എനിക്ക് ഇത് വരെ വിവിധ മതക്കാര്‍ ഒരു പ്രത്യേക തരം ഭക്ഷണം കഴിക്കരുതെന്ന് നിഷ്കര്‍ഷിക്കുന്നതിന്റെ ലോജിക്ക് മനസ്സിലായിട്ടില്ല. ഞാന്‍ ക്രിസ്ത്യാനിയായി ജനിച്ചുപോയതുകൊണ്ടും ക്രിസ്ത്യാനികള്‍ക്ക് പൊതുവേ എല്ലാ ഭക്ഷണവും കഴിക്കാവുന്നതുകൊണ്ടുമാണ് എനിക്കിത് മനസ്സിലാവാത്തത്, അല്ലാതെ പെട്ടെന്ന് ലോജിക്കല്‍ ആയി ചിന്തിക്കാന്‍ തുടങ്ങിയത്കൊണ്ടൊന്നുമല്ല. മറിച്ചായിരുന്നെങ്കില്‍ ഞാന്‍ എങ്ങിനെ ഇത് ചിന്തിച്ചേനേ, എനിക്ക് ചേരുന്ന തിയറികള്‍ ഉണ്ടാക്കിയേനേ എന്ന് ഉറപ്പില്ല. മനുഷ്യര്‍ പൊതുവേ അങ്ങിനെയാണല്ലോ, നമുക്ക് വേണ്ടുന്ന നിയമങ്ങള്‍ മാത്രം കാണുകയും മറ്റവ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യും.
മുന്‍പ് പട്ടര്‍ കോളനിയില്‍ താമസിക്കുമ്പോള്‍ എനിക്ക് ഒരുപാട് ആക്ഷേപം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. എല്ലാം ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുമതം എന്ന് വീമ്പ് പറയുന്നവര്‍ പശു ദൈവമാണ്, അതുകൊണ്ട് കഴിക്കാന്‍ പാടില്ലായെന്നും, മാംസം ഭക്ഷിക്കുന്നതുകൊണ്ട് മനുഷ്യരേയും ഭക്ഷിക്കുമോയെന്നും ഒരുപാട് പരിഹാസങ്ങള്‍ കേട്ടിട്ടുണ്ട്. ഇങ്ങിനെയുള്ള വേളകളില്‍ നേരിട്ട് സംസാരിക്കുമ്പോള്‍ എനിക്ക് ഒരാളോട് പെട്ടെന്ന് മറുപടി പറയാന്‍ സാധിക്കാറില്ലാത്തതുകൊണ്ട് മാത്രം ഇതൊക്കെ മൌന്മായി കേട്ട് നിന്നിട്ടുണ്ട്. ഇന്ന് ജോയുടെ ഈ പോസ്റ്റ് കണ്ടപ്പോഴാണ് ഇതിനെക്കുറിച്ച് വീണ്ടും ഓര്‍ത്തത്. ഉറുമ്പിനെ കൊല്ലുന്നതുകൊണ്ട് മനുഷ്യരേയും കൊല്ലുമോയെന്ന് എനിക്ക് ഇപ്പോള്‍ തിരിച്ച് ചോദിക്കുവാന്‍ തോന്നുന്നു. :)
കാലാകാലങ്ങളായി മതങ്ങളിലും സംസ്കാരങ്ങളിലും പല അനുഷ്ഠാനങ്ങളും കടന്ന് വന്നിട്ടുണ്ട്. പക്ഷെ ഭക്ഷണത്തിനു പാലിക്കപ്പെടേണ്ട നിഷ്കര്‍ഷയുടെ സാംഗത്യം എനിക്ക് മനസ്സിലാവുന്നില്ല. എന്തുകൊണ്ട് ജൂതന്മാര്‍ ഷെല്‍ ഫിഷ് കഴിക്കുന്നില്ല? എന്തുകൊണ്ട് ഹിന്ദുക്കള്‍ കാളയിറച്ചി കഴിക്കുന്നില്ല? എന്തുകൊണ്ട് മുസ്ലീമുകള്‍ പന്നിയിറച്ചി കഴിക്കുന്നില്ല? (ക്രിസ്ത്യാനികള്‍ എന്തെങ്കിലും കഴിക്കാത്തത് ഉണ്ടോ? ഉണ്ടെങ്കില്‍ പറഞ്ഞ് തരണേ. അതൊന്ന് കഴിക്കാനാണ്.)
