2008-11-16

സൊണാൽ ഷായുടെ നിയമനം!

സൊണാൽ ഷായുടെ നിയമനത്തിനു പിന്നിലുള്ള പ്രാധാന്യമേറിയ വാർത്തകൾ ശ്രദ്ധിച്ചിരുന്നില്ല. ജോയുടെ സൈറ്റിൽ വായിച്ചപ്പോഴാണ് അതിന്റെ ഗൗരവം മനസ്സിലാക്കിയത്.

ഈ നിയമനത്തിൽ വിശ്വഹിന്ദുപരിഷത്തിനു തീർച്ചയായും ആഘോഷിക്കാം. 33 വയസ്സുവരെ വി.എച്ച്.പി (VHP-America) അമേരിക്കയുടെ സജീവ പ്രവർത്തകയായിരുന്നു സൊണാൽ ഷാ (Sonal Shah). ഒബാമയിലൂടെ ഒരു മാറ്റം ആഗ്രഹിക്കുന്നവരാണ് അമേരിക്കക്കാരും അല്ലാത്തവരുമായ മനുഷ്യരാശി, അതിന്റെ തുടക്കത്തിലേ വിശ്വഹിന്ദുപരിഷത്ത് പോലെയൊരു സംഘടനയിൽ നിന്നൊരു വ്യക്തിത്വം ഒബാമയുടെ പരിഗണനകളിൽ വന്നുകൂടാ, ഒബാമയുടെ രാഷ്ട്രീയത്തിൽ ഹിന്ദുത്വം കലരേണ്ടതില്ല. ഇന്ത്യയുടെ ഭാവിക്ക് അപകടകരമായൊരു അവസ്ഥ തടയുന്നതിനു എന്തെങ്കിലും പ്രവർത്തിച്ചേ തീരൂ.

PassTheRoti എന്ന വെബ് സൈറ്റിൽ നിന്നും കാതലായ ചില ഭാഗങ്ങൾ സ്വതന്ത്ര തർജ്ജമ ചെയ്തത് :

1. 2001-ൽ സൊണാൽ വി.എച്.പി അമേരിക്കയുടെ നാഷണൽ കോർഡിനേറ്റർ ആയിരുന്നു. വി.എച്ച.പി അമേരിക്ക ഗുജറാത്ത് ഭൂകമ്പ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഭാഗഭാക്കായിരുന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നു ഭൂകമ്പ ദുരിതാ‍ശ്വാസ നിധിക്ക് വേണ്ടി കാര്യമാ‍യ സംഭാവനകൾ വി.എച്ച.പി പിരിച്ചിരുന്നെങ്കിലും ഭൂകമ്പ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പോലും അതിൽ ഉൾപ്പെട്ട മുത്സീങ്ങൾക്ക് ദുരിതാശ്വാസം എത്തിക്കുന്നതിൽ ഗുരുതരമായ വിവേചനം കാണിച്ചിരുന്നു. മുപ്പത്ത് വയസ്സുണ്ടായിരുന്ന സൊണാൽ ഷായ്ക്ക് വി.എച.പി അമേരിക്കയുടെ ശരിയായ ഉദ്ദേശ്യങ്ങൾ അറിയില്ലായിരുന്നു എന്നു പറയുന്നത് വിശ്വസനീയമല്ല. പ്രസ്തുത സംഘടന മാത്രമല്ല അന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നത്.

2. ഇന്റികോർപ്സ് (Indicorps) എന്ന സൊണാലിന്റെ സംഘടന India Development and Relief Fund എന്ന സംഘടനയെ പിന്താങ്ങുന്നുവരാണ്. India Development and Relief Fund ആകട്ടെ സംഘ് പരിവാറിന്റെ സ്വന്തം സംഘടനയാണ്.

3. ഗുജറാത്ത് കൂട്ടക്കൊലക്ക് രണ്ട് വർഷത്തിനു ശേഷം ഇന്റികോർപ്സ് (Indicorps) -ലെ ഭാരവാഹികളേയും അതിൽ ആനന്ദ് ഷായെന്ന വ്യക്തിയേയും നരേന്ദ്ര മോഡി ഒരു ചടങ്ങിൽ അനുമോദിച്ചിരുന്നു.

4. രണ്ടായിരത്തി നാലിൽ (2004) സൊണാൽ ഷാഹ ഹിന്ദു സ്വയം സേവക് സംഘടനയുടെ മുഖ്യാ‍തിഥികളിൽ ഒരാളായിരുന്നു. അന്നത്തെ സംഘടനാ യോഗത്തിൽ ഹൈന്ദവ നവീകരണവാദങ്ങളെക്കുറിച്ചു ചർച്ചകൾ സംഘടിപ്പിച്ചിരുന്നു.

5. സോണാലിന്റെ അച്ഛൻ RSS അനുഭാവിയാണ്, നരേന്ദ്ര മോഡിയെ പിന്താങ്ങുന്നയാളും ഏകൽ വിദ്യാപീഠങ്ങളിലെ അംഗവുമാണ്. അതിൽ നിന്നു തന്നെ RSS-ന്റേയും സംഘ് പരിവാറിന്റേയും അജണ്ടകൾ വ്യക്തമായി സൊണാലിനു അറിയാമെന്നു തന്നെ മനസ്സിലക്കേണ്ടിയിരിക്കുന്നു.


നരേന്ദ്ര മോഡിയുടെ അമേരിക്കൻ വിസ ഇതുപോലെ ഒരു ക്യാമ്പേയിൻ കാരണം അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടു വരുവാനും തടയുവാനും കഴിഞ്ഞിരുന്നു. അതിലും എത്രയോ ഗൗരവമേറിയതാണിത്. അതുപോലെ സാധിക്കുമോ എന്നൊന്നും ഉറപ്പില്ല, എങ്കിലും ആവുംവിധം ശബ്ദമുയർത്തണം എന്നു തോന്നുന്നു.

അങ്ങിനെ തോന്നുന്നുവെങ്കിൽ ഒബാമയുടെ പുതിയ നിർദ്ദേശങ്ങൾ സ്വീകരിക്കുന്ന വെബ് സൈറ്റ് ഉണ്ട്.

അറിഞ്ഞടത്തോളം ഒബാമ വെബ് സൈറ്റിലൂടെ വരുന്ന നിർദ്ദേശങ്ങൾക്ക് കാര്യമായ ഗൗരവം കൊടുക്കുന്നയാളാണ്. ഒരുപാട് പേർ എഴുതിയാൽ എന്തെങ്കിലും നമ്മളാ‍ലെ ചെയ്യുവാൻ സാധിക്കുമെങ്കിൽ?

അമേരിക്കയിൽ താമസിക്കുന്നവർക്ക് മാത്രമേ (വിസാ സ്റ്റാറ്റ്സ് പ്രശ്നമല്ല) നിർദ്ദേശങ്ങൾ കൊടുക്കുവാൻ സാധിക്കുള്ളൂ. അമേരിക്കയിൽ താമസിക്കുന്ന കൂട്ടുകാരുണ്ടെങ്കിൽ അവർക്ക് ഒബാമയുടെ സൈറ്റിന്റെ ലിങ്ക് അയച്ച് കൊടുക്കുവാൻ ശ്രദ്ധിക്കുമല്ലോ. വെബ് സൈറ്റ് ലിങ്ക് ഒന്നു കൂടി: http://www.change.gov/page/s/yourvision

മറ്റ് രാജ്യങ്ങളിൽ താമസിക്കുന്നവർക്ക് നിങ്ങളുടെ അനുഭവം എന്നൊരു ലിങ്കുണ്ട്. അതിലൂടെയായാലും ഈയൊരു നിർദ്ദേശത്തിനെതിരെ, ഇന്ത്യയിൽ പടർന്നു പിടിക്കുന്ന ഹൈന്ദവ തീവ്രവാദത്തിനെതിരെ എഴുതിയിടുന്നത് കൊണ്ട് എന്തെങ്കിലും ഗുണമുണ്ടായാലോ?

അല്പ സമയം ഈയൊരു കാര്യത്തിനു വേണ്ടി ചിലവഴിക്കില്ലേ?

കൂടുതൽ വിവരങ്ങൾക്ക് ജോയുടെ സൈറ്റ് സന്ദർശിക്കൂ.

ആരാണ് നരേന്ദ്ര മോഡിയെന്നോ? എങ്കിൽ രാകേഷ് ഷർമയുടെ ഈ വീഡിയോ കാണൂ.

