അറിയിപ്പ്: താഴെ കാണുന്ന വെള്ള പേപ്പറിലെ (white paper) കറുത്ത അക്ഷരങ്ങള്‍, വര്‍ഷങ്ങളായി ഞാന്‍ റിസേര്‍ച്ച് ചെയ്ത്, കടുപ്പത്തില്‍ മനശ്ശാസ്ത്രാപരമായി മാത്രം സമീപിച്ച്, ഇടയ്ക്കൊക്കെ ചായയും കാപ്പിയും മാറി മാറി കുടിച്ച്, സ്പെസിമെന്‍സിന്റെ ചെവിയില്‍ മൈക്രോ ചിപ്പുകള്‍ ഘടിപ്പിച്ച്, ടെലിസ്കോപ്പിക്ക് ലെന്‍സും, മിലിറ്ററി റേഞ്ച് ബൈനോക്കുലേര്‍സും, നൈറ്റ് വിഷന്‍ സൂം ലെന്‍സും, ഉറക്കമില്ലാത്ത രാത്രികളും, നോട്ട് ബുക്കും, നാഷണല്‍ ജിയോഗ്രഫിക്ക് മാഗസിനും അങ്ങിനെ ലിസ്റ്റിട്ടാല്‍ തീരാത്ത അത്രയും സാമഗ്രികളുമായുള്ള എന്റെ തപസ്യയുടെ ഫലമാണ്. ദയവായി കമന്റുകളില്‍ ആക്ഷേപിക്കരുത്. അതാത് റെഫറന്‍സുകള്‍ ലേഖനത്തിന്റെ അവസാനഭാഗത്ത് കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുക.
-1-
തമാശക്കാരെ കണ്ടിട്ടില്ലേ കോളേജിലും സ്കൂളിലും ബന്ധുക്കളിലും വഴിയിലുമെല്ലാം? ഇവര്‍ എങ്ങിനെയാണെന്ന് വെച്ചാല്‍ മിനുട്ടിനു മിനുട്ടിനു തമാശ പറയും. പറയുന്നത് അവരെക്കുറിച്ചാവില്ല എന്ന് മാത്രം. മറ്റുള്ളവരുടെ എക്സപന്‍സിലാണ് ഇവര്‍ തമാശ പ്രാക്റ്റീസ് ചെയ്യുക. എന്ന് വെച്ചാല്‍ അധികം ബുദ്ധി വേണ്ടാത്ത കാര്യം. സ്വന്തം സ്വഭാവമോ മറ്റോ നോക്കി പരിഹാസം കണ്ട് പിടിക്കണമെങ്കില്‍ (self deprecating) അതിനു കൂര്‍മ്മതയേറിയ ബുദ്ധി വേണം. അത് ശ്രീനിവസനും, സൈന്‍ഫീല്‍ഡിനും, വൂഡി ആലനും ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. അതിനു പ്രതിഭ വേണം. പക്ഷെ മറ്റുള്ളവരുടെ കുറവുകളെ നോക്കി പരിഹസിക്കാനോ അല്ലെങ്കില്‍ അവര്‍ക്ക് മനസ്സിലാവാത്ത എന്തെങ്കിലും കാര്യത്തെക്കുറിച്ച് പരിഹസിക്കാനും തമാശിക്കാനും ഏത് ഇന്നലെ ജനിച്ചു വീണവര്‍ക്കും എളുപ്പത്തില്‍ സാധിക്കും.
ഇവരെ കാലങ്ങളായി നിരീക്ഷിച്ചാല്‍ ഇവര്‍ പുതിയ സ്ഥലത്ത് എത്തുന്നതും പതിയേ ഒരു സംഘം സ്വരൂക്കൂട്ടുന്നതും കാണപ്പെടുവാന്‍ സാധിക്കും. ഒരാള്‍ക്ക് ഇവരുടെ അതേ സ്വഭാവം എന്ന് വെച്ചാല്‍ മറ്റുള്ളവരെ കളിയാക്കുന്ന തമാശ മാത്രം കൈമുതലായുള്ള ആളുകളെ കണ്ടാല്‍ ഉടനേ അവരെ ഇവര്‍ കൂട്ടത്തില്‍ ചേര്‍ക്കും. കാരണം, അയാള്‍ ഇവരെ തിരിഞ്ഞ് മറ്റൊരു സംഘത്തില്‍ ചേര്‍ന്ന് കളിയാക്കരുതല്ലോ.
