നവംബർ 19 2008
ദൈവിക ദിനപത്രം വത്തിക്കാൻ റിപ്പോർട്ടർ ദില്ലിയിൽ നിന്നു റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യക്കാർക്കും പ്രത്യേകിച്ച് കേരളീയർക്കും അത്യാഹ്ലാദത്തിനു മറ്റൊരവസരം ഒരുക്കിക്കൊണ്ട് കേരളത്തിന്റെ സ്വന്തം പുത്രിയെ വിശുദ്ധയായി പ്രഖ്യാപിക്കാൻ വത്തിക്കാൻ ഒരുങ്ങുന്നു. ഇതിനു മുൻപ് വിശുദ്ധയായി പ്രഖ്യാപിച്ച അൽഫോൻസാമ്മയുടെ വിശുദ്ധ പട്ടം പുന:പരിശോധിക്കുമെന്നും എന്നാൽ സിസ്റ്റർ അഭയയെ യാതൊരു വിധ കാനൺ നിയമനൂലാമാലകൾക്കും വിധേയമാക്കാതെ ത്വരിത വേഗത്തിൽ വിശുദ്ധി പദവിയിലേക്ക് ആനയിക്കുമെന്നും വത്തിക്കാൻ വെളിപ്പെടുത്തുന്നു.
വെറും പതിനാറ് വർഷങ്ങൾ കൊണ്ട് മൂന്ന് പേർക്ക് (തോമസ് എം കോട്ടൂര്‍, ജോസ് പുതൃക്ക, കന്യാസ്ത്രീ സെഫി) തീരെ പ്രതീക്ഷിക്കാത്ത വിധത്തിൽ, എന്തിനു സിസ്റ്റർ അഭയുടെ കുഴിമാടത്തിൽ പോയി ഒരു ചെറിയ നോവേനയോ മെഴുകുതിരിയോ പോലും നേരാതിരിന്നിട്ടും സിസ്റ്റർ അഭയ അവരെത്തേടി അവർക്ക് നേരിട്ട് അത്ഭുതങ്ങൾ വർഷിക്കാൻ എത്തുകയായിരുന്നു. ഈ സന്തോഷത്തിൽ ഇവർ മൂന്നു പേരുടേയും അത്യാഹ്ലാദം നിയന്ത്രിക്കേണ്ടി വന്ന അധികാരികൾക്ക് ഇവരുടെ കൈകളിൽ വിലങ്ങ് വേക്കേണ്ടതായും വന്നുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇവരുടെ വളയപ്പെട്ട കൈകൾ നിവർത്തിക്കിട്ടുവാൻ വിശുദ്ധ അൽഫോൻസാമ്മയ്ക്ക് നൊവേന ചൊല്ലാമെന്നതും കേരളത്തിന്റെ അദ്വൈതീയ വിശുദ്ധരുടെ ചരിത്രത്തിൽ ആദ്യമായാണ്.
സിസ്റ്റർ അഭയ താമസിച്ചിരുന്ന കോൺവെന്റിന്റെ കിണറിലേക്ക് സ്വർഗ്ഗാരോഹണം ചെയ്യപ്പെടുകയാണുണ്ടായിരുന്നതെന്നും അതിനു മുൻപ് ദിവ്യബീജം വഹിച്ചിരുന്നതായും വത്തിക്കാൻ മാർ-ഡോക്ട്രേർസ് പാനൽ നീണ്ട് നിന്ന ചർച്ചകൾക്കും സൈന്റിഫിക്ക് എവിഡൻസിനും ഒടുവിൽ സ്ഥിരീകരിച്ചു. വളരെയധികം പിടിപാടുള്ള ആളുകൾ എന്തിനു നരസിംഹറാവു മുതലായ അക്രൈസ്തവ/അവിശ്വാസികളായ ഗവണ്മെന്റുകൾ വരെ ഈ അത്ഭുതങ്ങൾ തടയുവാൻ പരിശ്രമിച്ചിരുന്നുവെന്നും, ആ കടമ്പകളെല്ലാം വത്തിക്കാൻ വിശുദ്ധപുല്ലു പോലെ മറികടക്കുകയും ക്രിസ്തീയ വിശ്വാസത്തെ വിശ്വാസികളുടെ ഇടയിൽ ഊട്ടിയുറപ്പിക്കുകയും ചെയ്തു എന്നത് പ്രത്യേക പരാമർശം അർഹിക്കുന്നു.
