അങ്ങിനെ ഞാനും ഒരു സ് നോര്‍ക്കെലിങ്ങിനു (snorkeling) പോയി.
എന്റെ ഒരു പാടു നാളത്തെ ആഗ്രഹം ആയിരുന്നു. അതു എങ്ങിനെയാ, ഇവിടുത്തെ ആണ്‍ സംഘത്തിന്റെ പ്രധാന വിനോദം, കള്ളു കുടി,ചീട്ട് കളി പിന്നെ ആ പൊട്ട റ്റ്യൂബില്‍ വരുന്ന സകലമാന കളിയും കാണല്‍. ഇവരു കൊണ്ടു പോകാതെ, ഒറ്റക്കു പോകുവാന്‍ നമ്മള്‍ സാ(നാ)രീ വര്‍ഗ്ഗത്തിനു പറ്റൂല്ലല്ലൊ.
പക്ഷെ അവസാനം, നിവൃത്തിയില്ലാതെ ഞങ്ങള്‍ പെണ്ണുങ്ങള്‍ കൂടി ഒരു കടുത്ത തീരുമാനം എടുത്തു. അടുക്കള പൂട്ടും എന്നു! അതില്‍ വീഴാത്ത, കല്യാണം കഴിഞ്ഞ ഒരൊറ്റ ആണുങ്ങളേയും ഞാന്‍ ഇന്നേ വരെ കണ്ടിട്ടില്ല.
എനിക്കു കടല്‍,വെള്ളം, നീന്തല്‍ ഒക്കെ വളരെ ഇഷ്ടമുള്ള കാര്യമാണു. പക്ഷെ, ഇവിടെ ഒക്കെ നീന്തല്‍ കുളത്തില്‍ സ്വിമ്മിങ്ങ് സൂട്ടിടണം എന്നു നിര്‍ബന്ധം ഉള്ളതു കൊണ്ടും, അതു ധരിക്കാന്‍ ചമ്മല്‍ ഉള്ളതുകൊണ്ടും, എല്ലാവരും നീന്തുന്നതു നോക്കി കരക്കിരുന്നു വെള്ളമിറക്കുകയേ നിവൃത്തി ഉള്ളൂ. പക്ഷെ, സ് നോര്‍ക്കെലിങ്ങിനു അങ്ങിനെ ഒന്നും നിര്‍ബന്ധമില്ല. കടല്‍ അല്ലെ, കടലില്‍ സൂട്ട് ഇടണം എന്നു എവിടേയും എഴുതി വെച്ചിട്ടും ഇല്ല. അവരുടെ ഓഫീസില്‍ വിളിച്ചു ചോദിച്ചപ്പോള്‍, നിങ്ങള്‍ക്കു ഇഷ്ടമുള്ളതു എന്നു പറഞ്ഞു. ഞാന്‍ ഉടനെ പോയി ഒരു കാപ്രി പാന്റ്സും,ട്ടി ഷര്‍ട്ടും മേടിച്ചു. കോട്ടണ്‍ അല്ല, Nylon-ന്റെ. വെള്ളത്തില്‍ നനഞ്ഞു ദേഹത്തു ഒട്ടിപിടിച്ചു ഇരിക്കാത്ത തരത്തില്‍ ഉള്ള വസ്ത്രം ആണു നല്ലതു.
സ്പീഡ് ബോട്ടില്‍ യാത്ര പുറപ്പെടുന്നു
കീ ലാര്‍ഗോയില്‍ ഉള്ള ജോണ്‍ പെന്നെ സ്റ്റേറ്റ് പാര്‍ക്കില്‍ ആണു ഞങ്ങള്‍ പോയതു. അമേരിക്കയുടെ ഒരേയൊരു ജീവനുള്ള കോറല്‍ റീഫ് സ്ഥലമാണു ഇതു. ഇവിടത്തെ സ് നോര്‍ക്കെലിങ്ങ് , ദിവസവും മൂന്നു നേരം ആണു. കാലത്തെ ഒന്‍പതു മണിക്കുള്ളതിനാണു ആളു കുറവു, വെള്ളം കുറവു, ഒഴുക്കു കുറവ്, പൈസായും കുറവു. ആദ്യമായിട്ടു പോകുന്നവര്‍ക്ക് ഈ സമയം ആണു വളരെ നല്ലതു. പല പല കമ്പനികള്‍ ഇവിടെ ഫ്ലോറിഡായില്‍ ഇതു നടത്തുന്നുണ്ടു.
തയ്യാറെടുപ്പു
അങ്ങിനെ അതിരാവിലെ തന്നെ ഞങ്ങള്‍ ഒരു സംഘം ആളുകള്‍ മൂന്നു കാറുകളിലായി പുറപ്പെട്ടു. ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്തു നിന്നു ഒരു നൂറ്റിയിരുപതു മൈലോളം ഉണ്ടു. ഹൈവേ ഐ-75 കഴിഞ്ഞാല്‍ പിന്നെ ഒരു ലെയ്ന്‍ മാത്രമുള്ള ട്രാഫിക്ക് ലൈറ്റുകളുള്ള വഴിയാണു. അതുകൊണ്ടു ഒരു മൂന്നു മണിക്കൂര്‍ സമയം എടുക്കും കീ ലാര്‍ഗൊ വരെ എത്താന്‍. 8.15 നു റിപ്പോര്‍ട്ട് ചെയ്യണമെന്നു അവര്‍ പറഞ്ഞിരുന്നതു കൊണ്ടു, കാലത്തെ ഒരു ചായയും കുടിച്ചു, അഞ്ചു മണിക്കു തന്നെ പുറപ്പെട്ടു.
തലേ ദിവസം തന്നെ അവരുടെ ഓഫീസില്‍ വിളിച്ചു പറഞ്ഞിരുന്നതുകൊണ്ടും, ഞങ്ങള്‍ പത്തു പേരില്‍ കൂടുതല്‍ ഉണ്ടായിരുന്നതു കൊണ്ടും, പിന്നെ അവരുടെ വെബ് പേജില്‍ വില തെറ്റായി എഴുതിയിരുന്നതു കൊണ്ടും, ഞങ്ങള്‍ക്കു $24.99 രൂപ ഒരാള്‍ക്കു വീതം നിരക്കില്‍ ട്ടികറ്റ് കിട്ടി . അല്ലെങ്കില്‍ സാധാരണ $29.99 ആയിരുന്നു വില. അതു കൂടതെ തന്നെ, $6 ഒരാള്‍ക്കു വീതം, സ് നോര്‍ക്കെലിങ്ങിന്റെ സാമഗ്രികള്‍ക്കു വാടക ആയും കൊടുക്കണം.
പ്രാതലിനു സമയം കിട്ടിയില്ലെങ്കിലൊ എന്നു കരുതി, കുറച്ചു ഇഡ്ഡലിയും സാമ്പാറും ഞാന്‍ പൊതിഞ്ഞു എടുത്തിരുന്നു. അല്ലെങ്കില്‍ വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ ഈ ആണുങ്ങളെല്ല്ലാം കൂടി അവിടെ കാണുന്ന വല്ലോ മീനും ഒക്കെ പച്ചനെ ശാപ്പിട്ടാല്ലൊ? എന്തായാലും അതു കുരുത്തമായി. കഴിക്കാന്‍ നിര്‍ത്തിയിരുന്നെങ്കില്‍ ഉറപ്പായിട്ടും സമയത്തിനു അവിടെ എത്തി ചേരാന്‍ പറ്റുകയില്ലായിരുന്നു. ഇഡ്ഡലി എടുത്ത കാര്യം ഞാന്‍ കാറില്‍ കയറിക്കഴിഞ്ഞിട്ടേ പറഞ്ഞുള്ളൂ. തലേദിവസമേ പറഞ്ഞിരുന്നുവെങ്കില്‍, “ഏ, ഇഡ്ഡലിയോ, നമ്മളെന്താ പട്ടന്മാരാ? വല്ലൊ ചപ്പത്തിയൊ ബീഫോ ഉണ്ടാക്കൂ” എന്നു എല്ലാവരും ഓര്‍ഡര്‍ തരുമായിരുന്നു.
ചുവപ്പും വെള്ളയും നിറമുള്ള സ് നോര്‍ക്കെലിങ്ങ് ഓഫീസില്‍ ഞങ്ങള്‍ എട്ടു മണിക്കു എത്തിച്ചേര്‍ന്നു. ഓഫീസ് എന്നു പറയാന്‍ ഒക്കുകേല, ഒരു ചെറിയ കട. അവിടെ പൈസ അടച്ചു, രസീതു വാങ്ങി. ബോട്ട് നിര്‍ത്തി ഇട്ടിരിക്കുന്ന കടലിടുക്കില്‍ ഒരു രണ്ട് മൈല്‍ കൂടി സഞ്ചരിക്കണം. ബോട്ടിന്റെ അരികില്‍ എത്തിയപ്പോഴെക്കും എല്ലാവര്‍ക്കും വിശപ്പിന്റെ വിളി ആയി. വണ്ടി പാര്‍ക്ക് ചെയ്തു, ഇഡ്ഡലി എല്ലാം നിമിഷ നേരം കൊണ്ടു അപ്രത്യക്ഷമാക്കി.
