2008-05-04

ഡെമോക്രാറ്റുകള്‍ തെറ്റുകള്‍ ആവര്‍ത്തിക്കുമോ?

നവമ്പര്‍ 2008 അമേരിക്കന്‍ ജനാധിപത്യത്തിന്റെ നിര്‍ണ്ണായകഘട്ടങ്ങളിലൊന്നാണ്. എട്ട് കൊല്ലം നീണ്ട് നിന്ന റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനു ശേഷം സൈനികമായും സാമ്പത്തികമായും ലോകത്തിന്റെ ഗതിവിഗതികള്‍ തന്നെ മാറ്റിമറിക്കാന്‍ കെല്പുള്ള ശക്തിസാമ്രാജ്യങ്ങളിലൊന്നായ അമേരിക്കയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ നവം‌ബര്‍ 4 2008.

അമേരിക്കന്‍ ജനാധിപത്യ തിരഞ്ഞെടുപ്പ് പ്രക്രിയ

അമേരിക്കയില്‍ പ്രധാനമായി രണ്ട് പാര്‍ട്ടികളാണുള്ളത്. ഡെമോക്രാറ്റിക്ക് പാര്‍ട്ടിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും. ഗ്രീന്‍ പാര്‍ട്ടി മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വരെ വിവിധ പാര്‍ട്ടികള്‍ ഉണ്ടെങ്കിലും അവയൊന്നും അത്ര കണ്ട് പ്രസക്തമല്ല. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനായി ഒരു സ്ഥാനാര്‍ത്ഥിയെ ഓരോ പാര്‍ട്ടിയും തിരഞ്ഞെടുക്കുന്നത്, ആദ്യം ഓരോ പാര്‍ട്ടിയില്‍ നിന്നുമുള്ള മത്സരാര്‍ത്ഥികള്‍ ഓരോ സംസ്ഥാനങ്ങളിലേയും ജനഹിതി തേടുന്നത് വഴിയാണ്. പാ‍ര്‍ട്ടി നേതാക്കന്മാരല്ല സാധാരണയായി സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കക. രണ്ട് പാര്‍ട്ടിയിലും രെജിസ്റ്റര്‍ ചെയ്തിരിക്കുന്ന സാധാരണ ജനങ്ങള്‍, സ്വന്തം പാര്‍ട്ടിയിലൂടെ ആദ്യ തിരഞ്ഞെടുപ്പ് നടത്തുന്നതു വഴി, തികഞ്ഞ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം നല്ലവണ്ണം ഉപയോഗിക്കപ്പെടുകയാണിവിടെ (പ്രസിഡന്റ് തിരഞ്ഞെടുപ്പ് പാര്‍ട്ടി തിരിഞ്ഞാ‍ണെങ്കിലും ക്യാബിനറ്റിലേക്ക് രണ്ട് പാര്‍ട്ടികളിലും നിന്നും ആളുകളെ ഭരണത്തിലേക്ക് നിയമിക്കാന്‍ സാധിക്കുന്നതും മറ്റൊരു പ്രത്യേകതയാണ്). അതുകൊണ്ടാണ് ഹില്ലരിയും ഒബാമയും ഒരേ പാര്‍ട്ടിയില്‍ ആണെങ്കില്‍ കൂടി അവര്‍ തമ്മിലുള്ള മത്സരം നടക്കുന്നത്. ഇതില്‍ ചില സംസ്ഥാനങ്ങളില്‍ ഡെമോക്രാറ്റായി രെജിസ്റ്റര്‍ ചെയ്യപ്പെട്ടവര്‍ക്ക് മാത്രമേ പ്രൈമറി തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂവെങ്കില്‍ മറ്റു ചില സംസ്ഥാനങ്ങളില്‍ എതിര്‍ പാര്‍ട്ടിക്കാര്‍ക്കും പങ്കെടുക്കാം.

ഈ പ്രൈമറിയിലെ വോട്ടുകളില്‍ കൃത്യമായ ഭൂരിപക്ഷം രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കും ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടിയിലെ മുന്‍പ് തിരഞ്ഞെടുത്ത ഡെലിഗേറ്റ്സിന്റെ (വിവിധ സംസ്ഥാനങ്ങളിലെ പാര്‍ട്ടി നേതാക്കള്‍ പോലെ) വോട്ടുകള്‍ കൂടി അവസാനത്തെ പാര്‍ട്ടി കണ്‍‌വെന്‍ഷനു പരിഗണനയില്‍ എടുക്കും. അങ്ങിനെ ഒരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി കണ്‍‌വെന്‍ഷനില്‍ തിരഞ്ഞെടുക്കും. ഈ കണ്‍‌വെന്‍ഷനുശേഷം രണ്ട് പാര്‍ട്ടിയിലേയും തിരഞ്ഞെടുത്ത സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ നടക്കുന്ന മത്സരമാണ് ശരിയായ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കുള്ളത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ജോണ്‍ മെക്കയിന്‍ (John McCain) ആ സ്ഥാനം ഇത്തവണ അനായാസേന നേടിയെടുത്തു കഴിഞ്ഞിരിക്കുന്നു. പക്ഷെ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയിലെ ഹില്ലരിക്കും ഒബാമയ്ക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടാത്തത് കൊണ്ട് ഇപ്പോഴും തിരഞ്ഞെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മെയ് ആറ് 2008 ഡെമോക്രാറ്റിക്ക് തിരഞ്ഞെടുപ്പിന്റെ സുപ്രധാന ദിനമാണ്.

റിപ്പബ്ലിക്കനും ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടേയും പ്രധാന വ്യത്യാസങ്ങള്‍

ഒരു താരതമ്യനത്തിനു ഇപ്പോഴത്തെ (അന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇങ്ങിനെ ആയിരുന്നില്ല സ്ഥിതി) റിപ്പബ്ലിക്കന്‍ പാര്‍ട്ടി വലതുപക്ഷ തീവ്രവാദ നയങ്ങളെ അനുകൂലിക്കുന്ന ബിജെപി പോലേയും, ഡെമോക്രാറ്റിക്ക് പാര്‍ട്ടി എല്ലാവരേയും ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുന്ന കോണ്‍‌ഗ്രസ്സ് പോലെയുമാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭരണത്തില്‍ വരുമ്പോള്‍ സൈനിക ചിലവുകള്‍ കൂട്ടുകയും യുദ്ധത്തിനു സന്നദ്ധരാവുകയും വ്യവസായികള്‍ക്കും ഉപരിവര്‍ഗ്ഗത്തിനും കൂടുതല്‍ ടാക്സ് ബ്രേക്കുകള്‍ നല്‍കുകയും ചെയ്യുന്നു. ഗവണ്‍‌മെന്റ് ഭരണം ജനങ്ങളില്‍ കുറയ്ക്കുന്നു എന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പൊതുവേയുള്ള പ്രചരിപ്പിക്കപ്പെടുന്ന നയം.

ഡെമോക്രാറ്റിക്ക് പാ‍ര്‍ട്ടിയുടെ സത്ത സാധാരണ ജനങ്ങളാണ്. അതുകൊണ്ട് തന്നെ സാധാരണ ജനങ്ങള്‍ക്ക് വേണ്ടുന്ന വിദ്യഭ്യാസം, ആരോഗ്യ പരിരക്ഷ പരിപാടികള്‍ ഇവര്‍ കൊണ്ടു വരുകയും സൈനിക ചിലവുകള്‍ കുറയ്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ബില്‍ക്ലിന്റണ്‍ അധികാരത്തില്‍ ആയിരുന്നപ്പോള്‍ സി.ഐ.എ ചിലവുകള്‍ ഗണ്യമായി കുറച്ചതിനാലാണ്, 9/11 സംഭവിച്ചതെന്നു വരെ ശക്തമായ ആരോപണങ്ങളുണ്ട്. ഡെമോക്രാറ്റുകള്‍ അധികാരത്തില്‍ വന്നാല്‍ അതുകൊണ്ട് തന്നെ വ്യവസായികള്‍ക്കും പണക്കാര്‍ക്കും ടാക്സ് കൂടുതല്‍ കൊണ്ടു വരുക, പാവപ്പെട്ടവര്‍ക്കുള്ള പദ്ധതികള്‍ കൂടുതല്‍ നടപ്പിലാക്കുക പോലുള്ള നടപടികള്‍ മൂലം ബിഗ് ഗവണ്മെന്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്നു.

ക്രിസ്ത്യന്‍ വലതുപക്ഷ തീവ്രവാദികള്‍ അനുകൂലിക്കുന്ന പാര്‍ട്ടിയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി. ഇതര രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം തീര്‍ത്തും വേണ്ട എന്ന് വാദിക്കുന്നവര്‍, തോക്ക് കൊണ്ട് നടക്കുന്നത് ജന്മാവകാശം എന്ന് കരുതുന്നവര്‍, എണ്ണ നാച്ചുറല്‍ ഗ്യാസ് പോലുള്ള വ്യവസായികള്‍, അധികം ഉന്നത വിദ്യാഭ്യാസം ഇല്ലാത്ത വെളുത്ത വര്‍ഗ്ഗക്കാര്‍ അങ്ങിനെ തെക്കോട്ടുള്ള ബൈബിള്‍ ബെല്‍റ്റ് സംസ്ഥാനങ്ങള്‍ മിക്കതും റിപ്പബ്ലിക്കന്‍സിനാണ് പൊതുവേ വോട്ട് ചെയ്യുക. ഡെമോക്രാറ്റുകള്‍ക്കാകട്ടെ പുതിയതായി വരുന്ന കുടിയേറ്റക്കാര്‍, ബ്ലൂ കോളര്‍ ജോലിക്കാര്‍, ബുദ്ധിജീവികള്‍, ലിബറല്‍ ആളുകള്‍ -- അങ്ങിനെയുള്ളവരാണ് അവരുടെ പ്രധാന അടിത്തറ. ഇതല്ലാതെ രണ്ട് ഗണത്തിലും പെടാതെ ഒരു പത്ത് ശതമാനത്തോളം സ്വതന്ത്ര ആ‍ളുകളുണ്ട്. അവരാണ് മിക്ക തിരഞ്ഞെടുപ്പ് ഫലങ്ങളിലും മാറ്റങ്ങള്‍ സൃഷ്ടിക്കുന്നവര്‍. അവര്‍ക്ക് അപ്പോഴത്തെ സമ്പത്തിക നിലയോ സമകാലിക രാഷ്ട്രീയ പ്രശ്നങ്ങളോ മാത്രമേ ആര്‍ക്ക് വോട്ട് ചെയ്യണമെന്നതിനുള്ള കാരണഹേതു ആകുന്നുള്ളൂ.

റിപ്പബ്ലിക്കന്‍ ഭരണം

അമേരിക്ക ഇന്ന് വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. ചരിത്രം നോക്കിയാല്‍ സാമ്പത്തിക പ്രതിസന്ധികള്‍ നേരിടാന്‍ റിപ്പബ്ലിക്കന്‍ ഭരണം കൈക്കൊള്ളുന്ന ഒരു അടവാണ് കൂടുതല്‍ യുദ്ധങ്ങള്‍. രണ്ടാം ലോക യുദ്ധകാലത്ത് യൂറോപ്പ് തകര്‍ന്ന് തരിപ്പണമായപ്പോള്‍ അമേരിക്ക സൂപ്പര്‍ പവര്‍ പദവിയിലേക്ക് ഉയരാന്‍ പ്രധാന കരണങ്ങളില്‍ ഒന്ന് സൈനിക സാധനങ്ങള്‍ ഉണ്ടാക്കുകയും വില്‍ക്കുകയും, അങ്ങിനെ സാമ്പത്തിക രംഗം വന്‍ കുതിച്ചു ചാട്ടം നടത്തുകയും ചെയ്തതു വഴിയാണ്. ഇത് തന്നെ പിന്നീട് വരുന്ന പല റിപ്പബ്ലിക്കന്‍ ഭരണാധികാരികളും കണ്ണുമടച്ച് പാലിച്ചു പോന്നു. പ്രസിഡന്റ് ക്ലിന്റണ്‍ ഭദ്രമായൊരു സാമ്പത്തിക അടിത്തറ ഉണ്ടാക്കുകയും, ചരിത്രപരമായി അന്‍പതുകളിലെ ഹാരി ട്രൂമാനു ശേഷം അമേരിക്കയില്‍ സാമ്പത്തിക കടം കുറയ്ക്കുകയും ചെയ്തു. ആ സാമ്പത്തിക ഭദ്രതയാണ് റിപ്പബ്ലിക്കന്‍ പ്രസിഡന്റായ ജോര്‍ജ് ബുഷ് എട്ടു വര്‍ഷം ഭരണം കൈയ്യാളി ഇതുപോലെ മുന്‍പെങ്ങും ഇല്ലാത്ത തരം ഒരു പ്രതിസന്ധി അമേരിക്കയില്‍ സൃഷ്ടിച്ചത്. ഇതില്‍ നിന്ന് കരകയറാനും ഇറാക്കില്‍ നിന്നും സൈനിക പിന്മാറ്റത്തിനും കൂടുതല്‍ ലോക സമാധാനത്തിനും ഒരു ഡെമോക്രാറ്റിക്ക് പ്രസിഡന്റ് അമേരിക്കയില്‍ വന്നേ തീരൂ.

റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ജോണ്‍ മെക്കയിനാകട്ടെ ഒരു ഡെക്കറേറ്റഡ് യുദ്ധ ഹീറോയും (decorated war hero) ഇറാ‍ക്കില്‍ നിന്നും സൈനിക പിന്മാറ്റം ആഗ്രഹിക്കാത്ത ആളും പറ്റുമെങ്കില്‍ ഇറാനേയും ആക്രമിക്കണമെന്ന് കരുതുന്ന ആളുമാണ്. അമേരിക്കയിലെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളായ ഇന്ധന വിലകൂടുതല്‍, ഭക്ഷ്യ വിലകൂടുതല്‍ ഇവയെല്ലാം അടുത്തൊരു യുദ്ധം കൊണ്ടല്ല നേരിടേണ്ടത്. മെക്കയിനെപ്പോലുള്ള ഒരു റിപ്പബ്ലിക്കന്റെ ഭരണം ജോര്‍ജ് ബുഷിന്റെ നയങ്ങളുടെ പിന്തുടര്‍ച്ചയേ ആവുകയുള്ളൂ. പക്ഷെ ക്രിസ്ത്യന്‍ വലതുപക്ഷ തീവ്രവാദികള്‍ക്ക് മെക്കയിനെ ഒട്ടും പിടുത്തമില്ല. എന്തിനു അധികം പറയുന്നു? ഡെമോക്രാ‍റ്റുകള്‍ക്കെതിരെ തീതുപ്പുന്ന ലേഖനങ്ങളും പ്രസംഗങ്ങളും എഴുതുന്ന വല‍തുപക്ഷവാദിയായ ആന്‍ കോള്‍ട്ടര്‍ (Ann Coulter), ‘മെക്കയിനാണെങ്കില്‍ ഞാന്‍ ഹില്ലരിക്ക് വോട്ട് ചെയ്യും’ എന്നു വരെ പ്രഖ്യാപിച്ചു. കാരണം മറ്റൊന്നുമല്ല, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലാണെങ്കിലും ക്രിസ്ത്യന്‍ തീവ്രവാദത്തെ അനുകൂലിക്കാത്ത, ഇമ്മിഗ്രേഷന്‍ നയങ്ങളെ അനുകൂലിക്കുന്ന എന്ന് വെച്ചാല്‍ ചില കാര്യങ്ങളില്‍ ഡെമോക്രാറ്റിനെ പോലെ പെരുമാറുന്ന ഒരു റിപ്പബ്ലിക്കനാണ് ജോണ്‍ മെക്കയിന്‍. അതുകൊണ്ട് തന്നെ ഡെമോക്രാറ്റിക് വോട്ടേര്‍സിനു മെക്കയിനെ ഇഷ്ടക്കേടില്ല, എന്നാല്‍ ഇഷ്ടമുണ്ടു താനും. ഈ കാരണങ്ങളാല്‍ മെക്കയിനെ പോലൊരു സ്ഥാനാര്‍ത്ഥിയെ ഡെമോക്രാറ്റുകള്‍ എതിര്‍‍ക്കുമ്പോള്‍ അതീവ ജാഗ്രതയും നല്ല രാഷ്ട്രീയ തന്ത്രങ്ങളും മെനയണം. ഇത് ഡെമോക്രാറ്റുകള്‍ മനസ്സിലാക്കുന്നുണ്ടോ എന്നതാണ് ഈ ലേഖനത്തിലൂടെ അവലോകനം ചെയ്യാന്‍ ശ്രമിക്കുന്നത്.

ഒബാമ തരംഗം

ഡെമോക്രാറ്റിക്ക് പ്രൈമറി തുടങ്ങിയ സമയത്ത് രണ്ട് പ്രധാനികള്‍ റൂഡി ജൂലിയാനിയും ഹില്ല്ലരി ക്ലിന്റണും ആയിരുന്നു. ഒബാമ ഒരു സ്ഥാനാര്‍ത്ഥി എന്നതിലുപരി അധികം ശ്രദ്ധിക്കപ്പെട്ടില്ല. പെട്ടെന്നായിരുന്നു ഒബാമയുടെ രാഷ്ട്രീയ ജൈത്രയാത്ര. അധികം നാള്‍ രാഷ്ട്രീയത്തിലില്ലായിരുന്നതുകൊണ്ട് തന്നെ അധികം പേര് ദോഷം കേള്‍പ്പിച്ചിട്ടില്ലാത്ത വ്യക്തിയാണ് ഒബാമ. ഹില്ലരി എന്ന പേര് പറഞ്ഞാ‍ല്‍ തന്നെ ഓക്കാനിക്കുന്നവരുണ്ട്. അത്രമാത്രം ധ്രുവീകരണം സൃഷ്ടിക്കുന്ന ആളാണ് ഹില്ലരി ക്ലിന്റണ്‍. ഒബാമയാകട്ടെ ശാന്തന്‍, സത്യസന്ധന്‍, നല്ല പ്രാസംഗികന്‍, നല്ല മനുഷ്യന്‍. അങ്ങിനെ ഒരു നേതാവില്‍ കാംക്ഷിക്കുന്ന ഗുണങ്ങളെല്ലാമുള്ള ഒരാള്‍. സ്ഥിരം രാഷ്ട്രീയക്കാരെ കണ്ട് മടുത്ത ചെറുപ്പക്കാര്‍ ഒബാമയ്ക്ക് പുറകില്‍ പെട്ടെന്ന് അണിനിരന്നതും ഇതുകൊണ്ട് തന്നെ. ഒബാമ എന്ന ആമയുടെ (no pun intended) വിജയം ആരും മുന്‍‌കൂട്ടി കണ്ടിരുന്നില്ല. ഒന്നാമത് ഒരു കറുത്ത വര്‍ഗ്ഗക്കാരനെ, അതും അധികം ശ്രദ്ധിക്കപ്പെട്ടിട്ടില്ലാത്ത ഒരാള്‍ ഇതുപോലെ ഒരു തരംഗം സൃഷ്ടിക്കുമെന്ന് ഡെമോക്രാറ്റിക്ക് കാരണവന്മാര്‍ പോലും സ്വപ്നം കണ്ടിരുന്നില്ല. തികച്ചും നല്ല ഒരു പ്രചരണം നടത്തി ഒബാമ പലരുടേയും പൊന്നോമന ആയി. അമേരിക്കന്‍ ജനത ഇന്നും മനസ്സില്‍ താലോലിക്കുന്ന ജോണ്‍ എഫ് കെന്നഡിയുമായി വരെ ഒബാമയെ താരതമ്യപ്പെടുത്തി.

ജോണ്‍ എഡ്വേര്‍ഡ്സ് എന്ന മറ്റൊരു സ്ഥാനാര്‍ത്ഥി ഡെമോക്രാറ്റിക്ക് പ്രൈമറിയില്‍ നിന്ന് പിന്തിരിഞ്ഞതോടു കൂടിയാണ് ഒബാമ ചരിത്രം സൃഷ്ടിച്ച് തുടങ്ങിയത്. പൊതുവേ ഒരു സ്ത്രീ പ്രസിഡന്റ് ആവുന്നത് അമേരിക്കന്‍ ആണുങ്ങള്‍ക്ക് അത്ര താല്‍പ്പര്യമുള്ള കാര്യമല്ല. ആ ഗ്യാപ്പിലാണ് ജോണ്‍ എഡ്വേര്‍ഡ്സ് എന്ന ഡേമോക്രാറ്റ് പിന്‍‌വാങ്ങിയതോട് കൂടി ഒബാമ ഇടിച്ച് കയറി, എല്ലം ശുഭം ശാന്തം എന്ന് കരുതിയിരുന്ന ഹില്ലരിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞത്. മാത്രമല്ല, ഇന്റര്‍നെറ്റിലൂടേയും മറ്റും ചെറുപ്പക്കാരെ ഊര്‍ജ്ജസ്വലരാക്കി ഫലവത്തായ ഒരു പ്രചരണം നടത്തി ഹില്ലരിയേക്കാളും പണം സ്വരൂപിക്കാനും ഒബാമയ്ക്ക് കഴിഞ്ഞു. ഒബാമയ്ക്ക് മുന്‍പ് ഹില്ലരിയായിരുന്നു പ്രചരണത്തിനുള്ള പിരിവ് സ്വരൂപിക്കുന്നതില്‍ ഡെമോക്രാറ്റില്‍ മുന്‍പില്‍ നിന്നയാള്‍.

അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ ഒരുപാട് അനീതി നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ ഒബാമ അവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള മന്നയാണ്. ബില്‍ ക്ലിന്റണെ ആദ്യത്തെ കറുത്ത പ്രസിഡന്റ് എന്ന് വിശേഷിപ്പിക്കാറുണ്ട്. അത്രമാത്രം കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് വേണ്ടി ബില്‍ ക്ലിന്റണ്‍ ഭരണകൂടം പദ്ധതികള്‍ നടപ്പാക്കിയിരുന്നു. എങ്കില്‍ പോലും ഒബാമയ്ക്ക് പിന്നില്‍ അണിനിരക്കുവാന്‍ ഒരു നിമിഷം പോലും അവര്‍‍ക്ക് വേണ്ടി വന്നില്ല എന്ന് മാത്രമല്ല, അവര്‍ ക്ലിന്റണേയും ഹില്ലരിയേയും എളുപ്പത്തില്‍ തള്ളിപ്പറയുക വരെ ചെയ്തു. അതിനു കാരണമുണ്ട്. ഒബാമയെപ്പോലൊരു സ്വപ്നതുല്യമായ സ്ഥാനാര്‍ത്ഥി അവര്‍ക്ക് വിരളമായേ കിട്ടുകയുള്ളൂ. ബാ‍സ്കറ്റ് ബോള്‍ മാത്രം കളിച്ച് പണവും പ്രസിദ്ധിയും നേടുന്നവര്‍ എന്ന് ചീത്തപ്പേരുള്ള അവരുടെ ജനതയ്ക്ക് അഭിമാനത്തോടെ ചൂണ്ടിക്കാണിക്കാവുന്ന ഒരാളാണ് ഒബാമ.

കറുത്ത വര്‍ഗ്ഗക്കാരനായ ഒബാമയുടെ വിജയം, വംശീയ വിഭാഗീയത ഘടകം അമേരിക്കന്‍ രാഷ്ട്രീയത്തില്‍ നിന്ന് ഒരു പരിധി വരെ മായ്ച്ചു കളയാന്‍ സാധിച്ചത് ചില്ലറ കാര്യമല്ല. ഹില്ലരിയേക്കാളും മെക്കയിനേക്കാളും വ്യക്തിപ്രഭാവത്തില്‍ ഒബാമയാണ് എന്തുകൊണ്ടും മുന്‍പില്‍. പക്ഷെ ഒരു രാഷ്ട്രത്തിന്റെ നിര്‍ണ്ണായക ഘട്ടത്തില്‍ ഡെമോക്രാറ്റ്സിനു വേണ്ടത് നല്ല വ്യക്തിത്വമുള്ള ആളെയല്ല മറിച്ച് തികഞ്ഞ ഒരു രാഷ്ട്രീയക്കാരിയെയാണ്. വ്യക്തിപൂ‍ജകള്‍ നിര്‍ഭാഗ്യവശാല്‍ വോട്ടുകളാ‍വില്ല.

