2008-05-24

എനിക്കൊന്നും മനസ്സിലാവുന്നില്ല

സത്യമായിട്ടും എനിക്കൊന്നും മനസ്സിലാവുന്നില്ല.

പത്രങ്ങളായ പത്രങ്ങളും ബ്ലോഗായ ബ്ലോഗും ചാനലായ ചാനലുകളും കണ്ടിട്ട് കുറേ ആളുകള്‍ പറയുന്നു സന്തോഷ് മാ‍ധവനെ അറസ്റ്റ് ചെയ്തതുകൊണ്ട് അമൃതാനന്ദമയിയേയും അച്ചന്മാരേയും മുസ്ലീം പള്ളികളിലും എല്ലാം അറസ്റ്റും വാറന്റും നടത്തണം എന്ന്.

അല്ല. ഇന്ത്യയില്‍ മതങ്ങള്‍ ഉണ്ടാവാന്‍ പാടില്ലാ‍ന്ന് പെട്ടെന്ന് നിയമം വന്നോ? അതോ മതവിശ്വാസികളും മതനേതാക്കന്മാരും എല്ലാവരും ഒരുമിച്ച് പെട്ടെന്ന് കുറ്റവാളികളായോ? ജയിലൊന്നും പോരാതെ വരുമല്ലോ സാര്‍. അതിനിടയില്‍ നമ്മുടെ DYFIക്കാരന്‍ പറയുന്നു, മന്ത്രിക്ക് ആശ്രമത്തില്‍ പോകാന്‍ പ്രശ്നമില്ല എന്ന്. മന്ത്രിക്ക് പോകാമെങ്കില്‍ ജനങ്ങള്‍ക്ക് പോകാന്‍ പാടില്ല എന്നാണോ സാര്‍?

സ്വാമിമാരെ ദേഹോപദ്രവം ഏല്‍പ്പിക്കാനും മുടിമുറിക്കാനും DYFIക്ക് ആരു അധികാരം കൊടുത്തു? അതോ നമ്മുടെ നാട്ടില്‍ പെട്ടെന്ന് ജനാധിപത്യം മാറി കമ്മ്യൂണിസം മാത്രം വന്നോ? പന്ന്യന്‍ രവീന്ദ്രന്റെ മുടി മുറിക്കാന്‍ DYFIല്‍ ക്ഷുരകന്മാര്‍ ഇല്ലേ പോലും?

മതസ്ഥാപനങ്ങളും ഗവണ്മെന്റ് ഇതര സ്ഥാപനങ്ങളും ഫോറിന്‍ ഫണ്ട് സ്വീകരിക്കുന്നു എന്ന് വലിയ വായില്‍ കരയുന്നവരുടെ ശ്രദ്ധയ്ക്ക്, ഒരു ശതമാനത്തില്‍ താഴെയാണ് വോളന്ററി ഓര്‍ഗനൈസേഷന്‍സിനു ഫണ്ട് ലഭിക്കുന്നത്. മാത്രമല്ല, പുതിയ (2006) FCRA ബില്ല് വഴി നിയമപരമായി വേണ്ടത് ചെയ്യുന്നുമുണ്ട്. അല്ലാതെ ഫോറിന്‍ ഫണ്ട് ഫണ്ട് എന്നും പറഞ്ഞു ആര്‍ക്കും എന്തും ചെയ്യാന്‍ സാധിക്കില്ല. പിന്നെ എന്തിനാണ് ഫോറിന്‍ ഫണ്ട് ഫോറിന്‍ ഫണ്ട് എന്ന് ഒച്ചവെക്കുന്നത്? ആ 99% ബാക്കി ഫണ്ട് എവിടെ എന്ന് ഞങ്ങള്‍ അന്വേഷിക്കാതെ ഇരിക്കാനോ? ഒ മറന്നു, മതസ്ഥാപനങ്ങളാണല്ലോ ഇപ്പോള്‍ ഇന്ത്യയില്‍ നിയമം കയ്യാളുന്നത്, അതുകൊണ്ട് നമുക്ക് അവരെ പിടിക്കാന്‍ നടക്കാം. ഞങ്ങള്‍ കണ്ണടച്ച് പിടിച്ചോളാ‍മേ.

സന്തോഷ് മാധവന്‍ മുതല്‍ തോമസ് കോട്ടൂര്‍ വരെ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യണം. നിയമം കൊണ്ട് മര്യാദയ്ക് ഒരു പഴുതു പോലും അവശേഷിക്കാതെ തുറങ്കലിലടയ്ക്കണം. ഇതുപോലുള്ള അധികാര സ്ഥാപനങ്ങളിലിരിക്കുന്നവര്‍ക്ക് സാധാരണ ജനങ്ങളേക്കാള്‍ പതിന്മടങ്ങ് ശിക്ഷ കൊടുക്കണം. അതിനു മിടുക്കരായ പോലീസും ഭരണാ‍ധികാരികളും വേണം. അല്ലാതെ ഈ ഐഡിയ സ്റ്റാര്‍ സിംഗര്‍ പോലത്തെ ലൈറ്റും ക്യാമറയും ഉള്ള ഷോ എന്തിനാണ് സാര്‍? ഞങ്ങള്‍ ഓള്‍‌റെഡി കഴുതകളാണെന്ന് അറിയില്ലേ?

ആത്മഗതം: അല്ല, ഞാന്‍ പള്ളിയില്‍ നേര്‍ച്ചയിട്ടാല്‍ അത് തട്ടിപ്പാണെന്ന് നാളെ പറഞ്ഞു വരുമോ? എനിക്ക് മോക്ഷം ലഭിക്കുമെന്ന് ശാസ്ത്രീയമായി തെളിവൊന്നും ഇല്ലല്ലോ.

73 പ്രതികരണങ്ങള്‍:

evuraan said...


സ്വാമിമാരെ ദേഹോപദ്രവം ഏല്‍പ്പിക്കാനും മുടിമുറിക്കാനും DYFIക്ക് ആരു അധികാരം കൊടുത്തു? അതോ നമ്മുടെ നാട്ടില്‍ പെട്ടെന്ന് ജനാധിപത്യം മാറി കമ്മ്യൂണിസം മാത്രം വന്നോ? പന്ന്യന്‍ രവീന്ദ്രന്റെ മുടി മുറിക്കാന്‍ DYFIല്‍ ക്ഷുരകന്മാര്‍ ഇല്ലേ പോലും?


അരിക്കു മുട്ടു വന്നപ്പോള്‍ നെല്ലു കൃഷി ചെയ്യാനോ, ഉള്ള നെല്ല് കളയാതെ, പാഴാക്കാതെ, കൊയ്തെടുക്കാനോ ഒന്നും മേലാഞ്ഞവര്‍ ക്ഷൗരം ചെയ്യാന്‍ ജാഥ നടത്തുന്നു - ക്ഷൗരക്കത്തി തങ്ങളുടെ ആത്മാവിന്റെ തന്നെ ഭാഗമാക്കുന്നതു് ഇങ്ങനെയാണു്. ജന്മ വാസന തടുക്കാനാവുമോ?

myexperimentsandme said...

ഊഹാപോഹ ടെക്‍നോളജിക്ക് ഒരറുതി വരട്ടെ. യാതൊരു വിവേചനവുമില്ലാതെ നിഷ്‌പക്ഷമായി എല്ലാവരെപ്പറ്റിയും അന്വേഷിക്കട്ടെ. ആരെങ്കിലും ഏതെങ്കിലും രീതിയില്‍ നിയമലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ തക്കതായ ശിക്ഷ കൊടുക്കട്ടെ. അന്വേഷണം തീരുന്നത് വരെ പുകമറ/ബഹളം/ശ്രദ്ധതിരിക്കല്‍ ഇവയ്ക്കൊക്കെ ഫുള്‍സ്റ്റോപ്പും. അന്വേഷണം കഴിഞ്ഞാല്‍ അതോടെ തീരണം ഊഹങ്ങളും പോഹങ്ങളും. നടക്കുമോ ആവോ?

എന്തിലും ഏതിലും ശാസ്ത്രീയത നോക്കുന്ന നമ്മള്‍ ഇത്തരം ആരോപണങ്ങളിലെ ശാസ്ത്രീയതയും നോക്കി വിശകലനം ചെയ്യുന്നുണ്ടാവണം. അടച്ചാക്ഷേപിക്കല്‍ ശാസ്ത്രീയമാണോ?

വിദേശഫണ്ട് അന്വേഷിക്കുമ്പോള്‍ ആത്മീയം മാത്രമായി ഒതുക്കേണ്ട, രാഷ്ട്രീയം കൂടിയാവട്ടെ.

കണ്ണൂസ്‌ said...

പോലിസ് ധൈര്യമായി അന്വേഷിക്കണമെങ്കില്‍ ആദ്യം ജനം പിടിച്ച് ചാമ്പണം എന്ന് വന്നാല്‍ അതുണ്ടാവും. അതു ചെയ്യുന്നത് ഡിഫി ആണെങ്കില്‍ അതിന്‌ രാഷ്ട്രീയച്ചുവ വന്നു പോവും എന്നതിനെന്ത് ചെയ്യും?

ഇന്റര്‍പോളിന്റെ തീട്ടൂരം കണ്ടിട്ടൊന്നും അല്ല സന്തോഷ് മാധവന്‍ കുടുങ്ങിയത്. ഒരു കേരളശബ്ദം റിപ്പോര്ട്ട് കണ്ട് ലോക്കല്‍ ജനങ്ങള്‍ ഇളകിയതു കൊണ്ടാണ്‌. (അതില്‍ ഡിഫി ഇല്ലാത്തതു ഭാഗ്യം, അല്ലെങ്കില്‍ ഭൂരിപക്ഷത്തിനെതിരെ കമ്മ്യൂണിസ്റ്റ് പടവാള്‍ എന്നൊക്കെയായേനേ മാധ്യമ തലക്കെട്ടുകള്‍!)

Pramod.KM said...

വിനുസാമിയുടെ താടി പണ്ടേ മുറിക്കേണ്ടതായിരുന്നു. സാമിവേട്ട ഫലപ്രദമായി നടത്തിയാല്‍ അത് കേരള സി.പി.എം ചരിത്രത്തിലെ എടുത്തുപറയാവുന്ന ഒരു നേട്ടമാകും. നമ്മുടെ നാട്ടിലെ ‘കടൂര്‍ സാമി’എന്നറിയപ്പെടുന്ന ആളെ ഒന്നു പൂശാന്‍ ഇത്രകാലം ഡിഫിക്ക് കാത്തുനില്‍ക്കേണ്ടിവന്നു എന്നതും മറ്റൊരു അയല്‍ക്കാരന്‍ മണിയൂര്‍ സിദ്ധന്റെ വീട്ടില്‍ റെയ്ഡ് നടത്താന്‍ ഇത്രകാലം പോലീസിനു കാക്കേണ്ടിവന്നുവെന്നതുമാണ് ലജ്ജാവഹം. ഈ മണിയൂര്‍ സിദ്ധനെതിരെ 2000-ല്‍ ആണെന്നു തോന്നുന്നു,കെ.ഇ.എന്‍ ഒക്കെ പങ്കെടുത്ത ഒരു ബോധവല്‍ക്കരണ പരിപാടി ഡിഫി സംഘടിപ്പിച്ചിരുന്നു. എന്തു ഫലം. ഇയാളുടെ അനുഗ്രഹത്തിനായി വരുന്ന ആള്‍ക്കാരുടെ ഒഴുക്ക് നിലച്ചത് 2008 മെയ് മാസത്തില്‍ കേരളമൊട്ടാകെ സാമിവിരുദ്ധതരംഗം അലയടിച്ചതോടെ മാത്രം.

Anonymous said...

ഒന്നും മനസ്സിലാവുന്നില്ലെന്ന് പറയല്ല്.

കുട്ടനാട്ടില്‍ നെല്ല് കൊയ്യാനല്ല അരിവാള്‍ എന്ന് മനസ്സിലായില്ലേ?

"ജീവകാരുണ്യപ്രവര്‍ത്തനം" ഇനിയും പ്രോല്‍സാഹിപ്പിക്കുമെന്ന് വ്യക്തമാക്കിയത്‌ മനസ്സിലായില്ലേ?

മന്ത്രിച്ച പച്ചവെള്ളം സര്‍വരോഗ സംഹാരിയാണെന്ന് മനസ്സിലായില്ലേ?

അതും മനസ്സിലായില്ലേ?

മനസ്സിലായിട്ടും മനസ്സിലായില്ലാന്നു പറഞ്ഞാ മനസ്സിലായതും മനസ്സിലാവാതെ മനുഷ്യനും ഡൈഫായിപ്പോവില്ലേ കുട്ടീ.

ശേഖു.

myexperimentsandme said...

ഇപ്രാവശ്യമെങ്കിലും ധൈര്യമായിത്തന്നെ ഒരു പോലീസ് അന്വേഷണം നടക്കട്ടെ. കള്ളസ്വാമിമാരുടെ എല്ലാ കള്ളബന്ധങ്ങളും (അത് ആരായാലും, ഏത് അനുഭാവക്കാരായാലും) ഡിഫിക്കാര്‍ ആത്മാര്‍ത്ഥമായിത്തന്നെ പുറത്ത് കൊണ്ടുവരട്ടെ. പോലീസ് അന്വേഷണത്തിന്റെ ഓരോ ഘട്ടവും ജനങ്ങള്‍ ഒരു മറച്ചുവെക്കലുമില്ലാതെ അറിയട്ടെ.

(സുധാകരനെ സ്വാമിയുടെ വീട്ടില്‍ കണ്ടപ്പോള്‍ ഡിഫിക്കാര്‍ ഒന്നമ്പരന്നത് തല്‍‌ക്കാലം നമുക്ക് മറക്കാം. ഇനി ഇത്തരം അമ്പരലക്കലുകള്‍ ഇല്ലാതെതന്നെ അവര്‍ കപടസന്യാസിമാര്‍ക്കെതിരെ ശക്തമായി പോരാടട്ടെ-നിയമത്തിനകത്ത് നിന്ന്, എന്നാല്‍ നിയമം കൈയ്യിലെടുക്കാതെ).

Anonymous said...

ഡിഫിക്കാരുടെയൊരാത്മാര്‍ത്ഥത ! ഹിന്ദു സമൂഹ നവോദ്ധാരണമല്ലല്ലോ ഡിഫിക്കാരന്റെ പരമ ലക്ഷ്യം.
സി പി എമ്മിനു മാത്രം കഴിഞ്ഞ ഒരു വര്‍ഷം ലഭിച്ച ഫണ്ട് ഒന്നന്വേഷിക്കാന്‍ പറയാന്‍ ഏതു ഡിഫിക്കാരന്റെ നാവാണുയരുക? പര്‍ട്ടി നേതാക്കന്മാരുടെ ഭവന പുനരുദ്ധാരണത്തിനു സാദാ പൗരന്റെ എത്ര പൈസയിറങ്ങിയിട്ടുണ്ടെന്ന് ഒന്നുചോദിക്കാന്‍,കണ്ണൂരെ കൂട്ടക്കൊലയ്ക്ക് അങ്ങനെ ഒരുപാട്.


കള്ളസ്വാമിമാരും രാഷ്ട്രീയക്കാരനും തമ്മിലെന്തു വ്യത്യാസം?കള്ളന്‍ കാവിയുടുത്താല്‍ അവന്‍ സ്വാമി,ഖദറിട്ടാല്‍ രാഷ്ട്രീയക്കരന്‍.ഇവരു രണ്ടു പേരും കൂടിനടത്തുന്ന ഇടി എന്തിനു വേണ്ടി? രാഷ്ട്രീയക്കാരനേക്കാള്‍ മറ്റവന് ആളുകൂടി അര്‍ത്ഥം കൂടി.പാര്‍ട്ടി സമ്മേളനത്തിന് കാശുകൊടുത്താലും ആളെകിട്ടാത്തിടെത്ത് പാദ പൂജയ്ക്കും ഭജനപാടാനും ആയിരങ്ങള്‍!!!! അസൂയ എന്നു പറയുന്നത് കമ്പും മൊഴയുമായിട്ടൊന്നുമല്ലല്ലോ കാണുക. എന്തെങ്കിലും ചില്ലറകൊടുത്തൊതുക്കാന്‍ സ്വാമിമാരുടെ ആക്രാന്തം അനുവദിക്കുന്നുമില്ല.തട്ടിപ്പുകാരന്റേം ലോട്ടറിക്കാരന്റേം ഭൂമാഫിയക്കാരന്റേം പൈസ വാങ്ങാമെങ്കില്‍ അല്പം മഞ്ഞളും ഭസ്മവുമൊക്കെയുള്ളതും വാങ്ങാമെന്നാണ് തീരുമാനം,പക്ഷേ സ്വാമിമാരുകൊടുക്കണ്ടേ?
കാശിനു ചെന്നാല്‍ ഭസ്മം കൊടുക്കും അല്ലെങ്കിലൊരു ശത്രുസംഹാര പൂജ.