ഉദാഹരണത്തിനു: കറുത്ത് ഇരിക്കുന്ന ഒരുവനോട് ഈ തമാശക്കാര്‍ സംഘം ചേര്‍ന്ന് പറയും "എടാ, സ്വമ്മിങ്ങ് പൂളിലൊന്നും ചാടരുതുട്ടോ, കരി ഇളകും" ഇങ്ങിനെ നിര്‍ദ്ദോഷമായ കൂട്ടുകാര്‍ തമ്മില്‍ തമാശ പറയുമെന്ന് തോന്നുമെങ്കിലും, ഇവരോട് തിരിച്ച് അതേ നാണയത്തില്‍ അവരുടെ കുറവുകളെ കുറിച്ച് പറഞ്ഞു നോക്കൂ അവരില്‍ നവരസങ്ങളും പ്ലസ് ജഗതി കണ്ട് പിടിച്ച ഒരു രസവും തെളിയും (Ref 1). ഇത് ക്യാമറയില്‍ എനിക്കും മുന്‍പേ വന്ന പല ശാസ്ത്രജ്ഞന്മാരും പകര്‍ത്തിയിട്ടുള്ളതിനാല്‍ ഇവിടെ അതിന്റെ പടം ഇടുന്നില്ല. ഗൂഗിളില്‍ സേര്‍ച്ചിയാല്‍ മതി.
-2-
ഇതാണ് ഇവരില്‍ കാണപ്പെടുന്ന പ്രധാന പ്രശ്നം. ദുര്‍ബലചിത്തരാണിവര്‍. അവര്‍ക്ക് സംഘം ചേരാനും മറ്റുള്ളവരെ പരിഹസിക്കാനും മാത്രമേ സാധിക്കുന്നുള്ളൂ.സ്വന്തമായി വിമര്‍ശിക്കാനോ അല്ലെങ്കില്‍ വിമര്‍ശനം ഏറ്റു വാങ്ങാനോ മറ്റും ഇവര്‍ക്ക് തീരെ സാധിക്കില്ല. ഇങ്ങിനെ ഒരു ഹൈ കോമ്പ്ലക്സോ മെറ്റാബോലിക്കാ ഇന്റിക്കാ ടോയോട്ട പ്രശ്നത്തിന്റെ നടുവിലാണവര്‍. അതുകൊണ്ട് അവര്‍ ഉപയോഗിക്കുന്ന ഒരു ഡിഫന്‍സീവ് മെത്തേഡ് ആണ് ഈ മറ്റുള്ളവരെ ഇരയാക്കി തമാശിക്കുക (Ref 2). അതാവുമ്പോള്‍ അവരുടെ നാനാവിധ കോമ്പ്ലക്സുകളില്‍ നിന്നും കുറവുകളില്‍ നിന്നും മറ്റുള്ളവരുടെ ശ്രദ്ധ മാറുമെന്ന് ഇവര്‍ക്ക് കാലാകാലങ്ങളായുള്ള ഇന്‍ഫര്‍മേഷന്‍ ഷേറിങ്ങില്‍ നിന്ന് അറിയാം. അങ്ങിനെ അവര്‍ നന്നായി എല്ലാവരേയും ചിരിപ്പിച്ച് ജീവിച്ച് പോകും. സംഘത്തിലുള്ളവര്‍ ഒരിക്കലും അന്യോന്യം കളിയാക്കുന്നതും പരിഹസിക്കുന്നതും കാണുവാന്‍ എത്ര നൈറ്റ് വിഷന്‍ സൂം ലെന്‍സും വെച്ച് ഏറ് മാടത്തില്‍ എത്ര രാത്രികള്‍ തപസ്സ് ഇരുന്നാലും കാണുവാന്‍ സാധിക്കില്ല എന്നതും ശ്രദ്ധേയമാണ്.