എന്തു കൊണ്ട് ഹില്ലരി ക്ലിന്റണ്‍ ?

മറ്റൊരു ക്ലിന്റണ്‍ ഭരണം, രാജ്യഭരണം പോലെ എന്നെല്ലാം പലരും വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ഹില്ലരി തനതു ശൈലിയില്‍ തനതു കാര്യങ്ങള്‍ കൊണ്ടു തന്നെ നല്ല ഒരു ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയാണ്. ഭര്‍ത്താവ് പരസ്ത്രീ ബന്ധങ്ങളില്‍ അകപ്പെട്ടപ്പോഴും ഭരണത്തിനു വേണ്ടി മാത്രം പിടിച്ചു നിന്നുവെന്നും, കാര്‍ക്കശ്യമുള്ള, അധികാരക്കൊതിയുള്ള സ്ത്രീയെന്നും അഹങ്കാരിയെന്നുമൊക്കെ ഹില്ലരിയെ ശ്രത്രുക്കള്‍ വിശേഷിപ്പിക്കാറുണ്ട്. പൊതുവേ പ്രസിഡന്റിന്റെ ഭാര്യമാര്‍ ഫോട്ടോയ്ക്ക് ചിരിച്ചു കാണിക്കണം എന്ന് മാത്രമാണ് അമേരിക്കന്‍ ജനത ആഗ്രഹിക്കുന്നത്. അങ്ങിനെയല്ലാത്തവരെ (മേരി റ്റോഡ് ലിങ്കണ്‍ മുതല്‍) അവര്‍ എപ്പോഴും പഴി പറഞ്ഞിട്ടുണ്ട്. ഭര്‍ത്താവിന്റെ ഒപ്പം ഭരണകാര്യങ്ങളില്‍ താത്പര്യം കാണിക്കുകയും അമേരിക്കന്‍ ആരോഗ്യ പരിരക്ഷ പ്രതിസന്ധിഘട്ടം മുന്‍‌കൂട്ടി കാണുകയും ഭീമമായ ഇന്‍ഷുറന്‍സ് കമ്പനികളോട് പടപൊരുതുകയും ചെയ്ത സ്ത്രീ‍യാണ് ഹില്ലരി ക്ലിന്റണ്‍. ഇതു കൂടാതെ തികഞ്ഞ രാഷ്ട്രീയ തന്ത്രജ്ഞനായ ബില്‍ ക്ലിന്റണിന്റെ കൂടെയുള്ള പ്രവര്‍ത്തി പരിചയവും, ലോക രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുകയും അവിടുത്തെ നയതന്ത്രജ്ഞരെ പരിചയപ്പെടുകയും മറ്റുമുള്ള ഭരണ പരിചയം ഹില്ലരിയെ നല്ലൊരു സ്ഥാനാര്‍ത്ഥിയാക്കുന്നു.

ഉറപ്പായും തോല്‍ക്കും എന്ന് മിക്കവരും വിധിയെഴുതിയ, ഇനി ക്ലിന്റണ്‍ കുടുംബത്തെ ഒരു ഭരണത്തിലും അടുപ്പിക്കില്ല എന്ന വാശിയുണ്ടായിരുന്നിട്ടും, ന്യൂയോര്‍ക്ക് സെനറ്റ് തിരഞ്ഞെടുപ്പില്‍ ന്യൂയോര്‍ക്ക്‌‌കാരി അല്ലാതിരുന്നിട്ട് കൂടി സുനിശ്ചിതമായ വിജയം കൊയ്ത് റിപ്പബ്ലിക്കന്‍ എതിരാളിയെ തരിപ്പണമാക്കിയ ഹില്ലരിക്കാവും ഈ തിരഞ്ഞെടുപ്പില്‍ മെക്കയിനെപ്പോലെ ഒരു സ്ഥാനാര്‍ത്ഥിയെ നേരിടുവാനും ഒരു ഡെമോക്രറ്റിക്ക് ഭരണം അമേരിക്കയില്‍ തിരിച്ച് കൊണ്ട് വരുവാനും സാധിക്കുക. മാത്രമല്ല, റിപ്പബ്ലിക്കന്‍ സിറ്റിങ്ങ് പ്രസിഡന്റായ ജോര്‍ജ് ബുഷ് ഒന്നാമനെ, ആരും അതുവരെ അറിയാതിരുന്ന ഒരു സാധാരണക്കാരനായ ചെറുപ്പക്കാരന്‍ തോല്‍പ്പിച്ചു പ്രസിഡന്റായി എന്നുള്ളത് ദഹിക്കാത്ത വലിയ ഒരു വിഭാഗം വലതുപക്ഷ തീവ്രവാദികള്‍ ബില്ലിനെതിരേയും ഹില്ലരിക്കെതിരേയും സംഘടിച്ച് ഭരണത്തിലുണ്ടായിരുന്ന ഓരോ ദിവസവും അവരെ വേട്ടയാടിക്കൊണ്ടിരുന്നു. അവര്‍ക്കെതിരെ എത്ര പണം ഒഴുക്കിയും അവരെ തുരത്താന്‍ പരിശ്രമിച്ചിട്ടുകൂടി ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന നല്ലൊരു ഭരണം കാഴ്ച വെച്ചതുകൊണ്ട് ഇപ്പോഴും ഏറ്റവും ജനസമ്മിതിയുള്ള പ്രസിഡന്റാണ് ബില്‍ ക്ലിന്റണ്‍.

ബോറിസ് യെത്സിനുമായുള്ള ഒരു ഡിന്നറിനെക്കുറിച്ച് ഹില്ലരി തന്റെ Living History എന്ന പുസ്തകത്തില്‍ എഴുതിയിരിക്കുന്നത് :

Boris rarely touched his food. As each course was set before us, he’d push it away or ignore it while continuing to tell us stories. Sometimes the food itself became a story. When the Yeltsins hosted us at the brand-new Russian Embassy in Washington in September 1994, Bill and I were seated with them on a dais before dozens of tables filled with luminaries from Washington society as well as Russian and U.S. officials. Suddenly Yeltsin motioned Bill and me to lean toward him. “Heel-lary” he said. “Beel! Look at those people out there. You know what they are thinking? They all are thinking, ‘How could Boris and Bill be up there and not us?’ ” This was a telling comment. Yeltsin was smarter than some of his adversaries understood, and he was well aware of the whispering campaign from the Kremlin to the State Department that he was not acceptable or polished enough. He also knew that some of the same people disapproved of Bill’s exuberance and looked down upon his Arkansas roots.

പല പ്രമുഖരും ഇരുന്ന അഭിലഷണീയമായ അമേരിക്കന്‍ പ്രസിഡന്റ് കസേരയില്‍, പാവപ്പെട്ടവനായിരുന്ന, സ്വന്തം അധ്വാനം കൊണ്ട് മാത്രം ജീവിത വിജയം കാണാന്‍ സാധിച്ച ബില്‍ ക്ലിന്റണെ, ആ ഒരൊറ്റ കാരണം കൊണ്ട് തന്നെ ഹാര്‍ഡ് കോര്‍ റിപ്പബ്ലിക്കന്‍സ് വെറുത്തിരുന്നു. അതു കൊണ്ട് തന്നെ പ്രസിഡന്റായ ഒന്നാം ദിവസം മുതല്‍ ബില്‍ ക്ലിന്റണെ താഴെയിറക്കാന്‍ പല തന്ത്രങ്ങളും അവര്‍ പയറ്റിക്കൊണ്ടുമിരുന്നു. ഈയൊരു റിപ്പബ്ലിക്കന്‍ വലതുപക്ഷ തീവ്രവാദ കൂലിപട്ടാളക്കാരോട് നേരിട്ട പരിചയം ഹില്ലരിക്ക് മുന്‍പേ ഉള്ളത് എന്തുകൊണ്ടും ഈ തിരഞ്ഞെടുപ്പില്‍ ഒരു വലിയ അനുഭവസമ്പത്താണ്. അത്രമാത്രം നെറികെട്ടതാണ് വലതുപക്ഷ റിപ്പബ്ലിക്കന്‍ തന്ത്രങ്ങള്‍. കണ്ണിനു കണ്ണ്, പല്ലിനു പല്ല് എന്ന് പിടിച്ചു നില്‍ക്കേണ്ടതായി വരും അവരുടെ മുന്‍പില്‍. ഒബാമയാകട്ടെ ആദ്യം തന്നെ താന്‍ ഒരു സാധാരണ രാഷ്ട്രീയക്കാരനല്ല എന്ന് പേരെടുത്ത് പോയി. അതുകൊണ്ട് നെഗറ്റീവ് ആയ പ്രചരണം നടത്താന്‍ പോലും മുന്‍പ് ഉണ്ടാക്കിയ പ്രതിച്ഛായ അനുവദിക്കുന്നില്ല. ഹില്ലരിയുടെ നെഗറ്റീവ് പ്രചരണത്തിനു മുന്‍പില്‍ പോലും ഒബാമയ്ക്ക് പിടിച്ച് നില്‍ക്കുവാന്‍ സാധിക്കുന്നില്ല എന്ന് ഒഹായോ പെന്‍സില്വേനിയ എന്നീ സംസ്ഥാനങ്ങളിലെ ഹില്ലരിയുടെ വിജയം കാട്ടിത്തന്നിരിക്കുന്നു. ഹില്ലരിയാകട്ടെ സ്വന്തം പാര്‍ട്ടിയിലെ സ്ഥാനര്‍ത്ഥിയെന്ന നിലയില്‍ ഒബായ്ക്കെതിരെ ആഞ്ഞടിച്ചിട്ടുമില്ല. അതാവില്ല മെക്കെയിനെതിരെ ഒബാമ എതിരാളിയായി നില്‍ക്കുമ്പോഴുള്ള അവസ്ഥ. റിപ്പബ്ലിക്കന്‍ പാര്‍ട്ടി പോലുള്ള ഒരു പാര്‍ട്ടിയെ നേരിടാന്‍ അവര്‍ മെനയുന്ന സകല കുതന്ത്രങ്ങളും മുന്‍പില്‍ കണ്ട് കണക്ക് കൂട്ടി പോരാടാന്‍ സന്നദ്ധരായിരിക്കണം.

അധികം രാഷ്ട്രീയ പരിചയമില്ലാത്തതുകൊണ്ട് തന്നെ ഒബാമയ്ക്ക് പ്രസംഗിക്കുമ്പോള്‍ ഒരുപാട് പിഴവുകള്‍ സംഭവിക്കുന്നു. ഈയടുത്ത് ഉണ്ടായ, ജോലിയില്ലാത്ത വെളുത്ത ആളുകള്‍ തോക്കും കൊണ്ടു നടക്കുന്നു എന്ന വാക്കുകള്‍ ഒബാമയ്ക്ക് തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയേക്കാവുന്ന ക്ഷീണം ചില്ലറയല്ല. ഇപ്പോള്‍ തന്നെ ഒബാമ ഒരു വരേണ്യ വര്‍ഗ്ഗക്കാരനായും മറ്റും മാറ്റി നിര്‍ത്തപ്പെട്ടിരിക്കുന്നു. അമേരിക്കയിലെ വരേണ്യനായ കറുത്തവന്‍ എന്നത് ഒരു പരിധി വരെ വിരോധാഭാസം ആണെങ്കിലും അങ്ങിനെയൊരു പ്രതിച്ഛായ കറുത്ത വര്‍ഗ്ഗക്കാരില്‍ പോലും വിഭിന്നത ഉണ്ടാക്കും. ഒബാമ എന്തു ഭക്ഷിക്കുന്നു എന്ന് വരെ പത്രങ്ങള്‍ എഴുതിക്കൊണ്ടിരിക്കുന്നു. സാധാരണ അമേരിക്കകാരുടെ പോലെ ബിയറും പാന്‍ കേക്കും അല്ല, മറിച്ച് സമ്പന്നവര്‍ഗ്ഗക്കാരുടെ ഭക്ഷണമായ ഓര്‍ഗാനിക്ക് സാല‍ഡാണ് ഒബാമ കഴിക്കുന്നതെന്നും അതുകൊണ്ട് ജനങ്ങളില്‍ നിന്ന് ഒരുപാട് അകന്ന് നില്‍ക്കുന്നുവെന്നും ആ ഒരൊറ്റ വാക്യത്തില്‍ ഒബാമയെ അടയാളപ്പെടുത്തി കഴിഞ്ഞിരിക്കുന്നു.

ഇതെല്ലാം മാറ്റി നിറുത്തിയാല്‍ കൂടിയും ഒബാമ ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ എന്ന് തെളിഞ്ഞു തന്നെ കിടക്കുന്നു. എത്രയൊക്കെ വംശീയ വിഭാഗീയത ഇല്ല എന്ന് വെളുത്ത അമേരിക്ക പ്രസംഗിച്ചാലും ഉള്ളിന്റെ ഉള്ളില്‍ കറുത്ത നിറം അവജ്ഞയോടെ വീക്ഷിക്കുന്നവരാണ്. കറുത്ത വര്‍ഗ്ഗക്കാര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ കാര്‍ നിറുത്താന്‍ ഭയപ്പെടുന്ന, അവരെ കാണുമ്പോള്‍ പേര്‍സോ വാലറ്റോ മുറുക്കെ പിടിക്കുന്നവരാണ് വെളുത്ത അമേരിക്ക. ഇപ്പോഴത്തെ തലമുറയാണ് അതിനൊരപവാദം. അവരാണ് ഒബാമയ്ക്ക് പുറകില്‍ അണി നിരക്കുന്നവര്‍. പക്ഷെ പോളിംഗ് ബൂത്തില്‍ ഇവര്‍ പൊതുവേ എത്താറില്ല. കോളേജിലോ മറ്റോ പഠിച്ചുകൊണ്ടിരി‍ക്കുന്ന ചെറുപ്പക്കാര്‍ക്ക് ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റമോ മറ്റോ അധികം ബാധിക്കാറില്ല എന്നതു തന്നെ പ്രശ്നം. അത് ബാധിക്കുന്നത് സിംഗിള്‍ മദേര്‍സിനേയും ബ്ലൂ കോളര്‍ ജോലിചെയ്യുന്നവരേയും വയസ്സായവരേയുമാണ്. ഇവരാരും ഒബാമയെ ഇതുവരെ പിന്താങ്ങിയിട്ടില്ല. ഈ ഒരു വിഭാഗത്തിനു ഇപ്പോഴും ഒരു കറുത്ത വര്‍ഗ്ഗക്കാരനു ഭരണം ഏല്‍പ്പിക്കണോ എന്ന ഭയമാണ്. പുതിയ ഒരു മാറ്റമോ പരീക്ഷണമോ താങ്ങുവാനുള്ള മനസ്സ് ഇവര്‍ക്കില്ല. ഒബാമ കറുത്തവന്‍ എന്നതു തന്നെ ഇവര്‍ക്ക് ഒരു പുതിയ പരീക്ഷണമാണ്.

ഇത്രമാത്രം ഒബാമ തരംഗം ഉണ്ടായിട്ടും, മാധ്യമങ്ങള്‍ ദിവസേന കൊട്ടിഘോഷിച്ചിട്ടും ഇവരെ കയ്യിലെടുക്കുവാന്‍ ഡെമോക്രാറ്റുകളുടെ ഇടയില്‍ പോലും ഒബാമയ്ക് കഴിഞ്ഞിട്ടില്ല എന്നുള്ളത് ഡെമോക്രാറ്റുകള്‍ ആഴത്തില്‍ ശ്രദ്ധിക്കേണ്ട വസ്തുതയാണ്. ഒബാമയാണ് മെക്കെയിനെതിരെ എങ്കില്‍ ഈ ഒരു വിഭാഗത്തിന്റെ വോട്ടുകള്‍ മെക്കയിനു വളരെ എളുപ്പത്തില്‍ തന്നെ കിട്ടുന്നു. അതു മാത്രം മതി മെക്കയിനു വിജയിക്കാന്‍. ഈ വിഭാഗക്കാരാണ് പോളിംഗ് ബൂത്തില്‍ വരുന്നവര്‍, കാരണം ഭരണമാറ്റങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇവരെയാണ്. ഇതിനെല്ലാത്തിനും പുറമേ, അമേരിക്കയില്‍ ജയിലില്‍ കിടക്കുന്നവരില്‍ 90% കറുത്ത വര്‍ഗ്ഗക്കാര്‍, തനി വങ്കന്മാരായ ജെസ്സി ജാക്സണ്‍ (Jessie Jackson), ആല്‍ ഷാപ്ടന്‍ (Al Sharpton) പോലുള്ള കറുത്ത വര്‍ഗ്ഗക്കാര്‍ നേതാക്കളുടെ വിടുവായിത്തരങ്ങള്‍ ഇവയെല്ലാം ഒബാമയുടെ തിരഞ്ഞെടുപ്പിനെ ബാധിക്കും. ഇപ്പോള്‍ തന്നെ ഒബാമയുടെ പള്ളിയിലെ പാസ്റ്റര്‍ ആയ ജെറമിയ റൈറ്റ് (Jeremiha Wright) എന്നയാളുടെ വംശീയ വിദ്വേഷം കുത്തിനിറച്ച പ്രസംഗങ്ങള്‍ക്ക് ഒബാമ മറുപടി പറയേണ്ടതായി വരുന്നു. ഏതൊരു രാജ്യത്തേയും ന്യൂനപക്ഷത്തിനു ഇതുപോലെയുള്ള ചരിത്ര സാമൂഹിക ഭാരങ്ങള്‍ അതിജീവിച്ചേ മുന്നേറുവാന്‍ സാ‍ധിക്കുകയുള്ളൂ എന്ന സത്യം ഇവിടേയും മറക്കുവാന്‍ സാധിക്കില്ല. മാത്രമല്ല ഒബാമയ്ക്ക് കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് ചെയ്യുവാന്‍ സാധിക്കുന്നതില്‍ കൂടുതല്‍ ഹില്ലരിക്ക് അവര്‍ക്ക് വേണ്ടി ചെയ്യുവാന്‍ സാധിക്കും. കറുത്ത വര്‍ഗ്ഗക്കാരനായ ഒരു പ്രസിഡന്റിന്റെ ഓരോ ചലനവും ആളുകള്‍ നിരീക്ഷിക്കുന്നതുകൊണ്ടു തന്നെ ഒബാമ വിജയിച്ചാല്‍ കൈകള്‍ കെട്ടപ്പെട്ടു പോവും.

മെക്കയിനും ഒബാമയും ഈ സുപ്രധാന തിരഞ്ഞെടുപ്പിനെ ഒരു വംശീയ തിരഞ്ഞെടുപ്പായി മാറ്റും. അതില്‍ മെക്കയിന്‍ വിജയിക്കുകയും ചെയ്യും. നിഷ്കര്‍ഷയോടെ പള്ളിയില്‍ പോകുന്ന വെളുമ്പന്മാരാണ് ജോര്‍ജ് ബുഷിന്റെ വിജയത്തിനു പിന്നില്‍. അതേ വെളുമ്പന്മാര്‍ മെക്കയിനെ ഇഷ്ടമല്ലെങ്കില്‍ പോലും ഒരു കറുത്ത വര്‍ഗ്ഗക്കാരനെ അമേരിക്കന്‍ പ്രസിഡന്റ് കസേരയില്‍ ഇരിക്കുന്നത് തടയുവാന്‍ പോളിംഗ് ബൂത്തില്‍ കാത്തുകെട്ടിക്കിടക്കും. റഷ് ലിം‌ബാ (Rush Limbaugh) , ഷോണ്‍ ഹാനിറ്റി (Sean Hannity) പോലുള്ള, വെള്ളക്കാരെ വളരെയധികം സ്വാധീനിക്കുന്ന റേഡിയോ‍ റ്റോക്ക് ഷോ ഹോസ്റ്റുകള്‍ ഇതൊരു ജീവന്മരണ പോരാട്ടമായി എടുക്കും. മറിച്ച് ഹില്ലരിക്കെതിരെയാണെങ്കില്‍ അവര്‍ ഇത്രമാത്രം പോരാടുകയില്ല, കാരണം ഇവരുടെയിടയില്‍ മെക്കയിനും ഹില്ലരിയും ഏകദേശം ഒരേപോലെ വെറുക്കപ്പെടുന്നവരാണ്.

ബില്‍ ക്ലിന്റണെ പോലെ ഇത്രയും ജനപ്രിയനായ ഒരു ഭരണാധികാരി ഉണ്ടായിരിന്നിട്ട് കൂടി അതു കഴിഞ്ഞുള്ള ഭരണം കളഞ്ഞു കുളിച്ച വിഡ്ഡികളാണ് ഡെമോക്രാറ്റുകള്‍. എന്നാല്‍ റേയ്ഗന്‍ (Ronald Reagan) എന്ന റിപ്പബ്ലിക്കന്‍ പോപ്പുലര്‍ പ്രസിഡന്റിന്റെ വാലില്‍ തൂങ്ങി വൈസ് പ്രസിഡന്റായ ജോര്‍ജ് ബുഷ് ഒന്നാമന്‍ എളുപ്പത്തില്‍ അടുത്ത പ്രസിഡന്റായി. അതുപോലെയൊന്ന് ആവര്‍ത്തിക്കാ‍ന്‍ ഡെമോക്രാറ്റായ ആല്‍ ഗോറിനു കഴിഞ്ഞില്ല. എന്തുകൊണ്ട്? കാരണം ജനങ്ങളില്‍ നിന്ന് അകന്ന് നിന്നിരുന്ന, സാധാരണ ജനങ്ങള്‍ക്ക് വിവരമില്ല എന്ന മട്ടിലായിരുന്നു ആല്‍ ഗോര്‍. ജോര്‍ജ് ബുഷാകട്ടെ തെറ്റുകള്‍ പറ്റുന്ന സാധരണക്കാരനായ ഒരു മനുഷ്യന്റെ പ്രതിച്ഛായ ഉണ്ടാക്കിയെടുക്കുകയും ചെയ്തു. അതേ തെറ്റു ജോണ്‍ കെറി (John Kerry) എന്ന ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയും ആവര്‍ത്തിച്ചു. യുവജനങ്ങളായിരുന്നു ജോണ്‍ കെറിയുടേയും ആല്‍ ‍ഗോറിന്റേയും ശക്തി. തിരഞ്ഞെടുപ്പിനു മുന്‍പുള്ള പോളുകളിലെല്ലാം ഇവര്‍ മുന്‍പില്‍ നിന്നിട്ടും ജോര്‍ജ് ബുഷ് അനായാസേന വിജയിച്ചു. ജോണ്‍ കെറി യുദ്ധത്തിനു പോയ പഴയ ഒരു പട്ടാ‍ളക്കരനായിട്ട് കൂടി അത് ഫലവത്തായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. യുവജനങ്ങള്‍ റാലിക്ക് വരും, പക്ഷെ വോട്ടിങ്ങ് ബൂത്തില്‍ എത്തുന്നില്ല. ഒബാമയെ പിന്താങ്ങുന്നത് വഴി ഇതേ തെറ്റ് ആവര്‍ത്തിക്കുകയായിരിക്കും ഡെമോക്രറ്റുകള്‍. റിപ്പബ്ലിക്കന്‍സിനെ തോല്‍പ്പിക്കുവാന്‍ വേണ്ടത് രാഷ്ട്രീയ തന്ത്രങ്ങളാണ്, വെറും ആളെക്കൂട്ടുന്ന തരം ഗിമ്മിക്കുകളല്ല.