ഇടികൂടുന്ന മുട്ടനാടുകളുടെ ചോരകുടിയ്ക്കുന്നവരാണു മിടുക്കര്‍. മാധ്യമക്കഴുതപ്പുലികള്‍.
അര മണിക്കൂര്‍ ന്യൂസ്,ഒന്നര മണിക്കൂര്‍ ഏലസ്സുപുരാണം ഏലസ്സൊന്നു കെട്ടിയാലോ ചത്തു കെടക്കുന്നവന്‍ പോലും എണീറ്റോടുമെന്ന് അനുഭവസ്ഥര്. കണ്ടും കൊണ്ടും എന്നും കാമം കരഞ്ഞു തീര്‍ക്കുന്ന ജീവികളെപ്പോലെ പ്രജകളും.

കണ്ണൂസ്‌ said...

എനിക്കൊന്നും മനസ്സിലാവുന്നില്ല!

ഈ സി.പി.എം നടത്തുന്ന ഫണ്ടിനെപ്പറ്റിയൊക്കെ ഡിഫി സമരം ചെയ്യണം എന്നൊക്കെ പറയുന്നത് എന്തടിസ്ഥാനത്തിലാണ്‌? അതിന്‌ അവരെന്താ ഇഹലോക പുണ്യാളന്‍‌മാരോ? അവര്‍ക്ക് ചെയ്യാനുള്ളത് ഇതാണ്‌. അതവര്‍ ചെയ്യുന്നു. സി.പി.എം നടത്തുന്ന അഴിമതികളും മന്ത്രിമാരുടെ തോന്ന്യാസവുമൊക്കെ മറ്റ് ആണുങ്ങള്‍ പുറത്തു കൊണ്ടുവരട്ടേ.

അവനവന്റെ വീട് അവനവന്‍ നന്നാക്കിയില്ലെങ്കില്‍ നാട്ടുകാര്‍ കേറി നന്നാക്കും എന്ന് പറയുന്നത് രാഷ്ട്രീയത്തില്‍ എങ്കിലും ബാധകമല്ല. അവിടെ ഒരു വീടും അവനവന്‍ നന്നാക്കില്ല. നാട്ടുകാര്‍ കേറി മേയുക തന്നെ വേണം. യൂത്ത് കോണ്‍ഗ്രസ്സും യുവ‌മോര്‍ച്ചയും മാധ്യമങ്ങളുമൊക്കെ ഒന്ന് വിയര്‍ക്കട്ടേ. പന്ന്യന്റെ മുടിയും, കിലുക്കിക്കുത്ത് സുധാകരന്റെ താടിയുമൊക്കെ നട്ടെല്ലുറപ്പുള്ളവര്‍ വിചാരിച്ചാല്‍ വടിപ്പിക്കാവുന്നതേയുള്ളൂ.

അനോണി ആന്റണി said...

അനോണി ആന്റണി: ആര്യാടനു സല്യൂട്ട്, സുധാകരനു ഗദ

പ്രവീണ്‍ ചമ്പക്കര said...

ഒരു ചെറിയ സംശയം. സന്തോഷ് മാധവനെപോലെ കുറെ കള്ളന്മാര്‍ കാവി ഉടുത്തതിന്റെ പേരില്‍ മുഴുവന്‍ സ്വാമി മാരെയും ആ ഗണത്തില്‍ പ്പെടുത്തി ആക്രമിക്കാം എങ്കില്‍ ..കള്ളനായ ഒരു രക്ഷ്ട്രീയക്കാരന്റെ പേരില്‍ മുഴുവന്‍ രാക്ഷ്ട്രീയക്കാരനും കള്ളന്‍ എന്നു മുദ്രകുത്തി ആക്രമിക്കാമല്ലോ.അല്ലേ?
കള്ളന്‍ ആയ സ്ന്തോഷ് മാധവന്‍ സ്വാമി വേഷം കെട്ടിയതാണു എന്നു അറിഞ്ഞിട്ടും ഇപ്പോഴും സ്വാമി എന്നു വിളിക്കുന്നു. അങ്ങനെ എങ്കില്‍ നാളെ ഒരു വ്യാജഡോക്ടറെ പിടിച്ചാല്‍ പിന്നയും അയാളെ ഡോക്ടര്‍ എന്നു വിളിക്കാമോ..?

പ്രവീണ്‍ ചമ്പക്കര said...
This comment has been removed by the author.
ബഷീർ said...

ഒരു വിചിന്തനത്തിനു വഴിവെക്കട്ടെ ഈ പോസ്റ്റ്‌..

നല്ലതും കെട്ടതും തിരിച്ചറിയാനും കെട്ടതിനെ തള്ളാനുള്ള ആര്‍ജ്ജവം ആണു നമുക്ക്‌ വേണ്ടത്‌..

ഒന്നിനെയും അടച്ച്‌ ആക്ഷേപിക്കുന്നതും നല്ലതല്ല..

രാഷ്ടീയക്കാരന്റെ അത്യുത്സാഹം ആതമാര്‍ത്ഥമല്ല എന്നത്‌ പകല്‍ പോലെ സത്യം..

സജീവ് കടവനാട് said...

ചുരുങ്ങിയത് ഒരു മാസം കൊണ്ടെങ്കിലും നാം സന്തോഷ് മാധവനേയും കള്ള സ്വാമിമാരേയും മറക്കും. വീണ്ടും പൂജിച്ച ചരടിനും അത്യാഗ്രഹസിദ്ധിക്കും കൊച്ചുദൈവങ്ങളുടെ അരികിലെത്താന്‍ തുടങ്ങും. അതിനും മുമ്പേ ഇത്തരം വ്യാജന്മാര്‍ക്കെതിരേ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ അതിനു കഴിവുള്ളവര്‍ ചെയ്യട്ടെ. ദൈവങ്ങളെ രക്ഷിക്കാന്‍ ദൈവങ്ങള്‍ക്കാകില്ലെങ്കില്‍ നാമെന്തിന് കള്ളക്കണ്ണീരൊഴുക്കണം. Dyfi ഇടപെട്ടു എന്ന കാരണംകൊണ്ടു മാത്രം എതിര്‍ക്കപ്പെടുക എന്ന ഈ ബോധക്കേടാ‍ണ് മാറ്റിയെടുക്കേണ്ടത്.

Anonymous said...

ഡിഫി ഇടപെടുന്നത് പലതും തകര്‍ക്കാന്‍ മാത്രമല്ലേ പലപ്പോഴും? കെഎസ്ആര്‍ടിസീ ആയാലും,കെ എസ് ഇബിആയാലും,ആശുപത്രിയായാലും,കുടുംബങ്ങളായാലും.പണിയുന്നതോ ബസ് സ്റ്റോപ്പുകളും,പാര്‍ട്ടി അനുഭാവികള്‍ക്കുവല്ല കൂരകളും,രക്തസാക്ഷിമണ്‍ടപങ്ങളും! കള്ളന്മാരെ വേട്ടയാടുന്നു എന്നപേരിലുള്ള
നാടകമുണ്ടല്ലോ കൈയ്യടിക്കുവേണ്ടി രജനീകാന്തിന്റേയും,മോഹന്‍ലാലിന്‍‍റ്റേയുമൊക്കെ കഥാപാത്രങ്ങള്‍ തിരശ്ശീലയില്‍ ചെയ്യുന്ന വിക്രിയകള്‍, അതു ഡിഫി ചെയ്യുന്നതാണ് അഥ്താണു അതുമാത്രമാണ് വ്യസനിപ്പിക്കുന്ന വിഷയം.

Inji Pennu said...

DYFIക്കാരല്ല, ആരും കണ്ട് പിടിക്കാനുള്ളതൊക്കെ സത്യസന്ധമായി കണ്ടുപിടിച്ചോട്ടെ. പിടിക്കണ്ട എന്നല്ലല്ലോ പറഞ്ഞിരിക്കുന്നത്.

പക്ഷെ ഗുണ്ടായിസം രാഷ്ട്രീയത്തിന്റെ പേരില്‍ കാണിക്കണ്ട എന്ന്. സോറി അത് സമ്മതിച്ച് തരാന്‍ നല്ല ബുദ്ധിമുട്ടുണ്ട്. അങ്ങിനെയെങ്കില്‍
വി.എച്.പിയും മറ്റും കന്യാസ്ത്രീകളെ ഗുജറാത്തിലും മറ്റും ഉപദ്രവിക്കുന്നതും ആളിക്കത്തുന്ന ജനരോഷമായി എടുക്കേണ്ടി വരും. അന്നേരം
ഇതേ ഡിവൈഎഫൈക്കാര്‍ അവിടെ ഗുജറാത്തില്‍ പ്രശ്നം എന്ന് തൊണ്ട തുറക്കരുതു....

ഗുണ്ടായിസം വെറും ഷോ ആണ്. രാഷ്ട്രീയ അധികാരത്തിന്റെ ബലത്തില്‍ നടത്തുന്ന പോക്രിത്തരം. അത് വേണ്ടാന്നേ പറയുന്നുള്ളൂ.
ജനങ്ങള്‍ക്ക് നിയമം കയ്യിലെടുക്കാന്‍ ഒരു വകുപ്പുമില്ല. അത് ഈ കള്ള സ്വാമിമാരേയും മറ്റും രക്ഷപ്പെടുത്തുകയേ ഉള്ളൂ.

നന്ദു said...

ഡിഫിക്കാർക്ക് അധികാരം നൽകുന്നത് ഇതാദ്യമായിട്ടല്ലല്ലോ? സ്വാശ്രയ പ്രശ്നത്തിൽ കോളേജുകളിൽ കയറി എസ് എഫ് ഐ യും ഡിഫിയും ഒക്കെച്ചേറ്ന്ന് തല്ലിപ്പൊട്ടിച്ചത് ജനം കണ്ടതല്ലെ?. നിയമം കയ്യിലെടുക്കാൻ ഒരു സംഘടനയും തയാറാവേണ്ടതില്ല. തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണം. പക്ഷെ അതിന്റെ പേരിൽ യഥാർത്ഥ തപസ്യയിൽ കഴിയുന്നവരെ ശല്യപ്പെടുത്തുന്നത് ശരിയല്ല. ഹിന്ദുക്കളെ മാത്രം തെരഞ്ഞു പിടിക്കുന്നു എന്ന ഒരാക്ഷേപം വരാതിരിക്കാൻ മറ്റു മതസ്ഥരേയും അവിടേയും ഇവിടേയുമൊക്കെ പൊക്കീട്ടൂണ്ട്..

നടക്കട്ടെ. കള്ള നാണയങ്ങൾ പിടിക്കപ്പെടണം ഒരു ശൂദ്ധികലശം ഈ രംഗത്ത് വേണം. മാഫിയ കൾ നശിക്കണം പക്ഷെ അതിനു രാജ്യത്ത് നിയമവും അത് നടപ്പിലാക്കാൻ ഭരണ സംവിധാനങ്ങളുമുണ്ട്.. അമ്മാവൻ ദിവാനാന്നു കരുതി മരുമക്കൾ നികുതിപിരിക്കാനിറങ്ങണ്ട!

Radheyan said...

ഇതില്‍ ഇത്ര മനസ്സിലാകാന്‍ ഒന്നുമില്ല.ഡിഫി അടക്കം സകല പുരോഗമന പ്രസ്ഥാനങ്ങളും ശ്രീനാരായണഗുരു മുതല്‍ പേര്‍ തുടങ്ങി വെച്ച നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു.അതിന്റെ ചളിപ്പു മാറ്റാന്‍ ഇപ്പോള്‍ ഈ വിധം പ്രവര്‍ത്തിക്കുന്നു.അതിലെ അക്രമഭാഗം ഒഴിവാക്കിയാല്‍ കുറെയൊക്കെ യുവജനപ്രസ്ഥാനത്തിന്റെ പങ്ക് തന്നെയാണ്.അക്രമം ആശയം തോറ്റവന്റെ വഴിയാണ് എന്ന് ഇവര്‍ ഇനിയും മനസ്സിലാക്കുന്നില്ല.ഒരു പരിധി വരെ മാധ്യമങ്ങളില്‍ (ദൃശ്യ) ശ്രദ്ധ നേടാനുള്ള ഷോയും അക്രമങ്ങളുടെ ഉദ്ദേശങ്ങളില്‍ പെടുന്നു.

ഇന്ന് കാണുന്ന ആത്മീയസര്‍ക്കസുകള്‍ കേരളീയന്റെ അന്തരാത്മാവിലെ വൃണം പൊട്ടിയൊഴുകുന്ന ചലമാണ്.അത് മുഴുവന്‍ പുറത്ത് പോകുമെന്ന് ഞാന്‍ കരുതുന്നില്ല.എല്ലാ തട്ടിപ്പുകാരെയും പോലെ ഇതും കുറേ ഏറെ നാള്‍ നമ്മുടെ ശ്രദ്ധയില്‍ ഓടി കളിക്കും.പിന്നെ മറക്കും.കോഴിക്കോട്ടുള്ള സ്വാമി തിരുവനന്ത്പുരത്തേക്ക് പോകും.അവിടെ പുതിയ സെറ്റപ്പാക്കും

പന്ന്യനോ സുധാകരനോ ഏതെങ്കിലും സ്വാമിയുടെ പാദാരവിന്ദങ്ങളില്‍ ശങ്കര്‍ദയാല്‍ ശര്‍മ്മ മുതല്‍ നരസിംഹറാവു മുതല്‍ അബ്ദുള്‍കലാം വരെയുള്ളവര്‍ ചെയ്യുന്ന പോലെ അഭയം പ്രാപിച്ചു എന്നു കരുതുന്നില്ല.പൊതു പ്രവര്‍ത്തകര്‍ക്ക് ചില പരിമിതികളുണ്ട്.ഒരു ആംബുലന്‍സ് ഉല്‍ഘാടനത്തിന് ആരെങ്കിലും വിളിച്ചാല്‍ തന്റെ പൂരവ്വ ചരിത്രം അറിഞ്ഞാലേ ഞാന്‍ വരൂ എന്നു പറയാനുള്ള ബുദ്ധിമുട്ട്.അതിനെ ഏതെങ്കിലും സ്വാമിയുമായുള്ള വിധേയത്വമായി കാണുന്നത് ശരിയാണെന്ന് എനിക്ക് അഭിപ്രായമില്ല.പക്ഷെ ഇനിയെങ്കിലും രാഷ്ട്രീയക്കാര്‍ സൂക്ഷിച്ചേ പറ്റൂ,അവര്‍ ഇടപെടുന്നവരുടെ ഇടപാ‍ടുകള്‍,അവരുടെ ധനാഗമ സ്രോതസ്സുകള്‍ എല്ലാറ്റിനെയും കുറിച്ച് അറിഞ്ഞിട്ട് ഇടപഴകുന്നത് ആവും ബുദ്ധി.

Anonymous said...

ഡിഫി വിച്ച്പി എന്നൊക്കെ ഒറ്റവരിയില്‍ എഴുതുന്നതിലെ ആപത്ത്‌ മനസ്സിലാകാത്തതില്‍
ഖേദമുണ്ട്.

ദിവ്യാജോഷിയെ പോലുള്ളവര്‍ക്കും, കള്ളസ്വാമിമാര്‍ക്കും,കള്ള സിദ്ധന്മാരുക്കുമെതിരെ ഡിഫി മുമ്പേ രംഗത്തു വന്നിട്ടുണ്ട്.അന്ന്‌ ശേഷരിച്ച ഒപ്പോക്കെ പോലീസ്‌ സ്റ്റേഷനില്‍ ഇപ്പോഴും കാണുമായിരിക്കും ചിലപ്പോള്‍.ഉറങ്ങികിടക്കുന്നവരെ ഉണര്‍ത്താന്‍ ചിലകൊട്ടുകള്‍ അത്യാവശ്യമാണ്.അത്‌ ഇത്തരം കപടന്മാര്‍ക്കെതിരെയാകുമ്പൊള്‍ ന്യായുകരിക്കാവുന്നതുമാണ്. അമൃതാനന്ദമയിയും, ഡബ്ബിള്‍ ശ്രീയും ഒക്കെ ചെറിയ ചെറിയ തട്ടിപ്പുകളിലൂടെ വളര്‍ന്നു വന്നവര്‍ തന്നെയായിരിക്കാം.അമ്മ എന്ന ബ്രാന്‍ഡിനെ നല വണ്ണം മാര്‍ക്കന്റ്‌ ചെയ്യാന്‍ എംബിഎ സന്യാസിമാരുണ്ടായതുകൊണ്ട്‌ അവരു രക്ഷപ്പെട്ടൂ.ഡബിള്‍ ശ്രീ സുദര്‍ശനക്രീയയ്ക്ക്‌ കോപ്പി റൈറ്റും വാങ്ങി.ഇപ്പോ ആരോപണവിധേയരായ പല അമ്മമാര്‍ക്കും ഇതുപോലെ വളരാന്‍ നല്ല സ്കോപ്പുള്ളവരായിരുനു(കണ്ടീല്ലേ രാജഗോപാലൊക്കെ ഇപ്പോഴേ കാലില്‍ വീഴാന്‍ കാത്തു നില്‍ക്കുന്നത് ).

