2008-02-18

ജീ‍വിതം

കൊടികള്‍ നിറങ്ങളില്‍ മുക്കിയുണക്കി
തോരണങ്ങള്‍ ചാക്കുനൂലില്‍ കോര്‍ത്ത്
പ്ലക്കാര്‍ഡുകളില്‍ വലിയ അക്ഷരങ്ങള്‍ നിരത്തി
ജീവിതം കൈപ്പിടിയിലൊതുക്കുവാന്‍ സ്വപ്നം കണ്ടു

മൂടിയില്ലാത്തൊരു ലോറിയുടെ പുറകില്‍
നിരനിരയായി സ്വപ്നജീവികള്‍ കയറിപ്പറ്റി
സമ്മേളനനഗരിയുടെ നടുക്കളത്തില്‍
പത്രക്കെട്ട് പോലെ മുന്നോട്ടാ‍ഞ്ഞ് വീണു

കടലാസ്സുകളില്‍ തീപ്പൊരി പൊതിഞ്ഞ്
ഈണങ്ങള്‍ തുപ്പലിലയിച്ചെടുത്ത്
മുഷ്ടിചുരുട്ടി വീശിയെറിഞ്ഞു, വാ തുറന്നു
ഞങ്ങള്‍ ഊമകളാണെന്ന് തിരച്ചറിഞ്ഞത് അപ്പോഴാണ്!

2 പ്രതികരണങ്ങള്‍:

മൂര്‍ത്തി said...

പുറത്തിരുന്ന് നോക്കുമ്പോള്‍ ഊമകളാണെന്ന് നമുക്ക് തോന്നുന്ന പലരും അങ്ങനെ അല്ല. നമ്മേക്കാള്‍ ഏറെ സംസാരിക്കുകയും സംശയങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നവരാണ് അവരൊക്കെ. നേരിട്ട് ഇടപെടുമ്പോള്‍ നമുക്കത് മനസ്സിലാവും.

സു | Su said...

ഊമകളാക്കിയതാവും.