ഇംഗ്ലീഷ് ബ്ലോഗുകള്‍ ഇവന്റുകള്‍ കൊണ്ട് സമൃദ്ധമാണ്. മലയാളം ബ്ലോഗിലാകട്ടെ പേരിനു പോലും അങ്ങിനെയൊരു പരിപാടിയില്ല. അതുകൊണ്ട് ഒരു ഇവന്റ് തുടങ്ങാമെന്നു വെച്ചു.
താത്പര്യമുള്ളവര്‍ പങ്കെടുക്കുക.
പരിപാടി ഇതാണ് : മലയാളത്തിലും ഇതര ഭാഷകളിലും ലോകസാഹിത്യത്തിലും, നിങ്ങള്‍ വായിച്ചിട്ടുള്ള ഏതെങ്കിലും സ്ത്രീ എഴുത്തുകാരെക്കുറിച്ചു ഒരു ലേഖനമോ, കുറിപ്പോ, ഇന്റര്‍വ്യൂവോ, പോഡ്കാസ്റ്റോ, വരച്ച ഒരു പെന്‍സില്‍ സ്കെച്ചോ അങ്ങിനെ എന്തെങ്കിലും അവരെക്കുറിച്ചുള്ളത് അടുത്ത മാസം ജൂണ്‍ 27നു ഉള്ളില്‍ സ്വന്തം ബ്ലോഗില്‍ ഇടുക. എന്നിട്ട് അതിന്റെ ലിങ്ക് ഇവിടെ കമന്റോ, അല്ലെങ്കില്‍ എനിക്ക് ഈമെയിലോ ആയി അയച്ചു തരിക. അത്രമാത്രം. കിട്ടുന്ന ലിങ്കുകളെല്ലാം സ്വരൂപിച്ച് വനിതാലോകത്തില്‍ ഒരു ഫൈനല്‍ പോസ്റ്റോട് കൂടി ഇടുന്നതായിരിക്കും.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍:
1. മാധവിക്കുട്ടി മുതല്‍ J.K Rowling വരെ ആരുമാകാം. സ്ത്രീയെഴുത്തുകാര്‍ ആയിരിക്കണം എന്നു മാത്രം നിബന്ധന. ഭാഷ നിര്‍ബന്ധമല്ല.
2. ഇന്നു മുതല്‍ ജൂണ്‍ 13നുള്ളില്‍ പോസ്റ്റിടണം.
3. പ്രസിദ്ധരായിരിക്കണമെന്നോ എല്ലാവര്‍ക്കും അറിഞ്ഞിരിക്കണമെന്നോ ഒന്നുമില്ല. ആരായാലും നിങ്ങള്‍ക്ക് എന്തുകൊണ്ട് ഇഷ്ടപ്പെട്ടു/ഇഷ്ടപ്പെട്ടില്ല എന്നാണ്. ബ്ലോഗിലെ എഴുത്തുകാര്‍ ആയിരിക്കരുതെന്ന് മാത്രം :)
4. എഴുതാന്‍ സാധിക്കാത്തവര്‍ക്ക് പോഡ് കാസ്റ്റോ, അല്ലെങ്കില്‍ ആ എഴുത്തുകാരിയുടെ ചിത്രമോ, അവരെക്കുറിച്ച് ഒരു കവിതയോ അങ്ങിനെ എന്തായാലും സ്വീകരിക്കും.
5. എഴുത്തിനെക്കുറിച്ചുള്ള ലേഖനമോ അവലോകനമോ ആവണമെന്ന് ഒരു നിര്‍ബന്ധവുമില്ല. ആ പുസ്തകത്തിനെക്കുറിച്ചുള്ള നിങ്ങളുടെ ഓര്‍മ്മക്കുറിപ്പോ, അല്ലെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തെ എങ്ങിനെ മാറ്റിമറിച്ചു, എന്തുകൊണ്ട് അവരെ ഓര്‍ത്തിരിക്കുന്നു എന്നുള്ള കുറിപ്പുകളും സ്വീകരിക്കും.
6. ഇപ്പോള്‍ ബ്ലോഗില്ലാത്തവര്‍ക്കും പങ്കെടുക്കാം. ഈമെയിലില്‍ അയച്ചു തന്നാല്‍ മതി. പഴ്യ/പുത്യ/മധ്യ അങ്ങിനെ പ്രായഭേദമന്യേ പങ്കെടുക്കാം.
7. പോസ്റ്റുകള്‍ അവനവന്റെ ബ്ലോഗിലാണ് ഇടേണ്ടത്. പോസ്റ്റിട്ട ശേഷം ഈ ബ്ലോഗ് പോസ്റ്റില്‍ വന്ന് ഒരു കമന്റിലൂടെയോ അല്ലെങ്കില്‍ ഒരു ഈമെയിലായോ പോസ്റ്റിട്ടിട്ടുണ്ടെന്നും അതിന്റെ ലിങ്കും തരണം. അല്ലെങ്കില്‍ പോസ്റ്റുകള്‍ തേടി കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടാണ്.
