ഒരു പേരു കൊടുത്തെന്നു മാത്രം മനസ്സിലായില്ല. എല്‍ജി കമന്റില്‍ പൊട്ടി കളിച്ചാലും, പോസ്റ്റുകള്‍ അപാരം.
4:54 PM, June 12, 2006
Reshma said...
നന്നായിട്ടുണ്ട് എല്‍ ജി. എല്‍ ജി കുട്ടി-മനസ്സുകള്‍ വായിച്ചെടുക്കുന്നത് കേള്‍ക്കാന്‍ എനിക്കൊത്തിരി ഇഷ്ടാ. ചോക്ലേറ്റ് ഒളിപ്പിച്ച് വെച്ചയിടം ഉറുമ്പെങ്ങെനെ കണ്ടെത്തീന്ന പോലെയുള്ള നുറുങ്ങുകള്‍.
ഉമേഷ്ജിയും കുട്ട്യേട്ത്തിയും വായിച്ച പോലെയല്ല ഞാന്‍ വായിച്ചതെന്ന്...എന്തായലും എല്ലാ കഥയും ഇങ്ങനെ തുറന്ന് കിടക്കല്ലേ വായനകള്‍ക്കായി.
5:13 PM, June 12, 2006
പാപ്പാന്‍/mahout said...
ഉമേഷ്/കുട്ട്യേടത്തികളെപ്പോലെയല്ല ഞാനും വായിച്ചത്. ജീവിതം മടുത്ത് ആത്മഹത്യയ്ക്കു തയ്യാറെടുത്തുനിന്നിരുന്ന ഒരാളായി ഡി. ഭാസ്കരനെയും സങ്കല്‍പ്പിച്ച്പ്പോള്‍ എല്‍ ജി പറഞ്ഞപോലെ സന്തോഷവാര്‍ത്ത.
6:51 PM, June 12, 2006
Adithyan said...
അതേ, ഇവിടെ പ്രശ്നമെന്താണ്?
പ്ലാനിംഗ് ഫെയ്സിലായ ഒരു പ്രോജക്റ്റ്... റിലീസിനു മുന്നെ സ്ക്രാപ്പ്ഡായി... ഓണ്‍സെറ്റ് കൊടുത്ത റിക്വയര്‍മെന്റ്സ് തെറ്റായിരുന്നു...
അത്രെ അല്ലെ ഒള്ളു? അല്ലെ എല്‍ജീ?
9:18 PM, June 12, 2006
ഉമേഷ്::Umesh said...
ആദിത്യോ,
നീ പറഞ്ഞ ഓരോ വാക്കും എന്താണെന്നു ബോണ്‍ജി ചോദിക്കും. പറഞ്ഞു കൊടുക്കണേ...
അനുഭവിച്ചോ, അനുഭവിച്ചോ, വേലിയില്‍ക്കിടന്ന പാമ്പിനെയെടുത്തു്...
9:23 PM, June 12, 2006
Adithyan said...
എല്‍ജീ, അപ്പൊ എല്ലാം പറഞ്ഞ പോലെ...
എന്തെങ്കിലും സംശയം ഒണ്ടെങ്കില്‍ ഉമേഷ്‌മാഷിന് മെയില്‍ അയച്ച് ചോദിച്ചാല്‍ മതി... മടിയൊന്നും വിചാരിക്കണ്ടാട്ടോ..
9:38 PM, June 12, 2006
സു | Su said...
ഇതില്‍ കുട്ടികള്‍ മരിച്ചൂന്നോ പായസം കൊടുത്തൂന്നോ എന്ന് അര്‍ത്ഥം വരുന്ന തരത്തില്‍ ഒന്നും എഴുതിയിട്ടില്ല. ഒരാള്‍ക്ക് പകരം മറ്റൊരാള്‍ മരിച്ചു. അത്രെ ഉള്ളൂ. ഭര്‍ത്താവ് മരിച്ചൂന്ന് വിചാരിച്ച് ആ സ്ത്രീ ചിന്തിക്കുന്ന തരത്തില്‍ പറഞ്ഞിട്ടേ ഉള്ളൂ.
9:53 PM, June 12, 2006
ഉമേഷ്::Umesh said...
എല്‍ജി പറയട്ടേ സൂ.
അതുദ്ദേശിച്ചില്ലെങ്കില്‍ ആദ്യം കുട്ടികള്‍ക്കു കൊടുക്കാം എന്നു പ്രത്യേകം പറഞ്ഞതെന്തിനു്?
എങ്കിലും പാപ്പാന്റെ ഭാവന ഒരു പടികൂടി കടന്നുപോയില്ലേ എന്നൊരു സംശയം...
10:03 PM, June 12, 2006
പാപ്പാന്‍/mahout said...
[ഉമേഷേ, ഞാന്‍ ‘:)‘ ഇടാന്‍ മറന്നുപോയി :) (എല്‍ ജീ പോസ്റ്റിനെ ഒരു ഹാപ്പി പോസ്റ്റാക്കാന്‍ വേറെ വഴി കണ്ടില്ല)]
പിന്നെ, പായസം കുടിച്ചോ ഇല്ലയോ എന്ന തര്‍ക്കത്തില്‍: എഴുത്തുകാര്‍ സ്വന്തം കൃതികളെ interpret ചെയ്തുകൂടാ എന്നല്ലേ പ്രമാണം. "Theirs not to make reply,
Theirs not to reason why" എന്നു പറഞ്ഞപോലെ... :)
10:22 PM, June 12, 2006
സു | Su said...
ഞാനൊന്നും ചോദിച്ചുമില്ല. പറഞ്ഞുമില്ല. ഭര്‍ത്താവ് മരിച്ച സ്ത്രീ പായസം വെച്ചു. കുട്ടികളെ കുടിപ്പിച്ചു. വേറെ ആള്‍ മരിച്ചെന്നു ഫോണ്‍ വന്നു. എല്‍ ജി ആ കഥയ്ക്ക് ഒരു സന്തോഷവാര്‍ത്ത എന്ന് പേരുമിട്ടു.