Anonymous said...

2006 ഒക്ടോബറില്‍ ദേശാഭിമാനി വാരികയില്‍ ഡോ.കെ.പി കൃഷ്ണന്‍ കുട്ടിയുടെ
‘പ്രാര്‍ത്ഥനയുടെ രാഷ്ട്രീയം‘ എന്നൊരു ലേഖനമുണ്ടായിരുന്നു. തപ്പിയിട്ട്‌ കിട്ടിയില്ല.കിട്ടാന്‍ വല്ല വഴിയും ഉണ്ടോ?

ബഷീർ said...

ഡിഫി വേറെ.. വി എച്‌ പി വേറെ..
തുളസിയുടെ അഭിപ്രായത്തോട്‌ യോജിക്കുന്നതിനൊപ്പം അക്രമ പ്രവര്‍ത്തനങ്ങളില്‍ ആരു എര്‍പ്പെട്ടാലും അത്‌ എതിര്‍ക്കപ്പെടേണ്ടതുമാണു എന്നാണു എന്റെ അഭിപ്രായം

അസാമികളേക്കാള്‍ മുന്തിയ തരമാണു ചില രാഷ്ട്രീയക്കോമാളികള്‍.. അപ്പോള്‍ പിന്നെ എങ്ങിനെ പൂര്‍വ്വാശ്രമത്തെകുറിച്ച്‌ ചോദിച്ചറിയും ? ആസാമിയും ഈസാമിയും ചിലപ്പോള്‍ ഒരേ കളരിയിലാവും അഭ്യാസം പഠിച്ചത്‌.. അച്ചനാരാ മോന്‍ ...!

ആത്മാവിന്റെ അടങ്ങാത്ത പശിയടക്കാന്‍ ആസാമിയായാലും ഗോസാമിയായാലും വേണ്ടില്ല എന്ന മട്ടില്‍ സമ്പാദ്യവും കെട്ടിയ പെണ്ണിനെയും പെണ്മക്കളെയുമെല്ലാം പാദാരവ്യന്ദത്തില്‍ കാണിക്കവെക്കാന്‍ അറപ്പില്ലാത്ത ജനത്തിനു ബോധവത്കരണമാണു നടത്തേണ്ടത്‌..

ഇതിനൊക്കെയിടക്ക്‌ പുരകത്തുമ്പോള്‍ വാഴ വെട്ടുന്ന രാഷ്ട്രീയക്കാരനെയും, ഉത്പതിഷ്ണുക്കളെന്ന് സ്വയം ഞെളിയുന്ന ചില മത, സാംസ്കാരിക ,യുക്തിവാദി, ഭീകരവാദി, ഞാഞ്ഞൂളാദി സംഘങ്ങളുടെ കുബുദ്ധിയും തിരിച്ചറിയുക.

എലി യുണ്ടെങ്കില്‍ അതിനെ പിടിക്കുക.. അല്ലാതെ ഇല്ലം ചുടാന്‍ ശ്രമിയ്ക്കരുത്‌..

നന്ദു said...

ഒരു പത്രപ്രവര്‍ത്തകന്‍ കൂടിയായ ശ്രീ ഫിറോസിന്റെ ഈ പോസ്റ്റ് ഈ സബ്ജക്റ്റുമായി പരോക്ഷബന്ധം ഉള്ളതിനാല്‍ വായിക്കുന്നത് നല്ലതാണ്..

Kiranz..!! said...

ഇഞ്ചിയേ "Strike while the iron is hot " എന്നല്ലേ..ഒരവസരം കിട്ടുമ്പോള്‍ എല്ലാ കള്ളന്മാരേം ജനം പുറത്തു കൊണ്ടു വരട്ടെന്നെ..അതിനെന്നാ ഇത്രോം മനസിലാവായ്മക്കുറവില്ലായ്മക്കുറവ് ? മന്ത്രി എന്നതിനു‍ ഒരു വ്യക്തിക്കപ്പുറം പരിഗണന പാര്‍ട്ടിക്കില്ലെന്നാ വയ്പ്പ്.അതിനാല്‍ത്തന്നെ മന്ത്രി പോയാല്‍ അയാളുടെ വ്യക്തിപരമായ കാര്യമെന്നല്ലാതെ പ്രവര്‍ത്തകര്‍ അങ്ങ് ഓശാന ചൊല്ലിക്കോളണമെന്നില്ല.രാധേയന്‍ പറഞ്ഞ പോലെ ആരും കാലില്‍ വീണു പൊട്ടിക്കരഞ്ഞൊന്നും ഇല്ലല്ല് ? എന്റെ വീട്ടില്‍ നിന്നു നാലു പുഞ്ച ചാടിയാലൊരു മഠത്തിലെത്തും,ഒരു ശതമാനം മാത്രം വിദേശപണമായിരുന്നെങ്കില്‍ അവിടൊരു പൂഞ്ഞാണ്ടി ആശ്രമത്തിനപ്പുറം ഒന്നും തന്നെ കാണില്ലായിരുന്നു.വഴിവിട്ടു സമ്പാദിച്ച സ്വത്തല്ലാതെ ഒരു വിദേശിയും ഇങ്ങനെ ആശ്രമങ്ങള്‍ക്കു കണ്ടമാനം സ്വത്ത് വിതരണം നടത്തുന്നതില്‍ കാര്യമായ കള്ളത്തരങ്ങളുണ്ട്.മാനുഷികമായ സംവേദനത്തിനു( പ്രണയവും/കാമവുമൊഴിച്ച് :) ഒരു മാധ്യമം വേണമെന്നിരിക്കേ.ഭാഷയല്ലാതെ,അമാനുഷികത അല്ല്ലാതെ,സമത്വതയുള്ള ഒരു ശാരീരിക സ്വഭാവം പോലുമില്ലാതെയും ഈ കള്ളദൈവങ്ങള്‍ക്ക് ഒരു വലിയ വിഭാഗത്തെ ഇങ്ങനെ വിഡ്യാന്മാരാക്കാമെങ്കില്‍ ആ ദുരൂഹതയെ പുറത്തു തന്നെ കൊണ്ടുവരണം, ഒരു താടിയും കാവിയും ദൈവത്തിന്റെ പേരുമുണ്ടെങ്കില്‍ ഇവനെയൊന്നും തൊടാന്‍ പറ്റില്ല എന്നുള്ള റിലീജ്യസ് പുകമറയെ അവസരം കൊണ്ടു മാത്രമേ നേരിടാന്‍ പറ്റൂ,അതിനാല്‍ത്തന്നെ ഇപ്പോള്‍ കടന്തല്‍ക്കൂടു പോലെ ഇളകിയ ഈ കാമ്പയിനിംഗില്‍ വലുതായി ഒരു രാഷ്ട്രീയ നിറം ചാര്‍ത്തേണ്ടതുണ്ടോ ? സ്വാമിയെന്നല്ല,ഡിവൈനെന്നല്ല,മൌലവിയെന്നല്ല,ദൈവത്തിന്റെ നാമത്തില്‍ ആരൊക്കെ അഭ്യാസമിറക്കിയാലും അവസരം കിട്ടൂമ്പോള്‍ പിടിക്കണം,അടിക്കണം,ഒടിക്കണം.സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന നൂറ്റി അറുപത്തിയൊന്ന് ആശ്രമങ്ങളേപ്പറ്റി പോലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തന്നെ പുറത്തു വന്ന സാഹചര്യത്തില്‍ “പാവം സ്വാമിയച്ചമാര് “‍ എന്നു നിലവിളിക്കുന്നതിന്റെ സാംഗത്യം മാത്രമാണ് മനസിലാവാതിരിക്കേണ്ടത്. പുണ്യവാന്മാര്‍ക്കു പഠിക്കാത്ത കുറച്ചു പേര്‍ പൊട്ടന്മാരായിട്ട് ഡിഫിയെന്നു പറഞ്ഞു നടക്കുന്നിടത്തോളം കാലം കേരളത്തില്‍ കന്യാസ്ത്രികള്‍ക്ക് തല്‍ക്കാലം അച്ചന്മാരെ മാത്രം പേടിച്ചാ മതിയെന്നീയിടെയായി കണ്ടു വരുന്നു.


വന്‍ കണ്ടുപിടിത്തം :- സായിപ്പിനോടാര്‍ക്കേലും ഒരു ഇന്‍ഫീരിയോറിറ്റി കോമ്പ്ലക്സ് ഉണ്ടേല്‍‍ അതു മാറ്റാന്‍ ഉള്ള ബെസ്റ്റ് സ്ഥലങ്ങള്‍ കായംകുളം/കൊല്ലം കേയെസ്സാര്‍ട്ടീസി ബസ്റ്റാന്‍ഡ്.‍

NITHYAN said...

ആത്മീയത കച്ചവടമാക്കുന്ന സന്ന്യാസികള്‍ തെമ്മാടികളാണ്‌. രാഷ്ട്രീയം കച്ചവടമാക്കി കോടികളുണ്ടാക്കിയ രാഷ്ട്രീയക്കാര്‍ അതിന്റെ പത്തിരട്ടി തെമ്മാടികളാണ്‌.

പ്രവീണ്‍ ചമ്പക്കര said...

നിത്യാ അങ്ങനെ രാഷ്ട്രീയക്കരെ പറയല്ലെ...ഡിഫിക്കാരും ഒക്കെ ഇവിടെ ഉണ്ട്...

Kiranz..!! said...

ശരിയാ നിത്യാ..ഡിഫിക്കാര്‍ മാത്രല്ല..ജന നന്മ മാത്രം ചിന്തിക്കുന്ന ചില തികഞ്ഞ നിക്ഷ്പക്ഷവാദികളും ഇവിടൊക്കെ ഉണ്ട് .

Anonymous said...

നിലനില്‍ക്കുന്നൊരു ഭരണസംവിധാനം പെട്ടന്നൊരു സുപ്രഭാതത്തിലാണു ഞെട്ടിയുണരുന്നത്,ദേ സാമിമാരും മന്ത്രവാദികളും അരങ്ങു തകര്‍ക്കുന്നു എവിടെ നമ്മുടെ 'ഡെമോളിഷന്‍ യൂത്ത് ഫെഡറേഷന്‍?'
വിളിയവരെ
തകര്‍ക്കൂ...........

എന്താണു വ്യത്യാസം ഖദറിട്ടകള്ളനും കാവിയുടുത്ത കള്ളനും തമ്മില്‍? കാവിചുറ്റി ഇത്രനാള്‍ ഒരു കൂട്ടര്‍ ജനത്തെ വിഡ്യാന്‍മാരാക്കി,ഇനി കുറച്ചു ഖദറിട്ടവരുടെ വഹയാവട്ടെ എന്നാവാം.പിന്നെ കൂലി കൊടുത്ത് പോലീസ് എന്നൊരു വിഭാഗത്തെ എന്തിനിവിടെ തീറ്റിപ്പോറ്റുന്നു?കാവിക്കാരെ ഡെമോളിഷന്‍ ടീം,മറ്റുള്ളവരെ
എന്‍ ഡി എഫും,സംഘപരിവാരങ്ങളുമങ്ങു കേറി തീര്‍പ്പാക്കട്ടെ കാര്യങ്ങള് എന്തേയ്.

Unknown said...

അയ്യോ പാവം കുഞ്ഞാട്!

അമ്മ പെങ്ങന്‍‌മാരെയും, ബാലികമാരെയുമൊക്കെ സ്വസ്ഥമായും മന:സമാധാനത്തോടെയും ബലാത്സംഗം ചെയ്യാനും പീഢിപ്പിക്കാനും, നീലച്ചിത്രം നിര്‍‌മ്മിക്കാനും ആര്‍ഷഭാരതത്തില്‍ സ്വാമിമാര്‍ക്കുള്ള അവകാശം സം‌രക്ഷിക്കുന്നതിനായി നിലവിളിക്കുന്ന പാവം കുഞ്ഞാട്!

എല്ലാരും കേട്ടല്ലോ കുഞ്ഞാടിന്റെ വക തിയറി ഓഫ് ഈക്വല്‍ റിയാക്ഷന്‍. ഡിഫി കേരളത്തില്‍ സ്വാമിമാരെ ഞോണ്ടിയത് കൊണ്ട്‍, കുഞ്ഞാടിന്റെ വി.എച്.പി അങ്ങ് ഗുജറാത്തില്‍ കന്യാസ്ത്രീകളെയും ഗര്‍ഭിണികളെയും ഒക്കെ ആര്‍ഷഭാരതസംസ്കൃതിയുടെ "യൂസേഴ്സ് മാന്വല്‍ ഓഫ് രോഷപ്രകടനം" പ്രകാരം കൈകാര്യം ചെയ്തത് ന്യൂട്രലൈസ്ഡ് ആയി. ഇനി ആരും അതിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്! ആഹാ!

ക്യാരി ഓണ്‍ കുഞ്ഞാടേ... ക്യാരി ഓണ്‍!

Inji Pennu said...

ഭരണം കയ്യിലുള്ളതുകൊണ്ട് ഡിഫിക്കാര് കാണിക്കുന്ന ഗുണ്ടായിസം ഒരുകാരണവശാലും സമ്മതിച്ചു തരാന്‍ കഴിയുന്നില്ല തുളസി.
നാട്ടുകാര്‍ കയ്യിലെടുക്കണം, അത് ചെയ്യണം ഇത് ചെയ്യണം എന്ന് പറയുന്നത് ആളുകളുടെ മെക്കിട്ട് കേറാന്‍ ഡിഫി ഉപയോഗിക്കുകയണ്. അത് കൊണ്ട് തന്നെയാണ് വി.എച്.പി ചെയ്യുന്ന സ്റ്റേറ്റ് റണ്‍ ഗുണ്ടായിസവുമയി താരതമ്യം
വരുന്നത്. അതില്‍ ഇവിടെ ഖേദിച്ചിട്ട് ഒരു
കാര്യവുമില്ല. ഡിഫി താടി വടിക്കുന്നതും കാലു തല്ലിയൊടിക്കുന്നതും പുണ്യപ്രവര്‍ത്തനമാവുമോ? അതു കൊള്ളാം. ജനരോഷം ആളിക്കത്തുന്നതു
തന്നെയാണ് എല്ലായിടത്തും. അവിടെ കണ്‍‌വേര്‍ഷന്‍ ചെയ്യുന്നതു രാജ്യദ്രോഹികളെന്ന് മുദ്രാകുത്തപ്പെടുന്നു. അതിലും വലിയ തെറ്റില്ലല്ലോ ബുക്കില്‍! രാഷ്ട്രീയത്തിനു ജനങ്ങള്‍ക്ക് ഓര്‍മ്മ കുറവാണ്, പണ്ട് ഇന്നതൊക്കെ ചെയ്തൂ എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഇപ്പൊ എന്ത് ചെയ്യുന്നു എന്ന് മാത്രം നോക്കിയിട്ട് കാര്യമുള്ളൂ.

കിരണേ കൊണ്ടു വരണം എന്ന് തന്നെയാണല്ലോ പോസ്റ്റില്‍ പറയുന്നത്. പക്ഷെ അതിന്റെ മറവില്‍ ഓസിനു ഗുണ്ടായിസം കൊണ്ട് വരണ്ട. അത് ഷോ ആണെന്നേ പോസ്റ്റില്‍ ഉള്ളൂ. അല്ലാതെ പാവം സ്വാമിമാര്‍ എന്ന് എവിടെ നിലവിളിക്കുന്നു?
ഭക്തിയുടെ പേരില്‍ തട്ടിപ്പും വഞ്ചനയും
ഉണ്ടെങ്കില്‍ ഓരോന്നിനേം 999 വര്‍ഷം ജയിലലടയക്കണം. ജോയുടെ പോസ്റ്റ് എന്റെ ഈ പോസ്റ്റിലും ലിങ്കുണ്ട്. അവിടെ എന്റെ കമന്റുമുണ്ട്. പക്ഷെ അതും പറഞ്ഞ് ഭക്തിയെ മൊത്തം തട്ടിപ്പെന്ന മട്ടില്‍ ഷോ കാണിക്കല്ലേ അണ്ണന്മാരേ എന്നേയുള്ളൂ എനിക്ക്. വിദേശ ഫണ്ടിനെക്കുറിച്ച് ഞാന്‍ തന്ന ലിങ്ക് വായിച്ച് നോക്കൂ.