കൃത്യം ഒന്‍പതു മണിക്കു ബോട്ടു പുറപ്പെട്ടു. ബോട്ടെന്നു പറഞ്ഞാല്‍ ഒരു മുപ്പതു പേര്‍ക്ക് കഷ്ടി ഇരിക്കുവാന്‍ പറ്റുന്നതു. ഞങ്ങള്‍ യാത്രക്കാരെല്ലാം കൂടി ഒരു മുപ്പത്തഞ്ചു പേരോളം ഉണ്ടായിരുന്നു. ബോട്ടിനാകട്ടെ നല്ല വേഗതയും. അപ്പൊ ഇതിനെയാ അല്ലെ സ്പീഡ് ബോട്ടെന്ന് വിളിക്കാ എന്നുള്ള എന്റെ ന്യായമായ സംശയത്തിനു ഒരു നോട്ടം കൊണ്ടു ഭര്‍ത്താവിന്റെ അടുത്തുന്നു ശരിയായ ഉത്തരം കിട്ടി. ഞാന്‍ ഇന്നേ വരെ അതു പോലത്തെ ഒരണ്ണത്തില്‍ കയറിയിട്ടില്ലായിരുന്നു, പിന്നെ എങ്ങിനെയാ എനിക്കു അറിയാ? മമ്മൂട്ടി ഒക്കെ ദുബായ് സിനിമയില്‍ പോകുന്ന പോലത്തെ നല്ല വെളുത്ത സുന്ദരന്‍, വളരെ അധികം സ്പീഡുള്ള ബോട്ടു. കടലിന്റെ നീല വെള്ളം, ഒരു വാലു പോലെ വെള്ള നിറത്തില്‍ പതച്ചു തെറിപ്പിച്ചുകൊണ്ടു വളരെ വേഗതയില്‍ ഞങ്ങളുടെ ബോട്ട് കടലില്‍ കൂടി യാത്രയായി.
മൊത്തം രണ്ടര മണിക്കൂര്‍ ആണു പരിപാടി. കടലില്‍ കൂടി തന്നെ ഒരു വശത്തോട്ടു മാത്രം ഒരു അര മണിക്കൂര്‍ യാത്ര ഉണ്ടായിരുന്നു . കരയെ തിരിഞ്ഞു നോക്കുമ്പോള്‍ പതുക്കെ പതുക്കെ അപ്രത്യക്ഷമാവുന്നതു കാണാമായിരുന്നു. കര ഇങ്ങിനെ ചെറുതായി വരുന്നതു കണ്ടപ്പോള്‍ എനിക്ക് അതിനു മുമ്പുണ്ടായിരുന്ന ധൈര്യം ഒക്കെ ചോര്‍ന്നു പോവുമ്പോലെ ഒരു തോന്നല്‍. വീട്ടീന്ന് പ്രാര്‍ത്ഥിച്ചോണ്ടല്ലെ,കര്‍ത്താവേ, ഞങ്ങള്‍ ഇറങ്ങ്യേ ? 91-ആം സങ്കീര്‍ത്തനം ചെറുതായിട്ടു ഒന്നു ഓര്‍ത്തു നോക്കി.
അപ്പോഴേക്കും മനുഷ്യന്റെ ഭയം കൂട്ടുവാന്‍ വേണ്ടി, എങ്ങിനെയാ ഇതൊക്കെ ദേഹത്തു വെച്ചു കെട്ടേണ്ടതെന്നും, എങ്ങിനെയാ മുങ്ങേടതെന്നും ബോട്ടിലെ ജീവനക്കരന്‍ വിശദീകരിച്ചു തുടങ്ങി. എല്ലാവര്‍ക്കും ലൈഫ് ജാക്ക്റ്റ് ഉണ്ടു. പിന്നെ കാലില്‍ ഇടുന്ന കറുത്തെ വലിയ കാല്‍പ്പാദം പോലെ ഫ്ലിപ്പേര്‍സ്. കൈ തീരെ അനക്കാതെ നേരെ വെച്ചു, ദേഹവും നേരെ ഒരു വര പോലെ കമിഴ്ന്നു കിടന്നു, കാലു കൊണ്ടു മാത്രം തുഴഞ്ഞു പോകാണം. അതിനെയാണത്രെ സ് നോര്‍ക്കെലിങ്ങ് എന്നു പറയുന്നതു. മുഖത്തിടാന്‍ കണ്ണാടിപോലെ ഉണ്ടാക്കിയ ഒരു മുഖം മൂടിയും തരും. വായില്‍ നമ്മള്‍ ഒരു റ്റ്യൂബ് കടിച്ചു പിടിക്കണം, എന്നിട്ട് വായില്‍ കൂടി ശ്വാസം വലിക്കണം. ഈ മൂടി ഇടുമ്പോള്‍ നമ്മള്‍ ചിരിക്കുകയോ, കരയുകയോ, സംസാരിക്കുകയോ, എന്റെ കാര്യത്തില്‍ പേടിച്ചു നിലവിളിക്കുകയോ ചെയ്യരുതു. അങ്ങിനെ മുഖത്തെ പേശികള്‍ ചെറുതായി പോലും അനക്കിയാല്‍ മുഖം മൂടിയില്‍ വെള്ളം കയറും. നടുക്കടലില്‍ മുഖത്തെ മേക്കപ്പ് മാഞ്ഞ് പോകുന്ന അവസ്ഥ ഒന്നു ഓര്‍ത്തു നോക്കിക്കെ?
കാഴ്ച കാണുവാന്‍
“ബോട്ടില്‍ നിന്നു നൂറടിയേ ഞങ്ങള്‍ക്കു നിങ്ങളെ സംരക്ഷിക്കേണ്ട കാര്യമുള്ളൂ”, എല്ലാ നിര്‍ദ്ദേശവും തന്നിട്ട് അവസാനം ആ മാന്യ ദേഹം അങ്ങിനെ ഒരു വിളമ്പരവും നടത്തി. അതു ശരി! അപ്പൊ അതാണല്ലെ, “നിങ്ങള്‍ ചത്താല്‍, നിങ്ങടെ വീട്ടുകാര്‍ക്ക് പോയി” എന്നും പറഞ്ഞ് എല്ലാവരെക്കൊണ്ടും ഒരു ഫോം ഓഫീസില്‍ വെച്ചു ഒപ്പിടീച്ചു മേടിച്ചതു. കാശ് മേടിക്കന്‍ നേരത്തു അവിടെ ചിരിച്ചോണ്ടു നിന്ന ആ രണ്ടു മദാമ്മമാരേം നോക്കാന്‍ ട്ടൈം അലോക്കേറ്റ് ചെയ്തതു കൊണ്ടു ,
കൂടെ ഉണ്ടായിരുന്ന ആണ്‍ പിറന്ന ഒറ്റ ആളും അതൊന്നു വായിച്ചു നോക്കാന്‍ പോലും മിനക്കെട്ടില്ല.
സ് നോര്‍ക്കെലിങ്ങ് പഠിക്കുന്നു
എന്തായാലും ഈ അവസാന വിളമ്പരം കേട്ടപ്പോല്‍, പെണ്ണുങ്ങള്‍ എല്ലാം കൂടി അന്യോന്യം സ്വല്പം ഭീതിയോടെ നോക്കി. എന്നാല്‍, ഇഡ്ഡലിയില്‍ ഭൂരിഭാഗവും അകത്താക്കിയോര്‍ക്ക് യാതൊരു കുലുക്കവുമില്ല. അതു എങ്ങിനെയാ? ആ വിളംബരം കേട്ട ഉടനെ, അവിടെ ഉണ്ടായിരുന്ന മദാമ്മമാരെല്ലാം സ്വിം സൂട്ടിലേക്ക് മാറുവാന്‍ തുടങ്ങി. ആ ബോട്ടിന്റെ ഡ്രൈവറും ഡൈവറുംമായ ആള്‍ സ്വിംസ്യൂട്ടിട്ട മദാമ്മമാരോടു ബോട്ടിന്റെ മുകളിലേക്കു വരുവാന്‍ ക്ഷണിച്ചു.