ഹില്ലരിയാണ് ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയെങ്കില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം ജോലി നഷ്ടപ്പെട്ട ആളുകളെ ബില്‍ ക്ലിന്റണിന്റെ നല്ല ഭരണകാലം പതുക്കേ ഓര്‍മ്മപ്പെടുത്തുവാന്‍ സാധിക്കും. അന്ന് സാധാരണക്കാര്‍ക്ക് വേണ്ടി നടത്താന്‍ ശ്രമിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളെക്കുറിച്ചും ജനങ്ങളെ ഓര്‍മ്മപ്പെടുത്താം. മെക്കയിന്‍ തന്റെ പട്ടാ‍ള യോഗ്യതകള്‍ ഹില്ലരിക്കെതിരെ എടുക്കുമ്പോള്‍ ഇനിയൊരു യുദ്ധം വേണമോ എന്നും ഹില്ലരിക്ക് ചോദിക്കുവാന്‍ സാധിക്കും. ഇനിയൊരു യുദ്ധമല്ല, മറിച്ച് സാമ്പത്തിക ഭദ്രതയാണ് അമേരിക്കന്‍ ജനതയ്ക്ക് ആദ്യം വേണ്ടത്. അതു കൊണ്ട് മെക്കയിന്‍, ജോര്‍ജ് ബുഷിന്റെ തെറ്റുകള്‍ ആവര്‍ത്തിക്കും എന്ന് തന്നെ വോട്ടര്‍മാരെ മനസ്സിലാക്കിപ്പിക്കാം. ഒരു സ്ത്രീയ്ക്ക് ന്യൂക്ലിയര്‍ വാര്‍ഹെഡ്സിന്റെ റെഡ് ബട്ടണ്‍ അമര്‍ത്താന്‍ ഏല്‍പ്പിച്ചു കൊടുക്കണോ എന്നുള്ള തന്ത്രപരമായ പ്രചാരണ സൂചനകളില്‍, ഇപ്പോള്‍ മെക്കെയിനു വോട്ട് ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന അമേരിക്കന്‍ സ്ത്രീകളെ തന്റെ പുറകില്‍ അണി നിരത്തുവാനും കഴിഞ്ഞേക്കും.

അമേരിക്ക ഒരു സ്ത്രീയെ പ്രസിഡന്റാക്കാന്‍ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു എന്ന് പുറത്ത് വരുന്ന പുതിയ പോളുകള്‍ സൂചിപ്പിക്കുന്നു. ഇങ്ങിനെയൊരവസരം ഇനിയും ഡെമോക്രറ്റുകള്‍ കളഞ്ഞുകുളിക്കാതിരിക്കട്ടെ. ഡെമോക്രാറ്റുകള്‍ക്ക് വ്യക്തിപൂജയാണോ അതോ അടുത്ത തിരഞ്ഞെടുപ്പില്‍ ഒരു ഡെമോക്രാറ്റിക്ക് പ്രസിഡന്റിനെയാണോ വേണ്ടത് എന്ന് രണ്ട് ദിവസം കഴിഞ്ഞ് മെയ് ആറിനു നടക്കുന്നു ഇന്റ്യാന (Indiana), നോര്‍ത് കാരലിന (North Carolina) തിരഞ്ഞെടുപ്പുകള്‍ വ്യക്തമായി കാണിച്ചു തരും. ഇവയില്‍ ഹില്ലരി വിജയം കൊയ്താല്‍ തീര്‍ച്ചയായും ഹില്ലരിയുടെ വൈറ്റ് ഹൌസിലേക്കുള്ള ജൈത്രയാത്ര ആരംഭിക്കും.

ഒരു റിപ്പബ്ലിക്കനെ അത് എത്ര നല്ലയാളായാലും ശരി, അതേ റിപ്പബ്ലിക്കന്‍ നയങ്ങളുള്ള ഒരാളെ ചുമക്കുവാന്‍ അമേരിക്കന്‍ ജനതയ്ക്ക് ഇനിയും കെല്‍പ്പുണ്ടോ എന്ന് അവര്‍ സ്വയം തീരുമാനിക്കണം.

25 പ്രതികരണങ്ങള്‍:

അഞ്ചല്‍ക്കാരന്‍ said...

ഇന്‍ഡ്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ നിന്നുള്ള ഒരു സംശയമാണ്. പ്രൈമറികളിലെ തിരഞ്ഞെടുപ്പുകളില്‍ ചരിത്രത്തില്‍ ഒരിക്കലും കാണാന്‍ കഴിയാത്ത തരത്തിലുള്ള ധ്രുവീകരണം പരസ്പരം ഉണ്ടാക്കിയിട്ടുണ്ട് ഹില്ലാരിയും ഒബാമയും. ഡെമോക്രാറ്റുകള്‍ ഇവരില്‍ രണ്ടു പേരില്‍ ആരെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കിയാലും ധ്രുവീകരിക്കപ്പെട്ട ഡെമോക്രാറ്റ് വോട്ടുകള്‍ ഇവരില്‍ ഒരാളിലേക്ക് വീഴുമോ? ഭാരത രാഷ്ട്രീയത്തിലാണെങ്കില്‍ മറ്റൊരാളെ കുതികാല്‍ വെട്ടുകയേ ഉള്ളൂ. “മകന്‍ മരിച്ചാലും വേണ്ടൂല്ലാ മരുകമകള്‍ വിധവയായി കണ്ടാല്‍ മതിയെന്ന” ഇടുങ്ങിയ ചിന്താഗതിക്കായിരിക്കും തിരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിക്കാരനോടുള്ള പാര്‍ട്ടീ മെമ്പറന്മാരുടെ സമീപനം.

അമേരിക്കയിലെ സാഹചര്യം അറിയില്ല. പക്ഷേ ഈ തിരഞ്ഞെടുപ്പില്‍ ഹില്ലാരിയും ഒബാമയും നടത്തുന്ന തേരോട്ടത്തിനൊടുവില്‍ വിജയം മെക്കയന് ആയിരിക്കും എന്ന് തോന്നുന്നു. തിരഞ്ഞെടുപ്പിന്റെ പതിമൂന്നാം മണിക്കൂറിന് മുന്നേ വരേ കല്ലേ പിളര്‍ക്കുന്ന വ്യക്തി വിദ്വാഷം പരത്തി പ്രചാരണം നടത്തുന്നവര്‍ക്ക് സ്വന്തം പാര്‍ട്ടിയിലെ വോട്ടുകള്‍ ഉറപ്പിച്ച് നിര്‍ത്താന്‍ കഴിയുമോ? അത്രയും വിശാലമാണോ അമേരിക്കന്‍ വോട്ടറന്മാരുടെ ചിന്താഗതി?

കണ്ണൂസ്‌ said...

നല്ല ലേഖനം. അമേരിക്കന്‍ രാഷ്ട്രീയത്തെപ്പറ്റി അറിയില്ലായിരുന്ന കുറേ കാര്യങ്ങള്‍ പഠിച്ചു.

ചിതല്‍ said...

വായിക്കാറുണ്ട്.. ആദ്യമായാണ് ഇവിടെ കമന്റ് ഇടുന്നത്... നല്ല ലേഖനം.. .. റാലിക്കും പൊതുയോഗത്തിനും എല്ലാം ചെറുപ്പക്കാര്‍ വരുന്നു.. എന്നാല്‍ പോളിങ്ങ് ബൂത്തില്‍ വരുന്നില്ല എന്നും..എന്തൊരു വിരോധാഭാസം ആണിത്.. ഇത് ശരിയാണെങ്കില്‍ ഹിലാരി തന്നെ സ്ഥാനര്‍ത്ഥിയാകേണ്ടിയിരിക്കുന്നു... പക്ഷേ ഒന്നും പ്രതീക്ഷിക്കരുത് എന്ന് മാത്രം...

ഓഫ്..
ബില്‍ ക്ലിന്റണെ പോലെ ഇത്രയും ജനപ്രിയനായ ഒരു ഭരണാധികാരി ഉണ്ടായിരിന്നിട്ട് കൂടി അതു കഴിഞ്ഞുള്ള ഭരണം കളഞ്ഞു കുളിച്ച വിഡ്ഡികളാണ് ഡെമോക്രാറ്റുകള്‍...ഇവിടെ ഇഞ്ചിപെണ്ണ് പറയുന്നത് അല്‍ഗോറിനെ സ്ഥാനാര്‍ത്ഥിയായി നിറുത്തിയതാണ് വിഡ്ഡിത്തം എന്ന്. ഇത് ശരിയാണോ.. അല്‍ഗോര്‍ നല്ലൊരു സ്ഥനര്‍ത്ഥി തന്നെയല്ലേ.. അന്ന് ബുഷ് വിജയിച്ചത് എങ്ങനെയാണെന്ന് നാം കണ്ടതുമാണ്.. പിന്നെ ബില്‍ക്ലിന്റന്‍ അത്ര വലിയ ജനപ്രിയനായിരുന്നോ എന്നതും എനിക്ക് ഒരു സംശയം...(അറിവില്ലായ്മ)

kichu / കിച്ചു said...

അറിയാത്ത പല കാര്യങ്ങളിലേക്കും വെളിച്ചം വീശിയ നല്ല ലേഖനം..

Anonymous said...

വളരെ നല്ല ലേഖനം ഇഞ്ചീ. ഒബാമയുടെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് അമിതാവേശമില്ലാത്ത വിലയിരുത്തലുകള്‍ മലയാളത്തില്‍ അധികം കണ്ടിട്ടില്ല.

ഡെമോക്രാറ്റുകള്‍ക്ക് വിജയസാധ്യത നല്‍കാന്‍ കഴിയുന്നത് ക്ലിന്റണ്‍ ആയതുകൊണ്ടും ഒരു ഡെമോക്രാറ്റ് വിജയം ആഗോള രാഷ്ട്രീയാന്തരീക്ഷത്തില്‍ നല്ലതായിരിക്കും എന്നതുകൊണ്ടും ഹിലരിയുടെ സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. ഒരു ഹിലരി-ഒബാമ റ്റിക്കറ്റിന് ഒബാമ വഴങ്ങിയിരുന്നെങ്കില്‍ വിജയം ഉറപ്പായിരുന്നേനേ. അടുത്ത ടേമില്‍ ഒബാമയ്ക്ക് ശ്രമിക്കുകയും ആവാമായിരുന്നു- പരിചയക്കുറവ് എന്ന വലിയ ദോഷാരോപണം ഒഴിവാക്കി.

Inji Pennu said...

പറയുന്ന ധ്രുവീകരണം ഒന്നുമില്ല. ഇതൊക്കെ ഇവിടുത്തെ ഇലക്ഷനില്‍ സാധാരണമാണ്. ഏത് ക്യാന്‍ഡിഡേറ്റ് പിന്‍‌വാങ്ങുന്നോ അവര്‍ മറ്റൊരാളെ പൂര്‍ണ്ണമായും സപ്പോര്‍ട്ട് ചെയ്യുകയും വേണമെങ്കില്‍ ഇലക്ഷന്‍ പ്രചരണത്തിനു കൂടെ നടക്കുകയും ചെയ്യും.
അങ്ങിനെയൊരു കുതികാല്‍ വെട്ടാന്‍ ഇതു നാട്ടിലെപ്പോലെ ഗ്രൂപ്പില്ല. ഒരു പാര്‍ട്ടിയില്‍ തന്നെയാണ്.

ആല്‍ ഗോര്‍ പോലെയൊരു സ്ഥാനാര്‍ത്ഥി ക്ലാസ്സില്‍ ഫസ്റ്റ് വരുന്ന ഒരു സ്ഥാനാര്‍ത്ഥി പോലെ ആയിരുന്നു. ജനങ്ങളോട് ടച്ച് ഇല്ല. ആല്‍ ഗോര്‍ അത് ഒട്ടും ശ്രമിച്ചുമില്ല. സ്വന്തം സ്റ്റേറ്റായ ടെന്നിസി പോലും ക്യാരി ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. അത് മാത്രം മതിയായിരുന്നു ഫ്ലോറിഡയില്‍ വോട്ടെണ്ണല്‍ പ്രശ്നം പരിഹരിച്ച് വിജയിക്കാന്‍.

ബില്‍ ക്ലിന്റണെ അത്രമാത്രം കരിവാരിതേച്ചിട്ടും അപ്പ്രൂവല്‍ റേറ്റിങ്ങ് 65% ആയിരുന്നു, രട്ണാം മഹായുദ്ധത്തിനു ശേഷം അത്രയും അപ്പ്രൂവല്‍ റേറ്റിങ്ങ് ഉള്ള പ്രസിഡന്റ് അമേരിക്കയില്‍ ഉണ്ടായിട്ടില്ല എന്നും ശ്രദ്ധിക്കണം. ബില്‍ ക്ലിന്റണിനെ വ്യക്തിപരമായ പ്രശ്നങ്ങള്‍ അമേരിക്കന്‍ ജനത ഗൌനിച്ചില്ല. ഭരണം മാത്രം നോക്കി.

t.k. formerly known as thomman said...

മൊത്തത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെപ്പറ്റി നല്ല അവലോകനം. എന്റെ ചില അഭിപ്രായവ്യത്യാസങ്ങള്‍ ഇവിടെ രേഖപ്പെടുത്തട്ടെ:
- സൂപ്പര്‍ ഡലിഗേറ്റുകള്‍ പല തുറകളില്‍ നിന്നും വരുന്നുണ്ട്. ലേഖനത്തില്‍ പറയുന്ന അവരുടെ നിര്‍വ്വചനം അത്ര ശരിയല്ല. (പാര്‍ട്ടി നേതാക്കള്‍ എന്നത് ശരി തന്നെ.)
- ഡമോക്രാറ്റിക് കണ്‍‌വെന്‍ഷന്‍ ആഗസ്റ്റ് 25-28 തീയതികളില്‍ ഡന്‍‌വറില്‍ വച്ചാണ് നടക്കുന്നത്. സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി അവരോധിക്കുന്നത് അന്നാണെന്നേയുള്ളൂ; സ്ഥാനാര്‍ഥി ആരെന്ന് അതിന്ന് മുമ്പ് “മിക്കവാറും” അറിയാന്‍ കഴിയും; ജൂണ്‍ 3-ന്‍ അവസാ‍നത്തെ പ്രൈമറി തീരുന്നതോടു കൂടി.
- ഒബാമയെ ആരും ശ്രദ്ധിച്ചിരുന്നില്ല എന്നു പറയുന്നത് ശരിയല്ല. 2004-ലെ ഡമോക്രാറ്റിക് കണ്‍‌വെന്‍ഷനില്‍ അദ്ദേഹം ചെയ്ത പ്രസംഗം മുതല്‍ രാഷ്ട്രീയനിരീക്ഷകരുടെ റഡാര്‍ സ്കോപ്പില്‍ അദ്ദേഹം ഉണ്ട്. ഹിലരിയെ എതിരിട്ട് ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ അദ്ദേഹം ഇറങ്ങുമോ എന്നു മാത്രമേ സംശമുണ്ടായിരുന്നുള്ളൂ.
- ഒബാമ ചരിത്രം സൃഷ്ടിച്ചത് ആദ്യത്തെ തിരഞ്ഞെടുപ്പായ അയോവ കോക്കസ് ജയിച്ചാണ്; ഹിലരി അവിടെ ജോണ്‍ എഡ്വേര്‍‌ഡ്‌സിന്റെ പിന്നില്‍ മൂന്നാമതായിരുന്നു. ജോണ്‍ എഡ്വേര്‍‌ഡ്‌സ് അതൊക്കെ കഴിഞ്ഞ് എങ്ങും ജയിക്കാനാവാതെയാണ് മത്സരത്തില്‍ നിന്ന് പിന്‍‌വാങ്ങിയത്.
- കറുത്തവര്‍ ഒബാമയുടെ പിന്നില്‍ ഒരു നിമിഷം കൊണ്ട് അണിനിരന്നു എന്നു പറയുന്നത് ശരിയല്ല. തുടക്കത്തില്‍ കറുത്തവരില്‍ നല്ലൊരു പങ്ക് ഹിലരിയെയാണ്‍ പിന്തുണച്ചിരുന്നത്. ഒബാമ താന്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയാണെന്നു കാണിച്ചുകൊടുത്തതും ക്ലിന്റന്മാര്‍ ഒബാമക്കെതിരെ വംശീയ/മുസ്ലിം കാര്‍ഡ് പുറത്തെടുത്തതുമാണ് ഹിലരിക്ക് പിന്നീട് കറുത്തവരുടെ പിന്തുണ നഷ്ടപ്പെടാന്‍ കാരണമായത്.
- ബാസ്ക്കറ്റ് ബോളുമാത്രം കളിക്കുന്നവരല്ല കറുത്തവര്‍ :-) അമേരിക്കയുടെ കലാ-സാഹിത്യ-സംഗീത-സിനിമാ രംഗത്തും ജനസംഖ്യാനുപാതികമായി രാഷ്ട്രീയരംഗത്തും കറുത്തവര്‍ ഉണ്ട്. പുറത്തറിയപ്പെടുന്നത് ഒരു ഒബാമ മാത്രമാണെങ്കിലും ടെന്നസിയിലെ ഹാരോള്‍‌ഡ് ഫോര്‍ഡ്, ന്യൂ ജെഴ്സിയിലെ കോറി ബുക്കര്‍, മാസച്യൂസെറ്റ്‌സിലെ ഡെവല്‍ പാട്രിക്, ഫിലാഡെല്‍‌ഫിയയിലെ മൈക്കേല്‍ നട്ടര്‍ തുടങ്ങിയവര്‍ ഒബാമയെപ്പോലെ തന്നെ പുതുതലമുറയിലെ കഴിവുറ്റ, യാതൊരു വിഭാഗീയതയുടെയും ഭാഗമല്ലാത്ത, എല്ലാവര്‍ക്കും സ്വീകാര്യരായ, കറുത്തവര്‍ഗ്ഗക്കാരായ നേതാക്കന്മാര്‍ ആണ്.
- രാഷ്ട്രത്തിന്റെ നിര്‍ണ്ണായക ഘട്ടങ്ങളില്‍ രാഷ്ട്രിയക്കാരെയല്ല; കാര്യങ്ങള്‍ നടത്തുവാന്‍ ത്രാണിയുള്ളവരെയാണ് വേണ്ടത്. പ്രൈമറി തിരഞ്ഞെടുപ്പ് നടത്തിപ്പ് ഒരു ഉദാഹരണമായി എടുക്കുകയാണെങ്കില്‍ ഒബാമ അക്കാര്യത്തില്‍ ബഹുകാതം മുമ്പിലാണ്. ഇത്ര സംഘടനാവൈഭവം എടുത്തുകാണിക്കാവുന്ന ഒരു ക്യാം‌മ്പയിന്‍ അടുത്തകാലത്തൊന്നും നടന്നിട്ടില്ല എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
- ഹിലരിക്ക് ഭരണപരിചയം ഉണ്ടെന്ന് പറയുന്നത് അവര്‍ പ്രചരിപ്പിക്കുന്ന ഒരു മിത്താണ്. ക്ലിന്റന്റെ ഭാര്യയായാല്‍ എങ്ങനെയാണ് ഭരണപരിചയം ഉണ്ടാവുക? അതുപോലെ അവര്‍ ചെയ്യാന്‍ നോക്കിയ ഇന്‍ഷൂറന്‍സ് പരിഷ്ക്കാരം അമ്പേ പരാജയപ്പെട്ടില്ലേ? സെനറ്ററായതുകൊണ്ട് ഭരണപരിചയം ഒന്നും ഉണ്ടാവില്ല. അതിന്ന് മേയറോ ഗവര്‍ണറോ ഒക്കെ ആകണം. ഒബാമയും പല രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ബാല്യകാലം കുറച്ചുനാള്‍ ഇന്തോനേഷ്യയിലാണ് ചിലവാക്കിയതു പോലും :-)
- നിരക്ഷരരായ വെള്ളക്കാര്‍ ഒബാമയെ പിന്തുണക്കാത്തതുപോലെ കറുത്തവരും ഒബാമയുടെ കടുത്ത അനുയായികളും ഹിലരിക്കും വോട്ടു ചെയ്യില്ല. അതുകൊണ്ട് ആരായാലും എതിര്‍ വിഭാഗത്തിന്റെ കുറച്ച് പിന്തുണ ഉണ്ടാവില്ല എന്ന് ചുരുക്കം. ഒബാമയാണ് സ്ഥാനാര്‍ഥിയെങ്കില്‍ 2 പുതിയ തരം പിന്തുണ ഡമോക്രാറ്റുകള്‍ക്ക് കിട്ടും: സാധാരണ വോട്ടുചെയ്യാത്ത വിദ്യാര്‍ഥികളും ചെറുപ്പക്കാരും; കൂറുമാറി വരുന്ന റിപ്പബ്ലിക്കന്മാര്‍.

മാറി വരുന്ന ലോകസാഹചര്യങ്ങളില്‍ അമേരിക്കക്ക് വേണ്ടത് പഴയ തലമുറയിലെ യുദ്ധക്കൊതിയരെ (we will obliterate Iran-Hillary; we will be in Iraq for next 100 years- McCain) അല്ല; അമേരിക്ക തുറന്ന വൃണങ്ങള്‍ ഉണക്കാന്‍ കഴിവുള്ള, ഒബാമയെപ്പോലെ യുദ്ധത്തെയും ലോബികളെയും എന്നും എതിര്‍ത്തുപോന്ന ഒരു പുതുതലമുറക്കാരനെയാണ്.

Inji Pennu said...

ഇതെഴുതിയത് അമേരിക്കന്‍ രാഷ്ട്രീയത്തെക്കുറിച്ചോ മറ്റോ അധികം അറിയാത്ത ഒരു ലേമാനു വേണ്ടിയാണ്. അതുകൊണ്ട് വളരെ ലളിതമായി പല കാര്യങ്ങളും ഇന്ത്യയുടെ രാഷ്ട്രീയവുമായി താരതമ്യം ചെയ്തു എഴുതിയത്. ഇത് ഇത്രയും ചുരുക്കി എഴുതിയിട്ട് തന്നെ വലിയ ഒരു പോസ്റ്റായിപ്പോയി. അതുകൊണ്ട് പല കാര്യങ്ങളും ഒരു വാക്കില്‍ ഒതുക്കേണ്ടതായി വന്നിട്ടുണ്ട്.

- സൂപ്പര്‍ ഡലിഗേറ്റുകള്‍ പല തുറകളില്‍ നിന്നും വരുന്നുണ്ട്. ലേഖനത്തില്‍ പറയുന്ന അവരുടെ നിര്‍വ്വചനം അത്ര ശരിയല്ല. (പാര്‍ട്ടി നേതാക്കള്‍ എന്നത് ശരി തന്നെ.)

അറിയാം. പക്ഷെ ഇത് ഒരു രത്നചുരുക്കം ആണ്. എന്താണ് സൂപ്പര്‍ ഡെലിഗേറ്റ്സ് എന്ന് ഗൂഗിളിലോ വിക്കിയിലൊ ഉണ്ട്. അത് താത്പര്യമുള്ളവര്‍ക്ക് ഒരു ചൂണ്ടു പലക എന്നേ ഉദ്ദേശിച്ചുള്ളൂ.

- ഡമോക്രാറ്റിക് കണ്‍‌വെന്‍ഷന്‍ ആഗസ്റ്റ് 25-28 തീയതികളില്‍ ഡന്‍‌വറില്‍ വച്ചാണ് നടക്കുന്നത്. സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി അവരോധിക്കുന്നത് അന്നാണെന്നേയുള്ളൂ; സ്ഥാനാര്‍ഥി ആരെന്ന് അതിന്ന് മുമ്പ് “മിക്കവാറും” അറിയാന്‍ കഴിയും; ജൂണ്‍ 3-ന്‍ അവസാ‍നത്തെ പ്രൈമറി തീരുന്നതോടു കൂടി.