"മാർപ്പാപ്പ അല്പം റെസ്റ്റ് എടുക്കണ്ടേ? ഇങ്ങിനെ ഇടക്കിടക്ക് വിശുദ്ധരെ പ്രഖ്യാപിച്ചാൽ മതിയോ? അതിൽ എന്തോ ദുരൂഹതയില്ലേ?" എന്നു മാത്രമാണ് വളരെയധികം സംയമനത്തോടേ കേരള കത്തോലിക്കാ സഭ ഈ പ്രഖ്യാപനത്തിൽ അഭിപ്രായം പ്രകടിപ്പിച്ചത്. തങ്ങളുടെ വിശുദ്ധ മാഫിയാ വിഭാഗത്തെ ഇന്ത്യൻ നിയമവ്യവസ്ഥ അംഗീകരിക്കാത്തതിൽ അവർ അതിയായ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
പയസ് കോൺവെന്റിൽ ഇനിയും എത്ര സ്വർഗ്ഗാരോഹണങ്ങൾ നടന്നിട്ടുണ്ടെന്നു അന്വേഷിക്കണമെന്നും പ്രസ്തുത കിണറിനെ വിശുദ്ധ ഹെറിറ്റേജ് സൈറ്റായി മാറ്റുവാൻ ഇന്ത്യൻ നിയമപീഠം ഉത്തരവിടുമോ എന്നു ഭയമുണ്ടെന്നും അങ്ങിനെ വന്നാൽ ഈ വിശുദ്ധ രഹസ്യങ്ങൾ സാധാരണക്കാരായ അൽമായർക്കോ ക്രൈസ്തവവിശ്വാസത്തിൽ പങ്കാളികളാവർത്തക്കോ ലഭ്യമാക്കാതിരിക്കാനാണ് പെട്ടെന്ന് മൂന്നു അത്ഭുതങ്ങൾ നടന്നതെന്ന വത്തിക്കാന്റെ വിശദീകരണം വന്നതെന്ന് കേരള കത്തോലിക്കാ നിരീശ്വരവാദി അസോസിയേഷൻ പ്രസിഡന്റ് ആരോപിച്ചു.
വത്തിക്കാൻ പുറത്തുവിട്ട വിശുദ്ധ അഭയോടുള്ള നൊവേന.
വിശുദ്ധ അഭയയോടുള്ള നൊവേന
എത്രയും നല്ലവളായ വിശുദ്ധ അഭയേ, നിന്റെ നാമം കോടതി മുറികളിൽ വാഴ്ത്തപ്പെടട്ടേ. കോൺവെന്റുകളിൽ ചെന്നു ചേരുന്ന എട്ടും പൊട്ടും തിരിയാത്ത യുവതികൾക്ക് വേണ്ടി സൃഷ്ടിക്കപ്പെടുന്ന കിണറുകളിൽ നിന്നും പതിനാറു വർഷങ്ങൾ കാത്തിരിക്കാതെ നീതി ലഭിക്കുവാൻ വേണ്ടി ദൈവത്തിനോട് പ്രാത്ഥിക്കണമേ. നീതിമാനായ ദൈവമേ, നന്ദകുമാർ നായർമാരെ കേരളത്തിന്റെ എല്ലാ ജില്ലയിലും പത്ത് വീതം സൃഷ്ടിക്കണമേ എന്നും ഞങ്ങൾ താഴ്മയോടെ അപേക്ഷിക്കുന്നു.
1. സ്വർഗ്ഗ. 10 നന്മ. ആമ്മേൻ.
2008-11-19
വിശുദ്ധ അഭയ
-
Inji Pennu
at
10:21 PM
വിഭാഗം: എനിക്കൊന്നും മനസ്സിലാവുന്നില്ല, നര്‍മ്മം
Subscribe to:
Post Comments (Atom)
33 പ്രതികരണങ്ങള്‍:
നവംബര്‍ പതിനെട്ട്, 2008-തന്നെ ഉദ്ദേശിച്ചത്?