ഓഫ്:
യാത്രാമൊഴി, അയ്യോ പാവം ഡിഫിക്കാര്‍. ഗുണ്ടായിസം എന്തെന്നെറിയാത്ത ഡിഫിക്കാര്‍. ശ്ശൊ! ഞാനവരെ കരിവാരെത്തേച്ചുപോയല്ലോ!
ഡിഫിക്കാര്‍ക്ക് നിയമം ഒന്നും അറിയാന്‍ പാടില്ലേ പോലും? അതറിഞ്ഞൂടേ, ഇങ്ങിനെയൊക്കെ ചെയ്യുന്നത് മോശല്ലേ? അതോ അവര് ഇനി അനിമല്‍ ഫാം വായിച്ചിട്ടില്ലേ? ഓ, ഓരോരുത്തര്‍ക്കും കൊടിയുടെ നിറവും സൌഹൃദത്തിന്റെ സെറ്റ് അപ്പും ഒക്കെ വെച്ച് അങ്ങേയ്ക്ക് വേറെ വേറെ നിയമങ്ങളാണല്ലോ! യൂ റ്റൂ ക്യാരി ഓണ്‍ ക്യാരി ഓണ്‍ !

രാജ് said...

ഈ സി.പി.എം നടത്തുന്ന ഫണ്ടിനെപ്പറ്റിയൊക്കെ ഡിഫി സമരം ചെയ്യണം എന്നൊക്കെ പറയുന്നത് എന്തടിസ്ഥാനത്തിലാണ്‌? അതിന്‌ അവരെന്താ ഇഹലോക പുണ്യാളന്‍‌മാരോ? അവര്‍ക്ക് ചെയ്യാനുള്ളത് ഇതാണ്‌. അതവര്‍ ചെയ്യുന്നു. സി.പി.എം നടത്തുന്ന അഴിമതികളും മന്ത്രിമാരുടെ തോന്ന്യാസവുമൊക്കെ മറ്റ് ആണുങ്ങള്‍ പുറത്തു കൊണ്ടുവരട്ടേ.
--

കണ്ണൂസേ ചുരുക്കത്തിൽ അഴിമതിക്കെതിരെ പ്രതികരിക്കണമെങ്കിൽ ഡിഫിയെ പോലെ ഒരു ഗുണ്ടാസംഘത്തെ തീറ്റിപ്പോറ്റുകയും അതിനു തക്കതായ മൂലധനവും മാധ്യമസ്വാധീനവും അധികാരത്തണലും വേണമെന്ന്. അതില്ലാത്ത ആണുങ്ങൾ ഒക്കെ എന്തു ചെയ്യണമാവോ? ഗുണ്ടാസംഘത്തിൽ ചേരണോ നാടുവിട്ടുപോണോ? എല്ലാ കാര്യത്തിലും ഡിഫി എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നു ആരും ചോദിക്കുകയില്ല, ആത്മശുദ്ധിതെളിയിച്ചിട്ടുമതി മറ്റുള്ളവർക്കെതിരെ പടവാളോങ്ങൽ എന്നുമാത്രമാണ് പറയുന്നത്. അതോ അങ്ങനെ ഒന്നില്ലേ?

അധികാരം കൈയിലില്ലാത്തപ്പോഴും ഡിഫിയുടെ ഗിമ്മിക്കുകൾക്കു കുറവില്ല, പോലീസ് കൂട്ടത്തിൽ ആരുടേയെങ്കിലും തലതല്ലിപ്പൊട്ടിച്ചാൽ അതെടുത്ത് സ്വന്തം ഉടുപ്പിലും തേയ്ക്കുക എക്സിട്ര. ബെസ്റ്റ് ആൺകുട്ടികൾ.

Pramod.KM said...

"അഴിമതിക്കെതിരെ പ്രതികരിക്കണമെങ്കിൽ ഡിഫിയെ പോലെ ഒരു ഗുണ്ടാസംഘത്തെ തീറ്റിപ്പോറ്റുകയും അതിനു തക്കതായ മൂലധനവും മാധ്യമസ്വാധീനവും അധികാരത്തണലും വേണമെന്ന്. അതില്ലാത്ത ആണുങ്ങൾ ഒക്കെ എന്തു ചെയ്യണമാവോ?"
അതിലാത്ത ആണുങ്ങളല്ലേ എന്നെപ്പോലെ അവിടെയും ഇവിടെയും ഇരുന്ന് വെറുതേ വായിട്ടലക്കുന്നത്. :)

സജീവ് കടവനാട് said...

അഗ്നിശുദ്ധിവരുത്തിയ സീതാദേവിമാര്‍ വരാനുണ്ട് കേരളത്തിലേക്ക്, പ്രതികരിക്കാന്‍. നമുക്കിവിടെ പരദൂഷണം പറഞ്ഞ് പറഞ്ഞ് സമയം കൊല്ലാം.

സജീവ് കടവനാട് said...

“അതില്ലാത്ത ആണുങ്ങൾ ഒക്കെ എന്തു ചെയ്യണമാവോ?”

ആണുങ്ങളുടെ പ്രശ്നമായിരുന്നല്ലേ... സോറി സീതാദേവി വരൂല്ല...അവര് കടുത്ത ഫെമിനിസ്റ്റാണ്.

കണ്ണൂസ്‌ said...

അക്രമം ഏതു രീതിയിലുള്ളതായാലും അല്പം പോലും ന്യായീകരിക്കരുത് എന്നുള്ളതു കൊണ്ടാണ്‌ നേരത്തെ ചോദിക്കാതിരുന്നത്. ഇതിപ്പോ സിദ്ധന്‍സിനെയൊക്കെ വലിച്ചിട്ട് ഡിഫിക്കാര്‍ തീ കത്തിച്ചു കളഞ്ഞു എന്ന രീതിയിലാണല്ലോ വാദങ്ങള്‍ പോവുന്നത്. ജബുവ സംഭവവും ആയിട്ട് ഇതിന്‌ വിദൂര സാമ്യം എങ്കിലുമുണ്ടോ ഇഞ്ചീ? ഒരിടത്ത് മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് സ്ത്രീകളെ വരെ കൊല്ലുന്നു. ഇവിടെ പറ്റിപ്പ് നടത്തുന്നവരെ വ്യക്തമായ തെളിവുകളോടെ പോലിസിനെ ഏല്പ്പിക്കുന്നു. (അതിനിടയില്‍ നടക്കുന്ന തല്ലിപ്പൊളിക്കല്‍ നിര്‍ഭാഗ്യകരം.രണ്ട് അഭിപ്രായമില്ല. എങ്കിലും ഈ സിദ്ധന്മാരെപ്പോലും മര്‍ദ്ദിക്കുന്നു പോലുമില്ല എന്നാണ്‌ ഞാന്‍ മനസ്സിലാക്കിയത്.)

വണ്ടിച്ചെക്ക് സുനിലിന്റെ വീടിന്റെ രണ്ടു ജനാലകള്‍ തകര്‍ത്തു എന്നതാണ്‌ ഓപ്പറേഷന്‍ സിദ്ധനില്‍ ഞാന്‍ ഇതു വരെ വായിച്ച ഏക അക്രമം. സ്വാമിയുടെ മുടിവെട്ടി എന്ന് പറഞ്ഞത് ഇതു വരെ കണ്ടില്ല.

ഇതു കൂടാതെ ഡിഫി ചെയ്ത അക്രമങ്ങള്‍ എന്തൊക്കെയാണെന്ന് ഒന്ന് പറയാമോ?

രാജേ, ഡിഫിക്കാര്‍ക്കൊക്കെ മാസാമാസം ഗുണ്ടാപ്പണം എത്തുന്നുണ്ടെന്ന് അറിഞ്ഞിരുന്നില്ല. ഈ പത്ത് മുപ്പത് ലക്ഷം പേരെ ചെല്ലും ചെലവും കൊടുത്ത് വളര്‍ത്താന്‍ മാത്രം പണക്കാരായി CPM Inc. എന്നാലോചിക്കുമ്പോള്‍ ഒരു പുളകം! (ഉവ്വ്! അടുത്തത് ക്യൂബക്ക് ബക്കറ്റ് പിരിവ് നടത്തിയ പണത്തിന്റെ കണക്ക് ചോദിക്കലല്ലേ? കേട്ടിരിക്കണു!)

സമയം കിട്ടുമ്പോള്‍ ഈ ലിങ്ക് നോക്കുക. എവിടെയൊക്കെ ആര്‍.എസ്സ്.എസ്സ്. മാര്‍ച്ച് നടത്തി എന്ന് കൃത്യമായി എഴുതിയിട്ടുണ്ട്. (ഒരിക്കല്‍ അനുകൂലിക്കാന്‍, മറ്റൊരിക്കല്‍ പ്രതിഷേധിക്കാന്‍. ഒന്ന് കൃസ്ത്യാനി സിദ്ധനും മറ്റേത് ആര്‍ഷഭാരത സംസ്കാരക്കാരനും ആയിപ്പോയില്ലേ?).

എ. എം. ഷിനാസ് said...

കൊള്ളാം. ഭാവുകങ്ങള്‍!

കണ്ണൂസ്‌ said...

മെയ് ഒന്നു മുതല്‍ ഇന്നു വരെയുള്ള ദീപികയുടെ എല്ലാ ദിവസങ്ങളിലുമുള്ള കേരള വാര്‍ത്തകള്‍ കുത്തിയിരുന്നു ചെക്ക് ചെയ്തു. (എന്റെ ഒരു കാര്യം! ഈ സമയം മര്യാദക്ക് ഉപയോഗിച്ചാല്‍ രണ്ട് പോസ്റ്റ് ഇടാമായിരുന്നു.) ദീപിക ഡിഫിക്കെതിരായ വാര്‍ത്ത തമസ്കരിച്ചുവെന്ന് ആരോപണം ഉണ്ടാവില്ലെന്ന് കരുതുന്നു. ഡിഫി,സിദ്ധന്‍, അക്രമം, പ്രതിഷേധം ഈ നാലു വാക്കുകളായിരുന്നു ഫില്‍റ്റര്‍. (എന്തു ഫില്‍റ്റര്‍? കുത്തിയിരുന്നു നോക്കിയതു തന്നെ!)

ഫലം താഴെ. ക്രമം പ്രസിദ്ധീകരിച്ച ദിവസം അനുസരിച്ച്.

സന്തോഷ് മാധവന്റെ ആശ്രമം യൂത്ത് കോണ്‍ഗ്രസ്സ് തകര്‍ത്തു

ദിവ്യാജോഷിയും ഡിഫിയും

വിനുസ്വാമിയും ഡിഫിയും

ശിവസേനയും സുവിശേഷവും

പൊതുജനവും ദിവ്യാജോഷിയും

ബി.ജെ.പി.യും തങ്കു പാസ്റ്ററും

വെളിച്ചെണ്ണ സ്വാമിയും ഡിഫിയും

മനുസ്വാമിയും ഡിഫിയും

വണ്ടിച്ചെക്ക് സുനിലും ഡിഫിയും

മുരളികൃഷ്ണയും ഡിഫിയും


ആള്‍ദൈവങ്ങള്‍, സുധാകരന്‍, ഡിഫി



അതായത്, അക്രമം ഉണ്ടായിരിക്കുന്നത് അഞ്ചു കേസുകളിലാണ്‌. അതില്‍ ഡിഫി കൃത്യമായും അപലപിക്കപ്പെടേണ്ടുന്നത് വിനുസ്വാമിയുടെ കാര്യത്തില്‍ മാത്രമാണ്‌. (ഇതേ കുറ്റം ഓരോ പ്രാവശ്യം യൂത്ത് കോണ്‍ഗ്രസ്സും, ബി.ജെ.പിയും, ശിവസേനയും ചെയ്തിരിക്കുന്നു.) വണ്ടിച്ചെക്ക് സുനിലിന്റെ കാര്യത്തില്‍ പ്രകടനം നടത്തിയ ഡിഫിക്കാരുടെ ഇടയിലേക്ക് ആര്‍.എസ്.എസ് പ്രവര്‍ത്തകര് തള്ളിക്കേറാന്‍ ശ്രമിച്ചതാണ്‌ പ്രശ്നമുണ്ടാക്കിയതെന്ന് ദീപിക വ്യക്തമായി പറയുന്നു. മറ്റ് എല്ലാ കേസുകളിലും ആരോപിതമായ ആശ്രമങ്ങളിലേക്ക് സമാധാനപരമായി മാര്‍ച്ച് നടത്തുകയും, അതിനു ശേഷം ബന്ധപ്പെട്ട പോലിസ് സൂപ്രണ്ടിന്‌ പരാതി സമര്‍പ്പിക്കുകയും മാത്രമാണ്‌ അവര്‍ ചെയ്തിരിക്കുന്നത്.

അവസാനത്തെ ലിങ്ക് നോക്കൂ. സുധാകരനും മറ്റും ആള്‍ദൈവങ്ങളുമായി അറിയാതെയാണെങ്കിലും ബന്ധപ്പെട്ടതിനെപ്പറ്റി വളരെ വ്യക്തമായ അഭിപ്രായവുമുണ്ട് അവര്‍ക്ക്.

എന്താ ശരിക്കും പ്രശ്നം?

Inji Pennu said...

ഞാനീ ലിങ്കണ്‍‌ന്റെ ആളല്ല. എല്ലാരും എല്ലാം വായിക്കണതല്ലേ കരുതും. ഒന്നും എടുത്തു വെക്കാറുമില്ല. ഇനിയിപ്പൊ ലിങ്കുകള്‍ വേണമെങ്കില്‍ ദേ ഒരഞ്ചു മിനുട്ടില്‍ കിട്ടിയത്. ഇനി എടുത്തു തരാം ഇഷ്ടം പോലെ. അല്ലാതെ ഒരെണ്ണമേ കണ്ടുള്ളൂ എന്നൊക്കെ എങ്ങിന്യാ പറയണേ? എല്ലാരും വായിക്കുന്ന പത്രങ്ങളല്ലേ?

സ്വാമി സാധു വിനോദനെ കയ്യേറ്റം ചെയ്തത്. താടിയും മുടിയും വളര്‍ത്തരുതെന്ന് ഭീഷിണി ഇവരാര്? വെട്ടും കുത്തുമൊക്കെ വിട്ട് പുതിയ പണി തുടങ്ങിയോ ഡിഫിക്കാര് ?

നായാട്ടുപാട ചൈതന്യപുരി

ഗുരുബാബാ ആശ്രമത്തിനെതിരെ

സ്വാമി മുരളി കൃഷ്ണയ്ക്ക് പോലീസ് കാവല്‍

ശാന്തി മഠം ട്രസ്റ്റ്


അവസാനം ദേ സഖാവ് തന്നെ ഗതികെട്ട് പറയുന്നു :

പിണറായി: നിയമം കൈയ്യിലെടുക്കരുത്

ഞാന്‍ പരിപൂര്‍ണ്ണമായി സമാധാനമായി എല്ലാം എല്ലാവരും ചെയ്യണമെന്നൊക്കെ ആഗ്രഹിക്കുന്നൊന്നുമില്ല. അതൊക്കെ ഒരു സമരം ആവുമ്പോള്‍ അല്പസ്വല്പം അതും ഇതും ഒക്കെ ഉണ്ടാവും. പക്ഷെ ഇപ്പോള്‍ ഭരണാധികാരികളുടെ ഒത്താശയോട് കൂടി ഒരു മാതിരി ഗുണ്ടാപണി കാണിക്കരുതെന്നേ പറഞ്ഞുള്ളൂ. അത് ഒട്ടും ന്യായീകരിക്കാനാവില്ല. ഇതിപ്പോ കോണ്‍‌ഗ്രസ്സാണ് ഭരണമെങ്കില്‍ ഇത്രയും എനിക്ക് കുഴപ്പമില്ല, മിനിമം കാണിക്കുന്ന
തെമ്മാടിത്തരത്തിനു ഒരു പോലീസ് കേസെങ്കിലും ഉണ്ടാവും. ഇത് നാട്ടുകാര്‍ക്ക് ഇപ്പോള്‍ മിണ്ടാന്‍ പോലും പേടിയാവും.

ഒന്നും നടക്കുന്നില്ല, അതൊക്കെ എന്തോ മിടുക്കന്‍
ആമ്പിള്ളേരാണ് എന്ന് പറഞ്ഞതുകൊണ്ടാണ് വി.എച്.പി യുമായി താരതമ്യം ചെയ്തത്. അത് അല്പം കടുപ്പമാണെന്നൊക്കെ എനിക്കുമറിയാം. പക്ഷെ വി.എച്.പി കാണിക്കുന്നതും സ്റ്റേറ്റിന്റെ ഒത്താശയോട് കൂടിയാവുമ്പോഴാണ് താരതമ്യം വരുന്നത്. എനിക്ക് യാതൊരു വ്യത്യാസവുമില്ല അപ്പോള്‍. രണ്ടും ഗുണ്ടായിസം. ഫാഷിസം.

ഇനി ഇതൊക്കെ മിടുക്കാണെങ്കില്‍ ഒന്നും പറയാനില്ല. അപ്പോള്‍ പിന്നെ മറ്റുള്ളവരു മിടുക്ക് കാണിക്കുമ്പോള്‍ ഒന്നും പറയരുതെന്നേയുള്ളൂ.

സജീവ് കടവനാട് said...