അതേ. പക്ഷെ അവിടെ വെച്ച് ഫോര്‍മല്‍ ആയി തിരഞ്ഞെടുക്കുന്നു എന്നേ ഉദ്ദേശിച്ചുള്ളൂ. അതുകൊണ്ടാണല്ലൊ മെയ് ആറും
ഒരു പ്രധാന ദിവസമാവുന്നത്.

- ഒബാമയെ ആരും ശ്രദ്ധിച്ചിരുന്നില്ല എന്നു പറയുന്നത് ശരിയല്ല. 2004-ലെ ഡമോക്രാറ്റിക് കണ്‍‌വെന്‍ഷനില്‍ അദ്ദേഹം ചെയ്ത പ്രസംഗം മുതല്‍ രാഷ്ട്രീയനിരീക്ഷകരുടെ റഡാര്‍ സ്കോപ്പില്‍ അദ്ദേഹം ഉണ്ട്. ഹിലരിയെ എതിരിട്ട് ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ അദ്ദേഹം ഇറങ്ങുമോ എന്നു മാത്രമേ സംശമുണ്ടായിരുന്നുള്ളൂ.

ഈ തിരഞ്ഞെടുപ്പിന്റെ കാര്യമാണ് പറഞ്ഞത്. ഒബാമ ഒരു ഭാവി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പുകള്‍ മുഴങ്ങി കേട്ടിരുന്ന കാര്യമാണല്ലോ. ഒബാമ-ഹില്ലരി റേസ് എന്നൊരു പ്രവചനം പോലും തുടക്കത്തില്‍ ഉണ്ടായിരുന്നില്ല.

- ഒബാമ ചരിത്രം സൃഷ്ടിച്ചത് ആദ്യത്തെ തിരഞ്ഞെടുപ്പായ അയോവ കോക്കസ് ജയിച്ചാണ്; ഹിലരി അവിടെ ജോണ്‍ എഡ്വേര്‍‌ഡ്‌സിന്റെ പിന്നില്‍ മൂന്നാമതായിരുന്നു. ജോണ്‍ എഡ്വേര്‍‌ഡ്‌സ് അതൊക്കെ കഴിഞ്ഞ് എങ്ങും ജയിക്കാനാവാതെയാണ് മത്സരത്തില്‍ നിന്ന് പിന്‍‌വാങ്ങിയത്.

അയോവാ ഹില്ലരിയെ ഷേക്ക് ചെയ്തു എന്നതു ശരി തന്നെ. ഹക്കബീയും മെക്കയിനെതിരെ അയോവയില്‍ ജയിച്ചിരുന്നു. മിക്ക ആദ്യത്തെ കോക്കസുകളിലും ഇതുപൊലെ ഒരു പുതുമ കാണാ‍റുണ്ട്. അതൊന്നും പ്രസിന്റഷ്യല്‍ സ്ഥാനാര്‍ത്ഥിയിലേക്ക് എത്താറില്ല.
പക്ഷെ അതേ വിജയം ഒബാമ അഞ്ചു ദിവസം കഴിഞ്ഞിള്ള ന്യൂ ഹാംഷൈറില്‍ റിപീറ്റ് ചെയ്യാത്തതുകൊണ്ട് അതൊരു വണ്‍ ടൈം മിറക്കിള്‍ പോലെ ആയി കണക്കെടുത്തിരുന്നുള്ളൂ. അപ്പൊഴും ജോണ്‍ എഡ്‌വേര്‍ഡ്സില്‍ ഡെമോക്രാറ്റിക്ക് മെന്‍ വോട്ടേര്‍സ് പ്രതീക്ഷ അര്‍പ്പിച്ചിരുന്നു. ഒബാമ ശരിക്കും ഒരു ത്രെറ്റ് ആയി മാറിയതും പ്രസിഡന്‍ഷ്യല്‍ കാന്‍‌ഡിഡേറ്റ് ആയി മാറിയതും സൌത് കാരലിനായിലെ വിജയവും അതിനു ശേഷം ജോണിന്റെ വോട്ടുകള്‍ കൂടി ലഭ്യമായത് മുതലാണ്.

- കറുത്തവര്‍ ഒബാമയുടെ പിന്നില്‍ ഒരു നിമിഷം കൊണ്ട് അണിനിരന്നു എന്നു പറയുന്നത് ശരിയല്ല. തുടക്കത്തില്‍ കറുത്തവരില്‍ നല്ലൊരു പങ്ക് ഹിലരിയെയാണ്‍ പിന്തുണച്ചിരുന്നത്. ഒബാമ താന്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയാണെന്നു കാണിച്ചുകൊടുത്തതും ക്ലിന്റന്മാര്‍ ഒബാമക്കെതിരെ വംശീയ/മുസ്ലിം കാര്‍ഡ് പുറത്തെടുത്തതുമാണ് ഹിലരിക്ക് പിന്നീട് കറുത്തവരുടെ പിന്തുണ നഷ്ടപ്പെടാന്‍ കാരണമായത്.

ഒപ്രാ വിന്‍ഫ്രി എന്ന വെരി പവര്‍ഫുല്‍ ആള്‍ ഒബാമയ്ക്ക് സപ്പോര്‍ട്ടായിട്ട് കോക്കസുകള്‍ തുടങ്ങുന്നതിനു വന്നതു മറന്നുവോ? വംശീയ മുത്സീം കാര്‍ഡ് കൊണ്ടൊന്നുമല്ല അവര്‍ അണി നിരന്നത്. ഇതൊക്കെ ഒബാമ ക്യാമ്പേന്‍ പറയുന്ന കാര്യങ്ങളാണ്. നിഷ്പക്ഷമല്ല.

- ബാസ്ക്കറ്റ് ബോളുമാത്രം കളിക്കുന്നവരല്ല കറുത്തവര്‍ :-) അമേരിക്കയുടെ കലാ-സാഹിത്യ-സംഗീത-സിനിമാ രംഗത്തും ജനസംഖ്യാനുപാതികമായി രാഷ്ട്രീയരംഗത്തും കറുത്തവര്‍ ഉണ്ട്. പുറത്തറിയപ്പെടുന്നത് ഒരു ഒബാമ മാത്രമാണെങ്കിലും ടെന്നസിയിലെ ഹാരോള്‍‌ഡ് ഫോര്‍ഡ്, ന്യൂ ജെഴ്സിയിലെ കോറി ബുക്കര്‍, മാസച്യൂസെറ്റ്‌സിലെ ഡെവല്‍ പാട്രിക്, ഫിലാഡെല്‍‌ഫിയയിലെ മൈക്കേല്‍ നട്ടര്‍ തുടങ്ങിയവര്‍ ഒബാമയെപ്പോലെ തന്നെ പുതുതലമുറയിലെ കഴിവുറ്റ, യാതൊരു വിഭാഗീയതയുടെയും ഭാഗമല്ലാത്ത, എല്ലാവര്‍ക്കും സ്വീകാര്യരായ, കറുത്തവര്‍ഗ്ഗക്കാരായ നേതാക്കന്മാര്‍ ആണ്.

മാഷേ, ലേഖനത്തില്‍ ഇവരേയും എന്തിനു നോര്‍ത്തില്‍ സ്ലേവറി സമയത്ത് വരെ ഉണ്ടായിരുന്ന പൈസക്കാരായ എലീറ്റ് കറുത്ത വര്‍ഗ്ഗക്കാരെ വരെ ഉള്‍പ്പെടുത്തണമെന്നുണ്ട്. ഇത് പക്ഷെ കറുത്ത വര്‍ഗ്ഗക്കാരെക്കുറിച്ചുള്ള ലേഖനമല്ല. മറിച്ച് വെള്ള അമേരിക്ക എങ്ങിനെ കറുത്ത ഒരു പ്രസിഡന്റിനെ കാണുന്നു എന്നും, കറമ്പര്‍ക്കുള്ള സ്റ്റിഗമ എന്തെന്നുമാണ്. ബാസ്കറ്റ് ബോള്‍ പ്ലേയേര്‍സ് എന്ന സ്റ്റിഗമ അവര്‍ക്കുണ്ട്. ഒബാമ വൈറ്റ് ഹൌസിലെ ബോളിങ് ആലി മാറ്റി ബാസ്ക്റ്റ് ബോള്‍ കോര്‍ട്ട് സ്ഥാപിക്കുമെന്ന് തമാശിച്ചതും അതുകൊണ്ട് തന്നെ.

- രാഷ്ട്രത്തിന്റെ നിര്‍ണ്ണായക ഘട്ടങ്ങളില്‍ രാഷ്ട്രിയക്കാരെയല്ല; കാര്യങ്ങള്‍ നടത്തുവാന്‍ ത്രാണിയുള്ളവരെയാണ് വേണ്ടത്. പ്രൈമറി തിരഞ്ഞെടുപ്പ് നടത്തിപ്പ് ഒരു ഉദാഹരണമായി എടുക്കുകയാണെങ്കില്‍ ഒബാമ അക്കാര്യത്തില്‍ ബഹുകാതം മുമ്പിലാണ്. ഇത്ര സംഘടനാവൈഭവം എടുത്തുകാണിക്കാവുന്ന ഒരു ക്യാം‌മ്പയിന്‍ അടുത്തകാലത്തൊന്നും നടന്നിട്ടില്ല എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

അങ്ങിനെയെങ്കില്‍ ക്ലിന്റണ്‍ അതിലും മുന്‍പിലാവാനേ സാധ്യതയുള്ളൂ ഇത്ര വര്‍ഷം തട്ടിച്ചു നോക്കുമ്പോള്‍. ഇതേ ‘സംഘടനാ വൈഭവം‘ ജോന്‍ കെറിയും കാണിച്ചതാണെ. അത് എവിടെ എത്തിച്ചു എന്നറിയാമല്ലോ. കാര്യങ്ങള്‍ നടത്താന്‍ ത്രാണി ഇലക്ഷന്‍ കൊണ്ടു മ്ത്രമാണെങ്കില്‍ ജോര്‍ജ് ബുഷ് ഒരുഗ്രന്‍ പ്രസിഡന്റാ‍യേനെ. ഹില്ലരിക്ക് റിപ്പബ്ലിക്കനെ എതിരിടാന്‍ എന്തായാലും നല്ല ത്രാണിയുണ്ട്.

- ഹിലരിക്ക് ഭരണപരിചയം ഉണ്ടെന്ന് പറയുന്നത് അവര്‍ പ്രചരിപ്പിക്കുന്ന ഒരു മിത്താണ്. ക്ലിന്റന്റെ ഭാര്യയായാല്‍ എങ്ങനെയാണ് ഭരണപരിചയം ഉണ്ടാവുക? അതുപോലെ അവര്‍ ചെയ്യാന്‍ നോക്കിയ ഇന്‍ഷൂറന്‍സ് പരിഷ്ക്കാരം അമ്പേ പരാജയപ്പെട്ടില്ലേ? സെനറ്ററായതുകൊണ്ട് ഭരണപരിചയം ഒന്നും ഉണ്ടാവില്ല. അതിന്ന് മേയറോ ഗവര്‍ണറോ ഒക്കെ ആകണം. ഒബാമയും പല രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ബാല്യകാലം കുറച്ചുനാള്‍ ഇന്തോനേഷ്യയിലാണ് ചിലവാക്കിയതു പോലും :-)

ഇന്‍ഷുറന്‍സ് പ്രതിസന്ധി മുന്നേക്കൂട്ടി കണ്ട് ഇത്ര വലിയ ഇന്‍ഷുറന്‍സ് കമ്പനികളോട് എതിര്‍ത്തു നില്‍ക്കാന്‍ കാണിച്ചതൊന്നും കണ്ണില്‍ പെടുന്നില്ലേ?
സാധാരണ ജനങ്ങള്‍ക്ക് വേണ്ടി അവര്‍ പ്രവര്‍ത്തിക്കാന്‍ ഇറങ്ങിയത്? വെക്കേഷന്‍ പല പല രാജ്യങ്ങളില്‍ ചിലവഴിക്കുന്നതും പ്രസിഡന്റിന്റെ ടീമില്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതും അതാത് രാജ്യങ്ങളിലെ സ്ത്രീകളുടെ പ്രശ്നങ്ങളില്‍ ഇടപെട്ടതും ഒന്നും പരിചയമല്ലേ? ഒരു വാദത്തിനു വേണ്ടി ഇങ്ങിനെ ഒബാമ വര്‍ഷിപ്പേര്‍സ് പലതും പറയുന്നതാണ് ഏറ്റവും കഷ്ടം.

- നിരക്ഷരരായ വെള്ളക്കാര്‍ ഒബാമയെ പിന്തുണക്കാത്തതുപോലെ കറുത്തവരും ഒബാമയുടെ കടുത്ത അനുയായികളും ഹിലരിക്കും വോട്ടു ചെയ്യില്ല. അതുകൊണ്ട് ആരായാലും എതിര്‍ വിഭാഗത്തിന്റെ കുറച്ച് പിന്തുണ ഉണ്ടാവില്ല എന്ന് ചുരുക്കം. ഒബാമയാണ് സ്ഥാനാര്‍ഥിയെങ്കില്‍ 2 പുതിയ തരം പിന്തുണ ഡമോക്രാറ്റുകള്‍ക്ക് കിട്ടും: സാധാരണ വോട്ടുചെയ്യാത്ത വിദ്യാര്‍ഥികളും ചെറുപ്പക്കാരും; കൂറുമാറി വരുന്ന റിപ്പബ്ലിക്കന്മാര്‍.

ഇവിടെയാണ് താങ്കള്‍ക്ക് പിഴവ് പറ്റുന്നത് ക്യാല്‍ക്കുലേഷനില്‍. വോട്ട് ചെയ്യാത്ത ചെറുപ്പക്കാര്‍ എല്ലാ ഇലക്ഷനും എത്രയുണ്ടെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? പത്തു ശതമാനം. കറമ്പര്‍ എന്തായാലും റിപ്പബ്ലിക്കനു വോട്ട് ചെയ്യില്ല. അവരും പത്ത് ശതമാനത്തോളം. ആ പത്തു ശതമാനം തന്നെ ലാറ്റിനോസ് ഉണ്ട്. അവരും ഒരിക്കലും കറമ്പനു വോട്ട് ചെയ്യില്ല. ഇനി ബൈബിള്‍ ബെല്‍റ്റ് ക്രിസ്ത്യാനികളുടെ വോട്ടിങ് ശതമാനം എത്രയാ? അവരില്‍ എത്ര ശതമാനം ഡെമോക്രാറ്റിനു കുത്തും? കണക്ക് പാളുന്നത് അവിടെയാണ്...ഒബാമയില്‍ കണ്ണ് മഞ്ഞളിച്ചിരിക്കുന്ന പല ഡെമോക്രാറ്റുകളും മിസ്സാവുന്നതും ഇതാണ്.

--മാറി വരുന്ന ലോകസാഹചര്യങ്ങളില്‍ അമേരിക്കക്ക് വേണ്ടത് പഴയ തലമുറയിലെ യുദ്ധക്കൊതിയരെ (we will obliterate Iran-Hillary; we will be in Iraq for next 100 years- McCain) അല്ല; അമേരിക്ക തുറന്ന വൃണങ്ങള്‍ ഉണക്കാന്‍ കഴിവുള്ള, ഒബാമയെപ്പോലെ യുദ്ധത്തെയും ലോബികളെയും എന്നും എതിര്‍ത്തുപോന്ന ഒരു പുതുതലമുറക്കാരനെയാണ്.

ഡെമോക്രാറ്റുകള്‍ അതിപ്പൊ ഹില്ലരി ആയാലും ഒബാമ‍യായാലും വെറുതേ യുദ്ധത്തിനു പോവില്ല. എന്നാലും ഹില്ലരിയെ യുദ്ധകൊതിയര്‍ എന്നൊക്കെ വിളിക്കുന്നത് അല്പം അന്ധമായ ഒബാമ കള്‍ട്ട് വര്‍ഷിപ്പ് തന്നെ.

t.k. formerly known as thomman said...

നോര്‍ത്ത് കാരളൈനയില്‍ തോറ്റമ്പിയതുകൊണ്ടും ഇന്‍‌ഡ്യാനയില്‍ കഷ്ടിച്ച് കരകയറിയതുകൊണ്ടും ഹിലരിക്ക് ഇനി നോമിനേഷന്‍ ലഭിക്കാന്‍ യാതൊരു സാധ്യതയുമില്ല. (അതേക്കുറിച്ച് ഞാന്‍ ഇവിടെ കൂടുതല്‍ പറയുന്നുണ്ട്.) അതുകൊണ്ട് ഹിലരിയെക്കുറിച്ച് ബാക്കിയുള്ള ചര്‍ച്ചകള്‍ക്ക് അക്കാദമിക പ്രാധാന്യമേയുള്ളൂ. എന്നാലും, റെക്കോഡുകള്‍ നേരെയാക്കുന്നതിന്ന് ചില കാര്യങ്ങള്‍ക്ക് മറുപടി പറയേണ്ടതുണ്ട് എന്നു തോന്നുന്നു:
- അമേരിക്കയില്‍ കറുത്തവര്‍ക്ക് ബാസ്ക്കറ്റ്ബോള്‍ കളിക്കാരെന്ന stigma ഉണ്ടെന്ന് പ്രസ്താവിച്ച് കാണുന്നത് വളരെ വിചിത്രമാണ്. മൈക്കേല്‍ ജോര്‍ഡാനെപ്പോലെയുള്ള കറമ്പര്‍ വെള്ള കായികപ്രേമികളുടെ ആരാധനാപാത്രമാണ്. (എന്റെ വെള്ളക്കാരായ പരിചയക്കാരുടെ സംസാരത്തില്‍ നിന്ന് അതിന്ന് സാക്ഷ്യം പറയാനും ആവും. ഈ ബ്ലോഗര്‍ അമേരിക്കയില്‍ തന്നെ ആണോ ജീവിക്കുന്നതെന്ന് എനിക്ക് സംശയം വന്നു തുടങ്ങിയിരിക്കുന്നു.) ഇന്‍‌ഡ്യാനയില്‍ താന്‍ വെറുമൊരു സാധാരണക്കാരനാണെന്നു കാണിക്കാന്‍ ചെല്ലുന്നിടങ്ങളിലെല്ലാം ഒബാമ ബാസ്ക്കറ്റ് ബോള്‍ കളിക്കുന്ന കാഴ്ച ടി.വി.ലും വെബ്ബിലും ഇന്നലെ വരെ, എവിടെയും കാണാമായിരുന്നു.

- ഫെബ്രുവരി 5-ന് നടന്ന സൂപ്പര്‍ ട്യൂസ്ഡേ തിരഞ്ഞെടുപ്പുകളില്‍ നിര്‍ണ്ണായക വിജയം നേടാനാവാതെ പോയതിന്നു ശേഷം ഹിലരിക്ക് എന്തു ചെയ്യണമെന്ന് നിശ്ചയമില്ലായിരുന്നു. അത്ര ‘ഉറപ്പ്’ ആയിരുന്നു അതുവരെ ഡമോക്രാറ്റുകളുടെ ‘റാണി‘ ആയിരുന്ന ഹിലരിക്ക് അന്ന് താന്‍ സംശയാതീതമായി ജയിക്കുമെന്നുള്ളതിന്ന്. പക്ഷേ, ഹിലരിയും ഒബാമയും അന്ന് ഏതാണ്ട് തുല്യനിലയിലെത്തി. അടുത്ത ഘട്ടത്തിലേക്ക് വേണ്ടി വ്യക്തമായ പദ്ധതികളൊന്നുമില്ലാതെ ഹിലരി പകച്ചു നിന്നപ്പോള്‍ ഒബാമ തുടര്‍ച്ചയായ വിജയങ്ങളിലൂടെ ഡലിഗേറ്റുകളുടെ എണ്ണത്തിലുള്ള ലീഡ് നേടി. അങ്ങനെ (പാര്‍ട്ടിയിലുള്ള തന്റെ സ്വാധീനവും ക്ലിന്റന്‍ ബ്രാന്റിന്റെ പ്രസിദ്ധിയും മൂലം) കൈയിലിരുന്ന നോമിനേഷന്‍ യാതൊരു ദീര്‍ഘവീക്ഷണവുമില്ലാതെ ഹിലരി കളഞ്ഞുകുളിച്ചത് അവരുടെ കഴിവുകേടുകൊണ്ടാണ്. അത്തരത്തിലുള്ള ഒരാളാണ് day 1 മുതല്‍ അമേരിക്കയെ നയിക്കാന്‍ പറ്റും എന്ന് പറഞ്ഞ് വീമ്പിളക്കി നടക്കുന്നത്. അത് വിശ്വസിക്കുക നിരക്ഷരരും വര്‍ണവെറിയന്മാരും (വര്‍ണവെറിയരുടെ കൂട്ടത്തില്‍ സായിപ്പിനെ കണ്ടാല്‍ കവാത്തു മറക്കുന്നവരെയും ഉള്‍പ്പെടുത്താം) മാത്രം.

- ഒബാമയാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത പ്രതിനിധികളുടെ എണ്ണത്തിലും മൊത്തം കിട്ടിയ വോട്ടുകളുടെ എണ്ണത്തിലും ഏതാണ്ട് പ്രൈമറിയുടെ തുടക്കം മുതല്‍ തന്നെ മുന്നിട്ടു നില്‍ക്കുന്നത്. കുറഞ്ഞസമയം കൊണ്ട് ദശലക്ഷക്കണക്കിന് അനുയായികളെ ഉണ്ടാക്കിയെടുത്ത അദ്ദേഹത്തിന്റെ അനുരഞ്ജനത്തിലും പ്രതീക്ഷയിലും ഊന്നിയ രാഷ്ട്രീയത്തോട് അനുഭാവം കാണിക്കുകയും അദ്ദേഹത്തിനെ വിജയിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിന്നെ cult mentality എന്നു പറഞ്ഞ് താറടിക്കുന്നത്, ആ വാക്കിന്റെ അര്‍ത്ഥം അറിയാഞ്ഞിട്ടാണ്. നോമിനേഷന്‍ കിട്ടാന്‍ വലിയ സാധ്യത ഒന്നുമില്ലെങ്കിലും ഹിലരിയെ എഴുന്നുള്ളിച്ചുകൊണ്ട് നടക്കുന്നവരാണ് ശരിക്കുമുള്ള വ്യക്തിപൂജക്കാര്‍. 100+ മില്യന്‍ ഡോളര്‍ ബാങ്ക് ബാലന്‍സിന്റെ മുകളിലിരുന്നുകൊണ്ട്, താരതമ്യേന എളിയ പശ്ചാത്തലത്തില്‍ നിന്ന് വരുന്ന ഒബാമയെ ‘elitist' എന്നൊക്കെ വിളിച്ച്, ആടിന്നെ പട്ടിയാക്കാന്‍ നോക്കുന്ന ഹിലരിയുടെ ആള്‍ക്കാര്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ അത്ഭുതമില്ല.

- ജറമയ്യ വിവാദം തലപൊക്കുന്നതുവരെ മക്കെയിനെ തോല്‍പ്പിക്കാന്‍ ഏറ്റവും സാധ്യത പോളുകളില്‍ കണ്ടിരുന്നത് ഒബാമയ്ക്കാണ്. വിവാദത്തിന്നുശേഷം ഹിലരിക്ക് കൂടുതല്‍ സാധ്യത കാണിക്കുന്നുണ്ട്. പക്ഷേ, മിക്കവാറും പോളുകള്‍ ഡമോക്രാറ്റ് സ്ഥാനാര്‍ഥി ആരായിരുന്നാലും മക്കെയിനെതിരെ ജയിക്കുമെന്നാണ് കാണിക്കുന്നത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ തനിക്കുമാത്രമേ പറ്റൂ എന്നും ഒബാമ തോല്‍ക്കുമെന്നും ഒക്കെയുള്ള വാദങ്ങള്‍ ഹിലരിയുടെ ക്യാം‌മ്പയിന്‍ ഇ-മെയിലിന്റെ ഉള്ളടക്കം മാത്രമാണ്.