സ്വയം തീരുമാനിച്ച് ആരോഗ്യപരമായോ മറ്റോ ഒരു പ്രത്യേക ഭക്ഷണരീതി തുടരുന്നത് വളരെ കുറച്ച് പേരെ ഉണ്ടാവുള്ളൂ. പക്ഷെ മട്ടന്‍ കഴിക്കുന്ന ഹിന്ദുവിനു എന്തുകൊണ്ട് കാളയിറച്ചി കഴിച്ചുകൂടാ? അതെന്താ ആട് പാലു തരുന്നില്ലേ? മദ്യം കഴിക്കരുതെന്ന് ഇസ്ലാമില്‍ പറയുന്നുണ്ടെങ്കില്‍ മദ്യത്തിന്റെ ബൈ പ്രോഡക്റ്റായ വിനാഗരി ഒഴിച്ച് കറികള്‍ വെക്കാറില്ലേ? പന്നിയിറച്ചി കഴിച്ചാല്‍ എന്താ പ്രശ്നം? ഇപ്പോഴൊക്കെ പന്നികളെ നല്ല എ.സി റൂമില്‍ കോണ്‍ഫ്ലേക്സ് കഴിപ്പിച്ചാണ് വളര്‍ത്തുന്നത്. എന്നിട്ടും എന്തു കൊണ്ട് കഴിക്കുന്നില്ല? ഷെല്‍ ഫിഷ്, ഇരട്ട കുളമ്പല്ല്ലാത്തത് ഇവയെല്ലാം എന്ത് കൊണ്ട് ജൂതന്മാര്‍ കഴിക്കുന്നില്ല? മുസ്ലീം നിയമപ്രകാരം വാനില എക്സട്രാക്റ്റ് പോലും ഉപയോഗിക്കാന്‍ പാടില്ല എന്ന് പറയുന്നു? ങ്ങേ?
ഒരു മതം മദ്യം തൊടരുതെന്ന് നിഷ്കര്‍ഷിക്കുന്നത് എനിക്ക് മനസ്സിലാക്കാം. പക്ഷെ ഒരല്പം ഫ്രൂട്ട് കേക്ക് കഴിക്കരുത് എന്ന് നിഷ്കര്‍ഷിക്കുനത് എനിക്ക് മനസ്സിലാവുന്നില്ല. ഫ്രൂട്ട് കേക്കിലെ ഫ്രൂട്ട്സ് ബ്രാന്റിയില്‍ മാറിനേറ്റ് ചെയ്തതുകൊണ്ട് ഫ്രൂട്ട് കേക്കിനോട് അയിത്തം കാട്ടുന്നത് എങ്ങിനെ? മദ്യം കഴിക്കാത്തവര്‍ക്ക് എങ്ങിനെ സിഗററ്റും മറ്റും പുകയ്ക്കുന്നതില്‍ നിഷ്കര്‍ഷയില്ല? മദ്യത്തേക്കാള്‍ വിഷമല്ലേ അവ?
കൊഞ്ച് കഴിക്കരുതെന്ന് പറയുന്നത് അത് സ്കാവെഞ്ചര്‍ മീനുകള്‍ ആയതുകൊണ്ടാണത്രെ. നല്ല കുളത്തില്‍ നല്ല ഫുഡൊക്കെ കൊടുത്ത് വളര്‍ത്തുന്ന കൊഞ്ച് ആണെങ്കില്‍ കഴിക്കാമോ? ചിതമ്പലുകളില്ലാത്ത മൂഴി ഇത്യാദിയും ഇത് കൊണ്ട് തന്നെ കഴിക്കാന്‍ നിബന്ധനകളുണ്ട്. മത്സ്യമാംസാദികളിലെ ഈ വേര്‍തിരിവാണെന്റെ പ്രധാന പ്രശ്നം.
ഓരോ വിശ്വാസങ്ങള്‍ ഓരോ രീതികള്‍ എന്ന് പറയാം. തീര്‍ച്ചയായും. ആരുടേയും മതവികാരം വ്രണപ്പെടുത്താനല്ല, അതിന്റെ ഗുട്ടന്‍സ് മനസ്സിലാക്കുവാന്‍ വേണ്ടി മാത്രം. ഭക്ഷണരീതികളെക്കുറിച്ച് മാത്രമാണീ പോസ്റ്റ്.
2008-02-19
ഭക്ഷണ നിയമങ്ങള്‍
Subscribe to:
Post Comments (Atom)
19 പ്രതികരണങ്ങള്‍:
വിശക്കുന്നവന് ഒരു വേദമേയുള്ളൂ ആഹാരം (എം.പി.നാരായണപ്പിള്ള)
വാഗണ്‍ ട്രാജഡി കേട്ടിട്ടില്ലേ? അലൈവും കാലാപാനിയും കണ്ടിട്ടിട്ടില്ലേ? വിശന്നാല്‍ മനുഷ്യന്‍ മനുഷ്യനെ തിന്നും.
കൃസ്ത്യാനികള്‍ ഈസ്റ്ററിനു മുമ്പുള്ള നോമ്പുകാലത്തു് മത്സ്യമാംസാദികള്‍ കഴിക്കാത്തതെന്താണ്? ആധികാരികമായ ചോദ്യമല്ല, കഴിഞ്ഞൊരു പാര്‍ട്ടിക്ക് എനിക്കെതിരുന്നിരുന്ന ഗോവക്കാരി മാംസം കഴിച്ചിരുന്നില്ല, ചോദിച്ചപ്പോള്‍ നോമ്പാണെന്നും റോമന്‍ കാത്തൊലിക് ആണെന്നും പറഞ്ഞു.
