2008-01-03

കോ-എഡ്

എസ്കേര്‍ഷന്റെ ചുമതല റീനയ്ക്ക്
ബാനര്‍ എഴുത്ത് എനിക്ക്
ക്യാമ്പസ് പ്ലേസമെന്റ് സെല്‍ മീരയ്ക്ക്
നൃത്തതിന്റേത് ജിഷയ്ക്ക്
റാണി വെറും കാണിയായി
സാരിയും ചുറ്റി പൊട്ടും തൊട്ട് ബൊക്കേ പിടിക്കാന്‍
എത്തിനോട്ടക്കാര്‍ക്കൊരു ചിരി സമ്മാനിച്ചുകൊണ്ട്
വിമന്‍സ് കോളേജ് ക്യാമ്പസ്, മൂന്ന് വര്‍ഷത്തിന്റെ മധുരം

വാളയാര്‍ ചുറ്റിയൊരു എസ്കേര്‍ഷന്റെ ചുമതല പ്രസാദിനു
ക്യാമ്പസ് പ്ലേസ്മെന്റ് സെല്‍ തോമസിനു
കോളേജ് ഫെസ്റ്റ്, കല്ലേറ് മെന്‍സ് ഹോസ്റ്റല്‍ വക
സാരി ചുറ്റി വളകളിട്ട് ബൊക്കെ പിടിക്കാന്‍ മീരയും ഞാനും
അവന്‍, ഇവന്‍, കോളേജില്ലല്ലാത്തൊരാള്‍, തമ്പാനൂര്‍ റൌഡി
കള്ള്, ബീഡി, ചൂളംവിളി, കുനിയുന്ന തല
വെറും പെണ്ണായി നാലു വര്‍ഷം, മറ്റൊരു ക്യാമ്പസില്‍

15 പ്രതികരണങ്ങള്‍:

പ്രിയംവദ-priyamvada said...

കൊ-എഡ്‌ 10 വര്‍ഷം ..
ഇണക്കം പിണക്കം ,പിണക്കം മാറ്റാന്‍ സാറമാരു .
ചുവരില്‍ ഒരു പാടു + ചിന്‍ഹ്ങ്ങള്‍..സീന+റോബി (റോബി യുടെ കൈയക്ക്ഷരം?) സീനയ്ക്കു കരച്ചിലു..ആശ്വസിപ്പിക്കാന്‍ പെണ്‍ സാറമ്മാരു .ഒരു പാടു പേരേ ഒരേ സമയം പ്രേമിക്കുന്ന ചില ആണ്‍കുട്ടികളും പെണ്‍കുട്ടികളും .

ഛെ വേണ്ട ഇനി പെണ്‍പള്ളിക്കൂടം മതി..

പെണ്‍കാമ്പസ്‌ 2 വര്‍ഷം .ആണ്‍പിള്ളെരെല്ലാം വായനോക്കികള്‍, ബസ്സില്‍ പിച്ചുന്നവര്‍,തോണ്ടുന്നവര്‍ ,MA യില്‍ മാധുരിക്കും BSc ഇലെ വിജയലക്ഷ്മിക്കും കിട നില്‍ക്കുന്ന ആണ്‍പിള്ളെരോ?

ഛ്ഛെ കല്യാണമെ വേണ്ട


കോ-എഡ്‌ നാലു വര്‍ഷം . ..മെന്‍സ്‌ ഹോസ്റ്റെല്‍ വക പൂരപാട്ടു പെണ്‍ഹോസ്റ്റെല്‍ പിന്നില്‍ ,ക്ലാസ്സില്‍ ചിലപ്പോള്‍ കള്ളുനാറ്റം ..ബ്ലാക്ക്‌ ബോര്‍ഡില്‍ തെറി ..നഗ്ന ചിത്രം, ചോക്കിനേറു യുദ്ധം ..കണ്ണീരു..
ചില അപ്രതീക്ഷിത സാന്ത്വനങ്ങള്‍ ..ങെ ആണ്‍പിള്ളേരിലും നല്ലവരുണ്ടോ?.
...കല്യാണം കഴിച്ചാലോ? ...
പിന്നെ എന്നും കോ-എഡ്‌ ?? ഹ ഹ

Happy New year..

krish | കൃഷ് said...