27 പ്രതികരണങ്ങള്‍:

ജയരാജന്‍ said...

ഇന്ത്യൻ വേരുകളുള്ള ഒരാൾ അമേരിക്കയിൽ ഉന്നതസ്ഥാനത്തെത്തുന്നു എന്ന രീതിയിലുള്ള വാർത്തകൾ കണ്ടിരുന്നു; അവരുടെ യഥാർത്ഥ ചരിത്രം അറിയില്ലായിരുന്നു. ശ്രദ്ധയിൽപ്പെടുത്തിയതിന് ഇഞ്ചിയ്ക്കും ജോയ്ക്കും നന്ദി!

ഗുപ്തന്‍ said...

നന്ദി ഇഞ്ചി ... ആ‍വശ്യമായിരുന്ന പോസ്റ്റ് :)

Mohanam said...

അതിലൂടെയായാലും ഈയൊരു നിർദ്ദേശത്തിനെതിരെ, ഇന്ത്യയിൽ പടർന്നു പിടിക്കുന്ന ഹൈന്ദവ തീവ്രവാദത്തിനെതിരെ എഴുതിയിടുന്നത് കൊണ്ട് എന്തെങ്കിലും ഗുണമുണ്ടായാലോ?

........................
എന്താണ്‌ ഹൈന്ദവ തീവ്രവാദം ......

നീ വിശ്വസിക്കുന്ന ദൈവം  ചെറ്റയാണ്‌, നാറിയാണ്` ഞാന്‍ വിശ്വസിക്കുന്ന ദൈവം മാത്രമേ സത്യമായുള്ളൂ ...എന്നൊക്കെ പറയുന്നതാണോ ശരി. അളമുട്ടിയാല്‍ ചേരയും കടിക്കും എന്നു പറഞ്ഞു കേട്ടിട്ടില്ലേ ......

ലേബലില്‍ പറഞിരിക്കുന്നതു പോലെ പ്രതിഷേധം 

........................
മുന്‍ കാലങ്ങളിലേപ്പോലെ ഈ കമന്റ് എപ്പോ ദിലീറ്റി എന്നു ചോദിച്ചാ മതി....

Siju | സിജു said...

കാള പെറ്റതാണോ എന്നൊരു സംശയം..

മൃദുല്‍രാജ് said...

ഈ പെണ്ണിനെ എന്തടിസ്ഥാനത്തില്‍ തെരെഞ്ഞെടുത്തതാണ് ? മറ്റൊരാളെ ഒബാമ എന്തു കൊണ്ട് കണ്ടുപിടിച്ചില്ല എന്ന് അറിയാമോ മാഡം? ആലോചിച്ച് ചെയ്തതാണെങ്കില്‍ പിന്നെ തീരമാനം മാറ്റാന്‍ ഒബാമ നമ്മുടെ മന്മോഹന്‍ ആവണമെന്നില്ലല്ലോ. BJP ഇന്ത്യ ഭരിക്കുമ്പോള്‍ ഒരു VHP എം.പി ലോകസഭയില്‍ ഇരിക്കാറില്ലേ? അതിലും വലിയ വിപത്ത് വല്ലതും സംഭവിക്കുമോ? ഇന്ത്യക്ക് കിട്ടാനുള്ളത് വല്ലതും ഇവര്‍ മൂലം ഇല്ലാതാകുമോ? അതോ അമേരിക്കന്‍ ഇന്ത്യാക്കാര്‍ക്ക് എന്തെങ്കിലും ദോഷം ഉണ്ടാകുമോ? ഇങ്ങനെ ഒരു കാരണവും പറയാതെ ആ സ്ത്രീ ഒരു VHP അനുഭാവി ആയതു കൊണ്ട് മാത്രം പെറ്റീഷന്‍ കൊടുക്കാന്‍ ബാക്കിയെല്ലാവരും പൊട്ടന്മാര്‍ ആണോ? ഇന്ത്യയിലെ ഹിന്ദു തീവ്രവാദം ഒന്നും അമേരിക്കന്‍ ഇന്റലിജന്‍സിന് നമ്മള്‍ പറഞ്ഞു കൊടുക്കേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഈ സ്ത്രീയുടെ അപ്പൂപ്പന്റെ അപ്പൂപ്പന്റെ വരെ ജീവ ചരിത്രം ഇപ്പോള്‍ അവന്മാരുടെ കയ്യില്‍ കാണും.. പിന്നല്ലേ....

മറ്റൊരു കരിവാരത്തിനുള്ള സ്കോപ്പ് ഉണ്ട്.. ആഹ്വാനം ചെയ്താ ല്‍ മതി മാഡം ...

അയല്‍ക്കാരന്‍ said...

പി എച് ഡിയും യു ജി സി യുമൊക്കെയുള്ള ഓമനക്കുട്ടന്‍ മനോരമ ആഴ്ചപ്പതിപ്പില്‍ നോവലെഴുതാറുള്ളതു കൊണ്ടുമാത്രം വിമന്‍സ് കോളേജില്‍ ലെക്ചററാകരുത് എന്ന് പറയുന്ന പോലായില്ലേ ഇത് എന്നൊരു ശങ്ക

Inji Pennu said...

അയൽക്കാരൻ,
എന്റെ പോസ്റ്റിൽ അധികം ഒന്നും എഴുതിയിട്ടില്ല. ജോയുടെ പോസ്റ്റും അതിലുള്ള ലിങ്കുകളും ധാരാളം മതി ഒരു കൺ‌ക്ലൂഷനിൽ എത്തുവാൻ. എന്റെ അഭിപ്രായത്തിൽ വി.എച്.പി-യിൽ അംഗമായിരുന്ന ഒരാൾ ഒബാമ പ്രസിഡൻസിയുടെ ട്രാൻസിഷൻ ടീമിൽ ഉണ്ടാവുന്നത് തീർത്തും അപകടകരമായ ഒരു അവസ്ഥയാണ്. ഇപ്പോഴവർ വി.എച്.പിയിൽ ഇല്ലായെന്നു വരികിലും തീരുമാനങ്ങളിൽ (ഇന്ത്യയെ ബാധിക്കുന്ന അമേരിക്കൻ തീരുമാനങ്ങളിൽ) അവർക്കുള്ള ഹിന്ദു തീവ്രവാദ സ്വാധീനങ്ങൾ തള്ളിക്കളയാതിരിക്കാനാവില്ല.

നേരെ മറിച്ചും തോന്നുന്നവരുണ്ടാവും. വി.എച്.പിക്ക് ഇവിടെ നല്ല വേരുകളുള്ള സംഘടനയാണ്. അതിന്റെ അർത്ഥം തന്നെ വിപരീത അഭിപ്രായം ഉള്ളവരുണ്ടെന്നല്ലേ?

ഇത് എന്റെ അഭിപ്രായം.


സിജു, തീർച്ചയായും അല്ല. വി.എച്.പിക്കു ഇന്ത്യൻ അമേരിക്കൻ കമ്മ്യൂണിറ്റിയിൽ നല്ല സ്വാധീനമുള്ളവരാണ്. ഇതിനോടകം തന്നെ സൊണാൽ ഷായ്ക്ക് ഗംഭീര പിന്തുണയുമായും, വി.എച്.പി ഒരു ചാരിറ്റി ഒർഗനൈസേഷൻ മാത്രമാണ് എന്നു കാണിക്കുവാനു വിപുലമായ ക്യാമ്പേയിനുകളുണ്ട്. റൊമിലാ താപ്പർ എന്ന ഇന്ത്യൻ ഹിസ്റ്റോറിയനെതിരെ വി.എച്.പി അമേരിക്കയിലും മറ്റും നടത്തിയ ഹേറ്റ് ക്യാമ്പേയിന്റെ അവസ്ഥ അറിയാമായിരുക്കുമല്ലോ അല്ലേ? അതുകൊണ്ട് തന്നെ എത്രയും ഒച്ചകൾ ഉയർത്താൻ സാധിക്കുമോ അത്രയും നല്ലത്.

Anonymous said...

Prem Panicker have some links to this issue (ofcourse rediff.com have an agenda here).
http://www.prempanicker.com/index.php

അയല്‍ക്കാരന്‍ said...