പച്ചക്കറികള്‍ മാത്രം കഴിക്കുന്നത് മതപരമായ വിലക്കുകള്‍ എന്നതിലുപരി, ആരോഗ്യപരമായ കരുതലുകള്‍ എന്നതാണെന്ന് മനസ്സിലായിട്ടുണ്ട്. ശരിക്കും, ഉഷ്ണകാലത്തും, ശൈത്യകാലത്തും- മഴക്കാലത്ത്- ഇന്നതൊക്കെയേ കഴിക്കാവൂ, ചിലതൊന്നും കഴിക്കരുത് എന്ന ചിട്ടയോടെ ജീവിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. മദ്യത്തിലും മാംസത്തിലും ഒന്നുമല്ല, പച്ചക്കറികളിലും, പാലിലും തൈരിലും പോലും നിയന്ത്രണം പാലിച്ച് ജീവിക്കുന്നവരുണ്ട്. രാത്രിയില്‍ തൈര്‍ കഴിക്കരുത് എന്ന് എപ്പോഴും കേട്ടിട്ടുണ്ട്. മഴക്കാലത്ത് ഇലക്കറികള്‍ കഴിക്കുന്നതാണ് ആരോഗ്യം എന്നും കേട്ടിട്ടുണ്ട്. ജൈനന്മാര്‍ മണ്ണിനടിയില്‍ വളര്‍ന്നത് കഴിക്കില്ലത്രേ. ചിലര്‍ മാത്രം. പിന്നെ ജൈനമതത്തിലുള്ളവര്‍, സൂര്യനസ്തമിക്കുന്നതിനുമുമ്പ് ഭക്ഷണം കഴിക്കും. അല്ലെങ്കില്‍ കേടായ ഭക്ഷണം ആണത്രേ. ഇപ്പഴും ആ ചിട്ട പാലിക്കുന്നവരുണ്ട്. ചില ദിവസങ്ങളില്‍, ചൊവ്വ, വെള്ളി മുതലായ ദിവസങ്ങളില്‍ ചില ഭക്ഷണങ്ങള്‍ ഉണ്ടാക്കാത്തവരും ഉണ്ട്. അതുപോലെയൊക്കെത്തന്നെയാണ് ചില നിയന്ത്രണങ്ങളും. പശുവിനെ തിന്നില്ല, ആടിനെ തിന്നില്ല, പന്നിയെ തിന്നില്ല. ഓരോന്നും തിന്നാനും തിന്നാതിരിക്കാനും ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍. അതെന്തുകൊണ്ടാണെന്ന് അവര്‍ക്കുപോലും അറിയാന്‍ സാദ്ധ്യതയില്ല. പശുവിനേയും കാളയേയും പൂജിക്കുന്നതുകൊണ്ടാണെന്ന് തോന്നുന്നു ഹിന്ദുക്കള്‍ അതിനെ കൊന്നുതിന്നാത്തത്.
ദുഃഖവെള്ളിയില്‍ കഞ്ഞിമാത്രം കുടിക്കുന്നതെന്തുകൊണ്ട്? അങ്ങനെയെന്തോ അറിഞ്ഞു.
ചെ! ക്രിസ്ത്യാനികള്‍ക്ക് ഒരു കുറ്റവും ഇല്ല എന്ന് കരുതിയിരിക്കുമ്പോഴാണ് ഈ രാജും സൂവേച്ചീം കൂടി :)
നൊയമ്പ് കാലത്ത് മത്സ്യമാംസം വര്‍ജ്ജിക്കുന്നത് ഏറ്റവും ഇഷ്ടമുള്ളതെന്തോ അത് വര്‍ജ്ജിക്കുന്ന ത്യാഗമാണ്. അല്ലാതെ നിബന്ധനകളല്ല. എനിക്ക് ചോക്ലേറ്റും ബ്ലോഗിങ്ങും ആണ് ഏറ്റവും ഇഷ്ടം. എനിക്ക് ഇവ രണ്ടും വര്‍ജ്ജിച്ചാലും മതി :)
കഞ്ഞി കുടിക്കുന്നത് അന്ന് യേശു മരിച്ചതിന്റെ പ്രതീകാത്മകമായി മുഴു പട്ടിണിയാണെന്റെ പൊന്ന് സൂവേച്ചി. മനുഷ്യന്‍ കഞ്ഞിയെങ്കിലും കുടിക്കട്ടെ. :) ഇതും നിബന്ധനയില്ലാട്ടൊ.
സൂവേച്ചീ രാത്രീല്‍ തൈര് കഴിക്കരുതെന്നു പറയുന്നതിനു ഒരു മറുവശം കൂടിയുണ്ട്. തൈരിനെ പുളിപ്പിക്കുന്ന ബാക്റ്റീരിയകള്‍ തൊഴില്‍ ചെയ്യുന്നത് രാത്രീലാണെന്ന് പണ്ട് റ്റീച്ചര്‍ പറഞ്ഞു തന്നിട്ടുണ്ട്.
