2008-11-30

26/11 - കുറച്ച് ചോദ്യങ്ങള്‍

എവിടേയും എങ്ങും ഒന്നും വ്യക്തമാ‍യി കണക്കുകളും വിവരങ്ങളും കിട്ടാത്തതുകൊണ്ട് എഴുതിവെക്കുന്നു എന്ന് മാത്രം.

1. എന്തായിരുന്നു ഈ ആക്രമണത്തിന്റെ പൊളിറ്റികല്‍ മെസേജ്? ഇന്നേ വരെ ഇന്ത്യയില്‍ നടന്നിട്ടുള്ള എല്ലാ തീവ്രവാദി ആക്രമത്തിനും തീവ്രവാദികളുടെ വക ഒരു സന്ദേശം ഉണ്ടാവാറുണ്ട്. ഇത്തവണ അതില്ലായിരുന്നു. ‘മുത്സീം അട്രോസിറ്റീസിനെതിരെ’ എന്നാണ് മാക്സിമം കിട്ടിയ മെസേജ്. അത് കാലാകാലം മുതലേ പറഞ്ഞ് പഴകിയ ഒരു കാര്യമാണ്. അതിനാവില്ല ഈ പുതിയ ആക്രമം ഉണ്ടാ‍യതെന്ന് കരുതുന്നു. പാകിസ്താനും ഇന്ത്യയും സമാധാനമായി കാര്യങ്ങള്‍ നീക്കുവാന്‍ തുടങ്ങുന്നതും പാകിസ്താന്റെ പുതിയ ഭരണാധികാരികള്‍ ഇന്ത്യയുമായി സഹകരിക്കുന്നതും കാശ്മീര്‍ ബാക്ക് ബര്‍ണറില്‍ ആവുന്നതുമാണോ? ബി.ജെ.പിയെ പിന്നേയും അധികാരത്തിലേക്കെത്തിച്ച് അതിലൂടെ ഇന്ത്യന്‍ മുസ്ലീംങ്ങളെ തീവ്രവാദത്തിലേക്ക് കൂടുതല്‍ റിക്രൂട്ട് ചെയ്യാന്‍ അല്‍-കൊയ്ദ ശ്രമിക്കുന്നതാണോ?

2. മൊത്തം എത്ര തീവ്രവാദികള്‍ ഉണ്ടായിരുന്നു? എല്ലാവരും പല കണക്കുകള്‍ പറയുന്നു? പത്ത് പേര്‍ ബോട്ട് വഴി വന്നുവെന്ന് പറയുന്നു. പക്ഷെ ഇരുപത് പേര്‍ ഉണ്ടായിരുന്നതായി മറ്റു കണക്കുകള്‍ പറയുന്നു? എങ്കില്‍ ലോക്കല്‍ ഹെല്പ് ഉണ്ടായിരുന്നോ? ഉണ്ടായിരുന്നെങ്കില്‍ ഗവണ്മെന്റ് എന്തു കൊണ്ട് അത് പറയുന്നില്ല? ഇത്രയധികം അമ്യൂണിഷന്‍ തീവ്രവാദികളുടെ ബാക്ക് പാക്കില്‍ മാത്രം ഉണ്ടായിരുന്നോ?

കീ പോയിന്റ്സ് : IB sources say the Lashkar e Tayiba, which masterminded the terror attacks on Mumbai, had deliberately avoided using a module from Mumbai as it would have left a trail which would have made the investigators' job easy. While the LeT has dedicated modules in New Delhi, in West Bengal it used modules reporting to the Harkat ul Jihad al Islami based in Bangladesh. The LeT and HuJI share a symbiotic relationship.

BBC confirms

3. LeT-യാണ് ഇത്ര വലിയ ഒരു ഓപ്പറേഷന്‍ നടത്തിയെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. അല്‍കൊയ്ദയുടെ ട്രെയിനിങ്ങ്? എങ്കില്‍ അല്‍-കൊയ്ദ ഇന്ത്യയിലേക്ക് കൂടുതല്‍ ഫോക്കസ് ചെയ്യുകയാണോ? അമേരിക്കന്‍, ബ്രിട്ടീഷ്, ഇസ്രായേലുകാരെ ടാര്‍ഗെറ്റ് ചെയ്യുന്നത് തീര്‍ച്ചയായും LeT-യുടെ പൊതുവായുള്ള നയമല്ല. അല്‍കൊയ്ദ/ ഹിസ്ബുള്ള എന്നിവരുടെ മാര്‍ഗ്ഗങ്ങളാണവ. ലിയോപോള്‍ഡ് കഫേയിലെ വെടിവെപ്പ് ഹിസ്ബുള്ള മോഡലാണ്. എങ്കില്‍ ഇത് LeT എന്ന് ഇന്ത്യന്‍ ഗവണ്മെന്റ് തറപ്പിച്ച് പറയുന്നത് എന്തുകൊണ്ട്?

4. ഹേമന്ദ് കാക്കറേ പലതരം ഹെല്‍‌‌മെറ്റ് തലയില്‍ മാറി മാറി വെക്കുന്ന ദൃശ്യങ്ങള്‍ ടിവിയില്‍ കണ്ട് പതിനഞ്ച് മിനുട്ടിനുള്ളില്‍ അദ്ദേഹം കൊല്ലപ്പെട്ടു. ഒരു ഹെല്‍‌മെറ്റ് പോലും ഫിറ്റാവാതെയാണോ ഇന്ത്യന്‍ എ.റ്റി.എസ് കമാന്റോ ഓപ്പറേഷന്‍ നടത്തുന്നത്? കൊല്ലപ്പെട്ട മുന്‍‌നിര പോലീസുകാരെല്ലാം ഈ അനാസ്ഥ മൂലമാണോ കൊല്ലപ്പെട്ടത്?

5. തീവ്രവാദികള്‍ മുംബൈയില്‍ നിന്ന് തിരിച്ച് കറാച്ചിയിലേക്ക് പോകുവാനുള്ള റൂട്ടും അടയാളപ്പെടുത്തിയിരുന്നു. എങ്കില്‍ ഇത്രയും mayhem-നു ശേഷവും ലോക്കല്‍ ഹെല്പില്ലാതെ തിരിച്ച് പോകുവാന്‍ സാധ്യമാവില്ലല്ലോ. അയ്യായിരം പേരെ കൊല്ലുക എന്നതായിരുന്നു പദ്ധതിയെന്നും പറയുന്നു. എങ്കില്‍ അല്‍-കൊയ്ദ മഹാരാഷ്ട്രയിലും മറ്റും കാര്യമായി പിടിമുറിക്കിയിരിക്കുന്നു എന്നല്ലേ അര്‍ത്ഥം? ഇത് ഇനി മറ്റേതെങ്കിലും രാജ്യത്തിനു വേണ്ടിയുള്ള ആക്രമണത്തിന്റെ ട്രയല്‍ റണ്‍ ആയിരുന്നോ? ഇതിനു മുന്‍പ് നടന്ന ബാംഗ്ലൂരിലേയും മറ്റും സ്പോടനങ്ങളും ബോംബ് വെക്കലും എല്ലാം ഒരു ശ്രദ്ധ തിരിക്കലായിരുന്നോ?

കീ പോയിന്റ്സ്: Sources say these modules could have been working on the Mumbai strikes for the past year, and the series of blasts in the country conducted by smaller modules such as the Students Islamic Movement of India and other groups could have actually served to distract the security forces.


6. ദാവൂദ് ഇബ്രാഹ്മിനെ ഇന്ത്യക്ക് വിട്ടുതരുവാന്‍ പാകിസ്താന്‍ വിസ്സമ്മതിക്കുമോ? എങ്കില്‍ മറ്റൊരു ഇന്ത്യാ-പാക്ക് യുദ്ധം? അതു തന്നെയായിരുന്നില്ലേ ഈ തീവ്രവാദികളുടെ ലക്ഷ്യവും? ഇത് അവോയ്ഡ് ചെയ്യാന്‍ മറ്റൊരു വിധത്തില്‍ പ്രതികരിക്കാന്‍ എന്തെങ്കിലും പദ്ധതികളുണ്ടോ ഗണ്മെന്റിനു? ഇലക്ഷന്‍ നടക്കാന്‍ പോകുന്ന ഒരു അവസ്ഥയിലും ഇന്ത്യയില്‍ സാമ്പത്തിക സ്ഥിതി വഷളായിക്കൊണ്ടിരിക്കുന്ന അവസ്ഥയിലും ഒരു യുദ്ധം അഫോര്‍ഡ് ചെയ്യാന്‍ സാധിക്കുമോ?

7. ശിവരാജ് പാട്ടീലിനെ മാറ്റി ചിദംബരത്തെ വെക്കുന്നതുകൊണ്ട് എന്താണ് പുതിയ നീക്കങ്ങള്‍ ഇന്ത്യന്‍ ഗവണ്മെന്റ് ഉദ്ദേശിക്കുന്നത്? രാഷ്ട്രീയപ്രേരിതമായ മാറ്റങ്ങളല്ലാതെ തീവ്രവാദത്തിനെതിരെ എന്തെങ്കിലും ശക്തമായ നീക്കങ്ങളോ പദ്ധതികളോ നിയമങ്ങളോ ഉണ്ടോ? ഇതുപോലെയൊന്ന് മിമിക്ക് ചെയ്യാന്‍ ഇനി ഇതര ലോ പ്രൊഫൈല്‍ തീവ്രവാദ സംഘടനകള്‍ക്ക് അധികം പ്ലാന്‍ പോലും വേണ്ട. അതിനെതിരെ എങ്ങിനെയാണ് തയ്യാറെടുക്കുക?

(തുടരും)

28 പ്രതികരണങ്ങള്‍:

jijijk said...

ആദ്യത്തെ ചോദ്യം> എന്തായിരുന്നു ഈ ആക്രമണത്തിന്റെ പൊളിറ്റികല്‍ മെസേജ്? ഇന്നേ വരെ ഇന്ത്യയില്‍ നടന്നിട്ടുള്ള എല്ലാ തീവ്രവാദി ആക്രമത്തിനും തീവ്രവാദികളുടെ വക ഒരു സന്ദേശം ഉണ്ടാവാറുണ്ട്. ഇത്തവണ അതില്ലായിരുന്നു.