- നിരക്ഷരരായ വെള്ളക്കാരും കറമ്പരെ വെറുപ്പുള്ളവരും ഒബാമയ്ക്ക് വോട്ടുചെയ്യില്ല. പക്ഷേ, അവര്‍ക്ക് പകരം ഒബാമ കൂടുതല്‍ കറുത്തവരെയും (ഡമോക്രാറ്റുകളുടെ മൊത്തം വോട്ടില്‍ ഏകദേശം 25%) ചെറുപ്പക്കാരെയും സ്വതന്ത്രരെയും ബുഷിന്റെ ഭരണം മടുത്ത റിപ്പബ്ലിക്കന്മാരെയും പോളിംഗ് ബൂത്തില്‍ എത്തിക്കും. ഹിസ്പ്പാനിക്കുകളുടെ വോട്ട് കിട്ടില്ല എന്നും പറയുന്നത് ശരിയല്ല. ഹിസ്പാനിക് രാഷ്ട്രീയക്കാരില്‍ ഏറ്റവും പ്രസിദ്ധനും ബഹുമാന്യനുമായ ന്യൂ മെക്സിക്കോ ഗവര്‍ണര്‍ ബില്‍ റിച്ചഡ്‌സന്റെ പിന്തുണ ഒബാമയ്ക്കാണ്. (അദ്ദേഹത്തിന്റെ പിന്തുണ കിട്ടില്ല എന്നു കണ്ടപ്പോള്‍ ‘യൂദാസ്’ എന്നു വിളിച്ച് അദ്ദേഹത്തെ ആക്ഷേപിച്ചത് ക്ലിന്റന്റെ ‘തറ’ രാഷ്ട്രീയത്തിന് മറ്റൊരു ഉദാഹരണം.) ഹിലരി രംഗത്തു നിന്നു മാറിയാല്‍ നല്ലൊരു പങ്ക് വോട്ട് ഒബാമയ്ക്ക് വീഴും. കെറി കറമ്പനല്ലാതിരുന്നിട്ടും ഹിസ്പ്പാനിക്കുകള്‍ ധാരാളം 2004-ല്‍ ബുഷിന്ന് വോട്ട് ചെയ്തതും മറക്കരുത്.

- കറുത്തവനായതുകൊണ്ട് ജയിക്കില്ല എന്ന വാദം പൊതുവേ അവരുടെ കഴിവിലുള്ള വിശ്വാസക്കുറവില്‍ നിന്ന് വരുന്നതാണ്. അത്തരം പിന്തിരിപ്പന്‍ ചിന്താഗതികള്‍ പുരോഗമവാദികള്‍ എന്ന് നടിക്കുന്ന മലയാളികളില്‍ നിന്ന് ഉണ്ടാവുന്നത് നിര്‍ഭാഗ്യകരം. ഞാന്‍ ഒബാമയെപ്പോലെയുള്ള മറ്റു രാഷ്ട്രീയക്കാരുടെ പേരെടുത്ത് പറഞ്ഞത്, അമേരിക്കന്‍ സമൂഹം വര്‍ണ്ണവിവേചനത്തില്‍ നിന്ന് ഒരു പൂര്‍ണ്ണ ജനാധിപത്യത്തിലേക്ക് വളരുന്നതിന്ന് തെളിവായിട്ടാണ്. കറുത്തവര്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തുന്നതിന്റെയും. അത് അടിമത്തം നിലനിന്നിരുന്ന കാലത്തെ കറുത്ത പ്രമാണിമാരു (elitist)(ഹിലരിയുടെ പുസ്തകത്തില്‍ നിന്നുള്ള മറ്റൊരു പദം; അത്തരം ആള്‍ക്കാര്‍ ജീവിച്ചിരുന്നോ എന്ന് എനിക്കറിയില്ല)മായി ബന്ധിപ്പിച്ചത് എന്തിനാണെന്ന് മനസ്സിലായില്ല. കറുത്തവര്‍ ജീവിതത്തില്‍ വിജയം നേടിയാല്‍ elitist ആവുമോ? തന്റെയൊപ്പം എത്തിയ അടിയാളന്റെ നേട്ടത്തെ പരിഹസിച്ച്, ചെറുതാക്കുന്ന ഫ്യൂഡല്‍ മനസ്ഥിതിയല്ലേ ഇതൊക്കെ?

ഇത്തരം സംശയങ്ങള്‍ക്ക് ചരിത്രം തന്നെ ഒരുക്കുന്ന മറുപടിയായിട്ട്, ആഗസ്റ്റ് 28-ആം തീയതി, മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റെ 'I have a dream' എന്ന സുപ്രസിദ്ധ പ്രസംഗത്തിന്റെ 45-ആം വാര്‍ഷിക ദിനത്തില്‍ ഡമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി, ബറാക്ക് ഹുസൈന്‍ ഒബാമ ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെടും. അന്ന് കറുമ്പനില്‍ നിന്ന് അമേരിക്കയെ ‘രക്ഷിക്കാന്‍’ ക്ലിന്റന്മാര്‍ ഒരു മൂന്നാം പാര്‍ട്ടിയുമായി വന്നാ‍ല്‍ അതില്‍ എനിക്ക് യാതൊരു അത്ഭുതവും ഉണ്ടാവില്ല.

രാജീവ് സാക്ഷി | Rajeev Sakshi said...

നല്ല ലേഖനം. നന്ദി!

Inji Pennu said...

-- നോര്‍ത്ത് കാരളൈനയില്‍ തോറ്റമ്പിയതുകൊണ്ടും ഇന്‍‌ഡ്യാനയില്‍ കഷ്ടിച്ച് കരകയറിയതുകൊണ്ടും ഹിലരിക്ക് ഇനി നോമിനേഷന്‍ ലഭിക്കാന്‍ യാതൊരു സാധ്യതയുമില്ല. (അതേക്കുറിച്ച് ഞാന്‍ ഇവിടെ കൂടുതല്‍ പറയുന്നുണ്ട്.) അതുകൊണ്ട് ഹിലരിയെക്കുറിച്ച് ബാക്കിയുള്ള ചര്‍ച്ചകള്‍ക്ക് അക്കാദമിക പ്രാധാന്യമേയുള്ളൂ.

അതൊക്കെ തൊമ്മന്റെ വ്യക്തിപരമായ അഭിപ്രായം. ഞാന്‍ അതു എടുക്കുന്നില്ല. ഇതിനു മുന്‍പും തൊമ്മന്റെ പല പ്രവചനങ്ങളും അതുപൊലെ തന്നെ എടുത്തിട്ടുള്ളൂ. അത് മാറിപ്പോയിട്ടും ഉണ്ട്. (മാര്‍ച്ച് 4 പ്രവചനം)
മിഷിഗണും ഫ്ലൊറിഡയും എന്തു സംഭവിക്കുമെന്നോ ഒന്നും ഇനിയും നിശ്ചയമില്ലാത്ത സ്ഥിതിക്ക് ഇങ്ങിനെ കണ്ണുമടച്ച് എന്തെങ്കിലും പ്രവചിക്കാനോ തൊമ്മന്‍ പറയുന്നത് എടുക്കാനോ ഒക്കെ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഹില്ലരിയായാലും ഒബാമയായാലും
അവര്‍ രണ്ട് പേരും ഇപ്പോഴും മത്സരത്തിനുള്ള സ്ഥിതിക്ക് ഉറപ്പിച്ചൊന്നും പറയാന്‍ എനിക്ക് പറ്റില്ല. താങ്കള്‍ തന്നെ മുന്നേ ഒരിക്കല്‍ താങ്കളുടെe ബ്ലോഗില്‍ പറഞ്ഞിട്ടുള്ളതുപോലെ അസ്സം‌ഷന്‍സ് അല്ലല്ലോ വേണ്ടത്. ഫാക്റ്റ് അല്ലേ?

- അമേരിക്കയില്‍ കറുത്തവര്‍ക്ക് ബാസ്ക്കറ്റ്ബോള്‍ കളിക്കാരെന്ന stigma ഉണ്ടെന്ന് പ്രസ്താവിച്ച് കാണുന്നത് വളരെ വിചിത്രമാണ്. മൈക്കേല്‍ ജോര്‍ഡാനെപ്പോലെയുള്ള കറമ്പര്‍ വെള്ള കായികപ്രേമികളുടെ ആരാധനാപാത്രമാണ്.

തൊമ്മന്‍ എന്തൊക്കെയാണ് ഈ വളച്ചുകെട്ടുന്നതു?
കറമ്പര്‍ പൊതുവേ ബിസിനസ്സിലോ ബുദ്ധിപരമായ കാര്യങ്ങളിലോ ഇല്ല എന്നൊരു സ്റ്റിഗമ ഉണ്ട്. affirmative action പിന്നെ എന്താണ്? minority business ownership പിന്നെ എന്താണ്? അവരെക്കൊണ്ട് കായിക കാര്യങ്ങള്‍ക്ക് മാത്രമേ എസ്പഷലി ബാസ്കറ്റ് ബോള്‍ മുന്നിലുള്ളൂ എന്നുള്ള ജോക്കുകളും സ്ലറും എല്ലാം പകല്‍ പോലെയുള്ള സത്യങ്ങളാണ്. അങ്ങിനെ ഒന്നുമില്ലെങ്കില്‍ പിന്നെ കറമ്പര്‍ അമേരിക്കയില്‍ പ്രശ്നങ്ങളും നേരിടുന്നുണ്ടാവില്ലല്ലോ. അല്ലാതെ വെള്ളക്കാര്‍ കറമ്പരുടെ ബാസ്കറ്റ് ബോള്‍ കാണുന്നില്ലായെന്നൊക്കെ ഇവിടെ ആരെങ്കിലും പറഞ്ഞോ?

-- (എന്റെ വെള്ളക്കാരായ പരിചയക്കാരുടെ സംസാരത്തില്‍ നിന്ന് അതിന്ന് സാക്ഷ്യം പറയാനും ആവും. ഈ ബ്ലോഗര്‍ അമേരിക്കയില്‍ തന്നെ ആണോ ജീവിക്കുന്നതെന്ന് എനിക്ക് സംശയം വന്നു തുടങ്ങിയിരിക്കുന്നു.)

തൊമ്മന്‍, താങ്കളുടെ രാഷ്ട്രീയ വീക്ഷണത്തിന്റെ കൂടെ ഇതുപോലെയുള്ള ചായക്കട രാഷ്ട്രീയ ഡയലോഗുകള്‍ എപ്പോഴും താങ്കളെത്തന്നെയാണ് അപഹാസ്യനാക്കുന്നത്. അമേരിക്കയില്‍ തന്നെയാണോ താമസിക്കുന്നത്, അമേരിക്കന്‍ ടെലിവിഷന്‍ കാണാറുണ്ടോ, ഇംഗ്ലീഷ് ഉണ്ടോ, സായിപ്പ് പരിചയക്കാരുണ്ടോ അതുണ്ടോ ഇതുണ്ടോ എന്നൊക്കെയുള്ളത് അല്പത്തരം കാണിക്കുകയാണ്. ഇതൊക്കെ താങ്കള്‍ക്ക് മാത്രമല്ല ഉള്ളതു.
അമേരിക്കയില്‍ താമസിക്കാതെ പോലും അമേരിക്കന്‍ രാഷ്ട്രീയത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും പഠിക്കാം, എഴുതാം. ഇവിടെ 25 വര്‍ഷം ഉണ്ടായിട്ടും ഇതൊന്നും അറിയാത്തവരും ഉണ്ട്. ദയവായി താങ്കള്‍ ഇതുപോലെയുള്ള ഗിമ്മിക്കുകള്‍ ഇറക്കരുത്.

-- ഇന്‍‌ഡ്യാനയില്‍ താന്‍ വെറുമൊരു സാധാരണക്കാരനാണെന്നു കാണിക്കാന്‍ ചെല്ലുന്നിടങ്ങളിലെല്ലാം ഒബാമ ബാസ്ക്കറ്റ് ബോള്‍ കളിക്കുന്ന കാഴ്ച ടി.വി.ലും വെബ്ബിലും ഇന്നലെ വരെ, എവിടെയും കാണാമായിരുന്നു.

ഈശ്വരാ!! എങ്ങിനെയൊക്കെ വായിച്ചെടുക്കുന്നു...മലയാളത്തില്‍ എഴുതിയാല്‍ പോലും.

- കൈയിലിരുന്ന നോമിനേഷന്‍ യാതൊരു ദീര്‍ഘവീക്ഷണവുമില്ലാതെ ഹിലരി കളഞ്ഞുകുളിച്ചത് അവരുടെ കഴിവുകേടുകൊണ്ടാണ്.

ഇത് ഒരു പരിധി വരെ ഞാന്‍ അംഗീകരിക്കുന്നതുകൊണ്ടാണ് ഒബാമയെ ലേഖനത്തില്‍ ആമ എന്ന് വിശേഷിപ്പിച്ചത്. ഹില്ലരി നോമിനേഷന്‍ ഈസി ആയി വിന്‍ ചെയ്യുമെന്ന് കരുതിയിരുന്നത് ഒബാമ ഗേവ് ഹെര്‍ എ റൂഡ് ഷോക്ക്. തീര്‍ച്ചയായും,അതിനു ഒബാമയെ സമ്മതിച്ചേ തീരൂ.

-- അത്തരത്തിലുള്ള ഒരാളാണ് day 1 മുതല്‍ അമേരിക്കയെ നയിക്കാന്‍ പറ്റും എന്ന് പറഞ്ഞ് വീമ്പിളക്കി നടക്കുന്നത്. അത് വിശ്വസിക്കുക നിരക്ഷരരും വര്‍ണവെറിയന്മാരും (വര്‍ണവെറിയരുടെ കൂട്ടത്തില്‍ സായിപ്പിനെ കണ്ടാല്‍ കവാത്തു മറക്കുന്നവരെയും ഉള്‍പ്പെടുത്താം) മാത്രം.

ബെസ്ട്! ഒബാമയെ പിന്തുണക്കാത്തവരെല്ലാം വര്‍ണ്ണവെറിയന്മാരെന്നൊക്കെയുള്ള നമ്പറുകള്‍ കണ്ടിട്ട് ചിരി വരുന്നു...അങ്ങിനെയ്ങ്കില്‍ ഒബായ്ക്കൊരു ഫേവര്‍ ചെയ്തു കൊടുക്കയാവുമല്ലേ
വോട്ട് ചെയ്തു? ഒബാമയ്ക്ക് സിമ്പതി വോട്ടിങ്ങാണോ? കഷ്ടം! വര്‍ണ്ണവെറി എവിടെയാണെന്ന് മനസ്സിലായി. ഒബാമ പറയുന്നത് വിശ്വസിക്കുന്നവരെല്ലാം അപ്പോള്‍ ഓട്ടോമാറ്റിക്കലി നിരക്ഷരല്ലാതായി തീരുമോ? എന്നാല്‍ ബ്ലാക്ക് കമ്മ്യൂണിറ്റി രക്ഷപ്പെട്ടു. ഒബാമയ്ക്ക് വേണ്ടി 95% ബ്ലാക്ക്സ് വോട്ടുന്നത് ആളൊരു വെളുത്ത വര്‍ഗ്ഗക്കാരനായതോണ്ടും ആവും.

- നോമിനേഷന്‍ കിട്ടാന്‍ വലിയ സാധ്യത ഒന്നുമില്ലെങ്കിലും ഹിലരിയെ എഴുന്നുള്ളിച്ചുകൊണ്ട് നടക്കുന്നവരാണ് ശരിക്കുമുള്ള വ്യക്തിപൂജക്കാര്‍.

ഹഹഹ! നോമിനേഷന്‍ കിട്ടിയാല്‍ മതി. മകന്‍ ചത്താലും വേണ്ടൂല്ല... ജയിച്ചില്ലെങ്കില്‍ അപ്പോള്‍ മെക്കയിന്റെ നെഗറ്റീവ് ക്യാമ്പേനിങ്ങ് , റിപ്പബ്ലിക്കന്‍സിന്റെ റൈറ്റ് വിംഗ അജണ്ട, എന്നൊക്കെ പറഞ്ഞ് തടിതപ്പാം അല്ലേ? ഹില്ലരി എവിടെയൊക്കെ ഒബാമയെ തോപ്പിച്ചാലും ഒബാമ ആരാധകര്‍ പറയുന്ന ന്യായമല്ലേ അത്?

- ജറമയ്യ വിവാദം തലപൊക്കുന്നതുവരെ മക്കെയിനെ തോല്‍പ്പിക്കാന്‍ ഏറ്റവും സാധ്യത പോളുകളില്‍ കണ്ടിരുന്നത് ഒബാമയ്ക്കാണ്.

മെക്കയിനും ഒബാമയും ടൈ ആയിരുന്നു. അതിനു മുന്‍പും ഹില്ലരിക്ക് തന്നെയായിരുന്നു മെക്കയിനെ തോല്‍പ്പിക്കാന്‍. ഞാന്‍ താങ്കളുടെ ബ്ലോഗില്‍ എല്‍.എ ടൈംസിന്റെ ലിങ്ക് തന്നിരുന്നതാണ്. ആ ലീഡ് പി.എ യുടെ വിജയത്തൊടെ കൂടി. അത് കൂടുമ്പോള്‍ ജെറമിയാ വിവാദം എന്നൊക്കെ അടുത്ത പഴി ചാരാം. ബേസിക് തിംഗ് ഈസ് ഹൂ വിന്‍സ്. അല്ലാതെ ഓരോ കാര്യത്തിനും അതായിരുന്നു കാരണം ഇതായിരുന്നു കാരണം എനൊക്കെ പറഞ്ഞാല്‍ എവിടേം എത്തില്ല.

- നിരക്ഷരരായ വെള്ളക്കാരും കറമ്പരെ വെറുപ്പുള്ളവരും ഒബാമയ്ക്ക് വോട്ടുചെയ്യില്ല. പക്ഷേ, അവര്‍ക്ക് പകരം ഒബാമ കൂടുതല്‍ കറുത്തവരെയും (ഡമോക്രാറ്റുകളുടെ മൊത്തം വോട്ടില്‍ ഏകദേശം 25%) ചെറുപ്പക്കാരെയും സ്വതന്ത്രരെയും ബുഷിന്റെ ഭരണം മടുത്ത റിപ്പബ്ലിക്കന്മാരെയും പോളിംഗ് ബൂത്തില്‍ എത്തിക്കും.

കറമ്പര്‍ 13% ആണ് നാഷണല്‍ ഇലക്ഷനു.
എന്നിട്ട് കറുത്തവരൊഴികെ ഡെമോക്രാറ്റ്സില്‍ പോലും ഒബാമ എങ്ങും എത്തുനില്ലല്ല്ലോ. അത്രയ്ക്കും മിടുക്കുന്നുണ്ടായിരുന്നെങ്കില്‍ അതെന്താണാ‍വോ വെളുത്ത ഡെമോക്രാറ്റ്സിനെ പോലും എത്തിക്കാത്തത്? എന്നിട്ടാണിനി വെളുത്ത റൂ‍റല്‍ റിപ്പബ്ലിക്കന്‍സ്. ഒഹായോ, പി.എ, ടെക്സാസ്, ഫ്ലോറിഡ, എന്നിങ്ങിനെയുള്ള സ്വിങ്ങ് സ്റ്റേറ്റ്സില്‍ ഒന്നിലെങ്കിലും ഒബാമ വിജയിച്ചോ? അതെന്താണ് കാണിക്കുന്നത്?


--ഹിസ്പ്പാനിക്കുകളുടെ വോട്ട് കിട്ടില്ല എന്നും പറയുന്നത് ശരിയല്ല. ഹിസ്പാനിക് രാഷ്ട്രീയക്കാരില്‍ ഏറ്റവും പ്രസിദ്ധനും ബഹുമാന്യനുമായ ന്യൂ മെക്സിക്കോ ഗവര്‍ണര്‍ ബില്‍ റിച്ചഡ്‌സന്റെ പിന്തുണ ഒബാമയ്ക്കാണ്.

ടെക്സാസ് വോട്ടിങ്ങ് പാറ്റേണ്‍ മറിച്ചാണല്ലോ കാണിച്ചത് തൊമ്മന്‍. അതോ ചിലതൊക്കെ കണ്ടില്ലെന്ന് നടിക്കുകയാണോ? ബില്‍ റിച്ചഡ്സണ്‍ ലാറ്റിനോ ആണോയെന്ന് ലാറ്റിനോസിനു പോലും അറിയില്ലാന്നൊരു ജോക്ക് കേട്ടായിരുന്നൂ ഈയടുത്ത്.

- കറുത്തവനായതുകൊണ്ട് ജയിക്കില്ല എന്ന വാദം പൊതുവേ അവരുടെ കഴിവിലുള്ള വിശ്വാസക്കുറവില്‍ നിന്ന് വരുന്നതാണ്. അത്തരം പിന്തിരിപ്പന്‍ ചിന്താഗതികള്‍ പുരോഗമവാദികള്‍ എന്ന് നടിക്കുന്ന മലയാളികളില്‍ നിന്ന് ഉണ്ടാവുന്നത് നിര്‍ഭാഗ്യകരം.

അവരുടെ കഴിവിലുള്ള വിശ്വാസക്കുറവില്‍ അല്ല. ഒബാമ നല്ലൊരു ക്യാന്‍ഡിടേറ്റാണ്. പക്ഷെ വെളുത്ത അമേരിക്കയില്‍ എനിക്കത്ര വിശ്വാസം പോരാ.

ഒബാമ കള്‍ട്ട് വര്‍ഷിപ്പ് എന്ന് പറയുമ്പോള്‍ പരിഭ്രമിക്കണ്ട. ഹീ ഈസ് എ വെരി ചാര്‍മിങ്ങ് പേര്‍സണ്‍. അതൊരു ജെ.എഫ്.കെ യോടുള്ള സേം ചാം ആണ്. ജെ.എഫ്.കെ വണ്‍ ഓഫ് ദ വേര്‍സ്റ്റ് ആഡ്മിനിസ്ട്രേറ്റര്‍ ആയിരുന്നു പക്ഷെ. ലേഖനത്തില്‍ തന്നെ പറഞ്ഞിട്ടുണ്ട് എന്തുകൊണ്ട് ഒബാമ മുന്നേറുന്നു എന്ന്. ഒബാമയുടെ വ്യക്തിത്വം മെക്കയിനോ ഹില്ലരിക്കോ മാച്ച് ചെയ്യാന്‍ ഒക്കില്ല. പക്ഷെ ആളും പൊളിറ്റിക്കല്‍ ഗിമ്മിക്സ് കാണിച്ചു തുടങ്ങിയിട്ടുണ്ട്. എന്ന് കരുതിയാല്‍ പോലും ആളുടെ വ്യക്തിത്വം ആകര്‍ഷണീയം ആണ്.

പിന്നെ ഹില്ലരിയെ വ്യക്തിപൂജ ചെയ്യുന്നതിലും ഭേദം റഷ് ലിം‌ബോയെ ചെയ്യുന്നതാവും. ഹില്ലരിയ്ക്ക് ഒട്ടും ചാം ഇല്ലാത്ത ഒരു വ്യക്തിയാണ്. പക്ഷെ ചാം നോക്കിയല്ല പ്രസിഡന്റിനെ അല്ലെങ്കില്‍ നോമിനിയെ തിരഞ്ഞെടുക്കേണ്ടത് എന്ന് തന്നെയായിരുന്നു എന്റെ ഉദ്ദേശവും. എനിക്ക് ഹില്ലരിയാണ് ചാന്‍സ് കൂടുതുല്‍ എന്നു തോന്നുന്നു. താങ്കള്‍ക്ക് തിരിച്ചും. അത്രല്ലേയുള്ളൂ ഇവിടെ പ്രശ്നം?