എന്തായാലും,അതൊരു കാഴ്ച തന്നെ ആയിരുന്നു. ശരിക്കും ഒരു ജേംസ് ബോണ്ട് സിനിമ പോലെ. പെന്‍സില്‍ പോലെ ഇരിക്കുന്ന പത്തു സുന്ദരി മദാമ്മകള്‍ സ്വിംസൂട്ടില്‍, അവരുടെ ചെമ്പന്‍ മുടി കാറ്റില്‍ പറത്തി.....അങ്ങിനെ ഒരു അരമണിക്കൂര്‍ സഞ്ചാരത്തിനു ശേഷം ജേംസ് ബോണ്ട് ബോട്ടു, കര ലവലേശം കാണാന്‍ പറ്റാത്ത നടുക്കടലില്‍ നങ്കൂരമിട്ടു. ഒരു 7 മൈലോ അതില്‍ കൂടുതലോ കരയില്‍ നിന്നു പോന്നിട്ടുണ്ടാവണം.
ഇനി ഞാന്‍ ഒന്നു പോയി നോക്കട്ടെ അമ്മേ?
ഇതിനിടയില്‍ നമ്മുടെ കാലില്‍ ഫ്ലിപ്പറും, മുഖം മൂടിയും, ദേഹത്തു ചെറിയ ഒരു മഞ്ഞ നിറത്തിലുള്ള ലൈഫ് ജാക്കെറ്റും പിടിപ്പിക്കുവാന്‍ നിര്‍ദ്ദേശം കിട്ടി. ആദ്യമായി ഇതു ചെയ്യുന്നോര്‍ക്കു കൈ അനക്കാതെ ഇരിക്കുവാന്‍ തെര്‍മൊക്കോളിന്റെ നീളത്തിലുള്ള ഒരു കുഴലും. ആദ്യമായി ഇറങ്ങുന്നവര്‍, ബോട്ടിന്റെ അരികില്‍ കെട്ടിയിട്ടിരിക്കുന്ന ഒരു കയറില്‍ പിടിച്ചു പ്രാക്സ്ട്ടീസ് ചെയ്യണം. ഉപ്പ് വെള്ളമായതിനാലും ലൈഫ് ജാക്കറ്റില്‍ കാറ്റു നിറച്ചിരുന്നതിനാലും, മുങ്ങി പോവില്ലാന്നു ജേംസ് ബോണ്ട് ചേട്ടന്‍ ഇടക്കു ഇടക്കു ഞങ്ങളുടെ വെപ്രാളം കണ്ടു ബോട്ടില്‍ നിന്നു വിളിച്ചു പറയുന്നുണ്ടായിരുന്നു. താഴ്ച ഒരു പത്തു അടിയില്‍ കൂടുതല്‍ കാണും. അയാള്‍ക്കു അതു പറയാം, അയാള്‍ ബോട്ടില്‍ സുഖായിട്ടു ഇരിക്കുവല്ലേ എന്നാണു എനിക്കന്നേരം വെള്ളത്തില്‍ കിടന്നു കൈകാല്‍ ഇട്ടു അടിച്ചോണ്ടു ഇരുന്നപ്പോള്‍ തോന്നിയതു.
ഇതില്‍ ഏറ്റവും തമാശ, പേടിച്ചു അരണ്ടിരുന്ന പെണ്ണുങ്ങളും നീന്തല്‍ കുറേശ്ശെ മാത്രം അറിയാമായിരുന്ന കുട്ടികളും, ഒരു പത്തു പതിനഞ്ചു മിനുട്ടു കൊണ്ടു സംഗതി പഠിച്ചെടുത്തു. നീന്തല്‍ നല്ലവണ്ണം അറിയാമായിരുന്ന എല്ലാ ആണുങ്ങളും വെള്ളത്തില്‍ കിടന്നു കരണം മറിയുന്ന കണ്ടു, ജേംസ് ബോണ്ട് ആണുങ്ങളോടു ബോട്ടിലേക്കു തിരിച്ചു കയറാന്‍ നിര്‍ദ്ദേശിച്ചു. അയാള്‍ എല്ലാവരോടും സംസാരിക്കരുതു എന്നു പ്രത്യേകം പറഞ്ഞിട്ടുണ്ടായിരുന്നു. ഞങ്ങളുടെ കൂടെ വന്ന എല്ലാ ആണുങ്ങള്‍ക്കും എപ്പോഴും എല്ലാം ‘അറിയാവുന്നതു’ കൊണ്ടും, ജേംസ് ബോണ്ട് ചേട്ടനോടു തോന്നിയ ഒരു ചിന്ന അസൂയ മൂലവും അവര്‍ അയാള്‍ പറയുന്നതിനു നേരെ തല തിരിച്ചു, വലിയ വായില്‍ സംസാരിച്ചും, ഭാര്യമാരെ കടലില്‍ കിടന്നു മര്യാദ പഠിപ്പിക്കലും ആയിരുന്നു. അതുകൊണ്ടു മുഖം മൂടിയില്‍ വെള്ളം കയറി അവര്‍ക്കു ശ്വാസം മുട്ടി അവര്‍ വെപ്രാളപ്പെട്ടു പോയി.
എന്തായാലും അവര്‍ അവിടെ കിടന്നു കൈകാലിട്ടു അടിക്കട്ടെ എന്നു തീരുമാനിച്ചു, ഞങ്ങള്‍ പെണ്ണുങ്ങളും പിള്ളേരും കൂടി സ് നോര്‍ക്കെലിങ്ങ് ചെയ്യുവാന്‍ തുടങ്ങി. ഒരു അന്‍പതു അടി നീന്തിയാലെ, ഈ കോറല്‍ റീഫ് ഉള്ള സ്ഥലത്തെക്കു എത്തൂ. കാലത്തെ കഴിച്ച ഇഡ്ഡലിക്കു മനസ്സില്‍ എല്ലാവരും അന്നേരം നന്ദി പറഞ്ഞു കാണും.ആണുങ്ങള്‍ക്കും പറ്റും ഇതു
വളരെ പതിയെ, ദേഹം ഒരു നേര്‍ വര പൊലെ നേരെ വെച്ചു, കൈകള്‍ മുന്നിലോട്ടു അനക്കാതെ നിര്‍ത്തി, കടലിന്റെ അടിത്തട്ടിലോട്ടു നോക്കി, വായില്‍ കൂടി ശ്വാസം വിട്ട്, കാലുകള്‍ കൊണ്ടു പതുക്കെ തുഴഞ്ഞു, ഞങ്ങള്‍ അങ്ങിനെ നീന്തി തുടങ്ങി. എത്ര ഭംഗിയുള്ളതു കണ്ടാലും,എത്ര പേടിപ്പിക്കുന്ന, പ്രത്യേകിച്ചു ഭീകരമായ മീനിന്റെ മുഖം കണ്ടാലും മിണ്ടരുതു എന്നയാള്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചിരുന്നു. അതാണു സ് നോര്‍ക്കെലിങ്ങിന്റെ പ്രത്യേകതയും. നമ്മള്‍ പതിയെ വീക്ഷിക്കണം. ഒരു മീന്‍ പോലെ ആവണം.
അങ്ങിനെ ഒരു മുപ്പതു അടി പോയി കാണും, അപ്പോള്‍ ഒരു കൂട്ടം നീല മീനുകള്‍ എന്നെ നോക്കി അറ്റെന്‍ഷന്‍ പോസില്‍ നില്‍ക്കുവാന്‍ തുടങ്ങി, വെറും കയ്യെത്തും ദൂരത്തു. ഒന്നിനേയും തൊടരുതെന്നും ഇതൊരു നാഷണല്‍ പാര്‍ക്കാണെന്നും നിര്‍ദ്ദേശം കിട്ടിയിരുന്നു. അതുകൊണ്ടു വെറുതെ അവരേയും നോക്കി ഞാനും അങ്ങിനെ ഒരു തടിക്കഷണം പോലെ കിടന്നു. എന്നെ കണ്ടു ബോറടിച്ചിട്ടാണു എന്നു തോന്നുന്നു, കുറച്ചു നേരം കഴിഞ്ഞപ്പോള്‍, അവര്‍ എന്നെ വ്യൂവിങ്ങ് നിര്‍ത്തി, ഒരു പാമ്പ് ഇഴഞ്ഞു പോവുന്ന പോലെ, എന്നാല്‍ വളരെ വേഗത്തില്‍ എങ്ങോട്ടൊ പൊയി. ഞാന്‍ വീണ്ടും മുന്നോട്ടു നീന്തി. ചെറിയ ചെറിയ പല പല നിറത്തിലുള്ള ചെറിയ ഭംഗിയുള്ള കുന്നുകളും, സ്റ്റാര്‍ഫിഷും ഒക്കെ കാണുവാന്‍ തുടങ്ങി. ഡിസ്ക്കവറി ചാനലില്‍ ഇതൊക്കെ കാണുമ്പോള്‍ ടി.വി യുടെ ഉള്ളിലോട്ടു കയറി പോവാന്‍ ആഗ്രഹിച്ചിട്ടുണ്ടു.