അതിന്റെ പണി തടസ്സപ്പെടുത്തേണ്ടെന്നു കരുതിയാവും ഇങ്ങനെ പറഞ്ഞത്
പിന്നെ ഭക്ഷണത്തിന്റെ കാര്യത്തില്‍ ഇഞ്ചിച്ചേച്ചീടൊപ്പം ഞാനൂണ്ട്, ഒരൊറ്റ കണ്ടീഷന്‍ ഞാന്‍ കടിക്കുന്നത് തിരിച്ചെന്റെ ചുണ്ടില്‍ കടിക്കരുത്
വിരുദ്ധാഹാരങ്ങളോ അല്ലെങ്കില്‍ അങ്ങിനെയുള്ള നല്ല ചിട്ടാകളോയല്ല. മറിച്ച് ഒരു പശുവിനോ പന്നിക്കോ വേണ്ടി ആളുകളെ മതത്തിന്റെ പേരില്‍ കൊല്ലാന്‍ പോലും മടിക്കാത്ത ഭക്ഷണനിയമങ്ങളെക്കുറിച്ചാണ് എന്റെ ചിന്ത.
ചിന്ത നല്ലത്..
വിശക്കുന്നവനോട് ഉപദേശമല്ല വേണ്ടത് അവനു ഭക്ഷണം കൊടുക്കുകയാണു ചെയ്യേണ്ടത്..
ഭക്ഷണം കിട്ടാതെ മരിക്കുമെന്ന ഘട്ടം വന്നാല്‍ ഇസ്ലാം കഴിക്കരുതെന്ന് നിശ്കര്‍ശിച്ച നായ മാംസം കഴിച്ചാണെങ്കിലും ജീവന്‍ നില നിര്‍ത്താനാണു ഇസ്ലാം പഠിപ്പിക്കുന്നത്
പിന്നെ, ഇസ്ലാമില്‍ എല്ലാ കാര്യങ്ങള്‍ക്കുമെന്ന പോലെ ഭക്ഷണ കാര്യത്തിലും ( എന്ത് കഴിക്കാം എന്ത് കഴിച്ചുകൂടാ ,എന്ത് കൊണ്ട് ) എന്നതിനെ കുറിച്ച വ്യക്തമായ നിര്‍ദ്ധേശമുണ്ട്.. മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അത് ജീവിതത്തില്‍ പകര്‍ത്തുക എന്നത് അവന്റെ /അ വളുടെ കര്‍ത്തവ്യവുമാണ്. (പലരും അത് അനുവര്‍ത്തിക്കുന്നില്ല എന്നത് വേറെ വിഷയം ) ഇസ്ലം പന്നിയിറച്ചി കഴിക്കുന്നതില്‍ നിന്ന് വിലക്ക് കല്‍പ്പിക്കുന്നു . ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അതിന്റെ തലനാരിഴ കിറി പരിശോധിക്കേണ്ട ആവശ്യമില്ല.. ഖുര്‍ ആന്‍ ദൈവീക വചനമെന്ന നിലക്കും ( അല്ല എന്ന് തെളിയിക്കാന്‍ ഖുര്‍ ആന്‍ തന്നെ വെല്ലു വിളിക്കുന്നത് ഇന്നും അതേ പടി നില നില്‍ക്കുന്നു ) മുഹമമദ് നബി (സ) ദൈവ ദൂതനെന്ന നിലക്കും ഖുര്‍ ആനിന്റെ യും പ്രവാചകരുടെയും നിര്‍ദ്ധേശങ്ങള്‍ സ്വീകരിക്കുക അത്രമാത്രം.. പിന്നെ അതിനെ പറ്റി ഗവേഷണം ചെയ്യാനും ദൈവീക ദ്യഷ്ടാന്തങ്ങള്‍ കണ്ടെത്താനും ഖുര്‍ ആന്‍ തന്നെ മനുഷ്യകുലത്തോട് പറയുന്നുമുണ്ട്. അതനുസരിച്ച പഠനം നടത്തിയവര്‍ ഇന്ന് വരെ യും ഖുര്‍ ആനിന്റെയും പ്രവാചക അധ്യാപനങ്ങളുടെയൂം ശാസ്തീയമായ ഉറപ്പിക്കലുകള്‍ നടത്തിവരുന്നു. ഇന്നും നടന്നുവരികയും ചെയ്യുന്നു. അങ്ങിനെ തെളിയിക്കപ്പെട്ടതാണു പന്നിമാംസത്തിന്റെ ന്യൂനതകളും അത് മനുഷ്യനെ എങ്ങിനെയെല്ലാം ബാധിക്കുന്നുവെന്നതും.. കൂടാതെ.. ഭൂമിയില്‍ ഏറ്റവും നിക്യഷ്ടമായ ജീവിയാണു പന്നി . പന്നി മാംസം തുടര്‍ച്ചയായി കഴിക്കുന്നവര്‍ക്കും ഈ സ്വഭാവം കണ്ടുവരുന്നതായി ( ഉദാ: വൈഫ് എക്സ്ചേഞ്ച് ) പഠനങ്ങള്‍ തെളിയിക്കുന്നു. ഈ വിഷയത്തില്‍ വിശദമായ ലേഖനം പീന്നിട് അയക്കുന്നതാണു.. പിന്നെ വനില എക്സ്റ്റ്രാക്റ്റിന്റെ കാര്യം ഞാന്‍ കേട്ടിട്ടില്ല. ലഹരി ഉണ്ടാക്കുന്നതാണോ അത് ? എങ്കില്‍ ലഹരി ഉണ്ടാക്കുന്നത് നിരോധനത്തില്‍ പെട്ടതാണു എന്ന് മാത്രം പറയട്ടെ..