എന്തായാലും ഒബാമയില്‍ തൊമ്മന്‍ ഒരു കുറ്റവും കാണാത്തതും ഒബായ്ക്ക് ഉള്ള കുറ്റം മുഴുവന്‍ ജെറമിയ റൈറ്റിനു മേല്‍ വെക്കുന്നതും എല്ലാം എന്തു പറയാന്‍? എന്നാല്‍ സെയിന്റ് ഒബാമ എന്നും കൂടി പറയാം ഇനി മുതല്‍.

Cibu C J (സിബു) said...

എന്തിനാ ചത്തകുട്ടിയുടെ ജാതകം നോക്കുന്നത്‌. ഒബാമ-മക്കെയിൻ മൽസരത്തെ പറ്റി വിശകലനം ചെയ്താൽ എന്തെങ്കിലും ഇരയുണ്ട്‌.

ivideyilla said...

സിബു
അതിനാണല്ലോ തെറ്റുകള്‍ ആവര്‍ത്തിക്കുമോ എന്ന് ബിഗ് ബിഗ് ലെറ്ററില്‍ എഴുതിയിരിക്കുന്നത് ;)

Santhosh said...

തെറ്റും ശരിയും ആപേക്ഷികമല്ലേ? “ലൈഫ് ആഫ്റ്റര്‍ ക്ലിന്‍റനു” വേണ്ടി തയ്യാറായിക്കോളൂ:)

ivideyilla said...

ഇവിടേം ഒന്ന് നോക്കിയേക്കണേ :)

And the Chicagoan continued his poor showing with rural voters, especially in white Democratic counties in Indiana. These are the voters John McCain will have a chance to get in November.

അപ്പൊ അതൊക്കെ തന്നെ എഴുതിയത് ;)

t.k. formerly known as thomman said...

നേരെ പോയി വായിക്കില്ല എന്നറിയാം; അതുകൊണ്ട് ന്യൂ യോര്‍ക്ക് ടൈംസിലെ ഇപ്പോഴത്തെ തലക്കെട്ട് കട്ട്-പേസ്റ്റ് ചെയ്യുന്നു:

Support for Clinton Wanes as Obama Sees Finish Line
By PATRICK HEALY and JEFF ZELENY

Hillary Rodham Clinton struck a publicly defiant posture, while some of her advisers acknowledged privately that they remained unsure about the future of her candidacy.



-- നോര്‍ത്ത് കാരളൈനയില്‍ തോറ്റമ്പിയതുകൊണ്ടും ഇന്‍‌ഡ്യാനയില്‍ കഷ്ടിച്ച് കരകയറിയതുകൊണ്ടും ഹിലരിക്ക് ഇനി നോമിനേഷന്‍ ലഭിക്കാന്‍ യാതൊരു സാധ്യതയുമില്ല. (അതേക്കുറിച്ച് ഞാന്‍ ഇവിടെ കൂടുതല്‍ പറയുന്നുണ്ട്.) അതുകൊണ്ട് ഹിലരിയെക്കുറിച്ച് ബാക്കിയുള്ള ചര്‍ച്ചകള്‍ക്ക് അക്കാദമിക പ്രാധാന്യമേയുള്ളൂ.

>>> അതൊക്കെ തൊമ്മന്റെ വ്യക്തിപരമായ അഭിപ്രായം.

പരിതാപകരം! എപ്പോഴും കെട്ടിയ കുറ്റിയില്‍ കിടന്ന് കറങ്ങാതെ വല്ലപ്പോഴും വാര്‍ത്ത വായിക്കുകയോ; ടി.വി. കാണുകയോ ചെയ്യുന്നത് നല്ലതാണ്. അത്രയേ എനിക്ക് പറയാനുള്ളൂ.

>>>തൊമ്മന്‍, താങ്കളുടെ രാഷ്ട്രീയ വീക്ഷണത്തിന്റെ കൂടെ ഇതുപോലെയുള്ള ചായക്കട രാഷ്ട്രീയ ഡയലോഗുകള്‍ എപ്പോഴും താങ്കളെത്തന്നെയാണ് അപഹാസ്യനാക്കുന്നത്.

ഇതുതന്നെയാണ് ഹിലരിയുടെ രീതിയും- ചളി വാരി എറിയുക; തിരിച്ചെറിയുമ്പോള്‍ വേദം പ്രസംഗിക്കുക :-)

>>>ബേസിക് തിംഗ് ഈസ് ഹൂ വിന്‍സ്. അല്ലാതെ ഓരോ കാര്യത്തിനും അതായിരുന്നു കാരണം ഇതായിരുന്നു കാരണം എനൊക്കെ പറഞ്ഞാല്‍ എവിടേം എത്തില്ല.

അപ്പോള്‍ തികച്ചും പാര്‍ട്ടിയുടെ നിയമനുസരിച്ച്, ജനാധിപത്യമാര്‍ഗ്ഗത്തിലൂടെ ഒബാമ നോമിനി ആകുന്നത് തെറ്റാണെന്നാണോ നിങ്ങള്‍ പറയുന്നത്? കാര്യങ്ങള്‍ താന്‍ വിചാരിച്ചതുപോലെ നടക്കാതെ വന്നപ്പോള്‍‍, തിരഞ്ഞെടുപ്പിന്റെ നിയമങ്ങള്‍ തന്നെ മാറ്റണമെന്നാണ് ഹിലരി പറയുന്നത്. അവരുടെ ആ ‘ലൈന്‍’ എടുത്തിവിടെ എഴുതുന്നത് വ്യക്തിപൂജയില്‍ കാഴ്ച നഷ്ടപ്പെട്ട തികഞ്ഞ രാഷ്ട്രീയാന്ധത.

>>>കറമ്പര്‍ 13% ആണ് നാഷണല്‍ ഇലക്ഷനു.
എന്നിട്ട് കറുത്തവരൊഴികെ ഡെമോക്രാറ്റ്സില്‍ പോലും ഒബാമ എങ്ങും എത്തുനില്ലല്ല്ലോ.

ഞാന്‍ എഴുതിയത് ഒന്നുകൂടി വായിച്ചുനോക്കൂ. സംഖ്യകള്‍ വെറുതെ വാരിക്കോരി ഇടാനുള്ളതല്ല.

>>>അവരുടെ കഴിവിലുള്ള വിശ്വാസക്കുറവില്‍ അല്ല. ഒബാമ നല്ലൊരു ക്യാന്‍ഡിടേറ്റാണ്. പക്ഷെ വെളുത്ത അമേരിക്കയില്‍ എനിക്കത്ര വിശ്വാസം പോരാ.

വര്‍ണവെറിയന്മാര്‍ മനസ്സിലിരിപ്പ് പോളിഷ് ചെയ്ത് പുറത്തു പറയുന്നത് അങ്ങനെയാണ്.

>>>ബില്‍ റിച്ചഡ്സണ്‍ ലാറ്റിനോ ആണോയെന്ന് ലാറ്റിനോസിനു പോലും അറിയില്ലാന്നൊരു ജോക്ക് കേട്ടായിരുന്നൂ ഈയടുത്ത്.

ബില്‍ റിച്ചഡ്‌സന്‍ ഹിസ്പാനിക്കാണെന്നു ഇപ്പോഴെങ്ങിലും മനസ്സിലായല്ലോ. ശരിയാണ് അദ്ദേഹത്തിന്റെ പേര്‍ ആംഗ്ലോയുടേതാണ്; നിങ്ങള്‍ക്കു മാത്രമല്ല ആ പിശക് പറ്റിയിട്ടുള്ളത്. പക്ഷേ, Telemundo-യിലും Univision-നിലും അദ്ദേഹം വായ് തുറക്കുന്നത് ഹിസ്പാനിക്കുകള്‍ കാണാതിരിക്കാന്‍ വഴിയില്ല.

>>>പക്ഷെ ചാം നോക്കിയല്ല പ്രസിഡന്റിനെ അല്ലെങ്കില്‍ നോമിനിയെ തിരഞ്ഞെടുക്കേണ്ടത് എന്ന് തന്നെയായിരുന്നു എന്റെ ഉദ്ദേശവും.

അതിന്ന് ഒബാമ charm മാത്രമാണോയെന്ന് നിങ്ങള്‍ പരിശോധിച്ചതായി എവിടെയും കാണുന്നില്ലല്ലോ. ഹിലരി പറയുന്നതല്ലേ ഒബാമയ്കെതിരായി ഇവിടെ പകര്‍ത്തി വയ്ക്കുന്നത്.

>>>പിന്നെ ഹില്ലരിയെ വ്യക്തിപൂജ ചെയ്യുന്നതിലും ഭേദം റഷ് ലിം‌ബോയെ ചെയ്യുന്നതാവും.

ഹിലരി ഒ’റെയ്‌ലിയുടെ കൂട്ടുകാരി ആയത് നിങ്ങള്‍ അറിഞ്ഞില്ലേ? ഇനി അവര്‍ റഷ് ലിംബോയുടെ ഒപ്പമിരുന്ന് ഒബാമയെ തെറി വിളിക്കുമായിരിക്കും. എന്നിട്ടാണ് റിപ്പബ്ലിക്കാന്മാരെ തോല്പിക്കാനെന്ന അവരുടെ ഒരു വാദം.

>>> ഒബാമ കള്‍ട്ട് വര്‍ഷിപ്പ് എന്ന് പറയുമ്പോള്‍ പരിഭ്രമിക്കണ്ട.

പരിഭ്രമമല്ല; ബോബി കെന്നഡിക്കു ശേഷം (പാവത്തിനെ 1968-ലെ പ്രൈമറികാലത്ത് വര്‍ണവെറിയന്മാര്‍ ഒരു പലസ്തീനിയെ ഉപയോഗിച്ച് വകവരുത്തി) അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇത്രയധികം ചലനമുണ്ടാക്കിയ ഒരാളെ പിന്തുണച്ചില്ലെങ്കിലും, അദ്ദേഹം കൊണ്ടുവരുന്ന പുതിയ രാഷ്ട്രീയത്തെ മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് പറ്റുന്നില്ലല്ലോ എന്നോര്‍ത്ത് സഹതപിക്കുന്നതേയുള്ളൂ.

Inji Pennu said...

>>പരിതാപകരം! എപ്പോഴും കെട്ടിയ കുറ്റിയില്‍ കിടന്ന് കറങ്ങാതെ വല്ലപ്പോഴും വാര്‍ത്ത വായിക്കുകയോ; ടി.വി. കാണുകയോ ചെയ്യുന്നത് നല്ലതാണ്. അത്രയേ എനിക്ക് >>പറയാനുള്ളൂ.

തൊമ്മന്‍, അതിലെവിടെയെങ്കിലും നോമിനീ ഈസ് ഒബാമ എന്നു ഫൈനല്‍ കണ്ടുവോ? ഞാന്‍ വായിക്കാറില്ലാത്തതുകൊണ്ട് തൊമ്മന്‍ ഒന്ന് കട്ട് ആന്റ് പേസ്റ്റ് ചെയ്ത് തന്നാല്‍ നന്ദിയുണ്ടവും. ഞാനിവിടെ ഈ പോസ്റ്റ് എഴുതിയതും ഡെമോക്രാറ്റ്സ് പിന്നേയും ആല്‍ ഗോറിന്റേയും ജോണ്‍ കെറിയുടേം പുറകേ പോയതിനെ പറ്റിയാണല്ലോ, അല്ലേ? അതുപോലെ ഒബാമയുടെ പിന്നാലേയും പോകാം എന്നും. ആണല്ലോ അല്ലേ? അതേ ഇതില്‍ പറയുന്നുള്ളൂ, രാഷ്ട്രീയം പ്രവചിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് ഇപ്പോഴും. ഫൈനല്‍ എന്താണെന്ന് കാണാ‍തെ. ഇന്നത്തെ ഹെഡ്‌ലൈന്‍സ് മുഴുവന്‍ ഹില്ലരിയെ എഴുതിതള്ളിയിരിക്കുകയാണ്. എന്നിട്ടും പത്തു മില്ല്യണ ലോണും എടുത്ത് പിന്നേയും ഇന്ന് രാവിലെ മുതല്‍ ക്യാമ്പേനിങ്ങിനു ഇറങ്ങണമെങ്കില്‍ എന്തെങ്കിലും കാണണമല്ലോ. ഷീ ക്യാന്‍ ബീ ആന്‍ ഏഞ്ചല്‍ ഈഫ് ഷീ ഗിവസ് അപ്പ് ഇപ്പോള്‍. ബട്ട് ഷീ ഈസ് നോ ഏഞ്ചല്‍, ഷീ ഈസ് എ ഫൈറ്റര്‍ ആന്റ് ഐ ലൈക് ദാറ്റ്.

>>ഇതുതന്നെയാണ് ഹിലരിയുടെ രീതിയും- ചളി വാരി എറിയുക; തിരിച്ചെറിയുമ്പോള്‍ വേദം >>പ്രസംഗിക്കുക :-)

അതേയോ? താങ്കളുടെ വാക്കുകളാണത്. ആ എഴുതിയതൊക്കെ. താങ്കള്‍ ആ കമന്റ് എന്നിട്ട് നൈസായിട്ട് ഡിലീറ്റി. സബ്‌സ്ക്രൈബ് ചെയ്തോണ്ട് എനിക്ക് കിട്ടി. ആ സംസ്കാരം കണ്ടതുകൊട്ണാണ് പിന്നെ ആ ബ്ലോഗിലേക്ക് വരാഞ്ഞത് അല്ലെങ്കില്‍ അവിടെ തന്നെ ഞാനും വിന്‍സും താങ്കളുടെ നല്ല രസമായി ഇലക്ഷന്‍ ന്യൂസും പറഞ്ഞ് ഇരുന്നതാണ്. ഇതൊക്കെയാണോ ഒബാമ ചെയ്യുന്നതു തിരിച്ചു ചോദിക്കുന്നില്ല. ഞാന്‍ തൊമ്മനല്ലല്ലോ :)

>>അപ്പോള്‍ തികച്ചും പാര്‍ട്ടിയുടെ നിയമനുസരിച്ച്, ജനാധിപത്യമാര്‍ഗ്ഗത്തിലൂടെ ഒബാമ നോമിനി ആകുന്നത് തെറ്റാണെന്നാണോ >>നിങ്ങള്‍ പറയുന്നത്?

ഇങ്ങിനെ എവിടെ പറഞ്ഞൂ? ഒന്ന് കാണിക്കാമോ? ജനധിപത്യ മാര്‍ഗ്ഗത്തില്‍ കൂടി തന്നെയേ ഒബാമ വിന്‍ ചെയ്യുള്ളൂ. നാളെ മിഷിഗണും ഫ്ലൊറിഡയും എന്താവുമെന്ന് അറിയില്ല. നാളെ ചിലപ്പോള്‍ ഹില്ലരി നോമിനേഷന്‍ പിന്‍‌വലിക്കുകയും ചെയ്യാം? ഇതല്ലാണ്ട് ഒബാമ വിന്‍ ചെയ്യാന്‍ പാടില്ല എന്ന് പറഞ്ഞോ? ശ്ശെടാ.

>>അവരുടെ ആ ‘ലൈന്‍’ എടുത്തിവിടെ എഴുതുന്നത് വ്യക്തിപൂജയില്‍ കാഴ്ച നഷ്ടപ്പെട്ട >>തികഞ്ഞ രാഷ്ട്രീയാന്ധത.

ഇത് തിരിച്ചായിരുന്നെങ്കിലോ? ഇതിനു വേണ്ടി താങ്കള്‍ ഘോരാഘോരം വാദിച്ചേനെ. ഒബാമയ്ക്കു നഷ്ടപ്പെട്ട ഫ്ലോറിഡാ വോട്ടുകള്‍ എന്ന് കരഞ്ഞേനെ. വര്‍ഗ്ഗീയം ആരോപിച്ചേനെ. ഇതൊക്കെ രാഷ്ട്രീയം തന്നെ. അന്ധത എന്നും പറയാം.

>>ഞാന്‍ എഴുതിയത് ഒന്നുകൂടി വായിച്ചുനോക്കൂ. സം>>ഖ്യകള്‍ വെറുതെ വാരിക്കോരി ഇടാനുള്ളതല്ല.

താങ്കള്‍ എഴുതിയത് ഡെമോക്രാറ്റ്സിന്റെ ഇടയിലെ ശതമാനം ആണ്. അതുകൊണ്ട് എന്തു കാര്യം? ഞാനെഴുതിയത് നാഷണല്‍ ലെവലിലും. അല്ല, ഇതിനു മാത്രം ഉത്തരം തരുന്നില്ല. ഞാന്‍ സന്തോഷിനു കൊടുത്ത ലിങ്കില്‍ ഉണ്ട് അത്. അതോ നോമിനേഷന്‍ കിട്ടുന്നത് മാത്രം വരെ മതിയെന്നാ‍ണോ?

>>വര്‍ണവെറിയന്മാര്‍ മനസ്സിലിരിപ്പ് പോളിഷ് >ചെയ്ത് പുറത്തു പറയുന്നത് അങ്ങനെയാണ്.

ഹഹ ബെസ്റ്റ്! വൈറ്റ് കാതലിക്ക് വോട്ടേര്‍സ് ഒബാമയ്ക്ക് വോട്ട് ചെയ്യുന്നില്ല എന്നും റൂറല്‍ അമേരിക്ക, ദ മോസ്റ്റ് സിഗ്നിഫിക്കന്റ് വോട്ടേര്‍സ് ചെയ്യുന്നില്ല എന്നും വോടിങ്ങ് പാറ്റേണ്‍ കാണിക്കുമ്പോള്‍, ആ കണക്കുകളില്‍ വിശ്വസം പോരാ എന്ന് പറയുന്നത് വര്‍ണ്ണവെറിയാണോ ?
ഇത് തന്നെയാവും ഈ ഇലക്ഷനു നടക്കാന്‍ പോകുന്നതും. തങ്ങളെ സപ്പോര്‍ട്ട് ചെയ്യാത്തവര്‍ വര്‍ണ്ണ വെറിയാവും. അത് എത്രത്തോളം വിജയിക്കുമെന്നും കണ്ടറിയാം. ഇനി തോക്കുകയാണെങ്കില്‍ അമേരിക്ക നോട്ട് റെഡി യെറ്റ് ഫോര്‍ എ ബ്ലാക്ക് പ്രസിഡന്റ് എന്നും തലക്കെട്ട് വരുമല്ലേ?

>ബില്‍ റിച്ചഡ്‌സന്‍ ഹിസ്പാനിക്കാണെന്നു >ഇപ്പോഴെങ്ങിലും മനസ്സിലായല്ലോ.

അതും കൊള്ളാം. ജോക്ക് എന്ന് ഞാന്‍ എഴുതിയത് കണ്ടില്ലേ. തമാശ.

>>പക്ഷേ, Telemundo-യിലും Univision-നിലും അദ്ദേഹം വായ് തുറക്കുന്നത് >>ഹിസ്പാനിക്കുകള്‍ കാണാതിരിക്കാന്‍ വഴിയില്ല.

എന്നിട്ടും ടെക്സാസില്‍ ആരും കണ്ടില്ലേ? ഏറ്റവും കൂടുതല്‍ ലാറ്റിനോ വോട്ടേര്‍സ് ഉണ്ടായിരുന്നത് അവിടെയല്ലേ? (?). അതോ ഇനി അവര്‍ക്കും അറിഞ്ഞൂടേ? (ആ ജോക്ക് വീണ്ടും പ്രസക്തമാവുന്നു)

>>ഹിലരി പറയുന്നതല്ലേ ഒബാമയ്കെതിരായി >>ഇവിടെ പകര്‍ത്തി വയ്ക്കുന്നത്.

ഹില്ലരി പറഞ്ഞ ഏത് വാചകമാണ് ലേഖനത്തില്‍ ഉള്ളത്? താങ്കള്‍ ഒരു സൈഡ് മാത്രം കാണുന്നു, ഞാന്‍ ഇപ്പറത്തെ സൈഡും. അത് ഉടനേ ഹില്ലരി പറയുന്നതാവുമോ?

>>ഹിലരി ഒ’റെയ്‌ലിയുടെ കൂട്ടുകാരി ആയത് നിങ്ങള്‍ അറിഞ്ഞില്ലേ? ഇനി അവര്‍ റഷ് ലിംബോയുടെ ഒപ്പമിരുന്ന് ഒബാമയെ തെറി >>വിളിക്കുമായിരിക്കും.

അതു പറഞ്ഞപ്പോഴാണ് , റഷ് ലിംബോയും റിപ്പബ്ലിക്കന്‍സും വേഗം ഒബാ‍മയെ നോമിനിയാക്കാന്‍ ഉദ്ദേശിക്കുന്നതിനെക്കുറിച്ചൊരെണ്ണം കണ്ടത്.

>>അദ്ദേഹം കൊണ്ടുവരുന്ന പുതിയ രാഷ്ട്രീയത്തെ മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് പറ്റുന്നില്ലല്ലോ >>എന്നോര്‍ത്ത് സഹതപിക്കുന്നതേയുള്ളൂ.

ഞാന്‍ നോക്കിയിട്ട് ഹില്ലരിയുടേയും ഒബാമയുടേയും പോളിസികള്‍ മിക്കതും സമമാണ്,
ഉള്ള വ്യത്യാസങ്ങളെല്ലാം വെരി വെരി മിനിമല്‍ ആണു താനും. രണ്ടും ബെനഫിറ്റിങ്ങ് റ്റു പബ്ലിക്ക്.
ഒബാമ പ്രത്യേകിച്ച് ഒരു പുതിയ രാഷ്ട്രീയവും കൊണ്ടു വരുന്നില്ല്ല. ഒരു ബ്ലാക് അമേരിക്കന്‍ പ്രസിഡന്റാവും എന്നൊരു കാര്യമൊഴികെ. അതു ചില്ലറ കാര്യമല്ല താനും. ഒരു തകര്‍പ്പന്‍ കാര്യമാണ്.
ഹില്ലരിയെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യുന്നത് അവരുടെ ഇച്ഛാശക്തിയും റിപ്പബ്ലിക്കന്‍സിനെ തോല്പിക്കാന്‍ അവര്‍ക്ക് കൂടുതല്‍ കഴിയുമെന്ന് തന്നെ വെച്ചിട്ടാണ്. ഈഫ് ഒബാമ ക്യാന്‍ ഡൂ ഇറ്റ്, ലെറ്റ് ഇറ്റ് ബീ.
അല്ലാതെ ഹില്ലരി വന്നാല്‍ അമേരിക്കയുടെ അധ:പതനം എന്നൊക്കെ താങ്കള്‍ താങ്കളുടെ പോസ്റ്റില്‍ എഴുതി വെച്ചപോലെയൊന്നും എഴുതിവെക്കാന്‍ ഞാന്‍ ഹില്ലരിയെ എന്നല്ല ആരേയും അന്ധമായി ആരാധിക്കുന്നില്ല. ;)

t.k. formerly known as thomman said...

>>>തൊമ്മന്‍, അതിലെവിടെയെങ്കിലും നോമിനീ ഈസ് ഒബാമ എന്നു ഫൈനല്‍ കണ്ടുവോ?

ഇല്ല; ഹിലരി ഇന്നലെ പറഞ്ഞതുപോലെ നോമിനി ആരാണെന്ന് അറിയുന്നതുവരെ (താന്‍ ആകുന്നതുവരെ എന്നു വ്യംഗം) നിങ്ങള്‍ക്കിങ്ങനെ മുട്ടായുക്തി പറഞ്ഞുകൊണ്ടിരിക്കാം.

>>>ബട്ട് ഷീ ഈസ് നോ ഏഞ്ചല്‍, ഷീ ഈസ് എ ഫൈറ്റര്‍ ആന്റ് ഐ ലൈക് ദാറ്റ്.