ഊഹത്തിന്റെ തലത്തില്‍ ഇതിന്റെ ഉത്തരം ഇതായിരിക്കാം:

ഏതാണ്ട് ഒരു കൊല്ലത്തിനു മുമ്പു തുടങ്ങിയിരിക്കണം ഈ ആക്രമണത്തിന്റെ തയ്യാറെടെപ്പ്. അതിലും മുമ്പ് തുടങ്ങിയിരിക്കണം പരീശീലനം. ചെറുപ്പക്കാരായ ഭീകരവാദികളുടെ പരീശീലനം അവരുടെ കുട്ടികാലം മുതല്‍ തുടങ്ങിയിരിക്കണം. ഈ യാഥാര്‍ത്ഥ്യങ്ങളും അമേരിക്കകാരും ബ്രീട്ടിഷുക്കാരും താമസിക്കുന്ന വലിയ ഹോട്ടലുകളും ഓര്‍ത്തോഡോക്സ് ജൂതന്മാരുടെ കേന്ദ്രമായ ഷാബാദ് ഹൌസും ലക്ഷ്യങ്ങള്‍ ആക്കി എന്നതും ഒരുമിച്ചു വായിച്ചാല്‍ ഭീകരവാദികളുടെ അല്‍ക്കയ്ദ ബന്ധം വ്യക്തമാകുന്നു. തീവണ്ടീ സ്റ്റേഷനും ആശുപത്രിയും ഏല്ലാം അക്കങ്ങള്‍ കൂട്ടുവാനാണു ഉപയോഗിച്ചതു. അതും അല്‍ക്കയ്ദയുടെ മോഡസ് ഒപ്പരാന്റിയില്‍ പെടുന്നു.

വന്‍‌തോതില്‍ കുട്ടികളെ ബ്രേയ്ന്‍ വാഷ് ചെയ്യുക, ആയുധങ്ങളും മറ്റും ശേഖരിക്കുക എന്നതു അല്‍ക്കയ്ദയുടെ തുടരുന്ന പരിപാടിയാണു. ഈ പര്‍റ്റികുലര്‍ ഓപ്പേറഷന്‍ 6-12 മാസങ്ങള്‍ മുമ്പായിരിക്കും പ്ലാന്‍ ചെയ്തിട്ടുണ്ടാകുക.

അന്നു ആഗോള ജിഹാദിസത്തിനു ഇന്ത്യയോട് എന്തായിരുന്നു വിദ്വേഷം? പത്രങ്ങളുടെ ആര്‍ക്കൈവ്സ് തപ്പുമ്പോള്‍ കിട്ടുന്നതു ഈ കാലത്തിലാണി ഇന്ത്യയുടെ ന്യൂക്ലീയര്‍ ക്ലബ്ബിലേയ്ക്കുള്ള അമേരിക്കയുടെ അകമഴിഞ്ഞ് സഹായത്തോടെ പ്രവേശിക്കുനതു

ആഗോള ജിഹാദിസ്റ്റുകള്‍ വെറുക്കുന്ന നാലു രാജ്യങ്ങളില്‍ -- അമേരിക്ക, ബ്രിട്ടന്‍, ഇസ്രേല്‍, ഇന്ത്യ -- ഏറ്റവും സോഫ്റ്റ് രാജ്യം ഇന്ത്യയാണു. ആ ഇന്ത്യ ബലം പ്രാപിക്കുന്ന കാഴ്ചയാണു 6-12 മാസങ്ങല്‍ക്ക് മുമ്പ് ജിഹാദിസ്റ്റുകള്‍ കണ്ടതു. അതുകൊണ്ടായിരിക്കാം അവര്‍ ഒപ്പേറേഷന്‍ ഇങ്ങോട്ടേക്കാക്കിയതു.

എന്നാല്‍ 26/11, അവരുടെ കണ്ണുകളില്‍, 9/11 പോലെയോ അല്ലെങ്കില്‍ 7/7 പോലെയോ വിജയകരമല്ലായിരിക്കാം. അതുകൊണ്ടു തന്നെയാണു ഇത്തരം സംഭവങ്ങള്‍ പിന്നീട് ആവര്‍ത്തിക്കതിരിക്കുവാന്‍ (ടച് വൂഡ്) അമേരിക്കകാരും ബ്രിട്ടിഷുക്കാരും എടുത്ത നടപടികള്‍ നമ്മളും സ്വീകരിക്കേണ്ടതു. അതു അഫ്റ്റര്‍ തോട്ടാണെന്ന് പറഞ്ഞു ഭരണാധികാരികളെ ഭര്‍ത്സിക്കുന്നതിനെക്കാള്‍ നല്ലതു അവരെ കൊണ്ട് അമേരിക്കയിലും ബ്രിട്ടനിലും സ്വീകരിച്ച മാതൃകയിലുള്ള കര്‍ശന നടപടികള്‍ സ്വീകരിപ്പിക്കുക എന്നാതാണു.

അല്‍ക്കയ്ദ തിരിച്ചെത്തും എന്നതിനു ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ ആവശ്യം ഇല്ല; കോമണ്‍സെന്‍സ് മതി.
അതുകൊണ്ട് ഈ ആക്രമണം ഒരു മെസേജ് നല്‍കുന്നതിനു ഉപരിയായി അജണ്ട നടപ്പിലാക്കുകയായിരുന്നു.

എല്‍ ഇ ടി എന്നു ഗവര്‍മെന്റ് പറയുന്നതു ഒരു റെട്ടറിക്കിന്റെ ഭാഗമാണു. പാകിസ്ഥാനെ മുള്‍മുനയില്‍ നിര്‍ത്തുവാന്‍. എഫ് ബി ഐ, എം 15, ഇസ്രേലി ഇന്റലിജന്‍സ്, തുടങ്ങിയ പല അല്‍ക്കയ്ദ പ്രശ്നം നേരിടുന്ന വിദേശ രാജ്യങ്ങളുടെ എജന്‍സികള്‍ ദെല്‍ഹിയില്‍ എത്തിയിട്ടുണ്ടു.

Manoj മനോജ് said...

ദിവസങ്ങള്‍ക്ക് മുന്‍പ് ആന്റണി കടലിലൂടെ ആക്രമണം ഉണ്ടാകും കേരളം സൂക്ഷിക്കണമെന്ന് പറഞ്ഞിരുന്നു. എന്ത് കൊണ്ടായിരുന്നു ഇത്? ഇപ്പോഴും ഒരു കേന്ദ്ര മന്ത്രി പറയുന്നത് വിവരമൊന്നും നേരത്തേ കിട്ടിയിരുന്നില്ല എന്നാണ്!

കടലിലൂടേ ഏറ്റവും സുരക്ഷിതമായ തീരമെന്ന് വീമ്പടിച്ച മുംബൈയിലെ ഗേറ്റ് വേയിലെത്തി എന്ന് പറയുന്നത് നേവിയുടെയും മറ്റും മൂക്കിന് കീഴിലൂടെ അവര്‍ വന്നു എന്നാണ്. ഇന്ത്യയുടെ നിരീക്ഷണം ഇത്രയേയുള്ളൂ എന്ന് അവര്‍ തെളിയിച്ചു തന്നു.

ടാജില്‍ അന്ന് ഇസ്രയലുകാരുടെ ഒരു മീറ്റിങ്ങ് ഉണ്ടായിരുന്നു എന്ന് വാര്‍ത്തകള്‍. ഇസ്രയിലികള്‍ തന്നെയായിരുന്നു അവരുടെ ലക്ഷ്യമെന്ന് തോന്നുന്നു.

പരിക്കേറ്റവരെ കൈകളിലും, കാലുകളിലും തൂക്കിയെടുത്ത് കൊണ്ട് പോകുന്നതും, വലിച്ച് കൊണ്ട് പോകുന്നതും കാണുമ്പോള്‍ ഒരു സ്ഫോടനം നടക്കുന്ന സമയത്ത് അപകടത്തില്‍ പെട്ടവരെ എങ്ങിനെ കൈ കാര്യം ചെയ്യണമെന്ന് ഇന്ത്യക്കാര്‍ക്കറീയില്ല എന്നു തോന്നുന്നു... പട്ടാളക്കാര്‍ക്ക് പോലും!!!

ഒരു ദാവൂതിനെ പിടിച്ചത് കൊണ്ട് എന്താകാന്‍... ദാവൂത് മാരെയും അവര്‍ക്ക് സഹായം ചെയ്യുന്ന രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് ആദ്യം ശിക്ഷിക്കേണ്ടത്...

Ziya said...

തീവ്രവാദത്തിന്റെ അറിയാപ്പുറങ്ങള്‍ ചികഞ്ഞെടുത്ത കാര്‍ക്കറെ കൊല്ലപ്പെട്ടത് യാദൃശ്ചികമാണോ?
എ റ്റി എസ് എന്തു കൊണ്ട് ബലഹീനമാക്കപ്പെട്ടു?

രാജ്യത്തിന്റെ സൈന്യത്തിലും ഇന്റലിജന്‍സിലും പിടിമുറുക്കിയിരിക്കുന്ന സംഘ് പരിവാര്‍ ഭീകരര്‍-ഐ എസ് ഐ അല്ലെങ്കില്‍ മൊസാദ് കൂട്ടുകെട്ടിനെ തൊടാന്‍ ഒരുവനും വളര്‍ന്നില്ല എന്നതിന്റെ സൂചനയായിരിക്കുമോ ഈ ആക്രമണം?

തെരഞ്ഞെടുപ്പ് അടുക്കവേ ഈ ആക്രമണത്തിന്റെ ഗുണഭോക്താക്കാളാകാന്‍ സാധ്യതയുള്ളവര്‍ക്ക് എന്തെങ്കിലും പങ്കുണ്ടാവുമോ?

ചോദ്യങ്ങള്‍ ചോദിക്കാമെന്നല്ലാതെ ഉത്തരം പ്രതീക്ഷിക്കേണ്ടതില്ല.

Kumar Neelakandan © (Kumar NM) said...

തെറ്റുന്ന ഈ കണക്കുകള്‍ ഇവിടുത്തെ പത്രങ്ങള്‍ രണ്ടു മൂന്നു ദിവസമായി നിരത്തുന്നതാണ്.

ഈ ആക്രമണത്തിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന വേറേ ചില ലക്ഷ്യങ്ങളുമാകാം, ആക്രമണങ്ങളുടെ ഒരു സ്വഭാവം വച്ചു നോക്കുമ്പോള്‍.