അത്ഭുതമാണോ എന്ന് സ്ഥീരീകരിക്കാറായിട്ടില്ല; കോടതി ഈ തെളിവൊക്കെ കേട്ട് ശിക്ഷ നല്‍കുകയാണെങ്കില്‍ അത്ഭുതം സ്ഥിരീകരിക്കാം. :-)
വിശുദ്ധപ്പട്ടം കൊടുക്കേണ്ടത് അഭയുടെ മാതാപിതാക്കള്‍ക്കാണ്! ഇത്രയും പീഢകള്‍ ഒരു വിശുദ്ധനും/വിശുദ്ധയും സഹിച്ചിരിക്കുവാന്‍ ഇടയില്ല! സ്വന്തം മകളുടെ കാര്യമായതിനാല്‍ അതിനു വിലയുണ്ടാവില്ല, അല്ലേ?
വന്നുവന്ന് ‘എനിക്കൊന്നും മനസിലാവുന്നില്ല’ പോസ്റ്റുകളാണല്ലോ അധികവും! :-P
--
മറിയക്കുട്ടി കൊലക്കേസില്‍ സഭ സ്വീകരിച്ച അന്തസ്സുള്ള സമീപനം അഭയയുടെ കേസില്‍ എന്തുകൊണ്ടുണ്ടായില്ല എന്നു ഞാന്‍ പലപ്പോഴും ചിന്തിച്ചിരുന്നു.
ഒരു അത്ഭുതവും നടക്കില്ല മക്കളേ..
വിധി ഞാനെപ്പോഴേ എഴുതി...
Wonder will happen, only if those, who were responsible punished, and behind the bar.
We have witnessed even Judges taking bribe and deciding verdict based on $$$...so it is too early to give "വിശുദ്ധപ്പട്ടം"
അതെ. സിസ്റ്റര്‍ അഭയയില്‍ എന്തോ ഒരു അല്‍ഭുതശക്തിയുണ്ട്.
:)
നൊവേന എനിയ്ക്കിഷ്ടപ്പെട്ടു!
സത്യം തെളിയുന്നതു വരെ ആരും കുറ്വളികള്‍ ആകുന്നില്ല.
http://www.deepika.com/CAT2_sub.asp?ccode=CAT2&newscode=61266
Spot on. :-)
ഒന്നുമാവാത്ത രാജന്‍ വധക്കേസ്, കണ്ണീരുമായി ഈച്ചരവാര്യര്‍ ഈ മണ്ണ് വിട്ട് പോയില്ലേ. ഒന്നും സംഭവിച്ചില്ല.
സിസ്റ്റര്‍ അഭയയുടെ ക്കേസിലും എന്തെങ്കിലുമൊക്കെ നടക്കാന്‍ നമ്മള്‍ വെറുതെ ആഗ്രഹിക്കുന്നു.
ഒന്നും നടക്കില്ല എന്ന് തന്നെ വിശ്വസിക്കുക എന്നിട്ട് വല്ലതും നടന്നാല്‍ നമുക്ക് അതൊരു സര്‍പ്രൈസ് ആകുമല്ലോ .
:)
ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. കത്തോലിക്കാ സഭയോടാ കളി? ഒരു കേസ് എങ്ങനെ ഒതുക്കണം എന്നു ഞങ്ങള്‍ക്കറിയാം. കഴിഞ്ഞ പതിനാറു വര്‍ഷം ഞങ്ങള്‍ അതു തെളിയിച്ചില്ലേ? ഇപ്പോ ഒരു അല്‍പം പിഴവു പറ്റിയത് സഭാ വിശ്വാസിയല്ലാത്ത കോടതിയുടെ ഇടപെടല്‍ കൊണ്ടല്ലേ? സഭാ വിശ്വാസികളായ കുഞ്ഞാടുകളുള്ള കോടതി എന്താണെന്നു വിധി വരുമ്പോള്‍ ഞങ്ങള്‍ കാണിച്ചു തരാം. അഭയയെ വിശുദ്ധയാക്കിയില്ലെങ്കിലും ഞങ്ങളുടെ ലിസ്റ്റില്‍ ഇപ്പോള്‍ മൂന്നു ഭാവി വിശുദ്ധരുടെ പേരുകളുണ്ട് ആദിമ ക്രിസ്ത്യാനികളെ കൊലപ്പെടുത്തിയതിനു ശേഷം കര്‍ത്താവിന്‍റെ ഇടപെടല്‍ മൂലം പിന്നീടു വിശുദ്ധനായ വിശുദ്ധ പൌലോസിന്‍റെ പിന്‍ഗാമികളാകാന്‍ യോഗ്യരായവര്‍. ഇന്നു മാധ്യമങ്ങളില്‍ കൂടെ പ്രചരിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ തീര്‍ത്തും അകാസ്തവികവും സത്യവിരുദ്ധവുമാണ്. സത്യം അറിയുവാന്‍ ഞങ്ങളുടെ സ്വന്തം മഞ്ഞപ്പത്രം സോറി പത്രമുത്തശ്ശി ദീപിക വയിക്കൂ. അതാണു സത്യം. സഭയില്‍ വിശ്വസിക്കുന്ന സഭാമക്കള്‍ ഒന്നും ഇത്തരം വ്യാജ ആരോപണങ്ങളില്‍ തെറ്റിദ്ധരിക്കപ്പെടരുത്. കത്തോലിക്ക സഭയിലെ ഒരു വഴി തെറ്റാത്ത കുഞ്ഞാട്...