എല്‍ ജീ :) ആ അത്യന്താധുനിക കഥ വളരെ നന്നായി .
10:59 PM, June 12, 2006
ബിന്ദു said...
ഏതായാലും ഇതെനിക്കു മനസ്സിലായി :) അവരു കുറച്ചു നേരം ഇരുന്നു ചിന്തിച്ചുകൂട്ടിയയതല്ലേ പായസവും, കുട്ടികള്‍ക്കു കൊടുക്കലും ഒക്കെ?? ഇനി അങ്ങനെ അല്ലെ? :(
11:31 PM, June 12, 2006
പരസ്പരം said...
ഇതിന്റെ തലക്കെട്ട് എന്തോ അസ്വാരസ്യം ഉളവാക്കുന്നു. എങ്കിലും മരിച്ചുവെന്ന് കരുതിയ ആള്‍ ജീവനോടെയിരിക്കുന്നു എന്നറിയുമ്പോള്‍ അതു സന്തോഷവാര്‍ത്ത തന്നെ. കഥ രണ്ട് തരത്തില്‍ മനസ്സിലാക്കാം.
1) ഒരു മരണം മാത്രം..മറ്റൊരു ഭാസ്കരന്റെ.കുട്ടികള്‍ മരിക്കുന്നില്ല,ആ അമ്മ പദ്ധതി തയ്യാറാക്കുന്നതെയുള്ളൂ. മക്കള്‍ക്ക് വിഷം ആദ്യം കൊടുക്കണമെന്നേ അമ്മ കരുതിയുള്ളൂ. കാരണം വിഷമൊന്നിച്ച് കഴിച്ചാല്‍ വിധി തന്നെ കീഴടക്കിയില്ലെങ്കിലോ എന്ന് ആമ്മ ആശങ്കപ്പെട്ടിരുന്നു.
ഈ വരികള്‍ നോക്കൂ..“എന്തായലും അവനെ ഇനി വിശ്വസിക്കണ്ട, ചതിക്കും. എന്റെ കുട്ടികളെ മാത്രം എടുത്തു അവന്‍ ചിലപ്പോള്‍ എന്നെ ജീവിപ്പിക്കും. വേണ്ട! ചതിയനാണവന്‍. കുട്ടികള്‍ മരിച്ചെന്നു നല്ലോണം ഉറപ്പ് വരുത്തീട്ടു മതി ഞാന്‍.....”.
ഒടുവില്‍ മറ്റൊരു ഭാസ്ക്കരന്റെ മക്കള്‍ക്കീ പായസമിഷ്ടപ്പെടുമോ എന്നീ അമ്മ ചിന്തിക്കുന്നു.
2) മരണം നാല് ..മൂന്ന് ആത്മഹത്യയും, ഒരു സ്വാഭാവിക മരണവും.. മൂന്നാത്മഹത്യയിലേക്കെത്തപ്പെട്ട വരികളിവിടെ..
“സാവധാനം എഴുന്നേറ്റു ചെന്നു ഇന്ദു ഫോണ്‍ എടുത്തു. അതെ, ഭാസ്കരേട്ടന്റെ സ്വരം തന്നെ.
“ഞാന്‍...” ശബ്ദം വെളിയിലേക്കു വരുന്നില്ല.
“അയാളുടെ ഭാര്യ,Mrs. ഭാസ്കരന്‍.....പായസം ഇഷ്ടമാണാവൊ ആ കുട്ടികള്‍ക്കു ?” ശബ്ദം പക്ഷെ, പുറത്തേക്കു വന്നില്ല.
ഇങ്ങനെയാണെന്നിക്ക് മനസ്സിലായത്. ഒരര്‍ത്ഥത്തില്‍ ആത്മഹത്യ എന്നത് ഒരു വിധവയ്ക്ക് നല്ലതെന്നത് ഈ കഥയുടെ കാതല്‍.
വായിക്കുമ്പോള്‍ പലതരത്തിലുള്ള അര്‍ത്ഥമാനങ്ങള്‍ കൈവരിക്കുന്ന എല്‍ജിയുടെ എഴുത്ത് കൊള്ളാം. സമൂഹത്തിലെ ചില തെറ്റായ പ്രക്രിയകള്‍ക്കെതിരായെഴുതുക. അത്തരത്തിലുള്ള അമ്മാവന്മാരെക്കുറിച്ചെഴുതിയ മുന്‍ ബ്ലോഗ് കൊള്ളാമെങ്കിലും ആത്മഹത്യയെ പ്രധിപാദിക്കുന്ന ഇത്തരം എഴുത്ത് ഒരു ഭീതിയുടെ നിഴല്‍ വിരിക്കുന്നു. കുട്ട്യേടത്തി പറയുന്ന പോലെ കമന്റുകളില്‍ പൊട്ടിയെങ്കിലും,എല്‍ജിയുടെ രചനയെല്ലാം വളരെ സൂക്ഷ്മദ്രഷ്ടിയോടെ.
2:34 AM, June 13, 2006
അരവിന്ദ് :: aravind said...
നല്ല കഥ എല്‍ജി..
കുട്ട്യോള്‍ക്ക് വിഷം കൊടുത്തു എന്ന് ഞാന്‍ മനസ്സിലാക്കുന്നില്ല. ചിന്തിച്ചു. പക്ഷേ അതിന് മുന്നേ സന്തോഷവാര്‍ത്ത എത്തി.
മരണം സന്തോഷവാര്‍ത്തയായി കൊണ്ടാടുന്നവരുമുണ്ട്. സന്തോഷത്തിന്റെ നിര്‍വ്വചനം അല്പം വ്യത്യസ്തമെന്ന് മാത്രം.പക്ഷേ ഈ സാഹചര്യത്തില്‍..അതിന് സ്കോപ്പില്ല.