:-)
പിന്നെ ഇത്രയും പ്രകോപനപരമായ post ഇട്ടതില്‍ ഞാന്‍ ശക്തിയായി പ്രതിഷേധിക്കുന്നു. രാജ് താക്കറെയെ എന്ന പോലെ ഇഞ്ചിപ്പെണ്ണിനേയും arrest ചെയ്യുക! ;-)
ഞങ്ങള്‍ ഹിന്ദുക്കളെപ്പറ്റി എന്തൊക്കെയോ തെറ്റായി ധരിച്ചു വച്ചിട്ടുണ്ടെന്നു തോന്നുന്നു! പശു മാത്രമല്ല, തവള,ആമ,മുയല്‍,പന്നി,ഉടുമ്പ്,കൊക്ക് തുടങ്ങി മരപ്പട്ടി വരെ കഴിക്കുന്ന ഞങ്ങള്‍ ചിലര്‍ ഇവിടെ ഉണ്ടേ!
>>ഭൂമിയില്‍ ഏറ്റവും നിക്യഷ്ടമായ ജീവിയാണു >>പന്നി . പന്നി മാംസം തുടര്‍ച്ചയായി >>കഴിക്കുന്നവര്‍ക്കും ഈ സ്വഭാവം >>കണ്ടുവരുന്നതായി ( ഉദാ: വൈഫ് >>എക്സ്ചേഞ്ച് ) പഠനങ്ങള്‍ തെളിയിക്കുന്നു.
ങ്ങേ? പന്നിയിറച്ചി കഴിച്ചാല്‍ വൈഫ് എക്സ്ചേഞ്ചോ? അതെവിടുത്തെ കണ്ട് പിടിത്തമാണ്? പാശ്ചാത്യ രാജ്യങ്ങളില്‍ പന്നിയിറച്ചി കഴിക്കുന്നതുകൊണ്ടാണോ ഇങ്ങിനെയൊരു പുതിയ കണ്ട് പിടുത്തം? ചൈനക്കാര്‍, കൊറിയക്കാര്‍, ജപ്പാന്‍കാര്‍ ഒക്കെ പന്നീടെ വാലും കുളമ്പും വരെ കഴിക്കും. അവരിലും ഇതാരോപിക്കുമോ? പന്നിയിറച്ചി കഴിച്ചതുകൊണ്ട് ഒരാളുടെ സ്വഭാവം രൂപീകരിക്കണമെങ്കില്‍ അതെന്താ മട്ടണ്‍ കഴിച്ചാല്‍ ആടിനെ പോലെ കരയോ?
എന്റെ ബഷീറെ, ‘പന്നിയാണോ ഭൂമുഖത്തെ ഏറ്റവും നികൃഷ്ടജീവി?’ അതോ, നിരപരാധികളെ, ഉറങ്ങിക്കിടക്കുന്നവരെ, കുട്ടികളെ, നിരാലംബരായ സ്ത്രീകളെ...ഒക്കെ കൊല്ലുന്നവരാണോ നികൃഷ്ട ജീവികള്‍ എന്ന് നമ്മള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. എന്റെ അഭിപ്രായത്തില്‍, ആന്യന്റെ ‘പച്ചമാംസം’ കൊത്തിപ്പറിച്ചു തിന്നുന്ന മനുഷ്യരെന്നവകാശപ്പെടുന്ന ജീവികളാണ് ഏറ്റവും നികൃഷ്ടര്‍.
ഇഞ്ചി, ക്ഷമിക്കണം, വിഷയത്തില്‍ നിന്ന് മാറിപ്പോയതിന്. മിണ്ടാതിരിക്കാന്‍ വയ്യാത്തതിനാലാണ്.
ഹിന്ദുക്കള്‍ പശുവിനെ ഒരു ആരാധനാപാത്രമായിക്കാണുന്നതിനാലായിരിക്കണം അതിനെ ഒഴിവാക്കുന്നത്. അങ്ങനെ കാണാത്തവര്‍ക്ക് കഴിക്കുകയും ആവാം. മതപരമായ കാരണത്താലായിരിക്കണം, മുസ്ലിംകള്‍ പന്നി മാംസവും കഴിക്കാത്തത്. എന്നാല്‍, പന്നിയിറച്ചി കഴിക്കുന്ന മുസ്ലിംകളും ഇല്ലാതില്ല. പിന്നെ, എന്റെ അറിവില്‍ പന്നിമാംസം മാത്രമല്ല, ചിലതരം പക്ഷികളുടെ മാംസവും അവര്‍ കഴിക്കാറില്ല. ഭക്ഷണക്രമവും വസ്ത്രധാരണവും തീര്‍ത്തും വൈയക്തിമാണെന്നാണ് എന്റെ മതം.
dear all c the below conversation regarding pig meat.. i shall post the writing regarding wife exchange later.. thank you..
================
Why PIG is Haraam?
(Most scientific conversation)
Bob: Tell me why is it that a Muslim is very particular about the words Halaal and Haraam; what do they mean?