ഇന്ത്യയുടെ സമ്പത് ഘടന തകര്‍ക്കുക.
ടൂറിസ്റ്റുകളായും ബിസിനസുകാരായും ഒക്കെ ആരും ഇന്ത്യയില്‍ വരരുത്. ഇന്റര്‍നാഷണല്‍ ബിസിനസ് മാപ്പില്‍ ഇന്ത്യയെ കണ്‍സിഡര്‍ ചെയ്യുമ്പോള്‍ ഒരു “പേടി“യുടെ കരുതല്‍ കൂടി ഉണ്ടാകണം. ഇവിടേയ്ക്കുള്ള വിദേശികളുടെ ഒഴുക്കു തടയണം. അല്ലാതെ കുറേ ഇന്ത്യാക്കാരെ കൊല്ലല്‍ അല്ല.

അങ്ങനെ ചിന്തിക്കാനുള്ള കാരണം; ഇന്ത്യാക്കാരെ/ജനങ്ങളെ കൊല്ലണമെങ്കില്‍ അവിടെ റെയില്‍വേ സ്റ്റേഷനില്‍ വച്ചതുപോലെ നാലഞ്ചു സ്ഥലത്തുവച്ചാല്‍ മതി. താജിനെക്കാലും മെച്ചം ഇന്ത്യാഗേറ്റിനടുത്ത് പൊട്ടിക്കല്‍ ആയിരുന്നു.

പകരം അവര്‍ ചെയ്തത്, റെയില്‍വേസ്റ്റേഷന്‍ ആക്രമിച്ചു. ശ്രദ്ധ അങ്ങോട്ടേക്ക് തിരിച്ചു. പിന്നെ നേരേ ടാജ്, ഒബ്റോയ്, നരിമാന്‍ ഹൌസ്, കൊളാബാ, തുടങ്ങി ഒരുപാടു വിദേശികള്‍ ഉള്ള ബിസിനസ് സെന്ററുകളിലേക്ക് നീങ്ങി.
വിദേശ നിക്ഷേപവും വിനോദ സഞ്ചാരവും ഒരു പരിധിവരെ എങ്കിലും തകര്‍ക്കാന്‍ ഇത് അവരെ സഹായിക്കുന്നു. പക്ഷെ ആ പരിധി എത്രയായിരുന്നു എന്നുള്ളത് ഇനി കാലം തെളിയിക്കേണ്ടതാണ്.

കണ്ണൂസ്‌ said...

കാര്‍ക്കറെ, സലാസ്‌കര്‍, കാംതേ എന്നിവര്‍ നേരിട്ടുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് അല്ല, മറിച്ച് അവരെ പോലിസ് ജീപ്പില്‍ നിന്ന് വലിച്ചിറക്കി വെടിവെച്ചു കൊല്ലുകയായിരുന്നു എന്നും ശവശരീരങ്ങള്‍ മെട്രോ സിനിമംക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു എന്നും ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പകല്‍കിനാവന്‍ | daYdreaMer said...

ലോകാവസാനം വരെയും ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം കിട്ടുകയില്ല സുഹൃത്തേ.. ഇതു നമ്മുടെ സ്വന്തം ഇന്ത്യയിലെ ഭരണക്കാരല്ലേ...
അവര്‍ പാര്‍ലമെന്റിന്റെ സുരക്ഷ കര്‍ശനം ആക്കുന്ന തിരക്കിലാ..

Radheyan said...

ചോദ്യം നാലിന്റെ ഉത്തരം പറയാമെന്ന് തോന്നുന്നു.ഇത് കര്‍ക്കറെയുടെ ജീപ്പില്‍ നിന്നും രക്ഷപെട്ട കോണ്‍സ്റ്റബിളിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍:

ഒരു ഭീകര ആക്രണമായി ആദ്യം ഇത് തിരിച്ചറിയപ്പെട്ടില്ല.അധോലോകങ്ങളുടെ ഗണ്‍ ഫൈറ്റുകള്‍ പുത്തരിയല്ലാത്ത മുംബെയില്‍ വെടിവെയ്പ്പിനെ കുറിച്ച് ഒരു ട്രിവിലൈസ്ഡ് പ്രിജുഡിസം ഉണ്ടാവുന്നതില്‍ അല്‍ഭുതമില്ല.കര്‍ക്കറെ ധരിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് ഏ.കെ 47 ബുള്ളറ്റുകളെ പ്രതിരോധിക്കാന്‍ കെല്‍‍പ്പില്ലാത്ത ഫൈബര്‍ റ്റൈപ്പാണെന്നും പറയപ്പെടുന്നു.ശരിക്കും ഒരു കൌണ്ടര്‍ അറ്റാക്കിലല്ല കര്‍ക്കറെയും മറ്റും കൊല്ലപ്പെട്ടത്.അവര്‍ വന്ന ക്വാളിസിലേക്ക് ഭീകരര്‍ നേരിട്ട് വെടി വെയ്ക്കുകയായിരുന്നു.അല്ലെങ്കില്‍ സലസ്ക്കറെ പോലെ ഒരു ഷാര്‍പ്പ് ഷൂട്ടര്‍ക്ക് ഒരു ഭീകരനെ എങ്കിലും വെടിവെച്ചിടാന്‍ കഴിഞ്ഞേനേ.തങ്ങള്‍ക്ക് ചുറ്റും നടക്കുന്നത് ഭീകരാക്രമാണ് എന്ന് മനസ്സിലാക്കാന്‍ ആക്രമണം നടന്ന ശേഷവും മനസ്സിലാക്കനാവാതെ പോയത് ആണ് നമ്മുടെ ഇന്റലിജന്‍സിലെ ഏറ്റവും വലിയ പരാജയമെന്ന് തോന്നുന്നു.കര്‍ക്കറെയെ സംബന്ധിച്ച് അപൂര്‍വ്വമായി സംഭവിക്കുന്ന ഈ പിഴവ് ഫേറ്റല്‍ ആയി മാറി.

തീവ്രവാദി ആക്രമണങ്ങള്‍ക്ക് ഒരു പൊളിറ്റിക്കല്‍ മെസേജോ ഒരു ഐഡിയോളൊജിയൊ ഉള്ളതായി അടുത്ത കാലത്ത് തോന്നാറില്ല.സത്യത്തില്‍ തീവ്രവാദിയെന്നോ മൌലികവാദിയെന്നോ ഉള്ള വിശേഷണങ്ങളെക്കാള്‍ ഇവര്‍ക്ക് ചേരുക ഭീകരര്‍ എന്ന വിശേഷണമാവും.കാരണം ഇവരുടെ ഏക ഐഡിയോളൊജി ഭയം മാത്രമാണ്.സ്വന്തം ആവശ്യങ്ങള്‍ ഡെമോക്രാറ്റിക്കായി ഉന്നയിക്കാന്‍ കഴിയാത്തത്ര ഭീരുക്കളാണവര്‍.അതു പോലെ തന്നെ ഭയപ്പെടുത്തുക എന്നതില്‍ ആനന്ദം കണ്ടെത്തുന്നവര്‍.

ഭീകരവാദത്തിന് വിളനിലമൊരുക്കുക ഭയവും സംശയവും നിലനില്‍ക്കുന്ന മണ്ണിലാണ്.അതു കൊണ്ട് തന്നെ ആളുകള്‍ ഒരുമിച്ച് നില്‍ക്കുക എന്നതാണ് ഭീകരതയെ ചെറുക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം.ഓരോ ഭീകരാക്രമണവും ലക്‍ഷ്യമാക്കുന്നത് സമൂഹത്തില്‍ കൂടുതല്‍ ഭയവും സംശയവും വിദ്വേഷവും പടര്‍ത്താനാണ്.അതില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുക എന്നതാണ് പൊതു സമൂഹത്തിന് ഭീകരര്‍ക്ക് നല്‍കാവുന്ന ഏറ്റവും നല്ല മറുപടി.

പാക്കിസ്ഥാനെ ആക്രമിച്ച് ദാവൂദിനെ പിടിക്കുക എന്നൊക്കെയുള്ള ജിംഗോയിസ്റ്റ് റിറ്റോറിക്കുകള്‍ വെറും തട്ടിപ്പ് മാത്രമാണ്.പക്ഷെ ശക്തമായ അന്താരാഷ്ട്ര പിന്തുണയോടെയും അതിനപ്പുറം മികച്ച നയതന്ത്രതയോടെയും ശ്രമിച്ചാല്‍ ഭീകരവാദികളെ പാക്കിസ്ഥാനെ കൊണ്ട് തന്നെ അടിയറ വെയ്പ്പിക്കുവാന്‍ സാധിക്കും.കടുത്ത ഇന്‍സോള്‍വെന്‍സി ഭീഷണി നേരിടുന്ന ഈ അവസരത്തില്‍ പാക്കിസ്ഥാന് അന്താരാഷ്ട്ര തലത്തില്‍ വരുന്ന ഒരു സമ്മര്‍ദ്ദവും നേരിടാന്‍ കഴിയില്ല.പക്ഷെ അമേരിക്ക പോലെയുള്ള രാജ്യങ്ങള്‍ ഇതില്‍ ഇരട്ടത്താപ്പ് കാട്ടാതെ വ്യക്തമായ ഒരു നിലപാട് എടുക്കേണ്ടി വരും.ഇത്തരം സമ്മര്‍ദ്ദങ്ങള്‍ക്കായി അതിര്‍ത്തിയില്‍ നാം വന്‍ സേനാവിന്യാസം നടത്തുന്നതില്‍ തെറ്റില്ല.പക്ഷെ ആത്യന്തികമായി ഒരു യുദ്ധം, അതും ആണവരാജ്യങ്ങള്‍ തമ്മില്‍,അത് അഭിലഷണീയമല്ല.

പാട്ടീലിന് പകരം ചിദംബരം എന്നത് വെറും അഭ്യാസം മാത്രമായി കണ്ടാല്‍ മതി.പാട്ടീല്‍ എന്ന നല്ല മനുഷ്യന്‍ ആ കസേരയ്ക്ക് തികച്ചും ചേരാത്ത ഒരാളായിരുന്നു എന്നത് ആദ്യദിനം മുതല്‍ തെളിയുന്ന സംഗതിയാണ്.അതു കൊണ്ട് ഇതിനെ അരിയനെല്ലൂര്‍ അപകടത്തെ തുടര്‍ന്നുള്ള ശാസ്ത്രിയുടെ രാജിയുമായി താരതമ്യം ചെയ്യേണ്ടതില്ല.ചിദംബരം ബുദ്ധീമാനാണ്,സ്ട്രാറ്റജിസ്റ്റാണ്,മാനേജ്‌മെന്റ് ഗുരുവാണ്,നിയമം നന്നായി അറിയുന്നവനുമാണ്.പക്ഷെ നാലു മാസം കൊണ്ട് അദ്ദേഹം എന്ത് കാട്ടി കൂട്ടാന്‍?ഇനി ചെയ്യാന്‍ കഴിയുന്നത് പ്ലാനിങ്ങ് ലെവലില്‍ അല്ല,കൂടുതല്‍ ആക്ഷന്‍ ലെവലില്‍ ആണ്.