ഏതായാലും കഥ നന്ന്, എല്‍.ജിയുടെ എഴുത്ത് വളരെ നന്ന്.
3:46 AM, June 13, 2006
കലേഷ് കുമാര്‍ said...
നല്ല വല്ലാത്ത കഥ എല്‍ജീ.
5:48 AM, June 13, 2006
മുല്ലപ്പൂ || Mullappoo said...
ല്‍ ജി,
വിഷമം തോന്നേണ്ട.. എങ്കിലും ഞാന്‍ പറയുകയാ.. എനിക്കു ഈ കഥ വായിച്ചിട്ടു..
നഷ്ടം ആര്‍ക്കയാലും നഷ്ടം തന്നെ...:(
6:23 AM, June 13, 2006
വിശാല മനസ്കന്‍ said...
എല്‍ ജിയുടെ എഴുത്ത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
പക്ഷെ, കഥ, അതും സന്തോഷ വാര്‍ത്ത എന്നുകരുതി വായിച്ചപ്പോള്‍...
8:40 AM, June 13, 2006
Inji Pennu said...
Sarah: ഇല്ല,എന്നോടു ഒരിക്കലും പറഞ്ഞിട്ടില്ല.
ഇപ്പൊ പറഞ്ഞതിനു തങ്ക്സ്. എന്നാലും ഒരു തമാശ പറയട്ടെ. ഞാന്‍ ഇംഗ്ലീഷില്‍ എഴുതുമായിരുന്നതു കുറച്ചൊക്കെ പ്രസിദ്ധീകരിച്ചു വരുംബോള്‍,ചില കൂട്ടുകാരികളു പറയും.
വളരെ സിംബിള്‍ ആയി എഴുതിയിരിക്കുന്നു എന്നു.
എന്താന്നറിയോ? എനിക്കത്രെ അറിയൂ...:).
ഗോമ്പ്ലെക്സ് ആയിട്ടു എഴുതണം എന്നു ഉണ്ടെങ്കിലും അറിയണ്ടെ? ഹിഹി!
സൂവേച്ചി: സന്തോഷവാര്‍ത്ത ഒരു sarcasm ആയിക്കൂടെ?ഈശ്വരാ! ഞാന്‍ കമന്റിയാലും ആര്‍ക്കും ഒന്നും മനസ്സിലാവുന്നില്ല.
പോസ്റ്റിയാലും..പിന്നെ സന്തോഷവാര്‍ത്തയല്ലേ,
ഡി .ഭാസ്കരന്‍ മരിച്ചിട്ടില്ലാന്നുളളതു,പക്ഷെ അതു
വന്ന സന്ദര്‍ഭം ഒക്കെ വാര്‍ത്തേടെ കയ്യില്‍ അല്ലല്ലൊ..
ബിന്ദൂ : വെറെ എന്താ ചെയ്യാ എന്റെ ബിന്ദുക്കുട്ടി?
തണുപ്പന്‍ ചേട്ടന്റെ കമന്റ് എനിക്കങ്ങടു ഇഷ്ടപെട്ടു.
തണുത്ത ഒരു കമന്റ് അതു :)
ഉമേഷേട്ടാ, ഉമേഷേട്ടന്‍ നല്ലതാ എന്നൊക്കെ പറയുംബൊ എനിക്കൊരു ഗമ ഒക്കെ വരുന്നുണ്ട് :)
കുട്ട്യേടത്തി: ഞാന്‍ എത്ര പ്രാവശ്യം ഇവിടെ വിളിച്ചു പറഞ്ഞു എനിക്കു ബുദ്ധി ഉണ്ടു എന്നു. :)തെളിയിക്കാന്‍ വിക്കി യില്‍ വരെ പങ്കെടുത്തു.:)
എന്നിട്ടു ആരും മനസ്സിലാക്കണില്ല എന്നു വെച്ചാല്‍ എന്താ ചെയ്യാ?
രേഷ്മക്കുട്ടീ : രേഷ്മക്കുട്ടി എഴുതുന്ന കമന്റുകള്‍ വായിക്കന്‍ നല്ല് സുഖം. ഞാന്‍ കണ്ട്രോള്‍ ചെയ്താണു ഇന്ദൂനെക്കൊണ്ടു പറയിപ്പിച്ചെ,എന്റെ സ്വഭാവത്തിനാണെങ്കില്‍ ഞാന്‍ അപ്പൂനെക്കൊണ്ടു തന്നെ മൊത്തം കഥ പറയിപ്പിച്ചേനെ.വലിയോരു ചിന്തിക്കണതു ,പ്രത്യേകിച്ചും ആണുങ്ങള്‍ ,
എനിക്കു തീരെ അറിയില്ല്ല..ബാലരമ,പൂംബാറ്റ ഒക്കെ ആണു ബെസ്റ്റ് റീഡ്സില്‍ ഉണ്ടായതാവാം കാരണം. :) :)
പപ്പാന്‍ ചേട്ടാ , അതൊരു കൊലകൊംബന്‍ ഭാവന.:) ഗ്ലാഡ് റ്റൊ മീറ്റ് യൂ..
ട്ടൈട്ടിലില്‍ സന്തോഷവാര്‍ത്ത വെച്ചത്,
‘വാര്‍ത്ത‘ സന്തോഷകരം തന്നെ, പിന്നെ ഒരാളുടെ സന്തോഷ വാര്‍ത്ത മറ്റൊരാളുടെ അല്ല,സന്ദര്‍ഭം...അതൊന്നും വാര്‍ത്ത്ക്ക് അറിയണ്ടല്ലൊ....
ആദിത്യന്‍: എനിക്കാ പറഞ്ഞതൊക്കെ നല്ലോണമെ മനസ്സിലായി.പിന്നെ!പിന്നെ!