8. ഒരാള്‍ ഒരു എഴുത്തുകാരിയെക്കുറിച്ച് എഴുതിയെങ്കില്‍ അത് മറ്റൊരാള്‍ക്കും എഴുതാം. തീര്‍ന്നു പോകുന്ന സംഗതി അല്ലല്ലോ. ആരെങ്കിലും കമന്റുകളില്‍ ഇന്നയാളെക്കുറിച്ച് എഴുതും എന്ന് ആരെങ്കിലും സൂചിപ്പിച്ചാല്‍ മറ്റൊരാളെ തേടുകയും ആവാം. പക്ഷെ നിര്‍ബന്ധമില്ല. ഒരു എഴുത്തുകാരിയെക്കുറിച്ച് ഒന്നില്‍ കൂടുതല്‍ ആളുകള്‍ക്കും എഴുതാം. നിങ്ങളുടെ വീക്ഷണമാണ് മുഖ്യം.
9. നിങ്ങളിതു വരെ വായിച്ചിട്ടില്ലാത്ത ഒരു പുതിയ എഴുത്തുകാരിയെക്കുറിച്ച് വായിച്ചിട്ട് അവരെ പരിചയപ്പെടുത്തിയാലും മതി. വിക്കിയില്‍ നിന്നോ ഗൂഗിളില്‍ നിന്നോ റിസോര്‍സസ് തേടാമല്ലോ. പുസ്തകം വായിച്ചിരിക്കണം. (കൊസ്റ്റ്യന്‍ ചോദിക്കും) :)
10. മുഖ്യമായും ഫിക്ഷന്‍ എഴുതുന്നവരെ മാത്രമേ സ്വീകരിക്കൂ. (അവര്‍ മറ്റെന്തെങ്കിലും എഴുതിയിട്ടുണ്ടാവരുത് എന്നല്ല, മറിച്ച് പ്രധാന എഴുത്ത് ഫിക്ഷന്‍ ആയിരുന്നിരിക്കണം. ഉദാ: അരുന്ധതി റായ്. അവര്‍ ഇപ്പോള്‍ ലേഖനങ്ങളും മറ്റും എഴുതുന്നുണ്ടെങ്കിലും അവരുടെ പ്രധാന എഴുത്ത് ഗോഡ് ഓഫ് സ്മോള്‍ തിംഗ്സ് ആയിരുന്നല്ലോ).
സമ്മാനങ്ങളൊന്നുമില്ല. ജഡ്ജസ് ഇല്ല. മത്സരമില്ല. നിങ്ങള്‍ക്ക് കിട്ടുന്ന ആത്മസംതൃപ്തി മാത്രം :)
വേഗമാവട്ടെ, ലൈബ്രറിയില്‍ ചെല്ലൂ, ഇനിയും വായിക്കാത്തവരെ വായിക്കൂ, എഴുതൂ, പങ്കെടുക്കൂ.
2008-05-13
ബ്ലോഗ് ഇവന്റ് അനൌണ്‍സ്മെന്റ്! (സ്ത്രീ എഴുത്തുകാര്‍)
-
Inji Pennu
at
7:19 PM
വിഭാഗം: ബ്ലോഗ് ഇവന്റ്, ലേഖനം
Subscribe to:
Post Comments (Atom)
66 പ്രതികരണങ്ങള്‍:
ഠോ...ഠോ..ഠോ...ഒരാവേശത്തില്‍ തേങ്ങ ഉടച്ചതാ :) നല്ല സംരംഭം...കൌണ്ട് മീ ഇന്‍...:)
മീനാ അലക്സാണ്ടറെക്കുറിച്ച് മുന്‍പൊരിക്കല്‍ ഒന്നു ചെയ്തിരുന്നു. മൌലികമല്ല. അവരുടെ പല വര്‍ക്കുകളില്‍നിന്ന് ആത്മാംശമുള്ളവ എടുത്ത് വിവര്‍ത്തനം ചെയ്ത്... പണ്ട് സംഭാഷണം മാഗസിനുവേണ്ടി ചെയ്തതാണ്. പറ്റുമെങ്കില്‍ ഇടാം. :)
http://suryagayatri.blogspot.com/2008/05/blog-post_14.html
എന്റെ ബ്ലോഗില്‍ പോസ്റ്റ് ഇട്ടു. :)
നന്നായി, ഇങ്ങനെയൊരു ആശയം അവതരിപ്പിച്ചതിന് നന്ദി.
എല്ലാവരും പങ്കെടുത്തിരുന്നെങ്കില്‍ കുറേ വായിക്കാമായിരുന്നു, അറിയാത്ത എഴുത്തുകാരെ അറിയാമായിരുന്നു.
എനിക്കും എഴുതണം, ആരെ തിരഞ്ഞെടുക്കും എന്ന് കണ്‍ഫ്യൂഷന്‍.
സൂ :) മിടുക്കിക്കുട്ടി.
പ്രശംസിക്കേണ്ട ഒന്നാണിത്...
ഇഞ്ചിക്ക് എല്ലാ ഭാവുകങ്ങളും.
അനിലാ എന്നാ ആ പോസ്റ്റ് വേഗമായിക്കോട്ടെ... :)
നന്മകള്‍
ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പങ്കെടുക്കാമോ.