I don't like that because it is obvious that she is fighting for her glory; not for people. ഡമോക്രാറ്റുകള്‍ വിജയിക്കണമെന്ന് അവര്‍ക്ക് ആഗ്രഹമുണ്ടായിരുന്നെങ്കില്‍ തനിക്ക് നോമിനേഷന്‍ കിട്ടാന്‍ സാധ്യതയില്ല എന്ന് മനസ്സിലായപ്പോള്‍ സ്വന്തം പാര്‍ട്ടിയിലെ സ്ഥാനാര്‍ഥിയെ ഇങ്ങനെ കടിച്ചുകീറി റിപ്പബ്ലിക്കന്മാര്‍ക്ക് ഇട്ട് കൊടുക്കാതെ പിന്മാറണമായിരുന്നു. ഇപ്പോള്‍ നടത്തുന്നത് അവരുടെ ഒരു ego trip മാത്രമാണ്. നിങ്ങള്‍ക്ക് ഡമോക്രാറ്റുകള്‍ വിജയിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ പിന്നെയെന്തിനാണ് ഹിലരിയുടെ ഈ ego trip-നെ പിന്താങ്ങുന്നത്? ഇതൊരുതരം “രണ്ടു വഞ്ചിയില്‍ കാലുവെയ്ക്കുന്ന” പരിപാടിയല്ലേ?

>>>ആ സംസ്കാരം കണ്ടതുകൊട്ണാണ് പിന്നെ ആ ബ്ലോഗിലേക്ക് വരാഞ്ഞത്.

സംസ്ക്കാരത്തെക്കുറിച്ചൊന്നും പറയേണ്ട. മറ്റു പലരുടെ ബ്ലോഗുകളിലും നിങ്ങള്‍ കമന്റുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
പണ്ട് കമന്റ് എടുത്തു കളഞ്ഞത് നിങ്ങളെ വഴിവിട്ട് വിമര്‍ശിച്ചു എന്നു പിന്നെ തോന്നിയതിലാണ്. ഇന്റെയീ ദേഷ്യം ഹിലരിയോടുള്ള ദേഷ്യമാണ്. പേരുപോലുമില്ലാത്ത ഒരാളെ തക്കത്തിന് കിട്ടിയതുകൊണ്ട് പറഞ്ഞുതീര്‍ക്കുന്നെന്നു മാത്രം; വ്യക്തിഹത്യ ആവില്ലല്ലോ :-)

>>>നാളെ മിഷിഗണും ഫ്ലൊറിഡയും എന്താവുമെന്ന് അറിയില്ല.

ഈ 2 സംസ്ഥാനങ്ങളും ഇലക്ഷനില്‍ ഉള്‍പ്പെടുത്തില്ല എന്ന് മത്സരം തുടങ്ങിയപ്പോഴേ അറിയാമായിരുന്നതല്ലേ? അന്നെന്താണ് വോട്ടര്‍മാരെപ്പറ്റി ഹിലരി മുതലക്കണ്ണീര്‍ ഒഴുക്കാതിരുന്നത്? പാവം കറമ്പന്‍ boy-യ്ക്ക് ഇത്ര മിടുക്കുണ്ടാവുമെന്ന് കൊച്ചമ്മ വിചാരിച്ചിട്ടുണ്ടാവില്ല.

>>>താങ്കള്‍ എഴുതിയത് ഡെമോക്രാറ്റ്സിന്റെ ഇടയിലെ ശതമാനം ആണ്. അതുകൊണ്ട് എന്തു കാര്യം?

ഡമോക്രാറ്റ് സ്ഥാനാര്‍ഥിക്ക് ഡമോക്രാറ്റുകളുടെ വോട്ട് പ്രധാനമായും കിട്ടുന്നതുകൊണ്ട്. “സിമ്പിള്‍”‍.

>>>ഹഹ ബെസ്റ്റ്! വൈറ്റ് കാതലിക്ക് വോട്ടേര്‍സ് >ഒബാമയ്ക്ക് വോട്ട് ചെയ്യുന്നില്ല എന്നും റൂറല്‍ >അമേരിക്ക, ദ മോസ്റ്റ് സിഗ്നിഫിക്കന്റ് വോട്ടേര്‍സ് >ചെയ്യുന്നില്ല എന്നും വോടിങ്ങ് പാറ്റേണ്‍ >കാണിക്കുമ്പോള്‍, ആ കണക്കുകളില്‍ വിശ്വസം >പോരാ എന്ന് പറയുന്നത് വര്‍ണ്ണവെറിയാണോ ?

ബ്ലൂ കോളര്‍ വെള്ളക്കാര്‍ ഒബാമക്ക് വോട്ടു ചെയ്യുന്നില്ല എന്നല്ല പറയേണ്ടത്; അവര്‍ ഹിലരിക്ക് ഇപ്പോള്‍ കൂടുതല്‍ വോട്ടു ചെയ്യുന്നു എന്നു പറയണം. വിസ്ക്കോന്‍സിനിലും അയോവയിലും ഒക്കെ ഭൂരിപക്ഷം വെള്ളക്കാരും ഒബാമക്കാണ് വോട്ടു ചെയ്തത്. അത് സൌകര്യപൂര്‍വ്വം തഴഞ്ഞ് വാര്‍ത്ത വളച്ചൊടിക്കുന്നു. പൊതുതിരഞ്ഞെടുപ്പില്‍ അവരില്‍ കുറച്ചുപേര്‍ ഒബാമയ്ക് വോട്ടുചെയ്യില്ലായിരിക്കും. അതിന്ന് പകരമായി കിട്ടുന്ന കറുത്തവരുടെയും ചെറുപ്പക്കാരുടെയും വോട്ട് എണ്ണത്തില്‍ കൂട്ടില്ലേ?

>>>ഇനി തോക്കുകയാണെങ്കില്‍ അമേരിക്ക നോട്ട് റെഡി യെറ്റ് ഫോര്‍ എ ബ്ലാക്ക് പ്രസിഡന്റ് എന്നും തലക്കെട്ട് വരുമല്ലേ?

ഗോറും കെറിയും വെള്ളക്കാരായിരുന്നിട്ടും ജയിച്ചില്ലല്ലോ. കെറി കത്തോലിക്കനായിരുന്നിട്ടും കുഞ്ഞാടുകള്‍ കുത്തിയത് ബുഷിനല്ലേ? നമുക്കതുകൊണ്ട് ഇത്തവണ ഒരു കറമ്പനെ നിറുത്തിനോക്കാം. affirmative action-ല്‍ കേറിയതാണെന്ന് കരുതിയാല്‍ മതി. ജറാള്‍ഡിന്‍ ഫെറാറോയും ക്ലിന്റനുമൊക്കെ അതുതന്നെയാണ് പറയുന്നത്.

>>ബില്‍ റിച്ചഡ്‌സന്‍ ഹിസ്പാനിക്കാണെന്നു >>ഇപ്പോഴെങ്ങിലും മനസ്സിലായല്ലോ.
>അതും കൊള്ളാം. ജോക്ക് എന്ന് ഞാന്‍ >എഴുതിയത് കണ്ടില്ലേ. തമാശ.

ബോസ്നിയയില്‍ താന്‍ ചെയ്ത വീരപരാക്രമങ്ങള്‍ മൊത്തം നുണയാണെന്ന് പുറത്തറിഞ്ഞപ്പോള്‍ ഹിലരി അത് തമാശയാക്കിക്കളയാന്‍ നോക്കിയത് മറക്കേണ്ട.

>>>എന്നിട്ടും ടെക്സാസില്‍ ആരും കണ്ടില്ലേ? ഏറ്റവും കൂടുതല്‍ ലാറ്റിനോ വോട്ടേര്‍സ് ഉണ്ടായിരുന്നത് അവിടെയല്ലേ? (?). അതോ ഇനി അവര്‍ക്കും അറിഞ്ഞൂടേ? (ആ ജോക്ക് വീണ്ടും പ്രസക്തമാവുന്നു)

ബില്‍ റിച്ചഡ്‌സണ്‍ ഒബാമയെ പിന്താങ്ങിയത് (മാര്‍ച്ച് 21) ടെക്സസ് പ്രൈമറി (മാര്‍ച്ച് 4) കഴിഞ്ഞാണ്. ശരിയാണ്; ഈ ജോക്കിന്റെ പ്രസക്തി വര്‍ദ്ധിച്ചു വരുന്നുണ്ട്.

>>>അല്ലാതെ ഹില്ലരി വന്നാല്‍ അമേരിക്കയുടെ അധ:പതനം എന്നൊക്കെ താങ്കള്‍ താങ്കളുടെ പോസ്റ്റില്‍ എഴുതി വെച്ചപോലെയൊന്നും എഴുതിവെക്കാന്‍ ഞാന്‍ ഹില്ലരിയെ എന്നല്ല ആരേയും അന്ധമായി ആരാധിക്കുന്നില്ല. ;)

അമേരിക്ക അധ:പതനത്തിലാണ്. അതില്‍ നിന്ന് കരകയറ്റുവാന്‍ തക്ക പ്രാപ്തിയോ വിഷനോ ഉള്ള വ്യക്തിയാണ് ഹിലരിയെന്നു തോന്നുന്നില്ല. She simply wants to pick fight with someone (now it is Obama),to portray herself as a fighter(a.k.a.Rambo). ഈ സമയത്ത് അമേരിക്കയുടെ ഒരു മൃദുലമായ മുഖമാണ് പുറം‌ലോകത്തിന്‍ കാണിച്ചുകൊടുക്കേണ്ടത്. അല്ലാതെ നിരന്തരം കുരച്ചുകൊണ്ടിരിക്കുന്ന ഒരു വേട്ടപട്ടിയുടേതല്ല. ഞാന്‍ പറയുന്നത് നോക്കേണ്ട; അവരുടെ രാഷ്ട്രീയം പഠിച്ചിട്ടുള്ള ഒരാള്‍ പറയുന്നത് ഇവിടെ കാണുക.

jinsbond007 said...

ഒരു ചെറിയ സംശയം, ഇഞ്ചിപ്പെണ്ണും, തൊമ്മനും അടികൂടിയപോലെയാണോ എല്ലാ അമേരിക്കക്കാരും? എങ്കില്‍ മക്കൈന്‍ സുഖമായി ജയിച്ചോളും എന്നാണെനിക്കു തോന്നുന്നത്.

പാവം ഒബാമയും ഹിലാരിയും ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യുന്നതിന് നിങ്ങലെന്തിനാണിങ്ങനെ തല്ലുകൂടുന്നതെന്നാ എനിക്ക് മനസ്സിലാവാത്തത്. എനിക്ക് സത്യമായിട്ടും തോന്നുന്നത്, ഒരു പെണ്ണോ കറുമ്പനോ അമേരിക്കന്‍ പ്രസിഡന്റാവുന്നതിഷ്ടമല്ലാത്ത അമേരിക്കക്കാര് വേണംന്ന് വച്ച് രണ്ടുപേരേം തോല്‍പ്പിക്ക്യാണെന്നാ.

ചിതല്‍ said...

എനിക്ക് അമേരിക്കയെ പേടിയാണ്(ശരിക്കുള്ള കാരണം എനിക്കറിയില്ല. എന്നാലും കൂറേ കാരണം എനിക്കറിയം അവര്‍ക്ക് ലോകത്ത് പലതും ചെയ്യാന്‍ കഴിയും. പക്ഷേ തെറ്റുകള്‍ മാത്രം ചെയ്യുന്നതില്‍ നിന്ന്, തെറ്റെങ്കിലും ചെയ്യാതിരിക്കാന്‍) അത് കൊണ്ട് തന്നെ ഇഞ്ചിപെണ്ണിന്റെ ലേഖനം സശ്രദ്ധം വീക്ഷിക്കുകായായിരുന്നു, ഇത് വരെ,, ഇഞ്ചിപെണ്ണ് ഇത് വരെ പറഞ്ഞത് (എനിക്ക് മനസ്സിലായത്)ഇതാണ്.. ഇപ്പോള്‍ ലോകത്തിന്ന് ആവശ്യം ഡെമോക്രാറ്റ്കാരിയോ,കാരനോ ആയ ഒരു പ്രസിഡന്റാണ്..
ഹിലാരി പ്രസിഡന്റായി ഡെമോക്രാറ്റുകളുടെ സ്ഥാനാര്‍ത്ഥിയായാല്‍ സുഖമായി വിജയിക്കും.... നേരേ മറിച്ചായാല്‍ ബുദ്ധിമുട്ടാണ്.. അല്‍ഗോറും ജോണ്‍കെറിയും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്...
തൊമ്മന്‍ പറയുന്നതും ക്ലിയറാണ്....ഇപ്പോള്‍ ലോകത്തിന്ന് ആവശ്യം ഡെമോക്രാറ്റ്കാരിയോ,കാരനോ ആയ ഒരു പ്രസിഡന്റാണ്..
ഒബാമയാണ് ബെസ്റ്റ് സ്ഥാനാര്‍ത്ഥി..ഒബാമ നിന്നാല്‍ വിജയിക്കും...

ഒക്കെ സമ്മതിച്ചു..ഞാനും പറയുന്നു,,
ഇപ്പോള്‍ ലോകത്തിന്ന് ആവശ്യം ഡെമോക്രാറ്റ്കാരിയോ,കാരനോ ആയ ഒരു പ്രസിഡന്റാണ്..(വലിയ കാര്യമൊന്നും മില്ലങ്കിലും)
അതാവും എന്ന് നിങ്ങള്‍ പറയുന്നു.. ഇനി ഹിലാരിയായി സ്ഥാനാര്‍ത്ഥി(ഇത് വരെ മാറിയിട്ടില്ല) തോറ്റാല്‍ ഞാന്‍ ഇഞ്ചിപെണ്ണിനെ ഒരു തെറിവിളിക്കും(കാരണം എനിക്ക് അമേരിക്കയെ പേടിയാണ്)ഒബാമ തോറ്റാല്‍ വലിയ ഒരു തെറി തൊമ്മനെ വിളിക്കും(ഒബാമയില്‍ ഒരു പാട് പ്രതീക്ഷ തൊമ്മന്‍ എനിക്ക് നല്‍കിയിട്ടുണ്ട്)......
എന്റെ മനസ്സിലേ വിളിക്കൂ.. കാരണം ഞാന്‍ ഇവിടെ ജനിക്കുന്നതിന്ന് എത്രയോ മുമ്പ് രൂപം കൊണ്ട ബൂ‍ലോകം ആരോ തെറി വിളിച്ചിട്ട് പൂട്ടാന്‍ പോവുന്നു(നാഥനില്ലാത്തത് എന്നോ അടക്കണം)..
എന്തായാലും രണ്ട് പേര്‍ക്കും നന്ദി,,,
kammantint kathha arkariyamm. oru pad typi,, postano vendeee. veno vendee.. kedakkatte..

Inji Pennu said...

>>ഇല്ല; ഹിലരി ഇന്നലെ പറഞ്ഞതുപോലെ നോമിനി ആരാണെന്ന് അറിയുന്നതുവരെ (താന്‍ ആകുന്നതുവരെ എന്നു വ്യംഗം) നിങ്ങള്‍ക്കിങ്ങനെ മുട്ടായുക്തി >>പറഞ്ഞുകൊണ്ടിരിക്കാം.

ശ്ശെടാ, മെയ് ആറിനു മുന്‍പ് എഴുതിയ ലേഖനമാണിത്. അതില്‍ തന്നെ ഹില്ലരി രണ്ടും സ്റ്റേറ്റ്സും കാരി ചെയ്താലേ വൈറ്റ് ഹൌസിലേക്കുള്ള യാത്ര എന്ന് ക്ലിയര്‍ ആയി ഞാന്‍ പറഞ്ഞിട്ടുണ്ട്. എന്റെ നോട്ടത്തില്‍ ആള്‍ എന്‍.സി യില്‍ ഒബാമയെ തോല്‍പ്പിച്ചില്ലെങ്കിലും മിനിമം ലീഡ് എങ്കിലും കുറയ്ക്കണമായിരുന്നു. എന്നിട്ടും ഇപ്പോഴും വാട്ട് ഷീ കംസ് അപ് വിത് എന്ന് എനിക്ക് വലിയ നിശ്ചയമില്ല. അടുത്ത റ്റെഡ് കെന്നഡിയാവുമോ എന്നും? പക്ഷെ അവര്‍ റണ്‍ ചെയ്യുന്നതുവരെ അവരെ ഞാന്‍ സപ്പോര്‍ട്ടിയാല്‍ എന്താണ് പ്രശ്നം? അവരെ എല്ലാവരും പല തവണ എഴുതിതള്ളിയതാണ്. അതാണ് എന്റെ പ്രശ്നവും ഒരു കടുത്ത നിലപാടിനു.

>>I don't like that because it is obvious that she is fighting for >>her glory; not for people.

ഇത് എളുപ്പത്തില്‍ ആരോപിക്കാവുന്ന ഒന്നാണ്. ഗ്ലോറി പീപ്പിള്‍ എന്നൊക്കെ. എനിക്ക് അങ്ങിനെയൊന്നും സത്യമായിട്ടും തോന്നുന്നില്ല. രണ്ട് പേരും പ്രസിഡന്റാവാനാണ് നോക്കുന്നത്, ആന്റ് ഇറ്റ് ഈസ് കോമ്പറ്റീറ്റീവ്. ഷീ‍ ഈസ് മോര്‍. ഇതിപ്പോ തിരിച്ചായിരുന്നെങ്കില്‍ ഒബാമ ഗിവ് അപ്പ് ചെയ്യുമായിരുന്നോ? ഇല്ല. ഒരിക്കലുമില്ല. അപ്പോ അത് വേറെ എന്തെങ്കിലുമായി ഒബാമ സപ്പോര്‍ട്ടേര്‍സ് വ്യാഖ്യാനിച്ചേനെ. അവസാനം വരെ ഫൈറ്റ് ചെയ്തു നിന്നു എന്നോ മറ്റോ.

>>>നിങ്ങള്‍ക്ക് ഡമോക്രാറ്റുകള്‍ വിജയിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ പിന്നെയെന്തിനാണ് ഹിലരിയുടെ ഈ ego trip-നെ പിന്താങ്ങുന്നത്? ഇതൊരുതരം “രണ്ടു വഞ്ചിയില്‍ >>>കാലുവെയ്ക്കുന്ന” പരിപാടിയല്ലേ?

ഡെമോക്രാറ്റുകള്‍ മാത്രമേ വിജയിക്കാവൂ എന്നാണെനിക്ക്. മെക്കയിന്‍ വരുന്ന കാര്യം ആലോചിക്കാന്‍ പോലും പറ്റുന്നില്ല. ഐ ഷഡര്‍ അറ്റ് ദാറ്റ് തോട്ട്. അതുകൊണ്ടാണ് ഹില്ലരിയെ പിന്താങ്ങുന്നത്. ഒബാമ എന്റെ നോട്ടത്തില്‍ വിജയിക്കാന്‍ സാധ്യത ഇല്ലാത്ത ക്യാന്‍ഡിഡേറ്റാണ്. ഇത് തെറ്റാവാം (രാഷ്ട്രീയ പ്രവചനം എനിക്ക് ബുദ്ധിമുട്ടാണ്). ലെറ്റ് ഹിം പ്രൂവ് മീ റോങ്ങ്. ഐ വില്‍ ബി പ്ലീസ്ഡ്. എന്തുകൊണ്ട് ഇത്രയും തരംഗം ഉട്ണായിട്ടും ഒബാമ ആ ഗ്യാപ്പ് ക്ലോസ് ചെയ്യുന്നില്ല എന്ന് സ്വയം ചോദിച്ചു നോക്കൂ. ഇന്റ്യാനയില്‍ മൂന്നിരട്ടി ഹില്ലരിയെക്കാളും സ്പെന്റ് ചെയ്തു. എന്നിട്ടും കിട്ടുന്നില്ല. കാരലിനായില്‍ 34% കറമ്പര്‍ വോട്ടര്‍മാര്‍. അവിടെ വിജയിക്കുന്നു. ദാറ്റ് സ്കേര്‍സ് മീ. GOPക്ക് ഇഷ്ടവും ഒബാമയെ ആണ് അതുകൊണ്ട്.

>>സംസ്ക്കാരത്തെക്കുറിച്ചൊന്നും പറയേണ്ട. മറ്റു പലരുടെ ബ്ലോഗുകളിലും നിങ്ങള്‍ കമന്റുന്നത് ഞാന്‍ >>കണ്ടിട്ടുണ്ട്.

>>ഇന്റെയീ ദേഷ്യം ഹിലരിയോടുള്ള ദേഷ്യമാണ്. പേരുപോലുമില്ലാത്ത ഒരാളെ തക്കത്തിന് കിട്ടിയതുകൊണ്ട് പറഞ്ഞുതീര്‍ക്കുന്നെന്നു മാത്രം; >>വ്യക്തിഹത്യ ആവില്ലല്ലോ :-)

അത് തന്നെയാണ് പ്രശ്നം. ഈ ദേഷ്യം മറ്റൊരാളോട് ഉള്ളത് പ്രത്യേകിച്ച് ഒരു സംവാ‍ദത്തില്‍, അവിടെ ഇഷ്യൂ വരുന്നില്ല അപ്പോള്‍, ഈഗോ മാത്രം. റ്റേക്കിങ്ങ് എ ലീഫ് ഫ്രം ഹില്ലരി ഓര്‍ വാട്ട്. (തിരിച്ച് സ്മൈലി ഇല്ല എന്ന് ശ്രദ്ധിക്കുക) . പിന്നെ താങ്കളുടെ ബ്ലോഗിന്റെ കാര്യം പറയുമ്പൊ മറ്റു ബ്ലോഗില്‍ കമന്റുന്നത് ശ്രദ്ധിക്കുന്നു എന്നൊക്കെയുള്ള ഗംഭീര തമാശ പറയല്ലേ. അങ്ങിനെയൊക്കെ ഞാനും ചിന്തിച്ചു തുടങ്ങിയാല്‍, താങ്കള്‍ അധികം കമന്റാഞ്ഞിട്ട് പോലും താങ്കളുടെ ബ്ലോഗ് പരിസരത്തു കൂടി പോലും വരാ‍ന്‍ പറ്റില്ല. പക്ഷെ ഇഷ്യൂ മാത്രമാണ് എനിക്ക് വ്യക്തികളേക്കാളും താല്‍പ്പര്യം എപ്പോഴും അള്‍‌ലെസ്സ് ദേ ബ്രേക്ക് ദ ലിമിറ്റ്.

>>പാവം കറമ്പന്‍ boy-യ്ക്ക് ഇത്ര >>മിടുക്കുണ്ടാവുമെന്ന് കൊച്ചമ്മ >>വിചാരിച്ചിട്ടുണ്ടാവില്ല.

കഷ്ടം. തേഡ് റേറ്റ് ചായക്കട വര്‍ത്തമാനം. കൊച്ചമ്മ പ്രയോഗങ്ങള്‍ ഒക്കെ ഷോസ് ദ ഹേറ്റ്‌റെഡ്. അതുകൊണ്ട് തന്നെ അന്ധരായിപ്പോവുന്നു.
ഹില്ലരിയോടുള്ള ദേഷ്യത്തിനു ‘പൂര്‍ കറമ്പന്‍ ബോയ്നെ’ കുരുതുകൊടുക്കാണോ ഇനി ഡെമോക്രാറ്റുകള്‍ ?

>>ഡമോക്രാറ്റ് സ്ഥാനാര്‍ഥിക്ക് ഡമോക്രാറ്റുകളുടെ >>വോട്ട് പ്രധാനമായും കിട്ടുന്നതുകൊണ്ട്. “സിമ്പിള്‍”‍.

എനിക്ക് മനസ്സിലായില്ല. നാഷണല്‍ ഇലക്ഷനു 13% കറമ്പറേ ഉള്ളൂ. അവര്‍ മൊത്തം ഡേമോക്രാറ്റാണെങ്കില്‍ കൂടി 25% കിട്ടുമോ? ഇതൊന്ന് വിശദീകരിക്കാമോ?