ഫാദര്‍ തോമസ് കോട്ടൂര്‍,ഫാദര്‍ ജോസ് പൂതൃക്കയില്‍,സിസ്റ്റര്‍ സെഫി എന്നീ ആട്ടിടയരെ ദ്രോഹിച്ചുകൊണ്ട് ഇന്ത്യയില്‍ മത ന്യൂനപക്ഷങ്ങള്‍ക്ക് പീഢനമേല്‍ക്കേണ്ടി വരുന്നു എന്ന് തെളിയിക്കാന്‍ നസ്രാണി പത്രമായ ദീപികക്ക് ഇനി എത്ര ടണ്‍ മഷി ചിലവാക്കേണ്ടിവരും !!! ഫാരിസേ ഒന്നു സഹായിച്ചുകൊട്.
ജോമോനെക്കുറിച്ചോ,കേസന്വേഷണത്തില്‍ ഉന്നത ഇടപെടലിനെ തുടര്‍ന്ന് സി.ബിഐ.യില്‍ നിന്നും രാജിവച്ച വര്‍ഗ്ഗീസ് പി.തോമസ്സിനെക്കുറിച്ചോ,അതീവ ജാഗ്രതയോടെ നന്മയ്ടെയും സത്യത്തിന്റേയും വിജയത്തിനായി സി.ബി ഐ.യെ മുള്‍മുനയില്‍ നിര്‍ത്തിയ കോടതിയേയോ കാണാതെ വഴീക്കൂടെ നടന്നുപോയ ഒരു നായരെത്തന്നെ “നോവാനോ”(അതെന്തു സാധനം ?)ഉള്‍പ്പെടുത്തിയ ഇഞ്ചിയുടെ അഭയയെ വിശുദ്ധയാക്കല്‍ പോസ്റ്റ് ആത്മാര്‍ത്ഥമായ പ്രതികരണമായി തോന്നിയില്ല. വായില്‍ കയ്യിട്ടു ഛര്‍ദ്ദിക്കാന്മാത്രം പ്രകടനപരത എന്തിനാണ് ഇഞ്ചിപ്പെണ്ണേ ?
ഓ..നന്ദകുമാര്‍ ഒരു ചോവനോ പുലയനോ ആയിരുന്നെങ്കില്‍ ചിത്രകാരന്‍ അവിടെ കൊടി പാറിച്ചേനെ. അഭിനന്ദനങ്ങള്‍ വായില്‍ കൈയ്യിട്ടും കോല് കുത്തിയും
ശൂദ്രന്മാരായ നായര്‍ക്കും കിട്ടിക്കോട്ടെ പടം വരപ്പ് മൊയലാളീ അല്പം ക്രെഡിറ്റ്.
അല്ല സത്യമായിട്ടും നിങ്ങള്‍ ഇത്രക്ക് ജാതിഭ്രാന്തനാണോ? ആശ്ചര്യം തന്നെ.
താങ്കളുടെ മകനെ ഒരു നായര്‍ യുവതിയും മകളെ ഒരു നമ്പൂതിരിയുവാവും പ്രേമിച്ച് കല്യാണം കഴിക്കട്ടെ എന്ന് ശപിക്കുന്നു. ഭും!