ഭാവുകങ്ങള്‍
ഓടോ:
ഞാനും എഴുതുന്നുണ്ട് വിലാസിനിയെ കുറിച്ച്...... അവകാശികള്‍ എഴുതിയ ചേച്ചി...
ഞാനും റെഡിയായി നിൽക്കുന്നു...
ഒരു പാട് പേരെ വായിക്കാന്.. അറിയാത്തവരെ അറിയാൻ.. . നല്ല സംരംഭം..
രാധേയാ
ലിംഗഭേദമില്ലാതെ ആര്‍ക്കും പങ്കെടുക്കാം. എഴുത്തുകാര്‍ സ്ത്രീകളാവണമെന്നേയുള്ളൂ. :)
അനിലാ പറ്റുമെങ്കില്‍ അല്ല, പോസ്റ്റൂ പോസ്റ്റൂ.
ശാലിനി, ഒന്നോ രണ്ടോ പേരെ തിരഞ്ഞെടുത്തോളൂ. ഓരോ എഴുത്തുകാരിക്കും പ്രത്യേകം പ്രത്യേകം പോസ്റ്റായിരിക്കണം എന്ന് മാത്രം.
ആഹാ ഗുഡ് ഐഡിയാ..
പങ്കെടുക്കാം (മറ്റേ കമന്റ് എടുത്തു മാറ്റാട്ടോ)
ബ്ലോഗിലുള്ളവരെക്കുറിച്ച് എഴുതാമോ?
രേഷിനേയും സിജിയെയും ഒരു താരതമ്യം കുറേക്കാലമായി മനസ്സിലുള്ള ഒരു വിഷയമാണ്. (കഴിഞ്ഞ ആഴ്ച സിമിയും ഇതേകാര്യം പറഞ്ഞു)
- ഐറ്റത്തിന് കോപ്പിറൈറ്റ് എടുത്തിരിക്കുന്നു.
കണ്ണൂസേ.
ഈ ഇവന്റില്‍ ബ്ലോഗ് പാടില്ല. ബ്ലോഗിലുള്ളവര്‍ ബ്ലോഗിലൊട്ട് തന്നെ നോക്കുന്നു എപ്പോഴും എന്നുള്ളതുകൊണ്ടാണ് അങ്ങിനെ വെച്ചത്.
(പക്ഷെ എന്നും പറഞ്ഞ് ആ ലേഖനം വേഗം എഴുതണം. ഇവന്റില്‍ പാടില്ല എന്നല്ലേയുള്ളൂ.)
ഈ പുതുമയാര്‍ന്ന സംരംഭം ഇഷ്ടായീ..എന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്ന എഴുത്തുകാരികളെ കുറിച്ചു ഞാനും ഒന്നാലോചിക്കട്ടെ......:)
ഹ ഹ , രാധേയാ ആ വിറ്റ് കൊള്ളാം :)
ഞാനും പോസ്റ്റിയിരിക്കുന്നു
http://shefees.blogspot.com/2008/05/blog-post.html
ഇവന്റൊക്കെ നല്ലതാ, പക്ഷേ, പെണ്ണുങ്ങളെഴുതിയത് മാത്രം പെണ്ണുങ്ങളെക്കുറിച്ച് മാത്രം എന്നൊക്കെ വാശിപിടിക്കുന്നതെന്തിനാ? കുട്ടികള്‍ എഴുതുന്നതാണോ ബാലസാഹിത്യം? അപ്പോ പെണ്ണുങ്ങള്‍ എഴുതുന്നത് മാത്രമല്ലല്ലോ പെണ്ണെഴുത്ത്?
(പെണ്ണുങ്ങള്‍ തന്നെയാണ് ഈ വിവേചനം എന്ന സംഗതിയൊക്കെ ഉണ്ടാക്കുന്നത് എന്നു തോന്നുന്നു.)
കൊള്ളാം ഇഞ്ചി, സഹകരിക്കാം.
അനോണി മാഷേ,
അല്ല. അതെന്താ വിവേചനമായി കാണുന്നത്? അങ്ങിനെയാണെങ്കില്‍ മലയാള സാഹിത്യം തമിഴ് സാഹിത്യം എന്നൊക്കെയുള്ളതു വിവേചനമാണോ? പൊതുവേ സാഹിത്യം എന്ന് പറഞ്ഞാല്‍ പോരേ? എന്നാ പിന്നെ ഒരു ഭാഷയും ഒരു മതവും ഒക്കെ പോരേ?
മലയാളം സാഹിത്യത്തിനു ചെയ്ത സംഭാനകള്‍ പോലെ സ്ത്രീ എഴുത്തുകാര്‍ സാഹിത്യത്തിനു ചെയ്ത സംഭാവനകള്‍ ഒരു കുഞ്ഞ്യേ ലിസ്റ്റ് ഉണ്ടാക്കാനാണീ ശ്രമം. അത്രേയുള്ളൂ. അത് വിവേചനമായി എങ്ങിനെ കാണുന്നു?