ഉമേഷേട്ടനു മാത്രെമല്ലെ ബുദ്ധിയും വിവരവുമുള്ളൂ..
അടുത്ത തവണത്തെ വിക്കിക്കു ഞാന്‍ ജയിച്ചു കേറുന്നതു നോക്കിക്കൊ...ഗൂഗ്ഗില്‍ ഭഗവാതിയാണെ! സത്യം!
പിന്നെ മൊഹന്‍ലാല്‍ വരെ പറഞ്ഞിട്ടുണ്ടു നമുക്കു ചോദിച്ചു ചോദിച്ചു പോവാം എന്നു..അത്കൊണ്ടു
അറിഞ്ഞൂടാന്നു തോന്നിയാല്‍ അപ്പൊ ചോദിച്ചിരിക്കും..!!! :) :)
പപ്പാന്‍ ചേട്ടനു ആയിരം കൂപ്പു കൈ, എന്നെ രക്ഷിച്ചല്ലോ,എക്സ്പ്ലൈന്‍ ചെയ്യാണ്ട എന്നു പറഞ്ഞു :) എന്നാലും എല്ലാരും നിര്‍വ്വചിക്കുന്നതു കാണാന്‍ നല്ല രസം.
സൂവേച്ചി: എന്നെ കൊല്ലല്ലെ! ഇങ്ങിനെ എനിക്കു വായില്‍ വഴങ്ങാത്ത ഒക്കെ പറഞ്ഞു.
പിന്നെ ഉമേഷേട്ടനു ബുദ്ധിമുട്ടാവും..:). ഞാന്‍ മന:പൂര്‍വ്വം ഒരു നിഗൂഡതും അത്യന്തവും വെച്ചതല്ല...അങ്ങിനെ ആയിപ്പോയി... :(
പരസ്പരം
ഇങ്ങനെയാണെന്നിക്ക് മനസ്സിലായത്. ഒരര്‍ത്ഥത്തില്‍ ആത്മഹത്യ എന്നത് ഒരു വിധവയ്ക്ക് നല്ലതെന്നത് ഈ കഥയുടെ കാതല്‍.
പിന്നെ എന്താണു നല്ലതെന്നു പറയൂ..എന്റെ സൊഫിയാ ഭര്‍ത്താവു മരിച്ചപ്പോള്‍ ഏറ്റവും സന്തോഷിച്ചവള്‍ ആണു..അവള്‍ ഇന്നു മരിക്കാന്‍
നടക്കുവാണു..ഇന്നാത്തെ ‘പുരോഗമന‘ കേരളത്തിലും,പാവപ്പെട്ട ഒരു വിധവയുടെ വിധി സമൂഹം ഒരുക്കുന്ന slow സതി തന്നെയാണു.
പിന്നെ എല്ലാ കഥയിലും വായിക്കുന്നതു അനിസരിച്ചാണു അതിന്റെ മെസ്സേജ് എന്നു തോന്നുന്നു..ആ സതി ഒരുക്കുന്നോരു ചെയ്യുന്ന പ്രക്രിയ,കഥ എഴുതിയാല്‍ തീരില്ല.
അരവിന്ദേട്ടാ: വളരെ വളരെ താങ്ക്സ് :)
കലേഷേട്ടാ : ഒത്തിരി ഒത്തിരി നന്ദി :).
മുല്ലപ്പൂക്കുട്ടീ : അതെ,അതെ. എന്തിനാ എനിക്കു വിഷമം തോന്നണെ? പൊട്ട കഥ ആണെന്നു പറഞ്ഞാലും എനിക്കു നോ വിഷമം.ആരും അഭിപ്രായം പറയണ്ടെങ്കില്‍ ബ്ലോഗണ്ടല്ലൊ,
മനസ്സില്‍ വെച്ചാല്‍ പോരെ? സൊ, നോ പ്രോബ്ലം കേട്ടൊ. :) പിന്നേം സ്കൂട്ടറില്‍ നിന്നൊന്നും ഉരുണ്ടു വീണില്ലല്ലോ അല്ലേ?
8:45 AM, June 13, 2006
മുല്ലപ്പൂ || Mullappoo said...
പേടിച്ചാണു കമ്മെന്റിയത്.. ന്നാലും.. നല്ല രീതിയില്‍ എടുതല്ലോ.. :)
വിഷമിപ്പിക്കുന്ന കഥകള്‍ സ്ഥിരം പത്രതില്‍ വായിച്ചു ഉള്ള ഒരു വിമുഖത ആകാം...
ന്നാലും.. നന്ദി... നന്നായുള്‍ക്കൊണ്ടതിനു..
9:02 AM, June 13, 2006
കുറുമാന്‍ said...
L Gയുടെ കഥ ഇപ്പോഴാ വായിച്ചത്. എനിക്കിഷ്ടമായി.
ആ പിള്ളാരെയെങ്ങാനും, വല്ലതും, പായസ്സത്തില്‍ കലക്കി കൊന്നിരുന്നുവെങ്കില്‍ ഞാന്‍ കൊന്നു കൊലവിളിച്ചേനെ. ആരെയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോല്ലെ :)
9:09 AM, June 13, 2006
Inji Pennu said...
എന്നാ ഈ ലോകത്തു എന്നെ പേടിയുള്ള ഒരാള്‍ മുല്ലപ്പൂ മാത്രമായിരിക്കും :)
വിശാലേട്ടാ, നന്ദീണ്ടുട്ടൊ.
കുറുമാന്‍ ചേട്ടാ, :) ഒരു കാര്യം മനസ്സിലായി...
11:14 AM, June 13, 2006
സു | Su said...
എല്‍ ജീ :) എന്തായി കാര്യങ്ങള്‍? ഒരു തീരുമാനത്തില്‍ എത്തിച്ചോ?
11:18 AM, June 13, 2006
Inji Pennu said...