വി എച് പി എന്ന സംഘടനയ്ക്ക് അമേരിക്കന്‍ ഹിന്ദുക്കള്‍ക്കിടയില്‍ ഇത്രയും സ്വാധീനമുണ്ടാവാനുള്ള കാരണം ആ സംഘടനയുടെ തീവ്രവാദനിലപാടുകളല്ല, മറിച്ച് അമേരിക്കന്‍ ഹിന്ദുക്കള്‍ നേരിടുന്ന ഐഡെന്‍റിറ്റി ക്രൈസിസ് ആണ് എന്നാണ് വളരെക്കുറച്ചു നാള്‍ ഈ നാടുമായുള്ള പരിചയത്തില്‍നിന്ന് ഞാന്‍ വിലയിരുത്തുന്നത്.

പിന്നെ മലയാറ്റൂര്‍ രാമകൃഷ്ണന്‍ സിവില്‍ സര്‍വ്വീസില്‍ എത്തിയതുകൊണ്ട് കേരളത്തിലെ കമ്മ്യൂനിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് നേട്ടവും കോട്ടവും ഉണ്ടായിട്ടില്ല എന്ന വിശ്വാസം എക്സ്ട്രാപൊളേറ്റ് ചെയ്യുകയേ, സോനാലിനെ അറിയാത്തിടത്തോളം കാലം ഞാന്‍ ചെയ്യൂ.

ഹേറ്റ് ലെപ്രസി, നോട്ട് എ ലെപ്പെര്‍ എന്നാണല്ലോ...

Santosh said...

ഇഞ്ജീ, കഷ്ടം.

ഇത് കാള പെറ്റത് കൊണ്ട് കയര്‍ എടുത്തത്‌ തന്നെ എന്നാണു എനിക്ക് തോന്നുന്നത്. സോനാല്‍ ഷാ ആരായിരുന്നു എന്നും എന്തായിരുന്നു എന്നും അറിയാതെ ആണ് ഒബാമ അവരെ തിരഞ്ഞെടുത്തത്‌ എന്ന് തോന്നുന്നുണ്ടോ? മതവും, നിറവും, വിശ്വാസവും, ദൈവവും എന്തോ ആയിക്കോട്ടെ. അവര്‍ക്ക് കഴിവുള്ളത് കൊണ്ട് ആയിരിക്കണം അവരെ തിരഞ്ഞെടുക്കാന്‍ ഒബാമ തീരുമാനിച്ചത്. കഴിഞ്ഞ കുറേ മാസങ്ങള്‍ ആയി ഞാന്‍ കണ്ടുകൊണ്ടിരുന്ന 'election' പരിപാടികളില്‍ നിന്ന് എനിക്ക് മനസ്സിലായ ഒരു കാര്യം - US ഇല്‍ ഒരു പ്രസിഡന്റ് ഓ അവരുടെ 'advisory commitee' യിലോ ഒക്കെ എത്തിപെടണമെങ്കില്‍ ശരിക്കും അതിനുള്ള മൂള തന്നെ വേണം... അല്ലാതെ മുന്നോക്ക വിഭാഗമോ പിന്നോക്ക വിഭാഗമോ 'minority' ഓ ഒക്കെ ആയതുകൊണ്ടും വോട്ടു ബാങ്ക് കളിച്ചത് കൊണ്ടും ഒന്നും നടക്കില്ല.

ഇപ്പൊ എന്റെ സംശയം... ഇങ്ങനെ ഒരു പോസ്ടിട്ട ഇന്ജിയാണോ യഥാര്‍ത്ഥ തീവ്രവാദി?

ഞാന്‍ ഓടി..

Inji Pennu said...

അയൽക്കാരൻ, അങ്ങിനെയൊക്കെ ചിന്തിക്കാൻ താ‍ങ്കൾക്കും അതല്ല വി.എച്.പി എന്നത് ഹിന്ദു തീവ്രവാദം വളർത്തുന്ന സംഘടനയെന്നു ചിന്തിക്കാൻ എനിക്കും സ്വാതന്ത്ര്യമുണ്ട്. വി.എച്.പിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അതും അമേരിക്കയിലെ വി.എച്.പിയുമായുള്ള ബന്ധങ്ങൾ ഇവയെല്ല്ലാം ശ്രദ്ധയിൽ പെടുത്തുവാൻ എന്റെ അഭിപ്രായമുള്ള ഒരാൾ ശ്രമിക്കുന്നു. അങ്ങിനെയല്ലായെന്നും ഇതാണതിന്റെ ന്യായങ്ങളെന്നും അവരെ പറഞ്ഞു മനസ്സിലാക്കാൻ അയൽക്കാരനും ശ്രമിക്കാമല്ലോ? ഞാനൊരാളോ അല്ലെങ്കിൽ എന്നെപ്പോലെ പതിനായിരങ്ങളോ എന്തെങ്കിലും പറഞ്ഞതുകൊണ്ട് അവർ തീരുമാനം മാറ്റണമെന്നില്ല.


സന്തോഷേ, അയൽക്കാരനുള്ള മറുപടി കൂടാതെ.
സൊണാൽ ഷായുമായി എനിക്ക് വ്യക്തിവൈരാഗ്യമൊന്നുമില്ല. എന്തുകൊണ്ട് റിപ്പബ്ലിക്കൻ പാർട്ടി, റൈറ്റ് വിംഗ് ക്രിസ്ത്യാനികൾ അമേരിക്കയിൽ ഭരണത്തിൽ വന്നു കൂടാ‍ എന്നു ഞാൻ വിചാരിക്കുന്നുവോ അതേ കാരണങ്ങളാണ് സൊണാൽ ഷായെ പോലെ ഹിന്ദു തീവ്രവാദത്തെ പരിപോഷിപ്പിക്കുന്ന വി.എച്.പിയുമായി ബന്ധമുണ്ടായിരുന്ന ഒരാൾ ഈ ഭരണകൂടത്തിൽ വരരുത് എന്നു ഞാൻ ആഗ്രഹിക്കുന്നത്. അത്രയേയുള്ളൂ. ഇതിലിപ്പൊ എന്താ ഇത്ര മനസ്സിലാക്കാൻ?

അയല്‍ക്കാരന്‍ said...

താങ്കളുടെ ചിന്തകള്‍ മനസ്സിലാക്കുന്നു. അവയെ മാനിക്കുന്നു. എനിക്ക് പറയാനുള്ളത് കേട്ടതിന് നന്ദി.

ഓ.ടോ. വി എച് പി എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങളെ ഞാന്‍ ഒരിടത്തും ന്യായീകരിച്ചിട്ടില്ല. അവരുടെ ആശയസംഹിതകളുമായി യോജിപ്പുമില്ല.

Suraj said...

ഹാ...സോണാല്‍ ...ദേശാഭിമാനം കൊണ്ട് കുളിരു കോരീട്ട് വയ്യാ: ഒരു പാട്ട് മാത്രം പാടിക്കോട്ടേ ;)

സാരേ ജഹാങ് സേ അച്ഛാ,
ഹിന്ദുസ്ഥാന്‍ ഹമാര ഹമാര...

ങ്ഹും ഞങ്ങട നേതാക്കികള് - അതും വനിതകള് - ഉയര്‍ന്ന് വരമ്പം അച്ചായമ്മാരക്കും മാപ്ലാര്‍ക്കും പിടിയ്ക്കണില്ല അല്ലേ. നാടിന് അഭിമാനിക്കാന്‍ എന്തേലും ഒണ്ടാവട്ട് എന്നല്ല എങ്ങനെ അതിനിട്ട് പണിയാം എന്നാണ് നോട്ടം.
ദാണ്ട യുവര്‍ വിഷന്‍ വെബ്സൈറ്റും ലിങ്കിയേച്ച് ഇരിക്കേണ്.
ഗോള്‍വാള്‍ക്കറ്ജീ അന്നേ സൂചിപ്പിച്ചതാ, ഇവറ്റ പിന്നൊരു കാലത്ത് പണിയാകുമേ പണിയാകുമേന്ന്. കേട്ടില്ല. പണ്ടേ റോമേലോട്ടാ പാക്കിസ്താനിലോട്ടാ കേറ്റിയയക്കേണ്ട കേസുകളായിര്ന്ന്. അനുഭവിക്ക് അനുഭവിക്ക്

shahir chennamangallur said...

