2008-05-08

നിശ്ചലം

എനിക്കു ചുറ്റും
കാറ്റ് ശബ്ദമുയര്‍ത്തി അരുവിയില്‍ നീരാടുന്നുണ്ട്
കുരുവികള്‍ ചില്ലകള്‍ അലങ്കരിക്കുന്നുണ്ട്
വെളിച്ചം ഒളിസങ്കേതങ്ങള്‍ അന്വേഷിക്കുന്നുണ്ട്
ചിതലുകള്‍ പുതുമയും

ഞാന്‍
കാണുന്നുണ്ട്, പക്ഷെ നനയുന്നില്ല
കേള്‍ക്കുന്നുണ്ട് നീറുന്നില്ല
അറിയുന്നുണ്ട് രുചിക്കുന്നില്ല

ഇടയില്‍ എപ്പോഴോ രണ്ട് ശ്വാസങ്ങള്‍ക്ക് നടുവില്‍
ഞാന്‍ നിശ്ചലമായിപ്പോയിരുന്നിരിക്കണം.

9 പ്രതികരണങ്ങള്‍:

സു | Su said...

കാണുന്നുണ്ട് എല്ലാം. അറിയുന്നു ചിലത്. ചിലതൊക്കെ അറിഞ്ഞതായി ഭാവിക്കാതെയിരിക്കുന്നു. ഒരു നിശ്വാസത്തിനുശേഷം വേറൊന്ന് വരാന്‍ മറന്നുപോകുന്നതെപ്പോഴാണാവോ!

ഞാന്‍ ഇരിങ്ങല്‍ said...

കവിത ഇഷ്ടമായി.
ചുറ്റുമുള്ള ലോകത്തെ അറിഞ്ഞിട്ടും ചിലപ്പോഴൊക്കെ ഒന്നും ചെയ്യാന്‍പറ്റാത്ത ഒരു അവസ്ഥ അല്ലെങ്കില്‍ പലപ്പോഴൊക്കെ.

അഭിനന്ദനങ്ങള്‍

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

Anonymous said...

ഇങ്ങനെ കുറേ ചെറിയ ചെറിയ മരണങ്ങള്‍ ചേര്‍ന്നതാണ് ഒരു വലിയ ജീവിതം.

G.MANU said...

എത്ര നിശ്ശബ്ദങ്ങള്‍ കോര്‍ത്തെടുത്തൂ നമ്മള്‍
നിത്യ മൌനത്തിന്‍ മൃതിതീരമെത്തുവാന്‍..


കവിത നന്നായി

അരവിന്ദ് :: aravind said...

This one's good.

Shooting star - ഷിഹാബ് said...

nishkriyaraayavarude koottahil njaanumundennoru kavithaa sakalathiloodea vilichu parranju njaan oru samoohamaanennum udheashichath enthaanealum manassilaaayathu ithaanu. kollaam nannaayirikkunnu

Shooting star - ഷിഹാബ് said...
This comment has been removed by the author.
ഹരിയണ്ണന്‍@Hariyannan said...

രണ്ടുശ്വാസങ്ങള്‍ക്കിടയില്‍ ചിന്തിച്ചുകുടുങ്ങാനാവില്ല!
അവയുടെ അകലം ചിന്തകളുടെ നിത്യശാന്തിയാവും!!

നല്ല കവിത!

smitha adharsh said...

നിത്യശാന്തി "നിശ്ചലത" ക്ക് തരാന്‍ കഴിയുമെന്കില്‍, അത് ഒരു വേദനയും സൃഷ്ടിക്കാതതാണെങ്കില്‍...നല്ലതല്ലേ..പക്ഷെ,അതങ്ങനെ വരില്ലല്ലോ..അല്ലെ?