എന്റെ ആഗ്രഹം പോലെ,ഞാന്‍ മനസ്സില്‍ കണ്ടിരുന്നതിനേക്കളും ഒരു ആയിരം ഇരട്ടി ഭംഗിയായി, അങ്ങിനെ ഞാന്‍ അവരുടെ കൂടെ ഒഴുകി. മീന്‍ കൂട്ടങ്ങള്‍ വന്നും പോയും ഇടക്കു ഇടക്കു നിന്നു പോസു ചെയ്തും, നമ്മുടെ ഒപ്പം നീന്തിയും ചെയ്തു പോന്നു. അവരു നമ്മളെയാണൊ ട്ടിക്കറ്റ് എടുത്തു കാണുന്നതു, അതോ നമ്മള്‍ അവരെയാണൊ എന്നു അറിയില്ല. ‘Finding Nemo‘ യിലെ പോലെ അവര്‍ക്കും കാണില്ലെ, ട്ടിക്കറ്റും, മ്യൂസിയവും ഒക്കെ?
ഇടക്കു ഇടക്കു തല പൊക്കി നോക്കി ഞാന്‍ ബോട്ടില്‍ നിന്നും എത്ര ദൂരെയാണു എന്നു എന്നാലാവും വിധം ദൂരം അളക്കുന്നുണ്ടായിരുന്നു. നൂറടി കഴിഞ്ഞാല്‍ കാര്യം പോക്കു തന്നെ. കൂടെ ഉണ്ടായിരുന്ന എല്ലാവരും കുറച്ചു ദൂരം നീന്തിയപ്പോള്‍ തന്നെ ചിതറി പോയിരുന്നു. മീന്‍ തന്നെ തുണ. ഒരു വലിയ നെയ്മീന്റെ പോലെ കണ്ടാല്‍ തോന്നിപ്പിക്കുന്ന ക്രൂരമായ മുഖമുള്ള ഒരു ഒറ്റയാന്‍ മീന്‍ കുറേ നേരം എന്നെ നോക്കി കൂര്‍ത്ത പല്ലുകള്‍ കാണിച്ചു ചിരിച്ചിട്ടു, എന്റെ നെഞ്ചില്‍ കൂടി ഇടിവാള്‍ വെട്ടിപ്പിച്ചിട്ട് , ‘ഓ! ചുമ്മാ ഞന്‍ ഒന്നു നീന്താന്‍ ഇറങ്ങിയതാ’ എന്ന മട്ടില്‍ പോയി. എന്തായാലും, ഇവളെ സംരക്ഷിച്ചോളാമെ എന്നു വാക്കു കൊടുത്തു എന്റെ അപ്പന്റെ കയ്യില്‍ നിന്നു എന്നെ പറിച്ചെടുത്തോണ്ടു വന്നയാളെ കാണാനില്ല. അതുകൊണ്ടു അലറി വിളിച്ചിട്ടും കാര്യവുമില്ല.
മീനുകള്‍ക്കു ഒപ്പം
കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഞാന്‍ തിരിച്ചു നീന്തുവാന്‍ തുടങ്ങി. കിട്ടിയ തക്കം എന്നു വിചാരിച്ചു എല്ലാവരും ബോട്ടുകാരനെ സോപ്പിട്ടു എന്നെ ഇട്ടേച്ചും പോയെങ്കിലൊ? അങ്ങിനെ പകുതി ദൂരം കഴിഞ്ഞപ്പോള്‍, കൈകാല്‍ ഇട്ടു അടിച്ചോണ്ടിരുന്ന ചേട്ടന്മാരെ എല്ലാവരേയും കാണാന്‍ തുടങ്ങി. അവര്‍ റീഫിലോട്ട് എത്തുന്നതേ ഉണ്ടായിരുന്നുള്ളൂ.
വഴിയില്‍ വെച്ചു കാണുമ്പോള്‍ ഹല്ലോ പറയുന്ന പോലെ കടലില്‍ വെച്ചു ഒരു ഹല്ലൊ, എന്നിട്ടു നേരെ വണ്ടി വളച്ചു അവരുടെ ഒപ്പം നീന്തി ഒരു വട്ടം കൂടി കടല്‍ കാഴ്ചകളില്‍ അലിഞ്ഞു ചേര്‍ന്നു...
തിരിച്ചു ബോട്ടില്‍ എത്തിയ എല്ലാവരുടെയും മുഖത്തു സ്വര്‍ഗ്ഗത്തെ കുറച്ചു നേരം, ചെറിയ ഒരു കിളിവാതിലൂടെ കാണുവാന്‍ പറ്റിയ സംതൃപ്തി. ഞാന്‍ അന്വേഷിച്ച മത്സ്യകന്യകയെ മാത്രം കാണുവാന്‍ പറ്റിയില്ല. അതു അടുത്ത സ് നോര്‍ക്കെലിങ്ങിനു ആവട്ടെ.
****
ഇന്ത്യയില്‍ സ് നോര്‍ക്കെല്ലിങ്ങ് സൌകര്യങ്ങള്‍.
ഇവിടെ, ഇവിടേയും.
2006-06-24
ഒരു സ് നോര്‍ക്കെലിങ്ങ് വിവരണം
Subscribe to:
Post Comments (Atom)
2 പ്രതികരണങ്ങള്‍:
39 comments:
Inji Pennu said...
അങ്ങിനെ ഞാനും ഒരു സ് നോര്‍ക്കെലിങ്ങിനു (snorkeling) പോയി.
എന്റെ ഒരു പാടു നാളത്തെ ആഗ്രഹം ആയിരുന്നു. അതു എങ്ങിനെയാ, ഇവിടുത്തെ ആണ്‍ സംഘത്തിന്റെ പ്രധാന വിനോദം, കള്ളു കുടി,ചീട്ട് കളി പിന്നെ ആ പൊട്ട റ്റ്യൂബില്‍ വരുന്ന സകലമാന കളിയും കാണല്‍. ഇവരു കൊണ്ടു പോകാതെ, ഒറ്റക്കു പോകുവാന്‍ നമ്മള്‍ സാ(നാ)രീ വര്‍ഗ്ഗത്തിനു പറ്റൂല്ലല്ലൊ.
12:04 AM, June 24, 2006
പാപàµà´ªà´¾à´¨àµâ€â€Œ/mahout said...
വിവരണം അടിപൊളി. പക്ഷേ എല്ലാരുമെന്താ മുഖത്തു diaper കെട്ടിയിരിക്കുന്നേ? അതാണോ സ്നോര്‍ക്കല്‍ വേഷം?
12:16 AM, June 24, 2006
Adithyan said...
മുങ്ങിച്ചാവാന്‍ ഇത്രയ്ക്കിഷ്ടമോ...
ആളല്‍പ്പം അഡ്വഞ്ചറസാണല്ലെ?
വിവരണം അത്യുഗ്രന്‍... ഇപ്പോ എല്ലാരും അരവിന്ദനു പഠിയ്കൂവാണെന്നു തോന്നുന്നു... വീഡിയോ പിടിച്ചതു പോലെയല്ലേ വിവരിച്ചു വെച്ചിരിയ്ക്കുന്നത്...
ഏതായാലും ആ വളരെ നാളത്തെ ആഗ്രഹം സാധിച്ചു എന്നറിഞ്ഞതില്‍ സന്തോഷം...
ഇനി അടുത്തതെന്താ? ബഞ്ചീജമ്പിങ്ങ്?
12:19 AM, June 24, 2006
പാപàµà´ªà´¾à´¨àµâ€â€Œ/mahout said...
രണ്ടാമത്തെ വായനയില്‍ ഞാന്‍ ഞെട്ടി - അരമണിക്കൂര്‍ കൊണ്ട് അമ്പതു മൈല്‍ പായുന്ന ബോട്ടോ? അതൊരു സംഭവമായിരിക്കുമല്ലോ...
12:21 AM, June 24, 2006
Inji Pennu said...
അതു തെറ്റിയോ പപ്പാന്‍ ചേട്ടാ,പിന്നെ എത്ര ആയിരിക്കും സ്പീഡ്? എന്നോടു അങ്ങിനെയാണു അടുത്തു ഇരുന്ന ഒരു ചേട്ടായി പറഞ്ഞതു? ബഠായിയാ?
ആദിത്യാ...നന്ദി. മൊത്തം വായിച്ചല്ലോ അല്ലെ, വിക്കി ചോദ്യം ഉണ്ടു കളി കഴിഞ്ഞാല്‍. :)
12:44 AM, June 24, 2006
പാപàµà´ªà´¾à´¨àµâ€â€Œ/mahout said...
