ഈ സൂപ്പര്‍ വാര്‍ത്ത കേട്ടതും ഞാന്‍ ആകെ ട്ടെന്‍ഷന്‍ അടിച്ചു,എന്താ കൊടുക്കാ എന്നു ആലോചിച്ചു ഇവിടാകെ പരതി നടന്നു..
അടുക്കളേല്‍ കേറി നോക്കിയപ്പൊ ഇച്ചിരെ പപ്പടക്കൊണ്ടാട്ടം അല്ലാണ്ടു വേറെ ഒന്നുമില്ല.എങ്ങിനെയാ വിശാലേട്ടനു അതു കൊടുക്കാ, ഒരു സ്റ്റൈല്ലില്ലോ,അതും ഇത്രേം നല്ല സന്തോഷവര്‍ത്തമാനം കേട്ടിട്ടു നീ ഇതാണോടീ കൊടുത്തെ എന്നു ആരെങ്കിലും.... എന്നാലും നമ്മുടെ വിശാലേട്ടന്‍ അല്ലെ,പപ്പടക്കൊണ്ടാട്ടം പോലെ തന്നെയെല്ലെ വിശാലേട്ടന്റെ മനസ്സും എഴുത്തും...ശാലീന സുന്ദരവും..ലളിതവും..എന്നാല്‍ ടേസ്സ്റ്റൊ, ഒരിക്കലും മറക്കാത്തതും...പക്ഷെ എന്നാലും...
അപ്പളാ ഓര്‍ത്തെ, പൂന്തോട്ടത്തില്‍ പൂക്കള്‍ ഒക്കെ ഉണ്ടാവുമല്ലൊ...അപ്പൊ പോയി കുറച്ചു പൂ പടം എടുത്തു..എന്നാലും വക്കാരിചേട്ടന്‍ ഒരു പൂന്തോട്ടം മൊത്തം കൊടുത്തിരിക്കുന സ്തിഥിക്കു(വക്കാരിചേട്ടന്‍ പൂ എന്നു പറഞ്ഞിട്ടു ഇല കാണിച്ചെങ്കിലും)...അപ്പൊ ഞാന്‍ എങ്ങിനെയാ ഈ സിമ്പിള്‍ രണ്ടു പൂ കൊടുക്കാ...അപ്പഴാണു...ഓര്‍ത്തേ, ഇന്നു അപ്പത്തിനുണ്ടാക്കിയ മുട്ടക്കറി...ഹൊ! ഇതല്ലാണ്ടു വിശാലേട്ടനു വേറെ എന്താ കൊടുക്കാ....സോറീട്ടൊ,നാലെണ്ണമേ ഉള്ളൂ...
2006-06-21
ഒരായിരം...
-
Inji Pennu
at
1:45 PM
വിഭാഗം: മനോധര്‍മ്മം
Subscribe to:
Post Comments (Atom)
1 പ്രതികരണങ്ങള്‍:
7 comments:
ഇടിവാളàµâ€ said...
എല്‍ജിയേ...
മിനിമം ആറു മുട്ടയെങ്കിലുമില്ലാതെങ്ങനാ നമ്മുടെ വിശാലന് ? ( കര്‍ട്ടസി: വിശാലഗുരുവിന്റെ " ഞാനും ആറു മുട്ടകളും" എന്ന വിഖ്യാത കൃതി.)
9:52 AM, June 21, 2006
കേരളഫാർമർ/keralafarmer said...
ആറ് മുട്ട് ഉണ്ടായിരുന്നതാ. എൽ.ജി ഉപ്പുനോക്കി ഒരെണ്ണം തീർന്നുപോയി.
10:00 AM, June 21, 2006
evuraan said...
ദേവന്‍ കാണണ്ടാ, തിന്നുകളയും.
മുട്ട തിന്നുമെന്നല്ലാ, മുട്ട തീറ്റിക്കാന്‍ നോക്കുന്നവരെ ചിലപ്പോള്‍... :)
12:28 PM, June 21, 2006
Immigrant in Canada said...
Appol uppu nokki onnu thinnu.. ini orennam evide poyi?
2:05 PM, June 21, 2006
വിശാല മനസàµà´•à´¨àµâ€ said...
എല്‍.ജിക്കുട്ട്യേ..
അത് കലക്കി. ഇഷ്ടപ്പെട്ടു . എന്തായാലും ഇതാര്‍ക്കും ദാനം ചെയ്ത് മാനം കളയാന്‍ തല്‍ക്കാലം ഉദ്ദേശമില്ല.
പിന്നൊരു കാര്യം. ഈ നാലിലേതെങ്കിലുമ്മേ ആരെങ്കിലും തോട്ടാ... അമ്മച്ചിയാണേ.. ഇവിടെ അടിനടക്കുവേ..!
2:21 AM, June 22, 2006
കലേഷàµâ€Œ | kalesh said...
:))
5:02 AM, July 02, 2006
Thomas K Prakash said...
malayaalathil engineyaa ee comments ezhuthunnathennu aarengilum onnu paranjutharumo.
ente vilasam:
thomaskprakash@gmail.com
10:49 AM, August 19, 2006
qw_er_ty
Post a Comment