BM: That which is permissible is termed Halaal and that which is not permissible is termed Haraam and it is the Quran which draws the distinction between the two.
Bob: Can you give me an example?
BM: Yes, Islam has prohibited blood of any type. You will agree that a chemical analysis of blood shows that it contains an abundance of uric acid, a chemical substance which can be injurious to human health.
Bob: You're right about the toxic nature of uric acid, in the human
being it is excreted as a waste product and in fact we are told that 98% of the body's uric acid is extracted from the blood by the kidneys and removed through urination.
BM: Now I think that you'll appreciate the special prescribed method of animal slaughter in Islam.
Bob: What do you mean?
BM: You see, the wielder of the knife, whilst taking the name
of the 'Almighty', makes an incision through the jugular veins, leaving all other veins and organs intact.
Bob: I see, this causes the death of the animal by a total loss of blood from the body, rather than an injury to any vital organ.
BM: Yes, were the organs, example the heart, the liver, or the brain crippled or damaged, the animal could die immediately and its blood would congeal in its veins and would eventually permeate the flesh. This implies that the animal flesh would be permeated and contaminated with uric acid and therefore very poisonous; only today did our dieticians realize such a thing.
Bob: Again, while on the topic of food; Why do Muslims condemn the eating of pork or ham or any foods related to pigs or swine
BM: Actually, apart from the Quran prohibiting the consumption of
pork, bacon (pig flesh); in fact the Bible too in Leviticus Chapter 11: Verse 8, regarding swine it says, 'of their flesh (of the swine, another name for pig) shall you not eat, and of their carcass you shall not touch; they are unclean to you.' Further, did you know that a pig cannot be slaughtered at the neck for it does not have a neck; that is according to its natural anatomy. A Muslim reasons that if the pig was to be slaughtered and fit for human consumption the Creator would have provided it with a neck. Nonetheless, all that aside, I am sure you are well informed about the harmful effects of the consumption of pork, in any form, be it pork chops, ham, bacon.
Bob: The medical science finds that there is a risk for various diseases the pig is found to be a host for many parasites and potential diseases.
BM: Yes, even apart from that, as we talked about uric acid content in the blood, it is >>important to note that the pig 's biochemistry excretes only 2% of its total uric acid content, the remaining 98% remains as an integral part of the body. Plus as everyone knows that swine(pig) eats its own excretion, which means that of all the uric acid and the other waste products excreted, most of it goes back inside again.
പ്രചാരകന്റെ പോസ്റ്റ് സംശയ നിവാരണത്തിനു ഉതകിയിരിക്കുമെന്ന് കരുതുന്നു..
മനുഷ്യന്‍ ഇന്ന് എല്ലാ ജീവികളെക്കാളും നിക്യഷ്ടരായിരിക്കുന്നു. ശരി തന്നെ.. എന്നാലും.. ...
പണ്ട് നമ്പൂതിരിയെ ഒരാള്‍ നായ, പട്ടി, കഴുതേ എന്നൊക്കെ കൂട്ടി തെറി വിളിച്ചപ്പോള്‍ നമ്പൂതിരി അയാളെ .. മത്തങ്ങ , കുമ്പളങ്ങ, പപ്പടം എന്നൊക്കെയാണു തിരിച്ചു വിളിച്ചത്.. കേട്ടു നിന്ന ഒരാളുടെ സംശയത്തിനു മറുപടിയായി നമ്പൂരിയുടെ മറുമൊഴി..
നോം തിന്നുന്നത് നോം പറഞ്ഞു.. അയാള്‍ തിന്നുന്നത് അയാള്‍ പറഞ്ഞു..
ആടായാലും മാടായാലും ..കഴിക്കുന്നത് സ്വഭാവ രൂപീകരണത്തിലും പങ്കുവഹിക്കുമെന്ന് തന്നെ പറയാം..
വിശക്കുന്നവനു്് ഒരു വേദമേയുള്ളൂ ആഹാരം .
വിശപ്പാണു് കൂട്ടാന്‍ എന്നു ലെനിനും.
ജീവന്‍ നില നിര്‍ത്താന്‍ മനുഷ്യനെ തിന്ന കഥകളും സത്യമായുണ്ടു്.
കൃസ്ത്യാനികള്‍ക്ക് ഈസ്റ്ററിനു മുമ്പുള്ള നോമ്പുകാലത്തു് മത്സ്യമാംസാദികള്‍ നിഷിദ്ധമണെന്നു കേട്ടിട്ടുണ്ടു്.
ജൈനന്മാര്‍ സൂര്യനസ്തമിക്കുന്നതിനുമുമ്പ് ഭക്ഷണം കഴിക്കുന്നു. കഴിക്കാന്‍ ശ്രമിക്കുന്നു.
ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും നോര്‍ത്തിവ്ഡ്യയിലെ ഹിന്ദുക്കള്‍ക്കു് മത്സ്യ മാസം വര്‍ജ്ജ്യം.
മുട്ട കഴിക്കുമെങ്കിലും അതിലും നികൃഷ്ടമായി കരുതി ഉള്ളി കഴിക്കാത്ത പഞ്ചാബി ഹിന്ദുക്കളെ അറിയാം.
