2008-02-20

പെഹലാ നശാ...

ടിവിയില്‍ ഏറ്റവും കൂടുതല്‍ ഞാന്‍ ശ്രദ്ധിക്കുന്നതും കാണുന്നതും പരസ്യങ്ങളാണ്. പരസ്യങ്ങള്‍ എനിക്ക് സംസ്കാരിക മാര്‍ക്കറുകള്‍ പോലെയാണ്. പ്രത്യേകിച്ചും അമുലിന്റെ പരസ്യങ്ങളെല്ലാം റീഡേര്‍സ് ടൈജസ്റ്റില്‍ നിന്ന് ശേഖരിച്ച് വെച്ചിരുന്നൊരു കാലമുണ്ടായിരുന്നു.
ഇതാണെന്റെ ഇപ്പോഴത്തെ ഏറ്റവും ഇഷ്ടപ്പെട്ട ടിവിയിലെ പരസ്യം. തുണിയലക്കുന്ന, പെണ്ണ് കാണാന്‍ നാണിച്ച് നില്‍ക്കുന്ന, ഒരുപാട് ആഭരണങ്ങള്‍ ധരിക്കുന്ന, പാത്രം തേച്ച് വെളുപ്പിക്കുന്ന, കക്കൂസിലെ രോഗാണുക്കളെ അകറ്റുന്ന, സീരിയലുകളെ പറ്റി അഭിപ്രായം പറയുന്ന, അമ്മ, അമ്മൂമ്മ, മാതൃക റോളുകളില്‍ നിന്ന് മാറി ഒരു വ്യത്യസ്ഥ ക്യൂട്ട് ആഡ്. ഇന്ത്യന്‍ പരസ്യങ്ങളില്‍ തന്നെ ഒരു പുതിയ ട്രെന്റ് എന്ന് തോന്നിപ്പിക്കുന്ന പരസ്യം.

"എന്നെയാണോ ചേട്ടാ പറഞ്ഞത്?"
"നിന്നെയല്ല, നിന്റെ പാചകം" - ഇതുപോലത്തെ അറുബോറന്‍ പഴഞ്ചന്‍ പരസ്യങ്ങളില്‍ നിന്നെന്തൊരു നല്ല മാറ്റം.

തിരിച്ചൊന്നു കോളേജില്‍ കയറാന്‍ തോന്നിപ്പിക്കുന്ന പരസ്യം ;)

നളന്റെ സൌന്ദര്യവും ലോഹിതദാസും എന്ന പോസ്റ്റും ഇതോടൊപ്പം ചേര്‍ത്തു വായിക്കുക.

29 പ്രതികരണങ്ങള്‍:

Haree said...

:)
ഈ പരസ്യം എനിക്കും ഇഷ്ടമാണ്. പക്ഷെ ഇപ്പോളോടുന്നവയില്‍; കഴുത കുരങ്ങനെ തെളിച്ചു കൊണ്ടുപോവുന്നു, ഒടുവില്‍ മനുഷ്യന്‍ കഴുതയെ തെളിക്കുന്നു; അങ്ങിനെയൊരു പരസ്യം ഉണ്ട്... ഏതിന്റെയാണെന്നു മറന്നു. അതു നല്ല രസമായിത്തോന്നി...

മകളച്ഛന് കാറുവാങ്ങാന്‍ പണം നല്‍കുന്നതും, അച്ഛനത് സന്തോഷത്തോടെ സ്വീകരിക്കുന്നതുമൊക്കെയായ പരസ്യവും നന്നല്ലേ, ഈ വീക്ഷണകോണില്‍?

സത്യം പറഞ്ഞാല്‍ പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളോട് ഇഷ്ടമാണെന്നു പറയുന്നത് എന്തോ കുറവാണെന്ന തോന്നലുണ്ട്... അതുപോലെ ചുറ്റുമുള്ളവര്‍ക്കും... ഒരു പെണ്‍കുട്ടി ആണ്‍കുട്ടിയോട് ഇഷ്ടമാണെന്നു പറഞ്ഞാല്‍, ആ പെണ്‍കുട്ടി ശരിയല്ലെന്നാവും പൊതുജനാഭിപ്രായം!

കാലം മാറട്ടെ... അല്ലേ?
--

G.MANU said...

എനിക്കിഷ്ട പരസ്യം ഓര്‍മ്മ വരുന്നു

തുള്ളിനീലം ഹായ്..റീഗല്‍
തുള്ളിനീലം ഹായ്...

sreeni sreedharan said...

ഈ പരസ്യം മാക്സിമം നാലു തവണ കാണാന്‍ കൊള്ളാം.
ഒരു ട്രെന്റ് സെറ്റര്‍ എന്നൊന്നും പറയാന്‍ ഒരു കുന്തോം ഇതിലില്ല.