1.ഫെഡറല്‍ അന്വേഷണ ഏജന്‍സി.
2.പൊലീസിന് കൂടുതല്‍ മികച്ച ആയുധങ്ങള്‍(303 റൈഫിള്‍ കൊണ്ട് ഉപ്പിലിട്ട് വെയ്ക്കട്ടെ)
3.നഗരങ്ങളില്‍ കൂടുതല്‍ ഷാഡോ പോലിസിങ്ങ്
4.നഗരങ്ങളില്‍ വീട് വാടകയ്ക്ക് നല്‍കുമ്പോള്‍ പൊലീസ് ക്ലിയറന്‍സ്.
5.ഇന്റലിജന്‍സ് ഷെയറിങ്ങ്, ഫോളോ അപ്പ്,ഏറ്റവും പ്രധാനം Accoutibility on Action Taken.
6.നഗരങ്ങളിലെ കെട്ടിടങ്ങളുടെ ബ്ലൂപ്രിന്റ് കമ്പ്യൂട്ടറൈസ് ചെയ്യുക.ഇവ പൊലീസ് റെക്കോഡ്സില്‍ സൂക്ഷിക്കുക.ഇത് ആക്ഷന്‍ സമയങ്ങളില്‍ സഹായകരമാവും.
7.കമ്മ്യൂണിറ്റി പൊലീസിങ്ങ്,സോഷ്യലൈസേഷന്‍-ഒരു പ്രദേശത്തെ താമസക്കാരെ ആ പ്രദേശത്തുള്ളവര്‍ മനസ്സിലാക്കുന്നു എന്ന് ഉറപ്പു വരുത്തുക.അപരിചതരുടെ വരവു പോക്കുകള്‍ നിരീക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്തുക.
8.ജനങ്ങളുടെ സഹകരണം ഉറപ്പാക്കുക.തങ്ങളുടെ കുട്ടികള്‍ ഭീകരരാല്‍ ഉപയോഗിക്കപ്പെടുന്നില്ല എന്ന് ഉറപ്പ് വരുത്തുക.ഭീകരരുടെ റിക്രൂട്ടിങ്ങ് ഏരിയകളില്‍ ഇന്റലിജന്‍സ്(സ്റ്റേറ്റ് ഇന്റലിജന്‍സ് തൊട്ട് റോ വരെ) ശക്തമാക്കുക.
9.ലാസ്റ്റ് ബട്ട് നോട്ട് ലീസ്റ്റ്,അഴിമതിയും കെടുകാര്യസ്ഥതയും ക്രമസമാധാന രംഗത്തും രാജ്യരക്ഷാ രംഗത്തും തുടച്ച് നീക്കുക(ബാക്കി മേഖലകളില്‍ ആവാം എന്നല്ല).ഇത്തരം ജോലികളില്‍ അക്കൌണ്ടബിലിറ്റി വേദവാക്യമാവട്ടെ.അതില്ലാത്തവനെ ഒരു കാരണവശാലും വെച്ച് പൊറുപ്പിക്കാതിരിക്കുക

നീണ്ട മറുപടിക്ക് ക്ഷമ ചോദിക്കുന്നു.

Radheyan said...

comments

അനോണി ആന്റണി said...

ഈ പോസ്റ്റിലെ ചോദ്യം നാലുമായും കൂടി ബന്ധമുള്ള ഒരു കുറിപ്പ്
ഹെല്‍മറ്റും തോക്കും മറ്റും .

A Cunning Linguist said...

കമന്റ് പൂവാലന്‍..

യാരിദ്‌|~|Yarid said...

Tracking...

രാജ് said...

രാധേയന്റെ നിലപാടുകളോടാണ് എനിക്കും യോജിപ്പു തോന്നുന്നത്. കാർക്കറെ, സലാസ്കർ എന്നിവർ പോലീസ് വാഹനം തട്ടിയെടുക്കുന്നതിന്റെ ഭാഗമായുള്ള വെടിവെപ്പിലാവണം കൊല്ലപ്പെട്ടതെന്നു രക്ഷപ്പെട്ട കോൺസ്റ്റബിളിന്റെ മൊഴിയിൽ നിന്നും മനസ്സിലാവുന്നത്. ഒരു പക്ഷെ ഭീകരരർക്ക് തങ്ങൾ ഇത്രയും ഹൈ പ്രൊഫൈൽ ഉദ്യോഗസ്ഥരെയാണ് വധിക്കുന്നതെന്ന അറിവുപോലും ഉണ്ടായിരിക്കുകയില്ല. എന്തായാലും കൺസ്പിരസികൾക്കു (മൊസാദ് എക്സിട്ര) പൊതുജനമെങ്കിലും അല്പം വിശ്രമം നൽകണം.

ഐ.എം.എഫ് പാക്കിസ്താനു 7 ബില്യൺ ഡോളർ കടമായി നൽകുന്നതിനെ കുറിച്ച് തീർച്ചയായിട്ടേയുള്ളൂ. അന്തരാഷ്ട്രസമൂഹത്തിൽ നിന്നുള്ള ഇത്തര സഹായങ്ങൾക്കു പാക്ക് ഒട്ടും അർഹരല്ല എന്നു ഇന്ത്യയ്ക്കും ഭീകരതയുടെ കെടുതികൾ അനുഭവിക്കുന്ന മറ്റു രാജ്യങ്ങൾക്കും ലോകത്തെ ബോധ്യപ്പെടുത്താനാവുന്നതാണ്. അത്തരം ശ്രമങ്ങളിലൂടെ നടപ്പിൽ വരുത്തുവാൻ സാധിക്കുന്ന മനുഷ്യാവകാശ പരിഗണനകളോടെയുള്ള ഒരു ഉപരോധമാവും പാക്കിസ്താനുമായിട്ടുള്ള യുദ്ധത്തിനേക്കാൾ അഭികാമ്യം. അമേരിക്കയുടെ സൗത്തേഷ്യൻ രാഷ്ട്രീയ താല്പര്യങ്ങൾ പാക്കിസ്താനിനു ചുറ്റും കറങ്ങുന്ന കാലത്തോളം ഇത്തരം ഒരു ഉപരോധം എത്രകണ്ടു സാധ്യമാണെന്നും സംശയമാണ്.

ബഷീർ said...

എല്ലാ ചോദ്യങ്ങള്‍ക്കും സത്യസന്ധമായ മറുപടി തരാന്‍ നമ്മുടെ ഗവണ്‍മന്റ്‌ സംവിധാനങ്ങള്‍ക്കാവുമോ ? സംശയമാണ്. മറുപടിയുണ്ടെങ്കിലും പുറത്ത്‌ വരില്ല തീര്‍ച്ച

ജിവി/JiVi said...

ഒരു നിരീക്ഷണം കേട്ടത്:

പാക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ ഒരു സൈനിക നീക്കത്തിന് അമേരിക്ക തയ്യാറെടുക്കകയാണ്. അതിനവര്‍ക്ക് കൂടുതല്‍ ട്രൂപ്സ് വേണം. സ്വന്തം സൈന്യത്തെ അധികരിപ്പിക്കാന്‍ തല്‍ക്കാലം കഴിയില്ല. പിന്നെയുള്ളത് ഇന്ത്യന്‍ സൈന്യമാണ്. സാധാരണഗതിയില്‍ ഇന്ത്യ സൈന്യത്തെ അയക്കില്ല. എന്നാല്‍ ഇത്തരമൊരു ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ സൈന്യത്തെ അയക്കാന്‍ നിര്‍ബന്ധിതമാവും. അതിനുവേണ്ടി അമേരിക്ക ഒരുക്കിയെടുത്തതാണ് ഈ ആക്രമണം.
മാത്രമല്ല, ഇപ്പോഴത്തെ അവസ്ഥയില്‍ മഹാരാഷ്റ്റ്ര ATSനെ ടാര്‍ജെറ്റ് ചെയ്യുന്നത് വലീയ ആശയക്കുഴപ്പത്തിനും ഇന്ത്യയിലെ വ്യത്യസ്ഥ മതവിഭാഗങ്ങള്‍ക്കിടയില്‍ കടുത്ത വിഭാഗീയതക്കും വഴിമരുന്നിടും.

നിരീക്ഷകന്‍ ആരോ ആവട്ടെ. യുക്തിഭദ്രമല്ലേ ഇത്?

ജിവി/JiVi said...

പാട്ടീലിനുപകരം ചിദംബരം!!

അരുന്ധതി റോയ് പറഞ്ഞത് ഒന്ന് അയവിറക്കുക. മന്മോഹന്‍-ചിദംബരം-അലുവാലിയ ത്രയത്തിന്റെ ബിസിനസ്സ് സ്ക്കൂള്‍ ഭരണരീതികളെക്കുറിച്ച്. അവര്‍ ഫോക്കസ് ചെയ്തത് മുഴുവന്‍ ഗ്രോത്ത് ഇന്‍ഡെക്സുകളിലും സെന്‍സെക്സിലുമായിരുന്നു. രാജ്യം നേരിടുന്ന സുരക്ഷാവെല്ലുവിളികള്‍ അവര്‍ക്ക് മനസ്സിലാകുമായിരുന്നില്ല. അല്ലെങ്കില്‍ മറ്റൊന്നും മനസ്സിലാകുമായിരുന്നില്ല.

മഹാരാഷ്ട്രയില്‍ ബോംബ് സ്ഫോടനം നടന്നാല്‍ അവിടെ വരാവുന്ന നിക്ഷേപങ്ങള്‍ക്കൂടി തങ്ങള്‍ക്കാക്കിയെടുക്കാം എന്ന് ഗുജറാത്ത് ചിന്തിക്കുന്ന രീതിയില്‍ നമ്മുടെ രാജ്യത്തെ കൊണ്ടെത്തിച്ചു. എന്നിട്ടിനി എന്ത് ഫെഡറല്‍ ഇന്റലിജന്‍സ് ഏജന്‍സി?

മാഡത്തിന്റെ കാര്യം പറയുന്നില്ല. തെരെഞ്ഞെടുപ്പില്‍ തോറ്റ പാട്ടീലിനെ ആഭ്യന്തരമേല്‍പ്പിച്ചത് പോട്ടെ. ഇത്രയും അണകൊണാഞ്ചന്‍ ശരീരഭാഷയുള്ള എ കെ ആന്റണിയെ രാജ്യരക്ഷാമന്ത്രിയാക്കാമോ?

