ഇവിടെ അമേരിക്കയില്‍ വൈഷ്ണവ ക്ഷേത്രത്തില്‍ കര്‍ണ്ണാട്ടിക്ക് സംഗീതം പഠിപ്പിക്കുന്നുവെന്ന് കേട്ടപാടെ നേരം കിട്ടാത്ത ശനിയാഴ്ചകളിലൊന്നിനെ അല്പനേരം നിറുത്തിവെച്ച് ക്ഷേത്രത്തിലെ വഴി ചോദിച്ച് അങ്ങോട്ടേയ്ക്ക് വെച്ചു പിടിച്ചു. ക്ലാസ്സിനു പുറത്ത് നിറയേ ചെരുപ്പുകള്‍. ഞാന്‍ ക്ലാസ്സില്‍ ചേരാതെ തിരിഞ്ഞു നടന്നു.
എട്ടില്‍ പഠിക്കുമ്പോള്‍ അമ്മ ഒരിക്കല്‍ വലിച്ചെറിഞ്ഞ ചെരുപ്പ് പതിഞ്ഞത് മുഖത്താണ്. ചെരുപ്പിലെ പൊടി വായില്‍ പറ്റിച്ചേര്‍ന്നു. സംഗീതം പഠിക്കുവാന്‍ വാശി പിടിച്ചപ്പോള്‍ അമ്മയെടുത്തെറിഞ്ഞതാണ്. അഞ്ചാം ക്ലാസ്സില്‍ വെച്ചാണ് ഇത്രയും നന്നായി പാടുന്ന കുട്ടിയെ സംഗീതം പഠിപ്പിച്ചുകൂടെ എന്ന് ജലജ ടീച്ചര്‍ അമ്മയോട് ചോദിച്ചപ്പോള്‍, നല്ല നസ്രാണി കുടുംബത്തില്‍ നിന്നാരും സംഗീതം പഠിക്കില്ലായെന്ന് പറഞ്ഞ് അമ്മയെ അപ്പാപ്പന്റെ വള്ളി പൊട്ടിയ ചെരുപ്പ് കൊണ്ട് പൊതിരെ തല്ലിയിരുന്ന കഥ ആദ്യം കേട്ടത്. ഗര്‍ഭത്തില്‍ വെച്ച് അരിച്ചിറങ്ങിയിരുന്ന അമ്മയുടെ താരാട്ടുകള്‍ അവിടെ വെച്ച് തന്നെ മറക്കുവാന്‍ സാധിച്ചിരുന്നെങ്കില്‍.
(ഞാനും സിദ്ധാര്‍ത്ഥന്റെ റിവേര്‍സ് ഗിയര്‍ ഇട്ടു നോക്കിയതാ)
2008-02-06
സംഗീതം
Subscribe to:
Post Comments (Atom)
6 പ്രതികരണങ്ങള്‍:
അപ്പൊ നന്നായി പാടും ല്ലേ
അവാസന വരി റിവേര്‍സ് ഗിയറില്‍ നിന്നു വീണ്ടും ഫോര്‍വേഡ് അക്കിയില്ലേ ന്നൊരു സംശയം
ശെഫി അത് ഒരു ജെനറല്‍ സ്റ്റേറ്റമെന്റ് പോലെ വായിച്ചോക്ക്യേ. ഞാന്‍ മറന്നില്ല. അമ്മയും അത് മറന്ന് കാണാത്തതുകൊണ്ടാവുമല്ലോ അമ്മയ്കും പാട്ട് ഇഷ്ടായത്..അപ്പൊ അത് ഭയങ്കരമാന റിവേര്‍സ് ആയില്ലേ? ;)
(‘ഞാന്‍’ എന്ന് എഴുതുമ്പോ അത് ഞാനല്ലാട്ടൊ. ഞാന്‍ പാട്ടൊന്നും പാടില്ല)
റിവേശ്സു് ഗിയറുകളൊക്കെ എന്നേയും പിറകിലേയ്ക്ക് പിടിക്കുന്നു.അറിയാതെ എവിടെയോ എന്തോ....
ഇഞ്ചീ പ്ലീസ്...കഥയെഴുതാന്‍ വേണ്ടി എഴുതരുത്.
മൈലാഞ്ചിയില്‍ രേഷ്മ ഒന്നെഴുതിയിട്ടുണ്ട്...പോയി ഒരു നൂറ് പ്രാവിശ്യം വായിച്ചേ.
ഇതിലും നല്ലത് ഡാലിയുടേതാരുന്നു.
ങ്ങീ...അരവിന്ദാ ! :)
ഗര്‍ഭത്തില്‍ വെച്ച് അരിച്ചിറങ്ങിയിരുന്ന അമ്മയുടെ താരാട്ടുകള്‍ അവിടെ വെച്ച് തന്നെ മറക്കുവാന്‍ സാധിച്ചിരുന്നെങ്കില്‍.
ethra nalla bhaasha.
Post a Comment