ഇവര്‍ വഴിവക്കിലും മറ്റും കാണപ്പെടുന്ന ചെറിയ ഗുണ്ടാസംഘങ്ങളെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഒറ്റയ്ക്ക് നില്‍ക്കാന്‍ കെല്‍പ്പില്ല, അതുകൊണ്ട് സംഘം ചേര്‍ന്ന് ആക്രമിക്കും. കത്തി ചൂണ്ടി ഭയപ്പെടുത്തുന്ന തെരുവ് റൌഡികളേപ്പോലെയുള്ള ചേഷ്ടകളോടു കൂടി ഇവര്‍ ശബ്ദമുണ്ടാക്കി അരോചകമായി ചിരിച്ച് മറ്റുള്ളവരെ ഭയപ്പെടുത്തും. ഇങ്ങിനെയുള്ളവര്‍ മിക്കവരും ദുര്‍ബലഹൃദയരാണെന്ന് അറിയാവുന്നതുകൊണ്ട് ഇതിനിരയാവുന്നവര്‍ മിക്കവരും വെറുതേ ചിരിക്കുകയോ നിന്നു കൊടുക്കയോ ചെയ്യുന്നത് കാണാറുണ്ട് (Ref 2a). പക്ഷെ എല്ലാവര്‍ക്കും ഈ നല്ല മനസ്സ് എപ്പോഴും ഇല്ലത്തതുകൊണ്ട് ചിലപ്പോള്‍ ആരെങ്കിലും ഒരെണ്ണെം പൊട്ടിക്കുകയോ അല്ലെങ്കില്‍ തിരിച്ച് കുറിക്ക് കൊള്ളുന്നതോ പറയും. ഉടനേ ഗുണ്ടാസംഘം അയാളുടെ സുഹൃത്തുക്കളാവുന്നത് പെട്ടെന്നാണ്. അയാളുടെ പിന്നാലേ നടന്ന് അവരെ ബഹുമാനിച്ച് പുകഴ്ത്തി എങ്ങിനെയെങ്കിലും പാട്ടിലാക്കും(Ref 3). അത് ഗുണ്ടാസംഘങ്ങളില്‍ സാധാരണ കാണപ്പെടുന്നതുപോലെ പുതിയ ശക്തനായൊരാള്‍ വന്നാല്‍ ഉടനേതന്നെ അവരെ പാട്ടിലാക്കുന്ന അതേ വിദ്യ തന്നെ. അല്ലെങ്കില്‍ അവര്‍ക്ക് ജീവിച്ചു പോകുവാന്‍ സാധിക്കില്ലല്ലോ.
ഇവര്‍ വംശനാശം ബാധിക്കുന്നവരല്ല എന്നതും പെറ്റുപെരുകി ആഫ്രിക്കന്‍ പായല്‍ പോലെയാകുന്ന കാഴ്ച ശാസ്ത്രജ്ഞന്മാരെ തെല്ലൊന്നുമല്ല കുഴയ്ക്കുന്നത്. ഇതുകൊണ്ട് തന്നെ ഇവരെക്കുറിച്ചുള്ള പഠനം തുടര്‍ന്നു കൊണ്ടേയിരിക്കാന്‍ ശാസ്ത്രസമൂഹത്തെ നിര്‍ബന്ധിതരാക്കുന്നു.
റെഫറന്‍സ്:
1 : Wittig, R.M., Crockford, C., Seyfarth, R.M. & Cheney, D.L. 2007. Vocal alliances in chacma baboons, Papio hamadryas ursinus. Behavioral Ecology & Sociobiology 61, 899-909.