Anonymous said...

എടേയ് ജീവി
എന്നാല്‍ നമ്മടെ സല്‍‌മാന്‍ ഖാനെപ്പിടിച്ച് പ്രതിരോധമന്ത്രിയാക്കാം. നല്ല മസിലു പെടപ്പിച്ചോണ്ട് നിന്നോളുമല്ലോ.
പാര്‍ലിമെന്റില്‍ പോയി ഭാരാദ്വഹനം ചെയ്യണോ മന്ത്രിമാര്? അതോ പുഷപ്പെടുക്കണോ?
കാണാന്‍ ഗുമ്മില്ലാത്തത് കൊണ്ടാണൊ തീവ്രവാദികള്‍ ആക്രമിക്കുന്നത്? ബെസ്റ്റ്! എന്നാല്‍ കേരളത്തിന്റെ കാര്യം പറയണോ?

ആന്റണീടെ അപ്പറത്ത് പന്തം കണ്ട പെരുച്ചാഴിയെപ്പോലെ കണ്ണും തള്ളി വയലാര്‍ രവി ഇരിക്കുന്നത് താന്‍ കണ്ടില്ലേ? ആന്റണി ഒന്നുമല്ലെങ്കിലും എന്നത്തേയും പോലെ സമാധിയിലായിരുന്നു. രവി ഒരു സൂട്ടും തള്ളികേറ്റി വന്നിരിക്കുന്നുണ്ടായിരുന്നു. പ്രണാബിന്റെ അപ്പുറത്ത്! എന്തിനാണെന്ന് ദൈവത്തിനറിയാം! ആരെങ്കിലും എന്തെങ്കിലും ചോദ്യം ചോദിച്ചിരുന്നെങ്കില്‍ "യേസ് യേസ് നോ നോ ബ്യൂട്ടിഫുള്‍ വെരിഗുഡ് " പറഞ്ഞ് കുളമാക്കിയേനെ.

പത്രക്കാരോട് പറയാന്‍ ഇം‌ഗ്ലീഷ് അറിയാത്തതിനാലാണോ ആന്റണി മുങ്ങി നടക്കുന്നത് എന്നും സംശയം. അല്ലെങ്കില്‍ ബോംബേ സംഭവം അറിഞ്ഞു കാണില്ല, അതുമാകാം.

അല്ല, ഇന്ത്യയില്‍ യുവാക്കള്‍ക്ക് ഇത്ര പഞ്ഞമോ?

ജിവി/JiVi said...

എടേയ് അനോണീ,

ശരീരമെന്നല്ല, ശരീരഭാഷയെന്നാ ഞാനെഴുതിയത്. ബോഡീ ലാംഗ്വേജ് എന്ന് മലയാളം. അതില്‍ സല്‍മാന്‍ ഖാനെക്കാളും നല്ലത് ഉണ്ടപ്പക്രുവാ.

വയലാര്‍ രവി കണ്ണുമ്മിഴിച്ചിരിന്നോട്ടെടോ. അങ്ങേര്‍ പ്രവാസി മന്ത്രിയല്ലേ? കണ്ണൂം മിഴിച്ചിരിക്കുന്നവര്‍ തന്നെയാ പ്രവാസികള്‍ക്ക് വേണ്ടത്.

Anonymous said...

ടേയ് ജീവി
പിന്നാന്റണിയെന്നാ ചെയ്യണം ശരീരഭാഷ നന്നാക്കാന്‍? അവിടെ ഡപ്പാംകുത്ത് നടത്തണോ?
അങ്ങേര് അവിടെ മൂടിപ്പുതച്ചിരുന്നു മയങ്ങുന്നത് തനിക്കൊന്നും സഹിക്കുന്നില്ല അല്ലേ? നിഷ്ഗുണപരബ്രമ്മമായ ആന്റണിക്കു നേരെ വളരെ മൃഗീയവും പൈശാചികവുമായിപ്പോയി ഈ അരോപണം.

അല്ല, രവികൊച്ചാട്ടനെന്നാ തീവ്രവാദി ആക്രമണം ഡിസ്കസ് ചെയ്യുന്നിടത്ത് കാര്യം? തീവ്രവാദികള്‍ പ്രവാസികള്‍ ആയത് കൊണ്ട് അവരെ സം‌രക്ഷിക്കണം എന്നു പറയാന്‍ വന്നതാണോ? അമ്പാടന്‍ ആലപ്പുഴയ്ക് പോയപോലെ രവികൊച്ചാട്ടന്റെ ഇരുപ്പു കണ്ടിട്ട് മീറ്റിംഗില്‍ ചായയും കടിയും അറേഞ്ച് ചെയ്യാന്‍ വന്നതാണെന്നാണ് തോന്നിയത്. അല്ലെങ്കില്‍ കസേര പിടിച്ചിടൂക എന്ന "ഭാരിച്ച" ഉത്തരവാദിത്വം നിര്‍‌വ്വഹിക്കാനായിരിക്കാം.

കൊറേ മന്ത്രിമാര്!

Inji Pennu said...

മൊസാദിനു ശേഷം ഏറ്റവും എഫിഷ്യന്റ് കമാ‍ന്റോസ് ഇന്ത്യന്‍ ആണെന്നാണ് പറയപ്പെടുന്നത്, പക്ഷെ കമാന്റോസ് മാത്രമല്ല നമ്മുക്ക് ഇന്‍ഫ്രാസ്റ്റ്ര്ക്ചര്‍ ആണ് പ്രധാന പ്രശ്നം. അതായത് ഇത്രയും കമാന്റോസിനെ വിവരം അറിയിക്കാനും ഒരു ടാജിന്റെ ബ്ലൂ പ്രിന്റ് പോലും കിട്ടാനും കുറേയധികം നേരമെടുത്തുവത്രേ.
എനിക്ക് അത് തീര്‍ത്തും സ്റ്റുപിഡിറ്റി ആയി തോന്നി. അതും ടാജിനു നിരന്തരമായി ഭീഷണി ഉണ്ടെന്ന് എപ്പോഴും മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും ഒരു ബ്ലൂപ്രിന്റ് ഇല്ലാത്തത് പൊറുക്കാനാവാത്ത തെറ്റാണ്. എന്നിട്ടും ഇത്രയും ലിമിറ്റഡ് ഫെസിലിറ്റീസിലും അധികം നാശനഷ്ടമുണ്ടാവാതെ ഇതൊതുക്കാന്‍ നമ്മുടെ കമാന്റോസിനു കഴിഞ്ഞു എന്നത് അഭിമാനിക്കേണ്ട വിഷയം തന്നെ.

കണ്ണൂസും രാധേയനും പറഞ്ഞ മുന്‍‌നിര എ.റ്റി.എസ് ഉദ്യോഗസ്ഥര്‍ മരിച്ചത് ഒരു അണ്‍‌ഫോര്‍ച്ചുനേറ്റ് കോയിന്‍സിഡന്‍സായി തോന്നുന്നു. മലെഗോവ് അന്വേഷണം ഇത് കൊണ്ട് നിന്നു പോവില്ല എന്ന് വിചാരിക്കുന്നു.

രാധേയന്‍ പറഞ്ഞ എല്ലാ പോയിന്റും ശരിയാണ്. ഒരു ഫെഡറല്‍ ആന്റി തീവ്രവാദ വിംഗ് ഇല്ലെങ്കില്‍ അവര്‍ക്ക് സ്റ്റേറ്റിനു മുകളില്‍ അധികാരമില്ലെങ്കില്‍ ഇനി ഒട്ടും പിടിച്ച് നില്‍ക്കാന്‍ കഴിയില്ല. എ.റ്റി.എസ് തീവ്രവാദത്തിനു ഒട്ടും എക്യുപ്പിഡ് അല്ല.

ഇതില്‍ ദാവൂദ് ഇമ്പോര്‍ട്ടന്റ് ആവുന്നത് ഇങ്ങിനെയാണ്. അല്‍-കൊയ്ദ ഇന്ത്യയെ അധികം ഫോക്കസ് ചെയ്യാത്തത് അവര്‍ക്ക് ഇന്ത്യയെ നശിപ്പിച്ചിട്ട് പ്രത്യേകിച്ച് ഒന്നും കിട്ടാനില്ല. ഇന്ത്യന്‍ മുസ്ലീങ്ങളെ എന്തിനു കാശ്മീരില്‍ നിന്നു പോലും റിക്രൂട്ട് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് 9/11നില്‍ തെളിഞ്ഞതാണ്. അതുകൊണ്ട് ഇന്ത്യക്കെതിരെയുള്ളതൊന്നും അവര്‍ ഫിനാന്‍സ് ചെയ്യില്ല. അതിനാവണം അവര്‍ ദാവൂദ് പോലെയുള്ള സ്മോള്‍ ഫിഷിനെ ഏല്‍പ്പിക്കുന്നത്. ദാവൂദിന് തീര്‍ച്ചയായും ഇന്ത്യയെക്കൊണ്ട് ഗുണമുണ്ട്. അതുകൊണ്ട് ഇതിന്റെ മേജര്‍ ഫിനാന്‍സ്യര്‍ അയാളാവുന്നതും.
ദാവൂദിനു മും‌ബൈയിലെ ഓരോ ഗലിയും അറിയാമെന്നും അത്രയും പരിചയത്തോടെയാണ് തീവ്രവാദികള്‍ വണ്ടിയോടിച്ചതെന്നും പറയുമ്പോള്‍ അയാളെ വിട്ടുകിട്ടാതെ ഇന്ത്യക്ക് ഇതില്‍ ഒരടി മുന്നോട്ട് വെക്കാനാവില്ല. തീര്‍ച്ചയായും ഒരു യുദ്ധമില്ലാതെ ആവണം അത്. യുദ്ധം ഉണ്ടാവുമെന്ന് കരുതിക്കൂട്ടി ചെയ്ത് തന്നെയെന്നു തോന്നുന്നു. അല്ലെങ്കില്‍ അഫ്ഗാനില്‍ നിന്ന് പാകി സേന പിന്മാറുമ്പോള്‍ അല്‍-കൊയ്ദക്ക് അഫ്ഗാനില്‍ കൂടുതല്‍ പിടിമുറുക്കാമെന്നും. ജോ ബൈഡന്‍ പറഞ്ഞതുപോലെ ഒബാമ പ്രസിഡന്റായി ആറ് മാസത്തിനുള്ളില്‍ എന്തെങ്കിലും കാര്യമായി അല്‍-കൊയ്ദ സംഭവിപ്പിക്കും എന്ന് പറഞ്ഞതിനു ഒരു മുന്നറിയിപ്പ് പോലെ തോന്നി എനിക്കിത്.