ചിത്രകാരാ, ദയവായി ഓവർ ആക്കല്ലെ, പ്ലീസ്.
ജോമോനെ കോടതിയും അഭയയുടെ അപ്പനും അംഗീകരിക്കുന്നില്ല എന്ന് ഞാൻ വായിച്ചിരുന്നു.
വർഗ്ഗീസ് രാജിവെച്ചില്ലേ?
അതൊക്കെ പോട്ടെ രണ്ട് പേരും സുറിയാനിക്കാരു, സവർണ്ണ ബ്രാഹ്മണരല്ലേ? എന്നിട്ട് ചിത്രകാരൻ അവരുടെ പേരു ഞാൻ എഴുതണമെന്നോ? ബ്രാഹ്മണരുടെ? വാട്ട്ട്!! ലക്ഷ്യത്തിൽ നിന്നു പതറാതെയിരിക്കൂ ചിത്രകാരാ, പ്ലീസ്!
സത്യം പറയാല്ലൊ ഇപ്പോഴും സംശയമുണ്ട് വല്ലതും നടക്കുമൊ ആവൊ?
ഇഞ്ചി,
കണ്ട്രോള്‍, കണ്ട്രോള്‍ ...
ചിത്രകാരന്റെ ഒരു തമാശയല്ലെ :)
ഇതു കണ്ടില്ലെ?
കത്തോലിക്കാ സഭയുടെ മുഖപ്പത്രമായ ദീപികയില്‍ ടി. ദേവപ്രസാദ് എന്ന ലേഖകന്‍റെ പേരില്‍ വന്ന ലേഖനം കത്തോലിക്കസഭയുടെ 'മുഖബ്ളോഗ്'ആയ 'ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍നിന്ന്...' എന്ന ബ്ളോഗില്‍ വായിക്കാവുന്നതാണ് ഇതില്‍ ഏതാണ് ആദ്യം വെളിച്ചം കണ്ടതെന്ന് എനിക്കറിയില്ല. ഏത് അച്ചനാണാവോ ഈ ടി. ദേവപ്രസാദ്? അതിലേക്കുള്ള ലിങ്ക് -
http://catholicismindia.blogspot.com/2008/11/blog-post_20.html,
ഇനി മഠങ്ങളിലും `അര’മനകളിലും ലൈംഗികശില്‍പങ്ങളും ചിത്രങ്ങളും (ചിത്രകാരാ... ഒന്ന്...) കൂടി സ്ഥാപിച്ചാല്‍ നമുക്ക് ആര്‍ഷഭാരതസംസ്കാരത്തിലേക്ക് തിരിച്ചുപോകാം. കന്യാസ്ത്രീകള്‍ കത്തോലിക്കാസഭയുടെ ദേവദാസികള്‍ മാത്രം. സിഫിലിസ് മാര്‍ ഗുണേറിയോസുമാര്‍ക്ക് ഹല്ലേലൂയാ....
ഇങ്ങനെയെങ്കിലും ഈ കേസ് ഒടുവിൽ എത്തിച്ചേർന്നതുകണ്ടപ്പോൾ, നീതിയും നിയമവുമൊന്നും ഇല്ലാതായിട്ടില്ലെന്നൊരു തോന്നൽ. അഭയയുടെ രക്ഷിതാക്കൾക്ക് നീതി ലഭിക്കുമെന്നും കുറ്റവാളികൾക്ക് ശിക്ഷ കിട്ടുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. കുറ്റം ആരു ചെയ്തു എന്നൊന്നും ഇനിയും ലോകത്തിന്റെ മുന്നിൽ പൂർണ്ണമായി തെളിഞ്ഞിട്ടില്ലല്ലോ. യഥാർത്ഥകുറ്റവാളികൾക്ക് ശിക്ഷ ലഭിക്കട്ടെ.
:)
ഒരു സംശയം ചോദിച്ചോട്ടെ, സിസ്റ്റര്‍ അഭയ ക്നാനായ ക്രിസ്ത്യന്‍ ആയിരുന്നില്ലേ? ക്നാനായ ക്രിസ്ത്യാനികള്‍ കത്തോലിക്ക സഭയിലാണോ പെടുന്നത്? അവര്‍ മാര്‍പ്പാപ്പയെ അല്ലല്ലോ പാത്രിയാര്‍ക്കീസ് ബാവയെ അല്ലേ പരമാധികാരിയായി കണക്കാക്കുന്നത്? ആരെങ്കിലും പറഞ്ഞു തരൂ.....