എല്‍ജിയേ, അരമണിക്കൂറില്‍ അമ്പതുമൈല്‍ == ഒരു മണിക്കൂറില്‍ 100 മൈല്‍. I-75ല്‍പ്പോലും ആ സ്പീഡിലോടിച്ചാല്‍ പോലീസോ മുതലയോ പിടിക്കും. വെള്ളത്തില്‍, അതും കണ്ണായ ഒരു നാഷണല്‍ പാര്‍ക്കില്‍. ഇല്ല സഹോദരീ, ഞാന്‍ വിശ്വസിക്കത്തില്ല.
1:05 AM, June 24, 2006
Inji Pennu said...
അതു ശരിയാണല്ലൊ സഹോദരാ.അത്രേം ആലൊചിച്ചില്ല.അത്രേം സ്പീഡില്‍ ഇപ്പൊ പോവാമെങ്കിലും നൂറൊന്നുമില്ലായിരുന്നു.
ഞാന്‍ അതുകൊണ്ടു ആ സ്പീഡിന്റെ അവിടെ ‘?‘ മാര്‍ക്ക് ഇട്ടു. നാളെ പകല്‍ ഞങ്ങള്‍ പോയാ ആ ബോട്ടുകാരെ വിളിച്ചു ചോദിക്കാം. അപ്പൊ കൃത്യം കിട്ടുമല്ലൊ..എന്നിട്ട് ശരിയായതു അവിടെ ഇടാം.
1:19 AM, June 24, 2006
ദേവരാഗം said...
സാഹസികതാ വിവരണം ബൂലോഗത്ത് തീരെ ഇല്ലല്ലോ എന്നു വിചാരിച്ചിരുന്നതാ എല്‍ജീ, നന്നായി.
പണ്ടത്തെ കാലമല്ല പാപ്പാനേ, 80 മെയില്‍ വരെ ഒക്കെ മാക്സ് സ്പീഡ് ഉള്ള യാട്ട് കിട്ടും ബാക്കി 20 ഒരു എക്സൈറ്റുമെന്റുില്‍ പറഞ്ഞതായിരിക്കും.
നിങ്ങളൊക്കെ ഭാഗ്യവാന്മാര്‍. എമറാത്ത് തീരത്ത് 30 മൈലില്‍ പുറത്ത് പോയാല്‍ കോസ്റ്റ് ഗാര്‍ഡ് പിടിച്ചു പിഴയിടും എന്ന് എന്റടുത്തിരിക്കുന്ന ഉളിചാണ്ടല്‍ (ഹാര്‍പൂണിംഗ്) പിരാന്തന്‍ പറയുന്നു.
1:24 AM, June 24, 2006
പാപàµà´ªà´¾à´¨àµâ€â€Œ/mahout said...
ദേവാ, യാട്ടു വേറെ തുപ്പു വേറെ. 15 മൈലായിരിക്കും ഒരു മണിക്കൂറില്‍ ഈ ബോട്ടുകളുടെ വേഗത എന്നു ഞാന്‍ ഊഹിക്കുന്നു. ഒന്നാമത്തെ കാര്യം കോറല്‍ റീഫുകള്‍ കാണാന്‍ 50 മൈലൊന്നും പോകണ്ട എന്നതു തന്നെ. ഒരിക്കല്‍ ഞാന്‍ കീ വെസ്റ്റില്‍ റീഫു കാണാന്‍ പോയപ്പോള്‍ അതെല്ലാം തീരത്തിനു 10 മൈലില്‍ താഴെ ദൂരത്തായിരുന്നു എന്നാണോര്‍മ്മ.
1:40 AM, June 24, 2006
Satheesh said...
എല്‍ജീ, ഇതൊക്കെ കണ്ടു നിന്ന ഒരു ഫീലിങ് തരാന്‍ എല്‍ജിയുടെ വിവരണത്തിനു പറ്റി! വളരെ നല്ല വിവരണം..
സ്നോര്‍ക്കെലിങ്ങ്, സ്നോര്‍ക്കെലിങ്ങ് ന്ന് കേട്ടിട്ടുണ്ടെന്നല്ലാതെ നേരിട്ട് ചെയ്യാന്‍ പറ്റിയിട്ടില്ല. ഇപ്പോ ഒരു sudden interest!
പക്ഷെ ഈ പാപ്പാന്റെ സംശയം എനിക്കും തോന്നി!!! :-)
3:50 AM, June 24, 2006
അരവിനàµà´¦àµ :: aravind said...
എല്‍ജ്യേ..കൂട്ടാന്‍ വയ്കാന്‍ പറ്റണ ടൈപ്പിനെ വല്ലതും കണ്ടാരുന്നോ? ഒരു പ്ലാസ്റ്റിക് കൂടൂടെ എടുത്താരുന്നേല്‍ ഒരു നേരത്തെ കൂട്ടാനുള്ളതൊത്തേനെ :-)
നല്ല വിവരണം..:-)
5:20 AM, June 24, 2006
സൠ| Su said...
എല്‍ ജി എന്നെ കൊതിപ്പിച്ചു. എനിക്കിപ്പോ വെള്ളത്തില്‍ ചാടണം :((
ഈ മുഖം മൂടികളില്‍ ഏതാ എല്‍ ജി ?
8:13 AM, June 24, 2006
ബിനàµà´¦àµ said...
എല്‍ ജീസേ.. നല്ല വിവരണം ! ഇന്നത്തെ നല്ലൊരു പിക്‌നിക് നഷ്ടപ്പെട്ട ദുഃഖം കുറച്ചു തീര്‍ന്നു, ( കുറേ ദുഃഖം ഇനിയുമുണ്ട്)അയ്യോ... എന്നെ കെട്ടിയെടുത്തോണ്ടു പോയാലും ഞാനില്ലേ...ഇതിനൊന്നും. എനിക്കു പേടിയാ.
9:08 AM, June 24, 2006
archana said...
LG,
Oru prathibhayude minnithilakkam varikalkkidayil, iniyum ezhuthuu. Kthayil chiri olippichu vekkan ulla kazhivu valare rare ayi kittunnathanu. Athu kalyaruthe,othiri othri ezuthu iniyum.
You are one courageous little girl, vimanum kadalinte mele koodi parakkumpol polum enikku pediyanu.
Athiletha LG?
Archana
12:56 PM, June 24, 2006
Inji Pennu said...
പ്രിയരേ,
എനിക്കൊരു ന്യായമായ സംശയം ഉണ്ടു. ഞാന്‍ എന്തെങ്കിലും പോസ്റ്റ് ചെയ്തു കഴിയുമ്പോള്‍ നിനക്കു പോസ്റ്റാന്‍ പറ്റൂല്ലാ എന്നും പറഞ്ഞു എനിക്കു മെയില്‍ വരുന്നതു എന്തു? എനിട്ടു പിന്മൊഴിയില്‍ എന്റെ പോസ്റ്റുമില്ല. ആദ്യം ഞാന്‍ കരുതി,ഞാന്‍ കമന്റിയതാണു എന്നു കരുതി,ലാസ്റ്റ് പോസ്റ്റില്‍ കമന്റ് ഒരു വട്ടം ഡിലീറ്റ് ചെയ്തു പിന്നേം കമന്റി നോക്കി.അപ്പോഴാണു മനസ്സിലാവുന്നെ, ഞാന്‍ ബ്ലോഗില്‍ എന്തെങ്കിലും എഴുതി പബ്ലിഷ് ചെയ്യുമ്പോളാണു ഇതെന്ന വഴക്കു പറയുന്നതു എന്നു? ക്യാ ബാത് ഹെ ഇസ്കൊ? ആരെങ്കിലും ഒന്നു പറഞ്ഞു തരാമൊ? പ്ലീസ്?
12:02 AM, June 25, 2006
ശനിയനàµâ€ \o^o/ Shaniyan said...
എല്‍ജീ, ബ്ലോഗ്സെന്‍ഡ് അഡ്രസ്സായിട്ട് ബ്ലോഗ്4കമന്റ്സ് അറ്റ് ഗൂഗിള്‍ ഗ്രൂപ്സ് ആണോ കൊടുത്തിരിക്കുന്നത്?
12:05 AM, June 25, 2006
ശനിയനàµâ€ \o^o/ Shaniyan said...
ആണെങ്കില്‍, എല്‍ജിയുടെ പ്രൊഫൈലിലെ ഇ-മെയില്‍ ഐഡി ഗ്രൂപ്പ് മെമ്പറല്ലാത്തതാവാം കാരണം.. (ബ്ലോഗ്‌സെന്‍ഡ് അഡ്രസ്സ് ഇടണമെങ്കില്‍) പിന്മൊഴികള്‍ അറ്റ് ജീമെയില്‍ തന്നെ ഇട്ടാല്‍ പ്രശ്നം തീരും.
12:08 AM, June 25, 2006
Inji Pennu said...