എവിടെ എത്താന്‍ എന്റെ സൂചേച്ചി? :)
11:32 AM, June 13, 2006
Vempally|വെമ്പള്ളി said...
എനിക്കിതൊന്നും മനസ്സിലാവണില്ലാ.
ഈ കഥയിലെ അമ്മയെയും മുട്ടായിക്കഥയിലെ അമ്മയെയും ഒന്നും.
ഇങ്ങനെയുള്ള അമ്മമാരും ഉണ്ടാവാം – സ്വന്തം മക്കളെക്കാളും ആങ്ങളമാരെ സ്നേഹിക്കുന്നവരും. എന്തെങ്കിലും പ്രശ്നമുണ്ടാവുമ്പോള് പിള്ളാരെ കിണറ്റിലെറിയുന്നവരും വിഷം കൊടുക്കുന്നവരും ഒക്കെ – പക്ഷെ ഇതു കേരളത്തിലെ മാത്രം കാര്യമാണെന്നു തോന്നുന്നു.
സീരിയലുകളും, പൈങ്കിളികളും ജീവിതത്തെ സ്വാധീനിക്കുന്ന കേരളത്തിലെ.
അയല്പക്കക്കാരുടെ ഒപ്പം എത്താന് കഴിയാത്തതിന് ആത്മഹത്യ ചെയ്യുന്ന ആളുകളുള്ള കേരളത്തിലെ –
കടമെടുത്തതിന്‍റെ പേരില് ഭാര്യയെയും കുഞ്ഞുങ്ങളെയും അനാഥമാക്കി പെരുവഴിയിലേക്കു വിട്ടിട്ടാത്മഹത്യ ചെയ്യുന്ന പുരുഷന്മാരുള്ള കേരളത്തിലെ.
കിട്ടുന്ന സമ്പത്തും കെട്ടുന്ന ഭാര്യയും പോരാഞ്ഞ് കൂടുതല് സമ്പത്തിനും സുഖങ്ങള്‍ക്കുമായി പരക്കം പായുന്ന ആളുകളുള്ള കേരളത്തിലെ.
സൂഷിച്ചു കിണറ്റിലിറങ്ങിയില്ലെങ്കില് ശ്വാസം മുട്ടി മരിക്കുമെന്നറിയാമായിരുന്നിട്ടും കിണറ്റിലിറങ്ങി ശ്വാസം മുട്ടുമ്പോ ഒരു കയറുപോലും ദേഹത്തു ബന്ധിക്കാതെ രണ്ടുപേരുംകൂടി രക്ഷിക്കാനിറങ്ങി മൂന്നു പേരൊന്നിച്ചു മരിക്കുന്ന കേരളത്തിലെ.
എനിക്കു പലതും മനസ്സിലാകത്തകാര്യമാണ്. L.G, എഴുത്തു കൊള്ളാം പക്ഷെ ഇങ്ങനെയുള്ള ചിന്തകള് മലയാളിക്കു പാടില്ല കഥയായിട്ടും കാര്യമായിട്ടും.
എനിക്കൊരിക്കലും സീരിയസ്സവാനിഷ്ടമില്ല തമാശയൊക്കെ പറഞ്ഞങ്ങനെ ജീവിക്കാനാ ഇഷ്ടം എന്നാലും…
12:12 PM, June 13, 2006
വക്കാരിമഷ്ടാ said...
വെമ്പള്ളി പറഞ്ഞത് കാര്യം. പക്ഷേ സംഗതി കേരളത്തില്‍ മാത്രമല്ല. കഴിഞ്ഞയാഴ്‌ച അമേരിക്കയില്‍ ഒരച്ഛന്‍ തന്റെ രണ്ടുമക്കളേയും (അതോ ഒന്നോ) കൊന്നിട്ട് ആത്‌മഹത്യ ചെയ്തു. കുടുംബപ്രശ്നം. ജപ്പാനില്‍ കഴിഞ്ഞയാഴ്‌ച ഒരമ്മ മകളെ വധിച്ചു. കാരണം ഒരു കൊല്ലം മുന്‍പോ മറ്റോ തന്റെ മകന്‍ കൊല്ലപ്പെട്ടതുമൂലമുള്ള മനോവിഷമം. മകള്‍ ചിരിച്ചുകളിച്ചു നടന്ന ഒരു ദിവസം പെട്ടെന്ന് മകനേപ്പറ്റിയുള്ള ഓര്‍മ്മ വരികയും ചിരിച്ചു കളിക്കാന്‍ മകനില്ലല്ലോ എന്നുള്ള വിചാരമുണ്ടാവുകയും ആ വിചാരം പെട്ടെന്ന് മകളോടുള്ള ദേഷ്യമായി മാറുകയും ..........
.....മനുഷ്യരുള്ളിടത്തൊക്കെയുള്ള പ്രശ്നം.
12:22 PM, June 13, 2006
Inji Pennu said...
എന്റെ വെമ്പള്ളി ചേട്ടാ
ഞാന്‍ കഥയല്ലേ എഴുതുന്നുള്ളൂ.അപ്പൊ ഇതു അനുഭവിക്കുന്നോരൊ? അവരോടു പറയുന്ന മഹാപാതകം അല്ലേ,ഞങ്ങള്‍ക്കു ഇതൊന്നും കേക്കണ്ട,എന്തെങ്കിലും തമാശ ഉണ്ടെങ്കില്‍ മത്രം പറയൂ എന്നു.അതു അവരോടു പറയ്യല്ലേ,നിങ്ങടെ കഥ എന്നെ സന്തോഷിപ്പിക്കുന്നില്ല,അതുകൊണ്ടു കേക്ക്ണ്ടന്നു...നമ്മുടെ മനസ്സിന്റെ സന്തോഷം മാത്രം ആലോച്ചിച്ചാല്‍ മതീല്ലേ? അതോണ്ടൊക്കെ തന്നെയാ, ഇന്ദുവും ഒക്കെ വിഷം നോക്കി നടക്കുന്നെ.. പാവപ്പെട്ട വിധവകളുടെ അതും ചെറുപ്പക്കാരികള്‍ ആയ..