ഒരു ഇന്ത്യക്കാരി ജീവിതത്തില്‍ ഉയര്‍ന്ന തലങ്ങളില്‍ എത്തിപ്പെടുന്നതില്‍ നമുക്ക്‌ ആഹ്ലാദിക്കാം. എന്നാല്‍, അവര്‍ മുഖാന്തിരം നമ്മുടെ നാട്ടില്‍ നന്മയൊന്നും ഉണ്ടാകുന്നില്ലെങ്കില്‍ പിന്നെ നാം ആഹ്ലാദിക്കുന്നതില്‍ കാര്യമില്ല. അവര്‍ അവരുടെ വ്യക്തികതമായ താല്‍പര്യങ്ങള്‍ക്കായി അങ്ങനെ ജീവിച്ചു പോകുന്നു എന്നു കരുതാം.
എന്നാല്‍ നാനാത്വത്തില്‍ ഏകത്തം മുഖമുദ്രയുള്ള നമ്മുടെ നാട്ടില്‍ വിവിധ ഭാഷക്കാരും മതക്കാരും മതങ്ങള്‍കുള്ളിലെ ജാതികളും ഉപജാതികളും പൊട്ടലും ചീറ്റലും ഉണ്ടെങ്കില്‍ തന്നെയും ഒന്നിച്ച്‌ ജീവിച്ചു പോകുന്നതിന്‌ ഈ പുതിയ നേട്ടം ഒരു തടസ്സമാകുന്നെങ്കില്‍ അതില്‍ ആഹ്ലാദകരമൊന്നും ഇല്ല എന്നു മാത്രമല്ല അതിനെ എതിര്‍ക്കുകയും ചെയ്യണം.
നരേന്ദ്ര മോഡിയെ പോലുള്ള നരാധമന്മാര്‍ക്ക്‌ വിസ നിഷേധിച്ചതിലൂടെ, അതേ രീതിയില്‍ വളരാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ ഒരു താക്കീതായിരുന്നു. ലോകമെമ്പാടുമുള്ള സമാധാന പ്രേമികള്‍ക്ക്‌, അതൊരു ആശ്വാസമായിരുന്നു. ഫാസിസ്റ്റ്‌ രീതികള്‍ തമസ്കരിക്കപ്പെടാന്‍ പലര്‍ക്കും അതൊരു കാരണമായിട്ടുണ്ടായിരുന്നു.എന്നാല്‍ VHP/RSS പശ്ചാത്തലമുള്ള ഒരാള്‍ ഉന്നത പദവികളില്‍ എത്തുമ്പോള്‍ അമേരിക്കയുടെ ചില നല്ല നടപടികള്‍ കൂടി വെള്ളത്തിലാവുമെന്ന് നിസ്സംശയം കരുതാം.

മലമൂട്ടില്‍ മത്തായി said...

IMHO, the pertinent issue would be whether Sonal Shah had any direct links with the Hindu terrorists. VHP is sort of a big organisation and many kinds of people are its members, not all of them are terrorists.

An analogy would be the case of Catholic priests - some of them were peadophiles . But not many will agree when any one surmises that all Catholic priests are child molestors.

On a similar vein, political parties in India all have mafia/ underworld connections. But it will be foolish to label any who is a member of a party to be linked with the underworld.

Also Ms. Shah is not yet appointed to any post. Per Obama's policy all of the appointees have to go through a vetting process about which there was an article in NY Times last week. So let us throw mud on her after her extremist links are proven.

Anonymous said...

ഡിയര്‍ ഇന്ജീ ..

താങ്ങള്‍ അതിനെക്കുറിച്ച് വെവലതിപ്പെടന്ട കാര്യം ഇല്ല ............

ഒബാമ ഒരാളെ തിരഞ്ഞെടുക്കുന്നത് തീര്‍ച്ചയായും എല്ലാ ബാക്ക്ഗ്രൌണ്ട് ചെക്കിങ്ങും കഴിഞ്ഞു മാത്രമായിരിക്കും ...................അതാണ്അമേരിക്കന്‍ രീതി .

ഞാന്‍ മുമ്പ് ഒരു അമേരിക്കന്‍ semi-goverment financial institution - ല്‍ ജോലി ചെയ്തിട്ടുണ്ട്. അന്ന് എന്റെ അഞ്ചു വര്ഷം മുന്പുള്ള ചരിത്രം വരെ തേര്‍ഡ് പാര്ട്ടി വേരിഫിക്കേഷന്‍ അവര്‍ നടത്തി..................

ഇതു US ല്‍ ഉള്ള്ള ഏത് SW പ്രഫഷണല്‍ നും അറിയാവുന്ന കാര്യം ആണ് ....

Joker said...

പല പ്രാവശ്യം അമേരിക്കയിലോട്ട് മോഡിക്ക് വിസ ചോദിച്ചപ്പോള്‍ നിഷേധിച്ചു .അപ്പോള്‍ പിന്നെ തലപ്പത്ത്ത് തന്നെ ഒരു സംഘ ശക്തിi കിടക്കട്ടെ. ഇനി ആരാണ് വിസ നിഷേധിക്കുന്നത് എന്ന് കാണാമല്ലോ. അതിനിടക്ക് “മോഡിയാണ് ഇന്ത്യന്‍ ഒബാമ” എന്നാപുതിയ ഒരു ‘മാറ്റം ‘ സംഘപരിവാര്‍ മീഡിയകളില്‍ നിറഞ്ഞ് നില്‍പ്പുണ്ട്.

എല്ലാം കൂടി കാണുമ്പോള്‍ ഭാരതാംഭയുടെ ത്യാപ്പാദങ്ങളില്‍ ശ്രീരാമക്യഷ്ണന്റെ ആ സൂര്യതേജസ്സില്‍ മയങ്ങിപ്പോകുന്നു.

പുറത്ത് നിന്ന് ശ്രീരം വിളി പോരാഞ്ഞ്. ബോംബ് നിര്‍മാണം മത്യാവാഞ്ഞ് സൈന്യത്തെ വരെ കാവി വല്‍ക്കരിച്ച് എല്ലാ സര്‍ക്കാര്‍ സര്‍വീiഉകളീല്‍ വര്‍ഗ്ഗീയത കുത്തി നിറച്ച് അഴിഞ്ഞാടുകയല്ലേ ഇവിടെ സവര്‍ണ ‘ഫാസിസം’.

മാലോകരേ ഈ അവസരത്തില്‍ നമ്മള്‍ ആഘോഷിക്കുകയാണ് വേണ്ടത് ഭാരതാംഭയുടെ സ്വന്തം മക്കള്‍ സ്വയം സേവകര്‍ ലോകത്തിന്റെ നെറുകയില്‍ എത്തുന്നു. എന്നിട്ട് ഇങ്ങനെ പറയണം.

“ അവസാനം നമ്മളത് നേടി “

പശ്ചാത്തലത്തില്‍ ബോംബ് നിര്‍മതക്കളായ സന്യാസിനി മാര്‍ക്ക് ബൊംബുണ്ടാക്കാനും കേസ് നടത്താനും കളക്ഷങ്കാമ്പയിന്‍ നടത്തുകയും വേണം.

വന്ദേമാതരം

Anonymous said...

എന്തു കൊണ്ട്‌ സൊണാല്‍ ഷാ ഒബാമ പ്രസിഡന്‍ഷ്യല്‍ ടീമില്‍ ഉണ്ടായിക്കൂടാ എന്നതിന്‌ ഇഞ്ചി തന്നെ നല്ല കാരണം കൊടുത്തിട്ടുണ്ട്‌. അതായത്‌ അമേരിക്കയുടെ ഇന്ത്യന്‍ അല്ലെങ്കില്‍ ദക്ഷിണേഷ്യന്‍ നയ രൂപീകരണത്തില്‍ സംഘ പരിവാര്‍ സ്വാധീനമുള്ള ഒരാള്‍ക്ക്‌ ചെലുത്താവുന്ന സ്വാധീനത്തിന്റെ അപകടത്തെ കുറിച്ച്‌. അപ്പോള്‍ ഒരു ചോദ്യമുയര്‍ന്നേക്കാം - ബുഷിന്റെ സര്‍ക്കാരില്‍ തീവ്ര കൃസ്ത്യന്‍ വലതു പക്ഷ ത്തിന്റെ സ്വാധീനം ഉണ്ടായിരുന്നതു പോലെ തന്നെയല്ലേ ഇതും എന്നത്‌. തീര്‍ച്ചയായും അതെ. ബുഷിന്റെ അത്തരത്തിലുള്ള സ്വാധീനങ്ങളിലുള്ള അതൃപ്തിയും ഒബാമയുടെ തിരഞ്ഞെടുപ്പിന്‌ ഒരു കാരണമാണല്ലോ. അമേരിക്കയും ലോകവും ഒബാമയെ വീക്ഷിക്കുന്നതും അദ്ദേഹം ഉയര്‍ത്തിക്കാട്ടിയാ ആ "മാറ്റ"ത്തിന്റെ വക്താവായാണ്‌. ഇത്തരത്തിലുള്ള പ്രതീക്ഷകള്‍ നല്‍കി അധികാരത്തിലെത്തിയ ഒരു ലിബറല്‍ ഭരണാധികാരിയുടെ സംഘത്തില്‍ വലതു പക്ഷ കൃസ്ത്യന്‍ തീവ്രവാദം പോലെ തന്നെ അപകടം പിടിച്ച വലതു പക്ഷ ഹൈന്ദവ തീവ്രവാദി സംഘത്തിന്റെ പ്രതിനിധി അംഗമാകുന്നത്‌ തീര്‍ച്ചയായും ഒബാമയുടെ തെരഞ്ഞെടുപ്പില്‍ ആഹ്ലാദിച്ച നന്മ കാംക്ഷിക്കുന്ന ജനങ്ങള്‍ക്കെല്ലാം ഭീതിദമായ ഒരു സംഗതിയാണ്‌.