Unknown said...

സത്യം പറഞ്ഞാല്‍ പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളോട് ഇഷ്ടമാണെന്നു പറയുന്നത് എന്തോ കുറവാണെന്ന തോന്നലുണ്ട്...
അങ്ങനെ അല്ലാത്ത പെണ്‍കുട്ടികളും ഉണ്ട് ഹരീ. ഞാന്‍ ഗ്യാരണ്ടി. ;-)

Jayesh/ജയേഷ് said...

I like this ad becoz I like tht girl very much..she is not beutiful..but some kind of mind capturing is there in her

:: VM :: said...

വോഡാഫോണിന്റെ എല്ലാം ക്ലാസ് പരസ്യങ്ങള്‍ തന്നെ! മീറ്റ് യുവര്‍ പാര്‍ട്ട്ണര്‍ ഇന്ദ എലിവേറ്റര്‍ എന്ന ആ അപരസ്യവും, പിന്നെ ഇവിടെ കാണിച്ച പരസ്യവും എനിക്കിഷ്ടം തന്നെ.

ഹോ..എയര്‍ടെലിന്റെ ഒരു പരസ്യമുണ്ട്.. ഒരു പാലസ്തീനി പയ്യനും ഒരു ഇസ്രയേലി പയ്യനും കൂടി ഫുട്ബാള്‍ കളിക്കുന്നത്.. തേര്‍ ഈസ് നോ ബാരിയേഴ്സ് വെന്‍ വി ടോക്ക്.. എന്റെ ഏറ്റവും ഇഷ്ടപ്പെട്ടത് അതാ..

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇതത്ര രസമൊന്നുമില്ല ഒരു മൂന്നാലു തവണ കണ്ടാല്‍ ബോറഡിക്കും. ആ ലിഫ്റ്റില് ‍കാത്തിരിക്കുന്നത് കൊള്ളാം.

Ignited Words said...

ഫയങ്കര പരസ്യം തന്നെ...;)

Anonymous said...

സമ്മതിക്കില്ല,
എം.ടി.വിയുടെ ‘പ്യാര്‍ കേലിയെ കുഛ്‌ ബി കരേഗ’ എന്ന റിയാലിറ്റി പരിപാടിയില്‍ നിന്നും കോപ്പിചെയ്തതാണെന്നു മാത്രമല്ല, അതിലൊരാണ്‍കുട്ടി ജീവന്‍ പണയംവെച്ച് പെണ്‍കുട്ടിയുടെ വീട്ടിനുമുമ്പില്‍ ക്യാമറയക്ക് മുമ്പില്‍ അവതരിപ്പിച്ച സാധനമാണ് :)

http://youtube.com/watch?v=uNSF0WIZw2s ആദ്യത്തെ പ്രാവശ്യം കണ്ടപ്പോള്‍ കണ്ണുനനയിച്ച പരസ്യം.നിര്‍വാണാ ഫിലിംസിലെ മലയാളിയാല പ്രകാശ്‌ വര്‍മ്മ സംവിധാനം ചെയ്തത്.ഏ.ആര്‍.റഹ്‌മാന്റെ സംഗീതം

Pramod.KM said...

തുളസി തന്ന ലിങ്ക് കണ്ടപ്പോള്‍ ശരിക്കും ഉള്ളില്‍ത്തട്ടി.

വിന്‍സ് said...

/ഹോ..എയര്‍ടെലിന്റെ ഒരു പരസ്യമുണ്ട്.. ഒരു പാലസ്തീനി പയ്യനും ഒരു ഇസ്രയേലി പയ്യനും കൂടി ഫുട്ബാള്‍ കളിക്കുന്നത്.. തേര്‍ ഈസ് നോ ബാരിയേഴ്സ് വെന്‍ വി ടോക്ക്.. എന്റെ ഏറ്റവും ഇഷ്ടപ്പെട്ടത് അതാ..
/

:) എന്റെ ഏറ്റവും ഫേവറിറ്റ് പരസ്യവും അതു തന്നെ.

തൊളസി.... (തൊളസി അല്ല തുളസി - ഉര്‍വശി, സ്ഫടികം) അതിന്റെ ലിങ്ക് പോസ്റ്റ് ചെയ്തിട്ടുണ്ട്.

reshma said...