ഇതാ ഇഞ്ചീ ഒരു സാധനം. പറ്റുമോ എന്ന് നോക്കു. മേല്‍പറഞ്ഞ കാറ്റഗറിയില്‍ പെടുമെങ്കില്‍ വേണ്ടത് ചെയ്യൂ...ഇഞ്ചിയുടെ ഇ-മെയില്‍ എങ്ങിനെയാ...
http://munnooran.blogspot.com/2008/05/blog-post_19.html
കൊച്ചുത്രേസ്യയും തന്നാലായത്....
ദാ ഇവിടെ
http://malabar-express.blogspot.com/2008/05/blog-post_20.html
വളരെ അപൂര്‍വമായേ ബ്ലോഗുകളില്‍ കമന്‍റിടാറുള്ളു, മറ്റൊന്നുംകൊണ്ടല്ല, നെറ്റ് ലഭിക്കുന്ന കുറച്ച് സമയങ്ങളില്‍ കൂടുതല്‍ ബ്ലോഗുകള്‍ വായിക്കാനാണ് താല്‍പര്യം, പക്ഷേ മലയാളം ബ്ലോഗുകളെ ഒരു സീരിയസ് തലത്തിലേക്ക് എത്തിക്കാനായി ആദ്യത്തെ ശ്രമമെന്ന നിലയില്‍ അഭിനന്ദനം പറയാതെ പോകാന്‍ വയ്യ.
വിശ്വനാഥന്‍
സാറാ ജോസഫിനെക്കുറിച്ച് ഒരു പോസ്റ്റ് എതിരൊഴുക്കുകളില്‍ http://countercurrentsmalayalam.blogspot.com/2008/05/blog-post_20.html
OT (ക്ഷമി): പെണ്ണെഴുത്ത്! ഹെന്‍റമ്മേ....
പണ്ടൊരു കവിതാ ക്യാമ്പിനു പോയപ്പോ ചില മഹാകവികളൊക്കെക്കൂടെ ഒരു സുഹൃത്തിന്‍റെ കവിതയെടുത്തിട്ടു പിച്ചിച്ചീന്തുന്നതു കണ്ടു. സവര്‍ണ്ണ എഴുത്താണത്രേ! കാരണം, കഥകളി, ചെണ്ടക്കോല്‍, ചിലങ്ക തുടങ്ങിയ വാക്കുകളുടെ അതിപ്രസരം.
ചര്‍ച്ച കഴിഞ്ഞ് ഒരു സിഗരറ്റു കൊളുത്തുമ്പോ അവനെന്നോടു ചോദിച്ചു, "അല്ലിഷ്ടാ, എന്താപ്പ ഈ സവര്‍ണ്ണ എഴുത്ത്?"
ആണെഴുതിയ ഏതോ ഒന്നിനെ പണ്ടൊരു കവയിത്രി മാതൃഭൂമിയില്‍ പെണ്ണെഴുത്ത് എന്നു വിളിച്ചു. പയ്യന് വിഷമമായി, പരാതി പ്രതികരണമായി. തൊട്ടടുത്ത ലക്കം, ഒരു കവിയുടെ (വി.നാ. നമ്പൂരിയാണെന്ന് തോന്നുന്നു- കൊല്ലം അഞ്ചാറായി) ന്യായീകരണക്കുറിപ്പ് - പെണ്ണെഴുതുന്നതല്ല, പെണ്ണിന്‍റെ കോണില്‍ നിന്നെഴുതുന്നത്, പെണ്ണിനെക്കുറിച്ചെഴുതുന്നത് എല്ലാം പെണ്ണെഴുത്താണെന്ന്...
ഇനി പെണ്ണിനെക്കുറിച്ചെഴുതുന്നതിനെ പെണ്ണുകഥ, പെണ്ണുകവിത, പെണ്‍ലേഖനം എന്നിങ്ങനെയും തിരിക്കാം. അതിനു പുറമേ ആണ്‍കഥ, ആണ്‍കവിത, ആണ്‍തമാശ എന്ന മറുപക്ഷം വരട്ടെ. പ്രകൃതിയെക്കുറിച്ചെഴുതിയാല്‍ പ്രകൃതിയെഴുത്ത്, മദ്യത്തെക്കുറിച്ചായാല്‍ മദ്യമെഴുത്ത്. മദ്യമെഴുത്തിന്‍റെ അനന്തസാധ്യതകള്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്ന ആളെന്ന് എനിക്കെന്നെപ്പറ്റി ചുമ്മാ പറഞ്ഞു നടക്കുകയും ആവാം. ബെര്‍ളിതോമസിനെയൊക്കെ കുറേക്കൂടെ സ്പെസിഫിക്കായി നഴ്സെഴുത്തുകാരന്‍ എന്നും വിളിക്കാമെന്നു തോന്നുന്നു.
ബോറടിക്കുന്നു! :-(
countercurrents-ല്‍ ഇട്ടതാ. അവിടെ സൌകര്യമുണ്ടേല്‍ പബ്ലിഷ് ചെയ്യാം എന്നു കണ്ടതു കൊണ്ട് ഇവിടേം കൂടെ ഇടുന്നു!