കുമാര്‍ പറഞ്ഞ വിദേശികളെ മാത്രം അറ്റാക്കിങ്ങ് ആണെങ്കില്‍ വിദേശ ഹോട്ടല്‍ ചെയിന്‍സിനെ അറ്റാക് ചെയ്യുമായിരുന്നു എന്നു പറയുന്നു. താജ് ഇന്ത്യന്‍ ലാന്റ് മാര്‍ക്കാണ്. അതുകൊണ്ട് പൂര്‍ണ്ണമായും അവരെ മാത്രമല്ല എന്ന് കരുതുന്നു. വിദേശികളെ ആക്രമിക്കണമെങ്കില്‍ കേരളം ഒരു വീക്ക് പോയിന്റാണ്.

ഒരു റഷ്യന്‍ എക്സ്-ഏജന്റ് ഒരു മാധ്യമത്തില്‍
പറയുന്നു, മിനിമം അന്‍പത് പേരെങ്കിലും ഇല്ലെങ്കില്‍ ഇത്രയും വലിയ ഒരു ഓപ്പറേഷന്‍ സൈമള്‍ട്ടെനിയസ്ലി നടത്താന്‍ സാധ്യമല്ല എന്ന്. എത്ര പേര്‍ കൃത്യമായി ഉണ്ടായിരുന്നു എന്നുപോലും നമ്മള്‍ക്ക് ഇനിയും മനസ്സിലാക്കാന്‍ സാധിക്കാത്തതോ വിവരങ്ങള്‍ വെളിയില്‍ വിടാത്തതോ എന്ന് ഉറപ്പില്ല.

താജിലും ഒബ്രോയിലും കണ്ട്രോള്‍ റൂം സെറ്റ് അപ്പ് ചെയ്തിരുന്നുവെങ്കില്‍ എത്രമാത്രം ലോക്കല്‍ ഹെല്പ് കിട്ടിയിരുന്നുവെന്ന് അറിയേണ്ട കാര്യമാണ്. അത് വോട്ടിനു വേണ്ടിയോ മറ്റോ ഗവണ്മെന്റ് മറച്ച് വെക്കില്ല എന്ന് കരുതട്ടേ. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് താജിലും മറ്റും വലിയ റിക്രൂട്ട് മെന്റ് ഡ്രൈവ് നടന്നിരുന്നുവെന്ന് പറയപ്പെടുന്നു. അങ്ങിനെ മേ ബി ദേ കുഡ് പ്ലാന്റ് സം മോള്‍സ്.

എവിടെയും പത്രങ്ങള്‍ വ്യത്യാസമായത് പറയുന്നത് അല്ലാതെ ഒരു ഗവണ്മെന്റ് എക്സ്പ്ലനേഷന്‍ കിട്ടാന്‍ ഒരു വകുപ്പുമില്ലേ?

Inji Pennu said...

പകല്‍കിനാവേ
എവിടേയും വികാരഭരിതമായ പോസ്റ്റുകളും കണ്ണില്‍ കണ്ട എല്ലാവരേയും ഒറ്റയടിക്ക് പഴിചാരുന്നതുമല്ലാതെ കൃത്യമായി എന്തെങ്കിലും വിവരം കിട്ടാത്തതുകൊണ്ടാണ് ഈ പോയിന്റ്സ് എഴുതി വെച്ചത്. കിട്ടുമ്പോള്‍ വിത് ലിങ്കുകളുമായി അപ്ഡേറ്റ് ചെയ്യാന്‍.
ബാക്കിയുള്ളവര്‍ സഹായിക്കുമെന്ന് കരുതിയാണ് ബ്ലോഗില്‍ ഇട്ടത്. അത്രേയുള്ളൂ. ഒരു ക്രൈസിസ് വരുമ്പോള്‍ എല്ലാവരേയും കുറ്റം പറയുക എന്നതാണെന്ന് തോന്നുന്നു പൊതുവേയുള്ള നമ്മുടെ ഡിപ്രഷനു തീര്‍ക്കാനുള്ള മരുന്നു. അതിനു ഇവിടെയൊരു പോസ്റ്റുണ്ട് വായിച്ച് നോക്കൂ. വാട്ട് വീ കാന്‍ ഡൂ എന്ന്.
What we can do

അരവിന്ദ് :: aravind said...

൧.ഇന്ത്യക്ക് ആഭ്യന്തര തീവ്രവാദത്തില്‍ നിന്നും ഇന്റര്‍നാഷണല്‍ ലെവലിലേക്ക് സ്ഥാനക്കയറ്റം കിട്ടിയെന്നാണ് എനിക്ക് തോന്നുന്നത്. സോ കോള്‍ഡ് മുസ്ലീങ്ങള്‍ക്ക് നേരെയുള്ള അട്രോസിറ്റീസിനെതിരെ ആഗോളതലത്തില്‍ ജിഹാദാണല്ലോ ഈ ഭീകരന്മാര്‍ ഉദ്ദേശിക്കുന്നത്. മുസ്ലീം ന്യൂനപക്ഷമുള്ള സ്ഥലങ്ങളെല്ലാം അവരുടെ റഡാറില്‍ കാണും. ഇന്ത്യയും അമേരിക്കയും ഇസ്രായേലും മറ്റും കൂടുതല്‍ അടുക്കുന്നതും നല്ല ഒരു കാരണമായി. പിന്നെ മോട്ടീവ്‌സില്‍ ലോക്കല്‍ ഫ്ലേവര്‍ ചേര്‍ക്കാന്‍ ബാബറിയും ഗുജരാത്തും. എന്റെ അഭിപ്രായത്തില്‍ ഇന്ത്യക്കെതിരെയുള്ള ഭീകരവാദത്തില്‍ പാക്കിസ്ഥാന്‍ ഗവര്‍മെന്റിനേക്കാള്‍ ഇന്‍‌വോള്വ്‌ഡ് ആകാന്‍ സാധ്യതയുള്ളത് ചൈനീസ് ഗവര്‍മെന്റ് ആയിരിക്കാം. ഇന്ത്യയുടെ ഉയര്‍ച്ച ഏറ്റവും ഭീഷണിയാവുന്നത് അവര്‍ക്കാണ്. നേരിട്ടാവില്ല, പ്രോക്സികള്‍ക്കാണോ പാട്! ഉദ്ദേശം ഇന്ത്യയെ പിന്നോട്ട് നടത്തിക്കുക എന്നതില്‍ കവിഞ്ഞ് ഒന്നുമില്ല. ചില ഒറ്റപ്പെട്ട മുറിവില്‍ നിന്ന് രക്തമൂറ്റുന്ന അട്ടകളെ ഒഴിച്ചു നിര്‍ത്തിയാല്‍ മുസ്ലീങ്ങളും ഹിന്ദുക്കളും ഇത്തവണ അപാര ഒരുമയാണ് കാണിക്കുന്നത് എന്ന് എനിക്ക് തോന്നുന്നു.


2. പത്തുപേരേ ഉണ്ടായിരുന്നുള്ളൂ എന്നാണ് ലേറ്റസ്റ്റ് റിപ്പോര്‍ട്ട്. ദേ വേര്‍ വെല്‍ പ്ലാന്‍ഡ്, വെല്‍ എക്വിപ്പ്‌ഡ്. അമ്യൂണിഷന്‍ കുറവായിരുന്നു. അതാണ് ഹോട്ടല്‍ തകര്‍ക്കാന്‍ സാധിക്കാഞ്ഞതത്രേ. മാത്രമല്ല, കമാന്റോകള്‍ക്ക് നാശനഷ്ടം കുറവായതിന് അതും ഒരു കാരണമാണ്. ആദ്യം ലാവിഷായി ഉപയോഗിച്ചതിനാല്‍ ഹോട്ടലില്‍ വെടിയുതിര്‍ക്കാന്‍ തീവ്രവാദികള്‍ക്ക് മടിയായിരുന്നുവത്രേ. യുദ്ധത്തിനിടെ നീണ്ട ഇടവേളകള്‍ ഓര്‍ക്കുക.

3. എന്തിന് അല്‍കൊയ്ദ? ഇന്ത്യയിലെ പട്ടാളക്കാര്‍ക്ക് തീവ്രവാദികളെ പരിശീലിപ്പിക്കാമെങ്കില്‍ പാക്കിസ്ഥാനിലെ കാര്യം പറയണോ? നല്ല മേജര്‍മാരും കമാണ്ടര്‍മാരും ആകും അവരെ പരിശീലിപ്പിക്കുന്നത്. അഫ്ഗാനില്‍ നടക്കുന്നത് ശ്രധിക്കുക. അമേരിക്കന്‍ പരിശീലനം കിട്ടിയ ലോക്കല്‍ പോലീസുകാരില്‍ പലരും ഇപ്പോള്‍ താലിബാന്റെ കൂടെ ചേര്‍ന്നിരിക്കുകയാണത്രേ. ഇറാന്‍, പഴയ റഷ്യന്‍ പ്രവിശ്യകള്‍ ഇങ്ങനെ പല സ്ഥലത്തും നല്ല ടെര്യിനിംഗ് സുഖായി ലഭിക്കും.
അല്‍ കൊയ്ദ്, എല്‍ ഇ റ്റി എന്നിവ എന്നു തരം തിരിക്കുന്നതില്‍ കാര്യമുണ്ടെന്ന് തോന്നുന്നില്ല. ലോകത്തില്‍ ഇന്നുള്ള മുസ്ലീം തീവ്രവാദ സംഘടനകളില്‍ ഒട്ടു മിക്കതും ഹോറിസോണ്‍റ്റലി ഇന്റഗ്രേറ്റഡ് ആണ്. അല്‍ കൊയ്ദയുടെ ഗ്ലോബല്‍ ഓപ്പരേഷണല്‍ മൊഡല്‍ ബിസിനസ്സ് സ്കൂളുകളില്‍ പഠന വിഷയമാണ്! ഓര്‍ഗനൈസേഷണല്‍ മോഡലിന്റെ അവസാന നിലകളില്‍ ഒന്നായി വരും ഇങ്ങനെ ഒരു വികാരത്തിന്റെ പുറത്ത് ഒന്നിച്ച് ഒരു സംഘടന/കമ്പനി ഉണ്ടാക്കിയാല്‍. ബൊഉണ്ടറികള്‍ക്ക് വലിയ പ്രസക്തിയില്ല.