സൊണാലിന്റെ വി.എച്‌. പി.യുമായുള്ള സഹകരണത്തെ കുറിച്ച്‌ ഇഞ്ചിയുടെയും എന്റെയും പോസ്റ്റില്‍ കൊടുത്തിട്ടുള്ള ലിങ്കുകളില്‍ നിന്നും വിവേചന ശേഷിയുള്ളവര്‍ക്കെല്ലാം വായിച്ചറിയാവുന്നതാണ്‌. അതിനെ പറ്റി കൂടുതല്‍ ഇവിടെ എഴുതേണ്ടതില്ല.

അയല്‍ക്കാരന്‍ പറഞ്ഞതു പോലെ അമേരിക്കന്‍ ഹിന്ദുക്കള്‍ ("അമേരിക്കന്‍ ഇന്ത്യക്കാര്‍" എന്നു ഞാനിതിനെ തിരുത്തട്ടെ, ഹിന്ദുവായാലും കൃസ്ത്യനായാലും മുസ്ലിമായാലും അവന്‍/അവള്‍ ഇന്ത്യനാണെങ്കില്‍ മതാചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കുമപ്പുറം ഒരു പൊതു സാമൂഹിക സംസ്കാരം പങ്കിടുന്നുണ്ട്‌) അവരുടെ വ്യക്തിത്വ പ്രതിസന്ധിമറി കടക്കാന്‍ തീവ്ര മത നിലപാടുകളുള്ള ഒരു സംഘടനയെയാണ്‌ ആശ്രയിക്കുന്നതെങ്കില്‍ അത്‌ ഓരോ പ്രാദേശിക സമൂഹത്തിനെയും അടിസ്ഥാനപ്പെടുത്തിയുള്ള സംഘടനകളുടെ (ഒരൊ ഇന്ത്യന്‍ സംസ്ഥാനത്തു നിന്നുള്ളവര്‍ക്കും അമേരിക്കയില്‍ ഓരോ സംഘടനയുണ്ടല്ലോ) പരാജയമാണെന്നേ ഞാന്‍ പറയൂ. മുതലെടുക്കാന്‍ സാധിക്കുന്നത്‌ വി.എച്‌.പി.ക്കും.

Santosh said...

@ഇഞ്ചി, ജോ;

ആ പറഞ്ഞതില്‍ ചില കാരണങ്ങള്‍ ആശങ്കയ്ക്ക് വകയുണ്ടാക്കുന്നത് തന്നെ - പക്ഷെ കൂടുതലും ഒരു അതിശയോക്തി അല്ലെ എന്നാണു എന്റെ സംശയം.

ഒരു ഇന്ത്യക്കാരന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ ഉള്ള majority/minority അല്ലല്ലോ അമേരിക്കക്കാരന്റെ (not Indian Americans) കണ്ണിലൂടെ നോക്കുമ്പോള്‍ ഉള്ള majority/minority? പിന്നെ സോണാല്‍ presidential commitee ഇല്‍ ഉണ്ടായാല്‍ അവര്‍ നയരൂപികരണത്തിന് എന്ത് അപകടകരമായ സ്വാധീനം ചെലുത്താന്‍ ആണ്? നയങ്ങള്‍ എല്ലാം ഒരാള്‍ ഒറ്റയ്ക്ക് തീരുമാനിക്കുന്നതല്ലല്ലോ...

എന്തോ- എനിക്ക് ഈ പ്രതികരിക്കുന്നതിനോട് യോജിക്കാന്‍ കഴിയുന്നില്ല. ഒരാളുടെ പ്രവര്‍ത്തനം കണ്ടു അയാളെ വിലയിരുത്തണം എന്നാണു എന്റെ കാഴ്ചപാട്. അല്ലാതെ അവരുടെ പഴയ കാലവും, വേരുകളും എല്ലാം ചികഞ്ഞെടുത്തു അതിന്റെ പേരില്‍ "അങ്ങനെ ആയാല്‍ ഇങ്ങനെ ആവുമായിരിക്കും..." അതില്‍ എവിടെയോ ഒരു ശരികേട് ഉണ്ട്.

അയല്‍ക്കാരന്‍ said...

ജോ,
താങ്കളും ഇഞ്ചിപ്പെണ്ണും പറഞ്ഞ മിക്ക കാര്യങ്ങളോടും പൂര്‍ണ്ണമായ യോജിപ്പാ‍ണ്. ഒരേയൊരു അഭിപ്രായവ്യത്യാസം മാത്രമാണ് പ്രകടിപ്പിച്ചത്.

മതഭേദമന്യെ എല്ലാ പ്രവാസികളും ഐഡന്‍റിറ്റി ക്രൈസിസ് നേരിടുന്നുണ്ട് എന്ന കാര്യത്തില്‍ എതിരഭിപ്രായങ്ങളൊന്നുമില്ല. ഹിന്ദുവിന്‍റെ ക്രൈസിസ് ക്രിസ്ത്യാനിയുടെ ക്രൈസിസിനേക്കാള്‍ വലുതാണോ എന്ന് പരിശോധിക്കാന്‍ അളവുകോലുകള്ളുള്ളതായൊട്ടറിയുകയുമില്ല. പക്ഷെ ചില കാര്യങ്ങളിലെങ്കിലും നേരിടുന്ന പ്രശ്നങ്ങള്‍ വ്യത്യസ്തങ്ങളാണ് എന്നു കരുതുന്നു.

സംഘടിതമായ ഒരു ചട്ടക്കൂടില്ലാത്ത മതമാണ് ഹിന്ദുവിന്‍റേത് എന്നതാണ് മറ്റു മതങ്ങളില്‍ നിന്നും ഉള്ള പ്രധാന വ്യത്യാസം. ഈ ഒരു സാഹചര്യത്തില്‍ തന്‍റെ വിശ്വാസങ്ങള്‍ നിലനിര്‍ത്താനുള്ള കൂട്ടായ്മകള്‍ അവന്‍ തേടുന്നു. ഒരു ക്ഷേത്രം പണിയാന്‍, ദീപാവലി ആഘോഷിക്കാന്‍, ഒരുമിച്ചു ഗീത ചൊല്ലാന്‍ അവന്‍ കൂട്ടന്വേഷിക്കുന്നു.

പുതിയ തലമുറയിലേക്ക് മതബോധം പകര്‍ന്നുകോടുക്കാന്‍,മണ്ണാരശ്ശാല ആയില്ല്യത്തിന് അവള്‍ കിന്‍റര്‍ഗാര്‍ട്ടനില്‍ പഠിച്ച സെര്‍പ്പന്‍റ് ഗോഡിന്‍റെ കഥയുമായി ബന്ധമില്ലെന്ന് മകളെ മനസ്സിലാക്കാന്‍, തങ്ങളുടെ വിശ്വാസം പങ്കുവെയ്ക്കുന്ന അനേകം ആളുകളുണ്ടെന്ന് മകനെ മനസ്സിലാക്കാന്‍ വിശ്വാസക്കൂട്ടായ്മകള്‍ ആവശ്യകമായി.

ജോ പറഞ്ഞ സംസ്ഥാനതല സംഘടനകള്‍ക്ക് ഇവിടെ പരിമിതമായ റോളേ ഉള്ളൂ. (സംസ്ഥാനതലം എന്നതിനെ ഭാഷാടിസ്ഥാനത്തില്‍ എന്നു ഞാന്‍ തിരുത്തിക്കോട്ടെ). ബംഗാളി അസ്സോസിയേഷന്‍ പൂജയും മറാ‍ത്തി മണ്ഡല്‍ ഗണേശചതുര്‍ത്ഥിയും ആഘോഷിക്കുന്നുണ്ട്. പക്ഷെ ഘടന കൊണ്ട് സെക്യുലാര്‍ ആയിട്ടുള്ള ഇത്തരം സംഘടനകള്‍ക്ക് മതപരമായ ആവശ്യങ്ങള്‍ നിറവേറ്റാനാവുന്നില്ല.