ഓ! ശനിയന്‍ ചേട്ടന്‍ പറയുന്നതു ബ്രഹ്മിയും ദ്രാവിഡ ഭാഷയും കൂട്ടികലര്‍ത്തിയ പോലെ ഉണ്ടെങ്കിലും ഞാന്‍ ഒന്നു ട്രൈ ചെയ്യട്ടെ..ഒത്തിരി താങ്ക്സു....
12:16 AM, June 25, 2006
Adithyan said...
യെല്‍ജീ, അതായത് , ആക്ചുവലി, സംഭവിയ്ക്കുന്നതെന്തെന്നു പറഞ്ഞാല്‍... ബ്ലോഗ് സെന്‍ഡ് അഡ്രസ്സില്‍ ബ്ലോഗ്4കമന്റ്സ് അറ്റ് ഗൂഗിള്‍ ഗ്രൂപ്സ് എന്നു കൊടുത്താല്‍ പോസ്റ്റ് ഇടുമ്പോള്‍ യെല്‍ജിടെ മെയില്‍ ഐഡിയില്‍ നിന്നും ബ്ലോഗ്4കമന്റ്സ് എന്ന ഗ്രൂപ്പിലേയ്ക്ക് മെയില്‍ പോകും... അപ്പോള്‍ ആ ഗ്രൂപ്പില്‍ യെല്‍ജി മെമ്പര്‍ അല്ലെങ്കില്‍ അവിടുന്നു റിജക്ഷന്‍ വരും.... ദാറ്റ്സ് ഓള്‍ യുബറോണര്‍...
12:40 AM, June 25, 2006
Immigrant in Canada said...
Aiyyo.. ivide olla american meen ellam pedichu vannittundu.. arandu kappiri pant okke ittu, idali okke thinnu vellathil iranginyennu.. pavam meen..
Nannyi ezhuthi Lg.. Enjoyed reading..
1:46 AM, June 25, 2006
Inji Pennu said...
മനുഷ്യനു വിവരം ഇല്ലാണ്ടിരിക്കാന്‍ ഈ ബ്ലോഗിലുള്ളോരു സമ്മതിക്കണല്ലോ,കര്‍ത്താവേ!
തണുപ്പന്‍ ചേട്ടാ , ഞാന്‍ വിളിച്ചു ചോദിച്ചു, 7 മൈല്‍ എന്നു അവര്‍ പറഞ്ഞു. ഞന്‍ 50 മൈല്‍ എന്നു എഴുതി എന്നു ഇവിടെ പറഞ്ഞപ്പോള്‍ ചിരിച്ചു ചിരിച്ചു എന്റെ കെട്ടിയോന്‍ തറയില്‍ കിടന്നു ഉരുളുന്നതു കണ്ടോണ്ട് കൂടെ വന്നോരാടാരും പിന്നേം എന്റെ ‘വിവരം‘ വിളമ്പിയില്ല. ഇപ്പോ ആലോചിക്കുമ്പൊ എനിക്കാകെ ചമ്മല്‍...50 മൈല്‍ മൊത്തം ഈ കോറല്‍ റീഫ് കാണുമെന്നാണത്രെ പറഞ്ഞതു എന്നതു..എനിക്കു വയ്യ! പിന്നെ ഇവിടെ ഉള്ളോരു വായിക്കുന്നുണ്ടോ എന്നും കൂടി അറിയണമല്ലൊ,..അപ്പൊ കുറാച്ചൊക്കെ തെറ്റിച്ചു എഴുതിയതാണു ;;) പപ്പാന്‍ ചേട്ടന്‍ പരീക്ഷയില്‍ പാസ്സായി... :-) എന്നാലും താങ്ക്സ് കേട്ടൊ..ഇത്രേം വലിയ അബദ്ധം എഴുതി ഞാനിങ്ങനെ സ്റ്റൈലില്‍ ഇരിക്കൂല്ലായിരുന്നൊ..നന്ദി...
11:58 PM, June 25, 2006
ദേവരാഗം said...
പൂത്തേടം :"ഇല്ലത്ത് ന്നലെ ഒരു പശുവിനെ വാങ്ങി അതികൂറ്റം. ഇയ്യ് വൈക്കോല്‍ തുറുവിനോളം വരും"
പുഴുത്തേടം : "തുറുവിനോളം പോന്ന പയ്യോ? ഹേയ് ത്രന്നുണ്ടാവില്ല."
പൂത്തേടം :"ന്നാ ഈ ഓട്ടുമ്പൊറത്തോളം."
പുഴുത്തേടം : "ഇല്ലത്തോളം പൊക്കമുള്ള പയ്യോ. എന്താ നമ്പൂരി പറയണേ"
പൂത്തേടം :"എന്നാ ഈ ഉത്തരത്തോളം പൊക്കം വരും ഇനി ഞാന്‍ കുറക്കില്ലാട്ടൊ പുഴ്ത്തേടം."
(ക്രെഡിറ്റ് കുഞ്ഞുണ്ണിമാസ്റ്റര്‍ക്ക്)
12:14 AM, June 26, 2006
Adithyan said...
എല്‍ജ്യേ...
7 പറഞ്ഞു പറഞ്ഞു അമ്പതാക്കി...
ഇനി ഈ കോറല്‍ റീവ്സില്‍ ശരിയ്ക്കും പോയതാണോ? അതോ അപ്പാര്‍ട്ട്മെന്റ് കോംപ്ലെക്സിലെ പായലു പിടിച്ചു കിടക്കുന്ന സ്വിമ്മിഗ് പൂളില്‍ നീന്തിയ കാര്യമാണോ ഈ വര്‍ണ്ണിച്ചിരിയ്ക്കുന്നത്?
വെറുതെയല്ല ഫോട്ടോ ഒക്കെ മുഖം മറച്ചിരിയ്ക്കുന്നത്... വേറെ ആരോ പോയ ഫോട്ടോ ആണല്ലെ?
വന്നു വന്നു എല്ലാരും മാജിക്കല്‍ റിയലിസത്തില്‍ ഊന്നി നിന്നു മാത്രമേ പോസ്റ്റിടൂ എന്നായി
;)
12:16 AM, June 26, 2006
വഴിപോകàµà´•à´¨àµâ€ said...
ഒരു പള്ളീലച്ചന്‍ ഭയങ്കര പുളുവടി ആയിരുന്നു. ഒരു ദിവസം കപ്യാര് പറഞ്ഞു
അച്ചൊ, ഇങ്ങനെ പുളു പറയരുത്.കേള്‍ക്കുന്നൊരൊക്കെ മനസ്സിലാക്കുന്നുണ്ട് അച്ചനീ പറയുന്നത് വന്‍ പുളുവാണെന്ന്
അച്ചന്‍ പറഞ്ഞു, അത് ഞാന്‍ അറിയാാാതെ പ്പറഞ്ഞുപ്പോകുന്നതാാാണ് കപ്യാാാരെ. ഇതൊന്ന് കണ്ട്രോള് ചെയ്യാന്‍ എന്താണൊരു വഴി, അല്ലെങ്കില് മാര്‍ഗ്ഗം?
കപ്യാര് പറഞ്ഞു
ഈ ഞായറാഴ്ച പ്രസംഗത്തില്‍, അച്ചന്‍ എന്തേലും കൈവിട്ട് പറഞ്ഞാല്‍ ഞാന്‍ ഷൂൂൂൂൂൂ എന്നൊരു ചെറിയ വിസില്‍ അടിയ്ക്കാം.അച്ചന്‍ അപ്പൊ അതങ്ങ് അഡ്ജുസ്റ്റ് ചെയ്ത് പറഞ്ഞാല്‍ മതി..
ഞായറാഴ്ച്ക ആയി..പ്രസംഗം തുടങ്ങിയ അച്ചന്‍ ഇതൊക്കെ മറന്നു..
പ്രിയ കുഞ്ഞാാട്‌കളേ, ഞാന്‍ പണ്ട് ചെകുത്താന്‍ പറമ്പ് ഗ്രാമത്തില്, ചെന്നപ്പ്പ്പോള്,എന്റെ പ്രശംഗം കേള്‍ക്കാനായി ഒരു അമ്പതിനായിരത്തോളം വരുന്ന ജനക്കൂട്ടം..........
അപകടം മണത്ത കപ്യാര് അച്ചന് സൂചന കൊടുക്കാന്‍ വിസിലടിച്ചു ഷൂൂൂൂൂൂ !
അച്ചന് കാര്യം ഓര്‍മ്മ വന്നു. ഒന്നഡ്ജസ്റ്റ് ചെയ്തു
അമ്പതിനായിരത്തോളം വരുന്ന ജനക്കൂട്ടം വരുമെന്നാണ് സംഘാടകര്‍ കരുതിയിരുന്നതെങ്കിലും ഒരു പതിനായിരം പേരോളം.............
കപ്യാര് വീണ്ടും ഷൂൂൂൂൂൂ !