>>വിസ്ക്കോന്‍സിനിലും അയോവയിലും ഒക്കെ ഭൂരിപക്ഷം വെള്ളക്കാരും ഒബാമക്കാണ് വോട്ടു ചെയ്തത്. അത് സൌകര്യപൂര്‍വ്വം തഴഞ്ഞ് വാര്‍ത്ത വളച്ചൊടിക്കുന്നു. പൊതുതിരഞ്ഞെടുപ്പില്‍ അവരില്‍ കുറച്ചുപേര്‍ ഒബാമയ്ക് വോട്ടുചെയ്യില്ലായിരിക്കും. അതിന്ന് പകരമായി കിട്ടുന്ന കറുത്തവരുടെയും >>ചെറുപ്പക്കാരുടെയും വോട്ട് എണ്ണത്തില്‍ കൂട്ടില്ലേ?

അത് ശരി. ഐയോവാ, വിസ്കോണ്‍സിന്‍ ഒക്കെ വെരി ലിബറല്‍ ഡെമോക്രാറ്റിക്ക് കോക്കസുകളല്ലേ? അവിടുത്തെ വിജയം ആവര്‍ത്തിക്കാത്തത് പിന്നെ എന്തുകൊണ്ട്? ആ മൊമെന്റ്ം ബിള്‍ഡ് ചെയ്തില്ലല്ലോ? അതില്‍ ഒരു പ്രശ്നവും കാണുന്നില്ലേ?
കുറച്ച് പേരോ? തൊമ്മന്‍ ഇത്രയും വാര്‍ത്ത വായിച്ചിട്ട് ഒബാമയ്ക്ക് ഈ പ്രശ്നം ഉള്ളതായി എങ്ങും കണ്ടില്ലേ? ഹില്ലരിക്ക് വോട്ട് ചെയ്യുന്നവര്‍ overwhelmingly മെക്കയിനു വോട്ട് ചെയ്യും എന്നൊക്കെയുള്ള ആര്‍ട്ടികള്‍സും പോളുകളും ഒന്നും കണ്ടില്ലേ? ചെറുപ്പക്കാരും കറുത്തവരും എങ്ങിനെ അത് കോമ്പന്‍‌സേറ്റ് ചെയ്യും? അങ്ങിനെയ്ങ്കില്‍ ജോണ്‍ കെറി പ്രസിഡന്റായേനെ. അത് എവിടേം കാണുന്നില്ലല്ലോ ആ തിയറി. എന്തു പറഞ്ഞാലും വാര്‍ത്തകള്‍ വളച്ചൊടിക്കുന്നു എന്ന് ചുമ്മാ പുട്ടിനു തേങ്ങാ ഇടുന്നതുപോലെ പറയുകയാണോ?

>>യയില്‍ താന്‍ ചെയ്ത വീരപരാക്രമങ്ങള്‍ മൊത്തം നുണയാണെന്ന് പുറത്തറിഞ്ഞപ്പോള്‍ ഹിലരി അത് >>ശയാക്കിക്കളയാന്‍ നോക്കിയത് മറക്കേണ്ട.

ങ്ങേ? അതും ബില്‍ റിച്ചര്‍ഡ്സണിന്റെ ജോക്കും തമ്മില്‍ എന്തു ബന്ധം?

>>ബില്‍ റിച്ചഡ്‌സണ്‍ ഒബാമയെ പിന്താങ്ങിയത് (മാര്‍ച്ച് 21) ടെക്സസ് പ്രൈമറി (മാര്‍ച്ച് 4) കഴിഞ്ഞാണ്. ശരിയാണ്; ഈ ജോക്കിന്റെ പ്രസക്തി >>വര്‍ദ്ധിച്ചു വരുന്നുണ്ട്.

ഇപ്പോഴും ജോക്ക് മനസ്സിലായില്ല അല്ലേ?


>>അമേരിക്ക അധ:പതനത്തിലാണ്. അതില്‍ നിന്ന് കരകയറ്റുവാന്‍ തക്ക പ്രാപ്തിയോ വിഷനോ ഉള്ള >>വ്യക്തിയാണ് ഹിലരിയെന്നു തോന്നുന്നില്ല.

അത് താങ്കളുടെ അഭിപ്രായം. എനിക്ക് മറിച്ചും തോന്നുന്നു. രണ്ട് പേരും നല്ലതായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. ഹില്ലരി ഇലക്റ്റ് ആയാല്‍ എട്ട് വര്‍ഷം ഭരിക്കും എന്നും. ഇതിനെക്കുറിച്ചൊന്നും പറയാറായിട്ടില്ല.

>>She simply wants to pick fight with someone (now it is Obama),to portray herself as a fighter
>>(a.k.a.Rambo).

:) ഈ റാമ്പോ വിളി പത്രത്തില്‍ വരണതും എടുത്തുപയോഗിക്കണേ. എങ്കില്‍ ഒബാമയെ എലീറ്റ് എന്ന് വിളിക്കുമ്പോള്‍ ഞെട്ടുന്നത് എന്തിനാണാവോ? അതുടനെ കരിവാരിത്തേക്കല്‍ ആവും.

>> ഈ സമയത്ത് അമേരിക്കയുടെ ഒരു മൃദുലമായ >>മുഖമാണ് പുറം‌ലോകത്തിന്‍ >>കാണിച്ചുകൊടുക്കേണ്ടത്.

ബെസ്റ്റ്. ഇങ്ങിനെ ദയവ് ചെയ്ത് എവിടേം പറയല്ലേ. അപ്പൊ റിപ്പബ്ലിക്കന്‍സ് പഴയ അടവായ ജിമ്മി കാര്‍ട്ടര്‍ സോഫ്റ്റ് പ്രെസിഡന്‍സിയും ലിബറല്‍ ഡെമോക്രാറ്റ്സും എന്നു തുടങ്ങും. ഇതാണ് ഒബാമയുടെ ലക്ഷ്യമെങ്കില്‍ എപ്പൊ പൊട്ടി എന്ന് ചോദിച്ചാല്‍ മതി.

>> ഞാന്‍ പറയുന്നത് നോക്കേണ്ട; അവരുടെ രാഷ്ട്രീയം പഠിച്ചിട്ടുള്ള ഒരാള്‍ പറയുന്നത് ഇവിടെ >>കാണുക.

ഒരു പതിനഞ്ച് വര്‍ഷായി ഇഷ്ടം പൊലെ ഹില്ലരിയെ തെറി പറയുന്നതും ഇത് തന്നേയും വായിക്കുന്നു. വേറെ വല്ലോ പുതുമയുട്ണെങ്കില്‍ ലിങ്ക് തരൂ.


ജിന്‍സ് ബോണ്ടേ, ചിതലേ :)
ക്ഷ്മി ക്ഷ്മി. രാഷ്ട്രീയം അല്ലേ. ഞാനും തൊമ്മനും തമ്മില്‍ മൈത്സ് ആന്റ് മൈത്സ് ദൂരെയാണ്. അതുകൊണ്ട് കത്തിക്കുത്തൊന്നും പ്രതീക്ഷിക്കണ്ടാ ;)
ഇങ്ങിനെയൊക്കെ ആരോഗ്യകരമായി സംവാദിക്കാനല്ലേ ബ്ലോഗ്?

രാജേഷ് ആർ. വർമ്മ said...

രോ ട്ടും ബാമയ്ക്ക്‌!

t.k. formerly known as thomman said...

സിബു പറഞ്ഞതുപോലെ ചത്ത കുഞ്ഞിന്റെ ജാതകം നോക്കിയിട്ട് കാര്യമില്ല. അതുകൊണ്ട് എമേഴ്‌സന്‍ കോളജിലെ ജേര്‍ണലിസം അധ്യാപകന്‍ ജറി ലാന്‍സന്‍ ഹിലരിയെക്കുറിച്ച് എഴുതിയ ഒരു ലേഖനത്തിന്റെ ലിങ്ക് കൊടുത്തിട്ട് ഉപസംഹരിക്കുന്നു. പാരായണം ചെയ്യുക, പ്രബുദ്ധരാകുക! :)

ഇഞ്ചി- ബ്ലോഗ് ഉണ്ടാകുന്നതിന്ന് മുമ്പ് ചായക്കടയിലും ചാരായക്കടയിലും (പ്രാസമൊപ്പിക്കാന്‍ എഴുതിയതാണ്, കള്ള് കിട്ടുന്ന സ്ഥലമെന്നേ ഉദ്ദേശിച്ചുള്ളൂ) ബാര്‍ബര്‍ ഷാപ്പിലുമൊക്കെയാണ് സാഹിത്യവും രാഷ്ട്രീയവും ഉഷാറായി ചര്‍ച്ച ചെയ്തിരുന്നത്.

കണ്ണൂസ്‌ said...

ഇഞ്ചീ, കുറേക്കാലത്തിനു ശേഷം രണ്ടു സംശയം.

ഒബാമ ആയിരിക്കും ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയെന്ന് ഏറെക്കുറെ ഉറപ്പായി. ഇപ്പോഴും അയാള്‍ക്ക് വിജയ സാധ്യതയില്ലേ? ഹിലാരി, ഒബാമ കൊല്ലപ്പെടുമെന്ന പ്രതീക്ഷയിലാണ്‌ മത്‌സര രംഗത്ത് തുടരുന്നതെന്ന് പരസ്യമായി പ്രഖ്യാപിച്ചതിനെപ്പറ്റി എന്താ അഭിപ്രായം?

'കറമ്പന്‍‌മാര്‍' എന്ന പ്രയോഗം 'ബ്ലാക്‌സ്' എന്നതിന്റെ നേരിട്ടുള്ള തര്‍ജ്ജമയാണെന്ന് മനസ്സിലായി. അമേരിക്കയിലെ ഔദ്യോഗിക രേഖകളിലും മാധ്യമങ്ങളിലും മറ്റും 'ബ്ലാക്സ്' എന്ന് ഇപ്പോഴും പ്രയോഗിക്കാറുണ്ടോ? (ഉണ്ടെങ്കില്‍ കഷ്ടമല്ലേ അത്?)

Inji Pennu said...

1. ഈ ഇലക്ഷന്‍ ഡെമോക്രാറ്റ്സിനു ഒരു കേക്ക് വാക്ക് ആയിരുന്നു. ആരു നിന്നാലും ജയിച്ചു പോകും എന്ന അവസ്ഥ. അത്രയും പരിതാപകരമാണ് അമേരിക്കയിലെ ഇന്‍‌ഫ്ലേഷന്‍ മറ്റും അവസ്ഥ. ഇപ്പോഴും ഒരു ചെറിയ ശതമാനം അങ്ങിനെ തന്നെയാണ് പത്രങ്ങള്‍ പോളുകള്‍ കാണിക്കുന്നത്. പക്ഷെ തീരെ ചെറിയ ശതമാനം. അത് ഒരു ഇലക്ഷന്റെ തുടക്കത്തില്‍ ഉള്ള പോളുകള്‍ കൊണ്ടൊന്നും ഒരു കാര്യവുമില്ല്ല താനും. മാത്രമല്ല ഗോറും കെറിയും പോളുകളില്‍ മുന്നില്‍ ആണ് കാണിച്ചിരുന്നത്. എന്നിട്ടും കിട്ടിയില്ല. നാഷണല്‍ മീഡിയ പൊതുവേ ലിബറല്‍ ആണ് അമേരിക്കയില്‍. അല്പസ്വല്പം ലെഫ്റ്റ് ലീനിങ്ങും ആണ്. അതുകൊണ്ട് തന്നെ അവര്‍ എഴുതുന്നത് മൊത്തം കണ്ണുമടച്ച് എടുക്കന്‍ പറ്റില്ല.
റിപ്പബ്ലിക്കന്മാര്‍ ആളുകള്‍ ജഗജില്ല്ലികളാണ് ഗ്രാസ്സ് റൂട്ട് ലെവല്‍ ഓര്‍ഗനൈസേഷനില്‍. മറ്റാരും നിന്നാലും ഈ ഇലക്ഷന്‍ കിട്ടില്ല എന്ന് അവര്‍ക്കറിയാം. മെക്കയിന്‍ മാത്രമേ രക്ഷയുള്ളൂ.
കോര്‍ റിപ്പ്ബ്ലിക്കന്‍സിനു മെക്കയിനെ അത്ര ഇഷ്ടമൊന്നുമല്ല, പക്ഷെ രക്ഷിക്കാന്‍ അദ്ദേഹത്തിനെ പറ്റുള്ളൂ എന്നറിഞ്ഞ ഉടനേ തന്നെ വേഗം പ്രൈമറി ഒക്കെ പൂട്ടി അദ്ദേഹത്തിനെ തന്നെ ആക്കി. മെക്കയിന്റെ നെഗറ്റീവ് ഗുണം ഇപ്പോള്‍ അദ്ദേഹത്തിനു 72 വയസ്സായി എന്നു മാത്രമുള്ളതാണ്. ഒബാമ അത് വെച്ചു നോക്കുമ്പോള്‍ യംഗ് ആന്റ് വൈബ്രന്റ്. പക്ഷെ അത് ചൂണ്ടിക്കാണിച്ചാല്‍ ഒബാമയ്ക്കെതിരെ തിരിയും. വയസ്സായവരുടെ ലോബി (AARP) അത്രയും സ്റ്റ്രോങ്ങ് ആണ്. അവരൊക്കെ വോട്ട് ചെയ്യുന്ന ശതമാനം 60% ആണ്, യുവജനങ്ങളാകട്ടെ 10% മറ്റും. മറ്റൊരു പ്രശ്നം ഹില്ലരി വോട്ട് ചെയ്തവര്‍ 70% ഒബാമയ്ക്ക് വോട്ട്
ചെയ്യില്ലായെന്ന് ഇപ്പോള്‍ പറയുന്നു, എന്നാല്‍ ഒബാമയ്ക്ക് വോട്ട് ചെയ്തവര്‍ 30% മാത്രമാണ് അങ്ങിനെ പറയുന്നത്. ഇത് പാര്‍ട്ടിയെ സ്പ്ലിറ്റ് ചെയ്യിപ്പിക്കുകയാണ്. ഇതൊക്കെ തരണം ചെയ്യാന്‍ ഒബാമയ്ക്ക് കഴിയണം. ഇപ്പോഴും എന്നു വെച്ചാല്‍ ഏറെക്കുറെ ഒബാമയാണ് എന്നു അറിഞ്ഞിട്ട് പോലും കഴിഞ്ഞ പ്രൈമറി (കഴിഞ്ഞ ചൊവാഴ്ച) ഇലക്ഷനില്‍ ഹില്ലരി കെന്റക്കയില്‍ ലാന്റ്‌സ്ലൈഡ് വിക്റ്ററി കൊയ്തു. അതിന്റെ അര്‍ത്ഥം താനാണ് സ്ഥാനര്‍ത്ഥി എന്ന് ഇത്രയും വട്ടം ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പത്രങ്ങളാ‍യ പത്രങ്ങള്‍ പറഞ്ഞിട്ടും ഒബാ‍മയ്ക്ക് കെന്റക്കി പോലുള്ള സ്ഥലങ്ങളില്‍ വിജയം കൊയ്യാന്‍ സാധിക്കുന്നില്ല.
അതൊരു നിസ്സാര പ്രശ്നമല്ല. അതുകൊണ്ടാണ് ഒബാമ ആളുകള്‍ക്ക് ഹില്ലരിയോട് ഇപ്പോള്‍ ഇത്ര പക. ഒന്ന് മാറിക്കൂടെ എന്ന് ചോദിക്കുന്നത് അതുകൊണ്ടാണ്. മാറണമെന്ന് നിയമം ഒന്നുമില്ല. അതൊരു ഗ്രേസ് മാത്രമാണ്, മാറുക.
പക്ഷെ ഒബാമയ്ക്ക് ഈ ഹില്ലരിയുടെ പുറകില്‍ നിന്നവരെ നേടാന്‍ കഴിഞ്ഞാല്‍ ചിലപ്പോള്‍ ചിലപ്പോള്‍ ഇലക്ഷന്‍ കിട്ടിയേക്കും. ഹില്ലരി മെക്കയിനു വോട്ട് ചെയ്യുന്നത് തെറ്റ് എന്നെല്ലാം പബ്ലിക്കായി പറയുന്നുണ്ടെങ്കിലും നോമിനേഷന്‍ ആര്‍ക്ക് കിട്ടുമോ അവര്‍ മറ്റൊരാളെ പിന്താങ്ങുമെങ്കിലും അത് എത്രത്തോളം നടക്കും
എന്ന് ഇപ്പോള്‍ വലിയ രക്ഷയില്ല.
സെനറ്റിലും കോണ്‍‌ഗ്രസ്സിലും ഇപ്പോള്‍ ഡെമോക്രാറ്റ്സാണ് ഭൂരിപക്ഷം. ഒരു ഡെമോക്രാറ്റിക്ക് പ്രെസിഡന്റിനെക്കൂടി കിട്ടിയാല്‍ അത് ഒരു വലിയ കാര്യമാവും ബില്ലെല്ലാം പാസ്സാക്കാനും മറ്റും. റിപ്പബ്ലിക്കന്‍സിനു അതൊരു വമ്പിച്ച തിരിച്ചടിയും ആവും. എവിടേയും അധികാരമില്ലാത്ത അവസ്ഥ.
അതുകൊണ്ട് തന്നെ അവര്‍ ഓരോ ഇഞ്ചും പടപൊരുതും. ഈയടുത്ത് വായിച്ചത് റിപ്പ്ബ്ലിക്കന്‍സ് എങ്ങിനെ ജയിക്കാം എന്നതിലുപരി എങ്ങിനെ ഭൂരിപക്ഷം കൂട്ടാം എന്നാണ് നോക്കുന്നത് എന്നാണ്. ഒബാ‍മയ്ക്ക് പോപ്പുലര്‍ വോട്ട് കിട്ടുമെന്നും എന്നാല്‍ ഇലക്റ്റോറല്‍ വോട്ട് മെക്കയിനു കിട്ടുമെന്നുമാണ് റിപ്പബ്ലിക്കന്‍ വൃത്തങ്ങള്‍ കാല്‍ക്കുലേറ്റ് ചെയ്യുന്നത്. ബുഷിനു 30 കിട്ടിയെങ്കില്‍ മെക്കയിനു 50 കിട്ടും എന്നൊക്ക്യാണ് അവരുടെ കാല്‍ക്കുലേഷന്‍. ഇലക്റ്റോറല്‍ വോട്ടാണ് മുഖ്യം.
ആരായാലും ഒരു ഡെമോക്രാറ്റ് തന്നെ ജയിച്ചാ മതിയായിരുന്നു :(

(ഞാന്‍ വായിച്ച ഓര്‍മ്മയില്‍ നിന്ന് എടുത്തു എഴുതുന്നതാണ് , ശതമാനങ്ങളും മറ്റും. എല്ലാം കൃത്യമായി പത്രങ്ങളിലും മറ്റും ഉണ്ട്. തൊമ്മന്‍ ഇപ്പൊ വന്ന് അല്ല 67.3 എന്നൊക്കെ പറയുന്നതിനു ഒരു മുന്‍‌കൂര്‍ ജാമ്യം) :)

2. ഹില്ലരി അതു മാത്രമല്ല ചെയ്ത ബ്ലണ്ടര്‍, റേസ് കാര്‍ഡ് കെന്റക്കയില്‍ എടുത്തു. വൈറ്റ്സ് തനിക്ക് മാത്രമേ വോട്ട് ചെയ്യുള്ളൂ എന്ന മട്ടില്‍ സംസാരിച്ചു. പക്ഷെ ഈ കാണിച്ച രണ്ടും പൊളിറ്റിക്കല്‍ ബ്ലണ്ടര്‍ ആണ്. ഒബാമ വിദ്യാഭ്യാസമില്ലാത്ത നിര്‍ദ്ധനരായ വൈറ്റ്സ് തോക്ക് കൊണ്ട് നടക്കുന്നു എന്ന് കാലിഫോര്‍ണിയ ഇലക്ഷനു കാണിച്ചതു പോലെ.
കാരണം കാലിഫോര്‍ണിയ നല്ല വിദ്യഭ്യാസമുള്ളവരുടെ നാടാണ്, അതുകൊണ്ട് അവിടെ ചെന്ന് നിര്‍ദ്ധനരായ വിദ്ധ്യഭ്യാ‍സമില്ലാത്ത വെള്ളക്കാരെ കുറിച്ച് അങ്ങ്നെ പരാമര്‍ശിച്ചത് ഒരു പൊളിറ്റിക്കല്‍ ഗിമ്മിക്ക്. അത് ബാക്ക് ഫയര്‍ ചെയ്തു. അതുപോലെ ഇതും. ഹില്ലരി ഉദ്ദേശിക്കുന്നത് ഒബാമ കൊല്ലപ്പെടുക എന്നൊന്നുമല്ല. അങ്ങിനെയൊക്കെ കരുതുന്നതു വിഡ്ഡിത്തമാണെന്ന് കൊല്ലപ്പെട്ട റോബേര്‍ട്ട് കെന്നഡിയുടെ മകന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ആളുദ്ദേശിച്ചത് പൊളിറ്റിക്സില്‍ എന്തു വേണമെങ്കിലും സംഭവിക്കാം, അതുകൊണ്ട് മാക്സിമം വോട്ട് കിട്ടിയാല്‍ ഇനി മറ്റൊരാളെ നിയമിക്കാന്‍ പറ്റില്ല എന്നേയുള്ളൂ. ഒബാമ ഇതുപോലെ അടിച്ച് കയറുമെന്ന് അവര്‍ കരുതിയില്ലല്ലോ. ആ തെറ്റ് ആവര്‍ത്തിക്കരുത് എന്ന് കരുതിയിട്ടാണ് അവര്‍ ഇപ്പോഴും നില്‍ക്കുന്നത്. അവരെ പക്ഷെ ഡെമോണൈസ് ചെയ്യുകയാണ് മീ‍ഡിയ. മീഡിയയുടെ ഫേവിറേറ്റ് പഞ്ചിംഗ് ബാഗ് ആണ്. അതെപ്പോഴും അങ്ങിനെയല്ലേ തോക്കുന്നവര്‍ക്ക് ഒരുപാട് കുറ്റവും ജയിക്കുന്നവര്‍ക്ക് എപ്പോഴും എല്ലാം കൃത്യവും.

3. ബ്ലാക്സ് എന്നു പറയും, വൈറ്റ്സ് എന്നും. മാധ്യമങ്ങള്‍ ഉപയോഗിച്ചു കണ്ടിട്ടുണ്ട്. ഒഫീഷ്യല്‍ റെക്കോര്‍ഡിലും മറ്റും പൊതുവേ ആഫ്രിക്കന്‍ അമേരിക്കന്‍ എന്നാണ് കണ്ടിട്ടുള്ളത്. ബ്ലാക്ക് ഉണ്ടോ എന്ന് ഇപ്പോള്‍ ഓര്‍മ്മ കിട്ടുന്നില്ല. ഇനി ശ്രദ്ധിക്കണം. ബ്ലാക്ക് മാന്‍ (കറുത്തവന്‍) എന്നൊക്കെ പറയാം. ബ്ലാക്ക് പീപ്പിള്‍ എന്ന് പറയുന്നത് അല്ലെങ്കില്‍ ബ്ലാക്ക് എന്ന് പറയുന്നത് അവര്‍ക്ക് കുഴപ്പമില്ല. നീഗ്രോ, നിഗര്‍ എന്ന വിളിയാണ് ഒഫീഷ്യലി റോംഗ്. കറുത്തവര്‍ വെളുത്തവര്‍ എന്ന് ആഫ്രിക്കന്‍ അമേരിക്കന്‍ വൈറ്റ് അമേരിക്കന്‍ എന്നതിന്റെ ഒക്കെ ഷോര്‍ട്ട് ഫോം പോലെയുള്ളൂ.
ബ്ലാക്ക് എന്ന് പറയുന്നതിനു എന്താണ് കഷ്ടം? നിറം കൊണ്ട് ഐഡന്റിഫൈ ചെയ്യരുത് എന്നാണോ?
ഞാന്‍ എന്നെ ബ്രൌണ്‍ ഇന്ത്യന്‍ വുമണ്‍ എന്നാണ് തമാശയ്ക്ക് പരിചയപ്പെടുത്താറ് :).