ഇവിടൊന്നുണ്ട്
എന്റെ വക ഇവിടെ
ഇതു പോലുള്ള ബ്ലോഗ് കൂട്ടായ്മയുടെ സാധ്യകളെക്കുറിച്ച് ഞാന്‍ ഒരു നിര്‍ദ്ദേശം വച്ചിരുന്നു.വ്യക്തമായ മാര്‍ഗരേഖകള്‍ സൂചിപ്പിക്കാതിരുന്നതു കൊണ്ടായിരിക്കാം ഒന്നോ രണ്ടോ പേരൊഴികെ ആരും പ്രതികരിച്ചു കണ്ടില്ല. ഏതായാലും ഈ സംരംഭം ബ്ലോഗു കൂട്ടായ്മയുടെ നല്ലൊരു തുടക്കമാകട്ടെ
ആശംസകള്‍
Schadenfreude എന്നൊരു വാക്ക് കേട്ടിട്ടില്ലേ? അധമ മലയാളിവികാരത്തിന്റെ ലഘു സാമാന്യ ഗുണകം? മഞ്ഞബ്ലൊഗുകളുടെ തത്വശസ്ത്രം? ഈ ബ്ലോഗ് ഇവന്റിനെ അവിടെ ചിലര്‍ വലിച്ചിഴക്കുന്നതു കണ്ടു. അപ്പോള്‍ തീരുമാനിച്ചു: ഞങ്ങള്‍ പങ്കെടുക്കും. ജൂണ്‍ 12നു പോസ്റ്റ് ചെയ്യാം.
Thanks for the initiative. We thought to participate was the best way of saying hip hip hurray!
ഞാനും ഒരു വനിതാ എഴുത്തുകാരി ആണ്. പേര് ഇങ്ങിനെ ഇട്ടെന്നേയുള്ളൂ. മല്‍സരത്തില്‍ പങ്കെടുതോട്ടെ?
നമ്മളൊന്നും അറിഞ്ഞേ ഇല്ല
ഞാനുമൊരു പോസ്റ്റ് ഇട്ടു. ദേ
കാന്താരിം വന്നേ....പ്രിയപെട്ട എഴുത്തുക്കാരിയെ കുറിച്ചു ബ്ലോഗന്‍ കിട്ടുന്ന ഒരവസരം ആരെങ്കിലും പാഴാക്കുമോ?ഇല്ലാ. അപ്പൊ കാന്താരീം എഴുതി.
സത്യത്തില്‍ മലയാളി സ്ത്രീകളുടെ ഏറ്റവും വലിയ ദുര്യോഗമായി മാറിയിരിക്കുന്ന സ്ത്രീധനമെന്ന വിപത്തിനെ അതിരൂക്ഷമായി വിമര്‍ശിച്ച് , സ്ത്രീധനത്തിനും സ്ത്രീ പീഢനത്തിനുമെതിരേ മഹത്തായ സന്ദേശം നല്‍കി, സ്ത്രീയുടെ യാതനകള്‍ കരളലിയും വിധം വര്‍ണ്ണിച്ചിരിക്കുന്ന സ്ത്രീധനമെന്ന നോവലിന്റെ കര്‍ത്താവ് സി വി നിര്‍മ്മല എന്ന എഴുത്തുകാരിയെ കുറിച്ച് എഴുതിയാലോ എന്നൊരാലോചന...
നിര്‍മ്മലച്ചേച്ചിയെപ്പോലെ സ്ത്രീപക്ഷ എഴുത്തുകാരിയെ വേറെ ഓര്‍മ്മയില്ല (പാവം ഞാന്‍)
എന്റെ നാലണ ഇവിടെ ഇട്ടിട്ടുണ്ട്.
സിയേ, തമാശക്ക് പറഞ്ഞതാണെങ്കിലും ആ പറഞ്ഞതില്‍ കാര്യമുണ്ട്. സി.വി.നിര്‍മല അത്ര മോശം എഴുത്തുകാരിയൊന്നും ആയിരുന്നില്ല അല്ലേ?
"അയ്ൻ രാന്ട്" (Ayn Rand) നെ പറ്റി എഴുത്തറിയാവുന്നവർ എഴുതി കണ്ടില്ല!!
ആരെങ്കിലും ശ്രമിക്കാമൊ?
ഒരെണ്ണം ഇവിടെ കിടപ്പുണ്ടായിരുന്നു. റോസ്മേരി പറയുന്നത്
അണ്ണാരകണ്ണനും തന്നാലായത്.
ഇവിടെ നോക്കൂ
വളരെ നല്ല ഒരു കാര്യം ആണ്.
എല്ലാ ഭാവുകങ്ങളും നേരുന്നു..
സമയം അനുവദിച്ചാല്‍ ഞാനും എഴുതാം..
എഴുത്തുകാരില്‍ ആണെഴുത്തും,പെണ്ണെഴുത്തും എന്നു
വക ഭേദം ഉണ്ടോ....ചില ആണെഴുത്തിനേക്കാള്‍ നന്നായി പല ക്രിതികളും കണ്ടേക്കാം...