അച്ചന്‍ വീണ്ടും അഡ്ജസ്റ്റ് ചെയ്തു..
ഒരു പതിനായിരം പേരോളം എത്തേണ്ടതയിരുന്നു പക്ഷെ മഴ ആയതിനാലും മറ്റും ഒരു അയ്യായിരത്തോളം വരുന്ന........
കപ്യാരുടെ വിസില്‍ വീണ്ടും ഷൂൂൂൂൂൂ !
ഓര്‍മ്മ വന്ന അച്ചന്‍ അഡ്ജസ്റ്റ് ചെയ്തു..
അയ്യായിരത്തോളം വരുന്ന ജനകൂട്ടം എത്തേണ്ടിയിരുന്ന സ്ഥാനത്ത് ഓട്ടൊറിക്ഷ കിട്ടാത്തതിനാലും ബസ് കിട്ടാത്തതിനാലും മറ്റും ഒരു ആയിരത്തോളം..........
കപ്യാരു വീണ്ടൂം നീട്ടി അടിച്ചു ഷൂൂൂൂൂൂൂൂൂൂൂൂൂൂ !
അച്ചന്‍ പറഞ്ഞൂ....
കപ്യാരെ ,അവസാനമായിട്ട് പറയട്ടേ! അമ്പതു പേരുണ്ടായിരുന്നു, ഇനി എത്ര വിസിലടിച്ചാലും കുറയില്ല! ഞാന്‍ എണ്ണിയതാണ് കപ്യാാാാരെ!
:) LG ഇപ്പൊത്തന്നെ, 50 മയില് ദൂരം 7 ആക്കി, 100 മയില് സ്പീഡ് 10 ആക്കി.. വിസിലടിച്ചാല്‍ ഇനിയും കുറയ്ക്കുമൊ ??.. :)
(കട: മിമിക്രി തമാശയ്ക്ക്)
1:26 AM, June 26, 2006
saptavarnangal said...
ഞാനും snorkeling നു പോയിട്ടുണ്ടെല്ലൊ..!
Location:Lankgawi,Malaysia
snorkeling ചെയ്യുമ്പോള്‍ വായില്‍ കൂടി വേണം ശ്വസിക്കാന്‍ . എല്ലാം ഫിറ്റ് ചെയ്തു അങ്ങനെ നീന്തി നടക്കുമ്പോള്‍ ആ മാസ്കില്‍ വെള്ളം കേറും.. ഉപ്പു വെള്ളമായതു കൊണ്ടു കണ്ണു നന്നായി നീറും.. അതാണ് ഏറ്റവും ബുദ്ധിമുട്ടുണ്ടക്കുന്നത്.
പിന്നെ കുറച്ചു confident ആയപ്പോള്‍ scuba diving-നെ കുറിച്ച് ആലോചിച്ചു..ബോട്ടില്‍ വെച്ച് അതിന്റെ study class-ല്‍ പങ്കെടുത്തു.. സിഗ്നലുകളും , മാസ്കിന്റെ ഉള്ളില്‍ വെള്ളം കേറിയാല്‍ കളയേണ്ടതു എങ്ങനെ എന്നു പറഞ്ഞു തന്നു..അതു പോലെ ഗ്യാസ് കുറ്റി ഉപയോഗിക്കുമ്പോള്‍ എങ്ങനെ ശ്വാസം വലികണം ( എന്തൊക്കെ സംഭവിച്ചാലും നോ ആക്രന്തം കാണിക്കല്‍) എന്നൊക്കെ കാണിച്ചു തന്നു ...പിന്നെ ക്ലാസ്സ് എല്ലാം തീരാറായപ്പോള്‍ എയര്‍ പ്രഷറിന്റെ വ്യത്യാസവും അതു കൊണ്ടു ചെവിയില്‍ ഉണ്ടാകാവുന്ന അസ്വസ്ഥതകളും വിവരിച്ചു.. എല്ലാം പഠിച്ചു പാസ്സായി,പക്ഷെ ഡൈവ് ചെയ്യാന്‍ സമയമായപ്പോള്‍ ധൈര്യം ചോര്‍ന്നു പോയി.. എയര്‍ പ്രഷറിന്റെ വ്യത്യാസവും അതു കൊണ്ടു ചെവിയില്‍ ഉണ്ടാകാവുന്ന അസ്വസ്ഥതകളും ഓര്‍ത്തപ്പോള്‍, ഉപ്പ്പ്പ് വെള്ളത്തിന്റെ രുചി ഓര്‍ത്തപ്പോള്‍,ഗ്യാസ് കുറ്റിയുടെ ഗ്യാസ് പൈപ്പ് എങ്ങാനും കഷ്ടക്കാലത്തിനു സ്റ്റ്രക്കായി പോയെങ്കില്‍ എന്നൊക്കെ ആലോചിച്ചപ്പോള്‍ 'കടലിന്റെ അടി discovery'-ല്‍ കാണാം എന്നു വിചാരിച്ചു ബുദ്ധിപ്പൂര്‍വം പിന്മാറി.
1:36 AM, June 26, 2006
Inji Pennu said...
ദേവേട്ടനോടും,വഴിപോക്കന്‍ ചേട്ടാനോടും ആദിത്യനോടും ഇനി ഒരു കൂട്ടുമില്ല. എന്നെ ഇത്രേം കളിയാക്കണ്ടായിരുന്നു..കഷ്ടപെട്ടു ബുദ്ധിമുട്ടി പോയിട്ടി സ്വിമ്മിങ്ങ് പൂള്‍ ആണൊ എന്നു. ഞാന്‍ തെറ്റായിട്ടു കേട്ടതാണു.. :-((
8:37 AM, June 26, 2006
Inji Pennu said...
സതീഷേട്ടാ, ഒന്നു പോയി നോക്കൂന്നെ, നല്ല രസമായിരിക്കും..
അരവിന്ദേട്ടാ, ആ നെയ്മീന്‍ പോലെ ഒരെണ്ണത്തിനെ ശരിക്കും കൊണ്ടഓരാമായിരുന്നു.
പക്ഷെ അന്നെരത്തെ ആ ട്ടെന്‍ഷന്‍ കാരണം ബോട്ടില്‍ തിരിച്ചു ചെന്നപ്പോളാണു ഓര്‍ത്തെ.
സൂവേച്ചി, സൂവേച്ചിക്കു വേണ്ടി നാട്ടില്‍ വെള്ളത്തില്‍ ചാടാന്‍ പറ്റിയ രണ്ടു ലിങ്ക് ഞാന്‍ പോസ്റ്റിന്റെ അവസാനം ചേര്‍ത്തിട്ടിട്ടുണ്ടു.
അര്‍ച്ചനക്കുട്ടീ, മലയാളത്തില്‍ എഴുതി നോക്കൂന്നെ.. എനിക്കുമുണ്ടു വിമാനത്തില്‍ കയറുമ്പോള്‍ ആ പേടി. ലൈഫ് ജാക്റ്റ് ഇല്ലല്ലോ അന്നേരം,ലൈഫ് മാത്രമല്ലേ ഉള്ളൂ..
സാറപ്പെണ്ണേ, ഹിഹി. അങ്ങടു വന്നോ മീനെല്ലാം കൂടി? കാപ്പിറ്റി പാന്റ് തന്നെ..:-)ഹിഹി
സപ്തന്‍ ചേട്ടാ, എനിക്കും ചെറിയ തോതില്‍ സ്ക്യൂബാ ഡൈവിങ്ങിനു പോകണം എന്നുണ്ടു.
പക്ഷെ അതിനു ആദ്യം സാദാ ഡൈവിങ്ങ് പഠിക്കണമെന്നു പറയുന്നു ഇവിടെ.
10:15 AM, June 26, 2006
ബിരിയാണികàµà´•àµà´Ÿàµà´Ÿà´¿ said...
ഈ എല്‍ജി വിചാരിച്ച പോലെ അല്ല ട്ടാ..വല്ല്യ ധൈര്യശാലി എന്ന് ഡാവടിച്ച് നടക്കണ ഞാന്‍ കുറെ നാളായി ഇവിടെ ഹുസ്സൈന്‍ സാഗറില്‍ പാരാ ഗ്ലൈഡിങ്ങ് ഓവര്‍ ലേക്ക് ചെയ്യണം ചെയ്യണം എന്ന് വിചാരിക്കുന്നു. സാഗറിന്റെ ആഴം, ചൂട്ടു കത്തിച്ചുകൊണ്ട് രാത്രികാലങ്ങളില്‍ ചെയ്യുന്ന പാര (വക്കാരി മഹാന്‍ പറഞ്ഞു തന്നതാ) അതായത് പാരച്ചുട്ടിന്റെ ഉയരം, പിന്നെ ബോട്ടിന്റെ സ്പീഡ് (ഏഴാണോ അമ്പതാണോ ഇവിടെ എന്നറിയില്ല)... ഇതൊക്കെ കൂടിയാല്‍ നെറ്റ് റിസല്‍ട്ട് - കാല്‍ വിറ.