ഇങ്ങനെയിരിക്കുമ്പോ പഴയ ഡൈറി മില്‍ക്ക് പരസ്യം ഓര്‍മ്മ വന്നു. ക്രികറ്റ് ഫീല്‍ഡിലേക്ക് ഓടിയിറങ്ങി സുന്ദരമായി ഡാന്‍സ്ചെയ്യുന്ന പെണ്‍കുട്ടി. കലര്‍പ്പില്ലാത്ത ആഹ്ലാദപ്രകടനം. പിന്നെ, പ്രീതി സിന്റയുള്ള പഴയ ലിറില്‍ പരസ്യം ഓര്‍മ്മയുണ്ടോ? വെള്ളച്ചാട്ടത്തില്‍ ആടിത്തിമിര്‍ത്ത്? പെണ്ണുടല്‍ കാഴ്ചകള്‍ ഒപ്പുന്നതിനേക്കാള്‍ ആ ആടിത്തകര്‍പ്പായിരുന്നു കാമറ ഒപ്പിയെതെന്ന് ഓര്‍മ്മ. മുഖക്കുരുവിനെ പേടിക്കാതെ, മുഖം തൊട്ട് നോക്കി തൊലിമിനുക്കം സെര്‍റ്റിഫൈ ചെയ്യുന്ന പുരുഷനില്ലാതെ ഷീര്‍ ജോയ് ഇന്‍ ബീയിങ്ങ് പരസ്യങ്ങളായി തോന്നുന്നു ഓര്‍മ്മയില്‍ അവ.
ഈ എയര്‍ റ്റെല്‍ പരസ്യമാണ് പരസ്യം.

Unknown said...

ഹെയ് ഇതത്ര വല്ല്യ പരസ്യമണോ..? ഇതിലും എത്രയൊ മികച്ച പരസ്യങ്ങള്‍ ഇന്ന് വരുന്നുണ്ട്. താങ്കള്‍ പറഞ്ഞ “നിന്നെയല്ല നിന്റെ പാചകത്തെ” എന്നതലത്തിലുള്ള പരസ്യങ്ങളുടെ കാലം കഴിഞ്നിട്ട് വര്‍ഷങ്ങളാകുന്നു. പരസ്യം എത്രമാത്രം വ്യത്യസ്ഥമാക്കാമെന്നാണ്‍ ഇന്നത്തെ ട്രന്റ്. അതിലുപരിയാണ് അതിന്റെ പുതുമ. പിന്നെ താങ്കള്‍ പറഞ്ഞ ആഡ് നല്ലതു തന്നെ പക്ഷേ ഏറ്റവും മികച്ചവയുടെ ക്യാറ്റഗറിയിലത് പെടുന്നില്ല എന്നു മാത്രം.
മാഷെ ഇതെല്ലാം ഈയുള്ളവന്റെ (ഒരു തല്ലുകൊള്ളിയുടെ) ബാലിശമായ അഭിപ്രായങ്ങള്‍ മാത്രമാണെ..

Umesh::ഉമേഷ് said...

ചവറു പരസ്യം. എന്താ ഇതില്‍ ഇത്ര ഗുണം പറയാന്‍?

Inji Pennu said...

ആ, ഉമേഷേട്ടനൊക്കെ ഇതിനി മനസ്സിലാവാന്‍ പാടാ :)

Rammohan Paliyath said...

പരസ്യം കൊള്ളാം, വ്യത്യസ്ഥം വ്യത്യസ്തമാക്കണേ

വേണു venu said...

ഒരാള്‍ക്കിഷ്ടപ്പെടുന്ന പരസ്യം വേറൊരാള്‍ക്ക് അറു ബോറനായും തോന്നും. കാഴ്ചപ്പാടുകളാണു് പ്രശ്നം.:)

നിഷാന്ത് said...

രേഷ്മയോടു 100% യോജിക്കുന്നു!!!
ആ ഡയറിമില്‍ക് പരസ്യം ഓര്‍മ്മിപ്പിച്ചതിനു നന്ദി! ശരിക്കും അതൊരു 10 തവണ കണ്ടാല്‍ എത്ര tension അടിച്ചിരിക്കുന്നോനും ഒന്നു പുഞ്ചിരിക്കും!

ഇഞ്ചീ, സെലെക്‍ഷന്‍ ബോറായിപ്പോയി!!! :)

നിഷാന്ത് said...

DairyMilk Ad:: http://www.youtube.com/watch?v=Ux9I1yD6MB4&feature=related

nalan::നളന്‍ said...

" ഉമേഷേട്ടനൊക്കെ ഇതിനി മനസ്സിലാവാന്‍ പാടാ :)"

ഇഞ്ചിയേ, എന്താണുദ്ദേശിച്ചതെന്ന് മനസ്സിലായില്ല. ഉമേഷ്ജിക്ക് വയസ്സായെന്നാണോ അതോ പരസ്യം ഹിന്ദിയിലായതുകൊണ്ടാണോ (സംസ്കൃതം പരിഭാഷ വേണമെന്നോ ?)

ഈ പരസ്യം ശ്രദ്ധിച്ചിരുന്നു. അത്ര മികച്ച പരസ്യമൊന്നുമല്ലെങ്കിലും ഇതിന്റെ അവസാനം പരസ്യത്തിന്റെ സൈക്കോളജി ശരിക്കും മനസ്സിലാക്കിയ ഒന്നാണു. വീണ്ടും കാണാന്‍ തോന്നിപ്പിക്കുന്ന ഒന്ന് (the ending piece, the way it breaks off - editing), പിന്നെ ആ വോയ്സ്.