ഇവിടെയാണ് മതസംഘടനകളുടെ പ്രസക്തി. അനുചരരെ കൊല്ലുന്ന പഴയ സ്വാമിമാരും കൊച്ചുകുട്ടികളെ പീഡിപ്പിക്കുന്ന പുതിയ സ്വാമിമാരും നിറഞ്ഞ ലോകത്ത് ക്രെഡിബിള്‍ ആയിട്ടുള്ള സംഘടകളുടെ അഭാവത്തില്‍നിന്നാണ് വി എച് പി പോലുള്ള സംഘടനകളിലേക്ക് ആളൊഴുക്കുണ്ടായത്. ഇതൊരു നല്ല കാര്യമാണ് എന്നൊരു വിശ്വാസം എനിക്കില്ല. പക്ഷെ അവിടെപ്പോയിരുന്നു എന്നതു ഒരാളുടെ ന്യൂനതയായി കണക്കാക്കരുത് എന്നൊരപേക്ഷ.

ചവറുകൂനയില്‍ വീണ ഒരാള്‍ ചീഞ്ഞുപോകുന്നതിനു മുമ്പ് എഴുന്നേറ്റ് കുളിച്ച് തുണിമാറി വന്നാല്‍ ചായകൊടുത്തില്ലെങ്കിലും ആട്ടിയോടിക്കാതിരുന്നുകൂടെ.

ഇന്ദിരാഗാന്ധിയെ അമ്മയായി കരുതുന്ന ആഷിഷ് പട്ടേലുമാരും, നാട്ടില്‍ അരിവാളില്‍ മാത്രം കുത്തിയിട്ടുള്ള അനിര്‍ബാന്‍ മുഖര്‍ജിമാരും, ജാതി സംഘടനയില്‍ നിന്നു മതസംഘടനയിലെത്തിയതു പുരോഗതിയായിക്കാണുന്ന വിക്രമന്‍ നായന്മാരും പരിവാര്‍ സംഘടനകളുമായി ബന്ധപ്പെട്ടു കഴിയുന്നു എന്നറിയാവുന്നതു കൊണ്ട് ഇത്രയും എഴുതി...

Inji Pennu said...

പ്രിയ അയൽക്കാരാ/ സന്തോഷ്,

നിങ്ങൾ പറയുന്നതിൽ യാതൊരു തെറ്റുമില്ല എന്നു മാത്രമല്ല വളരെ സത്യവുമാണ്. വി.എച്.പിയോ സംഘ് പരിവാറോ എന്ന സംഘടനയിൽ ഒരാളുണ്ടെങ്കിൽ അയാളൊരു തീവ്രവാദിയെന്നോ അല്ലെങ്കിൽ സൊണാൽ ഷാ തീവ്രവാദിയെന്നോ മുദ്ര കുത്തുവാൻ പ്രയാസമാണ്. താങ്കൾ പറയുന്ന ഐഡന്റിറ്റി ക്രൈസിസ്, പ്രത്യേകിച്ച് കോളേജ് ലെവലിൽ പഠിക്കുന്ന ഒരു ഇന്ത്യൻ കുട്ടിക്ക് എളുപ്പത്തിൽ ചെന്നെത്താവുന്ന ഒരു സംഘടനയാണ് വി.എച്.പി അമേരിക്ക.

പക്ഷെ,
ഞാനിതിനെ താരതമ്യം ചെയ്യുന്നത് Roe Vs Wade പോലെയാണ്. ഈ സുപ്രധാന വിധിക്കെതിരെ ഇപ്പോഴും ഒരു ജഡ്ജിയുടെ നിയമനം മതി. അതുപോലെ തന്നെ റൈറ്റ് വിംഗ് തിങ്കിങ്ങ് ഉള്ള(എന്നു ഞാൻ വിശ്വസിക്കുന്ന) ഒരാൾ ഇന്ത്യയുടേയോ ഇന്ത്യൻ അമേരിക്കൻ കമ്മ്യൂണിറ്റിയുടേയോ തീരുമാനങ്ങളിൽ സ്വാധീനം ചെലുത്തുവാൻ സാധിച്ചാൽ അത് ഡെവലപ്പിങ്ങ് ഇന്ത്യക്ക് നിർണ്ണായകമായിരിക്കും. പിന്നീട് ഒരുപാട് കാലത്തേക്കോ അല്ലെങ്കിൽ ഒരിക്കലും തിരിച്ച് പിടിക്കാൻ പറ്റാത്ത വിധം കൈവിട്ട് പോകാം. ഇന്ത്യയിൽ ഹിന്ദു ഭൂരിപക്ഷ തീവ്രവാദം ഒരു സ്റ്റാർക്ക് റിയാലിറ്റിയാണ്.
അതുകൊണ്ട് തന്നെ അതിനോട് എപ്പോഴെങ്കിലും കണ്ണടച്ച പിടിച്ച ഒരു വ്യക്തി ഒബാമാ ടീമിൽ ഉണ്ടാവുന്നത് ശരിവെക്കാനോ
നോക്കിയിരിക്കാനോ എനിക്ക് സാധ്യമല്ല.

സൊണാൽ ഷായ്ക്ക് വി.എച്.പിയുടെ തീവ്രവാദ നിലപാടിനോട് ഇപ്പോൾ എതിർപ്പു ഉണ്ടായിരിക്കാൻ സാധ്യത കാണും(?). അത് തള്ളിക്കളയുന്നില്ല. പക്ഷെ ഇവർക്ക് വി.എച്.പി ബന്ധം മുൻപ് ഉണ്ടായിരുന്നുവെന്നും വി.എച്.പി എന്നത് എന്തൊക്കെ ചെയ്യുന്ന സംഘടനയെന്നും എന്നാൽ കഴിയുന്നത് ജനപ്രതിനിധികളോട്
പറയുവാൻ സാധിക്കുന്നതും കൂടിയാണല്ലോ ജനാധിപത്യം. സൊണാൽ ഷായ്ക്ക് അതിനെ നന്നായി ഡിഫന്റ് ചെയ്യാൻ പറ്റുമെങ്കിൽ, ഒക്കെ.

ഇതിൽ തന്നെ പറയുന്ന സുപ്രധാന പോയിന്റായ,
1. 2001-ൽ സൊണാൽ വി.എച്.പി അമേരിക്കയുടെ നാഷണൽ കോർഡിനേറ്റർ ആയിരുന്നു.
(ശ്രദ്ധിക്കുക, അവർ വെറുമൊരു മെമ്പർ ആയിരുന്നില്ല. അതുകൊണ്ട് തന്നെ വി.എച്. പി യുടെ യഥാർത്ഥ ലക്ഷ്യങ്ങൾ എന്തെന്ന് വ്യക്തമായി അറിയാവുന്ന്വരവാണം. അല്ലാതെ അറിയാതെ തട്ടിവീണപ്പോൾ ആയിപ്പോയ ഒരു മെമ്പർ അല്ല.)

2. IDRF എന്താണ്?
ഇതിനെക്കുറിച്ച് ഇതിന്റെ ഫണ്ടിങ്ങിനെക്കുറിച്ച് ഇതുപോലെ എല്ലാവരും ബഹളം വെച്ചപ്പോൾ ഉണ്ടായതാണ്. ഈ ലിങ്കിൽ വാർത്തയുണ്ട്.

November 2002: A recently released report by California based The Campaign to Stop Funding Hate (SFH) categorically states that strong funding linkages exist between the India Development and Relief Fund (IDRF), a Maryland, US based charity, and Sangh Parivar organizations implicated in communal violence. The campaign has disputed IDRF's claim of being a non sectarian organization which funds development and relief operations in India. California based Cisco Systems, Hewlett Packard and Sun Microsystems have stopped the release of matching grants to IDRF following the publication of this report. The practice up until now was that large numbers of non-resident Indians and persons of Indian origin would make donations to IDRF like they would do to any other charity, and have their employer's corporation foundations make the matching grants. Cisco has also stated that it is conducting its own investigation and Sun has stated that it expects a clarification from the U S Federal Tax Authorities.