4. അണ്ടര്‍ എസ്റ്റിമേഷന്‍ കാരണം ആണെന്ന് തോന്നുന്നു. സ്വപ്നേപി കരുതിക്കാണില്ല, കുടത്തിനുള്ളിലെ ഭൂതത്താന്റെ സൈസ്.

5. കറാച്ചിയിലേക്ക് പോകാനുള്ള റൂട്ട് അടയാളപ്പെടുത്തിയതില്‍ ഒരു രഹസ്യവുമില്ല. വഴിക്കെന്തെങ്കിലും വിഘാതം വന്നാല്‍, ബോംബേയില്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടായി തിരികെ മടങ്ങേണ്ടി വന്നാല്‍ വഴിയറിയണ്ടേ? ഫിദായീന്‍സ് തന്നെയാണ് വന്നത്. തുടങ്ങിയാല്‍ ഒടുങ്ങുവോളം കൊല്ലാന്‍ വേണ്ടി തന്നെ. ലോക്കല്‍ സപ്പോര്‍ട്ട് ഉണ്ടായിരുന്നിരിക്കാം..പക്ഷേ അതിന്റെ ആവശ്യമില്ലാത്ത രീതിയില്‍ ആയിരുന്നു നെഗ്ലീജന്‍സ്. അണ്ടര്‍ വേള്‍ഡിന്റെ സപ്പോര്‍ട്ടൊഴിച്ച് വേറെയൊന്നിനും സാധ്യത കാണുന്നില്ല. ശ്രദ്ധ തിരിക്കലായിരുന്നിരിക്കാം, ട്രയല്‍ റണ്‍ ആയിരുന്നിരിക്കാം, ഒരു ബന്ധവും ഇല്ലായിരുന്നിരിക്കാം. ആ!

6. ബെസ്റ്റ്. വിട്ടു തരുമോന്ന്! ഒരിക്കലുമില്ല.
പാക്കിസ്ഥാനെ ആക്രമിച്ചിട്ടൊന്നും ഇതിനൊരു സൊല്യൂസന്‍ ഉണ്ടാവാന്‍ പോകുന്നില്ല.
Eternal vigilance is the price of freedom എന്നല്ലേ? അത് അങ്ങ് പ്രാവര്‍ത്തികമാക്കുക.

POK യിലെ ട്രെയിനിംഗ് ക്യാമ്പുകള്‍ നശിപ്പിക്കുക. പാക്കിസ്ഥാന്‍ ഒരു ചുക്കും തിരിച്ച് ചെയ്യില്ല.
നിര്‍ബന്ധിത സൈനിക സേവനം ഇന്ത്യയില്‍ കൊണ്ടു വരിക Denmark ലെ പോലെ..Just 2 years. Besides fighting terror it would do wonders to our country, for our self discipline, public sense and mutual respect.

7. ഭീകരവാദികള്‍ക്ക് ഓപ്ഷനുകള്‍ പലതാണ്. തോക്കൊക്കെ ഇനി പഴം കഥയാകുമായിരിക്കും. ബോംബേയിലെ വാട്ടര്‍ റ്റാങ്കില്‍ വിഷം കലര്‍ത്തുകയോ, വിഷ ഗ്യാസ് സിറ്റിയില്‍ പൊട്ടിക്കുകയോ, നദികള്‍ വിഷലിപ്തമാക്കുകയോ, ഫാക്ടരികള്‍ നശിപ്പിക്കുകയോ, അണക്കെട്ടുകള്‍ തകര്‍ക്കുകയോ..അങ്ങിനെ ചിന്തിച്ചാല്‍ ഭയം തോന്നുന്ന കാര്യങ്ങള്‍.
ഉറങ്ങാതെ കാവലിരിക്കണം ഇനി. നമുക്കല്ലേ നഷ്ടപ്പെടാന്‍ സ്നേഹവും പുഞ്ചിരിയും ഒക്കെയുള്ളത്..

jijijk said...

മൂന്നാമത്തെ ചോദ്യത്തിനു ഉത്തരത്തിനു പുറമേ പല കാര്യങ്ങള്‍ക്കുള്ള വിശദീകരണവും ഈ ലിങ്കില്‍നിന്നു കിട്ടിയേക്കാം:
http://www.atimes.com/atimes/South_Asia/JL02Df05.html

Inji Pennu said...

മെര്‍കുഷ്യോ
ആ ലിങ്കിനു വളരെ നന്ദി. ഞാന്‍ തേടി നടന്നത് അങ്ങിനെയൊരു അനാലിസിസ് ആയിരുന്നു. സംശയിച്ചിരുന്ന പലതും സത്യമാണെന്ന് ആ അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു.
ഒരു കണക്കിനു അല്‍-കൊയ്ദ ആയതു ഇസ്രായേലികളെ ടാര്‍ഗെറ്റ് ചെയ്തതും നന്നായി എന്നു തന്നെ തോന്നുന്നു. അല്ലെങ്കില്‍ ഇതൊരു ഇന്ത്യയുടെ മാത്രം ലോക്കല്‍ പ്രശ്നമായി മാറിയേനെ. ഇന്ത്യക്ക് ഇന്ത്യയില്‍ നടക്കുന്ന തീവ്രവാദം ഇന്റര്‍നാഷണലൈസ് ചെയ്യാന്‍ ആമ്പിയര്‍ പോരാ. ഇങ്ങിനെയൊരു ലെവലില്‍ അതുകൊണ്ട് തന്നെ അന്താരാഷ്ട്ര ശ്രദ്ധ തിരിക്കുവാന്‍ സാധിക്കും. അല്‍കൊയ്ദ ഉള്ളത്കൊണ്ട് തീര്‍ച്ചയായും അമേരിക്കക്കും ബ്രിട്ടണും പാകിസ്താനെ പ്രെഷറൈസ് ചെയ്യിപ്പിക്കാന്‍ പറ്റും എന്ന് തന്നെ വിശ്വസിക്കാം.

അരവിന്ദാ, വെള്ളത്തില്‍ വിഷം കലക്കുക എന്നതൊക്കെ സംഭവിക്കാവുന്ന കാര്യങ്ങളാണെങ്കിലും അങ്ങിനെയൊക്കെ സംഭവിക്കാന്‍ സാധ്യത കുറവാണെന്ന് തന്നെ കരുതുന്നു. വെറുതെ പാനിക്ക് ക്രിയേറ്റ് ചെയ്യാനുതകുന്ന റൂമറുകളാണതെല്ലാം.

നമ്മുടെ ഫോര്‍സസും ഭരണകൂടവും തീവ്രവാദത്തിനെതിരെ നല്ല ഫൈറ്റ് കാഴ്ച വെച്ചുവെന്ന് തന്നെ ഞാന്‍ കരുതുന്നു. നമ്മളിപ്പോഴും ഇന്ത്യക്കാരല്ലേ എല്ലാ കാര്യത്തിലും എല്ലാ തലത്തിലും, ഒരു ക്രൈസിസ് വരുമ്പോള്‍ മാത്രം നമുക്ക് പെട്ടെന്ന് അമേരിക്കക്ക് പഠിക്കാന്‍ ഒക്കില്ലല്ലോ. ആദ്യമായാണെന്ന് തോന്നുന്നു ഒരു തീവ്രവാദിയെ തീവ്രവാദത്തിനിടയില്‍ പിടിക്കുന്നത്. ഇന്ത്യന്‍ ഭരണകൂടം തീവ്രവാദത്തെ കൂടുതല്‍ ശക്തമായി തന്നെ നേരിടുമെന്നു തന്നെ വിശ്വസിക്കുന്നു. എന്‍.എസ്.ജിക്ക് സ്വന്തമായി ഒരു പ്ലെയിന്‍ കൊടുത്തുവെന്ന് കേള്‍ക്കുന്നു, കൂടുതല്‍ കമാന്റോ സെന്ററുകള്‍ ഓപ്പണ്‍ ചെയ്തുവെന്നും.
അങ്ങിനെ ഓരോന്ന് കഴിയുമ്പോഴും അതില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് കൂടുതല്‍ മെച്ചപ്പെടും എന്ന് തന്നെ വിശ്വസിക്കാം.
അമേരിക്ക ഇത്രയും ഫോര്‍സസിനെ ഇറക്കിയിട്ടും തലയും കുത്തി നിന്നിട്ട് ബിന്‍ ലാദനെ പിടിക്കാന്‍ കഴിയുന്നില്ലല്ലോ, അതുകൊണ്ട് തന്നെ എന്തെങ്കിലും ഡിപ്ലോമാറ്റിക്ക് വേയിലൂടെ വേണം ദാവൂദിനെ എക്സ്റ്റഡിക്റ്റ് ചെയ്യാന്‍ എന്ന് ഞാന്‍ വിചാരിക്കുന്നു. യുദ്ധം ഒന്നിനും ആശ്വാസ്യമല്ല.
പിന്നേയും കാര്യങ്ങള്‍ വഷളാക്കും :(

ഹോട്ടലില്‍ ടെററിസ്റ്റുകള്‍ അകപ്പെടുന്നതാണ് ഒരു കമാന്റോയുടെ ഏറ്റവും വലിയ നൈറ്റ് മേര്‍ എന്ന് എവിടെയോ വായിച്ചു. പ്രത്യേകിച്ചും ടാജ് പോലെയുള്ള ഒരു ഹോട്ടല്‍.
അതാവും അവിടെ ഇത്രയധികം നേരമെടുത്തതും.

അരവിന്ദ് :: aravind said...

US FBI team in India.
Israeli Special Force team was around during the ops for advice and guidance.
Australian Anti Terror Police has also arrived to help.

Very strong and clear messages to the world about Indias alignment in today's world.
I strongly feel its the right way to go.In this 3rd world war (against terror, on a global stage, fought on multiple fronts) happy to see that India is not hesitant to take a clear stand in this post Coldwar era.

Anonymous said...

എന്‍റെ പൊന്നുചേച്ചീ വേറെ പണിയൊന്നുമില്ലേ...