നതാഷ
ഈ ലിങ്ക് നോക്കൂ.
ഇവിടെ ഓഫ് ടോപ്പിക്ക് ആയേക്കാവുന്ന ഒരു കാര്യം:
കരീം മാഷിന്റെ കമന്റ് ആണ് ഇതിന് പ്രേരണ. മരിയ കുട്ടി കൊലക്കേസ് നടന്ന കാലത്ത്, എന്റെ അച്ഛന്‍ 2nd ഫോമില്‍ പഠിക്കുന്നു. അമ്മച്ചി ഇന്നലെ ഫോണില്‍ വിളിച്ചപ്പോള്‍ മരിയകുട്ടി കേസിന്റെ കാര്യം പറഞ്ഞു...അച്ഛനെ പൊലീസുകാര്‍ ഒത്തിരി പീഡിപ്പിച്ച കഥയും മറ്റും..അച്ഛന്റെ നെഞ്ചിലെ രോമം വരെ പറിച്ചെടുത്തത്രേ..എന്നാല്‍ ആളുകള്‍ക്ക് അച്ഛനോട് സഹതാപമായിരുന്നു എന്നും, അച്ഛന്‍ തെറ്റ് ചെയ്തിട്ടില്ല എന്നാണ് അവര്‍ വിശ്വസിക്കുന്നതെന്നും. പിന്നീട് അച്ചന്നല്ല കുറ്റം ചെയ്തത് എന്ന് തെളിഞ്ഞു എന്നാണ് എന്റെ അറിവ്...
പണ്ടോക്കെ ദൈവം പിന്നേ പിന്നേ എന്നായിരുന്നു. ഇപ്പൊ സ്പോട്ടില് മറുപടി കൊടുത്തു തുടങ്ങി.
കൊള്ളാം!!!
സിസ്റ്റർ അഭയ വിശുദ്ധയാക്കപ്പെടും എന്ന കാര്യത്തിൽ എനിക്ക് വിശ്വാസം പൊര.
വാഴ്ത്തപ്പെടേണ്ട അഭയക്കുവേണ്ടിയുള്ള ചിത്രകാരന്റെ “നോവാനോ”ഇവിടെ സമര്‍പ്പിക്കുന്നു.
അഭയ കൊലപാതകക്കേസില്‍ കൃസ്ത്യന്‍ സഭക്കു കുംബസരിക്കാമായിരുന്നു എന്ന പോസ്റ്റ് .
ഇഞ്ചിയെ... മലയാളിയായതിനാല്‍ ചിത്രകാരന്‍ വളരെ സങ്കുചിതമായും ജാതീയമായും മാത്രമേ ചിന്തിക്കു.അന്യ മതങ്ങളോടും കലശലായ അസഹിഷ്ണുതയുണ്ട്.
കൃസ്തുമതം ഒരു ആശാരിയുടെ മതം. :)
qw_er_ty
അഭയകേസ് തെളിയേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു.
വൈകിയാണെലും അതു തെളിഞ്ഞല്ലോ
അഭയുടെ ആത്മാവിന് അങ്ങനേലും ശാന്തി കിട്ടട്ടേ
ഇതു വല്ലതും ഇവിടെ തെളിയാന്‍ ഉണ്ടോ പോകുന്നുള്ളൂ!!! സമത്വ സുന്ദര ഭാരതം അല്ലേ സ്ഥലം? പോലീസ് സ്റ്റേഷനിലെ പാര്‍ട്ടി ക്ലാസും മൌലവിയുടെ വധക്കേസും സായി ബാബയുടെ കേസും നരേന്ദ്ര മോഡിയുടെ വംശ ഹത്യയും ഒക്കെ ഒതുക്കി തീര്‍ത്ത പോലെ ഇതും തീര്‍ന്നു പോകും. ഇവിടം വരെ എത്തിച്ചതിനു ജോമോന്‍ പുത്തന്‍പുരക്കലിനു ഒരു ഭാരത രത്നം കൊടുക്കണം!! അഭയയുടെ അപ്പന്‍ പോലും കാല് മാറിയപ്പോഴും കാല് മാറാതെ നിന്നത് ജോമോന്‍ മാത്രമെ ഉള്ളൂ. വിശുദ്ധന്‍ ആയി പ്രഖ്യാപിച്ചാലും വലിയ കുഴപ്പം ഒന്നും ഇല്ല.