ഇതെന്താ ഇഞ്ചിപ്പെണ്ണേ.. പുതുവര്‍ഷത്തിലെ ആധുനിക കവിതയോ !!!!
:)

പ്രിയംവദ-priyamvada said...

veruthe...istaayillel delettikkO..

Inji Pennu said...

പ്രിയംവദേച്ചി
ആ ഒരു കമന്റ്! അത് മാത്രം മതിയെനിക്ക്. അസാമാന്യ കമന്റ്...ഗൂസ് ബംസ്!

രാജ് said...

കോ-എഡില്‍ പന്ത്രണ്ടു കൊല്ലം
കുട്ടീ കുട്ടീ
കുട്ടീടെ ക്ലാസിലെത്ര കുട്ടീ‍ണ്ട് കുട്ടീ?

മെന്‍സില്‍ മൂന്നുകൊല്ലം
സെന്റ് മേരീസിലേയ്ക്ക്
ആരോസ് ആരോസ്
ദിവസവും രണ്ടു നേരം,
ബസ്സിലെ ഫ്രണ്ട് ഡോര്‍

ട്രെയിനിങ് സെന്ററുകളില്‍ ഇപ്പോഴും,
ശ്യാമയുടെ ചോറ്റുപാത്രത്തിലെ കൂര്‍ക്ക
അവളുടെ ഭര്‍ത്താവിന്റെ ഫാവറിറ്റ്
മുപ്പതാമത്തെ നിലയില്‍ നിന്ന് വീഴുന്ന ലിഫ്റ്റ്
സീസീറ്റീവിയുണ്ടോ?
ജെസ്സീ, ഉമ്മ ഉമ്മ
തിരിഞ്ഞു നോക്കി വണ്ടിയോടിക്കുന്ന കൂട്ടുകാരാ
മുന്‍സീറ്റിനും പിന്‍സീറ്റിനും ഇടയില്‍ കര്‍ട്ടന്‍ ഇല്ലേടാ?
തിരിഞ്ഞു നോക്കിയത്,
കോഴ്സിലെത്ര ക്രെഡിറ്റ് ബാക്കീണ്ട് എന്നറിയാനാടോ!
വെറുതെയല്ല ട്രെയിനിങ് സെന്ററിലൊന്നും പഠിപ്പില്ലാഞ്ഞത്
ജീവിതം, അത് മാത്രം

ഡാലി said...

“വെറും പെണ്ണായി നാലു വര്‍ഷം, മറ്റൊരു ക്യാമ്പസില്‍“. അതില്‍ അത്ര പ്രശ്നമില്ല. അറ്റ്ലീസ്റ്റ് പെണ്ണെങ്കിലും ആണല്ലോ. കോ-എഡില്‍ പോയി കോളേജ് ഫെസ്റ്റ് നടത്താന്‍ നോക്കിയാലോ...നിന്നെ തോമാസ്, പ്രസാദ് അവര്‍കള്‍ ‘ഇഞ്ചന്‍ ചെക്കന്‍’ എന്നു വിളിക്കും.

പ്രിയംവദചേച്ചീടെ കമന്റിനു കൊടുകൈ.

ഏറനാടന്‍ said...

ബെസ്റ്റ്!

അപര്‍ണ്ണ said...

വുമണ്‍സ്‌ കാമ്പസിന്റെ രസം ഒന്നു വേറെ തന്നെയാണേയ്‌!

ആദ്യത്തെ കമന്റും തകര്‍ത്തു ;-)
-------------------
...കല്യാണം കഴിച്ചാലോ? ...
പിന്നെ എന്നും കോ-എഡ്‌ ?? ഹ ഹ

ബിന്ദു said...

രണ്ടിനും അതിന്റേതായ രസം. :)

Roby said...

'സീന+റോബി (റോബി യുടെ കൈയക്ക്ഷരം?) സീനയ്ക്കു കരച്ചിലു..ആശ്വസിപ്പിക്കാന്‍ പെണ്‍ സാറമ്മാരു .ഒരു പാടു പേരേ ഒരേ സമയം പ്രേമിക്കുന്ന ചില ആണ്‍കുട്ടികളും പെണ്‍കുട്ടികളും'

ഇത് എന്നെ ഉദ്ദേശിച്ചാണ്..എന്നെ തന്നെ ഉദ്ദേശിച്ചാണ്..എന്നെ മാത്രം ഉദേശിച്ചാണ്.
എന്റെ കൂടെ +2വിന് പഠിച്ച ആരോ ഉണ്ടിവിടെ. എന്റെ കൈയക്ഷരം പോലുമറിയാവുന്നവര്‍.