പറയാണ്ടിരിക്കണതാ ഭേദം. പിന്നെ ചോക്ലേലേറ്റിലെ അമക്കൊക്കെ പ്രതികരിക്കണം എന്നു ഉണ്ടാവും..പക്ഷെ ‘അബല’ ആയി പട്ടം കെട്ടി ഏല്‍പ്പിച്ചിരിക്കുന്നവള്‍ എങ്ങിനെയാ പ്രതികരിക്കുക? സെലെക്റ്റ് ചെയ്തു സ്ത്രീക്കു അബലയും ഫൂലന്‍ ദേവിയും ആവാന്‍ പറ്റീല്ലല്ലൊ?
ഇങ്ങിനെ ഒക്കെ എഴുതി മൂഡ് കളയുന്നതിനു മാപ്പ്..പക്ഷെ...നമുക്കു ഒരു അര ചെവി എങ്കിലും കൊടുക്കണ്ടേ? അതോ നമ്മുടെ വീട്ടുമുറ്റത്തു ഇതൊക്കെ സംഭവിക്കുംബോള്‍ മതിയോ ചെവി കൊടുക്കുന്നതു? എനിക്കറിയില്ല..
1:06 PM, June 13, 2006
Vempally|വെമ്പള്ളി said...
L.G. ക്കുട്ടീ(എന്നെക്കാള് ഇളയതായിരിക്കുമെന്നു വിശ്വസിക്കുന്നു) നമുക്ക് കുറെക്കൂടി മനക്കരുത്തുണ്ടാവേണ്ടിയിരിക്കുന്നു അതാണു ഞാനുദ്ദേശിച്ചത്. എനിക്കും ചില അനുഭവങ്ങളുണ്ട് പറയാന് അത് അടുത്ത പോസ്റ്റിലെഴുതാം.
വാക്കാരീ നമ്മുടെ കേരളമാണെന്നു തോന്നുന്നു ആത്മഹത്യാനിരക്കില് മറ്റേതു രാജ്യത്തെക്കാളും മുന്നില് – ശരിയല്ലെ?
10:04 AM, June 14, 2006
വക്കാരിമഷ്ടാ said...
വ്വോ വെമ്പള്ളീ, കൂടുതല്‍ തന്നെ-കൃത്യമായ കണക്കറിയില്ല. പല പല പ്രശ്‌നങ്ങള്‍. പൈസായോടുള്ള ആര്‍ത്തി, ആര്‍ഭാടം, ദുരഭിമാനം, സ്വന്തക്കാര്‍, അയല്‍പക്കക്കാര്‍ തുടങ്ങി എന്തിനോടുമുള്ള കമ്പാരിസണും മത്സരവും, കാപട്യം, ആലോചിക്കാതെയുള്ള എടുത്തു ചാടല്‍,എന്തിനോടുമുള്ള പുച്ഛം, ഒബ്‌ജക്ടീവായി കാര്യങ്ങളെ കാണാതിരിക്കല്‍,..... പിന്നെ ഈശ്വരനിലുള്ള ആത്മാര്‍ത്ഥമായ വിശ്വാസമില്ലായ്മ. ഒന്ന് മനസ്സിരുത്തി ചിന്തിച്ചാല്‍ പല മത്സരങ്ങളും നമുക്കൊഴിവാക്കാം, മനഃസമാധാനം തിരിച്ചുകിട്ടും. പക്ഷേ ഇതൊക്കെ ആലോചിക്കാന്‍ നമുക്കെവിടെ സമയം.
പക്ഷേ കുടുംബ പ്രശ്നങ്ങള്‍, കൊലപാതകം, മറ്റു ക്രൂരകൃത്യങ്ങള്‍ എന്നിവ നമുക്കു മാത്രമല്ല.
10:19 AM, June 14, 2006
Inji Pennu said...
എങ്ങിനെയാ എന്റെ ഇമെയിലേല്ലും കമന്റു കിട്ടുക? ഇതിപ്പൊ പിന്മൊഴിക്കാണു കമന്റു പോവുന്നെ? ഞാന്‍ കോമാ എന്റെ ഈമെയില്‍ ഇട്ടു നോക്കീട്ട് അങ്ങിനെ സമ്മതിക്കുന്നില്ല..
ആരെങ്കിലും ഒന്നു ഹെല്പൂ,പ്ലീസ്
5:33 PM, June 14, 2006
ഉമേഷ്::Umesh said...
ബോണ്‍ജീ,
ജീ-മെയിലിലൊരു ഐഡി എടുക്കുക. ബ്ലോഗില്‍ ആ അഡ്രസ്സ് കൊടുക്കുക. ജീ-മെയിലില്‍ വരുന്ന ഈ-മെയിലുകളില്‍ “[എന്റെ നാലുകെട്ടും എന്റെ തോണിയും!]” എന്നു സബ്‌ജക്റ്റിലുള്ള മെയിലെല്ലാം പിന്‍മൊഴികളിലയയ്ക്കാന്‍ ഒരു ഫില്‍ട്ടര്‍ ഇടുക. അപ്പോള്‍ രണ്ടിടത്തും കിട്ടും.
ഇതു തീരെ സിമ്പിളായിപ്പോയെങ്കില്‍ പറയുക. കോമ്പ്ലിക്കേറ്റഡായി പറഞ്ഞുതരാം :-)
5:47 PM, June 14, 2006
മന്‍ജിത് | Manjith said...