എന്തായാലും ഒരെത്തി നോട്ടം നല്ലതാണ്
നിര്‍മ്മലയുടെ പുസ്തകം
http://sankuchitham.blogspot.com/2008/05/for-blog-event.html
എല്ലാവരും വായിച്ചിട്ടുള്ള ഒന്നാണെങ്കിലും മാധവിക്കുട്ടിയുടെ ബാല്യകാലസ്മരണകളെ പറ്റി ഞാനുമെഴുതീട്ടോ ഒരു പോസ്റ്റ്..:)...http://rose-ayanam.blogspot.com/
ഞാനുമൊരു പോസ്റ്റ് ഒപ്പിച്ചു.എഴുത്തുകാരിയും പെണ്ണെഴുത്തും.
എന്നെയും കൂട്ടാമോ...?
ബര്‍സ
ഇഞ്ചി പെണ്ണേ...ഇതാ എന്റെ വക ഒരു ചെറിയ കുറിപ്പ്, എനിഡ് ബ്ലൈട്ടണെ പറ്റി.
പിന്നെ, നേരത്തെ കമന്റ് എഴുതാഞ്ഞതു, ബ്രോണ്ടെ സിസ്റ്റേഴ് സിനെ പറ്റി കൂടെ എഴുതാം, എന്നിട്ടു ലിങ്ക് അയച്ചു തരാം ന്നു ഓര്‍ത്തു :)).
എന്തായാലും,ഇങ്ങനെ എഴുതാന്‍ അവസരം തന്നതിനു ഒരായിരം നന്ദി!
http://marykkundorukunjadu.blogspot.com/2008/05/blog-post_22.html
പെണ്ണെഴുത്ത് ബ്ലോഗ് ഇവന്റിന്റെ ലോഗോ നന്നായി.അഭിനന്ദനങ്ങള്‍!
നളിനി ജമീലയുടെ പുസ്തകം ഈ നിയമ നിബന്ധനകളില്‍ പരിഗണിക്കപ്പെടാന്‍ യോഗ്യമാണോ ?
പെണ്ണിന്റെ പേരില്‍ ഐഡിയുണ്ടാക്കി ബ്ലോഗുന്നവര്‍ക്ക് പങ്കെടുക്കാന്‍ പറ്റുമോ ?
മുഖ്യമായും ഫിക്ഷന്‍ എഴുതുന്ന സ്ത്രീ എഴുത്തുകാരുടെ ഒറ്റവാക്കല്ലേ കഥാകാരികള്‍? :-)
ഇവിടെ ഒരെണ്ണമുണ്ട്.
ഇഞ്ചി
ഞാന്‍ ബ്ലോഗ്സ് അധികം വായിക്കാറില്ല. ഈയിടെ ഒരു ലിങ്ക് കിട്ടി കുറച്ചു വായിച്ചു - അവയില്‍ ഒരുപാടു ഇഷ്ടം തോന്നിയ ചുരുക്കം ചിലതില്‍ ഒന്നാണ് ഇഞ്ചിയുടെ ബ്ലോഗ്. ബ്ലോഗ് event കണ്ടപ്പോള്‍ അതില്‍ ബ്ലോഗ് ഇല്ലാത്തവര്‍ക്കും എഴുതാം എന്ന് വായിച്ചപ്പോള്‍ ഒരാഗ്രഹം.
എന്‍റെ കുട്ടിക്കാലത്ത് ആദ്യമായി വായിച്ച ഒരു സ്ത്രീ എഴുത്തുകാരിയെ കുറിച്ച് അവരുടെ മാതൃഭുമിയില്‍ ഖണ്ടാശ വന്ന നോവലിലെ എന്നെ എക്കാലവും സ്വാധീനിച്ച നായികയെകുറിച്ച് ഒരു വാക്ക് എഴുതണം.
അത് വായിക്കുമ്പോള്‍ ഞാന്‍ നാലാം ക്ലാസ്സിലോ മറ്റോ ആണ്. വീട്ടില്‍ കിട്ടുന്ന ഏക വാരിക മാതൃഭൂമി - ഒരു കുട്ടിക്ക് മനസ്സിലാകുന്ന ഐറ്റംസ് അതില്‍ കുറവ്. എങ്കിലും മറ്റൊന്നും ഇല്ലാത്ത ദാരിദ്ര്യം കൊണ്ടു ഞാന്‍ കവര്‍ ടു കവര്‍ വായിക്കും - അങ്ങനെയാണ് ആ നോവല്‍ വായിച്ചു തുടങ്ങിയത്.
ബുക്കിന്റെ പേരു പ്രഥമ പ്രതിശ്രുതി - bengali എഴുത്തുകാരി ആശപൂര്‍ണദേവിയുടെ മൂന്നു വാല്യങ്ങളില്‍ വന്ന ആത്മകഥാപരമായ നോവലുകളില്‍ ആദ്യത്തേത് - നായികയുടെ പേരു സത്യ.
ചോദ്യം ചെയ്യെപ്പെടെണ്ട കാര്യങ്ങള്‍ ഒച്ചയിട്ടു ഏത് ദൈവങ്ങളോടും ചോദിക്കുന്നവള്‍. ഉറക്കെ ചിരിക്കുന്നവള്‍. ഒറ്റപ്പെട്ടു പോകുന്ന യുദ്ധങ്ങളില്‍ എല്ലാം തലയുയര്‍ത്തിത്തന്നെ നില്‍ക്കുന്നവള്‍ .