" ഒരു സമരം ആവുമ്പോള്‍ അല്പസ്വല്പം അതും ഇതും ഒക്കെ ഉണ്ടാവും."

ഇതു പറയുന്നയാള്‍ ഡിവൈഎഫ്‌ഐ യെ വി‌എച്‌പി യുമായി താരതമ്യം ചെയ്യുന്നതിന് തന്ന ലിങ്കുകള്‍ കൊള്ളാം. ഈ ഡി വൈ എഫ് ഐ ക്കാര്‍ എന്തൊരു ഭീകരര്‍. ഭരണകൂടം കൂടെയുണ്ടായിട്ടും പോലീസിന്റെ ലാത്തിയടി കൊള്ളാനും ലോക്കപ്പില്‍ കിടക്കാനും മത്സരിക്കുന്ന കൊടും ഭീകരന്മാര്‍. ഇതിനാണ് ഭരണകൂടഭീകരത എന്നൊക്കെ പറയുക. ആ പിണറായി നടത്തിയ പ്രസ്താവനകണ്ടില്ലേ. ഭരണകൂടഭീകരതയുടെ നടത്തിപ്പുകാരനായിട്ടും ഭീകരന്മാരോട് അടങ്ങിയിരിക്കാന്‍ പറഞ്ഞിരിക്കുന്നു. ആസാമിമാരെയൊക്കെ കയ്യേറ്റം ചെയ്യുന്ന ഈ യുവത്വത്തിന്റെ പോക്ക് എങ്ങോട്ടാണെന്നതിനെ കുറിച്ച് ആശങ്കാകുലനായി സമൂഹത്തോടുള്ള കടപ്പാട് ഞാനിവിടെ രേഖപ്പെടുത്തിക്കൊള്ളട്ടെ...!!!

കണ്ണൂസ്‌ said...

ഭരണാധികാരികളുടെ ഒത്താശ എന്നൊക്കെ എങ്ങിനെയാ പറയുന്നേ ഇഞ്ചീ? മിക്കവാറും എല്ലാ കേസുകളിലും പോലിസ് ഡിഫി പ്രകടനം തടഞ്ഞിട്ടുണ്ട്. കശപിശ ഉണ്ടായിടത്ത് തല്ലു കൊടുത്തിട്ടുണ്ട്, കസ്റ്റഡിയിലെടുത്തിട്ടുണ്ട്, കേസും ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. ഇഞ്ചി തന്ന രണ്ട് ലിങ്കുകള്‍ പറയുന്നത് ഭീഷണി ഉണ്ടെന്ന് പറഞ്ഞ മുരളീകൃഷ്ണക്കും ശാന്തിമഠത്തിനും കനത്ത പോലിസ് സം‌രക്ഷണം കൊടുത്തിരിക്കുന്നു എന്നാണ്‌.

അവരുടെ പാര്‍ട്ടി നേതാവും, ആഭ്യന്തര മന്ത്രിയും അര്‍ത്ഥശങ്കക്ക് ഇട വരാത്ത വിധം പറയുന്നു, നിങ്ങള്‍ നിയമം കൈയിലെടുക്കരുത്, പോലിസില്‍ റിപ്പോര്‍ട്ട് ചെയ്യൂ എന്ന്.

ഡിഫി പ്രകടനങ്ങളില്‍ ഉണ്ടായ അക്രമം പോലെ തന്നെയാണ്‌ യൂത്ത് കോണ്‍ഗ്രസ്സ്, ശിവസേന, ബി.ജെ.പി. എസ്.എന്‍.ഡി.പി. പ്രകടനങ്ങളിലും ഉണ്ടായത്. പിന്നെ അവരെ മാത്രം ഒറ്റപ്പെടുത്തി കുറ്റം പറയുന്നത് എന്തിന്‌?

തല്ലിത്തകര്‍ക്കുന്നതല്ല മിടുക്ക്. സാമൂഹ്യ തിന്മകള്‍ക്കെതിരെ പ്രതികരിക്കുന്നതാണ്‌. അത് അക്രമം പൂര്‍ണ്ണമായും ഒഴിവാക്കി ചെയ്യാന്‍ എല്ലാ യുവാക്കള്‍ക്കും പറ്റട്ടേ എന്ന് ആഗ്രഹിക്കാം.

കണ്ണൂസ്‌ said...

തേരാളിയുടെ ഒരു ലിങ്കന്‍. (വാഗ്വാദ ലിങ്കന്‍ അല്ല, വെറുതേ ഇട്ടൂന്ന് മാത്രം.)

ബ്രിജ്‌വിഹാര്‍ അയ്യപ്പനേം മുരിങ്ങമംഗലത്തപ്പനേം വിളിച്ചു നടന്നിരുന്ന നമ്മടെ ജി.മനുവും യുക്തിവാദി ആയെന്ന് ഇപ്പഴല്ലേ അറിയുന്നത്!!

രണ്ടാമത്തെ ലേഖനത്തില്‍ അമൃതാനന്ദ മയിയെ "കറുത്ത മഡോണ" എന്ന് വിളീച്ചു എന്നു കേട്ടപ്പോള്‍ ഞാന്‍ ഒന്നു ഞെട്ടി. (ഗായിക സയനോരാ ഫിലിപ്പ്, റഹ്‌മാന്റെ ട്രൂപ്പിനോടൊപ്പം വന്നപ്പോള്‍ "ഇന്ത്യന്‍ ഷക്കീറ" എന്നായിരുന്നു പ്രമോകളില്‍ പറഞ്ഞിരുന്നത്. സ്റ്റേജില്‍ പരിചയപ്പെടുത്തിയപ്പോള്‍ അത് "ഇന്ത്യന്‍ ഷക്കീല" എന്നായിപ്പോയി.). ഇനിയിപ്പോ വള്ളിക്കാവില്‍ ഡിസ്‌കോ ഡാന്‍സോ മറ്റോ തുടങ്ങിയോ ദൈവമേ എന്ന് വിചാരിച്ചു പോയി. വായിച്ചു വന്നപ്പഴല്ലേ കാര്യം പിടികിട്ടിയത്.

സജീവ് കടവനാട് said...

Students demonstration ഉം Youth demonstration ഉം ഇല്ലാത്ത രാജ്യങ്ങളുണ്ടോ? ഉണ്ടെങ്കില്‍ അവയുടെ പട്ടികയെടുത്ത് അതിന്റെ ഭരണം ഏതു തരത്തിലുള്ളതാണെന്നൊക്കെ ഒന്നു പഠിക്കേണ്ടിയിരിക്കുന്നു. ഷണ്ഡത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിലും നല്ലത് ആത്മഹത്യചെയ്യുന്നതാണ്. :)

കണ്ണൂസ്‌ said...

അര്‍ത്ഥശങ്കയല്ല, അര്‍ദ്ധശങ്ക. :)

എ. എം. ഷിനാസ് said...

കള്ളസ്വാമിമാരുടെയും കൊള്ളപരിഷകളുടെയും സ്വന്തം നാട്. വായിക്കുക: http://yuvapaksham.blogspot.com/

Jayarajan said...

കണ്ണൂസ്ജീ, ശക്തമായ ഇടപെടലുകള്‍ക്ക്‌ നന്ദി! ആ ഇ-പത്രം ലിങ്ക്‌ വര്‍ക്ക്‌ ചെയ്യുന്നില്ല :( അതൊന്ന് ശരിയാക്കി തന്നാല്‍ സമയം കിട്ടുമ്പോള്‍ വായിക്കാമായിരുന്നു.

nalan::നളന്‍ said...

സന്തോഷ് മാധവനെ എന്ന പ്രാണിയെ scapegoat ആക്കി വമ്പന്‍ സ്രാവുകളെ രക്ഷിക്കാന്‍ ആള്‍ക്കാര്‍ക്കിത്ര വെപ്രാളം..
പേടിക്കേണ്ട കുഞ്ഞാടുകളെ നിങ്ങളുടെ ആള്‍ദൈവങ്ങള്‍ പിടിപ്പതിനും മുകളെയാണു. നട്ടെല്ലുള്ള ഒരു സര്‍ക്കാരിനെ സ്വപ്നം പോലും കാണാന്‍ കഴിയാത്ത സ്ഥിതിക്ക് ഈ അമ്മദൈവങ്ങളെ ആരും തൊടില്ല. എത്ര കൊലപാതങ്ങള്‍ (റൊപ്പീര്‍ട്ട് ചെയ്തവയായലും, മൂടിവെക്കപ്പെട്ടതായാലും),ആയാലും കേസുകളായാലും, കോടതി സമണ്‍സുകളായാലും, ഒന്നും ഒരു പത്രവും മിനക്കെടില്ല.
കോടതികള്‍ ഇതൊക്കെ ഒന്നു മറക്കാന്‍ മുട്ടി നില്‍ക്കുന്നത് കാണാന്‍ രസം

കൂട്ടിനു ഒരു വരേണ്യവര്‍ഗ്ഗവും അര്‍ദ്ധ ഫാസിസ്റ്റ് സംഘടനകളും, മതവികാരം വൃണപ്പെടാന്‍ മുട്ടി നില്‍ക്കുന്ന അധികാരബലവും ഉണ്ടെങ്കില്‍ കെട്ടിപ്പിടിക്കുന്ന അമ്മമാരും ശ്വാസം വിടാന്‍ പടിപ്പിക്കുന്ന സ്വാമിമാരും, മേലു ചൊറിയാന്‍ പടിപ്പിക്കുന്ന സ്വാമിമാരും നാടു ഭരിക്കും.
അത്രേയുള്ളൂ.

ദേവന്‍ said...

മതം വ്രണപ്പെട്ടു എന്ന രീതിയിലായോ ഇവിടെ കാര്യങ്ങള്‍?
ഗുരുവായൂരോട്ടും മലയാറ്റൂരോട്ടും പാളയത്തോട്ടും ആരും ജാഥ നയിക്കുന്നില്ലല്ലോ.


കേരള സര്‍ക്കാരും അതിനു മുന്നേ ബ്രിട്ടീഷ് പ്രവിശ്യകളും തിരുകൊച്ചി കോഴിക്കോട് രാജ്യങ്ങളും നൂറ്റാണ്‌ പാരമ്പര്യമുള്ള പോലീസുമൊക്കെ ഇത്ര കാലമായി എത്ര കള്ളസിദ്ധന്മാരെ പിടിച്ചെന്ന് ആരെങ്കിലും തിരക്കിയിട്ടുണ്ടോ? പരാതി കൊടുത്തത് സ്റ്റേഷനില്‍ നിന്നു തന്നെ അത് ലീക്ക് ആയി സ്വാമിയുടെ ഗൂണ്ടകള്‍ പിടിച്ചിടിച്ച സംഭവം ശരിക്കറിയാവുന്ന ആളാണേ, അതാണു കണക്ക് ചോദിച്ചത്.


ജനമുന്നേറ്റത്തില്‍ ബോള്‍ഡ് ആയ ഒരു സ്റ്റെപ്പ് ഡി വൈ എഫ് ഐ എടുത്തു, പങ്കെടുത്തവരില്‍ നല്ലൊരുഭാഗം ഇമ്മാതിരി സ്വാമികളുടെ തട്ടിപ്പ് കാരണം സഹികെട്ട ലോക്കല്‍ ജനം ആയിരുന്നു.

പ്രക്ഷോഭം തുടങ്ങിയതില്‍ പിന്നെ ആയിരത്തില്‍ പരം കേസുകള്‍ ആദ്യത്തെ നാലു ദിവസം കൊണ്ട് ഉണ്ടായി എന്ന് ടെല്ലിവിഷം ന്യൂസ്.

കൊല, വഞ്ചന, ബലാത്സംഗം, ചതിച്ചിട്ടുള്ള നീലച്ചിത്ര നിര്‍മ്മാണം, ബ്രീച്ച് ഓഫ് ട്രസ്റ്റ്, ടാക്സ് ഇവേഷന്‍, ഹവാല, മയക്കുമരുന്ന്, ഭൂമാഫിയ, വ്യാജ ചികിത്സ തുടങ്ങി ഗുരുതരമായ കുറ്റങ്ങള്‍ക്കാണ്‌ മൂന്നു മതങ്ങളില്‍ നിന്നും ഇത്രയും പേര്‍ക്കെതിരേ ചാര്‍ജ്ജ് ചെയ്യപ്പെട്ടിരിക്കുന്നത്.

മരണരമ അതൊന്നും കണ്ടില്ല, വിനുസ്വാമിയുടെ താടി മാത്രമേ കണ്ടുള്ളു.

അതിശയിക്കാനില്ല.

വിദ്യാഭ്യാസ ബില്ലിനെയും ഭൂപരിഷ്കരണത്തെയും നേരിടാന്‍ അങ്കമാലിക്കല്ലറയും ഒരു ഫ്ലോറിയും ഉണ്ടായിരുന്നു. ആത്മീയത്തട്ടിപ്പുകാര്ക്കെതിരേയുള്ള ജന മുന്നേറ്റത്തിനെ നേരിടാന്‍ ഒരു താടിയെങ്കിലും വേണ്ടേ.

നന്ദു said...

ദേവൻ,
വിമോചനസമരകാലമാണോ ഉദ്ദേശിച്ചെ എങ്കിലത് ഗ്ലോറിയല്ലെ? ഫ്ലോറിയാണോ?

“തെക്കുതെക്കൊരു ദേശത്ത്, ഭര്‍ത്താവില്ലാ നേരത്ത്
ഗ്ലോറിയെന്നൊരു ഗര്‍ഭിണിയെ, ചുട്ടുകരിച്ചൊരു സര്‍ക്കാരെ“ എന്നല്ലേ?

ദേവന്‍ said...

വിത്ത് ഓഫപ്പോളജീസ്:

നന്ദു,
ഫ്ലോറി എന്നായിരുന്നു അവരുടെ പേര്‍

"ഇന്ദിരയെന്നൊരു പെണ്ണിന്റെ മൂക്കു വിറച്ചതു കണ്ടപ്പോള്‍
സ്വന്തം കയ്യാല്‍ എഴുതിയ നിയമം ചുട്ടുകരിച്ചൊരു പണ്ഡിറ്റ്ജി" നടപടി എടുത്തുകഴിഞ്ഞിട്ടുള്ള ഇലക്ഷനിലായിരുന്നു പോസ്റ്റര്‍ എഴുത്തു തുടങ്ങിയത് നമ്മള്‍. അതില്‍ ‍ ഫ്ലോറി മാതാവ് കമ്യൂണിസ്റ്റുകാര്‍ക്ക് വോട്ട് ചെയ്യുന്നവരെ ശപിക്കുമെന്ന ഭീഷണിയും.

കാവലാന്‍ said...
This comment has been removed by the author.
ദേവന്‍ said...

അമൃതാനന്ദമയിയെപ്പോലെ കോര്‍പ്പറേറ്റ് സെറ്റ് അപ്പിനെ ആശ്രമം ഉപരോധിച്ച് പോലീസ് റെയ്ഡ് ചെയ്യിച്ചാല്‍ പ്രത്യേകിച്ചൊന്നും ലഭിക്കുമെന്ന് തോന്നുന്നില്ല. അമൃതാനന്ദമയിക്കെതിരേ ജാതിമത രാഷ്ട്രീയഭേദമെന്യേ ജനങ്ങള്‍ സംഘടിക്കാനും പ്രതിഷേധ നടപടികളില്‍ സഹകരിക്കാനും ഡി വൈ എഫ് ഐ, എസ് എഫ് ഐ എന്നിവര്‍ സം‌യുക്തമായി രണ്ടു ദിവസം കൊണ്ട് അഭ്യര്‍ത്ഥിക്കുന്നു. അവര്‍ക്കെതിരേ ആരോപണങ്ങളുമായി പുസ്തകം പ്രസിദ്ധീകരിച്ച ശ്രീനി പട്ടത്താനവും ടെലിവിഷനില്‍ ഇതൊക്കെ പറയുന്നതു കണ്ടു, ജനം എങ്ങനെ പ്രതികരിക്കുമെന്ന് നോക്കാം.

കണ്ണൂസ്‌ said...

ഈ പത്രം ലിങ്ക് അങ്ങോട്ടു തന്നെ എത്തിക്കുന്നുണ്ടല്ലോ ജയരാജാ. ഒരുപാട് ചിത്രങ്ങള്‍ ഉള്ള താള്‍ ആണ്‌. ഡയല്‍-അപ് ആണെങ്കില്‍ തുറന്നു വരാന്‍ കുറേ സമയം എടുത്തു എന്ന് വരാം.

Anonymous said...

അപ്പോള്‍ അതാണു കാര്യം

എന്തിനു കാന്തപുരത്തെ പറയുന്നു. ഇസ്ലാമിനെ മൊത്തമങ്ങു അന്തവിശ്വാസമായി തള്ളികളന്‍ഞ്ഞാ ല്‍ മതിയല്ലോ..


ഏത്‌ തന്തയും മോനും പറന്‍ഞ്ഞാലും വിഡ്ഡിത്തം വിഡ്ഢിത്തം തന്നെ..