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

"കമാണ്റ്റോസിനെ വിവരമറിയിക്കാന്‍ ഏറെ നേരം എടുത്തു" എന്നു ഇഞ്ചി പെണ്ണ്‌ എഴുതിയതു തെറ്റാണ്‌. എന്‍.എസ്‌.ജി ക്കു (ഇരുനൂറു പേര്‍) വേണ്ടിയുള്ള റിക്വസ്റ്റ്‌ പാട്ടീലിനു കിട്ടിയത്‌ പതിനൊന്നു മണിക്കാണു. പതിനൊന്നരക്ക്‌ മാനേസറില്‍(ഹരിയാന) നിന്നും കമാണ്റ്റോകള്‍ തയ്യാറായി ഡല്‍ഹി വിമാനത്താവളത്തിലേക്കു ബസ്സില്‍ പുറപ്പെട്ടിരുന്നു. പന്ത്രണ്ടരയോടെ വിമാനത്താവളത്തിലെത്തിയ അവര്‍ രണ്ടു മണിവരെ ബോംബേക്കു പോകാനുള്ള വിമാനം കാത്തിരുന്നു. ഡല്‍ഹിയില്‍ യോജിച്ച വിമാനമില്ലാത്തതുകൊണ്ട്‌ ചണ്ഡീഗഢില്‍ നിന്നും ഒരു ട്രാന്‍സ്പോര്‍ട്ട്‌ കാരിയര്‍ (ഐ.എല്‍. എഴുപത്താറ്‌) വരുത്തുകയായിരുന്നു. (ചണ്ടീഗഡില്‍ പൈലറ്റിനെ വീളിച്ചു വരുത്തുക, റീ ഫുയലിംഗ്‌ ഒക്കെ ഉണ്ടായിട്ടുണ്ട്‌). പിന്നെ രണ്ടരക്ക്‌ പുറപ്പെട്ട കാളവണ്ടീ ബോംബെ എത്തിയത്‌ അഞ്ചര്‍ക്കു ശേഷമാണ്‌. (യാത്രാ വിമാനത്തിണ്റ്റെ പാതി വേഗത പോലും ഈ കാളവണ്ടിക്ക്‌ ഇല്ലത്രെ.) ബോംബെ വിമാനത്താവളത്തില്‍ നിന്നും അവര്‍ ബസില്‍ സംഭവസ്ഥലത്തെത്തുമ്പോഴേക്കും നേരം വെളുത്തിരുന്നു. (ഇത്രയും പേരെ ഒന്നിച്ചു കൊണ്ടുപോകാന്‍ ശ്രമിച്ചതാണ്‌ വിലപ്പെട്ട കുറേ മണിക്കൂറുകള്‍ നഷ്ടമാക്കിയതെന്നു.)

എന്‍.എസ്‌.ജി സ്വന്തമായി വിമാനത്തിനു ശ്രമിച്ചപ്പോളോക്കെ സര്‍ക്കാര്‍ തള്ളിക്കളയുകയായിരുന്നത്രെ.

പിടിക്കപ്പെട്ട ഭീകരന്‍ (കമാല്‍) പറഞ്ഞതു പ്രകാരമാണ്‌ കുബേര്‍ എന്ന ബോട്ടും സാറ്റ്ലൈറ്റ്‌ ഫോണും ഒക്കെ ഇത്ര പെട്ടെന്നു കിട്ടിയത്‌. കമാല്‍ ആദ്യം പറഞ്ഞതു പന്ത്രണ്ട്‌ പേര്‍ വന്നെന്നായിരുന്നു. പിന്നെ അയാള്‍ അതു പത്താക്കി. ബാഗുകളും അണ്ടിപ്പരിപ്പും ലോക്കല്‍ കോണ്ടാക്റ്റ്സ്‌ ആണ്‌ കൊടുത്തതെന്നു പറഞ്ഞെങ്കിലും അവരുടെ ഡീറ്റൈത്സ്‌ പറയുന്നില്ലത്രെ. അയാളെ പിടികൂടിയതിനെ ക്കുറിച്ചു കണ്ട ഒരു റിപ്പോര്‍ട്ട്‌ (വിശ്വാസയോഗ്യമായതു) ഇങ്ങിനെ. സി.എസ്‌.ടി. ഫയറിങ്ങിനെ തുടര്‍ന്ന്‌ കനത്ത റിട്ടാലിയേറ്ററി ഫയര്‍ ഉണ്ടായപ്പോള്‍ സ്റ്റേഷന്‍ വിട്ടു പുറത്തു ചാടേണ്ടിവന്ന ആ ഭീകരര്‍ (കമാലും ഇസ്മായിലും) കാമാ ഹോസ്പിറ്റലിണ്റ്റെ താഴെ ഇരുളില്‍ നില്‍ക്കുമ്പോഴാണത്രെ ഒരു പോലീസ്‌ ജീപ്പു തെല്ലു ദൂരെ വന്നു നില്‍ക്കുന്നതു. അതില്‍ നിന്ന്‌ താഴെയിറങ്ങിയ പോലീസുകാരെ ഇരുളില്‍ നിന്നും അവര്‍ തുരുതുരെ നിറയൊഴിച്ചു വധിച്ചു. (പ്രമുഖ പോലീസു കാരെന്നു ഭീകരരും ഭീകരര്‍ സ്റ്റേഷന്‍ വിറ്റു ഹോസ്പിറ്റല്‍ പരിസരത്തെത്തിയ വിവരം പോലീസും അറിഞ്ഞില്ലെന്നു സ്പഷ്ടം) പോലീസ്‌ ഡ്രവര്‍ പരിക്കുകളോടെ രക്ഷ്പ്പെട്ടിട്ടുണ്ട്‌. അതുകൊണ്ട്‌ ഈ റിപ്പോര്‍ട്ട്‌ ഊഹാപോഹമാവേണ്ട കാര്യമില്ല. പിന്നീട്‌ ഇവര്‍ ഒരു കാര്‍ തടഞ്ഞു നിര്‍ത്തുകയും തോക്കു ചൂണ്ടി ഉടമയെ പുറത്തിറക്കി വാഹനമോടിച്ചു പോകുകയും ചെയ്തു. (അയാളെ വെടിവെച്ചു കൊല്ലാത്തതു അത്ഭുതമുണ്ടാക്കുന്നു) അയാള്‍ ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു. ആള്‍ രെഡി അലേര്‍ട്ട്‌ ആയ പോലീസുകാര്‍ രോഡില്‍ തടസങ്ങള്‍ ഇടുന്നു. (മെട്രോ തീയേറ്ററിലേക്കാണത്രെ അവര്‍ വെച്ചു പിടിച്ചിരുന്നത്‌) കാര്‍ ഒബ്സ്റ്റക്കിള്‍സില്‍ ഇടിച്ചു നില്‍ക്കുന്നു. പോലീസ്‌ വെടിവെപ്പില്‍ ഇസ്മായില്‍ കണ്‍മുന്നില്‍ ചിതറുന്നതു കണ്ട കമാല്‍ (വെടിയേറ്റു നിസ്സാര്‍ പരിക്കുണ്ട്‌) കീഴടങ്ങുകയും രക്ഷിക്കണമെന്നു പറയുകയും ചെയ്തത്രെ. ആശുപത്രിയിലും അങ്ങിനെ പറഞ്ഞ ആ ഭീകരന്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ചപ്പോള്‍ തന്നെ വധിക്കാനും ആവശ്യപ്പെട്ടത്രെ. അയാളുടെ ഭീതിയാണ്‌ അയാളെ കീഴ്പ്പെടുത്തിയതെന്നു വ്യക്തം. അയാള്‍ പിന്നീട്‌ ആഹാരം കഴിച്ചിട്ടില്ലെന്നും രീപോര്‍ട്ടിലുണ്ട്‌. അയാളുടെ കീഴടങ്ങല്‍ പലര്‍ക്കും തലവേദനയാകുമെന്നുറപ്പ്‌. അയാള്‍ പറയുന്നതെല്ലാം പുറത്തുവിടുമെന്നു കരുതാന്‍ വയ്യ. അതുവരെ ഊഹാപോഹങ്ങള്‍ അലഞ്ഞു തിരിയും.

ഉദ്ദേശ്യം അഫ്ഗാനിസ്ഥാന്‍ ബോര്‍ഡരില്‍ നിന്നും പാക്ക്‌ സൈനികരെ അകറ്റുക എന്നു ഇഞ്ചി എഴുതിയതു തന്നെയാവും.

Suraj said...

സെന്‍സിബിള്‍ ആയ വിശകലനങ്ങള്‍ . പോസ്റ്റിനും കമന്റുകള്‍ക്കും നന്ദി. വായിക്കുന്നു. രാധേയന്‍ ജീയുടെ ഒന്‍പതിനപ്പരിപാടി എത്രയും പെട്ടെന്ന് നടപ്പിലാവട്ടെയെന്ന് ആശിക്കാം. ഭീകരവാദത്തിനെതിരേയുള്ള ഒരു വിശാല ഗ്ലോബല്‍ അലയന്‍സിനു (നാറ്റോ സഖ്യം പോലെയുള്ള ഇരട്ടത്താപ്പലയന്‍സല്ല)രാജ്യങ്ങളെ ഇത് പ്രേരിപ്പിക്കട്ടെ.

ദീപക് രാജ്|Deepak Raj said...

ഇത്തരം ഒരു ആക്രമണം നടക്കണമെങ്കില്‍ അതും ഒരു രാജ്യത്തിന്‍റെ ഇന്‍റ്റെലിജെന്‍സ് ഏജന്‍സികളെ പൊട്ടന്‍കളിപ്പിച്ചു വന്നു ചെയ്യാന്‍.സത്യത്തില്‍ ഇത്തരം ഒരാക്രമണം നടത്താന്‍ പാകിസ്ഥാന്‍ ലഷ്കര്‍ പോലെയുള്ള സംഘങ്ങളെ ഉപയോഗിക്കുന്നു എന്നുമാത്രം.
കുട്ടികുരങ്ങുകളെ കൊണ്ടു പായസത്തില്‍ കൈ ഇടീക്കുന്നു..ഒപ്പം ഒപ്പനപാടാന്‍ അല്‍ക്വൈദയും മറ്റു തെണ്ടികളും..
സൗദിഅറേബ്യയുടെ എണ്ണപണവും. പക്ഷെ ഏത് നാറികള്‍ ശ്രമിച്ചാലും തകര്‍ക്കാനാവില്ല ഭാരതീയന്‍റെ മനസ്സും ധൈര്യവും.
രാജ്യത്തിന് ആവശ്യം വന്നാല്‍ ഇടതായാലും,വലത്തായാലും.ബി.ജെ.പി.ആയാലും ഒന്നാണ്.
പാകിസ്ഥാന്‍ ഇന്ത്യയുടെ ദാനമാണ്. അത് തിരിചെടുക്കാത്തത് ഇന്ത്യയുടെ കാരുണ്യവും..