ഇ മെയിലില്‍ കമന്റ് കിട്ടണമെങ്കില്‍ ഇപ്പോഴുള്ള പിന്മൊഴി അഡ്രസ് മാറ്റണം. അപ്പോള്‍ പക്ഷേ കമന്റുകള്‍ പിന്മൊഴിയിലെത്തുകയില്ല. കമന്റുകള്‍ മറ്റാരും അറിയുകയുമില്ല. അപ്പോള്‍ പിന്നെ ചെയ്യാവുന്നത്, കമന്റ് മോഡറേഷന്‍ ഏര്‍പ്പെടുത്തുകയാണ്. വിക്കി ക്വിസ് ടൈമിലേതുപോലെ. അതേര്‍പ്പെടുത്തിയാലുള്ള പ്രശ്നം ഓഹോ എന്റെ കമന്റ് മോഡറേറ്റ് ചെയ്യാന്‍ മാത്രം ഇവള്‍ വളര്‍ന്നോ എന്നാലിപ്പോ കമന്റുന്നില്ല എന്നു പറഞ്ഞങ്ങു പോകുമെന്നുള്ളതാണ്. ക്വിസ് ടൈം ഒരു പൊതുകാര്യമായതിനാല്‍ ആള്‍ക്കാര്‍ കമന്റിടൂന്നു എന്നേയുള്ളൂ.
ഇനി പിന്മൊഴിയിലും ഇമെയിലിലും ഒരുപോലെ കമന്റുകള്‍ വരണമെങ്കില്‍ വേര്‍ഡ് പ്രസില്‍ ഒരു ബ്ലോഗ് തുടങ്ങുക. അവിടെ വേറെയും പ്രശ്നങ്ങളുണ്ട്.
അപ്പോള്‍ മൊത്തത്തില്‍ വട്ടാക്കി അല്ലേ?
പരിഹാരമായോ?
ആര്‍ക്കറിയാം. എനിക്കറിയാവുന്നതു പറഞ്ഞുതന്നു.
5:53 PM, June 14, 2006
Inji Pennu said...
ഞാനൊന്നു ട്ടെസ്റ്റട്ടെ.
ഉമേഷേട്ടന്‍ എന്നെ അഭിനന്ദിക്കുംബൊ എല്‍ജി യെന്നും,അല്ലാത്തപ്പൊ ബോണ്‍ജിയെന്നുമാ വിളക്കാ അല്ലേ? എനിക്കെല്ലം മനസ്സിലാവുന്നുണ്ടു കേട്ടൊ!!എന്നെ എല്‍ജി എന്നു ആകെക്കൂടു ത്രീ ട്ടൈംസ് വിളിച്ചിട്ടുള്ളൂ... :-)
മഞ്ചിത്തേട്ടാ, ഈ ഉമേഷേട്ടനു ബുദ്ധി ഉണ്ടോന്നു നോക്കട്ടെ.ഇതു പിന്മൊഴിയില്‍ വരോ എന്നു..
6:01 PM, June 14, 2006
Inji Pennu said...
ഹായ്! വന്നു..വന്നു...!! ഇതൊക്കെ എനിക്ക് നേരത്തെ അറിയാമായിരുന്നെങ്കിലും ബുദ്ധി കൂടി ഇരിക്കുന്നോര്‍ക്കു ഒരു ചലഞ്ചായിക്കോട്ടെ എന്നു കരുതിയാ....:-))
താങ്ക്സ് ട്ടൊ, രണ്ടാള്‍ക്കും..ഞാന്‍ എന്താ തരാ? അഹ്! തരാം..തരാം..ഞാന്‍ പാചകത്തില്‍ എന്തെങ്കിലും പോസ്റ്റട്ടേ.അപ്പൊ തരാട്ടൊ.താങ്ക്സ്....
6:04 PM, June 14, 2006
ദേവന്‍ said...
എല്‍ജിക്ക് സമര്‍പ്പിക്കുന്നു ഈ നാലു കെട്ടും തോണിയും
6:32 PM, June 14, 2006
പെരിങ്ങോടന്‍ said...
യെല്‍ജി, ഫില്‍ട്ടര്‍ ഇടുമ്പോള്‍ ഒപ്പം -{Fwd: Re:} എന്നൊരു ലൈന്‍ കൂടി ചേര്‍ത്തോള്ളൂ. അല്ലെങ്കില്‍ ഇന്‍ബോക്സില്‍ നിന്നും കമന്റ് ഇട്ടവരുമായി യെല്‍ജി ഒരു conversation തുടങ്ങുകയോ മറ്റോ ചെയ്താല്‍ അതും ഗ്രൂപ്പില്‍ വരും ;) പ്രൈവറ്റ് പബ്ലിക്ക് ആയിപ്പോകുമെന്നര്‍ത്ഥം.
1:54 AM, June 15, 2006
.::Anil അനില്‍::. said...
ഇമെയിലില്‍ കിട്ടാന്‍ ഞാന്‍ ചെയ്യുന്നത്:
1.ബ്ലോഗ്4കമന്റ്സ് ഗൂഗിള്‍ ഗ്രൂപ്പില്‍ അംഗത്വവും അവിടെവരുന്ന പോസ്റ്റുകള്‍ എന്റെ പിയോപി എനേബിള്‍ഡ് ജിമെയിലിലേയ്ക്ക് ഫോര്‍വേഡിങും.
2.ബ്ലോഗര്‍ കമന്റുകളെയെല്ലാം പിന്മൊഴികള്‍@ജിമെയില്‍.കോമിലേയ്ക്ക് ചാലുകീറി വിട്ടിട്ടുണ്ട്.
മിക്കവാറും എല്ലാ കമന്റുകളൊക്കെ ഗ്രൂപ്പില്‍ എത്തുമെന്നതിനാല്‍ അവയൊക്കെയും ഔട്‌ലുക് ക്ലയന്റില്‍ ജോലിയ്ക്കിടയിലും വായിക്കാം. ഔട്‌ലുക്ക് തുറന്നുവയ്ക്കുന്നത് നിയമവിരുദ്ധമല്ലല്ലോ.