പെണ്ണുങ്ങള്‍ ഭൂമിക്കു തുല്യ അവകാശികള്‍ എല്ലാ കളികളിലും ഒരേ നിയമങ്ങള്‍ അവര്‍ക്കും എന്ന്, പുസ്തകം വായിക്കാതെയും ആരും പറഞ്ഞു പഠിപ്പിക്കാതെയും, പെണ്ണിന് വിദ്യാഭാസം പോലും പാപമായിരുന്ന ഒരു കാലഘട്ടത്തില്‍ നിന്നു, ബാല്യവിവാഹവും ബഹു പത്നീവ്രതവും വിധവ പീഡനവും സര്‍വ്വ സാധാരണമായിരുന്ന ഒരു bengali കുഗ്രാമത്തില്‍ നിന്നു, സത്യ വന്നു പറഞ്ഞതു പിന്നീട് ഒരിക്കലും മറക്കാന്‍ കഴിയാത്ത വിധമായിരുന്നു.
ആ പുസ്തകം വിവര്‍ത്തനം ചെയ്തതു ആരാണെന്നു ഓര്‍ക്കുന്നില്ല ഇപ്പോള്‍ - ഒരു മാധവന്‍ ആണെന്നറിയാം - ഭാഷയുടെ ഊര്‍ജ്ജം കെടാതെ കഥാപാത്രങ്ങളുടെ മിഴിവ് മങ്ങാതെ ഓരോ ലക്കത്തിലും പ്രകോപനം കൊള്ളിച്ചും വേദനിപ്പിച്ചും ഇങ്ങനെയും ഒരു പെണ്ണിന് ജീവിക്കാം എന്ന് അത്ഭുതത്തോടെ തിരിച്ചറിവ് ജനിപ്പിച്ചും എന്നെത്തേടി വന്ന മായിക വരികള്‍ക്ക് ആ translator ക്കും ഒരുപാടു ക്രെഡിറ്റ് ഉണ്ട്.
സത്യയുടെ കഥ ഞാന്‍ വായിച്ച ആദ്യത്തെ സ്വാതന്ത്ര്യസമര കഥയാണ്. തുല്യ നീതിക്കും തുല്യ അവകാശത്തിനും വേണ്ടി നൂറ്റാണ്ടുകളില്‍ മാറി മാറി വരുന്ന എത്രയോ സ്ത്രീകളുടെയും പുരുഷന്മാരുടെയും സഹന സമരങ്ങള്‍ മനോഹരമായ നോവലുകള്‍ ആയി. അക്കൂട്ടത്തില്‍ സത്യയും അവളുടെ പിന്‍ തലമുറയായി സുവര്‍ണ്ണയും ബകുളും ഇപ്പോളും മനസ്സില്‍ മായാതെ നില്ക്കുന്നു. പുസ്തകരൂപത്തില്‍ പിന്നീട് ഒരിക്കല്‍ പോലും വായിയ്ക്കാന്‍ കഴിഞ്ഞില്ല എങ്കിലും.
ആശാപൂര്‍ണദേവിയുടെ ഈ triology ആണ് എന്‍റെ എളിയ recommendation - ഇഞ്ചിയുടെ ബ്ലോഗ് event നു എല്ലാ ഭാവുകങ്ങളും................
നമസ്കാരം ഇഞ്ചി,
ഇഞ്ചിയുടെയും സൂവിന്റെയും ഒക്കെ ബ്ലോഗുകള്‍ വായിച്ച് ആവേശത്തൊടെ ഒരു മലയാളം ബ്ലോഗ് തുടങ്ങി. ഈ ഇവന്റിലേയ്ക്ക് ഒരു പോസ്റ്റും ഇട്ടു. കഥാകാരിയെക്കുറിച്ച് കൂടുതലറിയാത്തതുകൊണ്ട്, നോവലിനേക്കുറിച്ചാണ് എഴുതിയിരിക്കുന്നത്. അത് ഓക്കെ ആണെങ്കില്‍, ഇതാ എന്റെ പോസ്റ്റ്: http://shankupushpam.blogspot.com/.
ആഞ്ജല പറഞ്ഞ പരിഭാഷകന്റെ പെര് പി. മാധവന്‍ പിള്ള എന്നാണ് ഓര്‍മ്മ. ജ്ഞാനപീഠം കിട്ടിയ ആശാപൂര്‍ണ്ണാദേവിയുടെ കൃതികള്‍ക്കു പുറമെ വി. എസ്. ഖാണ്ഡേക്കറുടെ യയാതി തുടങ്ങി പല പ്രശസ്തകൃതികളും വിവര്‍ത്തനം ചെയ്ത അദ്ദേഹം ചങ്ങനാശ്ശേരി എന്‍. എസ്. എസ്. കോളജിലെ അധ്യാപകനായിരുന്നു എന്നാണ് ഓര്‍മ്മ.
