2008-11-07

വൈറ്റ് മേൽ പ്രിസർവേഷൻ ഏരിയ

An Environmental Study group has come out strongly for preserving the now extinct once powerful white male species. They have confined them to U.S's Bible Belt Churches, where they will try to breed them and slowly introduce them again to society.

7 പ്രതികരണങ്ങള്‍:

പാഞ്ചാലി said...

കാര്‍ട്ടൂണ്‍ വലുതാക്കി കണ്ടപ്പോള്‍ മനസ്സിലായി!
:)
ഓ. ടോ.
ശന്തനു ചിത്ര വിദ്യാലയം എന്ന് കേട്ടിട്ടുണ്ടോ?

Inji Pennu said...

ഹഹ. പാഞ്ചാലി. ഹഹ. എനിക്ക് വയ്യ. :)
ഉവ്വ. ഉവ്വ. വാസനയുള്ളവർ പോയാ പോരേ? നമ്മളൊക്കെ ബാർ സോപ്പല്ല്ലേ തേച്ചു കുളി?

പാഞ്ചാലി said...

ദേ...ഇച്ചേയി വീണ്ടും തെറ്റിദ്ധരിച്ചു! :(
വാസന ഉള്ളവര്‍ക്ക് പോലും "പോകേണ്ടാത്ത" വിദ്യാലയമാണത്!
(തപാല്‍ വഴി ചിത്രം വരയ്ക്കാന്‍ പഠിപ്പിക്കുന്ന).
ഈ കാര്‍ട്ടൂണുകള്‍ കണ്ടപ്പോള്‍, എന്തെന്നറിയില്ല,
കുട്ടിക്കാലത്ത് കണ്ട ശന്തനു ചിത്ര വിദ്യാലയത്തിന്റെ പരസ്യത്തിലെ
കാര്‍ട്ടൂണ്‍ ഓര്‍മ്മ വന്നു! (ഏതായാലും വരയുടെ മികവു കൊണ്ടല്ല - അല്ലെങ്കിലും കാര്‍ട്ടൂണുകള്‍ വിഷയം നന്നായി കമ്മ്യൂണിക്കേറ്റു ചെയ്താല്‍ മതിയല്ലോ?)
:)
ഓ.ടോ.
1. ആ "ബാര്‍ സോപ്പ്" എളിമ എനിക്ക് നന്നായി പിടിച്ചു!
"മരങ്ങള്‍ താഴുന്നു ഫലാഗമത്തിനാല്‍
..........................
സമൃദ്ധിയില്‍ സജ്ജനമൂറ്റമാര്‍ന്നീടൊലാ"
എന്നോ മറ്റൊ കവി എഴുതിയത് ഈ എളിമ കണ്ടിട്ടാണോ...ആവോ?:)

2. സജ്ജീവാണെന്ന് ( ? ) തോന്നുന്നു ബ്ലോഗ്ഗില്‍ ഈ ചിത്ര വിദ്യാലയത്തേക്കുറിച്ചു സൂചിപ്പിച്ചിരുന്നത്.

സു | Su said...

എനിക്കൊന്നും മനസ്സിലാക്കാനുള്ള മൂഡില്ല. കൊറേ കുത്തിവര ഇവിടേം ഉണ്ട്. സ്കാനർ ഇല്ലാത്തോണ്ട് പലരും രക്ഷപ്പെട്ടു.

അതൊക്കെപ്പോട്ടെ. എന്റെ കൈയൊന്ന് പിടിക്കൂ. ഭയങ്കര മൂഡൗട്ട്. കൊറച്ച് സ്നേഹോം, ശുഭാപ്തിവിശ്വാസോം ഒക്കെ ഒഴുകിവന്നോട്ടേന്നു വെച്ചിട്ടാ.

പ്രിയംവദ-priyamvada said...

... preserving the now extinct once powerful ..

വേണ്ടിവരും..
ന്നാ തോന്നുന്നെ..:)

Inji Pennu said...

ഹൊ! ഈ കവികൾടെ ഒരു കാര്യം. അപ്പ്ലേക്കും അതുമ്മെ കവിതയും എഴുതിയാ? ഒരു കാര്യം മിണ്ടാൻ വയ്യാണ്ടായേക്കണൂല്ലോ. :)

സൂവേച്ചി ഇതെന്നാ ടാപ്പാണോ കയ്യേ പിടിച്ചാ അതൊക്കെ അങ്ങട് കിട്ടാൻ? :)

സു | Su said...

ഉം...മോതിരം അടിച്ചെടുക്കുംന്നു പേടിച്ചിട്ടല്ലേ ഒഴിവുകഴിവ് പറയുന്നത്? പത്തുവിരലിലേം മോതിരം അഴിച്ചുവെച്ചിട്ട് മതി. ;)