ആതിമീയത ചൂഷണ ഉപാധിയാക്കുന്നവരെ കല്ലെറിയുക
പണ്ഡിതരെയും നിസ്വാര്‍ത്ഥരായ സന്യാസിമാരെ, അച്ചന്മാരെയും വെറുതെ വിടുക..

അതാണു നല്ലത്‌..

വിഷയം വ്യതിചലിക്കുന്നു...

ഇഞ്ചി ഉദ്ധേശിച്ചത്‌ ഒന്നും ചിലര്‍ വായിച്ചത്‌ മറ്റൊന്ന്

കള്ളന്മാരെ പിടിക്കട്ടെ.. (അതിനു കള്ളന്‍ മാര്‍ തന്നെ മുന്നിലുണ്ട്‌ )
വെറുതെ ചുണ്ണാമ്പിട്ട്‌ പൊള്ളിക്കരുത്‌ kaavalaan

കാവലാന്‍ said...

ആശയമരം നടത്താന്‍ ഡിഫിയ്ക്കാവുമെങ്കില്‍ ആവട്ടെ. ജനം കണ്ണുതുറക്കട്ടെ വഞ്ചിക്കുന്നതും അതിനു കൂട്ടു നില്‍ക്കുന്നവരുമാരാണെന്നു ചിന്തിച്ചു മനസ്സിലാക്കാന്‍ അവര്‍ സ്വയം പര്യാപ്തരാവട്ടെ.രാഷ്ട്രീയക്കാരനും മാധ്യമങ്ങളും തുടങ്ങിവച്ച വേട്ട സമൂഹത്തിന്റെ ഇരുണ്ടപൊന്തക്കാടുകളില്‍ തുടരട്ടെ.ഇരയാവുന്നത് കപടആത്മീയ വ്യവസായികള്‍ മാത്രമാവരുത് രാഷ്ട്രീയം കൊണ്ട് വ്യവസായം നടത്തി ഭരണകര്‍ത്താക്കള്‍ക്കും ജനത്തിനും ബാലികേറാമലയായിത്തുടരുന്ന കപടരാഷ്ട്രീയക്കാരന്റെ വെണ്മേടകളിലേയ്ക്കും അന്വേഷണത്തിന്റെ ജാഗ്രവത്തായ കണ്ണും കാതും കൊണ്ടുചെന്നു കയറാന്‍ തക്കവണ്ണം ജനം പ്രബുദ്ധരാവട്ടെ.


മുന്‍പത്തെ കമന്റു ഞാനങ്ങു ഡിലിറ്റുന്നു അനോണിയുടെ നിലയ്ക്കാത്ത ഉമിനീരു ഞാനായിട്ട് ഈ ബ്ലോഗില്‍ വീഴ്ത്തുന്നില്ല.

Anonymous said...

അയ്യേ!! 'ആശയമരമല്ല' കേട്ടൊ ആശയസമരം കുറച്ചുകഴിഞ്ഞാ മരം നടക്കില്ലല്ലോ എന്നു തോന്നിയത്.

myexperimentsandme said...

ഡിഫിയുടെ ആഹ്വാനപ്രകാരം ജനത്തിനൊന്ന് പ്രതികരിക്കണമെന്നുണ്ടായിരുന്നു. ഒരു പ്രതികരണം ജനം പ്ലാന്‍ ചെയ്യുന്നത് ഇത്തരക്കാര്‍ നടത്തുന്ന സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക എന്നതാണ്. പക്ഷേ സമുന്നതരായ നേതാക്കളുടെ മക്കള്‍ തന്നെ അവിടെ പഠിച്ചിറങ്ങുന്നത് കണുമ്പോള്‍ ജനത്തിന് കണ്‍ഫ്യൂഷന്‍. ഡിഫി നേതാവിനോട് തന്നെ ചോദിച്ചേക്കാം എന്ന് വെച്ചപ്പോള്‍, അഡ്‌മിഷന്‍ കിട്ടിയാല്‍ പിന്നെ ആര് നടത്തുന്നു എന്നൊക്കെ നോക്കിയാണോ പിള്ളേരെ പഠിപ്പിക്കാന്‍ വിടുന്നത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്തിന് അവിടെത്തന്നെ അഡ്മിഷന് നോക്കി എന്ന് ആരെങ്കിലും ചോദിച്ചോ എന്നറിയില്ല. മന്ത്രി സുധാകരനെ ഒരു സ്വാമിയുടെ കൂടെ കണ്ടതില്‍ പിന്നെ മന്ത്രിമാര്‍ ആത്മീയകേന്ദ്രങ്ങളില്‍ പോകുന്നത് തെറ്റില്ല എന്ന രീതിയില്‍ പറയുകയും കൂടി ചെയ്തപ്പോള്‍ ജനത്തിന്റെ കണ്‍ഫ്യൂഷനെല്ലാം മാറി.

ഇനിയിപ്പം നേതാവിനെയൊന്നും നോക്കേണ്ട, സ്വന്തമായി തീരുമാനങ്ങളെടുക്കുക, അത്രതന്നെ. പക്ഷേ എന്തും തങ്ങളില്‍ കൂടി (മലപ്പുറത്തെ ഷൌക്കത്ത് പറഞ്ഞ തങ്ങളല്ല, നമ്മള്‍ എന്ന തങ്ങള്‍) തന്നെ വേണം എന്നാണ് പാര്‍ട്ടികള്‍ പറയുന്നത്. ജനങ്ങളെല്ലാം അവരുടെ ഇഷ്ടത്തിനനുസരിച്ച് ജീവിച്ചാല്‍ പിന്നെ നമുക്കൊക്കെ എന്ത് പണി?

ഓഫ്: അണികള്‍ നിയമം കൈയ്യിലെടുക്കുന്നതിനെപ്പറ്റി ശ്രീ പിണറായി വിജയന്റെ ആശങ്ക കണ്ടു. ഈ ഒരു ആശങ്ക കണ്ണുരിലൊക്കെ സ്വന്തം അണികള്‍ നിയമം കൈയ്യിലെടുത്ത് അമ്മാനമാടുമ്പോള്‍ പ്രകടിപ്പിച്ചിരുന്നെങ്കില്‍... അപ്പോളുണ്ടാകാത്ത ആകാശശങ്ക ഇപ്പോളുണ്ടായതിന് കാരണമറിയാന്‍ പൊളിറ്റിക്സ് എന്താണെന്നറിയാനുള്ള സെന്‍സ് വേണം, സെന്‍സസ് വേണം, സെന്‍‌കുമാര്‍ ഗുപ്ത വേണം.

എന്തായാലും ഒരിക്കല്‍ തെറ്റ് ചെയ്താല്‍ പിന്നെ മാപ്പില്ല എന്ന മാര്‍ക്സിസ്റ്റ് ലൈനല്ലാത്തതുകാരണം ഡിഫിക്കാരുടെ ഇപ്രാവശ്യം തൊട്ടുള്ള പ്രവര്‍ത്തനങ്ങളെല്ലാം തികഞ്ഞ ആത്മാര്‍ത്ഥതയോടുകൂടിത്തന്നെയാവട്ടെ. ഏത് ഉന്നതനുമായി ബന്ധമുള്ളയാളാണെങ്കിലും നിയമവിരുദ്ധമായി എന്തെങ്കിലും ഏതെങ്കിലും സ്വാമി ചെയ്യുന്നുണ്ടെങ്കില്‍ അതെല്ലാം അവര്‍ വെളിച്ചത്ത് കൊണ്ടുവരട്ടെ. അതുപോലെ അണികള്‍ നിയമം കൈയ്യിലെടുക്കുന്നതിനെപ്പറ്റിയുള്ള ശ്രീ പിണറായി വിജയന്റെ പ്രസ്താവനയും തികച്ചും ആത്മാര്‍ത്ഥതയുള്ളതാവട്ടെ. സ്വന്തം അണികള്‍ ഏത് ആദര്‍ശത്തിന്റെ പേരിലായാലും എവിടെയായാലും എങ്ങിനെയായാലും നിയമം കൈയ്യിലെടുത്താല്‍ ശക്തമായ ശിക്ഷ ശ്രീ വിജയന്‍ തന്നെ മുന്‍‌കൈ എടുത്ത് അവര്‍ക്ക് കൊടുക്കട്ടെ.

എങ്കിലും ഭരണത്തിന്റെ മറവില്‍ അണികള്‍ നിയമം കൈയ്യിലെടുക്കുന്നതിനെ നിസ്സാരവല്‍ക്കരിക്കുന്നതും ന്യായീകരിക്കുന്നതും കണ്ടില്ലെന്ന് നടിക്കുന്നതും, അത് എന്ത് ആദര്‍ശത്തിന്റെ പേരിലായാലും, സ്വല്പം എന്തോ ഒരിത് ഉണ്ടാക്കുന്നു.

nalan::നളന്‍ said...

അല്ല ദേവാ, ഇതു പുത്തരിയൊന്നുമല്ല.
കുഞ്ഞാടുകള്‍ക്കു ഇരിക്കപ്പോറുതി വരേണ്ട കാര്യമൊന്നുമില്ല. അമൃതാനന്ധമയിയെയോ, ശ്രീ ശ്രീ മാക്രിയെയോ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ചങ്കുറപ്പുള്ള സര്‍ക്കാരൊന്നുമല്ല ഭരിക്കുന്നത്. പിന്നെ കുഞ്ഞാടുകള്‍ രോഷം കൊണ്ടു ഡിഫിക്കാര്‍ കൊഞ്ഞണം കുത്തി (പെട്ടന്ന ജനാധിപത്യബോധം വന്നത് വരവു വയ്ക്കണം), ഏതോ മന്ത്രി അസഭ്യം പറഞ്ഞു എന്നൊക്കെ പിച്ചും പേയും പറയണത് ഒരു വിഭ്രാന്തിക്കു പുറത്താണെന്നറിയാഞ്ഞിട്ടല്ല. പഴയ നമ്പരു തന്നെ.. “ഒരു കമ്യൂണിസ്റ്റ് ദുര്‍ഭൂതം” എന്നു പറയാന്‍ പറ്റില്ലാത്തതു കൊണ്ട് ഒരു മുഴം നീട്ടിയെറിയാന്‍ ഇത്രയൊക്കയെ പറ്റൂ. നീട്ടി നീട്ടിയെവിടെ വരെപോകുമെന്നായിരുന്നു കൌതുകം, ചുളുവില്‍ ഗുജറാത്തിനെ ന്യായീകരിച്ചെടുത്തവഴിക്ക് അമ്മദൈവത്തിനു പിന്‍‌വാതില്‍ തുറന്നുകൊടുക്കേണ്ട ആവശ്യമൊന്നുമില്ലല്ലോ. അവര്‍ക്കൊരു ചുക്കും സംഭവിക്കാന്‍ പോണില്ലെന്നു കുഞ്ഞാടുകള്‍ക്കിനിയും മനസ്സിലായിട്ടില്ല.

രാജേഷ് ആർ. വർമ്മ said...

നിയമം കയ്യിലെടുത്തവര്‍ക്കെതിരെ ഇതെഴുതിയ ദേവന്‍ തന്നെയാണോ മുകളിലെ കമന്റുകള്‍ എഴുതിയിരിക്കുന്നത്‌? എങ്കില്‍ ഇതു മോബ്‌ ജസ്റ്റീസ്‌ ആകാതിരിക്കുന്നതെങ്ങനെ എന്ന് എനിക്കു മനസ്സിലായില്ല.

മഡോണ എന്നു പറയുമ്പോള്‍ കന്യാമറിയത്തിനു പകരം ആട്ടക്കാരിയെ ഓര്‍മ്മവരുന്നതില്‍ കുഴപ്പം പറയുന്നവന്റെയോ കേള്‍ക്കുന്നവന്റെയോ?

കിനാവ്‌ പറയുന്നു: Students demonstration ഉം Youth demonstration ഉം ഇല്ലാത്ത രാജ്യങ്ങളുണ്ടോ?

അപ്പോള്‍, കൊള്ളയും കൊലയുമില്ലാത്ത നാട്‌ ഇല്ല എന്നതുകൊണ്ട്‌ അതു ചെയ്യുന്നതു ന്യായീകരിക്കാമോ?

കിനാവ്‌: ഷണ്ഡത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിലും നല്ലത് ആത്മഹത്യചെയ്യുന്നതാണ്. :)


ആണത്തത്തിനു ഭ്രാന്തുപിടിച്ചതു കാണുമ്പോള്‍ ഷണ്ഡത്വമാണു ഭേദമെന്നു തോന്നിപ്പോകുന്നു.

ചന്ത്രക്കാറന്‍ said...

എനിക്കുപറയാനുള്ളത്‌ ഇവിടെ

സജീവ് കടവനാട് said...

വര്‍മ്മേ സ്റ്റൂഡന്റ്സ് & യൂത്ത് ഡമണ്‍സ്റ്റ്രേഷനെ കൊള്ളയും കൊലയും കൊണ്ടും വര്‍ഗ്ഗീയകലാപങ്ങള്‍കൊണ്ടും തീവ്രവാദം കൊണ്ടും തന്നെയാണ് താരതമ്യം ചെയ്യേണ്ടത്!


ഭ്രാന്തിനു നല്ലത് ചികിത്സയല്ലേ ഷണ്ഡത്വത്തേക്കാള്‍. :)

സജീവ് കടവനാട് said...

Dyfi ഇപ്പോള്‍ ചെയ്യുന്നതും അത്തരം ഒരു ചികിത്സയാണ്. ചൂരലുകൊണ്ട് പുറത്തടിച്ചുവേണം നീലിയെ തളക്കാന്‍.

സജീവ് കടവനാട് said...

ബാധിച്ചയാളുടെ പുറത്തടിച്ച് എന്നു വായിക്കുക

myexperimentsandme said...

ഡിഫിയുടെ നിയമം കയ്യിലെടുക്കുന്നതിനെപ്പറ്റിയും, കള്ളസ്വാമിമാര്‍ ഉണ്ടെന്ന് വെച്ച് എല്ലാ മഠങ്ങളെയും സ്ഥാപനങ്ങളെയും അടച്ചാക്ഷേപിക്കുന്നതിനെതിരെയും (അതില്‍ തന്നെ കള്ള ആ‍ത്മീയക്കാര്‍ക്ക് ഡബിള്‍ പരമാവധി ശിക്ഷ കൊടുക്കണമെന്ന് പ്രത്യേകം പറഞ്ഞിട്ടുമുണ്ട്) ഒക്കെയുള്ള പോസ്റ്റ് അവസാനം സന്തോഷ് മാധവനല്ല, വമ്പന്‍ സ്രാവുകളെയാണ് (ഇവരൊക്കെ വമ്പന്‍ സ്രാവുകളാണെന്ന് നമ്മള്‍ തന്നെ തീരുമാനിക്കാനും വിധി നിര്‍ണ്ണയിക്കാനുമുള്ളതുകൊണ്ടാണല്ലോ പോലീസുകാര്‍ അവരുടെ ജോലികളില്‍ പെട്ട കള്ളയാസാമികളെ പിടിക്കുക മുതലായ സംഗതികളൊന്നും പണ്ടുമുതലേ അവരായിട്ട് ചെയ്യാതെ മഠത്തിലും ആശ്രമത്തിലും മറ്റും‍ പോയി കാപ്പി മാത്രം കുടിച്ചുകൊണ്ടിരിക്കുന്നത്-ഡിഫിക്കാര് പിടിച്ചുതരും, പിന്നെ ഞങ്ങളെന്തിന് സ്റ്റൈല്‍) പിടിക്കേണ്ടതെന്നും സ്വാമിമാരെ പിടിക്കുമ്പോള്‍ എന്തിനിത്ര ദണ്ഡം എന്നുമൊക്കെയാക്കി മാറ്റിയവര്‍ക്ക് എന്റെ ലാല്‍‌സ് സലാം.

കഴിഞ്ഞ പത്തമ്പത് കൊല്ലമായി ഡിഫിക്കാരും മറ്റും നടത്തുന്ന ബഹുജനമുന്നേറ്റങ്ങള്‍ കാക്കത്തൊള്ളായിരമുണ്ടായിട്ടും അവര്‍ നമ്മളോട് പറയുന്ന ഔട്ട്‌കം ഒന്നും അവരുടെ മുന്നേറ്റങ്ങള്‍ക്ക് ശേഷം കാണാത്തതിന്റെ കാരണം ഈ വൈരുദ്ധ്യാത്മീയ ഭൌതികത തന്നെ.