---
സുപ്രധാനകാര്യം പറയാന്‍ വിട്ടു.
ഈ പോസ്റ്റ് അന്നു തന്നെ വായിച്ചു. എന്തെഴുതണമെന്നറിയാത്തതുകൊണ്ട് കമന്റേയില്ല ഇപ്പോഴും :(
1:57 AM, June 15, 2006
മഴനൂലുകള്‍ .:|:. Mazhanoolukal said...
lg,
'വാര്‍ത്ത' അറിഞ്ഞു.
ഇന്ദു അവസാനം ചോദിയ്ക്കുന്നതു കേള്‍ക്കുമ്പോള്‍, പരസ്പരം പറഞ്ഞതുപോലെ - പിന്നെ lg അതിനു നല്‍കിയ മറുപടി വായിച്ചപ്പോഴും - വിധവയ്ക്ക് ഒരര്‍ഥത്തില്‍ ആത്മഹത്യയാണ് നല്ലത് എന്നുതന്നെ പറയാന്‍ ശ്രമിച്ചതാണോ എന്നു തോന്നിപ്പോകുന്നു.
ഉണ്ടാകാം... സാഹചര്യങ്ങള്‍ ചെയ്യിയ്ക്കുന്നതുമാകാം. പക്ഷേ, അതിനെ ധൈര്യപൂര്‍വ്വം നേരിടുന്നവരും തീരെ കുറവല്ല, ഒരു നാട്ടിലും.
വായനക്കാരന്റെ മനസ്സിലാണു കഥ വളരേണ്ടതെന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു, പലരും പലതരത്തില്‍ ഇതിനെ interpret ചെയ്യുന്നതു കാണുമ്പോള്‍...
നന്നായി :)
(Word Verification - thelg)
3:18 AM, June 15, 2006
അജിത് | Ajith said...
എല്‍ജിയേയ് (അതോ എല്‍. ജി. യോ) നന്നായീട്ടോ..
ഇന്ദൂനും കുട്ട്യോള്‍ക്കും അതൊരു സന്തോഷവാര്‍ത്ത തന്നായിരുന്നൂ. അപ്പോ പിന്നെ എനിക്കും അതു ഒരു സന്തോഷവാര്‍ത്ത തന്നെയാണു..
7:23 AM, June 15, 2006
Inji Pennu said...
നോര്‍ത്ത് അമേരിക്കന്‍ ബ്ലോഗര്‍മാരുടെ ശ്രദ്ധക്കു.
എന്റെ ഒരു കൂട്ടുകാരിക്കു (തമിഴ്) കുടമ്പുളി വാങ്ങിച്ചു മീന്‍ കറി വെക്കണം എന്നു പൂതി. പൂള്ളിക്കാരി കുടമ്പുളി എന്നു വിചാരിച്ചു പാവം,
കൊകും മേടിച്ചു.. എന്റെ ഒരു റെസിപ്പി ബ്ലോഗ് ആണു പ്രശ്നക്കാരന്‍. ആ പാവം കൊച്ചു നാടായ നാടെല്ലാം കുടമ്പുളി നോക്കി നടക്കുവാണു.
എന്നിട്ടു മേടിക്കുന്നതോ,എല്ലാം ഗോവന്‍ കോകും. ആ കുട്ടീടെ കെട്ടിയോന്റെ കയ്യില്‍ നിന്നു എനിക്കു അടുത്തു തന്നെ ഇടി കിട്ടുന്ന ലക്ഷണം ഉണ്ടു...
സൊ,അതിനു മുംബു..ഈ താഴെ പറയുന്ന സ്ഥ്ലലങ്ങളുടെ അടുത്തു,മലയാളി കടകള്‍, കുടംബുളി കിട്ടാന്‍ സാധ്യത ഉള്ള കടകള്‍ ഉണ്ടെങ്കില്‍ പേരു, അഡ്ഡ്രസ്സ് , ഫോണ്‍ നമ്പര്‍ തരുവാന്‍ അപേക്ഷ....
West Chester, Pennsylvania
Edision Township or North Brunswick, NJ
Hicksville ,Newyork
എനിക്കു ഒരു ലിങ്കു അറിയാം..ഇതില്‍ ഏതൊക്കെ മലയാളി കടകള്‍ എന്നറിയാമെങ്കിലും പോസ്റ്റുക.
http://www.thokalath.com/pennsylvania/grocery_stores.php
സഹായിക്കുന്നോരെ ഞാന്‍ എപ്പൊ മീന്‍ കറി വെച്ചാലും ഓര്‍ക്കുന്നതായിരിക്കും...
10:12 AM, June 15, 2006
പാപ്പാന്‍/mahout said...
എല്‍ജീ, ഡോണ്ട് വറീ. ഞാന്‍ ഇവിടെ ഒന്നു ട്രൈ ചെയ്യാം. ഒരുപാടു ദൂരെയല്ലാതെ മലയാളി സാധനങ്ങളൊക്കെ കിട്ടുന്ന ഒരു കടയുണ്ട്. അവിടെ കിട്ടുമോന്നു നോക്കട്ടെ.
10:47 AM, June 15, 2006
Kuttyedathi said...
scഎല്‍ജികുട്ടിയേ, വെസ്റ്റ് ചെസ്റ്റെറിലാണോ അവര് ? അതു ഞങ്ങളുടെ തൊട്ടടുത്താണല്ലോ. കുടം പുളി ഞങ്ങളുടെ മലായാളിക്കടയില്‍ കിട്ടുമല്ലോ. പക്ഷേ, കട ഞങ്ങളുടെ പള്ളിയുടെ അടുത്താണേ. മുപ്പത്തഞ്ചു മൈലു പോണം. വേണാംകില്‍ പോയി വരുമ്പോള്‍ മേടിച്ചോണ്ടു കൊടുക്കാം.
11:05 AM, June 15, 2006
kumar © said...

Post a Comment