2008-02-18

ജഡം

എവിടുന്നാണീ ദുര്‍ഗന്ധം?
അയല്‍ക്കാരനോട് തട്ടിക്കയറി
വീട്ടുകാരിയോട് അരിശപ്പെട്ടു
ഓടകളില്‍ ഡിഡിറ്റി വിതറി

വീട് മാറി നോക്കി
വസ്തുക്കള്‍ കൊട്ടിക്കുടഞ്ഞു
പാഴ് സാമാനങ്ങള്‍ തൂക്കിവിറ്റു
പറമ്പ് മുഴുവന്‍ കിളച്ചുനോക്കി

ഇന്നലെ കണ്ണാടിക്കു മുന്‍‌പില്‍
കാഴ്ചക്ക് വലതു വശത്തായിട്ട്
ചിന്തകള്‍ക്ക് ഇടതു വശത്തായിട്ട്
ചുണ്ടുകള്‍ ചേരുന്നിടത്ത്
അഴുകിത്തുടങ്ങിയിരിക്കുന്നു.

1 പ്രതികരണങ്ങള്‍:

സു | Su said...

ഈശ്വരാ! എന്നാപ്പിന്നെ അഴിച്ചുപണിയാനുള്ള സമയം ആയി.