2. Engh, A.E., Hoffmeier, R.R., Cheney, D.L. & Seyfarth, R.M. 2006. Who, me? Can baboons infer the target of vocalisations? Animal Behaviour 71, 381-387.
2a. Fischer, J., Kitchen, D.M., Seyfarth, R.M. & Cheney, D.L. 2004. Baboon loud calls advertise male quality: Acoustic features and their relation to rank, age, and exhaustion. Behavioral Ecology & Sociobiology 56, 140-148.
3. Cheney, D.L. & Seyfarth, R.M. 2005. Constraints and preadaptations in the earliest stages of language evolution. Linguistic Review 22, 135-159.
2008-02-04
ഗുണ്ടാസംഘങ്ങള്‍ (Ref 1, Ref 2, 2a, 3). Proceedings of the Royal Society of London, Series B
-
Inji Pennu
at
10:08 PM
വിഭാഗം: മനോധര്‍മ്മം
Subscribe to:
Post Comments (Atom)
7 പ്രതികരണങ്ങള്‍:
:)
കണ്‍കെട്ടു എന്ന പടത്തിലെ ഒരു രംഗം ഓര്‍മ്മ വരുന്നു.
മാമുക്കോയ ഭയങ്കര റൌഡി ആണു. പുതുതായി നഗരത്തില്‍ വന്ന ജയറാം ആരുടെയോ വീടിന്റെ മുന്‍പില്‍ നിന്നു ഉച്ചത്തില്‍ വെല്ലുവിളിക്കുന്ന മാമുക്കോയയെ ആദ്യമായി കാണുന്നു. മാമുക്കോയ വെല്ലുവിളിക്കുന്നത് “ ആരാടാ എന്നോട് കളിക്കാന്‍ ഉള്ളത്, ഇറങ്ങിവാടാ” എന്നും പറഞ്ഞു കൊണ്ടാണു. സോ, മാമുക്കോയയെ കാണുന്ന ജയറാം മാമുക്കോയയുടെ അടുത്ത് ധൈര്യത്തോടെ ചെന്ന് താന്‍ ആരാടൊ എന്ന് ചോദിക്കുന്നു. ഉടന്‍ തന്നെ മാമുക്കോയ ആദ്യമായി കാണുന്ന ജയറാമിനെ കുറച്ചു നേരം ക്രൂരമായി നോക്കിയിട്ടു തിരിഞ്ഞു നിന്നു
“ആരാടാ ഞങ്ങളു രണ്ടു പേരോടും കളിക്കാന്‍ ഉള്ളത്, ഇറങ്ങി വാടാ”
ഞാനീവഴി വന്നിട്ടേയില്ല!
ഒരു പോസ്റ്റുവായിക്കാന്‍ വരുമ്പോള്‍ മൂന്നു റഫറന്‍സോ; അതും പി.ഡി.എഫ്; ഓരോന്നിന്റേയും പത്തും, ഇരുപതും പേജുകളും!
ദിസ് ഈസ് ഫോര്‍ മച്ച്!!! :)
--
പറയാനുള്ളത് പറഞ്ഞു. with Ref. പഞ്ഞത് വളരെ സത്യമാണ്. എന്നാലും വേണ്ടായിരുന്നു. ഞാനും ഒരു പാവം ക്രൂരനാണ്
നന്മകള്‍
ഓഫ്:-
വിന്‍സേ, കമന്റ് കണ്ട് ഞാന്‍ ചിരിച്ച് മരിച്ച്.....:))
ഞങ്ങള്‍ പിള്ളേര്‍ ഇത് മുഴുവന്‍ സമ്മതിച്ച് തരില്ല.
ആക്ഷേപ ഹാസ്യം എന്നത് ഒരു കലയാണ്...
പാരവെപ്പ് എന്നത് ക്രിയാത്മകതയാണ്...
ഹാ ഹാാാ ഹാാാാാ!!! അയ്യേ എന്തൊരു പോസ്റ്റ്, എന്തൊരു റെഫറന്‍സ്
Post a Comment