IDRFനു അറുപതോളം സിസ്റ്റർ സംഘടനകളുണ്ട്. അതിൽ ഒന്നാണ് സൊണാലിന്റെ തന്നെ സഹോദരൻ നടത്തുന്ന ഇന്റികോർപ്സ്.

IDRFന്റെ ഫണ്ടുകൾ എങ്ങിനെയൊക്കെ പോകുന്നു എന്നു ഇതിൽ വിശദീകരിച്ചിട്ടുണ്ട്.

ഇനി വി.എച്.പിയെ ഇവിടെത്തെ klu klux ക്ലാൻ ആയി സങ്കല്‍പ്പിക്കുക. മുൻപ് അങ്ങിനെയൊരു സംഘടനയിൽ അംഗമായിരുന്ന ഒരാൾക്ക് തീർച്ചയായും ഒബാമ
അധികാരം കൊടുക്കുവാൻ സാധ്യമല്ല. ഇന്ത്യയുടെ ക്ലൂക്ലക്സ് ക്ലാൻ ആണ് വി.എച്.പി എന്നു തന്നെ ഞാൻ വിശ്വസിക്കുന്നു. ഈ ക്ലൂക്ലക്സ് ക്ലാൻ അമേരിക്കയിൽ അല്ല, ജെർമനിയിൽ ആണെങ്കിലും സംഗതി ഒന്നു തന്നെ. അങ്ങിനെയല്ല വി.എച്.പി അമേരിക്ക ഇന്ത്യൻ സംസ്കാരപതാകവാഹകർ എന്നു വിശ്വസിക്കുന്ന പക്ഷവുമുണ്ട്. അയൽക്കാരൻ പറഞ്ഞതുപോലെ അന്യദേശത്ത് മതപരമായി അമ്പലങ്ങൾ ഇവയുടെ ആവശ്യങ്ങൾ നിറവേറ്റുന്നത് വി.എച്.പി തന്നെയാണ്. പക്ഷെ മതപരമായ ആവശ്യങ്ങളോടൊപ്പം ഇന്ത്യയിൽ ഭൂരിപക്ഷ തീവ്രവാദം വളർത്തുവാൻ വി.എച്.പി അമേരിക്ക ശ്രമിക്കുന്നുണ്ട് എന്നതിനു എനിക്കുള്ള തെളിവിൽ സുപ്രധാനമായ ഒന്നാണ് IDRF.

അതുകൊണ്ട് തന്നെ സൊണാൽ ഷായുടെ നിയമനത്തിനെതിരെ പ്രവർത്തിക്കണം എന്നു ഞാൻ വിശ്വസിക്കുന്നു.

Aadityan said...

Kalla + Kayaru + (Kurachu malayali buji jada) = 21 Comments !!!!

(sorry including mine its 22)

Mera Bharat Mahan !!!!

Anonymous said...

http://www.sepiamutiny.com/sepia/archives/005510.html#comments

some other peoples opinion

Anonymous said...

Sorry for replying in English. I'm in the office and do not have any good Malayalam text editor here.

Santosh,

ഒരാളുടെ പ്രവര്‍ത്തനം കണ്ടു അയാളെ വിലയിരുത്തണം എന്നാണു എന്റെ കാഴ്ചപാട്.

I agree with you when you say we should judge someone by their actions. Of course, that is what we are doing here. Many human rights organizations have reported about the VHP's role in excluding minorities in the Gujarat earth quake relief works. This is why we judge them by their actions. And Sonal was the national coordinator (remember not just a mere associate) of this relief work. And it is hard for me to believe that she was never aware of VHP's hate politics as she claims now. She was there for 3 years and at the age of 33. Her father was a staunch Sangh Parivar member and supporter and VHP-A meetings said to have been operated from their house in the USA.

Ayalkkaaran,

ക്രെഡിബിള്‍ ആയിട്ടുള്ള സംഘടകളുടെ അഭാവത്തില്‍നിന്നാണ് വി എച് പി പോലുള്ള സംഘടനകളിലേക്ക് ആളൊഴുക്കുണ്ടായത്.

There are numerous Hindu religious organizations which do not have any political/extremist agenda. Take Chinmayananda Mission for example. They organize so many Geetha Jnaana Yajnams in Kerala in almost every district. And the Geetha discourses of the people like Swami Sandeep Chaithanya are so interesting that it attracts people from other religions as well. My mother, for example, do not turn channels when she see the TV discourse of Sandeep Chaithanya in ACV channel. Why can't they do something like this? The silence of these madoms is dangerous because the vaccum they leave is filled up by VHP.

പക്ഷെ അവിടെപ്പോയിരുന്നു എന്നതു ഒരാളുടെ ന്യൂനതയായി കണക്കാക്കരുത് എന്നൊരപേക്ഷ.

I do not accuse everyone guilty for going to the VHP meetings in America. Like a commentator mentioned in another blog, the youth of the second generation do not even know the VHP politics back in India. But mind you, Sonal Shah was not just a mere attendee.

ചവറുകൂനയില്‍ വീണ ഒരാള്‍ ചീഞ്ഞുപോകുന്നതിനു മുമ്പ് എഴുന്നേറ്റ് കുളിച്ച് തുണിമാറി വന്നാല്‍ ചായകൊടുത്തില്ലെങ്കിലും ആട്ടിയോടിക്കാതിരുന്നുകൂടെ.

We do not ask Sonal be blocked from all social circles and life. We are not asking her employers like Google to terminate her position. But this a nation's administrative panel that we are talking about here. It is not as simple as you have put. And we don't see Sonal Shah coming out totally clean yet. She still has some dirt on her but she says "I'm clean". We do not see that yet.

തപസ്വിനി said...

വി‌എച്പി , ആര്‍‌എസ്‌എസ് എന്നൊക്കെ കേള്‍ക്കുമ്പോ എന്തിനാണ് ഇങ്ങനെ വിളറിപിടിക്കുന്നത്. സിഖ് കലാപം കോണ്‍ഗ്രസ്സിന് അവകാശപ്പെട്ടത്, നന്ദിഗ്രാം സിപി‌എമ്മിന്, ഗുജറാത്ത് (ഹിന്ദുത്വസംഘടനകള്‍ക്ക്), വല്യ വ്യത്യാസമൊന്നുമില്ല. ഹിന്ദുത്വതീവ്രവാദം ശരിയാണെന്ന് എനിക്ക് അഭിപ്രായമില്ല. അല്‍പ്പം വിപ്ലവചിന്താഗതിയുള്ളവര്‍ക്കും എടുത്തുചാട്ടക്കാര്‍ക്കും സംഭവിക്കാവുന്ന അബദ്ധം. പിന്നെ ഓരോ വന്‍ സ്ഫോടനങ്ങള്‍ക്കും ശേഷം പൊതിഞ്ഞുംവാരിയും വച്ചിരിക്കുന്ന മൃതദേഹങ്ങളുടെ കൂമ്പാരങ്ങള്‍ കാണുമ്പോള്‍ ഞാനും ചിന്തിച്ചിട്ടുണ്ട്. ഒരു മനുഷ്യബോംബായി ലൊരു ലഷ്കര്‍ കൂടാരത്തില്‍ പൊട്ടിത്തെറിച്ചാലോ എന്ന്. ഒരു നിമിഷത്തേക്കുള്ള ഒരു ചിന്ത.

മതത്തിന്‍റെ പേരില്‍ എല്ലാക്കാലത്തും അക്രമങ്ങള്‍ നടന്നിട്ടുണ്ട്. ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും. കോണ്‍ഗസ്സും ഇടതും വി‌എച്പി , ആര്‍‌എസ്‌എസ് തീവ്രവാദികള്‍ എന്ന് മുദ്രാവാക്യം വിളിക്കുന്നത് പലപ്പോഴും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് എന്നെനിക്കു തോന്നിയിട്ടുണ്ട്. സീറ്റു വിഭജന്ം മുതല്‍ എല്ലാത്തിലും അതു കാണാനുമുണ്ട്.

Anonymous said...

obviously you didnt fact check before starting ur crusade.

please see this excerpt from www.sepiamutiny.com

Let me start by posting Sonal Shah’s newly-released statement in full, as one goal of this post is to let readers judge her words for themselves:

I was recently maligned by a professor at a college in Connecticut who wrote an article in CounterPunch accusing me of association with Hindu extremism. Then, a few days ago, former Pennsylvania Sen. Rick Santorum, former Republican Senator from Pennsylvania, published an editorial in the Philadelphia Inquirer, to which this site linked, that echoed the CounterPunch accusations. These attacks sadden me, but they share one other thing in common: the accusations are false.