ചോദ്യങ്ങളില്ല. ഉത്തരങ്ങളും.!
ത്യാഗവും അടിയുറച്ച ചില വിശ്വാസ സംഹിതകളും പ്രതീകാത്മതയും എല്ലാം ആഹാരകാര്യത്തിലും നിലനില്‍ക്കുന്നു എന്നു മാത്രം.
വിവക്ഷകള്‍ക്കു് ഒരു പഞ്ഞവുമില്ല. സ്വന്തം മതം മാത്രം നന്നെന്നു പറയുന്നപോലെ ന്യായീകരണങ്ങള്‍ ഭക്ഷണത്തിലും എല്ലാ മതക്കാര്‍ക്കുമുണ്ട്..:)
അങ്ങിനെ നോക്കിയാണെങ്കില്‍ ഹെല്‍ത് പൊക്കോട്ടെ എന്ന് കരുതുന്ന വിശ്വാസികല്‍ പന്നിയിറച്ചി കഴിച്ചാ പ്രശ്നമുണ്ടാവേണ്ടതില്ലല്ലോ?
ഞാന്‍ എഴുതിയത് എന്താണെന്ന് വ്യക്തമാക്കട്ടെ. പന്നി, പശു ഇവയൊക്കെ ഒരു മതത്തിന്റെ സിമ്പല്‍സ് ആവുന്നത് എനിക്ക് മനസ്സിലായിട്ടില്ല. പൊതുവേ അധികം സിമ്പത്സ് ഇല്ലാത്ത ഇസ്ലാമില്‍ പോലും പന്നിയിറച്ചി കഴിച്ചാല്‍ അത് ഭയങ്കര പാപമാണ്. ഈ ആരോഗ്യം സയന്‍സ് ഒക്കെ വിട്ട് കള. അങ്ങിനെയാണെങ്കില്‍ മുട്ട പോലും കഴിക്കാന്‍ പറ്റില്ല. ഇ. കോളൈ വരാന്‍ സാധ്യതയുണ്ടേ. അതല്ല ഞാന്‍ ഇവിടെ പറഞ്ഞത്.
പന്നിയിറച്ചി ഒക്കെ കൂളായി കഴിക്കുന്ന മുസ്ലീങ്ങളെ എനിക്കറിയാം, പക്ഷെ മറ്റുള്ളവര്‍ അതറിഞ്ഞാല്‍ ജീവന്‍ പോലും അപകടത്തിലാവുന്ന തരം സിമ്പോളിസം ഒരു ആഹാരത്തിനോട് കാണിക്കുന്നത് എന്താണെന്ന് മനസ്സിലായിട്ടില്ല.
പശുനെ കൊന്നു എന്നും പറഞ്ഞ് ഒരു ദളിതനെ അടിച്ച് കൊന്നതുമല്ലേ നമ്മുടെ നാട്ടില്‍?
ഇതൊക്കെ റിലീജിയസ് ഫനാട്ടിസം ആണെന്ന് അറിയില്ലാഞ്ഞിട്ടല്ല. പക്ഷെ റിലീജ്യസ് ഫനാട്ടിസം ഇതുപോലെയുള്ള കാര്യങ്ങള്‍ക്കും കൂടിയാവുമ്പോള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു അത്രേയുള്ളൂ.
പിന്നെ പന്നിയിറച്ചി യൂറിക്ക് ആസിഡുണ്ടായാലും ശരി ഇല്ലെങ്കിലും ശരി, സത്യം പറഞ്ഞാ നല്ല ടേസ്റ്റാ. :)
പ്രിയ ഇഞ്ഞി /ഇഞ്ചി...
ഇസ്ലാം ഒരു ജീവിത സംഹിത എന്ന നിലക്ക് അതില്‍ വ്യക്തമായ നിര്‍ദ്ധേശങ്ങള്‍ അടങ്ങിയിരിക്കുന്നു. (എല്ലാ കാര്യങ്ങള്‍ ക്കും ) .പിന്നെ അത് അനുധാവനം ചെയ്യുന്നവരും ഇല്ലാത്തവരും ഉണ്ടാകും. നാമം കൊണ്ട് ആരും മുസ്ലിം ആവുന്നില്ല.. ഇസ്ലാമിക നിയമങ്ങളും നിര്‍ദ്ധേശങ്ങളും അനുസരിച്ച് ജീവിതം നയിക്കണം. ഇസ്ലാം കര്‍ശനമായി നിരോധിച്ചതാണു മദ്യപാനം, വ്യഭിചാരം, കളവ്, ബഹുദൈവരാധന, അതുപോലെ പന്നിമാംസവും.. മുസ്ലിംങ്ങളെ സംബന്ധിച്ചാണു ഈ വിലക്കുകള്‍.. യുെ.എ.യി ലും മറ്റും അമുസ്ലിംങ്ങള്‍ക്ക് പന്നിമാംസം ലഭ്യമാണ്. അതിനു ഗവണ്‍മന്റ് വിലക്കുന്നില്ല. എത്രയോ മുസ്ലിങ്ങള്‍ കള്ളു കുടിക്കുന്നു, കളവ് നടത്തുന്നു..വ്യഭിചരിക്കുന്നു.. എന്ന് വെച്ച് അതിനെയൊക്കെ ന്യായീകരിക്കാന്‍ കഴിയില്ലല്ലോ.. ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം പശു ദൈവമായത് കൊണ്ട് അതിനെ ഭക്ഷിക്കുന്നില്ല.. പക്ഷെ നമ്മുടെ വിശ്വസവും ആചാരങ്ങളും മറ്റുള്ളവരില്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നതാണു കുഴപ്പം..അതാണു തീവ്രവാദം ..