പക്ഷെ ഇപ്പൊ ഒരാത്മവിശ്വാസം. ഒരു കൈ നോക്കീട്ടു ബാക്കി കാര്യം. എല്‍ജിക്ക് സ്‌നോര്‍ക്കലാമെങ്കില്‍ എനിക്ക് പാരാ ഗ്ലൈഡാം.. (വക്കാരീസ് എന്റെസൈക്കിള്‍ പീടികയില്‍ ഈ ഐറ്റം വാങ്ങാന്‍ കിട്ടിയില്ല.)
10:50 AM, June 26, 2006
ജേകàµà´•à´¬àµâ€Œ said...
ബിരിയാണികുട്ട്യേ, ധൈര്യായിട്ടു ഗ്ലൈഡൂ
11:07 AM, June 26, 2006
വഴിപോകàµà´•à´¨àµâ€ said...
LG, ഒരു തമാശകഥ കാച്ചാന്‍ ഒരു ചാന്‍സ് കിട്ടിയപ്പോള്‍ പിന്നെ ഒന്നും നോക്കിയില്ല..
ലേലു അല്ലു ലേലു അല്ലു ലേലു അല്ലു :)
അല്ലെങ്കിലും ചുമ്മാ വഴീക്കൂടി പോകുന്നവനൊക്കെ പറയുന്നത് കേട്ട് LG തളരരുത് :)
ഫോട്ടൊ അടക്കമുള്ള വിവരണം നന്നായി... ഒരു പുതുമയായി..
പ്രതീക്ഷിയ്കുന്നു ഇനിയും സാഹസിക കൃത്യങ്ങളും യാത്രാവിവരണങ്ങളും..
2:51 PM, June 26, 2006
Inji Pennu said...
യ്യൊ! ബിന്ദൂട്ടീടെ കമന്റു ഞാന്‍ കണ്ടീല്ലാട്ടൊ..
അതേയ്, പേടിക്കുകയൊന്നും വേണ്ടാ..നമ്മുടെ ബിരിയാണിക്കുട്ടി പറയണ പോലെ,ഇതു എല്‍.ജിക്കു ആവാമെങ്കില്‍ ഏതു പോലീസുകാരനും പറ്റും....
ബിരിയാണിക്കുട്ടീ, എനിക്കും പാരാസെയിലിങ്ങിനും പോണം..പിന്നെ ബല്ലൂണുമേ കേറണം..പിന്നെ യാട്ടില്‍ പോണം..ആ! എന്നെങ്കിലും ഒക്കെ സാധിക്കുമാായിരിക്കും എന്നു വിചാരിക്കും? ഇവരുടെ ഈ ചീട്ടു കെട്ടു ഞാന്‍ കത്തിക്കുമെന്നു പറഞ്ഞാല്‍ ചിലപ്പൊ കൊണ്ടു പോവുമായിരിക്കും..:).അപ്പള്‍ പോയിട്ടു വന്നീട്ടു പറയൂട്ടൊ..
2:55 PM, June 26, 2006
à´•àµà´±àµà´®à´¾à´¨àµâ€ said...
എന്താ എല്‍ ജീ തലേല്‍ പെയിന്റടിച്ച ഫോട്ടോയാണെങ്കിലും, എല്‍ ജീടെ ഫോട്ടോ പോസ്റ്റ് ചെയ്യാഞ്ഞത്?
കാപ്രി വാങ്ങീന്നു പറഞ്ഞപ്പോ, കാപ്രിയിട്ട ആളെ ഞാന്‍ തിരഞ്ഞു തിരഞ്ഞു കണ്ണു കഴച്ചു. എല്ലാരും, ഇട്ടിരിക്കുന്നത് ഷോര്‍ട്സ് :)
എന്തായാലും സ്നോര്‍ക്കിളിങ് ട്രിപ്പ് അടിച്ചുപൊളിച്ചു.....
3:15 PM, June 26, 2006
Inji Pennu said...
എന്റെ അടുത്ത സാഹസിക കൃത്യം ദേവേട്ടനേയും, ആദിത്യനേയും, വഴിപോക്കന്‍ ചേട്ടനേയും കൂടി എന്റെ അച്ചാറ് കുപ്പിക്കകത്തു കയറ്റണതാണു :)
പിന്നെ ബിന്ദൂട്ടി, എന്റെ കെട്ടിയോന്‍ പറയും,
ബോധം കുറവായോര്‍ക്കു പേടി തോന്നാറില്ല എന്നു,അതാവും എനിക്കിതൊക്കെ ചെയ്യാന്‍ ഇത്ര താല്‍പ്പര്യം? :) :)
3:16 PM, June 26, 2006
Adithyan said...
എന്താന്റെ എല്‍ജിച്ചേച്ചിയേ...
ഇങ്ങനെ ഒക്കെ പറഞ്ഞിളക്കിയാല്‍ ഇപ്പൊ ആ ഫോട്ടോ എല്ലാം കൂടി ഇട്ടു തെളിവൊക്കെ കൊണ്ടു വരും എന്നു വിചാരിച്ച് പറഞ്ഞതല്ലേ...
അതിങ്ങനെ കേറി സീരിയസാക്കല്ലേ എല്‍ജിച്ചേച്ചീ... ഒരു ഗോമതിയ്ക്കു പറഞ്ഞതല്ലേ...
അല്ലേലും എല്ജിച്ചേച്ചീടെ പോസ്റ്റൊക്കെ വായിച്ചാ തന്നെ എല്ലാര്‍ക്കും മനസിലാവും എല്‍ജിച്ചേച്ചി നല്ല ധൈര്യവതിയാണെന്ന്... ആര്‍ക്കേലും അതില്‍ എന്തേലും സംശയം ഒണ്ടോ? ഒണ്ടോന്ന്...
5:45 PM, June 26, 2006
Adithyan said...
വഴിപോക്കാ, നമ്മടെ കാര്യം പോക്കാന്നാ തോന്നുന്നെ... എല്‍ജ്യേച്ചി ഇതു വരെ ക്ഷമിച്ചൂ എന്നൊരു വാക്കു പറഞ്ഞിട്ടില്ല..
11:08 PM, June 26, 2006
Inji Pennu said...
യ്യൊ! എന്റെ ആദിത്യന്‍ കുട്ടി....ഞാന്‍ എന്നത്തിനാന്നേ ക്ഷമിക്കണെ? എനിക്കറിയാം നിങ്ങള്‍ എന്നെ വെറുതെ കളിയാക്കിയതാണു എന്നു.. പിന്നെ അത്രേം വലിയ ഒരു മണ്ടത്തരം ചെയ്താല്‍ ആരാണന്നെ കളിയാക്കത്തെ? എന്നാലല്ലെ,ഞാനിനി ശ്രദ്ധിക്കൂ?
പിന്നെ ഫുട്ബാള്‍ ഇന്നില്ലെ? ഞാന്‍ കുറച്ചു മുളകു ബജി ഉണ്ടാക്കി വെച്ചിട്ട് നോക്കി ഇരിക്കുവാണ് നിങ്ങടെ കളി സമയത്ത് വിളമ്പാന്‍.
11:37 PM, June 26, 2006
Adithyan said...
ഹോ...
അതു കേട്ടാല്‍ മതി.. :))
ഇന്നു എല്ലാര്‍ക്കും പണിയാരുന്നു... ഫുട്ബോള്‍ മിസ്സായി...
താങ്ക്സ് ഫോര്‍ ദി ബജി... ഇനീം പോരട്ടെ.. :))
11:51 PM, June 26, 2006
:: niKk | നികàµà´•ൠ:: said...
അഡ്വഞ്ചര്‍ സ്പോര്‍ട്ട്സിന്റെ ആളാണോ??? Surfing നടത്തിയിട്ടുണ്ടോ??? Net സര്‍ഫിംഗ് അല്ല. Ocean Surfing :P
4:36 PM, July 10, 2006
സൂഫി said...
പടച്ചോനേ.. ഇങ്ങളു കുടുംബമടച്ചു ബെള്ളത്തി ചാടിയ കത ബായിച്ച് കണ്ണ്‍ തള്ളി.
എന്റെ ബീടരിപ്പം പറയണത് മറൈന്‍ കൊച്ചിക്കായലില്‍ ചാടണമെന്നാ എന്തായാലും എല്‍.ജിപ്പെങ്ങളേ അത് തഹര്‍ത്തു!
11:25 PM, July 13, 2006
qw_er_ty
enthu rasamanu vayichu pokan .....janum aa koottathil undu ennu thonnipokunnu..... any way thanks for this post.
Post a Comment