In reaction to these attacks, my closest friends — and many strangers — have rallied to my side. I am touched by this outpouring of support. And as painful as this episode has been for me personally, I welcome the opportunity to discuss this issue with the seriousness that it deserves, but the conversation should proceed on the basis of verified facts and reasoned argument, not innuendo and defamation.

Indian politics and history are contested and emotive, but also unfamiliar to most Americans. I understand why so many Indians and Indian-Americans feel strongly about religious extremism in India, because I share the same concerns.

I am an American, and my political engagements have always and only been American. I served as a U.S. Treasury Department official for seven years, and now work on global development policy at Google.org. And I am honored to serve on the Presidential Transition Team of President-elect Obama while on leave from Google.org.

I emigrated from India at the age of four, and grew up in Houston. Like many Americans, I remain proud of my heritage. But my engagement with India has been exclusively cultural and humanitarian. After the devastating earthquake in Gujarat in 2001, I worked on behalf of a consortium of Indian-American organizations to raise funds for humanitarian relief. The Vishwa Hindu Parishad of America (VHP-A), an independent charity associated with the eponymous Indian political group, was among these organizations, and it was the only one to list my name on its website. I am not affiliated with any of these organizations, including the VHP-A, and have not worked with any of them since 2001.

The experience with the Gujarat earthquake did, however, teach me an important lesson. It pointed up a lack of dedicated infrastructure to help alleviate suffering in India, so together with my brother and sister, I founded Indicorps, an organization modeled on the U.S. Peace Corps that enables young Indian-Americans to spend a year in service to marginalized communities in India. The fellows come from every religious background, and have worked among every religious community in India. Indeed, some Indicorps fellows focus on inter-faith dialogue as part of their projects.

In 2002, Gujarat suffered one of the most profound tragedies in its long history, when extremist political leaders, including some associated with the VHP, incited riots that resulted in the deaths of thousands. Had I been able to foresee the role of the VHP in India in these heinous events, or anticipate that the VHP of America could possibly stand by silently in the face of its Indian counterpart’s complicity in the events of Gujarat in 2002 — thereby undermining the American group’s cultural and humanitarian efforts with which I was involved — I would not have associated with the VHP of America.

Sadly, CounterPunch and Senator Santorum have suggested that I somehow endorse that violence and the ongoing violence in Orissa. I do not - I deplore it. But more than that, I have worked against it, and will continue to do so. I have already denounced the groups at issue and am hopeful that we can begin to have an honest conversation about the ways immigrant and diaspora communities can engage constructively in social and humanitarian work abroad. (link)
I was happy to see a believable account of how Shah’s name appeared on the VHPA website as a coordinator for earthquake relief in 2001. Shah doesn’t specifically address the statements from a VHPA spokesman to the effect of “she was part of our leadership council for three years,” but there is a clear and convincing account of what she now believes about the VHP as an organization in India, as well as a clear statement about Gujarat 2002. I think we should also not overlook the statement “I am an American” that is here: she considers her personal political commitments to be first and foremost oriented to the American political landscape. I think this fact is important to remember whenever we talk about 2nd generation South Asian Americans’ relationships to specific political issues within South Asia.

After the fold, some thoughts following a personal meeting I had with Anand Shah, Sonal Shah’s younger brother, today in Philadelphia.

Anonymous said...

സൊനാൽ ഷായും കേരളത്തിലെ ബുദ്ധിജീവികളും ....

കഴിഞ്ഞ അഞ്ചു വര്ഷക്കാലമായി അമേരിക്കയിൽ കഴിഞ്ഞുകൂടുന്ന ഒരാളെന്ന നിലയ്ക്ക് ഇതു പറയാതെ വയ്യ...

1) അമേരിക്കയിൽ ആരു ഭരിച്ചാലും കേരളത്തിലെ ജനങ്ങളെ അതെങ്ങിനെ ബാധിക്കും ??
2) നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരെ നന്നാക്കിയതിനു ശേഷം പോരെ അമേരിക്കക്കാരെ നന്നാക്കാൻ ?

ആദ്യത്തെ പോയന്റിനു ഞാൻ തന്നെ ഉത്തരം പറയാം . അമേരിക്ക ഗൾ ഫിൽ യുദ്ധം നടത്തുമ്പോൾ കുറെ മലയാളികൾ ബുദ്ധിമുട്ടിലാവും . അമേരിക്കൻ കമ്പനികൾ കുത്തുപാളയെടുത്താൽ ഞങ്ങളെപോലുള്ളവർ കഷ്ടത്തിലാകും . കുറച്ചു എക്സ് പോർടേർസിനു ബിസിനെസ്സ് കുറയും . ഇതല്ലാതെ കോൾഡ് വാർ ഒന്നും ഇല്ലാത്ത ഇന്നത്തെ കാലത്ത് വേറെ ആർക്ക് എന്തു നഷ്ടം വരാൻ ...

ഗ്ലോബലയ് സേഷൻ കൊണ്ടു വേറെ ഒരുപാടു നഷ്ടങ്ങൾ നമുക്കുണ്ടാവുന്നുണ്ടു. അതു പക്ഷെ ഇന്ത്യക്കാരെ മാത്രമല്ല ബാധിക്കുന്നതു. സൊനാൽ ഷാ വന്നതു കൊണ്ടു മാത്രം കാര്യങ്ങൾ വഷളാവും എന്നു തോന്നുന്നില്ല. എന്നാൽ ഒരു ഇന്ത്യക്കാരി/ഇന്ത്യക്കാരൻ കീ പൊസിഷനിൽ വന്നാൽ ഇവിടെ ജീവിക്കുന്ന ഇന്ത്യക്കാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചിലപ്പോൾ ശ്രദ്ധിക്കപ്പെടും . പിന്നെ ശാസ്ത്രീയവും ടെക്നോളൊജിക്കലും ആയ കൂടുതൽ ജോലികൾ ഉണ്ടാവാനും അത് ഇന്ത്യക്കാർ ക്ക് ലഭിക്കാനുമുള്ള സാധ്യതകൾ കാണുന്നുണ്ട്.. പ്രതേകിച്ചു ഒബാമയുടെ അഡ് മിനിസ്ട്രേഷന്റെ കീഴിലുള്ള അമേരിക്കയിൽ .

ഈ ബ്ലോഗ് വായിച്ചതിനു ശേഷം തോന്നിയ ഒരു കാര്യം പറയട്ടെ.. ഇപ്പോഴും കേരളത്തിലെ ബുദ്ധിജീവികളും പത്രക്കാരും തങ്ങളുടെ രാഷ്ട്രീയ ഫിൽടറുകളിലൂടെ മാത്രം കാര്യങ്ങളെ നോക്കി കാണുന്നവരാണ്. ചില കാര്യങ്ങൾ മാത്രമെ അവർ കാണു. വേറെ ചിലതൊന്നും കാണുകയുമില്ല.

രണ്ടാമത്തെ പോയിന്റ് നെ പറ്റി:
ഈത്തവണ നാട്ടിൽ വന്നപ്പോൾ മര്യാദയ്ക്കു സഞ്ചരിക്കാവുന്ന ഒരു റോഡ് പോലും അവിടെയെങ്ങും ഉണ്ടായിരുന്നില്ല. മുനിസിപ്പൽ ഓഫീസിലൊ കോർപ്പറേഷൻ ഓഫീസിലൊ സെക്രെ ട്ടേരിയറ്റിലൊ ഒരു പേപ്പർ നീങ്ങാൻ പാർ ട്ടിക്കാരുടെ ശുപാർശയും കയ് ക്കൂലിയും .. അതും നാട്ടിലെ കുറച്ചു ചെറുപ്പക്കാർക്കു ജോലി കിട്ടുന്ന കാര്യത്തിനു.. ഇതൊന്നും ബ്ലോഗ് എഴുതുന്ന രാഷ് ട്രീയ ബുദ്ധിജീവികൾ കാണില്ല. അവർ ക്കു ചിലപ്പോൾ നാട്ടിലില്ലെങ്കിൽ കൂടി തൊഴിലില്ലായ്മാ വേതനം ലഭിക്കുന്നുണ്ടാവും .. പ്രത്യേകിച്ച് രാഷ്ട്റീയ പാർ ട്ടികളുടെ പിണിയാളുകളായി നടക്കുകയാണെങ്കിൽ ..

Harish
San Diego