ഇന്ത്യയിലെ എല്ലാ സമൂഹവും(അതോ അവയുടെ തലപ്പത്തിരിക്കുന്നവര്‍ മാത്രമോ) സ്വന്തം സമുദായത്തിലെ കുറ്റവാളികളെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് എന്തിനെന്ന് എനിക്ക് മനസ്സിലാവുന്നില്ല. പ്രഗ്യ സിംഗ് ഠാക്കൂരിനെ സപ്പോര്‍ട്ട് ചെയ്യുന്ന അദ്വാനിയെയും ഡല്ഹി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരെ ന്യായീകരിച്ച മുസ്ലീം നേതാക്കളും അഭയ കേസിനെ ന്യായീകരിക്കുന്ന കത്തോലിക്കാ സഭയും എല്ലാം ഇക്കാര്യത്തില്‍ ഒരേ പോലെ കുറ്റക്കാര്‍ ആണ്.
നര്‍മ്മം എന്ന് ലേബലീതുവെങ്കിലും, എഴുത്ത് അസ്സലായീയെങ്കിലും, അവസാനം ഒരു കൊളുത്തിവലി ബാക്കിയാവുന്നുണ്ട്..
(ഇനീപ്പൊ എനിയ്ക്കും ചെലപ്പോള്‍ ഒന്നും മനസ്സിലാവാഞ്ഞിട്ടായിരിയ്ക്കോ ആവോ..)
എന്തായാലും ഇപ്രാവശ്യത്തെ അന്വേഷണം ത്വരിതഗതിയില്‍, കൂടുതല്‍ കാര്യങ്ങള്‍ പുറത്തു വിടാതെ ചെയ്തിട്ടുണ്ടെന്നും തോന്നി.
നതാഷ,
ക്നാനായ കൃസ്ത്യാനികള്‍ രണ്ടുവിഭാഗമുണ്ടു്. ഉദയംപേരൂര്‍ സുന്നഹദോസ്, കൂനന്‍കുരിശു സത്യം എന്നിങ്ങനെ മലങ്കരസഭയില്‍ നടന്ന രണ്ടു വലിയ സംഭവങ്ങളിലായി ഇവര്‍ രണ്ടുഭാഗത്തേക്കു് പോവുകയായിരുന്നു. ഒരു കൂട്ടര്‍ ക്നാനായ കത്തോലിക്കരും മറുകൂട്ടര്‍ ക്നാനായ സിറിയന്‍ ഓര്‍ത്തഡോക്സ്കാരും. സിറിയന്‍ ഓര്‍ത്തഡോക്സ് വിഭാഗത്തില്‍ പെട്ട ക്നാനായക്കാരാണ് പാത്രിയാര്‍ക്കീസ് ബാവയെ അംഗീകരിക്കുന്ന വിഭാഗം. ചിങ്ങവനമാണു് ഇവരുടെ കേന്ദ്രം. അതേ സമയം കോട്ടയം ബിസിഎം കോളജും മറ്റും ക്നാനായ കത്തോലിക്കരുടേതാണു്.
siksha kittum... thettu cheythittundengil .... athu kodathiyil thanne venamennilla ...
Dear Ginger girlee,
Some body killed Abhaya only ONCE, but we have been killing her since so many years... when somebody's mother turns crack its nice to njaai". when ppl belong to other community getting in to trbl others enjaaai....
when kunjaalikkutty case emerged
all non muslims laughed at muslims ...
when thantri fell ..all non hindus laughed at Hindus.....
when abhaya case emerged again all non christians laughing at xtians....not because we are that neat...
only because we are jealous of each other....life is spicy like ginger am i right?
Poor me got a great point there!!
poorme,
ഞാന്‍ ഒരു കത്തോലിക്കാ വിശ്വാസിയാണേ.
injipenne, it is a great novena. Whatever, the truth whether court will aquit or penalise these three vedic witches, that doesn't matter.
This a case followed by the GOD. At least they were inside for fifteen days and hope thirteen more days.
Post a Comment