രുചിയുണ്ടെന്ന് വെച്ച് എന്തും കഴിക്കല്ലേ ഇഞ്ചീ.. മനുഷ്യന്റെ മാംസമാണത്രെ ഏറ്റവും രുചികരമായ മാംസം !!!
Is it a 'simple thattippu" to make the post most commentable?
Chilappol chilar inghaneyayirikkam, akastholam valarnnalum alppatharam undakum...
എന്റെ വിശ്വാസം ആരിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കാറില്ല ബഷീറേ. ഞാന്‍ ഒരു നിരീശ്വരവാദിയുമല്ല താനും. അതുകൊണ്ട് തന്നെ ഇങ്ങിനെ ചോദിക്കുന്നന്തില്‍ എനിക്ക് ശരിക്കും റൈറ്റ് ഇല്ല. പക്ഷെ പ്രാചീനമായ ഭക്ഷണകാര്യത്തിലുള്ള വിലക്കുകള്‍ ഇപ്പോഴും തുടര്‍ന്ന് കൊണ്ട് പോകുന്നതിന്റെ സാംഗത്യം ചോദിച്ചു നോക്കിയതാണ്. എല്ലാ മതത്തിലും ആവശ്യത്തില്‍ കൂടുതല്‍ അന്ധവിശ്വാസങ്ങളുണ്ട്. എനിക്കിത് ഇപ്പോള്‍ ഈ കാര്യങ്ങളില്‍ തോന്നി. ആര്‍ക്കെങ്കിലും ഇത് വായിച്ച് ആ ശരിയാണല്ലോ എന്ന് തോന്നിയാല്‍ അത്രേയുള്ളൂ. ഞാന്‍ എന്തുമാത്രം അന്ധവിശ്വാസങ്ങള്‍ കൊണ്ട് നടന്നു എന്ന് എനിക്കിതുപോലെ വായിക്കുമ്പോഴാണ് മനസ്സിലായതും അത് ആദ്യം പ്രതിരോധിച്ചെങ്കിലും പിന്നീട് തിരുത്താന്‍ ശ്രമിച്ചതും. അതുകൊണ്ട് പോസ്റ്റി എന്നേയുള്ളൂ.
അനോണിമസേ, ആ ശരിയാ. എന്റെ ബ്ലോഗല്ലേ.
ഞാന്‍ അങ്ങിന്‍ പറഞ്ഞിട്ടില്ലല്ലോ. പൊതുവെ പറഞ്ഞതാണു.. പിന്നെ ഇസ്ലാം മതത്തില്‍ അന്തവിശ്വാസത്തിനു സ്ഥാനമില്ല. മുസ്ലിംങ്ങളില്‍ ചിലര്‍ അന്തവിശ്വാസം വെച്ച് പുലര്‍ത്തുന്നുണ്ടാകാം. അതിനു ഇസ്ലാം മതത്തില്‍ അന്തവിശ്വാസമുണ്ടെന്ന് പറയാന്‍ പറ്റില്ലല്ലോ.. പിന്നെ എന്താണു അന്ത വിശ്വാസമായി തോന്നിയത് എന്ന് സൂചിപ്പിച്ചാല്‍ എന്റെ അറിവില്‍ പെട്ടതാണെങ്കില്‍ തിരുത്താന്‍ ശ്രമിക്കാം. അല്ല്ങ്കില്‍ അതിനെ പറ്റി അറിവുള്ളവരോട് ചോദിച്ച് പറയാം. തമസ്സോ മാ ജ്യോതിര്‍ ഗമയ.. എന്നല്ലേ...
This is the theory which I have heard about Hindus and meat. Till the time of the Bhakti movement, all hindus of all hues ate meat. Infact, it was the time of conspicous decadance and decline of Hinduism. The bhakti movement was the antidote to this. So during the revival of hinduism, everything associated with the earlier period of decadance became things to be taken away. So drinking alcohol, eating meat (it is not beef alone which is proscribed but in general all meat) etc became out of fashion.
But even after all this, many sects, infact the majority of hindus are not averse to eating meat, or even beef. I believe a majority of the hindus in Kerala do eat beef.
At the end, I too am a beef and meat eating Hindu. I believe that Hinduism teaches me to see God in everything, so I cannot take exceptions - I eat anything which does not bite me back. So far the only thing which made me cringe was Chicken feet which I tried when I went to a Chinese restaurant.
Every religion has its rules. Some see it in the literal sense, others use their nuts to see what the rules really meant.
Post a Comment