എന്റെ കുടുംബം കൊളം തോണ്ടല്ലേ പെണ്ണുങ്ങളേ...!

Anonymous said...

ഇഞ്ചിപെണ്ണിനു നന്ദി.

നിയമപരമായി ഇതു ശരിയാണോ എന്നെനിക്കറിയില്ല. മറ്റൊരു സൈറ്റില്‍ നിന്നും കടമെടുത്തതാണെന്ന അരിയിപ്പോടേയും, മാറ്റമില്ലാതേയും ചേര്‍ക്കുന്നതു കൊണ്ട്‌ തെറ്റില്ലാന്ന് എന്റെ മതം. താഴേകാണുന്ന 2 ലിങ്കുകള്‍ ഒന്നു നോക്കിയെച്ചു അഭിപ്രായം അരിയിക്കാമോ.
1. ഒരു ഗൂഗിള്‍ ഇമേജ്‌ പേജ്‌
2. http://www.answers.com/kerala

പ്രിയംവദ-priyamvada said...

റോബി ,
അതിപുരാതനപാരമ്പര്യം അവകാശപ്പെടാവുന്ന ചുവര്‍ ചിത്രകലയെ പിന്‍പറ്റി വന്ന എന്നാല്‍ സങ്കേതത്തിലും ആശയസംവേദനത്തിലും തികച്ചും പ്രാകൃതമെങ്കിലും പ്രചുരപ്രചാരമുള്ള ഒരു അനുഷ്ടാനകലയായി രൂപം പ്രാപിച്ച വിദ്യാലയ ചുവര്‍ graffitiയിലെ അതിലളിതമെന്നു തെറ്റിദ്ധരിക്കപെട്ട എനാല്‍ അതിസങ്കീര്‍ണമായ ഒരു ചിന്‍ഹമല്ലെ + ? അതില്‍ സീനയാരു റോബിയാരു (ഞാനാരു?)
വിധിഹിതം അനുഭവിക്കുന്ന രോബിയുടെ ഭാര്യയോടെനിക്കു തികഞ്ഞ സഹതാപം മാത്രേയുള്ളു ..ഇനിയും ഒന്നും കൂടുതലായി കലക്കേണ്ടതില്ല്ല ,എന്താ അങ്ങിനെയല്ലെ?

സീന
p.s ഇപ്പൊള്‍ മൊബെയിലും sms ഉം c++ ഒക്കെ കാരണം അനുഷ്ടാനകല അന്യം നിന്നു പോയി ...ന്നാ തോന്നുന്നെ :(

ഇഞ്ചി ..
ഇതു ഞാനല്ല ..ഞനിവിടെ വന്നിട്ടെയില്ല
പ്രിയംവദ

Anonymous said...

മുകളില്‍ കാണുന്ന അഭിപ്രായം മറ്റൊരു വിഷയവുമായി ബന്ധപ്പെട്ടുല്ലതാന്‌. അറിയാതെ ഇവിടെ പെട്ടതാണു, ഡിലീറ്റ്‌ ചെയ്യാനും ഒരു വഴി കാണുന്നില്ല. ഇഞ്ചിപെണ്ണിന്റെ വായനക്കാര്‍ എന്നോടു ക്ഷമിക്കുമല്ലോ.

എന്തായാലും ഇഞ്ഞിപെണ്ണിന്റെ ആധുനിക കവിത കലക്കി

Roby said...

എന്റെ ഭാര്യയോടു സഹതപിക്കാന്‍ 'പ്രിയംവധ'യെങ്കിലും ഉണ്ടായല്ലോ...നന്ദി

കാര്യങ്ങള്‍ വിധിഹിതം എന്നു പറയാവുന്ന അവസ്ഥയിലൊന്നു മല്ല കേട്ടോ പ്രിയംവധേ.

പ്രിയംവദ-priyamvada said...

Roby ,
priyamvadhayalla athu paranjathu..
seenayaaNu..

btw I am sorry If I hurt you,that was just a joke, nothing personal abt.

Sorry inji for the OT