മലപ്പുറത്തോ മറ്റോ ഗര്‍ഭിണി(യാണെന്ന് കരുതിയ)യെ കള്ളി എന്ന് വിളിച്ച് നാട്ടുകാര്‍ തല്ലിച്ചതച്ചപ്പോള്‍ അവര്‍ക്കും ഉണ്ടായിരുന്നു ഒരു ന്യായം-ഇടയ്ക്കൊക്കെ ഇങ്ങിനെ രണ്ട് പൂശിയാലേ ഇവരുടെയൊക്കെ ഈ പരിപാടി നില്‍‌ക്കൂ. മോഷണം മോഷ്ടാക്കള്‍ക്കൊഴികെ വേറേ ആര്‍ക്കും വലിയ താത്പര്യമില്ലാത്ത സംഗതിയായതുകാരണം മോഷണം ഒഴിവാക്കാനുള്ള ആ ലോക്കല്‍ മുന്നേറ്റത്തിന് നമുക്ക് ഒരു പിന്തുണ കൊടുക്കാമായിരുന്നു-നാട്ടുകാരെടുത്ത് നാല് വീക്കിയാലേ പോലീസാണെങ്കിലും ഇവരെ പിടിക്കൂ എന്ന് വന്നാല്‍ വീക്കാതെന്ത് ചെയ്യും എന്ന് ചോദിക്കുകയുമാവാമായിരുന്നു. പക്ഷേ അവിടെ നമ്മള്‍ ഫോക്കസ് ചെയ്തത് നിയമം കൈയ്യിലെടുക്കുന്നതിനെ തന്നെയായിരുന്നു. ബീഹാറിലും ആസാമിലും സമാന സംഭവങ്ങള്‍ അതിനു മുന്നിലും പിന്നിലും നടന്നപ്പോളും നമുക്ക് വലിയ അഭിപ്രായവ്യത്യാസമൊന്നുമില്ലായിരുന്നു. അവിടൊക്കെ ആരെങ്കിലും വന്ന് ഇത്തരം നാടോടികളെ ഇങ്ങിനെ തന്നെ ചെയ്യണം എന്നോ മറ്റോ പറഞ്ഞിരുന്നെങ്കില്‍ അവന്റെ മനുഷ്യത്വമില്ലായ്മയെയും അനുകമ്പയില്ലായ്മയെയും വിമര്‍ശിച്ച് വിമര്‍ശിച്ച് അവനെ ഒരു പരുവമാക്കിയേനെ.

പക്ഷേ നാട്ടില്‍ ആത്മീയ പ്രസ്ഥാനങ്ങളെ നിലയ്ക്ക് നിര്‍ത്തണം എന്നോ ആത്മീയപ്രസ്ഥാനങ്ങള്‍ വേണ്ടേ വേണ്ട എന്നോ കള്ളസ്വാമിമാരെയൊക്കെ തിരഞ്ഞ് പിടിച്ച് ജനകീയവിചാരണ ചെയ്യണം എന്നോ ഒക്കെ നിലപാടുള്ള നമ്മള്‍ ഡിഫിക്കാര്‍ അതിന്റെ പേരില്‍ നിയമം കൈയ്യിലെടുത്തപ്പോള്‍ അതിങ്ങിനെ തന്നെ വേണം-ഒന്നുമില്ലെങ്കിലും നല്ല കാര്യത്തിനുവേണ്ടിയല്ലേ എന്ന് സര്‍ട്ടിഫിക്കറ്റ് കൊടുത്തു.

നമ്മള്‍ ബ്ലോഗേഴ്‌സിന് ഐ.ക്യു വളരെ കൂടുതലുള്ളതുകൊണ്ട് മലപ്പുറത്തെ നിയമം കൈയ്യിലെടുക്കലും ഡിഫിയുടെ നിയമം കൈയ്യിലെടുക്കലും തമ്മിലുള്ള പത്ത് വ്യത്യാസങ്ങള്‍ അക്കമിട്ട് നിരത്തി ഐ.ക്യുവിന്റെ ഏറ്റക്കുറച്ചിലുകളനുസരിച്ച് ഒന്ന് മുതല്‍ നൂറ് വരെ തവണ എല്ലാവരെയും കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി...

പക്ഷേ ഒരു ആവറേജ് മലയാളി അങ്ങിനെയല്ലല്ലോ. അവന് ഒന്നാമത് സമയമില്ല. അവന് ഒരു പൊതുചിന്തയേ ഉള്ളൂ-നിയമം കൈയ്യിലെടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കാമോ ഇല്ലയോ. അവന് വേണ്ടത് യാതൊരു വളച്ച് കെട്ടലുമില്ലാത്ത, ഒരു വൈരുദ്ധ്യാത്മീയ ഭൌതിയ വൈരുദ്ധ്യങ്ങളുമില്ലാത്ത സിമ്പിള്‍ യേസ് ഓര്‍ നോ ഉത്തരം മാത്രം. ഒരു നല്ല കാര്യത്തിനാണെങ്കില്‍ നിയമത്തിന്റെ അറ്റത്തും മൂലയിലും കൈ മാത്രം വെച്ച് ഒന്ന് ചാരിനില്‍‌ക്കുന്നതുകൊണ്ടെന്നും വലിയ തെറ്റില്ല എന്നൊക്കെ പറഞ്ഞാല്‍ നല്ല കാര്യമെന്നത് ആപേക്ഷികമല്ലേ, എന്താണ് നല്ലത്, ആരാണ് ഇതൊക്കെ ഡിഫൈന്‍ ചെയ്യുന്നത്, എന്നിട്ടെന്തേ അവിടെ അങ്ങിനെ ചെയ്തില്ല, അവര്‍ ചെയ്യുമ്പോള്‍ മാത്രമെന്തേ പ്രശ്‌നം...തുടങ്ങി കാക്കത്തൊള്ളായിരം ചോദ്യങ്ങളും. പണ്ടൊക്കെയായിരുന്നെങ്കില്‍ സന്ദേശത്തിലെ ഉത്തമനെ കോട്ടപ്പള്ളി അടിച്ചിരുത്തി കുമാരപിള്ളസാര്‍ പറയുന്നത് മൊത്തം കേള്‍പ്പിച്ചേനെ (കുമാരപിള്ളസാറിനെ അമ്പലത്തില്‍ വെച്ച് ഞാന്‍ കണ്ട കാര്യം കോട്ടപ്പള്ളി രഹസ്യമായേ പറയൂ താനും). കാലം മാറി, കഥമാറി, പെയിന്റും മാറിയ സ്ഥിതിക്ക് ഇതൊക്കെ ഇനി നടക്കുമോ.

കല്ല്യാണം കഴിച്ച് കൊച്ചുമുള്ള താത്വികാചാര്യന്‍ കുമാരപിള്ളസാര്‍ കോട്ടപ്പള്ളിയോട് കല്ല്യാണം കഴിക്കരുത് എന്ന് പറഞ്ഞാല്‍ കുമാരപിള്ളസാര്‍ അമ്പലത്തില്‍ തൊഴാന്‍ പോയത് കോട്ടപ്പള്ളി നാട്ടുകാരോട് പറയും. അതുകൊണ്ട് സംഭവിക്കുന്നത് കോട്ടപ്പള്ളി കെട്ടും, കുമാരപിള്ളസാര്‍ അമ്പലത്തിലും പോകും. നമ്മള്‍ പാവങ്ങള്‍ നമ്മുടെ സൌകര്യമനുസരിച്ച് ഇതിനെയൊക്കെ വിശകലിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ശങ്കര്‍ജി പിന്നെയും തെങ്ങേല്‍‌ജി തന്നെ.

അതുകൊണ്ട് നമുക്ക് കാത്തിരിക്കാം-ഡിഫിക്കാരുടെ ആത്മാര്‍ത്ഥതയോടുകൂടിയുള്ള ഈ ബഹുജനമുന്നേറ്റത്തിന്റെ ഫലങ്ങള്‍ക്കായി.

Anonymous said...

സ്വാമി വേഷമിട്ട കള്ളന്മാരെ മുഴുവന് നിയമത്തിനു മുന്പില് കൊണ്ടുവരണം.പക്ഷെ ഡിഫിയുടെ സമരം ഹിന്ദു പേരുള്ളവര്ക്കു എതിരെ മാത്രമാവുന്നു എന്നതു സംശയം ജനിപ്പിക്കുന്നു.മുരിങൂര്,തങ്ങള് എന്നിവക്കെതിരെ എന്തേ ഇതേ ആവേശം കാണാത്തത്?
സമരം ആത്മീയ വ്യവസായികള്ക്കു എതിരെ മാത്രം പൊര രാഷ്ട്ടീയ വ്യവസായികള്ക്കു എതിരെയും വേണം.ഡിഫി തന്നെ വന് വിദേശ ഫണ്ടു ലഭിക്കുന്ന സംഘടന ആണെന്നു ഈ ലേഖനം പറയുന്നു.

http://www.boloji.com/opinion/0315.htm

ഒരു അന്വെഷണത്തിനു ഡിഫി തയ്യാറാകുമൊ?

Mr. K# said...

"പോലിസ് ധൈര്യമായി അന്വേഷിക്കണമെങ്കില്‍ ആദ്യം ജനം പിടിച്ച് ചാമ്പണം എന്ന് വന്നാല്‍ അതുണ്ടാവും. അതു ചെയ്യുന്നത് ഡിഫി ആണെങ്കില്‍ അതിന്‌ രാഷ്ട്രീയച്ചുവ വന്നു പോവും എന്നതിനെന്ത് ചെയ്യും?"

ആരെയാ ഡിഫി ചാമ്പണ്ടത്? പോലീസിനെയോ അതോ പോലീസ് മന്ത്രിയെയോ? പോലീസിനെ പണ്ടും അവര് ഇടക്കിടക്ക് ചാമ്പാറുണ്ടല്ലോ. രണ്ടു മാസം മുംപല്ലേ കുത്തക വിരുദ്ധ സമരം നടത്തി ഒരു പോലീസുകാരന്റെ പല്ല് തള്ളിക്കൊഴിച്ചത്. എന്തായാലും കല്ലെറിയല് പല്ല് തള്ളിക്കൊഴിക്കല് എന്നീ സ്ഥിരം കലാപരിപാടികള്ക്ക് പുറമെ ക്ഷൌരം ചെയ്യലും തുടങ്ങിയത് വളരെ നന്നായി.

രാജേഷ് ആർ. വർമ്മ said...

ഈ സംഭവവികാസങ്ങളുടെ ഏറ്റവും നിര്‍ഭാഗ്യകരമായ പരിണതഫലമെന്തെന്നാല്‍ ഇതിനെ മുതലെടുക്കാന്‍ പോകുന്നത്‌ കാവിപ്പടയായിരിക്കുമെന്നുള്ളതാണ്‌. ഇതിന്റെ പതിന്മടങ്ങു ഭീകരരായ കാപാലികരായിരിക്കും ഈ തക്കം നോക്കി ജനസ്നേഹികളായി വേഷമിട്ടു രംഗത്തുവരുന്നത്‌. "ഇടതുമുന്നണിയിലെ ആര്‍ക്കാണ് കേരളത്തില്‍ ബി.ജെ.പി അക്കൌണ്ട് തുറക്കണമെന്നു നിര്‍ബന്ധം?" എന്ന നമതിന്റെ ചോദ്യം ഓര്‍ത്തുപോകുന്നു.

Jo said...

രണ്ടാം വറ്‍ഷമായിട്ടും കാര്യമായിട്ടൊന്നും എടുത്ത്‌ കാണിക്കാനില്ലാത്തതിണ്റ്റെ ക്ഷീണം തീറ്‍ത്തതാകാം ഡി.ഫി.ക്കാറ്‍. ഒരു ശ്റദ്ധ തിരിച്ചു വിടല്‍. പിടിച്ച സ്വാമിമാരില്‍ ചിലറ്‍ക്കെങ്കിലും പ്റാദേശിക/സംസ്ഥാന തല ചുകപ്പന്‍ നേതാക്കളുമായി ബന്ധമുണ്ടെന്നും പറയുന്നു. സംഗതി അതൊക്കെ തന്നെയായാലും ശരി, അല്ലെങ്കിലും ശരി, ഇപ്പോള്‍ നടക്കുന്ന മാറ്‍ച്ചുകള്‍ക്കും മറ്റും ഒരു ഗുണഫലമുണ്ടായിട്ടുണ്ട്‌ - കള്ള ദൈവ-മനുഷ്യരെ കുറിച്ചുള്ള ഒരു സുദീറ്‍ഘ ചറ്‍ച്ച. ഡി.ഫി. കള്ള സന്യാസിമാരുടെ ആശ്റമങ്ങളിലേക്ക്‌ മാറ്‍ച്ചു നടത്തുന്നു. ഒന്നിനു പിറകെ മറ്റൊന്നായി ഒരാഴ്ചക്കാലത്തിനിടക്ക്‌ പത്തിലധികം കള്ള ദിവ്യന്‍മാറ്‍ 'വെളിച്ചപ്പെടുമ്പോള്‍' സംഘപരിവാറിനു വിറളി പിടിക്കുന്നു. ഉടനെ തങ്കു ബ്റദറ്‍ പോലെയുള്ള 'സഹോദരന്‍മാരുടെ' ആശ്റമങ്ങളിലേക്ക്‌ അവരും എസ്‌. എന്‍. ഡി. പിയും മാറ്‍ച്ച്‌ നടത്തുന്നു. പോലീസ്‌ അവരെ കുറിച്ചും അന്വേഷിക്കുന്നു, ഡോളറ്‍ ശേഖരം കണ്ടെത്തുന്നു. ഒട്ടും വൈകാതെ പുറത്താക്കപ്പെട്ട കമ്മ്യൂണിസ്റ്റ്കാരന്‍ ചെറിയാന്‍ മാഷ്‌ അന്വേഷണം മറ്റ്‌ മതാചാര്യന്‍മാരിലേക്കും വ്യാപിപ്പിക്കണമെന്നാവശ്യപ്പെടുന്നു. ആര്യാടന്‍ ഷൌക്കത്ത്‌ പ്റതികരിക്കുന്നു. തങ്ങള്‍മാറ്‍ ചൊടിക്കുന്നു. പോരേ പൂരം.

പരസ്പരമുള്ള ഈ ആരോപണങ്ങളും മാറ്‍ച്ചുകളും നല്ലതാണെന്നാണ്‌ എനിക്കു തോന്നുന്നത്‌. അതു വിശ്വാസിയെ അന്ധവിശ്വാസത്തില്‍ നിന്നും രക്ഷിക്കാന്‍ സഹായിക്കും. മതത്തില്‍ നിന്നും ആത്മീയതയിലേക്ക്‌ തിരിചു പോവാന്‍ സഹായിക്കും. സന്തോഷ്‌ മാധവനില്‍ നിന്നു തുടങ്ങി, തങ്കു ബ്റദറിലൂടെയും തങ്ങള്‍മാരിലൂടെയും തുടറ്‍ന്ന്‌, പോട്ടയിലേക്കും മുരിങ്ങൂരിലേക്കും വള്ളിക്കാവിലമ്മയിലേക്കും ശ്രീ x 3 ശങ്കറിലേക്കും ഒക്കെ അന്വേഷണങ്ങള്‍ നീളട്ടെ. കള്ളന്‍മാറ്‍ പിടിക്കപ്പെടട്ടെ. ശുദ്ധന്‍മാറ്‍ ശുദ്ധി തെളിയിക്കട്ടെ.

പിന്നെ എനിക്കു തോന്നുന്നു, പേരിനു വേണ്ടിയെങ്കിലും ആത്മീയ വേഷം ധരിച്ച കള്ളന്‍മാരെ പുറത്തു കൊണ്ട്‌ വരാന്‍ കമ്മ്യൂണിസ്റ്റുകാരല്ലാതെ വേറെ ആരും ധൈര്യം കാണിക്കില്ലെന്ന്‌. കോണ്‍ഗ്രസായിരുന്നെങ്കില്‍ ചിലപ്പോള്‍ ഒരു അറസ്റ്റില്‍ ഒതുങ്ങുമായിരുന്നു ഇതൊക്കെ. ബി. ജെ. പി. ആയിരുന്നെങ്കില്‍ മൌലവിമാരിലും പട്ടക്കാരിലും ഒതുങ്ങി നിന്നേനെ.

കണ്ണൂസ്‌ said...

അക്രമം വളരെ കുറച്ച് കേസുകളിലേ നടന്നിട്ടുള്ളുവെന്നും, നടന്നയിടത്ത് പോലിസ് നടപടിയെടുത്തുവെന്നും, ഡിഫി മാത്രമല്ല യൂത്ത് കോണ്‍ഗ്രസ്സും, ആര്‍.എസ്.എസും, എസ്.എന്‍.ഡി.പിയും അക്രമം നടത്തിയിട്ടുണ്ടെന്നും പത്ര വാര്‍ത്തകള്‍ കാണീച്ച് ലിങ്കുകള്‍ കൊടുത്താലും പിന്നെയും ഡിഫി നിയമം കയ്യിലെടുത്തു നിയമം കയ്യിലെടുത്തതിനെ ന്യായീകരിച്ചു എന്നൊക്കെ പറഞ്ഞോണ്ടിരുന്നാല്‍ എന്തു ചെയ്യാന്‍ പറ്റും? ഇങ്ങനെ വിവരം കൂടിയവരെ കാര്യം മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് വെറുതെയാണെന്ന് തോന്നിയിട്ടാവും ആള്‍ക്കാര്‍ നക്‌സലൈറ്റ് ആവുന്നത്!