ഇതാ ഇഞ്ചീ ഒരു സാധനം. പറ്റുമോ എന്ന് നോക്കു. മേല്‍പറഞ്ഞ കാറ്റഗറിയില്‍ പെടുമെങ്കില്‍ വേണ്ടത് ചെയ്യൂ..
പെണ്‍പക്ഷഘാതരോഗം പിടിപെട്ട് വിഷമിക്കുന്ന കുടംബങ്ങളിലെ പുരുഷ പ്രജകള്‍ക്ക് ഉത്പ്പാദനശേഷി വീണ്ടെടുക്കാന്‍ സഹായിക്കുന്നതും,പണത്തിന്റെ പുരുഷപ്രേതവേശത്താല്‍ സ്ത്രീത്വം നഷ്ടപ്പെട്ടവരെ ചികിത്സിക്കുന്നതിനുമായുള്ള ഒരു ഒറ്റമൂലി ചിത്രകാരന്‍ പോസ്റ്റായി(സ്ത്രീപക്ഷാഘാതം-ഒരു മനോരോഗം!!) ഇവിടെഇട്ടിരിക്കുന്നു.ഇഞ്ചിയുടെ ഇവന്റ് മത്സരത്തില്‍ ജഡ്ജസ്സിന്‍ ഈ പോസ്റ്റിന്റെ ഒരോ ഡോസ് നല്‍കുന്നത് ജഡ്ജസ്സിന്റെ കാഴ്ച്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും :)
വിരോധിക്കരുതേ... സസ്നേഹം, ആശംസകള്‍.
very good logo. I was thinking...have seen it some where. then i got it! I PILL!
yaadrschikam mathram alle?
http://mlblogroll.wordpress.com/
ഇതില്‍ പേരില്ലാത്തവര്‍ ഉണ്ടെങ്കില്‍ ചേര്‍ക്കണെ.
ആന്റീ,
എക്സാം ആയിരുന്നതിനാല്‍ ഇവന്റിനുള്ള പോസ്റ്റ് ഇടാന്‍ വൈകി.ഒരു ചെറിയ പോസ്റ്റ് http://pachana94.blogspot.com/2008/06/blog-post.html
നല്ല ഒന്നാന്തരം മടിച്ചിക്കോത ആയോണ്ടു ഇത്രേം late ആയി. ഞാനൂടെ...
http://aparnaneeyam.blogspot.com/2008/06/french-lover.html
ഞാന്‍ ബ്ലോഗിലെ പുതുമുഖമാണ്,
എഴുത്തുകാരികളെ കുറിച്ചു മാത്രമാണോ,
അതോ മറ്റു തലങ്ങളില്‍ പ്രകല്‍ഭരായവരെ കുറിച്ചു പറ്റുമോ????
ഏതായാലും ശ്രമിക്കാം...
ഇഞ്ചി,
കരിവാരത്തിന്റെ തിരക്കിലായിരുന്നതിനാല്‍ കമന്റിടാന്‍ സമയം കിട്ടിയില്ല. ദേ ബ്ലോഗ് ഇവന്റിലേകെക് എന്റെ കുറിപ്പ്.
http://itival.blogspot.com/2008/06/multi-faceted-writter-sobha-de.html
ഇന്നാ പിടിച്ചോ
http://leelamchandran.blogspot.com/2008/06/blog-post_20.html
എന്റെയും ഒരു പോസ്റ്റ് ഇരിക്കട്ടെ..
വായന തീരെ ഇല്ല ഇപ്പോള്‍, യാത്രയും നിരീക്ഷണവുമാണ് മുഖ്യ തൊഴില്‍ , മാത്രമല്ല നോവല്‍, കഥ എന്നിവയോടുള്ള പ്രണയം കുറഞ്ഞു യാഥാര്‍തത്തിലുള്ള ലോകം കണ്ണ് തുറന്നു കാണുകയാണ്. എങ്കിലും ഈ സംരംഭത്തിന് ഭാവുകങ്ങള്‍...
http://mayakazhchakal.blogspot.com/
ഇതാ ഒരു ചെറിയ സംരംഭം
http://baalavadi.blogspot.com/2008/06/ancient-promises.html
സാഹിത്യപ്രവര്‍ത്തകര്‍ക്ക് സമൂഹത്തോടുള്ള പ്രതിബന്ധത ഈ എണ്‍പത്തിമൂന്നാം വയസ്സിലും നമുക്ക് കാണിച്ച് തരുന്ന മഹാശ്വേതാദേവിയെ കുറിച്ചുള്ള ഒരുചെറുകുറിപ്പ് ബ്ലോഗ് ഇവന്റിലേക്ക്.
my two cents :)
http://rithubhedangal.blogspot.com/2008/06/blog-post_27.html
inchi
late aayippoyi :(
http://changadam.blogspot.com/2008/06/blog-post_28.html
ഇഞ്ചി.... കുറെയധികം നാളായി ബ്ലോഗില്‍ വന്നിട്ട്... വളരെ നല്ല ഉദ്യമം... മാത്രമല്ല ഇതുകൊണ്ടാണ് എനിക്ക് ഇടിയുടെ വാക്കുകള്‍ വായിക്കാനും കഴിഞ്ഞത്... ആശംസകള്‍
Post a Comment