രേഷ്മ പറഞ്ഞ ആ പ്രീതി സിന്റ ലിറില്‍ പരസ്യവും.
the airtel one is a different one altogether, once in a decade stuff.

Anonymous said...

എനിക്കും വളരെ ഇഷ്ടപ്പെട്ട ഒരു പരസ്യം ആണത്. വീഡിയോ ലിങ്ക് തന്നത് നന്നായി ഞാന്‍ അപ്പോള്‍ തന്നെ ഡൌണ്‍ലോഡ് ചെയ്തു.

അപര്‍ണ്ണ said...

ഇത്‌ നല്ല രസമുണ്ട്‌. ഇഷ്ടം എയര്‍റ്റെല്‍ തന്നെ!
'കുഞ്ഞുന്നാളില്‍ ഏറ്റവും ഇഷ്ടം - ഈ ചായക്ക്‌ നിറമില്ല.." അതായിരുന്നു. :)

Inji Pennu said...

ഹമ്മേ. നളന്‍‌ജി, എല്ലാത്തിലും സംസകൃതം ഇന്‍‌ഫ്ലുവന്‍സ് കാണുന്നത് ഒര് രോഗമാണോ ഡോക്ടര്‍? ;)

ആഷ | Asha said...

എനിക്ക് ആദ്യമൊക്കെ നല്ല ഇഷ്ടം ആ പരസ്യം തോന്നിയിരുന്നു പ്രത്യേകിച്ച് ആ പയ്യന്റെ ചിരിയും മുഖഭാവവും.
ഇപ്പോ എപ്പഴും എപ്പഴും കണ്ട് മടുത്തു തുടങ്ങി.
ആ പാലസ്തിനി പയ്യന്റേം ഇസ്രേലി പയ്യന്റേം എനിക്കും ഇഷ്ടമാണ്. വേറെയും കുറച്ചുണ്ടായിരുന്നു ഇപ്പം മറന്നു പോയി. :)

എം. ബി. മലയാളി said...

“ജനകോടികളുടെ വിശ്വശ്വസ്സ്സാപന”മെന്താ മോസാ?


ഹല്ല പിന്നെ!

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

എനിക്കും ഇഷ്ടം പരസ്യങ്ങള്‍ തന്നെയാണ്.
പക്ഷെ പരസ്യങ്ങള്‍ക്കും ‘സെന്‍സറിങ്ങ്’ വേണമെന്ന അഭിപ്രായക്കാരനാണു ഞാന്‍.
ഉദാ:-
ക്ലോസറ്റിലെ രോഗാണുക്കളെ കാണിക്കുന്ന വ്രിത്തികേട്. ഇന്ത്യയിലെ പല വീടുകളിലും ടി.വി. ഇരിക്കുന്നത് ഊണുമേശയുടെ അടുത്തായിട്ടാണു കണ്ടിട്ടുള്ളത്. എങ്ങനെ സഹിക്കും ഇത്തരം ആഭാസകരമായ പരസ്യങ്ങള്‍!!

ദിലീപ് വിശ്വനാഥ് said...

കൊള്ളാം, നല്ല പരസ്യം തന്നെ. പക്ഷേ, എല്ലാവരും പറഞ്ഞതുപോലെ, ഒരുപാടു പ്രാവശ്യം കണ്ടപ്പോള്‍ എന്തോ അതൃപ്തി തോന്നി.

പണ്ട് കാഡ്ബറീസിന്റെ ഒരു പരസ്യം ഉണ്ടായിരുന്നു. ഒരു പെണ്‍കുട്ടി ക്രിക്കറ്റ് ഗ്രൌണ്ടിലേക്ക് ഓടി വരുന്നത്. അത് എനിക്ക് ഒരുപാടിഷ്ടമായ ഒരു പരസ്യമാണ്.

Roby said...

ഇഞ്ചിയുടെ ഇഷ്ട പരസ്യം...സഹതാപം :(
തുളസി തന്ന ലിങ്ക് ഉഗ്രന്‍.
ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒന്ന് ഇലക്ഷന് വോട്ടെണ്ണുമ്പോള്‍ മനോരമ ഇടുന്ന ഒരു പരസ്യമാണ്..(മനോരമ കൊള്ളില്ലെങ്കിലും പരസ്യം കൊള്ളാം)

വന്നല്ലോ വനമാല..:)

deepdowne said...

ആ ഇസ്രായിലി-പലസ്തീനി കുട്ടികളുടെ പന്തുകളി എനിക്കും ജീവനാണ്‌ :)