രാജേഷെ, അമൃതാമ്മയെ കന്യാമറിയത്തോടാണ്‍` ഉപമിച്ചത് എന്ന് മനസ്സിലായെങ്കിലും ഞാന്‍ ഞെട്ടുമായിരുന്നു. ആട്ടക്കാരിയെ ഉപമിച്ചെന്ന് തോന്നിയപ്പോള്‍ ഞെട്ടിയതിനേക്കാള്‍ കനമുള്ള ഞെട്ടല്‍! :)

Anonymous said...

മാതാ അമ്രതാനന്ദമയിനെയും സായി ബാബെയുമൊക്കെ എന്ത് കൊണ്ടു അറസ്റ്റ് ചെയ്യണം എന്നറിയണമെങ്ങില്‍ എന്റെ ബ്ലോഗിലെ കറുത്ത സത്യങ്ങള്‍ എന്ന പോസ്റ്റ് കാണുക ..എന്നിട്ട് പറ അറസ്റ്റ് ചെയാണോ വേണ്ടയോ എന്ന് ....

http://kallapoocha.blogspot.com/

Anonymous said...

check this and say..whether we want to arrest baba and amma കറുത്ത സത്യങ്ങള്‍

Rajeeve Chelanat said...

ചന്ത്രക്കാരനും കണ്ണൂസും പറഞ്ഞതിനോട് യോജിക്കുന്നു. ഒരു ബോയ്‌ലിംഗ് പോയിന്റൂ വരുമ്പോഴാണ് ആളുകള്‍ മുന്നിട്ടിറങ്ങുക. അതില്‍ അമിതാവേശം ഉണ്ടാകുന്നതും സ്വാഭാവികമെന്നേ കരുതാനാവൂ. ഇവിടെ ഡിഫിക്ക് സംഭവിച്ചതും അതൊക്കെത്തന്നെയാണ്. ഡിഫിയെ ഒന്നടങ്കം പരിഹാസ്യമാക്കാനുള്ള രാജിന്റെ ശ്രമത്തിലും അതേ അമിതോത്സാഹം തന്നെയല്ലേ കാണുന്നത് എന്നും ആശങ്ക.

അഭിവാദ്യങ്ങളോടെ

ദേവന്‍ said...

ലിഞ്ചിങ്ങിനെ പ്രാകൃത ജനതയുടെ രോഷപ്രകടനമായിക്കണ്ട ഞാന്‍ ഡിഫി തുടങ്ങി പലര്‍ നടത്തുന്ന പ്രക്ഷോഭത്തെ അനുകൂലിക്കുന്നതെന്തെന്ന് രാജേഷ് വര്‍മ്മ മാഷ് ചോദിച്ചത് ഇപ്പോഴാണു കണ്ടത്. രണ്ടും ഒന്നാണെന്ന് ഞാന്‍ വിശ്വസിക്കാത്തതുകൊണ്ട് എന്ന് ലളിതമായ ഉത്തരം. എന്തുകൊണ്ട്?

ലിഞ്ചിങ്ങ് എന്താണെന്ന് നോക്കാം:
കുറച്ചു ദിവസം മുന്‍പ് രാത്രി ബന്ധുവീട്ടിലേക്ക് നടന്നു പോയ ദളിത് യുവാവിനെ കള്ളനാണെന്ന് ധരിച്ച് കോട്ടയത്ത് നാട്ടുകാര്‍ പിടികൂടി. താന്‍ കള്ളനൊന്നുമല്ലെന്നും അത്യാവശ്യമായി ഒരു വഴിക്കു പോകുകയാണെന്നും ഇന്ന വീട്ടിലെ ഇന്നാരാണെന്നും അയാള്‍ പറഞ്ഞത് അവരാരും ചെവിക്കൊണ്ടില്ല. പകരം കുറ്റം സമ്മതിപ്പിക്കാന്‍ ആയുധങ്ങളുപയോഗിച്ച് മര്‍ദ്ദിച്ചു. നഗ്നനാക്കി ഗുഹ്യഭാഗങ്ങളില്‍ ഉറുമ്പിന്‍ കൂട് വച്ചു കെട്ടി, കാലുകള്‍ കൂട്ടിക്കെട്ടി വലിച്ചിഴച്ചു. മൃതപ്രായനായപ്പോള്‍ ഉപേക്ഷിച്ചു പോയി. ഇയാളുടെ കാഴ്ച്ചയ്ക്കും ചലനശേഷിക്കും സ്ഥിരമായ കുറവ് വരികയും ദേഹമാസകലം മുറിവുകള്‍ പറ്റുകയും ചെയ്തു. പോലീസ് അന്വേഷിച്ചതോടെ മുഖ്യ പ്രതികള്‍ ഒളിവില്‍ പോയി.(ഇന്നലെ കൈരളി വാര്‍ത്ത കാണിച്ചത്)

ഇത് ടിപ്പിക്കല്‍ ലിഞ്ച്ചിങ്ങ്. ഇര ഒറ്റപ്പെട്ടവനായിരുന്നു. അശക്തനും ദരിദ്രനുമായിരുന്നു. ജനക്കൂട്ടം തെളിവുകള്‍ അന്വേഷിക്കാന്‍ മിനക്കെടാതെ പ്രാകൃതമായ ശിക്ഷ നടപ്പാക്കി.


ഇതേ ദിവസം നടന്ന മറ്റൊരു കാര്യം നോക്കാം:
ചെറുകിട തട്ടിപ്പുകാര്‍ക്കെതിരേ നടത്തുന്ന രീതിയിലെ പ്രക്ഷോഭാഹ്വാനങ്ങള്‍ അമൃതാനന്ദമയിക്കെതിരേ ഉന്നയിച്ചാല്‍ അതിന്‌ ഡി വൈ എഫ് ഐ നേതൃത്വം കൊടുക്കേണ്ടിവരുന്ന വില ഭയാനകമായിരിക്കും എന്ന് അമൃതപുരിയിലെ ഏതോ ആനന്ദസ്വാമി (പേരു വിട്ടു) ഇന്റര്വ്യൂവില്‍ പറഞ്ഞു. പൊതുസ്ഥലത്ത് വന്ന് ഒരു വ്യക്തിയെ ഭീഷണിപ്പെടുത്തുകയാണ്‌ ഈ സ്വാമി ചെയ്തത്. ഒരു പോലീസ് നടപടിയും ഉണ്ടാകില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഒറ്റയ്ക്കും തെറ്റയ്ക്കും പോലീസ് പരാതികള്‍ കൊടുത്തിട്ടും ഒരു പ്രയോജനവുമില്ലാതെ പോയ, നിയമത്തിനും ഭരണകൂടത്തിനും അതീതരായ കുറ്റവാളികള്‍ക്കെതിരേയാണ്‌ ഡിഫിയും മറ്റു പലതരം സംഘടനകളും പ്രക്ഷോഭം നടത്തുന്നത്. ആയിരം കേസുകള്‍ ചാര്‍ജ്ജ് ചെയ്യപ്പെട്ടു എന്നതില്‍ നിന്നും എത്രയായിരം പ്രതിഷേധവും ധര്‍ണ്ണയും നടന്നെന്ന് ഊഹിക്കാം. അക്രമം നടന്നത് ഒരൊറ്റ സംഭവത്തിലാണ്‌. ജനം സംഘടിച്ചാല്‍ അങ്ങനെ സംഭവിച്ചുകൂടഅയ്കയില്ല. സംഘടിച്ചില്ലെങ്കില്‍ ഇതിനെതിരേ ആരും ചെറുവിരല്‍ അനക്കില്ല.

ഇതുവരെ നടന്ന ഏതാണ്ട് എല്ലാ കേസിലും ജനം (ഡിഫി മാത്രമല്ല) ജാഥയായി ആശ്രമങ്ങള്‍ വളഞ്ഞു വയ്ക്കുകയും പോലീസ് റെയ്ഡിനു നിര്‍ബ്ബന്ധിക്കുകയുമാണ്‌ ചെയ്തത്. ആയിരം കേസുകള്‍ ഇതില്‍ നിന്നും ഉരുത്തിരിഞ്ഞു എന്നത് ആശാവഹമാണ്‌. അനധികൃത പണം, മരുന്നുകള്‍, വഞ്ചനക്കേസുകള്‍, പീഡനക്കേസുകള്‍ മുതല്‍ രണ്ട് പാസ്സ്പോര്‍ട്ട് ഉള്ളവന്‍ വരെ ചാര്‍ജ്ജ് ചെയ്യാന്‍ ഇനി സെക്ഷന്‍ ബാക്കിയില്ലാത്തവിധം വൈവിദ്ധ്യമാര്‍ന്ന കേസുകള്‍.

ഇതൊരു അത്യാവശ്യമായിരുന്ന പ്രക്ഷോഭമോ അതോ മോബ് ജസ്റ്റീസോ

Anonymous said...

"പൊതുസ്ഥലത്ത് വന്ന് ഒരു വ്യക്തിയെ ഭീഷണിപ്പെടുത്തുകയാണ്‌ ഈ സ്വാമി ചെയ്തത്."

'വ്യക്തിയെ'ത്തന്നെയാണോ ദേവാ?

രാജേഷ് ആർ. വർമ്മ said...

ദേവാ,

ലിഞ്ചിങ്ങും മോബ്‌ ജസ്റ്റിസും (ആള്‍ക്കൂട്ടനീതി?) തമ്മില്‍ വ്യത്യാസമുണ്ടെന്നു തോന്നിയതുകൊണ്ടാണ്‌ ഞാന്‍ കഴിഞ്ഞ കമന്റില്‍ ലിഞ്ചിങ്ങ്‌ എന്ന വാക്ക്‌ മനപ്പൂര്‍വം ഉപയോഗിക്കാതിരുന്നത്‌. ഇര ഒറ്റപ്പെട്ടവനും അശരണനും അല്ലെന്നു കരുതുക. നിരപരാധിയുമല്ലെന്നും കരുതുക. ശിക്ഷയും ദേവന്റെ ഉദാഹരണത്തിലെ അത്ര പ്രാകൃതമല്ലായിരുന്നു എന്നും കരുതുക. എങ്കിലും അത്‌ ആള്‍ക്കൂട്ട നീതി തന്നെയല്ലേ? ഉദാഹരണത്തിന്‌ ദേവന്‍ പറഞ്ഞ ദളിത്‌ യുവാവിനു പകരം പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്തു കൊന്ന കോടീശ്വരനായിരുന്നു എന്നു കരുതുക. എങ്കിലും സംഗതി ആള്‍ക്കൂട്ടനീതി തന്നെയല്ലേ? ആള്‍ക്കൂട്ടമല്ലേ വിചാരണയും ശിക്ഷനടപ്പിലാക്കലും ചെയ്യുന്നത്‌? ആള്‍ക്കൂട്ടത്തിന്റെ കയ്യില്‍ പെടുന്ന സമയത്തേക്കെങ്കിലും ഇര അശരണനും ഒറ്റപ്പെട്ടവനുമാകുന്നില്ലേ? എങ്കില്‍, അതു സ്വീകാര്യമല്ല എന്നാണ്‌ എന്റെ പക്ഷം.

"ജനം സംഘടിച്ചാല്‍ [അക്രമം] സംഭവിച്ചുകൂടെന്നില്ല. സംഘടിച്ചില്ലെങ്കില്‍ ഇതിനെതിരെ ആരും ചെറുവിരല്‍ അനക്കില്ല" എന്നു ദേവന്‍ പറയുന്നു. അതാണ്‌ പ്രശ്നം. ജനം സംഘടിച്ചാല്‍, ആള്‍ക്കൂട്ടമനശ്ശാസ്ത്രമാണ്‌ പിന്നെ നയിക്കുന്നത്‌.
- ഇരയുടെ സ്വത്തിനും ജീവനും ശരീരത്തിനുമെതിരെ അക്രമം നടക്കാം
- ഇരകള്‍ നിരപരാധികളായിരിക്കാം
- വെള്ളക്കടലാസില്‍ ഒപ്പിട്ടു വാങ്ങിച്ചെന്നിരിക്കാം
- പൂര്‍വവൈരാഗ്യങ്ങളാവാം തീരുമാനങ്ങളെ നയിക്കുന്നത്‌ (കഴിഞ്ഞ കൊല്ലം പിരിവു കൊടുക്കാത്തതിന്റെ പേരില്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിനു മറ്റവനു വേണ്ടി പ്രചരണം നടത്തിയതിന്റെ പേരില്‍, മറ്റു വ്യക്തി/രാഷ്ട്രീയ വൈരാഗ്യങ്ങളുടെ പേരില്‍)
- ഇതുവരെ പേടിച്ചു നടപടിയെടുക്കാതിരുന്ന പോലീസ്‌ ആള്‍ക്കൂട്ടത്തെ പേടിച്ചു കള്ളക്കേസെടുക്കാം. കെയ്സില്‍ കള്ളസ്സാക്ഷിയും കള്ളത്തെളിവും ഉണ്ടാകാം

"സംഘടിച്ചില്ലെങ്കില്‍ ഇതിനെതിരെ ആരും ചെറുവിരല്‍ അനക്കില്ല" എന്നതിന്റെ മറുവാദം ഇതല്ലേ? "എല്ലാ നിയമങ്ങളും അനുസരിച്ച്‌ ജീവകാരുണ്യപ്രവര്‍ത്തനമൊന്നും നടത്താനൊക്കില്ല. കുറെ നികുതിവെട്ടിപ്പും പുട്ടടിയ്ക്കലും എതിരാളികളെ അടിച്ചൊതുക്കലും ദിവ്യാത്ഭുതങ്ങള്‍ കാണിക്കലും ഒക്കെ വേണ്ടിവരും." ദിവ്യന്മാരുടെ ഈ മറുവാദവും നിയമം കയ്യിലെടുക്കലും നമുക്കു സ്വീകാര്യമല്ലാത്ത സ്ഥിതിയ്ക്ക്‌ പ്രക്ഷോഭക്കാരുടെ നിയമം കയ്യിലെടുക്കല്‍ നമുക്കെങ്ങനെ സ്വീകാര്യമാകും?

തങ്ങളുടെ മഠം റെയ്ഡു ചെയ്താല്‍ അതിനു കൊടുക്കേണ്ടി വരുന്ന വില ഭയാനകമായിരിക്കും എന്ന് ഒരു സ്വാമി പറഞ്ഞതിനെ ഭീഷണിയായി നമ്മള്‍ കാണുന്നു. നാളെ പോലീസ്‌ എ.കെ.ജി. സെന്റര്‍ റെയ്‌ഡു ചെയ്യും എന്നു പറയുന്നു എന്നു കരുതുക (ചിരിക്കരുത്‌. വെറുതെ സങ്കല്‍പിക്കുക). അപ്പോള്‍, സി.പി.എം. സംസ്ഥാനഭാരവാഹികളിലൊരാള്‍ "അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ വലിയ വില കൊടുക്കേണ്ടിവരും" എന്നു പറഞ്ഞാല്‍ അതിനെ നമ്മള്‍ ഇതേ ഗൗരവത്തില്‍ കാണുമോ?

ഇനി ഇതിലും സങ്കല്‍പിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു രംഗം: രാഷ്ട്രീയരംഗത്തെ അഴിമതികള്‍ക്കും മാഫിയാ ബന്ധങ്ങള്‍ക്കുമെതിരെ ഇതുപോലെ ഒരു ബഹുജനപ്രക്ഷോഭം നടക്കുന്നു എന്നു സങ്കല്‍പിക്കുക. അതിനു നേതൃത്വം കൊടുക്കുന്നത്‌ വര്‍ഗ്ഗീയ സംഘടനകളും മഠങ്ങളും സഭകളുമാണ്‌. അവര്‍ മതേതരപ്പാര്‍ട്ടികളുടെ ഓഫീസുകള്‍ വളയുകയും പോലീസിനെ കേസെടുക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. ചുരുക്കം ചില കേസുകളില്‍ അക്രമങ്ങള്‍ നടക്കുന്നു എങ്കിലും അതിന്റെ ഫലമായി രാഷ്ട്രീയനേതാക്കള്‍ക്കെതിരെ കള്ളപ്പണം, മയക്കുമരുന്ന്, ശിശു/സ്ത്രീപീഡനം, കള്ളപ്പാസ്പോര്‍ട്ട്‌, കള്ളത്തോക്ക്‌ തുടങ്ങിയ ആയിരം കെയ്സുകള്‍ ഉരുത്തിരിയുന്നു. അക്രമത്തില്‍ ചില പാര്‍ട്ടി ഓഫീസുകളും മറ്റും തകരുന്നു. ഇത്തരത്തിലൊരു പ്രക്ഷോഭം നമുക്കു സ്വീകാര്യമായിരിക്കുമോ?

Anonymous said...

mm..